UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
6430.
ശ്രീമതി സി. കെ. ആശ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം നടപ്പിലാക്കിയ കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതികളുടെ പുരോഗതി വിശകലന വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് പ്രസ്തുത പദ്ധതി നടപ്പിലാക്കിയെങ്കിലും ജലസേചിത പ്രദേശത്തിന്റെ വിസ്തൃതിയിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ലായെന്നത് പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രകൃതിക്ഷോഭങ്ങൾ മൂലം ചെറുകിട ജലസേചന പദ്ധതികൾക്കുണ്ടാകുന്ന കേടുപാടുകൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് പര്യാപ്തമായ ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ പരിഗണിച്ച് മൈക്രോ ഇറിഗേഷൻ പദ്ധതികൾ കൂടുതൽ കാര്യക്ഷമമായും കൂടുതൽ പ്രദേശത്ത് ജലസേചനം ഉറപ്പാക്കുന്നതിനും പര്യാപ്തമായ രീതിയിൽ നടപ്പിലാക്കുന്നതിന് നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6431.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ജലവിഭവ വകുപ്പിന് കീഴില്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര പദ്ധതികള്‍ക്കാണ് ഫണ്ട് അനുവദിച്ചത്; പദ്ധതി, അനുവദിച്ച തുക എന്നിവയുടെ വിശദാംശം നിയോജക മണ്ഡലം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
2023-24 വര്‍ഷം ഇറിഗേഷന്‍ വകുപ്പിന് നബാര്‍ഡ് പദ്ധതിയില്‍ എത്ര കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ?
6432.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ എം നൗഷാദ്
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പാക്കുന്ന മേജർ, മൈനർ ഇറിഗേഷൻ പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
നബാർഡ് ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന ഇറിഗേഷൻ പദ്ധതികള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് പുതുതായി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ള മേജർ ഇറിഗേഷൻ പ്രോജക്ടുകളുടെ വിശദാംശം നൽകുമോ?
6433.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരപ്രദേശങ്ങളുടെ വിസ്തൃതി എത്രയാണ്; ആയതില്‍ കടലാക്രമണ, അതിരൂക്ഷ കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളുടെ വിസ്തൃതി എത്രയാണെന്നും പ്രസ്തുത പ്രദേശങ്ങളില്‍ എത്ര കുടുംബങ്ങൾ താമസിക്കുന്നുവെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രദേശങ്ങളെ വേലിയേറ്റം, വേലിയിറക്കം ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ എപ്രകാരം ബാധിയ്ക്കുമെന്ന് വിശദമാക്കുമോ?
6434.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ടാം കുട്ടനാട് പാക്കേജിൽ എന്തെല്ലാം പ്രവൃത്തികളാണ് ജലവിഭവ വകുപ്പ് മുഖേന നടപ്പിലാക്കുന്നതിന് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ;
( ബി )
ഇതിൽ ഏതൊക്കെ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്; ഓരോന്നിനും ചെലവാക്കിയ തുക എത്ര; ഏതൊക്കെ പദ്ധതികൾ പൂർത്തീകരിക്കാനുണ്ട്; നാളിതുവരെ ആരംഭിച്ചിട്ടില്ലാത്ത പദ്ധതികൾ ഏതൊക്കെയാണ്; വ്യക്തമാക്കുമോ?
6435.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട ജലസേചന വകുപ്പ് മുഖേന ആലപ്പുഴ മണ്ഡലത്തിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ വകുപ്പ് മുഖേന ഏതൊക്കെ കുളങ്ങളുടെ നവീകരണ പ്രവൃത്തികളാണ് നടന്ന് വരുന്നതെന്ന് വിശദമാക്കാമോ?
6436.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൂടുതൽ സ്ഥലങ്ങളിലേക്ക് ജലസേചനം വ്യാപിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ അതിനായി പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോയെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;
( ബി )
ജല ഉപയോഗം ക്രമീകരിക്കുന്നതിന്റെ ഭാഗമായി മൈക്രോ ഇറിഗേഷൻ പദ്ധതി സംസ്ഥാനത്ത് എവിടെയെങ്കിലും ആരംഭിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
6437.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല്‍ ശക്തി അഭിയാന്‍, നബാര്‍ഡ് പദ്ധതികൾ എന്നിവയില്‍ ഉള്‍പ്പെടുത്തുന്നതിനായി കുന്നത്തുനാട് മണ്ഡലത്തിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പ്രോജക്ട് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ?
6438.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ സാങ്കേതികവിദ്യകൾ ഉചിതമായി സംയോജിപ്പിച്ചുകൊണ്ട് തീരദേശ പരിരക്ഷണ നടപടികൾ അഞ്ചുവർഷം കൊണ്ട് നടപ്പാക്കുന്നതിനായി 2021-22-ലെ ബഡ്ജറ്റിൽ പ്രഖ്യാപിക്കുകയുണ്ടായോ;
( ബി )
5300 കോടി രൂപ അടങ്കൽ ആയി പ്രഖ്യാപിച്ചിരുന്ന പദ്ധതി ഇപ്പോൾ ഏതു ഘട്ടത്തിലാണ്;
( സി )
ഈ പദ്ധതിക്കായി സർക്കാർ ഖജനാവിൽ നിന്നും എത്ര രൂപയാണ് ഇതിനോടകം ചെലവാക്കിയിട്ടുള്ളത്; ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
സംസ്ഥാനത്ത് ഏതൊക്കെ തീരങ്ങളിൽ ആണ് പദ്ധതി പ്രകാരമുള്ള തീര സംരക്ഷണ പ്രവൃത്തികൾ നടപ്പാക്കിയിട്ടുള്ളത്; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഇ )
പദ്ധതിയുടെ ഭാഗമായി എന്തൊക്കെ സാങ്കേതികവിദ്യകളാണ് സംസ്ഥാനത്ത് തീര സംരക്ഷണത്തിനായി ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ?
6439.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവന്നൂർ മണ്ഡലത്തിലെ ജലജീവന്‍ മിഷൻ പദ്ധതി പ്രവൃത്തികൾ ഏതുവരെയായി എന്ന് വിശദമാക്കാമോ?
6440.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടിവെള്ള സ്രോതസ്സുകൾ മലിനമാകുന്നത് തടയാൻ മറ്റ് വകുപ്പുകളുടെ സഹായത്തോടെ എന്തെല്ലാം പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;
( ബി )
നദികളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പദ്ധതികളുടെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ചാലിയാർ നദി മാലിന്യമുക്തമാക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കുമോ; വിശദമാക്കുമോ?
6441.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി ആകെ എത്ര കുളങ്ങളുണ്ടെന്ന് (സർക്കാർ/സ്വകാര്യ ആരാധനാലയങ്ങളിലെ കുളങ്ങൾ ഉൾപ്പെടെ) അറിയിക്കുമോ; പ്രസ്തുത കുളങ്ങളുടെ വിസ്തൃതി, നിലവിലെ അവസ്ഥ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങൾ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കുളങ്ങൾ സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനും നടപടികൾ സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ?
6442.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസേചന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്ത് എത്ര ഡാമുകൾ ഉണ്ടെന്ന വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഡാമുകളുടെ സുരക്ഷയ്ക്കായി ഏത് സേനാ വിഭാഗത്തെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
ഡാമുകളുടെ ജലനിരപ്പ് ഉയരുന്നത് മനസ്സിലാക്കുവാൻ എന്തെങ്കിലും ആധുനിക രീതികൾ നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ?
6443.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കുടിവെള്ളക്ഷാമം മുന്‍നിർത്തി ഡാമുകളുടെ സംഭരണശേഷി വർദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി ജലവിഭവ വകുപ്പ് പ്രത്യേക പാക്കേജ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ പ്രധാനപ്പെട്ട പാക്കേജ് ഏതാണെന്ന് വ്യക്തമാക്കാമോ;
( സി )
പൂര്‍ത്തിയാകാതെ കിടക്കുന്ന ജലസേചന പദ്ധതികൾ കമ്മീഷൻ ചെയ്യുവാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്ത് ഏതെല്ലാം ജലസേചന പദ്ധതികളുടെ നവീകരണം പൂർത്തിയായിട്ടുണ്ടെന്നും ഏതെല്ലാം പദ്ധതിയുടെ നവീകരണം നടന്നുവരുന്നു എന്നും വ്യക്തമാക്കാമോ;
( ഇ )
മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ; അവശേഷിക്കുന്ന പണികള്‍ തീര്‍ക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്?
6444.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഡാമുകൾക്ക് കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കനുസരിച്ച് സുരക്ഷാ ഭീഷണിയുള്ളതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കുമോ;
( ബി )
സംസ്ഥാനത്തെ എല്ലാ ഡാമുകളുടെയും ബലം, സംഭരണശേഷി, സാങ്കേതിക സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച് പരിശോധനകള്‍ നടത്തുമോ; ഇതിനായി പ്രത്യേക സംഘത്തെ നിയമിക്കുമോ;
( സി )
കാലവര്‍ഷം തുടങ്ങുന്നതിന് മുൻപായി ഡാമുകളിലെ ജലനിരപ്പ്‌ കുറയ്ക്കുന്നതിനും ജനങ്ങളുടെ ആശങ്കയകറ്റുന്നതിനും നടപടി സ്വീകരിക്കുമോ; ഇതിനായി എമര്‍ജന്‍സി ആക്ഷൻ പ്ലാന്‍ തയ്യാറാക്കുമോ?
6445.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ പൂമലഡാം അളന്ന് തിട്ടപ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
6446.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി പുതിയ അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടാേ;
( ബി )
എങ്കില്‍ ഏതാെക്കെ നദികളിലാണ് പുതിയ അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതിന് തീരുമാനം എടുത്തിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
സംസ്ഥാനത്ത് ചെറിയ മഴ പെയ്താല്‍ പോലും വെള്ളപ്പൊക്കം ഉണ്ടാകുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കത്തിന്റെ കാരണങ്ങളെ കുറിച്ച് ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ?
6447.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജക മണ്ഡലത്തിലെ ഡാമുകളുടെ സംഭരണശേഷി വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
6448.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ മംഗലം ഡാമില്‍ നിന്ന് ചെളിയും മണലും നീക്കം ചെയ്യുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്തെന്ന് വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് പെട്ടെന്ന് തടസ്സം നേരിടാനുള്ള കാരണം എന്തെന്ന് വ്യക്തമാക്കാമോ; പ്രശ്നങ്ങള്‍ പരിഹരിച്ച് മംഗലം ഡാമില്‍ നിന്ന് ചെളിയും മണലും നീക്കം ചെയ്യുന്ന പ്രവൃത്തി പുനരാരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
6449.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തില്‍ പഴശ്ശി പദ്ധതിയുടെ കീഴിലുളള മെയിന്‍ കനാലിലെ കാര എന്ന സ്ഥലത്ത് തകർന്ന സൂപ്പര്‍ പാസേജുകള്‍ പുനര്‍ നിര്‍മ്മിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
മട്ടന്നൂര്‍ മണ്ഡലത്തിലെ മുടപ്പത്തൂര്‍ ചെക്ക് ഡാം നവീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ?
6450.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ മൂഴിക്കൽ തടയണയുടെ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഡിസൈനും, പ്ലാനും, എസ്റ്റിമേറ്റും തയ്യാറായിട്ടുണ്ടോ; ഉണ്ടെങ്കിൽ പകർപ്പുകൾ ലഭ്യമാക്കാമോ?
6451.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ കോതത്തോട്- പങ്ങാടിച്ചിറ തോടിന്റെ സൈഡ് കെട്ടല്‍, പൊന്മള പഞ്ചായത്തിലെ പെരിങ്ങല്‍ച്ചിറ വി‌.സി‌.ബി. നിര്‍മ്മാണം എന്നിവയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
കോതത്തോട്- പങ്ങാടിച്ചിറ തോടിന്റെ സൈഡ് കെട്ടുന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റും പ്രൊപ്പോസലും ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ ലഭ്യമായിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
പെരിങ്ങല്‍ച്ചിറ വി‌.സി‌.ബി. നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ?
6452.
ശ്രീ സി ആര്‍ മഹേഷ്
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടില്‍ വെള്ളപ്പൊക്ക നിയന്ത്രണത്തിനായി സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ടിലെ നാളിതുവരെ നടപ്പാക്കിയിട്ടുള്ളതും ഇനി നടപ്പാക്കാനുള്ളതും പ്രവൃത്തി പുരോഗമിക്കുന്നതുമായ നിർദ്ദേശങ്ങള്‍ ഏതൊക്കെയാണെന്നും ഓരോ ഇനത്തിലും നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ?
6453.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയാര്‍ നദിയിലെ കുട്ടിയ്ക്കല്‍ കടവ് കെട്ടി സംരക്ഷിക്കണമെന്ന 12.02.2022-ലെ അപേക്ഷയിന്മേൽ(6375/വി.ഐ.പി./എം.(ഡബ്ല്യു.ആർ.)/2022) ചീഫ് എഞ്ചിനീയര്‍(ഐ&എ) നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ചീഫ് എഞ്ചിനീയര്‍ നാളിതുവരെ നടത്തിയ എല്ലാ കത്തിടപാടുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( ബി )
കുട്ടിയ്ക്കല്‍ കടവ് കെട്ടി സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6454.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് മണ്ഡലത്തിലെ ഏളയൂര്‍ സംപ്രിക്കൈ മണ്ണുംപുള്ളി ഭാഗത്ത് മാടാരുക്കുണ്ട് തോടിന് സംരക്ഷണഭിത്തി നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ട് അബ്ദുറഹ്മാന്‍ സി, പാടുവെണ്ണിമ്മല്‍, ഇളയൂര്‍, ഇരുവേറ്റി എന്നയാളുടെ അപേക്ഷ ലഭിച്ചിരുന്നോ;അപേക്ഷയിന്മേൽ എന്ത് നടപടി സ്വീകരിച്ചു എന്ന് അറിയിക്കാമോ; ഫയല്‍ നമ്പര്‍ ഉള്‍പ്പെടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ; ഇല്ലെങ്കില്‍ എന്താണ് തടസ്സമെന്നും എപ്പോള്‍ ഭരണാനുമതി നല്‍കുമെന്നും അറിയിക്കുമോ?
6455.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അച്ചന്‍കോവിലാറിലെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന നിലയില്‍ നിറഞ്ഞ ചെളിയും മണലും നീക്കം ചെയ്യുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
അച്ചന്‍കോവിലാര്‍ മാവേലിക്കര മണ്ഡലത്തിലൂടെ കടന്നുപോകുന്ന ഭാഗത്ത് നീരൊഴുക്ക് സുഗമമാക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രദേശത്ത് തീരസംരക്ഷണ ഭിത്തി നിര്‍മ്മിച്ച് സുരക്ഷിതമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
6456.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലിയാര്‍ ചെറുപുഴയില്‍ ഫ്ലഡ് ലോക്ക് നിര്‍മ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രളയത്തെ പ്രതിരോധിയ്ക്കുന്നതിനായി ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ പ്രസ്തുത പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ നടപടി സ്വീകരിക്കുമോ?
6457.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ, പുറയാര്‍-അവനാംകോട് നം.1 എല്‍.ഐ.എസ്. കനാലിന്റെ റീടെയ്‍നിംഗ് വാള്‍ കെട്ടി ഉയര്‍ത്തുന്നതിന് ഫണ്ട് അനുവദിക്കണമെന്ന 21.02.2022-ലെ അപേക്ഷയിന്മേല്‍ (എസ്റ്റാ.നം.2021/134/ഐ.എ.) ചീഫ് എഞ്ചിനീയര്‍ (ഐ.എ) നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ചീഫ് എഞ്ചിനീയര്‍ നടത്തിയ എല്ലാ കത്തിടപാടുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എത്രയും വേഗം നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
6458.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വർഷത്തെ ബജറ്റിൽ ഉൾപ്പെട്ട മഞ്ചേശ്വരം ഹൊസബെട്ടു കടൽ ഭിത്തി നിർമ്മാണ പ്രവൃത്തി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോൾ പൂർത്തീകരിക്കുമെന്ന് വ്യക്തമാക്കുമോ?
6459.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലെ ഏതെല്ലാം പ്രവൃത്തികൾക്കാണ് ഐ.ഐ.റ്റി.യുടെ പഠന റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുള്ളതെന്നും അത് ഏതെല്ലാം ഭാഗങ്ങളിലാണെന്നും (ചെയിനേജ് ഉള്‍പ്പെടെ) അറിയിക്കാമോ;
( ബി )
ഹരിപ്പാട് മണ്ഡലത്തിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ അതിരൂക്ഷമായ കടലാക്രണ ഭീഷണി നേരിടുന്ന ചേലക്കാട് മുക്ക്, പാനൂര്‍, കുമാരകോടി, തോട്ടില്‍ തൈമൂല, നല്ലാണിക്കല്‍, പെരുമ്പള്ളി, വലിയഴീക്കല്‍, കാര്‍ത്തിക ജംഗ്ഷന്‍, പെരുമ്പള്ളി, പതിയാങ്കര, കോട്ടമുറി, പള്ളിപ്പാട്ടുമുറി , പുത്തന്‍പുരയ്ക്കല്‍ ജംഗ്ഷന്‍, ചേലക്കാട്, കുറ്റിക്കാട്ട്, പാനൂര്‍ എല്‍.പി.സ്‌കൂള്‍, ചെറിയാശ്ശേരി, മദുക്കല്‍ എന്നീ പ്രദേശങ്ങളിലെ കടല്‍ഭിത്തി, പുലിമുട്ട് നിര്‍മ്മാണത്തിനായി നിലവില്‍ എസ്റ്റിമേറ്റ്/പ്രോജക്ട് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ നിലവിലത്തെ അവസ്ഥ വ്യക്തമാക്കാമോ;
( സി )
ഇനി ഏതെല്ലാം പ്രദേശങ്ങളിലെ/ഭാഗങ്ങളിലെ പ്രവൃത്തികള്‍ക്കാണ് ഐ.ഐ.ടി. പഠന റിപ്പോര്‍ട്ട് ലഭിക്കേണ്ടതെന്ന കാര്യം അറിയിക്കാമോ?
6460.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വർഷത്തെ സംസ്ഥാന ബ‍ഡ്ജറ്റില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്കെന്നും എത്ര രൂപയാണെന്നുമുള്ള വിവരം ലഭ്യമാക്കാമോ?
6461.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവന്നൂർ മണ്ഡലത്തിലെ ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച തടയൽ പ്രവൃത്തി ഏതുവരെയായി എന്ന് വ്യക്തമാക്കാമോ;
( ബി )
അടുത്ത മഴക്കാലത്തിനു മുമ്പായി പ്രവൃത്തി പൂർത്തീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ?
6462.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തി പൂര്‍ത്തിയായ കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ മുട്ടില്‍കാപ്പ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന് വിശദമായ എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
6463.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ കുറുമാലിപ്പുഴയില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെയും തകര്‍ന്ന അപ്രോച്ച് റോഡിന്റെയും നിർമ്മാണം പൂര്‍ത്തിയാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത അപ്രോച്ച് റോഡിലൂടെയുള്ള ഗതാഗത തടസ്സം പരിഹരിക്കുന്നതിനായി റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ; ഇതിനായുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( സി )
റെഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രവര്‍ത്തനക്ഷമമാക്കുന്നതിനായുള്ള നിര്‍മ്മാണ പ്രവൃത്തികൾക്ക് അനുവാദം നൽകാൻ നടപടി സ്വീകരിക്കുമോ?
6464.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ജലസേചന വകുപ്പിന് കീഴിലുള്ള ഓഫീസുകള്‍ ഏതൊക്കെയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത ഓഫീസുകളില്‍ അനുവദിക്കപ്പെട്ട സ്ഥിരം തസ്തികകള്‍, നിലവില്‍ എത്ര പേര്‍ ജോലി ചെയ്യുന്നു, എത്ര തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്നിവയുടെ ഓഫീസ് തിരിച്ചുള്ള വിശദവിവരം നല്‍കാമോ?
6465.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം, ഇരിമ്പിളിയം എന്നീ പഞ്ചായത്തുകളില്‍ കൂടിയും വളാഞ്ചേരി മുനിസിപ്പാലിറ്റിയില്‍ കൂടിയും കടന്ന് പോകുന്ന പുഞ്ചപ്പാടം തോടിന്റെ നവീകരണ പ്രവൃത്തിയുടെ പ്രൊപ്പോസലും എസ്റ്റിമേറ്റും ലഭ്യമായിട്ടുണ്ടോ; ആയതിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് ചീഫ് എഞ്ചിനീയറുടെയും സൂപ്രണ്ടിംഗ് എഞ്ചിനീയറുടെയും ഓഫീസുകളിൽ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ; പ്രവൃത്തിയ്ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
6466.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കൊല്ലം മണ്ഡലത്തില്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന നടപ്പിലാക്കുന്നതിനായി ഭരണാനുമതി ലഭിച്ചതും നിര്‍വ്വഹണം പുരോഗമിക്കുന്നതുമായ വിവിധ പ്രവൃത്തികള്‍ ഏതെല്ലാമാണ്; അവയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ?
6467.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കൊല്ലം മണ്ഡലത്തില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന ഭരണാനുമതി ലഭിച്ചതും നിര്‍വ്വഹണം പുരോഗമിക്കുന്നതുമായ വിവിധ പ്രവൃത്തികള്‍ ഏതെല്ലാമാണ്; അവയുടെ ഇപ്പോഴത്തെ സ്ഥിതി സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ?
6468.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മലപ്പുറം മണ്ഡലത്തില്‍ ജലവിഭവ വകുപ്പ് മുഖേന സ്റ്റേറ്റ് ‍ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ടിലും (എസ് .ഡി.ആർ.എഫ് ) പ്ലാൻ ഫണ്ടിലും ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ മുഴുവന്‍ പ്രവൃത്തികളുടെയും വിശദാംശം നല്‍കുമോ;
( ബി )
മലപ്പുറം മണ്ഡലത്തിലെ കടലുണ്ടിപ്പുഴയിലെ ആനക്കയം വില്ലേജ് (സര്‍വ്വേ നമ്പര്‍ 141/8 പാണക്കാട് വില്ലേജ്), താമരക്കുഴി, നൂറാടി, കോരംകുണ്ട്, കോല്‍മണ്ണ (സര്‍വ്വേ നമ്പര്‍141/8 പാണക്കാട് വില്ലേജ്), പാണക്കാട് ആറുവെട്ടിക്കടവ് എന്നീ ഭാഗങ്ങളില്‍ പാർശ്വഭിത്തി നിർമ്മിക്കുന്നതിന് അടങ്കല്‍ തയ്യാറാക്കി മുൻഗണന നിശ്ചയിച്ച് സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നിര്‍ദ്ദേശം നല്‍കുമോ;
( സി )
പ്രസ്തുത പ്രൊപ്പോസലുകൾക്ക് ഫണ്ട് അനുവദിക്കുന്നതിനും ഭരണാനുമതി നല്‍കുന്നതിനുമുള്ള കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ;
( ഡി )
അപകടം കണക്കിലെടുത്ത് മൺസൂൺ വരുന്നതിന് മുമ്പുതന്നെ ഫണ്ട് അനുവദിക്കുവാൻ നടപടി സ്വീകരിക്കുമോ?
6469.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ കായലുകളും തോടുകളിലേയും എക്കല്‍മണ്‍ നിക്ഷേപം ഒഴുവാക്കി നീരൊഴുക്ക് ശക്തിപ്പെടുത്തി വെള്ളക്കെട്ട് പരിഹരിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;;
( ബി )
മണ്‍സൂണ്‍ ആകുന്നതിന് മുമ്പ് ഇടതോടുകളിലെ എക്കല്‍ നിക്ഷേപം ഒഴിവാക്കി നീരൊഴുക്ക് ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
6470.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ദേവികുളം മണ്ഡലത്തില്‍ മേജര്‍/മൈനര്‍ ഇറിഗേഷന്‍ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
6471.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ പാറപ്പുറം - വല്ലംകടവ് പാലത്തിന്റെ അപ്രോച്ച് റോഡിനോട് ചേര്‍ന്ന് കിടക്കുന്ന തോടിന് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനായി 21.12.2022 ന് ഡി2-37/12 നമ്പറായി പൊതുമരാമത്ത് വകുപ്പ് എറണാകുളം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍, എറണാകുളം ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് അയച്ച കത്തിന്മേല്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എ‍ഞ്ചിനിയര്‍ നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ; ഈ വിഷയത്തില്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ നടത്തിയ എല്ലാ കത്തിടപാടുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( ബി )
ഈ വിഷയത്തില്‍ ഇറിഗേഷന്‍ എറണാകുളം എക്സിക്യൂട്ടീവ് എഞ്ചിനിയര്‍, ഇറിഗേഷന്‍ ചീഫ് എഞ്ചിനിയര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയ്ക്ക് ആവശ്യമായ ഫണ്ട് അടിയന്തര പ്രാധാന്യത്തോടെ അനുവദിച്ച് പ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
6472.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ മൈനർ ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള മോട്ടോർ പമ്പ് ഹൗസുകളിലെ മോട്ടോറുകളുടെയും മറ്റ് ഉപകരണങ്ങളുടേയും അറ്റകുറ്റപണികൾ, നവീകരണ പ്രവൃത്തികൾ എന്നിവയിൽ അടിയന്തരമായി പൂർത്തീകരിക്കേണ്ടവ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഇവയുടെ വിശദാംശവും, ഇവയുടെ തകരാറുകൾ പരിഹരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്നും പമ്പ് ഹൗസുകൾ തിരിച്ച് വിശദമാക്കാമോ?
6473.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇറിഗേഷന്‍ വകുപ്പില്‍ നോളെഡ്ജ് അഡ്മിനിസ്ട്രേഷന്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് 21.11.2022 -ലെ വകുപ്പുതല സമിതി യോഗ തീരുമാനങ്ങളിന്മേൽ ചീഫ് എഞ്ചിനീയര്‍ (ജലസേചനവും ഭരണവും) നാളിതുവരെ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
6474.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുളന്തുരുത്തി മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസിന്റെ പരിധിയിലുള്ള എ.കെ. ബണ്ടിലെ ഫലവൃക്ഷങ്ങളിൽ നിന്നും ആദായമെടുക്കുന്നതിനായി 2013 മുതൽ ലേലത്തിൽ പങ്കെടുത്ത വ്യക്തികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
ലേലം കൊണ്ട വ്യക്തികൾ അടച്ച ഡെപ്പോസിറ്റ് തുക എത്രയെന്നും കാലാവധിക്ക് ശേഷം അവ തിരികെ നൽകിയിട്ടുണ്ടോയെന്നും അറിയിക്കാമോ;
( സി )
നിലവിൽ എത്ര പേർക്കാണ് പ്രസ്തുത ഡെപ്പോസിറ്റ് തുക തിരികെ നൽകാനുള്ളത് ; പ്രസ്തുത ഓഫീസിൽ എത്ര തുക ഇത്തരത്തിൽ വിതരണം ചെയ്യാനുണ്ടെന്ന് അറിയിക്കാമോ;
( ഡി )
ശ്രീ. കെ. സോമൻ എന്ന വ്യക്തി ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്മേൽ നാളിതു വരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഇ )
ശ്രീ. സോമൻ നൽകിയ അപേക്ഷയിൽ മേൽനടപടി സ്വീകരിച്ച് ടിയാൾക്ക് തുക നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
6475.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപം കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ ഭൂമി ഉള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥലം ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് വിട്ടുനല്‍കുന്ന കാര്യം പരിഗണിക്കുമോ; അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
6476.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി നഗരസഭയിൽ ഇറിഗേഷൻ വകുപ്പിന്റെ ഭൂമിയിൽ ബയോ പാർക്ക് നിർമ്മാണത്തിന് അനുമതി ലഭ്യമാക്കുന്നതിനുള്ള പ്രൊപ്പോസൽ നഗരസഭ നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രൊപ്പോസലിന് അംഗീകാരം നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രൊപ്പോസൽ നിലവിൽ ഏത് ഓഫീസിലാണെന്നും ആയതിന്റെ ഫയൽ നമ്പറും നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്നും വിശദമാക്കാമോ?
6477.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ മുട്ടം ശങ്കരപ്പിള്ളി മുതല്‍ അറക്കുളം വരെയുള്ള പ്രദേശത്തെ മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ (എം.വി.ഐ.പി.) 130 ഏക്കര്‍ ഭൂമി വനഭൂമിയാക്കി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടുണ്ടോ;
( ബി )
എം.വി.ഐ.പി.യുടെ കൈവശത്തിലുള്ള ഭൂമി വനംവകുപ്പിന് വിട്ടുനല്‍കുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
എം.വി.ഐ.പി. ഭൂമി വനംവകുപ്പിന് വിട്ടുനല്‍കുന്നത് കുടിവെള്ളം, ടൂറിസം, റോഡ് ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയുടെ തുടര്‍ വികസന പ്രവര്‍ത്തനങ്ങളെയും ജനസാന്ദ്രത ഏറിയ പഞ്ചായത്തുകളുടെ വികസനത്തേയും ഇത് ബാധിക്കുമെന്നതിനാല്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് ഭൂമി വിട്ടുനല്‍കുന്ന കാര്യം പരിഗണിക്കാമോ; ഇതുസംബന്ധിച്ച് ജലവിഭവം, റവന്യൂ, വനം എന്നീ വകുപ്പുകളുടെ സംയുക്ത യോഗം നടത്തിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ?
6478.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂഗര്‍ഭ ജലത്തിന്റെ അളവ് ഗണ്യമായി കുറയുന്നതായുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അറിയിക്കുമോ;
( ബി )
ബഹുനില കെട്ടിടങ്ങളുടെയും ഫ്ലാറ്റുകളുടെയും അനിയന്ത്രിതമായ ജല ഉപഭോഗം ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയുന്നതിന് കാരണമാകുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കുമോ;
( സി )
വലിയ തോതിലുള്ള ഭൂര്‍ഗഭ ജലത്തിന്റെ ഉപഭോഗം നിയന്ത്രിക്കുന്നതിനും അതുവഴി ഭൂഗര്‍ഭ ജലത്തിന്റെ അളവ് നിലനിര്‍ത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?
6479.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയുന്നതിനെപ്പറ്റി ജലവിഭവ വകുപ്പ് പഠനം നടത്തിയിട്ടുണ്ടോ; എന്നാണ് ഇത് സംബന്ധിച്ച് അവസാനമായി പഠനം നടത്തിയത്; പഠന റിപ്പോര്‍ട്ടിലുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
( ബി )
മൂന്ന് വർഷത്തിൽ ഒരിയ്ക്കൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്ന രീതി നിലവിൽ തുടരാന്‍ സാധിക്കുന്നുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ; അടിയന്തരമായി ഭൂഗർഭ ജലം സംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6480.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ ഭൂജല വകുപ്പ് മുഖേനയുള്ള ട്യൂബ് വെല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ യു.പി.വി.സി. പൈപ്പുകളുടെ റേറ്റ് സംബന്ധമായ വിഷയം സംബന്ധിച്ച് പ്രതിസന്ധിയുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയത്തിന്മേൽ ഭൂജല വകുപ്പ് ഡയറക്ടര്‍ 30.01.2023-ലെ ഡി.ജി.ഡബ്ല്യൂ.ഡി./182/2022/പി1 കത്ത് പ്രകാരം സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്ന ശിപാര്‍ശയിന്മേല്‍ സ്വീകരിച്ച നടപടി അറിയിക്കുമോ;
( സി )
യു.പി.വി.സി. പൈപ്പിന്റെ റേറ്റ് സംബന്ധമായ വിഷയം മൂലം ഹരിപ്പാട് മണ്ഡലത്തിലെ എത്ര ട്യൂബ് വെല്‍ നിര്‍മ്മാണ പ്രവൃത്തികളാണ് മുടങ്ങിക്കിടക്കുന്നതെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത വിഷയം പരിഹരിക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
6481.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാറമടകള്‍ ജലസംഭരണികളായി പുനരുപയോഗപ്പെടുത്തുന്ന വിഷയം പരിഗണയിലുണ്ടോ;
( ബി )
ഇപ്രകാരം പാറമടകള്‍ ജലസംഭരണികളായി ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ; അറിയിക്കുമോ;
( സി )
ഇല്ലെങ്കിൽ പാറമടകള്‍ ജലസംഭരണികളായി പുനരുപയോഗപ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
6482.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള ഏതെങ്കിലും കുടിവെള്ള വിതരണ പദ്ധതി സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
എവിടെയെല്ലാമാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുകയെന്ന് വിശദമാക്കാമോ;
( സി )
സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുന്നതുമൂലം കുടിവെള്ളത്തിന് അമിതവില നൽകേണ്ട സാഹചര്യം നിലവിലുണ്ടോ; വിശദമാക്കാമോ?
6483.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല്‍ജീവന്‍ പദ്ധതി പ്രകാരം സംസ്ഥാനത്ത് നാളിതുവരെ എത്ര കണക്ഷനുകള്‍ നല്‍കിയെന്നതിന്റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
6484.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള അര്‍ബന്‍ വാട്ടര്‍ സർവീസസ് ഇപ്രൂവ്മെന്റ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള മേല്‍നോട്ടവും നിര്‍വഹണവും വാട്ടര്‍ അതോറിറ്റിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രോജക്ടിന്റെ പെെലറ്റ് പദ്ധതി എന്ന നിലയില്‍ കൊച്ചിയില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ?
6485.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കൽ മണ്ഡലത്തിലെ ഇരിമ്പിളിയം-എടയൂർ-വളാഞ്ചേരി കുടിവെള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പാക്കേജ് 2, പാക്കേജ് 3 പ്രവൃത്തികള്‍ പൂർത്തിയായിട്ടുണ്ടോ; പദ്ധതിയുടെ പൂർത്തീകരണത്തിന് എന്തെല്ലാം പ്രവൃത്തികൾ ശേഷിക്കുന്നുണ്ടെന്ന് വിശദമാക്കുമോ; പദ്ധതി അടിയന്തരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
6486.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നഗരസഭാ മിനി കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെട്ട പാണക്കാട് പ്രദേശത്ത് പമ്പിംഗ് ലൈനിലും വിതരണത്തിലുമുള്ള തകരാറുകള്‍ കാരണം കുടിവെള്ള വിതരണം തടസ്സപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ അതിന് പരിഹാരമായി പാണക്കാട് മാമ്പറമ്പിലുള്ള ജലശുദ്ധീകരണ പ്ലാന്റിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇടയ്ക്കിടെ തകരാറിലാകുന്ന കടലുണ്ടിപ്പുഴയിലെ ചാമക്കയത്തെ കിണറില്‍ നിന്നുള്ള പമ്പിംഗ് മെയിന്‍ 300mm D1K9 ആക്കി മാറ്റി സ്ഥാപിക്കുന്നതിനുമുള്ള എസ്റ്റിമേറ്റിന് ജലവിഭവ വകുപ്പ് അംഗീകാരം നല്‍കിയിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ പ്രസ്തുത പ്രോപ്പോസലിന് അംഗീകാരം നല്‍കുവാനും ഫണ്ട് അനുവദിക്കുവാനും നടപടി സ്വീകരിക്കുമോ?
6487.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ ജില്ലയിലെ വിവിധ പുഴകളിലെ നീരൊഴുക്കും, ജലസംഭരണികളിലെ ജലത്തിന്റെ അളവും വലിയ തോതിൽ കുറഞ്ഞിരിക്കുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ചാലക്കുടിപ്പുഴയിലെ നീരൊഴുക്കിലുണ്ടായിട്ടുള്ള കുറവ് മൂലം വൻതോതിലുള്ള കൃഷിനാശത്തിനും കുടിവെള്ള ദൗർലഭ്യത്തിനും പരിഹാരമായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാൻ നിശ്ചയിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ?
6488.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ എടവനക്കാട്, നായരമ്പലം, ഞാറക്കല്‍, കുഴുപ്പിള്ളി, പള്ളിപ്പുറം പ‍ഞ്ചായത്തുകളില്‍ കഴിഞ്ഞ കുറെ നാളുകളായി അനുഭവപ്പെടുന്ന കുടിവെളള ക്ഷാമത്തിന് കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത പഞ്ചായത്തുകളിലെ ശുദ്ധജല വിതരണത്തിനായി ആവശ്യമുള്ള ജലം എത്രയെന്നും ഇതില്‍ കുറവുണ്ടായിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( സി )
കുടിവെള്ള ക്ഷാമത്തിന്റെ പേരില്‍ എടവനക്കാട് ഗ്രാമപഞ്ചായത്ത് ഭരണാധികാരികള്‍ മറ്റ് പഞ്ചായത്തുകള്‍ക്ക് വെള്ളം ലഭ്യമാകുന്നത് തടഞ്ഞ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത സംഭവത്തില്‍ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
6489.
ശ്രീ. അൻവർ സാദത്ത്
ശ്രീ . സണ്ണി ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വേനൽ കടുത്ത സാഹചര്യത്തിൽ അടുത്ത മണ്‍സൂണ്‍ ആരംഭിക്കും വരെയും സംസ്ഥാനത്തെ കുടിവെള്ള വിതരണത്തിന് ആവശ്യമായത്ര വെള്ളം സംഭരണികളിലുണ്ടോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ശരാശരി ഉപഭോഗവും സംഭരണികളിലെ ജലശേഖരവും സംബന്ധിച്ച വിശദവിവരം നല്‍കാമോ;
( സി )
കാലവര്‍ഷത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ മൂലം കുടിവെള്ള ലഭ്യതയിലുണ്ടാകുന്ന വ്യതിയാനം വിതരണത്തെ ബാധിക്കാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാറുണ്ടെന്ന് വ്യക്തമാക്കുമോ?
6490.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിലെ ഉൾനാടൻ വനപ്രദേശമായ അച്ചൻകോവിലിലെ കുടിവെള്ള സ്രോതസ്സായ അച്ചൻകോവിൽ -മുതലത്തോട് തടയണ തകർച്ചയിലാണ് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഈ പ്രദേശത്ത് വേനൽക്കാലത്തുണ്ടാകുന്ന ജലദൗർലഭ്യം പരിഹരിക്കുന്നതിന് കൂടുതൽ താഴ്ചയിൽ കുഴി എടുത്തു കോൺക്രീറ്റ് ചെയ്തു തടയണയുടെ ഉയരം വർദ്ധിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
ഇതോടൊപ്പം ഇവിടെ നിന്നുള്ള ജലം സംഭരിച്ചുവരുന്ന അച്ചൻകോവിൽ ഹരിജൻ കോളനിയിലെ മൂന്നുമൂക്കിലുള്ള സംഭരണ ടാങ്കിന്റെ ഉയരം വർധിപ്പിച്ച് ജനങ്ങള്‍ക്ക് പൂർണ്ണതോതിൽ ജലവിതരണം ഉറപ്പാക്കുന്ന കാര്യം പരിഗണിക്കുമോയെന്ന് അറിയിക്കുമോ;
( ഡി )
ബഹുഭൂരിപക്ഷം ജനങ്ങളും കുടിവെള്ള വിതരണത്തെ ആശ്രയിക്കുന്ന പ്രസ്തുത പ്രദേശത്ത്, കുടിവെള്ള വിതരണമില്ലാത്ത ദിനങ്ങളിൽ കുടിവെള്ളത്തിനായി വന്യമൃഗങ്ങളുള്ള ഉള്‍വന അരുവികളിലേക്ക് പ്രദേശത്തെ ജനങ്ങൾക്ക് പോകേണ്ടിവരുന്ന അപകടകരമായ സാഹചര്യം ഒഴിവാക്കുന്നതിനായി അച്ചൻകോവിലിലെ തടയണ നവീകരിച്ച് വേനൽക്കാലത്തും പൂർണ്ണതോതിൽ ജലവിതരണം ഉറപ്പാക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
6491.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല ജീവൻ പദ്ധതിയില്‍ മൂന്നിയൂർ, ചേലേമ്പ്ര, തേഞ്ഞിപ്പലം, വള്ളിക്കുന്ന്, പെരുവള്ളൂർ എന്നീ ഗ്രാമ പഞ്ചായത്തുകളിലേയ്ക്കുള്ള കുടിവെള്ള പദ്ധതിയ്ക്കായി ദേശീയ പാത-66-ല്‍ ഇടിമുഴിക്കൽ മുതല്‍ തലപ്പാറ വരെയുള്ള ഭാഗങ്ങളില്‍ പൈപ്പ് സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഫണ്ട് ഡെപ്പോസിറ്റ് ചെയ്ത് നിർദിഷ്ട എൻ.എച്ച്. കരാർ ഏജൻസിയെ കൊണ്ട് പ്രവൃത്തി ഏറ്റെടുപ്പിക്കുന്നതിനോ മറ്റ് സാധ്യതകൾ കണ്ടെത്തി പരിഹാരം കാണുന്നതിനോ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനാവശ്യമായ യൂട്ടിലിറ്റി ഡക്റ്റ് നിലവിലുണ്ടോ; ഇല്ലെങ്കില്‍ ആയത് നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
6492.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടുവണ്ണൂർ, കോട്ടൂർ ഗ്രാമപഞ്ചായത്തുകളിൽ ജലജീവൻ പദ്ധതിയുടെ പൈപ്പ് ലൈൻ ഇടുന്നതിനായി ഗ്രാമപഞ്ചായത്ത് റോഡുകളിൽ ട്രഞ്ച് ഇടുമ്പോൾ, പ്രസ്തുത റോഡുകൾ പുനഃസ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഗ്രാമപഞ്ചായത്തുകളിലെ റോഡുകൾ പൂർണ്ണമായും ട്രഞ്ച് ഇട്ടതിന്റെ ഭാഗമായി ഗതാഗത യോഗ്യമല്ലാതായി തീരുകയും ഗ്രാമപഞ്ചായത്തിന് റോഡുകൾ പുനഃസ്ഥാപിക്കുന്നതിന് ഫണ്ട് ലഭിക്കാതിരിക്കുകയും ചെയ്യുന്ന ഗുരുതരമായ സ്ഥിതിവിശേഷം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
ഇതര ഗ്രാമപഞ്ചായത്തുകളിലെ റോ‍ഡ് പുനഃസ്ഥാപനത്തിന് ഫണ്ട് അനുവദിക്കുകയും നടവണ്ണൂർ, കോട്ടൂർ ഗ്രാമപഞ്ചായത്തുകൾക്ക് പ്രസ്തുത ഫണ്ട് നൽകാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാമോ; വിശദമാക്കുമോ?
6493.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകള്‍ക്ക് ശുദ്ധജല വിതരണത്തിനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമെന്നും പ്രസ്തുത പദ്ധതികളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ നിന്നും എത്ര MLD ജലം വിതരണം ചെയ്യുന്നുണ്ടെന്നും ജലശുദ്ധീകരണ ശാലയില്‍ നിന്നും പ്രസ്തുത പദ്ധതികളിലേക്ക് വിതരണത്തിനായി ലഭ്യമാകുന്നുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പഞ്ചായത്തുകളിലെ ശുദ്ധജല വിതരണത്തിനായി നിലവില്‍ ലഭ്യമാകുന്ന ജലം എത്രയെന്നും ആവശ്യകത എത്രയെന്നും ആവശ്യകതയും വിതരണവും തമ്മിലുളള അന്തരം എത്രയെന്നും വിശദമാക്കാമോ;
( ഡി )
ശുദ്ധജലത്തിന്റെ ആവശ്യകതയും വിതരണവും തമ്മിലുള്ള അന്തരം പരിഹരിച്ച് ശുദ്ധജലവിതരണം സുഗമമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
6494.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ നിലവില്‍ എത്ര ഗാര്‍ഹിക, ഗാര്‍ഹികേതര കുടിവെള്ള കണക്ഷനുകളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ജലജീവന്‍ പദ്ധതി വഴി കണക്ഷനുകള്‍ ലഭിച്ചിട്ടും കുടിവെള്ളം ലഭിക്കാത്ത ഉപഭോക്താക്കളുടെ വാട്ടര്‍ ചാര്‍ജ്ജ് ഒഴിവാക്കി നല്‍കുന്നത് പരിഗണിക്കുമോ;
( സി )
ആംനസ്റ്റി പദ്ധതി പ്രകാരം കായംകുളം മണ്ഡലത്തിലെ ഉപഭോക്താക്കള്‍ക്ക് എത്ര തുകയുടെ ഇളവാണ് അനുവദിച്ചിട്ടുള്ളതെന്നും എത്രപേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയിലൂടെ കായംകുളം മണ്ഡലത്തില്‍ നിന്നും എത്ര തുക സമാഹരിക്കാന്‍ കഴിഞ്ഞുവെന്ന് വിശദമാക്കാമോ?
6495.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജലശുദ്ധീകരണ ശാലകളുടെ സ്ഥാപിതശേഷി പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
കാലാവസ്ഥാ വ്യതിയാനം മൂലമുളള വരള്‍ച്ച കേരളത്തില്‍ തുടര്‍ച്ചയായ പ്രതിഭാസമാകുന്ന സാഹചര്യത്തില്‍ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;
( സി )
ജലവിഭവങ്ങളുടെ വിവേകപൂര്‍ണ്ണമായ ഉപഭോഗത്തിനും ജലവിതരണ മാനേജ്മെന്റിനും ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം ഉപയോഗിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടോ; വിശദമാക്കുമോ?
6496.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായുള്ള ജലജീവൻ പദ്ധതിയുടെ ടാങ്കുകൾ സ്ഥാപിക്കുന്നതിതിന് ഭൂമിയുടെ വാല്യുവേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ വളരെയധികം കാലതാമസം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ അത് പരിഹരിക്കാൻ സത്വര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
6497.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ വാട്ടര്‍ അതോറിറ്റി മുഖേന കുടിവെള്ളം ലഭിക്കാത്ത സ്ഥലങ്ങള്‍ എതൊക്കെയാണ്; ജില്ല തിരിച്ചുള്ള വിശദാംശം നല്‍കാമോ;
( ബി )
ഇത്തരത്തില്‍ കുടിവെള്ളം ലഭ്യമല്ലാത്ത ഇടങ്ങളില്‍ ടാങ്കര്‍ ലോറികള്‍ മുഖേന കുടിവെള്ളം സമയബന്ധിതമായി എത്തിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
ടാങ്കര്‍ ലോറികള്‍ മുഖേന കുടിവെള്ളം വാങ്ങുവാന്‍ പൊതുജനം സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ഡി )
അര്‍ബന്‍/റൂറല്‍ പ്രദേശങ്ങളില്‍ എപ്രകാരമാണ് പൊതുജനം വാട്ടര്‍ടാങ്കര്‍ മുഖേനയുള്ള ജലത്തിനായി അപേക്ഷ നല്‍കേണ്ടതെന്നും ഇതിനു നല്‍കേണ്ടുന്ന ചാര്‍ജുകള്‍ സംബന്ധിച്ച വിശദാംശങ്ങളും ലഭ്യമാക്കുമോ?
6498.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇതുവരെ എത്ര ലക്ഷം ഗാർഹിക കുടിവെള്ള കണക്ഷൻ നൽകിയിട്ടുണ്ടെന്നും അതിൽ എത്ര കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ നൽകിയിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
വാമനപുരം മണ്ഡലത്തിൽ ജലജീവൻ മിഷൻ വഴിയും മറ്റ് പദ്ധതികൾ മുഖേനയും ഇതുവരെ എത്ര കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകിയിട്ടുണ്ടെന്നും അവയിൽ എത്ര കുടുംബങ്ങൾക്ക് സൗജന്യ കുടിവെള്ള കണക്ഷൻ നൽകിയിട്ടുണ്ടെന്നും പഞ്ചായത്തടിസ്ഥാനത്തിൽ വിശദമാക്കാമോ;
( സി )
മണ്ഡലത്തിൽ സമ്പൂർണ കുടിവെള്ള കണക്ഷൻ നൽകുന്നതിനായുള്ള വിവിധ പദ്ധതികൾക്ക് എന്തെങ്കിലും തടസങ്ങൾ നിലനിൽക്കുന്നുണ്ടോ; വിശദമാക്കാമോ?
6499.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ മുഴുവന്‍ സമയ ജലവിതരണം സാധ്യമാക്കുന്നതിനായി ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ ധനസഹായത്തോടെയുള്ള പദ്ധതിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തന പുരോഗതിയും ആയത് എപ്പോള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നുമുള്ള വിശദാംശവും ലഭ്യമാക്കുമോ;
( ബി )
കൊച്ചി, തിരുവനന്തപുരം കോര്‍പ്പറേഷനുകളില്‍ നടപ്പിലാക്കുന്ന കേരള അർബൻ വാട്ടർ സർവീസസ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ നാളിതുവരെ നടന്ന പ്രവര്‍ത്തന പുരോഗതിയുടെ വിശദാംശം വ്യക്തമാക്കുമോ?
6500.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റി നല്‍കുന്ന സേവനങ്ങളില്‍ കൃത്യതയും വേഗതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി അതോറിറ്റിയുടെ ഐ.ടി. വിംഗ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഐ.ടി. വിംഗിന്റെ പ്രവര്‍ത്തനം ചിട്ടപ്പെടുത്തുന്നതിന് ഏത് ഏജന്‍സിയ്ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്; പ്രസ്തുത കരാര്‍ എത്ര വര്‍ഷത്തേയ്ക്കാണെന്നും ഇതിനായി 2021, 2022 കാലയളവില്‍ എത്ര തുക ചെലവായെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
6501.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍അതോറിറ്റിയിലെ പെന്‍ഷന്‍ ഏറ്റവും ഒടുവില്‍ പരിഷ്കരിച്ചത് എന്നാണെന്ന് വ്യക്തമാക്കുമോ;
( ബി )
പതിനൊന്നാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ കേരള വാട്ടര്‍ അതോറിറ്റിയില്‍ നടപ്പാക്കാന്‍ കാലതാമസം നേരിടുന്നതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കാമോ;
( സി )
പെന്‍ഷന്‍ പരിഷ്കരണം വാട്ടര്‍ അതോറിറ്റിയില്‍ എന്നത്തേക്ക് നടപ്പിലാക്കാന്‍ കഴിയുമെന്നറിയിക്കാമോ?
6502.
ശ്രീ. അൻവർ സാദത്ത്
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റി ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിലെ കാലതാമസമാണ് ജലവിതരണ സംവിധാനത്തിലെ പോരായ്മകൾക്ക് പ്രധാന കാരണമെന്ന് വിലയിരുത്തുന്നുണ്ടോ;
( ബി )
വാട്ടർ അതോറിറ്റിയില്‍ കാലോചിതമായ മാറ്റങ്ങള്‍ നടപ്പിലാക്കാത്തതാണ് ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കാനിടയാക്കിയതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വാട്ടര്‍ അതോറിറ്റി പുനഃസംഘടിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറും തടസ്സരഹിതമായ ജലവിതരണം സാധ്യമാകാത്തതിന്റെ കാരണങ്ങൾ എന്തെല്ലാമാണ്; എങ്കിൽ പ്രസ്തുത ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6503.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടർ അതോറിറ്റിയിലെ കരാറുകാർക്ക് ബിൽത്തുക അനുവദിച്ചുനൽകുന്നതിൽ കുടിശികയുണ്ടോ; എങ്കില്‍ കുടിശിക തുക എത്രയാണെന്നും എത്ര കാലമായി ഏതെല്ലാം കരാറുകാർക്കാണ് നാളിതുവരെ കുടിശികയുള്ളത് എന്നുമുള്ള വിശദാംശം ജില്ല തിരിച്ച് ലഭ്യമാക്കാമോ?
6504.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റിയില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (ജനറല്‍)-ന്റെ ഓഫീസുമായി ബന്ധപ്പെട്ടുള്ള 35966/ഇ.1/2022/കെ.ഡബ്ല്യു.എ. നമ്പര്‍ ഫയലിന്റെ എല്ലാ വോള്യത്തിന്റെയും മുഴുവന്‍ പേജുകളുടെയും (കറന്റ്, നോട്ട്, അറ്റാച്ച്മെന്റ് ഉള്‍പ്പെടെ) പകര്‍പ്പ് ലഭ്യമാക്കാമോ?
6505.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട് ഉപയോഗിക്കാത്ത വെള്ളത്തിന് കരം അടക്കുന്നതിന് ബില്ലുകള്‍ വരുന്നതായി വ്യാപക പരാതികള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിനും ഉപയോഗിക്കുന്ന വെള്ളത്തിന് മാത്രം കരം ഈടാക്കുന്നത് ഉറപ്പു വരുത്തുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6506.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല ഗുണനിലവാര പരിശോധനയ്ക്കായി കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ ആകെ എത്ര ലാബുകൾ ഉണ്ടെന്നും എൻ.എ.ബി.എല്‍.ന്റെ അംഗീകാരമുളളത് ഏതിനെല്ലാമാണെന്നും അറിയിക്കാമോ;
( ബി )
എൻ.എ.ബി.എല്‍. അംഗീകാരമില്ലാത്ത എത്ര ലാബുകൾ ഉണ്ടെന്നും ഇവയ്ക്ക് അംഗീകാരം നേടുന്നതിനായി എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
അംഗീകാരം ഇല്ലാത്ത ലാബുകളുടെ ടെസ്റ്റ് റിസൾട്ടുകളുടെ കൃത്യത ഉറപ്പാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
6507.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടർ അതോറിറ്റിയിൽ ഓരോ ഡിവിഷന്റെയും യൂണിറ്റിന്റെയും കീഴിലുണ്ടാകുന്ന അടിയന്തര പ്രാദേശിക ജോലികള്‍ ചെയ്ത ഇനത്തിൽ അംഗീകൃത കരാറുകാർക്ക് എത്ര മാസത്തെ കുടിശികത്തുക നൽകാനുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുക എന്നത്തേയ്ക്ക് നൽകുവാൻ കഴിയുമെന്ന് വ്യക്തക്കാമോ?
6508.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാട്ടര്‍മീറ്റര്‍-സെല്‍ഫ് റീഡിംഗ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പുതിയ വാട്ടര്‍ കണക്ഷന്‍, സ്വീവേജ് കണക്ഷന്‍, മറ്റ് ഉപഭോക്തൃ സേവനങ്ങള്‍ എന്നിവയ്ക്കുവേണ്ടി ഓണ്‍ലെെനായി അപേക്ഷിക്കുന്നതിന് ഇ-ടാപ്പ് സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( സി )
കേരള വാട്ടര്‍ അതോറിറ്റിയുടെ പരാതി പരിഹാര പോര്‍ട്ടലുകള്‍ പൂര്‍ണ്ണമായി ഉപയോഗത്തില്‍ വന്നിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പുരോഗതി അറിയിക്കാമോ;
( ഡി )
പേപ്പര്‍ലെസ് ഓഫീസ് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വാട്ടര്‍ അതോറിറ്റി ഓഫീസിൽ ഡിജിറ്റല്‍ ഫയല്‍ മൂവ്മെന്റ് സിസ്റ്റം നടപ്പാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ഇ )
ക്വിക്ക് പേ ആപ്ലിക്കേഷന്‍ യൂസര്‍ ഫ്രണ്ട്‌ലി ആണോയെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ; വിശദവിവരം നല്‍കാമോ?
6509.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളാ വാട്ടർ അതോറിറ്റിയുടെ പുനഃസംഘടന നടപടികൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
കേരളാ വാട്ടർ അതോറിറ്റിയുടെ നോൺ-പ്ലാൻ ഗ്രാൻഡ് കുടിശിക സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
6510.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല ജീവന്‍ പദ്ധതിയ്ക്കായി അനുവദിച്ച തുക വാട്ടര്‍ അതോറിറ്റി ഓഫീസിൽ ക്യാഷ് ബുക്കില്‍ രേഖപ്പെടുത്താതും തുക കരാറുകാര്‍ക്ക് അനുവദിക്കാത്തതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിന്മേല്‍ ധനകാര്യ വിഭാഗം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത വിഷയത്തില്‍ കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനകയറ്റം ഉള്‍പ്പെടെ നല്‍കിയെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ വിഷയത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
6511.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയ്പമംഗലം മണ്ഡലത്തിലെ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ കല്ലുംപുറം എസ്.സി. കോളനിയിലും പരിസരത്തും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ആറു ദിവസം കൂടുമ്പോൾ മാത്രമാണ് ഈ പ്രദേശത്ത് കുടിവെള്ളം ലഭിക്കുന്നത് എന്നിരിക്കെ ഈ പ്രശ്നം പരിഹരിക്കാനും രണ്ടുദിവസം കൂടുമ്പോഴെങ്കിലും കുടിവെള്ളം ലഭ്യമാക്കുവാനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
കുടിവെള്ളത്തിന്റെ നിറം മാറുന്നതായി നാട്ടുകാർ നിരന്തരം പരാതിപ്പെടുന്ന സാഹചര്യത്തില്‍ പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
6512.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് കേരള വാട്ടര്‍ അതോറിറ്റി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
കായംകുളം കായലിനോട് ചേര്‍ന്ന് കിടക്കുന്ന ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നിലവിലുള്ള പാത്തിയൂര്‍ പ്ലാന്റിനെ 12 എം.എല്‍.ഡി. കപ്പാസിറ്റിയില്‍ നിന്നും 20 എം.എല്‍.ഡി. കപ്പാസിറ്റിയായി ഉയര്‍ത്തി അവിടെ നിന്നും കുടിവെള്ളം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
6513.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പോത്തുണ്ടി ഡാം ജലസ്രോതസായി എത്ര കുടിവെള്ള കണക്ഷന്‍ നൽകാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഇതിനാവശ്യമായ വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കുമോ?
6514.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ പറമ്പികുളം, നെല്ലിയാമ്പതി മേഖലകളില്‍ കൂടിവെള്ളം എത്തിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രദേശങ്ങളിലേക്കുള്ള ജലസ്രോതസ്സുകളുടെ സാധ്യത സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കുമോ?
6515.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്റെ ഭാഗമായി നെന്മാറ മണ്ഡലത്തില്‍ നടത്തുന്ന പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ഇതില്‍ എത്ര പ്രവൃത്തികളാണ് നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും മറ്റ് പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും വിശദമാക്കുമോ?
6516.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മംഗലം ഡാം സമഗ്ര കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കുമോ;
( സി )
ഈ പദ്ധതി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നറിയിക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
6517.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ജലവിഭവ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയെന്നും അവയുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം, ഇ-മെയില്‍ വിലാസം, ജീവനക്കാരുടെ ഔദ്യോഗിക മൊബൈല്‍ നമ്പരുകള്‍ എന്നിവയും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ അനുവദിച്ചിട്ടുള്ള സ്ഥിരം തസ്തികകള്‍, അവയുടെ എണ്ണം, ഒഴിവുള്ള തസ്തികകള്‍ എന്നിവ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളില്‍ കരാര്‍/താല്‍ക്കാലിക/ദിവസവേതന/അന്യത്രസേവന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍, പ്രസ്തുത സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള മുന്നുപാധികള്‍/രേഖകള്‍ ഏതൊക്കെയെന്നും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സമയപരിധി എത്രയെന്നും വിശദമാക്കാമോ?
6518.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ എലവഞ്ചേരി പല്ലശ്ശന കുടിവെള്ള പദ്ധതി എന്ന് പൂര്‍ത്തീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
6519.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിലെ വാടാനപ്പള്ളി പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന വാട്ടര്‍ അതോറിറ്റിയുടെ കെട്ടിടം പൊളിച്ച് മാറ്റുന്നതിനുള്ള അനുമതിക്കായി പഞ്ചായത്ത് അധികൃതരില്‍ നിന്നും അപേക്ഷ ലഭിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയതിന്മേല്‍ സ്വീകരിച്ച നടപടി അറിയിക്കുമോ;
( സി )
അപകടാവസ്ഥയിലുള്ള പ്രസ്തുത കെട്ടിടം പൊളിച്ച് മാറ്റുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ;
( ഡി )
ഇല്ലെങ്കില്‍ ആയതിനുവേണ്ട സത്വര നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.