|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
283.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുവിതരണ സംവിധാനം
ശക്തിപ്പെടുത്തുവാൻ ഈ
സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന
നടപടികള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
പൊതുവിതരണ
സംവിധാനങ്ങളിലൂടെ കൂടുതല്‍
ഗുണമേന്മയുള്ള നിത്യോപയോഗ
സാധനങ്ങള്‍ ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
284.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിശപ്പുരഹിത
കേരളം പദ്ധതി പ്രകാരം മലമ്പുഴ
മണ്ഡലത്തിൽ അനുവദിച്ച സുഭിക്ഷ
ഹോട്ടലുകള്‍ ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
285.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം കാസർഗോഡ് ജില്ലയിൽ എത്രപേർ
മുൻഗണനാ റേഷൻ കാർഡ് വിഭാഗത്തിൽ
നിന്ന് സ്വമേധയാ ഒഴിഞ്ഞു
പോയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ജില്ലയിൽ അനർഹമായി ബി.പി.എൽ.
റേഷൻ കാർഡുള്ള എത്രപേരെ പിഴ
ഈടാക്കി എ.പി.എൽ.
വിഭാഗത്തിലേക്ക് മാറ്റിയെന്ന്
അറിയിക്കാമോ;
(
സി )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം പ്രസ്തുത ജില്ലയിൽ
എ.പി.എൽ. കാർഡ് ബി.പി.എൽ. ആക്കി
മാറ്റുന്നതിന് എത്ര അപേക്ഷകൾ
ലഭിച്ചുവെന്നും ആയതിൽ
സ്വീകരിച്ച നടപടികൾ
സംബന്ധിച്ചും വിശദമാക്കാമോ?
286.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവിൽ
മുൻഗണനാ റേഷന്‍ കാര്‍ഡ്
വിഭാഗത്തില്‍ ഉള്‍പ്പെട്ട
അനര്‍ഹരായവരെ കണ്ടെത്തുന്നത്
എങ്ങനെയെന്ന് അറിയിക്കുമോ;
വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
287.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുൻഗണനാ
റേഷൻ കാര്‍ഡുകള്‍
നൽകുന്നതിനുള്ള മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
അര്‍ഹതയുണ്ടായിട്ടും
മുൻഗണനാ റേഷൻ കാര്‍ഡുകളിൽ
ഉള്‍പ്പെടാതെപോയവരെ ആയതിലേക്ക്
പരിഗണിക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കാമോ?
288.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അർബുദം,
ഹൃദ്രോഗം, ഓട്ടിസം, മനോരോഗം
ബാധിച്ചവർ, കിടപ്പ് രോഗികൾ
എന്നിവരടക്കം നിർബന്ധിത
പട്ടികയിൽ ഉൾപ്പെടുന്നവർക്ക്
മുൻഗണനാ റേഷൻ കാർഡ് നൽകുന്നതിന്
എന്തെല്ലാം നടപടി
ക്രമങ്ങളാണുള്ളതെന്ന്
വ്യക്തമാക്കാമോ; നിലവിൽ
അപേക്ഷിച്ചവർക്ക് എന്നത്തേക്ക്
കാർഡ് നൽകാൻ കഴിയുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
2022
സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ
പ്രസ്തുത വിഭാഗക്കാർക്കുള്ള
മുൻഗണനാ കാർഡിന് അപേക്ഷ
ക്ഷണിച്ചതിൽ എത്ര അപേക്ഷകൾ
ലഭിച്ചുവെന്നും എത്ര പേരുടെ
പട്ടിക തയ്യാറാക്കിയെന്നും
ഇവർക്ക് എന്നത്തേക്ക് കാർഡ്
നൽകാൻ കഴിയുമെന്നും
വിശദമാക്കുമോ;
(
സി )
പ്രസ്തുത
വിഭാഗക്കാർക്ക് പുതുതായി അപേക്ഷ
നൽകുന്നതിന് സ്ഥിരമായ സംവിധാനം
നിലവിലുണ്ടോ; ഇല്ലെങ്കിൽ ആയത്
നടപ്പിലാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
289.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം സംസ്ഥാനത്ത് എസ്.റ്റി.
വിഭാഗത്തില്‍പ്പെട്ട എത്ര
കുടുംബങ്ങള്‍ക്ക് പുതിയ റേഷന്‍
കാര്‍ഡ് അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഉള്‍പ്രദേശങ്ങളില്‍
ഉള്‍പ്പെടെ താമസിക്കുന്ന
എസ്.റ്റി. വിഭാഗത്തില്‍പ്പെട്ട
കുടുംബങ്ങള്‍ക്ക് റേഷന്‍കടകള്‍
മുഖേനയുള്ള ഭക്ഷ്യധാന്യ വിതരണം
ഉറപ്പു വരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നതെന്ന്
അറിയിക്കാമോ?
290.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അനര്‍ഹമായി
കൈവശം വെച്ച ബി.പി.എല്‍. റേഷന്‍
കാര്‍ഡുകള്‍
തിരിച്ചേല്‍പ്പിക്കുന്ന
അവസരത്തിൽ കാര്‍ഡുടമകളില്‍
നിന്ന് പിഴ
ഈടാക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ;
(
ബി )
പിഴ
ഈടാക്കുന്നതിന് സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
സി )
പെരിന്തല്‍മണ്ണ
താലൂക്ക് സപ്ലൈ ഓഫീസ്
പരിധിയില്‍ നിന്ന് കഴിഞ്ഞ
മൂന്നു മാസത്തിനിടെ ഇപ്രകാരം
എത്ര റേഷന്‍ കാര്‍ഡുകള്‍
തിരിച്ചേല്‍പ്പിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
ഡി )
ഇത്തരത്തില്‍
പിഴയിനത്തില്‍ എത്ര രൂപ
ഈടാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ?
291.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എ.എ.വെെ. ക്വാട്ടയില്‍ എത്ര
ഉപഭോക്താക്കളുടെ ഒഴിവുകള്‍
നിലവിലുണ്ടെന്ന് അറിയിക്കാമോ;
(
ബി )
ദേവികുളം
താലൂക്ക് സപ്ലെെ ഓഫീസിനുകീഴില്‍
എ.എ.വെെ. ക്വാട്ടയില്‍ എത്ര
കാര്‍ഡുകളുടെ ഒഴിവുകളുണ്ടെന്ന്
അറിയിക്കുമോ;
(
സി )
പ്രസ്തുത
ഒഴിവുകള്‍ നികത്താന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
292.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
റേഷൻ കാര്‍ഡുകൾ എ.ടി.എം.
കാര്‍ഡിന്റെ
മാതൃകയിലാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
അറിയിക്കാമോ?
293.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതുതായി റേഷന്‍കാര്‍ഡിന്
അപേക്ഷിക്കുന്നവര്‍ക്ക്
വെള്ളക്കാര്‍ഡുകള്‍ മാത്രം
ഇഷ്യൂ ചെയ്തുവരുന്നതുമൂലം
അര്‍ഹതയുള്ള പല
കുടുംബങ്ങള്‍ക്കും മുന്‍ഗണന
നഷ്ടപ്പെടുകയും സഹായങ്ങള്‍
ലഭിക്കാതെ പോകുന്നതുമായ
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
മാരകരോഗം
ബാധിച്ചവര്‍, വിധവകള്‍ തുടങ്ങിയ
അംഗങ്ങളുള്ള അര്‍ഹരായ
കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ
കാര്‍ഡ് അനുവദിച്ച്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
294.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ റേഷന്‍ കടകള്‍ക്ക്
ലെെസന്‍സ് അനുവദിക്കാനുള്ള
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ;
(
ബി )
മട്ടന്നൂര്‍
നിയോജകമണ്ഡലത്തില്‍ പുതുതായി
റേഷന്‍കട അനുവദിക്കുന്നത്
സംബന്ധിച്ച് നല്‍കിയ
അപേക്ഷകളില്‍ വകുപ്പ് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ?
295.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റേഷന്‍
കടകളുടെ പ്രവര്‍ത്തന സമയം
നിരന്തരം മാറുന്നത്
ഉപഭോക്താക്കളെ
ബുദ്ധിമുട്ടിലാക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
രാവിലെ
മുതല്‍ വൈകുന്നേരം വരെ
പ്രവര്‍ത്തിച്ചിരുന്ന റേഷന്‍
കടകള്‍ പകുതി സമയമാക്കിയത്
സാധാരണക്കാരെ
ബുദ്ധിമുട്ടിലാക്കിയിട്ടുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
റേഷന്‍
കടകളില്‍ ഇപ്രകാരം
സമയമാറ്റത്തിന് ഇടയാക്കിയ
സാഹചര്യം വിശദമാക്കാമോ;
(
ഡി )
ആയത്
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
296.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിന്
ലഭിക്കേണ്ടതായ റേഷന്‍ അരിയുടെ
വിഹിതം കേന്ദ്രം
വെട്ടിക്കുറച്ചത് റേഷന്‍
അരിയുടെ വിതരണത്തെ
ബാധിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
കേരളത്തിന്
ലഭിക്കേണ്ട റേഷന്‍ അരിയുടെ
വിഹിതം
വര്‍ദ്ധിപ്പിക്കുന്നതിനായി
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(
സി )
സമ്പുഷ്ടീകരിച്ച
അരി മാത്രമേ റേഷന്‍ കടകളിലൂടെ
വിതരണം ചെയ്യാവൂ എന്നത് കൊണ്ട്
കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന
ചമ്പാവ് പോലുള്ള അരി വിതരണം
ചെയ്യാന്‍ കഴിയുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
കേരളത്തില്‍
ഉല്പാദിപ്പിക്കുന്ന അരി കൂടി
റേഷന്‍ കടകളില്‍ വിതരണം
ചെയ്യുന്നതിനുള്ള നടപടികള്‍
സ്വീകരിക്കാന്‍ കേന്ദ്ര
സര്‍ക്കാരില്‍ സമ്മര്‍ദ്ദം
ചെലുത്താമോ; വിശദാംശം നല്‍കുമോ?
297.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭക്ഷ്യ
പൊതുവിതരണ വകുപ്പിന്റെ
ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന
കെ-സ്റ്റോര്‍ പദ്ധതിയുടെ
പുരോഗതി അറിയിക്കാമോ;
(
ബി )
ചങ്ങനാശ്ശേരി
താലൂക്കില്‍ കെ-സ്റ്റോര്‍
സ്ഥാപിക്കുന്നതിനായി
തിരഞ്ഞെടുത്തിട്ടുള്ള റേഷന്‍ കട
നം.114-ല്‍ എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും
പ്രസ്തുത പദ്ധതിയുടെ പുരോഗതി
സംബന്ധിച്ച വിശദവിവരവും
ലഭ്യമാക്കുമോ?
298.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ നിലവില്‍ എത്ര
റേഷന്‍ കടകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
ഓരോന്നിലും എത്ര റേഷന്‍
കാര്‍ഡുകള്‍ വീതമുണ്ടെന്നും
അറിയിക്കാമോ;
(
ബി )
പ്രസ്തുത
ജില്ലയില്‍ പുതുതായി എത്ര
റേഷന്‍ കടകള്‍ തുടങ്ങുന്നതിനാണ്
അപേക്ഷ ലഭിച്ചിട്ടുള്ളതെന്നും
പ്രസ്തുത അപേക്ഷകളിൻമേലുള്ള
നടപടി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും അറിയിക്കാമോ?
299.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭക്ഷ്യ
പൊതുവിതരണ വകുപ്പിന്റെ
കെ-സ്റ്റോർ പദ്ധതി
വിശദീകരിക്കാമോ; ഏതെല്ലാം
ജില്ലകളിൽ പദ്ധതി
നടപ്പാക്കിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(
ബി )
റേഷൻ
കടകൾ വൈവിധ്യവത്ക്കരിക്കാനും
പൊതുവിതരണം
ശക്തിപ്പെടുത്തുന്നതിനും
ജനോപകാരപ്രദമായ സേവനങ്ങൾ
നൽകുന്നതിനും എന്തെല്ലാം
പദ്ധതികളാണ് കെ-സ്റ്റോർ വഴി
ആവിഷ്ക്കരിച്ച്
നടപ്പാക്കുന്നത്; വിശദാംശം
നൽകാമോ;
(
സി )
പ്രസ്തുത
പദ്ധതിയിലൂടെ കൂടുതൽ സേവനങ്ങളും
ഉല്പന്നങ്ങളും നൽകുന്നതുമൂലം
കടയുടമയ്ക്ക് അധിക വരുമാനം
ലഭിക്കുമോ;
(
ഡി )
ഗ്രാമീണ
മേഖലയിലെ ഉപഭോക്താക്കൾക്ക്
പ്രയോജനകരമായ പ്രത്യേക പദ്ധതികൾ
കെ-സ്റ്റോറിനു കീഴിലുണ്ടോ;
പദ്ധതി കൂടുതൽ വിപുലീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
നൽകുമോ?
300.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ പൂവ്വത്തൂരിൽ
പ്രവര്‍ത്തിക്കുന്ന
എൻ.എഫ്.എസ്.എ. ഗോഡൗൺ നിലവിൽ
വാടക കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നത് എന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ഗോഡൗണിന്റെ പ്രതിമാസ വാടക എത്ര
രൂപയാണെന്ന് അറിയിക്കാമോ;
(
സി )
പ്രസ്തുത
ഗോഡൗണിന് സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങള്‍
നൽകാമോ;
(
ഡി )
ഇല്ലെങ്കിൽ
പ്രസ്തുത ഗോഡൗണിന് സ്വന്തമായി
കെട്ടിടം നിര്‍മ്മിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
301.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
ജില്ലയില്‍ സഞ്ചരിക്കുന്ന
റേഷന്‍ കട നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
എവിടെയെല്ലാമാണ് ഈ പദ്ധതിയുടെ
പ്രവര്‍ത്തനം നടക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(
സി )
വയനാട്
ജില്ലയുടെ പ്രത്യേക സാഹചര്യം
കണക്കിലെടുത്ത് സഞ്ചരിക്കുന്ന
റേഷന്‍ കടകള്‍ കൂടുതല്‍
സ്ഥലത്തേക്ക് വ്യാപിപ്പിക്കുന്ന
കാര്യം സര്‍ക്കാര്‍
പരിഗണിക്കുമോ; വിശദമാക്കുമോ?
302.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടാമ്പി
നിയോജകമണ്ഡലത്തിലെ ഏതെല്ലാം
റേഷൻ കടകളെയാണ്
കെ-സ്റ്റോറുകളാക്കി
മാറ്റുന്നതിനായി
തെരഞ്ഞെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ മലയോര
മേഖലകളിലെയും ആദിവാസി
മേഖലകളിലെയും റേഷൻ കടകളെ
കെ-സ്റ്റോറുകളാക്കി
മാറ്റുന്നതിന് മുൻഗണന
നൽകുമോയെന്ന് വ്യക്തമാക്കുമോ?
303.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലമ്പൂര്‍
താലൂക്കില്‍ റേഷന്‍ കടകള്‍
മുഖേന പുഴുക്കലരി, മട്ടയരി
എന്നിവ വിതരണം ചെയ്യാതെ പച്ചരി
മാത്രം വിതരണം ചെയ്യുന്നതിന്റെ
കാരണം വിശദമാക്കാമോ;
(
ബി )
ഇപ്രകാരം
പച്ചരി മാത്രം വിതരണം ചെയ്യാന്‍
തുടങ്ങിയിട്ട് എത്ര
മാസമായെന്നും ഇതേ നിലയില്‍
ഇനിയും തുടരേണ്ടി വരുമോയെന്നും
അറിയിക്കാമോ;
(
സി )
പ്രസ്തുത
താലൂക്കിലെ സ്കൂളുകളിലെ
കുട്ടികള്‍ക്ക് ഉച്ചഭക്ഷണം
നല്‍കുന്നതിന് ഏതുതരം അരിയാണ്
നിലവില്‍ വിതരണം
ചെയ്യുന്നതെന്ന് അറിയിക്കാമോ;
ഇതിനുള്ള വിഹിതം എവിടെ നിന്നാണ്
ലഭ്യമാക്കുന്നതെന്നും
അറിയിക്കാമോ;
(
ഡി )
പ്രസ്തുത
താലൂക്കിലെ റേഷന്‍
വിഹിതത്തിന്റെ പകുതിയെങ്കിലും
പുഴുക്കലരിയും മട്ടയരിയും
റേഷന്‍ കടകള്‍ വഴി
ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
304.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
റേഷന്‍ ഷോപ്പുകളില്‍ നിന്നും
കാര്‍ഡുടമകള്‍ക്ക്
ലഭ്യമാക്കുന്ന സേവനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
305.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
കെ ബി ഗണേഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുവിതരണ സമ്പ്രദായം വഴി
വിതരണം ചെയ്യുന്ന റേഷന്‍
അരിയില്‍ ഭൂരിഭാഗവും
പച്ചരിയായത് മൂലം റേഷന്‍
കാര്‍ഡ് ഉടമകള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട് പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കാമോ;
(
ബി )
സംസ്ഥാനത്ത്
എഫ്.സി.ഐ. ഗോഡൗണുകള്‍ വഴി
വിതരണം ചെയ്യുന്ന ധാന്യങ്ങളുടെ
ഗുണനിലവാരം ഉറപ്പുവരുത്താന്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചതെന്ന്
വെളിപ്പെടുത്താമോ;
(
സി )
സ്കൂള്‍
കുട്ടികള്‍ക്ക്
ഉച്ചഭക്ഷണത്തിനായി വിതരണം
ചെയ്യുന്ന ധാന്യങ്ങളുടെ
ഗുണനിലവാരം ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ?
306.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുട്ടനാട്ടിലെ
ദ്വീപുകളില്‍ പൊതുവിതരണ
സംവിധാനം കാര്യക്ഷമമാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇത്തരം
ഒറ്റപ്പെട്ട പ്രദേശങ്ങളില്‍
നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത
ഉറപ്പു വരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
307.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാര്‍ കഴിഞ്ഞ മൂന്ന്
മാസമായി സംസ്ഥാനത്തിന്
അനുവദിക്കുന്ന റേഷന്‍
വിഹിതത്തില്‍ എൺപത്
ശതമാനത്തിലധികം
പച്ചരിയാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇതുമൂലം സംസ്ഥാനത്ത്
റേഷന്‍ വാങ്ങുന്നവരുടെ
എണ്ണത്തില്‍ വന്ന വ്യത്യാസം
അറിയിക്കാമോ;
(
ബി )
റേഷന്‍
വിഹിതത്തിന്റെ പകുതിയെങ്കിലും
പുഴുക്കലരി അനുവദിക്കണമെന്ന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതുസംബന്ധിച്ച്
കേന്ദ്ര സര്‍ക്കാരിന്റെ
പ്രതികരണം എന്തായിരുന്നുവെന്ന്
അറിയിക്കാമോ;
(
സി )
പുഴുക്കലരി
നിഷേധിക്കുന്നതിലൂടെ
പൊതുവിപണിയിലെ അരിവില
വര്‍ദ്ധനവിന് കാരണമാകുന്ന നടപടി
തിരുത്തിക്കുന്നതിനും
ആവശ്യാനുസരണം അരി വിഹിതം
അനുവദിപ്പിക്കുന്നതിനും കേന്ദ്ര
സര്‍ക്കാരില്‍ സമ്മര്‍ദ്ദം
ചെലുത്തിവരുന്നുണ്ടോ എന്ന്
വെളിപ്പെടുത്താമോ?
308.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നിത്യോപയോഗ സാധനങ്ങള്‍ മിതമായ
നിരക്കിൽ ലഭ്യമാക്കുന്നതിന്റെ
ഭാഗമായി കഴിഞ്ഞ
ക്രിസ്തുമസ്-പുതുവത്സരത്തോടനുബന്ധിച്ച്
പ്രത്യേക ചന്തകള്‍
ആരംഭിക്കുന്നതിന് നടപടികള്‍
സ്വീകരിച്ചിരുന്നോ; രാജ്യത്താകെ
വിലക്കയറ്റം രൂക്ഷമാകുമ്പോള്‍
സംസ്ഥാനത്ത് വിലക്കയറ്റം
തടഞ്ഞുനിര്‍ത്തുന്നതിന് ഇത്തരം
നടപടികള്‍ എങ്ങനെയെല്ലാം
സഹായകരമായിട്ടുണ്ട്;
വിശദാംശങ്ങള്‍ നൽകാമോ;
(
ബി )
ക്രമക്കേടുകള്‍
തടയുന്നതിന്റെ ഭാഗമായി
നിത്യോപയോഗ സാധനങ്ങള്‍ വിതരണ
കേന്ദ്രങ്ങളിൽ എത്തിച്ചു
കൊടുക്കുന്ന വാഹനങ്ങളിൽ
പ്രത്യേക കളര്‍കോഡ്
നടപ്പിലാക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ; ഇതിനായി
മറ്റെന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കാമോ?
309.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിത്യോപയോഗ
സാധനങ്ങളുടെ വിലക്കയറ്റം
തടയുന്നതിന് ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ?
310.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉപഭോക്താക്കളുടെ
അവകാശങ്ങള്‍
സംരക്ഷിക്കുന്നതിനായി പാസാക്കിയ
കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍
ആക്ട് 2019 പ്രകാരം സംസ്ഥാന,
ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര
കമ്മീഷനുകളില്‍ എക്സിക്യൂഷന്‍
വിഭാഗത്തിന്റേയും മീഡിയേഷന്‍
സെല്ലിന്റേയും
പ്രവര്‍ത്തനത്തിനായി 103 വിവിധ
തസ്തികകള്‍ അനുവദിക്കുന്നതിനായി
22.07.2022-ലെ CCS/5151/2021-B1
പ്രകാരമുളള സിവില്‍ സപ്ലെെസ്
കമ്മീഷണറുടെ ശിപാര്‍ശ പ്രകാരം
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പൊതുവിതരണ
വകുപ്പില്‍ നിന്ന് സിവില്‍
സപ്ലെെസ് കോര്‍പ്പറേഷനില്‍
അന്യത്രസേവന വ്യവസ്ഥയില്‍ ജോലി
ചെയ്യുന്ന ക്ലാര്‍ക്ക്,
സീനിയര്‍ ക്ലാര്‍ക്ക്, ഹെഡ്
ക്ലാര്‍ക്ക് തസ്തികകളിലെ
ജീവനക്കാരുടെ എണ്ണം
വര്‍ഷംതോറും 10 ശതമാനം വീതം
കുറച്ചതനുസരിച്ച്
സപ്ലെെക്കോയില്‍ നിന്ന് തിരികെ
വരുന്ന ജീവനക്കാരെ നിയമിക്കാന്‍
വകുപ്പില്‍ മതിയായ ഒഴിവുകള്‍
ലഭ്യമല്ലാത്തതിനാല്‍ അധിക
സാമ്പത്തിക ബാധ്യത വരാതെ തന്നെ
ഉപഭോക്തൃ തര്‍ക്ക പരിഹാര
കമ്മീഷനുകളില്‍ നിയമിക്കണമെന്ന
22.07.2022-ലെ സിവില്‍ സപ്ലെെസ്
കമ്മീഷണറുടെ ശിപാര്‍ശ
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ; എങ്കില്‍
ഇക്കാര്യത്തില്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിക്കാന്‍
കഴിയുമെന്ന് വിശദമാക്കാമോ;
(
സി )
പൊതുവിതരണ
വകുപ്പില്‍ നിന്ന്
സപ്ലെെക്കോയിലേക്കുളള
ഡെപ്യൂട്ടേഷനിൽ 2019-ല്‍ 10
ശതമാനം കുറവ് വരുത്തുന്നതിന്
മുൻപ് സപ്ലെെക്കോയിലെ
ക്ലാര്‍ക്ക്, സീനിയര്‍
ക്ലാര്‍ക്ക്, ഹെഡ് ക്ലാര്‍ക്ക്
എന്നീ തസ്തികകളിലുണ്ടായിരുന്ന
ജീവനക്കാരുടെയും നിലവിലുള്ള
ജീവനക്കാരുടെയും എണ്ണം തസ്തിക
തിരിച്ച് അറിയിക്കാമോ?
311.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലത്ത് കേരള
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
ബി )
നിത്യോപയോഗ
സാധനങ്ങളുടെ വിലക്കയറ്റം
തടയാന്‍ പ്രത്യേക തുക
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
ലഭ്യമാക്കാമോ;
(
സി )
നിത്യോപയോഗ
സാധനങ്ങളുടെ വിലക്കയറ്റം
നിയന്ത്രിക്കുന്നതിന് സിവില്‍
സപ്ലൈസ് കോര്‍പ്പറേഷന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
312.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമാര്‍ക്കറ്റിലെ
അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ
സാധനങ്ങളുടെ വിലക്കയറ്റം
തടയാന്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ്
വകുപ്പ് സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന് വിശദമാക്കുമോ;
(
ബി )
സിവില്‍
സപ്ലൈസ് കോര്‍പ്പറേഷന്‍ വക
കൂടുതല്‍
സൂപ്പര്‍മാര്‍ക്കറ്റുകളും
നിത്യോപയോഗ സാധന വിതരണത്തിന്
വിവിധ സംവിധാനങ്ങളും
ഏര്‍പ്പെടുത്താന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(
സി )
കൃത്രിമമായി
സൃഷ്ടിക്കുന്ന വിലക്കയറ്റം
ആണെന്ന ആക്ഷേപം പരിശോധിക്കാനും
കുറ്റക്കാര്‍ക്കെതിരെ നടപടി
സ്വീകരിക്കാനും കൂടുതല്‍
സ്റ്റോക്ക്
ഉറപ്പുവരുത്തുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
313.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സപ്ലൈകോയ്ക്ക്
നെല്ല് നല്‍കിയ വകയില്‍
കര്‍ഷകര്‍ക്ക് ലഭിക്കുവാനുള്ള
കുടിശ്ശിക എന്നത്തേക്ക്
കൊടുത്തു തീര്‍ക്കുമെന്ന്
വ്യക്തമാക്കാമോ; ആയത്
അടിയന്തരമായി നൽകുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ;
(
ബി )
നെല്ല്
സംഭരണവുമായി ബന്ധപ്പെട്ട്
കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
സി )
കര്‍ഷകരില്‍
നിന്നും സപ്ലൈകോ നെല്ല്
സംഭരിക്കുക വഴി അരിയുടെ
വിലസ്ഥിരത ഉറപ്പു വരുത്താന്‍
സാധിച്ചിട്ടുണ്ടോ; ഇതര
സംസ്ഥാനങ്ങളില്‍ നിന്ന് അരി
വാങ്ങുന്നത് ഇതുമൂലം കുറവ്
വന്നിട്ടുണ്ടോ; എങ്കില്‍
ആയതില്‍ വന്ന കുറവ്
വ്യക്തമാക്കാമോ;
(
ഡി )
അരിയുടെ
വിലവര്‍ദ്ധനവ് തടയുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ഇ )
നെല്ല്
സംഭരണത്തിൽ കാലതാമസം
വരുന്നതുകൊണ്ട് കര്‍ഷകര്‍ക്ക്
ഉണ്ടാകുന്ന നഷ്ടം
നികത്തുന്നതിന് സ്വീകരിച്ച
നടപടി വിശദീകരിക്കാമോ?
314.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിലെ പുത്തൻകുളം മാവേലി
സൂപ്പർ സ്റ്റോർ
സൂപ്പർമാർക്കറ്റായി
ഉയർത്തുന്നതിന് സപ്ലൈകോ
തിരുവനന്തപുരം മേഖലാ മാനേജർ
സാധ്യതാപഠന റിപ്പോർട്ട്
നൽകിയിട്ടുണ്ടോ; എങ്കിൽ
റിപ്പോർട്ടിന്മേൽ തുടർനടപടികൾ
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
മാവേലിസ്റ്റോർ
സൂപ്പർമാർക്കറ്റായി
ഉയർത്തുന്നതിന് നിലവിൽ
തടസ്സങ്ങൾ ഉണ്ടോ; എങ്കിൽ
എന്തെല്ലാമെന്ന് അറിയിക്കുമോ?
315.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇതരസംസ്ഥാനങ്ങളില്‍
നിന്നും നെല്ല് കൊണ്ടുവന്ന്
സംസ്ഥാനത്തിന്റെ സംഭരണത്തില്‍
ഉള്‍പ്പെടുത്തിയതായി
പറയപ്പെടുന്ന ക്രമക്കേടുകൾ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ; ഇതിനു പിന്നില്‍
പ്രവര്‍ത്തിച്ച
ഉദ്യോഗസ്ഥര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
ഈ
വിഷയം സംബന്ധിച്ച് സംസ്ഥാന
വിജിലന്‍സ് വകുപ്പോ വകുപ്പുതല
വിജിലന്‍സ് വിഭാഗമോ അന്വേഷണം
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍
അതു സംബന്ധിച്ച
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
സി )
ഒന്നാം
വിള സീസണില്‍ നെല്ല് സംഭരിച്ച
വകയില്‍ കര്‍ഷകര്‍ക്ക് ഇനി എത്ര
രൂപ കുടിശ്ശിക നല്‍കാനുണ്ട്;
വ്യക്തമാക്കാമോ?
316.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
നെല്ല് സംഭരണ പ്രക്രിയ
വിശദമാക്കാമോ; ഈ സർക്കാർ നിലവിൽ
വന്നതിനുശേഷം സംഭരിച്ച
നെല്ലിന്റെ വിശദാംശം ജില്ലാ
അടിസ്ഥാനത്തിൽ നൽകാമോ;
(
ബി )
ഈ
സർക്കാർ അധികാരത്തിൽ വന്നതിനു
ശേഷം നെല്ലിന്റെ സംഭരണ വില
വർദ്ധിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ കേന്ദ്ര സംസ്ഥാന
അനുപാതം സഹിതം വിശദമാക്കുമോ;
(
സി )
നെല്ല്
സംഭരണത്തിനുള്ള കേന്ദ്ര സർക്കാർ
മാനദണ്ഡങ്ങളിൽ സംസ്ഥാന സർക്കാർ
മാറ്റം വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദമാക്കുമോ;
(
ഡി )
സംഭരിക്കുന്ന
നെല്ല് ഫുഡ് കോർപ്പറേഷൻ ഓഫ്
ഇന്ത്യയ്ക്കു കൈമാറുന്ന രീതി
വ്യക്തമാക്കാമോ?
317.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
വര്‍ഷത്തെ ഒന്നാംവിള നെല്ല്
സംഭരണത്തിന്റെ ഭാഗമായി
പാലക്കാട് ജില്ലയിൽ നിന്ന് എത്ര
ടൺ നെല്ലാണ് സംഭരിച്ചതെന്നും
എത്ര കര്‍ഷകരിൽ നിന്നുമാണ്
ഇത്രയും നെല്ല് സംഭരിച്ചതെന്നും
അറിയിക്കാമോ;
(
ബി )
നെല്ല്
സംഭരിച്ച ഇനത്തില്‍ ആകെ എത്ര
തുകയാണ് കര്‍ഷകര്‍ക്ക് വിതരണം
ചെയ്യാനുണ്ടായിരുന്നതെന്നും
ഇതിൽ എത്ര തുക ഇതിനകം വിതരണം
ചെയ്തുവെന്നും അറിയിക്കാമോ;
(
സി )
ഇനി
എത്ര കര്‍ഷകര്‍ക്കാണ് നെല്ല്
സംഭരിച്ചതിന്റെ തുക
നല്‍കാനുള്ളതെന്നും ആകെ എത്ര
തുകയാണ് നല്‍കാനുള്ളതെന്നും
അറിയിക്കാമോ; ഈ തുക
എന്നത്തേക്ക് വിതരണം
ചെയ്യുമെന്ന് വ്യക്തമാക്കാമോ?
318.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നെല്ലുസംഭരണം കാര്യക്ഷമമായി
നടക്കുന്നുണ്ടോ; വിശദമാക്കാമോ;
(
ബി )
നെല്ലുസംഭരണത്തിലെ
അപാകതകള്‍ സംബന്ധിച്ച്
പരാതികള്‍ ലഭിച്ചിട്ടുണ്ടോ;
എങ്കിൽ പരാതികളിന്മേൽ
സ്വീകരിച്ച നടപടി അറിയിക്കുമോ;
(
സി )
തദ്ദേശീയമായി
നെല്ല് ശേഖരിക്കുന്നതിനുപകരം
ഇതരസംസ്ഥാനത്ത് നിന്നും നെല്ല്
ശേഖരിക്കാന്‍ മില്ലുകള്‍ക്ക്
അനുമതി നല്‍കിയിട്ടുണ്ടോ;
എങ്കിൽ എന്തടിസ്ഥാനത്തിലാണ്
അനുമതി നൽകിയതെന്ന്
വിശദമാക്കാമോ;
(
ഡി )
നെല്ല്
ശേഖരണവുമായി ബന്ധപ്പെട്ട്
മില്ലുടമകള്‍ക്കെതിരെയോ
ഉദ്യോഗസ്ഥര്‍ക്കെതിരെയോ
നിലവില്‍ അന്വേഷണം
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഇ )
നെല്ലുസംഭരണത്തില്‍
കാലതാമസം നേരിടുന്നതിന്റെ
കാരണങ്ങള്‍ വിശദമാക്കാമോ; ആയത്
പരിഹരിക്കുന്നതിന് നാളിതുവരെയും
നടപടി സ്വീകരിക്കാത്തതിന്റെ
കാരണങ്ങള്‍ വിശദമാക്കാമോ?
319.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പയ്യന്നൂര്‍
മണ്ഡലത്തിലെ എരമം-കുറ്റൂര്‍
ഗ്രാമപഞ്ചായത്തിലെ
പുല്ലുപാറയില്‍
നിര്‍മ്മിക്കുന്ന സിവില്‍
സപ്ലൈസ് ഗോഡൗണ്‍ പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം
നടന്നത് എന്നാണെന്ന്
അറിയിക്കാമോ;
(
സി )
ഉദ്ഘാടനത്തിനുശേഷം
നാളിതുവരെ പൂര്‍ത്തിയായ
പ്രവൃത്തികൾ ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
320.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
നഗരസഭ പ്രദേശത്ത് സുഭിഷ
ഹോട്ടല്‍ ആരംഭിക്കുന്നതിന്
കെട്ടിടം ലഭ്യമായിട്ടും തുറന്നു
പ്രവര്‍ത്തിക്കാന്‍ കാലതാമസം
ഉണ്ടാകുന്നതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഹോട്ടല്‍ ആരംഭിക്കുന്നതിന്
പൂര്‍ത്തീകരിക്കേണ്ട
നടപടിക്രമങ്ങള്‍ ഏതൊക്കെയെന്ന്
വിശദമാക്കാമോ?
|
|
|
|
|
|
|
|