|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*511.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ
എം നൗഷാദ്
ശ്രീ
ജി സ്റ്റീഫന്‍
ഡോ.
കെ. ടി. ജലീൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജലസേചന, ജലവിതരണ രംഗത്തെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമായി
നടപ്പാക്കുന്നതിന് കേരള
ഇറിഗേഷന്‍
ഇന്‍ഫ്രാസ്ട്രക്ച്ചര്‍
ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ
പങ്ക് വിശദമാക്കാമോ;
(
ബി )
ജലസേചന
മേഖലയില്‍ പ്രസ്തുത സ്ഥാപനം
ഏറ്റെടുത്ത് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാമാണ്;
(
സി )
ന്യായവിലയ്ക്ക്
കുടിവെളളം ലഭ്യമാക്കാനായി
തൊടുപുഴയിലും പാട്ടം
വ്യവസ്ഥയില്‍ അരുവിക്കരയിലും
നടത്തുന്ന കുടിവെളള ഉല്പാദനവും
വിതരണവും പൊതു വിപണിയിൽ
സ്വകാര്യ കമ്പനികൾ കുപ്പി
വെള്ളത്തിന് അമിത വില
ഈടാക്കുന്നത് നിയന്ത്രിക്കാന്‍
പര്യാപ്തമാണോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
എങ്കിൽ
കുപ്പിവെളള ഉല്പാദനം
വര്‍ദ്ധിപ്പിച്ച് വിപണന ശൃംഖല
കാര്യക്ഷമമാക്കി സ്വകാര്യ
കമ്പനികളുടെ ചൂഷണം
നിയന്ത്രിക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
*512.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീ.
എം. എം. മണി
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി,
പട്ടികവര്‍ഗ്ഗക്കാര്‍ക്കായി ഭവന
നിര്‍മ്മാണത്തിന് ഈ വര്‍ഷം
വകയിരുത്തിയിരിക്കുന്ന
തുകയെത്രയെന്ന് അറിയിക്കാമോ;
ഇവര്‍ക്കായി ലൈഫ് പദ്ധതിയിൽ
എത്ര വീടുകളുടെ നിര്‍മ്മാണം
വകുപ്പ്
ഏറ്റെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
വാസയോഗ്യമല്ലാത്ത
വിധത്തില്‍ ജീര്‍ണ്ണിച്ച
വീടുകളുടെ
പുനര്‍നിര്‍മ്മാണത്തിനും
സ്ഥലസൗകര്യം കുറഞ്ഞ വീടുകളില്‍
അധികമുറി നിര്‍മ്മിക്കുന്നതിനും
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
നിര്‍മ്മാണം
പാതി വഴിയിലായ ഇത്തരം വീടുകളുടെ
പണി പൂര്‍ത്തീകരിക്കുന്നതിന്
പ്രത്യേക പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
*513.
ശ്രീമതി
യു പ്രതിഭ
ശ്രീ.
മുരളി പെരുനെല്ലി
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ
സ്ത്രീകളെ ആധുനിക തൊഴില്‍
മേഖലയിലേക്ക്
ആകര്‍ഷിക്കുന്നതിനും
മത്സ്യാധിഷ്ഠിത
മൂല്യവര്‍ദ്ധിതോല്പന്നങ്ങളുടെ
നിര്‍മ്മാണ വിപണന സംരംഭങ്ങള്‍
വഴി മികച്ച ബദല്‍ ജീവനോപാധി
ലഭ്യമാക്കുന്നതിനും സൊസൈറ്റി
ഫോര്‍ അസിസ്റ്റന്‍സ് ടു
ഫിഷര്‍വിമന്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
(
ബി )
തൊഴില്‍
സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്
മത്സ്യത്തൊഴിലാളി സ്ത്രീകളെ
പ്രാപ്തരാക്കുന്നതിനും
ആരംഭിക്കുന്ന സംരംഭങ്ങളുടെ
നിലനില്‍പ്പ്
ഉറപ്പുവരുത്തുന്നതിനും
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്; വിശദമാക്കുമോ;
(
സി )
സാഫ്
മുഖേനയുള്ള ജോയിന്റ് ലയബിലിറ്റി
ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം വഴി
കൊള്ളപ്പലിശക്കാരുടെ
ചൂഷണത്തില്‍ നിന്നും
മത്സ്യത്തൊഴിലാളി സ്ത്രീകളെ
മുക്തരാക്കുന്നതിന്
സാധ്യമാകുന്നുണ്ടോ;
വിശദമാക്കുമോ?
*514.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അദ്ധ്യയന ദിനങ്ങളിലെ
സായാഹ്നങ്ങളിലും അവധി
ദിവസങ്ങളിലും സ്കൂളുകളെ കലാപഠന
കേന്ദ്രങ്ങള്‍
കൂടിയാക്കുന്നതിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
വിദ്യാലയങ്ങളെ
ആരോഗ്യ, മാനസിക, സാംസ്കാരിക
വികാസത്തിന്റെ അടിസ്ഥാന
കേന്ദ്രങ്ങളായി മാറ്റുവാൻ
ലക്ഷ്യമിട്ട്
പ്രഖ്യാപിച്ചിട്ടുള്ള കലാ,
കായിക, സാംസ്കാരിക
പാര്‍ക്കുകളുടെ വിശദാംശങ്ങളും
പ്രവര്‍ത്തന പുരോഗതിയും
അറിയിക്കുമോ?
*515.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വേനൽ ചൂട് കടുത്ത സാഹചര്യത്തിൽ
വനാതിർത്തിയിൽ കാട്ടുതീ പടരുന്ന
സാഹചര്യം ഗൗരവത്തോടെ
കാണുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
വനാതിർത്തിയിൽ
കാട്ടുതീ പടരാതിരിക്കാൻ മറ്റ്
വകുപ്പുകളുമായി ചേർന്ന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
വനാതിർത്തിയിൽ
കാട്ടുതീ പടരാതിരിക്കാൻ സർക്കാർ
സ്വീകരിച്ച മുൻകരുതലുകൾ
വിശദമാക്കാമോ?
*516.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വേനൽമഴ ലഭിക്കാത്തതിനാലും
ശക്തമായ ചൂടിൽ അടിക്കാടുകളും
മുളങ്കൂട്ടങ്ങളും ഉണങ്ങി
നിൽക്കുന്നതിനാലും വന്യജീവി
സങ്കേതങ്ങൾ കാട്ടുതീ
ഭീഷണിയിലാണ് എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
വയനാട്
വന്യജീവി സങ്കേതത്തിൽ കാട്ടുതീ
പടർന്ന് ആറ് ഹെക്ടർ വനം
കത്തിനശിച്ചത് ഗൗരവത്തോടെ
കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
(
സി )
വനാതിർത്തിയിൽ
കാട്ടുതീ പടരാതിരിക്കാൻ
സ്വീകരിച്ച മുൻകരുതലുകൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
*517.
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അതിരൂക്ഷമായ വരൾച്ച
ആരംഭിച്ചതോടെ കുടിവെള്ള
സ്രോതസ്സുകളിലെ ജല ലഭ്യത
കുറഞ്ഞിട്ടുണ്ടോ എന്നത്
പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
വേനല്‍ക്കാലത്ത്
കുടിവെള്ള വിതരണം
തടസ്സപ്പെടാതിരിക്കുന്നതിനും
ആയത് കാര്യക്ഷമമാക്കുന്നതിനും
സ്വീകരിച്ചുവരുന്ന നടപടികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
സി )
സംസ്ഥാനത്ത്
സ്വകാര്യ ടാങ്കർ ലോറികളിൽ
എത്തിക്കുന്ന ജലത്തിന്റെ
ഗുണനിലവാരം പരിശോധിക്കുന്നതിനും
അമിതവില ഈടാക്കുന്നത്
ഉൾപ്പെടെയുള്ള ചൂഷണങ്ങൾ
അവസാനിപ്പിക്കുന്നതിനും ഇടപെടൽ
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
*518.
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വേനല്‍ ചൂടിന്റെ കാഠിന്യം
കൂടിവരുന്ന സാഹചര്യത്തിൽ
കാട്ടുതീ ഉണ്ടാകാതിരിക്കാനും തീ
നിയന്ത്രണത്തിനും പ്രത്യേക
സജ്ജീകരണം
ഏർപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഫയർ
ലൈനുകളും ഫയർ ബ്രേക്കുകളും
രൂപീകരിക്കുന്നതിന് പുറമെ
നിയന്ത്രിത തീയിടൽ രീതിയും
അനുവർത്തിച്ച് വരുന്നുണ്ടോ;
വിശദമാക്കുമോ;
(
സി )
വനത്തിനുള്ളിലെ
നീരുറവകൾ
വറ്റിപ്പോകാതിരിക്കാനും
ചെറുതടയണകൾ നിർമ്മിക്കാനും
ജലലഭ്യത ഉറപ്പുവരുത്താനും
പദ്ധതിയുണ്ടോ; വ്യക്തമാക്കുമോ;
(
ഡി )
വനസംരക്ഷണ
സമിതി, ഇക്കോ ഡെവലപ്മെന്റ്
കമ്മിറ്റികൾ എന്നിവയുടെ
പ്രവർത്തനം ഊർജ്ജിതമാക്കി
പങ്കാളിത്താധിഷ്ഠിത കാട്ടുതീ
പ്രതിരോധ പ്രവർത്തനം
ഫലപ്രദമാക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
*519.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
കെ ബി ഗണേഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഒ.ഇ.സി. വിദ്യാർത്ഥികള്‍ക്ക്
ഇ-ഗ്രാന്റ് ലഭിക്കാത്ത കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വിദ്യാർത്ഥികൾക്ക്
ലഭിച്ചുകൊണ്ടിരുന്ന ഇ-ഗ്രാന്റ്
നിർത്തലാക്കുന്നതിലൂടെ അവരുടെ
പഠനം തടസപ്പെടുമെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് അടിയന്തരമായി വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
*520.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വേനൽ ചൂട് കടുത്ത സാഹചര്യത്തിൽ
കാട്ടുതീ പടരാതിരിക്കാൻ വനം
വകുപ്പ് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
വനത്തിലും
വനാതിർത്തിയിലും കാട്ടുതീ
ഉണ്ടാകാനും പടരാനും സാധ്യതയുള്ള
മേഖലകൾ കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
കാട്ടിൽ
അഗ്നിരക്ഷാസേനയുടെ വാഹനം
എത്തിപ്പെടാൻ സാധിക്കാത്ത
മേഖലകളിൽ തീ ഉണ്ടായാൽ
നേരിടുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
*521.
ശ്രീ.
എ. കെ. എം. അഷ്റഫ്
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കടൽക്ഷോഭം മൂലം വീട്
നഷ്ടപ്പെട്ട
മത്സ്യത്തൊഴിലാളികളെ
ദുരിതാശ്വാസ ക്യാമ്പുകളിൽ
പാർപ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇവർ
എത്ര കാലമായി ദുരിതാശ്വാസ
ക്യാമ്പുകളിൽ കഴിയുന്നുവെന്ന്
വ്യക്തമാക്കുമോ;
(
സി )
ഇവരെ
അടിയന്തരമായി
പുന:രധിവസിപ്പിക്കുവാൻ വേണ്ട
നടപടി സ്വീകരിക്കുമോ; എങ്കിൽ
വിശദമാക്കുമോ?
*522.
ശ്രീ
ഐ ബി സതീഷ്
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
ഒ . ആർ. കേളു
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടിക
ഗോത്രവര്‍ഗ്ഗങ്ങളില്‍പെട്ടവരുടെ
പുരോഗതിയ്ക്കായി
നടപ്പിലാക്കുന്ന പ്രധാന
പദ്ധതികളെക്കുറിച്ച്
അറിയിക്കാമോ?
*523.
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വേനല്‍
കഠിനമായിക്കൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍ തലസ്ഥാനം
ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍
വര്‍ദ്ധിച്ചുവരുന്ന
ജലവിതരണത്തിന്റെ ആവശ്യകത
നിറവേറ്റുന്നതിന് ജാഗ്രത
പുലര്‍ത്തുന്നുണ്ടോ;
(
ബി )
പെെപ്പ്
പൊട്ടൽ പോലുള്ള അടിയന്തര
സാഹചര്യങ്ങളില്‍ ജല വിതരണം
സത്വരമായി
പുനഃസ്ഥാപിക്കുന്നതിനും ബദല്‍
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
പെെപ്പ്
ലെെനുകളുടെ കാലപ്പഴക്കം കൊണ്ട്
ജലചോര്‍ച്ചയുണ്ടാകുന്നത്
പരിഹരിക്കാന്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
ജല ചോര്‍ച്ച കണ്ടെത്തുന്നതിന്
നൂതന സാങ്കേതികവിദ്യകളുടെ സഹായം
തേടാറുണ്ടോ; വിശദമാക്കുമോ?
*524.
ശ്രീ.
മുരളി പെരുനെല്ലി
ഡോ.
കെ. ടി. ജലീൽ
ശ്രീ.
കെ. എം. സച്ചിന്‍ദേവ്
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി, പട്ടികവര്‍ഗ്ഗ
മേഖലകളിലെ അടിസ്ഥാന സൗകര്യ
വികസനം ലക്ഷ്യമിട്ട് നടത്തുന്ന
വികസന പരിപാടികള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
പ്രസ്തുത
മേഖലകളില്‍ ഡിജിറ്റല്‍
സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിന്റെ ഭാഗമായി
ഇന്റര്‍നെറ്റ് കണക്ടിവിറ്റി
പൂര്‍ണ്ണമായും എത്തിയ്ക്കുവാന്‍
സാധിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(
സി )
പ്രസ്തുത
മേഖലകളില്‍ വീടുകളുടെ
അറ്റകുറ്റപ്പണി, പൂര്‍ത്തീകരണം,
നവീകരണം എന്നിവ ലക്ഷ്യമാക്കി
പുതിയ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
*525.
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
പി. വി. അൻവർ
ശ്രീ
ഡി കെ മുരളി
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സുസ്ഥിരമായ കാര്‍ഷിക
ഇടപെടലിലൂടെ പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് ലഭ്യമായ
ഭൂമിയുടെ ഫലപ്രദമായ വിനിയോഗം
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി ഹരിത രശ്മി പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
പ്രസ്തുത പദ്ധതിയിലൂടെ
എന്തൊക്കെ കാര്യങ്ങളാണ്
ലക്ഷ്യമിടുന്നതെന്ന്
അറിയിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി എത്ര ഘട്ടങ്ങളായാണ്
ആസൂത്രണം ചെയ്തിട്ടുള്ളത്; ഓരോ
ഘട്ടത്തിലും വിഭാവനം ചെയ്യുന്ന
പ്രവര്‍ത്തനങ്ങള്‍
എന്താെക്കെയെന്നും പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിലൂടെ
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കിടയിലും
സമൂഹത്തിലും എന്തെല്ലാം
മാറ്റങ്ങള്‍
പ്രതീക്ഷിക്കുന്നുവെന്നും
വിശദമാക്കാമോ?
*526.
ശ്രീ
എം മുകേഷ്
ശ്രീ
വി ജോയി
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കിഫ്ബി ഫണ്ടുപയോഗിച്ച് വിവിധ
ജില്ലകളില്‍ നടത്തുന്ന തീര
സംരക്ഷണ പ്രവൃത്തികളുടെ നിലവിലെ
പുരോഗതി അറിയിക്കാമോ;
(
ബി )
കരിങ്കല്‍
ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക
പ്രശ്നങ്ങളും ലഭ്യതക്കുറവും
പരിഗണിച്ച് തിരുവനന്തപുരം
പൂന്തുറ മുതല്‍ വലിയതുറ വരെ
പരീക്ഷണാടിസ്ഥാനത്തില്‍
നടപ്പാക്കുന്ന ജിയോട്യൂബ്
ഉപയോഗിച്ചുള്ള ഓഫ് ഷോര്‍
ബ്രേക്ക് വാട്ടര്‍ പദ്ധതി
വിലയിരുത്താറായിട്ടുണ്ടോ;
പദ്ധതിയുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
സി )
ആലപ്പുഴ
ജില്ലയില്‍ കടലാക്രമണം രൂക്ഷമായ
ഇടങ്ങളിൽ ടെട്രാപോഡ് ഉപയോഗിച്ച്
ആധുനിക രീതിയിലുള്ള പുലിമുട്ട്
നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
*527.
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വേനൽ ചൂടിന്റെ തീവ്രത
വർദ്ധിക്കുന്നതും വേനൽ മഴയുടെ
അഭാവവും മൂലം വനമേഖലയിൽ
കാട്ടുതീ ഉണ്ടാകുന്നതിനുള്ള
സാധ്യതകൾ മുന്നിൽക്കണ്ട്
കാട്ടുതീ പ്രതിരോധിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള മുൻകരുതലുകൾ
എന്തെല്ലാമെന്ന് വിശദമാക്കുമോ;
(
ബി )
കാട്ടുതീ
ചെറുക്കുന്നതിനുവേണ്ടി ഫയർ
മാനേജ്മെന്റ് സംവിധാനം
ഏർപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ;
(
സി )
വനമേഖലയുടെ
സംരക്ഷണത്തിനും കാട്ടുതീയുടെ
സാധ്യതകൾ കണ്ടെത്തുന്നതിനും
ഉപഗ്രഹ നിരീക്ഷണ സംവിധാനവും
ആധുനിക മുന്നറിയിപ്പ്
സംവിധാനവും ഏർപ്പെടുത്തുമോ;
എങ്കില്‍ വിശദമാക്കുമോ?
*528.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പിന്നാക്ക വിഭാഗങ്ങളുടെ
ക്ഷേമത്തിനായി
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പിന്നാക്ക
വിഭാഗ വികസന വകുപ്പിന്റെ
റീജിയണല്‍ ഓഫീസുകള്‍
എവിടെയെല്ലാമാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(
സി )
ഇവർക്കായി
കൂടുതല്‍ വികസന
പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുക്കുന്നതിനും എല്ലാ
ജില്ലകളിലും ഓഫീസ്
ആരംഭിക്കുന്നതിനും നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
*529.
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി, പട്ടികവർഗ്ഗ
വിഭാഗങ്ങളുടെ ക്ഷേമ
പദ്ധതികൾക്കായുള്ള ധനസഹായം
ഗുണഭോക്താക്കളല്ലാത്തവരുടെ
ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക്
മാറ്റി തിരിമറിനടത്തുന്ന
സംഭവങ്ങൾ ആവർത്തിക്കുന്നതായ
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(
ബി )
തിരുവനന്തപുരം
കോർപ്പറേഷനിൽ നിന്ന് ഏതാണ്ട്
ഒരു കോടിയിലധികം രൂപ ഇപ്രകാരം
വക മാറ്റിയതായി പറയപ്പെടുന്ന
സംഭവം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയതിന്മേൽ വിജിലൻസ്
അന്വേഷണം
നടത്തിയിട്ടുണ്ടോയെന്നും
പ്രസ്തുത അന്വേഷണം
പൂർത്തിയാക്കിയതിന്റെ
റിപ്പോർട്ട്
ലഭിച്ചിട്ടുണ്ടോയെന്നും
കുറ്റക്കാർക്കെതിരെ എന്തെല്ലാം
നടപടികൾ സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
*530.
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീ
എം മുകേഷ്
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
യുവജനക്ഷേമ ബോര്‍ഡ് സ്ത്രീ
ശാക്തീകരണം ലക്ഷ്യമാക്കി
ആരംഭിച്ച അവളിടം പദ്ധതിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
ആത്മവിശ്വാസവും അവബോധവും
വളര്‍ത്തി സ്ത്രീ
ശാക്തീകരണത്തിന് അടിത്തറ
പാകാന്‍ പ്രസ്തുത പദ്ധതി
എത്രത്തോളം സഹായകമായിട്ടുണ്ട്;
വിശദാംശം നല്‍കാമോ;
(
ബി )
യുവതികളെ
സ്വയംപര്യാപ്തരാക്കുന്നതിന്റെ
ഭാഗമായി സ്വയംതൊഴില്‍
പരിശീലനത്തിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
സ്ത്രീ
സുരക്ഷാ നിയമങ്ങളെക്കുറിച്ചുള്ള
അവബോധം സൃഷ്ടിക്കുന്നതിന്
അവളിടം പദ്ധതി പ്രകാരം
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ?
*531.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
എം വിൻസെൻറ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നദികള്‍ ഉള്‍പ്പെടെയുള്ള
ജലസ്രോതസ്സുകള്‍
മലിനീകരിക്കപ്പെടുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(
ബി )
ജലസ്രോതസ്സുകളെ
മാലിന്യമുക്തമാക്കുന്നതിനും
മലിനീകരണം തടയുന്നതിനും വകുപ്പ്
നടത്തിവരുന്ന പ്രവർത്തനങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പ്രവര്‍ത്തനങ്ങളിന്മേൽ
തുടര്‍നടപടി സ്വീകരിക്കാത്തത്
മൂലം മാലിന്യമുക്തമാക്കപ്പെട്ട
ജലസ്രോതസ്സുകളിൽ വീണ്ടും
മാലിന്യം നിറയുന്ന സാഹചര്യം
ഉണ്ടാകുന്നതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ ഗൗരവമായി
കാണുന്നുണ്ടോ; വിശദമാക്കുമോ;
(
ഡി )
ജലസ്രോതസ്സുകളെ
മാലിന്യമുക്തമാക്കുവാനും
ജനങ്ങൾക്ക് ഫലപ്രദമായ രീതിയിൽ
പ്രയോജനപ്പെടുത്തുവാനും വകുപ്പ്
സ്വീകരിക്കുന്ന നടപടികള്‍
വിശദമാക്കാമോ?
*532.
ശ്രീമതി
ദെലീമ
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ
എം രാജഗോപാലൻ
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യബന്ധന തുറമുഖങ്ങളുടെ
നിര്‍മ്മാണത്തിനും അടിസ്ഥാന
സൗകര്യ വികസനത്തിനുമായി
ഹാര്‍ബര്‍ എഞ്ചിനീയറിംഗ്
വകുപ്പ് മുഖേന നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
ബി )
ആലപ്പുഴ
ജില്ലയിലെ ചെത്തി മത്സ്യബന്ധന
തുറമുഖത്തിന്റെ നിര്‍മ്മാണ
പുരോഗതി അറിയിക്കാമോ;
(
സി )
താനൂര്‍,
വെള്ളയില്‍, ചെല്ലാനം,
പുതിയാപ്പ ഫിഷിംഗ്
ഹാര്‍ബറുകളുടെ അടിസ്ഥാന സൗകര്യ
വിപുലീകരണ പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാനായിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ഡി )
മുനമ്പം
ഹാര്‍ബറിന്റെ പുലിമുട്ടിന്റെ
നീളം വര്‍ദ്ധിപ്പിക്കുന്ന
പദ്ധതി
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
*533.
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ.
ആന്റണി ജോൺ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വന്യജീവി
സങ്കേതങ്ങള്‍ക്കും
ദേശീയോദ്യാനങ്ങള്‍ക്കും
ചുറ്റുമുള്ള ഒരു കിലോമീറ്റര്‍
ബഫര്‍സോണിനുള്ളിലെ
നിര്‍മ്മിതികള്‍ സംബന്ധിച്ച്
വിദഗ്ദ്ധ സമിതി അന്തിമ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത റിപ്പോര്‍ട്ട് പഠന
വിധേയമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
അന്തിമ
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിന്റെ ഭാഗമായി
പൊതുജനങ്ങളില്‍ നിന്ന്
അഭിപ്രായങ്ങളും പരാതികളും
സ്വീകരിച്ചിരുന്നോയെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട്
സ്വീകരിക്കുന്ന തുടര്‍നടപടികള്‍
വിശദമാക്കുമോ?
*534.
ശ്രീമതി.ഉമ
തോമസ്
ശ്രീ.
ടി.സിദ്ദിഖ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അരികൊമ്പന്‍,
ചക്കകൊമ്പന്‍, മൊട്ടവാലന്‍,
ചില്ലികൊമ്പന്‍ തുടങ്ങിയ
ഒറ്റയാന്‍മാർ കാട്ടില്‍ നിന്നും
ഇറങ്ങി ജനവാസമേഖലയില്‍ പതിവായി
ആക്രമണം നടത്തുന്നത് ഗൗരവത്തോടെ
കാണുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
അരികൊമ്പന്‍,
ചക്കകൊമ്പന്‍ തുടങ്ങിയ
ഒറ്റയാന്‍മാർ ഇടുക്കിയിലെ
ജനജീവിതം ദുസ്സഹമാക്കിയത് അതീവ
ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
ജനവാസമേഖലകളിൽ
ഏറ്റവും കൂടുതൽ നാശം
വിതയ്ക്കുന്ന അരികൊമ്പൻ
ഉള്‍പ്പെടെയുള്ള കാട്ടാനകളെ
പിടികൂടാൻ പ്രത്യേക പദ്ധതികൾ
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ?
*535.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
എം വിൻസെൻറ്
ശ്രീമതി
കെ.കെ.രമ
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി, പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ നേരിടുന്ന പ്രധാന
പ്രശ്നം ഭൂമിയുടെ ഉടമസ്ഥത
സംബന്ധിച്ചുളളതായതിനാല്‍ അവരെ
ഭൂമിയുടെ ഉടമസ്ഥരാക്കുന്നതിനായി
സ്വീകരിച്ച് വരുന്ന നടപടികള്‍
എന്തൊക്കെയാണെന്ന് അറിയിക്കുമോ;
(
ബി )
പ്രസ്തുത
വിഷയം സംബന്ധിച്ച്
നടപ്പിലാക്കിയ പദ്ധതികള്‍
ഏതൊക്കെയാണെന്നും പ്രസ്തുത
പദ്ധതികള്‍ മുഖേന ഭൂമി
നല്‍കുവാന്‍
സാധിച്ചിട്ടുണ്ടോയെന്നും
വിശദമാക്കുമോ;
(
സി )
ആദിവാസി
മേഖലകളോട് ചേര്‍ന്ന് കിടക്കുന്ന
വാസയോഗ്യവും കൃഷിയോഗ്യവുമായ
സ്ഥലം പര്‍ച്ചേയ്സ് കമ്മിറ്റി
നിശ്ചയിക്കുന്ന വിലക്ക്
ഭൂവുടമകളില്‍ നിന്നും വാങ്ങി
ലാന്‍ഡ് ബാങ്കില്‍
ഉള്‍പ്പെടുത്തി
അര്‍ഹരായവര്‍ക്ക് വിതരണം
ചെയ്യുന്ന പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
വിഭാഗങ്ങള്‍ക്ക് അനുവദിക്കുന്ന
ഭൂമി അവര്‍ക്ക് തന്നെ
ലഭിക്കുന്നുവെന്നും
അന്യാധീനപ്പെടുത്തുന്നില്ലെന്നും
ഉറപ്പാക്കുന്നതിന് സോഷ്യല്‍
ഓഡിറ്റ് സംവിധാനം
ഏര്‍പ്പെടുത്തുമോ?
*536.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ
എം രാജഗോപാലൻ
ശ്രീ.
പി.പി. സുമോദ്
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അവസാനമായി നടത്തിയ വന്യജീവി
സെന്‍സസില്‍ വന്യജീവികളെ
സംബന്ധിച്ച് ലഭ്യമായ വിവരങ്ങള്‍
എന്തൊക്കെയാണ്; വിശദാംശം
ലഭ്യമാക്കാമോ?
*537.
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി, പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
വിദേശത്ത് ജോലി ലഭിക്കാന്‍
സഹായകരമാകുന്ന വിധത്തില്‍ വിദേശ
ഭാഷാപഠനത്തിന്
ഏര്‍പ്പെടുത്തിയിരിക്കുന്ന
സൗകര്യങ്ങളുടെ പുരോഗതി
അറിയിക്കാമോ; ഈ സർക്കാർ
അധികാരത്തിൽ വന്നതിന് ശേഷം
ഇത്തരം പരിശീലന കേന്ദ്രങ്ങളിൽ
അഡ്‍മിഷന്‍ ലഭിച്ചവരുടെ കണക്ക്
ലഭ്യമാണോ;
(
ബി )
ഈ
വര്‍ഷം പ്രസ്തുത സൗകര്യം എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭ്യമാക്കാനാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ; സ്വകാര്യ
സെന്ററുകളില്‍ പരിശീലനം
നല്‍കുന്നതിന് ഗ്രാന്റ്
അനുവദിക്കുന്നതിനായി സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയാണ്;
(
സി )
ഇതിനായി
സ്വകാര്യ സെന്ററുകളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങളും പ്രസ്തുത
സ്ഥാപനങ്ങളുടെ ലിസ്റ്റ്
തയാറാക്കുന്നതിനുള്ള നടപടികളുടെ
പുരോഗതിയും അറിയിക്കാമോ;
(
ഡി )
എല്ലാ
ജില്ലകളിലും ഇത്തരം ഭാഷാപരിശീലന
കേന്ദ്രങ്ങള്‍ സ്ഥാപിക്കത്തക്ക
വിധത്തില്‍ വിപുലമായ ലിസ്റ്റ്
തയാറാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിദ്യാര്‍ത്ഥികള്‍ക്ക്
സ്ഥാപനങ്ങള്‍
തെരഞ്ഞെടുക്കുന്നതിനും പ്ലസ്
വണ്‍ അഡ്‍മിഷന്‍ മാതൃകയില്‍
കേന്ദ്രീകൃത അലോട്ട്മെന്റ്
സംവിധാനം
ഏര്‍പ്പെടുത്തുന്നതിനും നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
*538.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കലാ, സാംസ്കാരിക
പ്രവര്‍ത്തനങ്ങളുടെ
ശാക്തീകരണത്തിനായി സര്‍ക്കാര്‍
നടത്തുന്ന പ്രധാന ഇടപെടലുകൾ
എന്തെല്ലാമാണെന്ന് അറിയിക്കുമോ?
*539.
ശ്രീ.
കുറുക്കോളി മൊയ്തീൻ
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
യു. എ. ലത്തീഫ്
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉന്നത വിദ്യാഭ്യാസ മേഖലയിൽ
പ്രവേശനം ലഭിച്ച പട്ടികജാതി,
പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക്
പ്രൊഫഷണൽ കോഴ്സുകൾ
ഉൾപ്പെടെയുളള കോഴ്സുകൾ
പൂർത്തിയാക്കാൻ കഴിയാത്ത
സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത വിദ്യാർത്ഥികൾക്കായി
പ്രത്യേക പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
പട്ടികജാതി,
പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക്
നിലവിൽ നൽകി വരുന്ന വിദ്യാഭ്യാസ
ആനുകൂല്യങ്ങൾ കാലാനുസൃതമായി
പരിഷ്കരിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
*540.
ഡോ.
സുജിത് വിജയൻപിള്ള
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
എൻ. കെ. അക്ബര്‍
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യത്തൊഴിലാളികള്‍
പിടിച്ചുകൊണ്ടുവരുന്ന
മത്സ്യത്തിന് ഇടനിലക്കാരുടെ
ചൂഷണമില്ലാതെ ന്യായവില
ലഭ്യമാക്കുന്നതിനും ഗുണനിലവാരം
ഉറപ്പാക്കി ശുചിത്വപൂര്‍ണമായ
സാഹചര്യത്തില്‍ മത്സ്യം വിപണം
ചെയ്യുന്നതിനും സര്‍ക്കാര്‍
നടത്തുന്ന ഇടപെടല്‍
വിശദമാക്കുമോ;
(
ബി )
ഹൈജീനിക്
ഫ്രഷ് ഫിഷ് റീട്ടെയില്‍
പദ്ധതിയിലൂടെ മത്സ്യഫെഡ് മുഖേന
ഫിഷ് മാര്‍ട്ടുകള്‍
സ്ഥാപിക്കുന്നതിന്റെ പുരോഗതി
അറിയിക്കാമോ;
(
സി )
വിഴിഞ്ഞത്ത്
ആധുനിക സമുദ്ര ഭക്ഷ്യ സംസ്കരണ
യൂണിറ്റും വിപണന ഔട്ട്‍ലെറ്റും
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ഡി )
മത്സ്യം
മൂല്യവര്‍ദ്ധിതോല്പന്നങ്ങളാക്കി
കേടുകൂടാതെ ഉപഭോക്താക്കളിലേക്ക്
എത്തിക്കുന്നതിന് ഓണ്‍ലൈന്‍
വിപണന സൗകര്യങ്ങള്‍ ഉള്‍പ്പെടെ
ഏര്‍പ്പെടുത്തുന്നതിന്
പദ്ധതിയുണ്ടോ എന്ന്
വ്യക്തമാക്കാമോ?
|
|
|
|
|
|
|
|