|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>Unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH
KLA - 8th SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1127.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലാവസ്ഥ
വ്യതിയാനവും
മത്സ്യക്കുഞ്ഞുങ്ങളെ വ്യാപകമായി
പിടിക്കലും അമിതതോതിലെ
മത്സ്യബന്ധനവും അശാസ്ത്രീയ
മത്സ്യബന്ധനവും ഉള്‍പ്പെടെയുള്ള
പ്രവര്‍ത്തനങ്ങള്‍ മൂലം കഴിഞ്ഞ
പത്ത് വര്‍ഷത്തിനിടയില്‍ സമുദ്ര
മത്സ്യ ലഭ്യതയിലുണ്ടായ ഇടിവും
ആയത് മത്സ്യമേഖലയെത്തന്നെ
എത്തരത്തില്‍ ബാധിച്ചുവെന്നും
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ തടയുവാനും
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിച്ച്
മത്സ്യമേഖലയെയും ഒപ്പം
മത്സ്യത്തൊഴിലാളികളെയും
സംരക്ഷിക്കാനും ഈ സര്‍ക്കാര്‍
നടത്തിവരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കുമോ?
1128.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പരമ്പരാഗത
രീതിയില്‍ സുരക്ഷിതമല്ലാതെ
ആഴക്കടല്‍ മത്സ്യബന്ധനം
നടത്തുന്ന മത്സ്യത്തൊഴിലാളികളെ
സുരക്ഷിതമായ യന്ത്രവല്‍കൃത
മത്സ്യബന്ധനത്തിന്
പ്രാപ്തരാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(
ബി )
ആഴക്കടല്‍
മത്സ്യബന്ധനം നടത്തുന്ന
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്ക്
മത്സ്യബന്ധന ബോട്ടുകള്‍
പുതുതായി നല്‍കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദവിവരം ലഭ്യമാക്കുമോ?
1129.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
തീരദേശ പരിപാലന അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
കാലാവധി
കഴിഞ്ഞ അതോറിറ്റി
പുന:സംഘടിപ്പിക്കാന്‍
കഴിയാത്തതിന്റെ കാരണങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
സി )
പ്രസ്തുത
അതോറിറ്റിയുടെ പുന:സംഘടനയുമായി
ബന്ധപ്പെട്ട ശിപാര്‍ശകള്‍
കേന്ദ്ര പരിസ്ഥിതി-കാലാവസ്ഥ
മന്ത്രാലയത്തിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(
ഡി )
അതോറിറ്റി
രൂപീകരിച്ചിട്ടില്ലാത്തതിനാല്‍
മത്സ്യത്തൊഴിലാളികള്‍
നേരിടുന്ന ബുദ്ധിമുട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1130.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യബന്ധന
തുറമുഖ വകുപ്പിന്റെ 24.07.2018
ലെ 610/2018 നമ്പര്‍ ഉത്തരവ്
പ്രകാരം വെെപ്പിന്‍ ഫിഷ്
ലാന്റിങ് സെന്ററിലേക്കുള്ള
വഴിക്കും പാര്‍ക്കിംഗ്
ഏരിയയ്ക്കും വേണ്ട 12.552
സെന്റ് സ്ഥലം
ഏറ്റെടുക്കുന്നതിനായി 251 ലക്ഷം
രൂപയ്ക്ക് ഭരണാനുമതി
ലഭിച്ചിട്ട് നാലര വര്‍ഷം
കഴിഞ്ഞിട്ടും സ്ഥലം
ഏറ്റെടുക്കുവാന്‍
സാധിക്കാത്തതിന് കാരണം
വിശദമാക്കാമോ;
(
ബി )
ബി.റ്റി.ആര്‍.
ല്‍ പുരയിടവും ഡാറ്റാ ബാങ്കില്‍
ഉള്‍പെട്ടിട്ടില്ലാത്തതുമായ
പ്രസ്തുത സ്ഥലം
ഏറ്റെടുക്കുന്നതില്‍ നേരിടുന്ന
തടസ്സങ്ങള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
സി )
സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തികരിച്ച് പ്രസ്തുത ഫിഷ്
ലാന്റിംഗ് സെന്റര്‍
എന്നത്തേക്ക് പ്രവര്‍ത്തന
സജ്ജമാക്കാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
1131.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
നോര്‍ത്ത് നിയോജക മണ്ഡലത്തിലെ
വാര്‍ഡ് 67-ല്‍ ഫിഷറീസ്
വകുപ്പിന്റെ അധീനതയിലുളള സ്ഥലം
പ്രാഥമിക ആരോഗ്യ കേന്ദ്രം
നിര്‍മ്മിക്കുന്നതിന്
വിട്ടുനല്‍കുന്നതിന്
കോഴിക്കോട് കോര്‍പ്പറേഷന്റെ
അപേക്ഷ ലഭിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ആയതില്‍ സ്വീകരിച്ച
തുടര്‍നടപടികള്‍
വ്യക്തമാക്കുമോ?
1132.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യത്തൊഴിലാളികളുടെ
കുട്ടികളുടെ വിദ്യാഭ്യാസം
പ്രോത്സാഹിപ്പിക്കുന്നതിനായി
നല്‍കി വരുന്ന ആനുകൂല്യങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കുട്ടികളുടെ കാെഴിഞ്ഞുപോക്ക്
തടയാന്‍ എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
കുട്ടികളുടെ വിദ്യാഭ്യാസ
പരിപോഷണത്തിനായി പുതിയ
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
1133.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അഴീക്കോട്
നീര്‍ക്കടവില്‍ മിനി ഫിഷ്
ലാന്റിംഗ് സെന്റര്‍
നിര്‍മിക്കുന്നതുമായി
ബന്ധപ്പെട്ട് ബീച്ചിന്റെ
ഘടനയെക്കുറിച്ച് പ്രാഥമിക പഠനം
നടത്തിയിട്ടുണ്ടോ; വിശദാംശം
നല്‍കാമോ;
(
ബി )
ഫിഷ്
ലാന്റിംഗ് സെന്റര്‍
നിര്‍മിക്കുന്നതിനുള്ള പദ്ധതി
അംഗീകരിച്ച്, പ്രവൃത്തി
വേഗത്തിലാക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
1134.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യത്തൊഴിലാളി
പാര്‍പ്പിട പുനരധിവാസ പദ്ധതിയായ
പുനര്‍ഗേഹത്തില്‍
ഉള്‍പ്പെടുത്തി എത്രപേര്‍ക്കാണ്
ഇതുവരെ വീട് നല്‍കാന്‍
കഴിഞ്ഞിട്ടുള്ളതെന്നും എത്ര
തുകയാണ് രൂപയാണ് ഇതിനായി
ചെലവഴിച്ചതെന്നും അറിയിക്കുമോ;
(
ബി )
പദ്ധതിയില്‍
ഇനിയും നടപ്പാക്കാന്‍ ഉള്ള
പ്രോജക്ടുകള്‍ എന്തൊക്കെയെന്നും
ഇതിന്റെ നിര്‍വ്വഹണം സംബന്ധിച്ച
ചുമതല ഏത് എജന്‍സിക്കാണ്
നല്‍കിയിട്ടുള്ളതെന്നും
അറിയിക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയിലെ വീടുകളുടെയും
ഫ്ലാറ്റുകളുടെയും നിര്‍മാണം
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന് ഗൃഹ
നിര്‍മാണത്തിലെ പുതിയ
സാദ്ധ്യതകളും സാങ്കേതിക
വിദ്യകളും ഉപയോഗിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
1135.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ തീരദേശ വികസന
കോര്‍പ്പറേഷന്‍ മുഖേന ഭരണാനുമതി
ലഭ്യമാക്കുന്നതിനായി ഏതൊക്കെ
പ്രവൃത്തിയുടെ
എസ്റ്റിമേറ്റുകളാണ്
തയ്യാറാക്കിയിട്ടുള്ളത്;
(
ബി )
ഇതില്‍
ഏതെങ്കിലും പ്രവൃത്തിക്ക്
ഭരണാനുമതി ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1136.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
ആഭ്യന്തര ഉപയോഗത്തിനാവശ്യമായ
മത്സ്യം തദ്ദേശീയമായി
ലഭിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ ആഴക്കടൽ
മത്സ്യബന്ധനത്തില്‍
പങ്കാളികളാക്കാനുളള പദ്ധതി
സർക്കാർ
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(
സി )
മത്സ്യബന്ധനവും
സംസ്ക്കരണവും വിപണനവും
ഉൾപ്പെടെയുള്ളവ ആദായകരമാക്കാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
1137.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉള്‍നാടന്‍
മത്സ്യത്തൊഴിലാളികള്‍ ഏറ്റവും
കൂടുതല്‍ അധിവസിക്കുന്ന
കുട്ടനാട്ടില്‍, അവരുടെ ജീവിത
നിലവാരം ഉയര്‍ത്തുന്നതിനും
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
കൂടുതല്‍ പദ്ധതികള്‍
നടപ്പാക്കുമോ;
(
ബി )
ഉള്‍നാടന്‍
ജലാശയങ്ങളില്‍ നാടന്‍
മത്സ്യക്കുഞ്ഞുങ്ങളെ കൂടുതലായി
നിക്ഷേപിക്കുന്നതിന് നടപടികള്‍
ഉണ്ടാകുമോ; എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
1138.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തവനൂര്‍
മണ്ഡലത്തിലെ പുറത്തൂര്‍
പടിഞ്ഞാറേക്കര, മംഗലം കൂട്ടായി
എന്നീ പ്രദേശങ്ങളില്‍
പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി
മത്സ്യത്തൊഴിലാളികള്‍ക്കായി
ഫ്ലാറ്റ് നിര്‍മ്മിക്കുന്ന
കാര്യം പരിഗണിക്കുമോ;
വ്യക്തമാക്കാമോ?
1139.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിലെ കുമ്പള കൊയ്പ്പാടി
കടപ്പുറം സർക്കാർ എൽ.പി.
സ്കൂളിലെ അടിസ്ഥാന ഭൗതിക
സൗകര്യം
മെച്ചപ്പെടുത്തുന്നതിനും
കളിസ്ഥലം ഒരുക്കുന്നതിനും
കൂടുതൽ ഭൂമി ആവശ്യമായി
വന്നതിനാൽ, സ്കൂളിനോട്
ചേർന്നുള്ളതും വെറുതെ
കിടക്കുന്നതുമായ ഫിഷറീസ്
വകുപ്പിന്റെ ഭൂമി
മത്സ്യത്തൊഴിലാളികളുടെ മക്കൾ
മാത്രം പഠിക്കുന്ന പ്രസ്തുത
സ്കൂളിന് അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
ബി )
പ്രസ്തുത
സ്കൂളിന് ഈ ഭൂമി
ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്
സ്കൂൾ അധികൃതർ മഞ്ചേശ്വരം
എം.എൽ.എ. മുഖേന നൽകിയ
നിവേദനത്തിൽ എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന് എന്ന്
വിശദമാക്കുമോ;
(
സി )
പ്രസ്തുത
ഫയലിന്റെ വിശദവിവരം
ലഭ്യമാക്കാമോ?
1140.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കിഫ്ബി പദ്ധതിയില്‍
ഉള്‍പ്പെടുത്തി മത്സ്യ
മാര്‍ക്കറ്റുകള്‍
നവീകരിക്കുന്നതിന് ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
എത്ര മാര്‍ക്കറ്റുകള്‍
നവീകരിക്കുന്നതിനാണ് ഭരണാനുമതി
ലഭ്യമായിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
സി )
ഇതിന്റെ
പ്രവൃത്തി ഏതുവരെയായി എന്ന്
വിശദമാക്കാമോ?
1141.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വര്‍ക്കല
പുത്തൻചന്ത മാര്‍ക്കറ്റ്
നവീകരണത്തിന്റെ ദര്‍ഘാസ്
അനുമതിക്കായി കേരള സംസ്ഥാന
തീരദേശ വികസന കോര്‍പ്പറേഷൻ
അയച്ചിട്ടുള്ള കത്തിന്മേൽ
അടിയന്തിര നടപടി സ്വീകരിക്കുമോ;
(
ബി )
പ്രസ്തുത
മാര്‍ക്കറ്റിന്റെ നവീകരണ
പ്രവൃത്തികള്‍ അടിയന്തിരമായി
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
1142.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യമേഖലയില്‍
ചെറുകിട തൊഴിൽ സംരംഭങ്ങള്‍
ആരംഭിക്കുന്നതിനും
വിപുലീകരിക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമാണ്; വിശദമാക്കാമോ;
(
ബി )
ചെറുകിട
തൊഴിൽ സംരംഭകര്‍ക്ക്
സാങ്കേതികവിദ്യ
പരിശീലിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
1143.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യബന്ധനം,
ഹാർബർ എഞ്ചിനീയറിംഗ്, ഫിഷറീസ്
സർവകലാശാല എന്നീ വകുപ്പുകളുടെ
കീഴിൽ കാസർഗോഡ് ജില്ലയിൽ
പ്രവർത്തിക്കുന്ന ഓഫീസുകളുടെ
വിശദവിവരങ്ങൾ നൽകാമോ; ഏതെല്ലാം
ഓഫീസുകൾ ഏതെല്ലാം സ്ഥലങ്ങളിലാണ്
പ്രവർത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
എത്ര
കാലമായി ഈ ഓഫീസുകൾ
പ്രവർത്തിക്കുന്നുണ്ടെന്നും
അനുവദിച്ച തസ്തികകൾ
ഏതൊക്കെയാണെന്നും ഓഫീസ്
തിരിച്ച് വ്യക്തമാക്കാമോ;
(
സി )
ഈ
ഓഫീസുകളിൽ ഒഴിഞ്ഞ് കിടക്കുന്ന
തസ്തികകൾ ഏതൊക്കെയാണെന്നും
എത്രകാലമായി ഒഴിവുകൾ തുടരുന്നു
എന്നും ഓഫീസ് തിരിച്ച്
വ്യക്തമാക്കാമോ?
1144.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാരിന്റെ നയത്തിന്റെ
ഭാഗമായി ഫിഷ് ഫാര്‍മര്‍
പ്രൊഡ്യൂസര്‍ ഓര്‍ഗനെെസേഷന്‍
രൂപീകരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി നടപ്പിലാകുമ്പോള്‍
പ്രാഥമിക മല്‍സ്യത്തൊഴിലാളി
സഹകരണ സംഘങ്ങളുടെ പ്രസക്തി
നഷ്ടമാകുമെന്ന ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ആശങ്ക പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ?
1145.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
മത്സ്യബന്ധന മേഖലയില്‍
ആധുനികവത്ക്കരണത്തിലൂടെ
കൂടുതല്‍ മത്സ്യബന്ധനം
നടത്തുവാനും ശാസ്ത്രീയ
മത്സ്യസംസ്കരണം ഉറപ്പാക്കുവാനും
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
മത്സ്യബന്ധന
മേഖലയില്‍ പരമ്പരാഗത രീതിയില്‍
നിന്നും വ്യത്യസ്തമായി മറ്റ്
വിദേശ രാജ്യങ്ങളില്‍
ഉപയോഗിക്കുന്ന തരത്തിലുള്ള
മത്സ്യബന്ധന യാനങ്ങളും ആധുനിക
മത്സ്യബന്ധന രീതികളും മറ്റും
നടപ്പാക്കാന്‍ ഉദ്ദേശ്യമുണ്ടോ;
ഇതിനായി എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്; അറിയിക്കുമോ;
(
സി )
ഫിഷിംഗ്
ഹാര്‍ബറുകള്‍ ആധുനിക
സംവിധാനങ്ങളോടെ
പരിഷ്ക്കരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്; വിശദാംശം
ലഭ്യമാക്കാമോ?
1146.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യബന്ധന
വകുപ്പ് മാവേലിക്കര
മണ്ഡലത്തില്‍ 2021-22, 2022-23
കാലയളവില്‍ അനുവദിച്ചതും
നടപ്പിലാക്കിയതുമായ
പ്രവൃത്തികളുടെ വിശദവിവരം
ലഭ്യമാക്കുമോ ?
1147.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടാമ്പി
മണ്ഡലത്തില്‍ ഉള്‍നാടന്‍
മത്സ്യബന്ധനം
പ്രോത്സാഹിപ്പിക്കുന്നതിനായി
മത്സ്യ കര്‍ഷകര്‍ക്ക് ഏതെല്ലാം
തരത്തിലുള്ള സേവനങ്ങൾ
നല്‍കുന്നുണ്ടെന്ന വിവരം
അറിയിക്കാമോ;
(
ബി )
പ്രസ്തുത
സേവനങ്ങള്‍ പട്ടാമ്പി
മണ്ഡലത്തില്‍ ഏതെല്ലാം
പഞ്ചായത്തുകളിലാണ്
ലഭ്യമാകുന്നത് എന്ന വിവരം
ലഭ്യമാക്കാമോ;
(
സി )
ഇത്തരം
മത്സ്യ കൃഷിക്ക് താല്‍പര്യമുള്ള
കര്‍ഷകരെ ആകര്‍ഷിക്കുന്നതിനായി
മണ്ഡല അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ തലത്തില്‍
സെമിനാറുകള്‍ നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ?
1148.
ശ്രീ
വി ജോയി
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ഡോ
സുജിത് വിജയൻപിള്ള
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
മത്സ്യബന്ധന മേഖലയ്ക്ക്
പര്യാപ്തമായ തോതില്‍ മണ്ണെണ്ണ
ലഭ്യമാക്കാന്‍ കേന്ദ്ര
സര്‍ക്കാര്‍ തയ്യാറാകാത്ത
സ്ഥിതിയുണ്ടോ; എങ്കിൽ ഇത്
പരിഹരിക്കുന്നതിനായി സംസ്ഥാന
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍ അറിയിക്കാമോ;
നിലവില്‍ കേന്ദ്ര സര്‍ക്കാര്‍
മണ്ണെണ്ണയ്ക്ക് എത്ര രൂപയാണ്
വിലയായി ഈടാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഓരോ
ലിറ്റര്‍ മണ്ണെണ്ണയ്ക്കും
സംസ്ഥാനം 25 രൂപ നിരക്കില്‍
സബ്സിഡി നല്‍കുന്നുണ്ടെങ്കിലും
കേന്ദ്ര സര്‍ക്കാര്‍
മണ്ണെണ്ണയ്ക്ക് വന്‍തോതില്‍ വില
വര്‍ദ്ധിപ്പിക്കുന്നത്
മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവരെ
പ്രതിസന്ധിയിലാക്കുന്നതിനാല്‍
മണ്ണെണ്ണ എന്‍ജിനുകള്‍
എല്‍.പി.ജി. യിലേക്ക്
മാറ്റുന്നതിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം
അറിയിക്കാമോ;
(
സി )
മണ്ണെണ്ണയ്ക്ക്
പകരം എല്‍.പി.ജി.
ഉപയോഗിക്കുന്നതുവഴി നിലവിലെ
വിലയില്‍ ശരാശരി ഒരു ബോട്ടിലിന്
പ്രതിദിന ചെലവില്‍ എത്ര
കുറവുണ്ടാകുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ?
1149.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം മത്സ്യവിത്തുകളുടെ
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി പുതിയ ഹാച്ചറികള്‍
സ്ഥാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ?
1150.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021-22
വര്‍ഷത്തെ ബജറ്റില്‍
ഉള്‍പ്പെടുത്തിയ കണ്ണൂര്‍
ജില്ലയിലെ കല്ല്യാശ്ശേരി
മണ്ഡലത്തിലെ ചൂട്ടാട് മഞ്ച ഫിഷ്
ലാന്റിംഗ് സെന്റര്‍
നിര്‍മാണത്തിന് ഭരണാനുമതി
ലഭ്യമാക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
1151.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മീന്‍പിടുത്ത
ഹാര്‍ബറുകളുടെ പരിപാലനത്തിന്
സംസ്ഥാനത്ത് എവിടെയൊക്കെയാണ്
ഹാര്‍ബര്‍ മാനേജ്മെന്റ്
സൊസൈറ്റി ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
മുനമ്പം
ഹാര്‍ബറില്‍ പ്രവര്‍ത്തിക്കുന്ന
രീതിയില്‍ പങ്കാളിത്ത
സൊസൈറ്റികള്‍ എവിടെയൊക്കെ
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
അറിയിക്കാമോ?
1152.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അജാനൂർ
മത്സ്യബന്ധന തുറമുഖം
സ്ഥാപിക്കുന്നതിനുള്ള നടപടികൾ
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
പദ്ധതി
എപ്പോൾ ആരംഭിക്കാൻ കഴിയുമെന്ന്
അറിയിക്കാമോ?
1153.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ് മുഖേന
കൊയിലാണ്ടി ഫിഷിംഗ്
ഹാര്‍ബറിന്റെ രണ്ടാം ഘട്ട വികസന
പദ്ധതിയുടെ ഭാഗമായി
നടത്താനുദ്ദേശിക്കുന്ന
പ്രവൃത്തികളുടെ വിശദാംശം
ലഭ്യമാക്കാമോ?
1154.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വള്ളിക്കുന്ന്
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെട്ട കോടാട്ടില്‍
മുക്കത്തക്കടവ് റോഡ്,
വള്ളിക്കുന്ന് ചെറുകുന്നത്
റോഡ് എന്നീ തീരദേശ റോഡുകള്‍
പുനരുദ്ധരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
തീര്‍ത്തും
സഞ്ചാരയോഗ്യമല്ലാത്ത പ്രസ്തുത
റോഡുകളുടെ നവീകരണത്തിനായി
സമീപകാലത്ത് പുതുക്കിയ
നിരക്കില്‍ എസ്റ്റിമേറ്റ്
തയാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(
സി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം തീരദേശ റോഡുകള്‍
നവീകരിക്കുന്നതിന് എത്ര രൂപ
ചെലവഴിച്ചു;
ജില്ല/നിയോജകമണ്ഡലം/അനുവദിച്ച
തുക എന്നിവയുടെ വിശദാംശം
നല്‍കുമോ?
1155.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം സംസ്ഥാനത്തെ
തീരദേശ റോഡുകള്‍
നവീകരിക്കുന്നതിനായി ഇതുവരെ
എത്ര തുക അനുവദിച്ചു എന്ന്
വ്യക്തമാക്കുമോ;
(
ബി )
മലപ്പുറം
ജില്ലയില്‍ തീരദേശ റോഡുകളുടെ
നവീകരണത്തിനായി 2022 ജൂണ്‍
മുതല്‍ ഇതുവരെ ഏതെല്ലാം
റോഡുകള്‍ക്ക് എത്ര തുക വീതം
അനുവദിച്ചു എന്ന് നിയോജക
മണ്ഡലം തിരിച്ചുളള കണക്കുകള്‍
ലഭ്യമാക്കുമോ?
1156.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തിൽ വന്ന
ശേഷം മണലൂര്‍ മണ്ഡലത്തിലെ
ഏതെല്ലാം തീരദേശ റോഡുകളുടെ
പുനരുദ്ധാരണത്തിന് അനുമതി
നൽകുകയുണ്ടായി; അറിയിക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുമായി ബന്ധപ്പെട്ട്
ഹാര്‍ബര്‍ എഞ്ചിനീയറിംഗ്
വകുപ്പ് സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും
പ്രവൃത്തികള്‍ നിലവിൽ ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കാമോ;
(
സി )
ഈ
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാൻ വേണ്ട
അടിയന്തര നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കുമോ?
1157.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നവീകരണം,
അറ്റകുറ്റപ്പണി എന്നിവയ്ക്കായി
കോഴിക്കോട് നോര്‍ത്ത്
മണ്ഡലത്തിലെ ഏതെല്ലാം തീരദേശ
റോഡുകളെയാണ് തെരഞ്ഞെടുത്തത്;
അറിയിക്കുമോ;
(
ബി )
ഇതിന്
അനുമതി
നല്‍കിയിട്ടുണ്ടോയെന്നും എത്ര
ഫണ്ടാണ്
അനുവദിച്ചിട്ടുള്ളതെന്നും
അറിയിക്കുമോ?
1158.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലമ്പുഴ
മണ്ഡലത്തില്‍ ഫിഷറീസ്
വകുപ്പിന്റെ ഫണ്ട് വിനിയോഗിച്ച്
ഏതെല്ലാം റോഡുകളാണ്
നവീകരിക്കുന്നത് എന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ക്ക് അനുവദിച്ച
തുക, പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്നിവ വിശദമാക്കാമോ?
1159.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണ്ണെണ്ണ
വില ഉയർന്നിരിക്കുന്ന
സാഹചര്യത്തിൽ മത്സ്യഫെഡ് മുഖേന
മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന
സബ്സിഡി തുക ലിറ്ററിന് 25
രൂപയിൽ നിന്നും ഉയർത്തുന്നതിന്
നടപടി സ്വീകരിക്കുമോ; വിശദാംശം
വ്യക്തമാക്കുമോ?
1160.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുനലൂര്‍-മൂവാറ്റുപുഴ
സംസ്ഥാന പാതയ്ക്ക് സമീപം
മണിമലയില്‍ ആധുനിക ഫിഷ്
മാര്‍ക്കറ്റ്, ഫിഷറീസ്
വെയര്‍ഹൗസ് എന്നിവ
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ; ഈ പദ്ധതികളുടെ
പുരോഗതി അറിയിക്കാമോ;
(
ബി )
ഇതുസംബന്ധിച്ച
സാധ്യതാ പഠനത്തിന്റെ
റിപ്പോര്‍ട്ടില്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമെന്നും
പ്രസ്തുത പദ്ധതിക്ക്
എന്നത്തേക്ക് അനുമതി
ലഭ്യമാക്കാനാകുമെന്നും
അറിയിക്കാമോ?
1161.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ് മുഖേന
തീരദേശ റോഡുകളുടെ
നവീകരണത്തിനായി പുതുക്കാട്
മണ്ഡലത്തില്‍പ്പെട്ട ഏതെല്ലാം
റോഡുകളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും
ആയതിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നും അറിയിക്കാമോ;
(
ബി )
പുതുക്കാട്
ഗ്രാമപഞ്ചായത്തില്‍പ്പെട്ട
സ്നേഹപുരം-കണച്ചന്‍ കടവ് റോഡ്,
പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ
നന്തിക്കര-പള്ളിത്താഴം റോഡ്
എന്നീ തീരദേശ റോഡുകളുടെ
നിര്‍മ്മാണ പ്രവൃത്തികള്‍ക്ക്
അനുമതി ലഭ്യമാക്കാമോ;
വിശദമാക്കുമോ?
1162.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹാര്‍ബര്‍
എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ
മേല്‍നോട്ടത്തില്‍
നിര്‍മ്മിക്കുന്ന മണിയൂര്‍
ഗ്രാമപഞ്ചായത്തിലെ പാലയാട്
തുരുത്തി പാലം നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
(
ബി )
പാലത്തിന്റെ
കരാര്‍ കാലാവധി സംബന്ധിച്ച
വിവരങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തി സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍
എന്തൊക്കെയെന്ന് അറിയിക്കാമോ;
(
ഡി )
പാലം
പൂർത്തിയാകുന്നതുവരെ
തുരുത്തില്‍
താമസിക്കുന്നവര്‍ക്ക്
സുരക്ഷിതമായി യാത്ര
ചെയ്യുന്നതിന് എന്തെങ്കിലും
ബദല്‍ ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കാമോ?
1163.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്ന ശേഷം
ഹാർബർ എഞ്ചിനീയറിംഗ്
വകുപ്പിന്റെ ചുമതലയിൽ
ചാത്തന്നൂർ മണ്ഡലത്തിലെ
ഏതെല്ലാം റോഡുകൾ ഗതാഗത
യോഗ്യമാക്കുന്നതിന് ഭരണാനുമതി
നൽകിയിട്ടുണ്ടെന്നും ഭരണാനുമതി
തുക എത്രയെന്നും അറിയിക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിൽ ഗതാഗത
യോഗ്യമാക്കുന്നതിനായി ഭരണാനുമതി
നൽകിയ റോഡുകളിൽ ഏതെല്ലാം
റോഡുകൾക്ക് ടെൻഡർ നടപടികൾ
പൂർത്തീകരിക്കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
ടെൻഡർ
നടപടികൾ പൂർത്തീകരിച്ച റോഡുകളിൽ
ഏതെല്ലാം റോഡുകളുടെ നവീകരണ
പ്രവൃത്തികൾ
ആരംഭിക്കാനുണ്ടെന്നും നവീകരണ
പ്രവൃത്തികൾ
ആരംഭിക്കുന്നതിനുള്ള കാലതാമസം
ഒഴിവാക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
വിശദമാക്കാമോ?
1164.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വെെപ്പിന്‍
മണ്ഡലത്തിലെ മുനമ്പം ഫിഷിംഗ്
ഹാര്‍ബറില്‍ മെഗാ ഫുഡ്
പാര്‍ക്ക് സ്ഥാപിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള എഴുപത്തിയഞ്ച്
സെന്റ് ഭൂമി മെഗാ ഫുഡ്
പാര്‍ക്കിനായി കെ.എസ്.ഐ.ഡി.സി.
ക്ക് കെെമാറിയിട്ടുണ്ടോ;
പ്രസ്തുത ഭൂമി കെെമാറുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
സി )
ഈ
പദ്ധതിക്കായി തുക
വകയിരുത്തിയിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ എത്രയെന്നും
നിര്‍മാണ പ്രവൃത്തികള്‍
എന്നത്തേക്ക് ആരംഭിക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
1165.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നവോത്ഥാന
കേരളം ആര്‍ജ്ജിച്ച
യുക്തിചിന്തയും ശാസ്ത്രബോധവും
നവോത്ഥാനമൂല്യങ്ങളും
പിന്നോട്ടടിക്കും വിധം
അന്ധവിശ്വസങ്ങളും
നാടുനീങ്ങിപ്പോയ അനാചാരങ്ങളും
വീണ്ടും കേരളത്തില്‍
ആചാരങ്ങളുടെ പേരില്‍
കടന്നുവരുന്ന പ്രവണത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരം
അന്ധവിശ്വാസങ്ങളെയും
അനാചാരങ്ങളെയും ഉന്‍മൂലനം
ചെയ്യുന്നതിനായി സാംസ്കാരിക
മണ്ഡലത്തിലുള്ള
പ്രസ്ഥാനങ്ങളുടെയും സാംസ്കാരിക,
സാഹിത്യ പ്രവര്‍ത്തകരുടെയും
സഹായത്തോടെ ഒരു പദ്ധതി സ്കൂള്‍
തലം മുതല്‍ നടപ്പാക്കുന്നതിനും
പൊതുമണ്ഡലത്തില്‍ കൂടുതല്‍
ആളുകളിലേക്ക് ഇത്
എത്തിക്കുന്നതിനും എന്തെങ്കിലും
പരിപാടി തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
1166.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഷാര്‍ജ
ഗവണ്‍മെന്റിന്റെ സഹായത്തോടെ
സാംസ്കാരിക ഉന്നമനത്തിനായി
ഷാര്‍ജ കള്‍ച്ചറല്‍ സെന്റര്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
1167.
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പാരമ്പര്യകലകളുടെ സംരക്ഷണവും
പ്രോത്സാഹനവും ലക്ഷ്യമിട്ട്
നടപ്പിലാക്കിവരുന്ന പദ്ധതികളുടെ
വിശദാംശവും അവയുടെ നിലവിലെ
സ്ഥിതിയും അറിയിക്കാമോ;
(
ബി )
ഏതൊക്കെ
സ്ഥാപനങ്ങള്‍ മുഖേനയാണ് ആയത്
നടപ്പാക്കിവരുന്നതെന്നും എല്ലാ
ജില്ലകളിലും പ്രാദേശിക
കേന്ദ്രങ്ങള്‍ സ്ഥാപിച്ച്
പാരമ്പര്യകലകളുടെ വ്യാപനം
സാധ്യമാകുമോ എന്ന്
പരിശോധിച്ചിട്ടുണ്ടോയെന്നും
അറിയിക്കുമോ;
(
സി )
ദേശീയ,
അന്തര്‍ദേശീയ വേദികളില്‍
കേരളത്തിന്റെ പാരമ്പര്യകലകള്‍
അവതരിപ്പിക്കുന്നതിന്
പ്രാപ്തമാക്കുന്ന വിധത്തില്‍
യുവതീ യുവാക്കള്‍ക്ക് പരിശീലനം
നല്‍കുന്നതിന് പദ്ധതി
രൂപീകരിക്കുമോ;
(
ഡി )
പാരമ്പര്യകലകളുടെ
പ്രോത്സാഹനത്തിനായി
പ്രവര്‍ത്തിച്ചുവരുന്ന
സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക്
നല്‍കിവരുന്ന ധനസഹായം
കാലോചിതമായി
പരിഷ്‌കരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1168.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലെനിന്‍
രാജേന്ദ്രന്റെ ജന്മനാട്ടില്‍
അദ്ദേഹത്തിന്റെ പേരില്‍
തീയേറ്ററും സാംസ്കാരിക
സമുച്ചയവും
നിര്‍മ്മിക്കുന്നതിനുളള
നടപടികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
അനുയോജ്യമായ
സ്ഥലം കണ്ടെത്തി പ്രസ്തുത
പദ്ധതി നടപ്പിലാക്കുന്നതിന്
അടിയന്തര നടപടി സ്വീകരിക്കുമോ?
1169.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തില്‍ സാംസ്ക്കാരിക
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ ഏതെല്ലാം
സാംസ്ക്കാരിക കേന്ദ്രങ്ങള്‍ക്ക്
വകുപ്പ് ധനസഹായം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
1170.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
വർഷത്തെ കേരള ലിറ്ററേച്ചർ
ഫെസ്റ്റിവൽ നടത്തിപ്പിന് എത്ര
രൂപയാണ് സംസ്ഥാന സർക്കാർ
അനുവദിച്ചതെന്ന് വിശദമാക്കുമോ;
(
ബി )
ഫെസ്റ്റിവൽ
സംഘടിപ്പിക്കുന്നതിന്
ഏതെങ്കിലും സ്വകാര്യ
സ്ഥാപനത്തെയോ ഏജൻസിയെയോ
ഏൽപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ
ആരെയാണ് ഏൽപ്പിച്ചതെന്ന്
വിശദമാക്കുമോ?
1171.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തരൂര്‍
മണ്ഡലത്തില്‍ സാംസ്കാരിക
വകുപ്പിന് കീഴില്‍ നടത്തി
വരുന്ന പദ്ധതികളും അവയുടെ
നിലവിലെ സ്ഥിതിയും
വ്യക്തമാക്കാമോ?
1172.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.എഫ്.ഡി.സി.
യുടെ പയ്യന്നൂര്‍ തീയേറ്റര്‍
കോംപ്ലക്സ് നിര്‍മാണത്തിന്റെ
നിലവിലെ അവസ്ഥ എന്താണെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പൂര്‍ത്തീകരിച്ച്
എപ്പോള്‍ ഉദ്ഘാടനം ചെയ്യാൻ
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
1173.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
യൂത്ത്
ക്ലബ്ബുകളുടെ ശാക്തീകരണത്തിനും
പുരോഗതിക്കും യുവജനക്ഷേമ
വകുപ്പ് നടപ്പിലാക്കുന്ന വിവിധ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(
ബി )
കാസർഗോഡ്
ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷം
യൂത്ത് ക്ലബ്ബുകൾ മുഖേന
നടപ്പിലാക്കിയ വിവിധ
പദ്ധതികളുടെ വിശദാംശവും
ക്ലബ്ബുകൾക്ക് അനുവദിച്ച
ഗ്രാന്റ് സംബന്ധിച്ച വിവരവും
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതികൾക്കും പരിപാടികൾക്കും
യൂത്ത് ക്ലബ്ബുകളെ
തെരഞ്ഞടുക്കുന്നതിനുള്ള
അർഹത/മുൻഗണന മാനദണ്ഡങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ഡി )
യുവജനക്ഷേമ
ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള
മഞ്ചേശ്വരം മണ്ഡലത്തിലെ യൂത്ത്
ക്ലബ്ബുകളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(
ഇ )
പ്രസ്തുത
ബോർഡിൽ രജിസ്റ്റർ ചെയ്യുന്നതിന്
എന്തൊക്കെ നടപടി
ക്രമങ്ങളാണുള്ളതെന്നും
ഹാജരാക്കേണ്ട രേഖകൾ
എന്തൊക്കെയാണെന്നും
വിശദമാക്കുമോ;
(
എഫ് )
ലൈബ്രറി
കൗൺസിൽ അംഗീകാരമുള്ള വായനശാല
ഇതിന് കീഴിലുള്ള യുവജനവേദി
എന്നിവയെ യുവജനക്ഷേമ ബോർഡിൽ
രജിസ്റ്റർ ചെയ്യാൻ കഴിയുമോ
എന്ന് വ്യക്തമാക്കാമോ?
1174.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ആര്‍ട്സ് &സ്പോര്‍ട്സ്
ക്ലബ്ബുകൾ, മറ്റ് യുവജന
സംഘങ്ങള്‍ എന്നിവയ്ക്ക് യുവജന
ക്ഷേമ വകുപ്പ് നല്‍കുന്ന
പദ്ധതികള്‍, സഹായങ്ങള്‍ എന്നിവ
പട്ടിക രൂപത്തില്‍ നൽകാമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍, സഹായങ്ങള്‍
എന്നിവയ്ക്ക് അപേക്ഷ
സമര്‍പ്പിക്കേണ്ട വിധം
വിശദമാക്കാമോ?
1175.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം യുവജനക്ഷേമം
ലക്ഷ്യമാക്കി എന്തെല്ലാം
പദ്ധതികളാണ് നടപ്പാക്കി
വരുന്നതെന്ന് വിശദമാക്കാമോ;
(
ബി )
പുതിയ
എന്തെല്ലാം പദ്ധതികളാണ്
യുവജനക്ഷേമ ബോർഡിന് കീഴിൽ
നടപ്പാക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
1176.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
യുവജന കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കമ്മീഷന്റെ രൂപീകരണം മുതല്‍
നാളിതുവരെ നടത്തിയ മികച്ച
പ്രവര്‍ത്തനങ്ങളുടെ വിശദാംശം
അറിയിക്കാമോ;
(
സി )
യുവജനങ്ങള്‍ക്ക്
ജില്ലാതല പരിപാടികളിലൂടെ ലഹരി
വിമുക്തി, കരിയര്‍ ഗൈഡന്‍സ്,
തൊഴില്‍ നിയമ അവബോധം, പൗരബോധം
എന്നിവയില്‍ പ്രാവീണ്യം
വരുത്തുന്നതിന് സാധ്യമാകുന്ന
തരത്തില്‍ പുതിയ കര്‍മ്മപദ്ധതി
ആരംഭിക്കാമോ; വ്യക്തമാക്കാമോ?
1177.
ഡോ.
എം.കെ . മുനീർ
ശ്രീ
.പി. കെ. ബഷീർ
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
യുവജനങ്ങളുടെ ക്ഷേമത്തിനും
വികസനത്തിനുമായി യുവജന കമ്മീഷൻ
പ്രവർത്തിക്കുന്നുണ്ടോ;
(
ബി )
കമ്മീഷൻ
നടപ്പിലാക്കി വരുന്ന പദ്ധതികൾ
എന്തെല്ലാമാണെന്ന് അറിയിക്കുമോ;
(
സി )
പ്രസ്തുത
പദ്ധതികളിൽ യുവജന പങ്കാളിത്തം
ഉറപ്പാക്കാൻ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കുമോ;
(
ഡി )
കമ്മീഷൻ
ചെയർപേഴ്സന്റെ ശമ്പളം പുതുക്കി
നിശ്ചയിച്ച്
ഉത്തരവായിട്ടുണ്ടോ;
ഇതനുസരിച്ച് കുടിശികയായി
നൽകേണ്ട തുക എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നൽകുമോ?
1178.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
യുവജന കമ്മീഷന്‍ അധ്യക്ഷയുടെ
സേവന വേതന വ്യവസ്ഥകള്‍
സംബന്ധിച്ച് തീരുമാനം
എടുത്തിട്ടുണ്ടോ; എങ്കില്‍ ഇത്
സംബന്ധിച്ച് എടുത്തിട്ടുള്ള
തീരുമാനം എന്താണെന്ന്
വിശദമാക്കുമോ;
(
ബി )
നിലവിലെ
യുവജന കമ്മീഷന്‍ അധ്യക്ഷക്ക്
ശമ്പള കുടിശ്ശിക അനുവദിച്ച്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ കുടിശികയായി എത്ര രൂപ
നല്‍കേണ്ടി വരും എന്നതിന്റെ
വിശദാംശം നല്‍കുമോ;
(
സി )
ഇത്
സംബന്ധിച്ച് യുവജന കമ്മീഷന്‍
അധ്യക്ഷ നല്‍കിയ 20.08.2022-ലെ
698/എ1/2018/കേ.സം.യു.ക.
കത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
1179.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
യുവജനക്ഷേമ ബോര്‍ഡില്‍
യുവജനങ്ങള്‍ക്കായി കായിക വിനോദ
പരിപാടികള്‍
പ്രോത്സാഹിപ്പിക്കാന്‍ നിലവില്‍
സംവിധാനമുണ്ടോ;
(
ബി )
ഇല്ലെങ്കില്‍
യുവജനങ്ങള്‍ക്കായി ഇത്തരം
സംവിധാനം ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
1180.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സംസ്ഥാന യുവജന കമ്മീഷൻ
അധ്യക്ഷയുടെ ശമ്പളം
നിർണയിച്ചുകൊണ്ട് സർക്കാർ
ഉത്തരവ് ഇറങ്ങിയത് എന്നാണെന്നും
മുൻകാല പ്രാബല്യത്തോടെ ശമ്പളം
നിർണയിച്ച് നൽകിയാണോ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുള്ളതെന്നുമുള്ള
വിശദാംശം നല്‍കുമോ; പ്രസ്തുത
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
ബി )
മേൽപ്പറഞ്ഞ
ഉത്തരവിന് വിരുദ്ധമായി
വർദ്ധിപ്പിച്ച ശമ്പളത്തിന്
മുൻകാല പ്രാബല്യത്തോടെ
കുടിശ്ശിക അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട് യുവജന കമ്മീഷൻ
അധ്യക്ഷ കത്ത് നൽകിയിരുന്നോ;
പ്രസ്തുത കത്തിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
സി )
മേൽപ്പറഞ്ഞ
കത്തിന്റെ അടിസ്ഥാനത്തിൽ യുവജന
കമ്മീഷൻ അധ്യക്ഷയ്ക്ക് ശമ്പള
കുടിശ്ശിക അനുവദിച്ച്
നൽകിയിട്ടുണ്ടോ; എങ്കിൽ എത്ര
തുകയാണ് ഇപ്രകാരം അനുവദിച്ച്
നൽകിയതെന്നും ഇത് സംബന്ധിച്ച്
സർക്കാർ പ്രത്യേക
ഉത്തരവിറക്കിയിട്ടുണ്ടോയെന്നും
അറിയിക്കാമോ; പ്രസ്തുത
ഉത്തരവിന്റെ പകർപ്പും ഇത്
സംബന്ധിച്ച ഫയലിന്റെ പകർപ്പും
ലഭ്യമാക്കുമോ?
|
|
|
|
|
|
|
|