|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8 th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*1.
ശ്രീ
വി ജോയി
ശ്രീ.
കെ.വി.സുമേഷ്
ശ്രീ
എം നൗഷാദ്
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൗരന്
അര്‍ഹമായ സര്‍ക്കാര്‍
സേവനങ്ങള്‍ സംബന്ധിച്ചും അവ
ലഭ്യമാകുന്നതിനായി ചെയ്യേണ്ട
കാര്യങ്ങള്‍ സംബന്ധിച്ചും
പൊതുജനത്തിന് വിവരങ്ങള്‍
ലഭ്യമാക്കുന്നതിനായി എല്ലാ
പഞ്ചായത്ത് ഓഫീസുകളിലും പൊതുജന
സേവന കേന്ദ്രങ്ങള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പഞ്ചായത്തുകളില്‍
നിന്നും നഗരസഭകളില്‍ നിന്നും
ലഭിക്കേണ്ട സേവനങ്ങള്‍
വേഗത്തില്‍ ലഭ്യമാക്കുന്നതിന്
പൊതു സര്‍വ്വീസ് രൂപീകരണം ഏറെ
പ്രയോജന പ്രദമായിരിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(
സി )
സിറ്റിസണ്‍
സര്‍വ്വീസ് പോര്‍ട്ടലിലൂടെ
സേവനങ്ങള്‍ ഓണ്‍ലെെനായി
ലഭ്യമാക്കുന്നുണ്ടെങ്കിലും അത്
വേണ്ടത്ര വ്യാപകമായി
പ്രയോജനപ്പെടാത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ പരിഹരിക്കാന്‍
പ്രചാരണം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ?
*2.
ശ്രീ.
മുരളി പെരുനെല്ലി
ഡോ.കെ.ടി.ജലീൽ
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി
നടപ്പാക്കുന്ന പ്രത്യേക
പദ്ധതികളെക്കുറിച്ച്
അറിയിക്കാമോ;
(
ബി )
ന്യൂനപക്ഷ
വിഭാഗങ്ങളില്‍പ്പെട്ടവരുടെ
സാമ്പത്തിക ശാക്തീകരണത്തിനും
അതുവഴി സാമൂഹിക
ശാക്തീകരണത്തിനും കേരള സംസ്ഥാന
ന്യൂനപക്ഷ വികസന ധനകാര്യ
കോര്‍പ്പറേഷന്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
സി )
കേന്ദ്ര
സര്‍ക്കാര്‍ ന്യൂനപക്ഷ
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിവന്നിരുന്ന പ്രീ മെട്രിക്
സ്കോളര്‍ഷിപ്പ്
നിര്‍ത്തലാക്കിയതിന് പിന്നാലെ ഈ
വിഭാഗങ്ങളില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദേശ
വായ്പയും നിര്‍ത്തലാക്കിയത്
മൂലം ബുദ്ധിമുട്ട്
ഉണ്ടാകാതിരിക്കുന്നതിനായി
സംസ്ഥാന സർക്കാർ പ്രത്യേക
പദ്ധതികള്‍ ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
*3.
ശ്രീ.
ഇ കെ വിജയൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രധാൻമന്ത്രി
ഗരീബ് കല്യാൺ യോജന പ്രകാരമുള്ള
സബ്‌സിഡി അരി നിർത്തലാക്കാനുള്ള
കേന്ദ്ര സർക്കാർ തീരുമാനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
തീരുമാനം സംസ്ഥാനത്തെ 40 ലക്ഷം
കാർഡുടമകൾക്ക്
തിരിച്ചടിയാകുന്നതിനും
രാജ്യത്ത് പൊതുവിപണിയിൽ അരി
വില വീണ്ടും ഉയരുന്നതിനും
കാരണമാകുമോയെന്ന് വിശദമാക്കാമോ;
(
സി )
ദരിദ്രര്‍ക്ക്
സൗജന്യമായി അഞ്ച് കിലോ
ഭക്ഷ്യധാന്യം ലഭ്യമാക്കണമെന്ന
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം
നിലവില്‍ ലഭിക്കുന്ന സൗജന്യ
ഭക്ഷ്യധാന്യത്തിന്റെ അളവില്‍
കുറവ് വരുത്തുന്നതാണ് എന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
മുൻഗണനാ
വിഭാഗത്തിന് നൽകിവരുന്ന സാധാരണ
റേഷൻ വിഹിതത്തിൽ വർദ്ധനവ്
വരുത്താതെ പ്രധാൻമന്ത്രി ഗരീബ്
കല്യാൺ യോജന നിർത്തലാക്കിയതോടെ
കേന്ദ്ര സർക്കാർ
സംസ്ഥാനങ്ങൾക്ക്
നല്‍കിവന്നിരുന്ന ഭക്ഷ്യധാന്യ
വിതരണം പകുതിയായി
കുറഞ്ഞിട്ടുണ്ടോ; എങ്കില്‍ ഇത്
ഭക്ഷ്യ ദൗര്‍ലഭ്യത്തിന്
ഇടയാക്കുമോ; വിശദമാക്കാമോ?
*4.
ശ്രീ.
ആന്റണി ജോൺ
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത് നാല്
വര്‍ഷത്തിനുള്ളില്‍ നാല്പത്
ലക്ഷം തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുകയെന്ന ബൃഹദ്
പരിപാടിയുടെ
ലക്ഷ്യപ്രാപ്തിക്കായുള്ള ഭൗതിക
പശ്ചാത്തലം സൃഷ്ടിക്കുന്നതിന്
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന് അറിയിക്കാമോ;
(
ബി )
നിർമ്മിത
ബുദ്ധി, ഗ്രഫീന്‍ ഇന്നവേഷന്‍
തുടങ്ങിയ ഭാവി വികസന സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിനാവശ്യമായ
സൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍
നടപടി ആരംഭിച്ചിട്ടുണ്ടോ;
(
സി )
സംസ്ഥാനത്ത്
ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക്
സൗജന്യമായി ഇന്റര്‍നെറ്റ്
ലഭ്യമാക്കുന്ന കെ-ഫോണ്‍ പദ്ധതി
പൂര്‍ത്തീകരിക്കാനായിട്ടുണ്ടോ;
എങ്കിൽ ഇതുവഴി ലക്ഷ്യമിടുന്ന
നേട്ടങ്ങള്‍ എന്തെല്ലാമെന്ന്
വിശദമാക്കാമോ?
*5.
ശ്രീ.
എം. എം. മണി
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഗ്രാമപഞ്ചായത്തുകളില്‍ സിറ്റിസൺ
ഫെസിലിറ്റേഷന്‍ സെന്റര്‍ (പൗര
സഹായ കേന്ദ്രം)
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എന്തെല്ലാം സൗകര്യങ്ങളും
സേവനങ്ങളുമാണ് പ്രസ്തുത
കേന്ദ്രത്തില്‍ നിന്നും
പൊതുജനങ്ങള്‍ക്ക്
ലഭ്യമാകുന്നത്; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പഞ്ചായത്തിന്റെ
ചുമതലയില്‍ ഉള്‍പ്പെടാത്തതും
ഇതര വകുപ്പുകളില്‍ നിന്നും
ലഭിക്കേണ്ടതുമായ സേവനങ്ങള്‍
സംബന്ധിച്ച് വിവരങ്ങള്‍
നല്‍കുന്നതിന് പ്രസ്തുത സഹായ
കേന്ദ്രം വഴി സൗകര്യം
ലഭ്യമാണോ; വിശദമാക്കാമോ?
*6.
ശ്രീ.
എ. പ്രഭാകരൻ
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൊഴിലുറപ്പ്
പദ്ധതി ദുര്‍ബലപ്പെടുത്തുന്ന
തരത്തിലുള്ള ഇടപെടലുകള്‍
കേന്ദ്ര സര്‍ക്കാരിന്റെ
ഭാഗത്തുനിന്നുണ്ടാകുന്നുവെന്ന
ആക്ഷേപം ഉയരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത സാഹചര്യത്തിൽ
സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി
കാര്യക്ഷമമായി
നടക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിന് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
(
ബി )
തൊഴിലുറപ്പ്
തൊഴിലാളികളുടെ ക്ഷേമം
ഉറപ്പാക്കാൻ ക്ഷേമനിധി ബോര്‍ഡ്
രൂപീകരിച്ചിട്ടുണ്ടോ; പദ്ധതിയിൽ
പെൻഷൻ ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍ എത്ര പേര്‍ക്ക്
ലഭ്യമാകുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ;
(
സി )
ഈ
പദ്ധതിയിൽ ഒരു പഞ്ചായത്തിൽ ഒരേ
സമയം ഇരുപത് പദ്ധതികള്‍ മാത്രമേ
പാടുള്ളൂവെന്ന കേന്ദ്ര
സർക്കാരിന്റെ അശാസ്ത്രീയ
നിബന്ധന തിരുത്തിക്കുന്നതിന്
സംസ്ഥാന സര്‍ക്കാരിന്റെ
ഇടപെടലിലൂടെ കഴിഞ്ഞിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
*7.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീമതി
സി. കെ. ആശ
ശ്രീ
വി ശശി
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷാ നടപടികൾ
കാര്യക്ഷമമാക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഹോട്ടലുകൾ,
റെസ്റ്റോറന്റുകൾ എന്നിവ
കേന്ദ്രീകരിച്ച് ഓപ്പറേഷൻ
ഹോളിഡേ എന്ന പേരിൽ പരിശോധന
നടത്തി വരുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
ഭക്ഷണത്തിൽ
മായം കലർത്തുന്നതും പഴകിയ
ഭക്ഷണം നൽകുന്നതും സംബന്ധിച്ച
പരാതികൾ അറിയിക്കുന്നതിന്
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ
പോർട്ടൽ തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
നിയമപ്രകാരമുള്ള
ലൈസൻസ്, രജിസ്ട്രേഷന്‍ എന്നിവ
ഇല്ലാതെ പ്രവർത്തിക്കുന്ന
ഭക്ഷണശാലകൾക്കെതിരെ
കാര്യക്ഷമമായ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
വ്യക്തമാക്കാമോ?
*8.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിദ്യാലയ പരിസരങ്ങളിൽ ലഹരി
വ്യാപനമുണ്ടെന്നതും ലഹരി
ഉല്പന്നങ്ങളുടെ സ്ഥിരം
ഉപയോക്താക്കളിൽ
പ്രായപൂർത്തിയാകാത്ത കുട്ടികളും
ഉൾപ്പെടുന്നുവെന്നതും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
ബി )
ഇതുസംബന്ധിച്ച്
വിദ്യാലയ പരിസരങ്ങളിൽ ജനകീയ
പങ്കാളിത്തത്തോടെ നിരീക്ഷണം
ശക്തമാക്കാൻ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
അതിർത്തി
റോഡുകളിൽ വാഹന പരിശോധന
ശക്തിപ്പെടുത്തുന്നതിന് കെമു
(കേരള എക്സൈസ് മൊബൈൽ
ഇന്റര്‍വെൻഷൻ യൂണിറ്റ്)
ആരംഭിക്കുവാന്‍ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
എക്‌സൈസ്
എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ
ശക്തമാക്കിയതോടൊപ്പം ലഹരി
മാഫിയക്കെതിരെ ആരോഗ്യം,
വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം
എന്നീ വകുപ്പുകളുടെ ഏകോപനം
ഉറപ്പുവരുത്തുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*9.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കർഷകരിൽ നിന്നും നെല്ല്
സംഭരിക്കുന്നതില്‍ എന്തെങ്കിലും
നിയന്ത്രണം
ഏർപ്പെടുത്തിയിട്ടുണ്ടോ;
(
ബി )
നിശ്ചിത
അളവിൽ നെല്ല് നൽകാൻ കഴിയാത്ത
കർഷകരുടെ പേരിൽ ഇതര
സംസ്ഥാനങ്ങളിൽ നിന്നും നെല്ല്
കൊണ്ടുവന്ന് സംസ്ഥാനത്തിന്റെ
സംഭരണത്തിൽ ഉൾപ്പെടുത്തുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
എങ്കില്‍
ഇതുമൂലം സംസ്ഥാനത്തിനുണ്ടായ
നഷ്ടം കണക്കാക്കിയിട്ടുണ്ടോ;
(
ഡി )
ഇത്തരം
തട്ടിപ്പുകൾ തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
*10.
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സില്‍വര്‍ലൈന്‍
പദ്ധതി സംബന്ധിച്ച
സര്‍ക്കാരിന്റെ അന്തിമ നിലപാട്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിക്ക് വേണ്ടി ഭൂമി
വിട്ടുനല്‍കേണ്ട ജനങ്ങളുടെ
ആശങ്കയും എതിർപ്പും സംസ്ഥാനം
ഏറ്റെടുക്കേണ്ടിവരുന്ന
സാമ്പത്തിക ബാധ്യതയും
പരിഗണിച്ച് പ്രസ്തുത പദ്ധതി
ഉപേക്ഷിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
സര്‍ക്കാരും
സര്‍ക്കാര്‍ ഏജന്‍സികളും
ഏറ്റെടുക്കുന്ന എല്ലാ വായ്പകളും
സംസ്ഥാനത്തിന്റെ ബാധ്യതയായി
കണക്കാക്കുമെന്ന കേന്ദ്ര
സര്‍ക്കാരിന്റെ നയം വ്യക്തമായ
സാഹചര്യത്തില്‍, ധന
ഉത്തരവാദിത്ത നിയമത്തിന്റെ
ചട്ടങ്ങള്‍ പാലിച്ചുകൊണ്ട്
പ്രസ്തുത പദ്ധതിക്കുവേണ്ട
സാമ്പത്തിക വായ്പകള്‍ എങ്ങനെ
ലഭ്യമാക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ;
(
ഡി )
വരും
സാമ്പത്തിക വര്‍ഷങ്ങളില്‍
സര്‍ക്കാര്‍ നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന മുന്‍ഗണന
പദ്ധതികള്‍ ഏതെല്ലാമെന്നും
അവയുടെ സാമ്പത്തിക ബാധ്യത, അത്
കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍
എന്നിവ സംബന്ധിച്ചുമുള്ള
വിശദാംശം ലഭ്യമാക്കാമോ?
*11.
ശ്രീമതി
യു പ്രതിഭ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വൃത്തിഹീനമായ സ്ഥിതിയിലുളളതും
പഴകിയതും
ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാര
പദാര്‍ത്ഥങ്ങള്‍ വില്ക്കുന്ന
സ്ഥാപനങ്ങളുടെ മേല്‍ കര്‍ശന
നടപടി സ്വീകരിക്കാന്‍ നിര്‍ദേശം
നല്‍കിയിട്ടുണ്ടോ; ഇതിനായി
ഭക്ഷ്യസുരക്ഷാ വകുപ്പിനെ
കൂടുതല്‍ ശാക്തീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
ആഹാര
പദാര്‍ത്ഥങ്ങള്‍ വിപണനം
നടത്തുന്ന സ്ഥാപനങ്ങളെല്ലാം
ഭക്ഷ്യസുരക്ഷ ലെെസന്‍സോ
പെര്‍മിറ്റോ
എടുത്തിരിക്കണമെന്ന വ്യവസ്ഥ
കര്‍ശനമായി
പാലിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
നടപടിയെടുത്തിട്ടുണ്ടോ;
ക്യു.ആര്‍. കോഡ് പോലുളള
സംവിധാനം ഏര്‍പ്പെടുത്തി ജനകീയ
പരിശോധനയ്ക്കുളള സാധ്യത
പരിഗണിക്കുമോ;
(
സി )
ഭക്ഷ്യസുരക്ഷാ
വകുപ്പ് ഉദ്യോഗസ്ഥര്‍
പ്രവര്‍ത്തന
വിലക്കേര്‍പ്പെടുത്തുന്ന
സ്ഥാപനങ്ങള്‍ നിയമവിരുദ്ധമായി
പ്രവര്‍ത്തിക്കുന്നതായും
ഉദ്യോഗസ്ഥരെ
ഭീഷണിപ്പെടുത്തുന്നതായും
കായികമായി നേരിടുന്നതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതുസംബന്ധിച്ച് നടപടി
സ്വീകരിക്കുമോ?
*12.
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ.
പി.വി.അൻവർ
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പ്രവാസികൾക്കായി
കേന്ദ്ര സര്‍ക്കാര്‍
എന്തെങ്കിലും ക്ഷേമ പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
പ്രവാസികളുടെ സംരക്ഷണത്തിനും
ക്ഷേമത്തിനുമായി സർക്കാർ
നടപ്പാക്കുന്ന പ്രവർത്തനങ്ങൾ
വിശദമാക്കുമോ;
(
സി )
പ്രവാസികളുടെ
ക്ഷേമ പദ്ധതികള്‍ക്കായി കേന്ദ്ര
സര്‍ക്കാരിനോട് സഹായം
ആവശ്യപ്പെട്ടിരുന്നോ; എങ്കിൽ
ഏതെല്ലാം പദ്ധതികള്‍ക്കാണ്
സഹായം
ആവശ്യപ്പെട്ടിരുന്നതെന്നും
കേന്ദ്ര സര്‍ക്കാരില്‍ നിന്ന്
അനുകൂല നടപടി
ഉണ്ടായിട്ടുണ്ടോയെന്നും
വിശദമാക്കുമോ;
(
ഡി )
തിരക്കേറിയ
സീസണുകളില്‍ വിമാനകമ്പനികള്‍
പ്രവാസികളിൽ നിന്ന് ഉയര്‍ന്ന
നിരക്ക് ഈടാക്കുന്നതില്‍
ഇടപെടണമെന്ന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതുസംബന്ധിച്ച്
എന്തെങ്കിലും നടപടി
ഉണ്ടായിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
*13.
ശ്രീ
ഡി കെ മുരളി
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആരോഗ്യ
രംഗത്തെ മികച്ച
പ്രവര്‍ത്തനത്തിന് ഇന്ത്യ ടുഡെ
ഏര്‍പ്പെടുത്തിയ ദേശീയ
പുരസ്കാരം ഇത്തവണ സംസ്ഥാനത്തിന്
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
വിലയിരുത്തലിനായി അവലംബിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിന് ശേഷം
ആരോഗ്യ വകുപ്പിന്
ലഭിച്ചിട്ടുളള പുരസ്കാരങ്ങള്‍
എന്തെല്ലാമാണെന്നും അവ ഏതെല്ലാം
മേഖലയിലെ
പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നുവെന്നും
അറിയിക്കാമോ;
(
സി )
നവകേരളം
കര്‍മ്മപരിപാടിയില്‍
പൊതുജനാരോഗ്യ മേഖലയുടെ
ശാക്തീകരണത്തിനായി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്; വിശദമാക്കുമോ?
*14.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ഡോ
സുജിത് വിജയൻപിള്ള
ശ്രീ
ഐ ബി സതീഷ്
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷ എന്ന ലക്ഷ്യം
മുന്‍നിര്‍ത്തി സര്‍ക്കാര്‍
നടപ്പാക്കിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍ അവലോകനം
ചെയ്തിട്ടുണ്ടോ; വിശദാംശം
നൽകാമോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട് സംസ്ഥാനത്ത്
മുഴുവന്‍ പരിശോധന നടത്തുവാന്‍
അധികാരമുള്ള പ്രത്യേക ദൗത്യ
സംഘത്തെ നിയോഗിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ഭക്ഷ്യസുരക്ഷയുമായി
ബന്ധപ്പെട്ട് ഹോട്ടലുകള്‍ക്കും
റെസ്റ്റോറന്റുകള്‍ക്കും
ശുചിത്വം, വിവിധ പരിശോധനകള്‍
എന്നിവയുടെ അടിസ്ഥാനത്തില്‍
റേറ്റിംഗ് നല്‍കുന്നതിനും ഈ
റേറ്റിംഗ് ഫുഡ് ഡെലിവറി
ആപ്പുമായി പങ്കുവയ്ക്കുന്നതിനും
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
*15.
ശ്രീ
ഒ . ആർ. കേളു
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മികച്ച പ്രവര്‍ത്തനം നടത്തുന്ന
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം
നല്‍കുന്നതിന്റെ ഭാഗമായി
പ്രത്യേക പുരസ്കാരങ്ങളും
സമ്മാനങ്ങളും നല്‍കുന്ന പദ്ധതി
നിലവിലുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പഞ്ചായത്തുകളുടെയും
നഗരസഭകളുടെയും പ്രവര്‍ത്തന
മികവ് പരിശോധിക്കുന്നതിന്റെ
മാനദണ്ഡം പരിഷ്കരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; മികവിനെ
അടയാളപ്പെടുത്തി റാങ്ക്
നിശ്ചയിച്ച് പ്രത്യേക പദവികള്‍
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; ഇതുവഴി
എന്തൊക്കെ നേട്ടങ്ങളാണ്
പ്രതീക്ഷിക്കുന്നത്; വിശദാംശം
നല്‍കുമോ?
*16.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
എം വിൻസെൻറ്
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഭക്ഷ്യസുരക്ഷാ
കമ്മീഷണറേറ്റിന്റെ 2016-2021
കാലയളവിലെ പ്രവര്‍ത്തനങ്ങളെ
വിലയിരുത്തിയ സി.എ.ജി. യുടെ
റിപ്പോർട്ടില്‍ ഭക്ഷ്യസുരക്ഷ
നിയമം പാലിക്കുന്നതില്‍
സംസ്ഥാനം വീഴ്ച വരുത്തിയതായി
പരാമര്‍ശിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ അടിസ്ഥാനത്തിൽ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
ഭക്ഷ്യസുരക്ഷാ
നിയമം നടപ്പാക്കല്‍, ലൈസന്‍സും
രജിസ്ട്രേഷനും നല്‍കല്‍,
പരിശോധന, സാംപിള്‍ ശേഖരണം,
ഭക്ഷ്യവിശകലനം, നിരീക്ഷണം
എന്നിവയില്‍ വിവിധ ഘട്ടങ്ങളില്‍
അപാകത നേരിട്ടതായി
റിപ്പോർട്ടില്‍
പരാമർശിച്ചിട്ടുണ്ടോ; എങ്കില്‍
ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
(
സി )
പ്രസ്തുത
റിപ്പോർട്ടിലെ ശിപാര്‍ശകള്‍
നടപ്പിലാക്കാൻ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ?
*17.
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പോലീസ് സേനയില്‍ ഗുണ്ടാ മാഫിയ
ബന്ധമുളളവരും അവിഹിത സ്വത്ത്
സമ്പാദിച്ചവരുമായ പോലീസ്
ഉദ്യോഗസ്ഥര്‍ ഉള്ളതായി
കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍
ഇതുസംബന്ധിച്ച് അന്വേഷണം
നടത്തുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ ;
(
ബി )
ക്രിമിനല്‍
നടപടികളില്‍
ഏർപ്പെട്ടിട്ടുള്ളതായി
കണ്ടെത്തുന്ന പോലീസുകാരെ
ക്രമസമാധാന പരിപാലന ഡ്യൂട്ടിയിൽ
നിന്നും ഒഴിവാക്കാൻ നടപടി
സ്വീകരിക്കുമോ;
(
സി )
കുറ്റക്കാരെന്ന്
കണ്ടെത്തുന്നവർക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
*18.
ഡോ.
എം.കെ . മുനീർ
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
റേഷൻകടകളിലൂടെ പോഷക സമ്പുഷ്ട
അരി വിതരണം ചെയ്യണമെന്ന്
കേന്ദ്ര സർക്കാർ
നിർദേശിച്ചിട്ടുണ്ടോ;
(
ബി )
ഈ
നിർദേശത്തോട് സംസ്ഥാന സർക്കാർ
വിയോജിപ്പ്
രേഖപ്പെടുത്തിയിട്ടുണ്ടോ;
(
സി )
സംസ്ഥാനത്ത്
എവിടെയെല്ലാം ഇപ്രകാരമുള്ള അരി
വിതരണം ചെയ്തിട്ടുണ്ടെന്നും
മതിയായ പഠനത്തിന് ശേഷമാണോ
വിതരണം ചെയ്തതെന്നും
വിശദമാക്കുമോ?
*19.
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണം, എക്സൈസ്
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം -
ഒരു ആശയം എന്ന പദ്ധതിയുടെ
വിഭാവന ലക്ഷ്യങ്ങളും വിശദാംശവും
അറിയിക്കാമോ;
(
ബി )
ഈ
പദ്ധതിയിലൂടെ ആശയങ്ങള്‍
സമാഹരിച്ചിട്ടുണ്ടോ; എങ്കില്‍
ലഭിച്ചവയില്‍ നിന്ന് ഏറ്റവും
മികച്ചത് കണ്ടെത്തുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
എന്തെല്ലാമെന്നും അതിനായി
വിദഗ്ദ്ധ സമിതിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്നും
പ്രസ്തുത സമിതിയുടെ ഘടനയും
അംഗങ്ങളെ സംബന്ധിച്ച വിശദാംശവും
അറിയിക്കുമോ;
(
സി )
സംസ്ഥാനത്ത്
പരീക്ഷിച്ചിട്ടില്ലാത്ത
തരത്തിലുള്ള നൂതനാശയങ്ങള്‍
വരുമ്പോള്‍ അവയെ നിലവിലുള്ള
സമ്പ്രദായങ്ങളും
വ്യവസ്ഥിതിയുമായി എങ്ങനെ
കൂട്ടിയിണക്കി
പ്രാവര്‍ത്തികമാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഈ
പദ്ധതിയിലൂടെ സംസ്ഥാനത്തിന്റെ
നാനാതുറകളിലും നിന്നും
ലഭിക്കുന്ന ആശയങ്ങള്‍
പൊതുജനസമക്ഷം
അവതരിപ്പിക്കുന്നതിന്
ഇന്നവേഷന്‍ എക്‌സ്‌പോകള്‍
സംഘടിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
*20.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഭക്ഷ്യവിഷബാധ
കണ്ടെത്താനുള്ള ഭക്ഷ്യസുരക്ഷ
വകുപ്പിന്റെ പരിശോധനകൾക്ക്
ആവശ്യമായ ലാബുകൾ സംസ്ഥാനത്ത്
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇറച്ചിയിലെയും
മറ്റ് ഭക്ഷണപദാർത്ഥങ്ങളിലെയും
സൂക്ഷ്മാണുക്കളുടെ സാന്നിദ്ധ്യം
തിരിച്ചറിയുന്നതിനായി മൈക്രോ
ബയോളജി അടിസ്ഥാനമാക്കിയുള്ള
ആധുനിക പരിശോധനാ സൗകര്യങ്ങൾ
അത്യാവശ്യമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
പരിശോധനാ സൗകര്യങ്ങൾ
ജില്ലാടിസ്ഥാനത്തിൽ നിലവിൽ
ലഭ്യമാണോയെന്ന് വ്യക്തമാക്കാമോ;
ഇല്ലെങ്കിൽ ആയത് ഏർപ്പെടുത്താൻ
നടപടി സ്വീകരിക്കുമോ;
(
ഡി )
സംസ്ഥാനത്തെ
ഫുഡ് സേഫ്റ്റി ആന്‍ഡ്
സ്റ്റാന്‍ഡേർഡ്സ് അതോറിറ്റി
വിജ്ഞാപനം ചെയ്ത ലബോറട്ടറികളിലെ
എല്ലാ പരിശോധനകൾക്കും ഗുണനിലവാര
മാനദണ്ഡമായ നാഷണൽ അക്രഡിറ്റേഷൻ
ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ്
കാലിബ്രേഷൻ ലബോറട്ടറീസ്
അംഗീകാരം നേടാൻ
സാധിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ?
*21.
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ.
ഇ കെ വിജയൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജനങ്ങള്‍ക്ക്
സേവനങ്ങള്‍ സുതാര്യമായും
കാര്യക്ഷമമായും വേഗത്തിലും
ലഭ്യമാക്കാന്‍ കഴിയും വിധം
ഭരണനിര്‍വഹണം
പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും
സമ്പൂര്‍ണമായും
സെക്രട്ടേറിയറ്റ് മാതൃകയില്‍
ഇ-ഫയലിംഗ് സംവിധാനം അടിയന്തര
പ്രാധാന്യത്തോടെ
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ഇ-ഫയലിംഗ്
സംവിധാനം നടപ്പാക്കുന്നതിന്റെ
ഭാഗമായി എല്ലാ സര്‍ക്കാര്‍
ഓഫീസുകള്‍ക്കും ഏകീകൃത
സോഫ്റ്റ്‍വെയറും പഞ്ചിംഗും
ഏര്‍പ്പെടുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ഫയല്‍
നീക്കമറിയാന്‍ പൊതുജനങ്ങള്‍ക്ക്
കൂടുതല്‍ അവസരമൊരുക്കുവാനും
പൊതുജനങ്ങളുടെ പ്രശ്നപരിഹാരം
പൂര്‍ണ്ണമായി ഓണ്‍ലൈനാക്കാനും
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
*22.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ
ഐ ബി സതീഷ്
ശ്രീ.
പി.പി. സുമോദ്
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭരണനിര്‍വഹണം
ജനകീയവും അഴിമതിരഹിതവും
കാര്യക്ഷമവുമാക്കുന്നതിന്
സംസ്ഥാനം നടത്തിയ
പ്രവര്‍ത്തനത്തിന് കേന്ദ്ര
സര്‍ക്കാരിന്റെ ഡിജിറ്റല്‍
ഇന്‍ഡ്യ അവാര്‍ഡ്
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
മികച്ച
സേവനം സമയബന്ധിതമായി
ലഭ്യമാക്കുന്നതിന് ചട്ടങ്ങളില്‍
ഉചിതമായ മാറ്റങ്ങള്‍
വരുത്തുന്നതിനും സേവനങ്ങള്‍
ഡിജിറ്റലായി നല്‍കുന്നതിനും
ജീവനക്കാരുടെ വൈദഗ്ദ്ധ്യം
മെച്ചപ്പെടുത്തുന്നതിനും
പദ്ധതിയുണ്ടോ;
(
സി )
ഫയല്‍
നീക്കം അപേക്ഷകനോ
ബന്ധപ്പെട്ടയാളുകള്‍ക്കോ
നിരീക്ഷിക്കാന്‍ വേണ്ട സൗകര്യം
ഏര്‍പ്പെടുത്തുന്നതിനും
വകുപ്പുകള്‍ തമ്മിലുള്ള
ആശയവിനിമയം ഇലക്ട്രോണിക്
സംവിധാനത്തിലൂടെയാക്കുന്നതിനും
ഉദ്ദേശ്യമുണ്ടോ;
വ്യക്തമാക്കാമോ?
*23.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വെഞ്ഞാറമൂട്
പൊലീസ് സ്റ്റേഷൻ പരിധിയിലെ
മാണിക്കലിൽ ലഹരി മാഫിയയ്ക്ക്
എതിരെ അധികൃതർക്ക് വിവരം നൽകിയ
പെൺകുട്ടിയെയും മാതാവിനെയും
സാമൂഹ്യ വിരുദ്ധർ വീട് കയറി
മർദിച്ച സംഭവത്തിന്റെ അന്വേഷണ
പുരോഗതി വിശദമാക്കാമോ;
(
ബി )
ലഹരി
മാഫിയയെ സംബന്ധിച്ച് വിവരം
നൽകുന്ന ആളിന്റെ പേരുവിവരം
രഹസ്യമായി സൂക്ഷിക്കുമെന്ന്
അധികൃതർ നൽകിയ ഉറപ്പിന്റെ
അടിസ്ഥാനത്തിൽ പോലീസിൽ പരാതി
ഉന്നയിച്ച വിദ്യാർത്ഥിനിയുടെ
വിവരങ്ങൾ ലഹരി മാഫിയക്ക്
ചോർത്തി നൽകിയതായി പറയപ്പെടുന്ന
ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ;
(
സി )
പ്രസ്തുത
സംഭവത്തിൽ കുറ്റക്കാരെ
കണ്ടെത്തി നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
*24.
ശ്രീ
എം വിൻസെൻറ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
ടി.സിദ്ദിഖ്
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഭക്ഷ്യസുരക്ഷാ
കമ്മീഷണറേറ്റിന്റെ 2016-21
കാലയളവിലെ പ്രവര്‍ത്തനങ്ങളെ
വിലയിരുത്തിയ സി.എ.ജി. യുടെ
റിപ്പോർട്ടിലെ നിഗമനങ്ങൾ
സംബന്ധിച്ച് സർക്കാർ തലത്തില്‍
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സ്ഥാപനങ്ങള്‍ക്ക്
ലെെസന്‍സും രജിസ്ട്രേഷനും
നല്‍കുന്ന കാര്യത്തില്‍
കമ്മീഷണറേറ്റിന്റെ പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(
സി )
നിയമ
ലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്ക്
പിഴ ചുമത്താത്തതും
കോമ്പൗണ്ടിംഗ് കേസുകള്‍
തീര്‍പ്പാക്കാത്തതും മൂലമുണ്ടായ
ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക്
ഉത്തരവാദികളായവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
*25.
ശ്രീ.
പി.പി. സുമോദ്
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ
കെ ആൻസലൻ
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്താകെ
അതിവേഗ ഇന്റര്‍നെറ്റ്
ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ
ആരംഭിച്ച കെ-ഫോൺ പദ്ധതി
ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;
വിശദാംശം നൽകാമോ;
(
ബി )
പ്രസ്തുത
പദ്ധതിയനുസരിച്ച്
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള
കുടുംബങ്ങള്‍ക്ക് സൗജന്യ
നിരക്കിൽ ഇന്റര്‍നെറ്റ് കണക്ഷൻ
ലഭ്യമാക്കുമോ; ഇതിനായുള്ള
പട്ടിക തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
സി )
പ്രസ്തുത
പദ്ധതിയിലൂടെ സര്‍ക്കാര്‍
ഓഫീസുകള്‍ക്ക് കണക്ഷൻ
ലഭ്യമാക്കുന്നതിനുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; പദ്ധതി
എന്നത്തേക്ക് പൂര്‍ത്തിയാക്കാൻ
കഴിയും; വിശദാംശം ലഭ്യമാക്കാമോ?
*26.
ശ്രീ.
എ. രാജ
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ
ഡി കെ മുരളി
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിനോദസഞ്ചാരമേഖല, സമ്പദ്
വ്യവസ്ഥ എന്നിവ
മെച്ചപ്പെടുത്തുന്നതിനായി
യാത്രാ സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുകയെന്ന
ലക്ഷ്യത്തോടെ
വിമാനത്താവളങ്ങളുടെ
വികസനത്തിനും പുതിയ
വിമാനത്താവളങ്ങള്‍
ആരംഭിക്കുന്നതിനുമായി ഈ
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ
വിശദമാക്കുമോ;
(
ബി )
ശബരിമല
വിമാനത്താവള നിർമ്മാണവുമായി
ബന്ധപ്പെട്ട നടപടികളിലെ
പുരോഗതി വിശദമാക്കാമോ?
*27.
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സാര്‍വത്രിക ആരോഗ്യ പരിരക്ഷ
ഉറപ്പുവരുത്തുന്നതിന്
സര്‍ക്കാര്‍ നടത്തുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
കാരുണ്യ
ആരോഗ്യ സുരക്ഷ പദ്ധതിയില്‍
കേന്ദ്ര സര്‍ക്കാര്‍ അറുപത്
ശതമാനം തുക നല്‍കുന്നുവെന്ന
പ്രചാരണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ഈ
പദ്ധതിയില്‍ എത്ര കുടുംബങ്ങള്‍
ഗുണഭോക്താക്കളായി ഉണ്ട്;
ഇതില്‍ എത്ര കുടുംബങ്ങളുടെ
ആരോഗ്യ പരിരക്ഷക്കായി കേന്ദ്ര
സര്‍ക്കാര്‍ വിഹിതം
ലഭ്യമാക്കുന്നുണ്ടെന്ന്
അറിയിക്കാമോ;
(
ഡി )
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം പ്രസ്തുത
പദ്ധതിയില്‍ ആകെ എത്ര രൂപ
ചെലവഴിച്ചെന്നും അതില്‍
കേന്ദ്ര, സംസ്ഥാന വിഹിതം എത്ര
വീതമായിരുന്നു എന്നുമുള്ള
കണക്ക് ലഭ്യമാണോ; എങ്കില്‍
അറിയിക്കാമോ; പ്രസ്തുത
പദ്ധതിയില്‍ കൂടുതല്‍
കുടുംബങ്ങളെ
ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിരുന്നോ;
വ്യക്തമാക്കുമോ?
*28.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
.പി. കെ. ബഷീർ
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
നിയമസഭാ തെരഞ്ഞെടുപ്പിൽ
പെരിന്തൽമണ്ണ
നിയോജകമണ്ഡലത്തിലെ തപാൽ
വോട്ടുകൾ സൂക്ഷിച്ച രണ്ടു
പെട്ടികളിൽ ഒന്ന് പെരിന്തൽമണ്ണ
ട്രഷറി സ്ട്രോങ്ങ് റൂമിൽ
നിന്നും കാണാതായിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പോസ്റ്റൽ ബാലറ്റുകൾ അടങ്ങിയ
പെട്ടി എവിടെ നിന്നാണ് പിന്നീട്
കണ്ടെത്തിയതെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
സംഭവത്തിൽ ഉദ്യോഗസ്ഥ-മാഫിയ
ഗൂഡാലോചന ഉണ്ടായിട്ടുണ്ടോ
എന്ന് പരിശോധിക്കുമോ;
(
ഡി )
ഇക്കാര്യത്തിൽ
വീഴ്ച വരുത്തിയവർക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
*29.
ശ്രീ.
എച്ച്. സലാം
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
പോലീസ് സംവിധാനത്തിന് രാജ്യത്തെ
ഏറ്റവും മികച്ച സേനകളില്‍
ഒന്നായി ദേശീയ പുരസ്കാരങ്ങള്‍
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
വിശദമാക്കാമോ; ഇപ്രകാരം ഏറ്റവും
മികച്ച രീതിയില്‍ സംസ്ഥാനത്ത്
ക്രമസമാധാനം
നിലനില്‍ക്കുമ്പോള്‍
ഒറ്റപ്പെട്ട സംഭവങ്ങള്‍
ചൂണ്ടിക്കാട്ടി പോലീസ് സേനയുടെ
വീര്യം കെടുത്തുന്ന തരത്തില്‍
ചിലർ പ്രചാരണം നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ പശ്ചാത്തലത്തില്‍
ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട
പോലീസുകാര്‍ക്കെതിരെ കര്‍ശന
നടപടിയെടുക്കാന്‍ നിര്‍ദേശം
നല്‍കിയിട്ടുണ്ടോ;
(
ബി )
നിര്‍മ്മിത
ബുദ്ധി സാങ്കേതികവിദ്യ
ഉള്‍പ്പെടെ പ്രയോഗത്തില്‍
വരുത്തി പോലീസ് സേനയുടെ
നവീകരണത്തിന് സ്വീകരിച്ചുവരുന്ന
നടപടികള്‍ വിശദമാക്കാമോ;
(
സി )
സമൂഹത്തിലെ
സ്ത്രീകള്‍, വയോധികർ ഉള്‍പ്പെടെ
പരിഗണന അര്‍ഹിക്കുന്ന
വിഭാഗങ്ങള്‍ക്ക് പോലീസിന്റെ
പ്രത്യേക കരുതല്‍
ഒരുക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ ?
*30.
ശ്രീ.
പി.വി.അൻവർ
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുജനാരോഗ്യ സംരക്ഷണ മേഖലയിൽ
സാര്‍വത്രിക ആരോഗ്യ പരിരക്ഷ
ലക്ഷ്യമാക്കി സർക്കാർ
നടപ്പാക്കി വരുന്ന കാരുണ്യ
ആരോഗ്യ സുരക്ഷാ പദ്ധതിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ നടത്തിപ്പിനായി
നിയമപ്രകാരം അര്‍ഹമായ കേന്ദ്ര
വിഹിതം ലഭ്യമാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
നാഷണൽ
ഫുഡ് സെക്യൂരിറ്റി ആക്ട്
പ്രകാരമുള്ള വിവരങ്ങള്‍
അടിസ്ഥാനമാക്കി വിഹിതം
അനുവദിക്കണമെന്ന ആവശ്യത്തോട്
കേന്ദ്ര സര്‍ക്കാരിന്റെ സമീപനം
വ്യക്തമാക്കാമോ; പ്രസ്തുത
വിഷയത്തില്‍ ആവശ്യമായ അനുകൂല
നടപടി സ്വീകരിക്കുവാൻ കേന്ദ്ര
സർക്കാരില്‍ സമ്മര്‍ദ്ദം
ചെലുത്തുമോ; വിശദമാക്കുമോ?
|
|
|
|
|
|
|
|