STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 9th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*151.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളും സേവനങ്ങളും വിവര സാങ്കേതികവിദ്യാധിഷ്ഠിതമായി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇ-ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി പൂര്‍ണ്ണമായും കടലാസുരഹിത ആശുപത്രികള്‍ സജ്ജീകരിക്കാന്‍ ‍കഴിഞ്ഞിട്ടുണ്ടോ; വിവര സാങ്കേതികവിദ്യാധിഷ്ഠിതമായി ആരോഗ്യ മേഖലയില്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുുള്ളത്; വിശദമാക്കുമോ;
( സി )
ഇ-സഞ്ജീവനി പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ; ടെലിമെഡിസിന്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
മെഡിക്കൽ കോളേജ് ആശുപത്രികൾ ഉൾപ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളിൽ ഇ-പേയ്‍മെന്റ് സംവിധാനം നിലവിലില്ലാത്തതിനാല്‍ പൊതുജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഡെബിറ്റ് കാർഡ്, ഗൂഗിൾ-പേ, ഫോൺ-പേ പോലുള്ള സേവനങ്ങള്‍ സർക്കാർ ആശുപത്രികളിൽ ഏർപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
*152.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
ത്രിതല പഞ്ചായത്തുകൾ വഴി നല്‍കുന്ന സേവനങ്ങള്‍ കാലതാമസം കൂടാതെ ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കുമോ;
( സി )
ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനം വിപുലീകരിക്കാനും സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് വിവിധ സേവനങ്ങള്‍ കാലതാമസം കൂടാതെ ലഭ്യമാക്കുന്ന തരത്തില്‍ വാര്‍ഡുകള്‍തോറുമുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
*153.
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ വിതരണ ശൃംഖലകൾ സൃഷ്ടിച്ച് വ്യാപാരം നടത്തുന്ന മൾട്ടിലെവൽ മാർക്കറ്റിംഗ്, ഡയറക്ട് സെല്ലിംഗ് കമ്പനികളുടെ വര്‍ദ്ധിച്ചുവരുന്ന സാന്നിധ്യവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കമ്പനികളെ നിയന്ത്രിക്കാൻ സർക്കാർ സംവിധാനം ഒരുക്കുമോ; എങ്കില്‍ എന്ത് നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
2019-ലെ ഉപഭോക്തൃ നിയമം പാലിക്കാത്ത പ്രസ്തുത കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
മണി ചെയിൻ, പിരമിഡ് സ്കീമുകൾ എന്നിവ നടത്തി ജനങ്ങളെ തട്ടിപ്പിനിരയാക്കുന്ന വ്യാജ കമ്പനികൾക്കെതിരെ ഉപഭോക്തൃകാര്യ വകുപ്പ് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഇ )
ഓൺലൈൻ വ്യാപാരങ്ങൾ വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ ഉപഭോക്തൃ ബോധവൽക്കരണത്തിന് കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*154.
ശ്രീ. കെ.വി.സുമേഷ്
ശ്രീ എം നൗഷാദ്
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് പദ്ധതിയിലുടെ 2022-23 സാമ്പത്തിക വര്‍ഷം വരെ എത്ര വീടുകള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടത്; വിശദമാക്കുമോ;
( ബി )
ലൈഫ് പദ്ധതിയില്‍ കേന്ദ്ര വിഹിതമായി ലഭ്യമായ തുകയുടെ വിശദാംശം അറിയിക്കാമോ;
( സി )
സംസ്ഥാന വിഹിതമായി എത്ര തുക ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുണ്ട്;
( ഡി )
മറ്റ് സംസ്ഥാനങ്ങളിലെ ഭവന പദ്ധതികളിലുള്ള കേന്ദ്ര സഹായം വിലയിരുത്തിയിട്ടുണ്ടോ;
( ഇ )
ലൈഫ് ഗുണഭോക്താക്കള്‍ക്ക് ജീവനോപാധിയും അന്തസ്സുള്ള ജീവിതവും ഉറപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
*155.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. ഉബൈദുള്ള
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-സ്റ്റോര്‍ പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ; പ്രസ്തുത പദ്ധതി വഴി ഗ്രാമീണ മേഖലയിലെ റേഷന്‍കടകള്‍ നവീകരിക്കുന്നതിലൂടെ ഭക്ഷ്യവകുപ്പ് ലക്ഷ്യമിടുന്ന നേട്ടങ്ങള്‍ എന്തെല്ലാം; വ്യക്തമാക്കാമോ;
( ബി )
ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷം പിന്നിട്ടിട്ടും സബ്സിഡി സാധനങ്ങളും സേവനങ്ങളും പ്രസ്തുത പദ്ധതി വഴി ലഭ്യമാക്കി പൊതുവിതരണം ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കാതെ പോയ സാഹചര്യം വിശദമാക്കാമോ;
( സി )
ബാങ്കിംഗ്, അക്ഷയ സേവനങ്ങള്‍ എന്നിവ കെ-സ്റ്റോര്‍ വഴി ലഭ്യമാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇവ എന്നത്തേക്ക് ആരംഭിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
*156.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന മാലിന്യമുക്ത കേരളം കർമ്മപരിപാടിയുടെ ആദ്യഘട്ടത്തിൽ മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മാലിന്യ സംസ്‌കരണത്തിലെ നേട്ടങ്ങൾ നിലനിർത്തുന്നതോടൊപ്പം വസ്തുതാപരമായ വിലയിരുത്തലുകൾ നടത്തി തുടര്‍ നടപടികള്‍ ‍ കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഹരിതകർമസേനയുടെ പ്രവർത്തനത്തിലൂടെ റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡ് ടാറിങ്ങിനായി പുനരുപയോഗിക്കുന്നത് വഴി പരിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ സാധിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
പാഴ് വസ്തുക്കളിൽ നിന്നും മികച്ച ഉല്പന്നങ്ങളുണ്ടാക്കുന്ന ഹരിതസംരംഭങ്ങൾ തുടങ്ങിയും മറ്റ് നൂതന സംരംഭ മാതൃകകൾ നടപ്പാക്കിയും ഹരിതകർമ്മസേനയെ സ്വയംപര്യാപ്തമാക്കാന്‍ നടപടികള്‍ ‍സ്വീകരിച്ചിട്ടുണ്ടോ; ഹരിതകർമ്മസേനയുടെ വരുമാനം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*157.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. കെ. ബഷീർ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ സുരക്ഷാ പദ്ധതിയിലെ തുക നൽകുന്നതിൽ കുടിശ്ശിക വരുത്തിയത് സൗജന്യ ചികിത്സ ലഭിക്കേണ്ട സാധാരണക്കാരെ പ്രതികൂലമായി ബാധിച്ചതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും ആശുപത്രികൾക്ക് നൽകേണ്ട കുടിശ്ശിക കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
കുടിശ്ശിക വരുത്തിയതിനാൽ വിലപിടിപ്പുള്ള മരുന്നുകള്‍ വിതരണം ചെയ്യുന്ന ഏജൻസികൾ അവയുടെ വിതരണം നിർത്തിവെച്ചിട്ടുണ്ടോ;
( ഡി )
പ്രസ്തുത പദ്ധതി നേരിടുന്ന പ്രതിസന്ധി എപ്രകാരം പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*158.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൂര്‍ത്തീകരിച്ച ദേശീയപാത വികസന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
ദേശീയപാത-66 വികസനം എപ്പോള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്; അറിയിക്കുമോ;
( ഡി )
ദേശീയപാത-66-ലെ അരൂര്‍-തുറവൂര്‍ സ്ട്രെച്ചില്‍ ഫ്ലൈഓവര്‍ പാതയുടെ പണി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ഇ )
ഇടപ്പള്ളി - അരൂര്‍ സ്ട്രെച്ചില്‍ ഫ്ലൈഓവര്‍ പാത പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
*159.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ. പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് മാലിന്യ സംസ്കരണത്തിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും ഫലപ്രദമായി പ്രവർത്തിപ്പിക്കുന്നതിലുമുള്ള പുരോഗതി അറിയിക്കാമോ;
( ബി )
പൊതുനിരത്തുകളിലും ജലാശയങ്ങളിലും നിക്ഷേപിക്കപ്പെട്ടിട്ടുള്ള മാലിന്യം സമ്പൂർണമായി നീക്കം ചെയ്യുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കാമോ;
( സി )
ഇ-മാലിന്യം, കുപ്പിച്ചില്ലുകള്‍, പ്ലാസ്റ്റിക് എന്നീ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിലും സംസ്കരിക്കുന്നതിലും നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള കേന്ദ്രീകൃത സംവിധാനം സംസ്ഥാനത്ത് എവിടെയെങ്കിലും പ്രാവർത്തികമാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ഡി )
ഖരമാലിന്യ സംസ്കരണ മേഖലയില്‍ നിലവിലുള്ള വിന്‍ഡ്രോ കംപോസ്റ്റിങ്, ബയോമെത്തനേഷന്‍, ഓർഗാനിക് വേസ്റ്റ് കണ്‍വെർട്ടർ മുതലായ സാങ്കേതികവിദ്യകള്‍ സമന്വയിപ്പിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ വികസിപ്പിച്ചെടുത്ത ഡീവാട്ടേർഡ് കംപോസ്റ്റിംഗ് സിസ്റ്റത്തിന്റെ വിശദാംശം അറിയിക്കാമോ;
( ഇ )
സംസ്ഥാനത്ത് എവിടെയെങ്കിലും ഡീവാട്ടേർഡ് കംപോസ്റ്റിംഗ് സിസ്റ്റം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുണ്ടോ; ഇത് വിജയകരമാണോയെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇത് സംസ്ഥാനത്ത് മുഴുവന്‍ വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( എഫ് )
തദ്ദേശ സ്വയംഭരണ വകുപ്പ് ഫണ്ടിന് പുറമേ എം.എല്‍.എ., എം.പി. എന്നീ ഫണ്ടുകള്‍ ഇതിനായി വിനിയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താന്‍ ധനകാര്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കുമോ?
*160.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ വില്പന നടത്തുന്ന മരുന്നുകളിൽ ഇരുപത് ശതമാനവും ആന്റിബയോട്ടിക്കാണ്‌ എന്നത് സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രതിരോധം, വീര്യം എന്നിവ അടിസ്ഥാനപ്പെടുത്തി ആന്റിബയോട്ടിക്കിന്റെ ഉപയോഗം ലോകാരോഗ്യ സംഘടന നിജപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കേരള ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന്റെ കണക്കനുസരിച്ച്‌ 2022-ൽ സ്വകാര്യ ഫാർമസികള്‍ വഴി വിറ്റഴിച്ച നാൽപ്പത് ആന്റിബയോട്ടിക്കുകളിൽ ഇരുപത്തിയേഴും നിയന്ത്രിച്ച് മാത്രം ഉപയോഗിക്കേണ്ട വാച്ച്‌ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നവയാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സ്വയം ചികിത്സയും അമിത ആന്റിബയോട്ടിക്‌ ഉപയോഗവും പാരമ്യത്തിലെത്തിയതിനാല്‍ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ അണുക്കൾക്ക്‌ ശേഷി നൽകുന്ന ഇ. എസ്‌. ബി. എൽ. എൻസൈം (എക്സ്റ്റൻഡഡ്‌ സ്‌പെക്ട്രം ബീറ്റ ലാക്റ്റമേസ്) ഉല്പാദനം കോവിഡ്‌ കാലയളവിൽ കൂടിയിട്ടുണ്ട് എന്നത് സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
രാജ്യത്ത് ആദ്യമായി എ.എം.ആര്‍. (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) നെതിരെ കർമ്മപദ്ധതി ആവിഷ്‌കരിച്ച്‌ കേരളം മാതൃകയായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
*161.
ശ്രീ എം മുകേഷ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി. ടി. എ. റഹീം
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക ആരോഗ്യവികാസത്തിനായി സ്കൂള്‍ തലത്തില്‍ പ്രത്യേക ആരോഗ്യ പദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ടോ; ഏതൊക്കെ വകുപ്പുകളെയും സംവിധാനങ്ങളെയും ഏകോപിപ്പിച്ചു കൊണ്ടാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെന്തെല്ലാമാണെന്നും ഇതിനായി എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ആവിഷ്കരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നുമുള്ള വിശദാംശം നല്‍കുമോ;
( ബി )
കുട്ടികള്‍ക്ക് ആരോഗ്യവിദ്യാഭ്യാസം നല്‍കുന്നതിന് പദ്ധതി വിഭാവനം ചെയ്യുന്നുണ്ടോ; ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പ്രസ്തുത പദ്ധതി എത്രത്തോളം സഹായകമാണ്; വിശദാംശം നല്‍കാമോ;
( സി )
കുട്ടികളുടെ ശാരീരിക, മാനസിക വളര്‍ച്ച ഉറപ്പാക്കുന്നതോടൊപ്പം പഠന പരിമിതികള്‍, കാഴ്ച പരിമിതികള്‍, ശുചിത്വ പ്രോത്സാഹനം തുടങ്ങിയ മേഖലകളിലും പദ്ധതി ആവിഷ്കരിക്കുന്നതിന് ലക്ഷ്യമിടുന്നുണ്ടോ?
*162.
ശ്രീ. എം. വിൻസെന്റ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലഹരി സംബന്ധിച്ച നിയമവ്യവസ്ഥകൾ ദുരുപയോഗം ചെയ്ത് നിരപരാധികളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുന്ന സംഭവങ്ങൾ ഗൗരവമായി കാണുന്നുണ്ടോ;
( ബി )
ചാലക്കുടിയിലുള്ള ബ്യൂട്ടീഷ്യനായ സ്ത്രീയെ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ എഴുപത്തിയൊന്ന് ദിവസം ജയിലിൽ ഇട്ട സംഭവത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ; പ്രസ്തുത സംഭവത്തിൽ വ്യാജ പരാതി നൽകിയ വ്യക്തിയെ കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
എൽ.എസ്.ഡി. സ്റ്റാംപ് എന്ന് പറഞ്ഞ് ടിയാളിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തത് കടലാസ് കഷണങ്ങൾ ആണെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടോ;
( ഡി )
മയക്കുമരുന്ന് കേസുകളിൽ അറസ്റ്റ് ചെയ്യുമ്പോൾ പ്രാഥമികമായ അന്വേഷണം നടത്താൻ സംവിധാനങ്ങളുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഇ )
സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
*163.
ശ്രീ. എ. പ്രഭാകരൻ
ഡോ. കെ. ടി. ജലീൽ
ശ്രീ എം രാജഗോപാലൻ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേശീയ പാതയോരങ്ങളിലും പ്രധാന സംസ്ഥാന പാതയോരങ്ങളിലും ബസ്‍സ്റ്റാന്റുകള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ പൊതുശുചിമുറി സമുച്ചയങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണ ചുമതലകള്‍ ഏതെല്ലാം ഏജൻസികള്‍ വഴിയാണ് നടത്താനുദ്ദേശിക്കുന്നത്; ഓരോ പ്രദേശങ്ങളിലെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രസ്തുത പദ്ധതി ഏതെല്ലാം തരത്തിലാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നത്;
( സി )
ടേക്ക് എ ബ്രേക്ക് സെന്ററുകളില്‍ എത്തുന്നവര്‍ക്ക് ഏതു സമയത്തും സുരക്ഷിതവും ആധുനിക സൗകര്യങ്ങളോടുകൂടിയതുമായ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിന് സെന്ററുകളുടെ നടത്തിപ്പ് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ടോ; നടത്തിപ്പ് ചുമതല ആര്‍ക്കെല്ലാം നല്‍കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?
*164.
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഹെൽത്ത് റിസർച്ച് വെൽഫെയർ സൊസൈറ്റിയുടെ (കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ്.) കീഴിലുള്ള പേ വാർഡുക‍ള്‍ കോവിഡ് കാലത്ത് അതത് ആശുപത്രികള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ടോ; എങ്കിൽ എവിടെയൊക്കെയെന്ന് അറിയിക്കാമോ;
( ബി )
ഇപ്രകാരം വിട്ടുനല്‍കിയ പേ വാർഡുകള്‍ ആശുപത്രി അധികൃതര്‍ യഥാസമയം അറ്റകുറ്റപ്പണി നടത്താതെയും ഉപയോഗിക്കാതെയും കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ്.-ന് തിരികെ നല്‍കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പേ വാർഡുകള്‍ വിട്ടുനല്‍കിയതിലൂടെ കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ്.-ന് ഉണ്ടായ വരുമാന നഷ്ടം കണക്കാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ഡി )
സ്ഥലപരിമിതി മൂലം രോഗികള്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍ പരിഹരിക്കാന്‍ പേ വാർഡുകള്‍ കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ്.-ന് തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കാമോ?
*165.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എം.വിജിന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളുടെയും മറ്റ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെയും ഫലമായി ഉണ്ടായിട്ടുള്ള പ്രധാന നേട്ടങ്ങള്‍ എന്തെല്ലാമാണ്; എങ്കില്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി എന്തെല്ലാം അംഗീകാരങ്ങള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
*166.
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സമസ്ത മേഖലയിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഒപ്പംതന്നെ ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും കൂടി കെ-ഫോണ്‍ പദ്ധതി ഉപകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കെ-ഫോണ്‍ നെറ്റ്‍വര്‍ക്ക് മുഖേന ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതില്‍ കൈവരിച്ച നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( സി )
മൊബൈല്‍ ആപ്പ്, വെബ്സൈറ്റ് എന്നിവ മുഖേന എന്തെല്ലാം സേവനങ്ങളാണ് ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് നല്‍കാൻ സാധിച്ചിട്ടുള്ളത്; വിശദമാക്കുമോ;
( ഡി )
പൊതുജനങ്ങള്‍ക്ക് സൗജന്യ വൈഫൈ, വീടുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി, ഹൈസ്പീഡ് ഇന്റര്‍നെറ്റ് എന്നിവ നല്‍കുന്നതോടൊപ്പം കെ-ഫോണ്‍ പദ്ധതിയിലൂടെ ഐ.ടി. മേഖലയുടെ വളര്‍ച്ചയ്ക്ക് എന്തെല്ലാം സംഭാവനകള്‍ നല്‍കുവാൻ സാധിക്കുമെന്ന് വിശദമാക്കുമോ?
*167.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. മുരളി പെരുനെല്ലി
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭാരതീയ ചികിത്സാ വകുപ്പ് സിക്കിള്‍ സെല്‍ അനീമിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; പ്രസ്തുത രോഗബാധിതരെ തിരിച്ചറിയുന്നതിനും രോഗ തീവ്രത കുറച്ച് വേദന നിയന്ത്രിക്കുന്നതിനും പദ്ധതി സഹായകരമാണോ; എന്തൊക്കെ കാര്യങ്ങളാണ് പദ്ധതി ലക്ഷ്യമിടുന്നത്; വിശദാംശം നല്‍കാമോ;
( ബി )
സിക്കിള്‍ സെല്‍ അനീമിയ രോഗികളെ കണ്ടെത്തുന്നതിന് മെഡിക്കല്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെ പ്രത്യേക പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഏതൊക്കെ ആശുപത്രികളിലാണ് ഇതിന് ചികിത്സ ലഭ്യമാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
സിക്കിള്‍ സെല്‍ അനീമിയ, ഹീമോഫീലിയ, തലാസിമിയ തുടങ്ങിയ രോഗം ബാധിച്ചവര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സ ലഭ്യമാക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എന്തൊക്കെ കാര്യങ്ങളാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും ആയത് രോഗികള്‍ക്ക് എത്രത്തോളം ഗുണകരമായിട്ടുണ്ടെന്നും വിശദമാക്കാമോ?
*168.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര റേഷന്‍ വ്യാപാരികള്‍ ഉണ്ടെന്നും അവരുടെ വേതനം അഥവാ കമ്മീഷന്‍ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്നും പ്രസ്തുത മാനദണ്ഡം എന്നാണ് പ്രാബല്യത്തില്‍ വന്നതെന്നും അറിയിക്കാമോ; കേരള ടാർഗറ്റെഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (കെ.റ്റി.പി.ഡി.എസ്. ) നിയമത്തിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ ഇനത്തിലുള്ള വരുമാനത്തിന് പുറമേ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ; റേഷൻ കടകള്‍ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടക, വൈദ്യുതി ചാർജ്ജ്, സെയില്‍സ്മാന്റെ വേതനം എന്നിവ നല്‍കുന്നതിന് പ്രത്യേക തുക അനുവദിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
റേഷന്‍ വ്യാപാരികള്‍ക്ക് സമാന്തരമായി വരുമാനം ലഭിക്കുന്ന മറ്റ് തൊഴില്‍ മാര്‍ഗങ്ങള്‍ ചെയ്യുന്നതിന് അനുവാദമുണ്ടോ; റേഷന്‍ വ്യാപാരിള്‍ക്ക് സംസ്ഥാനത്ത് നിലവിലുള്ള മിനിമം വേതനമെങ്കിലും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
റേഷന്‍ ലൈസന്‍സികള്‍ മരണപ്പെടുകയും അതത് കടകളിലെ സെയില്‍സ്മാന്‍മാർ 10 വർഷം മുതല്‍ 30 വർഷം വരെ പ്രസ്തുത കടകള്‍ നടത്തുകയും ചെയ്തുവരുന്ന സാഹചര്യങ്ങളിൽ അവരെ സ്ഥിരപ്പെടുത്തുന്നതിനുള്ള കോടതി ഉത്തരവ് ലഭിച്ചിട്ടുണ്ടോ; ആയത് നടപ്പാക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഇതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോയെന്ന് അറിയിക്കാമോ;
( ഇ )
ബന്ധുക്കളായവർക്ക് വെവ്വേറെ റേഷന്‍ കടകള്‍ക്ക് ലൈസന്‍സ് നിഷേധിക്കുന്ന തരത്തിലുള്ള കെ.റ്റി.പി.ഡി.എസ് നിയമത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുമോ?
*169.
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. എച്ച്. സലാം
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ വിജ്ഞാന സമ്പദ്ഘടന കേന്ദ്രമായും നൂതന സമൂഹമായും പരിവര്‍ത്തിപ്പിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കെ-ഫോണ്‍ പദ്ധതി എത്രമാത്രം ഉപകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കാമോ;
( ബി )
കെ-ഫോണ്‍ പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായിരുന്നുവെന്ന് കരുതുന്നുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ?
*170.
ശ്രീമതി കെ. കെ. രമ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലഹരി വ്യാപനം മൂലം സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ലഹരി ഉപയോഗം നടക്കുന്നതും കുറ്റകൃത്യങ്ങൾ നടക്കാൻ സാദ്ധ്യതയുള്ളതുമായ വിജനമായ സ്ഥലങ്ങള്‍ ഹോട്ട് സ്പോട്ടുകളാക്കി പ്രസ്തുത പ്രദേശങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കാൻ നടപടികൾ സ്വീകരിക്കുമോ;
( സി )
ലഹരിക്കടിമയായവർ നടത്തുന്ന കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരുന്നത് പൊതുജനങ്ങളിൽ കടുത്ത ആശങ്ക ഉളവാക്കുന്നുണ്ട് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് തടയാൻ പ്രത്യേക നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
*171.
ശ്രീ. അൻവർ സാദത്ത്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. റോജി എം. ജോൺ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നത് ഗൗരവമായി കാണുന്നുണ്ടോ;
( ബി )
ആലുവയിൽ കൊച്ചു പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( സി )
കുട്ടിയെ കാണാനില്ല എന്ന പരാതി ലഭിച്ച ശേഷം കുട്ടിയെ കണ്ടെത്താൻ പോലീസ് നടത്തിയ അന്വേഷണത്തിൽ വീഴ്‌ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സമാനമായ സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ സംബന്ധിച്ച് വിശദമാക്കുമോ?
*172.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സൈബര്‍ കുറ്റകൃത്യങ്ങളിലെ ഇരകളുടെ പരാതികൾക്ക് പരിഹാരം കണ്ടെത്തുന്നതിനും സൈബര്‍ തട്ടിപ്പുകാരെ കണ്ടെത്തുന്നതിനും ഡാറ്റ വീണ്ടെടുക്കുന്നതിനും ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് പ്രോസിക്യൂഷന് മുന്നില്‍ സമര്‍പ്പിച്ച് നീതി ഉറപ്പാക്കുന്നതിനും സര്‍ക്കാർ ഫോറന്‍സിക് ലാബുകള്‍ വഹിക്കുന്ന പങ്ക് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
സര്‍ക്കാര്‍ ഫോറന്‍സിക് ലാബുകളില്‍ വേണ്ടത്ര സൗകര്യമില്ലാത്തതും സ്വകാര്യ ഫോറന്‍സിക് ലാബുകള്‍ വിരളമാണെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഫോറന്‍സിക് സയന്‍സ് ലാബുകളുടെ സേവനം എല്ലാവരിലും എത്തിക്കുന്നതിനും ലാബുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?
*173.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ പ്ലാസ്റ്റിക് മാലിന്യം തരം തിരിച്ച് സംസ്കരിക്കുന്നതിനുള്ള കരാർ ഏത് കമ്പനിക്കാണ് നൽകിയതെന്ന് അറിയിക്കുമോ;
( ബി )
കരാർ നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയ കമ്പനിക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചു; വിശദമാക്കുമോ?
*174.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പാക്കുന്ന കെ-ഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ട പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
ഏതെല്ലാം മേഖലയിലെ വിഭവസമാഹരണത്തോടെയാണ് കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പാക്കുക വഴി ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ ഹൈവേയുമായി സംസ്ഥാനത്തെ ബന്ധിപ്പിക്കുന്നതിനും അതിലൂടെ നവകേരള നിര്‍മ്മിതിക്ക് അടിത്തറയൊരുക്കുന്നതിന് സഹായകരമാകുമെന്നും പ്രതീക്ഷിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കുമോ?
*175.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെൽക്കർഷകർക്കായി ബാങ്ക് കൺസോർഷ്യത്തിൽ നിന്നും സപ്ലെെകോ കഴിഞ്ഞ സാമ്പത്തിക വർഷം കടമെടുത്തിരുന്നോ;
( ബി )
കടമെടുത്ത 2500 കോടി രൂപയിൽ നിന്നും കർഷകർക്ക് കൊടുക്കാനുള്ള കുടിശ്ശിക കൊടുക്കാൻ സാധിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
കഴിഞ്ഞ സാമ്പത്തിക വർഷം നെല്ലുസംഭരണത്തിനായി ബാങ്ക് കൺസോർഷ്യത്തിൽ നിന്നും കടമെടുത്ത തുക വകമാറ്റിയെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ബാങ്ക് കൺസോർഷ്യത്തിൽ നിന്നും കഴിഞ്ഞ സാമ്പത്തികവർഷം കടമെടുത്ത തുക വകമാറ്റിയത് നെല്ലുസംഭരണത്തിലെ പ്രതിസന്ധിക്ക് കാരണമായിയെന്നത് വസ്തുതയാണോ; വിശദമാക്കാമോ?
*176.
ശ്രീ. എച്ച്. സലാം
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി. വി. അൻവർ
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മുൻസര്‍ക്കാരിന്റെ കാലത്തുണ്ടായ പുരോഗതി വിശദമാക്കാമോ;
( ബി )
നിലവിലെ സര്‍ക്കാര്‍ രണ്ട് വര്‍ഷക്കാലം കൊണ്ട് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കെെവരിച്ച നേട്ടങ്ങള്‍ വിശദമാക്കാമോ;
( സി )
മെഡിക്കല്‍ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( ഡി )
മെഡിക്കല്‍ കോളേജുകളില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ടോ; എങ്കില്‍ ഈ രംഗത്തെ പുരോഗതി വിശദമാക്കാമോ;
( ഇ )
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( എഫ് )
ദേശീയ റാങ്കിംഗില്‍ സംസ്ഥാനത്തെ ഏതെങ്കിലും മെഡിക്കല്‍ കോളേജ് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയിക്കുമോ?
*177.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീമതി ഒ എസ് അംബിക
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിതകളെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ പാഠശാല പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്നും എന്തൊക്കെ കാര്യങ്ങളാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും വിശദമാക്കാമോ;
( ബി )
വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് പ്രസ്തുത പദ്ധതി എത്രത്തോളം പ്രയോജനകരമാണെന്നും ഇതിനായി പ്രത്യേക പരിശീലനം ലഭ്യമാക്കുന്നുണ്ടോയെന്നും വ്യക്തമാക്കാമോ; വിശദാംശം ലഭ്യമാക്കാമോ?
*178.
ശ്രീ കെ യു ജനീഷ് കുമാർ
ഡോ. കെ. ടി. ജലീൽ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭക്ഷ്യ സംരംഭകരെ മുഴുവന്‍ ഭക്ഷ്യ സുരക്ഷാ ലെെസന്‍സ് പരിധിയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ലെെസന്‍സ് ഡ്രെെവ് നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഈ പദ്ധതി പ്രകാരം എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഭക്ഷ്യ സുരക്ഷാ ലെെസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നതോ ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്‍ ലഭ്യമായതിനാല്‍ മാത്രം പ്രവര്‍ത്തിക്കുന്നതോ ആയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; രജിസ്ട്രേഷന്‍ മാത്രം ലഭ്യമായാല്‍ പ്രവര്‍ത്തിക്കാവുന്ന സംരംഭങ്ങളുണ്ടോയെന്ന് വ്യക്തമാക്കാമോ; ലൈസന്‍സ് ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചിട്ടുണ്ടോ; ആയതിന്റെ വിശദാംശം വ്യക്തമാക്കാമോ?
*179.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന അബ്കാരി നയം 2023-ന് അംഗീകാരം നൽകിയിട്ടുണ്ടോ; അബ്കാരി നയത്തിന്റെ ഭാഗമായി കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കേരളത്തിന്റെ തനത് ഭക്ഷണവും ശുദ്ധമായ കള്ളും കള്ളുഷാപ്പുകളില്‍ ലഭ്യമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
അബ്കാരി നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലഭ്യമാകുന്ന പഴവർഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈൻ എന്നിവ ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനാവശ്യമായ നിയമനിർമ്മാണം പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത്‌ സ്പിരിറ്റ്‌ ഉല്പാദിപ്പിക്കാനുള്ള പുതിയ മദ്യനയത്തിലെ തീരുമാനം കാർഷിക-ആരോഗ്യ- വ്യവസായ മേഖലകളിൽ വൻ നിക്ഷേപത്തിനും കുതിപ്പിനും അവസരം ഒരുക്കുമോ; വിശദമാക്കാമോ;
( ഇ )
സംസ്ഥാനത്ത് എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ഉല്പാദിപ്പിക്കുന്നതോടെ ഗുണനിലവാരം ഉറപ്പാക്കിയുള്ള മദ്യകയറ്റുുമതി സാദ്ധ്യമാകുമോയെന്നും നേരിട്ടും പരോക്ഷവുമായി ഒരു ലക്ഷത്തോളം പേർക്ക് തൊഴില്‍ ലഭിക്കുവാന്‍ ഇത് സഹായകമാകുമോയെന്നും വിശദമാക്കുമോ?
*180.
ശ്രീ. ഷാഫി പറമ്പിൽ
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ പോക്സോ കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്നത് ഗൗരവമായി കാണുന്നുണ്ടോ;
( ബി )
ആലുവ, തിരുവനന്തപുരം-പൂവാർ, മലപ്പുറം-ചേളാരി എന്നീ സ്ഥലങ്ങളിൽ പിഞ്ചു കുഞ്ഞുങ്ങളെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത സംഭവങ്ങളിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
സമാനമായ സംഭവങ്ങൾ തടയുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.