|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*241.
ശ്രീ
എം മുകേഷ്
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
കെ.വി.സുമേഷ്
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കടല്‍
വഴിയുളള ചരക്ക് നീക്കത്തിന്റെ
പ്രാധാന്യം കണക്കിലെടുത്ത്,
വിശേഷിച്ച് വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖം
പ്രവര്‍ത്തന സജ്ജമാകുന്നതോടെ
സംസ്ഥാനത്തെ നോണ്‍ മേജര്‍
പോര്‍ട്ടുകള്‍
വികസിപ്പിക്കുന്നതിനായി
മാരിടെെം ബോര്‍ഡ് പ്രവര്‍ത്തനം
നടത്തുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
വിവിധ തുറമുഖങ്ങളിലേയ്ക്ക്
നിക്ഷേപം ആകര്‍ഷിക്കുന്നതിനും
നിക്ഷേപ സാധ്യത
പരിചയപ്പെടുത്തുന്നതിനും
മാരിടെെം ബോര്‍ഡ് നടത്തിയ
പ്രവര്‍ത്തനങ്ങള്‍ ഫലം
കണ്ടിട്ടുണ്ടോ; വിശദമാക്കാമോ;
(
സി )
തീരക്കടല്‍
വഴിയുളള ചരക്കുഗതാഗതം
പ്രോത്സാഹിപ്പിക്കുന്നതിനുളള
പദ്ധതികളോടൊപ്പം തന്നെ
വിനോദസഞ്ചാര സാധ്യത കൂടി
കണക്കിലെടുത്ത് കപ്പല്‍ യാത്രാ
സര്‍വീസ് ആരംഭിക്കുന്നതിനുളള
സാധ്യതയും പരിഗണിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
*242.
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
എ. പ്രഭാകരൻ
ഡോ
സുജിത് വിജയൻപിള്ള
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭൂരേഖകളുടെ കൃത്യത
ഉറപ്പാക്കുന്നതിനായുളള റീസര്‍വേ
നടന്ന പ്രദേശങ്ങളിൽ നിരവധി
വര്‍ഷങ്ങളായി കെെവശം
വച്ചുകൊണ്ടിരിക്കുന്ന ഭൂമി
രേഖയില്‍ ഉളളതിലും അധികം
കാണുന്നപക്ഷം അത്
സര്‍ക്കാര്‍ഭൂമി
കെെയ്യേറിയതല്ലെന്ന്
വ്യക്തതയുണ്ടാകുമ്പോഴും
കെെവശക്കാരന് അവകാശം
നല്‍കുന്നില്ലെന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(
ബി )
പുതുതായി
ആരംഭിച്ചിട്ടുളള ഡിജിറ്റല്‍
റീസര്‍വേയിൽ ഭൂവുടമസ്ഥരുടെ
സാന്നിദ്ധ്യത്തില്‍ സര്‍വേ മാപ്
തയ്യാറാക്കി പരാതി
പരിഹരിക്കാന്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ ഇതിനായി നിയമത്തില്‍
ഭേദഗതി വരുത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
പരമ്പരാഗതമായി
റീസര്‍വേ പൂര്‍ത്തിയാക്കിയ 116
വില്ലേജുകളിലെ ഉള്‍പ്പെടെയുളള
ഭൂരേഖകള്‍ ഡിജിറ്റെെസ് ചെയ്ത്
കമ്പ്യൂട്ടര്‍ ശൃംഖലയില്‍
ലഭ്യമാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ?
*243.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എല്ലാവര്‍ക്കും
ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന
ലക്ഷ്യം സമയബന്ധിതമായി
നിറവേറ്റുന്നതിന് പട്ടയം മിഷന്‍
പ്രഖ്യാപിച്ചിട്ടുണ്ടോ; അഞ്ച്
മാസത്തിനുള്ളില്‍ നാല്പതിനായിരം
പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന
പ്രഖ്യാപനം നിറവേറ്റുന്നതിന്
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഗോത്രവര്‍ഗക്കാര്‍
അധിവസിക്കുന്ന ഊരുകളിലെയും
വനമേഖലകളിലെയും പട്ടയ പ്രശ്നം
പരിഹരിക്കാന്‍ വനം വകുപ്പുമായി
ചേര്‍ന്ന് നടപടിക്രമങ്ങള്‍
ത്വരിതപ്പെടുത്താന്‍ റവന്യൂ
വകുപ്പ്
മുന്‍കെെയ്യെടുത്തിട്ടുണ്ടോ;
(
സി )
ഒരു
വര്‍ഷത്തിനുള്ളില്‍ ലാന്‍ഡ്
ട്രിബ്യൂണലുകളില്‍
കെട്ടിക്കിടക്കുന്ന
കേസുകളെല്ലാം
തീര്‍പ്പാക്കുന്നതിനും
ട്രിബ്യൂണലുകളുടെ
പ്രവര്‍ത്തനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
*244.
ശ്രീമതി
ദെലീമ
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിദേശത്ത്
തൊഴില്‍ തേടുന്നവരെ
തട്ടിപ്പിനിരയാക്കുന്ന
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ പശ്ചാത്തലത്തില്‍
ഓവര്‍സീസ് ഡെവലപ്മെന്റ് &
എംപ്ലോയ്മെന്റ് പ്രൊമോഷന്‍
കണ്‍സള്‍ട്ടന്റ്സ്
ലിമിറ്റഡ്-ന്റെ
പ്രവര്‍ത്തനങ്ങള്‍
ശാക്തീകരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ജര്‍മ്മനിയിലേയ്ക്ക്
സൗജന്യമായി നഴ്സുമാരെ
റിക്രൂട്ട് ചെയ്യുന്നതോടൊപ്പം
താല്പര്യം ഉള്ളവര്‍ക്ക്
സ്റ്റൈപ്പന്റോടെ ജര്‍മ്മന്‍
ഭാഷാപഠനത്തിന് കൂടിയുള്ള
സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(
സി )
വിദേശ
പഠനവും ജോലിയും കാംക്ഷിക്കുന്ന
വിദ്യാര്‍ത്ഥികളുടെ എണ്ണം
വര്‍ദ്ധിച്ചിട്ടുള്ള
സാഹചര്യത്തില്‍ ഒഡെപെക്
അവര്‍ക്കായി പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
*245.
ശ്രീ
വി ശശി
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പരമ്പരാഗതമായി
അനുവർത്തിച്ച് വരുന്ന റോഡ്
നിർമ്മാണ രീതികൾ
സംസ്ഥാനത്തിന്റെ സവിശേഷ
സാഹചര്യങ്ങൾക്ക്
അനുയോജ്യമാകുന്ന തരത്തില്‍
പരിസ്ഥിതി സൗഹൃദപരമായി
പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്കുമോ;
(
ബി )
പരിസ്ഥിതി
സൗഹൃദ റോഡ് നിർമ്മാണരീതിയായ ഫുൾ
ഡെപ്ത് റിക്ലമേഷൻ സമ്പ്രദായം
സംസ്ഥാനത്ത്
നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോയെന്നും
ഇപ്രകാരം നിർമ്മിക്കുന്ന റോഡുകൾ
കൂടുതൽ കാലം ഈട്
നിൽക്കുന്നതിനുള്ള സാധ്യതകൾ
പരിശോധിച്ചിട്ടുണ്ടോയെന്നും
വിശദമാക്കുമോ;
(
സി )
റോഡുകൾ
പുനർ നിർമ്മിക്കുമ്പോൾ മുൻപ്
നിര്‍മ്മാണത്തിന് ഉപയോഗിച്ച
വസ്തുക്കൾ പുനരുപയോഗിച്ച്
നിർമ്മാണ ചെലവ് ചുരുക്കുന്നതിന്
എഫ്.ഡി.ആർ. സാങ്കേതികവിദ്യ
സഹായിക്കുമോയെന്ന്
വിശദമാക്കുമോ?
*246.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
സി ആര്‍ മഹേഷ്
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിവിധ
പ്രവൃത്തികളോടനുബന്ധിച്ച്
വാട്ടർ അതോറിറ്റി അടക്കമുള്ള
ഏജന്‍സികള്‍ റോഡുകളില്‍
എടുക്കുന്ന കുഴികളിൽ വീണ്
അപകടങ്ങൾ പതിവാകുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
എറണാകുളം,
കങ്ങരപ്പടിയിൽ പൈപ്പ് മാറ്റാൻ
എടുത്ത കുഴിയിൽ വീണ് യുവാവ്
മരിച്ച സംഭവത്തിന് സമാനമായവ
ആവർത്തിക്കാതിരിക്കാൻ മറ്റ്
വകുപ്പുകളുമായി ചേർന്ന് സർക്കാർ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
സി )
ഇപ്രകാരം
റോഡുകളില്‍
കുഴികളെടുക്കുമ്പോള്‍ അപകട
മുന്നറിയിപ്പ് ബോർഡുകൾ
സ്ഥാപിക്കാൻ വ്യവസ്ഥ
ചെയ്യുന്നുണ്ടോ; എങ്കില്‍ ഇത്
പാലിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താൻ വകുപ്പ്
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
*247.
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
പി. ടി. എ. റഹീം
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
റോഡ് നിര്‍മ്മാണത്തിന്റെ
സാങ്കേതിക ഗുണമേന്മയും
പ്രവൃത്തിയിലെ ഗുണനിലവാരവും
ഉറപ്പ് വരുത്തുവാന്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
ബി )
നൂതന
സാങ്കേതികവിദ്യകള്‍
പ്രയോഗിക്കുന്നതിന്റെ ഭാഗമായി
സംസ്ഥാനത്ത് ഫുള്‍ ഡെപ്ത്
റിക്ലമേഷന്‍ സാങ്കേതികവിദ്യ
ഉപയോഗിച്ചുള്ള റോഡ്
നിര്‍മ്മാണത്തിന് അനുമതി
നല്‍കിയിട്ടുണ്ടോ; എഫ്.ഡി.ആര്‍.
സാങ്കേതികവിദ്യയെ കുറിച്ച്
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്തെ
കാലാവസ്ഥയ്ക്കും
ഭൂപ്രകൃതിയ്ക്കും
അനുയോജ്യമായതും
ഈടുനില്‍ക്കുന്നതുമായ
നിര്‍മ്മാണ രീതികള്‍
അവലംബിക്കുന്നതിന് മുന്‍ഗണന
നല്‍കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
*248.
ശ്രീ
എം രാജഗോപാലൻ
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
എച്ച്. സലാം
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ടൂറിസം സ്റ്റേറ്റായി
വളര്‍ത്തിയെടുക്കുന്നതിന്
പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കോവളം,
കുമരകം, ആലപ്പുഴ, മൂന്നാര്‍
തുടങ്ങിയ സംസ്ഥാനത്തെ പ്രമുഖ
വിനോദസഞ്ചാര കേന്ദ്രങ്ങളെ
എക്സ്പീരിയന്‍ഷ്യല്‍ ടൂറിസം
കേന്ദ്രങ്ങളാക്കി മാറ്റാന്‍
പദ്ധതിയുണ്ടോ;
(
സി )
വിനോദസഞ്ചാര
കേന്ദ്രങ്ങളിലേക്ക് അനായാസം
എത്തിച്ചേരുന്നതിന് റോഡ്
സൗകര്യവും ഗതാഗത സൗകര്യവും
അതോടൊപ്പം സഞ്ചാരികൾക്ക് മികച്ച
താമസസൗകര്യവും ഉറപ്പാക്കാന്‍
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
*249.
ശ്രീ.
പി.പി. സുമോദ്
ശ്രീ.
എം. എം. മണി
ശ്രീമതി
യു പ്രതിഭ
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൻതോതിൽ
നിക്ഷേപം നടത്താൻ സാമ്പത്തിക
ശേഷയില്ലാത്തവർക്കും
വനിതകൾക്കും ഗ്രാമീണർക്കും
ഉൾപ്പെടെ മികച്ച തൊഴിലവസരങ്ങൾ
സൃഷ്ടിക്കാൻ പ്രാപ്തിയുള്ള
വിനോദസഞ്ചാര മേഖലയെ ആകർഷകമായ
വ്യവസായമെന്ന നിലയിൽ
വളർത്തിയെടുക്കുന്നതിന് ഈ
സർക്കാർ നടത്തുന്ന പ്രധാന
പ്രവർത്തനങ്ങൾ എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(
ബി )
വിനോദസഞ്ചാരത്തെ
വ്യവസായമായി
പ്രഖ്യാപിച്ചുകൊണ്ട് ഈ മേഖലയിൽ
നിക്ഷേപം ആകർഷിക്കുന്നതിനുള്ള
സാധ്യത മെച്ചപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
മുൻകാലത്തെ
അപേക്ഷിച്ച് കൂടുതൽ
വിനോദസഞ്ചാരികളെ ആകർഷിക്കാൻ
കഴിഞ്ഞത് സുസ്ഥിരമാക്കുന്ന
തരത്തിൽ വിവിധ വിനോദസഞ്ചാര
പദ്ധതികളിൽ നിക്ഷേപം
ആകർഷിക്കുന്നതിന് വകുപ്പ് നടപടി
സ്വീകരിക്കുന്നുണ്ടോ;
വിശദമാക്കുമോ?
*250.
ശ്രീ
എ. സി. മൊയ്‌തീൻ
ഡോ
സുജിത് വിജയൻപിള്ള
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മാതൃക ഉത്തരവാദിത്ത ടൂറിസം
വില്ലേജ് പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
അധിക
നിക്ഷേപം വേണ്ടാത്ത
വിനോദസഞ്ചാര മേഖലകളില്‍ അതത്
പ്രദേശത്തെ സ്ത്രീകളെ കൂടുതൽ
ഉള്‍പ്പെടുത്തുന്നതിന് പ്രത്യേക
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
(
സി )
കാര്‍ഷിക
പ്രവര്‍ത്തനങ്ങളെ വിനോദസഞ്ചാര
മേഖലയുമായി
ബന്ധിപ്പിക്കുന്നതിന്
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കാമോ?
*251.
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
വകുപ്പിന് കീഴിൽ വരുന്ന
ഓഫീസുകളില്‍ ഫയലുകള്‍
തീര്‍പ്പാക്കുന്നതിലെ കാലതാമസം
ഒഴിവാക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
വ്യക്തമാക്കാമോ;
(
ബി )
ആറ്
മാസത്തില്‍ ഒരിക്കലെങ്കിലും
അദാലത്തുകള്‍ നടത്തി ഫയലുകൾ
തീര്‍പ്പ് കല്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
*252.
ഡോ.കെ.ടി.ജലീൽ
ശ്രീ
വി ജോയി
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തൊണ്ണൂറ്റിയഞ്ച് ശതമാനത്തിലധികം
വിദ്യാലയങ്ങളിലും ഇന്റര്‍നെറ്റ്
ലഭ്യമാക്കാന്‍ സാധ്യമായതിന്റെ
ഫലമായുണ്ടായ അക്കാദമിക,
അക്കാദമികേതര രംഗത്തെ വിപുലമായ
അവസരങ്ങള്‍
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
അവശേഷിക്കുന്ന വിദ്യാലയങ്ങളില്‍
കൂടി ഇന്റർനെറ്റ്
ലഭ്യമാക്കാനുള്ള
പ്രവര്‍ത്തനങ്ങള്‍ക്ക്
പ്രാധാന്യം നല്‍കുന്നുണ്ടോ
എന്ന് അറിയിക്കുമോ;
(
ബി )
റോബോട്ടിക്സ്,
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
തുടങ്ങിയ നവീന സാങ്കേതിക
വിദ്യകള്‍ സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
പരിചിതമാക്കുന്നതിന്
സംസ്ഥാനത്തെ സ്കൂളുകളില്‍
റോബോട്ടിക് ലാബുകള്‍
സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ; ഇവയുടെ
പ്രവര്‍ത്തനം വിശദമാക്കാമോ;
(
സി )
വിദ്യാര്‍ത്ഥികളുടെ
പ്രതിഭ കണ്ടെത്തി അവ
പരിപോഷിപ്പിക്കുന്നതിന്
ആവിഷ്കരിച്ച് നടപ്പാക്കുന്ന
പദ്ധതികള്‍ ശാക്തീകരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
*253.
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പാെതുവിദ്യാലയങ്ങളെ
പ്രോത്സാഹിപ്പിക്കുന്ന നയം
കാര്യക്ഷമമായി
നടപ്പിലാക്കിയതിന്റെ ഫലമായി
മുന്‍ വര്‍ഷങ്ങളിലെന്നതുപോലെ ഈ
വര്‍ഷവും കൂടുതല്‍
വിദ്യാര്‍ത്ഥികളെ
പൊതുവിദ്യാലയങ്ങളിലേക്ക്
ആകര്‍ഷിക്കാനായിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഈ വര്‍ഷം സര്‍ക്കാര്‍, എയിഡഡ്
സ്കൂളുകളിലേക്ക് പുതുതായി
എത്തിച്ചേര്‍ന്ന
വിദ്യാര്‍ത്ഥികള്‍
എത്രയെന്നുള്ള കണക്ക് ലഭ്യമാണോ;
എങ്കില്‍ അറിയിക്കാമോ;
(
സി )
സംസ്ഥാനത്തെ
ലോകോത്തരമായ പഠന ബോധന
സമ്പ്രദായത്തിന്റെ മേന്മ
കൂടുതല്‍ ഫലപ്രദമാക്കുന്നതിന്
ഫിന്‍ലന്‍ഡുമായി
പൊതുവിദ്യാഭ്യാസ മേഖലയില്‍
സഹകരണം ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏതെല്ലാം
മേഖലയിലാണെന്ന് അറിയിക്കാമോ?
*254.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റവന്യൂ വകുപ്പ്
ആരംഭിച്ചിട്ടുള്ള എന്റെ ഭൂമി
ഡിജിറ്റല്‍ സര്‍വേ പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
സര്‍വേ
നടത്തുന്ന 1550 വില്ലേജുകളില്‍
600-ല്‍ പരം വില്ലേജുകള്‍ മലയോര
മേഖലയിലായതിനാല്‍ അവിടെ
വസിക്കുന്ന കര്‍ഷകരുടെ പട്ടയം
ലഭിക്കാത്ത കൈവശഭൂമി സംബന്ധിച്ച
സര്‍ക്കാരിന്റെ നിലപാട്
എന്താണെന്ന് വ്യക്തമാക്കുമോ;
(
സി )
അതിര്‍ത്തികള്‍
കൃത്യമല്ലാത്ത സ്ഥലങ്ങളില്‍
കര്‍ഷകരും സര്‍ക്കാര്‍
വകുപ്പുകളുമായി തര്‍ക്കങ്ങള്‍
ഉണ്ടായാല്‍ പരിഹാര നടപടികള്‍
മുന്‍കൂട്ടി കണ്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം നല്‍കാമോ;
(
ഡി )
ജനങ്ങളുടെ
സംശയങ്ങള്‍ ദൂരീകരിക്കാനും
പരാതികള്‍ പരിഹരിക്കാനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
*255.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ കെ വിജയൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുവിദ്യാലയങ്ങളിലെ
വിദ്യാർത്ഥികൾക്ക് പോഷക
സമൃദ്ധമായ ഉച്ചഭക്ഷണം
നൽകുന്നതിനുവേണ്ടി
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
വിദ്യാർത്ഥികൾക്ക്
ആഴ്ചയിൽ രണ്ടുതവണ പാലും
മുട്ടയും ഉൾപ്പടെ ഭക്ഷണം
നൽകുന്നതിന് ഇപ്പോൾ
സ്കൂളുകൾക്ക് ലഭിക്കുന്ന തുക
പര്യാപ്തമാണോ എന്നത് പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
സ്കൂൾ
ഉച്ചഭക്ഷണ പദ്ധതി സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിന് കേന്ദ്ര
സർക്കാരിന്റെ സഹായം
ലഭിക്കുന്നുണ്ടോ; എങ്കിൽ
ഇതിനായുള്ള തുക കാലോചിതമായി
വർദ്ധിപ്പിക്കുന്ന കാര്യം
കേന്ദ്ര സർക്കാരിന്റെ
ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
പൊതുവിപണിയിൽ
ഭക്ഷ്യവസ്തുക്കളുടെയും
ഗ്യാസിന്റെയും വില
വർദ്ധിക്കുന്ന സാഹചര്യത്തില്‍
ഉച്ചഭക്ഷണ പദ്ധതിയ്ക്കായുള്ള
തുക വർദ്ധിപ്പിച്ച് പദ്ധതി
മുടക്കമില്ലാതെ
നടപ്പിലാക്കുന്നതിന് വേണ്ടി
എന്തെല്ലാം മുൻകരുതലുകൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
*256.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ
എം വിൻസെൻറ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിഴിഞ്ഞം
തീരശോഷണം പഠിക്കുന്നതിനായി
നിയോഗിച്ച പ്രത്യേക സമിതിയുടെ
റിപ്പോർട്ടിലെ പ്രധാന
കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സമിതിയുടെ പഠനത്തിൽ വിഴിഞ്ഞം
പദ്ധതി മൂലം തീരശോഷണമുണ്ടായതായി
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
പ്രസ്തുത
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
സർക്കാർ സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
*257.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീമതി
സി. കെ. ആശ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അർഹരായ അപേക്ഷകർക്ക് ഭൂമി
വിതരണം
വേഗത്തിലാക്കുന്നതിനുവേണ്ടി
പട്ടയം മിഷൻ ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
മലയോര,
ആദിവാസി മേഖലകളിൽ പട്ടികവർഗ്ഗ
വിഭാഗങ്ങൾക്ക് അവരുടെ
താമസസ്ഥലത്തിന് പട്ടയം
അനുവദിക്കുന്നതിന് വേണ്ടി
പ്രത്യേക മാർഗരേഖകൾ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
വിവിധ
പദ്ധതികളിൽ ഉൾപ്പെടുത്തി വീട്
നിർമ്മിക്കുന്നതിന് സർക്കാർ
ധനസഹായം അനുവദിച്ച
കുടുംബങ്ങൾക്ക് കൈവശഭൂമിക്ക്
പട്ടയം അനുവദിക്കുന്നതിന്
പട്ടയം മിഷൻ കൂടുതൽ പ്രാധാന്യം
നൽകുമോ; വിശദമാക്കുമോ?
*258.
ശ്രീ
ഐ ബി സതീഷ്
ശ്രീ
ഡി കെ മുരളി
ശ്രീമതി
ഒ എസ് അംബിക
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖത്തിന്റെ
സാധ്യത പ്രയോജനപ്പെടുത്തി
തലസ്ഥാന ജില്ലയുടെ
വികസനത്തിനായി
ആവിഷ്കരിച്ചിട്ടുള്ള വിഴിഞ്ഞം
മുതല്‍ നാവായിക്കുളം വരെയുള്ള
78 കി.മീ. ഔട്ടര്‍ റിംഗ് റോഡ്
വികസനത്തിന്
തയ്യാറാക്കിയിട്ടുള്ള
പദ്ധതിയുടെ ഡി.പി.ആര്‍.-ന്റെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി എത്ര സ്ഥലം
ഏറ്റെടുക്കേണ്ടിവരുമെന്നും
സ്ഥലമേറ്റെടുക്കലിനുള്ള
നടപടിക്രമങ്ങളുടെ നിലവിലെ
സ്ഥിതി എന്തെന്നും എത്ര തുകയാണ്
സംസ്ഥാനം ഇതിനായി നീക്കി
വച്ചിരിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(
സി )
റോഡ്
നിര്‍മ്മാണത്തിനായുള്ള
ടെന്‍ഡര്‍ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(
ഡി )
മുൻ
സര്‍ക്കാരിന്റെയും ഈ
സര്‍ക്കാരിന്റെയും കാലത്ത്
ദേശീയപാതാ വികസനത്തിനായുള്ള
സ്ഥലം ഏറ്റെടുക്കുന്നതിനായി ആകെ
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
*259.
ശ്രീ.
കെ. പി. എ. മജീദ്
ഡോ.
എം.കെ . മുനീർ
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
കാലത്തെ മാന്ദ്യത്തിന് ശേഷം
സംസ്ഥാനത്ത് എത്തുക്ക്ന്ന ആഗോള
വിനോദസഞ്ചാരികളുടെ എണ്ണത്തിൽ
വർദ്ധനവ്
ഉണ്ടായിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
വിദേശ
വിനോദസഞ്ചാരികളെ
ആകർഷിക്കുവാനുള്ള പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദമാക്കുമോ;
(
സി )
ആഗോളതലത്തിൽ
കഴിവുളള ടൂറിസം പ്രൊഫഷണലുകളെ
വളർത്തിയെടുക്കേണ്ടതിന്റെ
ആവശ്യകത പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ ഈ വിഷയത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
*260.
ശ്രീ
വി കെ പ്രശാന്ത്
ശ്രീ
വി ജോയി
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു, പുരാരേഖ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണ കരാര്‍
വ്യവസ്ഥയനുസരിച്ച് നിര്‍മ്മാണ
കമ്പനിയ്ക്ക് തുക നല്‍കുന്നത്
സംബന്ധിച്ച് ജനങ്ങളില്‍
തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ചില
കേന്ദ്രങ്ങള്‍ വസ്തുതയ്ക്ക്
നിരക്കാത്ത വാര്‍ത്തകള്‍
പ്രചരിപ്പിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് സംബന്ധിച്ച വസ്തുത
വെളിപ്പെടുത്താന്‍ ശ്രമം
നടത്തുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണ കമ്പനിയുമായി
ഒപ്പുവെച്ച കരാര്‍ പ്രകാരം
കമ്പനിയ്ക്ക് തുക ഗഡുക്കളായി
നല്‍കേണ്ടതുണ്ടോ; കരാര്‍
ഒപ്പിട്ടത് എന്നാണെന്ന്
അറിയിയ്ക്കുമോ; മറ്റ് വിശദാംശം
ലഭ്യമാക്കാമോ;
(
സി )
വിഴിഞ്ഞം
തുറമുഖ പദ്ധതി എന്നത്തേക്ക്
പ്രവര്‍ത്തനക്ഷമമാകുമെന്ന്
വ്യക്തമാക്കാമോ?
*261.
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
എം.വിജിന്‍
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
കാഴ്ചപ്പാടുകള്‍ക്കും
സാധാരണക്കാര്‍ക്കും അനുസൃതമായി
ഭാവി ലക്ഷ്യം കൂടി പരിഗണിച്ച്
മെച്ചപ്പെട്ട വിദ്യാഭ്യാസ
നിലവാരം ഉറപ്പ് വരുത്തുന്നതിനും
ബഹുസ്വര സമൂഹത്തിന്റെ
ആവശ്യകതയ്ക്ക് അനുയോജ്യമായ
വിധത്തില്‍ ജനാധിപത്യ ബോധവും
ലിംഗ-സാമൂഹ്യ സമത്വ ബോധവും
വളര്‍ത്തിയെടുക്കുന്ന
തരത്തിലുമാണോ പുതിയ
പാഠ്യപദ്ധതിക്ക് രൂപം
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
നിയതമായ
ലക്ഷ്യത്തോടൊപ്പം പാഠ്യപദ്ധതി
നവീകരണത്തില്‍ നടന്ന ജനകീയ
ചര്‍ച്ചകള്‍ ക്രോഡീകരിച്ച്
വിദ്യാര്‍ത്ഥികളുടെയും
പൊതുസമൂഹത്തിന്റെയും അഭിലാഷം
പ്രതിഫലിപ്പിക്കാന്‍ നടപടി
എടുത്തിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
ജ്ഞാന
സമൂഹം വാര്‍ത്തെടുക്കുകയെന്ന
വിശാല ലക്ഷ്യവും ഭാവി തൊഴില്‍
സാധ്യതകളും പാഠ്യപദ്ധതി
പരിഷ്കരണത്തില്‍ പരിഗണനാ
മേഖലകള്‍ ആയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
*262.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കെട്ടിട നിർമ്മാണ തൊഴിലാളി
ക്ഷേമനിധി അംഗങ്ങൾക്കുള്ള
പെൻഷന്റെ വിശദാംശം നൽകാമോ;
(
ബി )
കെട്ടിട
നിർമ്മാണ തൊഴിലാളി ക്ഷേമനിധി
അംഗങ്ങൾക്കുള്ള പെൻഷൻ
സമയബന്ധിതമായി
നൽകുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(
സി )
കെട്ടിട
നിർമ്മാണ തൊഴിലാളി ക്ഷേമനിധി
പെൻഷൻ നിലവിൽ കുടിശികയുണ്ടോ;
എങ്കിൽ കുടിശിക അടിയന്തരമായി
നൽകാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
*263.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ
വി ശശി
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തൊഴിലില്ലായ്മ കാര്യക്ഷമമായി
പരിഹരിക്കുന്നതിന് തൊഴിൽ
അന്വേഷകരെ സംബന്ധിക്കുന്ന
വിവരശേഖരണം നടത്തേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
തൊഴിൽ അന്വേഷകരെ സംബന്ധിച്ച്
അടുത്ത കാലത്തായി വിവര ശേഖരണം
നടത്തിയിട്ടുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
സി )
സ്വന്തമായി
സംരംഭങ്ങൾ ആരംഭിച്ച് മികച്ച
വരുമാനം നേടുന്ന യുവജനങ്ങളെ
തൊഴിൽരഹിതരായി രേഖപ്പെടുത്തുന്ന
പ്രവണത നിലവിലുണ്ടോയെന്ന്
വിശദമാക്കുമോ;
(
ഡി )
അടുത്ത
കാലത്തായി നടത്തിയ
വിവരശേഖരണത്തിന്റെ
അടിസ്ഥാനത്തിൽ കൂടുതൽ
യാഥാർത്ഥ്യ പൂർണ്ണമായ തൊഴിൽനയം
ആവിഷ്കരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദമാക്കുമോ?
*264.
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അതിഥി തൊഴിലാളികൾക്ക് തൊഴിൽ
ദാതാവ് താമസ സൗകര്യം
ഏർപ്പെടുത്താറുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
അതിഥി
തൊഴിലാളികൾ വൃത്തിഹീനമായ
ചുറ്റുപാടിൽ താമസിക്കേണ്ടി
വരുന്നതിനാൽ പകർച്ചവ്യാധികൾ
പടർന്ന് പിടിക്കുന്നതിനും മറ്റ്
സാമൂഹ്യ പ്രശ്നങ്ങൾ
സൃഷ്ടിക്കുന്നതിനും
ഇടയാക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
അതിഥി
തൊഴിലാളികൾ താമസിക്കുന്ന
സ്ഥലങ്ങളിലെ സൗകര്യങ്ങൾ
പരിശോധിച്ച് മെച്ചപ്പെട്ട
ജീവിത സൗകര്യങ്ങൾ ഉണ്ടെന്ന്
ഉറപ്പ് വരുത്താൻ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
*265.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
ആന്റണി ജോൺ
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ആഭ്യന്തര ടൂറിസം രംഗത്ത് ഈ
സര്‍ക്കാരിന്റെ
കാലയളവിലുണ്ടായിട്ടുള്ള പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കോവിഡ്
മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി
തരണം ചെയ്യുന്നതിനായി ആഭ്യന്തര
ടൂറിസം മേഖലയില്‍ ഈ സര്‍ക്കാര്‍
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിനോദസഞ്ചാരികളുടെ എണ്ണത്തില്‍
റെക്കോര്‍ഡ്
വര്‍ദ്ധനയുണ്ടാകുന്നതിന്
കാരണമായിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
സി )
ആഭ്യന്തര
ടൂറിസം മേഖലയില്‍ സര്‍ക്കാര്‍
നടപ്പാക്കുന്ന നവീന പദ്ധതികൾ
സംബന്ധിച്ച വിശദാംശം നല്‍കുമോ?
*266.
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അസംഘടിത
മേഖലയില്‍ പ്രവര്‍ത്തിക്കുന്ന
തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള
ക്ഷേമനിധി ബോര്‍ഡുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ; ഈ
മേഖലയില്‍ തൊഴിലാളികള്‍
ചൂഷണത്തിന് വിധേയരാകുന്നു എന്ന
ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ക്ഷേമനിധി
ബോര്‍ഡുകളില്‍ അടയ്ക്കുന്നതിന്
തൊഴിലാളികളില്‍ നിന്നും
ഈടാക്കുന്ന തുക ബോര്‍ഡില്‍
അടയ്ക്കാതെയും അവര്‍ക്ക്
ബോര്‍ഡിന്റെ ഐഡന്റിറ്റി കാര്‍ഡ്
നല്‍കാതെയും മാസാമാസം വന്‍തുക
തൊഴിലാളി സംഘടനകള്‍
പിരിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യം
പരിശോധിക്കുമോ;
(
സി )
അസംഘടിത
തൊഴിലാളികളെ സംഘടിപ്പിച്ച്
ക്ഷേമനിധി ബോര്‍ഡുകളില്‍
അടയ്ക്കാനെന്ന വ്യാജേന മൈക്രോ
ഫിനാൻസ് യൂണിറ്റുകളും ചാരിറ്റി
ഇന്‍സ്റ്റിറ്റ്യൂഷനുകളും
രൂപീകരിക്കുകയും തട്ടിപ്പുകള്‍
നടത്തുകയും ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം പരിശോധിച്ച്
നടപടി സ്വീകരിക്കുമോ;
(
ഡി )
ഏറ്റവും
കൂടുതല്‍ സ്ത്രീകള്‍
അംഗങ്ങളായുള്ള തയ്യല്‍ തൊഴിലാളി
ക്ഷേമനിധി ബോര്‍ഡില്‍ ഇതുവരെയും
ഐ.ഡി. കാര്‍ഡ് കാര്യക്ഷമമായി
വിതരണം ചെയ്തിട്ടില്ല എന്ന
ആക്ഷേപം പരിശോധിക്കുമോ; തയ്യല്‍
തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍
അംഗത്വം നല്‍കുന്നതിന് പകരം
ചാരിറ്റി സൊസൈറ്റികളിലേക്ക്
അംഗങ്ങളെ ചേര്‍ക്കുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന് പരിഹാരം
കാണുമോയെന്ന് അറിയിക്കാമോ?
*267.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
റവന്യൂ ഓഫീസുകളുടെ പ്രവർത്തനം
കാര്യക്ഷമമാക്കാൻ സർക്കാർ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
കോന്നി
റവന്യൂ ഓഫീസിൽ ഉദ്യോഗസ്ഥർ
കൂട്ടമായി അവധി എടുക്കുകയും
ഇതുമൂലം പൊതുജനങ്ങൾക്ക്
ബുദ്ധിമുട്ടുണ്ടാകുകയും
ചെയ്തതായി കോന്നി എം.എൽ.എ.
മാധ്യമങ്ങൾക്ക് മുൻപിൽ
വെളിപ്പെടുത്തിയ സംഭവത്തിൽ
സർക്കാർ സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
സി )
പ്രസ്തുത
സംഭവത്തിൽ വകുപ്പുതല അന്വേഷണം
നടത്തിയിട്ടുണ്ടോ; എങ്കില്‍
അന്വേഷണത്തിലെ കണ്ടെത്തൽ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
*268.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിദ്യാലയങ്ങളിൽ
നിന്നുള്ള വിനോദസഞ്ചാര
യാത്രക്ക് മാർഗനിർദേശങ്ങൾ
പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
എങ്കില്‍
പ്രസ്തുത മാർഗനിർദേശങ്ങൾ
ലംഘിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
മാർഗനിർദേശങ്ങൾ
ലംഘിക്കുന്നവർക്കെതിരെ
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കുമോ?
*269.
ശ്രീമതി
സി. കെ. ആശ
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിനോദസഞ്ചാര
മേഖലയിലെ ആഗോള പ്രവണതകളും
സംസ്ഥാനത്തിന്റെ സാഹചര്യങ്ങളും
പരിഗണിച്ച് ഈ മേഖലയിൽ കൂടുതൽ
കാര്യക്ഷമമായ പദ്ധതികൾ
ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഉത്തരവാദിത്ത
ടൂറിസം മേഖലയിൽ അപെക്സ്
സൊസൈറ്റി സ്ഥാപിക്കുന്നതിനും
പ്രാദേശിക സംരംഭങ്ങളെ പ്രാഥമിക
സൊസൈറ്റികളായി സംവിധാനം
ചെയ്തുകൊണ്ട് സമഗ്രമാറ്റം
കൊണ്ടുവരുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
സി )
ഉത്തരവാദിത്ത
ടൂറിസം മേഖലയിൽ പ്രാദേശിക
തലത്തിൽ കൂടുതൽ സംരംഭങ്ങൾ
ആരംഭിക്കുന്നതിന് പ്രസ്തുത
മാറ്റം സഹായകമാകുമോ;
വിശദമാക്കുമോ?
*270.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ മേഖലയില്‍
നടപ്പാക്കുവാനുദ്ദേശിച്ചിട്ടുള്ള
പദ്ധതികള്‍ക്ക് വിദേശ സഹകരണം
ഉറപ്പുവരുത്തുവാന്‍
കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
(
ബി )
പ്രസ്തുത
മേഖലയിലെ ഏതൊക്കെ രംഗങ്ങളില്‍
സഹകരണം ഉറപ്പാക്കുവാന്‍
നടപടികള്‍
പുരോഗമിക്കുന്നുവെന്ന്
വ്യക്തമാക്കുമോ; ഇതിനുള്ള
കര്‍മ്മപദ്ധതി തയ്യാറാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
സി )
ടാലന്റ്
ഇന്നൊവേഷന്‍ കോറിഡോര്‍
വികസിപ്പിക്കുന്നതിന് പദ്ധതി
തയ്യാറാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
|
|
|
|
|
|
|
|