|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 9th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
440.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സാമ്പത്തിക
പ്രതിസന്ധിക്ക് പരിഹാരം
കാണുന്നതിനായി എന്തെല്ലാം
കര്‍മ്മ പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(
ബി )
സാമ്പത്തിക
പ്രതിസന്ധിക്ക് താല്ക്കാലിക
പരിഹാരമെന്ന നിലയില്‍
കിഫ്ബിയിലേക്ക് നല്‍കുന്ന
പെട്രോള്‍/വാഹന നികുതി സെസിന്റെ
എസ്ക്രോ സംവിധാനം
നിര്‍ത്തലാക്കി തുക മൂന്ന്
മാസത്തില്‍ ഒരിക്കല്‍
നല്‍കുന്നതിന് നടപടികള്‍
സ്വീകരിക്കാമോ;
(
സി )
ഇതിനായി
ബന്ധപ്പെട്ട നിയമവും ചട്ടവും
ഭേദഗതി ചെയ്യുവാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(
ഡി )
ഇല്ലെങ്കില്‍
ബദല്‍ സംവിധാനമെന്ന നിലയില്‍
പ്രസ്തുത തുക ട്രഷറിയിലേക്ക്
മാറ്റുന്നതിന് നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കാമോ?
441.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അങ്കണവാടി
പ്രവര്‍ത്തകര്‍ക്കുള്ള അങ്കണം,
കുടുംബശ്രീ ജീവനക്കാര്‍ക്കുള്ള
ഒരുമ, കര്‍ഷകര്‍ക്കുള്ള
കാര്‍ഷിക കര്‍മ്മസേന -ഇൻഷുറൻസ്,
കുട്ടികള്‍ക്കുള്ള ബാല്യ
സുരക്ഷാ പദ്ധതി എന്നീ ഇൻഷുറൻസ്
പദ്ധതികള്‍ക്കായി 2022-23
വര്‍ഷത്തില്‍ ഓരോ പദ്ധതിക്കും
എത്ര രൂപ പ്രീമിയം
അടച്ചിട്ടുണ്ട്; ഈ പദ്ധതിയ്ക്ക്
ഓരോന്നിനും 2022-23 കാലയളവില്‍
എത്ര ക്ലെയിം ഉണ്ടായിട്ടുണ്ട്;
ഇതില്‍ എത്ര ക്ലെയിം തുക
ഉപഭോക്താവിന് നാളിതുവരെ
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
442.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനം
നിലവില്‍ ഗുരുതരമായ സാമ്പത്തിക
പ്രതിസന്ധി നേരിടുന്നുണ്ടോ;
വിശദമാക്കാമോ ;
(
ബി )
എങ്കില്‍
ഇതു സംബന്ധിച്ച് ധവളപത്രം
പുറപ്പെടുവിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(
സി )
മുന്‍
സര്‍ക്കാരിന്റെ (2011-16
)കാലയളവില്‍ ലഭിച്ചിരുന്നതും
നിലവില്‍ നിര്‍ത്തലാക്കിയതുമായ
വരുമാന സ്രോതസ്സുകള്‍
ഏതെല്ലാമെന്ന് അറിയിക്കാമോ;
(
ഡി )
പ്രളയവും
കോവിഡും ഒഴികെ എന്തെല്ലാം
പ്രതിസന്ധികളാണ് സാമ്പത്തിക
തകര്‍ച്ചക്ക് കാരണമായി
കണ്ടെത്തിയിട്ടുള്ളത്;
വിശദമാക്കാമോ?
443.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കല്‍
മണ്ഡലത്തിലെ കഞ്ഞിപ്പുര -
മൂടാല്‍ ബൈപ്പാസ് റോഡിന്റെ
നിര്‍മ്മാണ പ്രവൃത്തിയുടെ
റിവൈസ്ഡ് എസ്റ്റിമേറ്റും
2023-24 വര്‍ഷത്തെ ബജറ്റില്‍ 5
കോടി രൂപ അനുവദിച്ചതിന്റെ
അടിസ്ഥാനത്തില്‍ തയ്യാറാക്കിയ
എസ്റ്റിമേറ്റും ധനകാര്യ
വകുപ്പില്‍ ലഭിച്ചിട്ടുണ്ടോ;
അറിയിക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി സംബന്ധിച്ച
ജി3/91/2022 നമ്പര്‍
ഫയലിന്മേല്‍ ധനകാര്യ വകുപ്പ്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ; ഫയലിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ;
(
സി )
കഞ്ഞിപ്പുര-മൂടാല്‍
ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണ
പ്രവൃത്തിയുടെ റിവൈസ്ഡ്
എസ്റ്റിമേറ്റിന് അനുമതി
നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ?
444.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ധനസ്ഥിതി സംബന്ധിച്ച
വിശദാംശങ്ങൾ ലഭ്യമാക്കുമോ;
(
ബി )
വിവിധ
വകുപ്പുകൾ, കരാറുകാർ
എന്നിവര്‍ക്ക് എത്ര തുക
കുടിശ്ശികയുണ്ട് എന്ന്
വ്യക്തമാക്കുമോ;
(
സി )
ക്ഷേമ
പെൻഷനുകൾ ഇപ്പോൾ എത്ര
കുടിശ്ശികയുണ്ടെന്നും അവ
കൊടുത്ത് തീർക്കുന്നതിന് എത്ര
രൂപ ചെലവ് വരുമെന്നും
വ്യക്തമാക്കുമോ;
(
ഡി )
സർക്കാർ
ജീവനക്കാരുടെയും പെൻഷൻകാരുടെയും
ഡി.എ കുടിശ്ശിക ഇനത്തിൽ എത്ര
തുക നൽകാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ഇ )
ഓണത്തോടനുബന്ധിച്ച്
വിവിധ ആനുകൂല്യങ്ങൾ, ഉത്സവ
ബത്ത, അഡ്വാൻസ് എന്നിവക്ക് എത്ര
രൂപ ചെലവാകുമെന്നാണ്
കണക്കാക്കുന്നത്;
(
എഫ് )
ബജറ്റിൽ
പുതിയ നികുതി നിർദ്ദേശങ്ങൾ
ഉൾപ്പെടുത്തിയിട്ടും
സംസ്ഥാനത്ത് സാമ്പത്തിക തകർച്ച
തുടരുന്നതിന്റെ കാരണം
വ്യക്തമാക്കുമോ?
445.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
നിലവിലെ സാമ്പത്തിക സ്ഥിതി
വ്യക്തമാക്കാമോ;
(
ബി )
2021
ഏപ്രില്‍ 1 ന് ശേഷം
കേന്ദ്രവിഹിതമായി സംസ്ഥാനത്തിന്
എത്ര തുക ലഭിച്ചിട്ടുണ്ട്;
വര്‍ഷാടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(
സി )
വായ്പകള്‍
സ്വീകരിക്കുന്നതിന് സംസ്ഥാന
സര്‍ക്കാരിന്
കേന്ദ്രസര്‍ക്കാരിന്റെ അനുമതി
ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍
ഏതൊക്കെ രീതിയിലുള്ള
വായ്പകളാണെന്നും എവിടെ നിന്നാണ്
എടുത്തിട്ടുള്ളതെന്നും എത്ര തുക
വായ്പയായി സ്വീകരിച്ചുവെന്നും
ആയതിന്റെ തിരിച്ചടവ് രീതി
എപ്രകാരമാണെന്നും വിശദമാക്കാമോ?
446.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിര്‍മ്മാണത്തിലിരിക്കെ
2019-ലെ പ്രളയത്തില്‍ തകര്‍ന്ന
നിലമ്പൂർ നിയോജക മണ്ഡലത്തിലെ
കരിമ്പുഴക്ക് കുറുകെയുള്ള
ഏനാന്തി പാലം പുനര്‍
നിര്‍മ്മിക്കുന്നതു സംബന്ധിച്ച
ഫയല്‍ ഇപ്പോള്‍ ധനകാര്യ
വകുപ്പിലെ ഏത് വിഭാഗത്തിലാണ്
ഉള്ളതെന്ന് അറിയിക്കാമോ;
പ്രസ്തുത ഫയൽ നടപടികളുടെ
ഇപ്പോഴത്തെ അവസ്ഥ
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഫയലില്‍ ഇനി എന്തെല്ലാം
നടപടിക്രമങ്ങളാണ്
ബാക്കിയുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
ചീഫ്
ടെക്നിക്കല്‍ എക്സാമിനറുടെ
കാര്യാലയത്തില്‍ നിന്നും ലഭിച്ച
ക്വറിക്കുള്ള മറുപടി ഉള്ളടക്കം
ചെയ്ത് ഭരണവിഭാഗത്തില്‍ നിന്നും
ലഭിച്ച പുതുക്കിയ എസ്റ്റിമേറ്റ്
അംഗീകരിച്ച് പ്രസ്തുത പാലം
പുനർനിർമ്മിക്കുന്നതിന് അധിക
തുക അനുവദിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ;
പ്രസ്തുത പാലത്തിന്റെ പുനർ
നിർമ്മാണവുമായി ബന്ധപ്പെട്ട്
സ്വീകരിക്കാനുദ്ദേശിക്കുന്ന
തുടര്‍ നടപടികള്‍ വിശദമാക്കാമോ;
(
ഡി )
ഏനാന്തിക്കടവ്
പാലത്തിന്റെ പ്രവൃത്തികള്‍
പാതിവഴിയില്‍ നിലച്ചത് മൂലം
പ്രദേശവാസികൾ അനുഭവിക്കുന്ന
യാത്രാക്ലേശവും ദുരിതവും
പരിഹരിക്കുവാന്‍
സന്നദ്ധമാകുമോ; പ്രസ്തുത പാലം
പുനര്‍ നിർമ്മിക്കുന്നതിന്
അടിയന്തര നടപടി സ്വീകരിക്കുമോ?
447.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2020-21
മുതല്‍ 2023 -24 വരെയുള്ള
സാമ്പത്തിക വര്‍ഷങ്ങളിലെ
ബജറ്റുകളില്‍ ഇരുപത് ശതമാനം
ബജറ്റ് പ്രൊവിഷന്‍ ലഭിച്ച
കുന്നത്തുനാട് മണ്ഡലത്തിലെ
പദ്ധതികള്‍ ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(
ബി )
ഇവയില്‍
ഏതെല്ലാം പദ്ധതികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഭരണാനുമതി
ലഭിക്കാത്ത പദ്ധതികള്‍
ഏതെല്ലാമാണെന്നും ആയത്
വെെകുന്നതിന്റെ കാരണമെന്തെന്നും
വിശദമാക്കാമോ?
448.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മെഡിസെപ്പ്
എന്‍ലിസ്റ്റ് ചെയ്ത
ആശുപത്രികളില്‍ ചികിത്സ തേടിയ
ഗുണഭോക്താക്കള്‍ക്ക് അര്‍ഹമായ
ചികിത്സാ ആനുകൂല്യം നല്‍കാതെ
ഇന്‍ഷുറന്‍സ് കമ്പനി
നിരസിക്കുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് സംബന്ധിച്ച് എന്ത്
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
അവയവമാറ്റ
ശസ്ത്രക്രിയയ്ക്ക്
ഉള്‍പ്പെടെയുള്ള ചികിത്സയ്ക്ക്
അര്‍ഹമായ ആനുകൂല്യം ലഭിക്കുന്ന
മെഡിസെപ്പില്‍ ശസ്ത്രക്രിയക്ക്
ശേഷം ഇന്‍ഷുറന്‍സ് കമ്പനി
ആനുകൂല്യം നിഷേധിക്കുന്നതിലൂടെ
വലിയ തുക ആശുപത്രിയില്‍
സ്വന്തമായി അടക്കേണ്ട സാഹചര്യം
ഉണ്ടാവുന്നത്
പരിഹരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണ്; വിശദവിവരം
ലഭ്യമാക്കുമോ;
(
സി )
വിമുക്തഭടന്‍മാര്‍ക്ക്
എക്സ്-സര്‍വ്വീസ്‍മെന്‍
കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത്
സ്കീം നിലവിലുള്ളതിനാല്‍
മെഡിസെപ്പ് സ്കീമില്‍ നിന്ന്
ഒഴിവാക്കണമെന്ന ആവശ്യം
സര്‍ക്കാര്‍ പരിഗണിക്കുമോ;
(
ഡി )
വിമുക്തഭടന്‍മാര്‍
നിലവില്‍ കോണ്‍ട്രിബ്യൂട്ടറി
ഹെല്‍ത്ത് സ്കീമില്‍
പണമടക്കുന്നതിനാല്‍ മെഡിസെപ്പ്
സ്കീമില്‍ നിന്നും
ഒഴിവാക്കുന്നകാര്യവും ഇതിനായി
പിടിച്ച തുക തിരികെ
നല്‍കുന്നകാര്യവും
പരിഗണിക്കുമോ?
449.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മെഡിസെപ്പ്
പദ്ധതിയിലൂടെ സംസ്ഥാനത്ത്
ഏറ്റവും അധികം രോഗികൾക്ക് സേവനം
നൽകിയ ആശുപത്രി ഏതാണെന്ന്
വ്യക്തമാക്കാമോ; രോഗികളുടെ
എണ്ണം, ആശുപത്രികൾക്ക്
അനുവദിച്ച തുക എന്നിവ ഇനം
തിരിച്ചു ലഭ്യമാക്കാമോ;
(
ബി )
ഇൻഷുറൻസ്
ഏജൻസി ഏതൊക്കെ ആശുപത്രികൾക്കാണ്
ക്ലെയിം കുടിശ്ശിക
നൽകാനുള്ളതെന്നും എത്ര തുക
വീതമാണെന്നും വ്യക്തമാക്കാമോ;
(
സി )
കോർപ്പസ്
ഫണ്ടില്‍ ഈ ഇനത്തിൽ
വകയിരുത്തിയിരുന്ന തുക
എത്രയാണെന്ന് അറിയിക്കാമോ;
ഇപ്പോൾ അവശേഷിക്കുന്നത് എത്ര
തുകയാണെന്ന് വ്യക്തമാക്കാമോ;
(
ഡി )
കോർപ്പസ്
ഫണ്ട് പൂർണ്ണമായും
ചെലവഴിച്ചെങ്കിൽ ഗുരുതര രോഗ
ചികിത്സയ്ക്ക് മെഡിസെപ്പ്
പദ്ധതി എങ്ങനെ
സാധ്യമാക്കുമെന്ന് അറിയിക്കാമോ;
(
ഇ )
ഗുരുതര
രോഗ ചികിത്സക്ക് കോർപ്പസ്
ഫണ്ടിനായി ഇപ്പോൾ എത്ര അപേക്ഷകൾ
ധനകാര്യ മെഡിസെപ്പ് വിഭാഗത്തിൽ
അംഗീകാരത്തിനായി
അവശേഷിക്കുന്നുണ്ട് എന്നതിന്റെ
കണക്ക് ലഭ്യമാക്കാമോ?
450.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരവിപുരം
മണ്ഡലത്തില്‍ 2016-2017 മുതല്‍
2022-2023 വരെയുള്ള കാലയളവില്‍
സംസ്ഥാന ബഡ്ജറ്റില്‍ ഏതെല്ലാം
പദ്ധതികള്‍ക്കാണ് തുക
വകയിരുത്തിയിട്ടുള്ളത് ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളില്‍ ഏതിനൊക്കെയാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ; ടി പദ്ധതികളുടെ
പുരോഗതി വിവരം ലഭ്യമാക്കാമോ;
(
സി )
ഇരവിപുരം
മണ്ഡലത്തിലെ 2016- 2017 മുതല്‍
2022-2023 വരെയുള്ള കാലയളവില്‍
സംസ്ഥാന ബഡ്ജറ്റില്‍ നൂറ്
ശതമാനം ടോക്കണ്‍ പ്രൊവിഷന്‍
ലഭിച്ച എത്ര പദ്ധതികള്‍ക്ക്
ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
451.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മെഡിസെപ്പ്
ഇന്‍ഷുറന്‍സ് പദ്ധതി
ആരംഭിച്ചതിനുശേഷം പ്രസ്തുത
പദ്ധതിയില്‍ കൂടുതല്‍
ആശുപത്രികളെ ഉള്‍പ്പെടുത്താത്ത
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ കാരണം
വിശദമാക്കുമോ;
(
ബി )
മുക്കം
സെന്റ് ജോസഫ് ആശുപത്രി
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ?
452.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
ഡി കെ മുരളി
ശ്രീ
എം രാജഗോപാലൻ
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കടമെടുപ്പ്
പരിധിയില്‍ കേന്ദ്രം
വരുത്തിയിട്ടുള്ള കുറവ്
സംസ്ഥാനത്തിന്റെ വികസന ക്ഷേമ
പ്രവർത്തനങ്ങളെ ഏത് രീതിയില്‍
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
അര്‍ഹതപ്പെട്ട
വായ്പാ പരിധി
പുനഃസ്ഥാപിക്കുന്നതിനായി
കേന്ദ്ര സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
കേന്ദ്ര
നയങ്ങള്‍ കാരണം
സംസ്ഥാനത്തുണ്ടായിട്ടുള്ള
സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കുന്നതിനായി പ്രത്യേക
പാക്കേജ് അനുവദിക്കണമെന്ന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
453.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്
2023-24 വര്‍ഷത്തില്‍ ഏതെല്ലാം
രീതിയിലാണ് കടമെടുക്കാൻ
സാധിക്കുന്നതെന്ന്
വിശദമാക്കുമോ; 2023-24
വര്‍ഷത്തില്‍ എടുക്കാവുന്ന
കടത്തിന്റെ പരമാവധി പരിധി എത്ര
കോടി രൂപയാണെന്നും ആയത് സംസ്ഥാന
ജി.ഡി.പി.യുടെ എത്ര
ശതമാനമാണെന്നും വ്യക്തമാക്കുമോ;
(
ബി )
2023-24
വര്‍ഷത്തില്‍ റീപ്ലേസ്‍മെന്റ്
ഗ്യാരണ്ടി, ഓപ്പൺ മാർക്കറ്റ്
ബോറോയിംഗ് എന്നീ രീതിയിൽ എത്ര
കോടി രൂപയാണ് സംസ്ഥാനത്തിന്
കടമെടുക്കാന്‍
സാധിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
പങ്കാളിത്ത
പെൻഷൻ നടപ്പിലാക്കിയതിന്റെ
ഭാഗമായുണ്ടായ അധിക ബാധ്യതാ
കോമ്പൻസേഷൻ എന്ന രീതിയിൽ
2023-24 വര്‍ഷത്തില്‍ എത്ര കോടി
രൂപയാണ് കുടമെടുക്കാന്‍
സാധിക്കുന്നത്; പ്രസ്തുത
ഇനത്തിൽ 2023-24 വര്‍ഷത്തില്‍
കടമെടുത്തിട്ടുണ്ടോയെന്നും
ഇല്ലായെങ്കിൽ കടം എടുക്കാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്നും
വ്യക്തമാക്കുമോ;
(
ഡി )
സംസ്ഥാന
സർക്കാർ ഏതെല്ലാം രീതിയിലാണ്
കടം എടുത്തിരിക്കുന്നതെന്നും
ഇനി എത്ര കോടി രൂപയാണ് 2023-24
വര്‍ഷത്തില്‍ കടമെടുക്കാൻ
സാധിക്കുന്നതെന്നുമുള്ളതിന്റെ
വിശദാംശം ലഭ്യമാക്കാമോ?
454.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തില്‍ കിഫ്ബി മുഖേന
ഭരണാനുമതി ലഭിച്ചതും
പൂര്‍ത്തിയാകാത്തതുമായ
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
സി )
ഓരോ
പ്രവൃത്തിയുടെയും നിര്‍വ്വഹണ
ഏജന്‍സി ഏതാണെന്നും ഓരോ
പ്രവൃത്തിയും
പൂര്‍ത്തിയാക്കുന്നതിന്
കാലതാമസം നേരിടുന്നതിന്റെ കാരണം
എന്താണെന്നും വിശദമാക്കാമോ?
455.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തലശ്ശേരി
ഹെറിട്ടേജ് ടൂറിസം പദ്ധതിയില്‍
ഉള്‍പ്പെടുത്തി കിഫ്ബി ഫണ്ട്
ഉപയോഗിച്ച് അഴിക്കോട്
മണ്ഡലത്തിലെ കാക്കുളങ്ങര പള്ളി
നവീകരിക്കുന്ന പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി അറിയിക്കാമോ;
(
ബി )
സാങ്കേതിക
അനുമതി ലഭ്യമായിട്ടും സെലക്ഷന്‍
നോട്ടീസ് നല്‍കാത്തത്
എന്താണെന്ന് അറിയിക്കാമോ;
(
സി )
പ്രവൃത്തി
ആരംഭിക്കുന്നതിന്
തടസ്സങ്ങളുണ്ടോ; വിശദ വിവരം
ലഭ്യമാക്കാമോ?
456.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചിറയിന്‍കീഴ്
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികളാണ് കിഫ്ബി ഫണ്ട്
ഉപയോഗിച്ച്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഓരോ
പ്രവൃത്തിയുടെയും നിലവിലെ
പുരോഗതി വിശദമാക്കാമോ?
457.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
ഫണ്ട് വിനിയോഗിച്ച് തീരദേശ
വികസന കോര്‍പ്പറേഷന്‍ മുഖേന
നവീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുള്ള വര്‍ക്കല
പുന്നമൂട് മാര്‍ക്കറ്റിന്റെ
പ്രവൃത്തി ടെൻഡർ
ചെയ്യുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികളുടെ
പുരോഗതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ ടെൻഡർ നടപടികള്‍
ത്വരിതപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
458.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
ഫണ്ട് അനുവദിച്ച് റോഡ്സ് &
ബ്രിഡ്ജസ് ഡെവലപ്പ്മെന്റ്
കോര്‍പ്പറേഷന്‍ ഓഫ് കേരള
ലിമിറ്റഡ് (ആര്‍.ബി.ഡി.സി.കെ)
എസ്.പി.വി. ആയി നടപ്പിലാക്കുന്ന
മലമ്പുഴ മണ്ഡലത്തിലെ അകത്തേത്തറ
നടക്കാവ് റെയില്‍വേ മേല്‍പ്പാല
നിര്‍മ്മാണം എന്ന പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി അറിയിക്കാമോ;
(
ബി )
ഇനി
എന്തെല്ലാം പണികളാണ്
പൂര്‍ത്തിയാക്കാനുള്ളത് എന്നും
ഇത് എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍ സാധിക്കും
എന്നും അറിയിക്കാമോ?
459.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പേരാമ്പ്ര
ബൈപ്പാസ് നിര്‍മ്മാണത്തിനായി
എത്ര കോടി രൂപയാണ് കിഫ്ബിയില്‍
നിന്നും ധനകാര്യ അനുമതി
ലഭിച്ചതെന്ന് വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ബൈപ്പാസ് നിര്‍മ്മാണത്തിനായി
എത്ര രൂപ ചെലവഴിച്ചുവെന്ന്
വിശദമാക്കുമോ;
(
സി )
ബസ്‍സ്റ്റാന്റില്‍
നിന്നും ബൈപ്പാസിലേക്കുള്ള
ലിങ്ക് റോഡ്, കല്ലോട്, കക്കാട്
ബെല്‍മൗത്തുകളുടെ വികസനം
എന്നിവയ്ക്കായുള്ള പ്രൊപ്പോസല്‍
ആര്‍.ബി.ഡി.സി. മുഖേന
കിഫ്ബിക്ക് ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ പരിശോധന
നടത്തിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
പ്രൊപ്പോസലുകളിന്മേല്‍
സ്വീകരിച്ച നടപടി എന്താണെന്ന്
വ്യക്തമാക്കുമോ?
460.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
മുഖേന 3 കോടി രൂപ
അനുവദിക്കപ്പെടുകയും കിലെയെ
നിര്‍വഹണ
ഏജന്‍സിയാക്കിയിട്ടുള്ളതുമായ
നാദാപുരം മണ്ഡലത്തിലെ
വെള്ളിയോടു ഗവ.യു.പി സ്‌കൂൾ
നവീകരണ പ്രവൃത്തിയുടെ നിലവിലെ
അവസ്ഥ വ്യക്തമാക്കാമോ;
(
ബി )
കില
പ്രവൃത്തി ഏറ്റെടുത്തതിനുശേഷം
നാളിതുവരെ സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന് വിശദമാക്കാമോ;
(
സി )
നിര്‍മ്മാണ
പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍
നടപടി സ്വീകരിക്കുമോ?
461.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
നിയോജക മണ്ഡലത്തില്‍ കിഫ്ബി
ഫണ്ട് വിനിയോഗിച്ചുള്ള
പ്രവൃത്തികള്‍ ഏതെല്ലാമെന്നും
ഓരോ പ്രവൃത്തിക്കും
അനുവദിച്ചിട്ടുള്ള
തുകയെത്രയെന്നും ഓരോ
പ്രവൃത്തിയുടെയും നിലവിലെ
പുരോഗതിയും വിശദമാക്കാമോ?
462.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അഴിക്കോട്
മണ്ഡലത്തിലെ കല്ലാശ്ശേരിക്കടവ്
പാലത്തിന്റെ പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പാലത്തിന്റെ അപ്രോച്ച്
റോഡുള്‍പ്പെടെയുള്ള ഡ്രോയിംഗ്
പൂര്‍ത്തിയായിട്ടുണ്ടോ;
(
സി )
പ്രസ്തുത
പാലത്തിന്റെ ഫെെനല്‍ ഡ്രോയിംഗ്
കിഫ്ബി അംഗീകരിച്ചിട്ടുണ്ടോ;
ഇതു സംബന്ധിച്ച നിര്‍ദേശം
ഡിസെെന്‍ വിഭാഗത്തിന്
കെെമാറിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
463.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭൗതിക
സൗകര്യം
മെച്ചപ്പെടുത്തുന്നതിനായി
ഏതെല്ലാം സ്കൂളുകള്‍ക്കാണ്
കിഫ്ബി ഫണ്ട്
അനുവദിച്ചിട്ടുള്ളത്; വിശദാംശം
അറിയിക്കാമോ;
(
ബി )
ബാലുശ്ശേരി
മണ്ഡലത്തില്‍ കിഫ്ബിയില്‍
നിന്നും ഫണ്ട് അനുവദിച്ച എല്ലാ
സ്കൂളുകള്‍ക്കും കിഫ്ബി
ധനാനുമതി നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ എത്ര
സ്കൂളുകള്‍ക്കാണ് ഇനിയും
ധനാനുമതി നല്‍കാനുള്ളത്;
വിശദമാക്കാമോ?
464.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
അനുമതി ലഭിച്ച പ്രവൃത്തികൾ
പ്രായോഗികമല്ലെന്ന് കണ്ടാല്‍
ആയത് മാറ്റി മറ്റൊരു പ്രവൃത്തി
നിര്‍ദേശിക്കാന്‍ സാധിക്കുമോ;
(
ബി )
അപ്രകാരം
സംസ്ഥാനത്തെ ഏതെങ്കിലും
പ്രവൃത്തികള്‍ മാറ്റി
നല്‍കിയിട്ടുണ്ടോ; എങ്കിൽ അവ
ഏതെല്ലാമാണെന്ന് വിശദമാക്കാമോ?
465.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാറശ്ശാല
മണ്ഡലത്തില്‍ നിലവില്‍ കിഫ്ബി
ഫണ്ട് ഉപയോഗിച്ച് നടത്തി വരുന്ന
പ്രവൃത്തികള്‍ ഏതൊക്കെയെന്ന്
വകുപ്പ് തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
അനുവദിച്ചിട്ടുള്ള തുക
എത്രയെന്നും നിര്‍വ്വഹണ
ഏജന്‍സികള്‍ ഏതൊക്കെയാണെന്നും
വിശദമാക്കുമോ; പ്രസ്തുത
പദ്ധതികളുടെ നിലവിലെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കാമോ;
(
സി )
പാറശ്ശാല
മണ്ഡലത്തില്‍ കില നിര്‍വ്വഹണം
ഏജന്‍സിയായിട്ടുള്ള 5
സ്കൂളുകളുടെ നിര്‍മ്മാണം,
തീരദേശ വികസന കോര്‍പ്പറേഷന്‍
നിര്‍വഹണ ഏജന്‍സിയായിട്ടുള്ള
പനച്ചമൂട് മത്സ്യ മാര്‍ക്കറ്റ്
നവീകരണം എന്നീ കിഫ്ബി
പദ്ധതികളുടെ നിലവിലെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കാമോ?
466.
ശ്രീ.
യു. എ. ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
ഫണ്ട് മുഖേന മഞ്ചേരി-ഒലിപ്പുഴ
വെള്ളുവങ്ങാട് പാലം
പുതുക്കിപ്പണിയുന്നതിനായോ
പുതിയ പാലം
നിർമ്മിക്കുന്നതിനായോ തുക
അനുവദിച്ചിട്ടുണ്ടോ;
(
ബി )
എങ്കിൽ
തുക എത്രയെന്നും എന്തൊക്കെ
പ്രവർത്തികളാണ്
നടപ്പിലാക്കുന്നതെന്നും
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തി എന്ന് ആരംഭിക്കാൻ
കഴിയും എന്ന് വ്യക്തമാക്കാമോ?
467.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
മണ്ഡലത്തില്‍ ഇതുവരെ
അനുവദിച്ചതും
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ
കിഫ്ബി പദ്ധതികള്‍
ഏതെല്ലാമാണെന്നും അവയുടെ
നിലവിലെ പുരോഗതിയും
അറിയിക്കാമോ?
468.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
(2016-21) ഇരവിപുരം
മണ്ഡലത്തില്‍ കിഫ്ബി ഫണ്ട്
ഉപയോഗിച്ച് ഏതെല്ലാം
പ്രവൃത്തികള്‍ക്ക് അനുമതി
ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളില്‍
പൂർത്തീകരിക്കാൻ ബാക്കിയുള്ളത്
ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
(
സി )
നിലവിലെ
സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത മണ്ഡലത്തില്‍ കിഫ്ബി
ഫണ്ട് ഉപയോഗിച്ച് ഏതെങ്കിലും
പദ്ധതികള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ?
469.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂര്‍
തുഞ്ചന്‍ മെമ്മോറിയല്‍ ഗവൺമെൻറ്
കോളേജിന് കെട്ടിടം
നിര്‍മ്മിക്കുന്നതിനായി തുക
അനുവദിച്ചുകൊണ്ട് കിഫ്ബി
അംഗീകാരം നല്‍കിയത് എന്നാണ്
എന്ന് വ്യക്തമാക്കുമോ;
(
ബി )
വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും കോളേജ്
കെട്ടിടനിർമ്മാണ പ്രവൃത്തികൾ
ആരംഭിക്കാന്‍ പോലും
സാധിക്കാത്തതിന്റെ
കാരണമെന്തെന്ന് വിശദമാക്കാമോ ;
(
സി )
പ്രസ്തുത
പ്രവര്‍ത്തിയുടെ നിര്‍വ്വഹണ
ഏജന്‍സിയായ കേരള സ്റ്റേറ്റ്
ഇൻഫർമേഷൻ ടെക്നോളജി
ഇൻഫ്രാസ്ട്രക്ചര്‍
ലിമിറ്റഡ്-ന്റെ അനാസ്ഥ
പരിശോധിച്ച് നടപടി
സ്വീകരിക്കുമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തി ആരംഭിക്കാന്‍
കാലതാമസം നേരിടുന്നതിനാല്‍
സര്‍ക്കാരിന് ഉണ്ടാകുന്ന
സാമ്പത്തിക നഷ്ടം പരിഹരിക്കുവാൻ
നടപടി സ്വീകരിക്കുമോ;
(
ഇ )
പ്രസ്തുത
കോളേജ് കെട്ടിടത്തിന്റെ
പ്രവൃത്തി സമയബന്ധിതമായി
ആരംഭിച്ച്
പൂര്‍ത്തിയാക്കുന്നതിന് എന്ത്
നടപടി സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
470.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
ധനസഹായത്താല്‍ നിര്‍മ്മിക്കുന്ന
മാനന്തവാടി - കൈതക്കല്‍ റോഡിന്
എത്ര രൂപയുടെ സാമ്പത്തിക
അനുമതിയാണ്
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ നിലവിലെ പുരോഗതി
സംബന്ധിച്ച വിവരങ്ങള്‍
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
റോഡ് നിർമ്മാണവുമായി
ബന്ധപ്പെട്ട് ഇനിയും
അവശേഷിക്കുന്ന പ്രവൃത്തികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതിയുമായി ബന്ധപ്പെട്ട്
അംഗീകരിച്ച
ഡി.പി.ആർ.(ഡീറ്റെയ്ൽഡ്
പ്രോജക്റ്റ് റിപ്പോർട്ട്)-ല്‍
നിന്നും ഏതെങ്കിലും
പ്രവൃത്തികള്‍ പിന്നീട്
ഒഴിവാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
471.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വള്ളിക്കുന്ന്
നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട
മുദിയം പാലം നിര്‍മ്മാണം,
കടക്കാട്ട് പാറ ആലുംകടവ്
ആര്‍.സി.ബി. നിര്‍മ്മാണം
എന്നിവയുടെ അംഗീകാരം
നല്‍കുന്നത് സംബന്ധിച്ച
ഫയലിന്റെ പുരോഗതി
വ്യക്തമാക്കാമോ;
(
ബി )
മുദിയം
പാലം നിര്‍മ്മാണവുമായി
ബന്ധപെട്ട് തൃപ്തികരമായ
ഡി.പി.ആര്‍. ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പാലം
നിര്‍മ്മാണത്തിന് അനുമതി
നല്‍കുന്നതിന് ഇനി ആവശ്യമായ
നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്
എന്ന് വ്യക്തമാക്കാമോ;
(
സി )
27.09.2017-ലെ
ജലസേചന വകുപ്പ് (എം.ഐ) യുടെ
793/2017 നം. ഉത്തരവ് പ്രകാരം
ഇരുമ്പോത്തിങ്ങള്‍ കടവ്
റെഗുലേറ്റര്‍ കിഫ്ബി മുഖേന
നിര്‍മ്മിക്കുന്നതിന് ലഭിച്ച 36
കോടി രൂപയുടെ ഭരണാനുമതിയുടെ
കാലാവധി എത്ര
വര്‍ഷത്തേക്കാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
സാങ്കേതിക
കാരണങ്ങളാല്‍ പ്രവൃത്തി
ആരംഭിക്കാത്ത സാഹചര്യത്തില്‍
പ്രസ്തുത തുക സാങ്കേതിക
നടപടിക്രമങ്ങള്‍ എല്ലാം
പൂര്‍ത്തിയായ കടക്കാട്ട് പാറ
ആലുംകടവ് ആര്‍.സി.ബി.
നിര്‍മ്മാണത്തിന് അനുവദിക്കുമോ;
വ്യക്തമാക്കാമോ?
472.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
സർക്കാർ വനിതാ ആർട്സ് ആന്റ്
സയൻസ് കോളേജിലെ അക്കാഡമിക്
ബ്ലോക്കിന്റേയും കാന്റീൻ
ബ്ലോക്കിന്റേയും നിർമ്മാണ
പ്രവൃത്തിക്കാവശ്യമായ
ജി.ആര്‍.ഐ.എച്ച്.എ (ഗ്രീൻ
റേറ്റിംഗ് ഫോർ ഹാബിറ്റാറ്റ്
അസ്സെസ്സ്മെന്റ് ) ത്രീ സ്റ്റാർ
സ്റ്റാൻഡേർഡ്‌സ്,
ഡി.എസ്.ആര്‍(ഡാമേജ് സർവ്വേ
റിപ്പോർട്ട് ) 2018 എന്നിവ
പ്രകാരം നിലവിലുള്ള ജി.എസ്.ടി
ഉൾപ്പെടുത്തിക്കൊണ്ട്
കിറ്റ്കോ(കേരള ഇൻഡസ്ട്രിയൽ ആൻഡ്
ടെക്‌നിക്കൽ കൺസൾട്ടൻസി
ഓർഗനൈസേഷൻ) സമർപ്പിച്ചിട്ടുള്ള
പുതുക്കിയ പദ്ധതി
റിപ്പോർട്ടിനും പ്രൊപ്പോസലിനും
കിഫ്ബി അംഗീകാരം
നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
(
ബി )
കിഫ്ബി
ധനാനുമതി നൽകിയ തുക എത്രയാണ്;
പദ്ധതിക്ക് സർക്കാർ/എസ്.പി.വി
(സ്‌പെഷ്യൽ പർപ്പസ് /
പ്രോജെക്ട് വെഹിക്കിൾ)
നിയോഗിച്ച ടെക്നിക്കൽ കമ്മിറ്റി
സാങ്കേതികാനുമതി
നല്‍കിയിട്ടുണ്ടോ; 2016-ൽ
ആരംഭിച്ചതും വാടക കെട്ടിടത്തിൽ
പ്രവർത്തിക്കുന്നതുമായ പ്രസ്തുത
കോളേജിന് സ്വന്തമായൊരു കെട്ടിടം
യാഥാർഥ്യമാക്കുന്നതിന് ഇനിയും
തടസ്സങ്ങളുണ്ടോ; വിശദമാക്കാമോ;
(
സി )
കിഫ്ബി
ഫണ്ട് വിനിയോഗിക്കുവാനുള്ള
സാങ്കേതിക തടസ്സങ്ങൾ എത്രയും
വേഗം പരിഹരിക്കുവാനും കെട്ടിട
നിർമ്മാണം ആരംഭിക്കുവാനും സത്വര
നടപടികൾ സ്വീകരിക്കുമോ?
473.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പെരിന്തല്‍മണ്ണ
ജില്ലാ ആശുപത്രിയില്‍ കെട്ടിട
നിര്‍മ്മാണമുള്‍പ്പെടെയുള്ള
നവീകരണ പ്രവൃത്തികള്‍ക്കായി
മുന്‍ സര്‍ക്കാര്‍ കിഫ്ബിയില്‍
നിന്നും അനുവദിച്ച പന്ത്രണ്ട്
കോടി രൂപ ഉപയോഗിച്ചുകൊണ്ടുള്ള
പ്രവൃത്തികള്‍ ആരംഭിക്കാന്‍
സാധിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ഫണ്ട് വിനിയോഗിച്ചുള്ള
പ്രവൃത്തികള്‍ നടത്തുന്നതിന്
കാലതാമസം നേരിടുമോ; എങ്കിൽ
പ്രസ്തുത പ്രവൃത്തികള്‍
എപ്പോള്‍ ആരംഭിക്കാന്‍
സാധിക്കുമെന്ന് വിശദമാക്കുമോ;
(
സി )
ഈ
പ്രവൃത്തികളുടെ നിലവിലെ അവസ്ഥ
എന്താണെന്ന് അറിയിക്കുമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തികള്‍ക്ക് ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭ്യമായിട്ടുണ്ടോ; എങ്കില്‍
ആയതിന്റെ വിശദാംശവും അനുമതി
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പും ലഭ്യമാക്കുമോ?
474.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
കോഴിക്കോട് നോര്‍ത്ത്
മണ്ഡലത്തില്‍ അംഗീകാരം നല്‍കിയ
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ഓരോ
പദ്ധതികളുടെയും നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
475.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി മൂന്ന് കോടി
രൂപയുടെ ധനകാര്യ അനുമതി ലഭിച്ച
കണ്ണൂര്‍ ജില്ലയിലെ
കല്ല്യാശ്ശേരി മണ്ഡലത്തിലെ
കുഞ്ഞിമംഗലം സർക്കാർ ഹയര്‍
സെക്കണ്ടറി സ്‌കൂൾ, കൊട്ടില
സർക്കാർ ഹയര്‍ സെക്കണ്ടറി
സ്‌കൂൾ, ചെറുകുന്ന് ബോയ്സ്
സർക്കാർ ഹയര്‍ സെക്കണ്ടറി
സ്‌കൂൾ, കല്ല്യാശ്ശേരി ഹയര്‍
സെക്കണ്ടറി സ്‌കൂൾ എന്നീ
വിദ്യാലയങ്ങളിലെ അടിസ്ഥാന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്താന്‍ പദ്ധതി
നിര്‍വ്വഹണ ഏജന്‍സിയായ കില
(കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ലോക്കൽ അഡ്മിനിസ്ട്രേഷൻ ) മുഖേന
സാങ്കേതികാനുമതി ലഭ്യമാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
476.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലം മുതല്‍
2023 മാര്‍ച്ച് 31 വരെ അടിസ്ഥാന
വികസന പദ്ധതികള്‍ക്കായി കിഫ്ബി
മുഖേന എത്ര കോടി രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
കിഫ്ബി
സഹായത്തോടെ 2023 മാര്‍ച്ച് 31
വരെ എത്ര പദ്ധതികള്‍
പൂര്‍ത്തിയാക്കിയെന്നും
ഇപ്പോഴും
തുടര്‍ന്നുകൊണ്ടിരിക്കുന്നതും
ഭാഗികമായി
പൂര്‍ത്തിയാക്കിയതുമായ
പദ്ധതികള്‍ എത്രയെന്നും
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
ചെലവുകള്‍ക്ക് പണം
കണ്ടെത്താനായി മോട്ടോര്‍ വാഹന
സെസ്സ് ഇനത്തില്‍ നാളിതുവരെ
എത്ര തുക കിഫ്ബി
സമാഹരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
477.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലപ്പുഴ
മണ്ഡലത്തില്‍ നാളിതുവരെ കിഫ്ബി
മുഖേന ഏതൊക്കെ പദ്ധതികള്‍ക്കാണ്
അംഗീകാരം നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കാമോ; പ്രസ്തുത
പദ്ധതികളുടെ നിര്‍മ്മാണ
പുരോഗതി, അനുവദിച്ച തുക,
നിര്‍വ്വഹണ ഏജന്‍സി എന്നിങ്ങനെ
തരം തിരിച്ചുള്ള വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ് കിഫ്ബി
ധനാനുമതി ലഭ്യമാക്കാനുള്ളതെന്ന
വിവരം ലഭ്യമാക്കാമോ;
(
സി )
കിഫ്ബി
മുഖേന നടന്നുകൊണ്ടിരിക്കുന്ന
പ്രവൃത്തികളില്‍ റിവൈസ്ഡ്
എസ്റ്റിമേറ്റിനായുള്ള അംഗീകാരം
നല്‍കാന്‍ ഏതൊക്കെ
പദ്ധതികളാണുള്ളത്; ഇവയ്ക്ക്
പുതുക്കിയ അനുമതി
നല്‍കുന്നതിനുള്ള നടപടികളെ
കുറിച്ച് വിശദമാക്കാമോ?
478.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊടുവള്ളി
നിയോജകമണ്ഡലത്തിലെ
ജി.എച്ച്.എസ്.എസ്. താമരശ്ശേരി
വികസനം,പരപ്പൻപൊയിൽ
കാരക്കുന്നത്ത് റോഡ് വികസനം
എന്നിവ സംബന്ധിച്ച
നടപടിക്രമങ്ങൾ ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ കൊടുവള്ളി സിറാജ്
ഫ്ലൈ ഓവറിന് പകരമായുള്ള
പദ്ധതിയും, താമരശ്ശേരി ചുങ്കം
ലിങ്ക് റോഡ് പദ്ധതിയും, തലയാട്
മലപ്പുറം കോടഞ്ചേരി മലയോര ഹൈവേ
നിർമ്മാണ പദ്ധതിയും ഏത് ഘട്ടം
വരെയായി എന്ന് വിശദമാക്കുമോ?
479.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൂത്തുപറമ്പ്
മണ്ഡലത്തില്‍ കിഫ്ബി ഫണ്ട്
ഉപയോഗിച്ച് നടപ്പിലാക്കുന്ന
പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
അവയില്‍
ഓരോ പ്രവൃത്തിയുടെയും നിലവിലെ
പുരോഗതി അറിയിക്കാമോ;
ഏതെങ്കിലും പ്രവൃത്തിയുടെ
നിർവഹണത്തിൽ
തടസ്സങ്ങളുണ്ടെങ്കില്‍ അതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
480.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
നിയോജക മണ്ഡലത്തിലെ എം.എല്‍.എ.
ആസ്തി വികസന ഫണ്ട് പദ്ധതികളില്‍
നിന്നും 2017-18 മുതൽ 2022-23
വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ
ടെണ്ടര്‍ സേവിംഗ്സ്
തുകയെത്രയാണെന്ന് സാമ്പത്തിക
വർഷം തിരിച്ച് വ്യക്തമാക്കാമോ?
481.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ധനകാര്യ
വകുപ്പിന്റെ 20.06.2023-ലെ
2378371/എന്‍.സി.ബി3/48/2023
നമ്പര്‍ കത്ത് പ്രകാരം ആസ്തി
വികസന പദ്ധതിയില്‍ നിന്നും തുക
വിനിയോഗിച്ച്
നിര്‍വഹിക്കപ്പെട്ടിരുന്ന റോഡ്
പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്‍കുന്നതില്‍
തടസ്സം നേരിടുന്നത്
പരിഹരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
സ്വീകരിച്ചിട്ടുള്ള നടപടി
വിശദമാക്കാമോ;
(
ബി )
വൈപ്പിന്‍
മണ്ഡലത്തിലെ റോഡുകളുടെ
പുനരുദ്ധാരണത്തിനായി
സമര്‍പ്പിക്കപ്പെട്ട
പ്രൊപ്പോസലുകള്‍ക്ക് ധനകാര്യ
വകുപ്പിന്റെ മേല്‍ നമ്പര്‍
കത്തിന്റെ അടിസ്ഥാനത്തില്‍
ഭരണാനുമതി നല്‍കുന്നത്
നിഷേധിച്ചതിനെത്തുടര്‍ന്ന്
പ്രത്യേകാനുമതി
ലഭ്യമാക്കുന്നതിന് മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങളില്‍ ഭേദഗതി
വരുത്തുന്ന വിഷയത്തില്‍
തീരുമാനം എടുക്കുന്നതിനായി
ധനകാര്യ വകുപ്പ് മന്ത്രിക്ക്
07.07.2023-ന് നല്‍കിയ കത്തില്‍
സ്വീകരിച്ചിട്ടുള്ള നടപടി
വിശദമാക്കാമോ;
(
സി )
റോഡുകളുടെ
ശോചനീയാവസ്ഥയും തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
പുനരുദ്ധാരണത്തിന് ആവശ്യമായ
തുകയും കണ്ടെത്താനാവാത്ത
സാഹചര്യം കണക്കിലെടുത്ത്
നിയോജകമണ്ഡലം ആസ്തി വികസന
പദ്ധതിയില്‍ നിന്നും തുക
വിനിയോഗിക്കുന്നതിനുള്ള തടസ്സം
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ?
482.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാനന്തവാടി
മണ്ഡലത്തില്‍ 2016-17 മുതല്‍
2022-23 വരെയുള്ള സാമ്പത്തിക
വര്‍ഷത്തില്‍ എം.എല്‍.എ.
എ.ഡി.എഫ് പദ്ധതികള്‍
നടപ്പാക്കിയപ്പോഴുള്ള ടെണ്ടര്‍
സേവിംഗ്സ് സംബന്ധിച്ച വിവരം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളിലെ ടെണ്ടര്‍ സേവിംഗ്സ്
ഉപയോഗിച്ച് നടപ്പാക്കാവുന്ന
പദ്ധതികളും മാനദണ്ഡങ്ങളും
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി നടപ്പാക്കുന്നതിനായി
അനുമതി നല്‍കുന്നതിന് ജില്ലാ
കളക്ടര്‍ക്ക് സാധിക്കുമോ;
അറിയിക്കുമോ?
483.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം മണലൂര്‍ മണ്ഡലത്തില്‍
നിന്നും എം.എല്‍.എ. യുടെ ആസ്തി
വികസന പദ്ധതിയിലേക്ക് ശിപാര്‍ശ
ചെയ്ത പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും അവയില്‍
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചെന്നും
പൂര്‍ത്തീകരിക്കാനുളള
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
എന്താണെന്നും വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളില്‍ ഭരണാനുമതി
ലഭ്യമാക്കിയിട്ടില്ലാത്ത
പ്രവൃത്തികള്‍ ഏതെല്ലാമാണ്;
അറിയിക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തികളില്‍ ഭരണാനുമതി
നല്‍കിയിട്ടില്ലാത്ത
പ്രവൃത്തികള്‍ക്ക് ആയത്
ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള സത്വര
നടപടി സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ?
484.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
നിയോജകമണ്ഡലത്തിൽ 2021-22,
2022-23 വർഷങ്ങളിലെ
എം.എൽ.എ.-ആസ്തി വികസന ഫണ്ട്,
പ്രത്യേക വികസന നിധി എന്നിവയിൽ
ഉൾപ്പെടുത്തി നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദ വിവരങ്ങൾ
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
മണ്ഡലത്തിൽ 2022-23 വർഷത്തെ
എം.എൽ.എ.-ആസ്തി വികസന ഫണ്ട്,
പ്രത്യേക വികസന നിധി പദ്ധതികളിൽ
ഭരണാനുമതി ലഭിക്കാത്ത
പ്രവൃത്തികളുടെ വിശദ വിവരങ്ങൾ
ലഭ്യമാക്കുമോ; പ്രസ്തുത
പ്രവൃത്തികൾക്ക് ഭരണാനുമതി
വൈകാനുണ്ടായ കാരണമെന്താണെന്ന്
വ്യക്തമാക്കുമോ?
485.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചങ്ങനാശ്ശേരി
മണ്ഡലത്തിൽ 2018-19 മുതല്‍
2022-23 വരെയുള്ള സാമ്പത്തിക
വര്‍ഷങ്ങളിലെ ആസ്തി വികസന
പദ്ധതികളിലെ ടെണ്ടര്‍ സേവിംഗ്സ്
തുക എത്രയാണെന്ന്
വ്യക്തമാക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
486.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം മണലൂര്‍ മണ്ഡലത്തില്‍
നിന്നും എം.എല്‍.എ. പ്രത്യേക
വികസന നിധി (എസ്.ഡി.എഫ്.)
പ്രകാരം നടപ്പിലാക്കുന്നതിന്
ശിപാര്‍ശ ചെയ്ത പ്രവൃത്തികളും
അതില്‍ പൂര്‍ത്തീകരിച്ചവയും
പൂര്‍ത്തീകരിക്കാനുളളവയും
ഏതെല്ലാമാണെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളില്‍
പൂര്‍ത്തീകരിക്കാനുളളവയുടെ
നിലവിലെ സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തികളില്‍ ഭരണാനുമതി
ലഭിക്കാത്ത പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും അവയ്ക്ക്
ഭരണാനുമതി നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും
വിശദമാക്കാമോ?
487.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിയോജകമണ്ഡല
ആസ്തി വികസന ഫണ്ട്
മാനദണ്ഡങ്ങളുടെ പരിഷ്കരണം
ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
ബി )
ഇത്
സംബന്ധിച്ച് എം.എല്‍.എ. മാരുടെ
അഭിപ്രായം സ്വീകരിച്ച്
ക്രോഡീകരിക്കുന്ന നടപടികള്‍
പൂർണ്ണമായോയെന്ന് വിശദമാക്കാമോ;
(
സി )
ആസ്തി
വികസന ഫണ്ട് മാനദണ്ഡങ്ങള്‍
കാലാനുസൃതമായി
പരിഷ്കരിക്കാനുള്ള നടപടികള്‍
എത്ര നാളിനുള്ളില്‍
പൂർത്തിയാക്കുാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
നടപടികള്‍ ത്വരിതപ്പെടുത്താമോ?
488.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
നിയോജക മണ്ഡലത്തിലെ ആസ്തി വികസന
ഫണ്ട് വിനിയോഗത്തിൽ 2016-17,
2017-18, 2018-19, 2019-20,
2020 -21 വർഷങ്ങളിലെ ടെണ്ടര്‍
സേവിംഗ്സ് തുക എത്രയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
തുക വിനിയോഗിക്കുന്നതിനുള്ള
പ്രത്യേക മാർഗ്ഗരേഖ
നിലവിലുണ്ടെങ്കിൽ ആയതിന്റെ
പകർപ്പ് ലഭ്യമാക്കാമോ;
(
സി )
എം.എല്‍.എ.
ആസ്തി വികസന പദ്ധതിയിലെ
ടെണ്ടര്‍ ബാലന്‍സ് തുക
വിനിയോഗിക്കുന്നതിന് നിലവില്‍
സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നറിയിക്കാമോ?
489.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എം.എൽ.എ.
മാരുടെ ആസ്തി വികസന നിധിയിൽ
നിന്നും ഏതെങ്കിലും വർഷം തുക
പിടിച്ചെടുത്തിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
എങ്കിൽ
എത്ര തുക വീതമാണ്
പിടിച്ചെടുത്തതെന്നുള്ള വര്‍ഷം
തിരിച്ചുള്ള കണക്ക് നല്‍കാമോ;
(
സി )
പ്രസ്തുത
തുക ചെലവഴിച്ചത് എന്ത്
ആവശ്യത്തിനു വേണ്ടിയാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
അതാത്
മണ്ഡലത്തിലാണ് തുക
ചെലവഴിച്ചതെങ്കിൽ മണ്ഡലം
തിരിച്ചുള്ള പ്രവൃത്തികൾ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ഇ )
ഈ
തുക ഉപയോഗിച്ച് ചെയ്ത
പ്രവൃത്തികൾ
പൂർത്തീകരിച്ചിട്ടുണ്ടോ;
ഇല്ലായെങ്കിൽ ബാക്കിയുളള
പ്രവൃത്തികൾ ഏതൊക്കെയാണെന്നും
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(
എഫ് )
മണ്ഡലങ്ങളിലെ
പ്രവൃത്തികൾ അല്ലാതെ
മറ്റേതെങ്കിലും പദ്ധതികൾക്ക്
തുക ചെലവഴിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
490.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2020-21,
2021-22, 2022-2023 എന്നീ
വര്‍ഷങ്ങളില്‍ എം.എല്‍.എ.യുടെ
പ്രത്യേക വികസന നിധി, ആസ്തി
വികസന ഫണ്ട് എന്നിവ
വിനിയോഗിച്ച് കോങ്ങാട്
മണ്ഡലത്തില്‍
നടപ്പിലാക്കുന്നതിനായി
സമര്‍പ്പിച്ച പദ്ധതികളുടെ
വിശദാംശവും നിലവിലെ സ്ഥിതിയും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളില്‍ ഇനിയും ഭരണാനുമതി
ലഭിക്കാത്ത പ്രവൃത്തികളുടെ
വിവരങ്ങൾ ലഭ്യമാക്കാമോ?
491.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
എട്ട് വർഷം എം.എൽ.എ.മാരുടെ
പ്രത്യേക വികസന നിധിയും ആസ്തി
വികസന നിധിയുമായി ബന്ധപ്പെട്ട്
എത്ര പ്രത്യേകാനുമതികൾ
നൽകിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഏതെല്ലാം
പ്രവൃത്തികൾക്കാണ്
പ്രത്യേകാനുമതികൾ
നൽകിയിട്ടുളളതെന്നു് മണ്ഡലം
തിരിച്ച് വ്യക്തമാക്കാമോ;
(
സി )
പ്രത്യേകാനുമതി
നൽകിക്കൊണ്ട് പുറപ്പെടുവിച്ച
ഉത്തരവുകളുടെ പകർപ്പ്
ലഭ്യമാക്കാമോ;
(
ഡി )
എം.എൽ.എ.
പ്രത്യേക വികസന നിധിയിൽ നിന്നും
ആസ്തി വികസന നിധിയിൽ നിന്നും
തുക അനുവദിക്കാവുന്നതും
അനുവദിക്കാൻ പാടില്ലാത്തതുമായ
പ്രവൃത്തികൾ ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
492.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എം.
എല്‍. എ. യുടെ ആസ്തി വികസന
ഫണ്ടില്‍ ഉള്‍പ്പെടുത്തി
(2022-23) ലെെബ്രറി കൗണ്‍സില്‍
അംഗീകാരത്തിലുള്ള ചിറങ്ങല്‍
ഗാന്ധിജി റൂറല്‍ ലെെബ്രറിക്ക്
കെട്ടിടം നിര്‍മ്മിക്കുന്ന
പ്രവൃത്തിക്ക് പ്രത്യേകാനുമതി
ആവശ്യപ്പെട്ട് നല്‍കിയ
അപേക്ഷയുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
ബി )
അനുമതി
നല്‍കുന്നതിന് തടസ്സങ്ങള്‍
ഉണ്ടോ; വിശദമാക്കാമോ;
(
സി )
പ്രവൃത്തിക്ക്
അനുമതി നല്‍കി പ്രവൃത്തി
പെട്ടെന്ന്
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
493.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022
- 2023 എം. എല്‍. എ. യുടെ
സ്പെഷ്യല്‍ ഡെവലപ്മെന്റ്
ഫണ്ടില്‍ ഉള്‍പ്പെടുത്തി
കണ്ണൂര്‍ കോര്‍പ്പറേഷന്‍
ഡിവിഷന്‍ 3-ല്‍ പള്ളിക്കുന്ന്
തച്ചില്‍ക്കുളം നവീകരിക്കുന്ന
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി ചെയ്യുന്നതിന്
പ്രത്യേകാനുമതി ആവശ്യമില്ല
എന്നുള്ള ഉത്തരവ് ഉണ്ടായിരിക്കെ
പ്രവൃത്തി ആരംഭിക്കാന്‍
വെെകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തി ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
494.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായികവകുപ്പിന്റെ
പദ്ധതിയായ ഒരു പഞ്ചായത്തില്‍
ഒരു കളിക്കളം എന്ന പദ്ധതിയുടെ
നടത്തിപ്പിനായി പാലക്കാട്
ജില്ലയിലെ എം.എല്‍.എ. മാര്‍
അനുവദിച്ച ആസ്തി വികസന
ഫണ്ടിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളില്‍ ഇതിനകം ഭരണാനുമതി
നല്‍കിയവ എത്ര എന്ന്
അറിയിക്കാമോ; ഭരണാനുമതി
നല്കിയിട്ടില്ലെങ്കിൽ അതിനുള്ള
കാരണം വ്യക്തമാക്കാമോ?
495.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അന്തിപ്പച്ച
യൂണിറ്റ് (സഞ്ചരിക്കുന്ന മത്സ്യ
വിപണന വാഹനം) വാങ്ങുന്നതിന്
എം.എല്‍.എ-യുടെ ആസ്തി വികസന
ഫണ്ട് മത്സ്യഫെഡ് വഴി
അനുവദിക്കണമെന്ന് ബഹു. മത്സ്യ
ബന്ധന വകുപ്പ് മന്ത്രി 2023
മാര്‍ച്ച് 13 ന് കത്ത് പ്രകാരം
എം.എല്‍.എ മാരോട്
നിര്‍ദ്ദേശിച്ചിരുന്നതിന്റെ
അടിസ്ഥാനത്തില്‍ കാട്ടാക്കട
നിയോജകമണ്ഡലത്തില്‍ നിന്നും
ഇതിനായി ധനവകുപ്പിന്റെ അനുമതി
തേടിയിരുന്നതിന്മേല്‍ അനുമതി
നല്‍കുന്നതിന് എന്തെങ്കിലും
തടസങ്ങളുണ്ടോ; എങ്കില്‍ കാരണം
വിശദമാക്കാമോ?
496.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021-22
വര്‍ഷത്തെ എം.എല്‍.എ-മാരുടെ
ആസ്തി വികസന ഫണ്ടില്‍ നിന്ന് 4
കോടി രൂപ വിനിയോഗിച്ച്
മണ്ഡലങ്ങളില്‍ നിര്‍മ്മിക്കാന്‍
പ്ലാന്‍ ചെയ്ത ഐസൊലേഷന്‍
വാര്‍ഡുകളുടെ നിലവിലെ പുരോഗതി
അറിയിക്കാമോ;
(
ബി )
പദ്ധതി
നടക്കാത്ത മണ്ഡലങ്ങളില്‍
പ്രസ്തുത പദ്ധതിക്കായി
നീക്കിവച്ച ഫണ്ട്
ഉപയോഗപ്പെടുത്തി മറ്റ്
പദ്ധതികള്‍ നടപ്പിലാക്കാന്‍
അനുവാദം തരുന്ന കാര്യം
പരിഗണനയില്‍ ഉണ്ടോ;
വിശദമാക്കാമോ?
497.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എം.എല്‍.എ
ആസ്തിവികസന പദ്ധതി പ്രകാരം ജോലി
ചെയ്ത കരാറുകാരുടെ ബില്ലുകള്‍
എല്‍.എസ്.ജി.ഡി ചീഫ്
എഞ്ചിനീയര്‍ ഓഫീസില്‍ മതിയായ
ഫണ്ട് ഇല്ലാത്തതുകാരണം തടഞ്ഞ്
വച്ചിരിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
2021-22,
2022-23 കാലഘട്ടങ്ങളില്‍
ധനകാര്യ വകുപ്പ് ആസ്തി വികസന
ഫണ്ടിനായി ബഡ്ജറ്റില്‍ എത്ര
കോടി രൂപയാണ് നീക്കി
വച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ; ഇതില്‍
ചെലവഴിച്ച തുകയുടെ കണക്ക്
വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;
(
സി )
ഫണ്ട്
ഇല്ലാത്തതുകാരണം ചീഫ്
എഞ്ചിനീയര്‍ ഓഫീസില്‍
കരാറുകാരുടെ ബില്ലുകള്‍
തടഞ്ഞുവയ്ക്കുന്നതു മൂലം ആസ്തി
വികസന പദ്ധതിയുടെ വര്‍ക്കുകള്‍
ഏറ്റെടുക്കുവാന്‍ കരാറുകാര്‍
വിമുഖത കാണിക്കുന്ന പ്രശ്നം
ഒഴിവാക്കുന്നതിന് കൃത്യസമയത്ത്
ഫണ്ട് അനുവദിക്കാന്‍ ധനകാര്യ
വകുപ്പ് നടപടി സ്വീകരിക്കുമോ?
498.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എം.എല്‍.എ.
ആസ്തി വികസനഫണ്ട്, പ്രാദേശിക
വികസന ഫണ്ട് എന്നിവയില്‍
എം.എല്‍.എ.മാര്‍
നിര്‍ദ്ദേശിക്കുന്ന പ്രവൃത്തികൾ
റേറ്റ് കുറവാണെന്ന കാരണം പറഞ്ഞ്
കോണ്‍ട്രാക്ടര്‍മാര്‍
പ്രവൃത്തികൾ എടുക്കാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരത്തിലുള്ള
എത്ര പ്രവൃത്തികൾ അരൂര്‍
മണ്ഡലത്തില്‍ ഉണ്ടെന്നും
ആയതിന്റെ വിശദാംശവും
വ്യക്തമാക്കാമോ?
499.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തെ
സാമ്പത്തികമായി
ബുദ്ധിമുട്ടിക്കുന്ന
കേന്ദ്രസർക്കാർ സമീപനം
തിരുത്താൻ എന്തു നടപടിയാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്തിന്
അർഹതപ്പെട്ട വായ്‌പ്പ പോലും
നിഷേധിക്കുന്ന കേന്ദ്രസർക്കാർ
സമീപനം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട
സാമ്പത്തിക സഹായം
നേടിയെടുക്കുവാൻ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ?
500.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റവന്യൂ
കമ്മി ഗ്രാന്റ് ഇനത്തിൽ കേന്ദ്ര
ധനകാര്യ കമ്മീഷൻ സംസ്ഥാനത്തിന്
2021 മുതൽ 2026 വരെയുള്ള
കാലയളവിലേയ്ക്ക് ആകെ എത്ര കോടി
രൂപയാണ് അനുവദിച്ചതെന്നും ആയത്
എന്തെല്ലാം ഇനങ്ങളിലാണ്
ചെലവഴിച്ചതെന്നും
വ്യക്തമാക്കാമോ;
(
ബി )
2022-23,
2023-24-കാലയളവില്‍ മാത്രം ഈ
ഇനത്തിൽ എത്ര കോടിയാണ്
ലഭിച്ചിട്ടുള്ളതെന്നും, ബാക്കി
എത്ര കോടിയാണ് അടുത്ത
വർഷങ്ങളില്‍ സർക്കാരിന്
ലഭിക്കാനുള്ളതെന്നും
അറിയിക്കാമോ;
(
സി )
ധനകാര്യ
കമ്മീഷൻ സംസ്ഥാനത്തിന് 2021
മുതൽ 2026 വരെയുള്ള
കാലയളവിലേയ്ക്ക് അനുവദിച്ച
റവന്യൂ കമ്മി ഗ്രാന്റിൽ
പിന്നീട് കുറവ്
വരുത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
501.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
രാജ്യത്തിന്റെ
ഫെഡറല്‍ സംവിധാനത്തെ
തകര്‍ക്കുന്ന നിലയില്‍ കേന്ദ്രം
സംസ്ഥാനത്തെ സാമ്പത്തികമായി
ബുദ്ധിമുട്ടിക്കുന്നത്
അവസാനിപ്പിക്കാന്‍ എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(
ബി )
സമാനാവസ്ഥ
നേരിടുന്ന മറ്റു സംസ്ഥാനങ്ങളെ
കൂടി പങ്കെടുപ്പിച്ചു ശക്തമായ
നിയമ നടപടികള്‍
സ്വീകരിക്കുവാനുള്ള നടപടികള്‍
ഉണ്ടാകുമോ; എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
502.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പത്താം
ധനകാര്യ കമ്മീഷന്റെ കാലഘട്ടം
മുതൽ പതിനഞ്ചാം ധനകാര്യ
കമ്മീഷന്റെ കാലഘട്ടം വരെ
കേരളത്തിന് കേന്ദ്രത്തിൽ
നിന്നുള്ള നികുതി വിഹിതം എത്ര
ശതമാനം വീതം ആയിരുന്നു; ഓരോ
ധനകാര്യ കമ്മീഷന്റെ കാലയളവിലും
ഈ ഇനത്തിൽ ലഭിച്ച തുക
എത്രയായിരുന്നു;
വ്യക്തമാക്കുമോ;
(
ബി )
പതിനഞ്ചാം
ധനകാര്യ കമ്മീഷൻ കേരളത്തിന്റെ
ധനക്കമ്മി വിലയിരുത്തി ശിപാർശ
ചെയ്ത ഗ്രാന്റ് തുക എത്രയാണ്;
ഏത് കാലയളവിലേക്കാണ് പ്രസ്തുത
തുക അനുവദിച്ചത്; വിശദമാക്കുമോ;
(
സി )
ഓരോ
വർഷവും ഇതിൽ എത്ര തുക വീതം
സംസ്ഥാനത്തിന് അനുവദിച്ചു
നൽകിയിട്ടുണ്ടെന്നും നാളിതുവരെ
ആകെ എത്ര തുക ലഭിച്ചുവെന്നും
ഇനി എത്ര തുക
ലഭിക്കാനുണ്ടെന്നും
വ്യക്തമാക്കുമോ;
(
ഡി )
സംസ്ഥാനത്തിന്റെ
ധനക്കമ്മി നികത്താനുള്ള
കേന്ദ്രസഹായം കുറഞ്ഞു
വരുന്നതായുള്ള ധനകാര്യ
മന്ത്രിയുടെ പ്രസ്താവനയ്ക്ക്
അടിസ്ഥാനമാക്കിയ വസ്തുതകൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
503.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്ന ശേഷം
സംസ്ഥാന സർക്കാർ ജീവനക്കാർക്ക്
എത്ര ഗഡു
ക്ഷാമബത്ത അനുവദിച്ചിട്ടുണ്ട്;
നിലവിൽ എത്ര ഗഡു കുടിശികയുണ്ട്;
പ്രസ്തുത കുടിശിക
എന്നത്തേയ്ക്ക് അനുവദിക്കാൻ
സാധിക്കുമെന്നുള്ളതിന്റെ
വിശദവിവരം ലഭ്യമാക്കാമോ;
(
ബി )
ഈ
സർക്കാർ അധികാരത്തിൽ വന്ന ശേഷം
സംസ്ഥാനത്തെ അഖിലേന്ത്യ സർവീസ്
ഉദ്യോഗസ്ഥർക്ക് എത്ര തവണ
ക്ഷാമബത്ത വർദ്ധിപ്പിച്ച്
നൽകിയിട്ടുണ്ട്; വിശദാംശം
നൽകുമോ;
(
സി )
സാമ്പത്തിക
പ്രതിസന്ധിയുടെ പേര് പറഞ്ഞ്
സംസ്ഥാന സർക്കാർ ജീവനക്കാർക്ക്
ക്ഷാമബത്ത നിഷേധിക്കുമ്പോൾ
അഖിലേന്ത്യ സർവീസ്
ഉദ്യോഗസ്ഥർക്ക് യഥാസമയം
ക്ഷാമബത്ത അനുവദിക്കുന്നത്
എന്ത് കൊണ്ടാണ് എന്ന്
വിശദീകരിക്കുമോ?
504.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍,
പൊതുമേഖല സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍
കണ്‍സെഷന്‍ ലഭിക്കുന്നതിനുള്ള
അര്‍ഹതാ മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
കെ.എസ്.എഫ്.ഇ.
ജീവനക്കാര്‍ക്ക് എല്‍.ടി.സി.
അനുവദിക്കുന്നുണ്ടോ; എങ്കില്‍
കെ.എസ്.എഫ്.ഇ.യില്‍ നിന്നും
ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍
ജോലി ചെയ്യുന്നവര്‍ക്ക്
എല്‍.ടി.സി. ആനുകൂല്യം
നല്‍കാനുള്ള ബാദ്ധ്യത
കെ.എസ്.എഫ്.ഇ.-ക്ക് ആണോ അതോ
ജോലി ചെയ്യുന്ന
സ്ഥാപനത്തിനാണോ എന്ന്
വ്യക്തമാക്കാമോ?
505.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021
ജനുവരി മുതല്‍ 2023 ജൂലൈ വരെ
സംസ്ഥാന സര്‍ക്കാര്‍
ജീവനകാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും എത്ര
ശതമാനം കുടിശ്ശിക ഡി.എ
നല്‍കുവാനുണ്ട്: ഉണ്ടെങ്കില്‍
എന്ത് കാരണത്താലാണ് കുടിശ്ശിക
നല്‍കാത്തത് എന്ന്
വ്യക്തമാക്കാമോ;
(
ബി )
2019
-ല്‍ നടപ്പിലാക്കിയ ശമ്പള
പരിഷ്കരണത്തിന്റെ ഭാഗമായി
സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്
പ്രകാരം പേ-റിവിഷന്‍ അരിയര്‍
നല്‍കി തുടങ്ങിയോ; ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ;
പേ-റിവിഷന്‍ അരിയര്‍
അനുവദിക്കുന്നതിന് പുതിയ
നിബന്ധനകള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(
സി )
നിത്യോപയോഗ
സാധനങ്ങളുടേയും, ഇന്ധന
വിലയുടേയും, മറ്റു മേഖലകളിലേയും
വിലക്കയറ്റം പരിഗണിച്ച്
ജീവനകാര്‍ക്ക് നല്‍കേണ്ട
അര്‍ഹമായ ആനുകൂല്യം
അനുവദിക്കുന്ന കാര്യം
പരിഗണിക്കാമോ;
(
ഡി )
പെന്‍ഷന്‍കാര്‍ക്ക്
നല്‍കേണ്ട പെന്‍ഷന്‍ റിവിഷന്‍
അരിയര്‍ സംബന്ധിച്ച
വിശദാംശങ്ങള്‍ നല്‍കാമോ;
അടിയന്തിരമായി ഡി.എ കുടിശിക,
പെന്‍ഷന്‍ റിവിഷന്‍ അരിയര്‍
എന്നിവ നല്‍കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
506.
ഡോ.
എം. കെ. മുനീർ
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സർക്കാർ
ജീവനക്കാർക്കും പെൻഷൻകാർക്കും
നൽകാനുള്ള വിവിധ
ആനുകൂല്യങ്ങളുടെ കുടിശിക
സർക്കാർ കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
സർക്കാരിന്റെ
സാമ്പത്തിക പ്രതിസന്ധി വിവിധ
ആനുകൂല്യങ്ങളുടെ വിതരണത്തെ
പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ;
(
സി )
ഈ
സാമ്പത്തിക വർഷം തന്നെ ഇവ
വിതരണം ചെയ്യാൻ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
507.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അവയവമാറ്റ
ശസ്ത്രക്രിയകൾക്കായി മെഡിസെപ്
പദ്ധതിയുടെ കോർപ്പസ് ഫണ്ടിൽ
മാറ്റിവച്ചിരുന്ന തുക എത്രയാണ്;
പ്രസ്തുത ഫണ്ടിൽ നിലവിൽ എത്ര
തുക അവശേഷിക്കുന്നുണ്ട്;
(
ബി )
കോർപ്പസ്
ഫണ്ട് പര്യാപ്തമല്ലാത്തതിനാൽ
അവയവമാറ്റ ശസ്ത്രക്രിയ
ഉൾപ്പെടെയുള്ള ചികിത്സകൾ
ജീവനക്കാർക്ക്
നിഷേധിക്കപ്പെടുന്നത്
ഗൗരവത്തോടെ കാണുന്നുണ്ടോ; ഈ
കാര്യത്തിൽ എന്തൊക്കെ
തുടർനടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയിൽ തെറ്റായ വിവരങ്ങൾ
നൽകി ഏതെങ്കിലും ആശുപത്രികൾ
ഇൻഷ്വറൻസ് പദ്ധതി ദുരുപയോഗം
ചെയ്തതായി കണ്ടെത്തിയിട്ടുണ്ടോ;
എങ്കിൽ ഏതൊക്കെ ആശുപത്രികൾ
ആണെന്നും അവയ്ക്കെതിരെ
ഇൻഷ്വറൻസ് കമ്പനി സ്വീകരിച്ച
നടപടികളുടെ വിശദാംശങ്ങളും
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതിയിൽ ഇൻഷ്വറൻസ്
അനുവദിക്കുന്നില്ല എന്നത്
സംബന്ധിച്ച് എത്ര പരാതികൾ
നാളിതുവരെ ലഭിച്ചിട്ടുണ്ട്; ഈ
കാര്യത്തിൽ നാളിതുവരെ
സ്വീകരിച്ച നടപടി സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ?
508.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പങ്കാളിത്ത
പെൻഷൻ പദ്ധതി പിൻവലിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ; ഇത്
സംബന്ധിച്ച സർക്കാർ നയം
വ്യക്തമാക്കാമോ; പ്രസ്തുത
പദ്ധതിയിൽ നിന്നും
സ്റ്റാറ്റ്യൂട്ടറി
പദ്ധതിയിലേക്ക് മാറാൻ
എന്തെങ്കിലും സാങ്കേതിക
തടസ്സങ്ങളുണ്ടോ; വിശദമാക്കാമോ;
(
ബി )
പി.എഫ്.ആർ.ഡി
(പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ്
ഡെവലപ്മെന്റ് അതോറിറ്റി)
ആക്റ്റിലോ സംസ്ഥാന സർക്കാർ
പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട
കരാറുകളിലോ ഇതുമായി ബന്ധപ്പെട്ട
പരാമർശങ്ങളുണ്ടോ; വിശദമാക്കാമോ;
(
സി )
പങ്കാളിത്ത
പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട
സാമ്പത്തിക നിയമവശങ്ങള്‍
പരിശോധിക്കുന്നതിനായി
സര്‍ക്കാര്‍ നിയമിച്ച
പുന:പരിശോധനാ സമിതി
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്മേൽ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
സ്റ്റാട്ട്യുട്ടറി പെന്‍ഷന്‍
പദ്ധതി പുന:സ്ഥാപിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;വിശദമാക്കാമോ?
509.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2014
ലെ പത്താം ശമ്പള പരിഷ്കരണം വഴി
സര്‍ക്കാരിനുണ്ടായ അധിക
ബാദ്ധ്യത ഒമ്പതാം ശമ്പള
പരിഷ്കരണത്തെ അപേക്ഷിച്ച് എത്ര
ശതമാനം ആയിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
പത്താം
ശമ്പള പരിഷ്കരണത്തിലെ സര്‍വീസ്
വെയിറ്റേജ് എത്ര ശതമാനം
ആയിരുന്നുവെന്ന് അറിയിക്കാമോ;
(
സി )
2019
ലെ പതിനൊന്നാം ശമ്പള
പരിഷ്കരണത്തിലെ സര്‍വീസ്
വെയിറ്റേജ് എത്ര ശതമാനം
ആയിരുന്നുവെന്ന് അറിയിക്കാമോ;
(
ഡി )
പത്താം
ശമ്പള പരിഷ്കരണത്തെ അപേക്ഷിച്ച്
പതിനൊന്നാം ശമ്പള പരിഷ്കരണം വഴി
സര്‍ക്കാരിനുണ്ടായ അധിക
ബാദ്ധ്യത എത്ര ശതമാനം
ആയിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(
ഇ )
പത്താം
ശമ്പള
പരിഷ്കരണത്തോടനുബന്ധിച്ചുള്ള
കുടിശ്ശിക ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും എപ്പോഴാണ്
കൊടുത്തു തീര്‍ത്തതെന്ന്
വ്യക്തമാക്കാമോ;
(
എഫ് )
പതിനൊന്നാം
ശമ്പള
പരിഷ്കരണത്തോടനുബന്ധിച്ചുള്ള
കുടിശ്ശിക എപ്രകാരം
കൊടുക്കാനാണ്
ഉത്തരവായിരുന്നതെന്നും ആയത്
കൊടുക്കാന്‍ സാധിച്ചോയെന്നും
എപ്പോള്‍ കൊടുത്തു
തീര്‍ക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ?
510.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സർക്കാർ
ജീവനക്കാർക്ക് 2023 ഓഗസ്റ്റ് 1
വരെയുള്ള കാലയളവില്‍ എത്ര ഗഡു
ക്ഷാമബത്ത നൽകാനുണ്ട്;
വിശദവിവരം ലഭ്യമാക്കാമോ;
(
ബി )
ക്ഷാമബത്ത
കുടിശ്ശിക എന്നത്തേക്ക്
അനുവദിക്കാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(
സി )
ഓണത്തോടനുബന്ധിച്ച്
ക്ഷാമബത്ത കുടിശ്ശിക നല്‍കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
511.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സർക്കാർ ജീവനക്കാർക്കും
അദ്ധ്യാപകർക്കുമായി
ഏർപ്പെടുത്തിയിട്ടുള്ള
പങ്കാളിത്ത പെൻഷൻ പദ്ധതി
പിൻവലിക്കുന്ന വിഷയത്തിൽ
സർക്കാർ നിലപാട്
വ്യക്തമാക്കാമോ;
(
ബി )
ഇത്
സംബന്ധിച്ച പുനഃപരിശോധനാ സമിതി
റിപ്പോർട്ട്
സമർപ്പിച്ചതെന്നാണെന്നും
റിപ്പോർട്ടിന്മേൽ എന്ത്
നടപടിയാണ് സ്വീകരിച്ചതെന്നും
അറിയിക്കാമോ;
(
സി )
പുനഃ
പരിശോധന സമിതിയുടെ
പ്രവർത്തനങ്ങൾക്ക് എത്ര തുകയാണ്
നാളിതുവരെ ചെലവഴിച്ചതെന്ന്
അറിയിക്കാമോ;
(
ഡി )
പുനഃ
പരിശോധന സമിതി സമർപ്പിച്ച
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കാമോ?
512.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാര്‍ ജീവനക്കാരുടെയും
പെന്‍ഷന്‍കാരുടെയും സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ
മെഡിസെപ്പില്‍ ഉള്‍പ്പെടുത്തി
ഒരു വര്‍ഷം കൊണ്ട് എത്ര കോടി
രൂപയുടെ ആനുകൂല്യങ്ങളാണ്
ലഭ്യമാക്കിയിട്ടുള്ളത്; എത്ര
പേര്‍ക്കാണ് ഇതിന്റെ പ്രയോജനം
ലഭിച്ചത്;വിശദമാക്കാമോ;
(
ബി )
മെഡിസെപ്പ്
പദ്ധതിയില്‍ പ്രധാനപ്പെട്ട
കൂടുതല്‍ ആശുപത്രികളെ
ഉള്‍പ്പെടുത്താനാവശ്യമായ നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
513.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സർക്കാർ
വാഹനങ്ങൾക്ക് ഇന്ധനം നൽകിയ
വകയിൽ സംസ്ഥാനത്തെ പമ്പുകൾക്ക്
നാളിതുവരെ എത്ര തുക കുടിശ്ശിക
നൽകാനുണ്ടെന്ന് വ്യക്തമാക്കുമോ;
(
ബി )
ഈ
ഇനത്തിൽ ചെലവഴിക്കുന്നതിനായി
ബജറ്റിൽ തുക
വകയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഈ സാമ്പത്തിക വർഷം
നാളിതുവരെ എത്ര തുക ഇപ്രകാരം
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
514.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
ബഡ്ജറ്റില്‍ പ്രഖ്യാപിക്കുന്ന
പദ്ധതികള്‍ സമയബന്ധിതമായി
നടപ്പിലാക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
515.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021-22
വര്‍ഷത്തെ ബഡ്ജറ്റില്‍ ഇരുപത്
ശതമാനം വകയിരുത്തി 200 ലക്ഷം
രൂപയുടെ അനുമതി ലഭ്യമായ
പ്രവൃത്തിയായ കാട്ടാക്കട
സി.എഫ്.സി.
സെന്റര്‍
സ്ഥാപിക്കുക എന്ന പ്രോജക്ട്
ഒന്നില്‍ കൂടുതല്‍ തവണ ധനകാര്യ
വകുപ്പ് പുനര്‍സമര്‍പ്പിച്ചു
എന്ന പരാമര്‍ശത്തോടെ
തിരിച്ചയച്ചതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിക്ക് കാലതാമസം കൂടാതെ
ധനാനുമതി ലഭ്യമാക്കാന്‍ നടപടി
സ്വീകരിയ്ക്കാമോ;
വ്യക്തമാക്കാമോ?
516.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2023-24
വര്‍ഷത്തെ ബഡ്ജറ്റ്
പ്രസംഗത്തില്‍, കാസറഗോഡ്
ചട്ടഞ്ചാല്‍ ടാറ്റാ
ആശുപത്രിയിലെ അടിസ്ഥാന
സൗകര്യവും ചികിത്സാ
സൗകര്യങ്ങളും
വര്‍ദ്ധിപ്പിക്കുമെന്ന്
പരാമര്‍ശിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ;
(
ബി )
ഇതിനായി
എന്തെങ്കിലും തുക
നീക്കിവെച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
517.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
യു. എ. ലത്തീഫ്
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലോക
കേരള സഭയ്ക്ക് ഈ വർഷം
വകയിരുത്തിയിട്ടുള്ള ബജറ്റ്
തുകയിൽ മേഖല സമ്മേളനത്തിന്റെ
ചെലവിനായി തുക
അനുവദിച്ചിട്ടുണ്ടോ;
(
ബി )
ന്യൂയോർക്കിൽ
വച്ച് നടന്ന മേഖല
സമ്മേളനത്തിന്റെ വരവ് ചെലവ്
കണക്കുകൾ ലഭ്യമാണോ; വിശദാംശം
നൽകുമോ;
(
സി )
ഈ
വർഷം സെപ്റ്റംബറിൽ സൗദി
അറേബ്യയിൽ വച്ച് നടക്കുന്ന മേഖല
സമ്മേളനത്തിന്റെ പ്രതീക്ഷിത
ചെലവ് അറിയിക്കാമോ;
(
ഡി )
ലോക
കേരള സഭയുടെ ചെലവുകൾ
ഓഡിറ്റിംഗിന് വിധേയമാണോ;
ഇല്ലെങ്കിൽ ഓഡിറ്റ് ചെയ്യാൻ
നടപടി സ്വീകരിക്കുമോ?
518.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാര്‍ വിവിധ
ബജറ്റുകളിലായി പ്രഖ്യാപിച്ച 20
ശതമാനം ടോക്കൺ പ്രൊവിഷൻ
ലഭിച്ചിട്ടുള്ള പ്രവൃത്തികൾക്ക്
ഭരണാനുമതി നല്‍കുന്നതിലെ
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(
ബി )
പ്രവൃത്തികളുടെ
ഡി.പി.ആർ.(ഡീറ്റെയ്ൽഡ്
പ്രോജക്റ്റ് റിപ്പോർട്ട്)
തയ്യാറാക്കി സര്‍ക്കാരിന്റെ
ഭരണാനുമതിയ്ക്കായി
നൽകിയിട്ടുള്ള എത്ര കേസുകള്‍
പരിഗണനയിലുണ്ടെന്ന്
അറിയിക്കുമോ; അവയുടെ
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കുമോ?
519.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-23
സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ
ഉൾപ്പെടുത്തി 140 നിയോജക
മണ്ഡലങ്ങളിലും എത്ര തുകക്കുള്ള
പ്രവൃത്തികൾക്ക് ഭരണാനുമതി
നൽകിയിട്ടുണ്ടെന്ന് നിയോജക
മണ്ഡലം തിരിച്ചുള്ള കണക്കുകൾ
വിശദമാക്കുമോ?
520.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിൽ 2022-23 വർഷത്തെ
ബജറ്റിൽ ഇരുപത് ശതമാനം തുക
അനുവദിച്ച പ്രവൃത്തിക്ക്
പകരമായി ജനപ്രതിനിധി നിർദേശിച്ച
പ്രവൃത്തിക്ക് (പാരിപ്പളളി
-പ്ലാവിൻമൂട് -പൂതക്കുളം- പരവൂർ
റോഡ് ഗതാഗത യോഗ്യമാക്കൽ)
ധനവകുപ്പ് അംഗീകാരം
(കമ്പ്യൂട്ടർ നമ്പർ 6611333)
നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ
അതിന്റെ കാരണം വിശദമാക്കാമോ;
(
ബി )
നാശോന്മുഖമായിരിക്കുന്ന
പ്രസ്തുത റോഡ് അടിന്തരമായി
ഗതാഗത യോഗ്യമാക്കുന്നതിന്
പ്രസ്തുത ബജറ്റ് വിഹിതം
അനുവദിച്ച് ഭരണാനുമതി
നൽകുന്നതിനുള്ള അടിയന്തര നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
പശ്ചാത്തലസൗകര്യ
വികസന പ്രവൃത്തികള്‍
521.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലത്ത് 60,000
കോടി രൂപയുടെ പശ്ചാത്തലസൗകര്യ
വികസന പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
ഇതിനാവശ്യമായ
സാമ്പത്തികസ്ഥിതിയുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഈ
സര്‍ക്കാരിന്റെ കാലത്ത്
നിലവില്‍ ഏകദേശം എത്ര കോടി
രൂപയുടെ പശ്ചാത്തലസൗകര്യ വികസന
പ്രവൃത്തികള്‍ക്ക് ധനകാര്യ
വകുപ്പ് അനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
ഈ
സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി
വഴി എത്ര രൂപയുടെ
പശ്ചാത്തലസൗകര്യ വികസന
പ്രവൃത്തികള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ട്; അതില്‍ എത്ര
കോടിയുടെ പദ്ധതികൾ
പൂര്‍ത്തിയാക്കിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
522.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബജറ്റ്
ഫണ്ടില്‍ ഉള്‍പ്പെടുത്തിയ
കണ്ണൂര്‍ വനിതാ കോളേജ് കെട്ടിട
നിര്‍മ്മാണമുള്‍പ്പെടെയുള്ള
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്ക് സാങ്കേതികാനുമതി
നല്‍കുന്നതിന് തടസങ്ങളുണ്ടോ;
എങ്കിൽ വിശദവിവരം നല്‍കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിനുള്ള
അടിയന്തര നടപടി സ്വീകരിക്കുമോ?
523.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022-23
സാമ്പത്തിക വർഷത്തെ ബജറ്റിൽ
വകയിരുത്തിയ നോൺ പ്ലാൻ ഗ്രാൻഡ്
മാർച്ച് മാസത്തിൽ
സർവകലാശാലകൾക്ക് വിതരണം ചെയ്യാൻ
സാധിക്കാത്തതിനുള്ള കാരണം
വ്യക്തമാക്കുമോ;
(
ബി )
യഥാസമയം
വിതരണം ചെയ്യാതിരുന്ന പ്രസ്തുത
ഗ്രാൻഡ് സാമ്പത്തിക വർഷം
അവസാനിച്ചതിനാൽ ലാപ്സായതായി
സർവകലാശാലകളെ
അറിയിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ഓരോ
സർവകലാശാലയ്ക്കും നോൺ പ്ലാൻ
ഗ്രാൻഡ് ഇനത്തിൽ എത്ര രൂപയുടെ
നഷ്ടമാണ് ഉണ്ടായത്; വിശദാംശം
ലഭ്യമാക്കുമോ?
524.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-2023
സാമ്പത്തിക വർഷം ഓരോ
വകുപ്പിലേക്കും ബജറ്റ്
വിഹിതമായി പ്ലാന്‍, നോണ്‍
പ്ലാന്‍ ഇനത്തിൽ എത്ര രൂപയാണ്
നീക്കി വച്ചിരുന്നതെന്നും അതിൽ
ഓരോ വകുപ്പും എത്ര രൂപ
ചെലവഴിച്ചെന്നും തരം തിരിച്ച്
വിശദമാക്കാമോ?
525.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2017-18
സംസ്ഥാന ബജറ്റിൽ ഉൾപ്പെട്ട
കാഞ്ഞങ്ങാട് മണ്ഡലത്തിലെ
പദ്ധതികൾ ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളില്‍ ഏതിനെല്ലാം
അംഗീകാരം ലഭ്യമായിട്ടുണ്ടെന്നും
അവയുടെ പ്രവർത്തന പുരോഗതി
സംബന്ധിച്ചും വിശദാംശങ്ങൾ
നൽകാമോ;
(
സി )
അംഗീകാരം
ലഭ്യമാക്കേണ്ട പദ്ധതികൾ
ഏതെല്ലാമാണെന്നും ആയത്
ലഭ്യമാക്കാനുള്ള കാലതാമസം
എന്താണെന്നും വിശദമാക്കാമോ?
526.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സാമൂഹ്യ ക്ഷേമ പെൻഷൻ
നൽകുന്നതിനായി ഏർപ്പെടുത്തിയ
പ്രത്യേക സെസ് മുഖേന നാളിതുവരെ
എത്ര തുക
സമാഹരിച്ചിട്ടുണ്ടെന്നും ഇതിൽ
എത്ര തുക പെൻഷൻ വിതരണത്തിനായി
നൽകിയിട്ടുണ്ടെന്നുമുള്ള
വിശദാംശം വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
നിലവിൽ എത്ര മാസത്തെ സാമൂഹ്യ
ക്ഷേമ പെൻഷൻ വിതരണം
ചെയ്യുവാനുണ്ടെന്ന്
വിശദമാക്കാമോ;
(
സി )
പ്രത്യേക
സെസ് മുഖേന ധനസമാഹരണം
നടത്തിയിട്ടും സാമൂഹ്യ ക്ഷേമ
പെൻഷൻ കുടിശ്ശിക ഉണ്ടാകുവാനുള്ള
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കുമോ?
527.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
നിലവില്‍
സംസ്ഥാനത്തെ സാമൂഹ്യസുരക്ഷാ
പെന്‍ഷന്‍ ഗുണഭോക്താക്കളുടെ
എണ്ണം വ്യക്തമാക്കാമോ;
(
ബി )
സാമൂഹ്യസുരക്ഷാ
പെന്‍ഷനിലെ ഒരോ വിഭാഗത്തിലും
കേന്ദ്രവിഹിതം എത്ര രൂപയാണ്;
ആയത് കേന്ദ്രം നേരിട്ടു വിതരണം
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
കേന്ദ്രവിഹിതം
ഗുണഭോക്താക്കള്‍ക്ക് ഏത് മാസം
വരെ നല്‍കിയിട്ടുണ്ട് ; എത്ര
പേര്‍ക്കാണ് കേന്ദ്രവിഹിതം
വിതരണം ചെയ്യുന്നത്;
വ്യക്തമാക്കാമോ?
528.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പെട്രോളിനും
ഡീസലിനും 2 രൂപ നിരക്കിൽ
സാമൂഹ്യസുരക്ഷാ സെസ്
ഏർപ്പെടുത്തിയത് വഴി നാളിതു വരെ
എത്ര തുക
സമാഹരിച്ചിട്ടുണ്ടെന്നും ഇതില്‍
നിന്ന് എത്ര തുക സാമൂഹ്യക്ഷേമ
പെന്‍ഷന്‍ വിതരണത്തിന്
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രതിമാസം
സമാഹരിക്കുന്ന തുകയും പെന്‍ഷന്‍
വിതരണത്തിന് പ്രതിമാസം
ആവശ്യമായി വരുന്ന തുകയും
തമ്മിലുള്ള വ്യത്യാസം എത്ര
രൂപയാണെന്നും പ്രതിമാസ
പെന്‍ഷന്‍ വിതരണത്തിന്
ആവശ്യമായതില്‍ കൂടുതല്‍ തുക ഈ
സെസ് വഴി സമാഹരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(
സി )
പെട്രോളിനും
ഡീസലിനും സാമൂഹ്യസുരക്ഷാ സെസ്
ഏർപ്പെടുത്തിയത് വഴി
കുടിശികയില്ലാതെ പെന്‍ഷന്‍
വിതരണം നടത്താന്‍ സര്‍ക്കാരിന്
കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍
സെസ് ഏര്‍പ്പെടുത്തിയിട്ടും
അതിന് കഴിയാത്തത്
എന്തുകൊണ്ടെന്നും തുക
ഏതെങ്കിലും മറ്റ്
ആവശ്യങ്ങള്‍ക്ക്
വകമാറ്റിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ?
529.
ശ്രീ.
ടി. സിദ്ദിഖ്
ശ്രീമതി
കെ. കെ. രമ
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സർക്കാർ പണം നൽകാത്തത് കാരണം
സാമൂഹ്യ സുരക്ഷാ മിഷന്റെ
കീഴിലുള്ള നിരവധി സാമൂഹ്യ
സുരക്ഷാ പദ്ധതികൾ
പ്രതിസന്ധിയിലായിരിക്കുകയാണ്
എന്നത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
താലോലം,
സ്നേഹപൂർവം, വീ കെയർ, ആശ്വാസ
കിരണം, സമാശ്വാസം,
ഭിന്നശേഷിക്കാർക്കുള്ള
പദ്ധതികൾ, കാൻസർ സുരക്ഷാ ഫണ്ട്,
സമാശ്വാസം പദ്ധതി, ഡിമെൻഷ്യ,
അൾഷിമേഴ്സ് രോഗികൾക്കായുള്ള
പദ്ധതികൾ തുടങ്ങിയ സാമൂഹ്യ
സുരക്ഷാ മിഷന്റെ കീഴിലുള്ള
പദ്ധതികൾക്ക് അനുവദിച്ച തുക
പോലും നൽകിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
സർക്കാരിന്റെ
അടിയന്തിര സഹായം ആവശ്യമുള്ള
പതിമൂന്നോളം സാമൂഹ്യ സുരക്ഷാ
പദ്ധതികൾക്ക്
യുദ്ധകാലാടിസ്ഥാനത്തില്‍ പണം
അനുവദിക്കാൻ തയ്യാറാകുമോ?
530.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാന്‍സര്‍
രോഗികള്‍ക്കുള്ള സമാശ്വാസ
പെന്‍ഷന്‍ മറ്റ് സാമൂഹ്യ
പെന്‍ഷന്‍ തുകയ്ക്ക് സമാനമായി
ആയിരത്തി അറുന്നൂറ് രൂപയായി
വര്‍ദ്ധിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
531.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമൂഹ്യ
സുരക്ഷ പെൻഷൻ
നൽകുന്നതിനുവേണ്ടിയുള്ള സോഷ്യൽ
സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ്
എന്ന കമ്പനി നാളിതുവരെ എത്ര
രൂപയുടെ വായ്പ എടുത്തിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കമ്പനി ഏതൊക്കെ സ്ഥാപനങ്ങളിൽ
നിന്ന് എത്ര ശതമാനം
പലിശയ്ക്കാണ് വായ്പ
എടുത്തിട്ടുള്ളത്; ഇതിന്റെ
തിരിച്ചടവ് വ്യവസ്ഥകൾ
എന്താണ്;വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
കമ്പനിക്ക് സർക്കാർ ഏതൊക്കെ
രീതിയിലുള്ള ധനസഹായങ്ങളാണ്
നൽകുന്നത്; നടപ്പ് സാമ്പത്തിക
വർഷം ഈ ഇനത്തിൽ വകയിരുത്തിയ
തുക, കൈമാറിയ തുക എന്നിവ
എത്രയെന്ന് വ്യക്തമാക്കാമോ;
(
ഡി )
പെട്രോളിയം
ഉല്പന്നങ്ങൾക്ക് സോഷ്യൽ
സെക്യൂരിറ്റി സെസ്സ് ഇനത്തിൽ
നാളിതുവരെ പിരിഞ്ഞു കിട്ടിയ തുക
എത്രയാണ്; ഇതിൽ എത്ര തുക സോഷ്യൽ
സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്
കൈമാറിയിട്ടുണ്ട് വിശദാംശം
വ്യക്തമാക്കാമോ?
532.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവില്‍ സാമൂഹ്യ സുരക്ഷാ
പെന്‍ഷന്‍ എത്രപേര്‍ക്ക്
ലഭിക്കുന്നുണ്ടെന്നും 2016-ല്‍
എത്രപേര്‍ക്ക്
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(
ബി )
നിലവില്‍
പ്രസ്തുത പെൻഷൻ
കുടിശ്ശികയുണ്ടോ; എങ്കിൽ
വിശദമാക്കാമോ?
533.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ-ഫോൺ
പദ്ധതിയുടെ ഭാഗമായി ഒപ്റ്റിക്കൽ
കേബിളുകൾ സ്ഥാപിക്കുന്നത്
സംബന്ധിച്ച അഭിപ്രായം
വകുപ്പിന്റെ നോട്ട് ഫയലിൽ
രേഖപ്പെടുത്തിയിട്ടുണ്ടോ;
പ്രസ്തുത നോട്ട് ഫയലിന്റെ
പകർപ്പ് ലഭ്യമാക്കാമോ?
534.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എന്നുമുതലാണ് ഇന്ധന വിലയിൽ
നിന്നും സാമൂഹ്യ സുരക്ഷ സെസ്
ഈടാക്കാൻ തുടങ്ങിയത് ;
നാളിതുവരെ എത്ര രൂപയാണ് ഈ
ഇനത്തിൽ സർക്കാരിന്
ലഭിച്ചിട്ടുള്ളത്;
(
ബി )
2021-22,
2022-23, 2023-24 സാമ്പത്തിക
വർഷങ്ങളിൽ സംസ്ഥാനത്ത് എത്ര
ലിറ്റർ വീതമാണ് ഓരോ ഇന്ധനവും
വിറ്റഴിച്ചിട്ടുള്ളത്; ഇവയുടെ
നികുതി ഇനങ്ങളിൽ സർക്കാരിന്
എത്ര രൂപ വീതമാണ് വരുമാനം
ലഭിച്ചിട്ടുള്ളത് ; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ ;
(
സി )
ഇന്ധന
വിലയോടൊപ്പം ഈടാക്കുന്ന സാമൂഹ്യ
സുരക്ഷാ സെസ്സ് ഇനത്തിൽ സർക്കാർ
പ്രതീക്ഷിക്കുന്ന പ്രതിവർഷ
വരുമാനം എത്ര രൂപയാണ് ?
535.
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെട്രോൾ,
ഡീസൽ സെസ് അടക്കം വിവിധ
നികുതികൾ വർദ്ധിപ്പിച്ചതിനെ
തുടർന്ന് സംസ്ഥാനത്തുണ്ടായ
വിലക്കയറ്റത്തെക്കുറിച്ച് പഠനം
നടത്തിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
സർക്കാർ
നൽകാനുള്ള കുടിശിക നൽകാത്തത്
മൂലം പ്രതിസന്ധിയിലായ സപ്ലൈകോ
ഉള്‍പ്പെടെയുള്ള
സ്ഥാപനങ്ങള്‍ക്ക് കുടിശിക
അടിയന്തരമായി നൽകാൻ നടപടി
സ്വീകരിക്കുമോ;
(
സി )
സർക്കാർ
കടുത്ത സാമ്പത്തിക പ്രതിസന്ധി
നേരിടുന്നതിന്റെ കാരണങ്ങൾ
പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(
ഡി )
സർക്കാരിന്റെ
സാമ്പത്തിക പ്രതിസന്ധി മൂലം
ക്ഷേമ പ്രവർത്തനങ്ങൾ പോലും
മുടങ്ങിയിരിക്കുന്നു എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദാംശം വ്യക്തമാക്കുമോ?
536.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ
എം നൗഷാദ്
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനങ്ങളുമായി
പങ്കു വയ്‌ക്കേണ്ട ഡിവിസിബിള്‍
പൂളില്‍ നിന്നുള്ള നികുതി
വിഹിതം കാലാകാലങ്ങളായി കുറഞ്ഞു
വരുന്നുണ്ടോ; വിശദമാക്കുമോ;
(
ബി )
ആസൂത്രണ
കമ്മീഷന്‍ നീതി ആയോഗ്
സംവിധാനത്തിലേക്ക് മാറിയപ്പോള്‍
ഏതൊക്കെ ധനസഹായ പദ്ധതികളാണ്
സംസ്ഥാനത്തിന് നഷ്ടപ്പെട്ടത്;
വിശദാംശം നല്‍കുമോ;
(
സി )
കഴിഞ്ഞ
പത്ത് വര്‍ഷക്കാലയളവില്‍
സംസ്ഥാനത്തിന് ലഭിച്ചു
കൊണ്ടിരുന്ന ഏതൊക്കെ വരുമാന
മാര്‍ഗ്ഗങ്ങളാണ് കേന്ദ്ര
സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്;
വിശദമാക്കുമോ?
537.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാന
സർക്കാർ കടുത്ത സാമ്പത്തിക
പ്രതിസന്ധി നേരിടുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
പെട്രോൾ,
ഡീസൽ സെസ് അടക്കം വിവിധ
നികുതികൾ ക്രമാതീതമായി
വർദ്ധിപ്പിച്ചിട്ടും സർക്കാരിന്
വരുമാനം ഉയർത്തി സാമ്പത്തിക
സ്ഥിതി മെച്ചപ്പെടുത്താൻ
സാധിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
സർക്കാരിന്റെ
സാമ്പത്തിക പ്രതിസന്ധി മൂലം
ക്ഷേമ പ്രവർത്തനങ്ങൾ പോലും
മുടങ്ങിയിരിക്കുന്നു എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ഡി )
ക്ഷേമ
പ്രവർത്തനങ്ങൾക്കും
സപ്ലൈകോയ്ക്കും
കരാറുകാര്‍ക്കുമുള്ള കുടിശിക
ഉള്‍പ്പെടെയുള്ള ബാധ്യതകള്‍
അടിയന്തരമായി കൊടുത്തു തീർക്കാൻ
നടപടി സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
538.
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
എൻ. ഷംസുദ്ദീൻ
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നടപ്പ്
സാമ്പത്തിക വർഷത്തെ വിവിധ
നികുതി നിർദ്ദേശങ്ങൾ
നടപ്പിലാക്കിയതോടുകൂടി ശരാശരി
കുടുംബചെലവ് മുപ്പത് മുതൽ
മുന്നൂറ് ശതമാനം വരെ വർദ്ധിച്ച്
ജനജീവിതം ദുസഹമായിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
നിത്യോപയോഗ
സാധനങ്ങളുടെ വിലക്കയറ്റത്തിന്
ഇടയാക്കിയ ഇന്ധന സെസ്
പിൻവലിക്കാൻ തയ്യാറാകുമോ;
(
സി )
മറ്റ്
നികുതി നിർദ്ദേശങ്ങളിൽ
എന്തെങ്കിലും കുറവ് വരുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
വിശദാംശം നൽകുമോ?
539.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2023-24
സാമ്പത്തിക വർഷത്തിൽ
സംസ്ഥാനത്ത് ഏതെങ്കിലും
തരത്തിലുള്ള സാമ്പത്തിക
പ്രതിസന്ധി ഉള്ളതായി സംസ്ഥാന
സർക്കാർ കേന്ദ്രത്തിനെ
അറിയിച്ചിട്ടില്ല എന്ന കേന്ദ്ര
ധനകാര്യ സഹമന്ത്രിയുടെ
പ്രസ്താവന
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അതിന്റെ നിജസ്ഥിതി
വ്യക്തമാക്കുമോ;
(
ബി )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം സംസ്ഥാനത്തിന്റെ
സാമ്പത്തിക പ്രതിസന്ധി
ചൂണ്ടിക്കാണിച്ച്
കേന്ദ്രസർക്കാരിന്
നൽകിയിട്ടുള്ള കത്തുകളുടെയും
മറ്റു രേഖകളുടെയും പകർപ്പ്
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
വിഷയത്തിൽ കേന്ദ്രസർക്കാരിൽ
നിന്ന് ലഭിച്ച മറുപടികളുടെ
പകർപ്പ് ലഭ്യമാക്കുമോ?
540.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമ്പത്തിക
പ്രതിസന്ധി തുടരുന്ന
സാഹചര്യത്തിൽ ട്രഷറികളിൽ
നിന്നും പിൻവലിക്കാവുന്ന
തുകയ്ക്ക് പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്തിന്
കടം എടുക്കാവുന്ന പരിധിയിൽ
നിന്ന് കൊണ്ട് സാമ്പത്തിക വർഷം
ശേഷിക്കുന്ന കാലയളവിലെ ചെലവുകൾ
നേരിടാൻ കഴിയുമോ എന്ന്
പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത പ്രതിസന്ധി എപ്രകാരം
നേരിടാൻ ആണ്
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കുമോ;
(
സി )
സാമ്പത്തിക
പ്രതിസന്ധി കണക്കിലെടുത്ത്
പ്രത്യേക കേന്ദ്രസഹായം
നേടിയെടുക്കാൻ എന്തെല്ലാം
നടപടികൾ സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
541.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനം
നേരിടുന്ന സാമ്പത്തിക
പ്രതിസന്ധിയെക്കുറിച്ച് കേന്ദ്ര
സര്‍ക്കാരിനെ
അറിയിച്ചിട്ടില്ലെന്ന കേന്ദ്ര
മന്ത്രിയുടെ പ്രസ്താവന
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന്റെ നിജസ്ഥിതി
അറിയിക്കുമോ; ഇതു സംബന്ധിച്ച
രേഖകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
ബി )
നടപ്പു
സാമ്പത്തിക വർഷം നാളിതുവരെ എത്ര
കോടി രൂപ
കടമെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
സംസ്ഥാനത്തിന്റെ കടമെടുപ്പ്
പരിധി മൊത്തം ആഭ്യന്തര
ഉത്പാദനത്തിന്റെ നാല് ശതമാനമായി
ഉയര്‍ത്തണമെന്ന് കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ആയതിന്‍മേല്‍ മറുപടി
ലഭ്യമായിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി ഏറെ
മോശമാണെന്ന തരത്തില്‍
വാര്‍ത്തകള്‍ റിപ്പോര്‍ട്ട്
ചെയ്യപ്പെടുന്ന സാഹചര്യത്തില്‍
ആയതില്‍ വ്യക്തത
വരുത്തുന്നതിനായി നിലവിലെ
സാമ്പത്തിക സ്ഥിതി സംബന്ധിച്ച്
ധവളപത്രം പുറപ്പെടുവിക്കുമോ;
(
ഡി )
സാമ്പത്തിക
പ്രതിസന്ധി നേരിടുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ എന്തെല്ലാമെന്ന്
വിശദമാക്കുമോ?
എ.ഐ.
ക്യാമറ, കെ-ഫോൺ പദ്ധതികളിലെ
ധനകാര്യ വകുപ്പിന്റെ റിമാര്‍ക്സ്
542.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എ.ഐ.
ക്യാമറ സ്ഥാപിക്കുന്ന പദ്ധതി,
കെ-ഫോൺ പദ്ധതി എന്നിവയുമായി
ബന്ധപ്പെട്ട ഫയലുകളിൽ ധനകാര്യ
വകുപ്പ് രേഖപ്പെടുത്തിയ
റിമാർക്സ് എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച
നോട്ട് ഫയലിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
543.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊന്നാനി
മണ്ഡലത്തിലെ പെരുമ്പടപ്പില്‍
പുതിയ ട്രഷറി
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട ഫയലിന്റെ നിലവിലെ
പുരോഗതി വ്യക്തമാക്കാമോ?
544.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
നെല്ലിക്കുഴിയിലെ
വലിയപറമ്പില്‍, തങ്കമ്മാ
ജോസഫിന്റെ പെന്‍ഷന്‍ (പെന്‍ഷന്‍
കോഡ് 3/9956 , PPO.No.KTM19815)
തടഞ്ഞ് വച്ചിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിനുള്ള കാരണം
വിശദീകരിക്കാമോ;
(
ബി )
തങ്കമ്മാ
ജോസഫ് ഇക്കാര്യം സംബന്ധിച്ച്
മുളന്തുരുത്തി സബ്ട്രഷറി
ഓഫീസര്‍ക്ക് നിവേദനം നല്‍കിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
ആയതില്‍ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(
സി )
പെന്‍ഷന്‍
പുനഃസ്ഥാപിക്കുന്നതിനു വേണ്ടി
ട്രഷറി ഡയറക്ടര്‍ തങ്കമ്മാ
ജോസഫിന്റെ പെന്‍ഷന്‍ ബുക്കിന്റെ
കോപ്പി ടിയാൾക്ക്
നല്‍കിയിട്ടുണ്ടോ; പ്രസ്തുത
പെൻഷണർക്ക് ലഭിച്ചിരുന്ന
പെന്‍ഷന്‍ പുനഃസ്ഥാപിച്ചു
നൽകുന്നതിലുള്ള
കാലതാമസത്തെക്കുറിച്ച്
വിശദീകരിക്കാമോ; ടിയാന്റെ
നിവേദനത്തിന്മേൽ നടപടി
സ്വീകരിക്കാൻ തടസ്സം
നേരിടുന്നുണ്ടോ;
വ്യക്തമാക്കാമോ; ആയത് ഉടന്‍
പരിഹരിച്ച് നൽകുമോ?
545.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
നിയോജകമണ്ഡലത്തില്‍ ചാരുമ്മൂട്
സിവില്‍ സ്റ്റേഷന്‍
നിര്‍മ്മിക്കുന്നതിനായി 2020-21
സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍
ഭരണാനുമതി ഇല്ലാത്ത
മരാമത്തുപണികള്‍-ക്രമ
നമ്പര്‍-1059 ആയി തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭരണാനുമതിക്കായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
546.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജി.ഒ(പി)
നം. 131/2022/ഫിൻ, തീയതി.
29.10.2022 സര്‍ക്കാര്‍ ഉത്തരവ്
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട ഉത്തരവില്‍
പരാമര്‍ശിക്കുന്നതിന്‍ പ്രകാരം
പൊതുമേഖലാ സ്ഥാപനങ്ങളുടെ
ക്ലാസിഫിക്കേഷന്‍
നടത്തുന്നതിനായി കെ.എസ്.എഫ്.ഇ.
യില്‍ നിന്നും പ്രൊപ്പോസല്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
കെ.എസ്.എഫ്.ഇ.
പ്രസ്തുത പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രൊപ്പോസല്‍ ലഭിച്ചതിനുശേഷം
ഇക്കാര്യത്തില്‍ തുടര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കാമോ?
547.
ശ്രീ.
യു. എ. ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പങ്കാളിത്ത
പെൻഷൻ സംബന്ധിച്ച് സംസ്ഥാന
സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി
റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ;
(
ബി )
സമർപ്പിച്ചിട്ടുണ്ടെങ്കിൽ
റിപ്പോർട്ട് ലഭ്യമാക്കാമോ;
(
സി )
പങ്കാളിത്ത
പെൻഷൻ ഒഴിവാക്കുന്ന കാര്യം
സർക്കാരിന്റെ പരിഗണനയിൽ ഉണ്ടോ;
വിശദമാക്കുമോ?
548.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പാറ ഉല്പന്നങ്ങളുടെ
ലഭ്യതക്കുറവ് മൂലം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
സാമഗ്രികളുടെ വില
കുതിച്ചുയരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് പിടിച്ച് നിര്‍ത്തി
നിര്‍മ്മാണ മേഖല
സ്തംഭിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(
ബി )
ഇതര
സംസ്ഥാനങ്ങളില്‍ നിന്നും
കൊണ്ടുവരുന്ന പാറ
ഉല്പന്നങ്ങള്‍ക്കു് നിയന്ത്രണം
ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍
പ്രസ്തുത ഉല്പന്നങ്ങളുടെ വില
ക്രമാതീതമായി വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ ?
549.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സർക്കാർ
പ്രവൃത്തികൾ ചെയ്ത കരാറുകാർക്ക്
കുടിശ്ശിക ഇനത്തിൽ നാളിതുവരെ
നൽകാനുള്ള തുക എത്രയാണെന്ന്
വകുപ്പ് തിരിച്ചു
വ്യക്തമാക്കുമോ;
(
ബി )
ചെറുകിട
കരാറുകാർക്ക് നൽകാനുള്ള തുക
എത്രയാണെന്നും കരാർ പ്രവൃത്തികൾ
ചെയ്ത വൻകിട കമ്പനികൾക്ക്
നൽകാനുള്ള തുക എത്രയാണെന്നും
വ്യക്തമാക്കുമോ?
550.
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
7 വർഷത്തിനുള്ളിൽ
യു.എല്‍.സി.സി.എസ്- ന്
സര്‍ക്കാരിന്റെ വിവിധ
വകുപ്പുകളില്‍ നിന്നും എത്ര
രൂപയുടെ പ്രവൃത്തികളാണ്
നല്‍കിയിട്ടുള്ളത്;
(
ബി )
ഇക്കാലയളവിൽ
യു.എല്‍.സി.സി.എസ്-ന് ലഭിച്ച
പ്രവൃത്തികളില്‍, എല്‍1
കരാറുകാരന്‍ അല്ലാതിരുന്നിട്ടും
പത്ത് ശതമാനത്തില്‍ താഴെയോ
അതിന് തുല്യമോ ആയ തുകയുടെ
അടിസ്ഥാനത്തില്‍
യു.എല്‍.സി.സി.എസ്-ന് മുൻഗണന
നൽകിയതിനാൽ എത്രയെണ്ണം ലഭിച്ചു;
ഏതൊക്കെയാണ്; വകുപ്പ് തിരിച്ച്
കണക്ക് നല്‍കാമോ;
(
സി )
ഈ
ഓരോ പ്രവൃത്തിയിലും മുകളിൽ
പറഞ്ഞ എല്‍1 കരാറുകാരനും
യു.എല്‍.സി.സി.എസ്-യും
തമ്മിലുള്ള വ്യത്യാസം എന്താണ്;
എല്‍1 ലേലക്കാർക്ക് പകരം
യു.എല്‍.സി.സി.എസ്-ന്
പ്രവൃത്തികൾ നൽകിയതിനാൽ
ഉണ്ടാകുന്ന അധിക ചെലവ്
എത്രയാണ്; പട്ടിക തിരിച്ച്
കണക്ക് നല്‍കാമോ ?
551.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
സിറ്റി റോഡ് ഇംപ്രൂവ്മെന്റ്
പദ്ധതിയ്ക്കായി ഭൂമി
ഏറ്റെടുക്കുന്നതിന് ആവശ്യമായ
തുകയുടെ 30 ശതമാനവും
കണ്ടിജന്‍സി ചാര്‍ജ്ജും
അനുവദിച്ചാൽ മാത്രമേ ഭൂമി
ഏറ്റെടുക്കല്‍ പ്രക്രിയ
ആരംഭിക്കാന്‍ കഴിയുകയുള്ളൂ
എന്നതിനാല്‍ ഇക്കാര്യത്തില്‍
സ്വീകരിച്ച് വരുന്ന നടപടികള്‍
ത്വരിതപ്പെടുത്തി തുക
അനുവദിക്കുന്നതിനാവശ്യമായ
തുടര്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
552.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം നെന്മാറ മണ്ഡലത്തിലെ
ഏതെല്ലാം പദ്ധതികള്‍ക്കാണ്
ഇരുപത് ശതമാനം തുക
ബഡ്ജറ്റുകളില്‍
വകയിരുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ തുടങ്ങുന്നതുമായി
ബന്ധപ്പെട്ട് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
553.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജി.എസ്.ടി
വരുമാനം പങ്കുവെയ്ക്കല്‍
അനുപാതം 50:50 എന്നതില്‍ നിന്ന്
സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായി
60:40 എന്നതിലേയ്ക്ക്
മാറുന്നതിന് സംസ്ഥാനം
ആവശ്യപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഇതിനായി മറ്റ് സംസ്ഥാനങ്ങളുടെ
പിന്തുണ നേടിയെടുക്കുന്നതിന്
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
554.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആര്‍.ബി.ഐ.
മാനദണ്ഡങ്ങള്‍ പാലിക്കാതെ
സംസ്ഥാനത്ത് സ്വകാര്യ മൈക്രോ
ഫിനാന്‍സ് സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
നിരവധി
വ്യക്തികളെയും കുടുംബങ്ങളെയും
കടക്കെണിയില്‍ ആക്കുന്ന ഇത്തരം
സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
555.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
പദ്ധതി പ്രകാരം
അനുവദിക്കപ്പെട്ട മലമ്പുഴ
മണ്ഡലത്തിലെ "ഒലവക്കോട്-ധോണി"
റോഡിന്റെ നിലവിലെ സ്ഥിതി
അറിയിക്കാമോ; പ്രസ്തുത
പദ്ധതിയ്ക്ക് കിഫ്ബി
സാമ്പത്തികാനുമതി
നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
ഈ
റോഡിന്റെ നിര്‍മ്മാണം എപ്പോള്‍
ആരംഭിക്കാന്‍ കഴിയും എന്ന വിവരം
അറിയിക്കാമോ?
556.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയുടെ
കീഴിൽ പ്രവർത്തനം ആരംഭിച്ച
അതിയന്നൂര്‍, കാരോട് കുടിവെളള
പദ്ധതികളുടെ നിലവിലെ അവസ്ഥ
വിശദമാക്കാമോ; പ്രസ്തുത
പദ്ധതികളുടെ പ്രവൃത്തികള്‍
എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍
കഴിയും; വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കുടിവെളള പദ്ധതികള്‍ക്ക് ഇതുവരെ
കിഫ്ബിയില്‍ നിന്നും എത്ര കോടി
രൂപയാണ് വിനിയോഗിച്ചതെന്ന്
വ്യക്തമാക്കാമോ?
557.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
പെരുമ്പഴുതൂര്‍ ഹെെസ്കൂളില്‍
കിഫ്ബി ഫണ്ട് വിനിയോഗിച്ച്
നിര്‍മ്മിച്ച ഹെെസ്കൂള്‍
മന്ദിരത്തില്‍ വെെദ്യുതി
കണക്ഷന്‍ നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ബി )
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്നതും
പദ്ധതിയുടെ നടത്തിപ്പുകാരുമായ
കെെറ്റ് എന്ന സ്ഥാപനത്തിനു
വെെദ്യുതി കണക്ഷന്‍
നല്‍കുന്നതിന് നിര്‍ദ്ദേശം
നല്‍കാന്‍ കഴിയുമോയെന്ന്
വിശദമാക്കാമോ?
558.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുണ്ടറ
നിയോജകമണ്ഡലത്തില്‍
അനുവദിച്ചിട്ടുളള കിഫ്ബി
പദ്ധതികളുടെ നിലവിലെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ?
559.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
മുഖേന അനുവദിച്ച ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ പറക്കുന്നം
പാലം, കണ്ണാടി - പന്നിക്കോട്
റോഡ് തുടങ്ങിയവയുടെ
നിര്‍മ്മാണത്തിന്റെ നിലവിലെ
സ്ഥിതി അറിയിക്കുമോ;
(
ബി )
പ്രസ്തുത
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ഉടന്‍ ആരംഭിക്കന്നതിന്
നടപടികള്‍ സ്വീകരിക്കാമോ;
വ്യക്തമാക്കാമോ?
560.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മങ്കട
നിയോജക മണ്ഡലത്തിൽ കിഫ്ബി മുഖേന
ഭരണാനുമതി ലഭിച്ച പ്രവൃത്തികൾ
ഏതെല്ലാം; പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ പുരോഗതി
വ്യക്തമാക്കാമോ;
(
ബി )
ഭരണാനുമതി
ലഭിച്ചതിൽ പൂർത്തിയാകാത്ത
പ്രവൃത്തികൾ ഏതെല്ലാം; ഏതെല്ലാം
നിര്‍വ്വഹണ ഏജന്‍സികളാണ്
പ്രവൃത്തികള്‍
ഏറ്റെടുത്തിട്ടുള്ളത്;
പ്രവൃത്തികൾ
പൂർത്തീകരിക്കുന്നതിൽ കാലതാമസം
നേരിടുന്നതിന്റെ കാരണങ്ങൾ
എന്തെല്ലാം; വിശദമാക്കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തിലെ ഏതൊക്കെ സ്കൂളുകള്‍
നവീകരിക്കുന്നതിനാണ് കിഫ്ബി
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്നും ഇതില്‍
പൂര്‍ത്തിയായ പ്രവൃത്തികള്‍,
ആരംഭിയ്ക്കാത്ത പ്രവൃത്തികള്‍
എന്നിവ ഏതെല്ലാമെന്നും
അറിയിക്കാമോ; പ്രവൃത്തി
ആരംഭിയ്ക്കാത്തതിന് കാരണം
വ്യക്തമാക്കാമോ; പ്രസ്തുത
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
അടിയന്തരമായി ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
ഡി )
പുതിയ
ഏതെല്ലാം പദ്ധതികളാണ് കിഫ്ബി
മുഖേന മങ്കട നിയോജക മണ്ഡലത്തിൽ
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
561.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വിവിധ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്ന
അക്രഡിറ്റഡ് ഏജന്‍സികളായ
ഇന്‍കെല്‍, കിറ്റ്കോ,
വാപ്കോസ്, റ്റി.ഡി.എല്‍.സി.,
കോസ്റ്റ്ഫോര്‍ഡ്, നിര്‍മ്മിതി
കേന്ദ്ര, കെ.എസ്.ഡി.സി.,
കെ.ആര്‍.എഫ്.ബി.,
കെ.എസ്.റ്റി.പി. എന്നിവ
വടക്കാഞ്ചേരി മണ്ഡലത്തില്‍
ഏറ്റെടുത്തിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഏജന്‍സികളുടെ നിര്‍വ്വഹണത്തില്‍
ഉള്ള പ്രവൃത്തികള്‍, ആരംഭിച്ച
തീയതി, നിലവിലെ സ്ഥിതി എന്നിവ
സംബന്ധിച്ച് പട്ടിക
രൂപത്തിലുള്ള വിശദാംശം
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍
മറ്റേതെങ്കിലും ഏജന്‍സികള്‍
ഏറ്റെടുത്തിട്ടുണ്ടോ; എങ്കില്‍
അവയുടെ പേര്,
ഏറ്റെടുത്തിട്ടുള്ള
പ്രവൃത്തികള്‍, ആരംഭിച്ച തീയതി,
നിലവിലെ സ്ഥിതി എന്നിവ
പട്ടികപ്പെടുത്തി വിശദാംശം
ലഭ്യമാക്കാമോ?
562.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിനകത്ത്
സ്വർണ്ണത്തിന് ഇ -വേ ബിൽ
ഏർപ്പെടുത്താമെന്ന് ജി. എസ്. ടി
കൗൺസിൽ അംഗീകരിച്ചിരുന്നോ; ഇത്
നടപ്പിലാക്കുന്നതിനുള്ള
ചട്ടങ്ങള്‍ കേന്ദ്രം
രൂപീകരിച്ചിട്ടുണ്ടോ;
(
ബി )
ചട്ട
രൂപീകരണം വൈകുന്നത് സ്വര്‍ണ്ണ
മാഫിയകളെ സഹായിക്കുന്നതിനാണ്
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
563.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
രണ്ട് രൂപ പെട്രോൾ, ഡീസൽ സെസ്
ആയി ഏർപ്പെടുത്താനിടയായ
സാഹചര്യം വിശദമാക്കാമോ;
(
ബി )
ഇന്ധന
വില്പനയിൽ പ്രത്യേകിച്ച്,
ഡീസലിന്റെ വിൽപ്പനയില്‍,
പെട്രോൾ, ഡീസൽ സെസ്
ഏർപ്പെടുത്തിയശേഷം കഴിഞ്ഞ
വർഷത്തെ അപേക്ഷിച്ച്
കുറവുണ്ടായി എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
വാഹന
വില്പന വർദ്ധിക്കുമ്പോഴും ഇന്ധന
വിൽപ്പന കുറയുന്നതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ;
(
ഡി )
ഇന്ധന
വില ഉയർന്നു നിൽക്കുന്ന
സാഹചര്യത്തിൽ അന്തർ സംസ്ഥാന
ചരക്കു വാഹനങ്ങൾ അടക്കമുള്ള
വാഹനങ്ങള്‍ ഇന്ധന വില കുറവുള്ള
മറ്റു സംസ്ഥാനങ്ങളെ
ആശ്രയിക്കുന്നത് സംസ്ഥാനത്തിനെ
പ്രതികൂലമായി ബാധിക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
564.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജി.എസ്.ടി.
വകുപ്പിന്റെ പുന:സംഘടനയും
ഓഡിറ്റ് ഉള്‍പ്പെടെയുള്ള
ശാസ്ത്രീയ മാര്‍ഗ്ഗങ്ങളും
നികുതിശോഷണം തടയുന്നത്
സാധ്യമാക്കുന്നതായി
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
നടപടികള്‍
സ്വര്‍ണ്ണമേഖലയിലുള്‍പ്പെടെയുള്ള
നികുതി പിരിവ് കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
സഹായിക്കുമോ?
നികുതി,
നികുതിയേതര വരുമാനം -
565.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022-23
സാമ്പത്തിക വര്‍ഷത്തില്‍
സംസ്ഥാനത്തെ നികുതി, നികുതിയേതര
വരുമാനത്തില്‍ വളര്‍ച്ച
ഉണ്ടായിട്ടുണ്ടോ; സമ്പദ്
വ്യവസ്ഥയില്‍ ഇത് വരുത്തിയ
മാറ്റം വ്യക്തമാക്കാമോ;
(
ബി )
2023-24
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ
ക്വാര്‍ട്ടറില്‍ നികുതി,
നികുതിയേതര വരുമാനം ലഭിച്ചത്
എത്ര രൂപയാണ്; പ്രതീക്ഷിക്കുന്ന
നികുതി വരുമാനത്തിന്റെ എത്ര
ശതമാനമാണ് ഈ തുക; വിശദമാക്കാമോ;
(
സി )
ജി.എസ്.റ്റി.
ഇനത്തില്‍ സംസ്ഥാനത്തിന്
ലഭിക്കേണ്ട തുക പൂര്‍ണ്ണമായി
ലഭ്യമാകുന്നുണ്ടോ; ഇല്ലെങ്കില്‍
ഇത് പരിശോധിക്കുന്നതിനും തുക
പൂര്‍ണ്ണമായും
ലഭ്യമാക്കുന്നതിനും എന്തൊക്കെ
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(
ഡി )
നികുതി
വെട്ടിപ്പ്
കണ്ടുപിടിക്കുന്നതിനും അത്
തടയുന്നതിനും നികുതി
വെട്ടിപ്പുകാരില്‍ നിന്നും
പെനാല്‍റ്റി സഹിതം തുക
കണ്ടെത്തുന്നതിനും എന്തൊക്കെ
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
566.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
എൻ. കെ. അക്ബര്‍
ഡോ.
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കഴിഞ്ഞ സാമ്പത്തികവര്‍ഷം
സ്വര്‍ണ്ണ വ്യാപാരത്തിലൂടെ
നികുതിയായി ലഭിച്ച തുക
കണക്കാക്കിയിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
ബി )
സംസ്ഥാനത്ത്
അനധികൃത സ്വര്‍ണ്ണ വ്യാപാരവും
നികുതി വെട്ടിപ്പും
തടയുന്നതിനായി ഇ-വേ ബില്‍
സംവിധാനം നടപ്പാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
സംവിധാനം നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും
ചെറുകിട വ്യാപാരികള്‍ക്കും
തൊഴിലാളികള്‍ക്കും
ഉണ്ടാകാനിടയുള്ള ആശങ്കകള്‍
പരിഹരിക്കുന്നതിന് ബോധവത്കരണ
പരിപാടികള്‍ സംഘടിപ്പിക്കുമോ;
വിശദമാക്കാമോ?
നികുതി
ഇനത്തില്‍ പിരിച്ചെടുക്കാനുള്ള
കുടിശ്ശിക
567.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നികുതി ഇനത്തില്‍
പിരിച്ചെടുക്കാനുള്ള തുക
എത്രയാണെന്ന് ഇനം തിരിച്ച്
ലഭ്യമാക്കുമോ;
(
ബി )
വലിയ
കുടിശിക വരുത്തിയിട്ടുള്ള
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,
കമ്പനികൾ, മറ്റ് സ്ഥാപനങ്ങൾ
ഏതൊക്കെയാണ്; കുടിശിക സഹിതമുള്ള
വിവരം ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
കുടിശ്ശിക
പിരിച്ചെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
568.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാര്‍ അശാസ്ത്രീയമായ
രീതിയിൽ ചരക്കു സേവന നികുതിയിൽ
മാറ്റം വരുത്തുന്നുണ്ടോ; എങ്കിൽ
അത് സംസ്ഥാനത്തെ ഏതെല്ലാം
രീതിയില്‍ ബാധിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
ജി.എസ്.ടി.
പ്രാബല്യത്തില്‍ വരുന്നതിന്
മുൻപുള്ള നികുതി
വരുമാനത്തിന്റെയും ജി.എസ്.ടി
പ്രാബല്യത്തില്‍
വന്നതിനുശേഷമുള്ള നികുതി
വരുമാനത്തിന്റെയും കഴിഞ്ഞ അഞ്ച്
വര്‍ഷത്തെ കണക്ക്
ലഭ്യമാക്കുമോ;
(
സി )
ജി.എസ്.ടി.
നടപ്പിലാക്കുന്നതിലൂടെ
സംസ്ഥാനത്തിന് നഷ്ടം
ഉണ്ടാകുന്നുണ്ടെങ്കിൽ അത്
നികത്തുമെന്ന് കേന്ദ്രം ഉറപ്പ്
നൽകിയിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത ഉറപ്പു
പാലിച്ചിട്ടുണ്ടോ; വിശാദാംശം
ലഭ്യമാക്കുമോ?
569.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നികുതി
വെട്ടിപ്പു നടത്തി സാധനങ്ങള്‍
കൊണ്ടുപോകുന്ന വാഹനങ്ങളെ
കണ്ടെത്തുന്നതിന് ജി.എസ്.ടി.
വകുപ്പ് എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
ഇത്തരം
പരിശോധനകളിലൂടെ കഴിഞ്ഞ വര്‍ഷം
എത്ര തുകയാണ് പിഴയായി
ഈടാക്കിയിട്ടുള്ളതെന്നും എത്ര
വാഹനങ്ങളും ചരക്കുകളുമാണ്
പിടിച്ചെടുത്തിട്ടുള്ളതെന്നും
വിശദമാക്കാമോ?
570.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാര്‍ സംസ്ഥാനത്തിനുള്ള
വായ്പ പരിധിയില്‍ എത്ര കുറവ്
വരുത്തിയെന്നും അത്
പരിഹരിക്കുന്നതിനായി എന്തു
നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്നും
വ്യക്തമാക്കുമോ;
(
ബി )
നെല്ല്
സംഭരണത്തിനുള്ള
കേന്ദ്രവിഹിതത്തിൽ കുറവ്
വരുത്തിയിട്ടുണ്ടോ; മറ്റു
ഏതെല്ലാം മേഖലകളിലാണ് കേന്ദ്ര
വിഹിതത്തിൽ കുറവു
വരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
സംസ്ഥാനത്തിന് ജി.എസ്.ടി.
ഉള്‍പ്പെടെ വിവിധയിനങ്ങളിലായി
ലഭിക്കേണ്ട കുടിശ്ശികകളുടെ
വിശദാംശം തരംതിരിച്ച്
വ്യക്തമാക്കുമോ?
ഇന്റലിജൻസ്
അന്വേഷണങ്ങൾ
571.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജി.എസ്.റ്റി.
പുന:സംഘടനക്ക് മുമ്പും ശേഷവും
എത്ര വീതം ഇന്റലിജൻസ്
അന്വേഷണങ്ങൾ സംസ്ഥാനത്ത്
നടത്തിയിട്ടുണ്ട് ; 2017 ജൂലൈ 1
മുതൽ 2023 ജനുവരി 10 വരെയും
അതിന് ശേഷവും നടത്തിയ
അന്വേഷണങ്ങൾ എത്ര ; ഇവയിൽ
എത്രയെണ്ണം പൂർത്തീകരിച്ചു;
വർഷവും ജില്ലയും തിരിച്ചുള്ള
വിശദാംശങ്ങൾ ലഭ്യമാക്കുമോ;
(
ബി )
അന്വേഷണം
പൂത്തീകരിച്ചവയിൽ ഈടാക്കിയ
നികുതി, പലിശ, പിഴ എന്നിവ
വർഷവും ജില്ലയും തിരിച്ച്
ലഭ്യമാക്കാമോ;
(
സി )
അന്വേഷണം
പൂർത്തീകരിച്ച കേസുകളിൽ
ഡി.ആർ.സി 05 നൽകിയത് എത്ര
കേസുകളിലാണ്; ഇവയുടെ ജില്ല,
വർഷം തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ഡി )
അന്വേഷണം
പൂർത്തീകരിച്ച കേസുകളിൽ പിഴ
ഈടാക്കാത്തതിന്റെ കാരണവും
ആയതിന്റെ ജില്ല, വർഷം
തിരിച്ചുള്ള കണക്കുകളും
ലഭ്യമാക്കാമോ;
(
ഇ )
അന്വേഷണം
പൂർത്തീകരിക്കുവാനുള്ള
കേസുകളുടെ ജില്ല, വർഷം
തിരിച്ചുള്ള കണക്കുകളും കേസുകൾ
പൂർത്തീകരിക്കാതിരിക്കുവാൻ
പ്രത്യേക കാരണം ഉണ്ടെങ്കിൽ
ആയതും വ്യക്തമാക്കാമോ;
(
എഫ് )
അന്വേഷണം
പൂർത്തിയാക്കി 955.30 കോടി രൂപ
തിരിച്ച് പിടിച്ചെന്ന്
മാധ്യമങ്ങൾ റിപ്പോർട്ട്
ചെയ്തിരുന്ന 56 കേസുകളിലും
ഡി.ആർ.സി 05
നൽകിയിട്ടുണ്ടോയെന്നും
ഇല്ലങ്കിൽ പ്രത്യേക കാരണം
വല്ലതുമുണ്ടോയെന്നും
വ്യക്തമാക്കാമോ;
(
ജി )
പ്രസ്തുത
56 കേസുകളിൽ ഉൾപ്പെട്ട
സ്ഥാപനങ്ങളുടെ ലിസ്റ്റ്, വർഷം
തിരിച്ചുള്ള നികുതി, പലിശ, പിഴ
ഈടാക്കിയതിന്റെ വിശദാംശങ്ങൾ,
ഇതിൽ ഡി.ആർ.സി 03 പ്രകാരം
ഒടുക്കിയ തുക എത്ര എന്നുള്ള
വിവരങ്ങളും ലഭ്യമാക്കുമോ?
572.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പായ്ക്കു
ചെയ്തു
വില്‍ക്കുന്നതുള്‍പ്പെടെയുള്ള
എല്ലാ ഉല്‍പ്പന്നങ്ങളെയും
ക്രമേണ ജി.എസ്.ടി
പരിധിയിലാക്കുന്ന സ്ഥിതിവിശേഷം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് മൂലം
സംസ്ഥാനത്തിനുണ്ടാകുന്ന സമ്പദ്
വ്യവസ്ഥയിലെ പ്രശ്നങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
നടപടി മൂലമാണ് സംസ്ഥാനത്ത്
സാമ്പത്തിക പ്രതിസന്ധിയും
വിലക്കയറ്റവും ഉണ്ടാകുന്നതെന്ന്
കരുതുന്നുണ്ടോ; വിശാദാംശം
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍
മാറ്റം വരുത്തുവാനും ഒപ്പം
വിലക്കയറ്റം തടയുവാനും
ഏന്തെല്ലാം നടപടികളാണ് സംസ്ഥാന
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്നത് എന്ന്
വ്യക്തമാക്കുമോ?
573.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ജി.എസ്.ടി. വരുമാനം
വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(
ബി )
സര്‍ക്കാരിന്റെ
ഇടപെടല്‍ കാരണം ജി.എസ്.ടി.
വരുമാനം മുന്‍വര്‍ഷത്തെക്കാള്‍
വര്‍ദ്ധിപ്പിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ?
574.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഇ-ഓഫീസ്
ക്രമീകരണവുമായി ബന്ധപ്പെട്ട്
കാലഹരണപ്പെട്ട നിയമങ്ങളിലെ
നികുതി നിർണ്ണയ ഫയലുകളും മറ്റ്
രേഖകകളും ഉപയോഗശൂന്യമായ
വസ്തുക്കളും ആക്രി വിലക്ക്
നൽകുവാൻ തീരുമാനിച്ചിരുന്നുവോ;
എങ്കിൽ ഇതിലേക്കായി പ്രത്യേക
ദർഘാസ് ക്ഷണിച്ചിരുന്നുവോ;
ഉണ്ടെങ്കിൽ ആയതിന്റെ
വിശദാംശങ്ങളും ലഭ്യമാക്കാമോ;
(
ബി )
ദർഘാസ്
ക്ഷണിക്കാതെ നൽകിയെങ്കിൽ
ആയതിന്റെ കാരണവും സർക്കാർ
ഉത്തരവുകളുടെ പകർപ്പും പ്രസ്തുത
കരാർ നൽകിയാളുടെ പേര്, സ്ഥാപനം,
വിലാസം, ജി.എസ്.ടി നമ്പർ എന്നിവ
സഹിതം വ്യക്തമാക്കാമോ;
(
സി )
ഇത്തരത്തിൽ
ആക്രി സാധനങ്ങൾ തരം തിരിച്ച്
തൂക്കം രേഖപ്പെടുത്തി ഉറപ്പ്
വരുത്തിയാണോ നൽകിയതെന്നും
ആണെങ്കിൽ ജില്ല തിരിച്ച് സാധന
സാമഗ്രികളുടെ ലിസ്റ്റ്, വെയ്ബിൽ
രസീത്, വില ,സർക്കാരിലേക്ക്
ഒടുക്കിയ ചെല്ലാൻ തുടങ്ങിയവയുടെ
പകർപ്പ് ലഭ്യമാക്കാമോ;
(
ഡി )
നികുതി
നിർണ്ണയ ഫയലുകൾ ആക്രിക്ക്
നൽകിയപ്പോൾ കോടതികൾ, എ.ജി. ,
സി. ആൻഡ് എ.ജി, റവന്യൂ റിക്കവറി
എന്നിവയിൽ ഉൾപ്പെട്ട ഫയലുകൾ
ഡിജിറ്റൽ പകർപ്പ്
എടുത്തുവക്കാതെ നൽകിയതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇത്തരത്തിൽ കൊടുത്തതിൽ രാജഭരണ
കാലത്തെ നികുതി നിർണ്ണയ
ഫയലുകളും പുരാരേഖകളും
ഉൾപ്പെട്ടതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഇ )
ഇതിനെല്ലാം
നേതൃത്വം നൽകിയ ഉദ്യോഗസ്ഥരുടെ
ഭാഗത്ത് നിന്ന് എന്തെങ്കിലും
വീഴ്ച സംഭവിച്ചതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നും
ഉപയോഗ ശൂന്യമായ വസ്തുക്കളും
നികുതി നിർണ്ണയ ഫയലുകളും മറ്റ്
രേഖകകളുടേയും കൃത്യമായ ലിസ്റ്റ്
തയ്യാറാക്കിയിരുന്നോയെന്നും
ഇല്ലെങ്കിൽ
തയ്യാറാക്കാതിരിക്കുവാൻ
എന്തെങ്കിലും പ്രത്യേക
കാരണമുണ്ടോയെന്നും
വ്യക്തമാക്കാമോ;
(
എഫ് )
ഇതുമായി
ബന്ധപ്പെട്ട് നികുതി വകുപ്പ്
സെക്രട്ടറി ധനകാര്യ മന്ത്രിക്ക്
സമർപ്പിച്ച റിപ്പോർട്ടിന്മേൽ
എന്തെല്ലാം നടപടികൾ സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ?
575.
ശ്രീ.
ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
ജി.എസ്.റ്റി വകുപ്പിന്റെ
എറണാകുളം ഉപജില്ലയിലെ 1 മുതൽ 7
വരെയുള്ള ഓഡിറ്റ് ഡിവിഷനുകൾ
പ്രവർത്തിക്കുന്ന എറണാകുളം
കച്ചേരിപ്പടിയിലുള്ള ക്‌ളാസ്
ടവർ എന്ന കെട്ടിടം ആരുടെ
ഉടമസ്ഥതയിൽ ഉള്ളതാണ്; ഈ
കെട്ടിടം എന്ന് മുതൽക്കാണ്
വാടകയ്ക്ക് എടുത്തത്;
വിശദമാക്കാമോ;
(
ബി )
വാടകയ്ക്ക്
എടുത്ത സമയത്ത് നിശ്ചയിച്ച
പ്രതിമാസ വാടക എത്ര രൂപയാണ്;
(
സി )
പ്രസ്തുത
കെട്ടിടത്തിന് എത്ര ചതുരശ്ര അടി
വിസ്തീർണ്ണമുണ്ട്; നില
തിരിച്ചുള്ള അളവ് ലഭ്യമാക്കാമോ;
പ്രസ്തുത കെട്ടിടത്തിന്
കെ.എം.ബി.ആർ (കേരള
മുനിസിപ്പാലിറ്റി കെട്ടിട
നിർമ്മാണ ചട്ടങ്ങൾ)
അനുശാസിക്കുന്ന വാഹന പാർക്കിങ്
സൗകര്യം ഉണ്ടോ; വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
കെട്ടിടത്തിന് ഇപ്പോൾ
നൽകിവരുന്ന പ്രതിമാസ വാടക എത്ര
രൂപയാണ്; വാടക വർദ്ധനവിന്റെ
തോത്, സർക്കാർ
നിശ്ചയിച്ചിരിക്കുന്ന കാലയളവ്,
ശതമാനം എന്നിവ വ്യക്തമാക്കാമോ?
576.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേര
കര്‍ഷകര്‍ക്ക് വിത്ത് തേങ്ങ
സംഭരണത്തിന് അനുവദിച്ചിട്ടുള്ള
തുക ട്രഷറി വഴി ലഭിക്കുന്നതിന്
നിലവില്‍ പരിധി
നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(
ബി )
വിത്ത്
തേങ്ങ സംഭരണത്തിനുള്ള തുക
സമയബന്ധിതമായി നല്‍കുന്നതിന്
ട്രഷറികളില്‍ ക്രമീകരണം
ഏര്‍പ്പെടത്തുന്നത്
പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
577.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
മണ്ഡലത്തിലെ ചെറുപുഴ സബ് ട്രഷറി
നിര്‍മ്മാണ പ്രവൃത്തിക്ക്
ഭരണാനുമതി നല്‍കുന്ന നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
പദ്ധതിയുടെ
എസ്റ്റിമേറ്റ് തയ്യാറാക്കാന്‍
ഏത് ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയതെന്ന്
അറിയിക്കാമോ;
(
സി )
ഈ
സാമ്പത്തിക വര്‍ഷം തന്നെ
പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി
നല്‍കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കാമോ?
578.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിലെ മുണ്ടക്കയം
സബ്ട്രഷറിയുടെ കെട്ടിട
നിർമ്മാണത്തിനായി
സ്വീകരിച്ചുവരുന്ന നടപടികളുടെ
വിശദാംശം വ്യക്തമാക്കുമോ;
(
ബി )
നടപടിക്രമങ്ങൾ
പൂർത്തിയാക്കി സബ്ട്രഷറിക്കായി
പുതിയ കെട്ടിടം
നിർമ്മിക്കുന്നതിനുള്ള
ഭരണാനുമതി നല്‍കുവാൻ അടിയന്തര
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
579.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
മണ്ഡലത്തിലെ തൃശ്ശൂര്‍
മെഡിക്കല്‍ കോളേജ് സബ്
ട്രഷറിക്ക് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
580.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ നിലമ്പൂര്‍ സബ്
ട്രഷറി പ്രവര്‍ത്തനം ആരംഭിച്ചത്
ഏതു വര്‍ഷമാണ്; പ്രസ്തുത ഓഫീസ്
പ്രവര്‍ത്തിക്കുന്നത് വാടക
കെട്ടിടത്തിലാണോ; എങ്കില്‍
എത്ര വര്‍ഷമായി വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നുവെന്ന്
അറിയിക്കാമോ;
(
ബി )
നിലമ്പൂര്‍
സബ് ട്രഷറിക്ക് സ്വന്തം
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി ജലവിഭവ
വകുപ്പിന്റെ കൈവശമുള്ള സ്ഥലം
ലഭ്യമായിരുന്നോ; ഈ സ്ഥലം
എന്നാണ് ലഭ്യമായത്; പ്രസ്തുത
സ്ഥലത്ത് നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ; ഒരു
വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളൊന്നും
നടത്താതിരുന്നതിനാല്‍ കരാര്‍
വ്യവസ്ഥ പ്രകാരം ഈ സ്ഥലം റവന്യൂ
വകുപ്പിലേക്ക് തിരികെ
നല്‍കാമോ; വിശദമാക്കാമോ;
(
സി )
മലപ്പുറം
ജില്ലയിലെ എടവണ്ണ സബ് ട്രഷറി
കെട്ടിട നിര്‍മ്മാണം
നിര്‍വ്വഹിച്ചത് ഏത്
സര്‍ക്കാര്‍ ഏജന്‍സിയാണെന്ന്
അറിയിക്കാമോ; നിലമ്പൂര്‍ സബ്
ട്രഷറി നിര്‍മ്മാണവും ഇതേ
ഏജന്‍സിയെ തന്നെയാണോ
ഏല്‍പ്പിച്ചിരുന്നതെന്നും എന്തു
കാരണങ്ങളാലാണ് ടെന്‍ഡര്‍
നടപടികള്‍ പൂര്‍ത്തിയാക്കിയ
ശേഷം മേല്‍ ഏജന്‍സിയെ പ്രവൃത്തി
നിര്‍വ്വഹിക്കുന്നതില്‍ നിന്നും
മാറ്റി നിര്‍ത്തിയതെന്നും
അറിയിക്കാമോ;
(
ഡി )
നിലമ്പൂര്‍
സബ് ട്രഷറി നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
സ്വീകരിക്കാനുദ്ദേശിക്കുന്ന
തുടര്‍നടപടികള്‍ എന്തെല്ലാമാണ്;
വിശദമാക്കാമോ?
581.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തു
നിലവില്‍ എത്ര സർവീസ്
പെൻഷണര്‍മാരും ഫാമിലി
പെൻഷണര്‍മാരും ഉണ്ടെന്നതിന്റെ
വിവരങ്ങൾ ലഭ്യമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
2021 ജൂൺ 1 മുതൽ 2023 ജൂൺ 30
വരെ എത്ര സർവീസ് പെൻഷണര്‍മാര്‍
മരണപ്പെട്ടു; എത്ര ഫാമിലി
പെന്‍ഷണര്‍മാര്‍ മരണപ്പെട്ടു;
വിവരങ്ങള്‍ ലഭ്യമാക്കാമോ?
582.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരിക്കൂര്‍
മണ്ഡലത്തിലെ ശ്രീകണ്ഠാപുരം
സബ്ട്രഷറിക്കുവേണ്ടിയുള്ള
കെട്ടിടത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം എപ്പോൾ
ആരംഭിക്കുവാന്‍ സാധിക്കുമെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
നിര്‍മ്മാണത്തിന് പുതിയ
നിര്‍വ്വഹണ ഏജന്‍സിയെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
(
സി )
ഇല്ലെങ്കില്‍
പുതിയ ഏജന്‍സിയെ
തെരഞ്ഞടുക്കാന്‍ വൈകുന്നതിനുള്ള
കാരണം വ്യക്തമാക്കാമോ;
ഏജന്‍സിയെ തെരഞ്ഞടുക്കുന്നതിന്
ഇതുവരെ സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
583.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
സംസ്ഥാന ഭാഗ്യക്കുറിയുടെ
പതിനായിരം രൂപയിൽ താഴെയുള്ള
സമ്മാനങ്ങൾ ലഭിക്കുന്നവരില്‍
നിന്നും നികുതി ഈടാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
ഏത് സാഹചര്യത്തിലാണ് ഇത്തരം ഒരു
തീരുമാനം എടുത്തതെന്ന്
വ്യക്തമാക്കുമോ;
(
ബി )
എത്ര
ശതമാനം നികുതി പിരിക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്നും
പ്രസ്തുത നികുതി ഈടാക്കാന്‍
എന്ത് സംവിധാനമാണ്
ഏർപ്പെടുത്തിയിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(
സി )
ചെറിയ
സമ്മാനങ്ങൾ ലഭിക്കുന്നവരിൽ
നിന്നും 30% നികുതി
ഈടാക്കാനുള്ള തീരുമാനം സംസ്ഥാന
ഭാഗ്യക്കുറിയുടെ വില്പനയെ
ദോഷകരമായി ബാധിക്കുമെന്നതിനാൽ
പ്രസ്തുത നടപടി ഒഴിവാക്കുമോ;
വിശദാംശം നൽകാമോ;
(
ഡി )
സമ്മാനാർഹരായവരിൽ
നിന്നും ഏജന്റുമാർ ഈടാക്കുന്ന
തുക ലോട്ടറി വകുപ്പിൽ
അടയ്ക്കുമെന്ന്
ഉറപ്പാക്കുന്നതിന് എന്തെങ്കിലും
സംവിധാനം നിലവിലുണ്ടോ; എങ്കില്‍
വിശദാംശം നൽകാമോ?
584.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദിനംപ്രതി
എത്ര കേരള ഭാഗ്യക്കുറി
ടിക്കറ്റുകള്‍ വില്‍പ്പന നടത്തി
വരുന്നുണ്ട് എന്ന് അറിയിക്കാമോ;
(
ബി )
വിൽപനയിൽ
ലഭിക്കുന്ന തുകയുടെ എത്ര ശതമാനം
പ്രൈസ് മണിയായി നല്‍കി
വരുന്നുണ്ട് എന്ന് അറിയിക്കാമോ;
(
സി )
കേരള
ലോട്ടറി സമ്മാനങ്ങളുടെ എണ്ണം
കുറച്ചതായി പറയപ്പെടുന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
ഒന്നാം
സമ്മാനം ലഭിക്കുന്ന ഏജന്‍സിയുടെ
പേര് വിവരങ്ങള്‍
പ്രസിദ്ധപ്പെടുത്താന്‍ നടപടി
സ്വീകരിക്കുമോ;
(
ഇ )
ചെറിയ
സമ്മാനങ്ങളുടെ എണ്ണം
വര്‍ധിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
585.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കാരുണ്യ ചികിത്സാ പദ്ധതി
നിലവിലുണ്ടോ; ഇല്ലെങ്കിൽ
നിറുത്തലാക്കാനുള്ള കാരണം
അറിയിക്കാമോ;
(
ബി )
നിലവിൽ
കാരുണ്യ ലോട്ടറിയിൽ നിന്നുള്ള
വരുമാനം ഏത് ആവശ്യത്തിനാണ് ചെ
ലവഴിക്കുന്നതെന്നു അറിയിക്കാമോ;
(
സി )
2022
-23 സാമ്പത്തിക വർഷത്തിൽ
കാരുണ്യ ലോട്ടറിയിൽ നിന്നും
എത്ര തുക ലഭിച്ചുവെന്നും എത്ര
തുക ചെലവായെന്നും അത് ഏതൊക്കെ
തരത്തിലാണെന്നും വിശദമാക്കാമോ?
586.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകളിലെ
ആശുപത്രി വികസന സൊസൈറ്റികളുടെ
(എച്ച്.ഡി.എസ്.) വരവ്, ചെലവ്
കണക്കുകള്‍ സംസ്ഥാന ഓഡിറ്റ്
വകുപ്പ്
പരിശോധിക്കാറുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(
ബി )
തൃശ്ശൂര്‍
മെഡിക്കല്‍ കോളേജിലെ ആശുപത്രി
വികസന സൊസൈറ്റിയുടെ ഏതു വര്‍ഷം
വരെയുള്ള വാര്‍ഷിക കണക്കുകള്‍
ഓഡിറ്റിനായി
സമര്‍പ്പിച്ചിട്ടുണ്ടെന്നും ഏതു
വര്‍ഷം വരെയുള്ളവയുടെ ഓഡിറ്റ്
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും
ഏതു വര്‍ഷം വരെയുള്ള ഓഡിറ്റ്
റിപ്പോര്‍ട്ടുകള്‍
തയ്യാറാക്കിയിട്ടുണ്ടെന്നും
വിശദമാക്കുമോ;
(
സി )
ഓഡിറ്റ്
വകുപ്പ് തൃശ്ശൂര്‍ മെഡിക്കല്‍
കോളേജിലെ ആശുപത്രി വികസന
സൊസൈറ്റിയില്‍ അവസാനമായി
നടത്തിയ ഓഡിറ്റ്
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(
ഡി )
സര്‍ക്കാര്‍
ഉത്തരവ് പ്രകാരം സംസ്ഥാന
ഓഡിറ്റ് വകുപ്പിന്റെ പരിധിയില്‍
വരുന്ന സ്ഥാപനങ്ങള്‍ യഥാസമയം
വാര്‍ഷിക കണക്കുകള്‍
സമര്‍പ്പിക്കാതെ വന്നാൽ
സ്വീകരിക്കുന്ന നടപടികള്‍
വിശദീകരിക്കുമോ?
587.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
കെ ബി ഗണേഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.എഫ്
.ഇ. യെ കൂടുതല്‍
മികവുള്ളതാക്കുന്നതിന്
എന്തൊക്കെ നടപടികൾ
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ;
(
ബി )
കെ.എസ്.എഫ്.ഇ.
ഇല്ലാത്ത പഞ്ചായത്തുകളിലും
പട്ടണങ്ങളിലും പുതിയ
ബ്രാഞ്ചുകള്‍ ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ; വിശദാശം
ലഭ്യമാക്കുമോ;
(
സി )
കൂടുതല്‍
മള്‍ട്ടി ഡിവിഷന്‍ ചിട്ടികളും
ലോണുകളും ആരംഭിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
588.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.എഫ്.ഇ.
വായ്പ, ചിട്ടി എന്നിവയില്‍
കുടിശ്ശിക വന്ന് റവന്യൂ
റിക്കവറി നടപടികള്‍
നേരിടുന്നവര്‍ക്ക് നല്‍കുന്ന
ആശ്വാസ നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ ;
(
ബി )
വായ്പ
കുടിശ്ശിക പലിശ ഇളവ് നല്‍കി
തവണകളായി
തിരിച്ചടക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ ?
589.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.എഫ്.ഇ.
സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ
ഭാഗമായി ആരംഭിച്ചിട്ടുളള
ചിട്ടിയില്‍ ഇന്‍ഷുറന്‍സ്
പരിരക്ഷ ലഭിക്കണമെന്ന
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ്
പ്രദേശവാസിയായ വിശ്വകുമാറിന്റെ
ഭാര്യ മായയുടെ അപേക്ഷയിന്മേല്‍
(എച്ച്2/242/2023/നികുതി)
സ്വീകരിച്ച നടപടികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
സര്‍ക്കുലര്‍
നമ്പര്‍ 49/2020 പ്രകാരം ചിട്ടി
പിടിച്ച ചിറ്റാളന്‍
മരണപ്പെട്ടാല്‍
ചിട്ടിയിന്മേലുളള ബാധ്യത
എഴുതിത്തളളുന്നതാണെന്ന്
പ്രഖ്യാപിച്ചിട്ടും
കെ.എസ്.എഫ്.ഇ. ഇന്‍ഷുറന്‍സ്
പരിരക്ഷ നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
കെ.എസ്.എഫ്.ഇ.
പുറപ്പെടുവിച്ചിട്ടുളള
സര്‍ക്കുലറുകളില്‍ ചിട്ടി
പിടിച്ചാല്‍ മരണപ്പെട്ട ആളിന്റെ
ഡെപ്പോസിറ്റ് തുകയില്‍ നിന്നും
പിടിയ്ക്കുമെന്നും ഇന്‍ഷുറന്‍സ്
പരിരക്ഷ ലഭിക്കില്ലായെന്നും
പ്രതിപാദിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
590.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എസ്.എൽ.ഐ.,
ജി.ഐ.എസ്. തുടങ്ങിയവയുടെ
പാസ്ബുക്കുകള്‍ ജീവനക്കാരുടെ
കൈയ്യില്‍ നിന്ന്
നഷ്ടപ്പെടുകയും, പഴയ രേഖകള്‍ പല
സര്‍ക്കാര്‍ ഓഫീസുകളില്‍
നിന്നും ലഭ്യമാകാതെ വരുകയും
ചെയ്യുന്നതുമൂലം റിട്ടയര്‍
ചെയ്ത പല ജീവനക്കാര്‍ക്കും
ഇന്‍ഷുറന്‍സ്
ഡിപ്പാര്‍ട്ട്മെന്റില്‍ അടച്ച
തുക തിരികെ ലഭിക്കാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരക്കാര്‍ക്ക്
ഇന്‍ഷുറന്‍സ്
ഡിപ്പാര്‍ട്ട്മെന്റിലുള്ള
രേഖകളുടെ അടിസ്ഥാനത്തില്‍ പണം
മടക്കി നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
591.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇ.സി.എച്ച്.എസ്
(എക്‌സ് -സർവീസ്‌മെൻ
കോൺട്രിബ്യുട്ടറി ഹെൽത്ത്
സ്കീം) പോലുള്ള ഇന്‍ഷുറന്‍സ്
പദ്ധതിയിൽ അംഗമായിട്ടുള്ള
ജീവനക്കാരില്‍ നിന്നും,
പെന്‍ഷന്‍ പറ്റിയവരില്‍ നിന്നും
മെഡിസെപ്പിലേക്ക് വരിസംഖ്യ
ഇപ്പോഴും പിടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് നിര്‍ത്തലാക്കുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
592.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായി
ഏര്‍പ്പെടുത്തിയ മെഡിസെപ്പ്
ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം
നാളിതുവരെയായി എത്ര പേര്‍ക്ക്
ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നും
എത്ര തുക ഈയിനത്തില്‍
ഇന്‍ഷുറന്‍സ് കമ്പനി
ചെലവാക്കിയിട്ടുണ്ടെന്നും
വിശദമാക്കാമോ;
(
ബി )
മെഡിസെപ്പ്
ആരംഭിച്ചതിനു ശേഷം ഏതൊക്കെ
ആശുപത്രികളാണ് പുതുതായി ഈ
പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളത്
വിശദമാക്കാമോ;
(
സി )
മെഡിസെപ്പ്
ക്ലെയിം സെറ്റില്‍
ചെയ്യുന്നതിന് രണ്ട് ദിവസം വരെ
ചില ആശുപത്രികളില്‍
താമസമുണ്ടാകുന്നുണ്ടെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കാമോ;
വിശദമാക്കാമോ?
593.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമുള്ള
മെഡിസെപ്പ് ഇൻഷുറൻസ്
പദ്ധതിയിൽ പ്രധാനപ്പെട്ട
സ്വകാര്യ ആശുപത്രികളും സഹകരണ
ആശുപത്രികളും കുറവാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പരാതി പരിഹരിക്കുന്നതിനായി
കൂടുതല്‍ സ്വകാര്യ
ആശുപത്രികളെയും സഹകരണ
ആശുപത്രികളെയും പദ്ധതിയില്‍
ചേര്‍ക്കാന്‍ എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ;
(
സി )
മെഡിസെപ്പ്
ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായ
ജീവനക്കാര്‍ ഗുണഭോക്താക്കളായി
ഉള്‍പ്പെടുത്താന്‍ വിട്ടുപോയ
ആശ്രിതരെ ഉള്‍പ്പെടുത്തുന്നതിന്
നിലവില്‍ തടസ്സങ്ങളുണ്ടോ;
ഇല്ലെങ്കിൽ അവരെ
ഉള്‍പ്പെടുത്താന്‍ അവസരം
നല്‍കുമോ; വിശദമാക്കുമോ;
(
ഡി )
പുതുതായി
സര്‍വീസിൽ
പ്രവേശിക്കുന്നവര്‍ക്ക്
മെഡിസെപ്പ് ഇൻഷുറൻസ്
പദ്ധതിയിൽ എപ്പോള്‍
ചേരാനാകുമെന്ന് വ്യക്തമാക്കുമോ?
594.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലപ്പുഴ,
എറണാകുളം, കോട്ടയം,
പത്തനംതിട്ട, തിരുവനന്തപുരം
എന്നീ ജില്ലകളില്‍ മെഡിസെപ്പ്
പദ്ധതി പ്രകാരം സേവനം നല്കുന്ന
ആശുപത്രികളുടെ വിവരങ്ങളും ഈ
ആശുപത്രികള്‍ ഏതാെക്കെ
സേവനങ്ങളാണ് മെഡിസെപ്പില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
എന്നും വിശദമാക്കുമോ?
595.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മെഡിസെപ്പ്
ആനുകൂല്യം പല ആശുപത്രികളും
നിര്‍ത്തലാക്കിയ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(
ബി )
തിരുവനന്തപുരം
ജില്ലയിലെ ശാസ്തമംഗലം
ശ്രീരാമകൃഷ്ണ മിഷന്‍
ആശുപത്രിയില്‍ ഇപ്പോള്‍
മെഡിസെപ്പ് ആനുകൂല്യം
ലഭിക്കുന്നുണ്ടോ ; 2023 ജൂണ്‍
മാസം പ്രസ്തുത ആശുപത്രിയില്‍
നിന്നും മെഡിസെപ്പ് ആനുകൂല്യം
അനുവദിച്ചിരുന്നോ;
(
സി )
പ്രസ്തുത
ആശുപത്രിയില്‍ നിലവില്‍
മെഡിസെപ്പ് ആനുകൂല്യം
അനുവദിക്കുന്നുണ്ടോ ;
ഇല്ലെങ്കില്‍ ഏന്തുകൊണ്ട് ;
വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
596.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മെഡിസെപ്പിന്റെ
ഭാഗമായ ഗുണഭോക്താക്കളുടെ ക്ഷേമം
മുന്‍നിർത്തി ചികിത്സകള്‍
മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍
രൂപീകരിച്ചിട്ടുള്ള കോര്‍പ്പസ്
ഫണ്ടില്‍ നിന്നും എത്ര രൂപയാണ്
ഈ കാലയളവില്‍
ചിലവഴിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കോര്‍പ്പസ് ഫണ്ടില്‍ നിന്നും
2023 ജൂണ്‍ 30 വരെ എത്ര രൂപയാണ്
അവയവ മാറ്റത്തിനായി
നല്‍കിയതെന്ന് ഹോസ്പിറ്റല്‍
തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
(
സി )
ഗുണഭോക്താക്കളുടെ
രോഗാവസ്ഥയുടെ തീവ്രത
കണക്കാക്കിയാണോ അവയവമാറ്റ
ശസ്ത്രക്രിയക്കായി തുക
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ; ഇല്ലെങ്കിൽ
അടിയന്തരമായി ചികിത്സ
ലഭിക്കേണ്ട രോഗികള്‍ക്ക്
ചികിത്സ വൈകുന്നത് ഒഴിവാക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
597.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മെഡിസെപ്പ് നടപ്പിലാക്കിയതിനെ
തുടര്‍ന്ന് എത്ര പേര്‍ക്ക്
ഇതിന്റെ ആനുകൂല്യം നാളിതുവരെ
ലഭ്യമായിട്ടുണ്ട്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
ഈ
ഇനത്തില്‍ നാളിതുവരെ എത്ര
രൂപയുടെ ചികിത്സാ സഹായം നൽകാൻ
സാധിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍ അറിയിക്കാമോ ?
598.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മെഡിസെപ്പ്
പദ്ധതി പ്രകാരം ജീവനക്കാരിൽ
നിന്നും പെൻഷൻകാരിൽ നിന്നും
ഈടാക്കിവരുന്ന തുക
വർദ്ധിപ്പിക്കണമെന്ന നിർദ്ദേശം
ഉണ്ടായിട്ടുണ്ടോ;
(
ബി )
ഇൻഷ്വറൻസ്
കമ്പനിയുമായി ഉണ്ടാക്കിയ കരാർ
പ്രകാരം പ്രസ്തുത പദ്ധതിയുടെ
പ്രീമിയം തുക വർദ്ധിപ്പിക്കാൻ
കഴിയുമോ;
(
സി )
ഇൻഷ്വറൻസ്
പരിരക്ഷ നൽകേണ്ട ആശുപത്രികൾ പണം
ഈടാക്കുന്നതായ പരാതി
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത ആശുപത്രികൾക്കെതിരെ
എന്ത് നടപടി സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
599.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സർക്കാർ ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായി
നടപ്പാക്കി വരുന്ന മെഡിസെപ്പ്
ഇന്‍ഷുറന്‍സ് പദ്ധതി മുഖേന
നാളിതുവരെ എത്ര പേരുടെ ചികിത്സാ
ക്ലെയിമുകളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം നാളിതുവരെ എത്ര
തുക ക്ലെയിമായി
അനുവദിച്ചിട്ടുണ്ട്/
അംഗീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
600.
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീമതി
ദെലീമ
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാരിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന ധനകാര്യ
സ്ഥാപനങ്ങളുടെ പ്രവര്‍ത്തന
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കേരള
ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ
നിഷ്ക്രിയ ആസ്തി മുന്‍
വര്‍ഷങ്ങളെ അപേക്ഷിച്ച്
കുറയ്ക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ഈ
സര്‍ക്കാരിന്റെ കാലയളവില്‍
പ്രസ്തുത സ്ഥാപനങ്ങളില്‍
നിന്നും ലഭിച്ച ഗ്യാരന്റി
കമ്മീഷന്‍ എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
601.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിക്ഷേപ
സൗഹൃദ സംസ്ഥാനമായ കേരളത്തിൽ
നിക്ഷേപര്‍ക്ക് സംരംഭങ്ങള്‍
വേഗത്തിൽ നടപ്പിലാക്കുന്നതിനായി
കെ.എഫ്.സി. വഴി നല്‍കുന്ന
ലോണുകള്‍ വേഗത്തിൽ ലഭ്യമാക്കാൻ
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ;
(
ബി )
ലോണുകള്‍
നല്‍കുന്നതിനു വ്യവസ്ഥകള്‍
ലഘൂകരിക്കുന്നതിനുള്ള നടപടികള്‍
കെ.എഫ് .സി. സ്വീകരിക്കുമോ;
എങ്കില്‍ വിശദാശം ലഭ്യമാക്കുമോ;
(
സി )
ആറു
മാസത്തിനിടയില്‍ കുടിശ്ശിക
നിവാരണ പദ്ധതികളും
ബോധവത്ക്കരണവും ആശ്വാസ
നടപടികളും സ്വീകരിച്ച് സംരംഭകരെ
സഹായിക്കുന്ന നയസമീപനം
സ്വീകരിക്കുമോ?
|
|
|
|
|
|
|
|