|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2105.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ ഏതെല്ലാം ആരോഗ്യ
കേന്ദ്രങ്ങളിലാണ് ഇ-ഹെല്‍ത്ത്
സംവിധാനം നിലവില്‍
വന്നിട്ടുളളതെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരമുളള സേവനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
മണ്ഡലത്തിലെ
മറ്റ് ആരോഗ്യ കേന്ദ്രങ്ങളില്‍
ഇ-ഹെല്‍ത്ത് പദ്ധതി
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
2106.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാലിയേറ്റീവ്
കെയറിന്റെ പ്രാധാന്യം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ മെഡിക്കല്‍
കോളേജുകളില്‍ പാലിയേറ്റീവ്
കെയര്‍ പദ്ധതി ആരംഭിക്കാന്‍
പദ്ധതിയുണ്ടാ;
(
ബി )
ഉണ്ടെങ്കില്‍
മെഡിക്കല്‍ കോളേജുകള്‍ക്ക്
പ്രസ്തുത ആവശ്യത്തിലേക്ക് എത്ര
തുക അനുവദിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
2107.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൊതുജനാരോഗ്യ
സംരക്ഷണത്തിനായി സംസ്ഥാന
സര്‍ക്കാര്‍ ആവിഷ്കരിച്ച്
നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ
സുരക്ഷ പദ്ധതി (കാസ്പ) യിൽ
നിലവില്‍ എത്ര
ഗുണഭോക്താക്കളുണ്ടെന്ന്
വിശദമാക്കുമോ;
(
ബി )
ഒരു
ഗുണഭോക്താവിന് സംസ്ഥാന
സര്‍ക്കാരും കേന്ദ്ര
സര്‍ക്കാരും ചെലവാക്കുന്ന
വിഹിതം എത്രയാണെന്ന്
അറിയിക്കാമോ;
(
സി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം സംസ്ഥാന
സര്‍ക്കാരും കേന്ദ്ര
സര്‍ക്കാരും ഈയിനത്തില്‍
ചെലവാക്കിയ തുകയുടെ വിശദാംശം
നല്‍കാമോ;
(
ഡി )
നിയമപ്രകാരം
കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട
വിഹിതത്തില്‍ കുറവ്
വന്നിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
2108.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആരോഗ്യ
വകുപ്പിന് കീഴിലെ മിഠായി പദ്ധതി
പ്രകാരം ലഭിക്കുന്ന
ആനുകൂല്യങ്ങളും അവയുടെ
മാനദണ്ഡങ്ങളും വിശദമാക്കുമോ;
(
ബി )
എല്ലാ
ജില്ല, താലൂക്ക് ആശുപത്രികളിലും
മിഠായി പദ്ധതി നടപ്പിലാക്കുന്ന
കാര്യം പരിശോധിക്കുമോ;
വിശദമാക്കുമോ?
2109.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ശ്രുതി മധുരം, കാതോരം,
ഐ.എഫ്.എം.എ. എന്നീ പദ്ധതികൾ
പ്രകാരം കോക്ലിയർ ഇംപ്ലാൻറ്
ശസ്ത്രക്രിയ ചെയ്തിട്ടുള്ള
കുട്ടികളുടെ ശ്രവണ സഹായ
ഉപകരണങ്ങൾക്ക് കേടുപാടുകൾ
സംഭവിച്ച് ഉപയോഗിക്കുവാൻ
കഴിയാതാകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന് എന്ത് പരിഹാര
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
ശ്രവണ
സഹായ ഉപകരണങ്ങളുടെ ഗുണമേന്മ
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
തകരാറിലായ ശ്രവണ സഹായ ഉപകരണങ്ങൾ
വിതരണം ചെയ്ത കമ്പനികൾ അവരുടെ
നിർമ്മാണവും വിതരണവും
നിർത്തിയത് മൂലം ഗുണഭോക്താക്കൾ
അനുഭവിക്കുന്ന ബുദ്ധിമുട്ട്
പരിഹരിക്കാൻ എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
സി )
ഐ.എഫ്.എം.എ.
പ്രകാരം സർജറി
ചെയ്തിട്ടുള്ളവരുടെ ഇംപ്ലാന്റ്
ഒഴികെ ബാഹ്യമായി ഘടിപ്പിക്കുന്ന
ശ്രവണ സഹായ ഉപകരണങ്ങൾ കേടായത്
കാരണമുണ്ടായ ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ഡി )
കേടാകുന്ന
ശ്രവണ സഹായികൾക്ക് പകരം
പൊതുവിപണിയിൽ നിന്നും ഇത്തരം
ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള
അനുമതിയും അർഹതയുള്ളവര്‍ക്ക്
ആയതിന് മെഡിക്കൽ
റീംബേഴ്‌സ്‍മെന്റ്
അനുവദിയ്ക്കുന്നതിനുള്ള
ഉത്തരവും
പുറപ്പെടുവിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2110.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാരുണ്യ
ആരോഗ്യ സുരക്ഷാ പദ്ധതിയിൽ
(കാസ്പ) ഇൻഷുറൻസ് വിഹിതത്തിന്റെ
20% ഹെൽത്ത് ഏജൻസിക്ക്
നല്‍കണമെന്ന ഉത്തരവ്
മരവിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇൻഷുറൻസ്
വിഹിതത്തിന്റെ 15% ആശുപത്രി
ജീവനക്കാർക്ക് ഇൻസെന്റീവായി
നൽകാനുള്ള നീക്കം
താൽക്കാലികമായി
ഉപേക്ഷിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
സർക്കാർ
ആശുപത്രികളിലെത്തുന്ന
രോഗികൾക്ക് പരിശോധനകള്‍ക്കും
മരുന്നുകൾ വാങ്ങുന്നതിനും
പുറത്തുള്ള സ്ഥാപനങ്ങളെ
ആശ്രയിക്കേണ്ടി
വരുന്നുണ്ടെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഇത്തരം സാഹചര്യം
ഒഴിവാക്കുന്നതിനായി അതാത്
സർക്കാർ ആശുപത്രികളിൽ തന്നെ
പ്രസ്തുത സൗകര്യങ്ങൾ
ലഭ്യമാക്കുന്നതിന് വേണ്ട സത്വര
നടപടി സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
2111.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പി.എം.ജെ.വി.കെ.
(പ്രധാനമന്ത്രി ജന്‍ വികാസ്
കാര്യക്രം) പദ്ധതിയില്‍
ഉൾപ്പെടുത്തി തൃശ്ശൂര്‍
ജില്ലയിലെ പുതുക്കാട് താലൂക്ക്
ആശുപത്രിയില്‍ അമ്മയും കുഞ്ഞും
കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിനായുള്ള
പ്രൊപ്പോസല്‍ പരിഗണനയിലുണ്ടോ;
(
ബി )
പുതുക്കാട്
താലൂക്ക് ആശുപത്രിയില്‍ മുപ്പത്
വര്‍ഷത്തിനുശേഷം ഗൈനക് ഐ.പി.
പുന:രാംരംഭിച്ച സാഹചര്യത്തില്‍,
അമ്മയും കുഞ്ഞും കോംപ്ലക്സ്
നിര്‍മ്മാണം
നടത്തുന്നതിനാവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(
സി )
തൃശ്ശൂര്‍
ജില്ലയില്‍ ആരോഗ്യ മേഖലയിലെ
ഏതെല്ലാം പ്രോജക്ടുകളാണ്
പി.എം.ജെ.വി.കെ. യില്‍
ഉള്‍പ്പെടുത്തി
നടപ്പാക്കുന്നതിനായി
കേന്ദ്രാനുമതി ലഭ്യമാക്കുവാൻ
സമര്‍പ്പിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
2112.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുറ്റിപ്പുറം
താലൂക്ക് ആശുപത്രിക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി 2019-20
സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന
ബജറ്റില്‍ മരാമത്ത് പണികള്‍,
വാല്യം II-ല്‍ ക്രമ നമ്പര്‍
2670 ആയി ഉള്‍പ്പെടുത്തി 20
ശതമാനം തുക വകയിരുത്തിയതിന്റെ
അടിസ്ഥാനത്തില്‍, മലപ്പുറം
ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും
എന്നാണ് കെട്ടിട
നിർമ്മാണത്തിന്റെ ഭരണാനുമതിക്ക്
വേണ്ടിയുള്ള ശിപാര്‍ശ
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലും
സര്‍ക്കാരിനും ലഭിച്ചതെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയ്ക്ക് ഭരണാനുമതി
ലഭിക്കുവാനുള്ള കാലതാമസത്തിന്റെ
കാരണം വിശദമാക്കുമോ; ഭരണാനുമതി
ലഭിക്കുന്നതിന് എന്തെല്ലാം
നടപടികള്‍
അവശേഷിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തിക്ക് ധനകാര്യ
വകുപ്പിന്റെ അനുമതിയ്ക്കായി
ഫയല്‍ സമര്‍പ്പിച്ചിട്ടുള്ളത്
എന്നൊക്കെ ആണെന്നും പ്രസ്തുത
ഫയലില്‍ ധന വകുപ്പിന്റെ
റിമാര്‍ക്സ് എന്തായിരുന്നു
എന്നും വിശദമാക്കുമോ;
(
ഡി )
ധന
വകുപ്പിന്റെ
റിമാര്‍ക്സിന്‍മേല്‍
ആരോഗ്യവകുപ്പ് സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ഇ )
കുറ്റിപ്പുറം
താലൂക്ക് ആശുപത്രിയുടെ കെട്ടിട
നിര്‍മ്മാണ പ്രവൃത്തികള്‍
4210-01-110-74-PV എന്ന
ശീര്‍ഷകത്തിലെ ഫണ്ട്
വിനിയോഗിച്ച്, വകുപ്പുതല വർക്ക്
ഗ്രൂപ്പ് മീറ്റിംഗിൽ
ഉള്‍പ്പെടുത്തി അംഗീകാരം
നല്‍കുന്നതിനായി പ്രൊപ്പോസല്‍
സമര്‍പ്പിക്കുവാന്‍ ആരോഗ്യ
വകുപ്പിന് ധനകാര്യ വകുപ്പ്
നിര്‍ദ്ദേശം നല്‍കിയിരുന്നോ;
എങ്കിൽ എന്നാണ് നിർദ്ദേശം
നൽകിയതെന്നും അതിന്മേൽ ആരോഗ്യ
വകുപ്പ് സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും ഫയല്‍
നമ്പര്‍ സഹിതം വിശദമാക്കുമോ;
(
എഫ് )
കുറ്റിപ്പുറം
താലൂക്ക് ആശുപതിയുടെ കെട്ടിട
നിര്‍മ്മാണ പ്രവൃത്തിക്ക്
ഭരണാനുമതി
ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്
എം.എല്‍.എ. നല്‍കിയ
കത്തുകളുടെയും അതിന്മേൽ
സ്വീകരിച്ച നടപടികളുടെയും
വിശദാംശം ലഭ്യമാക്കുമോ?
2113.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
റീജിയണൽ
കാൻസർ സെന്ററിൽ നടപ്പിലാക്കി
വന്നിരുന്ന കാൻസർ കെയർ ഫോർ ലൈഫ്
പദ്ധതി നിര്‍ത്തിവയ്ക്കാനുള്ള
കാരണം വിശദമാക്കാമോ;
(
ബി )
ജനങ്ങള്‍ക്ക്
ഏറെ ഉപകാരപ്രദമായ ഈ പദ്ധതി
പുനരാരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിക്ക് പകരം മറ്റേതെങ്കിലും
പദ്ധതിക്ക് തുടക്കം കുറിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
വെളിപ്പെടുത്താമോ?
2114.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയില്‍ ആഫ്റ്റര്‍ കെയര്‍
ഹോം വികസനത്തിന് 1.5 കോടി
രൂപയുടെ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ എന്തെല്ലാം
ഘടകങ്ങളാണ്
അടങ്ങിയിരിക്കുന്നതെന്ന്
അറിയിക്കുമോ?
2115.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആര്‍ദ്രം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ചങ്ങനാശ്ശേരി നിയോജക
മണ്ഡലത്തില്‍ ഏതെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ;
(
ബി )
ആര്‍ദ്രം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഏതെല്ലാം പുതിയ തസ്തികകളാണ്
സൃഷ്ടിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ?
2116.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചികിത്സ
ധനസഹായം
അനുവദിക്കണമെന്നാവശ്യപ്പെട്ട്
2016 ല്‍ എ. ഇ. പൗലോസ്,
അരിക്കല്‍ കൂരന്‍ വീട്,
പൊയ്ക്കാട്ടുശ്ശേരി,
ചെങ്ങമനാട് പി.ഒ. എന്ന വ്യക്തി
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക്
സമർപ്പിച്ച അപേക്ഷയിന്മേൽ
അനുവദിച്ച തുക,
ചികിത്സയിലിരിക്കെ ടിയാന്‍
മരണപ്പെട്ടതിനാല്‍ അവകാശിയായ
ഭാര്യ ശ്രീമതി റാണി പൗലോസിന്
തുക അനുവദിക്കണമെന്നുള്ള
അപേക്ഷയിന്മേൽ നാളിതുവരെ
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്നിവ വ്യക്തമാക്കുമോ;
(
ബി )
എ.
ഇ. പൗലോസ് എന്നവര്‍ക്ക്
അനുവദിച്ച തുക അവകാശികള്‍ക്ക്
ലഭിക്കാത്തതുമായി ബന്ധപ്പെട്ട
അപേക്ഷയില്‍ പ്രിന്‍സിപ്പല്‍
സെക്രട്ടറി (ആരോഗ്യം)
(E/6475509/22/M(H,W&CD)
നാളിതുവരെ എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ; ഈ വിഷയത്തില്‍
നടത്തിയ കത്തിടപാടുകളുടെ
പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
വിഷയം സംബന്ധിച്ച്
അനന്തരാവകാശിയായ മാതാവിന് തുക
കൈമാറുന്നതിന് തടസ്സമില്ലെന്ന
സ്വന്തം മക്കളുടെ സാക്ഷ്യപത്രം
RL 560117915IN നമ്പര്‍
രജിസ്ട്രേഡ് പോസ്റ്റായി
11/03/2020 ന് ആരോഗ്യ
ഡയറക്ടര്‍ക്ക്
അയച്ചുനല്‍കിയിട്ടും 2016 ൽ
അനുവദിച്ച തുക നാളിതുവരെ
കൈമാറാത്തതിനുള്ള കാരണം
വ്യക്തമാക്കാമോ; ആരോഗ്യ വകുപ്പ്
ഡയറക്ടര്‍ ഈ വിഷയത്തില്‍
നടത്തിയ കത്തിടപാടുകളുടെ
പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
(
ഡി )
അനന്തരാവകാശിയായ
ശ്രീമതി റാണി പൗലോസിന്
ലഭിക്കേണ്ട തുക അടിയന്തരമായി
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഇ )
പ്രസ്തുത
തുക അനുവദിക്കുന്നതിലെ
കാലതാമസത്തിന് കാരണം ഉദ്യോഗസ്ഥ
തലത്തിലെ വീഴ്ചയാണോ എന്ന്
പരിശോധിച്ച് ആവശ്യമായ തുടര്‍
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2117.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആര്‍ദ്രം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
കായംകുളം മണ്ഡലത്തിലെ താലൂക്ക്
ആശുപത്രി, പ്രാഥമികാരോഗ്യ
കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ?
2118.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അപൂര്‍വ
രോഗത്തിനുള്ള ചികിത്സയുടെ
ധനസഹായത്തിനായി ശ്രീ.നസീര്‍,
ചാലിയന്റെ പറമ്പത്ത് ഹൗസ്,
അരൂര്‍ പി.ഒ. എന്നവര്‍
സമര്‍പ്പിച്ച അപേക്ഷയുടെ
നിലവിലെ അവസ്ഥ അറിയിക്കുമോ?
2119.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആറ്റിങ്ങല്‍
നിയോജക മണ്ഡലത്തില്‍ ആര്‍ദ്രം
പദ്ധതി പ്രകാരം നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
2120.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആർദ്രം
പദ്ധതി പ്രകാരം പൂഞ്ഞാർ നിയോജക
മണ്ഡലത്തിൽ നടത്തിയ
പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം ഏതൊക്കെ
തസ്തികകളിൽ എത്ര ജീവനക്കാരെ
നിയമിച്ചുവെന്ന് അറിയിക്കാമോ?
2121.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ തിരൂർ ജില്ല
ആശുപത്രിയില്‍ നബാര്‍ഡ്
സഹായത്തോടെ നിര്‍മ്മിച്ച
കെട്ടിടത്തില്‍ ഓങ്കോളജി
വിഭാഗത്തിന്റെ പ്രവര്‍ത്തനം
ആരംഭിക്കാനാകാത്തതിന്റെ കാരണം
എന്താണെന്ന് വിശദമാക്കുമോ;
(
ബി )
ഇതുസംബന്ധിച്ച്
ആരോഗ്യ വകുപ്പുമന്ത്രിയുടെ
നേതൃത്വത്തില്‍ നടന്ന
യോഗത്തിലെ തീരുമാനങ്ങള്‍
അറിയിക്കുമോ;
(
സി )
പ്രസ്തുത
ഓങ്കോളജി വിഭാഗത്തിന്റെ
പ്രവര്‍ത്തനം ആരംഭിക്കാന്‍
എന്ത് നടപടി സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
2122.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പി.എച്ച്.സി. കള്‍
ഉള്‍പ്പെടെയുള്ള എല്ലാ
സര്‍ക്കാര്‍ ആശുപത്രികളിലും
റാബിസ് വാക്സിന്‍ ലഭ്യമാണോ;
ഇല്ലെങ്കില്‍ ആയത്
ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
ബി )
റാബിസ്
വാസ്കിന്റെ ഗുണനിലവാരം
ഉറപ്പുവരുത്തിയിട്ടുണ്ടോ;
ആയതിന് എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
നായയുടെ
കടിയേറ്റവര്‍ക്ക് നല്‍കുന്ന
ആന്റിബോഡിയായ
ഇമ്മ്യൂണോഗ്ലോബുലിന്‍
സര്‍ക്കാര്‍ ആശുപത്രികള്‍ വഴി
നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ;
(
ഡി )
സര്‍ക്കാര്‍
ആശുപത്രികള്‍ വഴി
ഇമ്മ്യൂണോഗ്ലോബുലിന്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദവിവരം
ലഭ്യമാക്കാമോ?
2123.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ
ഒ . ആർ. കേളു
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രാഥമികാരോഗ്യ മേഖലയിൽ
പ്രാദേശികമായ ആരോഗ്യ സംരക്ഷണ,
പരിപാലന പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്റെ
ഭാഗമായി ആവിഷ്കരിച്ചിട്ടുളള
പദ്ധതികള്‍ എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി പരിവര്‍ത്തനം
ചെയ്യുന്ന പ്രവർത്തനത്തിന്റെ
പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
സി )
പരിവര്‍ത്തനം
നടത്തപ്പെടുന്ന കുടുംബാരോഗ്യ
കേന്ദ്രങ്ങളെ ദേശീയ
അക്രെഡിറ്റേഷന്‍
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനുളള
പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
കുടുംബാരോഗ്യ
കേന്ദ്രങ്ങളില്‍ ആധുനിക ലാബ്
സൗകര്യങ്ങളും ഫാര്‍മസികളും
മറ്റ് അനുബന്ധ സൗകര്യങ്ങളും
ഉറപ്പുവരുത്തുവാന്‍ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2124.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ശ്രീ
അവിട്ടം തിരുനാൾ ആശുപത്രി
കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന
ശ്രീ അവിട്ടം തിരുനാൾ
ഹോസ്പിറ്റൽ ഹെൽത്ത് എജ്യൂക്കേഷൻ
സെസൈറ്റിയുടെ കെട്ടിടങ്ങള്‍
വാടകയ്ക്ക് നൽകുന്നുണ്ടോ;
ഉണ്ടെങ്കിൽ എത്ര രൂപയ്ക്ക് വീതം
ഏതൊക്കെ സ്ഥാപനങ്ങൾക്കാണ്
വാടകയ്ക്ക്
നൽകിയിരിക്കുന്നതെന്നും വാടക
തുക എവിടെയാണ്
അടയ്ക്കുന്നതെന്നും
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സെസൈറ്റിയുടെ കീഴിൽ എസ്.എ.ടി.
ആശുപത്രി കോമ്പൗണ്ടിൽ
നിർമ്മിക്കുന്നതും
നിർമ്മിച്ചതുമായ
കെട്ടിടങ്ങൾക്ക് അനുമതി
നൽകിയിരിക്കുന്നത് ആരാണെന്ന്
വ്യക്തമാക്കുമോ; പ്രസ്തുത
അനുമതി ഉത്തരവുകളുടെ പകർപ്പ്
ലഭ്യമാക്കുമോ;
(
സി )
സെസൈറ്റിയുടെ
കീഴിൽ പ്രവർത്തിക്കുന്ന
ഇലക്ട്രോ എൻസെഫലോഗ്രാം
യൂണിറ്റിലെ ഉപകരണങ്ങളും
ഫെർട്ടിലിറ്റി ക്ലിനിക്കിലെ
ഉപകരണങ്ങളും സർക്കാർ വാങ്ങി
നൽകിയിട്ടുള്ളതാണോ എന്ന്
വ്യക്തമാക്കുമോ; ആണെങ്കിൽ
ഇവിടങ്ങളില്‍ നിന്നും നൽകുന്ന
സേവനങ്ങൾക്ക് രോഗികളിൽ നിന്നും
തുക ഈടാക്കാറുണ്ടോയെന്ന്
വ്യക്തമാക്കുമോ; ഉണ്ടെങ്കിൽ ഏത്
ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്
ഇങ്ങനെ തുക ഈടാക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
2125.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
എസ്.എ.റ്റി. ആശുപത്രിയിലെ ശ്രീ
അവിട്ടം തിരുനാൾ ഹോസ്പിറ്റൽ
ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി,
പ്രസ്തുത ആശുപത്രിയിലെ
ഫെർട്ടിലിറ്റി ക്ലിനിക്,
ഇ.ഇ.ജി. യൂണിറ്റ്, ലബോറട്ടറി,
ഫാർമസി, കാന്റീൻ
എന്നിവിടങ്ങളിലെ 2020-21,
2021-22 സാമ്പത്തിക വർഷങ്ങളിലെ
മുഴുവൻ വരവ് ചെലവ് കണക്കുകളും
തരം തിരിച്ച് ലഭ്യമാക്കുമോ;
(
ബി )
ശ്രീ
അവിട്ടം തിരുനാൾ ഹോസ്പിറ്റൽ
ഹെൽത്ത് എഡ്യൂക്കേഷൻ
സൊസൈറ്റിയുടെ ചാരിറ്റി
ഫണ്ടിലേക്ക് സംഭാവന
ലഭിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ; ഉണ്ടെങ്കിൽ
2020-21, 2021-22 സാമ്പത്തിക
വർഷങ്ങളിൽ ലഭിച്ച തുകയും
ചെലവാക്കിയ തുകയും തരം തിരിച്ച്
ലഭ്യമാക്കുമോ;
(
സി )
ഫെർട്ടിലിറ്റി
ക്ലിനിക്, ഇ.ഇ.ജി. യൂണിറ്റ്,
ലബോറട്ടറി എന്നിവിടങ്ങളിൽ
നിന്നം നൽകി വരുന്ന
സേവനങ്ങൾക്ക് രോഗികളിൽ നിന്നും
ഈടാക്കുന്ന ഫീസ് തുക ഇനം
തിരിച്ച് ലഭ്യമാക്കുമോ?
2126.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
മെഡിക്കല്‍ കോളേജുകളുള്‍പ്പെടെ
എത്ര ആശുപത്രികളിലാണ്
ഇ-ഹെല്‍ത്ത് സംവിധാനം
നടപ്പാക്കിയിട്ടുള്ളത്;
വിശദമാക്കാമോ;
(
ബി )
ഇ-ഹെല്‍ത്ത്
സംവിധാനത്തിലുടെ എന്തെല്ലാം
സൗകര്യങ്ങളാണ്
പൊതുജനങ്ങള്‍ക്ക്
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ;
(
സി )
തിരുവനന്തപുരം
ജില്ലയില്‍ ഏതെല്ലാം
ആശുപത്രികളിലാണ് ഇ-ഹെല്‍ത്ത്
സംവിധാനം
നടപ്പാക്കിയിട്ടുള്ളത്;
വിശദമാക്കാമോ;
(
ഡി )
കൂടുതല്‍
ആശുപത്രികളെ പ്രസ്തുത
പദ്ധതിയിലുള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
2127.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഏതെല്ലാം
ഗ്രാമപഞ്ചായത്തുകളിലാണ് ഹോമിയോ
ഡിസ്പെന്‍സറി നിലവിലില്ലാത്തത്;
വിശദാംശം അറിയിക്കാമോ;
(
ബി )
പ്രസ്തുത
ഗ്രാമപഞ്ചായത്തുകളില്‍ പുതിയ
ഡിസ്പെന്‍സറി
ആരംഭിക്കുന്നതിനുള്ള നടപടികള്‍
നിലവിൽ ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
സി )
ബാലുശ്ശേരി
മണ്ഡലത്തിലെ കായണ്ണ
ഗ്രാമപഞ്ചായത്തില്‍ ഹോമിയോ
ഡിസ്പെന്‍സറി
ആരംഭിക്കുന്നതിനുള്ള അപേക്ഷ
ലഭിച്ചിട്ടുണ്ടോ; പ്രസ്തുത
അപേക്ഷയിന്മേല്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
2128.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നെടുമ്പാശ്ശേരി
പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ
അടിസ്ഥാന സൗകര്യ വികസനത്തിനായി
നെടുമ്പാശ്ശേരി വില്ലേജില്‍
ബ്ലോക്ക് 9 ല്‍ ഉള്‍പ്പെട്ട 50
സെന്റ് റവന്യൂ പുറമ്പോക്ക് ഭൂമി
ലഭ്യമാക്കണമെന്ന അപേക്ഷയില്‍
(E-5697757/21/M (H,W&CD)
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍
സെക്രട്ടറി നാളിതുവരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ഈ
വിഷയത്തിലുള്ള കത്തിടപാടുകളുടെ
പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
(
ബി )
നെടുമ്പാശ്ശേരി
പ്രൈമറി ഹെല്‍ത്ത് സെന്ററിന്
മേല്‍ പരാമര്‍ശിച്ച ഭൂമി,
വകുപ്പുകള്‍ തമ്മിലുള്ള ഭൂമി
കൈമാറ്റ വ്യവസ്ഥ പ്രകാരം
ലഭ്യമാക്കുന്നതിന് ആരോഗ്യ
വകുപ്പ് റവന്യൂ വകുപ്പിന്
നിശ്ചിത മാതൃകയില്‍ അപേക്ഷ
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
ഈ
വിഷയത്തില്‍ ആവശ്യമായ അടിയന്തര
തുടര്‍നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കാമോ?
2129.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞങ്ങാട്
സ്ത്രീകളുടെയും കുട്ടികളുടെയും
ആശുപത്രി
പ്രവർത്തനമാരംഭിക്കുന്നതിനുള്ള
നടപടി ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
2130.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വയനാട്
മെഡിക്കൽ കോളേജിൽ ആവശ്യത്തിന്
ചികിത്സ സംവിധാനങ്ങളും അടിസ്ഥാന
സൗകര്യങ്ങളും ഇല്ല എന്ന കാര്യം
ഗൗരവത്തോടെ കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
കടുവ
ആക്രമണത്തിൽ പരിക്കേറ്റ
വ്യക്തിക്ക് യഥാസമയം
പര്യാപ്തമായ ചികിത്സ
നൽകുന്നതിന് വയനാട് മെഡിക്കൽ
കോളേജിന് സാധിച്ചില്ല എന്ന
പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തിൽ എന്തൊക്കെ
തുടർനടപടി സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(
സി )
വയനാട്
മെഡിക്കൽ കോളേജില്‍ ആവശ്യമായ
ചികിത്സ സംവിധാനങ്ങളും മറ്റ്
അടിസ്ഥാന സൗകര്യങ്ങളും
ഏർപ്പെടുത്തുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ; വിശദാംശം
അറിയിക്കുമോ?
2131.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ
നടപ്പിലാക്കി
കൊണ്ടിരിക്കുന്നതും
നടപ്പിലാക്കിയതുമായ പദ്ധതികൾ
ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
(
ബി )
ഓരോ
പദ്ധതിയുടെയും പ്രവർത്തന
പുരോഗതി വ്യക്തമാക്കാമോ?
2132.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
നിയോജക മണ്ഡലത്തിലെ എട്ട്
ഗ്രാമപഞ്ചായത്തുകളിലായി സ്ഥിതി
ചെയ്യുന്ന
ആരോഗ്യകേന്ദ്രങ്ങളിലുളള
ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ
പ്രവര്‍ത്തകരുടെയും ഒഴിവുകള്‍
സംബന്ധിച്ച വിശദവിവരം നല്‍കുമോ;
(
ബി )
കുറ്റ്യാടി
താലൂക്ക് ആശുപത്രിയില്‍
ഗൈനക്കോളജിസ്റ്റിന്റെ സേവനം
ലഭ്യമല്ലാത്തതിനാൽ
സാധാരണക്കാര്‍
ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
ആശുപത്രിയില്‍ അടിയന്തരമായി
ഗൈനക്കോളജിസ്റ്റിന്റെ നിയമനം
നടത്തുന്നതിന് സ്വീകരിക്കുന്ന
നടപടികൾ എന്തൊക്കെയെന്ന്
അറിയിക്കുമോ?
2133.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിലമ്പൂര്‍
ജില്ല ആശുപത്രിയില്‍ 16.5 കോടി
രൂപ എന്‍.എച്ച്.എം. ഫണ്ട്
ഉപയോഗിച്ച് മാതൃ-ശിശു
വിഭാഗത്തിന് പുതിയ ബ്ലോക്ക്
നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ
പുതുക്കിയ ഭരണാനുമതി 2022
നവംബര്‍ 11 ന് ലഭിച്ചിട്ടും
സാങ്കേതികാനുമതി പോലുള്ള
തുടര്‍നടപടികള്‍
പൂര്‍ത്തീകരിക്കാനാകാത്തതിന്റെ
കാരണം വിശദമാക്കാമോ;
(
ബി )
അഞ്ച്
കോടി രൂപയില്‍ കൂടുതലുളള
പ്രസ്തുത നിര്‍മ്മാണ
പ്രവൃത്തിക്ക് സാങ്കേതികാനുമതി
നല്‍കേണ്ടത് ആരാണെന്നും
അതിനുള്ള നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്നും
അറിയിക്കാമോ;
(
സി )
ദേശീയ
ആരോഗ്യ ദൗത്യം സ്റ്റേറ്റ്
മിഷന്‍ ഡയറക്ടര്‍ 21.11.2022ല്‍
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍
സെക്രട്ടറിക്ക് നല്‍കിയ
എന്‍.എച്ച്.എം./7039/ഇ.എന്‍.ജി.ജി.3/2022/എസ്.പി.എം.എസ്.യു.
നമ്പര്‍ കത്തിന്മേല്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ; മേല്‍ കത്തില്‍
പരാമര്‍ശിച്ച വിഷയത്തില്‍
പ്രിന്‍സിപ്പല്‍ സെക്രട്ടറി
അദ്ധ്യക്ഷനായ ടെക്നിക്കല്‍
സാങ്ഷൻ കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്നത്തേയ്ക്ക്
രൂപീകരിക്കാനാകുമെന്ന്
അറിയിക്കുമോ;
(
ഡി )
ആരോഗ്യ
വകുപ്പിന് കീഴില്‍ ടെക്നിക്കല്‍
സാങ്ഷന്‍ കമ്മിറ്റി
രൂപീകരിക്കാത്തത് കാരണം
നിലമ്പൂര്‍ ജില്ല ആശുപത്രിയിൽ
ദേശീയ ആരോഗ്യ ദൗത്യം
ഫണ്ടുപയോഗിച്ച് നടക്കേണ്ട
പ്രവൃത്തി നീണ്ടുപോകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത്
പരിഹരിക്കുന്നതിനായി അടിയന്തര
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2134.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കരുനാഗപ്പള്ളി
താലൂക്ക് ആശുപത്രിയിൽ
കാർഡിയോളജി യുണിറ്റ്, കാത്ത്
ലാബ്, നെഫ്രോളജി യുണിറ്റ്
എന്നിവ ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2135.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒറ്റപ്പാലം
സർക്കാർ ആയുര്‍വ്വേദ
ആശുപത്രിയില്‍ ആയുര്‍വ്വേദ
ഇന്‍ഫെര്‍ട്ടിലിറ്റി ചികിത്സ
ആരംഭിക്കുവാന്‍ ആവശ്യപ്പെട്ട്
പ്രെപ്പോസലോ നിവേദനമോ നിലവില്‍
ഉണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2136.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിലമ്പൂര്‍
ജില്ല ആശുപത്രിയില്‍ രക്ത
ബാങ്ക് ആരംഭിക്കുന്നതിനാവശ്യമായ
ലെെസന്‍സുകള്‍
ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍
ഏതെല്ലാം ലൈസന്‍സുകളാണ് ഇതിനകം
ലഭിച്ചിട്ടുള്ളത് എന്ന്
അറിയിക്കാമോ;
(
ബി )
രക്ത
ബാങ്ക് പ്രവര്‍ത്തനം
ആരംഭിക്കുന്നതിനായി ഏതെല്ലാം
തസ്തികകളാണ് ആവശ്യമുള്ളതെന്നും
ആയത്
അനുവദിച്ചിട്ടുണ്ടോയെന്നും
അറിയിക്കാമോ; ആവശ്യമായ
തസ്തികകള്‍ നിലവിലില്ലെങ്കില്‍
പുതുതായി സൃഷ്ടിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
രക്ത ബാങ്ക്, ആവശ്യമായ
ജീവനക്കാരുള്‍പ്പെടെ
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
അറിയിക്കാമോ?
2137.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തൃശ്ശൂര്‍
മണ്ഡലത്തിലെ കണ്ണമ്പ്ര
കുടുംബാരോഗ്യ കേന്ദ്രത്തിൽ
ഡോക്ടര്‍ തസ്തികയിലെ ഒഴിവ്
നികത്താത്തത് മൂലം ജനങ്ങള്‍ക്ക്
ബുദ്ധിമുട്ടുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
തസ്തികയിൽ എന്നത്തേക്ക് നിയമനം
നടത്താന്‍ സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
2138.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കണ്ണൂർ
ഗവണ്മെന്റ് ജില്ല ആശുപത്രിയിൽ
രോഗികൾക്ക് ആനുപാതികമായി
ഡോക്ടർമാരും മറ്റ് ജീവനക്കാരും
ഇല്ലാത്തതിനാൽ രോഗികൾക്ക് വലിയ
പ്രയാസം നേരിടുന്നു എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
സൂപ്പർ
സ്പെഷ്യാലിറ്റി മേഖലയിൽ തസ്തിക
ഇല്ലാത്തത് കാരണം കാർഡിയോളജി,
നെഫ്രോളജി വിഭാഗങ്ങളിൽ
അസിസ്റ്റന്റ് സര്‍ജന്മാര്‍ ജോലി
ചെയ്യുന്ന സാഹചര്യത്തിൽ എത്രയും
വേഗം ഈ മേഖലകളിൽ സ്ഥിരം തസ്തിക
സൃഷ്ടിക്കാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
സി )
കണ്ണൂർ
ജില്ല ആശുപത്രിയുടെ സമഗ്ര
വികസനത്തിന് അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2139.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരൂരങ്ങാടി
താലൂക്ക് ആശുപത്രിയെ ജനറൽ
ആശുപത്രിയാക്കി
മാറ്റേണ്ടത്തിന്റെ പ്രാധാന്യവും
അവശ്യ സാഹചര്യവും
ശ്രദ്ധയിൽപ്പട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി
മാറ്റുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്നും ഇത്
സംബന്ധിച്ച പ്രൊപ്പോസല്‍
പരിഗണനയിൽ ഉണ്ടോയെന്നും
വിശദമാക്കാമോ?
2140.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തീരദേശ
നിയോജക മണ്ഡലമായ
വള്ളിക്കുന്നിലെ മൂന്നിയൂര്‍,
പെരുവള്ളൂര്‍ എന്നീ ഗ്രാമ
പഞ്ചായത്തുകളില്‍ ഹോമിയോ
ഡിസ്‌പെന്‍സറികള്‍
ആരംഭിക്കുന്നതിന് ആയുഷ് വിഭാഗം
ശിപാര്‍ശ നല്‍കിയെങ്കിലും
നടപ്പിലാക്കിയിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ഗ്രാമ പഞ്ചായത്തുകളില്‍ ഹോമിയോ
ഡിസ്‌പെന്‍സറികള്‍
ആരംഭിക്കുന്നതിന് നല്‍കിയ
ശിപാര്‍ശ അംഗീകരിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2141.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുന്നത്തുനാട്
നിയോജക മണ്ഡലത്തിലെ പട്ടിമറ്റം
പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍
സി.എസ്.ആര്‍. ഫണ്ട് ഉപയോഗിച്ച്
ലാബും അനുബന്ധ സൗകര്യങ്ങളും
ഏര്‍പ്പെടുത്തുന്നതിനുളള
പ്രാെപ്പോസലിന് അംഗീകാരം
നല്‍കിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പ്രൊപ്പോസല്‍ പ്രകാരം
പി.എച്ച്.സി. യില്‍ ലാബ്
സൗകര്യം ഒരുക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2142.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
താലൂക്ക് ആശുപത്രിയില്‍
മെഡിക്കല്‍ ബോര്‍ഡ്
രൂപീകരിച്ചിട്ടുണ്ടോ;
അറിയിക്കാമോ;
(
ബി )
ഇല്ലെങ്കില്‍
മെഡിക്കല്‍ ബോര്‍ഡ്
രൂപീകരിക്കുന്നതിനും നിശ്ചിത
ഇടവേളകളില്‍ യോഗം ചേരുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കാമോ; വ്യക്തമാക്കാമോ?
2143.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
മണ്ഡലത്തില്‍ വെല്‍നസ്
സെന്ററാക്കി ഉയര്‍ത്തിയിട്ടുള്ള
ആരോഗ്യ ഉപകേന്ദ്രങ്ങള്‍
ഏതൊക്കെയാണ്;
(
ബി )
പ്രസ്തുത
വെല്‍നസ് സെന്ററുകള്‍
പൂര്‍ണ്ണമായും പ്രവര്‍ത്തന
സജ്ജമാണോയെന്നും ആവശ്യമായ
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ; ഇത്
സംബന്ധിച്ച് സ്വീകരിച്ച
തുടര്‍നടപടികള്‍
വ്യക്തമാക്കാമോ;
(
സി )
നിലവില്‍
എന്തെല്ലാം സൗകര്യങ്ങളാണ് ഓരോ
വെല്‍നസ് സെന്ററിലും ഉള്ളതെന്ന
വിവരം ലഭ്യമാക്കാമോ?
2144.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ ചെർപ്പുളശ്ശേരി
നഗരസഭയിലുള്ള കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍ ഐസൊലേഷന്‍
വാര്‍ഡ് എന്ന് മുതല്‍
പ്രവര്‍ത്തനം ആരംഭിക്കാന്‍
കഴിയുമെന്ന് വിശദമാക്കാമോ;
(
ബി )
ഷൊര്‍ണ്ണൂര്‍
നഗരസഭയിലെ കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍ കോവിഡ്
മഹാമാരിയെ തുടര്‍ന്ന്
നിര്‍ത്തിവെച്ച ഐ.പി.
ചികിത്സകള്‍ എന്ന് മുതല്‍
പുനരാരംഭിക്കുവാന്‍ കഴിയുമെന്ന്
വിശദമാക്കാമോ?
2145.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വെള്ളറട
സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ
സ്റ്റാഫ് പാറ്റേണ്‍ അവസാനമായി
പരിഷ്കരിച്ചത് ഏത്
വര്‍ഷത്തിലാണ്; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
നിലവില്‍
വെള്ളറട സാമൂഹിക ആരോഗ്യ
കേന്ദ്രത്തിലെ സ്റ്റാഫ്
പാറ്റേണിന്റെ തസ്തിക
തിരിച്ചുള്ള വിവരം
ലഭ്യമാക്കുമോ;
(
സി )
നിലവില്‍
ഈ ആശുപത്രിയില്‍ ജോലി നോക്കി
വരുന്നവരുടെ തസ്തിക തിരിച്ചുള്ള
വിവരം ലഭ്യമാക്കുമോ;
(
ഡി )
നിലവിലെ
അംഗബലം ആദിവാസി വിഭാഗങ്ങള്‍
ഉള്‍പ്പെടെയുള്ളവര്‍
അധിവസിക്കുന്ന മലയോര മേഖലയിലെ
വെള്ളറട സാമൂഹിക ആരോഗ്യ
കേന്ദ്രത്തിലെ ദൈനംദിന
പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്
കൊണ്ടുപോകുന്നതിന് പര്യാപ്തമല്ല
എന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയത്
പരിഷ്കരിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
2146.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വയനാട്
, മലപ്പുറം, കണ്ണൂർ ജില്ലകളിലെ
ആയുർവേദ ആശുപത്രികളിൽ മെഡിക്കൽ
ഓഫീസര്‍ (വിഷ) തസ്തിക നിലവിൽ
ഇല്ല എന്ന കാര്യം ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
മെഡിക്കൽ
ഓഫീസറുടെ (വിഷ) സേവനം
മേൽപ്പറഞ്ഞ ജില്ലകളിൽ
ലഭ്യമാക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
2147.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ ആരോഗ്യ
സ്ഥാപനങ്ങള്‍ക്ക് കീഴില്‍
പുതുതായി സബ്സെന്റര്‍
ആരംഭിക്കുന്നതിന് വേണ്ടി സ്ഥാപന
മേധാവികള്‍ സമര്‍പ്പിച്ച
അപേക്ഷകളുടെ അടിസ്ഥാനത്തില്‍
തയ്യാറാക്കിയ
റിപ്പോര്‍ട്ടുകളിന്മേൽ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വിഷയത്തില്‍ ജില്ലാ മെഡിക്കല്‍
ഓഫീസര്‍ 2022 ജൂലൈ മാസം
സമര്‍പ്പിച്ച
പ്രൊപ്പോസലിന്മേല്‍ ആരോഗ്യ
വകുപ്പ് ഡയറക്‌ടര്‍ സ്വീകരിച്ച
നടപടികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
സി )
വള്ളിക്കുന്ന്
മണ്ഡലത്തില്‍ നിന്നും ശിപാര്‍ശ
ചെയ്യപ്പെട്ട ഏക സബ്സെന്റര്‍
എന്ന നിലയില്‍ പുളിയം പറമ്പ്
സബ്സെന്റര്‍ പദ്ധതിക്ക് അനുമതി
നല്‍കുമോയെന്ന് വ്യക്തമാക്കാമോ?
2148.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രെെമറി ഹെല്‍ത്ത് സെന്ററുകള്‍
ഫാമിലി ഹെല്‍ത്ത് സെന്ററുകളായി
ഉയര്‍ത്തുന്നതിനുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
അറിയിക്കാമോ;
(
ബി )
കണ്ണൂര്‍
ജില്ലയിലെ എത്ര പ്രെെമറി
ഹെല്‍ത്ത് സെന്ററുകള്‍ ഈ
സര്‍ക്കാര്‍ വന്നതിന് ശേഷം
ഫാമിലി ഹെല്‍ത്ത് സെന്ററുകളായി
ഉയര്‍ത്തിയിട്ടുണ്ട്; ലിസ്റ്റ്
സഹിതം വിശദമാക്കാമോ?
2149.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍
സ്ഥാപിക്കുന്ന ഐസോലേഷന്‍
വാര്‍ഡ് ഏത് ആശുപത്രിയിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി സംബന്ധിച്ച
നടപടികളുടെ പുരോഗതി
വിശദമാക്കാമോ;
(
സി )
എത്ര
തുകയാണ് പ്രസ്തുത പ്രവൃത്തിക്ക്
വേണ്ടി
നീക്കിവെച്ചിരിക്കുന്നതെന്നും
പ്രവൃത്തിയുടെ നിര്‍വഹണ ഏജന്‍സി
ഏതാണെന്നും വ്യക്തമാക്കാമോ?
2150.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വനിത-ശിശുവികസന
വകുപ്പ് പുതുതായി
നടപ്പിലാക്കുന്ന പദ്ധതികള്‍
ഏതെല്ലാം എന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളുമായി ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
2151.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ക്യാന്‍സര്‍ രോഗികള്‍ക്ക്
പ്രതിമാസം എത്ര രൂപയാണ്
പെന്‍ഷനായി നല്‍കി വരുന്നത്;
ഏറ്റവും ഒടുവില്‍ തുക
വര്‍ദ്ധിപ്പിച്ചത് എന്നാണ്;
വ്യക്തമാക്കുമോ;
(
ബി )
മറ്റ്
സാമൂഹ്യക്ഷേമ പെന്‍ഷനുകളില്‍
വര്‍ദ്ധനവ് നടത്തിയപ്പോള്‍
സമാനമായി ക്യാന്‍സര്‍
രോഗികള്‍ക്കുള്ള പെന്‍ഷന്‍
വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്തുകൊണ്ടാണ്
പെന്‍ഷന്‍ വര്‍ദ്ധന എന്ന ആവശ്യം
പരിഗണിക്കാതിരുന്നത്;
വ്യക്തമാക്കുമോ;
(
സി )
ഭാരിച്ച
ചികിത്സാച്ചെലവുകള്‍ കാരണം
നിര്‍ദ്ധനരായ രോഗികള്‍
വളരെയധികം പ്രയാസപ്പെടുന്ന
സാഹചര്യത്തില്‍ പെന്‍ഷന്‍ തുക
വര്‍ദ്ധിപ്പിച്ച് നല്‍കുന്ന
കാര്യം അനുഭാവപൂര്‍വ്വം
പരിഗണിയ്ക്കുമോയെന്ന്
അറിയിക്കുമോ;
(
ഡി )
പെരിന്തല്‍മണ്ണ
താലൂക്കിന് കീഴില്‍ നിലവില്‍
എത്ര പേര്‍ക്ക് പെന്‍ഷന്‍
ലഭിയ്ക്കുന്നുണ്ട്; പെന്‍ഷന്‍
വിതരണത്തില്‍ കുടിശ്ശികയുണ്ടോ;
എങ്കില്‍ അടിയന്തരമായി
കുടിശ്ശിക വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ; പുതിയതായി
പെന്‍ഷന്‍ ലഭിയ്ക്കുന്നതിന്
എത്ര അപേക്ഷകള്‍
സമര്‍പ്പിച്ചിട്ടുണ്ട്; അപേക്ഷ
സമര്‍പ്പിച്ച എത്ര പേര്‍ക്ക്
പെന്‍ഷന്‍ അനുവദിക്കാന്‍
അവശേഷിക്കുന്നുണ്ട്;
വ്യക്തമാക്കുമോ?
2152.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എത്ര സർക്കാർ ആശുപത്രികളിൽ
ഡയാലിസിസ് കേന്ദ്രങ്ങൾ
നിലവിലുണ്ട്; വിശദാംശം നൽകാമോ;
(
ബി )
കിഡ്നി
രോഗികൾ വർദ്ധിച്ചുവരുന്ന
സാഹചര്യത്തിൽ സർക്കാർ
ആശുപത്രികളിൽ പുതിയ ഡയാലിസിസ്
കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(
സി )
മലപ്പുറം
ജില്ലയിലെ എത്ര സർക്കാർ
ആശുപത്രികളിൽ ഡയാലിസിസ്
യൂണിറ്റുകൾ
പ്രവർത്തിക്കുന്നുണ്ടെന്നും അത്
എവിടെയെല്ലാമാണെന്നും
അറിയിക്കാമോ;
(
ഡി )
മലപ്പുറം
താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ്
ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2153.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
ജില്ലയില്‍ മാനസിക-ശാരീരിക
വെല്ലുവിളികൾ നേരിടുന്ന
ഭിന്നശേഷിക്കാർക്ക്
ഡിസെബിലിറ്റി
സർട്ടിഫിക്കറ്റിനായി ജില്ലാ
മെഡിക്കൽ ഓഫീസറുടെ യു.ഡി. ഐ.ഡി.
പോര്‍ട്ടലിൽ ലഭിച്ച എത്ര
അപേക്ഷകള്‍ ഇതുവരെ
തീർപ്പാക്കാതെ
അവശേഷിക്കുന്നുണ്ട് എന്ന്
വ്യക്തമാക്കാമോ;
(
ബി )
പൊതുപരീക്ഷ
എഴുതുന്ന വിദ്യാർത്ഥികൾ
ഉൾപ്പെടെയുള്ളവർക്ക് പരീക്ഷയുടെ
ആവശ്യത്തിലേയ്ക്ക്
ഉപയോഗിക്കത്തക്ക നിലയിൽ
പ്രസ്തുത സർട്ടിഫിക്കറ്റുകൾ
ഡി.എം.ഒ. തലത്തിൽ വെരിഫൈ ചെയ്ത്
അപ്‌ലോഡ് ചെയ്യുന്നതിന്
നിലവിലുള്ള തടസ്സം
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
സാമൂഹ്യ
സുരക്ഷാ മിഷനുമായി ചേർന്ന്
നിലവിലുള്ള തടസ്സങ്ങൾ
പരിഹരിച്ച്, സമയബന്ധിതമായി
ഭിന്നശേഷിക്കാർക്ക്
സർട്ടിഫിക്കറ്റ്
ലഭ്യമാക്കുന്നതിനുള്ള തുടർ
നടപടികൾ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2154.
ശ്രീ.
എം. എം. മണി
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ
എം രാജഗോപാലൻ
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആരോഗ്യ
രംഗത്ത് രാജ്യത്തെ ഏറ്റവും
മികച്ച പദ്ധതിയായി സംസ്ഥാനത്തെ
ജീവിതശൈലി രോഗപ്രതിരോധ
കാമ്പയിനെ ചീഫ്
സെക്രട്ടറിമാരുടെ ദേശീയ
സമ്മേളനത്തിൽ
വിശേഷിപ്പിക്കുകയുണ്ടായോ;
ആരോഗ്യ മേഖലയില്‍ സംസ്ഥാനം
നടപ്പിലാക്കുന്ന മറ്റേതെല്ലാം
പദ്ധതികളാണ് മാതൃകാ
പദ്ധതികളെന്ന് പ്രസ്തുത
സമ്മേളനം വിലയിരുത്തിയത്;
വ്യക്തമാക്കുമോ;
(
ബി )
അല്പം
ശ്രദ്ധ ആരോഗ്യം ഉറപ്പ്
പദ്ധതിയുടെ ഭാഗമായി
വീടുകളിലെത്തി അരക്കോടിയിലധികം
ജനങ്ങളെ രോഗനിര്‍ണ്ണയത്തിന്
വിധേയമാക്കിയ സംരംഭത്തിന്
ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍
എന്തെല്ലാമായിരുന്നു;
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
കാമ്പയിനില്‍ കണ്ടെത്തിയ
വിവരങ്ങള്‍ അറിയിക്കാമോ;
അതിന്റെ അടിസ്ഥാനത്തിൽ
ജീവിതശൈലി രോഗങ്ങൾ
നിയന്ത്രിക്കുന്നതിനും
ചികിത്സിക്കുന്നതിനും
പ്രതിരോധിക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ?
2155.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
കെ ബി ഗണേഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ആരോഗ്യ മേഖലയില്‍ ഉന്നത
വിദ്യാഭ്യാസവും ഗവേഷണവും
അന്താരാഷ്‌ട്ര
നിലവാരത്തിലാക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ആരോഗ്യ
മേഖലയെ ലോകത്തിന്റെ
ശ്രദ്ധാകേന്ദ്രമാക്കത്തക്ക
നിലയില്‍ സ്വകാര്യ മേഖലയിൽ
നിന്നുൾപ്പെടെയുള്ള വലിയ
നിക്ഷേപ സാദ്ധ്യതകൾ
പ്രയോജനപ്പെടുത്തുന്നതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
സി )
മെഡിക്കൽ
ടൂറിസ്റ്റ് ഹബ്ബ് ആയി
സംസ്ഥാനത്തെ മാറ്റുന്നതിന്
എന്തെല്ലാം പുതിയ നടപടികള്‍
ആവിഷ്കരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
2156.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആരോഗ്യ
മേഖലയില്‍ അലോപ്പതി
മരുന്നുകളുടെ ചില്ലറ
വില്പനയുമായി ബന്ധപ്പെട്ട്
സര്‍ക്കാര്‍ സംവിധാനം
നിലവിലുണ്ടോ; വ്യക്തമാക്കുമോ;
(
ബി )
പൊതുമേഖലയില്‍
കണ്ണടകളുടെ ചില്ലറ വില്പനയ്ക്ക്
ഏതൊക്കെ സ്ഥാപനങ്ങളാണ്
സര്‍ക്കാരിന്റെ കീഴിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
സ്ത്രീശാക്തീകരണ
രംഗത്ത് ഏറെ സംരംഭങ്ങള്‍ക്ക്
നേതൃത്വം വഹിക്കുന്ന വനിത വികസന
കോര്‍പ്പറേഷന് ഈ രണ്ട്
മേഖലകളിലും എന്തെങ്കിലും
സംരംഭങ്ങള്‍ നിലവിലുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ഡി )
എല്ലാ
സര്‍ക്കാര്‍ അലോപ്പതി
ആശുപത്രികളോടും ചേര്‍ന്ന്
മരുന്നുകളുടെ ചില്ലറ
വില്പനയ്ക്കുള്ള മെഡിക്കല്‍
സ്റ്റോറും ഒഫ്താല്‍മോളജി വിഭാഗം
ഉള്ള ആശുപത്രികളില്‍ കണ്ണട
വില്പനശാലകളും വനിത വികസന
കോര്‍പ്പറേഷന്റെ
ആഭിമുഖ്യത്തില്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
2157.
ശ്രീ.
ഇ കെ വിജയൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റോഡപകടങ്ങളില്‍
പരിക്കേല്‍ക്കുന്നവര്‍ക്ക്
ആദ്യത്തെ നാൽപ്പത്തിയെട്ട്
മണിക്കൂറില്‍ സൗജന്യ ചികിത്സ
ലഭ്യമാക്കുന്നതിനുള്ള പദ്ധതി
നിര്‍ദ്ദേശം സംസ്ഥാന
സര്‍ക്കാര്‍ രൂപീകരിച്ച
സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
ആശുപത്രികളില്‍ അത്യാഹിത വിഭാഗം
ശക്തിപ്പെടുത്തുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
നാഷണൽ
ട്രാൻസ്പോര്‍ട്ടേഷൻ പ്ളാനിംഗ്
ആന്റ് റിസര്‍ച്ച് സെന്റര്‍
തിരഞ്ഞെടുത്ത ദേശീയപാതയിലെ അപകട
മേഖലകള്‍ക്ക് സമീപത്തായി ട്രോമ
സ്റ്റെബിലൈസേഷന്‍ സെന്ററുകള്‍
ആരംഭിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
2158.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2020-ന് ശേഷം
നിരോധിക്കപ്പെട്ടിട്ടുള്ള
മരുന്നുകള്‍ ഏതൊക്കെയാണെന്ന്
വിശദമാക്കാമോ?
2159.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍
ഓക്സിജന്‍ പ്ലാന്റകൾ
സ്ഥാപിക്കുന്നതിനായി എത്ര കോടി
രൂപ ചെലവഴിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
ഇവയിൽ
നാളിതുവരെ പ്രവര്‍ത്തനം
ആരംഭിക്കാത്ത എത്ര പ്ലാന്റുകള്‍
ഉണ്ടെന്നും അവ
എവിടെയെല്ലാമാണെന്നും
അറിയിക്കാമോ;
(
സി )
പ്രസ്തുത
പ്ലാന്റുകള്‍ക്കായി എത്ര കോടി
രൂപയുടെ ഉപകരണങ്ങളാണ് വാങ്ങി
നല്‍കിയതെന്ന് അറിയിക്കാമോ;
(
ഡി )
അവ
യഥാസമയം പ്രവര്‍ത്തനം
ആരംഭിക്കാന്‍ കഴിയാത്തതിന്റെ
കാരണം വിശദമാക്കാമോ?
2160.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഓണ്‍ലൈന്‍
ഒ.പി.ടിക്കറ്റ് എടുക്കുവർക്ക്
മെഡിക്കല്‍ കോളേജുകളില്‍
നേരിട്ട് എത്തിയ ശേഷം വീണ്ടും
ക്യൂ നിന്ന് പേരു് രജിസ്റ്റർ
ചെയ്യേണ്ടിവരുന്ന സാഹചര്യം
നിലനില്ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ആയതിന് പരിഹാരം കാണുന്നതിന്
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2161.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ശ്രീ
അവിട്ടം തിരുനാൾ ആശുപത്രിയിലെ
ഹോസ്പിറ്റൽ ഡെവലപ്മെന്റ്
സൊസൈറ്റിയ്ക്ക് കീഴിലുള്ള
മാതൃസ്പർശം ഫാർമസിയിലെ
ജീവനക്കാർക്കെതിരെ എന്തെങ്കിലും
പരാതി നിലവിലുണ്ടോ; എങ്കിൽ
ഏതെല്ലാം ജീവനക്കാർക്കെതിരെ
എന്തെല്ലാം പരാതിയാണ്
ഉള്ളതെന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പരാതികളുമായി ബന്ധപ്പെട്ട്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
മാതൃസ്പർശം
ഫാർമസി ലാഭത്തിലാണോ
പ്രവർത്തിക്കുന്നത് എന്ന്
വ്യക്തമാക്കാമോ; ഇല്ലെങ്കിൽ
കാരണം അറിയിക്കാമോ;
(
ഡി )
പ്രസ്തുത
ഫാർമസിയിലെ 2020-21, 2021-22
സാമ്പത്തിക വർഷങ്ങളിലെ വരവ്
ചെലവ് കണക്കുകള്‍ ഇനം തിരിച്ച്
ലഭ്യമാക്കാമോ?
2162.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വയനാട്ടില്‍
കടുവ ആക്രമണത്തില്‍
മരണമടഞ്ഞയാള്‍ക്ക് ചികിത്സ
വൈകിയെന്ന പരാതിയില്‍ ആരോഗ്യ
വകുപ്പ് അന്വേഷണം
നടത്തിയിട്ടുണ്ടോ;
(
ബി )
കടുവയുടെ
ആക്രമണത്തില്‍ മാരകമായി
മുറിവേറ്റിരുന്ന വ്യക്തിക്ക്
നൽകേണ്ട ശുശ്രൂഷ വയനാട്
മെഡിക്കല്‍ കോളേജിന്റെ
ഭാഗത്തുനിന്നും നൽകിയില്ല എന്ന
പരാതി ഗൗരവത്തോടെ കാണുന്നുണ്ടോ;
(
സി )
ഇത്തരം
സംഭവങ്ങൾ
ആവർത്തിക്കാതിരിക്കുന്നതിനായി
സംസ്ഥാനത്തെ മെഡിക്കൽ
കോളേജുകളുടെ പ്രവർത്തനം
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ വിശദമാക്കാമോ?
2163.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ഗവണ്‍മെന്റ് മെഡിക്കല്‍
കോളേജിലെ കോബാള്‍ട്ട് തെറാപ്പി
മെഷീന്‍ പ്രവര്‍ത്തനരഹിതമായത്
എപ്പോഴാണ്; ഇതുകാരണം രോഗികള്‍
അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മെഡിക്കല്‍ കോളേജില്‍ പുതിയ
കോബാള്‍ട്ട് തെറാപ്പി മെഷീന്‍
വാങ്ങുന്നത് സംബന്ധിച്ച്
മെഡിക്കല്‍ വിദ്യാഭ്യാസ
ഡയറക്ടര്‍ എന്തെങ്കിലും
നിര്‍ദേശം സമർപ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
2164.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇടുക്കി
ജില്ലയിലെ ആരോഗ്യ വകുപ്പിന്
കീഴിലുള്ള ഡി.പി.എച്ച്.എന്‍.
(ഡിസ്ട്രിക്ട് പബ്ലിക് ഹെൽത്ത്
നഴ്‍സ്), എം.സി.എച്ച്. ഓഫീസര്‍
(മദർ & ചൈൽഡ് ഹെൽത്ത്
ഓഫീസർ) തസ്തികകളില്‍
ആരൊക്കെയാണ് നിലവില്‍ സേവനം
അനുഷ്ഠിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
തസ്തികകളില്‍ ആരും സേവനം
അനുഷ്ഠിക്കുന്നില്ലായെങ്കില്‍
അവ എന്ന് മുതലാണ് ഒഴിഞ്ഞ്
കിടക്കുന്നതെന്നും ആയതിന്റ
കാരണവും അറിയിക്കാമോ;
(
സി )
ഇടുക്കി
ജില്ലയിലെ പ്രസ്തുത
തസ്തികകളില്‍ ആളുകളെ
നിയമിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
2165.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആരോഗ്യ
വകുപ്പില്‍
എച്ച്.എം.സി./എച്ച്.ഡി.സി.
ഫണ്ട്, എന്‍.എച്ച്.എം. ഫണ്ട്
എന്നിവ കെെകാര്യം ചെയ്യുന്ന
ക്ലാര്‍ക്കുമാര്‍ക്ക് നല്‍കി
വരുന്ന ഓണറേറിയം എത്രയാണെന്ന്
ഇനം തിരിച്ച് അറിയിക്കാമോ;
(
ബി )
പ്രസ്തുത
തുക എപ്പോഴാണ് അവസാനമായി
വര്‍ദ്ധിപ്പിച്ചത് എന്ന്
വ്യക്തമാക്കാമോ;
(
സി )
ആയത്
കലോചിതമായി
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നിര്‍ദേശം
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കാമോ;
(
ഡി )
ഇല്ലെങ്കില്‍
പ്രസ്തുത ഓണറേറിയം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കാമോ?
2166.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആരോഗ്യ
വകുപ്പ് ഡയറക്ടറേറ്റില്‍
മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ്
ബില്ലുകള്‍ തീർപ്പാകാതെ
കെട്ടിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
എന്ന്
വരെയുള്ള അപേക്ഷകളിലാണ്
നിലവില്‍ തീരുമാനം
എടുത്തിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
സി )
എത്ര
അപേക്ഷകളാണ് നിലവില്‍
തീരുമാനമാകാതെയുളളത്;
വ്യക്തമാക്കുമോ;
(
ഡി )
അദാലത്ത്
പോലുള്ള നടപടികള്‍ സ്വീകരിച്ച്
പ്രസ്തുത ഫയലുകള്‍
തീര്‍പ്പാക്കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
2167.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2021
ജനുവരി 1 മുതൽ നാളിതുവരെ
സംസ്ഥാനത്ത് ജൂനിയർ പബ്ലിക്
ഹെൽത്ത് നഴ്‍സ് ഗ്രേഡ് വൺ
ലിസ്റ്റിൽ നിന്നും എത്ര
പേര്‍ക്ക് പബ്ലിക് ഹെൽത്ത്
നഴ്‍സ് ആയിട്ട് പ്രൊമോഷൻ
നൽകിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(
ബി )
ഇക്കാലയളവിൽ
പബ്ലിക് ഹെൽത്ത് നഴ്‍സ്
തസ്തികയിൽ എത്ര ഒഴിവുകൾ
ഉണ്ടന്നും ഇനിയും എത്ര
പേര്‍ക്ക് കൂടി പ്രൊമോഷൻ
നൽകുമെന്നും അറിയിക്കുമോ;
(
സി )
ഇല്ലെങ്കില്‍
പബ്ലിക് ഹെൽത്ത് നഴ്‍സ് ഒഴിവിന്
ആനുപാതികമായി പ്രൊമോഷൻ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
2168.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മെഡിക്കൽ
എഡ്യൂക്കേഷന്‍ വകുപ്പിന് കീഴിലെ
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ
തസ്തികയുടെ റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ; എങ്കിൽ റാങ്ക്
ലിസ്റ്റ് നിലവിൽ വന്നത്
എന്നാണെന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
റാങ്ക് ലിസ്റ്റിൽ നിന്നും
ഇതുവരെ എത്ര ഒഴിവുകൾ
നികത്തിയിട്ടുണ്ടെന്നും റാങ്ക്
ലിസ്റ്റിന്റെ കാലാവധി
എന്നുവരെയാണെന്നും
വ്യക്തമാക്കാമോ;
(
സി )
തിരുവനന്തപുരം
ശ്രീ അവിട്ടം തിരുനാൾ
ആശുപത്രിയിൽ ജൂനിയർ ഹെൽത്ത്
ഇൻസ്പെക്ടർ തസ്തിക നിലവിലുണ്ടോ;
എങ്കിൽ അവയുടെ എണ്ണം
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
തസ്തികയിലെ ഒഴിവുകള്‍
പി.എസ്.സി.യ്ക്ക് റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ; എങ്കിൽ
എന്നാണെന്ന് വ്യക്തമാക്കാമോ;
(
ഇ )
ശ്രീ
അവിട്ടം തിരുനാൾ ആശുപത്രിയിലെ
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ
തസ്തികകളിൽ നിയമനം
നടത്തുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ; നടപടി
സ്വീകരിച്ചിട്ടില്ലെങ്കിൽ
ആയതിന്റെ കാരണം വ്യക്തമാക്കാമോ?
2169.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയിൽ ആരോഗ്യം,
കുടുംബക്ഷേമം, മെഡിക്കൽ
വിദ്യാഭ്യാസം, ആയുഷ്, വനിതാ
ശിശുക്ഷേമം, ഭക്ഷ്യസുരക്ഷ എന്നീ
വകുപ്പുകളുടെ കീഴിൽ
പ്രവർത്തിക്കുന്ന
സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും
വിവരം ലഭ്യമാക്കാമോ; പ്രസ്തുത
ഓഫീസുകളും സ്ഥാപനങ്ങളും
ഏതെല്ലാം സ്ഥലങ്ങളിലാണ്
പ്രവർത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനങ്ങളും ഓഫീസുകളും എത്ര
കാലമായി പ്രവർത്തിക്കുന്നുണ്ട്;
പ്രസ്തുത സ്ഥാപനങ്ങളിലും
ഓഫീസുകളിലും അനുവദിച്ച
തസ്തികങ്ങൾ ഏതൊക്കെയാണെന്നും
സ്ഥാപനവും ഓഫീസും തിരിച്ച്
വ്യക്തമാക്കാമോ;
(
സി )
ഈ
സ്ഥാപനങ്ങളിലും ഓഫീസുകളിലും
ഒഴിഞ്ഞുകിടക്കുന്ന തസ്തികൾ
ഏതൊക്കെയാണെന്നും എത്ര കാലമായി
പ്രസ്തുത ഒഴിവുകൾ
നിലനില്‍ക്കുന്നുവെന്നും
സ്ഥാപനവും ഓഫീസും തിരിച്ച്
വ്യക്തമാക്കാമോ?
2170.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
ഹോമിയോപ്പതി വകുപ്പിലെ
ഫാര്‍മസിസ്റ്റുമാരുടെ ഗ്രേഡ്-I,
ഗ്രേഡ്-II തസ്തികകള്‍ക്ക്
അനുവദിക്കപ്പെട്ട അനുപാതം
എത്രയാണെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
അനുപാതത്തിലാണോ നിലവില്‍
തസ്തികകള്‍ ഉള്ളതെന്ന്
അറിയിക്കാമോ;
(
സി )
ഫാര്‍മസിസ്റ്റുമാരുടെ
സീനിയോരിറ്റി ലിസ്റ്റ്
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ഡി )
സീനിയോരിറ്റി
ലിസ്റ്റ് കൃത്യമായ
കാലയളവുകളില്‍
പുതുക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ഇ )
സീനിയോരിറ്റി
ലിസ്റ്റും റേഷ്യോ പ്രമോഷനും
അവസാനമായി നടപ്പിലാക്കി
ഉത്തരവായത് എന്നാണെന്ന്
അറിയിക്കുമോ?
2171.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വയനാട്ടിലെ
ആദിവാസികൾക്കായി ആരോഗ്യ വകുപ്പ്
എന്തെല്ലാം പദ്ധതികൾ
നടപ്പാക്കിയിട്ടുണ്ട്;
വിശദമാക്കുമോ;
(
ബി )
വയനാട്ടിലെ
അരിവാൾ രോഗികൾക്കായുള്ള
പെന്‍ഷന്‍ ഇനത്തില്‍ ഇതുവരെ
എത്ര രൂപ നൽകിയിട്ടുണ്ട്;
വിശദാംശം നല്‍കാമോ?
2172.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
രോഗങ്ങള്‍
വരാതിരിക്കാനും പടരാതിരിക്കാനും
വേണ്ടി എന്തൊക്കെ പ്രതിരോധ
പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത്
നടത്തിവരുന്നതെന്ന്
വ്യക്തമാക്കുമോ?
2173.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കിടപ്പുരോഗികള്‍ക്കും അവശരയായ
മുതിര്‍ന്ന പൗരന്മാര്‍ക്കും
അവരുടെ വീടുകളില്‍ അടിയന്തര
മരുന്നുകളുടെ വിതരണം,
മെഡിക്കല്‍ സംഘങ്ങളുടെ ഭവന
സന്ദര്‍ശനം, സാന്ത്വന പരിചരണം
തുടങ്ങിയ സേവനങ്ങള്‍
സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
എങ്കില്‍ പ്രസ്തുത
പദ്ധതിയെപ്പറ്റി വിശദമാക്കാമോ?
2174.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ബയോവെല്‍
ഇന്‍ക് എന്ന സ്ഥാപനത്തിൽ
നിന്നും അഞ്ഞൂറ്റി അറുപത് രൂപ
നിരക്കിൽ 02-02-2021-ൽ
ആർ.ടി.പി.സി.ആർ. കിറ്റുകൾ
വാങ്ങിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതേ
തീയതിയിൽ തന്നെ ഇൻവൊല്യൂഷൻ
ഹെൽത്ത് കെയര്‍ എന്ന
സ്ഥാപനത്തിൽ നിന്നും അറുപത്താറ്
രൂപ നിരക്കിൽ ആർ.ടി.പി.സി.ആർ.
കിറ്റുകൾ വാങ്ങിയിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(
സി )
കുറഞ്ഞ
നിരക്കിൽ ആർ.ടി.പി.സി.ആർ.
കിറ്റ് മാർക്കറ്റിൽ
ലഭ്യമായിട്ടും ഉയർന്ന നിരക്കിൽ
ബയോവെല്‍ ഇന്‍ക് എന്ന
സ്ഥാപനത്തിൽ നിന്നും ആയത്
വാങ്ങിയതിന്റെ കാരണം
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
വാങ്ങലിന് സർക്കാരിന്റെ
അംഗീകാരം
ലഭ്യമാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
2175.
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സ്റ്റെപ്സ്
ഓയില്‍ ഫീല്‍ഡ് ആന്റ്
എക്യുപ്മെന്റ് ട്രേഡിംഗ്
എല്‍.എല്‍.സി. യിൽ നിന്നും
എന്‍-95 മാസ്ക്ക്
വാങ്ങുന്നതിനായി കേരള മെഡിക്കൽ
സർവീസസ് കോർപ്പറേഷന്‍
തീരുമാനമെടുത്തിരുന്നോ;
എങ്കില്‍ കരാർ പ്രകാരം ഒരു
എന്‍-95 മാസ്ക്കിന്റെ വില, കരാർ
തീയതി എന്നിവ വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനം ഇന്ത്യയിൽ രജിസ്റ്റർ
ചെയ്തിട്ടുള്ളതാണോ;
സ്ഥാപനത്തിന്റെ ബില്ലിൽ
ജി.എസ്.ടി. നമ്പർ
രേഖപ്പെടുത്തിയിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(
സി )
വിദേശത്ത്
പ്രവർത്തിക്കുന്ന ഒരു
സ്ഥാപനത്തിൽ നിന്നും സാമഗ്രികൾ
വാങ്ങാനുള്ള കരാറിൽ സംസ്ഥാന
സര്‍ക്കാര്‍ ഏര്‍പ്പെടുമ്പോള്‍
കേന്ദ്ര സർക്കാരിന്റെ അംഗീകാരം
ആവശ്യമാണോ; വിശദാംശം
ലഭ്യമാക്കാമോ?
2176.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കായംകുളം
താലൂക്കാശുപത്രിയിലെ
ലബോറട്ടറികളില്‍ എന്തെല്ലാം
ടെസ്റ്റുകൾക്കുള്ള
സൗകര്യങ്ങളാണ് ഉള്ളതെന്നും ഓരോ
ടെസ്റ്റിനും ഈടാക്കുന്ന തുക
എത്ര വീതമാണെന്നും
വിശദമാക്കാമോ?
2177.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആരോഗ്യ, ശാസ്ത്ര,
സാങ്കേതികശാസ്ത്ര രംഗങ്ങളിലെ
ഗവേഷണങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനായി
കേന്ദ്ര സര്‍ക്കാര്‍ നല്‍കി
വന്നിരുന്ന വിവിധ
സ്കോളര്‍ഷിപ്പുകളും
പുരസ്കാരങ്ങളും
അവസാനിപ്പിച്ചുകൊണ്ടിരിക്കുന്നതായി
പറയപ്പെടുന്ന പശ്ചാത്തലത്തില്‍
ആരോഗ്യ മേഖലയിലെ ഗവേഷണത്തിനും
അനുബന്ധ
പ്രവര്‍ത്തനങ്ങള്‍ക്കുമായി
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന നടപടികൾ
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(
ബി )
പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട്
സ്റ്റേറ്റ് ബോര്‍ഡ് ഓഫ്
മെഡിക്കല്‍ റിസര്‍ച്ച്
വിപുലീകരിക്കുന്നത്
സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ഈ
മേഖലയിലെ ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്തുന്നതിനും
സംസ്ഥാനത്തെ മെഡിക്കല്‍
കോളേജുകളെ മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിനും
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍ അവലോകനം
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
ആരോഗ്യ
മേഖലയില്‍ ഗവേഷണ, അനുബന്ധ
പ്രവര്‍ത്തനങ്ങള്‍ക്ക്
നിര്‍ണ്ണായകമായ പങ്ക്
വഹിക്കുവാന്‍ സാധിക്കുന്ന
തരത്തില്‍ സംസ്ഥാനത്ത് എയിംസ്
സ്ഥാപിക്കുന്നതിനായി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
2178.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016
മുതൽ കേരളത്തിലെ
സർക്കാർ-പ്രൈവറ്റ് മെഡിക്കൽ
കോളേജുകളിൽ പീഡിയാട്രിക്
വിഭാഗത്തിൽ മെഡിക്കൽ
ബിരുദാനന്തര കോഴ്സിന് അഡ്മിഷൻ
ലഭിച്ചവരുടെ പേരും വിലാസവും
ഉൾപ്പെടുന്ന വിവരങ്ങൾ കോളേജുകൾ
തിരിച്ച് ലഭ്യമാക്കുമോ?
2179.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പില്‍
എന്‍ട്രി കേഡറില്‍ ജോലിയില്‍
കയറുന്ന സ്പെഷ്യാലിറ്റി,
സൂപ്പര്‍ സ്പെഷ്യാലിറ്റി
വിഭാഗത്തില്‍പ്പെടുന്ന
അസിസ്റ്റന്റ്
പ്രൊഫസര്‍മാര്‍ക്കും
ലക്ചറര്‍മാര്‍ക്കും ശമ്പള
പരിഷ്‌കരണത്തിന് മുന്‍പ്
(31.12.2015) ജോലിയില്‍ കയറിയ
ഡോക്ടർക്കും ശമ്പള പരിഷ്‌കരണം
പ്രാബല്യത്തില്‍ വന്ന
01.01.2016 ന് ശേഷം ജോലിയില്‍
കയറിയ ഡോക്ടർക്കും തമ്മില്‍
5300 മുതല്‍ 18400 രൂപ വരെ
അടിസ്ഥാന ശമ്പളത്തില്‍
വ്യത്യാസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഈ അപാകത പരിഹരിക്കാനായി
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(
ബി )
യു.ജി.സി.
മാനദണ്ഡങ്ങള്‍ മെഡിക്കല്‍
അധ്യാപകര്‍ക്ക് ബാധകമല്ലെന്ന്
യു.ജി.സി. തന്നെ
വ്യക്തമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ ശമ്പള പരിഷ്ക്കരണ
ഉത്തരവില്‍ ഇപ്പോള്‍
അസോസിയേറ്റ് പ്രൊഫസര്‍
ആകുന്നതിനുള്ള സ്ഥാനക്കയറ്റ
മാനദണ്ഡം 8 വര്‍ഷത്തെ അനുഭവ
പരിചയം ആക്കിയതിന്റെ കാരണം
വ്യക്തമാക്കുമോ; ഇതിൽ അപാകത
ഉണ്ടെങ്കിൽ പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
2180.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മഞ്ചേരി
നഴ്സിംഗ് സ്കൂളിൽ കെട്ടിടം
നിർമ്മിക്കുന്നതിന്
ഡി.എച്ച്.എസ്. അനുമതി
ലഭ്യമാക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അനുമതി ലഭ്യമാക്കാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ; പ്രസ്തുത
നിർമ്മാണത്തിന് അനുമതി
ലഭ്യമാക്കുന്നതിനുള്ള അടിയന്തര
നടപടികൾ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2181.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സർക്കാർ
ആയുർവേദ കോളേജിലെ ഡോക്ടർ
ബിരുദ ദാന ചടങ്ങിൽ ക്രമക്കേടുകൾ
നടന്നുവെന്ന ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യം ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
പ്രസ്തുത
കോളേജിൽ ഡോക്ടർ ബിരുദം
സ്വീകരിച്ചവരിൽ പലരും പരീക്ഷ
പോലും പാസ്സാകാത്തവരാണ് എന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
സംഭവത്തിൽ അന്വേഷണം
നടത്തിയിട്ടുണ്ടോ; എങ്കിൽ
അന്വേഷണത്തിലെ കണ്ടെത്തലുകൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
2182.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൂത്തുപറമ്പ്
ആയുര്‍വ്വേദ ആശുപത്രിയിൽ ഐ.പി.
ബ്ലോക്ക് നിര്‍മ്മാണത്തിനായി
നഗരസഭ സ്ഥലം
നല്‍കിയിട്ടുണ്ടെങ്കിലും
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
പ്രവൃത്തികള്‍ ആരംഭിക്കാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കിടത്തി
ചികിത്സ ഉള്‍പ്പെടെയുളള
സൗകര്യങ്ങളോടെ കൂത്തുപറമ്പ്
ആയുര്‍വ്വേദ ആശുപത്രിയിൽ ഐ.പി.
ബ്ലോക്ക്
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വ്യക്തമാക്കുമോ;
(
സി )
ആയുഷ്
പോലെയുള്ള കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ ഉപയോഗപ്പെടുത്തി
ഐ.പി. ബ്ലോക്ക് നിര്‍മ്മാണം
ഉടന്‍ ആരംഭിക്കുന്ന കാര്യം
പരിശോധിക്കുമോ; വിശദമാക്കുമോ?
2183.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ആയുർവേദ കോളേജ് ആശുപത്രിയിൽ
അനധികൃത നിയമനങ്ങൾ
നടന്നിട്ടുണ്ടോ; എങ്കിൽ ആയത്
പരിശോധിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
ആശുപത്രി
വികസന സമിതിയുടെ മിനുട്സിലെ
തീരുമാനമനുസരിച്ച് അത്യാവശ്യ
സന്ദർഭങ്ങളിൽ വികസന സമിതി
മുഖാന്തിരം നിയമനം
നടത്താവുന്നതാണെങ്കിലും ആളെ
എടുക്കുന്നത് സംബന്ധിച്ച്
പത്രപരസ്യം, ഇന്റർവ്യു, റാങ്ക്
ലിസ്റ്റ് എന്നിവയടക്കം
നിയമനത്തിനായി പാലിക്കേണ്ടതായ
ഒരു തരത്തിലുമുള്ള നടപടിയും
പാലിക്കാതെയാണ് സ്വന്തക്കാരെയും
ഇഷ്ടക്കാരെയും ആശുപത്രിയിൽ
അനധികൃതമായി
നിയമിച്ചിരിക്കുന്നതെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയതിന്മേൽ അന്വേഷണം
നടത്തുമോ; ഇത്തരത്തിൽ എത്ര പേരെ
നിയമിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(
സി )
125
വർഷമായി ആശുപത്രി ഒ.പി. വഴിയുളള
കഷായ വിതരണം
സർക്കാരനുമതിയില്ലാതെ
സൂപ്രണ്ടിന്റെ തീരുമാനത്തിന്റെ
അടിസ്ഥാനത്തിൽ ഏകപക്ഷീയമായി
നിർത്തലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
ഒ.പി.
യിൽ എത്തുന്ന രോഗികൾക്ക്
സൗജന്യമായി ലഭ്യമാക്കേണ്ട
മരുന്നുകൾ
കുറിപ്പടിയിലുൾപ്പെടുത്താതെ
സൂപ്രണ്ട്
സെക്രട്ടറിയായിട്ടുള്ള സൊസൈറ്റി
നടത്തുന്ന മെഡിക്കൽ സ്‌റ്റോറിൽ
നിന്നും
വാങ്ങിപ്പിക്കുന്നുണ്ടോ;
എങ്കില്‍ പ്രസ്തുത രീതി
അവസാനിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഇ )
സർക്കാർ
ഫണ്ട് ഉപയോഗിച്ച് പാവപ്പെട്ട
രോഗികളുടെ ചികിത്സക്കായി
വാങ്ങിയ കണ്ണ് പരിശോധനക്കുള്ള
ഒപ്ടിക്കൽ കൊഹറൻസ് ടോമോഗ്രഫി
(ഒ.സി.റ്റി.) മെഷീൻ അടക്കമുള്ള
ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന്
1000 രൂപ മുതൽ ഫീസ്
ഈടാക്കുന്നുണ്ടോ; എങ്കില്‍ ആയത്
അവസാനിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
2184.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആരോഗ്യ
കേന്ദ്രങ്ങളിലേക്കും
ആശുപത്രികളിലേക്കും മരുന്ന്
വാങ്ങുന്നതിന്
തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട്
നൽകിയിട്ടും മെഡിക്കൽ സർവ്വീസസ്
കോർപ്പറേഷനും
(കെ.എം.എസ്.സി.എൽ.) വിവിധ
കാരുണ്യ ഫാർമസികളും മരുന്ന്
നൽകാൻ കാലതാമസം
വരുത്തുന്നതുകൊണ്ടുള്ള
പ്രയാസങ്ങൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
മുൻകൂർ പണം അടച്ചവർക്ക്
ഇൻഡെന്റ് ലഭിക്കുന്നത് മുതൽ
നിശ്ചിത സമയത്തിനകം മരുന്ന്
വിതരണം നടത്തുന്നുവെന്ന് ഉറപ്പ്
വരുന്നുന്നതിന് ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2185.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സര്‍ക്കാര്‍ സര്‍വീസില്‍ വനിത
സംവരണം ഹൊറിസോണ്ടലായോ
വെര്‍ട്ടിക്കലായോ നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ;
(
ബി )
തമിഴ്‌നാട്ടില്‍
40 ശതമാനം വനിത സംവരണം
ഹൊറിസോണ്ടലായി നടപ്പാക്കിയ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
സംസ്ഥാനത്തെ
സര്‍ക്കാര്‍ സര്‍വീസില്‍
ഏതൊക്കെ വിഭാഗങ്ങള്‍ക്ക്
ഹൊറിസോണ്ടല്‍ റിസര്‍വേഷന്‍
നടപ്പാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
ഡി )
എങ്കില്‍
അത് സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
2186.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
നിയോജക മണ്ഡലത്തില്‍ വനിത
ശിശുവികസന വകുപ്പ് മുഖേന
നടപ്പിലാക്കുന്ന പദ്ധതികളുടെ
വിശദവിവരം ലഭ്യമാക്കാമോ;
(
ബി )
2022-23
ബജറ്റില്‍ ആലപ്പുഴ നിയോജക
മണ്ഡലത്തില്‍ പ്രഖ്യാപിച്ച
വിമൻസ് ഹബിന് വിശദമായ പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ വിശദമായ പ്രോജക്ട്
റിപ്പോര്‍ട്ട് തയ്യാറാക്കി
പ്രസ്തുത പദ്ധതി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2187.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചിറയിന്‍കീഴ്
മണ്ഡലത്തില്‍ സ്വന്തമായി
കെട്ടിടം ഇല്ലാത്ത
അങ്കണവാടികള്‍ എത്രയെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ സ്ഥലം
ഉണ്ടെങ്കിലും കെട്ടിടം ഇല്ലാതെ
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
അങ്കണവാടികള്‍ എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടേോ; എങ്കിൽ
പഞ്ചായത്ത് തിരിച്ചുള്ള
വിവരങ്ങള്‍ ലഭ്യമാക്കാമോ?
2188.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വനിത ശിശുവികസന വകുപ്പിന്
കീഴിലെ സ്ഥാപനങ്ങളിലെ
അന്തേവാസികളുടെ ക്ഷേമത്തിനായി
പ്രത്യേകം മെയിന്റനന്‍സ്
ഗ്രാന്റ് അനുവദിക്കുന്നുണ്ടോ;
എങ്കിൽ ഏതെല്ലാം
കാര്യങ്ങള്‍ക്കാണ് പ്രസ്തുത
ഗ്രാന്റ് അനുവദിക്കുന്നതെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
ഗ്രാന്റ് ഏത് വര്‍ഷം വരെ
നല്‍കിയിട്ടുണ്ട്; കുടിശ്ശിക
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
കോഴിക്കോട്
ജില്ലയിലെ സ്ഥാപനങ്ങള്‍ക്ക്
അനുവദിച്ച തുകയുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2189.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളത്തെ
സമ്പൂര്‍ണ്ണ സാന്ത്വന പരിചരണ
സംസ്ഥാനമാക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
2190.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനിത
ശിശു വികസന വകുപ്പ് സംസ്ഥാനത്ത്
നടപ്പിലാക്കുന്ന വിവിധ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(
ബി )
മാവേലിക്കര
നിയോജക മണ്ഡലത്തിലെ പാലമേല്‍
ഗ്രാമപഞ്ചായത്തില്‍ മാതൃക
അംഗന്‍വാടി അനുവദിക്കുവാന്‍
ആവശ്യമായ നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
2191.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ കാലയളവില്‍ ശ്രുതി
മധുരം, കാതോരം തുടങ്ങി വിവിധ
പദ്ധതികള്‍ പ്രകാരം
കേള്‍വി/സംസാരശേഷി ഇല്ലാത്ത
എത്ര കുട്ടികള്‍ക്ക് നാളിതുവരെ
എന്തെല്ലാം ഉപകരണങ്ങളും
സഹായങ്ങളും നല്‍കി വരുന്നുവെന്ന
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ഇത്തരത്തിൽ
അവശതകള്‍ ഉള്ള എത്ര കുട്ടികള്‍
സംസ്ഥാനത്തുണ്ടെന്നും അതില്‍
തീവ്ര അവശത അനുഭവിക്കുന്ന
കുട്ടികളെ കണ്ടെത്തി അവര്‍ക്ക്
ആവശ്യമായ എന്തെല്ലാം സഹായങ്ങളും
ചികിത്സകളും നല്‍കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
2192.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
മണ്ഡലത്തില്‍ ആകെ എത്ര
അങ്കണവാടികളുണ്ടെന്നും
സ്വന്തമായി കെട്ടിടമില്ലാത്ത
ഏതെല്ലാം അങ്കണവാടികളുണ്ടെന്നും
പഞ്ചായത്ത് തിരിച്ച് വിവരം
നല്‍കാമോ;
(
ബി )
ജലത്തിനായി
കിണറോ പെെപ്പ് കണക്ഷനോ
ഇല്ലാത്ത ഏതെല്ലാം
അങ്കണവാടികള്‍
മണ്ഡലത്തിലുണ്ടെന്ന്
വ്യക്തമാക്കാമോ; ഇത്തരം
അങ്കണവാടികളിൽ ജലലഭ്യത
ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍ കഴിയുമെന്ന്
വിശദമാക്കാമോ; ആയതിനുള്ള
നടപടികള്‍ സ്വീകരിക്കാമോയെന്ന്
അറിയിക്കുമോ?
2193.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഭക്ഷ്യസുരക്ഷ
വകുപ്പിന്റെ പരിശോധനകൾ
കാര്യക്ഷമമല്ലാത്തതിനാലാണ്
ഭക്ഷ്യവിഷബാധ സംസ്ഥാനത്ത്
തുടർക്കഥയാവുന്നത് എന്ന ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഭക്ഷണപദാർത്ഥങ്ങൾ
വിൽക്കുന്ന ഹോട്ടലുകൾ,
റസ്റ്റോറന്റുകൾ, തട്ടുകടകൾ, ഇതര
സ്ഥാപനങ്ങൾ എന്നിവയ്ക്ക്
സംസ്ഥാനത്ത് രജിസ്ട്രേഷൻ
നിർബന്ധമാക്കിയിട്ടുണ്ടോ;
എങ്കിൽ എത്ര സ്ഥാപനങ്ങളാണ്
രജിസ്ട്രേഷൻ
എടുത്തിട്ടുള്ളതെന്ന് ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(
സി )
ഭക്ഷ്യസുരക്ഷ
ഉദ്യോഗസ്ഥരുടെ പരിശോധനയിലെ
വീഴ്ചകളാണ് ഇത്തരത്തിൽ
ഭക്ഷ്യവിഷബാധ ഉണ്ടാകുന്നതിന്
പ്രധാന കാരണം എന്നത്
വസ്തുതയാണോ; എങ്കിൽ എന്ത്
കാരണത്താലാണ് ബന്ധപ്പെട്ട
ഉദ്യോഗസ്ഥർക്കെതിരെ നടപടി
സ്വീകരിക്കാതിരിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(
ഡി )
സമീപകാലത്ത്
ഭക്ഷ്യവിഷബാധ റിപ്പോർട്ട്
ചെയ്യപ്പെട്ട സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്നും പ്രസ്തുത
സ്ഥാപനങ്ങൾക്കെതിരെ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
അറിയിക്കുമോ;
(
ഇ )
പ്രസ്തുത
സ്ഥാപനങ്ങളില്‍ പരിശോധന
നടത്താന്‍ ചുമതലപ്പെട്ട
ഉദ്യോഗസ്ഥര്‍
ആരെല്ലാമായിരുന്നുവെന്നും അവര്‍
എപ്പോഴെല്ലാം പരിശോധന
നടത്തിയിട്ടുണ്ടെന്നും അതിലെ
കണ്ടെത്തലുകള്‍
എന്തെല്ലാമായിരുന്നുവെന്നും
അതിനെതിരെ അവർ എന്തൊക്കെ
മേല്‍നടപടികള്‍
സ്വീകരിച്ചുവെന്നുമുള്ള
വിശദവിവരം വെളിപ്പെടുത്തുമോ;
(
എഫ് )
ഭക്ഷ്യവിഷബാധ
മൂലം അപകടങ്ങളും മരണങ്ങളും
ഉണ്ടാകുമ്പോൾ മാത്രം വകുപ്പ്
കാര്യക്ഷമമാകാതെ കൃത്യമായ
ഇടവേളകളിലെ പരിശോധനകൾ
ഉറപ്പുവരുത്തുന്നതിനും സത്വര
നടപടികൾ സ്വീകരിക്കുന്നതിനും
പൊതുജനങ്ങളുടെ അറിവിലേക്കായി
ഇത്തരത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത
ഭക്ഷണസാധനങ്ങൾ വിതരണം
ചെയ്യുന്നതിന് ശ്രമിക്കുന്ന
ഹോട്ടലുകളുടെ പേരുവിവരങ്ങൾ പത്ര
മാധ്യമങ്ങളിലൂടെ
പരസ്യപ്പെടുത്തുന്നതിനും നടപടി
സ്വീകരിക്കുമോ;
(
ജി )
കഴിഞ്ഞ
ആറ് മാസത്തിനുള്ളിൽ
ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ
പരിശോധനകളുടെ എണ്ണം ജില്ല
തിരിച്ച് വിശദമാക്കുമോ?
2194.
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തട്ടുകടകൾ വഴി വിതരണം ചെയ്യുന്ന
ഭക്ഷണ പദാർത്ഥങ്ങളുടെ
ഗുണനിലവാരം പരിശോധിക്കുന്നതിന്
നിലവിൽ എന്തെല്ലാം
സംവിധാനങ്ങളാണുളളതെന്ന്
അറിയിക്കുമോ;
(
ബി )
തെരുവ്
കച്ചവടകേന്ദ്രങ്ങളിലെ വൃത്തിയും
ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരവും
ഉറപ്പാക്കാൻ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
2195.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഹോട്ടലുകളില്‍ വിതരണം ചെയ്യുന്ന
ഭക്ഷണത്തിന്റെ ഗുണനിലവാരം
പരിശോധിക്കുന്നതിന് എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം, ഗുണനിലവാരമില്ലാത്ത
ഭക്ഷണം നല്‍കുന്ന എത്ര
ഹോട്ടലുകള്‍ക്കെതിരെ നടപടി
സ്വീകരിച്ചുവെന്ന് ജില്ല
തിരിച്ച് വ്യക്തമാക്കുമോ;
(
സി )
ഭക്ഷണത്തിന്റെ
ഗുണനിലവാരം പരിശോധിക്കുന്നതിന്
ആവശ്യമായ ഉദ്യോഗസ്ഥരില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
2196.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഭക്ഷ്യസുരക്ഷ
വകുപ്പിന്റെ കീഴിലുള്ള ഫുഡ്
അനലിറ്റിക്കൽ ലാബുകളിൽ
മൈക്രോബയോളജി പരിശോധന
നടത്തുന്നതിന് സംവിധാനം
ഏർപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ
ഏതൊക്കെ ലാബുകളിലാണ് ഈ സൗകര്യം
ഏർപ്പെടുത്തിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
മൈക്രോബയോളജി പരിശോധന സംവിധാനം
നാളിതുവരെ
ഏർപ്പെടുത്തിയിട്ടില്ലെങ്കിൽ
കാരണം വ്യക്തമാക്കുമോ;
(
ബി )
മൈക്രോബയോളജി
സംവിധാനം ഏർപ്പെടുത്തുന്നതിനായി
കേന്ദ്ര സഹായം ലഭിച്ചിട്ടുണ്ടോ;
എങ്കിൽ എത്ര തുക
ലഭിച്ചിട്ടുണ്ട്; പ്രസ്തുത
തുകയിൽ നാളിതുവരെ എത്ര തുക
ഏതൊക്കെ ഇനങ്ങളില്‍ ചെലവഴിച്ചു
എന്ന് വ്യക്തമാക്കുമോ?
2197.
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ.
അബ്ദുല്‍ ഹമീദ് പി
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ മത്സ്യ
മാർക്കറ്റുകളിൽ മാസങ്ങൾ
പഴക്കമുളള മത്സ്യങ്ങൾ വിപണനം
നടത്തുന്നതായി
കണ്ടെത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
മത്സ്യം
കേടാകാതിരിക്കാൻ ആരോഗ്യത്തിന്
ഹാനികരമായ രാസപദാർത്ഥങ്ങൾ
ചേർക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
രാസപദാർത്ഥങ്ങൾ
ചേർത്ത മത്സ്യങ്ങളുടെ വില്പന
തടയുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
2198.
ശ്രീ.
കെ. പി. എ. മജീദ്
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഹോട്ടലുകളിൽ
നിന്നും വൻതോതിൽ പഴകിയ ഭക്ഷണം
പിടികൂടിയ സാഹചര്യത്തിൽ ഭക്ഷണം
പാകം ചെയ്ത തീയതിയും എത്ര
സമയത്തിനുള്ളിൽ കഴിക്കണം
എന്നതും രേഖപ്പെടുത്തിയ
സ്ലിപ്പോ സ്റ്റിക്കറോ
ഭക്ഷണപ്പൊതിയിൽ
രേഖപ്പെടുത്തണമെന്ന്
ഹോട്ടലുകൾക്ക് നിർദ്ദേശം
നൽകിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
എങ്കിൽ
പ്രസ്തുത ഉത്തരവ്
നടപ്പാക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ വിശദമാക്കുമോ?
2199.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷാ വകുപ്പ്
രൂപീകൃതമായത് എന്നാണെന്ന്
അറിയിക്കാമോ;
(
ബി )
ഭക്ഷ്യസുരക്ഷ്
വകുപ്പിൽ ഫീല്‍ഡുതലത്തില്‍
പരിശോധന ചുമതലയുള്ള
ഉദ്യോഗസ്ഥര്‍ ആരൊക്കെയാണെന്നും
താലൂക്ക് തലത്തില്‍ എത്ര
ഉദ്യോഗസ്ഥരാണ് ഇതിനായി
നിലവിലുള്ളതെന്നും ഇവരുടെ ചുമതല
എന്താണെന്നും അറിയിക്കാമോ;
(
സി )
2020-2022
കാലയളവിൽ ഭക്ഷ്യസുരക്ഷ വകുപ്പ്
നടത്തിയ പരിശോധനകളുടെ വിശദാംശം
നല്‍കാമോ;
(
ഡി )
സംസ്ഥാനത്ത്
ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നും
മറ്റും ഉള്ള ഭക്ഷ്യവിഷബാധ മൂലം
ആളുകള്‍ മരിക്കുകയും
ആശുപത്രിയില്‍ ആകുകയും
ചെയ്യുന്ന സംഭവങ്ങള്‍
തുടര്‍ച്ചയായി ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഇ )
സംസ്ഥാനത്തെ
ഹോട്ടലുകളിലും ബേക്കറി
ഉള്‍പ്പെടെ ഭക്ഷ്യസാധനങ്ങള്‍
വില്‍ക്കുന്ന മുഴുവന്‍
സ്ഥാപനങ്ങളിലും നല്‍കുന്ന
ഭക്ഷണം സുരക്ഷിതമാണെന്ന്
ഉറപ്പുവരുത്താന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്; അതിനായി
ഭക്ഷ്യസുരക്ഷ വകുപ്പിനെ
ശാക്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
2200.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭക്ഷ്യസുരക്ഷ
വകുപ്പിന്റെ കീഴിലുള്ള
അനലിറ്റിക്കൽ ലാബുകളിൽ
നിന്നുള്ള മൈക്രോബയോളജി
റിസൾട്ടുകള്‍
ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട
എത്ര ക്രിമിനൽ കേസുകളിൽ
നാളിതുവരെ തെളിവായി
ഹാജരാക്കിയിട്ടുണ്ട്; വിശദാംശം
നൽകുമോ;
(
ബി )
അനലിറ്റിക്കൽ
ലാബുകളിൽ മൈക്രോബയോളജി പരിശോധന
സംവിധാനം ഇല്ലാത്തതിനാൽ
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട
കേസുകൾ തെളിയിക്കപ്പെടാൻ
കഴിയാത്ത സാഹചര്യം നിലവിലുണ്ടോ;
എങ്കിൽ ആയത് പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2201.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഭക്ഷ്യസുരക്ഷാ
വകുപ്പ് ഉദ്യോഗസ്ഥർ ഒരു മാസം
സ്റ്റാറ്റ്യൂട്ടറിയായി
ശേഖരിക്കേണ്ട ഭക്ഷ്യ
സാമ്പിളുകളുടെ എണ്ണം
എത്രയാണെന്ന് വ്യക്തമാക്കുമോ;
ഭക്ഷ്യ സാമ്പിളുകളുടെ പരിശോധന
സംബന്ധിച്ച നടപടിക്രമങ്ങൾ
വ്യക്തമാക്കുമോ;
(
ബി )
ഭക്ഷ്യ
പദാർത്ഥങ്ങളിൽ വിഷാംശം
കണ്ടെത്തിയാൽ സ്വീകരിക്കുന്ന
തുടർനടപടി വ്യക്തമാക്കുമോ;
സ്റ്റാറ്റ്യൂട്ടറി സാമ്പിൾ
കൂടാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്
ഉദ്യോഗസ്ഥർ അധികമായി
ശേഖരിക്കേണ്ട സാമ്പിളുകളുടെ
പരിശോധനയിൽ വിഷാംശം
കണ്ടെത്തിയാൽ തുടർനടപടി
സ്വീകരിക്കുവാൻ സാധിക്കുമോ;
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്ത്
ഭക്ഷ്യവിഷബാധ
ആവർത്തിക്കപ്പെടുന്ന
സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ
വകുപ്പ് ഉദ്യോഗസ്ഥർ
ശേഖരിക്കേണ്ട സ്റ്റാറ്റ്യൂട്ടറി
സാമ്പിളുകളുടെ എണ്ണം
വർദ്ധിപ്പിക്കുന്നതിനും വിഷാംശം
കണ്ടെത്തുന്ന എല്ലാ
സാമ്പിളുകളിലും തുടർനടപടി
ഉറപ്പാക്കുന്നതിനും നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2202.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഭക്ഷ്യസുരക്ഷ
വകുപ്പിന് കീഴിലുള്ള
അനലിറ്റിക്കൽ ലാബുകളിൽ
മൈക്രോബയോളജി പരിശോധനയ്ക്ക്
സംവിധാനം ഇല്ലാത്തതിനാൽ
ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട
ക്രിമിനൽ കേസുകളിൽ തെളിവ്
നൽകുവാൻ സാധിക്കാത്ത ഗുരുതരമായ
സാഹചര്യം നിലനിൽക്കുന്നത്
സർക്കാർ ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
ഉണ്ടെങ്കിൽ
ഭക്ഷ്യസുരക്ഷ വകുപ്പിന്
കീഴിലുള്ള അനലിറ്റിക്കൽ
ലാബുകളിൽ മൈക്രോബയോളജി പരിശോധനാ
സംവിധാനം ഏർപ്പെടുത്തുന്നതിന്
അടിയന്തര നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
2203.
ശ്രീ.
സജീവ് ജോസഫ്
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഭക്ഷ്യസുരക്ഷ
വകുപ്പിന് കീഴിൽ കാര്യക്ഷമമായ
ഭക്ഷ്യ സുരക്ഷ പരിശോധനയ്ക്ക്
ഇന്റർ ഡിസ്ട്രിക്ട് സ്‌ക്വാഡുകൾ
നിലവിൽ പ്രവർത്തിക്കുന്നുണ്ടോ;
ഇല്ലെങ്കിൽ ഇത്തരം
സ്ക്വാഡുകളുടെ പ്രവർത്തനം
അവസാനിപ്പിച്ചതിന്റെ കാരണം
വ്യക്തമാക്കുമോ;
(
ബി )
റസ്റ്റോറന്റുകളിലെയും
ഹോട്ടലുകളിലെയും ഫ്രീസറുകൾ
ഉൾപ്പെടെയുള്ളവ രാത്രി
കാലങ്ങളിലും
പ്രവർത്തിക്കുന്നുണ്ടോ എന്ന്
പരിശോധിക്കുന്നതിനായി
നിയോഗിച്ചിരുന്ന ക്വിക്ക്
റെസ്പോൺസ് സ്‌ക്വാഡ് നിലവിൽ
പ്രവർത്തിക്കുന്നുണ്ടോ;
വിശദാംശം നൽകുമോ;
(
സി )
സംസ്ഥാനത്ത്
ഭക്ഷ്യവിഷബാധകൾ റിപ്പോർട്ട്
ചെയ്യുന്നത്
വർദ്ധിച്ചിരിക്കുന്ന
സാഹചര്യത്തിൽ ഇന്റർ
ഡിസ്ട്രിക്ട് സ്‌ക്വാഡ്,
ക്വിക്ക് റെസ്പോൺസ് സ്‌ക്വാഡ്
എന്നിവ സജീവമാക്കുവാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
|
|
|
|
|
|
|
|