|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 6th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1330.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി
വടക്കാഞ്ചേരി
നിയോജകമണ്ഡലത്തില്‍ 2016 മേയ്
മുതല്‍ നടപ്പിലാക്കിവരുന്ന
സ്മാര്‍ട്ട് ക്ലാസ്സ് റൂം
ഉള്‍പ്പെടെയുള്ള നിര്‍മാണ
പ്രവൃത്തികളുടെ വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
നിര്‍മാണ പ്രവൃത്തികളുമായി
ബന്ധപ്പെട്ട കിഫ്ബി,
പ്ലാന്‍ഫണ്ട്, എം.എല്‍.എ.
ആസ്തിവികസന ഫണ്ട്, ബഡ്ജറ്റ്
ഫണ്ട് എന്നിങ്ങനെ തരം തിരിച്ച്
വിവരം ലഭ്യമാക്കാമോ;
(
സി )
ഹയര്‍സെക്കണ്ടറി,
വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി
എന്നിവയുടെ പ്ലാന്‍ഫണ്ട്
ഉപയോഗിച്ച് നടപ്പിലാക്കുന്ന
പ്രവൃത്തികളുടെ വിശദവിവരം
ലഭ്യമാക്കാമോ?
1331.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ദേശീയ വിദ്യാഭ്യാസ നയം
നടപ്പാക്കുമ്പോള്‍ നിലവില്‍
അംഗീകാരം ലഭിക്കാതെ
പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്ന
സ്കൂളുകള്‍ക്കും അംഗീകാരം
നല്‍കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
(
ബി )
സംസ്ഥാനത്ത്
പാവപ്പെട്ട വിദ്യാർത്ഥികൾക്കായി
നല്ല നിലയില്‍
പ്രവര്‍ത്തിക്കുന്നതും എന്നാൽ
അംഗീകാരം ലഭിക്കാത്തതുമായ
മുഴുവന്‍ സ്കൂളുകള്‍ക്കും
അടിയന്തരമായി അംഗീകാരം
നല്‍കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
(
സി )
അംഗീകാരം
ലഭിക്കുന്നതിനുവേണ്ടി
എന്നത്തേക്ക് അപേക്ഷകള്‍
ക്ഷണിക്കുമെന്നും നിലവില്‍
അംഗീകാരത്തിന് വേണ്ട
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ ?
1332.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ നിലവിൽ വന്നതിനു
ശേഷം കായംകുളം മണ്ഡലത്തിൽ
പാെതുവിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി ഭരണാനുമതി
ലഭിച്ചതും പൂര്‍ത്തീകരിച്ചതും
നിര്‍മാണം പുരാേഗമിക്കുന്നതുമായ
പ്രവൃത്തികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ?
1333.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രൊഫ: എം. എ . ഖാദർ
ചെയർമാനായുള്ള വിദഗ്ധ സമിതി
തയാറാക്കിയ മികവിനായുള്ള
വിദ്യാഭ്യാസം എന്ന റിപ്പോർട്ട്
തയ്യാറാക്കിയ സമിതിയിലെ
അംഗങ്ങളിൽ എത്രപേർ സീമാറ്റ്
കേരളയിൽ പ്രവർത്തിച്ചുവരുന്ന
സ്കൂൾ ഏകീകരണ കമ്മിറ്റിയിൽ
പ്രവർത്തിക്കുന്നുണ്ട് എന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
കമ്മിറ്റി റിപ്പോർട്ടിന്റെ
രണ്ടാം ഭാഗം സമർപ്പിക്കാത്ത
ഏതെങ്കിലും അംഗങ്ങളെ സ്കൂൾ
ഏകീകരണ കമ്മിറ്റിയിൽ
ഉൾപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ
ഏതൊക്കെ അംഗങ്ങളെയാണ്
ഉൾപ്പെടുത്തിയതെന്നും അങ്ങനെ
ഉൾപ്പെടുത്താനുണ്ടായ സാഹചര്യവും
വ്യക്തമാക്കുമോ;
(
സി )
2009
ലെ വിദ്യാഭ്യാസ അവകാശ നിയമം
പൂർണ്ണമായും സംസ്ഥാനത്ത്
നടപ്പാക്കുന്നത് സംബന്ധിച്ച്
19.10.2017-ൽ രൂപീകരിച്ച
പ്രൊഫസർ എം.എ. ഖാദർ അധ്യക്ഷനായ
വിദഗ്ധ സമിതിയുടെ പരിഗണനാ
വിഷയങ്ങൾ 3.10.2018 -ന് കൂട്ടി
ചേർത്തതിനു ശേഷം ടി വിവരം
കേരളത്തിലെ അംഗീകൃത അധ്യാപക
സംഘടനകളെ അറിയിച്ചിരുന്നോ എന്ന്
വ്യക്തമാക്കുമോ;
(
ഡി )
അറിയിച്ചിരുന്നെങ്കിൽ
ഏതൊക്കെ അധ്യാപക സംഘടനകളെയാണ്
അറിയിച്ചത് എന്ന്
വ്യക്തമാക്കുമോ;
(
ഇ )
കൂട്ടി
ചേർത്ത പരിഗണനാ വിഷയങ്ങളിൽ
അഭിപ്രായം രേഖപ്പെടുത്തിയ
അംഗീകൃത അധ്യാപക സംഘടനകൾ
ഏതെല്ലാമാണ്;
(
എഫ് )
പരിഗണനാ
വിഷയങ്ങൾ കൂട്ടി ചേർക്കാനിടയായ
സാഹചര്യം എന്തായിരുന്നു എന്ന്
വിശദമാക്കുമോ?
1334.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതു
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പരിപാടിയില്‍ ഉള്‍പ്പെടുത്തി
അടിസ്ഥാന സൗകര്യം
ഒരുക്കുന്നതിനായി ഏറനാട്
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകള്‍ക്ക് എത്ര തുകക്കാണ്
ഭരണാനുമതി നല്കിയതെന്ന്
വ്യക്തമാക്കുമോ;
(
ബി )
അവയില്‍
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചുവെന്നും
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികളുടെ ഇപ്പോഴത്തെ
സ്ഥിതി എന്താണെന്നും
അറിയിക്കുമോ?
1335.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതു വിദ്യാലയങ്ങളിലെ പി.ടി.എ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട്
ശേഖരണവുമായി ബന്ധപ്പെട്ട
2007-ലെ മാര്‍ഗ്ഗനിര്‍ദ്ദേശം
കാലോചിതമായി പരിഷ്‌ക്കരിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?;
(
ബി )
പ്രസ്തുത
പരിഷ്കരണത്തിനായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
1336.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവില്‍ എത്ര സ്പെഷ്യല്‍
സ്കൂളുകളാണ്
പ്രവര്‍ത്തിക്കുന്നതെന്നും,
എത്ര വിദ്യാര്‍ത്ഥികളാണ്
പഠിക്കുന്നതെന്നും, ഇത്തരം
സ്കൂളുകള്‍ക്ക് കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകൾ എന്തെല്ലാം
സഹായങ്ങളാണ് നല്‍കുന്നുതെന്നും
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
സര്‍ക്കാര്‍ സ്കൂളുകളില്‍
ഡിസേബിള്‍ഡ് ആയിട്ടുള്ള എത്ര
വിദ്യാര്‍ത്ഥികള്‍
പഠിക്കുന്നുവെന്നും, അവര്‍ക്ക്
നല്‍കിവരുന്ന സേവനങ്ങളും,
സൗകര്യങ്ങളും, ധനസഹായങ്ങളും
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ?
1337.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022
ലെ എസ്.എസ്.എല്‍.സി.
പരീക്ഷയില്‍ മലപ്പുറം
ജില്ലയില്‍ നിന്ന് എത്ര പേരാണ്
ഉപരിപഠനത്തിന് അര്‍ഹത
നേടിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(
ബി )
പ്ലസ്
വണ്‍ കോഴ്സിന് അഡ്മിഷന്‍
ലഭിക്കുന്നതിലേക്കായി മലപ്പുറം
ജില്ലയില്‍ നിന്ന് എത്ര
അപേക്ഷകളാണ് ലഭിച്ചിട്ടുളളത്;
(
സി )
അപേക്ഷിച്ച
മുഴുവന്‍
വിദ്യാര്‍ത്ഥികള്‍ക്കും
ഉപരിപഠനത്തിന് മലപ്പുറം
ജില്ലയില്‍ തന്നെ അവസരം
ഒരുക്കിയിട്ടുണ്ടോ;
(
ഡി )
മലപ്പുറം
ജില്ലയില്‍ പ്ലസ് വണ്‍ കോഴ്സിന്
അപേക്ഷ സമര്‍പ്പിച്ച എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും
ഉപരിപഠനത്തിന് അവസരം
ഒരുക്കുന്നതിനായി അഡീഷണല്‍
ബാച്ചുകള്‍ അനുവദിക്കുന്നതിനോ,
ഹൈസ്കൂളുകള്‍ ഹയര്‍ സെക്കണ്ടറി
സ്കൂളുകളായി ഉയര്‍ത്തുന്നതിനോ
ഉദേശിക്കുന്നുണ്ടോ; വിശദവിവരം
ലഭ്യമാക്കാമോ?
1338.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ ഏതെല്ലാം
സ്കൂളുകള്‍ക്കാണ് സ്കൂള്‍ ബസ്
വാങ്ങുന്നതിന് എം.എല്‍.എ.മാര്‍
ഫണ്ട് അനുവദിച്ചിട്ടുള്ളത്
;പ്രസ്തുത സ്‌കൂളുകൾക്ക് ടെണ്ടർ
നടപടികൾ പൂർത്തിയാക്കി സ്കൂള്‍
ബസ് സമയബന്ധിതമായി നൽകുവാൻ
കഴിയാത്തത് എന്തുകൊണ്ടാണ് ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
ഇത്
പരിഹരിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
1339.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സ്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരണ
പ്രവർത്തനങ്ങളുടെ ഭാഗമായി
സ്റ്റേറ്റ് കൗൺസിൽ ഓഫ്
എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ്
ട്രെയിനിംഗ് (എസ്.സി.ഇ.ആർ.ടി)
തയ്യാറാക്കിയ കേരള പാഠ്യപദ്ധതി
ചട്ടക്കൂടുകളിലെ സമൂഹ
ചർച്ചക്കുള്ള കുറിപ്പിൽ
സ്കൂളുകളിൽ ലിംഗഭേദമില്ലാതെ
ഇരിപ്പിടം ഒരുക്കുന്നത്
സംബന്ധിച്ച നിർദ്ദേശം
ചർച്ചയ്ക്കായി
ഉൾപ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ വിദ്യാഭ്യാസ വകുപ്പിന്റെ
അറിവോടെയാണോ ഇത് എന്ന്
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
സ്കൂളുകളിൽ ജന്റർ ന്യൂട്രൽ
യൂണിഫോം രീതി നടപ്പാക്കാൻ
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
ഏതെല്ലാം സ്കൂളുകളിലാണ്
നടപ്പാക്കിയിട്ടുള്ളത് ;
വിശദാംശം നൽകുമോ;
(
സി )
ജന്റര്‍
ന്യൂട്രൽ യൂണിഫോം
നടപ്പാക്കുന്നതിന്
പരിഗണിക്കുന്ന മാനദണ്ഡങ്ങൾ
എന്തെല്ലാമാണ്; വിശദാംശം നൽകുമോ
?
1340.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്കൂളുകളില്‍
കിച്ചന്‍, ടോയ്‍ലെറ്റ്
ബ്ലോക്കുകള്‍ എന്നിവ
നിര്‍മ്മിക്കുന്ന പദ്ധതി
പ്രകാരം പൊതുവിദ്യാഭ്യാസ
വകുപ്പ് കോഴിക്കോട് ജില്ലയില്‍
കഴിഞ്ഞവര്‍ഷം അനുമതി നല്‍കിയ
സ്കൂളുകളുടെ പട്ടിക
വ്യക്തമാക്കുമോ;
(
ബി )
അനുവദിച്ചവയില്‍
പ്രസ്തുത പ്രവൃത്തി
പൂര്‍ത്തിയായ സ്‌കൂളുകൾ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
സി )
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയവയ്ക്ക് പണം
ലഭിക്കാത്ത വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇവ
പരിഹരിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
1341.
ശ്രീ
ഒ . ആർ. കേളു
ശ്രീ.
മുരളി പെരുനെല്ലി
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുവിദ്യാലയങ്ങളില്‍
മുന്‍വര്‍ഷത്തെ അപേക്ഷിച്ച്
2022-23 അദ്ധ്യയന വര്‍ഷം രണ്ടാം
ക്ലാസ്സ് മുതല്‍ പത്താം
ക്ലാസ്സ് വരെയുള്ള
വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍
വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ;
(
ബി )
അധികമായി
പ്രവേശനം നേടിയ
വിദ്യാര്‍ത്ഥികളുടെ എണ്ണം
ലഭ്യമാണെങ്കിൽ സര്‍ക്കാര്‍,
എയിഡഡ് സ്കൂള്‍ തിരിച്ച്
വ്യക്തമാക്കാമോ;
(
സി )
ഈ
അദ്ധ്യയന വര്‍ഷം അണ്‍-എയ്ഡഡ്
വിദ്യാലയങ്ങളില്‍ പ്രവേശനം
നേടിയ കുട്ടികളുടെ എണ്ണത്തില്‍
കുറവ് വന്നിട്ടുണ്ടോ;
ഇതുസംബന്ധിച്ച കണക്ക് ലഭ്യമാണോ;
എങ്കില്‍ വ്യക്തമാക്കാമോ;
(
ഡി )
കഴിഞ്ഞ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം തുടര്‍ച്ചയായി
എല്ലാ വര്‍ഷവും
പൊതുവിദ്യാലയങ്ങളില്‍
കുട്ടികളുടെ എണ്ണം
വര്‍ദ്ധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ഇ )
തുടര്‍ച്ചയായി
കുട്ടികളുടെ എണ്ണം
കൂടുന്നതിനനുസരിച്ച്
പൊതുവിദ്യാലയങ്ങളില്‍
അടിസ്ഥാനപരമായി എന്തെല്ലാം
മാറ്റങ്ങള്‍ക്കാണ് രൂപം
കൊടുത്തത്; വിശദമാക്കാമോ;
(
എഫ് )
ഭൗതിക
സാഹചര്യങ്ങളിലും അക്കാദമിക്ക്
കാര്യങ്ങളിലും എന്തെല്ലാം
മാറ്റങ്ങള്‍
സൃഷ്ടിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍ നല്‍കാമോ?
1342.
ശ്രീ
വി ജോയി
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീമതി
യു പ്രതിഭ
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വേര്‍തിരിവില്ലാത്ത
വിദ്യാഭ്യാസമെന്ന അടിസ്ഥാന
ലക്ഷ്യം കൈവരിക്കുന്നതിന്
ലിംഗപരമോ സാമൂഹികമോ ആയ
വേര്‍തിരിവ് ഉണ്ടാകാന്‍
പാടില്ലെന്നതിനാല്‍ സ്കൂള്‍
പാഠപുസ്തകങ്ങള്‍ ജൻഡർ
ഓഡിറ്റിംഗിന് വിധേയമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ആണ്‍കുട്ടികള്‍ക്കും
പെണ്‍കുട്ടികള്‍ക്കും വെവ്വേറെ
സ്കൂള്‍ എന്നത് ലിംഗനീതി
നിഷേധമായതിനാല്‍ ഇത്
അവസാനിപ്പിക്കാന്‍ മുന്‍കൈ
എടുക്കുമോ;
(
സി )
ആണ്‍കുട്ടികള്‍ക്കും
പെണ്‍കുട്ടികള്‍ക്കും സമത്വബോധം
പകരുന്നതും സൗകര്യപ്രദവുമായ
യൂണിഫോം തിരഞ്ഞെടുക്കാനുമുള്ള
സ്കളുകളുടെ അവകാശം അംഗീകരിച്ചത്
മതനിരാസത്തിനാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിരുന്നോ
എന്ന് വ്യക്തമാക്കാമോ?
1343.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
കെ ബി ഗണേഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളം
കൈവരിച്ച പൊതുവിദ്യാഭ്യാസ
മുന്നേറ്റം കാത്തുസൂക്ഷിക്കാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
വ്യക്തമാക്കുമോ;
(
ബി )
ദൈനംദിന
ജീവിതത്തിലെ സാമൂഹിക
വെല്ലുവിളികള്‍ നേരിടാന്‍
വിദ്യാര്‍ത്ഥികളെ
പ്രാപ്തരാക്കുന്നതിനായി ഒന്നാം
ക്ലാസ്സ് മുതല്‍ മൂല്യാധിഷ്ഠിത
സാമൂഹിക ശാസ്ത്ര പഠനം
നിര്‍ബന്ധിതമാക്കുന്നതിന്
കരിക്കുലത്തില്‍ ആവശ്യമായ
മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
സാമൂഹിക
ശാസ്ത്ര പഠനത്തില്‍ ദൈനംദിന
ജീവിത സാഹചര്യങ്ങളെ
നേരിടുന്നതിനും
മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം
നല്‍കുന്നതിനും ഉതകും വിധം
പാഠ്യപദ്ധതിയില്‍ ആവശ്യമായ
മാറ്റങ്ങള്‍ വരുത്താന്‍
നടപടികള്‍ സ്വീകരിക്കുമോ?
1344.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാര്‍ശ്വവത്കൃത
/ പിന്നോക്ക മേഖലകളില്‍
നിന്നുള്ള കുട്ടികളുടെ
സാംസ്കാരിക പശ്ചാത്തലം
ഉയര്‍ത്തുന്നതിനും അവരെ
മുഖ്യധാരയിലേക്ക്
കൊണ്ടുവരുന്നതിനും
സ്വീകരിക്കുന്ന നടപടികള്‍
വിശദമാക്കാമോ;
(
ബി )
ആദിവാസി,
തീരദേശ, പ്ലാന്റേഷന്‍
മേഖലകളില്‍ നിന്നും വരുന്ന
കുട്ടികള്‍ക്ക് ഗുണമേന്മയുള്ള
വിദ്യാഭ്യാസം ഉറപ്പു
വരുത്തുവാന്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ?
1345.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിദ്യാര്‍ത്ഥികളില്‍
ആയൂര്‍വേദ ഔഷധങ്ങള്‍,
പച്ചമരുന്നുകള്‍, ഔഷധസസ്യങ്ങള്‍
എന്നിവയില്‍
പരിചയമുണ്ടാക്കുന്നതിനായി
പ്രെെമറിതലം മുതല്‍ ഈ
വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍ നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
ബി )
സ്കൂളുകളില്‍
ഔഷധസസ്യങ്ങള്‍
നട്ടുപിടിപ്പിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
പദ്ധതികളാണുള്ളത്;
വിശദമാക്കാമോ;
(
സി )
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ അപൂര്‍വ്വയിനം
ഔഷധസസ്യങ്ങള്‍
സംരക്ഷിക്കുന്നതിനായി വനം
വകുപ്പുമായി ചേര്‍ന്ന്
കര്‍മ്മപദ്ധതി രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
1346.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരുനൂറ്
വര്‍ഷത്തിലധികം പഴക്കമുള്ള
സ്കൂളുകള്‍ പൈതൃക സംരക്ഷണ
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
അന്താരാഷ്ട്ര നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ;
(
ബി )
പ്രസ്തുത
സ്കൂളുകളുടെ നവീകരണത്തിന് മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ബജറ്റില്‍ അനുമതി ലഭിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഇത്തരത്തിലുള്ള
എത്ര സ്കൂളുകള്‍ കേരളത്തില്‍
ഉണ്ടെന്നും അവ ഏതൊക്കെയെന്നും
വ്യക്തമാക്കുമോ;
(
ഡി )
മാവേലിക്കര
മണ്ഡലത്തിലെ ഗവണ്‍മെന്റ് ബോയ്സ്
& വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി സ്കൂളും,
ഗവണ്‍മെന്റ് എല്‍.പി.എസ്.
മാവേലിക്കരയും അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ?
1347.
ശ്രീ
സജി ചെറിയാൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒന്നാം
ക്ളാസ് മുതല്‍ പി.ജി വരെയുള്ള
കുട്ടികള്‍ ഒരു സ്ഥലത്ത് തന്നെ
പഠിക്കുന്ന തരത്തില്‍
എഡ്യൂക്കേഷണല്‍ ഹബ് എന്ന ആശയം
പരിഗണനയിലുണ്ടോ;
(
ബി )
ചെങ്ങന്നൂര്‍
നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന
കീഴ്‍ചേരില്‍ ജെ.ബി.എസ്,
റിലീഫ്എൽ. പി.എസ് ,
ചെങ്ങന്നൂര്‍ ഗേള്‍സ്
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി
സ്കൂള്‍, ബോയ്സ് ഹൈസ്കൂള്‍
എന്നീ സ്കൂളുകള്‍ ഒന്നിപ്പിച്ച്
പ്രവര്‍ത്തിപ്പിക്കുന്ന കാര്യം
ആലോചനയില്‍ ഉണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
സി )
ഇത്
സംബന്ധിച്ച് എന്തെങ്കിലും
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ
എന്ന് വിശദീകരിക്കുമോ?
1348.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിദ്യാഭ്യാസ രംഗത്തെ ഉന്നത
നിലവാരത്തിലേക്ക് എത്തിക്കുക
എന്ന ലക്ഷ്യം വെച്ച് ആരംഭിച്ച
ഹെെടെക് സ്കൂള്‍ പദ്ധതിയുടെ
ഭാഗമായി എന്തെല്ലാം
സൗകര്യങ്ങളും സേവനങ്ങളുമാണ്
ക്ലാസ് മുറികളില്‍
ലഭ്യമായിട്ടുള്ളത്; പദ്ധതിയുടെ
വിശദാംശങ്ങള്‍ വ്യക്തമാക്കാമാേ;
വിശദീകരിക്കുമോ;
(
ബി )
ഈ
സർക്കാർ അധികാരത്തില്‍ വന്നതിന്
ശേഷം സംസ്ഥാനത്തെ ക്ലാസ്
മുറികളിലെ സാങ്കേതിക മികവ്
വര്‍ദ്ധിപ്പിക്കുന്നതിനായി വേഗം
കൂടിയ ബ്രാേഡ്ബാന്റ്
ഇന്റര്‍നെറ്റ് എല്ലാ ക്ലാസ്
മുറികളിലും എത്തിക്കുന്നതിനുള്ള
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടാേ;
അറിയിക്കുമോ;
(
സി )
ഇതിലൂടെ
പഠന ബാേധന രംഗത്ത് എന്തെല്ലാം
മാറ്റങ്ങളാണ്
പ്രതീക്ഷിക്കുന്നത്; പ്രസ്തുത
പദ്ധതിയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ?
1349.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പേരാമ്പ്ര
മണ്ഡലത്തിലെ പേരാമ്പ്ര സബ്
ജില്ലയിലെ രാമല്ലൂര്‍
ഗവണ്‍മെന്റ് എല്‍. പി. സ്കൂൾ
കെട്ടിട നിര്‍മാണത്തിന്റെ
നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
(
ബി )
കോമ്പൗണ്ട്
വാള്‍, ചില്‍ഡ്രന്‍സ്
പാര്‍ക്ക്, കിച്ചന്‍, ഡൈനിംഗ്
ഹാള്‍ എന്നിവയുടെ പ്രവൃത്തി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
സി )
പുതിയ
സ്കൂള്‍ കെട്ടിടത്തിന്റെ
ഉദ്ഘാടനം എന്നത്തേക്ക്
നിര്‍വ്വഹിക്കാന്‍ കഴിയുമെന്ന്
അറിയിക്കാമോ?
1350.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുനലൂര്‍
നിയോജകമണ്ഡലത്തിലെ ആര്യങ്കാവ്
പഞ്ചായത്തിലെ മലയോര വനമേഖലയായ
അമ്പനാട് നിന്നും നെടുമ്പാറ ഗവ
.ടി .സി .എന്‍ .എം
.എച്ച്.എസ്.എസ്.
സ്കൂളിലേക്കുള്ള വാഹന ഗതാഗതം
മഴക്കെടുതിയും തുടര്‍ച്ചയായ
ഉരുൾപൊട്ടലും മൂലം പൂർണമായി
നിലക്കുന്നത് മൂലം പ്രദേശത്തെ
കുട്ടികൾക്ക് സ്കൂളിൽ
എത്തുന്നതിന് ഒരു ദിവസം 1000
രൂപ ചെലവ് വരുന്ന ജീപ്പ്
സർവീസിനെ ആശ്രയിക്കേണ്ടി
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കഴിഞ്ഞവർഷം
പുനലൂർ ബി .ആർ .സി .നടത്തിയ
സർവ്വേയിൽ സ്കൂളുകളിൽ നിന്നും
കൊഴിഞ്ഞു പോയ പത്തു കുട്ടികളും
അമ്പനാട് മേഖലയിൽ
നിന്നാണെന്നുള്ളതും,
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
കൊണ്ടും, ഗതാഗത സൗകര്യങ്ങളുടെ
കുറവു് കൊണ്ടും കുട്ടികളുടെ
വിദ്യാഭ്യാസം
ദുഷ്കരമാകുന്നതിനാലും ടി .സി
.എൻ.എം. നെടുമ്പാറ സ്കൂളിൽ
ഹോസ്റ്റൽ സൗകര്യം
ആരംഭിക്കണമെന്ന നിർദ്ദേശം
സർക്കാരിലേക്ക് സമർപ്പിക്കാൻ
,തോട്ടം മേഖലയിലെ കുട്ടികളുടെ
വിദ്യാഭ്യാസ പ്രശ്നങ്ങൾ
പരിഹരിക്കുന്നതിനായി മണ്ഡലത്തിൽ
ബഹു. കളക്ടർ വിളിച്ചു ചേർത്ത
യോഗത്തിൽ ധാരണയായിട്ടുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
ഹോസ്റ്റൽ കെട്ടിടം
നിർമ്മിക്കുന്നതിന് ആവശ്യമായ
സ്ഥലസൗകര്യം സ്കൂളിൽ നിലവിലുള്ള
സാഹചര്യത്തിൽ വിദ്യാഭ്യാസ
വകുപ്പിന്റെ/ എസ്. എസ് .കെ
.യുടെ പ്ലാൻ ഫണ്ടിൽ
ഉൾപ്പെടുത്തി ഒരു ഹോസ്റ്റൽ
കെട്ടിടം നിർമ്മി ക്കുന്നതിന്
വേണ്ട തുടർനടപടികൾ കൈക്കൊളളുമോ;
വിശദമാക്കാമോ?
1351.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്ടിലെ
പൊതുവിദ്യാലയങ്ങളുടെ
പിന്നാക്കാവസ്ഥ പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
കുട്ടനാട്ടിലെ
സ്കൂള്‍ ഗ്രൗണ്ടുകള്‍
ഉള്‍പ്പെടെയുള്ള ഭാഗങ്ങൾ
വെള്ളക്കെട്ടില്‍ ആകുന്നതുമൂലം
വിദ്യാ൪ത്ഥികൾക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
സി )
വെള്ളപ്പൊക്കം
മൂലം കുട്ടനാട്ടിലെ സ്കൂളുകളെ
താത്ക്കാലിക ദുരിതാശ്വാസ
ക്യാംപുകളാക്കുന്ന
സാഹചര്യത്തില്‍ സ്കൂളുകളില്‍
നല്ല നിലവാരത്തിലുള്ള ടോയ്
ലറ്റുകൾ നി൪മ്മിക്കുന്നതിനും
സ്കൂള്‍ ഗ്രൗണ്ടുകള്‍
മണ്ണിട്ട് ഉയര്‍ത്തുന്നതിനും
നടപടികള്‍ സ്വീകരിക്കുമോ,
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
കുട്ടനാട്ടിലെ
കിടങ്ങറ സര്‍ക്കാര്‍ ഹയര്‍
സെക്കന്ററി സ്കൂൾ അന്തര്‍ദേശീയ
നിലവാരത്തിലേക്ക് ഉയർത്തിയത്
പോലെ മറ്റു സ്കൂളുകളും
നവീകരിക്കാന്‍ പ്രത്യേക പദ്ധതി
നടപ്പാക്കുമോ?
1352.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
മുഖേന കില എസ്.പി.വി. ആയി
നടപ്പിലാക്കുന്ന ഗവണ്‍മെന്റ്
ഹയര്‍ സെക്കന്ററി സ്കൂള്‍
വിളവൂര്‍ക്കല്‍, ഗവണ്‍മെന്റ്
എല്‍.പി. സ്കൂള്‍ വിളപ്പില്‍
എന്നീ സ്കൂളുകളിലെ നവീകരണ
പ്രവര്‍ത്തനങ്ങളുടെ സ്ഥിതി
വിശദമാക്കാമോ;
(
ബി )
കുരുതംകോട്
ഗവണ്‍മെന്റ് എല്‍.പി.
സ്കൂളിന്റെ നവീകരണത്തിനായി
ഡി.പി.ആര്‍. (ഡീറ്റെയില്‍ഡ്
പ്രോജക്ട് റിപ്പോര്‍ട്ട്)
തയ്യാറാക്കിയതിനു ശേഷം
സ്വീകരിച്ച തുടര്‍ നടപടി
വിശദമാക്കാമോ?
1353.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹയർ
സെക്കന്ററി, വൊക്കേഷണൽ ഹയർ
സെക്കന്ററി വിഭാഗങ്ങൾ
സംയോജിപ്പിക്കുന്നതിന് സർക്കാർ
ആലോചിക്കുന്നുണ്ടോ;
(
ബി )
എങ്കിൽ
ഇതിനുള്ള നടപടികൾ ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
1354.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി
ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ
ആലത്തൂര്‍, എറിമയൂര്‍,
മേലാര്‍കോട്, വണ്ടാഴി,
കിഴക്കഞ്ചേരി, കുഴല്‍മന്ദം,
തേങ്കുറുശ്ശി എന്നീ
പഞ്ചായത്തുകളില്‍ പദ്ധതികള്‍
അനുവദിച്ചിട്ടുണ്ടോ ; എങ്കിൽ
വിദ്യാലയങ്ങളുടെ പേരും, ഒരാേ
വിദ്യാലയത്തിനും അനുവദിച്ച
തുകയും വ്യക്തമാക്കുമോ;
(
ബി )
ഇവയില്‍
പ്രവൃത്തി പൂര്‍ത്തീകരിച്ച
വിദ്യാലയങ്ങള്‍ ഏതെല്ലാം;
ഭരണാനുമതി ലഭിച്ചിട്ടും
പ്രവൃത്തി ആരംഭിക്കാത്ത
സ്ക്കൂളുകളില്‍ ആയതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ?
1355.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്ന പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന ശേഷം എത്ര
സ്കൂളുകള്‍ക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതില്‍
കാഞ്ഞിരപ്പള്ളി
നിയോജകമണ്ഡലത്തിലെ ഏതൊക്കെ
സ്കൂളുകളാണ്
ഉള്‍പ്പെട്ടിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
സി )
2022-23
സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍
ഉള്‍പ്പെടുത്തി സ്കൂളുകള്‍ക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
ഭരണാനുമതി നല്‍കിയിട്ടുണ്ടോ;
എങ്കിൽ കാഞ്ഞിരപ്പള്ളി
നിയോജകമണ്ഡലത്തിലെ ഏതൊക്കെ
സ്കൂളുകളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ?
1356.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി
1000 വിദ്യാര്‍ത്ഥികൾ
പഠിക്കുന്ന വിദ്യാലയങ്ങള്‍ക്ക്
ഫണ്ട് അനുവദിച്ചതിൻ പ്രകാരം
കൊയിലാണ്ടി ഗവ. മാപ്പിള
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി
സ്ക്കൂളിന് 3 കോടി രൂപ കിഫ്ബി
ഫണ്ട് അനുവദിച്ച പ്രവൃത്തിയുടെ
ഡി.പി.ആര്‍. തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
ഡി.പി.ആര്‍.
തയ്യാറാക്കുന്നതിന് നിലവില്‍
ആരെയാണ് ചുമതലപ്പെടുത്തിയത്;
ഇതിന്റെ പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ?
1357.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈപ്പിന്‍
നിയോജക മണ്ഡലത്തില്‍ കെട്ടിട
നിര്‍മ്മാണത്തിനായി തുക
അനുവദിച്ചിട്ടുള്ള സ്ക്കൂളുകള്‍
ഏതെല്ലാമെന്നും , ഏതെല്ലാം
പദ്ധതികളിലുള്‍പ്പെടുത്തിയാണ്
തുക
വകയിരുത്തിയിട്ടുള്ളതെന്നും,
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിജസ്ഥിതി
എന്താണെന്ന് വിശദമാക്കാമോ;
(
സി )
തുക
അനുവദിച്ചിട്ടും
കെട്ടിടനിര്‍മ്മാണ
പ്രവൃത്തികള്‍ സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനുള്ള
കാലതാമസം ഒഴിവാക്കുന്നതിനായി
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ?
1358.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
പദ്ധതി പ്രകാരം ഉദുമ
നിയോജകമണ്ഡലത്തിലെ എത്ര
സ്കൂളുകളെയാണ് മൂന്ന് കോടി രൂപ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
നിലവില്‍
ഇതിന്റെ എസ്.പി.വി.(സ്പെഷ്യല്‍
പര്‍പ്പസ് വെഹിക്കിള്‍)
ആരാണെന്ന് വിശദമാക്കാമോ;
(
സി )
ഈ
സ്കൂളുകളുടെ
ഡി.പി.ആര്‍.(ഡീറ്റെയില്‍ഡ്
പ്രോജക്ട് റിപ്പോര്‍ട്ട്)
കിഫ്ബിയുടെ
സാമ്പത്തികാനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ഡി )
ഇല്ലെങ്കില്‍
ഈ സ്കൂളുകളുടെ
ഡി.പി.ആര്‍.(ഡീറ്റെയില്‍ഡ്
പ്രോജക്ട് റിപ്പോര്‍ട്ട്)
സാമ്പത്തികാനുമതിക്കായി
കിഫ്ബിക്ക് എപ്പോള്‍
സമര്‍പ്പിക്കുമെന്ന്
അറിയിക്കാമോ?
1359.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സമേതം
പദ്ധതിയെക്കുറിച്ച് വിശദീകരണം
നല്‍കുമോ;
(
ബി )
ഒറ്റപ്പാലം
നിയോജക മണ്ഡലത്തില്‍
വിദ്യാഭ്യാസ വകുപ്പിന്റെ
ഏതെല്ലാം പദ്ധതികള്‍ സമേതം
ആപ്ലിക്കേഷനില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1360.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഹൈസ്കൂൾതലം മുതലുള്ള
പാഠ്യവിഷയത്തിൽ നിയമപഠനം കൂടി
ഉൾപെടുത്തേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഇതിനാവശ്യമായ നടപടികൾ
സ്വീകരിക്കുമോ?
1361.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എന്‍.
സി. ഇ. ആര്‍. ടി.
പാഠപുസ്തകങ്ങളില്‍ നിന്നും
ചരിത്രം, ഭരണഘടന, ജനാധിപത്യവും
സമത്വവും തുടങ്ങിയ മേഖലകളില്‍
രാജ്യം നേടിയ പുരോഗതികള്‍
വ്യക്തമാക്കുന്ന പാഠഭാഗങ്ങള്‍
കേന്ദ്ര സര്‍ക്കാര്‍
ഒഴിവാക്കിയിട്ടുണ്ടോ;
ഇത്തരത്തില്‍ പാഠഭാഗങ്ങള്‍
ഒഴിവാക്കുന്നതിനുള്ള കാരണങ്ങൾ
കേന്ദ്ര സര്‍ക്കാര്‍
വിശദീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദമാക്കുമോ;
(
ബി )
കേന്ദ്ര
സര്‍ക്കാര്‍ എന്‍.സി.ഇ.ആര്‍.ടി.
പാഠപുസ്തകങ്ങളില്‍ നിന്നും
പാഠഭാഗങ്ങള്‍ ഒഴിവാക്കിയ
പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ
പാഠപുസ്തകങ്ങളില്‍ നിന്നും
ഇതുസംബന്ധിച്ച പാഠഭാഗങ്ങള്‍
നീക്കം ചെയ്യണമെന്ന ആവശ്യം
ഉയര്‍ന്നു വന്നിട്ടുണ്ടോ;
എങ്കില്‍ സര്‍ക്കാര്‍ ഈ വിഷയം
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
ഈ
സാഹചര്യത്തില്‍ ഭരണഘടനയോടുള്ള
കൂറും ജനാധിപത്യവിശ്വാസവും
സമത്വവും ചരിത്രബോധവും
വളര്‍ത്തുന്നതിനായി സര്‍ക്കാര്‍
നടത്തിയിട്ടുള്ള ഇടപെടലുകള്‍
വിശദമാക്കുമോ?
1362.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2011-12
അധ്യായന വർഷത്തിന് ശേഷം
പി.ടി.എ. സമിതിയുടെ
അംഗീകാരത്തോടുകൂടി ആരംഭിച്ച
പ്രീപ്രൈമറി വിഭാഗത്തിലെ
കുട്ടികൾക്ക് ഉച്ചഭക്ഷണം
നൽകുന്നതിനുള്ള അംഗീകാരം
സംബന്ധിച്ച് അനുകൂല തീരുമാനം
കൈക്കൊളളുമോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
പുനലൂര്‍
മണ്ഡലത്തിലെ ഒട്ടുമിക്ക
സ്കൂളുകളിലും പ്രീപ്രൈമറി
തുടങ്ങിയ കാലം മുതൽ സ്കൂൾ
അധ്യാപകരും പി.ടി.എ.യും
കണ്ടെത്തി നൽകുന്ന തുക
ഉപയോഗിച്ച് , പ്രൈമറി
കുട്ടികളോടൊപ്പം പ്രീപ്രൈമറി
കുട്ടികള്‍ക്കും ഉച്ചഭക്ഷണം
നൽകി വരികയാണ് എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
(
സി )
പ്രീപ്രൈമറി
വിഭാഗത്തിൽ നൂറിലധികം കുട്ടികൾ
ഉള്ളതിനാൽ ഇവർക്ക് ഉച്ചഭക്ഷണം
നൽകാൻ പി.ടി.എ. യ്ക്ക്
കഴിയുന്നില്ലെന്നുള്ളതിനാല്‍
സര്‍ക്കാരിന്റെ
ഉച്ചഭക്ഷണപദ്ധതിയില്‍ ഇവരെ കൂടി
ഉൾപ്പെടുത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ;
വ്യക്തമാക്കുമോ?
1363.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഈ അധ്യായന വർഷം പ്ലസ് വൺ
അഡ്മിഷന് യോഗ്യത നേടിയ എത്ര
വിദ്യാർത്ഥികളുണ്ടെന്ന് ജില്ല
തിരിച്ച് വ്യക്തമാക്കുമോ;
(
ബി )
ഓരോ
ജില്ലയിലും സർക്കാർ, എയ്ഡഡ്
മേഖലയിൽ എത്ര പ്ലസ് വൺ സീറ്റുകൾ
നിലവിലുണ്ട് എന്നും
വ്യക്തമാക്കുമോ?
1364.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എത്ര സ്കൂളുകളിലാണ് ഈ അദ്ധ്യയന
വർഷത്തില്‍ അധിക പ്ലസ് വൺ
ബാച്ചുകൾ
അനുവദിച്ചിട്ടുള്ളതെന്ന്
ജില്ലതിരിച്ച് വ്യക്തമാക്കുമോ;
(
ബി )
ഈ
അദ്ധ്യയന വർഷം സംസ്ഥാനത്ത് എത്ര
സ്കൂളുകളിൽ പ്ലസ് വണ്ണിന് അധിക
സീറ്റുകൾ
അനുവദിച്ചിട്ടുണ്ടെന്നും, എത്ര
സീറ്റുകളാണ് അധികം
അനുവദിച്ചിട്ടുള്ളതെന്നും
ജില്ലാടിസ്ഥാനത്തിൽ
വ്യക്തമാക്കുമോ?
1365.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
അദ്ധ്യായന വർഷത്തിലെ പ്ലസ് വൺ
പ്രവേശനത്തിന് ഓരോ ജില്ലയിലും
ലഭിച്ച അപേക്ഷകളുടെ എണ്ണം
ജില്ലതിരിച്ച് ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
അപേക്ഷകളിൽ നിന്നും ഇതുവരെ
നടന്ന പ്ലസ് വൺ
അലോട്ട്മെന്റ്കളിൽ എത്ര പേർക്ക്
പ്രവേശനം ലഭിച്ചിട്ടുണ്ട്;
ജില്ലാടിസ്ഥാനത്തിൽ വിശദാംശങ്ങൾ
ലഭ്യമാകുമോ;
(
സി )
കൂടുതൽ
അപേക്ഷകളുള്ള മലപ്പുറം ജില്ല
ഉള്‍പ്പടെയുള്ള മലബാറിലെ
ജില്ലകളിൽ പ്രവേശനം ലഭിക്കാത്ത
മുഴുവൻ പേർക്കും പ്രവേശനം
ലഭിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണ്;
വിശദമാക്കുമോ;
(
ഡി )
അപേക്ഷകൾ
കൂടുതലുള്ള ജില്ലകളിൽ ഹയർ
സെക്കണ്ടറി ഇല്ലാത്ത ഹൈസ്കൂളുകൾ
അപ്ഗ്രേഡ് ചെയ്യാനും,
നിലവിലുള്ള ഹയർ സെക്കണ്ടറി
സ്കൂളുകളിൽ പുതിയ ബാച്ചുകൾ
അനുവദിച്ചു സീറ്റുകളുടെ എണ്ണം
വർദ്ധിപ്പിക്കാനും നടപടി
സ്വീകരിക്കുമോ?
1366.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹയർ
സെക്കണ്ടറി ഡയറക്ടറേറ്റിലും
അനുബന്ധ ഓഫീസുകളിലും ഫയലുകൾ
കൈകാര്യം ചെയ്യുന്നതിൽ
വ്യാപകമായ ക്രമക്കേടുകളും
കെടുകാര്യസ്ഥതയും
നടക്കുന്നതായുള്ള ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എയ്ഡഡ്
ഹയർ സെക്കണ്ടറി സ്കുൂളുകളിലെ
അദ്ധ്യാപക നിയമനം,
അദ്ധ്യാപകരുടെ ആനുകൂല്യങ്ങൾ
പാസ്സാക്കി നൽകൽ,
മാനേജുമെന്റുകൾക്കുളള ഗ്രാന്റ്
അനുവദിച്ച് നൽകൽ എന്നിവയ്ക്ക്
വൻ തോതിൽ കൈക്കൂലി ചോദിച്ച്
വാങ്ങുന്നതായ ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യത്തിൽ
അന്വേഷണം
നടത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
ഫയലുകൾ
കൈകാര്യം ചെയ്യുന്നതിൽ വീഴ്ച
വരുത്തിയവർക്കെതിരെ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
1367.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ രംഗത്തെ
മുന്നേറ്റത്തിനായി സര്‍ക്കാര്‍
നടത്തിയ പ്രവര്‍ത്തനങ്ങളുടെ
ഫലമായി എസ്.എസ്.എല്‍.സി.
പരീക്ഷയില്‍ കൈവരിച്ച മികച്ച
വിജയത്തിന് ആനുപാതികമായി പ്ലസ്‍
വണ്‍ സീറ്റുകള്‍ ലഭ്യമാണെന്ന്
ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
ഹയര്‍
സെക്കന്ററി തലത്തില്‍
തങ്ങള്‍ക്കിഷ്ടപ്പെട്ട വിഷയം
പഠിക്കാന്‍
വിദ്യാര്‍ത്ഥികള്‍ക്ക്
അവസരമൊരുക്കുന്നതിന്
സീറ്റുകളുടെ എണ്ണം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ജില്ല തിരിച്ചുള്ള വിശദാംശം
ലഭ്യമാണോ; എങ്കില്‍
അറിയിക്കാമോ;
(
സി )
മൂന്ന്
ഘട്ടങ്ങളായുള്ള പ്ലസ്‍ വണ്‍
പ്രവേശന പ്രക്രിയ സുഗമമായി
പൂര്‍ത്തിയാക്കാനായിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
1368.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തരൂര്‍
മണ്ഡലത്തിലെ പുതുക്കോട്
സര്‍വ്വജന സ്കൂള്‍ സര്‍ക്കാര്‍
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട് ഹൈക്കോടതിയില്‍
നിലവിലുള്ള കേസിന്റെ ഇപ്പോഴത്തെ
സ്ഥിതി എന്താണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കേസിലെ സ്റ്റേറ്റ്മെന്റ് ഓഫ്
ഫാക്ട്സ് തയ്യാറാക്കി
നല്‍കുന്നതില്‍ കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്ട്സ്
എന്നത്തേക്ക് നല്‍കുവാന്‍
സാധിക്കുമെന്ന് അറിയിക്കാമോ?
1369.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
അദ്ധ്യായന വർഷം സർക്കാർ
സ്കൂളുകളിൽ എത്ര പ്ലസ് വൺ
സീറ്റുകൾ അധികമായി അനുവദിച്ചു
എന്ന് വ്യക്തമാക്കുമോ;
(
ബി )
സീറ്റുകൾ
വർദ്ധിപ്പിച്ചതിന്റെ
പശ്ചാത്തലത്തിൽ പ്രസ്തുത
സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യ
വികസനത്തിനായി ഫണ്ട്
അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ
എത്ര രൂപ വകയിരുത്തിയിട്ടുണ്ട്;
നാളിതുവരെ എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്?
1370.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
അദ്ധ്യയന വർഷം വിവിധ സർക്കാർ,
എയ്ഡഡ് സ്കൂളുകളിൽ ആകെ എത്ര
പ്ലസ് വൺ സീറ്റുകൾ അധികമായി
അനുവദിച്ചു എന്ന്
വ്യക്തമാക്കുമോ;
(
ബി )
അധിക
സീറ്റുകൾ അനുവദിക്കുന്നതിന്
മുമ്പ് അടിസ്ഥാന സൗകര്യങ്ങൾ
ലഭ്യമാണോ എന്നത് സംബന്ധിച്ച്
ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ
അധികാരികളിൽ നിന്നും
റിപ്പോർട്ട് തേടിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം നല്‍കുമോ;
(
സി )
അടിസ്ഥാന
സൗകര്യം ഉണ്ടെന്ന്
റിപ്പോര്‍ട്ട് ലഭിച്ച
സ്കൂളുകളില്‍ മാത്രമാണോ സീറ്റ്
വര്‍ദ്ധിപ്പിച്ചിട്ടുള്ളത്;
അടിസ്ഥാന സൗകര്യം ഇല്ലാത്ത
ഏതെങ്കിലും സ്കൂളില്‍
അധികസീറ്റ്
അനുവദിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ഡി )
എങ്കില്‍
പ്രസ്തുത സ്കൂളുകളില്‍ അടിസ്ഥാന
സൗകര്യം ഒരുക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(
ഇ )
മേല്പറഞ്ഞ
പ്രകാരമുള്ള റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തിലല്ല അധിക
സീറ്റുകള്‍ അനുവദിച്ചതെങ്കില്‍,
സീറ്റ് അനുവദിച്ചത് ഏത്
മാനദണ്ഡ പ്രകാരമാണ്;
വ്യക്തമാക്കുമോ;
(
എഫ് )
കൂടുതല്‍
കുട്ടികള്‍ക്ക് പഠിക്കാന്‍
അടിസ്ഥാന സൗകര്യം ഇല്ലാത്ത
സ്കൂളുകളില്‍ അധിക സീറ്റ്
അനുവദിക്കുന്നത്, അക്കാദമിക
പ്രവര്‍ത്തനങ്ങളെ
ബാധിക്കാതിരിക്കാന്‍ എന്ത്
നടപടി സ്വീകരിച്ചു;
വിശദമാക്കുമോ;
(
ജി )
കൂടുതല്‍
കുട്ടികള്‍ക്ക് പഠിക്കാന്‍
അടിസ്ഥാന സൗകര്യം ഇല്ലാത്ത
സ്കൂളുകളില്‍ അധിക സീറ്റ്
അനുവദിക്കുന്ന നടപടി ഒഴിവാക്കി,
സ്കൂളുകളില്‍ അടിസ്ഥാന സൗകര്യം
ഉറപ്പാക്കിയതിന് ശേഷം അധിക
ബാച്ചുകള്‍ അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1371.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
ലഹരിയുടെ ഉപയോഗം
വര്‍ദ്ധിക്കുന്നതായുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
അത് തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമാണ്; വ്യക്തമാക്കുമോ?
1372.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്കൂൾ
കുട്ടികൾക്കിടയിലെ ലഹരിമരുന്ന്
ഉപയോഗം വർദ്ധിച്ചുവരുന്നതായ
റിപ്പോർട്ടുകൾ
പരിശോധിക്കുകയുണ്ടായോ;
അറിയിക്കുമോ;
(
ബി )
ലഹരി
മരുന്ന് നൽകി തന്നെ
പീഡിപ്പിച്ചതായും പത്തിലധികം
പെൺകുട്ടികൾ ഇത്തരത്തിൽ
ചൂഷണത്തിന്
വിധേയരായിട്ടുള്ളതായും ഒരു
സ്കൂൾ വിദ്യാർത്ഥിനി
വെളിപ്പെടുത്തിയിട്ടുണ്ടോ ; ഇത്
സംബന്ധിച്ച് അന്വേഷണങ്ങൾ
എന്തെങ്കിലും നടത്തുകയുണ്ടായോ;
വ്യക്തമാക്കുമോ;
(
സി )
തലസ്ഥാനത്ത്
പെൺകുട്ടികൾക്കായുള്ള സർക്കാർ
സ്കൂളിൽ റാഗിംഗ് നടന്ന
സംഭവത്തിലും, ലഹരിമരുന്ന്
ഉപയോഗവും ലഹരിമരുന്ന്
മാഫിയകളുടെ സാന്നിധ്യവും
ഉണ്ടെന്ന റിപ്പോർട്ടുകൾ
സംബന്ധിച്ചും അന്വേഷണം
നടത്തിയിട്ടുണ്ടോ; അറിയിക്കുമോ;
(
ഡി )
ഇത്തരം
സംഭവങ്ങള്‍ തടയുന്നതിൽ സ്കൂൾ
അധികൃതരുടെ ഭാഗത്തുനിന്നും
വീഴ്ച ഉണ്ടായിട്ടുണ്ടോ; എങ്കിൽ
ഇത് സംബന്ധിച്ച് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍ നല്‍കുമോ;
(
ഇ )
ഭാവിതലമുറയെ
വാർത്തെടുക്കേണ്ട വിദ്യാലയങ്ങൾ
ലഹരിവിമുക്തമാണെന്ന്
ഉറപ്പുവരുത്തുന്നതിനായി
എന്തൊക്കെ അടിയന്തര നടപടികൾ
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
1373.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
എം വിൻസെൻറ്
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്കൂൾ കുട്ടികളിൽ ലഹരി ഉപയോഗം
വർദ്ധിക്കുന്നതായുള്ള വാർത്തകൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ ഗൗരവത്തോടെ
കാണുന്നുണ്ടോ; വിശദാംശം നൽകുമോ;
വ്യക്തമാക്കുമോ;
(
ബി )
ലഹരി
ഉപയോഗിക്കുന്ന ചില
വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത്
വച്ച് മറ്റ് വിദ്യാർത്ഥികളെ
ആക്രമിക്കുകയും
ഭീഷണിപ്പെടുത്തുകയും
ചെയ്യുന്നതായി വിദ്യാർത്ഥികൾ
തന്നെ പരാതി ഉന്നയിച്ചിട്ടും
സ്കൂൾ അധികൃതർ ഫലപ്രദമായി നടപടി
എടുക്കാത്ത സംഭവങ്ങൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
എങ്കില്‍ ഈ സാഹചര്യത്തിൽ സ്കൂൾ
പരിസരത്ത് ലഹരി ഉപയോഗം
കണ്ടെത്തിയാൽ പിന്തുടരേണ്ട
നടപടികൾ സംബന്ധിച്ച് വ്യക്തത
വരുത്തുമോ; വിശദാംശം നൽകുമോ;
(
സി )
ലഹരി
ഉപയോഗത്തിൽ നിന്നും
വിദ്യാർത്ഥികളെ
പിന്തിരിപ്പിക്കുന്നതിനും
ബോധവൽക്കരിക്കുന്നതിനും സ്കൂൾ
വിദ്യാർത്ഥികളെ ലഹരി
കച്ചവടത്തിനുള്ള ഏജന്റുകളായി
ദുരുപയോഗം ചെയ്യുന്നത്
തടയുന്നതിനും സ്കൂൾ പരിസരത്ത്
ലഹരിവസ്തുക്കൾ ലഭ്യമാകുന്ന
സാഹചര്യം പൂർണമായും
ഒഴിവാക്കുന്നതിനും വിദ്യാഭ്യാസ
വകുപ്പ് എക്‌സൈസ് വകുപ്പുമായി
ചേർന്ന് അടിയന്തര നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
1374.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ
എം വിൻസെൻറ്
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്കൂൾ വിദ്യാർത്ഥികളിൽ ലഹരി
വസ്തുക്കളുടെ ഉപയോഗം
വർദ്ധിച്ചുവരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഇത് തടയുന്നതിന് വിദ്യാഭ്യാസ
വകുപ്പ് സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
സി )
തിരുവനന്തപുരത്തെ
ഒരു പ്രമുഖ സ്കൂളിലെ
വിദ്യാർത്ഥികൾ ലഹരി വസ്തുക്കൾ
ഉപയോഗിച്ചു എന്ന ആരോപണത്തിൽ
അന്വേഷണം നടത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
1375.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ സ്കൂൾ കുട്ടികൾ ലഹരി
ഉപയോഗിച്ചതും ,ലഹരി കച്ചവടം
നടത്തിയതും, ലഹരി ഉപയോഗിച്ച്
അതിക്രമം നടത്തിയതുമായ എത്ര
കേസുകൾ റിപ്പോർട്ട്
ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ
വകുപ്പ് പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകുമോ;
(
ബി )
ഈ
വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട്
സംസ്ഥാനത്തെ സ്കൂളുകൾ
കേന്ദ്രീകരിച്ച് ഫലപ്രദമായ
ബോധവൽക്കരണവും തിരുത്തൽ
നടപടികളും കൈക്കൊള്ളുന്നതിന്
തയ്യാറാകുമോ; വിശദാംശം നൽകുമോ?
1376.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്ലസ്
വണ്‍ സീറ്റിലേക്കുള്ള
അപേക്ഷയില്‍ തെറ്റ്
പറ്റിയിട്ടുണ്ടെങ്കില്‍
തിരുത്തുന്നതിനുള്ള അവസരം
ലഭ്യമാണോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
അപേക്ഷയില്‍
പിശകോ മറ്റോ ഉണ്ടെങ്കില്‍
ഓണ്‍ലൈന്‍ വഴി തന്നെ തെറ്റ്
തിരുത്തുന്നതിനുള്ള
സൗകര്യമുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
1377.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒറ്റപ്പാലം
നിയോജക മണ്ഡലത്തില്‍ നിന്നും ഈ
വര്‍ഷത്തെ എസ്.എസ്.എല്‍.സി.
പരീക്ഷയെഴുതിയ എത്ര കുട്ടികള്‍
ഉപരിപഠനത്തിന് അര്‍ഹത
നേടിയെന്ന് വിദ്യാലയങ്ങള്‍
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
ഒറ്റപ്പാലം
മണ്ഡലത്തിലെ സ്കൂളുകളിലെ ഹയര്‍
സെക്കന്ററി വിഭാഗത്തില്‍ എത്ര
സീറ്റുകളാണ് നിലവിലുള്ളതെന്ന്
വിദ്യാലയങ്ങള്‍ തിരിച്ച്
വ്യക്തമാക്കാമോ?
1378.
ഡോ.കെ.ടി.ജലീൽ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
എം.വിജിന്‍
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്ലസ് വണ്‍ പ്രവേശന നടപടികള്‍
പരാതികളില്ലാത്തവിധം
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
മുന്നൊരുക്കങ്ങള്‍
വിശദമാക്കാമോ;
(
ബി )
പ്ലസ്
വണ്‍ പ്രവേശന സമയത്ത്
കമ്മ്യൂണിറ്റി
സര്‍ട്ടിഫിക്കറ്റിന് പകരം
എസ്.എസ്.എല്‍.സി.
സര്‍ട്ടിഫിക്കറ്റ്
മതിയാകുമെന്ന്
തീരുമാനമെടുത്തിരുന്നോ;
വിശദമാക്കാമോ;
(
സി )
അര്‍ഹതപ്പെട്ട
മുഴുവന്‍
വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ്
വണ്‍ പ്രവേശനം നല്‍കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്; വിശദമാക്കാമോ?
1379.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
റോജി എം. ജോൺ
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്ലസ്‍വൺ പ്രവേശനത്തിനുള്ള
അപേക്ഷ സമർപ്പിക്കുന്ന സമയത്ത്
ഹയർസെക്കൻഡറി വെബ്സൈറ്റ്
പ്രവർത്തനരഹിതമാകുന്നത്
വിദ്യാര്‍ത്ഥികള്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നു
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
വെബ്‌സൈറ്റിലെ
തകരാറുകള്‍ പരിഹരിച്ച്
പ്ലസ്‌വണ്‍ അഡ്മിഷന്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
(
സി )
ഹയർസെക്കൻഡറി
പോർട്ടൽ കാലാനുസൃതമായി
പരിഷ്കരിക്കാത്തതാണ് ഇത്
തകരാറിലാകാൻ കാരണമെന്ന്
സാങ്കേതിക വിദഗ്ദ്ധര്‍
അഭിപ്രായപ്പെട്ട കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ അയത് പരിഹരിക്കാൻ നടപടി
സ്വീകരിക്കുമോ?
1380.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കഴിഞ്ഞ അദ്ധ്യയനവർഷം ആകെ എത്ര
പ്ലസ് വൺ സീറ്റുകൾ
ഉണ്ടായിരുന്നുവെന്ന്
ജില്ലതിരിച്ച് വ്യക്തമാക്കുമോ;
എത്ര കുട്ടികള്‍ ഉപരിപഠനത്തിന്
യോഗ്യത നേടിയെന്നും
വ്യക്തമാക്കുമോ;
(
ബി )
ഈ
അദ്ധ്യയന വർഷം എത്ര പ്ലസ് വൺ
സീറ്റുകൾ ഉണ്ടെന്ന് ജില്ല
തിരിച്ച് വ്യക്തമാക്കുമോ; എത്ര
കുട്ടികളാണ് ഉപരിപഠനത്തിന്
യോഗ്യത നേടിയതെന്നും
വിശദമാക്കാമോ ?
1381.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അടിസ്ഥാന
സൗകര്യ വികസനത്തിന്റെ ഭാഗമായി
2022-23 സാമ്പത്തിക വര്‍ഷത്തിൽ
വള്ളിക്കുന്ന് മണ്ഡലത്തിലെ ഒളകര
ജി. എല്‍. പി. സ്കൂളിന്റെ
കെട്ടിട നിര്‍മ്മാണത്തിനായി
സ്ഥലം എം. എല്‍. എ മുഖേന ബഹു.
വകുപ്പ് മന്ത്രിക്ക് നല്‍കിയതും
പൊതുമരാമത്ത് കെട്ടിട വിഭാഗം
തയ്യാറാക്കിയതുമായ
പ്രൊപ്പോസലിന്മേൽ സ്വീകരിച്ച്
വരുന്ന നടപടികള്‍
വ്യക്തമാക്കാമോ;
(
ബി )
നടപ്പ്
സാമ്പത്തിക വര്‍ഷം പ്രസ്തുത
സ്കൂളിന് കെട്ടിടം
നിര്‍മിക്കുന്നതിനാവശ്യമായ തുക
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
1382.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
മണ്ഡലത്തിലെ ഗവണ്‍മെന്റ്
സ്കൂളുകളില്‍ 2016 മുതല്‍
ഇതേവരെ പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനുവേണ്ടി
യാതാെരു സര്‍ക്കാര്‍ ഫണ്ടും
ലഭിക്കാത്ത സ്കൂളുകൾ
ഏതൊക്കെയാണെന്ന് എല്‍. പി., യു.
പി., ഹെെസ്കൂള്‍., ഹയര്‍
സെക്കണ്ടറി എന്നീ വിഭാഗങ്ങളുടെ
പട്ടിക തിരിച്ച്
വ്യക്തമാക്കാമോ?
1383.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തില്‍പ്പെട്ട
വരന്തരപ്പിള്ളി
ഗ്രാമപഞ്ചായത്തിലെ മുപ്ലിയം ഗവ.
ഹൈസ്കൂളിന്, കിഫ്ബി
ധനസഹായത്തോടെ
പൊതുവിദ്യാഭ്യാസവകുപ്പ് ഫണ്ട്
ഉപയോഗിച്ച് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത് ഘട്ടത്തിലാണ്
എന്ന് അറിയിക്കാമോ?
1384.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2017-18
വര്‍ഷത്തെ പ്ലാന്‍ഫണ്ടില്‍
ഉള്‍പ്പെടുത്തിയ നെന്മാറ
നിയോജകമണ്ഡലത്തിലെ വട്ടേക്കാട്
ഗവ.യു.പി. സ്കൂളിന്റെ
നിര്‍മ്മാണ പ്രവൃത്തികള്‍
നാളിതുവരെ
പൂര്‍ത്തീകരിക്കാത്തതിന്റെ
കാരണം വിശദമാക്കുമോ;
(
ബി )
പ്രസ്തുത
നിര്‍മ്മാണപ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന് വിശദമാക്കുമോ?
1385.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാറശാല
മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം പദ്ധതി പ്രകാരം
നടപ്പിലാക്കുന്നതിനായി
ഭരണാനുമതി ലഭിച്ചതും കില
നിര്‍വഹണ ഏജന്‍സിയായതുമായ
മൈലച്ചല്‍ ജി. എച്ച്. എസ്.
എസ്., കീഴാറൂര്‍ ജി. എച്ച്.
എസ്. എസ്., ധനുവച്ചപുരം എന്‍.
കെ. എം. ജി. എച്ച്. എസ്. എസ്.,
ആനാവൂര്‍ ജി. എച്ച്. എസ്. എസ്.,
പാറശാല വി. എച്ച്. എസ്. ഇ.
എന്നീ അഞ്ച് സ്കൂളുകളിലെ
കെട്ടിട നിര്‍മാണം നാളിതുവരെ
ആരംഭിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കെട്ടിടങ്ങൾ
നിര്‍മിക്കുന്നതിനുള്ള
ആര്‍ക്കിടെക്ചര്‍ ഡ്രോയിംഗ്,
സ്ട്രക്ച്ചറല്‍ ഡിസൈന്‍ എന്നിവ
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തികള്‍
ആരംഭിക്കുന്നതിനുള്ള സത്വര
നടപടികള്‍ സ്വീകരിക്കാമോ;
വിശദാശം അറിയിക്കാമോ?
1386.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെന്മാറ
നിയോജകമണ്ഡലത്തില്‍ ഒരേ
മാനേജ്മെന്റിന്റെ കീഴില്‍
പ്രവര്‍ത്തിച്ചിരുന്ന
കൊല്ലങ്കോട്
ബി.എസ്.എസ്.എച്ച്.എസിലും,
യോഗിനി മാതാ ഹൈസ്കൂളിലും കഴിഞ്ഞ
10 വര്‍ഷമായി മാനേജര്‍
ഇല്ലായെന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
മാനേജര്‍
ഇല്ലാത്തതു കാരണം അദ്ധ്യാപക
നിയമനം ഉള്‍പ്പെടെയുള്ള നിരവധി
വിഷയങ്ങള്‍ പരിഹരിക്കാന്‍
കഴിയാത്തതുകൊണ്ട്
വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഈ
രണ്ട് വിദ്യാലയങ്ങളിലെയും
ദൈനംദിന പ്രവര്‍ത്തനങ്ങളില്‍
ഇടപെടുന്നതിനും, നിലവിലുള്ള
അധ്യാപകരുടെ ജോലി സ്ഥിരത
ഉറപ്പുവരുത്താനും, താത്കാലിക
അടിസ്ഥാനത്തില്‍ അധ്യാപകരെ
നിയമിക്കുന്നതിനുമുള്ള അടിയന്തര
നടപടികള്‍ സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
1387.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ മുല്ലശ്ശേരി
ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി
സ്കൂളിന്റെ പുതിയ കെട്ടിട്ടം
നിര്‍മാണം പൂർത്തീകരിച്ച്
ഉദ്ഘാടനം കഴിഞ്ഞെങ്കിലും
പ്രസ്തുത കെട്ടിട്ടത്തിൽ
കുട്ടികളെ പഠിപ്പിക്കുവാൻ
സാധിച്ചിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പ്രശ്നം പരിഹരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ?
1388.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിൽ പ്ലസ് വൺ കോഴ്‌സിന്
അപേക്ഷിച്ച വിദ്യാര്‍ത്ഥികളിൽ,
രണ്ടു ഘട്ട അലോട്ട്മെന്റുകൾ
കഴിഞ്ഞപ്പോൾ എത്ര പേര്‍ക്ക്
പ്രവേശനം ലഭിച്ചു; എത്ര
സീറ്റുകൾ ഒഴിവുണ്ട്; വിശദാംശം
നൽകുമോ;
(
ബി )
അപേക്ഷിച്ച
കുട്ടികളുടെ എണ്ണത്തിന്
ആനുപാതികമായി സീറ്റുകളുടെ
എണ്ണത്തിൽ കുറവുള്ളതായി
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(
സി )
എങ്കിൽ
അത് പരിഹരിക്കുന്നതിനും
എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച
എല്ലാ വിദ്യാർത്ഥികൾക്കും തുടർ
പഠന സൗകര്യങ്ങൾ
ഏർപ്പെടുത്തുവാനും നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ;
(
ഡി )
ജില്ലയിൽ
എല്ലാ ഹയർ സെക്കൻഡറി
സ്കൂളുകളിലും പുതിയ ബാച്ചുകൾ
അനുവദിക്കുവാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1389.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതിയില്‍പ്പെട്ട
കുട്ടികള്‍ക്ക് വേണ്ടി
കാസര്‍ഗോഡ് ജില്ലയില്‍
സ്ഥാപിച്ച കോടക്കാട് മോഡല്‍
റസിഡന്‍ഷ്യല്‍ സ്ക്കൂളില്‍
പ്ലസ് ടു കോഴ്സിനുള്ള
പശ്ചാത്തല സൗകര്യങ്ങള്‍ കിഫ്ബി
വഴി
ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍
പ്രസ്തുത കോഴ്സ് എപ്പോള്‍
അനുവദിക്കാന്‍ കഴിയുമെന്ന്
അറിയിക്കാമോ?
1390.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
മതിലിനാല്‍ വേര്‍തിരിക്കപ്പെട്ട
ബാലുശ്ശേരി
ജി.വി.എച്ച്.എസ്.എസ്സും
ജി.ജി.എച്ച്.എസ്.എസ്സും
ഒന്നാക്കി, രണ്ട്
സ്കൂളുകളുടെയും ഭൗതിക
സൗകര്യങ്ങള്‍ എല്ലാ
കുട്ടികള്‍ക്കും
ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്
നിവേദനം ലഭിച്ചിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത നിവേദനത്തില്‍ ഇതുവരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നറിയിക്കുമോ?
1391.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുന്നംകുളം
മാേഡല്‍ ബാേയ്സ്
എച്ച്.എസ്.എസ്.-ല്‍ നിലവില്‍
എത്രാം ക്ലാസ് വരെയാണ്
സ്പാേര്‍ട്സ് ഡിവിഷന്‍ ഉള്ളത്
എന്ന് വിശദമാക്കാമാേ;
(
ബി )
ഇത്
പ്ലസ് ടു ക്ലാസ് വരെ
ഉയര്‍ത്താന്‍ നടപടി
സ്വീകരിക്കുമാേയെന്ന്
അറിയിക്കാമോ?
1392.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പേരാമ്പ്ര
ശ്രീ വാസുദേവാശ്രമം സ്കൂള്‍
സര്‍ക്കാര്‍ ഏറ്റെടുത്തതുമായി
ബന്ധപ്പെട്ട് എന്തൊക്കെ
നടപടിക്രമം
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്
വിശദീകരിക്കാമോ;
(
ബി )
പ്രസ്തുത
സ്കൂളിലെ അധ്യാപക-അനധ്യാപക
ജീവനക്കാരുടെ പ്രൊബേഷന്‍,
പ്രമോഷന്‍ എന്നിവ സംബന്ധിച്ച്
എത്ര അപേക്ഷകള്‍ ഉണ്ടെന്നും
അതില്‍ എന്ത് നടപടി
സ്വീകരിച്ചുവെന്നും
വിശദീകരിക്കാമോ;
(
സി )
സ്കൂള്‍
സര്‍ക്കാര്‍ ഏറ്റെടുത്തതിനുശേഷം
പ്രമോഷന്‍ - പ്രൊബേഷന്‍
എന്നിവയില്‍ അന്തിമ തീരുമാനം
എടുക്കേണ്ടത് ആരാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
സ്കൂള്‍ ഏറ്റെടുത്തതിനുശേഷം
സ്കൂളിന്റെ മാസ്റ്റര്‍ പ്ലാന്‍
അംഗീകാരത്തിനായി
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
ഇതിന്റെ നടപടി എന്തായെന്ന്
വ്യക്തമാക്കുമോ;
(
ഇ )
പ്രസ്തുത
സ്കൂളിലെ നിലവിലെ
കെട്ടിടങ്ങളുടെ കാലപ്പഴക്കം
പരിഗണിച്ച് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട്
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1393.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസർകോട്
കുമ്പള ഉപജില്ലയിലെ ഷേണി ശ്രീ
ശാരദാംബ എ. യു. പി. സ്കൂളിൽ
ദിവസ വേതന അടിസ്ഥാനത്തിൽ ഹിന്ദി
ടീച്ചറെ നിയമിക്കുന്നത്
സംബന്ധിച്ച് സ്കൂൾ മാനേജർ ബഹു.
മുഖ്യമന്ത്രിക്ക് നൽകിയ
അപേക്ഷയിന്മേൽ (ഫയൽ നമ്പർ: എസ്.
സി. 3/128/2022 പൊ.വി.വ)
സ്വീകരിച്ചിട്ടുള്ള നടപടി
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
വിഷയത്തിൽ പൊതു വിദ്യാഭ്യാസ
ഡയറക്ടർ സർക്കാരിൽ റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ എന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
വിഷയം സംബന്ധിച്ച് പൊതു
വിദ്യാഭ്യാസ ഡയറക്ടറുടെ
കാര്യാലയത്തിലെ ഫയൽ നമ്പർ
ലഭ്യമാക്കുമോ?
1394.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേരി
മണ്ഡലത്തിലെ തരികുളം ബദൽ സ്കൂൾ
നിലനിർത്തുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
1395.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എയിഡഡ് സ്കൂളുകളിൽ ഹയർ
സെക്കന്ററി, വൊക്കേഷണൽ ഹയർ
സെക്കന്ററി അധ്യാപകരുടെ നിയമനം
സംബന്ധിച്ചും, നിയമന അംഗീകാരം
സംബന്ധിച്ചുമുള്ള എത്ര ഫയലുകൾ
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ
പരിഗണനയിൽ ഉണ്ടെന്ന് ജില്ല
തിരിച്ചും വിഷയം തിരിച്ചും
വ്യക്തമാക്കുമോ?
1396.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം പാെതുവിദ്യാഭ്യാസ
വകുപ്പില്‍ ഇതുവരെയായി
പി.എസ്.സി. മുഖേന
എൽ.പി.എസ്.ടി., യു.പി.എസ്.ടി.,
എച്ച്.എസ്.ടി., എച്ച്.
എസ്.എസ്.ടി. എന്നീ
തസ്തികകളിലായി എത്ര
ഉദ്യാേഗാര്‍ത്ഥികള്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമാേ?
1397.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈരാറ്റുപേട്ട
സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി
സ്കൂളില്‍ അദ്ധ്യാപിക ആയിരിക്കെ
മരണമടഞ്ഞ ആശാദേവി എം.എസിന്റെ
അവകാശിയായ ശ്രീ. അനീഷ് കുമാര്‍
എം.എസ്, ആശ്രിത നിയമനത്തിനായി
ഫയല്‍ നമ്പര്‍ 228565/2021
പ്രകാരം നല്‍കിയിരുന്ന
അപേക്ഷയില്‍ ഹയര്‍സെക്കന്ററി
ഡയറക്ടറേറ്റ് നടപടി
സ്വീകരിക്കുവാന്‍
വൈകിയിട്ടുണ്ടോ ; എങ്കിൽ കാരണം
വ്യക്തമാക്കാമോ;
(
ബി )
ടി
അപേക്ഷയില്‍ ഹയര്‍സെക്കന്ററി
ഡയറക്ടറേറ്റ് നിരവധി പ്രാവശ്യം
ക്ലീയറന്‍സ് ചോദിക്കാതെ ഡിഫക്ട്
മുഴുവന്‍ ഒറ്റപ്രാവശ്യമായി
ക്ലിയര്‍ ചെയ്ത് നല്‍കി
അനുകമ്പാ പൂര്‍ണമായ നടപടി
സ്വീകരിക്കുമോ;
(
സി )
അപേക്ഷക൯
പാ൪ട്ട് ടൈം സ്വീപ്പ൪
തസ്തികയിലേക്ക്
പുനഃസമര്‍പ്പിച്ചിരിക്കുന്ന
അപേക്ഷ ഈരാറ്റുപേട്ട
ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി
സ്കൂള്‍ പ്രിന്‍സിപ്പലിന്റെ
09.06.2022-ലെ കത്തിനൊപ്പം
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്
ലഭ്യമായിട്ടുണ്ടോ ;ഇതു
സംബന്ധിച്ച് ഡയറക്ടറേറ്റ്
വീണ്ടും ക്ലാരിഫിക്കേഷന്‍
ചോദിച്ചിട്ടുണ്ടോ; എങ്കിൽ
ആയതിന്മേൽ സ്കൂള്‍
പ്രിന്‍സിപ്പല്‍ മറുപടി നല്‍കി
സര്‍ക്കാരിലേക്ക്
അയച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(
ഡി )
ശ്രീ.
അനീഷ് കുമാര്‍ എം.എസ്. ന്
ആശ്രിത നിയമനം എത്രയും വേഗം
നൽകുന്നതിന് അനുകമ്പാ പൂര്‍ണമായ
നടപടി സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
1398.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിൽ എത്ര എയ്ഡഡ് സ്കൂൾ
അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം
ലഭിക്കാനുണ്ട്; ഉപജില്ലാതലം
തിരിച്ചുള്ള കണക്കുകൾ
ലഭ്യമാക്കുമോ;
(
ബി )
എയ്ഡഡ്
സ്കൂളുകളിലെ നിയമനത്തിന്
ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ
സംവരണവുമായി ബന്ധപ്പെട്ട്
എന്തെങ്കിലും നിർദ്ദേശങ്ങൾ
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(
സി )
അർഹതയുള്ളവരുടെ
നിയമനങ്ങള്‍ക്ക് അംഗീകാരം
നൽകുന്നതിന് സത്വരനടപടി
സ്വീകരിക്കുമോ?
1399.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഓപ്പറേഷന്‍
ജ്യോതി എന്ന പേരില്‍
വിദ്യാഭ്യാസ വകുപ്പില്‍ നടന്ന
വിജിലന്‍സ് പരിശോധനയുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
ഏതെല്ലാം ഓഫീസുകളിലാണ്
വിജിലന്‍സ് പരിശോധന
നടന്നതെന്നും എവിടെയൊക്കെയാണ്
ക്രമക്കേടുകള്‍
കണ്ടെത്തിയതെന്നും
അറിയിക്കാമോ;
(
ബി )
എയ്ഡഡ്
സ്കൂളുകളിലെ നിയമനങ്ങളുമായി
ബന്ധപ്പെട്ട പരാതികളുടെ
അടിസ്ഥാനത്തിൽ ആണോ സംസ്ഥാനത്തെ
വിദ്യാഭ്യാസ ഓഫീസുകളില്‍
വിജിലന്‍സ് പരിശോധനകള്‍
നടന്നതെന്ന് അറിയിക്കാമോ;
എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങള്‍
അംഗീകരിക്കുന്നതില്‍
മനഃപൂര്‍വ്വം കാലതാമസം
വരുത്തുന്നത്
അഴിമതിക്കുവേണ്ടിയാണോ എന്നും
അറിയിക്കാമോ;
(
സി )
തൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ലയിലുള്ള
മുല്ലശ്ശേരി സബ് ജില്ലയിലെ
മരുതയൂര്‍ എ.എം.എല്‍.പി.
സ്കൂളിലെ പ്രധാനാദ്ധ്യാപികയായ
ശ്രീമതി ഷെെനി പോള്‍ എം.
പ്രസ്‌തുത തസ്തികയിലെ
01.06.2020 മുതലുള്ള
നിയമനാംഗീകാരത്തിനുവേണ്ടി
സമര്‍പ്പിച്ച അപേക്ഷയില്‍
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ഡി.പി.ഐ.യിലെ
ഇ3/234380/2021 നമ്പര്‍ ഫയലിലെ
അപാകതകള്‍ പരിഹരിച്ച്
മാസങ്ങളായിട്ടും ടി ഫയലില്‍
ഇതുവരെയും
തീരുമാനമെടുക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ; 13.07.2022-ന്
നല്‍കിയ നിയമസഭാ
ചോദ്യത്തിനുള്ള മറുപടി നല്‍കി
ഒരു മാസം പിന്നിട്ടിട്ടും ടി
ഫയലില്‍ ഇതുവരെയും നടപടി
ഉണ്ടാകാത്തത് മനഃപൂര്‍വ്വമാണോ;
അറിയിക്കാമോ;
(
ഇ )
ടി
ഫയല്‍ മേല്‍ ഓഫീസില്‍
ലഭിച്ചതെന്നാണെന്നും എത്ര കാലം
ടി ഫയലില്‍ മേല്‍ ഓഫീസില്‍
കാലതാമസമുണ്ടായി എന്നും
അറിയിക്കാമോ; ഇക്കാര്യത്തില്‍
ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും
തെറ്റായ പ്രവണതകളുണ്ടായോ
എന്നറിയിക്കാമോ?
1400.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എയിഡഡ്
സ്കൂളുകളിലെ നിയമനങ്ങളിൽ
ഭിന്നശേഷി വിഭാഗങ്ങള്‍ക്ക്
പ്രത്യേക പരിഗണന
നല്‍കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(
ബി )
ആയതിലേക്ക്
നിയമനിര്‍മ്മാണം നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(
സി )
പ്രസ്തുത
വിഷയത്തില്‍, ഹെെക്കോടതിയുടെ
വിധി ന്യായം
നടപ്പിലാക്കുന്നതിലേയ്ക്കായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
1401.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബുദ്ധിമാന്ദ്യം,
ഓട്ടിസം, സെറിബ്രൽ പാൾസി,
മൾട്ടിപ്പിൾ ഡിസെബിലിറ്റി
തുടങ്ങിയ അവസ്ഥയിലുള്ള
കുട്ടികൾക്ക് വിദ്യാഭ്യാസം
നൽകുന്നതും വിവിധ സന്നദ്ധ
സംഘടനകളുടെ നേതൃത്വത്തിൽ
പ്രവർത്തിക്കുന്നതുമായ
സംസ്ഥാനത്തെ മുന്നൂറോളം
സ്പെഷ്യൽ സ്‌കൂളുകളുടെ
പ്രവർത്തനങ്ങൾക്കായി നൽകുന്ന
ഗ്രാന്റും മറ്റാനുകൂല്യങ്ങളും
യഥാസമയം നൽകുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഗ്രാന്റും മറ്റാനുകൂല്യങ്ങളും
വർദ്ധിപ്പിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
സ്പെഷ്യൽ സ്‌കൂളുകൾക്ക് എയ്ഡഡ്
പദവി നൽകുന്ന വിഷയം
പരിഗണനയിലുണ്ടോ; വിശദാംശം
വ്യക്തമാക്കുമോ?
1402.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഖാദർ
കമ്മിറ്റിയെ എന്നാണ്
നിയമിച്ചത്; കമ്മിറ്റിയിലെ
അംഗങ്ങൾ ആരെല്ലാമാണ് ;
കമ്മിറ്റിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമാണ് ; വിശദാംശം
നൽകുമോ;
(
ബി )
ഖാദർ
കമ്മിറ്റിക്ക് കാലാവധി
നിശ്ചയിച്ചിട്ടുണ്ടോ; കാലാവധി
കഴിഞ്ഞതിന് ശേഷം വീണ്ടും നീട്ടി
നൽകിയിട്ടുണ്ടെങ്കിൽ ആയതിന്റെ
വിശദവിവരം നൽകുമോ;
(
സി )
പ്രസ്തുത
കമ്മിറ്റിക്ക് നാളിതുവരെ
ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
1403.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി
മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ
നടത്തിവരുന്ന പ്രവൃത്തികൾ
എന്തെല്ലാമാണ്; വിശദാംശം
നൽകുമോ;
(
ബി )
നിർമ്മാണ
പ്രവൃത്തികൾ നടന്നുവരുന്ന പല
സ്കൂൾ കെട്ടിടങ്ങളും
സമയബന്ധിതമായി പൂർത്തിയാക്കാതെ
കിടക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ കെട്ടിട നിർമ്മാണം
അടിയന്തരമായി പൂർത്തിയാക്കുവാൻ
ബന്ധപ്പെട്ട എസ്. പി.
വി.[സ്പെഷ്യൽ പർപ്പസ്
വെഹിക്കിൾ] കള്‍ക്കും
കരാറുകാർക്കും കർശന നിർദേശം
നൽകുമോ?
1404.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
സ്പെഷ്യൽ ടീച്ചേഴ്സ്
ട്രെയിനിംഗ് സെന്ററിൽ സൈക്കോളജി
അധ്യാപികയായും കോഴ്സ്
കോ-ഓർഡിനേറ്റർ ഇൻചാർജ്ജ് ആയും
ഹസീബ എന്ന വ്യക്തി (ചിറകര. പി.
ഒ., തലശ്ശേരി, കണ്ണൂർ) ജോലി
ചെയ്തിരുന്നോ; എങ്കിൽ എപ്പോൾ
നടന്ന അഭിമുഖത്തിലാണ് ഇവർ
തെരഞ്ഞെടുക്കപ്പെട്ടതെന്നും
അപ്പോയ്ന്റ്മെന്റ് ലെറ്റർ
നൽകിയിരുന്നോ എന്നും
വ്യക്തമാക്കാമോ;
(
ബി )
അപ്പോയ്ന്റ്മെന്റ്
ലെറ്റർ നൽകിയിട്ടില്ല എങ്കിൽ
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(
സി )
അഭിമുഖത്തിന്
ശേഷം പ്രസ്തുത അധ്യാപിക ക്ലാസ്
എടുത്തിരുന്നോ; എങ്കിൽ എത്ര
മാസം ക്ലാസ്സ് എടുത്തു എന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
അദ്ധ്യാപികയ്ക്ക് ജോലി ചെയ്ത
മാസങ്ങളിലെ ശമ്പളം
നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ
എത്ര മാസത്തെ ശമ്പളം
നൽകാനുണ്ട്; കുടിശ്ശിക എപ്പോൾ
നൽകാനാകുമെന്ന് അറിയിക്കാമോ?
1405.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടാമ്പി
നിയോജക മണ്ഡലത്തിലെ
സ്കൂളുകളില്‍
ശോചനീയാവസ്ഥയിലുള്ള ക്ലാസ്
മുറികളുള്ള സ്കൂളുകളുടെ
വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(
ബി )
നടുവട്ടം
ഗവണ്‍മെന്റ് ജനത ഹയര്‍
സെക്കന്ററി സ്കൂളില്‍
ആവശ്യത്തിന് ക്ലാസ് മുറികള്‍
ഇല്ലാത്തതിനാല്‍ പുതിയ ക്ലാസ്
മുറികള്‍ അനുവദിക്കണമെന്ന
ബാലാവകാശ കമ്മീഷന്റെ ഉത്തരവ്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്‍ എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്
;വിശദാംശങ്ങള്‍ നല്‍കാമോ;
(
സി )
വാടാനാംകുറിശ്ശി
ഗവണ്‍മെന്റ് ഹയര്‍
സെക്കന്ററി/ഹൈസ്കൂള്‍
കെട്ടിടങ്ങള്‍ അണ്‍ഫിറ്റ്
ആയതിനാല്‍
കുട്ടികള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നതിന്റെ
വിശദാംശങ്ങള്‍ നല്‍കാമോ?
1406.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തില്‍ കിഫ്ബി വഴി പുതിയ
കെട്ടിട നിര്‍മാണത്തിന് അനുമതി
നല്‍കിയ മറ്റത്തില്‍ ഭാഗം എല്‍.
പി. സ്കൂള്‍, പെരുമ്പളം എച്ച്.
എസ്., തേവര്‍വട്ടം എച്ച്. എസ്.
എന്നീ സ്കൂളുകളില്‍ നിര്‍മ്മാണ
പ്രവൃത്തികൾ നടന്നിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പ്രവൃത്തി ഏറ്റെടുത്ത ഏജന്‍സി
കൃത്യമായി പ്രവൃത്തികൾ
നടത്തുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1407.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാെതുവിദ്യാഭ്യാസ
വകുപ്പ്-ഹയര്‍ സെക്കന്ററി-
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി
വകുപ്പുകള്‍ എന്നിവ
സംയാേജിപ്പിക്കുന്നതിനായി
ഖാദര്‍ കമ്മിറ്റി ശിപാര്‍ശകളുടെ
അടിസ്ഥാനത്തില്‍ നിലവില്‍
വരുന്ന പഞ്ചായത്ത്-ബ്ലാേക്ക്
-ജില്ലാതല ഓഫീസ് സംവിധാനങ്ങള്‍
എപ്രകാരമാണെന്ന് വിശദമാക്കാമാേ;
(
ബി )
പ്രസ്തുത
സംവിധാനങ്ങള്‍ എന്നുമുതല്‍
നിലവില്‍ വരുമെന്ന്
വ്യക്തമാക്കാമാേ;
(
സി )
പ്രസ്തുത
വിഷയത്തിന്മേല്‍ നാളിതുവരെ
പൂര്‍ത്തിയായ നടപടികള്‍
വിശദമാക്കാമാേ?
1408.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആറ്റിങ്ങല്‍
നിയാേജക മണ്ഡലത്തിലെ പുളിമാത്ത്
-നഗരൂര്‍-കരവാരം കുടിവെള്ള
പദ്ധതിയുടെ വാട്ടര്‍ ടാങ്ക്
സ്ഥാപിക്കുന്നതിന് നഗരൂര്‍
നെടുമ്പറമ്പ് ഗവ. എച്ച്.എസ്.എസ്
വക ഭൂമി വിട്ടുനല്‍കണം എന്ന
കേരള വാട്ടര്‍ അതാേറിറ്റിയുടെ
അപേക്ഷയിന്മേല്‍ പാെതു
വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമാേ?
1409.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ടൈപ്പ്
വണ്‍ പ്രമേഹ ബാധിതരായ
കുട്ടികളുടെ ആരോഗ്യം
കണക്കിലെടുത്ത് പൊതു
വിദ്യാലയങ്ങളില്‍
നടപ്പിലാക്കേണ്ട ക്രമീകരണങ്ങള്‍
സംബന്ധിച്ച് പൊതു വിദ്യാഭ്യാസ
വകുപ്പ് 19.03.2022-ന്
പുറത്തിറക്കിയ സര്‍ക്കുലര്‍
പ്രകാരം സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍
എന്തെല്ലാം ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
എത്ര സ്‌കൂളുകളില്‍ ഇത്
സംബന്ധിച്ചുള്ള സൗകര്യങ്ങള്‍
ഒരുക്കിയിട്ടുണ്ട് ; ജില്ല
തിരിച്ചുള്ള കണക്ക് നൽകാമോ ?
1410.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉര്‍ദു
ഹൈസ്കൂള്‍ അദ്ധ്യാപക പരിശീലന
കോഴ്സായ ഡിപ്ലോമ ഇന്‍ ലാംഗ്വേജ്
എഡ്യുക്കേഷന്‍ (ഡി. എൽ.ഇ.ഡി. )
നിര്‍ത്തലാക്കിയിട്ടുണ്ടോ,എങ്കില്‍
ആയത് പുനസ്ഥാപിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ;
(
ബി )
തലശ്ശേരി
ഗവണ്മെന്റ് ട്രെയിനിംഗ്
കോളേജില്‍ ഉര്‍ദു ബി.എഡ്.
കോഴ്സ് അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത കോഴ്സ്
ആരംഭിക്കുന്നതിന് എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുകയെന്നത്
വിശദമാക്കുമോ.;
(
സി )
പത്താം
തരം വരെ ഒന്നാം ഭാഷയായി ഉര്‍ദു
പഠിച്ച മുഴുവന്‍
വിദ്യാര്‍ത്ഥികള്‍ക്കും ഹയര്‍
സെക്കണ്ടറിയിലും ഉര്‍ദു ഭാഷ
പഠിക്കാന്‍ സംവിധാനമുണ്ടോ,
ഇല്ലെങ്കില്‍ ഉര്‍ദു ഭാഷാ പഠന
സൗകര്യം വിപുലപ്പെടുത്താന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ?
1411.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെന്മാറ
മണ്ഡലത്തില്‍ കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ സ്കൂളുകളുടെ
നിര്‍മാണ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം നല്‍കുമോ;
(
ബി )
നാളിതുവരെ
നിര്‍മാണം തുടങ്ങാന്‍ കഴിയാത്ത
സ്കൂളുകള്‍ ഏതെല്ലാമാണെന്നും
കാലതാമസം ഉണ്ടാകുവാനുള്ള കാരണം
എന്താണെന്നും വിശദമാക്കാമോ;
(
സി )
നിലവില്‍
നിർമാണം നടന്നുകൊണ്ടിരിക്കുന്ന
സ്കൂളുകൾ ഏതെല്ലാമാണന്നും ആയത്
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാൻ
കഴിയുമെന്നും അറിയിക്കാമോ;
(
ഡി )
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ സ്കൂളുകളുടെ
നിര്‍മാണം എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
1412.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എറണാകുളം
ജില്ലയിലെ സര്‍ക്കാര്‍
സ്കൂളുകളിലെ എൽ. പി. വിഭാഗം
പ്രധാന അദ്ധ്യാപകരുടെ
പ്രൊമോഷന്റെ ഭാഗമായി എല്‍. പി.
സ്കൂള്‍ ടീച്ചര്‍ തസ്തികയില്‍
എത്ര ഒഴിവുകള്‍
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
ജില്ലയിലെ സര്‍ക്കാര്‍ എൽ. പി.
വിദ്യാലയങ്ങളില്‍ നിന്ന് 2023
ജനുവരി 1 മുതല്‍ ഡിസംബര്‍ 31
വരെ വിരമിക്കുന്ന എൽ. പി.
വിഭാഗം പ്രധാനാധ്യാപകരുടെയും
അധ്യാപകരുടെയും എണ്ണം
അറിയിക്കാമോ;
(
സി )
സ്റ്റാഫ്
ഫിക്സേഷന്‍ വഴി ജില്ലയിലെ
സര്‍ക്കാര്‍ സ്കൂളുകളില്‍ എൽ.
പി. വിഭാഗത്തില്‍ ഉണ്ടായ അധിക
തസ്തികകളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
ജില്ലയിലെ
എല്‍. പി. സ്കൂള്‍ ടീച്ചര്‍
തസ്തികയില്‍ എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്നും ആയതില്‍ എത്ര
ഒഴിവുകള്‍ പി. എസ്. സി യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
1413.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എയ്ഡഡ്
സ്കൂളുകളിലെ അധ്യാപക
നിയമനങ്ങളില്‍ ഭിന്നശേഷി
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
പ്രത്യേക പരിഗണനയും സംവരണവും
നല്‍കണം എന്ന കോടതി ഉത്തരവ്
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(
ബി )
എയ്ഡഡ്
സ്കൂളുകളിലെ അധ്യാപക
നിയമനങ്ങളില്‍ ഭിന്നശേഷി
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
പ്രത്യേക പരിഗണന നല്‍കുവാന്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണ്; ആയതിന്റെ
വിശദാംശങ്ങള്‍ അറിയിക്കാമോ?
1414.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവിൽ സംരക്ഷിത അദ്ധ്യാപകർ
ഇല്ലാത്ത ജില്ലകൾ ഉണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
എങ്കിൽ
അങ്ങനെയുള്ള ജില്ലകളിൽ
ദിവസവേതനക്കാരെ നിയമിക്കാനുള്ള
അനുമതി എയ്ഡഡ് സ്കൂൾ
മാനേജർമാർക്ക് നൽകിയിട്ടുണ്ടോ ;
ഇല്ലെങ്കിൽ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(
സി )
സംരക്ഷിത
അദ്ധ്യാപകരുടെ എണ്ണം ജില്ല
തിരിച്ചു വ്യക്തമാക്കാമോ;
(
ഡി )
സംസ്ഥാനത്ത്
1979 നു ശേഷം ഉയർത്തപ്പെട്ട
എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളുകൾ
എത്രയാണെന്ന് ജില്ല തിരിച്ചു
വ്യക്തമാക്കാമോ;
(
ഇ )
ഇത്തരം
സ്കൂളുകളിൽ മാനേജർമാർ ഒഴിവ്
നീക്കിവെച്ചിട്ടും സംരക്ഷിത
അധ്യാപകരുടെ അഭാവം കാരണം
അധ്യാപക ബാങ്കിൽ നിന്ന്
അധ്യാപകരെ നിയമിക്കാത്ത
അവസ്ഥയുണ്ടോ ;എങ്കിൽ
അങ്ങനെയുള്ള സ്കൂളുകളുടെ പേര്
ജില്ല തിരിച്ചു വ്യക്തമാക്കാമോ;
(
എഫ് )
സംസ്ഥാനത്തെ
എയ്ഡഡ് പ്രൈമറി വിദ്യാലയങ്ങളിൽ,
സംരക്ഷിത അദ്ധ്യാപകരിൽ നിന്നും,
നിയമിക്കുന്നതിന്
ബാക്കിയായിട്ടുള്ള അധ്യാപകരുടെ
എണ്ണം ജില്ല തിരിച്ചു
വ്യക്തമാക്കാമോ;
(
ജി )
മാനേജർമാർ
ഒഴിവ് നീക്കിവെച്ചിട്ടും
സംരക്ഷിത അധ്യാപകരുടെ അഭാവം
കാരണം നിയമനം നടക്കാത്ത എ;യ്ഡഡ്
സ്കൂളുകൾ ഉണ്ടോ; എങ്കിൽ അത്തരം
സ്കൂളുകളിൽ 15.07.2021 -നു
റിട്ടയർമെന്റ് തസ്തികയിൽ
നിയമിച്ച അധ്യാപകരുടെ നിയമനം
അംഗീകരിക്കപ്പെടാത്ത സ്കൂളുകൾ
എത്രയാണെന്ന് ജില്ല തിരിച്ചു
വ്യക്തമാക്കാമോ?
1415.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എയ്ഡഡ്
സ്കൂള്‍ അധ്യാപക നിയമന
അംഗീകാരവുമായി ബന്ധപ്പെട്ട്
മേലടി, പേരാമ്പ്ര എ. ഇ.
ഓഫീസുകളിലും വടകര, താമരശ്ശേരി
ഡി. ഇ. ഓഫീസുകളിലും എത്ര
അപേക്ഷകള്‍ നിലവിലുണ്ടെന്നും
എത്ര കാലമായുള്ള അപേക്ഷകള്‍
തീര്‍പ്പാക്കാനുണ്ടെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
അപേക്ഷകള്‍
തീര്‍പ്പാക്കുന്നതിന്
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടി വിശദമാക്കാമോ;
(
സി )
വടകര
റോട്ടറി സ്കൂള്‍ ഫോർ ദി
ഹിയറിംഗ് ഇംപയേർഡിലെ അധ്യാപിക
ശ്രുതി ഭാസ്കറുടെ നിയമന
അംഗീകാരവുമായി ബന്ധപ്പെട്ട്
അപേക്ഷ ലഭിച്ചിട്ടുണ്ടോ;
(
ഡി )
നിലവിലുണ്ടായിരുന്ന
അധ്യാപിക, പി. എസ്. സി. നിയമനം
ലഭിച്ച് പോയതിനെ
തുടര്‍ന്നുണ്ടായ ഒഴിവിലേക്ക്
മാനേജര്‍ നിയമിച്ച
ശ്രുതിഭാസ്കറിന് നിയമന അംഗീകാരം
ലഭിക്കുന്നതിനുള്ള തടസ്സം
എന്താണെന്ന് വ്യക്തമാക്കാമോ?
1416.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൃശ്ശൂര്‍
ജില്ലയിലെ പാടൂര്‍ അലീമുല്‍
ഇസ്ലാം എച്ച്.എസ്.എസ്സി-ലെ
പ്രിന്‍സിപ്പല്‍ ഫൈസലിനെ
സര്‍വ്വീസില്‍ നിന്നും
സസസ്‌പെൻഡ് ചെയ്തിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ടിയാനെ
സസ്‌പെൻഡ് ചെയ്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(
സി )
ടിയാനെതിരെയുള്ള
അന്വേഷണ നടപടികള്‍ നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
(
ഡി )
ഇക്കാര്യത്തില്‍
കര്‍ശനമായ അന്വേഷണം
നടത്തുന്നതിനും അന്വേഷണം
വേഗത്തിലാക്കുന്നതിനും നടപടി
സ്വീകരിക്കുമോ; വിശദാംശങ്ങള്‍
നല്‍കാമോ?
1417.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്വകാര്യ
എയ്ഡഡ് സ്കൂളുകളിലെ അനദ്ധ്യാപക
- അനധ്യാപക നിയമനത്തിന്
ഭിന്നശേഷിക്കാര്‍ക്ക് നിശ്ചിത
ശതമാനം സംവരണം നല്‍കണമെന്ന
കോടതി നിര്‍ദ്ദേശത്തെ
തുടര്‍ന്നുള്ള പ്രതിസന്ധി
എന്താണെന്ന് വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
വിഷയം പരിഹരിക്കുന്നതിന് എന്ത്
നടപടികളാണ് സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ; ആയതിന് സത്വര
നടപടി സ്വീകരിക്കുമോ?
1418.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോട്ടയം
ജില്ലയിൽ എത്ര മലയാളം എല്‍.പി.
സ്കൂൾ ടീച്ചർ തസ്തികകൾ
ഉണ്ടെന്നും അതിൽ എത്രയെണ്ണം
ഒഴിഞ്ഞു കിടക്കുന്നു എന്നും,
പ്രസ്തുത ഒഴിവുകൾ
പി.എസ്.സി.ക്ക് റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ എന്നും
വ്യക്തമാക്കാമോ; ഇല്ലെങ്കിൽ
എപ്പോൾ റിപ്പോർട്ട് ചെയ്യും
എന്ന് വിശദമാക്കാമോ;
(
ബി )
കോട്ടയം
ജില്ലയിൽ എല്‍.പി. സ്കൂൾ ടീച്ചർ
തസ്തികകളില്‍ എംപ്ലോയ്‍മെന്റ്,
കരാർ, വർക്കിംഗ്
അറേഞ്ച്മെന്റ്, ഡെപ്യൂട്ടേഷൻ
വ്യവസ്ഥകളിൽ ആരൊക്കെ ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
ആറു
മാസത്തിൽ അധികമായി ലീവ് എടുത്ത്
നിൽക്കുന്ന എത്ര ആൾക്കാർ ഈ
തസ്തികകളിൽ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(
ഡി )
എസ്.എല്‍.പി.
(സി) നം. 9111-9124
(15.02.2022) ഉത്തരവ് പ്രകാരം
ഓരോ ജില്ലയിലും എത്ര യു.പി.
സ്കൂൾ അസിസ്റ്റന്റ് തസ്തികകളാണ്
പുതിയതായി
സൃഷ്ടിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
1419.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരുവിക്കര
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെടുന്ന 8
പഞ്ചായത്തുകളിലായിട്ടുള്ള
സര്‍ക്കാര്‍, എയ്ഡഡ്
സ്കൂളുകളുടെ പേര് വിവരം,
അദ്ധ്യാപക-അനദ്ധ്യാപക
ജീവനക്കാരുടെയും ദിവസവേതന
താല്‍ക്കാലിക ജീവനക്കാരുടെയും
അനുവദിക്കപ്പെട്ടിട്ടുള്ള
പോസ്റ്റുകളുടെയും
നിലവിലുള്ളവരുടെയും എണ്ണം,
ഒഴിവുകള്‍, വിദ്യാര്‍ത്ഥികളുടെ
എണ്ണം എന്നിവ പഞ്ചായത്ത്
തലത്തില്‍ പട്ടിക തിരിച്ച്
ലഭ്യമാക്കാമോ?
1420.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹൈസ്കൂൾ
അദ്ധ്യാപകരായി ജോലി ചെയ്യുമ്പോൾ
ബൈട്രാൻസഫർ പ്രമോഷനിലൂടെ ഹയർ
സെക്കണ്ടറി അധ്യാപകരാവുകയും
പിന്നീട് എച്ച്.എസ്.എ. ലീനിൽ
ഡി.പി.സി. ചേർന്ന് പ്രസ്തുത
അധ്യാപകരെ 2019- ല്‍ ഹൈസ്കൂൾ
ഹെഡ്മാസ്റ്ററായി നിയമിക്കുകയും
ചെയ്തുവെങ്കിലും ഇത്തരത്തില്‍
പ്രമോട്ട് ചെയ്യപ്പെട്ട
പ്രസ്തുത അധ്യാപകരുടെ
എച്ച്.എസ്.എസ്.ടി. സേവനകാലം
പരിഗണിച്ച് നോഷണലായി
എച്ച്.എസ്.എ-യുടെ ഹയർ ഗ്രേഡും,
സീനിയർ ഗ്രേഡും
അനുവദിക്കാതിരുന്നതിനാല്‍
ഇവർക്ക് അവരുടെ ജൂനിയറായ
ഹെഡ്മാസ്റ്റർമാരെക്കാൾ കുറഞ്ഞ
ശമ്പളമേ ലഭിക്കുന്നുള്ളു എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
എങ്കില്‍
എന്താണ് തടസ്സം എന്നും ഇത്തരം
കേസുകളില്‍ മുമ്പ് നോഷണലായി സമയ
ബന്ധിത ഹയര്‍ ഗ്രേഡ്
അനുവദിച്ചിരുന്നോ എന്നുമുള്ള
വിശദാംശം വെളിപ്പെടുത്തുമോ;
(
സി )
പുതിയ
ശമ്പള പരിഷ്ക്കരണ ഉത്തരവില്‍
ഇത് സംബന്ധിച്ച് വ്യക്തമായ
പരാമര്‍ശം ഇല്ല എന്ന
കാരണത്താലാണ് നോഷണലായി സമയ
ബന്ധിത ഹയര്‍ ഗ്രേഡ്
അനുവദിക്കുന്നതിന് എ.ജി.
തടസ്സവാദം ഉന്നയിക്കുന്നത് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
എങ്കില്‍
ഇത്തരത്തില്‍
ഹെഡ്‍മാസ്റ്റര്‍മാരായ
അദ്ധ്യാപകര്‍ക്ക് മുന്‍കാലത്ത്
നല്‍കി വന്നിരുന്ന പോലെ
സമയബന്ധിത ഹയര്‍ ഗ്രേഡ്
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ എന്ന്
വ്യക്തമാക്കുമോ?
1421.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹയര്‍
സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍
(ജൂനിയര്‍) റാങ്ക്
ലിസ്റ്റുകളില്‍ നിന്ന് സമാന
തസ്തികയായ വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി വകുപ്പിലെ നോണ്‍
വൊക്കേഷണല്‍ ടീച്ചര്‍
(ജൂനിയര്‍) തസ്തികയിലേക്ക് കൂടി
നിയമനം നടത്തുന്നത് സംബന്ധിച്ച്
(ഫയല്‍ നം. ജെ 4/117/2021)
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഹയര്‍
സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍
(ജൂനിയര്‍) റാങ്ക്
ലിസ്റ്റുകളില്‍ നിന്ന് സമാന
തസ്തികയായ നോണ്‍ വൊക്കേഷണല്‍
ടീച്ചര്‍ (ജൂനിയര്‍) ലേക്ക്
മുന്‍പും നിയമനം
നല്‍കിയിട്ടുള്ള സാഹചര്യത്തില്‍
ഇക്കാര്യത്തില്‍ അടിയന്തര നടപടി
കൈക്കൊള്ളുമോയെന്ന്
വ്യക്തമാക്കാമോ?
1422.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016-2021
സർക്കാർ എത്ര തൊഴിലവസരങ്ങളാണ്
സൃഷ്ടിച്ചതെന്ന് വിശദമാക്കാമോ?
1423.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം കേരള അക്കാഡമി ഫോര്‍
സ്കില്‍സ് എക്സലന്‍സ് മുഖേന
നടപ്പിലാക്കുന്ന
പദ്ധതികളെക്കുറിച്ച് ജില്ല
തിരിച്ച് വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ പുതുതായി അനുവദിച്ച
കൗശല്‍
കേന്ദ്രങ്ങളെക്കുറിച്ചുള്ള
വിശദവിവരം, നിലവിലെ സ്ഥിതി
എന്നിവ ലഭ്യമാക്കാമോ?
1424.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
കെട്ടിട നിർമ്മാണ തൊഴിലാളി
ക്ഷേമനിധി ബോർഡിന്റെ അധീനതയിൽ
ചാത്തന്നൂർ കൺസ്ട്രക്ഷൻ
അക്കാദമിക്കായി ഏറ്റെടുത്ത
പത്തേക്കർ സ്ഥലം
പ്രയോജനപ്പെടുത്തി കൺസ്ട്രക്ഷൻ
അക്കാദമി സ്ഥാപിക്കാനുള്ള
നടപടികളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ബി )
ചാത്തന്നൂർ
കൺസ്ട്രക്ഷൻ അക്കാദമി
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് വകുപ്പ്
മന്ത്രിയുടെ സാന്നിധ്യത്തിൽ
ജനപ്രതിനിധിയെയും ഡി.പി.ആർ.
തയ്യാറാക്കിയ സൊസൈറ്റിയെയും
ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി
ഒരു യോഗം ചേരണമെന്ന 17.03.2022
-ലെ യോഗ തീരുമാനം
നടപ്പിലാക്കുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1425.
ശ്രീമതി
സി. കെ. ആശ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തൊഴിലാളി ക്ഷേമനിധി ബോർഡുകളുടെ
പ്രവർത്തനം കാലോചിതമായി
പരിഷ്കരിക്കുന്നത് സംബന്ധിച്ച
വിഷയം സമഗ്രപഠനത്തിന്
വിധേയമാക്കേണ്ടതിന്റെ സാധ്യതകൾ
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
സംസ്ഥാന
സർക്കാരിന്റെ സാമൂഹിക ക്ഷേമ
പെൻഷനേക്കാൾ കുറഞ്ഞ തുക
ക്ഷേമനിധി പെൻഷനായി വിതരണം
ചെയ്യുന്ന ബോർഡുകൾ നിലവിലുണ്ടോ;
എങ്കിൽ സാമൂഹികക്ഷേമ പെൻഷന്‍
തുകയ്ക്ക് തുല്യമായ തുക
ക്ഷേമനിധി പെൻഷന്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ;
(
സി )
ക്ഷേമനിധി
ബോർഡുകളുടെ പ്രവർത്തന ചെലവുകൾ
വർദ്ധിക്കുന്നത് ഇവയുടെ
മുന്നോട്ടുള്ള പ്രവർത്തനത്തെ
ബാധിക്കുന്നുണ്ടോ; എങ്കിൽ ഇത്
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(
ഡി )
പ്രതിസന്ധിയിലായ
സമാനസ്വഭാവമുള്ള ക്ഷേമനിധി
ബോർഡുകൾ ലയിപ്പിക്കുന്നതിനുളള
സാധ്യതകൾ പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
1426.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിലെ എടരിക്കോട് ഇ.എസ്.ഐ
ആശുപത്രി സ്ഥാപിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
(
ബി )
പ്രസ്തുത
ആശുപത്രി സ്ഥാപിക്കണമെന്ന
ആവശ്യത്തിന്മേല്‍ സ്വീകരിച്ച
നടപടികൾ എന്തെല്ലാമെന്ന്
വിശദമാക്കാമോ?
1427.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരുവിക്കര
നിയമസഭാമണ്ഡലത്തിന് കീഴില്‍
വരുന്ന എട്ട് പഞ്ചായത്തുകളില്‍
നിലവില്‍ തൊഴിലെടുക്കുന്ന
അതിഥി തൊഴിലാളികളുടെ എണ്ണം,
അവരുടെ സംസ്ഥാനം എന്നീ
വിവരങ്ങള്‍ പഞ്ചായത്ത്
തലത്തില്‍ ലഭ്യമാക്കാമോ;
(
ബി )
അതിഥി
തൊഴിലാളികളുടെ വിവരശേഖരണവും
രജിസ്ട്രേഷനും ഉറപ്പു
വരുത്തുന്നതിനായി ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന
നൂതന പദ്ധതികളെക്കുറിച്ച്
വിശദമാക്കാമോ?
1428.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
എം വിൻസെൻറ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ സംസ്ഥാനത്ത് എത്ര
അതിഥി തൊഴിലാളികൾ കൊലപാതക
കേസുകളിൽ പ്രതികൾ ആയിട്ടുണ്ട്
എന്ന വിവരം തൊഴിൽ വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
അതിഥി
തൊഴിലാളികൾ കുറ്റകൃത്യങ്ങളിൽ
ഏർപ്പെടുന്ന സംഭവങ്ങൾ
വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ
സംസ്ഥാനത്ത് എത്തുന്ന ഇത്തരം
തൊഴിലാളികളുടെ ക്രിമിനൽ
പശ്ചാത്തലം പരിശോധിക്കുന്നതിന്
എന്ത് സംവിധാനമാണ് വകുപ്പ്
ഏർപ്പെടുത്തിയിട്ടുള്ളതെന്ന്
എന്ന് വ്യക്തമാക്കുമോ;
(
സി )
;അതിഥി
തൊഴിലാളികളുടെ രജിസ്ട്രേഷൻ
നടപടികൾക്കായി ഓൺലൈൻ സംവിധാനം
ഏർപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ
ഇവരുടെ ആധാർ ഉൾപ്പെടെയുള്ള
തിരിച്ചറിയൽ രേഖകളുടെ ആധികാരികത
ഉറപ്പാക്കിക്കൊണ്ട് മേൽവിലാസവും
പശ്ചാത്തലവും സംബന്ധിച്ച്
കൃത്യമായ വിവരശേഖരണത്തിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
1429.
ഡോ.
എം.കെ . മുനീർ
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ.
അബ്ദുല്‍ ഹമീദ് പി
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
രജിസ്റ്റർ ചെയ്തതിനേക്കാൾ അധികം
അതിഥി തൊഴിലാളികൾ ജോലി
ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വെളിപ്പെടുത്തുമോ;
(
ബി )
അതിഥി
തൊഴിലാളികളുടെ രജിസ്ട്രേഷൻ
കൃത്യമായി നടത്തണമെന്ന
നിർദ്ദേശം
പാലിക്കപ്പെടുന്നുണ്ടോ എന്നു
പരിശോധിക്കുന്നതിന് നിലവിലുളള
സംവിധാനം എന്താണെന്ന്
വ്യക്തമാക്കാമോ;
(
സി )
വ്യവസ്ഥകൾ
പാലിക്കാത്ത കരാറുകാർക്കെതിരെ
എന്ത് നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന് വ്യക്തമാക്കുമോ;
(
ഡി )
അതിഥിത്തൊഴിലാളികളുടെ
വിവരങ്ങൾ ശേഖരിക്കണമെന്ന ആവശ്യം
നടപ്പിലാക്കാൻ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
1430.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പള്ളിക്കത്തോട്
ഗവ. ഐ.ടി.ഐ.യില്‍
ഇലക്‌ട്രോണിക്, മെക്കാനിക്ക്
ട്രേഡിന്റെ എത്ര ബാച്ച്
നിലവിലുണ്ടെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
കോഴ്‌സ് പഠിച്ചിറങ്ങുന്ന
വിദ്യാര്‍ത്ഥികള്‍ക്ക് മാറിയ
കാലത്തില്‍ ജോലി സാധ്യത
വര്‍ദ്ധിച്ച് വരുന്നത്
കണക്കിലെടുത്ത് ഒരു ബാച്ച് കൂടി
അനുവദിക്കാന്‍ നടപടി
സ്വീകരിക്കാമോ;
(
സി )
പുതിയ
ബാച്ചിന് അധികചെലവ് ഉണ്ടാകില്ല
എന്ന വസ്തുത കണക്കിലെടുത്ത്
പുതിയ ബാച്ച് അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട് നല്‍കിയിട്ടുള്ള
നിവേദനത്തില്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ?
1431.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാേന്നി
നിയാേജകമണ്ഡലത്തില്‍ താലൂക്ക്
ആസ്ഥാനമായ കാേന്നിയില്‍ ലേബര്‍
ഓഫീസ് ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമാേ?
1432.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ചുമട്ടുതൊഴില്‍ മേഖലയില്‍
ഉണ്ടായിരുന്ന അനാരോഗ്യകരമായ
പ്രവണതകള്‍ അവസാനിപ്പിക്കാന്‍
കഴിഞ്ഞിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
തൊഴില്‍
സേവ ആപ്പിന്റെ ഉപയോഗം
സംബന്ധിച്ച് അറിയിക്കാമോ;
(
സി )
ആധുനിക
യന്ത്രങ്ങളുടെ വിപുലമായ
ഉപയോഗവും അവ
ഉപയോഗിക്കുന്നതില്‍
ചുമട്ടുതൊഴിലാളികളുടെ
വെെദഗ്ദ്ധ്യക്കുറവും
ചുമട്ടുതൊഴിലാളികളുടെ തൊഴില്‍
അവസരം കുറയ്ക്കുന്നതിനാല്‍
തൊഴിലാളികള്‍ക്ക് ആവശ്യമായ
പരിശീലനം നല്‍കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വെളിപ്പെടുത്തുമോ;
(
ഡി )
ചുമട്ടുതൊഴിലാളികളുടെ
തൊഴില്‍ അവകാശങ്ങള്‍
സംരക്ഷിക്കുന്നതിനും തൊഴിൽ
ചെയ്യുന്നതിനുമുള്ള സാഹചര്യം
നിലനില്‍ക്കുന്നുവെന്ന് ഉറപ്പ്
വരുത്തുന്നതിനും ഇടപെടല്‍
നടത്തുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
1433.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെന്മാറ
ഐ.റ്റി.ഐ. യ്ക്ക് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത് ഘട്ടംവരെയായി
എന്ന് വിശദമാക്കുമോ;
(
ബി )
പ്രസ്തുത
കെട്ടിട നിര്‍മ്മാണം എന്ന്
തുടങ്ങാന്‍ കഴിയുമെന്ന്
വിശദമാക്കുമോ?
1434.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ വാണിയംകുളം
പഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍
ഐ.ടി.ഐ. യുടെ വികസനത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
പുതിയ
കാലഘട്ടത്തിനനുസരിച്ച്
വാണിയംകുളം ഐ.ടി.ഐ. യ്ക്ക്
പുതിയ കോഴ്സുകള്‍
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ; പ്രസ്തുത
ഐ.ടി.ഐ. യ്ക്ക് സ്വന്തമായി എത്ര
സെന്റ് സ്ഥലം
സ്വന്തമായിട്ടുണ്ടെന്ന്
വിശദമാക്കാമോ?
1435.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഐ.ടി.ഐ.കളെ അന്താരാഷ്ട്ര
നിലവാരത്തിലാക്കുന്നതിനായി
എന്തെങ്കിലും പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ ഏറനാട് മണ്ഡലത്തിലെ
അരീക്കോട് ഐ.ടി.ഐ.യെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്നും
എന്തെല്ലാം പ്രവൃത്തികളാണ്
ചെയ്യാന്‍
ഉദ്ദേശിക്കുന്നതെന്നും
വെളിപ്പെടുത്തുമോ;
(
സി )
ഇല്ലെങ്കില്‍
ഐ.ടി.ഐ.കളെ
നവീകരിക്കുന്നതിനുള്ള
പദ്ധതിയില്‍ അരീക്കോട്
ഐ.ടി.ഐ.യെ കൂടി
ഉള്‍പ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
1436.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
മണ്ഡലത്തിലെ ജനറൽ ഐ.ടി.ഐ.,
വനിതാ ഐ.ടി.ഐ. കളില്‍ നൂതന
കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള
തടസ്സം എന്താണ്; വിശദമാക്കുമോ?
1437.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
മണ്ഡലത്തിലെ പെരിങ്ങോം
ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ പുതിയ
കോഴ്സുകള്‍
അനുവദിക്കുന്നതിനുള്ള
പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രൊപ്പോസലുകള്‍
പരിശോധിച്ച് പുതിയ കോഴ്സുകള്‍
അനുവദിക്കാന്‍ ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
അറിയിക്കാമോ?
1438.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം ചങ്ങനാശ്ശേരി നിയോജക
മണ്ഡലത്തിലെ ഐ.ടി.ഐ.കള്‍
നവീകരിക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ചങ്ങനാശ്ശേരി
വനിത ഐ.ടി.ഐ.യില്‍ പുതിയ
കോഴ്സുകള്‍ ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; വിശദാംശം
നല്‍കുമോ?
1439.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മടിക്കൈ
ഐ.ടി.ഐ.യിൽ പുതിയ കോഴ്സുകൾ
അനുവദിക്കുന്നതിന് നടപടികൾ
സ്വീകരിക്കുമോ;
(
ബി )
കെട്ടിടമടക്കം
നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ
എല്ലാം കണക്കിലെടുത്ത് പുതിയ
കോഴ്സുകൾ തുടങ്ങുന്നതിനുള്ള
കാലതാമസം ഒഴിവാക്കി നടപടികൾ
സ്വീകരിക്കാമോ;
(
സി )
മടിക്കൈ
ഗവൺമെന്റ് ഐ.ടി.ഐ. യിൽ ഏതൊക്കെ
കോഴ്സുകളാണ് നിലവിലുള്ളതെന്ന്
അറിയിക്കാമോ?
1440.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എംപ്ലോയ്‍മെന്റ്
എക്സ്ചേഞ്ചില്‍ പേര്
രജിസ്റ്റര്‍ ചെയ്തശേഷം
പുതുക്കാന്‍ കഴിയാതെ
വന്നവര്‍ക്കും കാര്‍ഡ്
നഷ്ടപ്പെട്ടവര്‍ക്കും
രജിസ്ട്രേഷന്‍
പുതുക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
1441.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍
എത്ര പേര്‍ ഉണ്ട് എന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇവര്‍ക്ക്
തൊഴിലവസരങ്ങള്‍
വര്‍ദ്ധിപ്പിക്കാനും തൊഴില്‍
വിദ്യാഭ്യാസം മുന്‍നിര്‍ത്തി
എല്ലാവര്‍ക്കും തൊഴില്‍
ഉറപ്പുവരുത്താനുമായി മുന്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചുവെന്നു
എന്നും നിലവിലെ സര്‍ക്കാര്‍
സ്വീകരിക്കാനുദ്ദേശിയ്ക്കുന്ന
പ്രധാന തുടര്‍പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ?
1442.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചിയാക്കില്‍
(കോംപ്രീഹെന്സീവ് ഹെല്‍ത്ത്
ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫ് കേരള)
പുതിയ രജിസ്ട്രേഷന്‍
എന്നത്തേയ്ക്ക് ആരംഭിക്കുമെന്ന്
വിശദമാക്കാമാേ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ അംഗത്വം
ലഭിയ്ക്കുന്നതിനുള്ള മാനദണ്ഡം
വിശദമാക്കാമാേ;
(
സി )
പല
കാരണങ്ങള്‍ കാെണ്ട് അംഗത്വ
കാര്‍ഡ് പുതുക്കുവാന്‍
സാധിക്കാത്തവര്‍ക്ക് ആയത്
പുതുക്കി നല്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
വ്യക്തമാക്കാമാേ?
|
|
|
|
|
|
|
|