UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1742.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം തുറമുഖ വകുപ്പിലും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക നിയമനങ്ങൾ, കരാർ നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഏതൊക്കെ തസ്തികളിലാണ് ഇപ്രകാരം നിയമനം നടത്തിയിട്ടുള്ളതെന്നും അറിയിക്കുമോ;
( ബി )
ഇപ്രകാരം നിയമിതരായവർക്ക് വേതനവും മറ്റ് ആനുകൂല്യങ്ങളുമായി 2022 ഒക്ടോബർ മാസം അനുവദിച്ച ആകെത്തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
ഇതിൽ എംപ്ലോയ്മെന്റ് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണെന്നും മറ്റുള്ള നിയമനങ്ങളിൽ റിക്രൂട്ട്മെന്റിനായി അവലംബിച്ച മാർഗം ഏതാണെന്നും ഏത് ഏജൻസി മുഖേനയാണ് നിയമനങ്ങൾ നടത്തിയതെന്നുമുള്ള വിശദാംശം വ്യക്തമാക്കുമോ?
1743.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കല്‍ പോര്‍ട്ടിനെ റീജിയണല്‍ പോര്‍ട്ടായി ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കുമോ;
( ബി )
പോര്‍ട്ടില്‍ എത്തിച്ചേരുന്ന കപ്പലുകള്‍ക്ക് ആവശ്യമായ ശുദ്ധജല വിതരണത്തിനുള്ള പെെപ്പ്‍ലെെന്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ?
1744.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂരില്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന ഗ്രീന്‍ ഫീല്‍ഡ് തുറമുഖത്തിന്റെ പഠനങ്ങള്‍ പൂര്‍ത്തിയായോ; അറിയിക്കാമോ;
( ബി )
ഈ പ്രവൃത്തി എപ്പോഴത്തേക്ക് ആരംഭിക്കാന്‍ കഴിയും; വിശദാംശം അറിയിക്കാമോ?
1745.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ ജി എസ് ജയലാൽ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വികസനത്തിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ അട്ടിമറിക്കുന്നതിന് വിദേശ സഹായത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ ശ്രമിക്കുന്നതായുളള വാർത്തകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
തുറമുഖ നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്നവരെ സംബന്ധിച്ച് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അന്വേഷണം നടത്തിയതായുളള വാർത്തകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് സംബന്ധിച്ച് എന്തെങ്കിലും റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത തുറമുഖ നിർമ്മാണത്തിനെതിരായി സമരം ചെയ്യുന്ന സംഘടനകളുമായി സംസ്ഥാന സർക്കാര്‍ നടത്തിയിട്ടുള്ള സമവായ ചർച്ചകളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശവാസികളുടെ ക്ഷേമത്തിനായും അടിസ്ഥാനസൗകര്യ വികസനത്തിനായും ഈ സര്‍ക്കാര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ഇ )
തുറമുഖ നിർമ്മാണം തടസരഹിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുവേണ്ടി ഈ സർക്കാർ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
1746.
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. നജീബ് കാന്തപുരം
ശ്രീ . പി . ഉബൈദുള്ള
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനുളള നടത്തിപ്പിനായി ചെലവായ തുക തുറമുഖ നിര്‍മ്മാണ കമ്പനി അടയ്ക്കണമെന്ന് റവന്യൂ വകുപ്പ് ശിപാർശ ചെയ്തിരുന്നോ എന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത തുക അടയ്ക്കുന്നതിൽ നിന്നും തുറമുഖ നിര്‍മ്മാണ കമ്പനിയെ ഒഴിവാക്കിയിട്ടുണ്ടോ;
( സി )
പ്രസ്തുത കമ്പനിക്ക് 44.90 കോടി രൂപയുടെ ഇളവ് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ?
1747.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ആശങ്കകള്‍ പരിഹരിക്കുന്നതിനായി വകുപ്പ് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ?
1748.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തീരശോഷണത്തിന് കാരണമാകുന്നുവെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത മേഖലയിലെ തീരശോഷണം സംബന്ധിച്ച് പഠനം നടത്തുന്നതിനായി സമിതി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിൽ അംഗങ്ങള്‍ ആരെല്ലാമെന്നും എന്തെല്ലാം പഠന വിഷയങ്ങളാണ് സമിതിയുമായി ധാരണയിലെത്തിയിരിക്കുന്നതെന്നും അറിയിക്കാമോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
തുറമുഖ നിര്‍മാണം നടക്കുന്നതിന്റെ 20 കി. മീ. ചുറ്റളവില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ സ്ഥിരമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; പാരിസ്ഥിതിക വ്യതിയാനങ്ങൾ സംബന്ധിച്ച എന്തെങ്കിലും ഇത്തരത്തിലുള്ള നിരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
1749.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട സമരത്തിനും സംഘർഷത്തിനും ഇടയാക്കിയ സാഹചര്യം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങളും സർക്കാരിന്റെ നിലപാടുകളും എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
സമരം ചെയ്യുന്നവർ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് ഇതുവരെ പരിഹാരം കാണാൻ കഴിയാത്തതെന്ത് കൊണ്ടാണ്; പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിനായി വകുപ്പുമന്ത്രി ഇതുവരെ നടത്തിയ ഇടപെടലുകളും ചർച്ചകളും സംബന്ധിച്ച വിശദാംശം നൽകാമോ;
( ഡി )
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതിനുള്ള തടസ്സങ്ങൾ എന്താണെന്നും പ്രസ്തുത തടസ്സങ്ങൾ പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ?
1750.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ ഐ ബി സതീഷ്
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു അന്താരാഷ്ട്ര തുറമുഖമെന്ന നിലയില്‍ വിഴിഞ്ഞത്തിന് ഇന്ത്യയിലെ മറ്റ് തുറമുഖങ്ങളില്‍ നിന്നും വ്യത്യസ്തമായ എന്തെല്ലാം അനുകൂല ഘടകങ്ങളാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശത്ത് ഒരു വിഭാഗം ആളുകള്‍ നടത്തുന്ന സമരത്തില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് സർക്കാർ പരിശോധിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത സമരക്കാരുമായുള്ള ചര്‍ച്ചയില്‍ അംഗീകരിച്ച ആവശ്യങ്ങളും സംസ്ഥാന താത്പര്യം പരിഗണിച്ച് നിരസിച്ച ആവശ്യങ്ങളും എന്തെല്ലാമാണെന്നും ആയതിന്റെ കാരണങ്ങളും അറിയിക്കാമോ;
( ഡി )
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമ്പോള്‍ അന്താരാഷ്ട്ര തുറമുഖം എന്ന നിലയില്‍ കേരളത്തിന് ലഭിക്കുന്ന പ്രയോജനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
1751.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് തീരദേശവാസികൾ നടത്തുന്ന സമരം സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ സമരക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( ബി )
സമരസമിതിയുമായി നടത്തിയ ചർച്ചയിൽ സർക്കാരിന് മുന്നിൽ സമരസമിതി ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ എന്തൊക്കെയാണെന്നും ഇതിൽ ഏതൊക്കെ കാര്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനം എടുത്തിട്ടുണ്ടെന്നുമുള്ള വിശദാംശം നൽകുമോ;
( സി )
സമരസമിതി ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ അംഗീകരിക്കാത്തതായിട്ടുള്ളവയുണ്ടോ; എങ്കില്‍ അതിന് കാരണം വ്യക്തമാക്കുമോ;
( ഡി )
തീരദേശ ജനതയെ വിശ്വാസത്തിൽ എടുത്തുകൊണ്ട് പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1752.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീമതി ഒ എസ് അംബിക
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16 കാലത്തെ സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ട പ്രകാരം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കമ്പനി വ്യവസ്ഥകള്‍ക്ക് അനുസൃതമായി നിര്‍മ്മാണം തുടരുമ്പോള്‍ പദ്ധതി അട്ടിമറിക്കാന്‍ ചിലർ ശ്രമം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം ശ്രമം സൃഷ്ടിക്കുന്ന ആശങ്ക പരിഹരിക്കുന്നതിന് നടത്തുന്ന ഇടപെടലുകള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത തുറമുഖം യാഥാര്‍ത്ഥ്യമായാല്‍ കൈവരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബ് എന്ന നിലയില്‍ തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നതോടുകൂടി സംസ്ഥാനത്തിന്റെയാകെ വികസനത്തിന് ഗതിവേഗം പകരുന്ന ഈ പദ്ധതി അട്ടിമറിക്കാന്‍ നടത്തുന്നതായി പറയപ്പെടുന്ന ശ്രമം തുറന്നു കാട്ടാന്‍ നടപടി സ്വീകരിക്കുമോ?
1753.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മാരിടെെം ബാേര്‍ഡ് എന്നാണ് രൂപീകരിച്ചതെന്നും ഏതെങ്കിലും നിയമത്തിന്റെയാേ സ്റ്റ്യാറ്റ്യൂട്ടിന്റെയാേ ആക്ടിന്റെയാേ അടിസ്ഥാനത്തിലാണാേ ഇത് രൂപീകരിച്ചിട്ടുള്ളതെന്നും ഇതിന്റെ ചുമതലകള്‍ എന്താെക്കെയാണെന്നും പ്രസ്‌തുത ബാേര്‍ഡ് രൂപീകരിക്കപ്പെടുന്നതിന് മുന്‍പ് പ്രസ്തുത ചുമതലകള്‍ നിര്‍വ്വഹിച്ചിരുന്നത് എന്ത് സംവിധാനത്തിലൂടെയാണെന്നുമുള്ള വിവരങ്ങള്‍ നല്‍കുമോ; വ്യക്തമാക്കാമോ;
( ബി )
കേരള ഇന്‍ലാന്‍ഡ് വെസ്സല്‍സ് റൂള്‍ 2010 പ്രകാരം ഉള്‍നാടന്‍ ജലഗതാഗതത്തിന് ആവശ്യമായ ഏതാെക്കെ ലെെസന്‍സുകളാണ് മാരിടെെം ബാേര്‍ഡ് മുഖേന നല്‍കുന്നത്; അറിയിക്കുമോ;
( സി )
കനാല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍പ് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മുഖേന നല്‍കിവരുന്നതും ജലഗതാഗത വകുപ്പിലെ ബാേട്ട് മാസ്റ്റര്‍ തസ്തികയ്ക്ക് ആവശ്യമായതുമായ ബാേട്ട് മാസ്റ്റര്‍ ലെെസന്‍സ് നല്‍കുന്നതിന് മാരിടെെം ബാേര്‍ഡിനെ ചുമതലപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( ഡി )
ഇതുമൂലം പന്ത്രണ്ട് വര്‍ഷമായി അന്‍പതിലധികം ബാേട്ട് മാസ്റ്റര്‍ തസ്തികയില്‍ നിയമനം നടത്താന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( ഇ )
2010ലെ കേരള ഇന്‍ലാന്‍ഡ് വെസ്സല്‍സ് റൂളില്‍ ആവശ്യമായ ദേഭഗതി വരുത്തി ബാേട്ട് മാസ്റ്റര്‍ ലെെസന്‍സ് കേരള മാരിടെെം ബാേര്‍ഡ് മുഖേന നല്‍കുന്നതിന് നടപടി സ്വീകരിക്കുമാേ എന്ന് വ്യക്തമാക്കാമോ?
1754.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴിക്കല്‍ തുറമുഖത്തെ ഡ്രെഡ്ജിംഗ് മെറ്റീരിയല്‍ നീക്കം ചെയ്യുന്ന പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
2022 ജൂലെെ മാസം 23325 ടണ്‍ മെറ്റീരിയല്‍ നീക്കം ചെയ്യാനുള്ളതില്‍ എത്ര ടണ്‍ നീക്കം ചെയ്തിട്ടുണ്ടെന്നും ഇനി എത്ര ബാക്കിയുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ?
1755.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി കായലിന്റെ വിവിധ ഭാഗങ്ങളില്‍ മുങ്ങിക്കിടക്കുന്ന യാനങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ ജീവനും ഉപജീവനത്തിനും തടസ്സം സൃഷ്ടിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അതിനൂതന സാങ്കേതിക സംവിധാനങ്ങളുളള കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനെക്കൊണ്ട് പ്രസ്തുത യാനങ്ങള്‍ നീക്കം ചെയ്യുന്നതിനായുള്ള നടപടി സ്വീകരിക്കുമോ?
1756.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ മംഗൽപാടി ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട മുട്ടം ബങ്കര ബീച്ചിൽ പാർക്ക് നിർമ്മിക്കുന്നതിനുവേണ്ടി തുറമുഖ വകുപ്പിന്റെ ഭൂമി പ്രസ്തുത ഗ്രാമപഞ്ചായത്തിന് അനുവദിക്കുന്നത് സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പാർക്ക് നിർമ്മിക്കുന്നതിനായി പ്രസ്തുത ഭൂമി മംഗൽപാടി ഗ്രാമപഞ്ചായത്തിന് എപ്പോൾ അനുവദിക്കാൻ കഴിയുമെന്ന് വിശദമാക്കുമോ?
1757.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ കാഴ്ച ബംഗ്ലാവുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വിനോദസഞ്ചാരികള്‍ കൂടുതലായി എത്തിച്ചേരുന്ന മൂന്നാര്‍ മേഖലയില്‍ പുതിയ കാഴ്ചബംഗ്ലാവ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1758.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ മണ്ഡലത്തിൽ എത്ര പദ്ധതികൾ മ്യൂസിയം, പുരാവസ്തു വകുപ്പിന് കിഴിൽ നടന്നുകൊണ്ടിരിക്കുന്നുവെന്നും എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്നും വിശദമാക്കാമോ?
1759.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ എ.വി. സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ചരിത്ര മ്യൂസിയം നിര്‍മ്മിക്കുന്നതിനായി പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ചരിത്ര മ്യൂസിയം ഒരുക്കുന്നതിന് ഈ സാമ്പത്തിക വര്‍ഷം തന്നെ ഫണ്ട് അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
1760.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മ്യൂസിയം വകുപ്പിലും പുരാവസ്തു വകുപ്പിലും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക/കരാർ നിയമനങ്ങൾ നടത്തിയിട്ടുണ്ട്; ഏതൊക്കെ തസ്തികളിലാണ് ഇപ്രകാരം നിയമനം നടത്തിയിട്ടുള്ളത്; ഇപ്രകാരം നിയമിതരായവർക്ക് വേതനവും മറ്റ് ആനുകൂല്യങ്ങളുമായി 2022 ഒക്ടോബർ മാസം അനുവദിച്ച ആകെത്തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിയമനങ്ങളില്‍ എംപ്ലോയ്‍മെന്റ് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണ്; മറ്റുള്ള നിയമനങ്ങളിൽ റിക്രൂട്ട്മെന്റിനായി അവലംബിച്ച മാർഗം ഏതാണ്; ഏത് ഏജൻസി മുഖേനയാണ് നിയമനങ്ങൾ നടത്തിയത് വിശദാംശം നൽകുമോ?
1761.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തിലെ കുങ്കിച്ചിറയിലെ നവീകരണ പ്രവൃത്തികുളടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
കുങ്കിച്ചിറ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നതിനുണ്ടാകുന്ന കാലതാമസം എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
കാലതാമസം പരിഹരിക്കാന്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
1762.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം നഗരത്തിന്റെ വ്യാപാര-വാണിജ്യ ചരിത്രവുമായി ബന്ധപ്പെട്ടതും വാസ്തു ശില്പ ഭംഗിയുള്ളതുമായ പുകയില പണ്ടകശാലയുടെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാന വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ ഗോഡൗണായി പ്രവര്‍ത്തിച്ച് വരുന്ന നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള പ്രസ്തുത സ്മാരകത്തിന്റെ സംരക്ഷണത്തിനായി പുരാവസ്തു വകുപ്പ് അടിയന്തര നടപടി സ്വീകരിക്കുമോ?
1763.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ നെറുങ്കൈതക്കോട്ട ഭഗവതി ക്ഷേത്രം ചരിത്ര സ്മാരകമാക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ബി )
പ്രസ്തുത ക്ഷേത്രം ചരിത്ര സ്മാരകമാക്കുന്നതിന്റെ ഭാഗമായി പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള ശിപാര്‍ശ സര്‍ക്കാരില്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( സി )
പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുവേണ്ട അടിയന്തര നടപടി സ്വീകരിക്കുമോ?
1764.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി ഹജൂർ കച്ചേരി ജില്ലാ പൈതൃക മ്യൂസിയത്തിന്റെ രണ്ടാംഘട്ട നിർമ്മാണവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഡി.പി.ആർ. പ്രകാരമുള്ള എസ്റ്റിമേറ്റ് തുക എത്രയാണെന്നും പ്രസ്തുത എസ്റ്റിമേറ്റ് പ്രകാരം എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കുന്നതെന്നും അറിയിക്കാമോ?
1765.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി മണ്ഡലത്തിലെ പുരാവസ്തു വകുപ്പിന്റെ അധീനതയിലുളള കെട്ടിടങ്ങള്‍, സ്മാരകങ്ങള്‍ എന്നിവ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഇവയുടെ സംരക്ഷണത്തിനായി ഈ സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( സി )
ഇത്തരം കെട്ടിടങ്ങള്‍ക്ക് സമീപം നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നതിന് എന്തെല്ലാം തരത്തിലുളള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കാമോ?
1766.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര ക്ഷേത്രങ്ങൾ പുരാവസ്തു വകുപ്പ് ഏറ്റെടുത്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;
( ബി )
ചെങ്ങന്നൂരില്‍ ശാസ്താംകുളങ്ങര ക്ഷേത്രം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് എന്തെങ്കിലും നടപടി ആരംഭിച്ചിട്ടുണ്ടോ;
( സി )
ബ്രിട്ടീഷ്കാരുടെ കാലത്ത് നിര്‍മ്മിച്ച ചെങ്ങന്നൂര്‍ ഇറപ്പുഴ പഴയ പാലം പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1767.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1900-05 കാലഘട്ടത്തിലെ വിവിധ ദേശങ്ങൾ സംബന്ധിച്ച് ബ്രിട്ടീഷ് കാലഘട്ടത്തിൽ തയ്യാറാക്കിയ സെറ്റിൽമെൻറ് രജിസ്റ്ററുകൾ കോഴിക്കോട് പുരാരേഖാ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ടോ; അറിയിക്കുമോ;
( ബി )
പ്രസ്തുത സെറ്റിൽമെൻറ് രജിസ്റ്ററിൽ നാല്പത്തിഏഴാമതായി പ്രതിപാദിച്ചിട്ടുള്ള അട്ടപ്പാടി ദേശം സംബന്ധിച്ച രേഖയുടെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
കോഴിക്കോട് പുരാരേഖാ ലൈബ്രറിയിലെ പുരാരേഖകൾ ഡിജിറ്റൈസ് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇവ ഡിജിറ്റൈസ് ചെയ്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
ഇവിടെ സൂക്ഷിച്ചിട്ടുള്ള രേഖകൾ പ്രകാരം 1947-ന് മുമ്പ് മലബാറിൽ എത്ര ബ്രിട്ടീഷ് തോട്ടങ്ങളാണ് ഉണ്ടായിരുന്നത്; ഇതിൽ എത്രയെണ്ണമാണ് ബ്രിട്ടീഷുകാർ നേരിട്ട് കൈവശം വെച്ചിരുന്നത്; വ്യക്തമാക്കുമോ?
1768.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ പുരാവസ്തു-ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
മട്ടന്നൂര്‍ മണ്ഡലത്തില്‍ പുരാവസ്തു വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം നല്‍കാമോ; പ്രസ്തുത മണ്ഡലത്തില്‍ പുതിയ പദ്ധതികള്‍ എന്തെങ്കിലും പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
1769.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രവൃത്തികളാണ് നിര്‍വഹിക്കാന്‍ കഴിഞ്ഞത് എന്ന് വ്യക്തമാക്കുമോ?
1770.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സിവിൽ സ്റ്റേഷനിലെ പുരാരേഖ വകുപ്പ് ലൈബ്രറിയിൽ നിന്നും പുരാരേഖകൾ നഷ്ടപ്പെടുന്നതായുള്ള പരാതി ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
1901-1905 കാലഘട്ടത്തില്‍ ബ്രിട്ടീഷുകാർ തയ്യാറാക്കിയ ദേശങ്ങളുടെ സെറ്റിൽമെൻറ് രജിസ്റ്ററിൽ അട്ടപ്പാടിയെ കുറിച്ചുള്ള രജിസ്റ്റർ ലൈബ്രറിയിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1771.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പുരാവസ്തു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്തുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള എത്ര സര്‍ക്കാര്‍ ഓഫീസുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്; പ്രസ്തുത ഇനത്തില്‍ ഓരോ ഓഫീസിനും എത്ര രൂപ വീതം ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
തിരുവനന്തപുരം താലൂക്ക് ഓഫീസിലും പരിസര പ്രദേശത്ത് ഉള്ള മറ്റ് ഓഫീസുകള്‍ക്കും അവസാനമായി അറ്റകുറ്റപ്പണികള്‍ നടത്തുവാനായി വിനിയോഗിച്ച തുകയുടെ ഇനം തിരിച്ചുള്ള വിവരം നല്‍കാമോ;
( ഡി )
പ്രസ്തുത ഓഫീസുകളില്‍ ഇഴജന്തുക്കളുടെ ശല്യമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.