UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1895.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നശേഷം വിവിധ സർവകലാശാലകളുടെ പ്രൊചാൻസലർ എന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചാൻസലർ കൂടിയായ ഗവർണർക്ക് നൽകിയ കത്തുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
1896.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നടപടികളുടെ ഫലമായി അക്കാദമിക, ഭൗതിക മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ?
1897.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ഡോ സുജിത് വിജയൻപിള്ള
ശ്രീ. പി. നന്ദകുമാര്‍
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികൾക്കിടയിലെ മയക്കുമരുന്ന് വ്യാപനം തടയുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
ലഹരിക്കെതിരായ പോരാട്ടം വളരെ ചെറുപ്രായത്തിൽത്തന്നെ വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്ത് വരുന്നതെന്ന് വെളിപ്പെടുത്തുമോ;
( സി )
ലഹരിവിരുദ്ധ പ്രചരണം സമൂഹത്തിന്റെ എല്ലാ മേഖലകളിലും എത്തിക്കുന്നതിന് വിദ്യാർത്ഥികൾ ഉൾപ്പെട്ട സ്ഥിരവും സജീവവുമായ സമിതികള്‍ക്ക് രൂപം നല്‍കുന്നതിനെക്കുറിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ടോ എന്ന് അറിയിക്കാമോ?
1898.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ എം മുകേഷ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കലാലയങ്ങളില്‍ ലിംഗനീതി ബോധനത്തിനും പരാതി പരിഹാരങ്ങള്‍ക്കുമായി പ്രത്യേകമായ പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഇതിന്റെ ഭാഗമായി പ്രത്യേകമായ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
സമൂഹത്തിൽ ലൈംഗികാതിക്രമങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്യാമ്പസുകളില്‍ വൈകാരിക സുരക്ഷ ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടോ; ഇതിനായി ക്യാമ്പസുകളില്‍ പ്രത്യേക കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
കോളേജ് വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യ പരിപാലനം ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി ആരംഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1899.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യു.ജി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ സെലക്ഷൻ പ്രക്രിയയിലൂടെ വൈസ് ചാൻസലർമാരായി നിയമനം ലഭിച്ചവർ കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ചുപിടിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത വിസിമാരിൽ നിലവിൽ സർവീസിൽ നിന്ന് വിരമിച്ചവരും ഉൾപ്പെട്ടിട്ടുണ്ടോ; നിയമനപ്രക്രിയ അസാധുവായ സാഹചര്യത്തിൽ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
1900.
ശ്രീ സജി ചെറിയാൻ
ശ്രീ. പി.വി.അൻവർ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാപ്പ് പഞ്ചായത്തുകള്‍ ജനാധിപത്യത്തിന്റെ ആദ്യകാല മാതൃകയാണെന്നും വേദകാലം മുതല്‍ രാജ്യത്ത് ജനാധിപത്യ വ്യവസ്ഥ ഉണ്ടെന്നും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ജി.സി. ചെയര്‍മാന്‍ ഗവര്‍ണര്‍മാര്‍ക്ക് കത്തെഴുതിയതായിട്ടുളള മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അശാസ്ത്രീയവും ചരിത്രവിരുദ്ധവുമായ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമം നടക്കുന്നതായി വിലയിരുത്തിയിട്ടുണ്ടോ;
( സി )
കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ നല്‍കിവരുന്ന നൂറോളം ശാസ്ത്ര പുരസ്കാരങ്ങളും എന്‍ഡോവ്‌മെന്റുകളും നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് വിജ്ഞാപനം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ഡി )
ശാസ്ത്ര ഗവേഷണ രംഗത്ത് പ്രസ്തുത നടപടികള്‍ എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുക എന്ന് വിലയിരുത്തിയിട്ടുണ്ടോ?
1901.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
01.01.2016 മുതൽ 25.11.2022 വരെയുള്ള കാലയളവിൽ യൂണിവേഴ്സിറ്റികളിൽ ഭിന്നശേഷി വിഭാഗങ്ങൾക്കും പിന്നോക്ക സമുദായങ്ങൾക്കുമുള്ള സംവരണ ബാക്ക് ലോഗിന്റെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കാലയളവിൽ നടത്തിയ ബാക്‌ലോഗ് നിയമനങ്ങളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ബാക്ക് ലോഗ് നാളിതുവരെ നികത്തിയിട്ടില്ലെങ്കിൽ കാരണം എന്താണെന്നും ബാക്ക് ലോഗ് നിയമനങ്ങള്‍ പൂർത്തീകരിക്കുന്നത് എപ്പോഴെന്നും വ്യക്തമാക്കുമോ?
എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജുകളിലെ അദ്ധ്യാപകരെ സംബന്ധിച്ച വിവരങ്ങള്‍
1902.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ നിലവിലുള്ള അദ്ധ്യാപക തസ്തികകളുടെ അംഗീകൃത എണ്ണം എത്രയെന്ന് തസ്തിക, കോളേജ് തിരിച്ച് വിശദമാക്കുമോ;
( ബി )
പ്രസ്തുത തസ്തികകളിൽ സ്ഥിരനിയമനം ലഭിച്ച എത്ര പേർ ജോലി ചെയ്യുന്നുണ്ടെന്നും എത്ര തസ്തികകളിൽ ഒഴിവുകൾ നിലവിലുണ്ടെന്നും കോളേജ് തിരിച്ച് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ സ്ഥിരനിയമനം ലഭിച്ച് നിലവിൽ ജോലിചെയ്യുന്ന അദ്ധ്യാപകരുടെ പേര്, വയസ്, ലിംഗം, മതം, തസ്തിക, വിഷയം, ഉയർന്ന യോഗ്യത, നിയമനം ലഭിച്ച തീയതി, സർവീസിൽ നിന്നും വിരമിക്കേണ്ട തിയതി, നിയമനം ലഭിച്ചത് പൊതു വിഭാഗത്തിലോ, സംവരണ വിഭാഗത്തിലോ, സംവരണ നിയമനമാണെങ്കിൽ ഏത് സംവരണ വിഭാഗം എന്നീ വിശദാംശങ്ങൾ ലഭ്യമാക്കുമോ?
താൽക്കാലിക/കരാർ നിയമനങ്ങൾ
1903.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വകുപ്പിലും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക നിയമനങ്ങളും കരാർ നിയമനങ്ങളും നടത്തിയിട്ടുണ്ടെന്നും ഏതൊക്കെ തസ്തികളിലാണ് ഇപ്രകാരം നിയമനം നടത്തിയിട്ടുള്ളതെന്നും ഇപ്രകാരം നിയമിതരായവർക്ക് വേതനവും മറ്റ് ആനുകൂല്യങ്ങളുമായി 2022 ഒക്ടോബറിൽ അനുവദിച്ച തുക എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
ഇതിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണ്; മറ്റുള്ള നിയമനങ്ങളിൽ റിക്രൂട്ട്മെന്റിനായി അവലംബിച്ച മാർഗം ഏതാണ്; ഏത് ഏജൻസി മുഖേനയാണ് നിയമനം നടത്തിയത്; വിശദാംശം നൽകുമോ?
1904.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർക്ക് പുനർനിയമനം നൽകിയത് യു.ജി.സി. മാനദണ്ഡങ്ങൾക്ക് അനുസൃതമായാണോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിയമനം സംബന്ധിച്ച ഫയലിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1905.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ ഗവൺമെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1 .71 ഏക്കർ സ്ഥലം വിട്ടുനൽകുന്നതിന് ഭൂവുടമകള്‍ സമ്മതപത്രം നല്‍കിയിട്ടും പ്രസ്തുത സ്ഥലം ഏറ്റെടുക്കുന്നതില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
യു.ജി.സി. അംഗീകാരം ലഭ്യമാക്കാന്‍ 5 ഏക്കര്‍ സ്ഥലം ആവശ്യമാണെന്നിരിക്കെ സമ്മതപത്രം ലഭ്യമായ പ്രസ്തുത സ്ഥലവും സമീപത്തായി നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന 7.5 ഏക്കര്‍ സ്ഥലവും ഏറ്റെടുക്കുന്നതിലെ കാലതാമസത്തിന് കാരണം വ്യക്തമാക്കുമോ;
( സി )
അടിസ്ഥാന സൗകര്യ വികസനത്തിനായി 2017-ല്‍ കിഫ്ബി അനുവദിച്ച 10 കോടി രൂപ നഷ്ടമാകാനുളള സാധ്യത കണക്കിലെടുത്ത്, 25 കിലോമീറ്റര്‍ മാത്രം നീളവും പരമാവധി 3 കിലോമീറ്റര്‍ മാത്രം വീതിയുമുളള വെെപ്പിന്‍ ദ്വീപ് മണ്ഡലത്തില്‍ ലഭ്യമായ ഭൂമി അടിയന്തരമായി ഏറ്റെടുക്കുവാന്‍ നടപടി സ്വീകരിക്കുമോ; നാളിതുവരെ സ്വീകരിച്ചിട്ടുളള നടപടി വിശദമാക്കുമോ;
( ഡി )
പ്രസ്തുത വിഷയം ചര്‍ച്ച ചെയ്യുന്നതിനായി 16.5.2022, 5.11.2022 തീയതികളിൽ മന്ത്രിക്ക് സമര്‍പ്പിച്ച കത്തിന്മേൽ സ്വീകരിച്ചിട്ടുളള നടപടി വിശദമാക്കുമോ?
1906.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ ഗവ. പി.ടി.എം കോളേജില്‍ ബി.എ. ഉറുദു കോഴ്‌സ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1907.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതിയ കോളേജുകൾ ആരംഭിക്കുന്നതിനായി എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഉണ്ടെങ്കില്‍ എവിടെയെല്ലാം എന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
1908.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിനാനൂർ-കരിന്തളം ഗവൺമെന്റ് ആർട്സ് & സയൻസ് കോളേജിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ ഏതൊക്കെ കോഴ്സുകളാണെന്നും ആയത് എപ്പോൾ ആരംഭിക്കുമെന്നും അറിയിക്കുമോ?
1909.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക ഗവ. കോളേജിൽ പുതിയ ഡിഗ്രി, പിജി കോഴ്സുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത കോളേജിൽ 2022-23 അധ്യായന വർഷം ബി കോം കോഴ്സിന് അപേക്ഷ നൽകിയ വിദ്യാർത്ഥികളുടെ എണ്ണം, അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണം എന്നിവ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കോളേജിൽ ബി.കോം അഡീഷണൽ ബാച്ച് അടുത്ത വർഷം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1910.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ യൂണിവേഴ്സിറ്റികളില്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് വിഷയങ്ങളില്‍ ഡിഗ്രിക്കും പി.ജി.ക്കും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഉയര്‍ന്ന ഫീസ് നിരക്കുകള്‍ കുറച്ച് പ്രസ്തുത സീറ്റുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ബി )
എയ്ഡഡ്- സ്വകാര്യ മേഖലകളില്‍ ഡിഗ്രി കോഴ്സിനും പി.ജി. കോഴ്സിനും ഉയര്‍ന്ന ഫീസ് ഈടാക്കുന്നതും പി.ടി.എ.ഫണ്ട്, ഡെവലപ്മെന്റ് ഫണ്ട് എന്നീ ഇനത്തില്‍ കൂടുതല്‍ തുക ഈടാക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം ഉയര്‍ന്ന ഫീസുകള്‍ കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1911.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ 01.11.22 തീയതി പ്രാബല്യത്തിലുള്ള അദ്ധ്യാപക തസ്തികകളുടെ അംഗീകൃത എണ്ണം എത്രയെന്ന് തസ്തിക, കോളേജ് തിരിച്ചു വിശദമാക്കുമോ;
( ബി )
പ്രസ്തുത കോളേജുകളിൽ സ്ഥിരനിയമനം ലഭിച്ച് നിലവിൽ ജോലിചെയ്യുന്ന അദ്ധ്യാപകരുടെ പേര്, തസ്തിക, വിഷയം, നിയമനം ലഭിച്ച തീയതി, സർവീസിൽ നിന്നും വിരമിക്കേണ്ട തിയതി, നിയമനം ലഭിച്ച വിഭാഗം (പൊതു /സംവരണ വിഭാഗം) എന്നീ വിശദാംശങ്ങൾ ലഭ്യമാക്കുമോ?
1912.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൊകേരി ഗവണ്‍മെന്റ് കോളേജിലെ ബി. എ. എക്കണോമെട്രിക്സ് ആന്റ് ഡാറ്റാ മാനേജ്മെന്റ് കോഴ്സിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ ലാബ് നിര്‍മ്മിക്കുന്നതിനുള്ള പ്രൊപ്പോസലിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ എന്നറിയിക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തൊക്കെ സജ്ജീകരണങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത് എന്നറിയിക്കുമോ;
( സി )
ഏത് ഏജന്‍സി വഴിയാണ് പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുക എന്നും, അടങ്കല്‍ തുക എത്രയാണെന്നും അറിയിക്കുമോ?
1913.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര കുളത്തൂര്‍ ഗവ: കോളേജിന് നാക് അംഗീകാരം ലഭിക്കാന്‍ സ്വീകരിച്ച നടപടിയെന്തെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത അംഗീകാരം ലഭിക്കാന്‍ പൂര്‍ത്തീകരിക്കേണ്ട നടപടിക്രമങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും പ്രീഫാബ് കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുവദിച്ച തുകയെത്രയെന്നും ഇതിന്റെ പ്രവൃത്തി എന്ന് പൂർത്തീകരിക്കുമെന്നും വ്യക്തമാക്കുമോ; പ്രസ്തുത പ്രവൃത്തിയുടെ ചുമതല ഏത് ഏജൻസിക്കാണ് എന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ നല്‍കിയ ഭരണാനുമതി നമ്പരും തീയതിയും വിശദമാക്കുമോ?
1914.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൊകേരി കോളേജിലെ ലേഡീസ് ഹോസ്റ്റല്‍, ലൈബ്രറി ബ്ലോക്ക് എന്നിവയുടെ പ്രവൃത്തികള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ; പ്രസ്തുത പ്രവൃത്തികള്‍ നടപ്പാക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോയെന്നും പ്രസ്തുത പ്രവൃത്തി എന്ന് പൂർത്തീകരിക്കുമെന്നും അറിയിക്കുമോ;
( ബി )
പ്രസ്തുത കോളേജിലെ ഇന്റേണല്‍ റോഡ് നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ അവസ്ഥ അറിയിക്കുമോ; പ്രസ്തുത പ്രവൃത്തി ഏത് ഏജന്‍സി മുഖേനയാണ് നടപ്പിലാക്കുന്നതെന്നും എന്ന് പൂര്‍ത്തീകരിക്കാൻ സാധിക്കുമെന്നും അറിയിക്കുമോ?
1915.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര കുളത്തൂര്‍ ഗവ: കോളേജില്‍ എം.എസ്.സി. ജോഗ്രഫി, എം.എസ്.സി. ബയോകെമിസ്ട്രി എന്നീ കോഴ്‍സുകള്‍ ആരംഭിക്കുന്നതിന് നല്‍കിയ അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടിയെന്തെന്ന് വിശദമാക്കുമോ;
( ബി )
2023-24 അധ്യയന വര്‍ഷം കോഴ്‍സ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കഴിയുമോ എന്ന് വ്യക്തമാക്കുമോ?
1916.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിട സൗകര്യങ്ങള്‍ നിലവിലുള്ള സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്ന വിഷയം പരിഗണനയിലുണ്ടോ;
( ബി )
കുന്ദമംഗലം ഗവ. കോളേജില്‍ പുതിയ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?
1917.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി പൂർത്തിയാകുന്ന മുറക്ക് ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ ന്യൂ ജനറേഷൻ കോഴ്‌സുകൾ അനുവദിക്കുന്ന കാര്യം പരിശോധിക്കുമോ; എങ്കിൽ ഇക്കാര്യത്തിൽ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( സി )
കുട്ടികളുടെ യാത്രാ സൗകര്യത്തിനായി കൂത്തുപറമ്പിൽ നിന്നും കോളേജിലേക്കും തിരിച്ചും വാഹന സൗകര്യം ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ?
1918.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ സര്‍ക്കാര്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ചത് ഏത് വര്‍ഷമാണെന്നും ഏതൊക്കെ കോഴ്സുകളിലായി എത്ര വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തുന്നുണ്ടെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കോളേജിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി കിഫ്ബി ഫണ്ടുപയോഗപ്പെടുത്തി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം നിലവിൽ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിക്കായി കിഫ്ബി എത്ര തുകയാണ് നീക്കിവെച്ചിട്ടുളളതെന്നും നിര്‍മ്മാണച്ചുമതല ഏത് ഏജന്‍സിയെ ആണ് ഏല്പിച്ചിട്ടുളളതെന്നും അറിയിക്കുമോ;
( ഡി )
നിലവില്‍ കോളേജ് പ്രവര്‍ത്തിച്ചുവരുന്ന സ്ഥലത്തിന്റെ ഉടമസ്ഥത പഞ്ചായത്തില്‍ നിന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന് വിട്ടുകിട്ടാനുളള നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
1919.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റൂസ പദ്ധതി പ്രകാരം മാനന്തവാടിയില്‍ അനുവദിച്ച കോളേജ് നാളിതുവരെ ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കോളേജ് ആരംഭിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കോളേജ് ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ ഇനി എന്തെങ്കിലും നടപടികള്‍ ചെയ്യേണ്ടതായിട്ടുണ്ടോ; എങ്കില്‍ അക്കാര്യം വ്യക്തമാക്കുമോ?
1920.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരിയിലെ ഡോ. ബി.ആര്‍. അംബേദ്ക്കര്‍ മെമ്മോറിയല്‍ ആട്സ് & സയന്‍സ് കോളേജിന്റെ നിലവിലെ കെട്ടിട നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
മാസ്റ്റര്‍ പ്ലാന്‍ പ്രകാരം കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് എത്ര കോടി രൂപ അധികമായി വേണമെന്നാണ് കരുതുന്നത്; ഈ തുക ലഭ്യമാക്കുന്നതിനായി സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തൊക്കെയാണെന്നറിയിക്കാമോ?
1921.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിലുള്ള സി.കെ.ജി.എം.ഗവൺമെൻറ് കോളേജില്‍ നിലവില്‍ ഏതെല്ലാം കോഴ്സുകളാണുളളതെന്ന് വിശദമാക്കുമോ;
( ബി )
പുതിയ ഏതെങ്കിലും കോഴ്സുകള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; എങ്കിൽ ഏതാെക്കെ കോഴ്സുകളാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കോളേജിന്റെ ഭാവി വികസനവുമായി ബന്ധപ്പെട്ട് മാസ്റ്റര്‍ പ്ലാന്‍ ലഭിച്ചിട്ടുണ്ടോ;
( ഡി )
നിലവില്‍ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് എന്താെക്കെ കാര്യങ്ങളാണ് പൂര്‍ത്തീകരിച്ചിട്ടുളളത്;
( ഇ )
മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?
1922.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയത്തില്‍ തകര്‍ന്ന ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഗവ. ആര്‍ട്സ് കോളേജ് പുനര്‍നിര്‍മ്മിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത കോളേജ് പുനര്‍നിര്‍മ്മിക്കുന്നതിന് അനുവദിച്ച തുക എത്രയെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള തടസം എന്തെന്ന് വിശദമാക്കുമോ;
( ഡി )
കോളേജ് പുനര്‍നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
1923.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ കുട്ടമ്പുഴയില്‍ സര്‍ക്കാര്‍ കോളേജ് ആരംഭിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ; വിശദമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച് കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത കോളേജ് ആരംഭിക്കുന്നതിനായി ബി3/518/2017 ഉ.വി.വ. എന്ന ഫയലില്‍ സ്വീകരിച്ചിട്ടുള്ള തുടര്‍ നടപടി വിശദമാക്കാമോ;
( ഡി )
കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കുട്ടികള്‍ക്ക് അടക്കം ഉപരിപഠനം സാധ്യമാകുന്ന തരത്തില്‍ സര്‍ക്കാര്‍ കോളേജ് വേഗത്തില്‍ ആരംഭിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1924.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍ സര്‍വീസ് അക്കാദമി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത കോളേജില്‍ ഒരു ഇന്‍ക്വിബേഷന്‍ സെന്റര്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1925.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒന്നാംവര്‍ഷ ബിരുദ പി.ജി. പ്രവേശനം പൂര്‍ത്തിയായപ്പോള്‍ സര്‍വ്വകലാശാലകള്‍ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളില്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തി പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
മികച്ച സര്‍ക്കാര്‍/എയ്ഡഡ് കോളേജുകള്‍ക്ക് ഗ്രേഡിംഗ് നടത്തി അംഗീകാരം നല്‍കുന്നതിന് സാക് (സ്റ്റേറ്റ്അസ്സെസ്സ്മെന്റ് ആൻഡ് ആക്രെഡിറ്റേഷൻ സെന്റർ) പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
1926.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് ഐ.എച്ച്.ആർ.ഡി. അപ്ലെഡ് സയന്‍സ് കോളേജിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ള നിര്‍മ്മാണ പ്രവൃത്തികളുടെ വിശദാംശം അറിയിക്കുമോ;
( ബി )
ഇതിനാവശ്യമായ ഫണ്ട് പി.ഡബ്ല്യൂ.യു.ഡി വകുപ്പിന് കൈമാറിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനുളള നടപടി സ്വീകരിക്കുമോ?
1927.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മലമ്പുഴ ഐ.എച്.ആർ.ഡി. കോളേജിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും നവീകരണത്തിനുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നടപടി വിശദമാക്കുമോ?
1928.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിനാനൂർ-കരിന്തളം സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജിന്റെ കെട്ടിട നിർമാണ നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിട നിർമാണത്തിന് ഏതൊക്കെ സ്രോതസുകളിൽ നിന്നും എത്രയൊക്കെ തുക അനുവദിച്ചു എന്ന് വിശദമാക്കുമോ?
1929.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ നിയമനം സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത നിയമനം യു.ജി.സി മാനദണ്ഡ പ്രകാരമാണോ എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നിയമനം സംബന്ധിച്ച ഫയലിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1930.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ സർവ്വകലാശാലയില്‍ 19.7.2022-ന് പ്രസിദ്ധീകരിച്ച മലയാള അസോസിയേറ്റ് പ്രൊഫസർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് ലഭിച്ച മാർക്കിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത തസ്തികയിലെ നിയമനത്തിനായി 18.11.2021-ന് നടത്തിയ ഓൺലൈൻ ഇന്റർവ്യൂവിന്റെ വീഡിയോ ദൃശ്യങ്ങൾ ലഭ്യമാണോ എന്നറിയിക്കുമോ ?
1931.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനം കോടതി റദ്ദാക്കിയിട്ടുണ്ടോ; എങ്കിൽ തുടർന്ന് സ്വീകരിച്ച നടപടിയെന്തെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിയമനം സംബന്ധിച്ച ഫയലിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1932.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക സർവ്വകലാശാലാ വൈസ് ചാൻസലർ നിയമനം യു.ജി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായതിനാൽ വൈസ് ചാൻസലറെ പുറത്താക്കിക്കൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ടോ; പ്രസ്തുത വിധിയെ തുടർന്ന് സ്വീകരിച്ച തുടർനടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിയമനം സംബന്ധിച്ച ഫയലിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1933.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തൊഴില്‍ സംരംഭ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇടുക്കി ജില്ലയില്‍ ഏതൊക്കെ സ്ഥാപനങ്ങളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് തീരുമാനിച്ചിരിക്കുന്നതെന്ന് അറിയിക്കുമോ?
1934.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ പ്രൊഫഷണല്‍ കോളേജുകളില്‍ ഉന്നത ബിരുദ പഠനത്തിനായി ചേരുകയും കോഴ്സ് തുടരാനാകാതെ പഠനം നിര്‍ത്തേണ്ടി വരികയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സിന്റെ മൊത്തം ഫീസടച്ചാല്‍ മാത്രമെ റ്റി .സി യും ചേരുന്ന സമയത്ത് നല്‍കിയ സര്‍ട്ടിഫിക്കറ്റും തിരികെ നല്‍കുന്നുള്ളുയെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് തിരികെ ലഭിക്കാത്തതുമായി ബന്ധപ്പെട്ട എത്ര അപേക്ഷകള്‍ പരിഗണനയിലുണ്ട്; അറിയിക്കുമോ;
( സി )
പഠനം മുടങ്ങിയ വിദ്യാര്‍ത്ഥകളുടെ സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
1935.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ കോളേജുകളുടെ നവീകരണത്തിന് 2022-23-ലെ ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ഇനം തിരിച്‌ ലഭ്യമാക്കുമോ?
1936.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ നിയമനം യു.ജി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായതിനാൽ വൈസ് ചാൻസിലറെ പുറത്താക്കിക്കൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ടോ; പ്രസ്തുത വിധിയെ തുടർന്ന് സ്വീകരിച്ച തുടർനടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിയമനം സംബന്ധിച്ച ഫയലിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1937.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ കേരളാ സയന്‍സ് സിറ്റിയുടെ നിര്‍മ്മാണത്തിലെ കാലതാമസം പരിഹരിക്കുന്നതിന് നിലവിൽ സ്വീകരിച്ച നടപടി വിശദീകരിക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുവാൻ സയന്‍സ് & ടെക്നോളജി മ്യൂസിയം അധികൃതര്‍ തയ്യാറാക്കിയിരിക്കുന്ന റിവൈസ്ഡ് ആക്ഷന്‍ പ്ലാനിന്റെ വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത പ്രവർത്തനങ്ങൾ എന്നേക്ക് പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കുമോ;
( സി )
ഇതിനായി നടപ്പ് വര്‍ഷം ആകെ എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും ഇതിലേക്ക് സംസ്ഥാന സർക്കാരും കേന്ദ്ര സര്‍ക്കാരും നാളിതുവരെ ചെലവാക്കിയ തുക എത്രയെന്നും അറിയിക്കുമോ; കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്ന 50 കോടി രൂപ അനുവദിച്ചിട്ടുണ്ടോയെന്നും ബാക്കി തുക ലഭ്യമാക്കാന്‍ സ്വീകരിച്ച നടപടിയെന്തെന്നും വിശദീകരിക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എന്തെല്ലാം നേട്ടങ്ങളാണ് ഉണ്ടാകുന്നതെന്ന് വിശദീകരിക്കുമോ; പ്രസ്തുത സ്ഥാപനത്തെ ഏതെങ്കിലും യൂണിവേഴ്സിറ്റിയുമായി അഫിലിയേഷന്‍ നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
1938.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ആകെയുള്ള ബിരുദ-ബിരുദാനന്തര സീറ്റുകളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സീറ്റുകള്‍ ഏതെല്ലാം കോളേജുകളിലാണെന്നും ഏതെല്ലാം കോഴ്സുകളിലാണെന്നും വ്യക്തമാക്കാമോ; വിശദാംശം നല്‍കുമോ?
1939.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യു.ജി.സി. 2018 റെഗുലേഷൻ പ്രകാരം കോളേജ് അധ്യാപകർക്ക് തടഞ്ഞു വെച്ചിട്ടുള്ള എം.ഫിൽ., പി.എച്ച്.‍ഡി. അഡ്വാൻസ് ഇൻക്രിമെന്റ് നൽകുന്നതിന് വേണ്ടി കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത ഇൻക്രിമെന്റ് നൽയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( ബി )
കോളേജ് അധ്യാപകർക്ക് നിലവിൽ നൽകിവരുന്ന ഡി.എ എത്രശതമാനമാണെന്നും; ഇനി അനുവദിക്കാനുള്ളത് എത്രയെന്നും അറിയിക്കുമോ; കേന്ദ്രസർക്കാർ അനുവദിച്ച ഡി.എ. പൂർണ്ണമായും അനുവദിച്ചുകിട്ടിയത് ഏതു വിഭാഗം ജീവനക്കാർക്കാണെന്ന് അറിയിക്കുമോ;
( സി )
കോളേജ് അധ്യാപകർക്ക് പൂർണ്ണമായും ഡി.എ അനുവദിക്കാത്തതിന്റെ കാരണം വ്യക്‌തമാക്കുമോ?
1940.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യു.ജി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി സെലക്ഷൻ പ്രക്രിയയിലൂടെ വൈസ് ചാൻസലർമാരായി നിയമനം ലഭിച്ചവർ കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ചുപിടിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
നിയമനപ്രക്രിയ അസാധുവായിരിക്കുന്ന സാഹചര്യത്തിൽ അവർ കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ചടയ്ക്കാതിരിക്കുവാൻ സാധിക്കുമോ; എങ്കിൽ ഏത് നിയമം / ചട്ടം / ഉത്തരവിലാണ് തിരിച്ചടയ്ക്കാതിരിക്കുവാൻ വ്യവസ്ഥ ഉള്ളതെന്ന് വ്യക്തമാക്കുമോ?
1941.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യു. ജി. സി. ഏഴാം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 750 കോടി രൂപ നഷ്ടമായിട്ടുണ്ടോ; എങ്കിൽ ആയതിനുള്ള കാരണം വിശദമാക്കുമോ;
( ബി )
പ്രസ്തുത തുക നഷ്ടമാകുന്നതിന് കാരണമായവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് കോളേജുകളിൽ നിന്ന് യഥാസമയം വിവരങ്ങൾ ൽകിയിരുന്നോയെന്ന് വ്യക്തമാക്കുമോ; ആയത് ക്രോഡീകരിക്കുന്നതിൽ ആർക്കൊക്കെ വീഴ്ച സംഭവിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
യഥാസമയം കിട്ടേണ്ടിയിരുന്ന കേന്ദ്ര വിഹിതം പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുവാനുള്ള നീക്കം സർക്കാർ നടത്തിയിരുന്നോയെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ കാരണം അറിയിക്കുമോ?
1942.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക സര്‍വ്വകലാശാലയുടെ താത്കാലിക വി. സി. യുമായി സര്‍വ്വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ളവര്‍ സഹകരിക്കാത്തത് മൂലം വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ്, പ്രോവിഷണല്‍ സര്‍ട്ടിഫിക്കറ്റ് മുതലായവ നല്‍കുവാന്‍ കഴിയുന്നില്ല എന്ന ആക്ഷേപം സര്‍ക്കാര്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; വിശാദാംശം നല്‍കുമോ;
( ബി )
വിദേശ പഠനത്തിനും ജോലിക്കും ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നിരിക്കെ അത് നല്‍കാതെ താമസം വരുത്തുന്ന കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ?
1943.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സാങ്കേതിക സർവകലാശാലയിൽ ഏതൊക്കെ പരീക്ഷകളുടെ ഫലങ്ങളാണ് ഇനിയും പ്രസിദ്ധീകരിക്കാത്തതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിൽ പരീക്ഷ നടത്തി മൂല്യനിർണയം പൂർത്തിയായവ ഏതൊക്കെയാണെന്നും ഈ പരീക്ഷകളുടെ മൂല്യനിർണയം പൂർത്തിയായതെന്നാണെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
പരീക്ഷാ ഫലങ്ങൾ വൈകുന്നത് കാരണം വിദ്യാർത്ഥികൾക്ക് ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴിയും അല്ലാതെയും ലഭിച്ച തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടി വിശദമാക്കാമോ?
1944.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ വര്‍ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ , ഡെമോണ്‍സ്ട്രേറ്റര്‍, ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് II, ഇന്‍സ്ട്രക്റ്റര്‍ ഗ്രേഡ് II, വര്‍ക്ക്ഷോപ്പ് ഫോര്‍മാന്‍, ഇന്‍സ്ട്രക്റ്റര്‍ എന്‍ജിനീയറിംഗ്, ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് I എന്നീ തസ്തികകള്‍ക്ക് മൂന്നാം സമയബന്ധിത ഹയര്‍ഗ്രേഡ് അനുവദിക്കുന്നതിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പു ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ശിപാര്‍ശയില്‍ L2/238/2021/ എച്ച്.ഇഡി.എന്‍. ഫയലില്‍ സ്വീകരിച്ച നടപടികള്‍ ലഭ്യമാക്കുമോ;
( സി )
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ പോളീടെക്നിക്കുകളില്‍ പുതിയ പ്രൊമോഷന്‍ തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ എന്താണെന്ന് വ്യക്തമാക്കുമോ;
( ഡി )
വ്യത്യസ്ത ഉദ്യോഗ പേരുകളും സമാന ജോലി സ്വഭാവവും ഒരേ ശമ്പള സ്കെയിലുമുള്ള ഡിപ്ലോമ യോഗ്യതയുള്ള തസ്തികകളെ ഏകീകരിക്കുന്നത്‌ (റീഗ്രൂപ്പിംഗ്) സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍ പരിഷ്കരണത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
1945.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സാങ്കേതിക സർവകലാശാലയിൽ വിവിധ ബിരുദ കോഴ്സുകൾ പാസ്സായിട്ടും നാളിതുവരെ സർട്ടിഫിക്കറ്റ് കൈപ്പറ്റാത്ത വിദ്യാർത്ഥികളുടെ എണ്ണം തരം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇതിൽ സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിച്ച വിദ്യാർത്ഥികളുടെ എണ്ണം എത്രയാണെന്നും ഇവരുടെ പരീക്ഷാ ഫലം എന്നാണ് പ്രസിദ്ധീകരിച്ചതെന്നും വ്യക്തമാക്കുമോ;
( സി )
സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിച്ചിട്ടും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ വൈകുന്നത് കാരണം വിദ്യാർത്ഥികൾക്ക് ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴിയും അല്ലാതെയും ലഭിച്ച തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?
1946.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മേഖലാ ശാസ്ത്ര കേന്ദ്രത്തിലെ പ്ലാനറ്റോറിയം കെട്ടിടത്തിന്റെ മകുടത്തിലെ ചോര്‍ച്ച പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്ലാനറ്റോറിയം കെട്ടിടത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച് ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നോ; ഉണ്ടെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
ചോര്‍ച്ച പരിഹരിച്ച് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ ഘടിപ്പിച്ച് പ്ലാനറ്റോറിയം എന്നത്തേക്ക് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാൻ കഴിയുമെന്ന് വെളിപ്പെടുത്തുമോ?
1947.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ മേഖലകളിൽ മതിയായ സൗകര്യങ്ങളോടുകൂടിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഭൂമി ഏറ്റെടുത്ത് നൽകിയാൽ പുതിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് പരിഗണന നൽകുമോ; വിശദാശം?
1948.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ കോട്ടക്കൽ ഗവൺമെന്റ് വനിത പോളിടെക്നിക് കോളേജ് -ന് കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ചെങ്കിലും പ്രവൃത്തി ആരംഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തിയുടെ ഉദ്ഘാടനം നിർവ്വഹിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനത്തിന്മേൽ സ്വീകരിച്ച തുടർനടപടികൾ വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്നേക്ക് പൂർത്തീകരിക്കാനാവും എന്ന് വിശദമാക്കുമോ?
1949.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് പോളിടെക്നിക് ഹോസ്റ്റലില്‍ ഫര്‍ണിച്ചര്‍ ഇല്ലാത്തതിനാല്‍ ഹോസ്റ്റല്‍ പ്രവര്‍ത്തനം സുഗമമായി നടത്താന്‍ കഴിയാതെ വന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവിടെ ഫര്‍ണിച്ചര്‍ എപ്പോള്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
1950.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ പുതിയ പോളിടെക്നിക് കോളേജ് ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത താലൂക്കിൽ 2023-24 അദ്ധ്യയന വർഷം പോളിടെക്നിക് തുടങ്ങാൻ കഴിയുമോ; വ്യക്തമാക്കുമോ?
1951.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ പോളിടെക്നിക്കുകൾ സ്ഥാപിക്കുന്ന വിഷയം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
( ബി )
എങ്കിൽ കോഴിക്കോട് ജില്ലയിയിൽ പുതിയ പോളിടെക്നിക്ക് കോളേജ് സ്ഥാപിക്കാനുദ്ദേശിക്കുന്നത് എവിടെയാണെന്ന് വിശദമാക്കുമോ;
( സി )
പയ്യോളി ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ പോളിടെക്നിക്ക് കോളേജായി ഉയര്‍ത്തുന്നത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; തുടര്‍ നടപടി വിശദമാക്കുമോ?
1952.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2015-ല്‍ സര്‍ക്കാര്‍ അനുവദിച്ച മുക്കം ഗവ: പോളിടെക്നിക്കിന്റെ ഉത്തരവ് നിലനില്‍ക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
തദ്ദേശഭരണ സ്ഥാപനം ആവശ്യമായ ഭൂമി ലഭ്യമാക്കുകയാണെങ്കില്‍ പ്രസ്തുത പോളി‍ടെക്നിക്ക് താല്‍ക്കാലിക കെട്ടിടത്തില്‍ തുടങ്ങുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1953.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ഗവ: പോളിടെക്നിക്കില്‍ നിര്‍മ്മിക്കുന്ന പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുവേണ്ടി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പൊതുമരാമത്ത് വകുപ്പ് ബില്‍ഡിംഗ്സ് വിഭാഗവുമായി ബന്ധപ്പെട്ട് ഇനി പൂര്‍ത്തീകരിക്കേണ്ട നടപടിക്രമങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ?
1954.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെടുംങ്കണ്ടം പോളിടെക്നിക്കില്‍ ഏതൊക്കെ കോഴ്സുകളാണ് നിലവിലുള്ളത്;
( ബി )
അടിസ്ഥാന സൗകര്യം വേണ്ടുവോളമുള്ള ഈ പോളിടെക്നിക്കില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1955.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം പോളിടെക്നിക്കുകളിലാണ് നിലവിൽ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സ് നടത്തിവരുന്നത് എന്നും ഓരോ സ്ഥലത്തും എത്ര സീറ്റുകൾ വീതം ഉണ്ട് എന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സർക്കാർ പോളിടെക്നിക്കുകളിൽ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കുമോ?
1956.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂർ നിയോജക മണ്ഡലത്തിലെ നടുവിൽ പോളിടെക്നിക്ക് കോളേജിന് എ.ഐ.സി.ടി.ഇ. അംഗീകാരം ലഭിച്ചിട്ടും കോഴ്സുകള്‍ അനുവദിച്ച് ക്ലാസുകള്‍ ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
നടുവിൽ പോളിടെക്നിക്ക് കോളേജിന് എ.ഐ.സി.ടി.ഇ. അംഗീകാരം ലഭിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ കോഴ്സുകള്‍ ആരംഭിക്കുന്നതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ തസ്തിക തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( സി )
തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ലെങ്കില്‍ എപ്പോള്‍ തസ്തികകള്‍ സൃഷ്ടിച്ചു് കോഴ്സുകള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1957.
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.ജി.റ്റി.ഇ. ടൈപ്പ് റൈറ്റിംഗ് ആന്റ് വേഡ് പ്രോസസിംഗ് സിലബസ് പരിഷ്കരിച്ചുള്ള 20.08.2022 ലെ സ.‌ഉ. (കൈ) നം.403/2022/എച്ച്.ഇ.ഡി.എൻ. പ്രകാരം ‌ഇംഗ്ലീഷ്, മല‌യാളം ടൈപ്പ് റൈറ്റിംഗ് മെഷീൻ ഉപയോഗിച്ചുള്ള കെ.ജി.റ്റി.ഇ. പരീക്ഷകള്‍ നിര്‍ത്തലാക്കുന്നതിന് തീരുമാനിച്ചിട്ടു‌ണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് മെഷീൻ ആവശ്യത്തിന് ലഭ്യമാണെന്നതിനാല്‍ പ്രസ്തുത സിലബസ് പരിഷ്കര‌ണം മലയാളത്തിന് മാത്രമായി പരിമിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
സിലബസ് പരിഷ്കര‌‌ണത്തില്‍ ഹിന്ദി, ഷോര്‍ട്ട് ഹാന്‍ഡ് എന്നിവ ഉള്‍പ്പെട്ടിട്ടില്ലാത്തത് ശ്രദ്ധ‌യില്‍പ്പെട്ടിട്ടു‌ണ്ടോ; എങ്കിൽ ഇവ കൂടി ഉള്‍പ്പെടുത്തി സിലബസ് പുതുക്കി പ്രസിദ്ധീകരിക്കുമോ;
( ഡി )
20.08.2022 ലെ സിലബസ് പരിഷ്കര‌ണം എന്ന് മുതലുള്ള കെ.ജി.റ്റി.ഇ. ടൈപ്പ് റൈറ്റിംഗ് ആന്റ് വേഡ് പ്രോസസിംഗ് പരീക്ഷ‌യിലാണ് നടപ്പില്‍ വരുത്തുവാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഇ )
20.08.2022 ലെ പരിഷ്കരിച്ച സിലബസ് പ്രകാരം പരീക്ഷ ന‌ടത്തുന്നതിന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ ഉത്തരവുകളോ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
1958.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ടി‌.കെ‌.എം. എഞ്ചിനീയറിംഗ് കോളേജില്‍ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന സെയിദ് അബൂബക്കര്‍ പൂക്കോയ തങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നത് സംബന്ധിച്ച്‌ നല്‍കിയ നിവേദനത്തിന്മേൽ ഡി.റ്റി.ഇ. യില്‍ നിന്നും (ജെ3/121/2020) റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭ്യമായിട്ടുണ്ടോ; എങ്കിൽ ആയതിന്‍മേല്‍ സ്വീകരിച്ച നടപടി അറിയിക്കുമോ;
( ബി )
പ്രസ്തുത നിവേദനത്തിന്മേൽ ഡി.റ്റി.ഇ. യില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ?
1959.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താഴേക്കോട് ഗവ. വനിത ഐ.ടി.ഐ. വര്‍ഷങ്ങളായി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിദ്യാഭ്യാസ സ്ഥാപനത്തിന് സ്വന്തമായി സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിര്‍മ്മിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
1960.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം ടെക്നിക്കല്‍ ഹൈസ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഡി.എസ്.ആര്‍. 2018 പ്രകാരം പുനര്‍നിര്‍ണ്ണയിച്ച പ്രവൃത്തിയുടെ അടങ്കലിന് പുതുക്കിയ ഭരണാനുമതി അനുവദിക്കുന്നതിനായുള്ള പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; എങ്കില്‍ ആയതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക് പുതുക്കിയ ഭരണാനുമതി അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട മണ്ണ് പരിശോധനയും കെട്ടിടത്തിന്റെ സ്ട്രക്ചറല്‍ ഡ്രോയിംഗും പൂര്‍ത്തിയായിട്ടുണ്ടോ; വിശദമാക്കുമോ?
1961.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി പ്ലാനറ്റേറിയം ആൻഡ് സയൻസ് പാർക്കിന്റെ ചുറ്റുമതിൽ നിർമ്മാണത്തിന് അനുവദിച്ച തുക എത്രയാണെന്നും പ്രവൃത്തിയുടെ നിർമ്മാണം ആരംഭിച്ചോ എന്നും അറിയിക്കുമോ;
( ബി )
പ്രസ്തുത പ്ലാനറ്റേറിയം ആൻഡ് സയൻസ് പാർക്കിന്റെ നിർമ്മാണം പൂർണമായും എന്നേക്ക് പൂർത്തീകരിക്കാനാകുമെന്നും പൊതുജനങ്ങൾക്ക് എന്നേക്ക് തുറന്നു കൊടുക്കാൻ സാധിക്കുമെന്നും വിശദമാക്കുമോ?
1962.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ എല്‍.ബി.എസ്. ഐ.ഐ.എസ്‌.റ്റി.ക്ക് സ്ഥലം ലഭ്യമാക്കുന്നതിനും കെട്ടിടം നിർമ്മിക്കുന്നതിനും തുക അനുവദിക്കുമോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിന് കെട്ടിടം നിർമ്മിക്കുന്നതിനും സ്ഥലം ലഭ്യമാക്കുന്നതിനും വേണ്ടി 06.12.2013-ലെ സ.ഉ. (സാധാ)നം.2500/2013/എച്ച്.ഇ.ഡി.എന്‍. പ്രകാരം 130.149 കോടി രൂപ അനുവദിച്ചുകൊണ്ട് ഭരണാനുമതി ഉത്തരവ് ലഭ്യമാക്കിയിരുന്നോ; പ്രസ്തുത തുകയില്‍ നിന്നും ഒരു കോടി രൂപ റിലീസ് ചെയ്ത് നൽകിയിരുന്നോ; വിശദമാക്കുമോ;
( സി )
പ്രസ്തുത സ്ഥാപനത്തിലേക്ക് അനുവദിച്ച എൻജിനീയറിങ് കോളേജ്, പോളിടെക്നിക് കോളേജ് എന്നിവ ആരംഭിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ ;
( ഡി )
സ്ഥാപനത്തിന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിന് സ്വകാര്യ ഭൂമി അളന്ന് തിരിച്ച് കല്ല് സ്ഥാപിച്ചത് സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
1963.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.ജി.റ്റി.ഇ. (കോമേഴ്സ്) പരീക്ഷയില്‍ ഹീന്ദി വേഡ് പ്രോസസ്സിംഗ് പരീക്ഷ കൂടി ‌ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
ഹിന്ദി വേഡ് പ്രോസസ്സിംഗ് പരീക്ഷ കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള സത്വര നടപടി സ്വീകരിക്കുമോ?
1964.
ശ്രീ. എ . പി . അനിൽ കുമാർ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്കൃത സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനത്തിന് സ്ക്രീനിംഗ് കമ്മിറ്റി തള്ളിക്കളഞ്ഞ അപേക്ഷകരെ ഇൻറർവ്യൂവിന് ക്ഷണിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി നിയമനം നൽകി എന്ന ആരോപണത്തിന്റെ നിജസ്ഥിതി വ്യക്തമാക്കുമോ;
( ബി )
അപേക്ഷകരിൽ ആർക്കൊക്കെയാണ് നിയമനം നൽകിയതെന്ന് അറിയിക്കാമോ;
( സി )
സ്ക്രീനിംഗ് കമ്മിറ്റി തള്ളിക്കളഞ്ഞ അപേക്ഷ സ്വീകരിക്കാൻ തീരുമാനമെടുത്തത് ആരെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇൻറർവ്യൂ നടത്തിയ വൈസ് ചാൻസലറുടെയും യൂണിവേഴ്സിറ്റി ഡീനിന്റെയും ഗവേഷണ വിദ്യാർത്ഥികൾ ഇത്തരത്തിൽ നിയമനം ലഭിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഇ )
നാക്ക് ആക്രെഡിറ്റേഷൻ ചെയർമാന്റെ കീഴിൽ ഗവേഷണം നടത്തിയ വിദ്യാർഥിനിക്ക് അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനം നൽകിയോ എന്ന് വ്യക്തമാക്കുമോ?
1965.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതൊക്കെ ഭാഷകള്‍ക്കാണ് പ്രത്യേക സര്‍വ്വകലാശാലകള്‍ നിലവിലുള്ളതെന്ന് വിശദമാക്കുമോ;
( ബി )
അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1966.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വ്വകലാശാല പരിഷ്ക്കാരങ്ങള്‍ക്കായുള്ള ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ ശിപാര്‍ശകള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത ശിപാര്‍ശകളിന്മേൽ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടി വിശദമാക്കുമോ;
( സി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എന്തെല്ലാം മാറ്റങ്ങളാണ് സര്‍വ്വകലാശാലാ നിയമത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
1967.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകൾക്ക് കീഴിലെ കോളേജുകളിൽ 2022 -23 അധ്യയന വർഷത്തിൽ കേന്ദ്രീകൃത രീതിയിൽ ബിരുദ പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണം, കോഴ്സ് അടിസ്ഥാനത്തിൽ അറിയിക്കുമോ;
( ബി )
പ്രസ്തുത സർവകലാശാലകളിൽ 2022-23 അധ്യയന വർഷം ഒഴിവുള്ള സീറ്റുകളുടെ എണ്ണം, കോഴ്സ്, കോളേജ് എന്നിവയുടെ അടിസ്ഥാനത്തിൽ അറിയിക്കുമോ;
( സി )
പ്രസ്തുത സർവകലാശാലകളിൽ 2020-21, 2021-22 അധ്യയന വർഷങ്ങളിൽ ബിരുദ കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണം, ഒഴിവുണ്ടായിരുന്ന സീറ്റുകളുടെ എണ്ണം എന്നിവ കോഴ്സ്, കോളേജ് എന്നിവയുടെ അടിസ്ഥാനത്തിൽ അറിയിക്കുമോ?
1968.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ .പി. കെ. ബഷീർ
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളുടെ കീഴിലുളള ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ അനേകം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇപ്രകാരം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ;
( സി )
ഉപരിപഠനത്തിനായി സംസ്ഥാനത്തിന് പുറത്ത് പോകുന്നവരുടെ എണ്ണം കൂടിയതും യൂണിവേഴ്‌സിറ്റി സെന്ററുകളിൽ യോഗ്യതയുളള അദ്ധ്യാപകരെ നിയമിക്കാത്തതും പ്രവേശനം നേടുന്നവരുടെ എണ്ണത്തിൽ കുറവ് വരുത്തുന്നതിന് കാണമായിട്ടുണ്ടോ;
( ഡി )
ഇക്കാര്യങ്ങളിൽ എന്തെല്ലാം പരിഹാര നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
1969.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച് സുവ്യക്തമായ ചട്ടങ്ങളും യു.ജി.സി. റെഗുലേഷനുകളും നിലനിൽക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
സർവകലാശാലകളിൽ നടത്തിയിട്ടുള്ള നിയമനങ്ങളെല്ലാം പ്രസ്തുത ചട്ടങ്ങളും റെഗുലേഷനുകളും പാലിച്ചു കൊണ്ടാണോയെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ചട്ടങ്ങളും റെഗുലേഷനുകളും വ്യക്തമാക്കുന്നതെന്താണെന്ന് വിശദമാക്കുമോ;
( സി )
നിലവിലെ ചട്ടങ്ങളും റെഗുലേഷനുകളും ലംഘിച്ച് കൊണ്ടുള്ള നിയമനങ്ങൾ ആണോ പ്രസ്തുത മേഖലയിൽ നടന്നിട്ടുള്ളതെന്ന് പരിശോധിക്കുമോ;
( ഡി )
സർക്കാരും ഗവർണറും തമ്മിലുണ്ടായ തർക്കമാണ് പ്രസ്തുത മേഖലയിലെ നിലവിലുള്ള പ്രതിസന്ധിക്ക് കാരണമെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( ഇ )
ഇത്തരം നിലപാട് വിദ്യാർത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ എന്ത് പരിഹാര നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1970.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 ലെ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഏതൊക്കെ കേസുകളിൽ സംസ്ഥാന സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്; ഓരോ കേസിലും ലഭിച്ച നിയമോപദേശം എന്താണെന്നും നിയമോപദേശം തേടിയത് ആരിൽ നിന്നാണെന്നും അനുവദിച്ച ഫീസ് എത്രയാണെന്നും വ്യക്തമാക്കുമോ?
1971.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ വിവിധ സർവകലാശാലകളിലും മറ്റു സ്ഥാപനങ്ങളിലുമായി ആകെ എത്ര ബിരുദ സീറ്റുകൾ ആണ് നിലവിലുള്ളത്; സർക്കാർ, സ്വാശ്രയ സീറ്റുകളും സർവകലാശാലയും വിഷയവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
നടപ്പ് വർഷം എത്ര ബിരുദ സീറ്റുകളിലേക്ക് അഡ്മിഷൻ നടന്നു എന്ന് വ്യക്തമാക്കുമോ;
( സി )
നിലവിൽ എത്ര ബിരുദ സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്; സർക്കാർ, സ്വാശ്രയ സീറ്റുകളും വിഷയവും സർവകലാശാലയും തിരിച്ചുള്ള എണ്ണം ലഭ്യമാക്കുമോ;
( ഡി )
ബിരുദ കോഴ്സുകളിൽ ഇത്രയധികം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനുള്ള കാരണങ്ങൾ വിലയിരുത്തിയിട്ടുണ്ടോ;
( ഇ )
ഈ സാഹചര്യത്തിലും വിദേശരാജ്യങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പഠനാർത്ഥം പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ;
( എഫ് )
എങ്കിൽ ഇതിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ?
1972.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സർവകലാശാലകളിൽ 01.01.2016 മുതൽ 25.11.2022 വരെയുള്ള കാലയളവിൽ അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലേക്ക് നിയമിതരായ അധ്യാപകരുടെ യൂണിവേഴ്സിറ്റി തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത തസ്തികകളിൽ നിയമിതരായ അധ്യാപകരുടെ ജാതി, മതം, ലിംഗം എന്നിവ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
ഓരോ യൂണിവേഴ്സിറ്റിയിലും പ്രസ്തുത നിയമനങ്ങൾക്ക് ആധാരമാക്കിയ സംവരണ റോസ്റ്ററിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1973.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ പാത വികസന പദ്ധതിയുടെ കരാർ കമ്പനിയായ കെ.എൻ.ആർ. കൺസ്ട്രക്ഷൻ കമ്പനിക്ക് കാലിക്കറ്റ് സർവ്വകലാശാലയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ലീസിനോ മറ്റോ കൈമാറുന്നതിന് സർവ്വകലാശാലയും കമ്പനിയും തമ്മിലുള്ള എം.ഒ.യു. വിന്റെയും പ്രസ്തുത കമ്പനി സർവ്വകലാശാലക്ക് നൽകിയ അപേക്ഷയുടെയും പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കമ്പനി ജീവനക്കാർക്ക് താമസ സൗകര്യത്തിനായി നൽകിയ സ്ഥലത്ത് കെമിക്കൽ ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് പരാതിപ്പെട്ട് റസിഡൻസ് അസോസിയേഷൻ വി.സി.- ക്ക് നൽകിയ പരാതിയിന്മേൽ സർവ്വകലാശാല സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പരാതിയിന്മേൽ സർവ്വകലാശാല നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1974.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവകലാശാലകളിൽ നിലവിലുള്ള അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തുടങ്ങിയ അധ്യാപക തസ്തികകളുടെ അംഗീകൃത എണ്ണം തസ്തിക തിരിച്ച് വിശദമാക്കുമോ;
( ബി )
പ്രസ്തുത തസ്തികകളിൽ സ്ഥിരനിയമനം ലഭിച്ചവരുടെ എണ്ണം, നിലവിലുള്ള ഒഴിവുകൾ എന്നിവ അറിയിക്കുമോ;
( സി )
ഇതിൽ സ്ഥിര നിയമനം ലഭിച്ചവരുടെ പേര്, പഠന വകുപ്പിന്റെ പേര്, തസ്തിക, നിയമനം ലഭിച്ച തീയതി, സർവീസിൽ നിന്നും വിരമിക്കേണ്ട തിയതി, നിയമനം ലഭിച്ചത് പൊതു വിഭാഗത്തിലോ സംവരണ വിഭാഗത്തിലോ; സംവരണ നിയമനമാണെങ്കിൽ ഏത് സംവരണ വിഭാഗം എന്നീ വിവരങ്ങൾ ലഭ്യമാക്കുമോ?
1975.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാക്ക് അക്രെഡിറ്റേഷനുമായി ബന്ധപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് മരാമത്ത്പണികൾക്ക് ഉൾപ്പെടെ സംസ്കൃത സർവ്വകലാശാല, കുസാറ്റ്, കേരള, കാലിക്കറ്റ്, എം ജി, കണ്ണൂർ, സർവ്വകലാശാലകൾ ചെലവഴിച്ച തുക എത്ര വീതമെന്ന് വ്യക്തമാക്കുമോ;
( ബി )
കേരള സർവകലാശാല നേരിട്ട് നടത്തുന്ന യു.ഐ.ടി. ടീച്ചർ എഡ്യൂക്കേഷൻ, മാനേജ്മെൻറ് സെൻററുകൾ നാക്കിന്റെ അന്വേഷണ പരിശോധന പരിധിയിൽ വന്നിരുന്നോ; ഇല്ലെങ്കിൽ എന്തുകൊണ്ടെന്ന് വിശദമാക്കുമോ?
1976.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുപ്രീംകോടതി, ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിലും ചാന്‍സലറുടെ നടപടികള്‍മൂലവും സര്‍വകലാശാലകളില്‍ ഭരണപരവും അക്കാ‍ദമികവുമായ പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
പഠനവും പരീക്ഷയും പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുമൂലമുണ്ടായിട്ടുള്ള പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പ്രതിസന്ധി അടിയന്തരമായി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
വിവിധ സര്‍വകലാശാലകളില്‍ അനധികൃത നിയമനങ്ങള്‍ നടന്നിട്ടുള്ളതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ അടിയന്തരമായി പുന:പരിശോധിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1977.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുപ്രീംകോടതി വിധിയെത്തുടർന്ന് സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ പദവി ഒഴിഞ്ഞ വ്യക്തിക്ക് പകരം ചുമതലയേറ്റ താൽക്കാലിക വി.സി.യോടുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും സർവകലാശാലാ ജീവനക്കാരുടെയും നിസ്സഹകരണം കാരണം സർവകലാശാലാ ഭരണം സ്തംഭനത്തിലായിരിക്കുന്നുവെന്ന ആരോപണം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
വി.സി.ക്ക് ബിരുദ സർട്ടിഫിക്കറ്റുകളിൽ ഡിജിറ്റൽ ഒപ്പ് വയ്ക്കാനുള്ള സൗകര്യം ഒരുക്കാൻ രജിസ്ട്രാർ തയ്യാറാകാത്തതിനാൽ വിദ്യാർഥികളുടെ ബിരുദ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ കെട്ടിക്കിടക്കുകയാണ് എന്ന ആരോപണത്തിന്റെ വസ്തുതയെന്താണെന്നു വിശദമാക്കുമോ;
( സി )
മൂല്യനിർണയം കഴിഞ്ഞ പരീക്ഷാഫലങ്ങൾപോലും പ്രസിദ്ധീകരിക്കുന്നില്ലെന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ഡി )
പ്രസ്തുത പ്രതിസന്ധി പരിഹരിക്കാൻ കാര്യക്ഷമായ ഇടപെടൽ നടത്താൻ സർക്കാർ തയ്യാറാകുമോ എന്ന് വ്യക്തമാക്കുമോ?
1978.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ നൂറു വർഷത്തെ ഇടതുപക്ഷ നേതാക്കളെയും സാംസ്കാരിക പ്രവർത്തകരെയും കുറിച്ച് വിജ്ഞാനകോശം പുറത്തിറക്കുവാൻ കേരള സർവകലാശാല തീരുമാനിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഏത് വകുപ്പാണ് പ്രസ്തുത വിജ്ഞാനകോശം പുറത്തിറക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ചെലവും പ്രാരംഭ പ്രവർത്തനങ്ങൾക്കായി സർവകലാശാല അനുവദിക്കാൻ തീരുമാനിച്ചിച്ചിട്ടുള്ള തുകയും വ്യക്തമാക്കുമോ?
1979.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവകലാശാലാ ചാൻസലർക്കെതിരെ പ്രമേയം പാസാക്കിയിട്ടുണ്ടോ; എങ്കിൽ ഏത് ചട്ടപ്രകാരമാണ് പ്രസ്തുത പ്രമേയം പാസാക്കിയതെന്ന് അറിയിക്കുമോ; ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1980.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവകലാശാലയിൽ യുജിസിയുടെ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് സെന്റര്‍ ഡയറക്ടർ നിയമനം യു.ജി.സി ചട്ടപ്രകാരമാണോ നടത്തിയതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇല്ലെങ്കിൽ എന്തുകൊണ്ടെന്നും ആരെയാണ് പ്രസ്തുത തസ്തികയിൽ നിയമിച്ചതെന്നും നിയമിച്ചതിന്റെ മാനദണ്ഡം എന്താണ് എന്നും വ്യക്തമാക്കുമോ?
1981.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്ത അക്കാഡമിക് സ്റ്റാഫിനെ സമാനമായ യൂണിവേഴ്സിറ്റി പഠന വകുപ്പുകളിലേക്ക് മാറ്റി നിയമിച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നോ, വ്യക്തമാക്കുമോ;
( ബി )
ഇവരെ മറ്റു ഡിപ്പാർട്ട്മെന്റുകളിലേക്ക് മാറ്റി നിയമിക്കുന്നതിന് സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടോ; ഇല്ലാത്ത തസ്തികകളിൽ നിയമിക്കുന്നത് ചട്ടപ്രകാരമാണോ; വ്യക്‌തമാക്കുമോ?
1982.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവകലാശാലയിൽ സീനിയർ പ്രൊഫസർ പദവിക്ക് അർഹരായവരിൽ നിന്ന് അപേക്ഷ സ്വീകരിച്ച് ഉത്തരവിറക്കിയിട്ടുണ്ടോ;
( ബി )
എത്രപേർ സീനിയർ പ്രൊഫസർ പദവിക്കായി അപേക്ഷ സമർപ്പിച്ചു എന്നും എത്രപേർക്ക് പ്രസ്തുതപദവി നൽകി എന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നടപടിക്കുള്ള കാലതാമസത്തിന് കാരണം അറിയിക്കുമോ; ചിലർക്ക് മാത്രംസീനിയർ പ്രൊഫസർ പദവി നൽകിയോ എന്ന് വ്യക്തമാക്കാമോ; പ്രസ്തുത പദവി നൽകിയതിന്റെ മാനദണ്ഡം എന്തായിരുന്നു എന്ന് വ്യക്തമാക്കുമോ?
1983.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ നിശ്ചിതഭൂമി സാങ്കേതിക സർവകലാശാലാ ആസ്ഥാനത്തിനും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആസ്ഥാനത്തിനുമായി വിട്ടു നൽകണമെന്ന സർക്കാരിന്റെ ആവശ്യം സർവകലാശാല തള്ളിക്കളഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
സർവകലാശാലയുടെ ഭാവിവികസന പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ സർവ്വകലാശാല വക ഭൂമി നഷ്ടപ്പെടുത്തുവാൻ പാടില്ലെന്ന് സെനറ്റ് തീരുമാനിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
സെനറ്റ്തീരുമാനം നിലനിൽക്കെ സയൻസ് പാർക്കിന്റെ നിർമ്മാണത്തിന് ഭൂമി വിട്ടു നൽകുവാൻ സിൻഡിക്കേറ്റ് നടപടി കൈക്കൊണ്ടിട്ടുണ്ടോ;
( ഡി )
എത്ര ഏക്കർ ഭൂമി വിട്ടു നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്; പ്രസ്തുത നിർദ്ദേശം സെനറ്റ് തീരുമാനത്തിനും വികസനത്തിനും ഘടകവിരുദ്ധമല്ലേയെന്നും വ്യക്തമാക്കുമോ;
( ഇ )
നിലവിൽ ഒരേക്കർ ഭൂമിയുടെ മതിപ്പുവില എത്രയെന്ന് വ്യക്തമാക്കുമോ;
( എഫ് )
യൂണിവേഴ്സിറ്റി വക ഭൂമി ഗ്രീൻഫീൽഡ് സ്റ്റേഡിയ നിർമ്മാണത്തിന് വിട്ടുകൊടുത്ത വകയിൽ എത്ര തുക പാട്ട കുടിശ്ശിയായി ലഭിക്കുവാനുണ്ടെന്നും പ്രസ്തുത തുക ഈടാക്കുന്നതിന് സ്വീകരിച്ച നടപടിയെന്തെന്നും വ്യക്തമാക്കുമോ?
1984.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവകലാശാല മലയാള ഭാഷ മഹാ നിഘണ്ടു എത്ര വാല്യം പ്രസിദ്ധീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( ബി )
തെറ്റുകൾ കടന്നുകൂടിയ എട്ടാം വാല്യം പുനപ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
ഇല്ലെങ്കിൽ കാരണവും പ്രസ്തുത നിഘണ്ടുവിന്റെ എല്ലാ വാല്യങ്ങളും എപ്പോൾ പൂർത്തിയാക്കാൻ കഴിമെന്നും വ്യക്തമാക്കുമോ?
1985.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തില്‍ എത്ര യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളാണ് നിലവിൽ പ്രവര്‍ത്തിച്ചുവരുന്നതെന്നും തിരുവനന്തപുരം ജില്ലയില്‍ അവ എവിടെയൊക്കെയാണ് സ്ഥിതി ചെയ്യുന്നതെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചെപ്പെടുത്തുന്നതിന് വകുപ്പ് സ്വീകരിച്ചുവരുന്ന പ്രവര്‍ത്തനങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കുമോ?
1986.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ച വ്യക്തി അയോഗ്യയാണെന്ന് കോടതി വിധിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത കോടതി വിധിയെ തുടർന്ന് റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കുന്നതിന് സ്വീകരിച്ച നടപടികൾ അറിയിക്കുമോ?
1987.
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ സർവകലാശാല മലയാളം അസോഷ്യേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ഒന്നാം റാങ്ക് നേടിയ വ്യക്തിക്ക് പ്രസ്തുത തസ്തികയില്‍ നിയമിക്കപ്പെടാന്‍ യോഗ്യതയില്ല എന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാട് വ്യക്തമാക്കുമോ;
( സി )
25 വര്‍ഷത്തെ അദ്ധ്യാപന പരിചയവും നൂറിലധികം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ച അദ്ധ്യാപകന് റിസർച്ച് സ്‌കോർ 656 ലഭിച്ചിട്ടും 156 സ്കോർ ലഭിച്ചയാള്‍ക്ക് ഒന്നാം റാങ്ക് നല്‍കിയെന്ന ആരോപണത്തിൽ വാസ്തവമുണ്ടോ; വിശദമാക്കുമോ;
( ഡി )
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അടക്കം അനധികൃത അദ്ധ്യാപക നിയമനം നടത്തുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ സര്‍വകലാശാലകളിലെ നിയമനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1988.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
19.07.2022-ന് കണ്ണൂർ സർവകലാശാല പ്രസിദ്ധീകരിച്ച മലയാളം അസോസിയേറ്റ് പ്രൊഫസർ റാങ്ക് പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളുടെ അദ്ധ്യാപന പരിചയം സംബന്ധിച്ച് അഡ്വക്കേറ്റ് ജനറൽ, സർവകലാശാല സ്റ്റാൻഡിങ് കൗൺസിൽ എന്നിവർ നൽകിയ സ്പഷ്ടീകരണത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
അദ്ധ്യാപന പരിചയം സംബന്ധിച്ച് സ്പഷ്ടീകരണം ആവശ്യപ്പെട്ട് യു.ജി.സി.ക്ക് കത്ത് നൽകിയിരുന്നോ; എങ്കില്‍ കത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ; പ്രസ്തുത വിഷയത്തിൽ യു.ജി.സി.യിൽ നിന്നും മറുപടി ലഭിച്ചിരുന്നോ; എങ്കിൽ മറുപടിയുടെ പകർപ്പ് ലഭ്യമാക്കുമോ?
1989.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സര്‍വകലാശാലകളില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2 വിഭാഗത്തില്‍ ആകെ എത്ര പി.എസ്.സി. അംഗീകൃത തസ്തികകളാണ് നിലവിലുള്ളതെന്ന് സര്‍വകലാശാല തിരിച്ച് ലഭ്യമാക്കുമോ;
( ബി )
01.12.2022 തീയതി അടിസ്ഥാനത്തില്‍ പ്രസ്തുത തസ്തികയില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് സര്‍വകലാശാല തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ;
( സി )
01.12.2022 മുതല്‍ 01.07.2024 വരെയുള്ള കാലയളവിൽ റിട്ടയര്‍മെന്റിലൂടെയും പ്രൊമോഷനിലൂടെയും എത്ര ഒഴിവുകള്‍ പ്രസ്തുത തസ്തികയിലുണ്ടാകും എന്നുള്ള വിവരം സര്‍വകലാശാല തിരിച്ച് ലഭ്യമാക്കുമോ?
1990.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഉടമസ്ഥതയിലുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ എത്ര പ്രിൻസിപ്പൽ തസ്തികകൾ ഒഴിഞ്ഞുകിടപ്പുണ്ടെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത തസ്തികകളിൽ ഇൻറർവ്യൂ നടത്തി ലിസ്റ്റ് പിഎസ് സി അനുവാദത്തോടെ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ;
( സി )
ഇതിൽ പ്രിൻസിപ്പൽ ആകുവാൻ യോഗ്യരായി ശുപാർശ ചെയ്യപ്പെട്ടിട്ടുള്ള അധ്യാപകരുടെ എണ്ണം എത്രയെന്നു അറിയിക്കുമോ; പ്രിൻസിപ്പൽ തസ്തികയിലേക്ക് നിയമന ഉത്തരവ് നൽകാതിരിക്കുവാനുള്ള കാരണം വ്യക്തമാക്കുമോ;
( ഡി )
15 വർഷത്തെ അധ്യാപന പരിചയം ആവശ്യമുള്ള പ്രസ്തുത തസ്തികയ്ക്ക് ഡെപ്യൂട്ടേഷനിൽ അനധ്യാപക ജോലി ചെയ്തിട്ടുള്ള കാലയളവ് കൂടി ഉൾക്കൊള്ളിച്ച് സർക്കാർ ഉത്തരവിറക്കിയത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണോയെന്ന് പരിശോധിക്കുമോ;
( ഇ )
യു.ജി.സി ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന സുപ്രീംകോടതി വിധി പാലിക്കുവാൻ സർക്കാർ ബാധ്യസ്ഥമല്ലേ; വിശദമാക്കുമോ?
1991.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ ഏതാെക്കെ സര്‍വ്വകലാശാലകളിലാണ് എഡ്യുക്കേഷന്‍ (പെഡഗോഗി) വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക നിലവിലുളളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തസ്തികകളില്‍ നിലവില്‍ എത്ര ഒഴിവുണ്ടെന്ന് സര്‍വ്വകലാശാല, തസ്തിക, സംവരണക്രമം എന്നിങ്ങനെ തരംതിരിച്ച് കണക്കുകള്‍ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത തസ്തികകളില്‍ ഒഴിവുണ്ടെങ്കില്‍ അവ നികത്തുന്നതിനായി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഡി )
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള സാങ്കേതിക സര്‍വ്വകലാശാല, ഓപ്പണ്‍ സര്‍വ്വകലാശാല, കുസാറ്റ്, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്, മലയാളം യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ എഡ്യുക്കേഷന്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
1992.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സർവകലാശാലകളുടെ ഓഫീസുകൾ, സർവകലാശാല പഠനവകുപ്പുകൾ, സർവകലാശാല കേന്ദ്രങ്ങൾ, സർവകലാശാലകൾ നേരിട്ട് നടത്തുന്ന സ്വാശ്രയകേന്ദ്രങ്ങൾ എന്നിവയിൽ അദ്ധ്യാപക,അനദ്ധ്യാപക തസ്തികകളിൽ കരാർ/ദിവസവേതനം/മണിക്കൂർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന എല്ലാ താല്കാലിക ജീവനക്കാരുടെയും തസ്തിക തിരിച്ചുളള വിശദാംശം ജോലിയിൽ ചേർന്ന തീയതി, ആകെ ജോലി ചെയ്ത കാലം എന്നീ വിവരങ്ങൾ സഹിതം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ജീവനക്കാർ ജോലിചെയ്തുവരുന്ന തസ്തികകളിൽ സർവകലാശാലകളുടെ സ്റ്റാറ്റ്യൂട്ട്, ഓർഡിനൻസ് എന്നിവയിൽ ഉൾപ്പെടുന്നവയും, സർക്കാർ അംഗീകൃതവുമായ തസ്തികകൾ ഏതെല്ലാമെന്ന് വിശദമാക്കുമോ;
( സി )
ഏതെങ്കിലും തസ്തികകൾ സർവകലാശാലകളുടെ സ്റ്റാറ്റ്യൂട്ടിൽ ഉൾപ്പെടാത്തവയോ, സർക്കാറിന്റെ അനുമതി ലഭിക്കാത്തവയോ ആയിട്ടുണ്ടെങ്കിൽ അവയുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
സർവകലാശാലകളുടെ സ്റ്റാറ്റ്യൂട്ട്, ഓർഡിനൻസ് എന്നിവയിൽ ഉൾപ്പെടാത്തവയും, സർക്കാർ അംഗീകാരം ലഭിക്കാത്തവയും, അംഗീകൃത തസ്തികകളുടെ അംഗബലത്തിൽ കവിഞ്ഞു നിയമനം നല്കിയതുമായ തസ്തികകൾ ഏതെല്ലാമാണെന്ന് വിശദമാക്കുമോ?
1993.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സാങ്കേതിക സര്‍വകലാശാല (കെ ടി യു) വൈസ് ചാന്‍സലർ നിയമനം സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത നിയമനം യു.ജി.സി. ചട്ടപ്രകാരമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണോ സുപ്രീം കോടതി പ്രസ്തുത നിയമനം റദ്ദാക്കിയതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നിയമനത്തിന് ചാന്‍സലര്‍ക്ക് പാനല്‍ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് കൈമാറിയതെന്ന ആരോപണം വസ്തുതാപരമാണോ;
( ഡി )
പ്രസ്തുത നിയമനം യു .ജി.സി, ചട്ടപ്രകാരമാണോ നടത്തിയത്; അല്ലെങ്കിൽ പ്രസ്തുത ചട്ടം മറികടക്കാനുണ്ടായ സാഹചര്യം വിശദമാക്കുമോ?
1994.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അദ്ധ്യാപന ഉത്തരവാദിത്തം ഇല്ലാതെ, യു.ജി.സി ഫാക്കൽറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (എഫ്.ഐ. പി) അല്ലെങ്കിൽ യു.ജി.സി ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാം (എഫ്.ഡി.പി) പൂർത്തീകരിക്കുകയും പ്രസ്തുത കാലയളവ് അസോസിയേറ്റ് പ്രൊഫസർ / പ്രൊഫസർ നിയമനത്തിന് പരിചയ കാലമായി പരിഗണിക്കപ്പെട്ട് സംസ്ഥാനത്തെ സർവ്വകലാശാലകളിൽ 2016 ജനവരി ഒന്നിന് ശേഷം നിയമിതരായ അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ എന്നിവരുടെ സർവ്വകലാശാല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ?
1995.
ശ്രീമതി.ഉമ തോമസ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ സർവകലാശാലയിലെ മലയാളം അസോഷ്യേയേറ്റ് പ്രൊഫസർ റാങ്ക് പട്ടികയിലെ ഒന്നാംറാങ്ക് ജേതാവിന് നിയമനം നൽകുന്നതിനായി സർവകലാശാല എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തസ്തികയിലേക്ക് നിയമനം ലഭിക്കുന്നതിനാവശ്യമായ യോഗ്യതകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
യു. ജി. സി. നിഷ്കർഷിക്കുന്ന യോഗ്യത ഇല്ലാത്ത വ്യക്തിക്കാണ് ഒന്നാം റാങ്ക് നൽകിയത് എന്ന് കോടതി കണ്ടെത്തിയിട്ടുണ്ടോ;
( ഡി )
പ്രസ്തുത വ്യക്തിയുടെ യോഗ്യത സംബന്ധിച്ച് യു.ജി.സി. യുടെ അഭിപ്രായം ആരാഞ്ഞിരുന്നോ; വിശദമാക്കുമോ;
( ഇ )
പ്രസ്തുത റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കാൻ ഇടയായ സാഹചര്യം വ്യക്തമാക്കുമോ?
1996.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ കേരള വർമ്മകോളേജ് അസിസ്റ്റൻറ് പ്രൊഫസർ പ്രിയവർഗീസിന് എഫ്.ഡി.പി (ഫാക്കൽറ്റി ഡെവലൊപ്മെൻറ് പ്രോഗ്രാം) യിൽ ഗവേഷണത്തിന് ഡെപ്യൂട്ടേഷൻ അനുവദിച്ചിരുന്നോ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കാലയളവിൽ മുഴുവൻ ശമ്പളവും പ്രസ്തുത വ്യക്തി സ്വീകരിച്ചിരുന്നോ; ഗവേഷണത്തിനുശേഷം കോളേജിൽ നിശ്ചിത കാലയളവ് സേവനമനുഷ്ഠിക്കണമെന്ന കരാർ രേഖ നൽകിയിട്ടുണ്ടോ;
( സി )
കരാർ ലംഘിച്ച് കോളേജ് അധികൃതർ മറ്റ് സ്ഥാപനങ്ങളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അനുമതി നൽകിയിരുന്നോ;
( ഡി )
കരാർ ലംഘിച്ചതിനെ തുടർന്ന് കരാറിലെ വ്യവസ്ഥ പ്രകാരം പ്രിയ വർഗീസ് സർക്കാരിൽ നിന്ന് വാങ്ങിയ ശമ്പളം തിരിച്ചുപിടിക്കുവാൻ നടപടി സ്വീകരിക്കുമോ; ചട്ടവിരുദ്ധമായി ഡെപ്യൂട്ടേഷൻ അനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമോ?
1997.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ കാലടി സംസ്കൃത സർവകലാശാലയിൽ എത്ര അദ്ധ്യാപക നിയമനങ്ങൾ നടന്നിട്ടുണ്ടെന്നും ഏതൊക്കെ വകുപ്പുകളിലെ എത്ര തസ്തികളിൽ നിയമനം നടന്നുവെന്നും അറിയിക്കുമോ;
( ബി )
ഓരോ തസ്തികയിലും നിയമിതരായ അദ്ധ്യാപകർ ഹാജരാക്കിയ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
1998.
ശ്രീ. സജീവ് ജോസഫ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കപ്പെടാന്‍ ഒന്നാംറാങ്ക് നേടിയ വ്യക്തി അയോഗ്യയെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തിൽ പ്രസ്തുത നിയമനവുമായി ബന്ധപ്പെട്ട് അപേക്ഷകർ നൽകിയ രേഖകൾ സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ചിട്ടില്ല എന്ന ആരോപണത്തിൽ വാസ്തവമുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത തസ്തികയിലേക്കുള്ള നിയമനത്തിന് യു.ജി.സി. മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും പ്രസ്തുത മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ കാരണമെന്തെന്നും വിശദമാക്കുമോ;
( സി )
പ്രോ വൈസ്ചാൻസലർ അധ്യക്ഷനായ സ്ക്രീനിങ് കമ്മിറ്റി, അപേക്ഷകർ നൽകിയ രേഖകൾ പരിശോധിച്ചതിന് ശേഷമാണ്‌ ചുരുക്കപ്പട്ടിക തയ്യാറാക്കേണ്ടത് എന്നിരിക്കെ നടപടിക്രമം പാലിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകുമോ; വ്യക്തമാക്കാമോ?
1999.
ശ്രീ. റോജി എം. ജോൺ
ശ്രീ . ഷാഫി പറമ്പിൽ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോഷ്യേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കപ്പെടാന്‍ പ്രിയ വര്‍ഗീസ് അയോഗ്യയെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത വ്യക്തിക്ക് യുജിസി മാനദണ്ഡപ്രകാരമുള്ള മതിയായ അദ്ധ്യാപന പരിചയമില്ലെന്നും ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ പ്രസ്തുത വിഷയത്തിന്മേൽ കണ്ണൂർ യൂണിവേഴ്സിറ്റി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ;
( സി )
അസോഷ്യേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയില്ലാത്ത വ്യക്തിയെ ഇന്റര്‍വ്യൂവിലേക്ക് തെരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
സർവകലാശാലകളിൽ ഇത്തരം പിൻവാതിൽ നിയമനങ്ങൾ തടയാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
2000.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ/സർവകലാശാല സർവീസിൽ നിന്നും വിരമിച്ച ജീവനക്കാരും, അധ്യാപകരും സർവകലാശാലകളിൽ താല്കാലികാടിസ്ഥാനത്തിൽ (കരാർ/ദിവസവേതനം/മണിക്കൂർ വേതനം/ഗസ്റ്റ്/ഹോണറേറിയം ) നിലവിൽ ജോലി ചെയ്യുന്നുണ്ടോയെന്നും ഏതെല്ലാം തസ്തികകളിലാണ് പ്രസ്തുത ജീവനക്കാർ ജോലി ചെയ്യുന്നതെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത ജീവനക്കാരുടെ വിരമിച്ച തീയതി, താത്കാലികാടിസ്ഥാനത്തിൽ സർവകലാശാലകളിൽ പുനർനിയമനം നേടിയ തീയതി , അവർക്ക് ലഭ്യമായികൊണ്ടിരിക്കുന്ന സ്ഥിരം സർവീസിലെ പെൻഷൻ, താല്കാലികാടിസ്ഥാനത്തിൽ ജോലിചെയ്യുന്നതിന് സർവകലാശാലകളിൽ നിന്നും അനുവദിക്കുന്ന വേതനം എന്നിവയുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ജീവനക്കാർ പ്രസ്തുത തസ്തികകളിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ച തീയതി (താല്കാലിക തസ്തികകളിലെ പുനർനിയമനം) മുതൽ നാളിതുവരെ സർവകലാശാലകളിൽ താല്കാലികാടിസ്ഥാനത്തിൽ ജോലിചെയ്ത കാലയളവിന്റെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത തസ്തികകളിൽ സർവകലാശാല സ്റ്റാറ്റ്യൂട്ട്, ഓർഡിനൻസ് എന്നിവയിൽ ഉൾപ്പെടുന്നവയും, സർക്കാർ അംഗീകൃത തസ്തികകളും ഏതെല്ലാമെന്ന് വിശദമാക്കാമോ; ഏതെല്ലാം തസ്തികകൾ സർവകലാശാല സ്റ്റാറ്റ്യൂട്ട്, ഓർഡിനൻസ് എന്നിവയിൽ ഉൾപ്പെടാത്തവയും, സർക്കാർ അംഗീകാരം ലഭിക്കാത്തവയും അംഗീകൃത തസ്തികകളുടെ അംഗബലത്തിൽ കവിഞ്ഞു നിയമനം നല്കിയവയുമാണെന്നും വിശദമാക്കുമോ?
2001.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യു.ജി.സി. ഗൈഡ്‍ലൈന്‍ നിലവില്‍ വന്നതിനുശേഷം യൂണിവേഴ്സിറ്റികളില്‍ സെലക്ട് കമ്മിറ്റി ശിപാര്‍ശ അനുസരിച്ച് നാളിതുവരെ നിയമിക്കപ്പെട്ട പ്രോ-വൈസ് ചാൻസലർമാരുടെ എണ്ണം എത്രയെന്നു വ്യക്തമാക്കുമോ;
( ബി )
ഇതിനായി സെലക്ട് കമ്മിറ്റിയെ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിച്ചത് ആരാണെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത കാലയളവില്‍ സെലക്ട് കമ്മിറ്റിഎത്ര വീതം ആളുകളെയാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്; വിശദാംശം അറിയിക്കുമോ?
2002.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവകലാശാലകളിലെ തനത് ഫണ്ട്, സ്ഥിര നിക്ഷേപങ്ങൾ എന്നിവ ഏതെല്ലാം ധനകാര്യ സ്ഥാപനങ്ങളിലാണ് (ട്രഷറി, ബാങ്ക് ഉൾപ്പെടെ) നിലവിൽ നിക്ഷേപിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
സർവകലാശാലാചട്ടങ്ങൾ, സർക്കാർ ഉത്തരവുകൾ, നിർദ്ദേശങ്ങൾ എന്നിവ പ്രകാരം സർവകലാശാലകളിലെ പ്രസ്തുത നിക്ഷേപങ്ങൾ എവിടെയാണ് നിക്ഷേപിക്കേണ്ടതെന്ന് വ്യക്തമാക്കുമോ;
( സി )
മേൽ നിർദ്ദേശങ്ങൾക്ക് വിപരീതമായി പ്രസ്തുത നിക്ഷേപങ്ങൾ ബാങ്കുകളിൽ നിക്ഷേപിച്ചതിനെ തുടർന്ന് സർവകലാശാലകൾക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചതായുളള ഓഡിറ്റ് കണ്ടെത്തലുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ ?
2003.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ സര്‍ക്കാര്‍ കോളേജ് ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഏതെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിയ്ക്കുന്ന വിഷയം പരിഗണനയിലുണ്ടോ; എങ്കിൽ വിശദമാക്കുമോ?
2004.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള, കാലിക്കറ്റ്, എം ജി, കണ്ണൂർ എന്നീ സർവകലാശാലകളിൽ ബിരുദ കോഴ്സിന്റെ സീറ്റുകൾ പൂർണ്ണമായും നികത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഇല്ലെങ്കിൽ, ഓരോ വിഷയത്തിനും എത്ര ഒഴിവുകൾ വീതം ഓരോ യൂണിവേഴ്സിറ്റികളിലേയും സർക്കാർ, പ്രൈവറ്റ്, സ്വാശ്രയ, കോളേജുകളിലും യൂണിവേഴ്സിറ്റിസെന്ററുകളിലും നിലവിലുണ്ട് എന്ന് വ്യക്തമാക്കുമോ;
( സി )
കോളേജ്പ്രവേശനത്തിന് വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതിനുള്ള കാരണം പരിശോധിച്ചിട്ടുണ്ടോ; പ്രധാന കാരണങ്ങളെന്തെന്ന് വ്യക്തമാക്കുമോ?
2005.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ ചുമതലയേറ്റെടുത്ത തീയതി, ചുമതലയിൽ നിന്നും വിരമിക്കേണ്ട തീയതി എന്നീ വിശദാംശം സർവകലാശാല തിരിച്ചു ലഭ്യമാക്കുമോ;
( ബി )
സർവകലാശാലകളിൽ നിലവിലുള്ള വൈസ് ചാൻസലർമാരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചതിന്റെ വിശദാംശങ്ങൾ ഉത്തരവിന്റെ പകർപ്പ് സഹിതം ലഭ്യമാക്കുമോ; ;
( സി )
പ്രസ്തുത സെലക്ഷൻ കമ്മിറ്റികളിൽ ആരെല്ലാമാണ് ഉൾപ്പെട്ടിരുന്നതെന്നും ഓരോ സർവകലാശാലയുടെയും വൈസ് ചാൻസലർ പദവിയിലേക്ക് ബന്ധപ്പെട്ട സെലക്ഷൻ കമ്മിറ്റി ശിപാർശ ചെയ്തത് ഏതെല്ലാം വ്യക്തികളെയായിരുന്നുവെന്നും രേഖകളുടെ പകർപ്പുകൾ സഹിതം ലഭ്യമാക്കുമോ?
2006.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്കൃത സർവകലാശാലയുടെ തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിൽ ഏതെല്ലാം കോഴ്സുകൾ ആണ് നിലവിലുള്ളത്;
( ബി )
സംസ്കൃതം ജനറൽ അധ്യാപികയായ ഡോക്ടർ പൂർണിമ മോഹനനെ ബന്ധപ്പെട്ട വിഷയം ഇല്ലാത്ത പ്രാദേശിക കേന്ദ്രത്തിൽ നിയമിക്കുന്നതിനുള്ള കാരണം വ്യക്‌തമാക്കുമോ?;
( സി )
പ്രാദേശിക കേന്ദ്രത്തിൽ വിദ്യാർത്ഥികൾക്ക് സ്പോർട്സിനുള്ള സൗകര്യങ്ങളില്ലാതിരിക്കെ കാലടി സംസ്കൃത സർവ്വകലാശാല ക്യാമ്പസിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപികയായ ഡോക്ടർ റാഹിലയെ നിയമിച്ചതിന്റെ കാരണം വ്യക്തമാക്കുമോ?
2007.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്സിന് പ്രൈവറ്റ് രജിസ്‌ട്രേഷൻ അനുവദിക്കുന്നതിന് തടസ്സം എന്താണെന്നറിയിക്കുമോ;
( ബി )
നടപ്പ് വർഷം എം.ജി. സർവകലാശാല പ്രൈവറ്റ് പഠനം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരള സർവകലാശാല പ്രൈവറ്റ് സമാന്തര കോഴ്സ് ആരംഭിക്കാതിരിക്കുന്നതിനുള്ള കാരണം വ്യക്തമാക്കുമോ?
2008.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്കൃത സർവകലാശാലയിൽ അനധികൃത നിയമനങ്ങൾ നടക്കുന്നുവെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സർവകലാശാലയിലെ ഫിലോസഫി ഡിപ്പാർട്ടുമെന്റിൽ നിലവിലില്ലാത്ത ഒഴിവിൽ ലീവ് വേക്കൻസിയിൽ ജോലി ചെയ്ത അദ്ധ്യാപകന് നിയമനം സ്ഥിരപ്പെടുത്തി നൽകിയത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( സി )
സർവകലാശാല സിൻഡിക്കേറ്റ് പ്രസ്തുത നിയമനം ഇനി വരുന്ന പൊതു വിഭാഗം ഒഴിവിൽ റഗുലറൈസ് ചെയ്യാൻ തീരുമാനിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ നിലവിലില്ലാത്ത ഒഴിവിലാണോ പ്രസ്തുത നിയമനം നടന്നത് എന്നു വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത വകുപ്പിൽ വർക്ക് ലോഡ് ഇല്ലാതിരിക്കെയാണ് പ്രസ്തുത നിയമനം എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; വിശദാംശം നൽകുമോ?
2009.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവൺമെന്റ് കോളേജ്, എയ്ഡഡ് കോളേജ്, സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നും വിവിധ വകുപ്പുകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്തുവരുന്ന അധ്യാപകരുടെ എണ്ണം അറിയിക്കുമോ;
( ബി )
അവരുടെ കോളേജ്, സർവ്വകലാശാല എന്നിവ തിരിച്ചുള്ള വിവരവും നിലവിൽ ജോലി ചെയ്യുന്ന തസ്തികയും വകുപ്പും അറിയിക്കുമോ;
( സി )
ഇത്തരത്തിൽ ഡെപ്യൂട്ടേഷനിൽ പോകുന്നത് ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നത്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ഇതിനു എന്ത് പരിഹാര മാർഗ്ഗമാണ് സ്വീകരിച്ചിട്ടുള്ളത്‌ ; വ്യക്തമാക്കുമോ ?
2010.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവകലാശാലകളിൽ വിവിധ തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിലവിൽ ജോലിചെയ്യുന്ന സ്ഥിരം അദ്ധ്യാപകരുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത അദ്ധ്യാപകരുടെ പേര്, തസ്തിക, ഡെപ്യൂട്ടേഷൻ കാലയളവ് എന്നിവയുടെ വിശദാംശം സർവകലാശാല തിരിച്ചു ലഭ്യമാക്കുമോ;
( സി )
സർവകലാശാലകളിൽ അനദ്ധ്യാപക തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിലവിൽ ജോലിചെയ്യുന്ന സ്ഥിരം അദ്ധ്യാപകരുടെ പേര്, തസ്തിക, ഡെപ്യൂട്ടേഷൻ കാലയളവ് എന്നിവയുടെ വിശദാംശങ്ങൾ സർവകലാശാല തിരിച്ചു ലഭ്യമാക്കാമോ?
2011.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക സർവ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധനാ ഹർജി നൽകുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയമോപദേശം തേടിയിട്ടുണ്ടോ; എങ്കിൽ, ആരിൽ നിന്നാണ് ഇപ്രകാരം നിയമോപദേശം തേടിയതെന്നും ലഭിച്ച നിയമോപദേശം എന്തായിരുന്നുവെന്നും വ്യക്തമാക്കാമോ; പ്രസ്തുത നിയമോപദേശത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
ഇപ്രകാരം നിയമോപദേശം നൽകിയതിന് എത്ര രൂപ ഫീസായി അനുവദിച്ചിട്ടുണ്ട്; ഫീസ് നൽകി വാക്കാലുള്ള നിയമോപദേശം വാങ്ങുന്നത് ഏതു ചട്ടത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ; മേൽപ്പറഞ്ഞ പ്രകാരം വാക്കാലുള്ള നിയമോപദേശത്തിന് ഫീസ് അനുവദിച്ച് നൽകിയ ഫയലിന്റെ പകർപ്പ് ലഭ്യമാക്കുമോ?
2012.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ നിലവിലുള്ള എയ്ഡഡ് ബിരുദ ബിരുദാനന്തര പ്രോഗ്രാമുകള്‍ എതൊക്കെയാണെന്ന് കോളേജ്, സര്‍വ്വകലാശാല എന്നിവ തരം തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( ബി )
2022-23 അധ്യയന വര്‍ഷത്തില്‍ പ്രസ്തുത പ്രോഗ്രാമുകളില്‍ ഓപ്പണ്‍ വിഭാഗത്തില്‍ കോളേജുകൾക്ക് ലഭ്യമായ ആകെ സീറ്റുകളുടെ എണ്ണം എത്രയാണെന്നും ഇതില്‍ എത്ര സീറ്റുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയെന്നും കോഴ്‌സ്, കോളേജ്, സര്‍വ്വകലാശാല എന്നിവ തരം തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പ്രോഗ്രാമുകളില്‍ കമ്മ്യൂണിറ്റി (മെറിറ്റ്) വിഭാഗത്തില്‍ ലഭ്യമായ ആകെ സീറ്റുകളുടെ എണ്ണം എത്രയാണെന്നും ഇതില്‍ എത്ര സീറ്റുകളിലേക്ക് പ്രസ്തുത വിഭാഗങ്ങളില്‍പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയിട്ടുണ്ടെന്നും കോഴ്‌സ്, കോളേജ്,സര്‍വകലാശാല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത പ്രോഗ്രാമുകളിൽ മാനേജ്‌മെന്റ് ക്വാട്ട വിഭാഗത്തില്‍ ലഭ്യമായ ആകെ സീറ്റുകളുടെ എണ്ണം എത്രയെന്നും ഇതില്‍ എത്ര സീറ്റുകളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയിട്ടുണ്ടെന്നതിന്റെയും വിശദാംശങ്ങള്‍ കോഴ്‌സ്, കോളേജ്,സര്‍വകലാശാല തിരിച്ചു ലഭ്യമാക്കുമോ;
( ഇ )
പ്രസ്തുത പ്രോഗ്രാമുകളില്‍ ഇ. റ്റി .ബി , മുസ്ലിം, ഒ. ഇ .സി , ഇ .ഡബ്ള്യു. എസ്, എസ്.സി./എസ്.റ്റി, സ്‌പോര്‍ട്‌സ് ക്വോട്ട തുടങ്ങിയ സംവരണ വിഭാഗങ്ങളില്‍ ലഭ്യമായ ആകെ സംവരണ സീറ്റുകളുടെ എണ്ണം എത്രയെന്നും ഇതില്‍ എത്ര സീറ്റുകളിലേക്ക് പ്രസ്തുത വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയിട്ടുണ്ടെന്നതിന്റെയും വിശദാംശം കോഴ്‌സ്, കോളേജ്,സര്‍വകലാശാല തിരിച്ചു ലഭ്യമാക്കാമോ;
( എഫ് )
പ്രസ്തുത പ്രോഗ്രാമുകളില്‍ ലഭ്യമായ ആകെ സീറ്റുകളുടെ എണ്ണം എത്രയാണെന്നും ഇതില്‍ എത്ര സീറ്റുകളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയിട്ടുണ്ടെന്നും എത്ര സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നതിന്റെയും വിശദാംശം കോഴ്‌സ്, കോളേജ്, സര്‍വകലാശാല തിരിച്ചു ലഭ്യമാക്കാമോ?
2013.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ നടപ്പ് വർഷം അപേക്ഷിച്ച കുട്ടികളുടെ എണ്ണം കോഴ്സടിസ്ഥാനത്തിൽ അറിയിക്കുമോ;
( ബി )
ഓരോ കോഴ്സുകൾക്കും സർവകലാശാല ഈടാക്കുന്ന ഫീസ് എത്രയാണ് വിശദമാക്കുമോ;
( സി )
പ്രസ്തുത സർവകലാശാല യു.ജി.സി. അംഗീകാരത്തിനായി അപേക്ഷിച്ചിട്ടും അംഗീകാരം ലഭിക്കാത്ത കോഴ്സുകൾ ഏതെല്ലാമെന്നും അംഗീകാരം നൽകാതിരിക്കാൻ യു.ജി.സി; ചൂണ്ടിക്കാണിച്ച ന്യൂനതകൾ എന്തെല്ലാമെന്നും വിശദമാക്കുമോ?
2014.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ നിലവിൽ ഒഴിവുള്ള പ്രിന്‍സിപ്പൽ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനായി ഡി.പി.സി. ചേര്‍ന്നിട്ടുണ്ടോ;
( ബി )
പ്രസ്തുത ഡി.പി.സി. പ്രകാരം നാളിതുവരെ എത്ര പേര്‍ക്കാണ് പ്രിന്‍സിപ്പലായി നിയമനം നല്‍കിയിട്ടുളളത്, വ്യക്തമാക്കുമോ;
( സി )
പ്രസ്തുത തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകളുണ്ടെന്നും പ്രസ്തുത ഒഴിവുകള്‍ നിലവിൽ വന്നതെന്നാണെന്നും കോളേജ് തിരിച്ച് കണക്കുകള്‍ ലഭ്യമാക്കുമോ;
( ഡി )
ഇതിനായി 'വകുപ്പ്തല സ്ഥാനക്കയറ്റ സമിതി' യോഗം ചേര്‍ന്ന ദിവസവും ആയതുപ്രകാരം എത്ര പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിച്ചുവെന്നും അറിയിക്കുമോ?
2015.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവകലാശാലകളിൽ പി.എച്ച്.ഡി. അഡ്മിഷനിൽ പിന്നാക്ക സമുദായങ്ങൾക്ക് സംവരണം നടപ്പാക്കുന്നുണ്ടോയെന്നും എങ്കിൽ ഓരോ വിഭാഗത്തിനും എത്ര ശതമാനമാണ് സംവരണം ഉള്ളതെന്നും അറിയിക്കുമോ; ഇത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സർവകലാശാലകളിലെ റിസർച്ച് സെന്ററുകളുടെയും ഓരോ വിഷയത്തിലുമുള്ള പി.എച്ച്.ഡി, പി.ഡി.എഫ് സീറ്റുകളുടെയും എണ്ണം വ്യക്തമാക്കുമോ;
( സി )
പി.എച്ച്.ഡി, പി.ഡി.എഫ് പ്രവേശനത്തിൽ സംവരണം തീരുമാനിക്കുന്നത് ഡിപ്പാർട്ട്മെന്റ് അടിസ്ഥാനത്തിലാണോ റിസർച്ച് സെന്റർ അടിസ്ഥാനത്തിലാണോയെന്ന് അറിയിക്കുമോ; പ്രസ്തുത സംവരണം ഉറപ്പാക്കുന്നതിന് റിസർവേഷൻ റോസ്റ്റർ/രജിസ്റ്റർ സൂക്ഷിക്കുന്നുണ്ടോ;
( ഡി )
2020-21, 2021-22 അദ്ധ്യയന വർഷത്തിൽ കേരളത്തിലെ സർവകലാശാലകളിലെ പി.എച്ച്.ഡി, പി.ഡി.എഫ് പ്രവേശനത്തിന്റെ സംവരണ വിഭാഗം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഇ )
പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികളെ റിസർച്ച് ഗൈഡുകൾ ബോധപൂർവ്വം അവഗണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
2016.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സർവകലാശാലകളിൽ വൈസ് ചാൻസലർ, പ്രോ- വൈസ് ചാൻസലർ, രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ തുടങ്ങിയ സ്റ്റാറ്റ്യൂട്ടറി തസ്തികകളിൽ നിലവിൽ ചുമതല വഹിക്കുന്ന ജീവനക്കാർ പ്രസ്തുത തസ്തികയിൽ ചുമതലയേറ്റെടുത്ത തീയതി, ചുമതലയിൽ നിന്നും വിരമിക്കേണ്ട തീയതി എന്നീ വിശദാംശങ്ങൾ സർവകലാശാല തിരിച്ചു ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ജീവനക്കാരുടെ പേര്, ജാതി, മതം , ലിംഗം, യോഗ്യത എന്നിവയുൾപ്പെടെയുള വിശദാംശം സർവകലാശാല തിരിച്ചു ലഭ്യമാക്കുമോ?
2017.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് ഗസ്റ്റ് അദ്ധ്യാപക റാങ്ക് പട്ടികയില്‍ ഒന്നാം റാങ്ക് നേടിയ അദ്ധ്യാപികയെ ഇതേ കോളേജിലെ രണ്ട് അദ്ധ്യാപകര്‍ ഭീഷണിപ്പെടുത്തിയതായി പറയപ്പെടുന്ന സംഭവത്തെക്കുറിച്ചുള്ള 20/11/2022-ലെ പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിരുന്നോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സംഭവത്തിൽ സര്‍ക്കാര്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത നിയമനത്തിലെ ബാഹ്യ ഇടപെടല്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോളേജ് അധികാരികള്‍ക്ക് പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍, പ്രസ്തുത പരാതിയുടെ പകര്‍പ്പ് ലഭ്യമാക്കുമോ; സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ഡി )
ഇത്തരം സംഭവങ്ങൾ തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
2018.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനമാക്കി ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; ഇതിനായി അനുവദിച്ചിട്ടുള്ള തുകയെത്രയെന്ന് വ്യക്തമാക്കുമോ; ഭരണാനുമതി ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിന് മുന്നോടിയായി കാലിക്കറ്റ് സര്‍വകലാശാലയും സ്പോര്‍ട്സ് കേരള ഫൗണ്ടേഷനും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ധാരണാപത്രത്തില്‍ ഒപ്പ് വച്ചിട്ടുണ്ടോ; എങ്കില്‍, ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
ഇതിനുവേണ്ടി കാലിക്കറ്റ് സര്‍വകലാശാലയും സ്പോര്‍ട്സ് കേരള ഫൗണ്ടേഷനും സംയുക്തമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ; ഇതുമായി ബന്ധപ്പെട്ട് സംയുക്ത സ്ഥല പരിശോധന നടത്തിയിട്ടുണ്ടോയെന്നും ആയതില്‍ പങ്കെടുത്തവര്‍ക്ക് അറിയിപ്പ് നല്‍കിയതാരാണെന്നും അറിയിക്കുമോ; അറിയിപ്പ് നല്‍കിയ രേഖകളുടെ പകര്‍പ്പും പങ്കെടുക്കേണ്ടവരെ നിശ്ചയിച്ച നടപടിക്രമങ്ങളുടെ പകര്‍പ്പും ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാല നടത്തിയിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത വിഷയവുമായി കാലിക്കറ്റ് സര്‍വകലാശാല നടത്തിയ കത്തിടപാടുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?
2019.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജിഎ -II/സി 1 /156687/2019/അഡ്മിൻ Dt 31.12.2019, ജിഎ-II/സി 1 /162156/2019/അഡ്മിൻ Dt 31.12.2019, ജിഎ -II/C1/104750/2019/അഡ്മിൻ Dt 31.12.2019 എന്നീ നോട്ടിഫിക്കേഷനുകൾ പ്രകാരം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റൻറ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലേക്ക് നടത്തിയ സ്ഥിര അധ്യാപക നിയമനങ്ങളുടെ സംവരണ റൊട്ടേഷൻ ചാർട്ട് , ഡേറ്റ് ഓഫ് ഒക്കറൻസ് ഓഫ് വേക്കൻസി എന്നിവ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത യൂണിവേഴ്സിറ്റിയിൽ 01.01.2016 മുതൽ 25.11.2022 വരെയുള്ള കാലയളവിൽ ഭിന്നശേഷി വിഭാഗക്കാർക്കും പിന്നാക്ക സമുദായങ്ങൾക്കുമുള്ള സംവരണ ബാക്ക് ലോഗ് എത്രയെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത കാലയളവിൽ സ്ഥിര അധ്യാപക തസ്തികകളിലേക്ക് നടത്തിയ സംവരണ ബാക്ക് ലോഗ് നിയമനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത ബാക്ക് ലോഗ് നികത്തിയിട്ടില്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ 01.01.2000 മുതൽ 01.11.2022 വരെയുള്ള കാലയളവിൽ നേരിട്ട് പ്രൊഫസറായി നിയമനം കിട്ടിയവർ ആരൊക്കെയെന്നും അതിൽ എത്ര പേർ വിരമിച്ചുവെന്നും വിരമിക്കൽ തീയതി സഹിതം അറിയിക്കുമോ?
2020.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവകലാശാലയിൽ നിലവിലുളള ഡീൻ ഓഫ് സ്റ്റുഡൻസ് വെൽഫെയർ തസ്തികയിൽ നിയമനം ലഭിക്കുന്നതിനാവശ്യമായ അടിസ്ഥാന- അഭിലഷണീയ യോഗ്യതകൾ എന്തെല്ലാമെന്ന് അറിയിക്കുമോ; ഇതുമായി ബന്ധപ്പെട്ട സർവകലാശാലാ ചട്ടങ്ങളുടെ പകർപ്പുകൾ ലഭ്യമാക്കുമോ;
( ബി )
കോളേജ് അധ്യാപക തസ്തികയിലെ താത്കാലിക/ ലീവ് വേക്കൻസി/ അഡ്-ഹോക് സർവീസുകൾ പ്രസ്തുത തസ്തികയ്ക്കുളള അധ്യാപന പരിചയത്തിനുള്ള യോഗ്യതയായി പരിഗണിക്കുമോ; ബന്ധപ്പെട്ട സർവകലാശാലാ ചട്ടങ്ങളുടെ പകർപ്പുകൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത തസ്തികയിൽ നാളിതുവരെ നിയമിക്കപ്പെട്ട എല്ലാ ജീവനക്കാരുടെയും വിശദാംശം നിയമനം ലഭിക്കുന്നതിന് അവർ സമർപ്പിച്ച അപേക്ഷയിലും മറ്റ് അനുബന്ധ രേഖകളിലും അവകാശപ്പെട്ട യോഗ്യതകളും അധ്യാപന പരിചയത്തിന് തെളിവായി സമർപ്പിച്ച രേഖകളും ഏതെല്ലാമായിരുന്നുവെന്ന് പകർപ്പുകൾ സഹിതം വിശദമാക്കുമോ;
( ഡി )
പ്രസ്തുത തസ്തികയിൽ നിന്നും വിരമിച്ച ജീവനക്കാർ തങ്ങളുടെ മുൻകാല സേവനം, കാലിക്കറ്റ് സർവകലാശാലയിൽ പെൻഷൻ ആനുകൂല്യങ്ങൾക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷകളുടെ പകർപ്പുകൾ ലഭ്യമാക്കുമോ; ഇത് സംബന്ധിച്ച് സർവകലാശാല സർക്കാരിൽ നിന്നോ സംസ്ഥാന ഓഡിറ്റ് വകുപ്പിൽ നിന്നോ അഭിപ്രായം ആരാഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ; അപ്രകാരം നല്കിയ കത്തുകളുടെയും അതിനു ലഭിച്ച മറുപടികളുടെയും പകർപ്പുകൾ ലഭ്യമാക്കുമോ;
( ഇ )
പ്രസ്തുത തസ്തികയിൽ നിന്നും വിരമിച്ച ജീവനക്കാരന്റെ ലക്ചറർ തസ്തികയിലെ മുൻകാല അഡ്-ഹോക് സേവനം കാലിക്കറ്റ് സർവകലാശാലയിൽ പെൻഷൻ ആനുകൂല്യങ്ങൾക്കു പരിഗണിക്കുന്നതിന് സർവകലാശാല സിൻഡിക്കേറ്റ്, സിൻഡിക്കേറ്റ് സ്റ്റാൻറിംഗ് കമ്മിറ്റി ഓൺ സ്റ്റാഫ് എന്നിവ തീരുമാനമെടുത്തിട്ടുണ്ടോയെന്ന് വിശദമാക്കുമോ; എങ്കിൽ പ്രസ്തുത തീരുമാനങ്ങൾ, സർവകലാശാല ഉത്തരവുകൾ എന്നിവയുടെയും ആയതിനാധാരമായ സർവകലാശാല ചട്ടങ്ങൾ, സർക്കാർ ഉത്തരവുകൾ, കോടതി ഉത്തരവുകൾ എന്നിവയുടെയും പകർപ്പുകൾ ഉൾപ്പെടെയുളള വിശദാംശം ലഭ്യമാക്കുമോ;
( എഫ് )
27.02.2020 തീയതിയിലെ യു.ജി.സിയുടെ എഫ് 17-7/2013(പി.എസ്./മിസ്സെ) പിടി. എഫ് 1 നമ്പർ കത്തിൽ അധ്യാപകരുടെ മുൻകാല താത്കാലിക/ലീവ് വേക്കൻസി/അഡ്-ഹോക് സർവീസുകൾ പെൻഷന് പരിഗണിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; എങ്കിൽ പ്രസ്തുത കത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ?
2021.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവേശനപരീക്ഷാ കമ്മീഷണറുടെ ഓഫിസ് ആധുനികീകരിക്കുന്നതിനും അലോട്ട്മെന്റ് പ്രക്രിയ ലളിതമാക്കുന്നതിനും വേണ്ട നടപടി പരിഗണനയിലുണ്ടോ; എങ്കിൽ, വിശദാംശം ലഭ്യമാക്കുമോ?
2022.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ അസാപിനായി നിർമ്മാണം പൂര്‍ത്തീകരിച്ച ആസ്ഥാനമന്ദിരത്തിൽ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തില്‍ ക്ലാസുകള്‍ നടത്തുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഉറപ്പ് വരുത്തിയിട്ടുണ്ടോ;
( സി )
ജില്ലാ പഞ്ചായത്തുമായി സഹകരിച്ചുളള കോഴ്സുകള്‍ നടത്തുന്നതിന് അസാപ് സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത സ്ഥാപനത്തില്‍ കോഴ്സുകള്‍ നടത്തുന്നതിന് ഏതാെക്കെ പരിശീലന പങ്കാളികളുമായിട്ടാണ് കരാറിൽ ഏർപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഇ )
ഇതിനകം ഏതാെക്കെ കോഴ്സുകൾക്കാണ് പരിശീലനം നല്‍കിയതെന്നും എത്ര പേര്‍ക്ക് പ്ലേസ്‌മെന്റ് നല്‍കാനായെന്നും വിശദമാക്കാമോ?
2023.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അസാപ് പരിശീലനത്തിന്റെ ശ്രേണി സംവിധാനം വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര പരിശീലനങ്ങളാണ് നടത്തിയിട്ടുള്ളത് എന്ന് അറിയിക്കുമോ?
2024.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്‍കില്‍ കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2025.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലത്ത് അസാപ് കമ്മ്യൂണിറ്റി സ്‍കില്‍ പാര്‍ക്ക് ആരംഭിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശത്തിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത കേന്ദ്രം എപ്പോള്‍ തുടങ്ങാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
2026.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാരകരോഗം ബാധിച്ച നിര്‍ദ്ധന കുടുംബാംഗങ്ങളുടെ ചികിത്സയ്ക്കായി വകുപ്പ് മുഖേന ധനസഹായം നല്‍കുന്നതിൽ വലിയ കാലതാമസം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇതിനായി കൂടുതല്‍ ബ‍ഡ്ജറ്റ് വിഹിതം ലഭ്യമാക്കുന്നതിനും തുക അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ;
( സി )
ബ്ലോക്ക് തലത്തിൽ വകുപ്പിന്റെ സേവനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
2027.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സവിശേഷ വിദ്യാഭ്യാസവും പരിശീലനവും നല്‍കുന്ന സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് നല്‍കുന്ന പാക്കേജ് വിശദമാക്കാമോ; ആയതിന്റെ നാളിതുവരെയുള്ള പുരോഗതി വിശദമാക്കാമോ;
( ബി )
2015 -ന് ശേഷം നിയമിക്കപ്പെട്ട സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകര്‍ക്ക് ബിരുദം വേണമെന്ന് നിഷ്കര്‍ഷിക്കുന്ന റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിയമത്തിന് വിരുദ്ധമായ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ;
( സി )
സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകര്‍ക്ക് നല്‍കുവാനുള്ള കുടിശ്ശിക വേതനം നല്‍കിയിട്ടുണ്ടോ എന്നറിയിക്കാമോ;
( ഡി )
എല്ലാ സ്കൂളുകളിലും തെറാപ്പിസ്റ്റുകളുടെ തസ്തിക അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; മാനസിക വെല്ലുവിളി നേരിടുന്ന പതിനെട്ട് വയസ്സ് കഴിഞ്ഞവര്‍ക്ക് മതിയായ തൊഴില്‍ പരിശീലനം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഇ )
സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് അശാസ്ത്രീയമായ ഗ്രേഡിംഗ് കൊണ്ടുവരുകയും അതിലെ ന്യൂനതകള്‍ ഇനിയും പരിഹരിക്കാന്‍ പറ്റാത്തതുമായ അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ എന്ത് മാര്‍ഗ്ഗ നിര്‍ദ്ദേശമാണ് ഉണ്ടായിരിക്കുന്നതെന്ന് വിശദമാക്കാമോ?
2028.
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി കെ.കെ.രമ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് ഡിറ്റൻഷൻ സെന്റർ അടക്കം സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച മോഡൽ ഡിറ്റൻഷൻ മാന്വൽ പ്രകാരം സംസ്ഥാനത്ത് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച് സാമൂഹ്യ നീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
എങ്കില്‍ പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
2029.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്‍കൂളുകളുടെ നടത്തിപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷനെ ഏല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എത്ര സ്‍കൂളുകള്‍ നിലവില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ഏറ്റെടുത്തിട്ടുള്ള ബഡ്‍സ് സ്‍കൂളുകള്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സെന്ററുകളാക്കി മാറ്റുന്നതിന് പദ്ധതിയുണ്ടോ?
2030.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ?
2031.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷൻ ഏതൊക്കെ സ്ഥാപനങ്ങളിൽനിന്നും ഫണ്ട് സമാഹരിച്ചു എന്ന് വിശദമാക്കുമോ; സമാഹരിച്ച തുക എങ്ങിനെ വിനിയോഗിച്ചു എന്ന് വ്യക്തമാക്കുമോ;
( ബി )
ഫണ്ട് സമാഹരിച്ചതിന്റെ രസീതി ലഭ്യമാക്കുമോ;
( സി )
സാമൂഹ്യ സുരക്ഷാ മിഷൻ പൊതുമേഖലാ /സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ഫണ്ട് സമാഹരിക്കുന്നത് നിയമാനുസൃതമാണോ എന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച വ്യവസ്ഥകളുടെ രേഖകൾ ലഭ്യമാക്കുമോ?
2032.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ വകുപ്പിന് കീഴില്‍ നടപ്പിലാക്കി വരുന്ന പദ്ധതികളും അവയ്ക്ക് അനുവദിച്ച തുകയും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ അഞ്ച് വര്‍ഷം വിനിയോഗിച്ച തുകയുടെ ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
ജില്ലാ സാമൂഹ്യക്ഷേമ ഓഫീസിന് കീഴില്‍ എത്ര താൽകാലിക ജീവനക്കാര്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ട്; ഇവരുടെ ശമ്പളം ഏത് ഇനത്തില്‍ നിന്നാണ് നല്‍കുന്നത്; വിശദമാക്കുമോ;
( ഡി )
ജില്ലാ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിച്ച ജീവനക്കാരുടെ വിവരങ്ങള്‍ ലഭ്യമാക്കുമോ?
2033.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴില്‍ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന വനിത എഞ്ചിനീയര്‍മാരെ സൃഷ്ടിക്കാനുള്ള സ്കീം ഫോര്‍ ഹെര്‍ എംപവര്‍മെന്റ് (ഷീ) പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ?
2034.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്വാസ കിരണം പദ്ധതി വഴി സര്‍ക്കാര്‍ ഇതിനകം എത്ര പേര്‍ക്ക് സഹായം നൽകിയിട്ടുണ്ട്;
( ബി )
നിലവില്‍ ധനസഹായം നല്‍കുന്നതിൽ കുടിശ്ശികയുണ്ടോ; ഉണ്ടെങ്കില്‍ എത്ര മാസം; കുടിശ്ശിക ഉടന്‍ കൊടുത്തു തീര്‍ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാമോ; വിശദമാക്കാമോ;
( സി )
ധനസഹായം നല്‍കുന്നതിനായി ഇതിനകം എത്ര രൂപ ചെലവഴിച്ചു; വിശദമാക്കാമോ?
2035.
ശ്രീമതി സി. കെ. ആശ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ മിഷന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; മിഷന്‍ മുഖേന ഏതൊക്കെ രോഗങ്ങളുടെ ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കുമാണ് ധനസഹായം നല്‍കിവരുന്നത്; വ്യക്തമാക്കുമോ;
( ബി )
പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളുടെ ക്യാന്‍സര്‍ രോഗചികി‌ത്സ പൂര്‍ണ്ണമായും സൗജന്യമായി നടപ്പാക്കുന്ന ക്യാന്‍സര്‍ സുരക്ഷാപദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ; ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള ജീവന്‍രക്ഷാ ശസ്ത്രക്രിയകള്‍ക്ക് ധനസഹായം അനുവദിക്കുന്നതില്‍ കാലതാമസം ഒഴിവാക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
സാമൂഹ്യസുരക്ഷാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നടപ്പാക്കുന്ന പുതിയ പദ്ധതികള്‍ വിശദമാക്കുമോ?
2036.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ എം രാജഗോപാലൻ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ സാമൂഹ്യനീതി വകുപ്പിനുകീഴില്‍ ബഡ്സ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; എന്തെല്ലാം സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഇത്തരം സ്കൂളുകളില്‍ ലഭ്യമായിട്ടുള്ളത്; എന്തെല്ലാം സേവനങ്ങളാണ് ഇവിടെ നിന്നും നല്‍കുന്നത്; സ്കൂള്‍ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
സാമൂഹ്യനീതി വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്കൂളുകളെ മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററുകളാക്കി മാറ്റുന്നതിന് പദ്ധതിയുണ്ടോ; ഇതിലൂടെ എന്തെല്ലാം മാറ്റങ്ങളാണ് ഇത്തരം സ്ഥാപനങ്ങളില്‍ പ്രതീക്ഷിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായവരും അപേക്ഷ നല്‍കി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമായ എല്ലാവര്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2037.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങാനുള്ള സർക്കാരിന്റെ ഏക ഏജൻസിയായി മെഡിക്കൽ സർവീസസ് കോർപറേഷനെ തെരെഞ്ഞെടുത്ത ശേഷവും സാമൂഹ്യസുരക്ഷാ മിഷൻ കോവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങിയത് നിയമാനുസൃതമാണോ എന്ന് വ്യക്തമാക്കുമോ;
( ബി )
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹ്യസുരക്ഷാ മിഷൻ സാമഗ്രികൾ വാങ്ങിയത് ടെൻഡർ നടപടി പാലിച്ചാണോ എന്ന് വ്യക്തമാക്കുമോ;
( സി )
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹ്യസുരക്ഷാ മിഷൻ സാമഗ്രികൾ വാങ്ങിയത് സ്റ്റോർ പർച്ചേസ് മാന്വൽ പ്രകാരമാണോ എന്ന് വ്യക്തമാക്കുമോ?
2038.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താലോലം ചികിത്സാ പദ്ധതിയില്‍ ഏതൊക്കെ രോഗങ്ങള്‍ക്കുള്ള ചികിത്സ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
അപേക്ഷ അയക്കേണ്ടതിന്റെ നടപടിക്രമങ്ങള്‍ എന്താെക്കെയാണെന്ന് വിശദമാക്കാമോ?
2039.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തടവുകാരുടെ കുടുംബാംഗങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് വകുപ്പ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
പ്രൊബേഷന്‍ തടവുകാരുടെ മേഖലയില്‍ വകുപ്പ് നടത്തുന്ന ഇടപെടലുകള്‍ സംബന്ധിച്ചുള്ള വിശദാംശം അറിയിക്കുമോ?
2040.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്വാസകിരണം, സ്നേഹപൂർവ്വം, സമാശ്വാസം, വയോമിത്രം, താലോലം, മിഠായി എന്നീ സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ ഓരോ പദ്ധതിക്കും കീഴിൽ ഗുണഭോക്താക്കൾക്ക് നൽകുവാനുള്ള ആനുകൂല്യങ്ങളിൽ നിലവിൽ എത്രമാത്രം കുടിശ്ശികയുണ്ടെന്ന് പദ്ധതി തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ കീഴിൽ പുതിയ ഗുണഭോക്താക്കളെ ചേർക്കുന്നതിനും ആനുകൂല്യങ്ങൾ നൽകുന്നതിനും നിലവിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികളിൽ ഉണ്ടായിട്ടുള്ള കുടിശ്ശിക ആനുകൂല്യങ്ങൾ എന്നത്തേക്ക് വിതരണം ചെയ്യുവാൻ കഴിയും എന്നറിയിക്കാമോ;
( ഡി )
മേൽപ്പറഞ്ഞ ഓരോ പദ്ധതികളുടെയും അർഹത മാനദണ്ഡങ്ങൾ വ്യക്തമാക്കുമോ;
( ഇ )
രോഗാതുരരായ കുട്ടികൾക്കായി നടപ്പിലാക്കുന്ന ആശ്വാസകിരണം, സ്നേഹപൂർവ്വം, താലോലം, മിഠായി എന്നിവയിൽ എ.പി.എല്‍., ബി.പി.എല്‍. വേർതിരിവില്ലാതെ ആനുകൂല്യങ്ങൾ അനുവദിക്കുന്നത് പരിഗണിക്കുമോ?
2041.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയോജന ക്ഷേമത്തിനായി നടപ്പാക്കി വരുന്ന പദ്ധതികള്‍ എന്തെല്ലാം എന്ന് വിശദീകരിക്കാമോ;
( ബി )
സംസ്ഥാന സര്‍ക്കാര്‍ നേരിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയും നടപ്പാക്കി വരുന്ന പദ്ധതികളുടെ വിവരങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ടോ;
( സി )
വയോജന ക്ഷേമത്തിനായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതികളുടെ സാമൂഹ്യ ഓഡിറ്റ് നടത്തിയിട്ടുണ്ടോ;
( ഡി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന സംസ്ഥാന വയോജന നയം പൂര്‍ണ്ണമായി നടപ്പാക്കുന്നതില്‍ വ്യക്തമായ മാര്‍ഗ്ഗരേഖ നിലവിലുണ്ടോ; ഇല്ലെങ്കില്‍ അത്തരം മാര്‍ഗ്ഗ രേഖ പുറപ്പെടുവിക്കുന്നത് പിരഗണനയിലുണ്ടോ?
2042.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അച്ഛനോ അമ്മയോ രണ്ടുപേരുമോ മരണപ്പെട്ട സ്കൂള്‍ കുട്ടികള്‍ക്കുള്ള ധനസഹായം സമയബന്ധിതമായി ലഭ്യമാകാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത ധനസഹായം സമയബന്ധിതമായി ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
2043.
ശ്രീ കെ ആൻസലൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭിന്നശേഷി മേഖലയിലും ഭിന്നശേഷി പുനരധിവാസ മേഖലയിലും നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
നാഷണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിന്റെ പുരോഗതിയ്ക്കായി ഈ സര്‍ക്കാര്‍ നടത്തിയിട്ടുള്ള ഇടപെടല്‍ വിശദീകരിക്കാമോ; നിഷിനെ സര്‍വകലാശാലയായി ഉയര്‍ത്തുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ;
( സി )
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷനില്‍ ഈ സര്‍ക്കാര്‍ ആരംഭിച്ച പുതിയ പദ്ധതികള്‍ സംബന്ധിച്ചും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും വിശദമാക്കുമോ?
2044.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാർക്ക് സർക്കാർ സർവീസിലും എയ്ഡഡ് മേഖലയിലും 4 ശതമാനം സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച് പി.എസ്.സി.-യിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾക്ക് വകുപ്പ് മറുപടി നൽകിയിട്ടുണ്ടോ;
( സി )
നാല് ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനായി പി.എസ്.സി.-യുടെ റൊട്ടേഷൻ ചാർട്ട് പ്രകാരമുള്ള ഏതെല്ലാം ടേണുകളാണ് തെരഞ്ഞെടുത്തിട്ടുള്ളത് എന്നും ഇത് മറ്റ് ഏതെങ്കിലും സംവരണ വിഭാഗത്തിന്റെ ടേണുകളിൽ ഉൾപ്പെടുമോ എന്നും വ്യക്തമാക്കുമോ;
( ഡി )
ഭിന്നശേഷിക്കാരുടെ സംവരണം നടപ്പിലാക്കാത്തത് മൂലം എയ്ഡഡ് സ്കൂൾ മേഖലയിൽ അടക്കം ഭിന്നശേഷികാർക്ക് അവസരം നഷ്‌ടപ്പെടുന്നതും എയ്ഡഡ് മേഖലയിലെ മറ്റ് അധ്യാപകർക്ക് ശമ്പളം ലഭിക്കാത്തതുമായ സാഹചര്യം ശ്രദ്ധയിൽ വന്നിട്ടുണ്ടോ;
( ഇ )
എങ്കിൽ നാല് ശതമാനം ഭിന്നശേഷി സംവരണം മറ്റ് സംവരണ വിഭാഗങ്ങളുടെ അവസരങ്ങൾ നഷ്‌ടപ്പെടാതെ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2045.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അര്‍ഹമായ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി.) നല്‍കുന്നതിന്റെ ഭാഗമായി വാമനപുരം മണ്ഡലത്തില്‍ നിന്ന് എത്രപേര്‍ അപേക്ഷിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതില്‍ എത്രപേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
മണ്ഡലത്തില്‍ ആകെ എത്ര ഭിന്നശേഷിക്കാര്‍ നിലവിലുണ്ടെന്ന് അറിയിക്കുമോ?
2046.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തിൽ 2016-ലെ ഭിന്നശേഷി അവകാശ നിയമം അനുസരിച്ച് സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ എത്ര നിയമനങ്ങള്‍ നടന്നിട്ടുണ്ട് എന്ന് വിശദമാക്കാമോ;
( ബി )
ഇത്തരം നിയമനങ്ങള്‍ നല്‍കുന്നതിന് ജില്ലാടിസ്ഥാനത്തില്‍ ഭിന്നശേഷിക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് ലഭ്യമാക്കാമോ?
2047.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചലന പരിമിതിയുള്ളവര്‍ക്ക് മുച്ചക്രവാഹനം, ഇലക്ട്രോണിക് വീല്‍ചെയര്‍ എന്നിവ നല്‍കുന്ന പദ്ധതി പ്രകാരം നാളിതുവരെ എത്ര പേര്‍ക്ക് ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഇതിനായി ഇതുവരെ എത്ര ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
2048.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അവയവം മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെയുള്ള വലിയ ചെലവ് വരുന്ന ചികിത്സകള്‍ക്ക് സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ മുഖേന ധനസഹായം ലഭ്യമാക്കുന്ന പദ്ധതി നിലവിലുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2049.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സ്ത്രീസുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയ പല പദ്ധതികളും പരാജയപ്പെട്ടുവെന്ന ആക്ഷേപം വിലയിരുത്തിയിട്ടുണ്ടോ;
( സി )
സ്ത്രീ സുരക്ഷയ്ക്കായി സ്ഥാപിച്ച റെഡ് ബട്ടണ്‍ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി എന്തെല്ലാമെന്ന് അറിയിക്കാമോ?
2050.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകരമില്ലാത്ത ക്ഷേമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
2051.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല താലൂക്ക് ആശുപത്രിയിൽ ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രം ആരംഭിക്കുന്നതിനായി തുക അനുവദിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തി നടപ്പാക്കുന്നതിനുള്ള നിർവഹണ ഏജൻസി ഏതാണെന്ന് വ്യക്തമാക്കുമോ;
( സി )
ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ ഏത് ഘട്ടത്തിലാണെന്നും വിശദമാക്കുമോ?
2052.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി സാമൂഹിക പ്രവർത്തകയായ ദയാഭായി തിരുവനന്തപുരത്ത് നടത്തിയ നിരാഹാര സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെട്ടിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
സർക്കാറിന്റെ ഇടപെടലും ഉറപ്പുകളും ആണോ ദയാഭായി നിരാഹാര സമരം അവസാനിപ്പിക്കാൻ കാരണം എന്ന് വ്യക്തമാക്കാമോ;
( സി )
എങ്കിൽ സർക്കാർ നൽകിയ ഉറപ്പുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ഉറപ്പുകൾ പ്രകാരം ഏതെല്ലാം കാര്യങ്ങൾ ഇതിനകം നടപ്പിലാക്കി എന്ന് വ്യക്തമാക്കാമോ?
2053.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷന്റെ ചുമതലയിൽ നടപ്പിലാക്കുന്ന പദ്ധതികൾ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; ബന്ധപ്പെട്ട ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷൻ ഏതൊക്കെ പദ്ധതികൾ നടപ്പിലാക്കിയെന്നും ഓരോന്നിലും ചെലവഴിച്ച തുകയുടെ വിശദാംശം നൽകുമോ;
( സി )
പ്രസ്തുത പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷൻ 2020 ജനുവരി 1-ന് ശേഷം ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും എന്തൊക്കെ സാമഗ്രികൾ വാങ്ങിയെന്ന് ഇനംതിരിച്ച് വ്യക്തമാക്കുമോ; സാമഗ്രികളുടെ പേര്, വാങ്ങിയ തീയതി, സ്ഥാപനത്തിന്റെ പേര്, ഓരോ സാധനത്തിന്റെയും തുക, മൊത്തം തുക എന്നീ വിവരങ്ങൾ നൽകുമോ;
( ഡി )
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷൻ 2020 ജനുവരി 1-ന് ശേഷം വാങ്ങിയ സാധനങ്ങളുടെ പർച്ചേയ്സ് സംബന്ധിച്ച നോട്ട് ഫയലുകൾ ലഭ്യമാക്കുമോ?
2054.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മുളക്കുളം പഞ്ചായത്തില്‍ സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധ സദനത്തിന്റെ രണ്ടാം ഘട്ട കെട്ടിട നിര്‍മ്മാണത്തിന് നടപടി സ്വീകരിക്കുമോ; ആയതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പ്രൊപോസൽ തയ്യാറാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ വൃദ്ധ സദനം പ്രവര്‍ത്തന സജ്ജമാക്കാനും കോട്ടയം ജില്ലാ വൃദ്ധസദനമായി അംഗീകരിക്കാനും സാമൂഹ്യ നീതി വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; ജില്ലാ വൃദ്ധസദനമാക്കുന്നതിന് ഉണ്ടാകുന്ന കാലതാമസം വിശദീകരിക്കാമോ;
( സി )
ഈ സ്ഥാപനം പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ സാമൂഹ്യ നീതി വകുപ്പ് നടപടി സ്വീകരിക്കുമോ; കോട്ടയം ജില്ലാ വൃദ്ധസദനം മുളക്കുളത്തേക്ക് മാറ്റുന്നത് എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയായ വൃദ്ധസദനത്തില്‍ സാമൂഹ്യ നീതി വകുപ്പ് അടിസ്ഥാന സൗകര്യം ഒരുക്കുവാന്‍ നടപടി സ്വീകരിക്കുമോ?
2055.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021 കാലയളവില്‍ വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ മിശ്രവിവാഹിതരും സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവരുമായ ദമ്പതികള്‍ക്ക് വിതരണം ചെയ്ത ധനസഹായം സംബന്ധിച്ച വിശദാംശം പഞ്ചായത്ത്/മുനിസിപ്പാലിറ്റി അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തി ലഭ്യമാക്കുമോ?
2056.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സാമൂഹ്യനീതി വകുപ്പിലും പ്രസ്തുത വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും താൽക്കാലിക നിയമനങ്ങളും കരാർ നിയമനങ്ങളും നടത്തിയിട്ടുണ്ടോ; ഏതൊക്കെ തസ്തികകളിലാണ് ഇപ്രകാരം നിയമനം നടത്തിയിട്ടുള്ളതെന്നും ഇവർക്ക് വേതനവും മറ്റാനുകൂല്യങ്ങൾക്കുമായി 2022 ഒക്ടോബർ മാസം അനുവദിച്ച ആകെത്തുക എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
ഇതിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണെന്നും മറ്റുള്ള നിയമനങ്ങളിൽ റിക്രൂട്ട്മെന്റിനായി അവലംബിച്ച മാർഗം ഏതാണെന്നും ഏത് ഏജൻസി മുഖേനയാണ് നിയമനങ്ങൾ നടത്തിയുട്ടുള്ളതെന്നും വിശദമാക്കുമോ?
2057.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിന് സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ അപേക്ഷിക്കുന്നവര്‍ക്ക് ആയത് ലഭ്യമാക്കുന്നതിന്റെ ഭാഗമായിട്ടുള്ള മെഡിക്കല്‍ ബോര്‍ഡ് മീറ്റിഗുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കുമോ?
2058.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫേസ്ബുക്ക് അക്കൗണ്ടുകൾ പ്രൊമോട്ട് ചെയ്യാൻ സാമൂഹ്യ സുരക്ഷാ മിഷൻ തുക ചെലവാക്കിയിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ ഫേസ്ബുക്ക് അക്കൗണ്ടുകൾ പ്രൊമോട്ട് ചെയ്യാൻ എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ?
2059.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011 - 2016 ലെ സർക്കാരിന്റെ കാലയളവിൽ കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്;
( ബി )
മുൻ സർക്കാരിന്റെ കാലയളവ് മുതൽ നാളിതുവരെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്;
( സി )
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സഹായത്തിനായി കേന്ദ്ര സര്‍ക്കാരോ എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാണ കമ്പനിയോ സാമ്പത്തികസഹായമോ ചികിത്സാ സംവിധാനമോ നല്‍കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ഡി )
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കുന്നതിനായി നിലവില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവർത്തനങ്ങൾ വിശദമാക്കാമോ?
2060.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാറശാല മണ്ഡലത്തില്‍ നിന്നും ചികിത്സാ സഹായത്തിനായി സാമൂഹ്യ സുരക്ഷ മിഷനിലേയ്ക്ക് ലഭിച്ച അപേക്ഷകളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
എത്ര രൂപയാണ് അപേക്ഷകര്‍ക്ക് ചികിത്സാ സഹായമായി നല്‍കിയതെന്നും ഏതെല്ലാം സഹായമാണ് അവർക്ക് ലഭ്യമാക്കിയതെന്നും അറിയിക്കാമോ;
( സി )
ലഭ്യമായ അപേക്ഷകളില്‍ ഇനിയും തീര്‍പ്പ് കല്‍പ്പിക്കാനുള്ളവ ഉണ്ടെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.