|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 7th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 7th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*91.
ശ്രീ.
എം. എം. മണി
ശ്രീമതി
യു പ്രതിഭ
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെയാകെ
സമ്പൂര്‍ണ്ണ സ്ത്രീസൗഹൃദ
വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി
വികസിപ്പിക്കാന്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(
ബി )
ഏകാന്ത
സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള
സ്ത്രീകളുടെ സുരക്ഷ
പൂര്‍ണ്ണമായും
ഉറപ്പുവരുത്തുന്നതിനും
വൃത്തിയുള്ളതും മികച്ചതുമായ
അടിസ്ഥാനസൗകര്യങ്ങള്‍
സൃഷ്ടിക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ഒന്നര
ലക്ഷത്തോളം സ്ത്രീകളെ
ഉള്‍പ്പെടുത്തി സ്ത്രീസൗഹൃദ
വിനോദസഞ്ചാര ശൃംഖല
രൂപീകരിക്കാന്‍ പദ്ധതിയുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
*92.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആധുനിക സാങ്കേതികവിദ്യയുടെ
സഹായത്തോടെ ഏത് കാലാവസ്ഥയെയും
അതിജീവിക്കുന്ന റോഡ് നിർമ്മാണ
രീതികൾ നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
നിരന്തരമായി
തകരുന്ന റോഡുകള്‍ കണ്ടെത്തി അവ
തകരുന്നതിനുള്ള കാരണം
പരിശോധിച്ച് ആയതിന് ശാശ്വത
പരിഹാരമാകും വിധത്തിലുള്ള
നിർമ്മാണ രീതികൾ
നടപ്പിലാക്കുമോ; വിശദമാക്കുമോ;
(
സി )
തകര്‍ന്ന
റോഡുകളില്‍ വെള്ളക്കെട്ട്
ഉണ്ടാകുന്ന സാഹചര്യത്തിൽ എല്ലാ
റോഡുകളിലും ജലനിർഗ്ഗമന സംവിധാനം
ഏർപ്പെടുത്തുമോ; വിശദമാക്കുമോ;
(
ഡി )
കാലാവസ്ഥാ
വ്യതിയാനം, കൊടുംചൂട്,
അതിശൈത്യം, വാഹനപ്പെരുപ്പം
എന്നിവ മൂലമുണ്ടാകുന്ന അമിത
സമ്മർദ്ദം പുതിയ റോഡ് നിർമ്മാണ
രീതികള്‍ക്ക് അതിജീവിക്കാൻ
കഴിയുമോയെന്ന് വ്യക്തമാക്കുമോ?
*93.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
സജീവ് ജോസഫ്
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സില്‍വര്‍ലൈന്‍
പദ്ധതിയ്ക്ക് വേണ്ടി
സാമൂഹികാഘാത പഠനത്തിനും
സര്‍വേയ്ക്കുമായി
നിയോഗിച്ചിരുന്ന റവന്യൂ
ഉദ്യോഗസ്ഥരെ തിരികെ
വിളിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;
എങ്കില്‍ കാരണം വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി സംബന്ധിച്ച എതിര്‍പ്പിനെ
തുടര്‍ന്ന് സാമൂഹികാഘാത പഠനവും
കല്ലിടലും മുടങ്ങിയ
സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ
തിരിച്ച് വിളിക്കാനുള്ള
തീരുമാനം കൈക്കൊണ്ടത് എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
*94.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ചുകൾ മുഖേനയല്ലാതെ
വ്യാപകമായി നിയനമങ്ങൾ നടത്തി
എന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ചുകള്‍ വഴിയുള്ള
ഏതെല്ലാം സേവനങ്ങളാണ്
ഓണ്‍ലൈനിലൂടെ ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ചുകളെ എംപ്ലോയബിലിറ്റി
സെന്ററുകളാക്കി മാറ്റുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
*95.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
വിദ്യാഭ്യാസ മന്ത്രാലയം
തയ്യാറാക്കിയ യുഡൈസ് പ്ലസ്
റിപ്പോര്‍ട്ട് പ്രകാരം
പൊതുവിദ്യാഭ്യാസത്തില്‍
സംസ്ഥാനം വീണ്ടും ഒന്നാം
സ്ഥാനത്ത് തുടരുന്നുണ്ടോ;
(
ബി )
ഗുണനിലവാരത്തില്‍
പ്രഥമസ്ഥാനം
അലങ്കരിക്കുന്നതുപോലെ
വിദ്യാഭ്യാസം നേടുന്നതിനുള്ള
അവസരത്തിലും പ്രഥമസ്ഥാനം
കരസ്ഥമാക്കാന്‍ കഴിഞ്ഞത്
പൊതുവിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഫലമായി
വിലയിരുത്തുന്നുണ്ടോ;
(
സി )
പ്രധാനമായും
ഏതെല്ലാം സൗകര്യങ്ങളെ
അടിസ്ഥനാമാക്കിയാണ് മികവ്
വിലയിരുത്തുന്നതെന്ന്
അറിയിക്കുമോ;
(
ഡി )
എട്ടാം
ക്ലാസുവരെ വിദ്യാർത്ഥികളുടെ
കൊഴിഞ്ഞു പോക്കില്ലാത്ത
സംസ്ഥാനമെന്ന നേട്ടം
കൈവരിക്കാനായിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത നേട്ടം ഉയര്‍ന്ന
ക്ലാസുകളില്‍ കൂടി
കൈവരിക്കുന്നതിന് മുന്തിയ
പരിഗണന നല്‍കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ?
*96.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഡോ.
എം.എ. ഖാദർ അധ്യക്ഷനായുള്ള
കമ്മിറ്റിയുടെ രണ്ടാമത്
റിപ്പോർട്ട് സർക്കാരിന്
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
റിപ്പോർട്ടിലെ പ്രധാന
ശിപാർശകള്‍ എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(
ബി )
ഖാദർ
കമ്മിറ്റി റിപ്പോർട്ടിന്റെ
ഒന്നാം ഭാഗത്തിലെ ശിപാർശകൾ
പ്രകാരം സർക്കാർ നടപ്പാക്കിയ
നിർദേശങ്ങൾ എന്തെല്ലാം;
വ്യക്തമാക്കാമോ;
(
സി )
ശിപാർശകൾ
നടപ്പാക്കുന്നത് സംബന്ധിച്ച്
സെക്രട്ടേറിയറ്റിൽ രൂപീകരിച്ച
സെല്ലും സഹായിക്കാനായി
രൂപീകരിച്ച കോർ കമ്മിറ്റിയും
സർക്കാരിന് ശിപാർശകൾ
സമർപ്പിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
*97.
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റോഡുകളുടെ അടിയന്തര
അറ്റകുറ്റപ്പണികള്‍ക്കായി
ഉപയോഗിക്കുന്ന ഷെല്‍മാക്
മിശ്രിതത്തിന്റെ ഈട് എത്രനാള്‍
നിലനില്‍ക്കുമെന്ന് പഠനം
നടത്തിയിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
ബി )
ഈര്‍പ്പമുള്ളപ്പോള്‍
ഷെല്‍മാക് ഇടുന്നത് വേഗത്തിൽ
പൊളിഞ്ഞുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
നിലവിൽ എത്രനാള്‍ വരെ പ്രസ്തുത
മിശ്രിതം ഇളകാതെ
നില്‍ക്കുന്നുണ്ടെന്ന്
അറിയിക്കുമോ;
(
സി )
ഒരേ
സ്ഥലങ്ങളില്‍ പലതവണ ഷെല്‍മാക്
ഇടുന്നതിന് പകരം അവിടങ്ങളില്‍
വൈറ്റ് ടോപ്പിങ് എന്ന നൂതന
സാങ്കേതികവിദ്യ പ്രയോഗിച്ചാല്‍
തുടരെയുള്ള അറ്റകുറ്റപ്പണി
ഒഴിവാകുകയും തദ്വാരാ ഖജനാവിന്
സാമ്പത്തികഭാരം കുറയുകയും
ചെയ്യും എന്നത് കണക്കിലെടുത്ത്
വൈറ്റ് ടോപ്പിങ്
പ്രാവര്‍ത്തികമാക്കുമോ എന്ന്
വ്യക്തമാക്കാമോ?
*98.
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ
വി ജോയി
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
രംഗത്ത് ലോകനിലവാരം
കെെവരിക്കുകയെന്ന
ലക്ഷ്യത്തോടെയാണാേ പാഠ്യപദ്ധതി
പരിഷ്കരണം നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പഠിതാക്കളെ
കേന്ദ്ര സ്ഥാനത്ത്
നിര്‍ത്തിക്കൊണ്ട് അവരുടെ
സമഗ്ര വികസനം സാധ്യമാക്കുന്ന
തരത്തിലാണോ പുതിയ
പാഠ്യപദ്ധതിക്ക് രൂപം
നല്‍കുന്നതെന്ന് അറിയിക്കുമോ;
(
സി )
ത്വരിതഗതിയില്‍
വികസിക്കുന്ന ശാസ്ത്ര,
സാങ്കേതികശാസ്ത്ര വിജ്ഞാനം
ഉള്‍ക്കൊള്ളാന്‍ ശേഷി
സൃഷ്ടിക്കുന്നതിനും
ജനാധിപത്യമൂല്യവും ബഹുസ്വരതയും
ലിംഗസമത്വബോധവും പകര്‍ന്ന്
നല്‍കുന്നതിനും പഠന ചട്ടക്കൂട്
ലക്ഷ്യം വയ്ക്കുന്നുണ്ടോ;
വിശദമാക്കുമോ?
*99.
ശ്രീ
. പി . ഉബൈദുള്ള
ഡോ.
എം.കെ . മുനീർ
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കിഫ്ബി ഫണ്ട് ഉപയോഗിച്ച് തീരദേശ
ഹൈവേ നിർമ്മിക്കുന്നതിനുളള
പദ്ധതി നിലവിൽ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
തീരദേശത്ത്
നിലവിലുളള പാത വീതി കൂട്ടി
വിപുലീകരിക്കുന്നതിന് പകരം
പുതിയ പാത നിർമ്മിക്കാനാണോ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി നടപ്പിലാക്കുമ്പോൾ
തീരദേശ നിവാസികളെ
കുടിയൊഴിപ്പിക്കേണ്ടി വരുമോ;
എങ്കിൽ അവര്‍ക്ക് നൽകാൻ
ഉദ്ദേശിക്കുന്ന
നഷ്ടപരിഹാരത്തിന്റെ വിശദാംശം
നൽകുമോ?
*100.
ശ്രീ
എം നൗഷാദ്
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംഘടിത,
അസംഘടിത താെഴില്‍ മേഖലകളില്‍
അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന
തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍
നടപടി സ്വീകരിച്ചു വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
സാഹചര്യത്തില്‍ കേരളത്തെ
തൊഴിലാളി സൗഹൃദ
സംസ്ഥാനമാക്കിമാറ്റുവാൻ ഈ
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വ്യക്തമാക്കാമോ;
(
ബി )
റിസര്‍വ്
ബാങ്ക് പ്രസിദ്ധീകരിച്ച കണക്ക്
പ്രകാരം രാജ്യത്തിന്റെ ഇതര
ഭാഗങ്ങളിലുളളതിന്റെ മൂന്ന്
മടങ്ങിലധികം വരെ ഉയര്‍ന്ന
തോതിലുളള പ്രതിദിന വേതനം
സംസ്ഥാനത്ത് ലഭിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
സംസ്ഥാനത്ത്
വിവിധ തൊഴില്‍ മേഖലകളില്‍
മിനിമം വേതനം
നിശ്ചയിക്കുന്നതിനും അവ
കാലികമായി പുതുക്കുന്നതിനും
കാര്യക്ഷമമായ ഇടപെടല്‍
നടത്താന്‍ കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ?
*101.
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
കായികം, വഖഫ്, ഹജ് തീർത്ഥാടന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അപകടം നിറഞ്ഞ സാഹചര്യത്തില്‍
മത്സ്യബന്ധനം നടത്തുന്ന
മത്സ്യതൊഴിലാളികള്‍ക്ക് സുരക്ഷ
ഉറപ്പാക്കുന്നതിന് നിലവിലുള്ള
പദ്ധതികൾ ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(
ബി )
മത്സ്യത്തൊഴിലാളികള്‍ക്ക്
യഥാസമയം വിവരങ്ങള്‍ കൈമാറുവാന്‍
നാവിക് അധിഷ്ഠിത സാറ്റലൈറ്റ്
ഫോണ്‍ സംവിധാനം
ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
സി )
മത്സ്യത്തൊഴിലാളികളുടെ
രക്ഷാപ്രവര്‍ത്തനത്തിനായി
മറൈന്‍ ആംബുലന്‍സുകള്‍
പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടോ;
എങ്കില്‍ അവയുടെ സേവനം
എവിടെയെല്ലാം ലഭിക്കുമെന്ന്
വ്യക്തമാക്കുമോ?
*102.
ശ്രീ.
ഇ കെ വിജയൻ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പാഠ്യപദ്ധതി പരിഷ്കരണവുമായി
ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ
വകുപ്പ് ആരംഭിച്ച ചർച്ചകൾ
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ചർച്ചകൾ വസ്തുനിഷ്ഠവും
കാര്യക്ഷമവുമാക്കുന്നതിന്
സ്വീകരിച്ച നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
ജനകീയ
ചർച്ചകൾക്ക് ശേഷം
പൊതുചർച്ചകളുടെയും സ്കൂൾതല
ചർച്ചകളുടെയും
അടിസ്ഥാനത്തിലുള്ള നിലപാട് രേഖ
(പൊസഷൻ പേപ്പർ)
പ്രസിദ്ധീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
ഡി )
പാഠ്യപദ്ധതി
പരിഷ്കരണവുമായി ബന്ധപ്പെട്ട്
ഏതെങ്കിലും മതവിഭാഗങ്ങളോ
സംഘടനകളോ അവരുടെ ആശങ്കകൾ
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
*103.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിവിധ മേഖലകളിൽ പണിയെടുക്കുന്ന
തൊഴിലാളികളുടെ പ്രശ്നങ്ങളിൽ
ഇടപെടുന്നതിനും അവ
പരിഹരിക്കുന്നതിനും തൊഴിൽ
വകുപ്പിന് കഴിയുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഗാർഹിക
തൊഴിലാളികൾ ഉൾപ്പെടെയുള്ള
അസംഘടിത തൊഴിലാളികളുടെ
വരുമാനവും സുരക്ഷയും
ഉറപ്പാക്കുന്നതിന് സർക്കാർ
പിന്‍തുടരുന്ന തൊഴിൽ നയത്തിന്
നിർണ്ണായക പങ്ക് വഹിക്കാൻ
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
മൗലികമായ
തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം
കാണുന്നതിനും തൊഴിലാളി-തൊഴിലുടമ
പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും
തൊഴിൽ നയം സഹായകമായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
സംസ്ഥാനത്ത്
മിനിമം കൂലി ഉറപ്പാക്കുന്നതിനും
നോക്കുകൂലിയുമായി ബന്ധപ്പെട്ട
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും
തൊഴിൽ നയം സഹായകമായിട്ടുണ്ടോ;
വിശദമാക്കുമോ?
*104.
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിർമ്മിക്കാനുദ്ദേശിക്കുന്ന ഭവന
പാർക്കിന്റെ വിശദാംശം
വെളിപ്പെടുത്താമോ;
(
ബി )
കെട്ടിട
നിർമ്മാണ മേഖലയുമായി
ബന്ധപ്പെട്ട സേവനങ്ങള്‍, നൂതന
ഭവന നിർമ്മാണ
സാങ്കേതികവിദ്യകള്‍, നിർമ്മാണ
സാമഗ്രികളുടെ വിതരണം എന്നിവ ഭവന
പാർക്കില്‍ ലഭ്യമാക്കുന്നുണ്ടോ;
വിശദാംശം അറിയിക്കാമോ;
(
സി )
പ്രസ്തുത
പാര്‍ക്കിനെ ഗവേഷണ കേന്ദ്രമായി
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
*105.
ശ്രീമതി
യു പ്രതിഭ
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാരിന്
ലഭിച്ച ഉത്തരവാദിത്ത ടൂറിസം
ഗ്ലോബല്‍ അവാര്‍ഡ് സംസ്ഥാനത്തെ
വിനോദസഞ്ചാര മേഖലയെ ലോക
രാജ്യങ്ങള്‍ക്കിടയില്‍
അടയാളപ്പെടുത്തുന്നതിന്
സഹായകരമാകുമോ; വിശദമാക്കുമോ;
(
ബി )
അവാര്‍ഡിന്
അര്‍ഹമാക്കിയ വാട്ടര്‍
സ്ട്രീറ്റ് പ്രോജക്ട്
സംബന്ധിച്ച വിശദാംശം നല്‍കുമോ;
(
സി )
ടൂറിസം
മേഖലയുടെ പ്രചരണവുമായി
ബന്ധപ്പെട്ട് പസഫിക് ഏഷ്യ
ട്രാവല്‍ അസോസിയേഷന്റെ
സുവര്‍ണ്ണ പുരസ്കാരം നേടുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ?
*106.
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിദേശ, ആഭ്യന്തര
വിനോദസഞ്ചാരികൾക്കായി നൈറ്റ്
ലൈഫ് ടൂറിസം പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
പ്രധാനപ്പെട്ട ടൂറിസം
മേഖലകളിലും നഗരങ്ങളിലും
പ്രസ്തുത പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
സി )
പ്രസ്തുത
ടൂറിസത്തിന്റെ ഭാഗമായി
വിനോദസഞ്ചാരികൾക്ക്
കേരളത്തിന്റെ പരമ്പരാഗത കലകളും
രുചികളും ആസ്വദിക്കുന്നതിന്
മെച്ചപ്പെട്ട സൗകര്യങ്ങൾ
ഏർപെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
ടൂറിസത്തിന്റെ ഭാഗമായി വിദേശ,
ആഭ്യന്തര വിനോദസഞ്ചാരികൾക്ക്
കുറ്റമറ്റ സുരക്ഷാസംവിധാനം
ഏർപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
*107.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷയ്ക്കായി ഫിഷറീസ് വകുപ്പ്
എന്തൊക്കെ സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളത്; വിശദാംശം
നല്‍കുമോ;
(
ബി )
ജി.പി.എസ്.
സംവിധാനമുള്ള ബീക്കണ്‍
ഉപയോഗിച്ചിട്ടും
പ്രയോജനമില്ലെന്നും
അപകടത്തില്‍പ്പെട്ട പല
വള്ളങ്ങളിലും ഇത്
ഉപയോഗിച്ചിട്ടും ആരും
രക്ഷാപ്രവര്‍ത്തനത്തിന്
എത്തിയില്ലെന്നുമുള്ള
മത്സ്യത്തൊഴിലാളികളുടെ ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ഈ
വര്‍ഷം കേരള തീരത്ത്
അപകടത്തില്‍പ്പെട്ട
മത്സ്യത്തൊഴിലാളികളുടെ
ബോട്ടുകളില്‍ പ്രസ്തുത സംവിധാനം
ഉണ്ടായിരുന്നോ; വിശദമാക്കാമോ;
(
ഡി )
ഉള്‍ക്കടലില്‍
മത്സ്യബന്ധനം നടത്തുന്ന
വള്ളങ്ങളും ബോട്ടുകളും
ഐ.എസ്.ആര്‍.ഒ.യുടെ ഗതിനിര്‍ണ്ണയ
ഉപഗ്രഹ ശൃംഖലയായ നാവികിന്റെ
കീഴില്‍ വരുത്തുന്നതിനുള്ള
നടപടി ഏത് ഘട്ടത്തിലാണ്;
വിശദാംശം നല്‍കുമോ?
*108.
ഡോ.
എം.കെ . മുനീർ
ശ്രീ
.പി. കെ. ബഷീർ
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റോഡ് നിർമ്മാണത്തിൽ വ്യാപകമായ
ക്രമക്കേടുകൾ നടന്നതായി
വിജിലൻസ് കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
റോഡുകളുടെ
നിർമ്മാണം പൂർത്തിയാക്കി
മാസങ്ങൾക്കകം കുഴികൾ
രൂപപ്പെട്ടുവരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
റോഡ്
നിർമ്മാണത്തിന് ആവശ്യമായ ടാർ
ഉപയോഗിക്കാത്ത സംഭവങ്ങൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
റോഡ്
നിർമ്മാണത്തിലെ ക്രമക്കേടുകളും
അപാകതകളും നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
*109.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
ആന്റണി ജോൺ
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ
സജി ചെറിയാൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
കായികം, വഖഫ്, ഹജ് തീർത്ഥാടന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാര്‍ സംസ്ഥാനത്തെ
റെയില്‍വേ പദ്ധതികളോട്
തുടര്‍ച്ചയായി
പുലര്‍ത്തുന്നതായി പറയപ്പെടുന്ന
അവഗണനയുടെ ഫലമായി
മുടങ്ങിക്കിടന്ന ശബരി പാതയുടെ
പകുതി ചെലവ് സംസ്ഥാനം
വഹിക്കാമെന്ന വ്യവസ്ഥയില്‍
പുനരുജ്ജീവിപ്പിച്ചിരുന്നോ
എന്ന് വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാന
റെയില്‍വേ വികസനത്തിനെതിരെ
പ്രവർത്തിക്കുന്ന ചില നിക്ഷിപ്ത
താല്പര്യക്കാരുടെ സമ്മര്‍ദ്ദം
മൂലം പാത ഉപേക്ഷിക്കാന്‍
പോകുന്നതായി വന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ നിജസ്ഥിതി
അറിയിക്കാമോ;
(
സി )
ഇടുക്കി,
പത്തനംതിട്ട, കോട്ടയം
ജില്ലകളിലെ മലയോര മേഖലയുടെ
സമഗ്ര വികസനത്തിന് ഏറെ
പ്രയോജനകരമായ പ്രസ്തുത പദ്ധതി
ത്വരിതപ്പെടുത്താന്‍ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ; കേന്ദ്ര
സർക്കാരിന്റെ നിര്‍ദേശാനുസരണം
പുതിയ എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ എന്ന്
അറിയിക്കാമോ?
*110.
ഡോ.കെ.ടി.ജലീൽ
ശ്രീ
ഒ . ആർ. കേളു
ശ്രീ.
മുരളി പെരുനെല്ലി
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആവിഷ്കരിച്ച ഉത്തരവാദിത്ത
ടൂറിസത്തിന് അന്തര്‍ദേശീയ
പുരസ്‍കാരം ലഭിച്ചിട്ടുണ്ടോ;
വിശദ വിവരം നൽകുമോ;
(
ബി )
ഗ്രാമപ്രദേശത്തുള്ളവരുടെ,
വിശേഷിച്ചും സ്ത്രീകളുടെ
സാമ്പത്തികമായ ഉന്നമനത്തിന്
ഉത്തരവാദിത്ത ടൂറിസം പദ്ധതി
എത്രമാത്രം പ്രയോജനപ്രദമാണെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിക്ക് കീഴില്‍ എത്ര
യൂണിറ്റുകളാണ് ഉള്ളതെന്നും
അവയിലെ നേരിട്ടുള്ള
സ്ത്രീപങ്കാളിത്തത്തെക്കുറിച്ചും
വിശദമാക്കാമോ?
*111.
ശ്രീ.
എ. രാജ
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിനോദസഞ്ചാര
വികസനത്തിന് പ്രാധാന്യം
നല്‍കിയതിന്റെ ഫലമായി
സംസ്ഥാനത്തിന്റെ ആഭ്യന്തര
വരുമാനത്തില്‍ പ്രഥമ ഗണനീയ
പങ്ക് സംഭാവന ചെയ്യുന്ന
തരത്തില്‍ വിനോദസഞ്ചാര
വ്യവസായം വളര്‍ച്ച
നേടിയിട്ടുണ്ടോ;
(
ബി )
നിലവില്‍
ചില പ്രധാന സ്ഥലങ്ങളെ മാത്രം
കേന്ദ്രീകരിച്ചുള്ള
വിനോദസഞ്ചാരത്തിന്റെ
സദ്ഫലങ്ങള്‍ സംസ്ഥാനത്തൊട്ടാകെ
ലഭ്യമാകുന്ന തരത്തില്‍
വിപുലീകരിക്കാന്‍ നടത്തുന്ന
ശ്രമങ്ങള്‍ ഫലം കണ്ട്
തുടങ്ങിയിട്ടുണ്ടോ;
(
സി )
പ്രസ്തുത
ലക്ഷ്യത്തോടെ ആവിഷ്കരിച്ച
ഡെസ്റ്റിനേഷന്‍ ചലഞ്ച് വഴി
കെെവരിക്കാനായ നേട്ടം
അറിയിക്കുമോ?
*112.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
കായികം, വഖഫ്, ഹജ് തീർത്ഥാടന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
ബി )
മത്സ്യഫെഡും
മത്സ്യത്തൊഴിലാളി കടാശ്വാസ
കമ്മീഷനും മറ്റ് ഏജന്‍സികളും
വഴി അവര്‍ക്ക് നല്‍കി വരുന്ന
സഹായങ്ങള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
സി )
പാര്‍ശ്വവത്ക്കരിക്കപ്പെട്ട
സമൂഹം എന്ന നിലയില്‍ ഇവര്‍ക്ക്
നല്‍കി വരുന്ന സഹായങ്ങള്‍
കാലോചിതമായി പരിഷ്കരിച്ച്
നല്‍കുന്നതിന് എന്തെല്ലാം
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
*113.
ശ്രീ
കെ ബി ഗണേഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസം
സംരക്ഷിക്കാനും
മെച്ചപ്പെടുത്താനും
സ്വീകരിച്ചുവരുന്ന നടപടികൾ
വ്യക്തമാക്കുമോ;
(
ബി )
ദേശീയ
വിദ്യാഭ്യാസ നയം നടപ്പാക്കുന്ന
സാഹചര്യത്തില്‍ ഗ്രാമീണ
മേഖലകളില്‍ അംഗീകാരം ഇല്ലാതെ
പ്രവര്‍ത്തിക്കുന്ന
സ്കൂളുകൾക്ക് അംഗീകാരം
നല്‍കുന്നതിനും
പൊതുവിദ്യാലയങ്ങളുടെ ഭൗതിക
സാഹചര്യം കൂടുതല്‍
മെച്ചപ്പെടുത്തുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
*114.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീമതി.ഉമ
തോമസ്
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തൊഴിലില്ലായ്മ നിരക്ക് ദേശീയ
ശരാശരിയായ 8.2
ശതമാനത്തിനേക്കാള്‍ അഞ്ച്
ശതമാനം വർദ്ധിച്ച് 13.2
ശതമാനമായി ഉയര്‍ന്നിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്തെ
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകൾ
മുഖേനയല്ലാതെ വ്യാപകമായി
അനധികൃത നിയമനങ്ങൾ
നടക്കുന്നുണ്ടെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
വ്യവസായ
സംരംഭകര്‍ സംസ്ഥാനത്ത് നിക്ഷേപം
നടത്താൻ മടിക്കുന്നതും കാര്‍ഷിക
മേഖലയിലേക്ക് പുതുതലമുറയെ
ആകര്‍ഷിക്കാന്‍ കഴിയാത്തതും
തൊഴിലവസരങ്ങള്‍ കുറയുന്നതിന്
കാരണമാവുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
എങ്കില്‍
സംസ്ഥാനത്ത് പുതിയ
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍
എന്തെല്ലാം നൂതന
സംരംഭങ്ങള്‍ക്ക് തുടക്കം
കുറിക്കുമെന്ന് അറിയിക്കുമോ;
വിശദാംശം നല്‍കുമോ?
*115.
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ
എം മുകേഷ്
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
കായികം, വഖഫ്, ഹജ് തീർത്ഥാടന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
തീരക്കടലില്‍ മത്സ്യ ലഭ്യത
കുറഞ്ഞ് വരികയും കേന്ദ്ര
സര്‍ക്കാര്‍ ആഴക്കടല്‍
മത്സ്യബന്ധനത്തിന് വിദേശ
ട്രോളറുകള്‍ക്ക് അനുമതി
നല്‍കുന്നതുവഴി അവ ആഴക്കടലില്‍
നിന്ന് മത്സ്യക്കുഞ്ഞുങ്ങളെ
ഉള്‍പ്പെടെ പിടിച്ചെടുക്കുകയും
ചെയ്യുന്ന പശ്ചാത്തലത്തില്‍
സംസ്ഥാനത്തെ പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍
മത്സ്യബന്ധനത്തിന്
പ്രാപ്തരാക്കാന്‍ പദ്ധതിയുണ്ടോ;
(
ബി )
ആഴക്കടല്‍
മത്സ്യബന്ധന ബോട്ടുകള്‍
നിര്‍മ്മിച്ച് നല്‍കാന്‍
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടതിന് അനുകൂല
പ്രതികരണം ലഭിച്ചിട്ടുണ്ടോ;
(
സി )
ആഴക്കടല്‍
മത്സ്യബന്ധനത്തിന്
നോര്‍വീജിയന്‍
സാങ്കേതികവിദ്യയുടെ വളര്‍ച്ച
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികള്‍ക്ക്
ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ
നോര്‍വീജിയന്‍ വിദഗ്‍ദ്ധ
സംഘവുമായി ആശയവിനിമയം
നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
*116.
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
എം. എം. മണി
ശ്രീ.
ആന്റണി ജോൺ
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
കായികം, വഖഫ്, ഹജ് തീർത്ഥാടന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനം
ദീര്‍ഘനാളായി ആവശ്യപ്പെടുന്നതും
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ
ഗുണകരമായതും മലയോര മേഖലയുടെ
സമഗ്ര വികസനത്തിന് ഉതകുന്നതുമായ
അങ്കമാലി-ശബരി റെയില്‍
പദ്ധതിയുടെ നിലവിലെ അവസ്ഥ
എന്താണെന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രധാനമന്ത്രിയുടെ
പ്രഗതി സ്കീമില്‍ ഈ പദ്ധതി
ഉള്‍പ്പെടുത്തിയതായി
സംസ്ഥാനത്തെ
അറിയിച്ചിട്ടുണ്ടോ;
(
സി )
പ്രസ്തുത
പദ്ധതിയ്ക്ക് ആവശ്യമായ ഭൂമിയുടെ
ഭീമമായ വില വര്‍ദ്ധനവ്
കണക്കിലെടുത്ത് ഭൂമി സൗജന്യമായി
വിട്ടുകൊടുക്കുന്നതിനുളള
സന്നദ്ധതയും നിര്‍മ്മാണ
ചെലവിന്റെ അമ്പത് ശതമാനം
ഏറ്റെടുക്കുന്നതിനുളള സമ്മതവും
സംസ്ഥാന സര്‍ക്കാര്‍
അറിയിക്കുന്ന മുറയ്ക്ക് പദ്ധതി
ഏറ്റെടുക്കുന്നതാണെന്ന്
റെയില്‍വേ അറിയിച്ചിരുന്നോ;
(
ഡി )
നിര്‍ദ്ദിഷ്ട
അങ്കമാലി-ശബരി റെയില്‍ പദ്ധതി
സാക്ഷാത്ക്കരിക്കുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍
നടത്തിവരുന്ന ഇടപെടലുകള്‍
വെളിപ്പെടുത്താമോ?
*117.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
.പി. കെ. ബഷീർ
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ഫറൂഖ് കോളേജിന് അവകാശപ്പെട്ട
400 ഏക്കർ വഖഫ് ഭൂമി എറണാകുളം
ജില്ലയിൽ ഉളളതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
ഇത്
വഖഫ് ഭൂമിയാണെന്ന് വഖഫ് അന്വേഷണ
കമ്മീഷൻ
സ്ഥിരീകരിച്ചിട്ടുണ്ടോ;
(
സി )
വഖഫിന്റെ
പ്രസ്തുത സ്ഥലം തിരിച്ച്
പിടിക്കുന്നതിന് എന്തെല്ലാം
നടപടികൾ സ്വീകരിച്ചിട്ടുണ്ട്;
(
ഡി )
പ്രസ്തുത
ഭൂമി കൈവശം വച്ചിരിക്കുന്നവരിൽ
നിന്നും ഭൂനികുതി
സ്വീകരിക്കുന്നതിന് സർക്കാർ
അനുമതി നൽകിയിട്ടുണ്ടോ; എങ്കിൽ
കാരണം വ്യക്തമാക്കുമോ?
*118.
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
ഡി കെ മുരളി
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിവിധ തലങ്ങളിലുള്ള റവന്യൂ
ഓഫീസുകളുടെ പ്രവര്‍ത്തനം
കാര്യക്ഷമവും അഴിമതി
രഹിതവുമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വ്യക്തമാക്കുമോ;
(
ബി )
പ്രവര്‍ത്തനങ്ങള്‍
സാങ്കേതികവിദ്യാധിഷ്ഠിതമായി
ആധുനികീകരിക്കുന്നതിനുള്ള
കടലാസ് രഹിത വില്ലേജ് ഓഫീസ്
പദ്ധതി
പൂര്‍ത്തിയായിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
ഭൂമി
തരംമാറ്റത്തിനുള്ള അപേക്ഷകള്‍
ഓണ്‍ലൈനാക്കിയിരുന്നോ;
ഇത്തരത്തില്‍ ലഭിച്ച
അപേക്ഷകളില്‍ സമയബന്ധിതമായി
നടപടി പൂര്‍ത്തീകരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
*119.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ.
എച്ച്. സലാം
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
കായികം, വഖഫ്, ഹജ് തീർത്ഥാടന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കടല്‍ക്ഷോഭവും
മറ്റ് പ്രകൃതിദുരന്തങ്ങളും മൂലം
സംസ്ഥാനത്തെ തീരദേശ ജനത
നേരിടുന്ന വിവിധങ്ങളായ
ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വതമായ
പരിഹാരം കാണുന്നതിന്റെ ഭാഗമായി
കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച
ബൃഹത്തായ പുനരധിവാസ പദ്ധതിയായ
പുനര്‍ഗേഹം പദ്ധതിയുടെ പുരാേഗതി
വിശദമാക്കുമാേ;
(
ബി )
പുനര്‍ഗേഹം
പദ്ധതിയില്‍ നടപ്പ് സാമ്പത്തിക
വര്‍ഷം നീക്കിവച്ചിട്ടുള്ള
തുകയുടെ വിശദാംശം
ലഭ്യമാക്കുമാേ;
(
സി )
പ്രസ്തുത
പദ്ധതിയ്ക്കായി ഭൂമി
കണ്ടെത്തുന്നതിനും അവയുടെ വില
നിശ്ചയിക്കുന്നതിനുമുള്ള
നടപടികള്‍ വേഗത്തിലാക്കുന്നതിന്
എന്തെല്ലാം ഇടപെടലുകളാണ്
നടത്തിവരുന്നതെന്ന്
അറിയിക്കുമാേ;
(
ഡി )
തീരദേശ
ജനതയുടെ സുരക്ഷയ്ക്കും
തീരദേശത്തിന്റെ സമഗ്ര
വികസനത്തിനുമുള്ള ഈ പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന് വിവിധ
വകുപ്പുകളുടെ ഏകാേപനമടക്കം
എന്തെല്ലാം ക്രമീകരണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമാേ?
*120.
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
തോമസ് കെ തോമസ്
ശ്രീ
മാത്യു ടി. തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
മുഖ്യ വരുമാന മാര്‍ഗ്ഗമായി
ടൂറിസത്തെ മാറ്റുന്നതിന്
എന്തെല്ലാം പുതിയ നടപടികളാണ്
സ്വീകരിച്ച് വരുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
കായല്‍,
ബീച്ച്, ഹില്‍, വില്ലേജ് എന്നീ
മേഖലകളിലെ വിനോദസഞ്ചാര
വികസനത്തിന് എന്തെല്ലാം പുതിയ
പദ്ധതികള്‍ നടപ്പാക്കുമെന്ന്
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്ത്
ഉത്തരവാദിത്ത ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
|
|
|
|
|
|
|
|