UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
444.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്ക്കൂളുകളില്‍ നടത്തിവരുന്ന ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച് വകുപ്പിൽ ലഭ്യമായിട്ടുള്ള വിവരങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഈ പദ്ധതിക്കായി നിലവില്‍ എത്ര രൂപയാണ് അനുവദിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഉച്ചഭക്ഷണ പദ്ധതി നടത്തികൊണ്ട് പോകുന്നതില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് പരാതികള്‍ കണക്കിലെടുത്ത് ഇതിനായി കൂടുതല്‍ തുക അനുവദിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വിശദമാക്കാമോ;
( ഡി )
ആസ്തി വികസന പദ്ധതിയില്‍ നിന്നോ പ്രത്യേക വികസന നിധിയില്‍ നിന്നോ ഉച്ചഭക്ഷണ പദ്ധതിക്കായി തുക വകയിരുത്തുന്നതിനായി പ്രത്യേക അനുമതി ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രത്യേകാനുമതി നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
445.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ പൊതുകടം എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
സർക്കാർ ഈ സാമ്പത്തിക വർഷം നാളിതു വരെ കടം എടുത്ത തുക എത്രയെന്നും ഈ സാമ്പത്തിക വർഷം കടം എടുക്കാൻ അനുവദനീയമായ തുക എത്രയെന്നും വ്യക്തമാക്കുമോ;
( സി )
സർക്കാർ പദ്ധതിയിനത്തിൽ ഇതുവരെ ചെലവഴിച്ച തുക ആകെ പദ്ധതിയിനത്തിന്റെ എത്ര ശതമാനമാണെന്ന് വകുപ്പ് തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടോ; എങ്കില്‍ ഇത് തരണം ചെയ്യുന്നതിന് പദ്ധതി ഉള്‍പ്പെടെയുള്ള സാമ്പത്തിക വിഷയങ്ങളിൽ ഏതെല്ലാം തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ?
446.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജനകീയ ഹോട്ടലുകള്‍ക്ക് ലഭിക്കേണ്ട സബ്സിഡി ലഭിക്കാത്തതുമൂലം ഹോട്ടല്‍ നടത്തിപ്പുകാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിലവില്‍ നല്‍കാനുള്ള സബ്സിഡി നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
447.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോകരാഷ്ട്രങ്ങളിൽ പലതും സാമ്പത്തിക മുരടിപ്പിലായപ്പോഴും തുടരെയുളള പ്രകൃതി ദുരന്തങ്ങളെയും കോവിഡ് മഹാമാരി ഉയര്‍ത്തിയ സാമ്പത്തിക പ്രതിസന്ധികളെയും അതിജീവിച്ച് സംസ്ഥാനത്തിന് ശ്രദ്ധേയമായ സാമ്പത്തിക വളര്‍ച്ച കെെവരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സുസ്ഥിര വികസനത്തിനും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തിയ പ്രശ്നങ്ങളെ അതിജീവിച്ച് സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ലോകത്തെ വിവിധ സമ്പദ്ഘടനകള്‍ പഠനവിധേയമാക്കുന്ന അന്താരാഷ്ട്ര ഏജന്‍സിയായ ഫിച്ച് റേറ്റിംഗിന്റെ, സംസ്ഥാന സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള വിലയിരുത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
448.
ശ്രീ . ഷാഫി പറമ്പിൽ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് വ്യവസായ യൂണിറ്റുകളുള്ള സംസ്ഥാനമാണ് കേരളം എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വ്യവസായ മേഖലയിലെ മൂലധന നിക്ഷേപത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ പിന്നിലാണ് എന്ന കാര്യം വസ്തുതാപരമായി പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
മുഖ്യമന്ത്രിയും മന്ത്രിമാരും നിരവധി വിദേശ യാത്രകൾ നടത്തിയിട്ടും കേരളത്തിലേക്ക് മൂലധനനിക്ഷേപം ആകർഷിക്കാൻ സാധിക്കാത്തതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
കേരളത്തിലേക്ക് മൂലധന നിക്ഷേപം ആകർഷിക്കാൻ എന്തൊക്കെ നടപടികളാണ് സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
449.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തുടരെയുണ്ടായ പ്രകൃതി ദുരന്തങ്ങളിലും കോവിഡ് കാലഘട്ടത്തിലും ഉണ്ടായ സാമ്പത്തിക നിശ്ചലാവസ്ഥയില്‍ ഭരണഘടനാപരമായും നിയമപരമായും ലഭിക്കേണ്ടിയിരുന്ന സാമ്പത്തിക സഹായം നിഷേധിക്കുന്നതിനായി കേന്ദ്രം സ്വീകരിച്ച നിലപാടിനെതിരെ സംസ്ഥാനം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വികസന പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സമ്മര്‍ദ്ദം അടിച്ചേല്‍പ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ ഏതെല്ലാം നിലയിലാണ് ഇപ്രകാരം പ്രതിസന്ധിയിലാക്കാൻ ശ്രമിച്ചതെന്ന് വിശദമാക്കുമോ;
( സി )
കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്തുത നയം സംസ്ഥാനത്തിനേല്‍പ്പിച്ച പ്രഹരം കുറയ്ക്കുന്നതിനും സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ സുസ്ഥിര പാതയില്‍ സാമ്പത്തിക കുതിപ്പ് സാദ്ധ്യമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
450.
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . എൻ . ഷംസുദ്ദീൻ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കില്‍ ഇത് തരണം ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഒരു ശതമാനം വർദ്ധിപ്പിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നോ; ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
വിവിധ ഇനങ്ങളിലായി കേരളത്തിന് കേന്ദ്രത്തിൽ നിന്നും ലഭിക്കേണ്ട തുകയിൽ കുടിശികയുണ്ടോ; എങ്കില്‍ ഇവ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
451.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ (ബഡ്ജറ്റ്-കെ) വകുപ്പിന്റെ 30.04.2022-ലെ 3311/2022/ഫിന്‍ ഉത്തരവ് പ്രകാരം 2020-21 വര്‍ഷത്തെ ബഡ്ജറ്റില്‍ നാല് കാേടി രൂപ അടങ്കല്‍ തുകയില്‍ ഇരുപത് ശതമാനം തുക വകയിരുത്തിയ, മലമ്പുഴ മണ്ഡലത്തിലെ ചെല്ലന്‍കാവ് മിനി ഡാം നിര്‍മ്മാണത്തിന് ഭരണാനുമതി ലഭ്യമാക്കാന്‍ മെെനര്‍ ഇറിഗേഷന്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമാേ?
452.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ധനകാര്യ വകുപ്പില്‍ നടത്തിയ പ്രവൃത്തി പഠനം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
ഇത് സംബന്ധമായ കരട് റിപ്പോര്‍ട്ടില്‍ മറ്റ് പല വകുപ്പുകളിലും നടപ്പാക്കിയതുപോലെ ധനകാര്യ വകുപ്പിലെ പല വിംഗുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെടുന്ന രീതിയിലുള്ള തസ്തിക വെട്ടിക്കുറയ്ക്കല്‍ ശിപാര്‍ശ ചെയ്തിട്ടുണ്ടോ;
( സി )
ധനകാര്യ പരിശോധനാ നോണ്‍ ടെക്നിക്കല്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള തസ്തിക വെട്ടിക്കുറയ്ക്കല്‍ ശിപാര്‍ശ ചെയ്തിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിച്ചുവരുന്ന ധനകാര്യ പരിശോധനാ വിംഗുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും അണ്ടര്‍ സെക്രട്ടറിമാരുടെ തസ്തിക ഒഴിവാക്കാനുമുള്ള കരട് നിര്‍ദ്ദേശം ജില്ലാ ധനകാര്യ പരിശോധനാ വിഭാഗത്തെ ഉള്‍പ്പടെ മന്ദീഭവിപ്പിക്കുവാനും അഴിമതിയ്ക്ക് കളമൊരുക്കുവാനും ഇടയാക്കും എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെടിട്ടുണ്ടോ;
( ഇ )
ധനകാര്യ പരിശോധനാ വിഭാഗത്തെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ?
453.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സിമന്റിന്റെ വില ഒരു വര്‍ഷത്തിനകം അന്യായമായി വര്‍ധിപ്പിച്ചത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ കൃത്രിമ വില വര്‍ധനവ് തടയാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ?
454.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വർഷത്തിലും നടപ്പ് സാമ്പത്തിക വർഷത്തിൽ നാളിതുവരെയും വിനോദസഞ്ചാരമേഖലയിൽ നിന്നും ലോട്ടറി വിൽപ്പനയിൽ നിന്നും മദ്യ വിൽപ്പനയിൽ നിന്നും സർക്കാരിന് ലഭിച്ച നികുതി, നികുതി ഇതര വരുമാനം എത്രയാണെന്ന് ഇനംതിരിച്ച് വ്യക്തമാക്കുമോ?
455.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻ വിതരണക്കാരുടെ കമ്മീഷൻ നൽകുന്നതിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് എത്ര രൂപയുടെ പ്രൊപ്പോസൽ ആണ് ധനകാര്യവകുപ്പിന് സമർപ്പിച്ചത്; വ്യക്തമാക്കുമോ; ഇതിൽ എത്ര രൂപ അനുവദിച്ചു നൽകിയെന്നും വ്യക്തമാക്കുമോ;
( ബി )
വകുപ്പ് ആവശ്യപ്പെട്ട മുഴുവൻ തുകയും അനുവദിച്ചു നൽകാത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച ഫയലിന്റെ പകർപ്പ് ലഭ്യമാക്കുമോ?
456.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജൂൺ മുതൽ 2022 നവംബര്‍ വരെയുള്ള കാലയളവിൽ നികുതി, നികുതിയേതര വരുമാനത്തില്‍ പ്രതീക്ഷിച്ചതിൽ നിന്നും കുറവ് രേഖപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം മേഖലകളിലാണെന്ന് വിശദമാക്കാമോ;
( ബി )
നികുതി ചോർച്ച തടയുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കാമോ;
( സി )
ജി.എസ്.ടി.യില്‍ നിന്ന് ലഭ്യമാകുന്ന വരുമാനത്തിന്റെ വിഹിതം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്ന പ്രഖ്യാപനം പാലിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ നാളിതുവരെ ഇപ്രകാരം കെെമാറിയിട്ടുള്ള തുകയുടെ വിശദാംശം ലഭ്യമാക്കുമോ?
457.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ പൊതു കടം നിലവിൽ എത്രയാണെന്ന് വ്യക്തമാക്കുമോ; ഇത് വാർഷിക ആഭ്യന്തര ഉൽപാദനത്തിന്റെ എത്ര ശതമാനമാണെന്ന് വ്യക്തമാക്കുമോ;
( ബി )
2021-22 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന്റെ കാലിക വരവിന്റെ എത്ര ശതമാനം പലിശയിനത്തിനുള്ള തിരിച്ചടവിനായി ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ;
( സി )
2011-12 സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ കാലിക വരവിന്റെ എത്ര ശതമാനം പലിശയിനത്തിനുള്ള തിരിച്ചടവിനായി മാറ്റിവെച്ചിരുന്നു, വ്യക്തമാക്കുമോ?
458.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ നടത്തിയ കോവിഡ് കാല പർച്ചേസുകൾക്ക് സ്റ്റോർസ് പർച്ചേസ് മാന്വൽ പ്രകാരം സർക്കാരിന്റെ അംഗീകാരം ആവശ്യമായിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
30.03.2020-ന് സാൻ ഫാർമ എന്ന സ്ഥാപനത്തിൽ നിന്നും ഉയർന്ന നിരക്കിൽ പി.പി.ഇ. കിറ്റ് വാങ്ങിയതിന്റെ അംഗീകാരത്തിനായി സമർപ്പിച്ച ഫയലിൽ സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടോ;
( സി )
സ്റ്റോർസ് പർച്ചേസ് മാന്വൽ പ്രകാരം മാർക്കറ്റ് നിരക്കിൽ മാത്രമേ സാമഗ്രികൾ വാങ്ങാൻ സാധിക്കുകയുള്ളു എന്ന നിബന്ധന നിലനിൽക്കെ മാർക്കറ്റ് നിരക്കിലേക്കാൾ മൂന്നിരട്ടി തുകയ്ക്ക് 30.03.2020-ന് സാൻ ഫാർമ എന്ന സ്ഥാപനത്തിൽ നിന്നും പി.പി.ഇ. കിറ്റ് വാങ്ങിയ നടപടി സ്റ്റോർസ് പർച്ചേസ് മാന്വൽ ലംഘനമാണോയെന്ന് വ്യക്തമാക്കുമോ?
459.
ശ്രീ. എം. എം. മണി
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ വി ജോയി
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ മുഖ്യ വരുമാന സ്രോതസ്സ് മദ്യവും ലോട്ടറിയുമാണെന്ന് ചില കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അപകീര്‍ത്തികരമായ പ്രസ്തുത പ്രസ്താവനയിലൂടെ സംസ്ഥാനത്തെ വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കരുതുന്നുണ്ടോ;
( സി )
2016 മുതല്‍ 2022 വരെ മദ്യത്തില്‍ നിന്നുമുളള വരുമാനം വെളിപ്പെടുത്താമോ; ഈ കാലയളവിലുളള ലോട്ടറി വിറ്റുവരവും ലോട്ടറി അസ്സല്‍ വരുമാനവും വെളിപ്പെടുത്താമോ;
( ഡി )
2016 മുതല്‍ 2022 വരെ ലോട്ടറിയില്‍ നിന്നുളള അറ്റാദായം റവന്യു വരുമാനത്തിന്റെ എത്ര ശതമാനമാണെന്ന് വിശദമാക്കാമോ; മദ്യത്തില്‍ നിന്നുമുളള വരുമാനം റവന്യു വരുമാനത്തിന്റെ എത്ര ശതമാനമാണെന്ന് അറിയിക്കാമോ?
460.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്താരാഷ്ട്ര ഏജൻസിയായ ഫിച്ച് റേറ്റിംഗ്സിന്റെ വിലയിരുത്തൽ പ്രകാരം കേരളത്തിന്റെ സാമ്പത്തിക സ്ഥിതി താഴെക്കാണെന്ന റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
അന്താരാഷ്ട്ര വിപണിയിൽ നിന്നുള്ള വായ്പയെടുപ്പിന് ഉൾപ്പെടെ സാമ്പത്തിക സ്ഥിതിയെ പറ്റിയുള്ള അവലോകനം പ്രതികൂലമായി ബാധിക്കാൻ ഇടയുണ്ടെന്ന് സർക്കാർ കരുതുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് വായ്പാശേഷി പോലും ദുർബലമാകുന്ന വിധത്തിൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി തകരാൻ ഇടയായതിന്റെ കാരണങ്ങൾ വ്യക്തമാക്കുമോ?
461.
ശ്രീ. റോജി എം. ജോൺ
ശ്രീ. അൻവർ സാദത്ത്
ശ്രീ പി സി വിഷ്ണുനാഥ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ്, കോവിഡ് കാലയളവിൽ വിപണി വിലയേക്കാൾ കൂടിയ വിലയ്ക്ക് പി.പി.ഇ. കിറ്റുകളും സ്കാനർ, ഗ്ലൗസ്, മാസ്‌ക്ക് തുടങ്ങിയ ഉപകരണങ്ങളും വാങ്ങിയതിലെ ക്രമക്കേടുകളിൽ ധനകാര്യവകുപ്പ് പരിശോധനാ വിഭാഗത്തിന്റെ അന്വേഷണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത അന്വേഷണം തുടങ്ങിയത് എന്നാണെന്ന് വെളിപ്പെടുത്താമോ;
( സി )
കെ.എം.എസ്.സി.എൽ.-ല്‍ നിന്നും ഫയലുകൾ ലഭ്യമാകാത്തത് കൊണ്ടാണോ അന്വേഷണം നീണ്ടുപോകുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത അന്വേഷണം എന്നത്തേക്ക് പൂർത്തിയാക്കാനാവുമെന്ന് വ്യക്തമാക്കാമോ;
( ഇ )
അന്വേഷണം നീണ്ടുപോകുന്നത് അഴിമതി നടത്തിയവരെ സംരക്ഷിക്കാനാണെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
462.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ മദ്യത്തിന്റെ വിൽപ്പന നികുതിയിൽ ഇളവ് അനുവദിച്ചതിന്റെ അടിസ്ഥാനം എന്തെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തീരുമാനത്തിലൂടെ സംസ്ഥാന ഖജനാവിന് എത്ര രൂപയുടെ വരുമാന നഷ്ടം പ്രതിവർഷം ഉണ്ടാകും എന്ന് വ്യക്തമാക്കുമോ?
463.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ കടമെടുപ്പ് പരിധി നടപ്പ് സാമ്പത്തിക വർഷം എത്രയാണ്; ഈ സാമ്പത്തികവർഷം നാളിതുവരെ എത്ര രൂപ കടം എടുത്തിട്ടുണ്ട്;
( ബി )
2016-17 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും കേരളം കടമെടുത്ത തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് അനുവദിച്ച തുക
464.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ വൻകിട അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി എത്ര തുക അനുവദിച്ചിട്ടുണ്ട്; അറിയിക്കാമോ;
( ബി )
പ്രസ്തുത തുക ഏതൊക്കെ ശീർഷകത്തിലാണ് അനുവദിച്ചതെന്നും ഓരോ ശീർഷകത്തിൽ നിന്നും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങൾ സാമ്പത്തിക വർഷാടിസ്ഥാനത്തിൽ വ്യക്തമാക്കാമോ?
465.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ വർഷം ആകെ പ്രതീക്ഷിച്ച വരുമാനം എത്രയാണെന്നും ഇതിൽ നാളിതുവരെ ലഭിച്ച വരുമാനം എത്രയാണെന്നും ഇനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
466.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ തുടങ്ങിയ വായ്പകളിന്മേൽ കുടിശ്ശിക വന്നതിനാൽ ബാങ്കുകൾ സർഫാസി ആക്ട് പ്രകാരം ജപ്തി നടപടികൾ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ വായ്പകൾ എഴുതിതള്ളുന്ന കാര്യം സർക്കാർ പരിഗണിനയിലുണ്ടോ, വിശദമാക്കുമോ;
( ബി )
ഇല്ലെങ്കിൽ ബാങ്കുകളുമായി ചർച്ച ചെയ്ത് ഇത്തരം കുടിശ്ശിക തുക ഗഡുക്കളായി അടയ്ക്കുന്നതിന് സാവകാശം നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
467.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാനം ഗുരുതരമായ കടക്കെണിയിലാണെന്ന വാർത്തകളുടെ നിജസ്ഥിതി വെളിപ്പെടുത്തുമോ;
( ബി )
നിലവിൽ സംസ്ഥാനത്തിന്റെ പൊതുകടം, ആളോഹരി കടം ഇവ എത്രയാണ്, വിശദമാക്കുമോ;
( സി )
വിവിധ വായ്പകളിലായി പ്രതിമാസം എത്ര തുകയാണ് സംസ്ഥാനം പലിശ ഇനത്തിൽ ചെലവഴിക്കേണ്ടിവരുന്നത്, വിശദാംശം നൽകുമോ; ആയത് മൊത്തം റവന്യൂ വരുമാനത്തിന്റെ എത്ര തുകയാണ്, വെളിപ്പെടുത്തുമോ;
( ഡി )
സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ നല്‍കുന്നതിലേക്കായി സംസ്ഥാനം ഓരോ മാസവും ചെലവഴിക്കുന്ന തുക എത്രയാണ് വ്യക്തമാക്കുമോ;
( ഇ )
സംസ്ഥാനത്തിന്റെ പൊതു കടം, റവന്യൂ കമ്മി എന്നിവ കുറക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; സംസ്ഥനത്തിന് ജി‌എസ്‌ടി നഷ്ടപരിഹാരം ഇപ്പോള്‍ ലഭിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ ആയത് മൂലം ഉളവായ സാഹചര്യം തരണം ചെയ്യുന്നതിനും തനതു വരുമാനവും, നികുതിയേതര വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ വെളിപ്പെടുത്തുമോ?
468.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരിന് ഈ സാമ്പത്തിക വർഷം കടമെടുപ്പ് പരിധിയായി കേന്ദ്രം അനുവദിച്ചിട്ടുള്ളത് എത്ര തുകയാണെന്നും നാളിതുവരെ എത്ര കോടി രൂപ വായ്പ എടുത്തിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
മൊത്തം ആഭ്യന്തര വരുമാനത്തിന്റെ എത്ര ശതമാനമാണ് നിലവിൽ കടമെടുപ്പ് പരിധി നിശ്ചയിച്ചിട്ടുള്ളതെന്നും കടമെടുപ്പ് പരിധി ഉയർത്തണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നോയെന്നും ഈ കാര്യത്തിൽ കേന്ദ്രത്തിന്റെ പ്രതികരണം എന്തായിരുന്നുവെന്നും അറിയിക്കുമോ;
( സി )
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യമാണോ നിലവിലുള്ളതെന്നും എന്തൊക്കെ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്നുമുള്ള വിശദാംശം നൽകുമോ?
469.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ ലഭ്യമായ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം കേരളത്തിന്റെ പൊതു കടവും ആളോഹരി കടവും എത്രവീതമാണ്;
( ബി )
2016 - ൽ സർക്കാർ അധികാരമേൽക്കുമ്പോൾ സംസ്ഥാനത്തിന്റെ പൊതു കടവും ആളോഹരി കടവും എത്ര വീതം ആയിരുന്നു;
( സി )
സംസ്ഥാനം ബഡ്ജറ്റിനുള്ളില്‍ നിന്നും ബഡ്ജറ്റിന് പുറത്തുനിന്നുമായി നേരിട്ടും കിഫ്ബി പോലുള്ള സ്ഥാപനങ്ങൾ മുഖേനയും എടുത്തിട്ടുള്ള ആകെ കടങ്ങളുടെയും തിരിച്ചടവുകളുടെയും വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഈ സർക്കാർ അധികാരമേറ്റ ശേഷം ഓരോ മാസവും എടുത്ത കടം എത്ര വീതമാണെന്നുള്ള വിശദാംശം നൽകുമോ;
( ഇ )
ഇപ്രകാരം കടമെടുത്ത തുകയുടെ എത്ര ശതമാനം വീതമാണ് വികസന പദ്ധതികൾക്കായി വിനിയോഗിച്ചിട്ടുള്ളതെന്നും ശേഷിക്കുന്ന തുക ഏതൊക്കെ ഇനങ്ങളിലാണ് ചെലവഴിച്ചിട്ടുള്ളതെന്നും വിശദമാക്കുമോ?
470.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് നിയോജക മണ്ഡലത്തില്‍ 2017-18 മുതല്‍ 2020-21 വരെയുള്ള കാലയളവില്‍ ആസ്തിവികസന ഫണ്ടില്‍ ടെണ്ടര്‍ സേവിങ്സ് ഇനത്തില്‍ എത്ര തുക ബാക്കിയുണ്ടെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
മണ്ഡലത്തില്‍ ആസ്തി വികസന ഫണ്ടിലെ ടെണ്ടര്‍ സേവിങ്സ് തുക ഉപയോഗിച്ച് പുതുതായി എത്ര തുകയുടെ പ്രവൃത്തികള്‍ നിര്‍വ്വഹിക്കാനാകുമെന്ന്‌ വ്യക്തമാക്കുമോ?
471.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ കിഫ്ബി പദ്ധതി പ്രകാരം ആധുനിക മത്സ്യ മാര്‍ക്കറ്റുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമാേ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമാേ?
472.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി വായ്പയുടെ തിരിച്ചടവിനായി ഏതൊക്കെ ഇനത്തിലുള്ള വരുമാനമാണ് ഉപയോഗപ്പെടുത്തുന്നതെന്നും അടുത്ത അഞ്ച് സാമ്പത്തിക വർഷം പ്രസ്തുത ഇനത്തിൽ എത്ര രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് കിഫ്ബി വായ്പയുടെ തിരിച്ചടവിന് പര്യാപ്തമായിരിക്കുമെന്ന് വിലയിരുത്തുന്നുണ്ടോയെന്നുമുള്ള വിശദാംശം നൽകുമോ?
473.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നതും കില നിര്‍വ്വഹണ ഏജന്‍സിയായി ഒരു കോടി രൂപയ്ക്കള്ള ഭരണാനുമതി ലഭിച്ചതുമായ ധനുവച്ചപുരം ഗവ: ജി.എച്ച്.എസ്. സ്കൂള്‍ കെട്ടിട നിര്‍മ്മാണം തുടര്‍ന്ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ ഒഴിവാക്കാന്‍ ഇടയായ സാഹചര്യം വ്യക്തമാക്കുമോ;
( ബി )
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് പാറശാല നിയോജകമണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്ന പദ്ധതിയുടെ വിശദവിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം തുക അനുവദിച്ച സ്കൂളുകളുടെ പേര്, അനുവദിച്ച തുക, നിര്‍വ്വഹണ ഏജന്‍സി എന്നിവയുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തത മണ്ഡലത്തിലെ മേല്‍പ്പറഞ്ഞ വിദ്യാലയങ്ങളിലെ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദീകരിക്കാമോ?
474.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ മണ്ഡലത്തില്‍ കിഫ്ബി മുഖേന ഭരണാനുമതി ലഭിച്ചതും പൂര്‍ത്തിയാകാത്തതുമായ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പ്രവ‍‍ൃത്തികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന വിവരം അറിയിക്കുമോ;
( സി )
ഓരോ പ്രവൃത്തിയും പൂര്‍ത്തിയാക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം എന്താണെന്ന് അറിയിക്കുമോ?
475.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി വായ്പകളുടെ തിരിച്ചടവ് ഇനത്തിൽ അടുത്ത അഞ്ച് സാമ്പത്തിക വർഷത്തേക്ക് ആവശ്യമായി വരുന്ന തുക എത്രയെന്ന് വ്യക്തമാക്കുമോ?
476.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ പെരുവംപറമ്പ്-കല്ലുവയല്‍-നെല്ലിക്കാംപൊയില്‍ റോഡിന് കിഫ്ബി മുഖേന നവീകരണത്തിന് ഫണ്ട് അനുവദിച്ച പദ്ധതിയ്ക്ക് കിഫ്ബിയില്‍ നിന്നും സാമ്പത്തിക അനുമതി ലഭ്യമായിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ സാമ്പത്തിക അനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( സി )
പ്രസ്തുത റോഡിന്റെ നിലവിലെ പ്രവൃത്തി പുരോഗതി വിശദമാക്കാമോ?
477.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി നിലവില്‍ വന്നതിനുശേഷം എത്ര ഫണ്ട് സമാഹരിച്ചുവെന്നും ഏതെല്ലാം ആവശ്യങ്ങള്‍ക്കുവേണ്ടി എത്ര രൂപവീതം ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ;
( ബി )
കിഫ്ബി ഫണ്ടിലേക്ക് പണം സമാഹരിച്ചതിന്റെ പേരില്‍ സര്‍ക്കാറിന് ബാദ്ധ്യതയുണ്ടോ; വ്യക്തമാക്കാമോ;
( സി )
കിഫ്ബി വഴിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത കരാറുകാര്‍ സമര്‍പ്പിച്ച ബില്ലിന്മേല്‍ കുടിശ്ശിക ഉണ്ടോയെന്ന് ജില്ലതിരിച്ച് വ്യക്തമാക്കാമോ;
( ഡി )
ഏതെല്ലാം പ്രവൃത്തികളുമായി ബന്ധപ്പെട്ട് എത്ര തുക വീതം കുടിശ്ശികയുണ്ടെന്ന് ജില്ലതിരിച്ച് വ്യക്തമാക്കാമോ;
( ഇ )
കിഫ്ബി മുഖേന നാളിതുവരെ സംസ്ഥാനത്ത് ഭരണാനുമതി നല്‍കിയ പ്രവൃത്തികളുടെ ആകെ തുക എത്രയെന്നും ഇതില്‍ എത്ര കോടി രൂപയുടെ പദ്ധതികളുടെ പ്രവൃത്തികളാണ് ആരംഭിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ;
( എഫ് )
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ കിഫ്ബി പദ്ധതികളുടെ നാളിതുവരെയുള്ള പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ; ഈ പദ്ധതികള്‍ തുടങ്ങുവാന്‍ ഉണ്ടായ കാലതാമസം വിശദീകരിക്കാമോ; ഇതിൽ എന്ത് ഇടപെടല്‍ ആണ് കിഫ്ബിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ; കിഫ്ബിയുടെ അനുമതി ലഭിക്കാത്ത പദ്ധതികള്‍ക്ക് അനുമതി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
478.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി മുഖേന അനുവദിച്ച പദ്ധതികളിൽ നാളിതുവരെ എത്രയെണ്ണം പൂർത്തീകരിച്ചിട്ടുണ്ടെന്നും എത്രയെണ്ണം പൂർത്തീകരിക്കാനുണ്ടെന്നും വിശദമാക്കാമോ;
( ബി )
കിഫ്‌ബി മുഖേന പൂർത്തീകരിച്ച എത്ര പ്രവൃത്തികളുടെ ബില്ലുകളിൽ നിലവിൽ പേയ്മെന്റ് നൽകാനുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( സി )
സർവീസിൽ നിന്നും വിരമിച്ച ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥയ്ക്ക് കിഫ്‌ബിയിൽ പുനർ നിയമനം നൽകിയിട്ടുണ്ടോ; എങ്കില്‍ ഏത് തസ്തികയിലാണ് നിയമനം നൽകിയതെന്നും മേല്പറഞ്ഞ ഉദ്യോഗസ്ഥയ്ക്ക് ഒരു മാസം ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കായി എത്ര തുക അനുവദിക്കുന്നുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
മേല്പറഞ്ഞ രീതിയിൽ എത്രപേർക്ക് പുനർ നിയമനം നൽകിയിട്ടുണ്ട്; ഏതൊക്കെ തസ്തികകളിലാണ് നിയമിച്ചതെന്നും ഓരോ തസ്തികയുടെയും ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച വിവരങ്ങളും വ്യക്തമാക്കുമോ;
( ഇ )
കിഫ്‌ബിയിൽ നിയമനങ്ങൾ നടത്തുന്നതിന്റെ ചുമതല ആർക്കാണെന്നും നടപടിക്രമം എന്താണെന്നും വ്യക്തമാക്കുമോ?
479.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി മണ്ഡലത്തില്‍ കിഫ്‌ബി ധനസഹായത്തോടെ നിര്‍മ്മാണം നടത്തുന്നതിന് അനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും പുരോഗതി വിശദമാക്കുമോ?
480.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം നിയോജക മണ്ഡല പരിധിയില്‍, കിഫ്ബി പദ്ധതിയിന്‍ കീഴില്‍ നടപ്പിലാക്കുന്നതിനായി ഭരണാനുമതി ലഭിച്ചതും പൂര്‍ത്തീകരിച്ചതും നിര്‍വ്വഹണം പുരോഗമിക്കുന്നതുമായ പ്രവൃത്തികള്‍ ഏതെല്ലാമാണ്; അവയുടെ ഇപ്പോഴത്തെ സ്ഥിതി ഉൾപ്പെടെ വിശദ വിവരം ലഭ്യമാക്കുമോ?
481.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ തിരൂരങ്ങാടി മണ്ഡലത്തില്‍ കിഫ്ബി മുഖേന വിവിധ പ്രവൃത്തികൾക്ക് അനുവദിച്ച ഫണ്ടും പ്രസ്തുതഫണ്ട് അനുവദിച്ച തീയതിയും ഉത്തരവ് നമ്പറും സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ പൂർത്തീകരിച്ചവ ഏതെല്ലാമെന്നും പൂർത്തീകരിക്കാത്തതിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദവിവരങ്ങളും ഇനം തിരിച്ച് ലഭ്യമാക്കുമോ?
482.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയിൽ ഭരണാനുമതി ലഭിച്ച മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മാസ്കുമാരി - കുരുഡപ്പ ദവ് റോഡ് ഇംപ്രൂവ്മെന്റ് പ്രവൃത്തി കിഫ്ബി മാനദണ്ഡങ്ങൾ പ്രകാരം നിർമ്മിക്കുന്നത് ഉചിതമല്ല എന്ന് തീരുമാനിച്ചിട്ടുണ്ടോ; വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
ഇത്തരത്തിൽ കിഫ്ബി മാനദണ്ഡങ്ങൾ പ്രകാരം നവീകരിക്കാൻ കഴിയാത്ത റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ധനവകുപ്പ് ഫണ്ട് ലഭ്യമാക്കിയിട്ടുണ്ടോ; വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
ഗതാഗത യോഗ്യമല്ലാത്ത പ്രസ്തുത റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
483.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ കോൺ എന്ന പേരിൽ കിഫ്‌ബി കൺസൾട്ടൻസി കമ്പനി ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എന്തൊക്കെ സേവനങ്ങളാണ് പ്രസ്തുത കമ്പനി നൽകുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
കിഫ്‌ബി നിയമത്തിലെ ഏത് വ്യവസ്ഥ പ്രകാരമാണ് ഇപ്രകാരം ഒരു കമ്പനി രൂപീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
കമ്പനിയുടെ പ്രവർത്തനത്തിനായി ഫണ്ട് സമാഹരിക്കുന്നത് ഏത് രീതിയിലാണെന്നും കമ്പനിയിൽ നിന്നുള്ള വരുമാനം ഏത് രീതിയിലാണ് വിനിയോഗിക്കാൻ ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ;
( ഡി )
കമ്പനിയുടെ പ്രവർത്തനത്തിനായി സർക്കാർ ഏതെങ്കിലും തരത്തിലുള്ള ഫണ്ട് അനുവദിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
484.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ടിലൂടെ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ അനുവദിച്ച റെയില്‍ ഓവര്‍ ബ്രിഡ്ജുകളുടെ ഡി.പി.ആർ. എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും പ്രവൃത്തികള്‍ എപ്പോള്‍ ആരംഭിക്കുമെന്നും വ്യക്തമാക്കാമോ;
( ബി )
റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ കേരളാ വഴി നടപ്പിലാക്കുന്ന ബീരിച്ചേരി, ഉദിന്നൂര്‍, വെള്ളാപ്പ് റെയിൽവേ ഓവർ ബ്രിഡ്‌ജുകളുടെ പ്രവൃത്തികൾക്ക് നിലവില്‍ എന്തു തടസ്സമാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ?
485.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് അഴീക്കോട് നടപ്പിലാക്കുന്ന കാക്കുളങ്ങരപ്പള്ളിയുടെ പ്രവൃത്തികൾ അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
പദ്ധതിയുടെ അംഗീകാരത്തിന് എന്തെങ്കിലും തടസങ്ങള്‍ നിലവിലുണ്ടോ; എങ്കിൽ ആയത് വിശദീകരിക്കാമോ;
( ഡി )
പദ്ധതി പൂർത്തീകരിക്കുന്നതിൽ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇനി പൂർത്തിയാക്കാനുള്ള നടപടിക്രമങ്ങള്‍ അറിയിക്കാമോ?
486.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിഫ്ബിക്ക് കീഴില്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയായി കിഫ് കോണ്‍ എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും നിലവില്‍ ഏന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത കമ്പനിയുടെ പ്രവര്‍ത്തന മൂലധനം ഏത് രീതിയിലാണ് സമാഹരിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത കമ്പനിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏത് ഹെഡ് ഓഫ് അക്കൗണ്ടില്‍ നിന്നാണ് പ്രസ്തുത തുക നല്‍കിയതെന്ന് അറിയിക്കാമോ?
487.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി എത്ര കോടി രൂപയുടെ എത്ര പദ്ധതികള്‍ക്കാണ് ധനകാര്യവകുപ്പ് അനുമതി നല്‍കിയിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
ഓരോ വകുപ്പിലും അനുമതി നല്‍കിയ പദ്ധതിയും തുകയും വ്യക്തമാക്കാമോ;
( സി )
കിഫ്ബി വഴി എത്ര കോടി രൂപയുടെ പദ്ധതികള്‍ ഇതുവരെ പൂർത്തിയായിട്ടുണ്ട്; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതികള്‍ക്ക് ഇതുവരെ എത്ര കോടി രൂപ കിഫ്ബി വഴി ചെലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
488.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയാേജക മണ്ഡലത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ എത്ര പ്രവൃത്തികളാണ് ഉള്ളതെന്ന് വിശദമാക്കുമാേ;
( ബി )
ഇതില്‍ എത്ര പദ്ധതികളാണ് പൂര്‍ത്തീകരിച്ചതെന്നും; എത്ര പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചതെന്നും വിശദമാക്കുമാേ;
( സി )
ഇതുവരെ തുടങ്ങാന്‍ കഴിയാത്ത പദ്ധതികള്‍ ഏതാെക്കെയെന്നും തുടങ്ങാന്‍ കഴിയാത്തതിന്റെ കാരണം എന്താണെന്നും വിശദമാക്കുമാേ?
489.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിഫ്ബി വഴി എത്ര തുക സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്, ഇതില്‍ എത്ര തുക ഏതെല്ലാം ഇനത്തില്‍ സമാഹരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
കിഫ്ബി വഴി എത്ര രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്നും എത്ര രൂപയുടെ പദ്ധതികള്‍ക്ക് നാളിതുവരെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും എത്ര തുകയുടെ ഭരണാനുമതികള്‍ റദ്ദ് ചെയ്തിട്ടുണ്ടെന്നും നിലവില്‍ എത്ര തുകയുടെ പദ്ധതികളാണ് നടപ്പിലാക്കാന്‍ അവശേഷിക്കുന്നതെന്നും വിശദമാക്കുമോ;
( സി )
കിഫ്ബി പദ്ധതികള്‍ക്കായി യഥാര്‍ത്ഥത്തില്‍ നാളിതുവരെ എത്ര രൂപ ചെലവ് വന്നിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
കിഫ്ബി വഴി കടമെടുത്ത തുക സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ ഉള്‍പ്പെടുമോ; എങ്കില്‍ ഈ ഇനത്തില്‍ എത്ര തുക കൂടി സംസ്ഥാനത്തിന്റെ ബാധ്യതയില്‍ ഉള്‍പ്പെടുത്തേണ്ടി വരുമെന്ന് വ്യക്തമാക്കുമോ?
490.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിഫ്ബി പദ്ധതിയിലൂടെ നടത്തുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള നിലവിലെ സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിത തൃശ്ശൂര്‍ ചെമ്പൂച്ചിറയിലെ സ്കൂള്‍ കെട്ടിടം ഉൾപ്പടെ സംസ്ഥാനത്ത് എത്ര പ്രവൃത്തികൾ നിലവാരം കുറഞ്ഞവ എന്ന് കണ്ടെത്തിയെന്നും അതില്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും വിശദമാക്കാമോ;
( സി )
ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമാേ?
491.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിൽ കിഫ്ബി മുഖേന നടപ്പിലാക്കുന്ന പദ്ധതികൾ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
കിഫ്ബി ഫണ്ട് അനുവദിച്ച മഞ്ചേരി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെയും കെട്ടിട നിർമ്മാണം എന്നത്തേക്ക് ആരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
492.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം സർക്കാർ വനിതാ ആർട്സ് ആന്റ് സയൻസ് കോളേജിലെ അക്കാഡമിക് ബ്ലോക്കിന്റേയും കാന്റീൻ ബ്ലോക്കിന്റേയും നിർമ്മാണ പ്രവൃത്തിക്കാവശ്യമായ ജി.ആര്‍.ഐ.എച്ച്.എ ത്രീ സ്റ്റാർ സ്റ്റാൻഡേർഡ്‌സ്, ഡി.എസ്.ആര്‍ 2018 എന്നിവ പ്രകാരം നിലവിലുള്ള ജി.എസ്.ടി ഉൾപ്പെടുത്തിക്കൊണ്ട് കിറ്റ്കോ സമർപ്പിച്ചിട്ടുള്ള പുതുക്കിയ പദ്ധതി റിപ്പോർട്ടിനും പ്രൊപ്പോസലിനും കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ടോ, വിശദാംശം നൽകുമോ;
( ബി )
കിഫ്ബി ധനാനുമതി നൽകിയ തുക എത്ര, പദ്ധതിക്ക് സർക്കാർ/എസ്.പി.വി നിയോഗിച്ച ടെക്നിക്കൽ കമ്മിറ്റി സാങ്കേതികാനുമതി നല്‍കിയിട്ടുണ്ടോ, 2016-ൽ ആരംഭിച്ചതും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതായ പ്രസ്തുത കോളേജ് കെട്ടിടം യാഥാർഥ്യമാക്കുന്നതിന് ഇനിയും തടസ്സങ്ങളുണ്ടോ; വിശദാംശം നൽകുമോ;
( സി )
എങ്കിൽ കിഫ്ബി ഫണ്ട് വിനിയോഗിക്കുവാനുള്ള സാങ്കേതിക തടസ്സങ്ങൾ എത്രയും വേഗം പരിഹരിക്കുവാനും കെട്ടിട നിർമ്മാണം ആരംഭിക്കുവാനും സത്വര നടപടികൾ സ്വീകരിക്കുമോ?
493.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയി‍‍ല്‍ കിഫ്ബി മുഖേന അനുവദിക്കപ്പെട്ട പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി അറിയിക്കാമോ;
( സി )
കിഫ്ബിയില്‍ നിന്നും സാമ്പത്തിക അനുമതി നല്‍കിയിട്ടും പദ്ധതി ആരംഭിക്കാനുണ്ടെങ്കില്‍ അവയുടെ പേരും കാരണവും വ്യക്തമാക്കാമോ?
494.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ കിഫ്ബി മുഖാന്തിരം പ്രഖ്യാപിച്ച മൂന്നാം കൈ കരിങ്ങാട് റോഡിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോയെന്നറിയിക്കാമോ;
( ബി )
പ്രസ്തുത റോഡ്പ്രവ്രത്തി പി.എം.എസ്.ജി.വൈ യില്‍ ഉള്‍പ്പെടുത്തി ചെയ്യുമെന്ന് നൽകിയ ഉറപ്പിന്മേൽ സ്വീകരിച്ച നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമോയെന്നറിയിക്കാമോ ?
495.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് വിനിയാേഗിച്ച് നിര്‍മ്മാണം നടത്തുന്ന സ്കൂളുകള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമാേ;
( ബി )
പ്രസ്തുത സ്കൂളുകളുടെ നിര്‍മ്മാണ പുരാേഗതി അറിയിക്കുമാേ;
( സി )
പ്രസ്തുത സ്കൂളുകളുടെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമാേ?
496.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിഫ്ബി വഴി എത്രകോടി രൂപയുടെ പദ്ധതികൾക്കാണ് 2016 മുതൽ നാളിതുവരെ ഭരണാനുമതി നൽകിയത് എന്ന് വിശദമാക്കാമോ;
( ബി )
ഇതിൽ എത്ര കോടി രൂപയുടെ പദ്ധതികളാണ് നിർവ്വഹണം ആരംഭിച്ചതെന്നും അതില്‍ എത്ര പദ്ധതികൾ പൂർത്തിയായിയെന്നും അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതികളുമായി ബന്ധപ്പെട്ട് കരാറുകാർക്ക് എത്ര കോടി രൂപ ഇതുവരെ നൽകിയെന്നും ഇനി എത്ര കോടി രൂപയാണ് നൽകുവാനുള്ളതെന്നും അറിയിക്കുമോ;
( ഡി )
കിഫ്‌ബിയുടെ വരുമാന സ്രോതസ്സുകൾ ഏതൊക്കെയാണെന്നും ഈയിനത്തിൽ എത്ര കോടി രൂപ ശേഖരിച്ചുവെന്നും വിശദമാക്കാമോ?
497.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ നിന്ന് ഫണ്ട് അനുവദിച്ച പയ്യന്നൂര്‍ മണ്ഡലത്തിലെ കണ്ടങ്കാളി, വെള്ളൂര്‍, മാത്തില്‍, വയക്കര എന്നീ ഹയര്‍ സെക്കന്ററി സ്കൂളുകളുടെ കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്ക് എസ്.പി.വി. ആയ കില നല്‍കിയ സാങ്കേതികാനുമതിക്ക് കിഫ്ബിയുടെ അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത പ്രവൃത്തികള്‍ എപ്പോള്‍ ടെണ്ടര്‍ ചെയ്യാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ?
498.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജകമണ്ഡലത്തില്‍, 2022 ഒക്ടോബര്‍ 31 വരെ കിഫ്ബിയില്‍ നിന്നും എത്ര പദ്ധതികള്‍ക്ക് ധനാനുമതി ലഭിച്ചുവെന്നും പ്രസ്തുത പദ്ധതികളുടെ തുക എത്രയാണെന്നും ഉള്‍പ്പെടെയുള്ള വിശദാംശം അറിയിക്കുമോ;
( ബി )
ഇതില്‍ എത്ര പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അംഗീകാരം നല്‍കാനുള്ള പദ്ധതികള്‍ ഏതെല്ലാമാണെന്നും വിശദമാക്കാമോ?
499.
ശ്രീ . മഞ്ഞളാംകുഴി അലി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ .പി. കെ. ബഷീർ
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മസാലബോണ്ട് വിതരണവുമായി ബന്ധപ്പെട്ട് ഇ.ഡി. എന്തെല്ലാം കുറ്റങ്ങള്‍ ആരോപിച്ചാണ് കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും മുന്‍ ധനമന്ത്രിയ്ക്കുമെതിരെ നോട്ടീസ് നല്‍കിയിട്ടുള്ളത്; ആര്‍ക്കെല്ലാമാണ് നോട്ടീസ് ലഭിച്ചിട്ടുള്ളതെന്നും ആരെയെല്ലാമാണ് ചോദ്യം ചെയ്തിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( ബി )
മസാലബോണ്ട് വഴി എത്ര രൂപയാണ് സമാഹരിക്കാന്‍ തീരുമാനിച്ചതെന്നും എത്ര തുക സമാഹരിച്ചുവെന്നും ഇതിന് റിസര്‍വ്വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണോയെന്നും എങ്കില്‍ ഇത് ലഭിച്ചിരുന്നോയെന്നും വ്യക്തമാക്കുമോ;
( സി )
കിഫ്ബി ഏതെങ്കിലും തരത്തിലുള്ള ഫെമ നിയമലംഘനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ഭീമമായ തുക പിഴയൊടുക്കേണ്ടി വരുകയും മറ്റ് ഗുരുതരമായ നടപടികള്‍ നേരിടേണ്ടി വരുകയും ചെയ്യുമെന്നത് ഗൗരവമായി കാണുന്നുണ്ടോ; എങ്കില്‍ ഇത്തരം നിയമലംഘനം നടത്തിയവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
500.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ കിഫ്ബി തുക അനുവദിച്ചിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിജസ്ഥിതി വ്യക്തമാക്കാമോ?
501.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചാേല മണ്ഡത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികള്‍ സംബന്ധിച്ച വിശദാംശം നല്‍കാമാേ;
( ബി )
ഓരാേ പ്രവൃത്തിയുടെയും പേരും അനുവദിച്ച തുകയും നിലവില്‍ പ്രസ്തുത പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്നുമുള്ള വിശദാംശം നല്‍കാമാേ?
502.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ കിഫ്ബി പദ്ധതികളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ നിലവിൽ നിർവ്വഹണത്തിന്റെ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
503.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോവൈപ്പിന്‍-പള്ളിപ്പുറം പാരലല്‍ റോഡ് നിർമാണത്തിനായി കിഫ്ബി അനുവദിച്ച 75 കോടി രൂപ നാളിതുവരെ വിനിയോഗിക്കാത്തതിന് കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡിലൂടെ നിര്‍ദിഷ്ട തീരദേശ ഹൈവേയുടെ അലൈന്‍മെന്റ് നിശ്ചയിക്കപ്പെട്ടിട്ടുള്ളതിനാല്‍ ഈ തുക കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന വൈപ്പിന്‍ ദ്വീപിന്റെ കിഴക്കുവശത്ത് കൂടി വിഭാവനം ചെയ്തിട്ടുള്ള വൈപ്പിന്‍-പള്ളിപ്പുറം പാരലല്‍ റോഡിന്റെ (കായല്‍ റോഡ്) നിര്‍മ്മാണത്തിനായി മാറ്റി അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ;
( സി )
ഇതുസംബന്ധിച്ച് 01.04.2022-ന് ധനകാര്യ വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ചിട്ടുള്ളതും ധനകാര്യവകുപ്പിന്റെ 01.08.2022-ലെ 2104310/ഇന്‍ഡ് പി.ഡബ്ല്യു.ബി1/160/2022 ഫയല്‍ പ്രകാരം കിഫ്ബിക്ക് തുടര്‍നടപടിക്കായി കൈമാറിയിട്ടുള്ളതുമായ കത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കുമോ?
504.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി നിയോജകമണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന വികസന പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിലെ ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് പുതിയതായി അംഗീകാരം ലഭിച്ചത് എന്ന് അറിയിക്കാമോ?
505.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന കല്ലൂരിക്കടവ് പാലത്തിന്റെ പ്രവൃത്തി പുരോഗതി അറിയിക്കാമോ;
( ബി )
പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെങ്കിലും തടസങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
പ്രവൃത്തി ആരംഭിക്കുന്നതിന് കാലതാമസം നേരിടുമോ; വിശദമാക്കുമോ?
506.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ സ്കൂളുകളില്‍ കിഫ്ബി മുഖാന്തിരം അടിസ്ഥാന വികസനം നടപ്പിലാക്കുന്നതിനായി അനുമതി നല്‍കിയ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
ബന്ധപ്പെട്ട എസ്.പി.പി.കള്‍ യഥാസമയം പ്രവൃത്തി ടെണ്ടര്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ നടപടി ക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുള്ള നിര്‍ദേശം നല്‍കുമോ എന്നറിയിക്കുമോ?
507.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി നിയോജകമണ്ഡലത്തിൽ കിഫ്ബി വഴി നടപ്പിലാക്കുന്ന താമരശ്ശേരി വരട്ടിയാക്കൽ റോഡ് പദ്ധതിയുടെ പ്രോജക്ട് റിവിഷന്റെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച പരിഷ്കരിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
കൊടുവള്ളി മണ്ഡലത്തിലൂടെ കടന്നുപോകുന്ന മലപ്പുറം - തലയാട് റോഡ് പദ്ധതിയുടെ പുതുക്കിയ ധനകാര്യ അംഗീകാരം സംബന്ധിച്ച് ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുമോ;
( സി )
മൂന്നു കോടി രൂപ പദ്ധതിയിൽ ഉൾപ്പെടുത്തി മികവിന്റെ കേന്ദ്രമായി മാറ്റുന്ന ജി.എച്ച്.എസ്.എസ് താമരശ്ശേരി പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുമോ;
( ഡി )
പുതുക്കിയ ഡിപിആർ, എസ്. പി. വി ആയ കില കിഫ്‌ബിക്കു സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
508.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തിയ, മലമ്പുഴ മണ്ഡലത്തിലെ ഒലവക്കാേട് - ധാേണി റാേഡ് നവീകരണം പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമാേ; ഈ പദ്ധതിക്ക് കിഫ്ബി പുതുക്കിയ സാമ്പത്തികാനുമതി നല്‍കിയിട്ടുണ്ടാേ; വിശദാംശം നല്‍കാമോ?
509.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കി വരുന്ന ചെര്‍പ്പുളശ്ശേരി ടൗണ്‍ നഗരവികസന പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം വിശദമാക്കാമോ;
( ബി )
കാലതാമസം പരിഹരിച്ച് ഈ പദ്ധതി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
510.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ 2021-22 സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന പദ്ധതി പ്രകാരം നിര്‍ദേശിക്കപ്പെട്ട പ്രവൃത്തികളില്‍ ഇനിയും ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികളുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ കാരണവും ആയത് പരിഹരിക്കുവാന്‍ സ്വീകരിച്ച നടപടികളും വ്യക്തമാക്കുമോ;
( സി )
ആലത്തൂര്‍ മണ്ഡലത്തിലെ 2021-22 സാമ്പത്തിക വര്‍ഷത്തെ എം.എല്‍.എ. എസ്.ഡി.എഫ്. പദ്ധതി പ്രകാരം നിര്‍ദേശിക്കപ്പെട്ട പ്രവൃത്തികളില്‍ ഇനിയും ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികളുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
എങ്കില്‍ അതിന്റെ കാരണവും ആയത് പരിഹരിക്കുവാന്‍ സ്വീകരിച്ച നടപടികളും വ്യക്തമാക്കുമോ?
511.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ 2016-17 മുതല്‍ 2020-21 വരെയുളള കാലയളവില്‍ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് അനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച ടെണ്ടര്‍ തുക എത്രയാണെന്ന് അറിയിക്കുമോ;
( സി )
ഇനി ഏതെങ്കിലും പ്രവൃത്തി പൂര്‍ത്തീകരിക്കാനുണ്ടോ; പുരോഗതി അറിയിക്കുമോ?
512.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ എം.എല്‍.എ. യുടെ പ്രദേശിക വികസന പദ്ധതി, ആസ്തി വികസന പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പദ്ധതികളില്‍ പ്രവൃത്തി പൂര്‍ത്തിയാകാത്തവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമാേ;
( ബി )
പ്രസ്തുത ഓരാേ പദ്ധതിയും നിലവില്‍ ഏത് ഘട്ടത്തിലാണെന്നും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടുന്നതിന്റെ കാരണവും വിശദമാക്കാമാേ?
513.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ 2016 മെയ് മാസം മുതല്‍ നാളിതുവരെ ഏതെല്ലാം സ്ഥാപനങ്ങൾക്ക് എം.എല്‍.എ. എസ്.ഡി.എഫ്. വിനിയോഗിച്ച് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും അനുവദിച്ചു; സ്ഥാപനങ്ങള്‍, കമ്പ്യൂട്ടറുകളുടെ എണ്ണം എന്നിവ വ്യക്തമാക്കുമോ;
( ബി )
തുക അനുവദിച്ചിട്ടും ഏതെല്ലാം സ്ഥാപനങ്ങൾക്ക്‌ ഇതുവരെയും ഉപകരണങ്ങള്‍ വിതരണം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുമോ?
514.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ (എസ്.ഡി.എഫ്) പദ്ധതി പ്രകാരം ഭരണാനുമതി ലഭിച്ച പ്രവൃത്തികളില്‍ സേവിംഗ്സ് ലഭിച്ച തുകയില്‍ നിന്നും പുതിയ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ കഴിയുമോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രാദേശിക വികസന ഫണ്ട് (എസ്.ഡി.എഫ്) പ്രകാരം സേവിംഗ്സ് വരുന്ന തുക വിനിയോഗിക്കുന്നതിന് പ്രത്യേക ഉത്തരവ് നല്‍കിയിട്ടുണ്ടോ; ഉത്തരവിന്റെ നമ്പര്‍, തീയതി എന്നിവ വിശദമാക്കുമോ?
515.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആസ്തിവികസന ഫണ്ട് പ്രകാരം 2017-18 മുതല്‍ 2020-21 വരെ നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ വിവിധ പൊതുമരാമത്ത് -മറ്റ് പ്രവൃത്തികള്‍ പ്രകാരം എത്ര തുകയാണ് ടെന്‍ണ്ടര്‍ സേവിംഗ്സിലൂടെ ലഭ്യമായതെന്ന് വിശദമാക്കാമോ?
516.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് പുതുതായി എന്തൊക്കെ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
പേരാമ്പ്ര മണ്ഡലത്തില്‍ ഒരു സഞ്ചരിക്കുന്ന മാവേലി സ്റ്റോറിന് വേണ്ടി സിവില്‍ സപ്ലെെസ് വകുപ്പിന് വാഹനം വാങ്ങുന്നതിന് തുക അനുവദിച്ചിരുന്നോ;
( ഡി )
പ്രസ്തുത ആവശ്യത്തിന് പ്രത്യേക അനുമതി നല്‍കുന്നതിന് നടപടി സ്വീകരിച്ചിരുന്നോ; ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമോ?
എം.എല്‍.എ.മാരുടെ പ്രത്യേക വികസന നിധി
517.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ (ഇന്‍ഡസ്ട്രീസ്&പി.ഡബ്ലൂ-ബി) വകുപ്പ് 20.11.2022 - ന് പുറപ്പെടുവിച്ച സ.ഉ.(കൈ)നം.204/2022/ധന ഉത്തരവ് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ, അ‍ഞ്ച് ലക്ഷത്തില്‍ താഴെ അടങ്കല്‍ തുക വരുന്ന മരാമത്ത് പ്രവൃത്തികള്‍ ഇ-ടെണ്ടര്‍ നടപടിയില്‍ നിന്നും 2023 മാര്‍ച്ച് 31 വരെ ഒഴിവാക്കിയത് എം.എല്‍.എ.മാരുടെ പ്രത്യേക വികസന നിധിക്കും (എസ്.ഡി.എഫ്.) ബാധകമാണോ എന്നറിയിക്കാമോ;
( ബി )
ഇ-ടെണ്ടറില്‍ നിന്നൊഴിവാക്കിയാല്‍ ടി പ്രവ‍ൃത്തികള്‍ ഏതു തരത്തിലാണ് നടപ്പിലാക്കുകയെന്ന് അറിയിക്കാമോ; സാധാരണ ടെണ്ടര്‍ എന്നതുകൊണ്ട് മാന്വല്‍ ടെണ്ടര്‍ എന്നാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
എം.എല്‍.എ.മാരുടെ പ്രത്യേക വികസന നിധിയിലെ അ‍ഞ്ച് ലക്ഷത്തില്‍ താഴെ അടങ്കല്‍ തുക വരുന്ന പ്രവൃത്തികള്‍ 2023 മാര്‍ച്ച് 31 വരെ ഉപഭോക്തൃസമിതികള്‍ മുഖാന്തിരം നടപ്പാക്കാനാകുമോ എന്നറിയിക്കാമോ; വിശദമക്കാമോ;
( ഡി )
ഉപഭോക്തൃസമിതികള്‍ മുഖേന നടപ്പാക്കുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റില്‍ കോണ്‍ട്രാക്ടര്‍ പ്രോഫിറ്റ് ഇല്ലാത്തതിനാല്‍ സര്‍ക്കാരിന് ലാഭകരമാണെന്ന വസ്തുത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ഇ )
എം.എല്‍.എ.മാരുടെ പ്രത്യേക വികസന നിധിയിലെ അഞ്ച് ലക്ഷത്തില്‍ താഴെയുള്ള പ്രവൃത്തികള്‍ തുടര്‍ന്നും പഴയതുപോലെ ഉപഭോക്തൃസമിതികള്‍ മുഖാന്തിരം നടപ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ അഭിപ്രായം അറിയിക്കാമോ; ഇതിനായി നിര്‍ദ്ദേശം കൊടുക്കുകയോ മേല്‍ ഉത്തരവില്‍ സ്പഷ്ടീകരണം നല്‍കുകയോ ചെയ്യുമോ; വിശദാംശം അറിയിക്കാമോ?
518.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയോജകമണ്ഡലങ്ങളുടെ വികസനത്തിനുപയോഗിക്കുന്ന എസ്.ഡി.എഫ്., എ.ഡി.എസ്. ഫണ്ടുകളുടെ വിനിയോഗത്തിനായി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവുകള്‍ കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഉത്തരവുകള്‍ കാലാനുസൃതമായി പരിഷ്കരിക്കാത്തതുകാരണം സമയബന്ധിതമായി പ്രവൃത്തികള്‍ നടപ്പിലാക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഉത്തരവുകളിലെ സാങ്കേതികപദങ്ങളുടെ പേരില്‍ ഭരണാനുമതി ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
519.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് നികുതിയിനത്തിലും ഗ്രാന്റായും വിവിധ പദ്ധതികള്‍ക്കും ലഭിക്കാനുള്ള കേന്ദ്ര വിഹിതം പൂര്‍ണ്ണമായും ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഏതെല്ലാം വിഭാഗങ്ങളില്‍ കുടിശ്ശികയുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
520.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . പി . ഉബൈദുള്ള
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധിക്കാൻ നിയമിച്ച സമിതിയുടെ റിപ്പോർട്ടിൻമേൽ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
പ്രസ്തുത റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ എന്നത്തേക്ക് പ്രസിദ്ധീകരിക്കുമെന്ന് അറിയിക്കുമോ;
( സി )
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് സർവ്വീസ് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ?
521.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാരുടെ നേരത്തേയുള്ള മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് അപേക്ഷകള്‍, ചികിത്സ തേടിയ ആശുപത്രികള്‍ സര്‍ക്കാര്‍ അംഗീകാരമില്ലാത്തതാണെന്ന കാരണം പറഞ്ഞ് തിരിച്ചയക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
ആകസ്മികമായ അപകടങ്ങളിലും, മറ്റ് അടിയന്തിര സാഹചര്യങ്ങളിലും ജീവന്‍ രക്ഷിക്കുക എന്ന പ്രാഥമികമായ ഉദ്ദേശ്യത്തോടെ ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ എത്തുന്നവരുടെ കാര്യത്തിലെങ്കിലും നടപടി ഉദാരമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കുമോ?
522.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ചില ആശുപത്രികള്‍ മെഡിസെപ്പില്‍ ഉള്‍പ്പെട്ട രോഗികളുടെ ആനുകൂല്യം നിഷേധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത്തരം സന്ദര്‍ഭങ്ങളില്‍ മെഡിസെപ്പില്‍ ഉള്‍പ്പെട്ട രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ സഹായകേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ടോ?
523.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള മെ‍ഡിസെപ്പ് ഇൻഷുറൻസ്‌ പദ്ധതിയിൽ മെച്ചപ്പെട്ട ആശുപത്രികള്‍ കുറവാണ് എന്ന ആക്ഷേപം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളുടെ പട്ടികയില്‍ ജില്ലയിലെ പ്രധാനപ്പെട്ട ആശുപത്രികള്‍ ഇല്ലെന്നും നേത്രരോഗ ആശുപത്രികളുടെ എണ്ണം കൂടുതലാണെന്നുമുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ സാഹചര്യം സംജാതമായതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരായ മാതാപിതാക്കള്‍ക്ക് അവരുടെ അവിവാഹിതരായ മക്കളെയും നിയമപരമായി വിവാഹമോചനം നേടിയ മക്കളെയും മെഡിസെപ്പില്‍ ഗുണഭോക്താവായി ഉള്‍പ്പെടുത്തുവാന്‍ കഴിയുമോ; ഇല്ലെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആശ്രിതരായ മാതാപിതാക്കളെയും കുട്ടികളെയും മെഡിസെപ്പിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ഇ )
മെ‍ഡിസെപ്പ് ഇൻഷുറൻസ്‌ പദ്ധതിയിൽ ഐ.പി. വിഭാഗം കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
524.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് എത്ര തവണ ഡി.എ കുടിശ്ശിക അനുവദിച്ച് നൽകി; പ്രസ്തുത ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കുമോ; സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് നിലവിൽ ഡി.എ കുടിശികയുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് എത്ര തവണ ഡിഎ കുടിശ്ശിക അനുവദിച്ചു നൽകി; പ്രസ്തുത ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കുമോ; സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് നിലവിൽ എത്ര ഗഡു ഡി എ കുടിശികയുണ്ട്; വിശദാംശം നൽകുമോ;
( സി )
വിലക്കയറ്റം അനിയന്ത്രിതമായി തുടരുമ്പോഴും സംസ്ഥാന സർക്കാർ ജീവനക്കാരെയും സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും രണ്ട് തട്ടിൽ കാണുന്ന സമീപനം സ്വീകരിച്ചതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത അനീതി അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യുമോ; വ്യക്തമാക്കുമോ?
525.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ലീവ് സറണ്ടർ, ഡി.എ. തുടങ്ങി തടഞ്ഞു വച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; നിലവില്‍ ജീവനകാര്‍ക്ക് നല്‍കുവാനുള്ള ഡി.എ കുടിശ്ശിക എത്രയാണ് എന്ന് അറിയിക്കുമോ;
( ബി )
ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം എന്നുമുതൽ പുനഃസ്ഥാപിക്കാൻ കഴിയും; ഇത് മുൻകാല പ്രാബല്യത്തോടെ കുടിശ്ശിക സഹിതം സറണ്ടർ ചെയ്യുന്നതിന് അനുവദിക്കുമോ; വിശദമാക്കാമോ;
( സി )
ജീവിത ചെലവുകള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് നിഷേധിക്കുന്ന അര്‍ഹമായ ആനുകൂല്യങ്ങള്‍ അടിയന്തരമായി പുനസ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
526.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് പദ്ധതി നടപ്പിലാക്കിയതിന് ശേഷം ഇതുവരെ എത്ര പേർക്ക് ആകെ എത്ര രൂപയുടെ ചികിത്സകൾ ലഭ്യമാക്കിയെന്ന് വിശദമാക്കുമോ;
( ബി )
പദ്ധതിയിൽ പുതിയ ആശുപത്രികൾ ഉൾപ്പെടുത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
ആശുപത്രികളുടെ എണ്ണക്കുറവും പദ്ധതിയിൽ ഉള്ള ആശുപത്രികളിലെ എല്ലാ വിഭാഗവും ഉൾപ്പെടുത്താത്തതും മെഡിസെപ് ഗുണഭോക്താക്കൾക്ക് പ്രയാസം ഉണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ ആയത് പരിഹരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
527.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ധനകാര്യ വകുപ്പിലും വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക , കരാർ നിയമനങ്ങൾ നടത്തിയിട്ടുണ്ട്; ഏതൊക്കെ തസ്തികളിലാണ് ഇപ്രകാരം നിയമനം നടത്തിയിട്ടുള്ളത്; മേൽപ്പറഞ്ഞ പ്രകാരം നിയമിതരായവർക്ക് വേതനവും മറ്റ് ആനുകൂല്യങ്ങളുമായി 2022 ഒക്ടോബർ മാസം അനുവദിച്ച ആകെത്തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണ്; മറ്റുള്ള നിയമനങ്ങളിൽ റിക്രൂട്ട്മെന്റിനായി അവലംബിച്ച മാർഗം ഏതാണ്; ഏത് ഏജൻസി മുഖേനയാണ് നിയമനം നടത്തിയത്; വിശദാംശം വ്യക്തമാക്കുമോ?
528.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011 -2016 കാലയളവിൽ സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിച്ച് നൽകിയ ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നിലവിൽ എത്ര ഗഡു ക്ഷാമബത്ത കുടിശ്ശിക ഉണ്ട്; വിശദാംശം നൽകുമോ;
( സി )
പ്രസ്തുത കുടിശ്ശിക വിതരണം ചെയ്യുന്നതിനായി എത്ര തുക ആവശ്യമായി വരുമെന്ന് വ്യക്തമാക്കുമോ;
( ഡി )
വിലക്കയറ്റം വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി ഡി എ കുടിശ്ശിക വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
529.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലീവ് സറണ്ടർ എത്ര തവണ അനുവദിച്ചു നൽകിയിട്ടുണ്ട് ;വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ മരവിപ്പിച്ചുകൊണ്ട് ഈ സർക്കാർ പുറത്തിറക്കിയ ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
530.
ഡോ. എം.കെ . മുനീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധിക്കുന്നതിനായി മുൻസർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിൻമേൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിൽ എന്തെങ്കിലും നിയമ തടസ്സം ഉണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത റിപ്പോർട്ടിൻമേൽ ജീവനക്കാരുടെ പ്രതിനിധികളുമായി ചർച്ച നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ; അറിയിക്കുമോ;
( ഡി )
പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്നത്തേക്ക് എന്ന് വ്യക്തമാക്കുമോ?
531.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കാൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
ഛത്തീസ്ഗഡ്, പഞ്ചാബ് ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചതിന്റെ മാതൃക കേരളത്തിലും സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പെൻഷൻ പദ്ധതി പിൻവലിക്കുന്നത് പ്രായോഗികമല്ല എന്ന് സർക്കാർ വിലയിരുത്തുന്നുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
എങ്കിൽ പങ്കാളിത്ത പെൻഷൻ പദ്ധതിയിലെ സർക്കാർ വിഹിതം പതിനാല് ശതമാനമായി ഉയർത്തുന്നതിനും പ്രസ്തുത പദ്ധതിയിൽ അംഗങ്ങളായ ജീവനക്കാർക്ക് ഡി.സി.ആര്‍.ജി. ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനും കുറഞ്ഞ പെൻഷൻ ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
532.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് നല്‍കേണ്ട ഡി.എ. അരിയര്‍, പെന്‍ഷന്‍ റിവിഷന്‍ അരിയര്‍ എന്നിവ എന്ന് നല്‍കാനാകും എന്നറിയിക്കാമോ;
( ബി )
കോവി‍‍ഡ് മാറിയ പശ്ചാത്തലത്തില്‍ പെന്‍ഷന്‍കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള കാലതാമസം ഒഴിവാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാ‍‍ർക്ക് നല്‍കേണ്ട അരിയര്‍ വിതരണം ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത അരിയര്‍ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
533.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
5.7.18-ലെ ജി.ഓ.(പി)105/2018/ഫിൻ ഉത്തരവു പ്രകാരം സംസ്ഥാന ജീവനക്കാര്‍ക്ക് നല്‍കുന്ന ഭവന നിര്‍മ്മാണ വായ്പ ബാങ്കില്‍ നിന്നും എടുക്കുമ്പോള്‍ സബ്സിഡി ലഭിക്കുന്നതിനു സ്പാര്‍ക്കില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുവാൻ നടപടി സ്വീകരിക്കുമോ?
534.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പതിനൊന്ന് ശതമാനം ഡി.എ. കുടിശ്ശിക ഉള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഡി.എ. കുടിശ്ശിക നൽകുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് വിശദമാക്കാമോ;
( സി )
സർക്കാർ ജീവനക്കാർക്ക് അനുവദിച്ചിരുന്ന ലീവ് സറണ്ടർ ആനുകൂല്യം പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
535.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ മാരുടെ അഡീഷണൽ സ്റ്റാഫിന് വേതനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി സർക്കാരിന് ലഭിച്ച നിവേദനം സംബന്ധിച്ച് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
ഇക്കാര്യത്തിൽ സർക്കാർ എന്തെങ്കിലും നടപടി എടുക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ വിശദമാക്കുമോ;
( സി )
എം.എൽ.എ മാരുടെ അഡീഷണൽ സ്റ്റാഫിന് എന്നുമുതൽ വേതന വർദ്ധനവ് നടപ്പിലാക്കാൻ കഴിയും എന്ന് വ്യക്തമാക്കുമോ;
( ഡി )
നിയമസഭാ മണ്ഡലങ്ങളിൽ എം.എൽ.എ മാരോടൊപ്പം 24 മണിക്കൂറും പ്രവർത്തിക്കുന്ന അഡീഷണൽ സ്റ്റാഫിന്, മെച്ചപ്പെട്ട ജീവിതനിലവാരം പുലർത്തുന്നതിന് ആവശ്യമായ വേതനം, ഇപ്പോൾ ലഭിക്കുന്നില്ല എന്ന വസ്തുത സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
ദിവസ വേതനക്കാരെക്കാൾ കുറഞ്ഞ വേതനമാണ് ഇവർക്ക് ലഭിക്കുന്നതെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( എഫ് )
ഉണ്ടെങ്കിൽ ആയത് പരിഹരിച്ച് മെച്ചപ്പെട്ട വേതനം എം.എൽ.എ മാരുടെ അഡിഷനൽ സ്റ്റാഫിന് നൽകാൻ സർക്കാർ നടപടി കൈക്കൊള്ളുമോയെന്ന് വിശദമാക്കുമോ?
536.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിന്റെ റീ-ഇംബേഴ്സ്മെന്റ് ആനുകൂല്യം ഉള്ള സംസ്ഥാന സര്‍വ്വീസ് പെന്‍ഷനേഴ്സില്‍ നിന്ന് മെഡിസെപ് പ്രീമിയം ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( ബി )
ഇത്തരത്തില്‍ ആനുകൂല്യം ഉള്ള പെന്‍ഷനേഴ്സിനെ അവരുടെ ഇഷ്ടപ്രകാരം മെഡിസെപ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
537.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവീസ് പെൻഷൻകാർക്ക് അവസാനമായി ഡി.ആര്‍ അനുവദിച്ചത് എന്നാണ്; വ്യക്തമാക്കുമോ;
( ബി )
നിലവിൽ എത്ര ഗഡു ഡി.ആര്‍ ആണ് കുടിശിക ആയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( സി )
ആകെ എത്ര ശതമാനം ക്ഷാമാശ്വാസം ആണ് നിലവിൽ ലഭിക്കുന്നത്, എത്ര ശതമാനം കുടിശിക ആയിട്ടുണ്ട്, വ്യക്തമാക്കുമോ;
( ഡി )
കുടിശിക ആയിരിക്കുന്ന ക്ഷാമാശ്വാസം കൂടി ചേർത്താൽ 01.07.2022 ൽ ഒരു പെൻഷനർക്ക് ആകെ എത്ര ശതമാനം ക്ഷാമാശ്വാസം ആണ് ലഭിക്കേണ്ടിയിരുന്നത് എന്നും നിലവിൽ എത്ര ആണ് ലഭിക്കുന്നത് എന്നും വ്യക്തമാക്കാമോ;
( ഇ )
വിലക്കയറ്റം രൂക്ഷമായ ഈ സാഹചര്യത്തിൽ സർവീസ് പെൻഷൻ വാങ്ങുന്നവരുടെ ക്ഷാമാശ്വാസ കുടിശിക മുഴുവനായി അനുവദിക്കുന്ന വിഷയം അടിയന്തരമായി പരിഗണിക്കുമോ, വ്യക്തമാക്കാമോ;
( എഫ് )
സർവീസ് പെൻഷൻകാരുടെ പതിനൊന്നാം പെൻഷൻ പരിഷ്കരണം പ്രകാരമുള്ള കുടിശിക മുഴുവനായി അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എത്ര ഗഡു കുടിശികയുണ്ട്, വ്യക്തമാക്കാമോ; പെൻഷൻ പരിഷ്കരണ കുടിശിക അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കാമോ?
538.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ (പരിശോധന എന്‍.ടി ) വകുപ്പിന്റെ സര്‍ക്കാര്‍ വാഹനങ്ങളുടെ പരിശോധന കാര്യക്ഷമമായി നടക്കുന്നില്ല എന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഏതെങ്കിലും ഒരു പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണോ വാഹന പരിശോധന നിര്‍ത്തിവെച്ചിരിക്കുന്നത്; എങ്കിൽ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
2016 മുതല്‍ എത്ര സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരൂപയോഗം വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും അതില്‍ എത്ര എണ്ണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇനി എത്ര എണ്ണത്തിനെതിരെ നടപടി സ്വീകരിക്കാനുണ്ടെന്നും അറിയിക്കുമോ;
( ഡി )
ഈ ഇനത്തില്‍ നിന്നും എത്ര തുക പിരിച്ചെടുത്തിട്ടുണ്ടെന്നും ഇനി പിരിച്ചെടുക്കാന്‍ ബാക്കി എത്രയെന്നും വ്യക്തമാക്കാമോ?
539.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നത് സംബന്ധിച്ച ധനകാര്യ വകുപ്പിന്റെ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
ധനകാര്യ പരിശോധന വിഭാഗം ഈ വർഷം എത്ര സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം കണ്ടെത്തിയിട്ടുണ്ട്; വിശദാംശം നൽകുമോ;
( സി )
മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിക്ക് അനുവദിച്ചിട്ടുള്ള വാഹനത്തിന്റെ ദുരുപയോഗം പ്രസ്തുത പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് അനുവദിച്ചിട്ടുള്ള വാഹനത്തിന്റെ ദുരുപയോഗം പ്രസ്തുത പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
540.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016ൽ സർക്കാർ അധികാരമേറ്റതിനുശേഷം നാളിതുവരെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉപയോഗത്തിനായി വാങ്ങിയ വാഹനങ്ങളുടെ എണ്ണം, അവ ഏതെല്ലാം സ്ഥാപനങ്ങള്‍ക്കുവേണ്ടിയാണ് വാങ്ങിയത്, വാഹനത്തിന്റെ തരവും വര്‍ഷവും തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( ബി )
ഇതേ കാലയളവിൽ മന്ത്രിമാരുടെയും ബോര്‍ഡുകള്‍, കോർപ്പറേഷനുകൾ എന്നിവ ഉൾപ്പെടെയുള്ള സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളുടെ മേധാവികളുടെയും ഉപയോഗത്തിനായി വാങ്ങിയ വാഹനങ്ങളുടെ എണ്ണവും വാഹനത്തിന്റെ തരവും വര്‍ഷവും തിരിച്ചുള്ള കണക്കും ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്തെ സർക്കാർ ,അർദ്ധ സർക്കാർ മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്കായി നിലവിലെ വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും ഈ മാനദണ്ഡങ്ങൾ നിലവിൽ വന്നതെന്നാണെന്നും വന്നതിനുശേഷം പുതുക്കി നിശ്ചയിക്കുകയുണ്ടായോ എന്നും വിശദമാക്കുമോ;
( ഡി )
പഴയകാല വാഹനങ്ങളുടേതിൽ നിന്നും മെച്ചപ്പെട്ട ഇന്ധനക്ഷമതയും ആയുർ ദൈർഘ്യവും പരിപാലന ചെലവ് കുറഞ്ഞതുമായ വാഹനങ്ങളുടെ കാലഘട്ടത്തിൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് സർക്കാർ കരുതുന്നുണ്ടോ; എങ്കിൽ ഇതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
541.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ അടക്കം ജനങ്ങള്‍ക്ക്‌ മതിയായ സേവനം നല്‍കുന്നതിന് പണം സൂക്ഷിച്ച് ചെലവഴിക്കണം എന്ന നിര്‍ദേശം നിലനിൽ​ക്കെ നിയമ സെക്രട്ടറിയും അഡ്വക്കെറ്റ്‌ ജനറലും അടങ്ങുന്ന നിയമ വിദഗ്ദ്ധർ ഉള്ളപ്പോള്‍ ലക്ഷങ്ങള്‍ ഫീസ്‌ നല്‍കി മറ്റ് അഭിഭാഷകരില്‍ നിന്നും നിയമോപദേശം തേടുന്നത് ധനവകുപ്പിന്റെ അറിവോടെയാണോ എന്ന് വ്യക്തമാക്കാമോ;
( ബി )
സാമ്പത്തിക അച്ചടക്കം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിന് ശേഷം സംസ്ഥാനത്തെ മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ വിദേശയാത്രകള്‍, സര്‍ക്കാര്‍ പുതുതായി വാങ്ങിയ വാഹനങ്ങള്‍ എന്നിങ്ങനെയുള്ള ചെലവുകളുടെ കണക്കുകള്‍ ലഭ്യമാക്കാമോ?
542.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാൻ സാധിക്കാത്ത കുടുംബങ്ങളെ സഹായിക്കുന്നതിനായി നടപ്പാക്കിയിരുന്ന സര്‍ക്കാര്‍ ധനസഹായ പദ്ധതി തുടരുന്നുണ്ടോ;
( ബി )
ഇത്തരം അപേക്ഷകരുടെ പലിശ നല്‍കുന്ന സര്‍ക്കാര്‍ധനസഹായ പദ്ധതി തുടര്‍ന്നും നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
543.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ-കീരാംപാറ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇഞ്ചത്തൊട്ടിപ്പാലം നിര്‍മ്മാണത്തിനായി കഴിഞ്ഞ ബഡ്ജറ്റില്‍ ഇരുപത് കോടി രൂപയുടെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ, വ്യക്തമാക്കുമോ;
( ബി )
5.9 ലക്ഷം രൂപയുടെ ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുള്ള പ്രസ്തുത പാലം രണ്ട് പഞ്ചായത്തുകളിലേയും നൂറ് കണക്കിന് ആളുകള്‍ക്ക് പ്രയോജനപ്പെടുന്നതിനാല്‍ പാലം നിര്‍മ്മാണത്തിന് ഭരണാനുമതി നല്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
544.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-2016 കാലയളവില്‍ വടക്കാ‍ഞ്ചേരി മണ്ഡലത്തില്‍ ബഡ്ജറ്റ് നിര്‍ദേശ പ്രകാരം ഉള്‍പ്പെടുത്തിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ?
545.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-2022 വര്‍ഷത്തെ ബഡ്‍ജറ്റില്‍ ഉള്‍പ്പെടുത്തിയ ഗുരുവായൂര്‍-മമ്മിയൂര്‍ ഫ്ലൈ ഓവര്‍ ഭരണാനുമതിയുടെ നടപടികള്‍ വിശദമാക്കാമോ?
546.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ബാലുശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഇരുപത് ശതമാനം തുക അനുവദിച്ചിട്ടുളളത്; ഏതെല്ലാം വകുപ്പുകളുടെ ശീർഷകത്തിലാണ് പ്രസ്തുത തുക നീക്കിവെച്ചിട്ടുളളത്, വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
547.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബജറ്റില്‍ അനുവദിക്കുന്ന വിവിധ പ്രവൃത്തികളുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിക്കുവാന്‍ വര്‍ഷങ്ങളുടെ കാലതാമസം എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിവിധ വകുപ്പുകളുടെ ഏകോപനം വഴി പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് അനുമതി വൈകുന്നതുമൂലം സര്‍ക്കാരിന് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വ്യക്തമാക്കാമോ?
548.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രശസ്ത ചിത്രകാരന്‍ കെ.ജി. സുബ്രഹ്മണ്യത്തിന്റെ പേരില്‍ കൂത്തുപറമ്പില്‍ സാംസ്ക്കാരിക സമുച്ചയം നിര്‍മ്മിക്കുന്നതിന് സംസ്ഥാന ബഡ്ജറ്റ് 2022-23 അനുബന്ധം രണ്ട് പ്രകാരം ഭരണാനുമതി ഇല്ലാത്ത പ്രവൃത്തികളുടെ കൂടെ അഞ്ഞൂറ്റി മുപ്പത്തിഒന്നാം നമ്പറായി അനുവദിക്കപ്പെട്ടിരുന്ന രണ്ട് കോടി രൂപ സംബന്ധിച്ചുള്ള അനന്തര നടപടികള്‍ വിശദമാക്കുമോ;
( ബി )
സ്ഥലമെടുപ്പിനായി റവന്യൂ വകുപ്പിനും കെട്ടിട നിര്‍മ്മാണത്തിനായി പൊതുമരാമത്ത് വകുപ്പിനുമാണ് പ്രസ്തുത തുക അനുവദിച്ചതെന്നും സാംസ്ക്കാരിക വകുപ്പിന് ഈയിനത്തില്‍ തുകയൊന്നും അനുവദിച്ചിട്ടില്ലെന്നും ടി വകുപ്പിന് ഇതിന്‍മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയില്ലെന്നുമുള്ള വിശദീകരണം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സാംസ്‌കാരിക സമുച്ചയം നിര്‍മ്മിക്കാന്‍ നഗരസഭ സ്ഥലം കണ്ടെത്തിയിട്ടും ഫണ്ട് അനുവദിച്ചതിലെ അപാകത സംബന്ധിച്ച സാംസ്ക്കാരിക വകുപ്പില്‍ നിലനില്‍ക്കുന്ന അവ്യക്തത പരിഹരിക്കാന്‍ നടപടി സീകരിക്കുമോ; വിശദമാക്കുമോ?
549.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റില്‍ കായംകുളം മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 10 കോടി രൂപ വകയിരുത്തിയിട്ടും പ്രസ്തുത പ്രവൃത്തികള്‍ക്ക് നാളിതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിന് ഭരണാനുമതി ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
550.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ പാരിപ്പള്ളി- പൂതക്കുളം-കലക്കോട് റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി നൽകിയ നിവേദനത്തിന്മേൽ (കമ്പ്യൂട്ടർ നമ്പർ - 6611333) സ്വീകരിച്ച നടപടി അറിയിക്കാമോ;
( ബി )
അടിയന്തരമായി നവീകരണ പ്രവൃത്തി ആവശ്യമായ പ്രസ്തുത റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
551.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ 2019-20, 2020-21, 2021-22 വര്‍ഷങ്ങളിലെ ബജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II ല്‍ ഉള്‍പ്പെടുത്തി ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഇരുപത് ശതമാനം തുക അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവയില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയെന്ന് വിശദമാക്കാമോ;
( സി )
ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
552.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നല്‍കിവരുന്ന സാമൂഹ്യ ക്ഷേമപെന്‍ഷന്‍ നിലവില്‍ എത്ര മാസം കുടിശ്ശികയുണ്ട്; വിശദമാക്കാമോ;
( ബി )
ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും വിഹിതം ലഭിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അനുപാതം എത്രയാണെന്നും ലഭിച്ച തുക എത്രയെന്നും വിശദമാക്കാമോ;
( സി )
പ്രതിമാസം എത്ര കോടി രൂപയാണ് പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാനം ചെലവഴിക്കുന്നത്; വിശദമാക്കാമോ;
( ഡി )
പ്രസ്തുത തുക ഏത് രീതിയില്‍ സമാഹരിക്കാനാണ് നിലവില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്; അറിയിക്കാമോ;
( ഇ )
സമയബന്ധിതമായി കുടിശ്ശിക ഉള്‍പ്പെടെ പെന്‍ഷന്‍ എന്നത്തേക്ക് വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?
553.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏതൊക്കെ ക്ഷേമ പെന്‍ഷനുകളാണ് സര്‍ക്കാര്‍ നല്‍കിവരുന്നതെന്ന് വിശദമാക്കാമോ; ഇവ ഓരോന്നിന്റെയും അര്‍ഹതാ മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട കാലയളവില്‍ വലിയ വീടുകള്‍ നിര്‍മ്മിക്കുകയും പിന്നീട് ദരിദ്രാവസ്ഥയിലെത്തുകയും ചെയ്തവര്‍ക്ക് വീടിന്റെ വിസ്തൃതി കൂടുതലാണെന്ന കാരണത്താല്‍ പെന്‍ഷന്‍ നിഷേധിക്കപ്പെടുന്നുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്ത് തീരുമാനമാണ് കൈക്കൊള്ളുന്നതെന്ന് വിശദമാക്കാമോ?
554.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതൊക്കെ മേഖലകളിലും വിഭാഗങ്ങളിലും പെട്ടവർക്കാണ് സർക്കാർ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നത്; ആകെ എത്ര ആളുകളാണ് സംസ്ഥാനത്ത് നിലവിൽ പെൻഷൻ ഗുണഭോക്താക്കളായുള്ളത്;
( ബി )
ഏതൊക്കെ ക്ഷേമനിധി ബോർഡുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പെൻഷൻ വാങ്ങുന്നവരെയാണ് സാമൂഹ്യ പെൻഷനുകൾ വാങ്ങുന്നവരുടെ പട്ടികയിൽ നിന്നും ഒഴിവാ ക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ; ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ നമ്പരും തീയതിയും ലഭ്യമാക്കുമോ;
( സി )
സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ക്ഷേമനിധികളിൽ നിന്നും പെൻഷൻ വാങ്ങുന്നവരെ ഇപ്രകാരം സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടോ;
( ഡി )
2016 ൽ സർക്കാർ അധികാരമേറ്റതിനുശേഷം സാമൂഹ്യ ക്ഷേമ പെൻഷനുകൾ ലഭിച്ചുകൊണ്ടിരുന്നവരുടെ പട്ടികയിൽ നിന്നും പുറത്തായവരുടെ എണ്ണം വർഷം തിരിച്ച് ലഭ്യമാക്കുമോ;
( ഇ )
നിലവിൽ ക്ഷേമ പെൻഷനുകളും സാമൂഹ്യ സുരക്ഷാ പെൻഷനുകളും വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിട്ടിട്ടുണ്ടോ; എങ്കിൽ എത്രകാലത്തെ പെൻഷനാണ് നിലവിൽ വിതരണം ചെയ്യാൻ കുടിശ്ശികയായുള്ളത്; വിശദാംശം ലഭ്യമാക്കുമോ?
555.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്ന ജീവനക്കാര്‍ക്ക് നല്‍കി വരുന്ന ഇന്‍സെന്റീവ് വേഗത്തില്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?
556.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷേമപെൻഷൻ ലഭിക്കുന്ന എത്ര പേരുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ക്ഷേമപെൻഷൻ ലഭിക്കുന്നത് ആർക്കെല്ലാമാണെന്നും നൽകുന്ന തുക എത്ര വീതമാണെന്നും ഒരു മാസം വിതരണം ചെയ്യുന്ന മൊത്തം ക്ഷേമപെൻഷൻ തുക എത്രയാണെന്നും വ്യക്തമാക്കുമോ;
( സി )
ഏത് തീയതിയിലാണ് അതാത് മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ തീരുമാനമെടുക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇപ്പോൾ എത്രമാസത്തെ ക്ഷേമപെൻഷൻ മുടങ്ങിയിരിക്കുന്നുവെന്ന് വ്യക്തമാക്കുമോ; ഇതിനുള്ള കാരണം വ്യക്തമാക്കുമോ;
( ഇ )
ചെലവുകൾക്ക് പണമില്ലാത്തവിധം സംസ്ഥാനത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് ശരിയാണോ; എങ്കിൽ ഇത് മറികടക്കാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന മാർഗ്ഗങ്ങൾ വ്യക്തമാക്കുമോ?
557.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ എത്ര മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയുണ്ടെന്ന് വ്യക്തമാക്കുമോ; പ്രസ്തുത കുടിശ്ശിക എന്നത്തേക്ക് വിതരണം ചെയ്യാൻ സാധിക്കുമെന്ന് അറിയിക്കുമോ;
( ബി )
ക്ഷേമ പെൻഷൻ വിതരണത്തിനായി ഉത്തരവിറക്കിയിട്ടും പെൻഷൻ വിതരണം നടത്താൻ സാധിക്കാത്ത സാഹചര്യം നിലവിലുണ്ടോ; കാരണം വ്യക്തമാക്കുമോ;
( സി )
കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ പ്രവർത്തനം പ്രതിസന്ധി നേരിടുന്നുണ്ടോ; വിശദാംശം നൽകുമോ?
558.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണത്തിനായുള്ള പ്രത്യേക കമ്പനിയ്ക്ക് നടപ്പ് സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ വിഹിതമായി എത്ര തുക അനുവദിച്ചിട്ടുണ്ട്;
( ബി )
പ്രസ്തുത കമ്പനി ഈ സാമ്പത്തിക വര്‍ഷം നാളിതുവരെ അകെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും അതില്‍ സര്‍ക്കാര്‍ വിഹിതം എത്രയാണെന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നും വായ്പയായി സ്വീകരിച്ച തുക എത്രയാണെന്നുമുള്ള വിശദാംശം നല്‍കുമോ ?
559.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സംരംഭകരെ സാമ്പത്തികമായി സഹായിക്കുന്നതിനായി മുദ്രാ ലോണ്‍ മാതൃകയില്‍ ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതി രൂപീകരിക്കുമോ;
( ബി )
അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്ത് തന്നെ തൊഴിലെടുക്കുന്നതിനും വരുമാനം ഉണ്ടാക്കുന്നതിനും പരമാവധി സഹായം ലഭ്യമാക്കുന്ന വിധത്തില്‍ സാമ്പത്തിക സഹായം ഉറപ്പാക്കുമോ?
560.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്‌റ്റെപ്സ് ഓയിൽ ഫീൽഡ്ആൻഡ് എക്യുപ്മെന്റ് ട്രേഡിങ്ങ് എൽ. എൽ. സി. എന്ന യു .എ. ഇ. ആസ്ഥാനമായ സ്ഥാപനത്തിൽ നിന്നും എൻ -95 മാസ്ക് വാങ്ങുവാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ തീരുമാനത്തിനുള്ള അംഗീകാരത്തിനായി സമർപ്പിച്ച ഹെൽത്ത്‌ ബി3/130/2020-ഹെൽത്ത് എന്ന ഫയലിലെ പർച്ചെയ്‌സുകൾക്ക് സർക്കാർ അംഗീകാരം നല്കിയിരുന്നോ എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനം ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ ഈ ബില്ലിൽ ജി.എസ്.ടി. നമ്പർ രേഖപ്പെടുത്തിയിട്ടില്ല എന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ;
( സി )
ജി. എസ്. ടി. ഈടാക്കിയിട്ടില്ലാത്ത ഒരു പർച്ചെയ്‌സിന് സർക്കാർ അംഗീകാരം നൽകിയത് നിയമവിരുദ്ധമാണെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത പർച്ചെയ്‌സ് തുക സ്ഥാപനത്തിന്റെ ഉടമയുടെ കേരളത്തിലെ അക്കൗണ്ടിൽ കൈമാറിയത് നിയമവിരുദ്ധമാണെന്ന വസ്തുത ധനകാര്യവകുപ്പ് പരിശോധിച്ചിട്ടുണ്ടോ;
( ഇ )
പ്രസ്തുത സ്ഥാപനവുമായി നടത്തിയിട്ടുള്ള കരാർ പ്രകാരമുള്ള തുക വ്യക്തിയുടെ അക്കൗണ്ടിൽ നൽകിയ നടപടി, അംഗീകാരം നൽകുന്നതിന് മുൻപ് ധനവകുപ്പ് പരിശോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
561.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സാമ്പത്തിക വർഷം സംസ്ഥാനം പ്രതീക്ഷിക്കുന്ന നികുതി വരുമാനവും നികുതിയിതര വരുമാനവും എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ നാളിതുവരെ നികുതി, നികുതിയേതര വരുമാനമായി എത്ര തുക സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്; വിശദാംശം നൽകുമോ?
562.
ശ്രീ . ഷാഫി പറമ്പിൽ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യാന്തര റേറ്റിങ് ഏജൻസിയായ ഫിച്ച് കേരളത്തിന്റെയും കിഫ്ബിയുടെയും റേറ്റിംഗ് കുറച്ചത് സംസ്ഥാനത്തിന്റെ വായ്പകളെ എപ്രകാരം ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
റേറ്റിങ് ഏജൻസിയായ ഫിച്ചിന്റെ നടപടി സംസ്ഥാനത്തിന്റെ കടപ്പത്രങ്ങൾക്ക് പലിശ വർദ്ധിക്കാൻ ഇടയാകുമോ എന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തിന്റെ മൊത്തം കടം നാല് ലക്ഷം കോടിയിലേക്ക് അടുക്കുന്നതും സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതുമാണ് രാജ്യാന്തര റേറ്റിങ് ഏജൻസിയായ ഫിച്ച് കേരളത്തിന്റെയും കിഫ്ബിയുടെയും റേറ്റിങ് കുറച്ചതിനുള്ള കാരണം എന്നത് വസ്തുതയാണോ; എങ്കില്‍ വെളിപ്പെടുത്തുമോ?
563.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നിലവിലെ ധനസ്ഥിതി സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
2022 നവംബർ 15 വരെയുള്ള സംസ്ഥാനത്തിന്റെ പൊതുകടം എത്ര രൂപയാണ് ;
( സി )
2016 ൽ മുന്‍ സര്‍ക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതുവരെ എത്ര രൂപ കടം എടുത്തു എന്നും ഏതെല്ലാം മേഖലയിൽ നിന്നും എത്ര ശതമാനം പലിശക്കാണ് കടം എടുത്തതെന്നും ഇവ ഏതെല്ലാം ആവശ്യങ്ങൾക്കായാണ് ചെലവഴിച്ചതെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ക്ഷേമ പെൻഷൻ ഇനത്തിൽ എത്ര രൂപ ഏതെല്ലാം വിഭാഗങ്ങൾക്ക് കുടിശ്ശിക ആയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഇവ എന്നത്തേക്ക് വിതരണം ചെയ്യാൻ സാധിക്കുമെന്ന് അറിയിക്കുമോ;
( ഇ )
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡി എ ഇനത്തിൽ എത്ര ഗഡു കുടിശ്ശിക ഉണ്ടെന്നും അവ എന്നത്തേക്ക് വിതരണം ചെയ്യാനാവുമെന്നും ലീവ് സറണ്ടർ ചെയ്യുന്നതിനുള്ള നിരോധനം എന്നത്തേക്ക് നീക്കം ചെയ്യുമെന്നും വിശദമാക്കുമോ;
( എഫ് )
സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ വിദേശയാത്ര, വിലയേറിയ കാറുകൾ വാങ്ങൽ എന്നിവക്ക് പണം ചെലവഴിക്കുന്നു എന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ ;
( ജി )
പൊതുജനങ്ങൾക്ക് നികുതി ഭാരം ഇല്ലാതെ സംസ്ഥാനത്തെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ ?
564.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച ദേശീയ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആനുപാതികമാണോ എന്ന് വിശദമാക്കാമോ;
( ബി )
സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സാമ്പത്തിക രംഗത്ത് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ;
( ഡി )
കേരളത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വിശദമാക്കാമോ;
( ഇ )
നികുതിയിനത്തില്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട വിഹിതം കൃത്യമായും ലഭിക്കുന്നുണ്ടോ വിശദമാക്കാമോ; ഈ ഇനത്തില്‍ കേന്ദ്രം നല്‍കാനുള്ള കുടിശ്ശിക എത്രയെന്ന് വിശദമാക്കാമോ;
( എഫ് )
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ, വിശദമാക്കാമോ;
( ജി )
സംസ്ഥാന സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡുകള്‍ക്ക് നല്‍കിയ സാമ്പത്തിക സഹായത്തിന്റെ വിശദാംശം അറിയിക്കുമോ; ദേവസ്വം ബോര്‍ഡുകളില്‍ നിന്നും സര്‍ക്കാരിന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടോ; വിശദമാക്കാമോ?
565.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതൽ നാളിതുവരെ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ എത്ര ശതമാനം വളർച്ച ഉണ്ടായിട്ടുണ്ടെന്ന് സാമ്പത്തികവർഷാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ബി )
2016-17 മുതൽ നാളിതുവരെ സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യതയിൽ എത്ര ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് സാമ്പത്തികവർഷാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
566.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ജനുവരി മുതൽ പത്രപ്രവർത്തകർക്ക് ആയിരം രൂപ പെൻഷൻ അനുവദിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കിയിട്ടുണ്ടോ;
( ബി )
ഇതു പ്രകാരം ഏതു മാസം വരെയുള്ള പെൻഷൻ നൽകിയിട്ടുണ്ട്; എത്ര കുടിശ്ശികയുണ്ട്; വിശദാംശം നൽകുമോ?
567.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
14.10.2020-ലെ ധനകാര്യ (ബഡ്ജറ്റ്-കെ) വകുപ്പിന്റെ സ.ഉ.(സാധാ)നം.5919/2020 പ്രകാരം മംഗലപുരം സിദ്ധ ആശുപത്രി നിര്‍മ്മാണത്തിനായി തുക അനുവദിച്ച പ്രവൃത്തിയ്ക്ക് ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; നിലവിലെ പുരോഗതി വിശദമാക്കാമോ?
568.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണപരിഷ്കാര കമ്മീഷൻ റിപ്പോർട്ട് പ്രകാരം ധനകാര്യവകുപ്പിൽ എത്ര തസ്തികകൾ അധികമായി കണ്ടെത്തിയിട്ടുണ്ടെന്നും ഇപ്രകാരംകണ്ടെത്തിയ ഏതൊക്കെ തസ്തികകളാണ് വെട്ടി കുറയ്ക്കണമെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളതെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാളിതുവരെ എന്തൊക്കെ തുടർനടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ?
569.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21-ലെ ബഡ്ജറ്റില്‍ ചാരുമ്മൂട് സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് തുക വകയിരുത്തിയത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത നിര്‍മ്മാണം ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
570.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്ത, ഇ .സി.എച്.എസ് .പോലുള്ള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാരില്‍നിന്നും അവരുടെ സമ്മതമോ അറിവോ കൂടാതെ 'മെഡിസെപ്' ലേക്ക് അവരുടെ പെന്‍ഷനില്‍ നിന്നും നിശ്ചിത തുക ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്‌തമാക്കുമോ?
571.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോൺട്രാക്ടർമാർക്ക് കുടിശ്ശിക ഇനത്തിൽ എത്ര തുക വിതരണം ചെയ്യാനുണ്ട്; വിശദാംശം നൽകുമോ;
( ബി )
കോൺട്രാക്ടർമാർക്ക് കുടിശ്ശിക അനുവദിച്ചു നല്കാത്തത് പ്രാദേശിക തലത്തിലുള്ള വികസന പ്രവർത്തനങ്ങളെ ദോഷകരമായി ബാധിച്ചിട്ടുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
പ്രസ്തുത തുക എന്നത്തേക്ക് വിതരണം ചെയ്യാൻ കഴിയും എന്ന് വ്യക്തമാക്കുമോ?
572.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തിന്റെ പരിശോധനയക്ക് വിധേയമായ വകുപ്പുകള്‍/ മേഖലകള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്താമോ;
( ബി )
തദ്ദേശ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഉപയോഗം ധനകാര്യ ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തിന്റെ പരിധിയില്‍ വരുന്നതാണോയെന്ന് അറിയിക്കാമോ;
( സി )
തദ്ദേശ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ അതത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനപരിധിയിലോ ബ്ലോക്ക്, മുനിസിപ്പല്‍, ജില്ലാ കേന്ദ്രങ്ങളിലേക്കോ അല്ലാതെ യാത്രയ്ക്ക് ഉപയോഗിക്കുന്നത് പരിശോധിക്കാന്‍ നടപടി സ്വീകരിക്കുമോ?
573.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് ഓഡിറ്റ് ഇല്ലാത്ത അവസ്ഥ നിലനിൽക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് അനുവദിക്കുന്ന ഫണ്ട് ഓഡിറ്റിന് വിധേയമാക്കാൻ നടപടി സകരിക്കുമോ;
( സി )
കുടുംബശ്രീയുടെ ബൈലോയും മാനദണ്ഡങ്ങളും ഓഡിറ്റിന് വിധേയമാക്കുന്നതിനും അതിന്റെ ചുമതല സംസ്ഥാന ഓഡിറ്റ് വകുപ്പിനെ ഏല്‍പ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
574.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും വിവിധ ബോര്‍ഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍ന്മാര്‍ക്കും വാഹനങ്ങൾ വാങ്ങുന്നതിന് അനുവദിച്ചിട്ടുള്ള തുകയും വാങ്ങിയ ഓരോ വാഹനങ്ങളുടെ വിലയും എത്രയാണെന്ന് വ്യക്തമാക്കുമോ?
575.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ വകുപ്പിൽ ഫയൽ തീർപ്പാക്കൽ നടപടികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ; നിലവിൽ തീർപ്പു കൽപ്പിക്കാനുള്ള ഫയലുകളുടെ എണ്ണം വ്യക്തമാക്കുമോ?
576.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം എത്ര തവണ ചെലവ് ചുരുക്കലിനായി മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്; പ്രസ്തുത ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ ചെലവ് ചുരുക്കൽ ഉത്തരവുകൾ നിലനിൽക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെയും വിവിധ ബോർഡ് കോർപ്പറേഷനുകളുടെയും കമ്മീഷനുകളുടെയും മറ്റ് സർക്കാർ അർദ്ധസർക്കാർ ഏജൻസികളുടെയും ആവശ്യത്തിനായി എത്ര പുതിയ കാറുകൾ വാങ്ങുന്നതിന് അനുമതി നൽകിയിട്ടുണ്ട്; ഇതിനായി ആകെ എത്ര തുക ഈ കാലയളവിൽ ചെലവഴിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
ഏതൊക്കെ മോഡൽ കാറുകൾ ആണ് വാങ്ങിയിട്ടുള്ളത്; ഓരോ മോഡലിന്റെയും വിലവിവരവും വാങ്ങിയ എണ്ണവും ഏതു വ്യക്തിയുടെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ ആവശ്യത്തിനാണ് വാങ്ങിയത് എന്നും വ്യക്തമാക്കുമോ?
577.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കരാറുകാർക്ക് നൽകാനുള്ള ബിൽതുകയിൽ കുടിശ്ശികയുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ കുടിശ്ശിക എത്രയാണെന്ന് ജില്ലതിരിച്ചു വ്യക്തമാക്കാമോ;
( ബി )
എത്രകാലമായിട്ടാണ് ഈ കുടിശ്ശിക ബാക്കിയുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഒരുകോടി രൂപയിലധികം കുടിശ്ശികയായിട്ടുള്ള കരാറുകാർ എത്രയുണ്ടെന്ന് ജില്ലതിരിച്ചു വ്യക്തമാക്കാമോ;
( ഡി )
ഏതെല്ലാം വിഭാഗത്തിൽപ്പെട്ട കരാറുകാർക്കാണ് കുടിശ്ശികയുള്ളതെന്ന് ജില്ലാതിരിച്ചു വ്യക്തമാക്കാമോ;
( ഇ )
എം.എൽ.എ ആസ്തി വികസന നിധി, പ്രത്യേക വികസന നിധി എന്നീ പദ്ധതികൾ പ്രകാരം പ്രവൃത്തി ചെയ്ത കരാറുകാർക്ക് ബിൽ തുക നൽകാൻ ബാക്കിയുണ്ടെങ്കില്‍ വിവരം ജില്ലതിരിച്ചു വ്യക്തമാക്കുമോ; എങ്കിൽ എത്രകാലമായി കുടിശ്ശിക തുടരുന്നുവെന്നും എപ്പോൾ തീർക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കാമോ?
578.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതി പ്രകാരം മണലൂര്‍ മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ;
( സി )
ഓരോ പ്രവൃത്തിയും നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ഡി )
തൃശ്ശ‍ൂര്‍ - കുറ്റിപ്പുറം റോഡില്‍ മണലൂര്‍ മണ്ഡലത്തിലെ മഴുവ‍ഞ്ചേരി മുതല്‍ ചൂണ്ടല്‍ വരെയുള്ള റോഡ് നാല് വരിപ്പാതയായി വികസിപ്പിക്കുന്നതിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ഇ )
പ്രസ്തുത പ്രവൃത്തിക്ക് കിഫ്ബിയുടെ അന്തിമ അംഗീകാരം ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് വേണ്ട സത്വര നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കാമോ?
579.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട്-ചെറുവാള്‍ റോഡിലെ കേളിത്തോട് പാലം പുനര്‍ നിര്‍മ്മാണത്തിനായി സമര്‍പ്പിച്ചിട്ടുള്ള പ്രൊപ്പോസലിന്മേല്‍ അടിയന്തരമായി ഫണ്ടും അനുമതിയും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
കേളിത്തോട് പാലം ഗതാഗതയോഗ്യമല്ലാത്ത വിധം തകര്‍ന്ന് മൂന്ന് മാസക്കാലമായി ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ധനകാര്യ വകുപ്പിന്റെ അടിയന്തര അനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ഇതിനായുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്നറിയിക്കുമോ?
580.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ച പയ്യന്നൂര്‍ മണ്ഡലത്തിലെ പെരിങ്ങോം ഗവണ്‍മെന്റ് കോളേജ് കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ ഡി.എസ്.ആര്‍.-ല്‍ മാറ്റം വന്നത് കാരണം എസ്റ്റിമേറ്റില്‍ അധികം വന്ന തുകയ്ക്ക് കിഫ്ബിയുടെ അനുമതി നല്‍കുന്നതിനായുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; ആയതിന്റെ വിശദംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ തുടര്‍ നടപടികള്‍ അനന്തമായി നീണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
581.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016, 2017 എന്നീ രണ്ട് ബഡ്ജറ്റുകളിലുമായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി തങ്കളം-കാക്കനാട് നാലുവരി പാതയ്ക്കായി എത്ര തുകയാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച തുടര്‍നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട തുടർനടപടിയിൽ തടസ്സം നേരിടുന്നുണ്ടോ; വ്യക്തമാക്കാമോ; പ്രസ്തുത തടസ്സം പരിഹരിക്കുന്നതിനായി അടിയന്തര ഇടപെടല്‍ നടത്തുമോ; വിശദമാക്കാമോ?
582.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന ആലത്തൂര്‍ മണ്ഡലത്തില്‍ അനുവദിച്ച പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി ഇനംതിരിച്ച് വിശദമാക്കാമോ;
( സി )
ഇതില്‍ കിഫ്ബിയുടെ അനുമതി ലഭ്യമാക്കാത്തതോ ഇതുവരെയും ആരംഭിക്കാത്തതോ ആയ പ്രവൃത്തികളുണ്ടോ; എങ്കില്‍ കാരണം സഹിതം വിശദമാക്കാമോ?
583.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ നികുതി പിരിച്ചെടുക്കുന്നതിനായി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
റവന്യൂ വരുമാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം കേന്ദ്രസര്‍ക്കാരിലേക്ക് നല്‍കുമ്പോഴും ചെലവിന്റെ മൂന്നിലൊന്ന് മാത്രം കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന സാഹചര്യത്തില്‍, വര്‍ദ്ധിച്ച ചെലവുകള്‍ നേരിടുന്നതിനായി നികുതി പിരിവ് ഊർജ്ജിതപ്പെടുത്തുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനും ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടി പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്തെ ജനസംഖ്യയ്ക്കനുസൃതമായി അര്‍ഹമായ നികുതി വിഹിതം നല്‍കുവാന്‍ കേന്ദ്രം തയ്യാറാകാത്ത സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ തയ്യാറാകുമോ; വിശദമാക്കുമോ?
584.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജി.എസ്.ടി. നടപ്പിലാക്കിയപ്പോള്‍ പല ഉല്പന്നങ്ങളുടേയും നികുതി 18 ശതമാനത്തില്‍ നിന്നും 12 ശതമാനമായി കുറഞ്ഞിട്ടും ഉപഭോക്താക്കളിലേക്ക് എത്തുമ്പോള്‍ സാധനങ്ങളുടെ വില കുറയാതെ വരുന്നതെന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ജി.എസ്.ടി. നടപ്പിലാക്കിയതുമൂലം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം നികത്താന്‍ നടപടികളായിട്ടുണ്ടോ?
585.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കുന്ന മരാമത്ത് പ്രവൃത്തികളുടെ ജി.എസ്.ടി. 12 ശതമാനത്തില്‍ നിന്നും 18 ശതമാനമായി ഉയര്‍ന്നത് കാരണമുള്ള അധിക ബാധ്യത പരിഹരിക്കാന്‍ സ്വീകരിക്കുന്ന നടപടി വിശദമാക്കാമോ?
586.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എ. പ്രഭാകരൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിന്റെ ഫലമായി സംസ്ഥാന സമ്പദ്ഘടനയെ കോവിഡ് ആഘാതത്തില്‍ നിന്നും കരകയറ്റാന്‍ കഴിഞ്ഞിട്ടുണ്ടോ; കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജി.എസ്.ടി. യില്‍ കൈവരിക്കാനായ വളര്‍ച്ച എത്രയെന്ന് അറിയിക്കാമോ;
( ബി )
കേന്ദ്ര സര്‍ക്കാര്‍ നിലപാട് കാരണം നടപ്പ് സാമ്പത്തിക വര്‍ഷം ഇരുപത്തിമുവ്വായിരം കോടിയില്‍ അധികം രൂപയുടെ വരുമാനക്കുറവുണ്ടാകാനിടയുണ്ടെന്നുള്ളത് വസ്തുതയാണോ; വ്യക്‌തമാക്കാമോ;
( സി )
ധനകമ്മീഷന്‍ തീര്‍പ്പ് പ്രകാരമുള്ള നികുതി വിഹിതത്തില്‍ ഗണ്യമായ കുറവുവരുത്തുകയും റവന്യൂകമ്മി ഗ്രാന്റും കടം വാങ്ങാനുള്ള പരിധിയും വിവേചനപരമായി വെട്ടിക്കുറയ്ക്കുകയും ചെയ്ത കേന്ദ്ര നടപടി, സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കില്‍ ഇത്തരം നിലപാട് അവസാനിപ്പിക്കുവാൻ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
587.
ശ്രീ ജി എസ് ജയലാൽ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ചരക്ക് സേവന നികുതി വകുപ്പ് നികുതിദായകർക്ക് ടാക്‌സ് പേയർ കാർഡ് എന്ന പേരിൽ റേറ്റിംഗ് സ്‌കോർ നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; അനധികൃതമായി നടത്തുന്ന നികുതി പിരിവ് തടയാന്‍ ടാക്‌സ് പേയർ കാർഡ് സംവിധാനം സഹായകരമാകുമോ; വിശദമാക്കാമോ;
( ബി )
റിട്ടേൺ സമർപ്പിക്കുന്നതിലും നികുതി അടയ്ക്കുന്നതിലും പുലർത്തുന്ന കൃത്യത കണക്കാക്കിയാണോ റേറ്റിംഗ് സ്‌കോർ തയ്യാറാക്കുന്നത്; വിശദമാക്കാമോ;
( സി )
വ്യാപാരികൾ റിട്ടേണുകൾ സമയബന്ധിതമായി സമർപ്പിക്കുന്നുണ്ടെന്നതും സമർപ്പിക്കുന്ന റിട്ടേണുകളിലെ കൃത്യതയും ടാക്‌സ് പേയർ കാർഡ് വഴി പൊതുജനങ്ങളെ അറിയിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
മികച്ച റേറ്റിംഗ് ഉള്ള സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് വഴി പൊതുജനങ്ങൾ നൽകുന്ന നികുതി സർക്കാരിൽ എത്തുന്നു എന്ന് ടാക്‌സ് പേയർ കാർഡ് വഴി ഉറപ്പിക്കാനാകുമോ; വിശദമാക്കാമോ?
588.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തിന്റെ നികുതിയേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
589.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ നിർമ്മാണപ്ര വൃത്തികൾക്കായി അനു വദിച്ച തുക ജില്ല തിരിച്ച് വിശദമാക്കുമോ;
( ബി )
പൂർത്തീകരിച്ച പ്രവൃത്തികളുടെ തുക കരാറുകാർക്ക് നൽകിയിട്ടുണ്ടോ, വ്യക്തമാക്കുമോ;
( സി )
ഇല്ലെങ്കിൽ കരാറുകാരുടെ ഏതെല്ലാം പ്രവൃത്തികൾക്ക് എത്ര രൂപ വീതം നൽകാനുണ്ടെന്ന് അറിയിക്കുമോ ;
( ഡി )
2021 മുതല്‍ ബില്‍ ഡിസ്കൗണ്ടിംഗ് പദ്ധതി പ്രകാരം എത്ര പേർക്ക് തുക നല്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ?
590.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ തൃശൂര്‍ മെഡിക്കല്‍ കോളേജ് സബ് ട്രഷറി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
591.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ ചെറുപുഴ സബ്‍ട്രഷറി കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
കെട്ടിടനിര്‍മ്മാണത്തിനായി കണ്ടെത്തിയ ഭൂമി ധനകാര്യ വകുപ്പിന് കൈമാറിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ, വ്യക്തമാക്കാമോ?
592.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഴക്കം ചെന്ന വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന വിതുര സബ്ട്രഷറിക്ക് സ്വന്തമായി കെട്ടിടം അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ ?
593.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ മുണ്ടക്കയം സബ്ട്രഷറിയുടെ കെട്ടിട നിർമ്മാണത്തിനായി നിർവ്വഹണ ഏജൻസിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കി സബ്ട്രഷറിക്കായി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഭരണാനുമതി പുറപ്പെടുവിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
594.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തിലെ ശ്രീകണ്ഠാപുരം സബ്ട്രഷറിക്കു വേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം എപ്പോൾ ആരംഭിക്കുവാന്‍ സാധിക്കുമെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണത്തിന് നിര്‍വ്വഹണ ഏജന്‍സിയായി ഇന്‍കെല്‍ ലിമിറ്റഡിനെ തെരഞ്ഞെടുത്തിരുന്നെങ്കിലും, പിന്നീട് ഒഴിവാക്കിയതിനെ തുടർന്ന് പുതിയ നിര്‍വ്വഹണ ഏജന്‍സിയെ തെരഞ്ഞെടുത്തിട്ടുണ്ടോ; അറിയിക്കാമോ;
( സി )
പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിനായി പുതിയ ഏജന്‍സിയെ തെരഞ്ഞടുക്കാന്‍ വൈകുന്നതിനുള്ള കാരണം വ്യക്തമാക്കാമോ; ഏജന്‍സിയെ തെരഞ്ഞടുക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
595.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കിടപ്പുരോഗികളും അംഗപരിമിതരുമായ പെന്‍ഷന്‍കാര്‍ക്ക് വിവിധ കാരണങ്ങളാല്‍ ട്രഷറിയില്‍ എത്താന്‍ സാധിക്കാത്ത അവസ്ഥയില്‍ ഇവര്‍ക്ക് വീട്ടില്‍വന്ന് ലൈഫ് സര്‍ട്ടിഫിക്കറ്റ് നൽകുന്നതിന് നിലവില്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടോ, വിശദമാക്കുമോ;
( ബി )
മുതിർന്ന പൗരർക്ക് ട്രഷറിയില്‍ പോകാതെതന്നെ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
596.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളിലും ഇതര ബാങ്കുകളിലും നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് ട്രഷറികളിലെ നിക്ഷേപം കുറയ്ക്കുന്നതിന് കാരണമാകുന്നുണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആയത് പരിഹരിക്കുന്നതിനുവേണ്ടി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
597.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ട്രഷറികളില്‍ സർക്കാർ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സ്ഥിര നിക്ഷേപ ഇനത്തില്‍ എത്ര തുക നീക്കിയിരിപ്പുണ്ടെന്നും പരമാവധി എത്ര വര്‍ഷത്തേയ്ക്കാണ് നിക്ഷേപം സ്വീകരിക്കുന്നതെന്നും നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ എത്രയാണെന്നും വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ 5 വര്‍ഷത്തില്‍ സ്ഥിരനിക്ഷേപത്തിലെ വര്‍ദ്ധനവ് ക്രമമായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്നും ഓരോ വര്‍ഷവും ലഭിച്ച നിക്ഷേപവും ആ വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിലെ മൊത്തം ബാക്കിയുമെത്ര വീതമെന്നും അറിയിക്കുമോ;
( സി )
സ്ഥിര നിക്ഷേപം കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് പിന്‍വലിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ടോ; എങ്കില്‍ ഈ വര്‍ഷം എത്ര പേരാണ് കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് നിക്ഷേപം പിന്‍വലിച്ചത്; നിക്ഷേപകരെ ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള സാമ്പത്തിക ഞെരുക്കം സര്‍ക്കാരിനുണ്ടോ; വ്യക്തമാക്കുമോ?
598.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രഷറി വകുപ്പിന്റെ ആധുനികവല്‍ക്കരണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമാേ;
( ബി )
ട്രഷറികളിൽ വരാവുന്ന സാമ്പത്തിക ക്രമക്കേടുകൾ തടയുന്നതിന്എന്തെല്ലാം നടപടിണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമാേ?
599.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാജലോട്ടറികള്‍ തടയാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കുമോ;
( ബി )
ലോട്ടറികളുടെ വ്യാജ കളര്‍ പ്രിന്റുകള്‍ നല്‍കി ചെറുകിട വില്പനക്കാരെ കബളിപ്പിക്കുന്നത് വ്യാപകമാകുന്ന ഇക്കാലത്ത് ലോട്ടറികളുടെ ആധികാരികത പരിശോധിക്കാന്‍ ചെറുകിട വില്‍പ്പനക്കാര്‍ക്ക് സാധിക്കുന്ന വിധത്തില്‍ ഒരു ഉപകരണം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
ക്യൂ ആര്‍ കോഡ് വായിക്കുന്ന തരത്തില്‍ ഒരു ഉപകരണം ലഭ്യമാക്കിയാല്‍ വ്യാജ ലോട്ടറിയിലൂടെ ലോട്ടറി വകുപ്പിന് ഉണ്ടാകുന്ന നാണക്കേടും സാമ്പത്തികനഷ്ടവും ഒഴിവാക്കാമെന്നത് കണക്കിലെടുത്ത് ഇക്കാര്യം ഗൗരവമായി പരിഗണിക്കാമോ?
600.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. ചിട്ടി, വായ്പകള്‍ എന്നിവയില്‍ കുടിശ്ശികയായത് തീര്‍പ്പാക്കുന്നതിന് എന്തെല്ലാം ഇളവുകളാണ് കെ.എസ്.എഫ്.ഇ. നല്‍കുന്നതെന്നു വ്യക്തമാക്കുമോ?
601.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ താമരക്കുളം, തഴക്കര ഗ്രാമപ‍ഞ്ചായത്തുകളില്‍ കെ.എസ്.എഫ്.ഇ. ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ; എങ്കിൽ അതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
602.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ.എസ്.എഫ്.ഇ.യുടെ പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കാമോ;
( ബി )
ഇടുക്കി ജില്ലയിലെ അടിമാലി, ഇരുമ്പുപാലം എന്നീ സ്ഥലങ്ങളില്‍ പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുന്നതിന് ലഭിച്ച അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
603.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് പദ്ധതിയില്‍ നിലവില്‍ എത്ര ആശുപത്രികളാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
സ്വകാര്യ മേഖലയില്‍ പ്രസ്തുത പദ്ധതിയുമായി സഹകരിക്കാത്ത ആശുപത്രികള്‍ നിലവിലുണ്ടോ;
( സി )
എങ്കില്‍ അത്തരം ആശുപത്രികളെ കൂടി പദ്ധതിയിൽ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;വിശദമാക്കുമോ?
604.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി 2022 ജൂലെെ മാസം മുതല്‍ ആരംഭിച്ച മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം നാളിതുവരെ എത്ര പേര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എത്ര രൂപയുടെ ആനുകൂല്യം നല്‍കിയിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
അപേക്ഷിച്ച ആര്‍ക്കെങ്കിലും ആനുകൂല്യങ്ങള്‍ ലഭിക്കാതെയിരുന്നിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇതുവരെ ഏതെല്ലാം ആശുപത്രികളിലാണ് ഇതിന്റെ ചികിത്സ സൗകര്യം നിലവിലുളളത്; ലിസ്റ്റ് നല്‍കാമോ;
( ഡി )
പുതിയതായി ഏതെങ്കിലും ആശുപത്രികളെ കൂടി പദ്ധതിയിൽ ഉള്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
605.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് സംസ്ഥാനത്തെ ഏതെല്ലാം ആശുപത്രികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ല തിരിച്ച് അറിയിക്കാമോ;
( ബി )
ഓരോ ആശുപത്രിയിലും എത്ര പേര്‍ക്ക് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികിത്സാ സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഈ ഇനത്തില്‍ എത്ര തുകയാണ് ആശുപത്രികൾക്ക് നല്‍കിയതെന്ന് വെളിപ്പെടുത്താമോ?
606.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് പദ്ധതിയിലൂടെ ചികിത്സ തേടിയവരുടെ എണ്ണം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
മെഡിസെപ് പദ്ധതി വഴി സംസ്ഥാനത്തെ ഓരോ ആശുപത്രികളിലും എത്ര ക്ലയിമുകളും തുകയും അപ്പ്രൂവൽ ആയിട്ടുണ്ട് എന്ന വിവരം ലഭ്യമാക്കുമോ;
( സി )
അപ്പ്രൂവ് ആയ ക്ലയിമുകളുടെ മുഴുവൻ തുകയും ആശുപത്രികൾക്ക് വിതരണം ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ ക്ലയിം തുക വിതരണത്തിൽ കാലതാമസം നേരിടുന്നതിനുള്ള കാരണം വ്യക്തമാക്കാമോ;
( ഡി )
സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് എല്ലാമാസവും സ്വീകരിക്കുന്ന 500 രൂപ ഏത് അക്കൗണ്ടിലേക്കാണ് ക്രെഡിറ്റ് ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
ഇതുവരെ ജീവനക്കാരിൽ നിന്നും സ്വീകരിച്ച തുകയെത്രയെന്നും ഇൻഷുറൻസ് കമ്പനിക്ക് സർക്കാർ നാളിതുവരെ കൈമാറിയിട്ടുള്ള തുകയെത്രയെന്നുമുള്ള കണക്ക് ലഭ്യമാക്കുമോ;
( എഫ് )
ഇൻഷുറൻസ് കമ്പനിക്ക് നൽകിയതിന് ശേഷമുള്ള തുക എങ്ങനെയാണ് വിനിയോഗിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
607.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ ഉൾപ്പെട്ടിട്ടുള്ള ആശുപത്രികൾ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ആശുപത്രികളിലെ ഏതെല്ലാം ചികിത്സയാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് വിശദമാക്കാമോ?
608.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയില്‍ മെഡിസെപ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആശുപത്രികള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
എല്ലാ ആശുപത്രികളിലും എല്ലാ തരത്തിലുള്ള ചികിത്സയും ലഭ്യമാണോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ജില്ലയില്‍ മെഡിസെപ് പദ്ധതിയില്‍ കൂടുതല്‍ ഹോസ്‍പിറ്റലുകള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ആലോചനയുണ്ടോ; വ്യക്തമാക്കുമോ?
609.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ 2022 നവംബര്‍ 15 വരെ മെഡിസെപ്പ് ആനുകൂല്യം ലഭിച്ചവരുടെ എണ്ണം വ്യക്തമാക്കാമോ;
( ബി )
ഈ ഇനത്തില്‍ ആകെ എത്ര തുകയാണ് ആനുകൂല്യമായി നല്‍കിയതെന്ന് വ്യക്തമാക്കാമോ;
( സി )
ഏറ്റവും കൂടുതല്‍ ആളുകള്‍ ഈ ആനുകൂല്യത്തിനായി ചികിത്സ നേടിയത് വയനാട് ജില്ലയിലെ ഏത് ആശുപത്രിയിലാണ് എന്ന കാര്യം വ്യക്തമാക്കാമോ?
610.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ ഏതെല്ലാം ആശുപത്രികളിലാണ് മെഡിസെപ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്;ഓരോ ആശുപത്രികളിലും എത്ര പേര്‍ക്കാണ് ആനുകൂല്യം ലഭ്യമായിട്ടുള്ളത്; വിശദമാക്കുമോ?
611.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് പദ്ധതിയിൽ ഉൾപ്പെട്ട ആശുപത്രികളുടെ ഫൈനൽ ലിസ്റ്റ് തയ്യാറായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ ഉൾപ്പെട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളുടെ ലിസ്റ്റും പ്രസ്തുത ആശുപത്രികളിലെ ചികിത്സാ വിഭാഗങ്ങള്‍ ഏതൊക്കെയാണെന്നുള്ള വിവരവും ലഭ്യമാക്കാമോ?
612.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണ‍ൂര്‍ ജില്ലയിലും കര്‍ണ്ണാടക സംസ്ഥാനത്തെ മംഗലാപുരത്തുമായി മെഡിസെപ്പ് പദ്ധതിയില്‍ ഏതൊക്കെ ആശുപത്രികളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
613.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
01.07.2022 ന് ശേഷം മെഡിസെപ് പദ്ധതിയിൽ പുതിയതായി ആശുപത്രികളെ ചേർത്തിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ആശുപത്രികളുടെ ലിസ്റ്റ് ജില്ലതിരിച്ച് ലഭ്യമാക്കുമോ?
614.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
19/12/2014 - 31/05/2022 കാലയളവില്‍ അസിസ്റ്റന്റ് മാനേജര്‍, ഡെപ്യൂട്ടി മേനേജര്‍, മാനേജര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ജനറല്‍ മാനേജര്‍ എന്നീ തസ്തികകളില്‍ ജനറല്‍ വിഭാഗത്തില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ എണ്ണം, വിരമിച്ച തീയതി, തസ്തികകളുടെ പേര് എന്നിവ തരം തിരിച്ച് നല്‍കാമോ;
( ബി )
പ്രസ്തുത തസ്തികകളില്‍ മേല്‍ വിവരിച്ച കാലയളവില്‍ ഉണ്ടായിട്ടുളള ഒഴിവുകള്‍ നികത്തിയിട്ടുണ്ടോ; നികത്തിയിട്ടുണ്ടെങ്കില്‍ പ്രൊമോഷന്‍ വഴിയും നേരിട്ടുളള നിയമനം വഴിയും നടത്തിയ നിയമനങ്ങള്‍ എത്രയെന്ന് തസ്തിക തിരിച്ച് നിയമന തീയതി ഉള്‍പ്പടെ വ്യക്തമാക്കുമോ; ഓരോ തസ്തികയിലും നിലവിലുളള ഒഴിവുകള്‍ എത്രയെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കാലയളവില്‍പ്പറഞ്ഞ തസ്തികകളില്‍ ആകെ പോസ്റ്റുകളുടെ എണ്ണത്തില്‍ വ്യത്യാസം വരുത്തിയിട്ടുണ്ടോ എന്നത് വ്യക്തമാക്കാമോ; വ്യത്യാസം വരുത്തിയിട്ടുണ്ടെങ്കില്‍ ആകെ പോസ്റ്റുകളുടെ എണ്ണം മാറ്റം വരുത്തിയ തീയതി ഉള്‍പ്പടെ വിശദമാക്കാമോ?
615.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അധിക നികുതി വരുമാനം ലഭിക്കുന്നതിന് നടപ്പുവര്‍ഷം സ്വീകരിക്കുന്ന നടപടി വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന നികുതി വരുമാനം എത്രയെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തിന് ലഭ്യമായിട്ടുള്ള കേന്ദ്ര വിഹിതം എത്രയെന്ന് അറിയിക്കുമോ ;
( ഡി )
നടപ്പുവര്‍ഷം ഇതുവരെ നികുതി ഇനത്തില്‍ എത്ര തുകയാണ് ലഭ്യമായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.