STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*451.
ശ്രീ. എ. പ്രഭാകരൻ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ എം മുകേഷ്
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ പുഴുക്കലരിക്ക് പകരം പച്ചരി അനുവദിക്കുന്നതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ റേഷന്‍ വിതരണത്തിലുണ്ടാകുന്ന കുറവ് കാരണം സംസ്ഥാനത്തെ റേഷന്‍ കടകളില്‍ നാലിലൊരു ഭാഗത്തോളം നടത്തികൊണ്ടുപോകാന്‍ കഴിയാത്ത തരത്തില്‍ വരുമാനക്കുറവ് നേരിടുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം പരിശോധനാ വിധേയമാക്കിയിരുന്നോ;
( ബി )
റേഷന് പുറമേ മാവേലി സ്റ്റോറുകളിലൂടെ വില്‍ക്കുന്ന സബ്സിഡി സാധനങ്ങളും കോമണ്‍ സര്‍വീസ് സെന്ററും ഉള്‍പ്പെടുത്തി കെ. സ്റ്റോറുകളാക്കുന്നതിനുള്ള താല്പര്യം പ്രകടിപ്പിക്കുന്ന റേഷന്‍ കടകളെ ഇത്തരത്തിൽ വിപുലീകരിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
*452.
ശ്രീ എം വിൻസെൻറ്
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരിയിൽ ലൈഫ് പദ്ധതിയുടെ ഭാഗമായി റെഡ്‍ക്രെസെന്റും ലൈഫ് മിഷനും തമ്മിലുള്ള എം.ഒ.യു.വിൽ ലൈഫ് മിഷനും റെഡ്‍ക്രെസെന്റും തമ്മിൽ സഹകരിക്കുന്ന ഓരോ പദ്ധതിക്കും എഗ്രിമെന്റ് ഉണ്ടാകണം എന്ന് നിഷ്കർഷിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത എം.ഒ.യു.വിന്റെ ഭാഗമായി കരാറുകൾ ഉണ്ടാക്കിയിട്ടുണ്ടോ; വിശദാംശം നൽകാമോ?
*453.
ശ്രീ. കെ.വി.സുമേഷ്
ശ്രീ എം രാജഗോപാലൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പോലീസിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്ന വിധത്തില്‍ ആധുനിക സാങ്കേതികവിദ്യയുടെ വിപുലമായ പ്രയോഗം നടത്താന്‍ സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ക്രമസമാധാനപാലനം ജനപങ്കാളിത്തത്തോടെ കാര്യക്ഷമമാക്കുന്നതിന് ആവിഷ്കരിച്ചിട്ടുള്ള ജനകീയ പോലീസ് സമ്പ്രദായത്തിന്റെ ഫലപ്രാപ്തിയെ കുറിച്ച് അറിയിക്കാമോ?
*454.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . സണ്ണി ജോസഫ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരിയിൽ ലൈഫ് പദ്ധതിയുടെ ഭാഗമായി റെഡ് ക്രെസെന്റ് എന്ന വിദേശ സ്ഥാപനത്തിൽ നിന്നും സഹായം സ്വീകരിക്കാൻ ലൈഫ് മിഷൻ എം.ഒ.യു. ഒപ്പുവച്ചത് ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത യോഗത്തിന്റെ മിനിട്സ് ലഭ്യമാണോ എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത യോഗത്തിലെ പ്രധാന തീരുമാനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
*455.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ ഡി കെ മുരളി
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; അതിന് ആവശ്യമായ പശ്ചാത്തല സൗകര്യം ഒരുക്കിയിട്ടുണ്ടോ;
( ബി )
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും സോഫ്റ്റ്‍വെയര്‍ ഏകീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ അറിയിക്കാമോ;
( സി )
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിൽ നിലവില്‍ എത്ര ജീവനക്കാരുണ്ട്; ഏകീകരണത്തിന് ശേഷം ജീവനക്കാരുടെ പുനര്‍വിന്യാസം നടത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
*456.
ശ്രീ എം മുകേഷ്
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂൾ കുട്ടികളുടെ സമഗ്രമായ ആരോഗ്യ പുരോഗതി ലക്ഷ്യമിട്ട് നൂതന സ്കൂൾ ആരോഗ്യ പരിപാടി പരിഗണനയിലുണ്ടോ; വിശദാംശം നൽകുമോ;
( ബി )
18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നതിനായി ഈ സർക്കാർ നടപ്പാക്കി വരുന്ന ആരോഗ്യ കിരണം പദ്ധതിയുടെ പ്രവർത്തനം അവലോകനം ചെയ്തിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
കുട്ടികളിൽ സർവസാധാരണമായി കണ്ടുവരുന്ന വിളർച്ച, പോഷകക്കുറവ് എന്നിവ കണ്ടെത്തി സമയബന്ധിതമായി ചികിത്സ നൽകുന്നതിന് നിലവിൽ പദ്ധതിയുണ്ടോ; വിശദമാക്കുമോ?
*457.
ശ്രീ. നജീബ് കാന്തപുരം
ഡോ. എം.കെ . മുനീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദഗ്ദ്ധ ചികിത്സയുടെ അഭാവം മൂലം രക്തജന്യരോഗികളുടെ മരണ നിരക്ക് ഉയരുന്നതായി കണ്ടെത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
രക്തജന്യരോഗങ്ങളായ തലാസീമിയ, ഹീമോഫീലിയ, സിക്കിൾസെൽ അനീമിയ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ചികിത്സാ സൗകര്യങ്ങൾ വിശദമാക്കുമോ;
( സി )
മലബാർ പ്രദേശത്തുളളവർ പ്രധാനമായും ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ രക്തജന്യരോഗങ്ങള്‍ക്ക് പ്രത്യേക ചികിത്സാ സൗകര്യം ഏര്‍പ്പെടുത്താൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ഡി )
ആശാധാര പദ്ധതി പ്രകാരം നൽകി വരുന്ന സഹായങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
*458.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നഗരങ്ങളെയെല്ലാം മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ലോക ബാങ്ക് സഹായത്തോടെ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
മാലിന്യമുക്ത നഗരത്തിന്റെ ഭാഗമായി മൂന്ന് ലക്ഷംവരെ ജനസംഖ്യയുള്ള നഗരങ്ങളുടെയിടയില്‍ ആലപ്പുഴയും ഒരു ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളില്‍ ഗുരുവായൂരും ഇന്‍ഡ്യന്‍ സ്വച്ഛതാ ലീഗ് ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ടോ;
( സി )
മാലിന്യ സംസ്കരണ പരിപാടിയില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതോടൊപ്പം പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയും മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്ക്വാഡുകളുടെ കാര്യക്ഷമത വിലയിരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
*459.
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മോൻസ് ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രവര്‍ത്തിക്കുന്ന ഔഷധ വിപണന, വിതരണ കേന്ദ്രങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യക്തമാക്കാമോ;
( ബി )
മരുന്നുകളെക്കുറിച്ചുള്ള എന്തെല്ലാം വിവരങ്ങളും സേവനങ്ങളും ഔഷധ വിപണന, വിതരണ കേന്ദ്രങ്ങളി‍ൽ നിന്ന് പൊതുജനങ്ങൾക്ക് ലഭ്യമാകുന്നു എന്ന് വ്യക്തമാക്കാമോ;
( സി )
വിപണിയിൽ ഇറങ്ങുന്ന പുതിയ മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിപണിയില്‍ നിന്നും പിന്‍വലിച്ച മരുന്നുകളെക്കുറിച്ചുള്ള അറിവ് പൊതുജനങ്ങള്‍ക്ക് നല്‍കാറുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
മെഡിക്കൽ കോളേജുകളിൽ പ്രവർത്തിക്കുന്ന ഔഷധ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
*460.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ ഒ . ആർ. കേളു
ശ്രീ ഡി കെ മുരളി
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ഭക്ഷ്യഭദ്രത ലക്ഷ്യമാക്കി എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കിവരുന്നത്; വിശദാംശം നല്‍കുമോ;
( ബി )
നൂറ് ശതമാനം റേഷന്‍ ഉപഭോക്താക്കളേയും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തില്‍ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
അതിദരിദ്രരായി കണ്ടെത്തിയവരില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് കാര്‍ഡ് നല്‍കാനുള്ള നടപടികള്‍ നിലവിൽ ഏത് ഘട്ടത്തിലാണ്; മൂന്നാം നൂറു ദിന പരിപാടികളുടെ ഭാഗമായുള്ള കാര്‍ഡ് വിതരണം പൂര്‍ത്തിയാകുന്നതോടെ ഇവര്‍ക്ക് എല്ലാവര്‍ക്കും മുന്‍ഗണനാ കാര്‍ഡ് ഉറപ്പുവരുത്താന്‍ കഴിയുമോ; വിശദമാക്കാമോ?
*461.
ശ്രീ. അൻവർ സാദത്ത്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ വിദേശ സഹായം ലഭ്യമാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ വിശദമാക്കാമോ;
( ബി )
വിദേശ ഏജൻസികളിൽ നിന്നും സംസ്ഥാന സർക്കാർ പണം സ്വീകരിക്കുന്നതിനോ അല്ലെങ്കിൽ വിദേശ ഏജൻസികളിൽ നിന്നും പണം സ്വീകരിച്ചുകൊണ്ട് സർക്കാർ പദ്ധതികള്‍ നടപ്പിലാക്കുന്നതിനോ കേന്ദ്ര സർക്കാരിന്റെ അംഗീകാരം ആവശ്യമുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
വടക്കാഞ്ചേരിയിൽ ലൈഫ് പദ്ധതിയുടെ ഭാഗമായി റെഡ്ക്രെസെന്റ് എന്ന വിദേശ സ്ഥാപനത്തിൽ നിന്നും സഹായം സ്വീകരിക്കാൻ ലൈഫ് മിഷൻ തീരുമാനിച്ച നടപടി കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിന് വിധേയമാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
*462.
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി 18 ദിവസം സംസ്ഥാനത്ത് പര്യടനം നടത്തിയ രാഹുല്‍ ഗാന്ധി എം.പി. യ്ക്ക് ഏത് പ്രോട്ടോകോള്‍ വ്യവസ്ഥ പ്രകാരമുളള പോലീസ് സുരക്ഷാ സംവിധാനമാണ് ഒരുക്കിയതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത യാത്രയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ റാങ്ക് തിരിച്ചുളള എണ്ണം വ്യക്തമാക്കാമോ; ഇത് മൂലം സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത യാത്രയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എവിടെയെങ്കിലും സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ; പ്രസ്തുത യാത്രയ്ക്ക് കേരള പോലീസ് ഒരുക്കിയ സുരക്ഷാക്രമീകരണങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഓരോ അധികാര സ്ഥാനത്തിരിക്കുന്നവരുടെയും സുരക്ഷ സംബന്ധിച്ച വര്‍ഗീകരണം നടത്തുന്നതിനും അതിനുവേണ്ട ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനുമുളള മാനദണ്ഡം വ്യക്തമാക്കാമോ?
*463.
ശ്രീ . പി . ഉബൈദുള്ള
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . ടി. വി. ഇബ്രാഹിം
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം തട്ടിയെടുക്കുന്നതിനായി ഉദ്യോഗസ്ഥരും ഏജന്റുമാരും ഡോക്ടർമാരും അടങ്ങിയ സംഘം സംസ്ഥാനത്ത് വ്യാപകമായി പ്രവർത്തിക്കുന്നതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കുമോ;
( ബി )
ഇത്തരം തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുളളവർക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
*464.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ വി ജോയി
ശ്രീ. എം.വിജിന്‍
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വീസ് കാര്യക്ഷമമാക്കുന്നതിനും ഒഴിവുകള്‍ സമയബന്ധിതമായി നികത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
2011-16 കാലത്തേതില്‍ നിന്ന് വിഭിന്നമായി പബ്ലിക് സര്‍വീസ് കമ്മീഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്തിയതുവഴി എത്ര പേരെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ നിയമിക്കാന്‍ കഴിഞ്ഞെന്ന് അറിയിക്കാമോ;
( സി )
സിവില്‍ സര്‍വീസ് കാര്യക്ഷമമാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ?
*465.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ഡോ.കെ.ടി.ജലീൽ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആഗോള തൊഴില്‍ സാധ്യത പഠിക്കാന്‍ നോര്‍ക്ക റൂട്ട്സ് ഐ.ഐ.എം. കോഴിക്കോടുമായി ചേര്‍ന്ന് പഠനം തുടരുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
വിദേശ തൊഴില്‍ വിപണിയിലെ വ്യവസ്ഥകള്‍ക്കും സാങ്കേതികവിദ്യകള്‍ക്കും അനുയോജ്യമായ വിധത്തില്‍ തൊഴില്‍ അന്വേഷകരുടെ നൈപുണിശേഷി വികസനത്തിന് എന്തെങ്കിലും പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ;
( സി )
ജര്‍മനി, യു.കെ. എന്നീ രാജ്യങ്ങളുമായുമുള്ള ധാരണ പ്രകാരം നഴ്‌സിംഗ് റിക്രൂട്ട്മെന്റ് നടത്തുന്നതിന് നോര്‍ക്കയുടെ റിക്രൂട്ടിംഗ് വിംഗ് ഫലപ്രദമായി ഇടപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
*466.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോൺ പദ്ധതിയ്ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്തെല്ലാമാണെന്നും ഇതിനായി എത്ര തുക ചെലവഴിച്ചെന്നും അറിയിക്കാമോ;
( ബി )
ഡിജിറ്റല്‍ സാക്ഷരതയ്ക്കും സംസ്ഥാനം ലക്ഷ്യമിടുന്ന വിജ്ഞാന സമ്പദ് വ്യവസ്ഥയ്ക്കും കെ-ഫോണ്‍ ഏതെല്ലാം വിധത്തില്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ?
*467.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സജീവ് ജോസഫ്
ശ്രീ എം വിൻസെൻറ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരിയിൽ ലൈഫ് പദ്ധതിയുടെ ഫ്ലാറ്റ് നിർമ്മാണത്തിന്റെ ഭാഗമായി ഹാബിറ്റാറ്റ് എന്ന സ്ഥാപനത്തിന് സർക്കാർ ഭൂമിയിൽ കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകാൻ തീരുമാനമെടുത്തിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് പ്രസ്തുത സ്ഥാപനവുമായി കരാറിൽ ഏർപ്പെട്ടിരുന്നോ എന്ന് വ്യക്തമാക്കാമോ;
( സി )
എങ്കില്‍ പ്രസ്തുത കരാറില്‍ നിന്നും പിന്മാറാനുണ്ടായ സാഹചര്യം വിശദമാക്കാമോ?
*468.
ശ്രീ സി ആര്‍ മഹേഷ്
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്റെ ഭാഗമായി റെഡ്ക്രെസന്റ് എന്ന വിദേശ സ്ഥാപനത്തിൽ നിന്നും സഹായം ലഭ്യമാക്കികൊണ്ട് നിർമ്മിക്കുന്ന ഫ്ലാറ്റിന്റെ നിർമ്മാണ കരാർ യൂണിടാക്ക് കമ്പനിക്ക് നൽകാനായി തീരുമാനമെടുത്തിരുന്നോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഭവന സമുച്ചയത്തിന്റെ പ്ലാൻ യൂണിടാക്ക് എന്ന സ്ഥാപനം ലൈഫ് മിഷന് സമർപ്പിച്ചിരുന്നോ എന്നും പ്ലാനിന് ലൈഫ് മിഷൻ അംഗീകാരം നൽകിയിരുന്നോ എന്നും പ്ലാൻ സ്പെസിഫിക്കേഷൻ അനുസരിച്ചാണെന്ന് ഉറപ്പാക്കിയിരുന്നോ എന്നും വിശദമാക്കുമോ?
*469.
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉപഭോക്തൃ സേവനങ്ങൾ സാധാരണ ജനങ്ങളിലേയ്ക്ക് അനായാസം എത്തിക്കുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ലീഗൽ മെട്രോളജി വകുപ്പിൽ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ആയതിന്റെ ഭാഗമായി വകുപ്പ് നടത്തിയ പരിശോധനകളില്‍ നിയമ ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തില്‍ സ്വീകരിച്ച തുടർനടപടികൾ അറിയിക്കുമോ;
( സി )
കോവിഡ് വ്യാപനത്തിന്റെ ഫലമായി വ്യാപാരികൾ നേരിട്ട നിയമപരമായ പ്രയാസങ്ങൾ പരിഹരിക്കുവാൻ വകുപ്പ് നടപടി കൈക്കൊണ്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കുമോ;
( ഡി )
കോവിഡ് മൂലവും മറ്റ് കാരണങ്ങളാലും മുദ്രവെയ്പ്പ് കുടിശിക ആയ അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര വെയ്ക്കുന്നതിനായി പിഴ ഇളവ് ചെയ്ത് നൽകുന്നത് സംബന്ധിച്ച് നടപടികൾ കൈക്കൊണ്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കുമോ;
( ഇ )
ലീഗൽ മെട്രോളജി വകുപ്പിനെ കടലാസ് രഹിത ഓഫീസാക്കി മാറ്റുക എന്ന ഉദ്ദേശ്യത്തോടെ ആധുനികവത്കരണ പ്രവർത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*470.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ രണ്ടാം വര്‍ഷ പി.ജി. ഡോക്ടര്‍മാരെയും ജില്ലാ ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും പഠന സേവനത്തിന്റെ ഭാഗമായി നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ദ്വിതീയ തലത്തിലുള്ള ആരോഗ്യ സംവിധാനം ശാക്തീകരിച്ച് മെഡിക്കല്‍ കോളേജുകളെ റെഫറൽ ആശുപത്രികളാക്കി സെന്റര്‍ ഓഫ് എക്സലന്‍സ് ആയി ഉയര്‍ത്തുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കുമോ;
( സി )
റീജണല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നീ സ്ഥാപനങ്ങളിൽ റോബോട്ടിക് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ഉത്കൃഷ്ട ചികിത്സാ കേന്ദ്രങ്ങള്‍ ആയി വികസിപ്പിക്കുന്നതിനായി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
*471.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കമ്മിറ്റികളിൽ വിദഗ്ധരെ ഉൾപ്പെടുത്താറുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രാദേശിക സർക്കാരുകളുടെ ഓഡിറ്റ് ചുമതല ആരെയാണ് ഏൽപ്പിച്ചിരിക്കുന്നത് എന്ന് അറിയിക്കുമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗിന് സ്വതന്ത്ര സ്വഭാവത്തോടുകൂടിയ ഓഡിറ്റ് കമ്മീഷൻ വേണമെന്ന നിർദേശം പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വിഷയം സംബന്ധിച്ച നിലപാട് വ്യക്തമാക്കുമോ?
*472.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീമതി യു പ്രതിഭ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബശ്രീ റെഡി ടു ഈറ്റ് ഉല്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ;
( ബി )
കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ നടപ്പ് സാമ്പത്തിക വര്‍ഷം എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത്;
( സി )
കുടുംബശ്രീയുടെ സംഘടനാ സംവിധാനം കൂടുതല്‍ വിപുലീകരിക്കുന്നതിനും സംഘങ്ങളുടെയും അംഗങ്ങളുടെയും കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പദ്ധതിയുണ്ടോ എന്ന് അറിയിക്കാമോ?
*473.
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ മെഡിക്കൽ കോളേജുകളിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിൽ എത്തിക്കുന്ന രോഗിക്ക് ചികിത്സ ലഭിക്കാൻ നാല് മണിക്കൂറിലേറെ സമയമെടുക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
അത്യാഹിത വിഭാഗത്തോട് ചേർന്ന് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും എത്രയും വേഗം ചികിത്സ ലഭ്യമാക്കുന്നതിനായി എന്തെങ്കിലും സംവിധാനം ഒരുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ;
( സി )
മെഡിക്കൽ കോളേജുകളിലെ അത്യാഹിത വിഭാഗത്തിൽ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
*474.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ കാല സാമൂഹിക പശ്ചാത്തലത്തിൽ കുട്ടികളുടെ ശാരീരിക, സാമൂഹിക, മാനസിക ആരോഗ്യ വികസനത്തിന് കൂടുതൽ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക ആരോഗ്യ വികസനത്തിനായി സ്കൂൾ ആരോഗ്യ പരിപാടി ആവിഷ്കരിക്കുവാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വിദ്യാഭ്യാസ കാലത്ത് തന്നെ സാമൂഹിക വെല്ലുവിളികളെ അതിജീവിച്ച് കഴിവുകൾ വികസിപ്പിക്കുന്നതിന് ഉപകരിക്കുന്ന തരത്തില്‍ പ്രസ്തുത പദ്ധതി നടപ്പാക്കുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
പദ്ധതിയുടെ ഭാഗമായി സ്കൂളുകളും സ്ഥലത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളും തമ്മിൽ നിരന്തര പ്രവർത്തനബന്ധം ഉണ്ടാക്കുവാനും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രാഥമിക ചികിത്സയിൽ പരിശീലനം നൽകുവാനും തീരുമാനിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ?
*475.
ശ്രീമതി കെ.കെ.രമ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. റോജി എം. ജോൺ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരിയിൽ ലൈഫ് പദ്ധതിയുടെ ഭാഗമായി റെഡ്ക്രെസന്റ് എന്ന വിദേശ സ്ഥാപനത്തിൽ നിന്നും സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് യു.എ.ഇ. കോൺസുലേറ്റ് ജനറലും യു.എ.ഇ. കോൺസുലേറ്റ് ജീവനക്കാരുമായി മുഖ്യമന്ത്രി ഔദ്യോഗിക വസതിയിൽ വച്ച് ചർച്ച നടത്തിയിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത ചർച്ചയിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എന്തൊക്കെയായിരുന്നു വെന്ന് വിശദമാക്കാമോ;
( സി )
വിദേശ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമ്പോൾ പാലിക്കേണ്ട എന്തൊക്കെ വ്യവസ്ഥകളാണ് പ്രോട്ടോകോൾ ഹാൻഡ്‌ബുക്കില്‍ നിഷ്കർഷിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ മേൽപ്പറഞ്ഞ ചർച്ചയ്ക്ക് പാലിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
*476.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓരോ പ്രദേശത്തെയും ജല ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി ജല ബജറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലാണോ ഇത് തയ്യാറാക്കുന്നത്; ഇന്ത്യയില്‍ ആദ്യമായി ഇത്തരത്തില്‍ ജല ബജറ്റ് തയ്യാറാക്കുന്നത് കേരളത്തിലാണോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രദേശത്തെ ജല ലഭ്യത, ഉപയോഗം, ഭൂഗര്‍ഭ ജലവിതാനം, ജലത്തിന്റെ ദുരുപയോഗം എന്നിവ സംബന്ധിച്ച പഠനം നടത്തി ജല ബജറ്റിന്റെ ഭാഗമായി പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടോ; എങ്കില്‍ എന്തെല്ലാം കാര്യങ്ങളാണ് ഇതുവഴി ലക്ഷ്യമിടുന്നത്; വിശദാംശം ലഭ്യമാക്കാമോ?
*477.
ശ്രീ എം എസ് അരുൺ കുമാര്‍
ഡോ.കെ.ടി.ജലീൽ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴി‍ഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെയുള്ള കാലയളവില്‍ പി.എസ്.സി. വഴി നല്‍കിയ നിയമനം ഇക്കാലയളവില്‍ കേന്ദ്ര റിക്രൂട്ടിംഗ് ഏജന്‍സിയായ യു.പി.എസ്.സി. രാജ്യത്താകെ നല്‍കിയ നിയമനത്തേക്കാള്‍ കൂടുതലാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
2011-16 കാലയളവിലെ സര്‍ക്കാരിന്റെ കാലത്ത് പി.എസ്.സി. വഴി ആകെ നല്‍കിയ നിയമനം എത്രയെന്ന് വ്യക്തമാക്കാമോ?
*478.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. എം. എം. മണി
ശ്രീമതി യു പ്രതിഭ
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനിതാ നയം രൂപം കൊണ്ടത് എപ്പോഴാണെന്നും അത് പുതുക്കിയത് ഏത് വര്‍ഷത്തിലാണെന്നും അറിയിക്കാമോ;
( ബി )
തീരദേശ മേഖലയിലെയും പട്ടിക ഗോത്രവര്‍ഗ്ഗ മേഖലയിലെയും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും സ്വയംപര്യാപ്തതയ്ക്കും ഉതകുംവിധം സംസ്ഥാനത്തിന്റെ വനിതാ നയം പുതുക്കുന്നതിന് പദ്ധതിയുണ്ടോയെന്ന് വ്യക്തമാക്കുമോ?
*479.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡ് മാർഗ്ഗമുള്ള ചരക്ക് ഗതാഗത സൗകര്യങ്ങൾ വർദ്ധിച്ചിട്ടില്ലാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം കണക്കിലെടുത്ത് ജലമാർഗ്ഗം ഉള്ള ചരക്ക് നീക്കം ശക്തിപ്പെടുത്തുന്നതിന് സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*480.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണോ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി റെഡ്ക്രെസെന്റ് എന്ന വിദേശ സ്ഥാപനത്തിൽ നിന്നും സഹായം സ്വീകരിക്കാൻ എം.ഒ.യു. ഒപ്പുവയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത യോഗത്തിലെ പ്രധാന തീരുമാനങ്ങൾ എന്തൊക്കെയായിരുന്നു എന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.