|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2778.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവനന്തപുരം
വനം ഡിവിഷനിലെ പാലോട് റേഞ്ചിൽ
പെരിങ്ങമല സെക്ഷനിൽ ജണ്ട
നിർമ്മാണവുമായി ബന്ധപ്പെട്ട്
ക്രമക്കേട് കണ്ടെത്തിയതിന്റെ
അടിസ്ഥാനത്തിൽ ഏതൊക്കെ
ഉദ്യോഗസ്ഥർക്കെതിരെ നാളിതുവരെ
എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
ജണ്ട
നിർമ്മാണത്തിനായി 2017-18
സാമ്പത്തിക വർഷം മുതൽ നാളിതുവരെ
അനുവദിച്ച തുകയും ചെലവഴിച്ച
തുകയും ക്രമക്കേടുകൾ മൂലം
നഷ്ടപ്പെട്ടതായി കണ്ടെത്തിയ
തുകയും സാമ്പത്തിക വർഷം
തിരിച്ച് വ്യക്തമാക്കുമോ?
2779.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
അമ്പലവയല്‍ അമ്പുകുത്തി ഭാഗത്ത്
കടുവ ചത്ത സംഭവത്തിന്റെ ആദ്യ
ദൃക്സാക്ഷിയായ ഹരികുമാർ
ആത്മഹത്യ ചെയ്ത സംഭവം വനം
വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനം
മൂലമാണെന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ ഗൗരവത്തോടെ
കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സംഭവത്തിൽ അന്വേഷണം
പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന്
വിശദമാക്കാമോ;
(
സി )
സംഭവത്തിൽ
സമഗ്രമായ അന്വേഷണം നടത്തി
കുറ്റക്കാരായ
ഉദ്യോഗസ്ഥർക്കെതിരെ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2780.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനം-വന്യജീവി
വകുപ്പിൽ ധനകാര്യ ഇൻസ്പെക്ഷൻ
വിഭാഗം അവസാനമായി പരിശോധന
നടത്തിയത് എന്നാണ്; പ്രസ്തുത
പരിശോധനയിൽ എന്തൊക്കെ
ക്രമക്കേടുകളാണ്
കണ്ടെത്തിയിട്ടുള്ളത്; പരിശോധന
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
2781.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-23
സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന
ബജറ്റില്‍ കാട്ടാക്കട നിയോജക
മണ്ഡലത്തില്‍ നഗരവനം,
വിദ്യാവനം,
ഇന്‍സ്റ്റിറ്റ്യൂഷണല്‍ പ്ലാന്റ്
എന്നിങ്ങനെ ചെറുവനങ്ങള്‍
സൃഷ്ടിക്കുന്നതിനായി തുക
വകയിരുത്തിയിട്ടുണ്ടോ; എങ്കില്‍
ആയതിന്റെ അടിസ്ഥാനത്തില്‍
വകുപ്പ് സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും
തുടര്‍നടപടികള്‍ എന്താണെന്നും
വിശദമാക്കാമോ?
2782.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീമതി
കെ.കെ.രമ
ശ്രീ.
സജീവ് ജോസഫ്
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
അമ്പലവയല്‍ അമ്പുകുത്തി ഭാഗത്ത്
കടുവ ചത്ത സംഭവത്തിന്റെ ആദ്യ
ദൃക്സാക്ഷിയായ ഹരികുമാറിനെ വനം
വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം
ചെയ്തിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
വനം
വകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യം
ചെയ്യലും ഭീഷണിയും കാരണമാണ്
ഹരികുമാർ ആത്മഹത്യ ചെയ്തത് എന്ന
ആരോപണം അന്വേഷിച്ചിട്ടുണ്ടോ;
എങ്കിൽ അന്വേഷണത്തിലെ
കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
സംഭവത്തിൽ കുറ്റക്കാരായ
ഉദ്യോഗസ്ഥർക്കെതിരെ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
2783.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വന്യജീവി
സങ്കേതങ്ങളുടെയും ദേശീയ
ഉദ്യാനങ്ങളുടെയും ഒരു
കിലോമീറ്റര്‍ ചുറ്റളവ്
പരിസ്ഥിതിലോല മേഖലയായി
നിര്‍ണ്ണയിക്കണമെന്ന സുപ്രീം
കോടതി വിധി പാലക്കാട് ജില്ലയിലെ
ഏതൊക്കെ പഞ്ചായത്തുകളെ
ബാധിക്കുമെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
വിധി പാലക്കാട് ജില്ലയിലെ ഓരോ
പഞ്ചായത്തിലെയും ഏതൊക്കെ
വാര്‍ഡുകളെ ബാധിക്കുമെന്ന്
പഞ്ചായത്ത് തിരിച്ച്
വിശദമാക്കാമോ?
2784.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നെന്മാറ
ഡി.എഫ്.ഒ. യുടെ കീഴില്‍ വരുന്ന
റെയ്ഞ്ചുകളില്‍ നിലവില്‍ എത്ര
വനസംരക്ഷണ സമിതികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ ഏതൊക്കെ സ്ഥലങ്ങളിലാണെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സമിതികള്‍ മുഖാന്തിരം 2016
മുതല്‍ 2022 വരെ
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
2785.
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അന്താരാഷ്ട്ര
വിനോദസഞ്ചാര കേന്ദ്രമായ
തേക്കടിയുടെ ടൂറിസം വികസനത്തിന്
വനം വകുപ്പ് സ്വീകരിച്ചിട്ടുള്ള
നടപടികൾ വിശദമാക്കാമോ;
(
ബി )
പെരിയാർ
ടൈഗർ കൺസേർവഷൻ ഫൗണ്ടേഷന്റെ
കഴിഞ്ഞ ഒരു വർഷത്തെ
പ്രവർത്തനങ്ങൾ വിശദമാക്കാമോ;
(
സി )
വിനോദസഞ്ചാര
കേന്ദ്രമായ ഗവിയിലേക്ക്
വണ്ടിപ്പെരിയാറിൽ നിന്നും
വള്ളക്കടവ് വഴി യാത്രക്കാരെയും
വിനോദസഞ്ചാരികളെയും അവരുടെ
വാഹനങ്ങൾ ഉൾപ്പെടെ
കടത്തിവിടുന്നതിന്
തടസങ്ങളുണ്ടോയെന്ന്
വിശദമാക്കാമോ;
(
ഡി )
തേക്കടി
ആനവെച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിൽ
പൊതുജനങ്ങളുടെ വാഹനങ്ങൾ പാർക്ക്
ചെയ്യുന്നതിന് നിലവിലുള്ള നിയമ
തടസങ്ങള്‍ വ്യക്തമാക്കാമോ;
പ്രസ്തുത തടസങ്ങൾ നീക്കി
പൊതുജനങ്ങളുടെ വാഹനങ്ങൾ കൂടി
പാർക്ക് ചെയ്യുന്നതിനുവേണ്ട
നടപടി സ്വീകരിക്കാമോയെന്ന്
വിശദമാക്കോമോ;
(
ഇ )
പെരിയാർ
ടൈഗർ റിസർവുമായി ബന്ധപെട്ട്
മനുഷ്യ വന്യജീവി സംഘർഷം
ലഘുകരിക്കുവാൻ കുമളി
കേന്ദ്രികരിച്ച് ഒരു ആർ.ആർ.ടി.
യെ നിയമിക്കുവാൻ നടപടി
സ്വീകരിക്കാമോയെന്ന്
വിശദമാക്കുമോ?
2786.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീമതി
സി. കെ. ആശ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്വാഭാവിക
വനങ്ങളുടെ പുനഃസ്ഥാപന നയരേഖ -
2021 പ്രകാരം സംസ്ഥാനത്ത്
സ്വകാര്യ ഭൂമിയിലുള്ള
കണ്ടൽക്കാടുകൾ ഉടമസ്ഥരുടെ
സമ്മതത്തോടെ ഏറ്റെടുത്ത്
സംരക്ഷിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം ഭൂമി
വിട്ടുനൽകുന്നതിനുള്ള
സമ്മതപത്രം ക്ഷണിച്ചിട്ടുണ്ടോ;
എങ്കിൽ ലഭിച്ച
അപേക്ഷകളിന്മേലുള്ള
നടപടിക്രമങ്ങളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
കണ്ടൽക്കാടുകളുടെ
പാരിസ്ഥിതിക പ്രാധാന്യം
ഉൾക്കൊണ്ട് അവയെ
സംരക്ഷിക്കുന്നതിനുവേണ്ടി
അനുയോജ്യമായ ഭൂമി വിട്ടുനൽകാൻ
തയ്യാറുള്ള ഉടമകളിൽ നിന്നും
ഭൂമി ഏറ്റെടുത്ത് കണ്ടൽക്കാടുകൾ
വച്ചുപിടിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
സംരക്ഷിത
വനപ്രദേശങ്ങൾക്ക് നൽകുന്ന
പ്രാധാന്യം കണ്ടൽക്കാടുകൾക്ക്
നൽകുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ?
2787.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയിലെ ഏതൊക്കെ
പഞ്ചായത്തുകളാണ് ബഫര്‍സോണ്‍
പരിധിയില്‍ വരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
ബഫര്‍സോണുമായി
ബന്ധപ്പെട്ട് ആലത്തൂര്‍ നിയോജക
മണ്ഡലത്തില്‍ നിന്ന് എത്ര
പരാതികളാണ് ലഭിച്ചിട്ടുള്ളത്;
പ്രസ്തുത പരാതികള്‍ക്ക് പരിഹാരം
കാണുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തിലെ ഏതൊക്കെ
വില്ലേജുകളിലെ ഏതൊക്കെ സര്‍വേ
നമ്പര്‍ ഭൂമികളാണ് ബഫര്‍സോണ്‍
മേഖലയില്‍ ഉള്‍പ്പെടുന്നതെന്ന്
വിശദമാക്കാമോ?
2788.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ
നഗരവനങ്ങള്‍
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും പദ്ധതികള്‍
ആലോചിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
2789.
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വനമേഖലയ്ക്കടുത്ത് താമസിക്കുന്ന
കര്‍ഷകരെ മാറ്റി
പാര്‍പ്പിക്കുന്നതിനായി
സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി
ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
എത്ര റേഞ്ചുകളില്‍ ഏതൊക്കെ
സെറ്റില്‍മെന്റുകളിലാണ് പദ്ധതി
നടപ്പിലാക്കുന്നതെന്ന്
അറിയിക്കുമോ;
(
സി )
എത്ര
കുടുംബങ്ങളും എത്ര ഹെക്ടര്‍
ഭൂമിയുമാണ് പ്രസ്തുത പദ്ധതി
പ്രകാരം
ഒഴിപ്പിക്കപ്പെടുന്നതെന്ന്
കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(
ഡി )
ഒഴിപ്പിക്കപ്പെടുന്ന
കുടുംബങ്ങളുടെ
പുനരധിവാസത്തിനായി അവരുടെ
കൈവശഭൂമിക്ക് തുല്യമായ ഭൂമി
സര്‍ക്കാര്‍
കണ്ടെത്തിയിട്ടുണ്ടോ;
(
ഇ )
വനാതിര്‍ത്തിയില്‍നിന്ന്
ജനങ്ങളെ മാറ്റി വനവിസ്തൃതി
വര്‍ദ്ധിപ്പിക്കുമ്പോള്‍
മനുഷ്യ-വന്യജീവി സംഘര്‍ഷം,
പ്രകൃതി ദുരന്തങ്ങള്‍, വികസന
പ്രവര്‍ത്തനങ്ങളുടെ പരിമിതി
എന്നീ പ്രശ്നങ്ങള്‍ക്ക് ശാശ്വത
പരിഹാരമാകുമെന്ന്
പ്രതീക്ഷിക്കുന്നുണ്ടോ;
വിശദമാക്കുമോ?
2790.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അരുവിക്കര
നിയോജക മണ്ഡലത്തിലെ ആദിവാസി
മേഖലകളില്‍ താമസിക്കുന്ന
ജനവിഭാഗങ്ങള്‍ക്ക്
സഞ്ചരിക്കുന്നതിനായി പ്രസ്തുത
പ്രദേശത്ത് നിലവില്‍ തകര്‍ന്ന്
കിടക്കുന്ന റോഡുകളും വഴികളും
പുനരുദ്ധരിക്കുന്നതിന് വനം
വകുപ്പ് സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ആവശ്യത്തിലേക്കായി വനം വകുപ്പ്
നീക്കിവച്ചിട്ടുള്ള തുക
സംബന്ധിച്ച വിവരങ്ങള്‍
അറിയിക്കാമോ?
2791.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മൂന്നുഭാഗവും
വനത്താല്‍ ചുറ്റപ്പെട്ട
സ്വകാര്യ ഭൂമിയില്‍ കൃഷി
അസാധ്യമായതിനാല്‍
ഇത്തരത്തിലുള്ള സ്ഥലം വനം
വകുപ്പ് വില നല്‍കി
ഏറ്റെടുക്കുന്ന പദ്ധതി
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
എങ്കില്‍
ഇതിന്റെ നടപടിക്രമങ്ങളും
വിശദാംശവും ലഭ്യമാക്കുമോ;
ഉടമസ്ഥന്‍ തയ്യാറാണെങ്കില്‍
പ്രസ്തുത ഭൂമി
ഏറ്റെടുക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2792.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനം
വകുപ്പ് ജണ്ട നിർമ്മിച്ചത്
സംബന്ധിച്ച ക്രമക്കേടുകൾ
അന്വേഷിക്കുന്നതിന്
ചുമതലപ്പെടുത്തിയിട്ടുള്ള
ഉദ്യോഗസ്ഥർ ആരാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
വനം
വകുപ്പ് ജണ്ട നിർമ്മിച്ചത്
സംബന്ധിച്ച ക്രമക്കേടുകളിൽ
അന്വേഷണം ആരംഭിച്ചത് എന്നാണ്;
അന്വേഷണ റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കുമോ; സമയപരിധി
നിശ്ചയിച്ച് അന്വേഷണം
പൂർത്തീകരിക്കുവാൻ
ബന്ധപ്പെട്ടവർക്ക് കർശന
നിർദ്ദേശം നൽകുമോ; വിശദാംശം
ലഭ്യമാക്കുമോ?
2793.
ശ്രീ.
എം. എം. മണി
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പരിസ്ഥിതി
ലോല മേഖല ഭൂപടത്തില്‍ നിന്നും
വിട്ടുപോയ നിര്‍മ്മിതികള്‍
സംബന്ധിച്ച് ലഭിച്ച
പരാതികളുടെയും സര്‍വേയുടേയും
ഭാഗമായി പുതുക്കിയ ഭൂപടം
സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;
ആയത് സുപ്രീം കോടതിയില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
ഫീല്‍ഡ്
സര്‍വേ വഴി തയ്യാറാക്കിയ
റിപ്പോര്‍ട്ടില്‍, ഉപഗ്രഹ
ചിത്രങ്ങള്‍ മുഖാന്തരം
തയ്യാറാക്കിയ റിപ്പോര്‍ട്ടിൽ
ഉള്ളതിനേക്കാൾ കൂടുതല്‍
നിര്‍മ്മിതികള്‍
ഉള്‍പ്പെടുന്നുണ്ടോ; എങ്കിൽ
എന്തെല്ലാം അധികവിവരങ്ങളാണ്
പുതിയ ഭൂപടത്തില്‍
ഉള്‍പ്പെട്ടിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ?
2794.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തില്‍
വൃക്ഷസമൃദ്ധി പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി നടപ്പിലാക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും പദ്ധതിയുടെ
പുരോഗതി വിലയിരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
2795.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തീരദേശ
മേഖലയില്‍ വനവത്കരണം
നടത്തുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
ഏതെങ്കിലും തീരദേശ മേഖലയില്‍
വനവത്കരണം നടത്തിയിട്ടുണ്ടോ
എന്ന് വിശദമാക്കാമോ;
(
സി )
തീരദേശ
മേഖലയില്‍ ഏതെല്ലാം
പ്രദേശങ്ങളിലാണ് വനവല്‍ക്കരണം
നടത്തേണ്ടതെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന് നടപടി
സ്വീകരിക്കുമോ?
2796.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മിയാവാക്കി
വനവത്കരണ പദ്ധതി സംസ്ഥാനത്ത്
ഏതെല്ലാം ജില്ലകളില്‍
നടപ്പിലാക്കിവരുന്നുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി ഏത് വര്‍ഷം മുതലാണ്
സംസ്ഥാനത്ത് നടപ്പിലാക്കി
തുടങ്ങിയതെന്നും ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ?
2797.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പ്രധാന
ദേശീയ, സംസ്ഥാന പാതകളുടെ
വശങ്ങളില്‍ സാമൂഹ്യ വനവല്‍ക്കരണ
പദ്ധതി മുഖേന മരങ്ങള്‍
നട്ടുപിടിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇപ്രകാരം
നടുന്ന തണല്‍ മരങ്ങളില്‍ മാവ്,
പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങള്‍
കൂടുതലായി ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
2798.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതുപ്പാടി
ഗ്രാമപഞ്ചായത്തിലെ കാക്കവയല്‍
വനപര്‍വ്വം ശലഭോദ്യാനത്തില്‍
നടപ്പിലാക്കിയ പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
വനപര്‍വ്വം
ഇക്കോ ടൂറിസം കേന്ദ്രത്തിലെ
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2799.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സോഷ്യല്‍ ഫോറസ്ട്രി മുഖേന
നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
സ്കൂളുകള്‍/കോളേജുകളില്‍
ചെറുവനങ്ങള്‍
സൃഷ്ടിക്കുന്നതിന്റെ ഭാഗമായി
നടപ്പിലാക്കി വരുന്ന വിദ്യാവനം
പദ്ധതി സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
ചിറയിന്‍കീഴ്
നിയോജക മണ്ഡലത്തില്‍
എവിടെയെല്ലാമാണ് പ്രസ്തുത
പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ?
2800.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തില്‍ വനം വകുപ്പ് മുഖേന
2022-23 വര്‍ഷം നടപ്പാക്കി
വരുന്ന പദ്ധതികളുടെ വിശദാംശം
നല്‍കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ തീരപ്രദേശങ്ങളില്‍
കടലേറ്റ ഭീഷണി തടയുന്നതിനായി
കൂടുതല്‍ കാറ്റാടി മരങ്ങള്‍
നട്ടുവളർത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
2801.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൃക്ഷസമൃദ്ധി
പദ്ധതി നടപ്പിലാക്കുന്നത് വഴി
ഗ്രാമീണ മേഖലയില്‍ എത്ര തൊഴില്‍
സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി നടപ്പാക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
കൈകൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കാമോ?
2802.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനം
വകുപ്പിനു കീഴില്‍
പ്രവര്‍ത്തിക്കുന്ന വനശ്രീ എന്ന
സംവിധാനത്തെക്കുറിച്ച്
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
ആകെ എത്ര വനശ്രീ
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
2021-2022 സാമ്പത്തിക വര്‍ഷം
അതിലൂടെ ലഭിച്ച വരുമാനം
എത്രയെന്നും അറിയിക്കാമോ?
2803.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പുതുക്കാട്
നിയോജക മണ്ഡലത്തിലെ മറ്റത്തൂര്‍
ഗ്രാമപഞ്ചായത്തിലെ
പത്തുകുളങ്ങരയില്‍ ജലജീവന്‍
മിഷന്റെ പ്രവൃത്തികളുടെ ഭാഗമായി
ഇരുപത് ലക്ഷം ലിറ്റര്‍
കപ്പാസിറ്റിയുള്ള വാട്ടര്‍
ടാങ്ക് നിര്‍മ്മിക്കുന്നതിനായി
വനം വകുപ്പിന്റെ നോ ഒബ്ജക്ഷൻ
സർട്ടിഫിക്കറ്റ്
അനുവദിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
വെള്ളിക്കുളങ്ങര
വില്ലേജ് സര്‍വ്വേ നമ്പർ 2253/3
ലുള്ള മുരിക്കിങ്ങല്‍ ദേശത്ത്
മുഹമ്മദ് വട്ടത്തൊടി എന്ന
വ്യക്തിയുടെ സ്ഥലം കൃഷി, വീട്,
കട എന്നീ ആവശ്യങ്ങള്‍ക്കായാണ്
പട്ടയം നല്‍കിയിട്ടുള്ളത് എന്ന
കാരണം പറഞ്ഞ് വാട്ടര്‍ ടാങ്ക്
നിര്‍മ്മിക്കുന്നതിനായി വനം
വകുപ്പ് നോ ഒബ്ജക്ഷൻ
സർട്ടിഫിക്കറ്റ്
നല്‍കാതിരിക്കുന്ന
പ്രശ്നത്തില്‍ ഇടപെടുന്നതിനും
പതിമൂവായിരം കുടുംബങ്ങള്‍ക്ക്
കുടിവെള്ളം ലഭ്യമാക്കുന്ന
പദ്ധതിയ്ക്ക് പ്രസ്തുത പട്ടയ
ഭൂമി ഉപയോഗപ്പെടുത്താന്‍
എന്‍.ഒ.സി. നല്‍കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2804.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോതമംഗലം
നിയോജക മണ്ഡലത്തിലെ കുട്ടമ്പുഴ
ഗ്രാമ പഞ്ചായത്തിലെ ബ്ലാവന,
ബംഗ്ലാവ് കടവ് പാലങ്ങളുടെ
ഇന്‍വെസ്റ്റിഗേഷന് വേണ്ടി
ഭരണാനുമതി
ലഭ്യമായിട്ടുണ്ടെങ്കിലും വനം
വകുപ്പിന്റെ അനുമതി
ലഭിക്കാത്തതിനാല്‍
ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തി
ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പാലങ്ങളുടെ ഇന്‍വെസ്റ്റിഗേഷന്‍
പ്രവൃത്തികള്‍ക്കായി വനം
വകുപ്പിന്റെ നോ ഒബ്ജക്ഷൻ
സർട്ടിഫിക്കറ്റിന് വേണ്ടി
പൊതുമരാമത്ത് വകുപ്പിൽ നിന്നും
അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കിൽ
പ്രസ്തുത അപേക്ഷ പ്രകാരം നോ
ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്
ലഭ്യമാക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
2805.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ കോളയാട്
ഗ്രാമപഞ്ചായത്തിലെ
പെരുവ-കടല്‍ക്കണ്ടം പാലം
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
വനം വകുപ്പിന്റെ അനുമതിക്കായി
അപേക്ഷ ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്മേല്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
2806.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
നിയോജക മണ്ഡലത്തിലെ വനം
വകുപ്പിന്റെ അധീനതയിലുള്ള
ഹാജിയാർ പള്ളിയിലെ ഒരു ഹെക്ടർ
ഭൂമിയിൽ സ്ഥാപിക്കാൻ
ഉദ്ദേശിക്കുന്ന ബട്ടർ ഫ്ലൈ
പാർക്ക്, ബാംബൂ സെറ്റം, ഇക്കോ
പാർക്ക്, ബൊട്ടാണിക്കൽ ഗാർഡൻ
എന്നിവയ്ക്ക് ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതികൾ നടപ്പിലാക്കുന്നതിന്
എത്ര രൂപയാണ് ചെലവ്
പ്രതീക്ഷിക്കുന്നത്; വിശദാംശം
നൽകാമോ;
(
സി )
ബട്ടർ
ഫ്ലൈ പാർക്ക്, ബാംബൂ സെറ്റം,
ഇക്കോ പാർക്ക് എന്നിവ
ആരംഭിക്കുന്നതിന് നാളിതുവരെ
സ്വീകരിച്ചിട്ടുള്ള നടപടികൾ
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതികൾ അടിയന്തരമായി
യാഥാർത്ഥ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കാമോ?
2807.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ മുളിയാര്‍
ഗ്രാമപഞ്ചായത്തിലെ പൂവാള
പട്ടികജാതി കോളനിയിലേക്കുള്ള
ഫോറസ്റ്റ് റോഡ് വകുപ്പിന്റെ
ഫണ്ട് ഉപയോഗിച്ച്
ഗതാഗതയോഗ്യമാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ഇല്ലെങ്കില്‍
പ്രസ്തുത റോഡ്
ഗതാഗതയോഗ്യമാക്കുന്നതിനുള്ള
നടപടി വകുപ്പിന്റെ ഭാഗത്ത്
നിന്നും സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
2808.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അമ്പൂരി
ഗ്രാമപഞ്ചായത്തിലെ തൊടുമല
വാർഡിൽ പന്ത്രണ്ടിലധികം വരുന്ന
ഊരുകളിലായി താമസിക്കുന്ന
പട്ടികവർഗ്ഗ വിഭഗത്തിലുള്ള
ജനങ്ങളെ പുറംലോകവുമായി
ബന്ധിപ്പിക്കുന്ന ഏക റോഡായ
ചാക്കപ്പാറ-പുരവിമല റോഡിന്റെ
ശോചനീയാവസ്ഥ
പരിഹരിക്കുന്നതിനായി നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റോഡിന്റെ നവീകരണത്തിനായി
പി.എം.ജി.എസ്.വൈ. പദ്ധതിയിൽ
ഉൾപ്പെടുത്തി തുക
അനുവദിച്ചെങ്കിലും വനം
വകുപ്പിന്റെ അനുമതി
ലഭിക്കാത്തതിനാൽ പദ്ധതി നിർവഹണം
തടസപ്പെട്ടത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
നിലവിൽ
6 മീറ്ററിലധികം വീതിയുള്ള
പ്രസ്തുത റോഡ് 3 മീറ്റർ വീതിയിൽ
നവീകരിക്കുന്നതിന് വനം വകുപ്പ്
അനുമതി നൽകിയെങ്കിലും പ്രസ്തുത
പദ്ധതിക്ക് 6 മീറ്റർ വീതി
വേണമെന്നുള്ളതിനാൽ പദ്ധതി
നടപ്പിലാക്കാൻ
കഴിയുന്നില്ലയെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
2809.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പുതുക്കാട്
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന വരന്തരപ്പിള്ളി
ഗ്രാമപഞ്ചായത്തിലെ
പാലപ്പിള്ളി-ചീനിക്കുന്ന് റിംഗ്
റോഡ് നിര്‍മ്മാണത്തിനായി വനം
വകുപ്പിന്റെ നോ ഒബ്ജക്ഷൻ
സർട്ടിഫിക്കറ്റ്
ലഭ്യമാക്കുന്നതിന് സമര്‍പ്പിച്ച
അപേക്ഷയില്‍ കാലതാമസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത റോഡ്
നിര്‍മ്മാണത്തിനായി വനം
വകുപ്പിന്റെ എന്‍.ഒ.സി.
അടിന്തരമായി
അനുവദിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
2810.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോതമംഗലം
നിയോജക മണ്ഡലത്തിലെ ആറാം
മെെല്‍-എളംബ്ലാശ്ശേരി-
കുറത്തിക്കുടി റോഡിന്റെ
പുനരുദ്ധാരണത്തിനായി ചീഫ്
പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ
അധ്യക്ഷതയില്‍ 05.10.2021-ല്‍
ചേര്‍ന്ന യോഗത്തിൽ പ്രസ്തുത
ഭാഗങ്ങളില്‍ ടെെല്‍
വിരിക്കുന്നതുമായി ബന്ധപ്പെട്ട
തീരുമാനം നടപ്പിലാക്കുന്നതിന്
വനം വകുപ്പിന്റെ സംയുക്ത
പരിശോധനയ്ക്കുള്ള അനുമതിക്ക്
വേണ്ടി പൊതുമരാമത്ത് വകുപ്പിൽ
നിന്നും അപേക്ഷ
സമര്‍പ്പിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഭാഗങ്ങളില്‍ ടെെല്‍ വിരിച്ച്
റോഡ് പുനരുദ്ധാരണം
നടത്തുന്നതിന് വനം വകുപ്പുമായി
സംയുക്ത പരിശോധനയ്ക്ക് വേണ്ടി
കേരള റോഡ് ഫണ്ട് ബോർഡിൽ നിന്നും
മൂന്നാര്‍ ഡിവിഷണൽ ഫോറസ്റ്റ്
ഓഫീസർക്ക് നല്കിയ 15.10.2022-ലെ
കെ.
ആർ.എഫ്.ബി./പി.എം.യു./എം.വി.പി.എ.-ഐ.ഡി.കെ./എച്ച്.എച്ച്.-സി.എച്ച്.
സി.എച്ച്./2021 നമ്പർ കത്തില്‍
സ്വീകരിച്ചിട്ടുള്ള തുടര്‍നടപടി
വിശദമാക്കാമോ;
(
സി )
ആദിവാസി
മേഖലകളില്‍ കൂടി കടന്നുപോകുന്ന
പ്രസ്തുത റോഡിന്റെ നവീകരണം
എത്രയും വേഗത്തില്‍
നടപ്പിലാക്കേണ്ടതിനാല്‍ വനം
വകുപ്പ് സംയുക്ത പരിശോധനക്ക്
വേഗത്തില്‍ അനുമതി നല്കി
പരിശോധന പൂര്‍ത്തിയാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
2811.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയില്‍ വനം വകുപ്പിന്
കീഴില്‍ നിലവില്‍
പ്രവര്‍ത്തിച്ചുവരുന്ന ഇക്കോ
ടൂറിസം പദ്ധതികള്‍ ഏതൊക്കെയാണ്;
പ്രസ്തുത പദ്ധതികളുടെ
നിര്‍വ്വഹണ പരിപാലന ചുമതല
ആര്‍ക്കാണ്; വിശദാംശം
അറിയിക്കാമോ;
(
ബി )
കക്കയം
ഉരക്കുഴി ഇക്കോ ടൂറിസം കേന്ദ്രം
സഞ്ചാരികള്‍ക്ക് കൂടുതല്‍ ഭൗതിക
സൗകര്യങ്ങളൊരുക്കി
നവീകരിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
സി )
ഉരക്കുഴി
ഇക്കോ ടൂറിസം കേന്ദ്രത്തിലെ
തൂക്കു പാലം കാലപ്പഴക്കം കൊണ്ട്
അപകടാവസ്ഥയിലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ഡി )
പുതിയ
തൂക്കുപാലം
നിര്‍മ്മിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2812.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മീൻമുട്ടി
ടൂറിസ്റ്റ് കേന്ദ്രത്തിൽ
സ്ഥിരമായി വനസംരക്ഷണ സമിതി
രൂപികരിക്കുവാനുള്ള നടപടികൾ
പൂർത്തികരിച്ചിട്ടുണ്ടോ;
വിശദവിവരം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
വിനോദസഞ്ചാര കേന്ദ്രം
സഞ്ചാരികൾക്കായി തുറന്ന്
കൊടുക്കുവാനുള്ള തീയതി
നിശ്ചയിച്ചിട്ടുണ്ടോ;
വിനോദസഞ്ചാരികൾക്ക് അടിസ്ഥാന
സൗകര്യങ്ങൾ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നൽകാമോ?
2813.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പുതുക്കാട്
നിയോജക മണ്ഡലത്തില്‍പ്പെട്ട
ചിമ്മിനി ഡാം ഇക്കോ ടൂറിസം
പദ്ധതി നടപ്പാക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതിയ്ക്ക് അംഗീകാരം
നല്‍കുന്നതിനും എസ്റ്റിമേറ്റ്
തുകയായ അഞ്ച് കോടി രൂപ
അനുവദിക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
2814.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിനോദ
സഞ്ചാര കേന്ദ്രമായ
വര്‍ക്കലയില്‍ സഞ്ചാരികള്‍ക്കും
പൊതുജനങ്ങള്‍ക്കും വനശ്രീ
ഉല്പന്നങ്ങള്‍
ലഭ്യമാക്കുന്നതിനായി പ്രസ്തുത
ഉല്പന്നങ്ങള്‍ വില്‍ക്കുന്ന
ഇക്കോഷോപ്പ്
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2815.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലമ്പൂർ
നോർത്ത് ഡിവിഷൻ ഓഫീസിൽ
മിനിസ്റ്റീരിയൽ ജീവനക്കാരായി
സ്ഥിരം തസ്തികകളിൽ ജോലി
ചെയ്തുവരുന്ന ഉദ്യോഗസ്ഥരുടെ
പേരുവിവരവും തസ്തികയും പ്രസ്തുത
ഓഫീസിൽ എന്ന് മുതൽ ജോലി
ചെയ്തുവരുന്നു എന്നുമുള്ള വിവരം
അറിയിക്കാമോ;
(
ബി )
നിലമ്പൂർ
നോർത്ത് ഡിവിഷനിൽ എത്ര ഡിവിഷണൽ
ഫോറസ്റ്റ്
സർവ്വെയർമാരുണ്ടെന്നും ഈ
ഉദ്യോഗസ്ഥർ എത്ര വർഷം
തുടർച്ചയായി പ്രസ്തുത ഓഫീസിൽ
ജോലി ചെയ്ത് വരുന്നുവെന്നുമുള്ള
വിവരങ്ങൾ ഉദ്യോഗസ്ഥരുടെ പേരും
ജോലിയിൽ പ്രവേശിച്ച തീയതിയും
സഹിതം വ്യക്തമാക്കാമോ; ഇവരെ
ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണോ
നിയമിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
സി )
നിലമ്പൂർ
നോർത്ത് ഡിവിഷൻ ഓഫീസിലും
പ്രസ്തുത ഡിവിഷന് കീഴിൽ വരുന്ന
റെയിഞ്ച് ഓഫീസുകളിലും
മിനിസ്റ്റീരിയൽ
ജീവനക്കാരല്ലാത്ത എത്ര
താല്ക്കാലിക ജീവനക്കാർ ജോലി
ചെയ്തുവരുന്നുണ്ടെന്നും ഇവരെ
എന്ന് മുതലാണ്
നിയമിച്ചതെന്നുമുള്ള വിവരങ്ങൾ
പേരും ഡിവിഷനും റെയിഞ്ചും
നിയമിച്ച തീയതിയും തിരിച്ച്
വ്യക്തമാക്കാമോ;
(
ഡി )
ഫോറസ്റ്റ്
ഡെവലപ്മെന്റ് ഏജൻസിയുടെ ഫണ്ട്
ഉപയോഗിച്ച് നിലമ്പൂർ നോർത്ത്
ഡിവിഷൻ ഓഫീസിൽ എത്ര താല്ക്കാലിക
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടെന്ന് ഇവരുടെ
പേരും വിലാസവും തസ്തികയും
ജോലിയിൽ പ്രവേശിച്ച തീയതിയും
സഹിതം ലഭ്യമാക്കാമോ; ഇവരെ
നിയമിച്ചതിന്റെ നടപടിക്രമങ്ങള്‍
വിശദമാക്കാമോ?
2816.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുനലൂർ
നിയോജക മണ്ഡലത്തിലെ ചെന്തുരുണി
വന്യജീവി സങ്കേതത്തിലെ കരുതൽ
മേഖല അതിർത്തി സംബന്ധിച്ച്
വ്യക്തത വരുത്തിയിട്ടുണ്ടോ;
പുനലൂർ താലൂക്കിലെ തെന്മല,
ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നീ
ഗ്രാമപഞ്ചായത്തുകളിലായി ഏതൊക്കെ
പ്രദേശങ്ങൾ ബഫർ സോണിൽ
ഉൾപ്പെടുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ കുളത്തൂപ്പുഴ
ഗ്രാമപഞ്ചായത്തിലെ കിഴക്കൻ
വനമേഖലയിലെ വില്ലുമല, രണ്ടാം
മൈൽ, കുളംബി, പെരുവഴികാല
തുടങ്ങിയ ആദിവാസി കോളനികളും
കട്ടിളപ്പാറയുടെ മൂന്ന്
കിലോമീറ്റര്‍ അകലെയുള്ള 15
ഏക്കര്‍ പുറമ്പോക്ക്
പ്രദേശങ്ങളും പ്രസ്തുത മേഖലയിൽ
ഉൾപ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
ബഫർസോൺ
വിഷയവുമായി ബന്ധപ്പെട്ട് പുനലൂർ
താലൂക്കിലെ തെന്മല, ആര്യങ്കാവ്,
കുളത്തൂപ്പുഴ എന്നീ ഗ്രാമ
പഞ്ചായത്തുകളിൽ നിന്നും എത്ര
പരാതികൾ ലഭിച്ചുവെന്നും അവയിൽ
എത്ര എണ്ണം പരിഹരിക്കാൻ
കഴിഞ്ഞിട്ടുണ്ടെന്നും
വ്യക്തമാക്കാമോ; പ്രസ്തുത
പരാതികളില്‍
പരിഹരിക്കപ്പെടാത്തവ
എന്നത്തേയ്ക്ക് പരിഹരിക്കാന്‍
കഴിയുമെന്ന് അറിയിക്കാമോ?
2817.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയിലെ ഏതെല്ലാം
സ്കൂളുകളില്‍ വിദ്യാവനം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയിലൂടെ ഓരോ
വിദ്യാലയത്തിലും ഈ വർഷം എത്ര
വൃക്ഷത്തൈകൾ
വെച്ചുപിടിപ്പിച്ചുവെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി കൂടുതൽ വിദ്യാലയങ്ങളിൽ
നടപ്പിലാക്കുന്നത്
പരിഗണയിലുണ്ടോ; എങ്കിൽ
വിശദമാക്കാമോ?
2818.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനം
വന്യജീവി വകുപ്പിന് 2016-17
സാമ്പത്തിക വർഷം മുതൽ നാളിതുവരെ
പദ്ധതിയിനത്തിൽ അനുവദിച്ച
തുകയും വകുപ്പ് ചെലവഴിച്ച
തുകയും സാമ്പത്തിക വർഷം
അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
2819.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുനലൂർ
നിയോജക മണ്ഡലത്തിൽ ക്ലിയർ
ഫെല്ലിംഗ് നടത്തി
ഒഴിച്ചിട്ടിരിക്കുന്ന എത്ര
തേക്ക്, പള്‍പ്പ് വുഡ്
തോട്ടങ്ങൾ ഉണ്ടെന്നും അവ
എവിടെയൊക്കെയാണെന്നും
അറിയിക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിൽ റൊട്ടേഷൻ പൂർത്തിയായ
(മച്വര്‍ ആയ) എത്ര തേക്ക്,
പള്‍പ്പ് വുഡ് തോട്ടങ്ങൾ
ഉണ്ടെന്നും അവ
എവിടെയൊക്കെയാണെന്നും
വിശദമാക്കാമോ;
(
സി )
റൊട്ടേഷൻ
പൂർത്തിയാക്കിയ തോട്ടങ്ങൾ
എന്നത്തേയ്ക്ക് ക്ലിയർ ഫെല്ലിങ്
നടത്താൻ കഴിയുമെന്ന്
വ്യക്തമാക്കാമോ?
2820.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോതമംഗലം
നിയോജക മണ്ഡലത്തില്‍ കുട്ടമ്പുഴ
ഗ്രാമ പഞ്ചായത്തില്‍ മണികണ്ഠം
ചാല്‍ ചപ്പാത്തില്‍ പുതിയ പാലം
നിര്‍മ്മിക്കുവാന്‍ വനം
വകുപ്പിന്റെ അനുമതിക്ക് വേണ്ടി
അപേക്ഷിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പാലത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍
പ്രവൃത്തി
പൂര്‍ത്തീകരിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
പാലത്തിന്റെ
നിര്‍മ്മാണത്തിനായുള്ള
എന്‍.ഒ.സി. ക്ക് വേണ്ടി
പി.ഡബ്ല്യു.ഡി. പരിവേഷ്
പോര്‍ട്ടലില്‍ അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
ഡി )
ഇന്‍വെസ്റ്റിഗേഷന്‍
പൂര്‍ത്തീകരിച്ച് ഡി.പി.ആർ.
തയ്യാറാക്കിയിട്ടുള്ള പ്രസ്തുത
പാലം നിര്‍മ്മാണത്തിന് വനം
വകുപ്പില്‍ നിന്നും എന്‍.ഒ.സി.
ലഭ്യമായാല്‍ മാത്രമേ
ഭരണാനുമതിക്ക്
സമര്‍പ്പിക്കുവാന്‍
കഴിയുകയുള്ളൂ എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഇ )
വനം
വകുപ്പില്‍ നിന്നും എന്‍.ഒ.സി.
ലഭ്യമാക്കുന്നതിന് വേണ്ട
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
2821.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പരുത്തിപ്പള്ളി
റെയിഞ്ചിൽ 2001 മുതൽ 2004
വരെയുള്ള കാലയളവിൽ തൊണ്ടിമുതൽ
നഷ്ടപ്പെട്ട എത്ര ഒ.ആർ.
കേസ്സുകളിൽ വനം വകുപ്പ്
പാരാജയപ്പെട്ടിട്ടുണ്ടെന്ന്
വെളിപ്പെടുത്തമോ; ഇതിന്
ഉത്തരവാദിയായ
ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച
നടപടി വിശദീകരിക്കാമോ;
(
ബി )
മേല്‍പ്പറഞ്ഞ
വിഷയത്തിൽ 18-22 വർഷം
പിന്നിട്ടിട്ടും കുറ്റക്കാരെ
കണ്ടെത്തി അച്ചടക്ക നടപടി
സ്വീകരിക്കാത്തത് ഗൗരവമായി
കാണുന്നുണ്ടോ; എങ്കിൽ ഇതിന്
ഉത്തരവാദിയായ
ഉദ്യോഗസ്ഥർക്കെതിരെ
അടിയന്തിരമായി അന്വേഷണം
പൂർത്തിയാക്കി തുടർനടപടി
സ്വീകരിക്കുമോ;
(
സി )
തിരുവനന്തപുരം
വന ഡിവിഷനിൽ നടന്ന
കോടിക്കണക്കിന് രൂപയുടെ ജണ്ട
നിർമാണം, വൈഡൂര്യ ഖനനം, തൊണ്ടി
മോഷണ ക്രമക്കേടുകൾ എന്നിവയ്ക്ക്
ഉത്തരവാദികളായായ ഉന്നത
ഉദ്യോഗസ്ഥരെ ഉള്‍പ്പടെ
കണ്ടെത്തി നിയമത്തിന് മുന്നിൽ
കൊണ്ടുവരുമോയെന്ന്
വ്യക്തമാക്കുമോ?
2822.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനം-വന്യജീവി
വകുപ്പിനായി 2022-2023
സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ
എത്ര രൂപ
വകയിരുത്തിയിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
വകയിരുത്തിയ
തുക ഏതെല്ലാം മേഖലയ്ക്കായി എത്ര
വീതമാണ് അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ;
(
സി )
ബഡ്ജറ്റിൽ
വകയിരുത്തിയ തുക ധനകാര്യ
വകുപ്പിൽ നിന്ന് അനുവദിച്ചു
കിട്ടിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ഡി )
വകയിരുത്തിയ
തുക ചെലവഴിച്ചുകഴിഞ്ഞോ എന്ന്
മേഖലയും ജില്ലയും തിരിച്ച്
വ്യക്തമാക്കാമോ;
(
ഇ )
ഇല്ലെങ്കിൽ
അതിനുള്ള കാരണം എന്താണെന്ന്
വ്യക്തമാക്കാമോ?
2823.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനം-വന്യജീവി
വകുപ്പിന് കീഴിലുള്ള
സ്ഥാപനങ്ങളിൽ സി. ആന്റ് എ.ജി.
കഴിഞ്ഞ മൂന്ന് വർഷ കാലയളവിൽ
നടത്തിയ ഓഡിറ്റിൽ എന്തൊക്കെ
ക്രമക്കേടുകൾ
കണ്ടെത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഓഡിറ്റ് സംബന്ധിച്ച അന്തിമ
റിപ്പോർട്ട് സർക്കാരിന്
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
പകർപ്പ് ലഭ്യമാക്കുമോ?
2824.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനാതിര്‍ത്തിക്കുള്ളിലാണെന്ന
കാരണത്താല്‍ മുത്തപ്പന്‍
പുഴയില്‍ സ്വകാര്യ വ്യക്തിയില്‍
നിന്നും ഏറ്റെടുത്ത
കെട്ടിടത്തിന്റെയും
സ്ഥലത്തിന്റെയും നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
സ്ഥലവുമായി ബന്ധപ്പെട്ട് മറ്റ്
വ്യവഹാരങ്ങളൊന്നുമില്ലെങ്കില്‍
ഏറ്റെടുത്ത കെട്ടിടം വനം
വകുപ്പിന്റെ കീഴില്‍ ട്രാവലേസ്
ബംഗ്ലാവ് ആക്കി മാറ്റുന്നതിന്
തടസ്സങ്ങളുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
ഇല്ലെങ്കില്‍
പ്രസ്തുത കെട്ടിടം ട്രാവലേസ്
ബംഗ്ലാവ് ആക്കി മാറ്റുന്നതിന്
നടപടി സ്വീകരിക്കുമോ?
2825.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മണ്ണാർക്കാട്
നിയോജക മണ്ഡലത്തിൽ വനമേഖലയോട്
ചേർന്ന് താമസിക്കുന്നവര്‍ക്ക്
പട്ടയം വിതരണം ചെയ്യുന്നതിന്
വനം വകുപ്പിന്റെ ഭാഗത്ത്
നിന്നും എന്തെങ്കിലും തടസ്സങ്ങൾ
നിലനിൽക്കുന്നുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
തടസ്സങ്ങൾ പരിഹരിക്കുന്നതിനായി
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ?
2826.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാരിന്റെ
നിയന്ത്രണത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ്
ലിമിറ്റഡ്, സംസ്ഥാന സര്‍ക്കാര്‍
ഏറ്റെടുത്ത് കേരള പേപ്പര്‍
പ്രോഡക്ട്സ്
ലിമിറ്റഡ്(കെ.പി.പി.എൽ.) എന്ന
പേരില്‍ പുനരുദ്ധാരണ
പ്രവര്‍ത്തനം നടത്തുന്നതില്‍
വനം വകുപ്പിന്റെ പങ്ക്
വിശദമാക്കാമോ?
2827.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പരുത്തിപ്പള്ളി
റെയിഞ്ചിൽ നിന്നും 2022 ൽ
തൊണ്ടിമുതൽ മോഷണം പോയതിന്റെ
അന്വേഷണം
പൂർത്തീകരിച്ചിട്ടുണ്ടോ; എങ്കിൽ
കണ്ടെത്തലുകളും തുടർന്ന്
കുറ്റക്കാർക്കെതിരെ സ്വീകരിച്ച
അച്ചടക്ക നടപടികളും
വിശദമാക്കാമോ; ഇല്ലെങ്കിൽ
അന്വേഷണം നടത്തുന്നതും
മേൽനോട്ടം വഹിക്കുന്നതും
ഏതൊക്കെ ഉദ്യോഗസ്ഥരാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
തൊണ്ടിമുതലുകൾ
നഷ്ടപ്പെട്ടതായി പോലീസിൽ പരാതി
നൽകി ഒരാഴ്ചയ്ക്കുള്ളിൽ റേഞ്ച്
ആസ്ഥാനത്ത് നിന്നും അവ
കണ്ടെടുത്തിരുന്നോ; മോഷണം പോയവ
തന്നെയാണ് കണ്ടെടുത്തതെന്ന്
സ്ഥിരീകരിച്ചിട്ടുണ്ടോ; എങ്കിൽ
ആര് എന്ത്
ശാസ്ത്രീയാടിസ്ഥാനത്തിലാണ്
സ്ഥിരീകരിച്ചതെന്ന്
വിശദമാക്കുമോ;
(
സി )
പരുത്തിപ്പള്ളി
റെയിഞ്ചിൽ നാളിതുവരെ നടന്ന
ഒ.ആർ. കേസുകളിൽ തൊണ്ടിമുതൽ
നഷ്ടപ്പെട്ട വിഷയത്തിൽ പോലീസ്
വിജിലൻസ് അന്വേഷണം
ആവശ്യപ്പെട്ടുള്ള വന ആസ്ഥാനത്തെ
ഫയലിൽ തിരിമറി നടന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത വിഷയത്തിൽ
അന്വേഷണം നടത്തുമോ;
വ്യക്തമാക്കുമോ?
2828.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവിൽ എത്ര കടുവകളുണ്ടെന്ന
കണക്ക് ജില്ല തിരിച്ച്
ലഭ്യമാക്കുമോ?
2829.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇഴ
ജന്തുക്കളുടെ കടിയേറ്റും
വന്യജീവി ആക്രമണത്തിലും
മരണപ്പെടുന്നവര്‍ക്ക്
വനംവകുപ്പ് നല്‍കുന്ന ധനസഹായ
പദ്ധതികളുടെ വിശദാംശം ഇനം
തിരിച്ച് അറിയിക്കാമോ;
(
ബി )
ഓരോ
ഇനത്തിലും എത്ര രൂപയാണ് ധനസഹായം
അനുവദിക്കുന്നത്; വിശദാംശം
നല്‍കാമോ?
2830.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
ജില്ലയില്‍ വനത്തിനുളളില്‍ വനം
വകുപ്പിന്റെ ഔദ്യോഗിക കണക്ക്
പ്രകാരം നിലവില്‍ എത്ര ആനകള്‍
ഉണ്ട്; വ്യക്തമാക്കുമോ;
(
ബി )
ഔദ്യോഗിക
കണക്ക് പ്രകാരം 2010-ല്‍ വയനാട്
ജില്ലയില്‍ എത്ര ആനകള്‍
വനത്തില്‍ ഉണ്ടായിരുന്നെന്ന്
വ്യക്തമാക്കുമോ;
(
സി )
ആനയുടെ
എണ്ണം
വര്‍ദ്ധിക്കുന്നുണ്ടെങ്കില്‍
ഓരോ വര്‍ഷവും എത്ര ശതമാനം
വര്‍ദ്ധനവ് രേഖപ്പെടുത്തുന്നു
എന്നതിന്റെ കണക്ക്
ലഭ്യമാക്കാമോ;
(
ഡി )
ഇങ്ങനെ
വര്‍ദ്ധനവ് ഉണ്ടാകുന്നു
എങ്കില്‍ ആനകള്‍ക്ക് ആവശ്യമായ
ഭക്ഷണം ലഭിക്കുന്നു എന്ന്
ഉറപ്പുവരുത്താന്‍ വനം വകുപ്പ്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിരുന്നോ; എങ്കില്‍
വിശദമാക്കുമോ?
2831.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
എം രാജഗോപാലൻ
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വാഭാവിക ആവാസവ്യവസ്ഥയിൽ
നിന്നും ജനവാസ
മേഖലയിലേക്കെത്തുകയും പരിക്ക്
മൂലവും മറ്റ് ആരോഗ്യ
പ്രശ്നങ്ങളാലും തിരികെ പോകുവാൻ
സാധിക്കാത്തതുമായ
വന്യമൃഗങ്ങളുടെ പരിപാലനത്തിനും
പുനരധിവാസത്തിനും നടത്തുന്ന
പ്രവർത്തനങ്ങൾ
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
ആനിമൽ ഹോസ്പൈസ് ആന്റ്
പാലിയേറ്റീവ് കെയർ സെന്ററുകൾ
സ്ഥാപിക്കുവാൻ
സാധിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
സി )
വന്യജീവികളുടെ
പുനരധിവാസ കേന്ദ്രങ്ങൾ
അന്തർദേശീയ നിലവാരത്തിലേക്ക്
ഉയർത്തുന്നതിനായി നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
വിശദമാക്കുമോ?
2832.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വനങ്ങളിൽ നിലവിലുള്ള ആകെ
കടുവകളുടെ എണ്ണം എത്രയാണ് എന്ന്
അറിയിക്കുമോ;
(
ബി )
കഴിഞ്ഞ
20 വർഷക്കാലയളവിനിടയിൽ
സംസ്ഥാനത്തെ വനങ്ങളിലെ
കടുവകളുടെ എണ്ണം
നാലിരട്ടിയിലേറെയായി
വർദ്ധിച്ചിട്ടുണ്ടോ; വർദ്ധനവ്
സംബന്ധിച്ച വിശദാംശം നൽകുമോ;
(
സി )
കടുവകളുടെ
വർദ്ധനവിന് അനുസൃതമായി
സംസ്ഥാനത്തെ വനവിസ്തൃതിയിൽ
വർദ്ധനവ് ഉണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ഡി )
നിലവിലുള്ള
കടുവകൾക്ക് യഥേഷ്ടം
ജീവിക്കുന്നതിനുള്ള വിസ്തൃതിയും
വനവിഭവങ്ങളും സംസ്ഥാനത്തെ
വനങ്ങളിൽ ഉണ്ടെന്ന്
കരുതുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ഇ )
വനത്തിനുള്ളിലെ
ആഹാരത്തിന്റെയും ജലത്തിന്റെയും
ദൗർലഭ്യം കടുവകളെ നാട്ടിലേക്ക്
ഇറങ്ങാൻ പ്രേരിപ്പിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
എഫ് )
സംസ്ഥാനത്തെ
വർദ്ധിച്ചുവരുന്ന വന്യജീവി
ആക്രമണങ്ങൾ കണക്കിലെടുത്ത്
ജനവാസ കേന്ദ്രങ്ങളിലേക്കുള്ള
വന്യജീവി ഇടപെടലുകൾ
തടയുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
2833.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യജീവികളുടെ
എണ്ണത്തിലുണ്ടായിട്ടുളള
പെരുപ്പത്തിനോടൊപ്പം
വനത്തിനുളളില്‍ ഭക്ഷണ
വസ്തുക്കളുടെ ദൗര്‍ലഭ്യതയും
മൃഗങ്ങള്‍ കാടിറങ്ങുന്നതിനു
മുഖ്യഹേതുവാകുന്നതിനാല്‍
വനത്തിനുളളില്‍ ജലസ്രോതസ്സും
ഭക്ഷണലഭ്യതയും വര്‍ദ്ധിപ്പിച്ച്
മൃഗങ്ങള്‍ കാടിറങ്ങുന്നതു
തടയുന്നതിന് പദ്ധതിയുണ്ടോ;
(
ബി )
വന്യജീവികളുടെ
ആവാസ വ്യവസ്ഥ
മെച്ചപ്പെടുത്തുന്നതിനായി
വനത്തിനുളളിലെ അധിനിവേശ
സസ്യങ്ങളും
മഞ്ഞക്കൊന്നയുള്‍പ്പെടെ
അതിദ്രുതം വ്യാപിച്ച് തീറ്റ
സസ്യങ്ങള്‍ ഇല്ലാതാക്കുന്ന
സസ്യങ്ങളും നശിപ്പിക്കാന്‍
പദ്ധതിയുണ്ടോ;
(
സി )
വന്യമൃഗങ്ങളുടെ
ജനന നിയന്ത്രണ നടപടികള്‍
സുപ്രീംകോടതി സ്റ്റേ ചെയ്തതു
ഒഴിവാക്കിക്കിട്ടുന്നതിനു
നിയമനടപടി
സ്വീകരിച്ചിട്ടുണ്ടോ?
2834.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടൂര്‍-കാപ്പുകാട്
ആന പരിപാലന കേന്ദ്രത്തിന്റെ
വികസനത്തിനായി നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
ഏതൊക്കെയാണെന്നും അവ ഏതൊക്കെ
ഘട്ടത്തിലാണെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കേന്ദ്രത്തിന്റെ വികസനത്തിനായി
എത്ര തുകയാണ് നിലവില്‍ നീക്കി
വച്ചിട്ടുള്ളതെന്നും അതില്‍
എത്ര തുകയാണ്
ചെലവഴിച്ചിട്ടുള്ളതെന്നും
അറിയിക്കാമോ?
2835.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയിലെ കിഴക്കന്‍ വനമേഖലയായ
പൊന്‍മുടി, ശംങ്കിലി
പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി
പുതുതായി വന്യജീവി സങ്കേതം
ആരംഭിക്കാന്‍
പദ്ധതിയുണ്ടോയെന്ന്
വിശദമാക്കാമോ;
(
ബി )
എങ്കിൽ
പ്രസ്തുത വന്യജീവി
സങ്കേതത്തിന്റെ പരിധിയില്‍
ഏതെല്ലാം വില്ലേജ്
പ്രദേശങ്ങളായിരിക്കും
വരുന്നതെന്ന് വിശദമാക്കാമോ?
2836.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വന്യമൃഗങ്ങള്‍ക്ക്
വനത്തിനുളളിൽ ഭക്ഷണവും വെള്ളവും
സുലഭമായി ലഭിക്കുന്നതിന്
പ്രത്യേക പദ്ധതി നടപ്പാക്കുമോ;
എങ്കില്‍ വിശദാംശം അറിയിക്കുമോ?
2837.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പാമ്പ് കടിയേറ്റ്
മരിക്കുന്നവര്‍ക്കും കടിയേറ്റ്
ചികിത്സയിലുള്ളവര്‍ക്കും
എന്തൊക്കെ സഹായങ്ങളാണ്
വനംവകുപ്പ് നല്‍കിവരുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
കണ്ണൂര്‍
ജില്ലയില്‍ ഇതുമായി
ബന്ധപ്പെട്ട് ഏത് തീയതി വരെ
അപേക്ഷിച്ചവര്‍ക്ക് സഹായം
വിതരണം ചെയ്തിട്ടുണ്ട്; ഇനി
എത്രപേര്‍ക്ക് സഹായം വിതരണം
ചെയ്യാനുണ്ടെന്ന്
വ്യക്തമാക്കുമോ?
2838.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യമൃഗ
ആക്രമണത്തില്‍ 2011 മുതൽ
സംസ്ഥാനത്ത് എത്ര പേർക്കാണ്
കൃഷിനാശം സംഭവിച്ചത് എന്ന വിവരം
വർഷം തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
അപ്രകാരം
കൃഷിനാശം സംഭവിച്ചവരിൽ എത്ര
പേർക്ക് നഷ്ടപരിഹാരം നൽകി എന്ന
വിവരം വർഷം തിരിച്ച്
ലഭ്യമാക്കാമോ?
2839.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
2011 മുതൽ വന്യമൃഗ
ആക്രമണത്തില്‍ എത്ര പേർ
മരിച്ചെന്ന വിവരം വർഷം തിരിച്ച്
ലഭ്യമാക്കുമോ;
(
ബി )
ഓരോ
വർഷവും ഇതിൽ എത്ര
കുടുംബങ്ങൾക്ക് നഷ്ടപരിഹാരം
നൽകിയെന്ന വിവരം വർഷം തിരിച്ച്
ലഭ്യമാക്കുമോ?
2840.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചാലക്കുടി
ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള
പാലപ്പിള്ളി റെയിഞ്ചിലെ വിവിധ
പ്രദേശങ്ങളില്‍ വന്യജീവി
ആക്രമണം തടയുന്നതിനും
കാട്ടാനക്കൂട്ടം
ഉള്‍പ്പെടെയുള്ളവയെ
വനത്തിലേക്ക് തിരിച്ചു
വിടുന്നതിനും എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പാലപ്പിള്ളിയില്‍
റാപ്പിഡ് റെസ്പോൺസ് ടീമിന്റെ
സേവനം ഉറപ്പു വരുത്തുന്നതിനും
വന്യജീവി ആക്രമണങ്ങള്‍
തടയുന്നതിനും ആവശ്യമായ ആധുനിക
സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന്
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2841.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വർദ്ധിച്ചു
വരുന്ന വന്യജീവി ആക്രമണത്തിന്റെ
കാരണങ്ങൾ സംബന്ധിച്ച് പഠനം
നടത്തി കേരള ഫോറസ്റ്റ് റിസർച്ച്
ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
എന്തെല്ലാം ശാസ്ത്രീയ നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
സി )
കാട്ടിലെ
മഞ്ഞ കൊന്നകൾ ആവാസ
വ്യവസ്ഥയ്ക്ക് ദോഷകരമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ
അത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
2842.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
ജില്ലയില്‍ കഴിഞ്ഞ പത്ത്
വര്‍ഷത്തിനിടെ വന്യമൃഗങ്ങള്‍
കൃഷി നശിപ്പിച്ചയിനത്തിൽ
കര്‍ഷകര്‍ക്ക് വിതരണം ചെയ്ത
നഷ്ടപരിഹാര തുക എത്രയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവിൽ വന്യമൃഗശല്യ
പ്രതിരോധത്തിനായി ജില്ലയിൽ
ചെലവഴിച്ച ആകെ തുകയെത്രയെന്നും
ഏതൊക്കെ പദ്ധതികള്‍ക്ക് എത്ര
തുക വീതം ഓരോ വർഷവും
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ;
(
സി )
വന്യമൃഗ
ശല്യം ഏറ്റവും കൂടുതല്‍ ഉളള
വയനാട് ജില്ലയിലെ ഫോറസ്റ്റ്
ഡിവിഷന്‍ ഏതാണെന്ന്
വ്യക്തമാക്കാമോ?
2843.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വന്യജീവി
ആക്രമണം മൂലമുള്ള കൃഷിനാശത്തിന്
കർഷകർക്ക് നിലവിൽ നൽകുന്ന
നഷ്ടപരിഹാര തുക എത്രയാണെന്ന്
അറിയിക്കുമോ; വിശദാംശം നൽകുമോ?
2844.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വർദ്ധിച്ചുവരുന്ന വന്യജീവി
ആക്രമണം തടയുന്നതിന് വനമേഖലയും
കാർഷിക മേഖലയും വേർതിരിച്ച്
മുൻകരുതൽ നടപടികൾ
സ്വീകരിക്കുന്നതിന് ഏതൊക്കെ
പദ്ധതികളാണ് നിലവിലുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ?
2845.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിവിധ സ്ഥലങ്ങളില്‍ പുലി, കടുവ
തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം
രൂക്ഷമായതായി സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വന്യമൃഗങ്ങളുടെ ആക്രമണം
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതായി
വ്യക്തമാക്കാമോ;
(
സി )
വണ്ടൂര്‍
നിയോജക മണ്ഡലത്തിലെ ചോക്കാട്,
കരുവാരകുണ്ട് ഗ്രാമ
പഞ്ചായത്തുകളിലെ വിവിധ
പ്രദേശങ്ങളില്‍ പുലി, കടുവ
തുടങ്ങിയ വന്യമൃഗങ്ങളുടെ
സാന്നിദ്ധ്യം കണ്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പ്രദേശങ്ങളിലെ
ജനവാസകേന്ദ്രങ്ങളില്‍
മേല്‍പ്പറഞ്ഞ വന്യമൃഗങ്ങളുടെ
സാന്നിദ്ധ്യത്താല്‍
ജനങ്ങള്‍ക്കുണ്ടായ ഭയാശങ്ക
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടികളും ഇനി സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടികളും
വിശദമാക്കാമോ?
2846.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ വന്യജീവി ശല്യം
നേരിടുന്ന സ്ഥലങ്ങളില്‍ തുങ്ങി
കിടക്കുന്ന വെെദ്യുത വേലി
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
ഏതൊക്കെ പ്രദേശങ്ങളിലാണ് ഇത്
സ്ഥാപിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
2847.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അങ്കമാലി
നിയോജക മണ്ഡലത്തിലെ അയ്യമ്പുഴ,
മലയാറ്റൂര്‍, നീലീശ്വരം,
മൂക്കന്നൂര്‍, കറുകുറ്റി എന്നീ
പഞ്ചായത്തുകളിലെ വന്യമൃഗ ശല്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ഈ
പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍
വ്യാപക ക്യഷി നാശം
വരുത്തുന്നതും ജീവനും
സ്വത്തിനും ഭീഷണിയായി
നില്‍ക്കുന്നതുമായ
സാഹചര്യത്തില്‍ വന്യമൃഗങ്ങള്‍
കാട് വിട്ട് ഇറങ്ങാതെ കാട്ടില്‍
തന്നെ നിലനിര്‍ത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
2021-22, 2022-23 വര്‍ഷങ്ങളില്‍
ഈ പ്രദേശത്ത്
നടപ്പിലാക്കിയതെന്ന കണക്ക് ഇനം
തിരിച്ച് ലഭ്യമാക്കുമോ;
(
സി )
വന്യമൃഗ
ശല്യം അതിരൂക്ഷമായ അയ്യംമ്പുഴ
പ്ലാന്റേഷന്‍ പ്രദേശത്തും മറ്റ്
ശല്യസാധ്യതാ പ്രദേശങ്ങളിലും
ഏതെല്ലാം പുതിയ പദ്ധതികളാണ്
2023-24 വര്‍ഷം നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ഡി )
വനസംരക്ഷണത്തിനും
വന്യമൃഗങ്ങള്‍ ജനവാസ
കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത്
തടയുന്നതിനും 2021-22, 2022-23
എന്നീ സാമ്പത്തിക വര്‍ഷങ്ങളിൽ
ബഡ്ജറ്റ്, ബഡ്ജറ്റിതര
കേന്ദ്രാവിഷ്കൃത പദ്ധതികള്‍,
നബാര്‍ഡ് പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ വിവിധ
പദ്ധതികള്‍ എന്നിവയില്‍
ഭരണാനുമതി ലഭിച്ചത്
ഏതിനെല്ലാമെന്നും ഓരോ വനം
ഡിവിഷനും എത്ര തുക വീതം നല്‍കി
എന്നും ഓരോ ഡിവിഷനും എത്ര
ശതമാനം വീതം ചെലവഴിച്ചുവെന്നതും
ഇനം തിരിച്ച് ലഭ്യമാക്കുമോ;
(
ഇ )
മനുഷ്യജീവന്
വന്‍ ഭീഷണിയായി നില്‍ക്കുന്ന
സാഹചര്യം കണക്കിലെടുത്ത്
കൂടുതല്‍ തുക ബഡ്ജറ്റ്,
ബഡ്ജറ്റിതര ഇനങ്ങളിലും നബാര്‍ഡ്
പോലുള്ള പദ്ധതികളിലും
ഉള്‍പ്പെടുത്തുന്നതിന് പ്രത്യേക
ഊന്നല്‍ കൊടുക്കുന്നതിന്
വകുപ്പ് തയ്യാറാകുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
എഫ് )
2022-23
സാമ്പത്തിക വര്‍ഷം മറ്റ് പല
വകുപ്പുകളും നബാര്‍ഡ്
പദ്ധതികള്‍ സമയബന്ധിതമായി
സമര്‍പ്പിക്കാത്തതിനാല്‍
കൂടുതല്‍ തുക ഈ ഹെഡില്‍ ബാക്കി
നില്‍ക്കുന്നതിനാൽ അത്തരം
തുകയ്ക്ക് കൂടി വനം വകുപ്പ്
കൂടുതല്‍ പദ്ധതികള്‍ നല്‍കി
ധനവകുപ്പിന്റെ അംഗീകാരം
വാങ്ങുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
2848.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വന്യജീവി ആക്രമണങ്ങളിൽ
മരണപ്പെട്ടവരുടെ
കുടുംബാംഗങ്ങൾക്കും
പരിക്കേറ്റവർക്കും ഫണ്ടിന്റെ
അപര്യാപ്തത മൂലം നഷ്ടപരിഹാരം
അനുവദിക്കാൻ കഴിയാത്ത എത്ര
കേസുകൾ നിലവിൽ ഉണ്ട് എന്ന്
വ്യക്തമാക്കുമോ; ഫണ്ട്
ലഭിക്കാത്തതിന്റെ സാഹചര്യം
എന്താണെന്ന് വ്യക്തമാക്കുമോ;
(
ബി )
വന്യജീവി
ആക്രമണങ്ങളിൽ
പരിക്കേൽക്കുന്നവർക്കും
മരണപ്പെട്ടവരുടെ
കുടുംബാംഗങ്ങൾക്കും നഷ്ടപരിഹാരം
നൽകുന്നതിനായി കേന്ദ്രഫണ്ട്
ലഭ്യമാകുന്നുണ്ടോ; ഉണ്ടെങ്കിൽ
പ്രസ്തുത ഫണ്ട് മുൻവർഷങ്ങളിൽ
പൂർണ്ണമായും
ചെലവഴിച്ചിട്ടുണ്ടോ; 2016 17
സാമ്പത്തിക വർഷം മുതൽ നാളിതുവരെ
ഓരോ വർഷവും ഈ ഇനത്തിൽ
കേന്ദ്രസർക്കാർ അനുവദിച്ച
ഫണ്ടിന്റെ വിശദാംശം നൽകുമോ?
2849.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യജീവികളുടെ
ആക്രമണം മൂലം 2022-23
കാലഘട്ടത്തിൽ സംസ്ഥാനത്ത് എത്ര
പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും
എത്ര പേര്‍ക്ക് പരിക്ക്
പറ്റിയിട്ടുണ്ടെന്നും ഉള്ള
വിവരം ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
ഇതില്‍
എത്ര പേര്‍ക്ക്/ആശ്രിതര്‍ക്ക്
ധനസഹായം
അനുവദിച്ചിട്ടുണ്ടെന്നും ഇനിയും
എത്ര പേര്‍ക്ക് ധനസഹായം
കിട്ടാനുണ്ടെന്നും
അറിയിക്കാമോ?
2850.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുള്ളന്‍
പന്നികള്‍ നാട്ടിന്‍പുറങ്ങളില്‍
ഉള്‍പ്പെടെ വ്യാപകമായി കൃഷി
നാശം വരുത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇവയെ
നിയന്ത്രിക്കുന്നതിന് വനം
വകുപ്പിന് സ്വീകരിക്കാവുന്ന
നടപടികള്‍
എന്തൊക്കെയെന്നറിയിക്കാമോ?
2851.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജനവാസ
മേഖലകളില്‍ വന്യജീവികളുടെ
സാന്നിധ്യവും ആക്രമണവും
വർദ്ധിച്ചു വരുന്നതിനാൽ
ജനങ്ങളുടെ ജീവനും സ്വത്തിനും
സംരക്ഷണം നല്‍കുന്നതിനായി വനം
വകുപ്പ് സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ബി )
ഏറനാട്
നിയോജക മണ്ഡലത്തില്‍
വന്യജീവികളുടെ ആക്രമണം
തടയുന്നതിനായി നടപ്പിലാക്കിയ
പദ്ധതികളുടെ വിശദാംശം നല്‍കാമോ;
പ്രസ്തുത പദ്ധതികൾക്കായി
ചെലവഴിച്ച തുക എത്രയെന്ന്
വ്യക്തമാക്കാമോ;
(
സി )
വന്യജീവി
ആക്രമണം ശാശ്വതമായി തടയുന്നതിന്
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ എന്തെല്ലാമാണ്
വിശദമാക്കാമോ?
2852.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വന്യജീവികളുടെ മനുഷ്യവാസ
മേഖലയിലേക്കുള്ള കടന്നു കയറ്റം
സംബന്ധിച്ച വിഷയങ്ങൾ സമഗ്ര
പഠനത്തിന്
വിധേയമാക്കിയിട്ടുണ്ടോ; എങ്കിൽ
ആയതിന്റെ വിശദാംശം
ലഭ്യമാക്കാമോ?
2853.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
നിയോജക മണ്ഡലത്തില്‍ വന്യമൃഗ
ശല്യത്തിന് പരിഹാരം
കാണുന്നതിനായി വനമേഖലയുമായി
അതിർത്തി പങ്കിടുന്ന
ജനവാസകേന്ദ്രങ്ങളിൽ വന്യമൃഗ
പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ
ഉർജ്ജിതപ്പെടുത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
വന്യമൃഗങ്ങളിൽ
നിന്ന് കൃഷി ഭൂമി
സംരക്ഷിക്കുന്നതിനായി
കോരുത്തോട് ഗ്രാമപഞ്ചായത്തിലെ
പത്തേക്കർ മുതൽ പന്നിവെട്ടുംപാറ
വരെ അഞ്ഞൂറ് മീറ്റർ നീളത്തിൽ
കിടങ്ങ് നിർമ്മിക്കുന്നതിന്
തയ്യാറാക്കിയിട്ടുള്ള 12.43
ലക്ഷം രൂപയുടെ പദ്ധതിക്ക്
അനുമതി നല്കുന്നതിനാവശ്യമായ
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
2854.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വന്യമൃഗങ്ങളുടെയും പാമ്പ്,
തേനീച്ച തുടങ്ങിയ ജീവികളുടെയും
അക്രമണങ്ങളില്‍ പരിക്ക്
പറ്റുന്നവര്‍ക്കും
മരണപ്പെടുന്നവര്‍ക്കും
എന്തെല്ലാം സഹായങ്ങളാണ് വനം
വകുപ്പില്‍ നിന്നും
അനുവദിക്കുന്നതെന്ന്
വിശദമാക്കുമോ;
(
ബി )
ഇത്തരത്തിലുള്ള
സഹായങ്ങള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്നും
ആയത് എത്ര കാലയളവിനുള്ളിലാണ്
നല്‍കാന്‍
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും
വിശദമാക്കുമോ?
2855.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ നിലമ്പൂര്‍
നോര്‍ത്ത്, നിലമ്പൂര്‍ സൗത്ത്
ഡിവിഷനുകള്‍ക്ക് കീഴില്‍
വനത്തിനുള്ളിലെ വന്യമൃഗങ്ങളുടെ
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ; എങ്കിൽ
ഏതെല്ലാം വര്‍ഷങ്ങളിലാണ്
കണക്കെടുപ്പ് നടത്തിയതെന്നും
ഏതെല്ലാം വന്യമൃഗങ്ങളുടെ
കണക്കുകളാണ് ശേഖരിച്ചതെന്നും
അറിയിക്കാമോ;
(
ബി )
പ്രസ്തുത
ഡിവിഷനുകള്‍ക്ക് കീഴില്‍ 2010
മുതലുള്ള കാലയളവിലെ ആനകളുടെ
എണ്ണം വർഷവും റെയിഞ്ചും
തിരിച്ച് ലഭ്യമാക്കാമോ; 2010
മുതല്‍ 2023 വരെയുള്ള കാലയളവിൽ
ആനകളുടെ എണ്ണത്തിലുണ്ടായ
വർദ്ധനവ് എത്രയെന്നും ഇത് എത്ര
ശതമാനം വരുമെന്നും അറിയിക്കാമോ;
(
സി )
പ്രസ്തുത
ഡിവിഷനുകള്‍ക്ക് കീഴില്‍
അവസാനമായി നടത്തിയ
കണക്കെടുപ്പില്‍ ആനകളെ കൂടാതെ
എത്ര വന്യമൃഗങ്ങളുണ്ടെന്ന്
റെയിഞ്ചുകള്‍ തിരിച്ച് വിവരം
ലഭ്യമാക്കാമോ; ഇതിനായി
അവലംബിക്കുന്നത് ഏതു വര്‍ഷം
എടുത്ത വന്യമൃഗങ്ങളുടെ
കാനേഷുമാരി കണക്കുകളാണെന്ന്
അറിയിക്കാമോ;
(
ഡി )
വനത്തിനുള്ളിലെ
ഓരോ ആനകളുടെയും ആവാസത്തിന്
എത്ര വിസ്തീര്‍ണ്ണം സ്ഥലമാണ്
വനംവകുപ്പ്
കണക്കാക്കിയിട്ടുള്ളതെന്നും
മലപ്പുറം ജില്ലയില്‍ ആകെയുള്ള
വനഭൂമിയുടെ വിസ്തീര്‍ണ്ണവും
അവസാനത്തെ കണക്കെടുപ്പിൽ
വനത്തിനുള്ളിലെ ആനകളുടെ എണ്ണവും
റെയിഞ്ചുകള്‍ തിരിച്ച്
ലഭ്യമാക്കാമോ?
|
|
|
|
|
|
|
|