|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1796.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയില്‍ ഏതെല്ലാം പ്രദേശത്ത്
ഗ്രാമവണ്ടികള്‍ സര്‍വീസ്
ആരംഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സര്‍വീസ് നടത്തുന്നതിന്
തിരുവനന്തപുരം ജില്ലയിലെ
ഏതെല്ലാം ഗ്രാമപഞ്ചായത്തുകള്‍
സന്നദ്ധരായിട്ടുണ്ടെന്ന്
വിശദമാക്കാമോ?
1797.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗതാഗത
വകുപ്പിന് കീഴിൽ കാസർഗോഡ്
ജില്ലയിൽ പ്രവർത്തിക്കുന്ന
ഓഫീസുകളുടെ വിശദവിവരം നൽകാമോ;
ഏതെല്ലാം ഓഫീസുകൾ ഏതെല്ലാം
സ്ഥലങ്ങളിലാണ്
പ്രവർത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
എത്ര
കാലമായി പ്രസ്തുത ഓഫീസുകൾ
പ്രവർത്തിക്കുന്നുണ്ടെന്നും ഈ
ഓഫീസുകളില്‍ അനുവദിച്ച തസ്തികകൾ
ഏതൊക്കെയാണെന്നും ഓഫീസ്
തിരിച്ച് വ്യക്തമാക്കാമോ;
(
സി )
ഈ
ഓഫീസുകളിൽ ഒഴിവുള്ള തസ്തികകൾ
ഏതൊക്കെയാണെന്നും എത്രകാലമായി
പ്രസ്തുത ഒഴിവുകൾ
നിലവിലുണ്ടെന്നും ഓഫീസ്
തിരിച്ച് വ്യക്തമാക്കാമോ?
1798.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
കാലത്തും തുടര്‍ന്നും
നിര്‍ത്തിവച്ച
കെ.എസ്.ആര്‍.ടി.സി. ബസ്
സര്‍വ്വീസുകള്‍
പുനരാരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
താമരശ്ശേരി
കോഴിക്കോട് ഡിപ്പോകളില്‍
നിന്നും ബാലുശ്ശേരി നിയോജക
മണ്ഡലത്തിലൂടെ സര്‍വ്വീസ്
നടത്തിയിരുന്ന എത്ര
കെ.എസ്.ആര്‍.ടി.സി. ബസ്സുകളാണ്
2020-22 കാലയളവില്‍
നിര്‍ത്തലാക്കിയിട്ടുളളതെന്ന്
വിശദാംശം ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
നിയോജക മണ്ഡലത്തില്‍
നിര്‍ത്തലാക്കിയ
കെ.എസ്.ആര്‍.ടി.സി. ബസ്
സര്‍വ്വീസ്സുകള്‍
പുനരാരംഭിക്കുന്നതിന് നടപടി
സ്വീകരിക്കാമോ;
(
ഡി )
കുരാച്ചുണ്ട്
പോലുളള മലയോര മേഖലകളിലേയ്ക്ക്
സര്‍വ്വീസ് നടത്തുന്ന
കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍
മുന്നറിയിപ്പില്ലാതെ
നിര്‍ത്തലാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
1799.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
28.4.2021
ന് സര്‍ക്കാരിന്
സമര്‍പ്പിക്കപ്പെട്ട കൊച്ചി
മെട്രോപൊളിറ്റന്‍
ട്രാന്‍സ്പോര്‍ട്ട്
അതോറിറ്റിയുടെ റെഗുലേഷനുകളുടെ
അംഗീകാരത്തിന് കാലതാമസം
നേരിടുന്നതിന്റെ കാരണം
വിശദമാക്കാമോ; ഇതിനായി
പൂര്‍ത്തീകരിക്കേണ്ട ഉചിതമായ
പരിശോധനകള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ; അംഗീകാരം
എന്നത്തേയ്ക്ക് ലഭ്യമാക്കാന്‍
സാധിക്കുമെന്ന് വ്യക്തമാക്കാമോ;
(
ബി )
കൊച്ചി
മെട്രോപൊളിറ്റന്‍
ട്രാന്‍സ്പോര്‍ട്ട്
അതോറിറ്റിയുടെ പരിധിയില്‍
വരുന്ന കോര്‍പ്പറേഷന്‍ ഏരിയ,
മുന്‍സിപ്പാലിറ്റികള്‍,
പഞ്ചായത്തുകള്‍ എന്നിവ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ; ഇതു സംബന്ധിച്ച
വിജ്ഞാപനത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
1800.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം
കെ.എസ്.ആര്‍.ടി.സി വാങ്ങിയ
ഇലക്ട്രിക്കല്‍,ഡീസല്‍ ബസുകളുടെ
എണ്ണം എത്രയെന്നും ഇതിനായി എത്ര
തുക ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
വാങ്ങിയ ഇലക്ട്രിക്കല്‍,ഡീസല്‍
ബസിന്റെ ശരാശരി വില എത്രയെന്ന്
അറിയിക്കാമോ;
(
സി )
ഡീസല്‍
ബസുകളുമായി താരതമ്യം
ചെയ്യുമ്പോള്‍ ഇലക്ട്രിക്കല്‍
ബസുകള്‍ സര്‍വ്വീസ് നടത്തിയാല്‍
ലഭിക്കുന്ന സാമ്പത്തിക ലാഭം
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
1801.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2021 ജനുവരി 1 മുതല്‍ 2023
ജനുവരി 1 വരെയുള്ള കാലയളവില്‍
എത്ര വാഹനാപകടങ്ങള്‍
രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
ബി )
സ്‌കൂട്ടര്‍,
ബൈക്ക് അപകടങ്ങളില്‍ പ്രസ്തുത
കാലയളവില്‍ എത്ര മരണം
നടന്നുവെന്ന് വ്യക്തമാക്കുമോ;
(
സി )
ആയതിന്റെ
ജില്ല തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
കാലയളവില്‍ സ്‌കൂട്ടര്‍, ബൈക്ക്
അപകടങ്ങളില്‍പെട്ട്
എത്രയാളുകൾക്ക് ഗുരുതര
പരിക്കേറ്റിട്ടുണ്ടെന്നുള്ള
ജില്ലതിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
1802.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യിലെ
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും പ്രതിമാസ
ശമ്പളവും പെന്‍ഷനും എല്ലാ
മാസവും യഥാസമയം
ലഭിക്കുന്നുവെന്ന്
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.യിലെ
ശമ്പള പരിഷ്കരണത്തോടൊപ്പം
പെന്‍ഷന്‍ പരിഷ്കരണവും
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1803.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം സംസ്ഥാനത്ത്
പുതുതായി ഏതൊക്കെ സ്ഥലങ്ങളിലാണ്
കെ.എസ്.ആർ.ടി.സി സ്റ്റേഷൻ
മാസ്റ്റർ ഓഫീസ്
ആരംഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പുതുതായി
സ്റ്റേഷൻ മാസ്റ്റർ ഓഫീസ്
ആരംഭിച്ചിട്ടുണ്ടെങ്കിൽ ധാരാളം
ഓഫീസുകളും യാത്രക്കാരും
വിദ്യാലയങ്ങളും ഉൾപ്പെടുന്ന
മഞ്ചേരിയിൽ കെ.എസ്.ആർ.ടി.സി
സ്റ്റേഷൻ മാസ്റ്റർ ഓഫീസ്
പുനഃസ്ഥാപിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(
സി )
മഞ്ചേരിയിൽ
കെ.എസ്.ആർ.ടി.സി സ്റ്റേഷൻ
മാസ്റ്റർ ഓഫീസ്
പുനഃസ്ഥാപിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1804.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോന്നി
നിയോജക മണ്ഡലത്തില്‍ കോന്നി
ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍
നിലവിലുണ്ടായിരുന്ന പതിനേഴ് ബസ്
സര്‍വീസുകള്‍ക്ക് പകരം നിലവില്‍
ഒന്‍പത് ബസ് സര്‍വ്വീസുകള്‍
മാത്രമാണ് ഓപ്പറേറ്റ്
ചെയ്യുന്നത് ബാക്കി ബസ്
സര്‍വ്വീസുകള്‍ എന്നത്തേയ്ക്ക്
ആരംഭിക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
കോന്നിയില്‍
നിന്നുള്ള ദീര്‍ഘദൂര ബസ്
സര്‍വ്വീസുകള്‍ ഏതൊക്കെ ആണ്;
അതില്‍ എത്ര സര്‍വ്വീസുകള്‍
നിലവിലുണ്ട്;
(
സി )
മലയോര
പ്രദേശങ്ങളില്‍ നിലവില്‍
ഉണ്ടായിരുന്ന ദീര്‍ഘ ദൂര ബസ്
സര്‍വ്വീസുകള്‍ എന്നത്തേയ്ക്ക്
പുനരാരംഭിക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ?
1805.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
പ്രതിസന്ധിക്കാലത്ത്
നിര്‍ത്തലാക്കിയ
കെ.എസ്.ആര്‍.ടി.സി ബസ്സ്
സര്‍വ്വീസുകളെല്ലാം
പുനരാരംഭിക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
മേപ്പയ്യൂര്‍-പള്ളിക്കര-കോഴിക്കോട്
മെഡിക്കല്‍ കോളേജ് ബസ്
സര്‍വ്വീസ് പുന:സ്ഥാപിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
1806.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡിന്
ശേഷം പ്രമുഖ തീര്‍ത്ഥാടന
കേന്ദ്രങ്ങളെല്ലാം സജീവമായ
സാഹചര്യത്തില്‍ ഗുരുവായൂര്‍
ഡിപ്പോയില്‍ നിന്ന് സര്‍വ്വീസ്
നടത്തിയിരുന്നതും നിര്‍ത്തല്‍
ചെയ്തതുമായ എല്ലാ
കെ.എസ്.ആര്‍.ടി.സി ബസ്
സര്‍വ്വീസുകളും
പുനരാരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
ഗുരുവായൂര്‍
ഡിപ്പോയില്‍ നിന്നും കഴിഞ്ഞ 5
വര്‍ഷത്തിനിടയില്‍ നിര്‍ത്തല്‍
ചെയ്ത കെ.എസ്.ആര്‍.ടി.സി
സര്‍വ്വീസുകളുടെ വിശദാംശങ്ങള്‍
അറിയിക്കുമോ?
1807.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി-സ്വിഫ്റ്റ്
കമ്പനി ഇപ്പോൾ പ്രതിമാസം എത്ര
സർവീസുകൾ നടത്തുന്നുണ്ട്; ഇതിൽ
നിന്നും ലഭിക്കുന്ന പ്രതിമാസ
വരുമാനവും, ചെലവും
സംബന്ധിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി
നടത്തിയിരുന്ന ദീർഘദൂര സർവീസുകൾ
ഇപ്പോൾ സ്വിഫ്റ്റ് കമ്പനി
നടത്തുന്നുണ്ട് എങ്കില്‍
ഏതെല്ലാം സർവീസുകൾ ആണ്
കെ.എസ്.ആര്‍.ടി.സി യില്‍
നിന്നും മാറ്റി സ്വിഫ്റ്റ്
കമ്പനിക്ക് നൽകിയത് എന്നതിന്റെ
വിശദവിവരം ലഭ്യമാക്കുമോ;
പ്രസ്തുത സർവീസുകൾ സ്വിഫ്റ്റ്
കമ്പനിക്ക് മാറ്റി നൽകിയത് മൂലം
കെ.എസ്.ആര്‍.ടി.സി-ക്ക് ഉണ്ടായ
വരുമാനനഷ്ടം എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ; വിശദാംശം
നൽകുമോ?
1808.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ
എം മുകേഷ്
ശ്രീ.
എച്ച്. സലാം
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യുടെ
ടിക്കറ്റിതര വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനായി
ആവിഷ്കരിച്ച് നടപ്പാക്കുന്ന
വിവിധ പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ബി )
ഇപ്രകാരം
ആരംഭിച്ചിട്ടുളള ബജറ്റ് ടൂറിസം
പദ്ധതി കൂടുതല്‍ മേഖലകളിലേക്ക്
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
സി )
ടിക്കറ്റിതര
വരുമാനമെന്നനിലയില്‍
കെ.എസ്.ആര്‍.ടി.സി. ബസുകളില്‍
പരസ്യം നല്‍കുന്നതിന് ഹൈക്കോടതി
ഏർപ്പെടുത്തിയിരുന്ന വിലക്ക്
നിലവില്‍ മാറിയിട്ടുണ്ടോ;
എങ്കില്‍ ഇതിനായി നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
1809.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2019
കോവിഡ് കാലത്ത് സംസ്ഥാനത്ത്
എത്ര കെ.എസ്.ആര്‍.ടി.സി ബസ്
സര്‍വ്വീസുകളാണ്
നിര്‍ത്തലാക്കിയതെന്ന വിവരം
നല്‍കുമോ;
(
ബി )
ഇതില്‍
എത്ര സര്‍വ്വീസുകള്‍
പുനരാരംഭിച്ചിട്ടുണ്ടെന്നും
പുനരാരംഭിക്കാനുളളവ
എത്രയാണെന്നുമുള്ള വിശദാംശം
നൽകുമോ;
(
സി )
സർവ്വീസുകൾ
നിര്‍ത്തലാക്കിയതിനാൽ
പൊതുജനത്തിന് ഉണ്ടാകുന്ന
യാത്രാക്ലേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേോ;എങ്കില്‍
അത് പരിഹരിക്കുന്നതിനുള്ള
നടപടികളുടെ വിശദാംശങ്ങള്‍
അറിയിക്കുമോ;
(
ഡി )
തിരുവനന്തപുരം
ജില്ലയിൽ പാറശ്ശാല, പൂവ്വാര്‍,
നെയ്യാറ്റിന്‍കര എന്നീ
കെ.എസ്.ആർ.ടി.സി. ഡിപ്പോകളില്‍
നിന്നും സര്‍വ്വീസ്
നടത്തിയിരുന്ന എത്ര
അന്തർസംസ്ഥാന ബസ് സര്‍വ്വീസുകൾ
ഇക്കാലയളവില്‍
നിര്‍ത്തലാക്കിയിട്ടുണ്ട്;
വിശദാംശം നല്‍കാമോ;
(
ഇ )
തിരുവനന്തപുരം
ജില്ലയില്‍ നിന്നുള്ള എത്ര
അന്തർസംസ്ഥാന സര്‍വ്വീസുകള്‍
പുനരാരംഭിച്ചിട്ടുണ്ടെന്നും
പുനരാരംഭിക്കാനുളളവ
എത്രയെന്നുമുള്ള വിശദാംശങ്ങള്‍
അറിയിക്കുമോ;
(
എഫ് )
നിര്‍ത്തലാക്കിയ
അന്തർസംസ്ഥാന സര്‍വ്വീസുകള്‍
പുനരാരംഭിക്കുവാന്‍
കഴിയുമോയെന്ന് അറിയിക്കുമോ?
1810.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി
ബസ്സുകളുടെ റണ്ണിംഗ് ടൈം
ഏറ്റവും ഒടുവിൽ പരിഷ്കരിച്ചത്
എന്നാണ്; വ്യക്തമാക്കുമോ;
(
ബി )
സമയ
ക്ലിപ്തത പാലിക്കാൻ പലപ്പോഴും
അമിതവേഗതയിൽ ബസ്
ഓടിക്കേണ്ടിവരുന്നുണ്ടെന്നത്
അപകടങ്ങൾക്കിടയാക്കുന്നുണ്ട്
എന്നത് ഗൗരവമായി കാണുന്നുണ്ടോ;
എങ്കിൽ ഇത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(
സി )
കെ.എസ്.ആര്‍.ടി.സി
ബസുകൾക്ക് മതിയായ റണ്ണിംഗ് ടൈം
അനുവദിക്കുന്നില്ലെന്ന പരാതികൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത്
ഓപ്പറേറ്റിംഗ് വിഭാഗം
ജീവനക്കാർക്ക് വളരെയധികം മാനസിക
സമ്മർദ്ദം ഉണ്ടാക്കുന്നുണ്ടെന്ന
പരാതികൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
1811.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി
യെ സംരക്ഷിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
വിശദമാക്കാമോ?
1812.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി
സ്വിഫ്റ്റിനായി പുതിയ
ഇ-ബസ്സുകള്‍ വാങ്ങുന്നതിന്
കോർപ്പറേഷൻ
തീരുമാനിക്കുകയുണ്ടായോ; എങ്കിൽ
എത്ര ബസ്സുകൾ ആണ് വാങ്ങാൻ
ഉദ്ദേശിക്കുന്നത്;
(
ബി )
പുതിയ
ബസ്സുകൾ എത്തുന്നതോടുകൂടി
സ്വിഫ്റ്റ് ബസുകളുടെ എണ്ണം
എത്രയായി ഉയരും എന്ന് ഇനം
തിരിച്ച് അറിയിക്കുമോ;
(
സി )
നിലവിൽ
വാങ്ങാൻ ഉദ്ദേശിക്കുന്ന ബസ്സുകൾ
എല്ലാം ഒരേ മോഡലിലുള്ളവയാണോ;
ഓരോതരം ബസ്സിനും വില എത്ര വീതം
ആണെന്ന് അറിയിക്കുമോ; ഇതിനായി
ആകെ എത്ര രൂപയാണ് സ്വിഫ്റ്റ്
ചെലവാക്കാൻ ഉദ്ദേശിക്കുന്നത്;
(
ഡി )
കെ-സ്വിഫ്റ്റിന്റെ
നിലവിലെ ആകെ ആസ്തിയും ആകെ കടവും
എത്രവീതമാണ്; പുതുതായി ബസ്സുകൾ
വാങ്ങുന്നതിനുള്ള പണം എപ്രകാരം
കണ്ടെത്തുന്നതിനാണ് സ്വിഫ്റ്റ്
ഉദ്ദേശിക്കുന്നത്;
(
ഇ )
കെ.എസ്.ആർ.ടി.സി
യുടെയും കെ-സ്വിഫ്റ്റിന്റെയും
നിലവിലെ ആകെ കടം എത്ര രൂപയാണ്;
(
എഫ് )
കെ-സ്വിഫ്റ്റ്
കൂടുതൽ ബസ്സുകൾ വാങ്ങുകയും
കൂടുതൽ റൂട്ടുകൾ
ഏറ്റെടുക്കുകയും
ചെയ്യുന്നതോടുകൂടി
കെ.എസ്.ആർ.ടി.സി യിൽ
അധികമാകുന്ന ബസ്സുകളെയും
ജീവനക്കാരെയും മറ്റ്
ആസ്തികളെയും ഏതുതരത്തിൽ
ഉപയോഗപ്പെടുത്തുന്നതിനാണ്
ആലോചിക്കുന്നത്; വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
1813.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
യുടെ ഡീസൽ എഞ്ചിൻ ബസ്സുകൾ
സി.എൻ.ജി. ഇന്ധനത്തിലേക്ക്
മാറ്റുവാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇതു
സംബന്ധിച്ച് എന്തെങ്കിലും പഠനം
നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നൽകുമോ;
(
സി )
സി.എൻ.ജി.യിലേക്കു
മാറ്റുമ്പോള്‍ ഇന്ധന ചെലവ്
കുറയ്ക്കുന്നതിന്
സാധിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1814.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോകളില്‍
വാണിജ്യാവശ്യങ്ങള്‍ക്കായി
നിര്‍മ്മിച്ചിട്ടുള്ള
കെട്ടിടങ്ങള്‍, സ്റ്റാളുകള്‍
എന്നിവ എവിടെയെല്ലാം ഒഴിഞ്ഞു
കിടക്കുന്നുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
അത്തരത്തില്‍
ഒഴിഞ്ഞു കിടക്കുന്ന
കെട്ടിടങ്ങളും സ്റ്റാളുകളും
വാടകയ്ക്ക് നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
1815.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒറ്റപ്പാലം
മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള
ഒറ്റപ്പാലം ബസ്സ്
സ്റ്റാന്റിന്റെ ഒരു ഭാഗം
കെ.എസ്.ആര്‍.ടി.സി. ബസ്സ്
ഡിപ്പോ ആരംഭിക്കുന്നതിന്
നൽകുവാൻ മുനിസിപ്പാലിറ്റി
തയ്യാറാണെങ്കിൽ ഒറ്റപ്പാലത്ത്
ഒരു കെ.എസ്.ആര്‍.ടി.സി. ഡിപ്പോ
ആരംഭിക്കുവാൻ സാധിക്കുമോ;
വിശദവിവരം ലഭ്യമാക്കാമോ?
1816.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തിലെ വിവിധ
പ്രദേശങ്ങളിൽ നിന്ന് വിവിധ
വിനോദസഞ്ചാര മേഖലകളിലേക്ക് എത്ര
കെ.എസ്.ആര്‍.ടി.സി. ബസ്
സര്‍വ്വീസുകളാണ്
നിലവിലുള്ളതെന്ന് വിശദവിവരം
നല്കുമോ;
(
ബി )
ഇത്തരം
സര്‍വ്വീസുകൾ കൂടുതല്‍
വിനോദസഞ്ചാര മേഖലകളിലേക്ക്
വ്യാപിപ്പിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തിലെ വിവിധ
പ്രദേശങ്ങളില്‍ നിന്ന്
വിനോദസഞ്ചാര മേഖലകളെ
ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.
നടത്തുന്ന സർവ്വീസുകള്‍
ലാഭകരമാണോ എന്നത്
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
നല്‍കുമോ?
1817.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരു
കൊച്ചി ബസുകളുടെ ആശയവും
ആവിര്‍ഭാവവും വിശദീകരിക്കാമോ;
(
ബി )
എത്ര
തിരു കൊച്ചി ബസുകള്‍ സര്‍വീസ്
നടത്തിയിരുന്നു; നിലവില്‍ എത്ര
ബസുകള്‍ സര്‍വീസ്
നടത്തുന്നുണ്ട്;
(
സി )
വൈപ്പിന്‍
കരയില്‍ നിന്നും
നഗരത്തിലേക്കുള്ള തിരു കൊച്ചി
ബസ് സർവ്വീസുകൾ എന്നാണ്
ആരംഭിച്ചത് എന്നത്
വ്യക്തമാക്കുമോ;
(
ഡി )
വൈപ്പിന്‍
കരയില്‍ നിന്നും
നഗരത്തിലേക്കുള്ള തിരു കൊച്ചി
ബസ് സർവ്വീസുകൾ
നിര്‍ത്തലാക്കിയത് ഏതു
സർക്കാരിന്റെ
കാലഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ഇ )
വൈപ്പിന്‍
കരയില്‍ നിന്നും
നഗരത്തിലേക്കുള്ള
കെ.എസ്.ആര്‍.ടി.സി., സ്വകാര്യ
ബസ് സർവ്വീസുകളുടെ
നഗരത്തിലേക്കുള്ള പ്രവേശനം
സാധ്യമാക്കുന്നതിനായി ഇതുവരെ
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദീകരിക്കാമോ?
1818.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒറ്റപ്പാലം
മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള
ഒറ്റപ്പാലം ബസ്സ് സ്റ്റാൻഡിന്റെ
ഒരു ഭാഗം
കെ.എസ്.ആര്‍.ടി.സി.യുടെ ബസ്സ്
ഡിപ്പോ ആരംഭിക്കുവാന്‍
നൽകുന്നതിന് മുനിസിപ്പാലിറ്റി
തയ്യാറാകുന്നപക്ഷം
ഒറ്റപ്പാലത്ത്
കെ.എസ്.ആര്‍.ടി.സി. ഡിപ്പോ
തുടങ്ങുന്നതിന്
സാധിക്കുമോയെന്നത് സംബന്ധിച്ച
വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?
1819.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂർ
നിയോജക മണ്ഡലത്തിൽ കോവിഡിന്
മുൻപ് കണ്ണൂർ - താഴെ ചൊവ്വ -
എളയാവൂർ അമ്പലം റൂട്ടില്‍
നിലവിലുണ്ടായിരുന്ന കെ.എസ്.
ആർ.ടി.സി. ബസ് സർവ്വീസ് കോവിഡ്
കാലത്തിന് ശേഷം
പുനരാരംഭിക്കാത്തതിനാൽ
ജനങ്ങൾക്ക് വലിയ യാത്രാ
ദുരിതമുണ്ടാകുന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
നിർത്തലാക്കിയ പ്രസ്തുത കെ.എസ്.
ആർ.ടി.സി. ബസ് സർവ്വീസ്
പുനരാരംഭിക്കുന്നതിന് അടിയന്തര
നടപടി സ്വീകിരിക്കുമോ?
1820.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
കെ.എസ്.ആര്‍.ടി.സി. ബസ്
സ്റ്റാന്റിനോട് ചേര്‍ന്നുള്ള
ഷോപ്പിംഗ് കോംപ്ലക്സില്‍
നിലവില്‍ എത്ര മുറികളുണ്ടെന്നും
അതില്‍ എത്രയെണ്ണമാണ്
ഒഴിഞ്ഞുകിടക്കുന്നതെന്നും
അറിയിക്കാമോ;
(
ബി )
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന പയ്യന്നൂര്‍
സബ് ആർ.ടി. ഓഫീസും മറ്റ്
സര്‍ക്കാര്‍ ഓഫീസുകളും പ്രസ്തുത
ഷോപ്പിംഗ് കോംപ്ലക്സിലേക്ക്
മാറ്റുന്നതിനുള്ള നടപടികള്‍
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കുമോ?
1821.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാനന്തവാടി
കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍
നിന്നും നിലവില്‍ എത്ര
ഷെഡ്യൂളുകളാണ് ഓപ്പറേറ്റ്
ചെയ്യുന്നത് എന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഡിപ്പോയിലെ ശരാശരി ദിവസ വരുമാനം
എത്രയാണെന്ന് വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഡിപ്പോയില്‍ കോവിഡിന് മുന്‍പ്
ഉണ്ടായിരുന്ന ഏതെങ്കിലും
സര്‍വീസുകള്‍ നിലവില്‍ മുടങ്ങി
കിടക്കുന്നുണ്ടോ; എങ്കില്‍ അത്
ഏതെല്ലാമാണെന്നും അവ
പുനരാരംഭിക്കാന്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ?
1822.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡിനെ
തുടർന്ന് കാസർഗോഡ്, കാഞ്ഞങ്ങാട്
ഡിപ്പോകളില്‍ നിന്നും
നിർത്തലാക്കിയ സർവീസുകൾ
ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
(
ബി )
അവയിൽ
എത്ര സർവീസുകൾ
പുനരാരംഭിച്ചിട്ടുണ്ട് എന്നും
അവ ഏതെല്ലാമാണെന്നും
വിശദമാക്കാമോ;
(
സി )
പുനരാരംഭിച്ചിട്ടില്ലാത്ത
സർവീസുകൾ വേഗത്തിൽ
പുനരാരംഭിക്കുന്നതിന് നടപടികൾ
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
1823.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോങ്ങാട്
മണ്ഡലത്തിലെ കരിമ്പ 2,3
വാര്‍ഡുകളിലെ ജനങ്ങള്‍
ആശ്രയിച്ചിരുന്നതും
കല്ലടിക്കോട്-മീന്‍വല്ലം
റൂട്ടില്‍ മണ്ണാര്‍ക്കാട് വരെ
യാത്ര നടത്തിയിരുന്നതുമായ
സ്വകാര്യബസ് സര്‍വ്വീസ്
പൂര്‍ണമായും നിലച്ച
സാഹചര്യത്തില്‍ പ്രസ്തുത
റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി.
ബസ് സര്‍വ്വീസ് ആരംഭിച്ച്
പ്രദേശവാസികളുടെ യാത്രാക്ലേശം
പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1824.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോയില്‍ നിന്നും
വേളാങ്കണ്ണി, പഴനി ബസ്
സര്‍വ്വീസുകള്‍ ആരംഭിക്കേണ്ട
ആവശ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്
സംബന്ധിച്ച് എന്തെങ്കിലും
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
കോതമംഗലത്ത്
നിന്നും ധാരാളം പേർ
തീര്‍ത്ഥാടനത്തിനായി പോകുന്ന
വേളാങ്കണ്ണി, പഴനി
കേന്ദ്രങ്ങളിലേക്ക് കോതമംഗലം
ഡിപ്പോയില്‍ നിന്നും
സര്‍വ്വീസ് ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ; വിശദമാക്കാമോ?
1825.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈരാറ്റുപേട്ട
കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ
വികസനത്തിനായി
സ്വീകരിച്ചുവരുന്ന നടപടികളുടെ
വിശദാംശം വ്യക്തമാക്കുമോ;
(
ബി )
ഈരാറ്റുപേട്ട
ഡിപ്പോയില്‍ നിന്ന് കൂടുതൽ
ദീർഘദൂര സർവ്വീസുകൾ
ആരംഭിക്കണമെന്ന ആവശ്യത്തിന്മേൽ
സ്വീകരിച്ചുവരുന്ന നടപടികളുടെ
വിശദാംശം വ്യക്തമാക്കുമോ;
(
സി )
സമീപ
പ്രദേശങ്ങളിലെ
ഡിപ്പോകളിൽനിന്നും ആരംഭിക്കുന്ന
പ്രധാനപ്പെട്ട ദീർഘദൂര സർവീസുകൾ
ഈരാറ്റുപേട്ട ഡിപ്പോയിലേക്ക്
നീട്ടി റൂട്ട്
പുന:ക്രമീകരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1826.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒറ്റപ്പെട്ട
മേഖലകളെ പ്രധാന റൂട്ടുകളുമായി
ബന്ധിപ്പിക്കുന്നതിനായി
കെ.എസ്.ആര്‍.ടി.സി. ആരംഭിച്ച
ഫീഡര്‍ സര്‍വ്വീസുകളില്‍
കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍
എത്ര സര്‍വ്വീസുകള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
ജീവനക്കാരുടെ
കുറവുമൂലം പ്രസ്തുത നിയോജക
മണ്ഡലത്തില്‍ നിര്‍ത്തലാക്കിയ
ബസ്സ് സര്‍വ്വീസുകള്‍
പുനരാരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
സി )
ചാക്ക
- കരിക്കകം - ആക്കുളം -
സ്റ്റേഷന്‍കടവ് - പള്ളിത്തുറ
റൂട്ടില്‍ പാര്‍വ്വതി
പുത്തനാറില്‍ ബോട്ട് സര്‍വ്വീസ്
ആരംഭിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
1827.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തോട്ടില്‍പാലം
ഡിപ്പോയില്‍ നിന്നും
ആരംഭിക്കുന്ന കെ.എസ്.ആര്‍.ടി.സി
യുടെ ഹ്രസ്വ-ദീര്‍ഘദൂര
സര്‍വീസുകളുടെ വിശദാംശം
ലഭ്യമാക്കാമോ ?
1828.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ
പുരോഗതിക്കായി സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ഡിപ്പോയുടെ പുരോഗതിയ്ക്കായി
എം.എല്‍.എ ഫണ്ട് ഉപയോഗിച്ച്
നടത്തിയ വിവിധ പ്രവൃത്തികളുടെ
നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
1829.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെരിന്തല്‍മണ്ണ
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍
നിന്ന് സര്‍വ്വീസ് നടത്തി
വന്നിരുന്ന എത്ര ബസ്
സര്‍വ്വീസുകളാണ് കോവിഡ് മഹാമാരി
ആരംഭിച്ചതിന് ശേഷം
നിര്‍ത്തിവച്ചതെന്നും ഇതില്‍
എത്ര സര്‍വ്വീസുകള്‍
പുനരാരംഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(
ബി )
പെരിന്തൽമണ്ണ-വളാഞ്ചേരി
റൂട്ടില്‍ എത്ര ബസുകളാണ് കോവിഡ്
ആരംഭിയ്ക്കുന്നതിന് മുന്‍പ്
സര്‍വ്വീസ്
നടത്തിവന്നിരുന്നതെന്നും
നിലവില്‍ എത്ര ബസുകള്‍
സര്‍വ്വീസ് നടത്തുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(
സി )
പെരിന്തല്‍മണ്ണ
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍
നിന്ന് സര്‍വ്വീസ് നടത്തി
വന്നിരുന്ന ബസ് സര്‍വ്വീസുകള്‍
പുനരാരംഭിയ്ക്കാത്തത് മൂലം
പൊതുജനങ്ങള്‍ വളരെയധികം
യാത്രാക്ലേശം
അനുഭവിയ്ക്കുന്നുണ്ടെന്ന കാര്യം
ഗൗരവമായി കാണുന്നുണ്ടോ;
എങ്കില്‍ നിര്‍ത്തിവച്ച
സര്‍വ്വീസുകള്‍
പുനാരംരഭിയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1830.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം
ഷോപ്പിംഗ് കോംപ്ലക്സ് നിർമാണ
നടപടികള്‍ പാതിവഴിയിൽ
നിലച്ചിട്ടുള്ള കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
2021
ഡിസംബർ 31-നകം എല്ലാ പണികളും
പൂർത്തീകരിച്ച് ഉദ്ഘാടനം
ചെയ്യാമെന്ന 2021 ജൂണിൽ ചേർന്ന
മന്ത്രിതല യോഗത്തിലെ തീരുമാനം
നടാപ്പാക്കാനാകാത്ത
സാഹചര്യത്തിൽ എന്തെല്ലാം
തുടർനടപടികളാണ് വകുപ്പ് തലത്തിൽ
സ്വീകരിക്കാനുദ്ദേശിക്കുന്നത്
എന്ന് വിശദീകരിക്കാമോ;
(
സി )
എം.എൽ.എ
യുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ
നിന്നും അനുവദിച്ച രണ്ടു കോടി
രൂപയുടെ പ്രവൃത്തികൾക്ക്
ഭരണാനുമതി ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത ഫണ്ടിൽ നിന്നും
എന്തെല്ലാം പ്രവൃത്തികൾക്കാണ്
തുക വിനിയോഗിക്കുന്നത്;
വിശദാംശം നൽകുമോ;
(
ഡി )
ഇനിയും
പൂർത്തീകരിക്കാനുള്ള ജോലികൾ
എന്തെല്ലാമാണ്; കരാറുകാരന്
നൽകാനുള്ള മുഴുവൻ കുടിശ്ശികയും
വിതരണം ചെയ്തിട്ടുണ്ടോ;
(
ഇ )
പ്രവൃത്തി
ആരംഭിച്ച് ആറര വർഷം പിന്നിട്ട
സാഹചര്യത്തിൽ ഇനിയും കാലതാമസം
കൂടാതെ സാങ്കേതിക തടസ്സങ്ങൾ
പരിഹരിച്ച് എത്രയും വേഗം പണികൾ
പൂർത്തീകരിക്കാൻ നിർദ്ദേശം
നൽകുമോയെന്ന് വ്യക്തമാക്കുമോ?
1831.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021-22
വര്‍ഷത്തെ ബഡ്ജററില്‍
പ്രഖ്യാപിച്ച മൂന്നാര്‍
കെ.എസ്.ആര്‍.ടി.സി. ബസ്
സ്റ്റാന്‍ഡിന്റെ 3 ഏക്കര്‍
ഭൂമിയിലെ ബജറ്റ് ഹോട്ടല്‍
നിര്‍മ്മാണ പ്രവൃത്തിയിന്മേല്‍
ഇതുവരെ സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
1832.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
കാലത്ത് റദ്ദ് ചെയ്തതതും
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലൂടെ സര്‍വീസ്
നടത്തിയിരുന്നതുമായ
തലശ്ശേരി-കൂത്തുപറമ്പ്-കരേറ്റ-കാഞ്ഞിലേരി-മാലൂര്‍
കെ.എസ്.ആര്‍.ടി.സി. ബസിന്റെ
വൈകുന്നേരത്തെ ട്രിപ്പ്
പുനഃസ്ഥാപിക്കുന്നതിനുള്ള
അപേക്ഷയില്‍ നടപടി
കൈക്കൊണ്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(
ബി )
കോവിഡ്
കാലത്ത് നിര്‍ത്തലാക്കിയ
കെ.എസ്.ആര്‍.ടി.സി.യുടെ
ലോക്കല്‍ റൂട്ട് സര്‍വീസുകള്‍
പുനഃസ്ഥാപിക്കാന്‍ ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1833.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
മഹാമാരിയെ തുടര്‍ന്ന്
നിര്‍ത്തലാക്കിയ
തൃശൂര്‍-മുപ്ലിയം
കെ.എസ്.ആര്‍.ടി.സി. ബസ്
സര്‍വ്വീസ് ഇനിയും
പുനരാരംഭിക്കാത്ത വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ലാഭകരമായി
സര്‍വ്വീസ് നടത്തിയിരുന്ന
പ്രസ്തുത സര്‍വ്വീസ്
പുനരാരംഭിയ്ക്കുന്നതിനും
വൈകുന്നേരം 5 മണിക്ക് ശേഷം
തൃശൂരിൽ നിന്നും
മുപ്ലിയത്തേയ്ക്ക് ഓര്‍ഡിനറി
സര്‍വ്വീസ് നടത്തുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1834.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍-പഴയങ്ങാടി-പിലാത്തറ-പയ്യന്നൂര്‍
റൂട്ടില്‍ ഇപ്പോള്‍ എത്ര
കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍
സര്‍വ്വീസ് നടത്തുന്നുണ്ട്;
(
ബി )
പ്രസ്തുത
റൂട്ടില്‍ നിര്‍ത്തിവച്ച ബസ്
സര്‍വ്വീസുകള്‍
പുനരാരംഭിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
രാത്രികാലങ്ങളില്‍
എത്തിച്ചേരുന്ന ജനശതാബ്ദി,
എക്സിക്യുട്ടീവ് ട്രെയിനുകളിലെ
യാത്രക്കാരുടെ സൗകര്യാര്‍ത്ഥം
ആരംഭിച്ച
കണ്ണൂര്‍-പഴയങ്ങാടി-പയ്യന്നൂര്‍-കാഞ്ഞങ്ങാട്
ബസ് സര്‍വ്വീസ്
പുനരാരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
രാവിലെ
കണ്ണൂരില്‍ നിന്നും
പുറപ്പെടുന്ന ജനശതാബ്ദി,
എക്സിക്യുട്ടീവ് ട്രെയിനുകളിലെ
യാത്രക്കാര്‍ക്ക് കണ്ണൂര്‍
റെയില്‍വെ സ്റ്റേഷനില്‍
എത്തുന്നതിനായി
കാഞ്ഞങ്ങാട്-പയ്യന്നൂര്‍-പഴയങ്ങാടി-കണ്ണൂര്‍
സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1835.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബസ്
പാര്‍ക്കിംഗ് എന്ന പേരില്‍
പാറശാല മണ്ഡലത്തില്‍
വിവിധയിടങ്ങളിലായി എത്ര
കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍
നിര്‍ത്തിയിട്ടിരിക്കുന്നു
എന്നുള്ള വിവരം ബസ്സിന്റെ ഇനം
തിരിച്ച് അറിയിക്കാമോ;
(
ബി )
പാറശാല
മണ്ഡലത്തിലെ ഗ്രാമീണ മേഖലകളിലെ
യാത്രാക്ലേശം
പരിഹരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണെന്ന് അറിയിക്കാമോ;
(
സി )
കെ.എസ്.ആര്‍.ടി.സി.
യുടെ പ്രവര്‍ത്തന കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
നിലവില്‍ എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു വരുന്നതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
കെ.എസ്.ആര്‍.ടി.സി.
ബഡ്ജറ്റ് ടൂറിസം സെല്‍
നടപ്പിലാക്കി വരുന്ന ടൂറിസം
പാക്കേജിനെക്കുറിച്ച്
വിശദമാക്കാമോ;
(
ഇ )
പാറശാല
ഇടിച്ചക്കപ്ലാമൂടിന് സമീപം
ഒഴിഞ്ഞുകിടക്കുന്ന
കെ.എസ്.ആര്‍.ടി.സി.യുടെ
ഉടമസ്ഥതയിലുള്ള ഭൂമിയില്‍
പബ്ലിക് പ്രൈവറ്റ്
പാര്‍ട്ടിസിപ്പേഷന്‍ പ്രകാരം
പദ്ധതികള്‍ നടപ്പാക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
വിശദമാക്കാമോ?
1836.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മോട്ടോര്‍
വാഹന വകുപ്പ് നല്‍കുന്ന
ഡ്രൈവിംഗ് ലൈസന്‍സ് പി.വി.സി.
കാര്‍ഡ് രൂപത്തിലാക്കുന്ന
കാര്യം പരിഗണനയിലുണ്ടോ എന്ന്
വിശദമാക്കുമോ;
(
ബി )
ഉണ്ടെങ്കില്‍
നിലവിലുള്ള ഡ്രൈവിംഗ്
ലൈസന്‍സുകള്‍ കാര്‍ഡ്
രൂപത്തിലാക്കി മാറ്റുന്നതിന്
നടപടി സ്വീകരിക്കുമോ എന്ന്
വിശദമാക്കുമോ;
(
സി )
ഇതിന്
പ്രത്യേക തുക ഈടാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ ?
1837.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മോട്ടോര്‍
വാഹന വകുപ്പിലെ ഔദ്യോഗിക
വാഹനങ്ങളില്‍ വാഹനവുമായി
ബന്ധപ്പെട്ട ഇന്‍ഷുറന്‍സ്,
പൊല്യൂഷന്‍ തുടങ്ങിയ
സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം
പുതുക്കി വാഹനത്തില്‍
സൂക്ഷിക്കുന്നുണ്ടോ;
(
ബി )
മോട്ടോര്‍
വാഹന വകുപ്പിലെ വാഹനങ്ങളില്‍
ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍
യഥാസമയം പുതുക്കാത്തതുമായി
ബന്ധപ്പെട്ട് സാമൂഹ്യ
മാധ്യമങ്ങളില്‍ അടക്കം വരുന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഇത്തരം
സംഭവങ്ങള്‍ ഒദ്യോഗികമായി
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ; ഇത്തരത്തില്‍
വീഴ്ച്ചകള്‍ സംഭവിക്കുന്നത്
തടയാന്‍ ആവശ്യമായ വകുപ്പുതല
നടപടികള്‍ സ്വീകരിക്കുമോ?
1838.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മോട്ടോർ
വാഹന വകുപ്പിന്റെ
ചെക്ക്പോസ്റ്റുകളിലെ അടിസ്ഥാന
സൗകര്യങ്ങളുടെ അഭാവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത ചെക്ക്പോസ്റ്റുകൾ
നവീകരിക്കുന്നതിന് നാളിതുവരെ
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ;
(
സി )
സംസ്ഥാന
അതിർത്തികളിൽ മോട്ടോർ വാഹന
വകുപ്പിന്റെ ചെക്ക് പോസ്റ്റുകൾ
നിലവിലില്ലാത്ത സ്ഥലങ്ങൾ
ഏതൊക്കെയാണെന്ന് ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
(
ഡി )
ചെക്ക്പോസ്റ്റുകൾ
നിലവിലില്ലാത്ത പ്രധാനപ്പെട്ട
സ്ഥലങ്ങളിൽ ചെക്ക് പോസ്റ്റുകൾ
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കുമോ?
1839.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വാടക
കെട്ടിടത്തിൽ പ്രവർത്തിക്കുന്ന
പെരുമ്പാവൂർ ആർ.ടി.ഒ. ഓഫീസിന്
പുതിയ കെട്ടിടം
നിർമ്മിക്കാനുള്ള നടപടികളുടെ
പുരോഗതി വിശദമാക്കാമോ;
(
ബി )
ഇതിനായി
ജലസേചന വകുപ്പിന്റെ
അധീനതയിലുള്ള പെരിയാർവാലി
ഇറിഗേഷൻ പ്രോജക്റ്റിന്റെ സ്ഥലം
വിട്ടു നൽകുന്നതിനുള്ള ഫയൽ
നടപടികൾ ഒരു വർഷമായി മുടങ്ങി
കിടക്കുകയാണ് എന്നുള്ള കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
ആർ .ടി.ഒ. ഓഫീസ് നിർമ്മാണം
വേഗത്തിൽ തുടങ്ങുന്നതിനായി
സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന
നടപടികൾ വിശദമാക്കാമോ?
1840.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഇലക്ട്രിക്
വാഹനങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
ഇലക്ട്രിക്
വാഹനങ്ങള്‍ സംസ്ഥാനത്ത് തന്നെ
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ?
1841.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആഗോള
താപനത്തിന്റെയും കാലാവസ്ഥ
വ്യതിയാനത്തിന്റെയും
പശ്ചാത്തലത്തിൽ പൊതുഗതാഗത
സംവിധാനം ഇലക്ട്രിക്ക്
വാഹനങ്ങളിലേയ്ക്ക് മാറ്റാൻ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(
ബി )
സംസ്ഥാനത്തെ
ഇ-വാഹനങ്ങളുടെ എണ്ണം 2021-ൽ
നിന്നും 2022-ൽ എത്ര
വര്‍ദ്ധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
ഇ-വാഹനങ്ങള്‍
വാങ്ങുന്നതിന് എന്തൊക്കെ
ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍
നിലവിൽ നൽകുന്നത്?
1842.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഡ്രൈവിംഗ്
സ്കൂളുകളുടെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ; ഈ സ്കൂളുകള്‍ക്ക്
ആധുനിക പരിശീലന പരിപാടികളില്‍
മതിയായ ട്രെയിനിംഗ്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
ഡ്രൈവിംഗ്
സ്കൂളുകളിലെ
ഇന്‍സ്ട്രക്ടര്‍മാര്‍ക്ക്
മതിയായ പരിശീലനമോ ക്ലാസ്സുകളോ
നടപ്പാക്കിയിട്ടുണ്ടോ;
(
സി )
സംസ്ഥാനത്ത്
സര്‍ക്കാര്‍ തലത്തില്‍
ഡ്രൈവിംഗ് സ്കൂളുകളിലെ
ഇന്‍സ്ട്രക്ടര്‍മാര്‍ക്ക്
ആധുനിക പരിശീലന
പരിപാടികളെക്കുറിച്ചുള്ള അറിവും
അവബോധവും ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
1843.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
കെ ആൻസലൻ
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വാഹനാപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതിനുള്ള
കാരണങ്ങള്‍ എന്തൊക്കെയെന്ന്
വിശകലനം ചെയ്തിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(
ബി )
കഴിഞ്ഞ
ഒരുവര്‍ഷം തിരുവനന്തപുരം
നഗരത്തില്‍ മാത്രം 165 പേർ
വാഹനാപകടത്തില്‍
മരണമടഞ്ഞിട്ടുണ്ടെന്ന വസ്തുത
ഗൗരവത്തിലെടുത്തുകൊണ്ട്
സംസ്ഥാനമൊട്ടാകെ ട്രാഫിക് നിയമ
ലംഘനങ്ങള്‍ കര്‍ശനമായി
തടയുന്നതിനായി മോട്ടോര്‍വാഹന
വകുപ്പ്
നടപടിയെടുക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
നിര്‍മ്മിത
ബുദ്ധി ക്യാമറകള്‍
ഉപയോഗിച്ചുകൊണ്ട് ട്രാഫിക്
നിയമ ലംഘനങ്ങള്‍
തടയുന്നതിനായുള്ള പദ്ധതി
പ്രവര്‍ത്തനസജ്ജമാക്കുന്നതിന്
സ്വീകരിച്ച നടപടികളുടെ പുരോഗതി
വിശദമാക്കുമോ?
1844.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം സംസ്ഥാനത്ത്
ഇ-വാഹനങ്ങളുടെ ഉപയോഗം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കാമോ;
(
ബി )
സംസ്ഥാനത്ത്
ഇതുവരെ രജിസ്റ്റര്‍
ചെയ്തിട്ടുള്ള ഇ-വാഹനങ്ങളുടെ
വിവരങ്ങള്‍ ഇനം തിരിച്ച്
നല്‍കാമോ?
1845.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലഗതാഗത
വകുപ്പിന് എത്ര ബോട്ടുകള്‍
സ്വന്തമായുണ്ടെന്നും ഇവയിൽ
നിലവിൽ സര്‍വ്വീസ് നടത്തുന്നവ
എത്രയാണെന്നും സര്‍വ്വീസ്
നടത്താത്തവ സൂക്ഷിക്കുന്നത്
എവിടെയാണെന്നും അറിയിക്കാമോ;
(
ബി )
ജലഗതാഗത
വകുപ്പിന്റെ ബോട്ടുകള്‍
റിപ്പയര്‍ ചെയ്യുന്നതിനുള്ള
വര്‍ക‍്‍ഷോപ്പുകളും ഡോക്ക്
യാര്‍ഡുകളും എവിടെയൊക്കെ
സ്ഥിതിചെയ്യുന്നുവെന്ന്
വെളിപ്പെടുത്താമോ;
(
സി )
അറ്റകുറ്റപ്പണി
ചെയ്യാനാവാതെ ഉപയോഗ ശൂന്യമായ
നിരവധി ട്രാൻസ്പോര്‍ട്ട്
ബോട്ടുകളും മറ്റ് ബോട്ടുകളും
ആലപ്പുഴയിൽ കനാലുകളുടെ വിവിധ
ഭാഗങ്ങളില്‍ കിടന്ന്
ബോട്ടുകളുടെ യാത്രയ്ക്ക് തടസ്സം
സൃഷ്ടിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
കായൽ
ടൂറിസത്തിനും ജലയാത്രകള്‍ക്കും
ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന
ഉപയോഗശൂന്യമായ ബോട്ടുകള്‍
നീക്കം ചെയ്യുന്നതിനും ജലഗതാഗതം
സുരക്ഷിതമാക്കുന്നതിനും
എന്തൊക്കെ നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
1846.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലബാര്‍
ക്രൂയിസ് ടൂറിസം പദ്ധതിയുടെ
ഭാഗമായി ചരിത്ര പ്രാധാന്യമുള്ള
മയ്യഴിപ്പുഴയില്‍ സമീപകാലത്ത്
അഞ്ച് ബോട്ട്ജെട്ടികള്‍
നിര്‍മ്മിച്ചിട്ടുണ്ടോ;
(
ബി )
എങ്കിൽ
പെരിങ്ങത്തൂര്‍, എടച്ചേരി,
ഏറാമല, കരിയാട് തുടങ്ങിയ
സ്ഥലങ്ങളിലുള്ളവര്‍ക്ക്
എളുപ്പത്തില്‍ ജലമാര്‍ഗ്ഗം
കേന്ദ്രഭരണപ്രദേശമായ
മാഹിയിലെത്താനും, വിനോദ
സഞ്ചാരികളെ കൂടി ആകര്‍ഷിക്കാനും
കഴിയുന്ന തരത്തില്‍ ഈ റൂട്ടില്‍
യാത്രാബോട്ട് സൗകര്യം
ഏര്‍പ്പെത്തുന്നതിനായി പദ്ധതി
ആവിഷ്ക്കരിക്കുമോ;
വിശദമാക്കുമോ;
(
സി )
പുഴയോര
സൗന്ദര്യം ആസ്വദിക്കുവാനും
കരിമീന്‍ ഉള്‍പ്പെടെയുള്ള
പുഴമത്സ്യങ്ങളുടെ രുചി അറിയാനും
സമീപ ജില്ലകളില്‍ നിന്നുപോലും
ആളുകളെത്തുന്ന
മയ്യഴിപ്പുഴയോരത്ത് ബോട്ട്
സര്‍വ്വീസ് ലാഭകരവും,
ജനോപകാരപ്രദവുമാണെന്ന കാര്യം
പരിശോധിക്കുമോ; വിശദമാക്കുമോ?
1847.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലഗതാഗത
വകുപ്പിനായുള്ള സബോര്‍ഡിനേറ്റ്
സർവീസ് സ്പെഷ്യല്‍ റൂളിന് കേരള
പബ്ലിക് സർവ്വീസ് കമ്മീഷന്റെ
അംഗീകാരം ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ പ്രസ്തുത അംഗീകാരം
ലഭ്യമായതിന് ശേഷം സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
സ്പെഷ്യല്‍ റൂള്‍ ബന്ധപ്പെട്ട
സബ്ജക്ട് കമ്മിറ്റിയുടെ
പരിഗണനയ്ക്കായി
സമർപ്പിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
സി )
കേരള
പബ്ലിക് സർവ്വീസ് കമ്മീഷന്റെ
അംഗീകാരം ലഭിച്ച സബോര്‍ഡിനേറ്റ്
സർവീസ് സ്പെഷ്യല്‍ റൂളിന്റെ
പകര്‍പ്പ് നല്‍കാമോ?
|
|
|
|
|
|
|
|