UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 






  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 6th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
412.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. പി.വി.അൻവർ
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് ജി.എസ്.ടി. നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാന്‍ കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥയുണ്ടായിരുന്നോ; നിലവില്‍ നഷ്ടപരിഹാരം നല്‍കുന്നത് നിര്‍ത്തലാക്കിയിട്ടുണ്ടോ;
( ബി )
ഇത് കേരളത്തിന്റെ സാമ്പത്തിക ഘടനയില്‍ എത്രത്തോളം ആഘാതം സൃഷ്ടിക്കുമെന്ന് അറിയിക്കാമോ; വിശദാംശം നല്‍കാമോ;
( സി )
സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധിയില്‍ കേന്ദ്ര സർക്കാർ കൂടുതല്‍ വ്യവസ്ഥകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരത്തിലേക്കുള്ള കടന്നുകയറ്റമായി ഇതിനെ കാണാന്‍ കഴിയുമോ; ഇത് സംസ്ഥാന വികസനത്തെ ഏതെല്ലാം രീതിയില്‍ ബാധിക്കുമെന്ന് വിശദമാക്കാമോ;
( ഡി )
ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരത്തിലേക്കുള്ള കടന്നുകയറ്റമായി ഇതിനെ വിലയിരുത്തുന്നുണ്ടോ; വിശദമാക്കാമോ?
ആഭ്യന്തര ഉല്പാദനത്തിലെ വളർച്ച
413.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതൽ നാളിതുവരെ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ എത്ര ശതമാനം വളർച്ച ഉണ്ടായിട്ടുണ്ടെന്ന് സാമ്പത്തികവർഷാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ബി )
2016-17 മുതൽ നാളിതുവരെ സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യതയിൽ എത്ര ശതമാനം വളർച്ച ഉണ്ടായിട്ടുണ്ടെന്ന് സാമ്പത്തികവർഷാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
414.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് കോവിഡ് കാലയളവിൽ വിപണി വിലയേക്കാൾ കൂടിയ വിലയ്ക്ക് പി.പി.ഇ. കിറ്റുകൾ,സ്കാനർ, ഗ്ലൗസ് എന്നിവ വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ച് ധനകാര്യവകുപ്പ്പരിശോധനാ വിഭാഗം നടത്തിയ അന്വേഷണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അന്വേഷണം നടത്താനുണ്ടായ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത അന്വേഷണം ഏത് ഘട്ടത്തിലാണെന്നും ആയതിന്റെ പുരോഗതിയും വ്യക്തമാക്കാമോ;
( ഡി )
അന്വേഷണം അനന്തമായി നീളുന്നത് അഴിമതി നടത്തിയവരെ സംരക്ഷിക്കുന്നതിനാണെന്ന തരത്തിലുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
415.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണത്തിനായുള്ള പ്രത്യേക കമ്പനിക്ക് നാളിതുവരെ എത്ര കോടി രൂപ നൽകി എന്ന വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കമ്പനിക്ക് എത്ര തുക ഇനി നൽകാനുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണത്തിനായുള്ള പ്രത്യേക കമ്പനിക്ക് നാളിതുവരെ എത്ര കോടി രൂപ ലഭിച്ചു എന്നും എത്ര കോടി രൂപ ചെലവഴിച്ചു എന്നും വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ഡി )
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണത്തിനായുള്ള പ്രത്യേക കമ്പനി നാളിതുവരെ ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും എത്ര കോടി രൂപ വായ്പയായി സ്വീകരിച്ചു എന്നും ഇതിൽ ഓരോ സ്ഥാപനവും നൽകിയ വായ്പയുടെയും പലിശയുടെയും വിശദാംശങ്ങൾ നൽകാമോ?
ഫണ്ട് വക മാറ്റി ചെലവഴിച്ച മുൻ ഡി.ജി.പി.-യുടെ നടപടി സാധൂകരിക്കല്‍
416.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് വകുപ്പിൽ ക്വാർട്ടേഴ്സ് നിർമ്മിക്കാൻ അനുവദിച്ച ഫണ്ട് വക മാറ്റി ചെലവഴിച്ച മുൻ ഡി.ജി.പി. -യുടെ നടപടി സാധൂകരിക്കുന്നത് സംബന്ധിച്ചുള്ള ഫയൽ ധനകാര്യ വകുപ്പ് പരിശോധിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത ഫയലിൽ രേഖപ്പെടുത്തിയ ധനകാര്യവകുപ്പിന്റെ അഭിപ്രായം എന്താണെന്ന് വിശദമാക്കുമോ;
( സി )
ഫയലിൽ രേഖപ്പെടുത്തിയ പ്രസ്തുത അഭിപ്രായത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ?
പൊലീസ് ഉദ്യോഗസ്ഥര്‍ക്കായുള്ള ക്വാര്‍ട്ടേഴ്സ്
417.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കാന്‍ അനുവദിച്ച നാലു കോടി മുപ്പത്തിമൂന്ന് ലക്ഷം രൂപ വകമാറ്റി പകരം ഡി.ജി.പി.യുടെ ഔദ്യോഗിക വസതിയും ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്ക് വില്ലയും നിര്‍മ്മിച്ച നടപടി മന്ത്രിസഭ സാധൂകരിക്കുന്നതിന് മുൻപ് ധനവകുപ്പിന്റെ അഭിപ്രായം ആരാഞ്ഞിരുന്നോ; വകുപ്പിന്റെ അനുമതി തേടിയിരുന്നോ; എങ്കിൽ ഇതുസംബന്ധിച്ച് ധനവകുപ്പിന്റെ അഭിപ്രായം വിശദമാക്കാമോ; പ്രസ്തുത നടപടിയില്‍ ധനവകുപ്പ് സ്വീകരിച്ച നിലപാട് വിശദമാക്കാമോ;
( ബി )
പ്രസ്തുത നടപടിയില്‍ ഫണ്ട് വകമാറ്റം ക്രമവിരുദ്ധമാണെന്നും വകമാറ്റിയത് കേന്ദ്രഫണ്ടായതിനാല്‍ വരുംനാളുകളില്‍ കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ ധനസഹായം ലഭിക്കുന്നതില്‍ തടസ്സമാകുമെന്നും ഫണ്ട് വകമാറ്റിയതിനെതിരെ കര്‍ശന നടപടി വേണമെന്നുമുള്ള കുറിപ്പ് ധനവകുപ്പ് രേഖപ്പെടുത്തിയിരുന്നോ; വ്യക്തമാക്കാമോ?
കരാറുകാർക്ക് നൽകാനുള്ള തുക
418.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ വകുപ്പുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ആറ് വർഷക്കാലം അനുവദിച്ച തുക എത്രയാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഈ തുക മുഴുവൻ ചെലവഴിച്ചിട്ടുണ്ടോയെന്നും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടോയെന്നുമുള്ള വിവരങ്ങള്‍ ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
പൂർത്തീകരിച്ച പ്രവൃത്തികളുടെ കരാറുകാർക്ക് തുക നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇല്ലെങ്കിൽ ഏതെല്ലാം കരാറുകാരുടെ ഏതെല്ലാം പ്രവൃത്തികൾക്ക് എത്ര രൂപ വീതം നൽകാനുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ?
അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി തുക
419.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ വൻകിട അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി എത്ര തുക അനുവദിച്ചിട്ടുണ്ട്;
( ബി )
പ്രസ്തുത തുക ഏതൊക്കെ ശീർഷകത്തിലാണ് അനുവദിച്ചതെന്നും ഓരോ ശീർഷകത്തിൽ നിന്നും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങൾ സാമ്പത്തിക വർഷാടിസ്ഥാനത്തിൽ വ്യക്തമാക്കാമോ?
420.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനും വാക്സിനേഷനുമായി ഓരോ സാമ്പത്തിക വര്‍ഷവും ചെലവാക്കിയ തുക എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നിലവില്‍ നല്‍കിവരുന്ന സാമ്പത്തിക സഹായങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
കോവിഡ് പ്രതിരോധത്തിനും വാക്സിനേഷനും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായമോ മറ്റിതര സഹായങ്ങളോ ലഭ്യമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
421.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും സഞ്ചരിക്കുന്നതിനും അവരുടെ സുരക്ഷാക്രമീകരണങ്ങൾക്കുമായി വാഹനങ്ങൾ വാങ്ങുന്നതിന് അനുവദിച്ചിട്ടുള്ള തുകയും വാങ്ങിയ ഓരോ വാഹനങ്ങളുടെ വിലയും എത്രയാണെന്ന് ഓരോരുത്തരുടെയും പ്രത്യേകം വ്യക്തമാക്കുമോ?
മുഖ്യമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങൾ
422.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നശേഷം നാളിതുവരെ മുഖ്യമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങൾക്കായി സംസ്ഥാന ഖജനാവിൽ നിന്നും ആകെ അനുവദിച്ചിട്ടുള്ള തുക എത്രയാണെന്ന് ഇനം തിരിച്ചു വ്യക്തമാക്കുമോ?
423.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതായി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്തത് സര്‍ക്കാര്‍ തലത്തില്‍ വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ട് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ സംബന്ധിച്ച മുന്നറിയിപ്പായി കരുതിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ട് പുറപ്പെടുവിച്ചതിനുശേഷം ചെലവു ചുരുക്കലുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
424.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്ക് വേണ്ടി റിട്ടയേർമെന്റിന് ശേഷമുള്ള സങ്കല്പ് എന്ന പെൻഷൻ സ്കീം സംസ്ഥാനത്ത് നടപ്പിലാ ക്കിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്കീമിന്റെ നോഡല്‍ ഓഫീസർ ആരാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഉദ്യോഗസ്ഥനെ നിയോഗിച്ച് കൊണ്ടുള്ള ഗവണ്‍മെന്റ് ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ?
425.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ സമഗ്രവികസനം ലക്ഷ്യമിട്ട് പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കി പാക്കേജ് സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത ജില്ലയില്‍ ആകെ എത്ര കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
എത്ര വര്‍ഷത്തിനുള്ളില്‍ പ്രസ്തുത പാക്കേജ് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ഡി )
2022-23 ലെ സംസ്ഥാന ബഡ്ജറ്റില്‍ ഇടുക്കി പാക്കേജിനായി വകയിരുത്തിയ തുക എത്രയാണെന്ന് അറിയിക്കാമോ;
( ഇ )
പ്രസ്തുത തുക ഏതൊക്കെ മേഖലകളിലാണ് ചെലവഴിക്കുകയെന്നും ഈ തുക പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്നും വിശദമാക്കാമോ?
426.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കുമുള്ള "മെ‍ഡിസെപ്പ്" ഇൻഷുറൻസ്‌ പദ്ധതിയിൽ മെച്ചപ്പെട്ട ആശുപത്രികള്‍ കുറവാണ് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പരാതി പരിഹരിക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ;
( സി )
തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളുടെ പട്ടികയില്‍ ജില്ലയിലെ പ്രധാനപ്പെട്ട ആശുപശത്രികള്‍ ഇല്ലെന്നും നേത്രരോഗ ആശുപത്രികളുടെ എണ്ണം കൂടുതലാണ് എന്നുമുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ സാഹചര്യം സംജാതമായതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
അവിവാഹിതരായവര്‍ക്കും, നിയമപരമായി വിവാഹമോചനം നേടിയവര്‍ക്കും അവരുടെ മാതാപിതാക്കളെ മെഡിസെപ്പില്‍ ഗുണഭോക്താവായി ഉള്‍പ്പെടുത്തുവാന്‍ കഴിയുമോ; ഇല്ലെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( ഇ )
ഭാവിയിൽ മാതാപിതാക്കളെ ഗുണഭോക്താവായി ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമോ?
പൊതുശ്മശാനങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി
427.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുശ്മശാനങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ എവിടെയെല്ലാമാണ് പ്രസ്തുത പദ്ധതി വഴി ശ്മശാനങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും ഓരോന്നിനും നീക്കിവച്ച തുക എത്രയാണെന്നും വ്യക്തമാക്കാമോ;
( സി )
ഇവ ഓരോന്നിന്റെയും നിലവിലുള്ള സ്ഥിതി വിശദമാക്കാമോ?
കേരള ധന ഉത്തരവാദിത്വ നിയമം 2003
428.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ധന ഉത്തരവാദിത്ത നിയമം 2003 ഉം അതിന്റെ ഭേദഗതികളും അനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ എത്ര ശതമാനമാണ് പരമാവധി പൊതു കടത്തിന്റെ പരിധിയായി നിശ്ചയിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിയമം പ്രാബല്യത്തിൽ വന്നശേഷം ഏതൊക്കെ സാമ്പത്തിക വർഷങ്ങളിൽ ഇപ്രകാരം പൊതുകടം നിശ്ചിത പരിധിക്കുള്ളിൽ നിലനിർത്തുവാൻ കഴിഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
ഇല്ലായെങ്കിൽ മേൽപ്പറഞ്ഞ നിയമത്തിലെ ബന്ധപ്പെട്ട വ്യവസ്ഥകളുടെ ലംഘനമല്ലേ; ഇക്കാര്യത്തിൽ സർക്കാരിന്റെ അഭിപ്രായം സഹിതം വിശദാംശങ്ങൾ നൽകാമോ?
429.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം നിലവിൽ ആകെ എത്ര തുകയുടെ വായ്പയ്ക്ക് ഗ്യാരണ്ടി നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; ഇത് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ എത്ര ശതമാനമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വായ്പകൾക്കുള്ള ഗ്യാരണ്ടി കമ്മീഷന്‍ ഇനത്തിൽ സംസ്ഥാനം നാളിതുവരെ എത്ര തുക പിരിച്ചെടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( സി )
മേൽപ്പറഞ്ഞ ഗ്യാരണ്ടി കമ്മീഷൻ തുക ഏത് രീതിയിലാണ് വിനിയോഗിച്ചത് എന്ന് അറിയിക്കുമോ?
സംസ്ഥാന പൊതുകടം-പലിശയിനത്തിനുള്ള തിരിച്ചടവ്
430.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ പൊതു കടം നിലവിൽ എത്രയാണെന്ന് വ്യക്തമാക്കുമോ; ഇത് വാർഷിക ആഭ്യന്തര ഉൽപാദനത്തിന്റെ എത്ര ശതമാനമാണെന്ന് വ്യക്തമാക്കുമോ;
( ബി )
2011-12 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന്റെ കാലിക വരവിന്റെ എത്ര ശതമാനം പലിശയിനത്തിനുള്ള തിരിച്ചടവിനായി മാറ്റിവെച്ചിരുന്നു എന്ന് വ്യക്തമാക്കുമോ;
( സി )
2021-22 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന്റെ കാലിക വരവിന്റെ എത്ര ശതമാനം പലിശയിനത്തിനുള്ള തിരിച്ചടവിനായി ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ ?
റിസർവ് ബാങ്ക് വായ്‌പ പലിശ നിരക്ക് വർദ്ധിപ്പിച്ചത് മൂലമുള്ള അധിക ബാധ്യത
431.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിസർവ് ബാങ്ക് വായ്‌പ നിരക്കിൽ അടിക്കടി വർദ്ധനവ് വരുത്തുന്നത് മൂലം സംസ്ഥാനത്തെ പദ്ധതി നിർവഹണത്തിലും ജനങ്ങളുടെ ജീവിത നിലവാരത്തിലുമുണ്ടാകുന്ന ദുരിതപൂർണമായ മാറ്റങ്ങൾ ശ്രദ്ധയിൽ വന്നിട്ടുണ്ടോ;
( ബി )
ഈ വർഷം മൂന്ന് പ്രാവശ്യം പലിശ നിരക്കിൽ വർദ്ധനവ് വരുത്തിയത് മൂലം ഉൽപ്പന്നങ്ങളുടെ വിലയിലും, കാർഷിക വ്യവസായിക വാണിജ്യ ഗാർഹിക ആവശ്യങ്ങള്‍ക്കായി വ്യക്തികൾ എടുത്ത വായ്‌പയിലും ഏതെല്ലാം തരത്തിൽ പ്രതികൂല മാറ്റങ്ങൾ ഉണ്ടാകുമെന്ന് കണക്കാക്കിയിട്ടുണ്ടോ;
( സി )
സാധാരണ ജനങ്ങൾക്ക് ഇത് മൂലം ഉണ്ടാകുന്ന അധിക ബാധ്യതയിൽ നിന്നും അവരെ സഹായിക്കുവാൻ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?
കടമെടുപ്പ് പരിധി
432.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ കടമെടുപ്പ് പരിധി നടപ്പ് സാമ്പത്തിക വർഷം എത്രയാണ്; നാളിതുവരെ ഈ സാമ്പത്തിക വർഷം എത്ര രൂപ കടം എടുത്തിട്ടുണ്ട്;
( ബി )
2016-17 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും കേരളം കടമെടുത്ത തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
433.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ ആഭ്യന്തര കടം നിലവിൽ എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
കേന്ദ്രസർക്കാരിൽ നിന്നുള്ള വായ്പകളും മുൻകൂറുകളും ഇനത്തിൽ എത്ര രൂപയാണ് കടം ആയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തിന്റെ ആകെ പൊതു കടം എത്രയാണെന്ന് വ്യക്തമാക്കുമോ?
പൊതു കടം
434.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന്റെ ആകെ പൊതു കടം എത്രയായിരുന്നു എന്ന് വ്യക്തമാക്കുമോ;
( ബി )
നിലവിൽ സംസ്ഥാനത്തിന്റെ പൊതു കടം എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
2016-17 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും പൊതു കടത്തിൽ ഉണ്ടായ വർദ്ധനവ് എത്രയാണെന്ന് വ്യക്തമാക്കുമോ?
വായ്പ പരിധി
435.
ശ്രീമതി.ഉമ തോമസ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വർഷം കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ വായ്പ പരിധി ജി.എസ്.ഡി.പി. യുടെ എത്ര ശതമാനമായാണ് ഉയർത്തിയത്;
( ബി )
എന്തൊക്കെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഇപ്രകാരം വായ്പ പരിധി ഉയർത്തി നൽകിയത്;
( സി )
ഈ ഇനത്തിൽ പ്രസ്തുത സാമ്പത്തിക വർഷം എത്ര കോടി രൂപയുടെ അധിക വായ്പ സമാഹരിക്കാൻ സാധിച്ചു;
( ഡി )
മേൽപ്പറഞ്ഞ വ്യവസ്ഥകളിൽ ഏതൊക്കെ കാര്യങ്ങൾ സംസ്ഥാന സർക്കാർ പാലിച്ചിട്ടുണ്ട് വിശദാംശം നൽകുമോ?
സർക്കാർ ഗ്യാരണ്ടിയിൽ എടുത്തിട്ടുള്ള കടം
436.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി, പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയവ സർക്കാർ ഗ്യാരണ്ടിയിൽ എടുത്തിട്ടുള്ള നിലവിലുള്ള കടം എത്ര രൂപയാണ്; ഇത് സംസ്ഥാനത്തിന്റെ പൊതുകടമായി കണക്കാക്കുന്നുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
ഇപ്രകാരം സർക്കാർ ഗ്യാരണ്ടിയിൽ എടുത്തിട്ടുള്ള കടം സംസ്ഥാനത്തിന്റെ പൊതു കടമായി കണക്കാക്കണമെന്ന് അക്കൗണ്ടന്റ് ജനറലോ കേന്ദ്രസർക്കാരോ നിർദ്ദേശം നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; വിശദവിവരങ്ങൾ നൽകാമോ;
( സി )
സംസ്ഥാനത്തിന്റെ പൊതു കടവും കിഫ്‌ബി, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവ സർക്കാർ ഗ്യാരണ്ടിയിൽ എടുത്ത കടവും ചേർത്ത് എത്ര രൂപയാണ് ആകെ കടം എന്നറിയിക്കാമോ; വിശദവിവരങ്ങൾ നൽകാമോ?
സംസ്ഥാനം ഗ്യാരന്റി നൽകിയിട്ടുള്ള വായ്പകള്‍
437.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വർഷത്തിൽ സംസ്ഥാനം ആകെ എത്ര തുകയുടെ വായ്പയ്ക്ക് ഗ്യാരന്റി നൽകിയിരുന്നുവെന്ന് അറിയിക്കാമോ;
( ബി )
പിന്നീടുള്ള ഓരോ സാമ്പത്തിക വർഷവും ഗ്യാരന്റി ഇനത്തിൽ ഉണ്ടായ വർദ്ധനവ് എത്രയാണെന്ന് വ്യക്തമാക്കുമോ; നിലവിൽ എത്ര തുകയുടെ വായ്പയ്ക്ക് ഗ്യാരന്റി നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ വായ്പാ തിരിച്ചടവിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാണോ; വിശദാംശം നൽകുമോ?
ആളോഹരി കടബാധ്യത
438.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജൂൺ ഒന്നിന് സംസ്ഥാനത്തെ ആളോഹരി കടബാധ്യത എത്രയായിരുന്നു എന്ന് വ്യക്തമാക്കുമോ;
( ബി )
നിലവില്‍ ആളോഹരി കടബാധ്യത എത്രയാണ്; അറിയിക്കുമോ;
( സി )
2016 മുതൽ 2022 വരെയുള്ള കാലയളവിൽ ഓരോ സാമ്പത്തിക വർഷവും ആളോഹരി കടബാധ്യതയിലുണ്ടായ വർദ്ധനവ് എത്രയാണെന്ന് വ്യക്തമാക്കുമോ?
439.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2000 ജൂലൈ 24ന് കേരളം സന്ദർശിച്ച എ.ഡി.ബി ഉദ്യോഗസ്ഥർ സർക്കാരുമായി നടത്തിയ ചർച്ചയിൽ പബ്ലിക് റിസോഴ്സസ് മാനേജ്മെന്റിന് ധനസഹായം നൽകുന്നത് സംബന്ധിച്ചു് തീരുമാനമെടുത്തിരുന്നോ;വിശദാംശം നൽകുമോ;
( ബി )
2000 ഓഗസ്റ്റ് 12 ന് ചേർന്ന മന്ത്രിസഭായോഗം എ.ഡി.ബി വായ്പ സംബന്ധിച്ച വ്യവസ്ഥകൾ അംഗീകരിച്ചിരുന്നോ;എങ്കിൽ പ്രസ്തുത തീരുമാനത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത വായ്പ സംബന്ധിച്ച് സർക്കാർ തത്വത്തിൽ അംഗീകരിച്ച വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റുന്നതിന് നടപടി
440.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ജൂലായ് 31 വരെയുള്ള സംസ്ഥാനത്തിന്റെ കടബാധ്യത എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
ഫിസ്കല്‍ റെസ്പോണ്‍സിബിലിറ്റി ആന്റ് ബഡ്ജറ്റ് മാനേജ്മെന്റ് ആക്ട് പ്രകാരം കടം വാങ്ങുന്നതിനുള്ള പരിധി സംസ്ഥാനത്തിന്റെ ആഭ്യന്തര മൊത്ത വരുമാനത്തിന്റെ മൂന്ന് ശതമാനം എന്ന നിരക്കില്‍ നിലനിര്‍ത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
ജി.എസ്.ടി. വരുമാനത്തിന്റെ പങ്കുവെയ്ക്കല്‍ അവസാനിച്ച സാഹചര്യത്തില്‍ നിലവിലുള്ളതും പുതിയതുമായ സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റുന്നതിന് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്താമോ;
( ഡി )
അവശ്യ സാധനങ്ങളുടെ മേല്‍ ചുമത്തിയ അഞ്ച് ശതമാനം ജി.എസ്.ടി. നികുതി പൂര്‍ണമായി പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കുമോ?
സംസ്ഥാനത്തിന്റെ കടബാധ്യതയുടെ തിരിച്ചടവ്
441.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ കടബാധ്യതയുടെ തിരിച്ചടവ് ഇനത്തിൽ ആവശ്യമായിരുന്ന തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
2022-23 സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ കടബാധ്യതയുടെ തിരിച്ചടവിനത്തിൽ ആവശ്യമുള്ള തുക എത്രയാണെന്ന് വ്യക്തമാക്കുമോ; തിരിച്ചടവ് ബാധ്യതകൾ ഇനം തിരിച്ച് വ്യക്തമാക്കുമോ?
കേരളത്തിന്റെ പൊതു കടം
442.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1956 നവംബർ ഒന്നിന് കേരളത്തിന്റെ ആകെ പൊതു കടം എത്രയായിരുന്നു എന്ന് വ്യക്തമാക്കുമോ;
( ബി )
2016 ജൂൺ ഒന്നിന് കേരളത്തിന്റെ പൊതു കടം എത്രയായിരുന്നു എന്ന് വ്യക്തമാക്കുമോ;
( സി )
2022 ആഗസ്റ്റ് ഒന്നിന് കേരളത്തിന്റെ പൊതു കടം എത്രയാണെന്ന് വ്യക്തമാക്കുമോ?
വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി
443.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള സംസ്ഥാനത്തെ വിലക്കയറ്റ തോത് ഇപ്പോള്‍ എത്രയാണെന്ന് അറിയിക്കാമോ;
( ബി )
നഗര ഗ്രാമീണ വ്യത്യാസമില്ലാതെ ജനങ്ങളെ ബാധിക്കുന്ന അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കാൻ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഭക്ഷ്യപൊതുവിതരണ വകുപ്പിന് പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
444.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല നിയോജകമണ്ഡലത്തിലെ വെള്ളറട ഗ്രാമപ‍ഞ്ചായത്തില്‍ കിഫ്‍ബിയുടെ ധനസഹായത്തോടെ തീരദേശ വികസന കോര്‍പ്പറേഷന്‍ നിര്‍വ്വഹണ ഏജന്‍സിയായിട്ടുള്ള പനച്ചമൂട് മത്സ്യ മാര്‍ക്കറ്റ് നവീകരണ പ്രവൃത്തി നാളിതുവരെ ആരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ കാര്യകാരണ സഹിതമുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി നല്‍കുമ്പോള്‍ പദ്ധതി അടങ്കല്‍ തുക തിരിച്ചടവ് എന്ന നിബന്ധന ഇല്ലായിരുന്നുയെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത തീരുമാനപ്രകാരം നിലവില്‍ ഗ്രാമപഞ്ചായത്തിനോട് നിര്‍ദ്ദേശിച്ചിട്ടുള്ള പദ്ധതി അടങ്കല്‍ തുക തിരിച്ചടവ് പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കി എത്രയും വേഗം പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
445.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ പ്രധാന റോഡായ പി.യു.കെ.സി. റോഡിന്റെ രണ്ടാം ഘട്ട പ്രവൃത്തിയുടെ ഡി.പി.ആര്‍. കിഫ്ബി അംഗീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഉള്ളിയേരി മുതല്‍ കുറ്റ്യാടി വരെയുള്ള രണ്ടാം ഘട്ട പ്രവൃത്തിക്ക് എത്ര കോടി രൂപയുടെ എസ്റ്റിമേറ്റാണ് ഭരണ വകുപ്പ് അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുള്ളതെന്നും ഇതില്‍ ഭൂമി ഏറ്റെടുക്കുന്നതിനായി എത്ര തുക ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിശദാംശം ലഭ്യമാക്കാമോ?
പിഴല-കടമക്കുടി പാലത്തിന് കിഫ്ബി അംഗീകാരം
446.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ കടമക്കുടി ഗ്രാമപഞ്ചായത്തിലെ നാല്‍പ്പത് കോടി രൂപയ്ക്ക് ഭരണാനുമതി ലഭ്യമായിട്ടുള്ള പിഴല-കടമക്കുടി പാലത്തിന് കിഫ്ബി അംഗീകാരം ലഭ്യമാക്കുന്നതില്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
കിഫ്ബി അംഗീകാരം എന്നത്തേക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
കിഫ്‌ബി മുഖേന സമാഹരിച്ച തുക
447.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാളിതുവരെ കിഫ്‌ബി മുഖേന സമാഹരിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ; ഇതിൽ എത്ര തുക നാളിതുവരെ ചെലവഴിച്ചിട്ടുണ്ട്;
( ബി )
ഇതിൽ എത്ര തുക പരസ്യത്തിനായി ചെലവഴിച്ചിട്ടുണ്ട്;
( സി )
എത്ര തുക വരുമാനം വർധിപ്പിക്കാൻ സഹായകമാകുന്ന ഉൽപാദനക്ഷമമായ പദ്ധതികൾക്കായി വിനിയോഗിച്ചിട്ടുണ്ട്;
( ഡി )
എത്ര തുക കിഫ്‌ബിയുടെ ഭരണനിർവഹണത്തിനായി ചെലവഴിച്ചിട്ടുണ്ട്;
( ഇ )
എത്ര തുക അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ട്;അറിയിക്കാമോ?
പാലക്കാട്-പൊള്ളാച്ചി റോഡ് നവീകരണം
448.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് വിനിയോഗിച്ച് നവീകരിക്കുന്ന പാലക്കാട്-പാറ-പൊള്ളാച്ചി റോഡിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ; പ്രസ്തുത റോഡ് എത്ര മീറ്റര്‍ വീതിയിലാണ് നവീകരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെല്ലാം നടപടി ക്രമങ്ങളാണ് ഇനി പൂര്‍ത്തീകരിക്കേണ്ടത്; വ്യക്തമാക്കാമോ;
( സി )
എത്ര കോടി രൂപ വിനിയോഗിച്ചാണ് പ്രസ്തുത റോ‍ഡ് നവീകരണ പ്രവൃത്തി നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ?
449.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കിഫ്ബി ധനസഹായമായി സംസ്ഥാനത്ത് എത്ര തുകയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ സര്‍ക്കാര്‍ കാലയളവില്‍ തുടക്കമിട്ടതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിനായി ഓരോ ജില്ലയിലുമായി എത്ര തുകയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷ്യമിട്ടു എന്നും ആയതില്‍ ധനകാര്യ അനുമതി എത്ര തുകയ്ക്ക് നാളിതുവരെ ലഭ്യമായി എന്നും ഉദ്യോഗസ്ഥ വീഴ്ച മൂലം ധനകാര്യ അനുമതി ലഭ്യമാകാത്തത് എത്ര തുകയുടെ എന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത വികസന പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കുവാനായി ധനകാര്യ അനുമതിയ്ക്കായി കുറ്റമറ്റ രീതിയില്‍ അപേക്ഷകള്‍ സ്വീകരിയ്ക്കുന്നതിനായി ധനകാര്യ വകുപ്പ് സ്വീകരിച്ചു വരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?
450.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ കിഫ്ബി മുഖാന്തിരം ഏറ്റെടുത്ത കായപ്പനച്ചി-കുന്നുംചിറ-പുതിയങ്ങാടി(എടച്ചേരി), കരിങ്ങാട്-കൈവലി റോഡുകള്‍ക്ക് ഭരണാനുമതി ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
കൊടുവള്ളി സിറാജ് ഫ്ലൈഓവറിന്റെയും തുരങ്കപാതയുടെയും നിർമ്മാണം
451.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന കൊടുവള്ളി നിയോജകമണ്ഡലത്തിൽ പ്രഖ്യാപിച്ചിട്ടുള്ള സിറാജ് ഫ്ലൈഓവറിന്റെയും തുരങ്കപാതയുടെയും നിർമ്മാണ പദ്ധതിക്ക് എത്ര തുകയാണ് ഭരണാനുമതി നൽകിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് വിശദീകരിക്കുമോ;
( സി )
ഈ പദ്ധതിക്ക് ബദലായി ഏതെങ്കിലും പദ്ധതി ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ അതിന്റെ വിശദാംശം നൽകുമോ; ഇതിനായി ഏതെങ്കിലും ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ?
452.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ അരുവിത്തുറ-ഭരണങ്ങാനം റോഡിലെ ചിറ്റാറ്റിൻകര പാലത്തിന് കാലപ്പഴക്കവും വെള്ളപ്പൊക്കവും മൂലം ബലക്ഷയം സംഭവിച്ചതിനാൽ പ്രസ്തുത പാലത്തിന്റെ പുനർ നിർമ്മാണം കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിന്മേൽ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പാലത്തിന്റെ നിർമ്മാണം കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
453.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നതും പ്രായോഗികമല്ലാത്തതിനാല്‍ ഫണ്ട് മറ്റ് സ്കൂളുകള്‍ക്ക് നല്‍കിയതുമായ എത്ര പ്രവൃത്തികളാണ് കോഴിക്കോട് ജില്ലയിലുള്ളതെന്ന് വിശദമാക്കാമോ;
( ബി )
മാവൂര്‍ പഞ്ചായത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി മണക്കാട് ഗവണ്‍മെന്റ് യു.പി. സ്കൂളിന് അനുവദിച്ച ഒരു കോടി രൂപയുടെ പ്രവൃത്തി സാങ്കേതിക കാരണം കൊണ്ട് ആരംഭിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടോ;
( സി )
എങ്കില്‍ നിലവില്‍ അഞ്ഞൂറിനടുത്ത് കുട്ടികള്‍ പഠിക്കുന്ന പൊതുവയല്‍ പഞ്ചായത്തിലെ വെള്ളിപറമ്പ ഗവ. എല്‍.പി. സ്കൂളിന് കെട്ടിടം നിര്‍മ്മിക്കാന്‍ പ്രസ്തുത തുക മാറ്റി നല്‍കുന്ന കാര്യം പരിഗണിക്കുമോ?
454.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന റാന്നി നിയോജക മണ്ഡലത്തിൽ ഭരണാനുമതി ലഭിച്ച് നടപ്പാക്കിവരുന്ന പൂർത്തിയായതും പ്രാരംഭഘട്ടത്തിലുള്ളതും തുടങ്ങാനിരിക്കുന്നതുമായ വിവിധ പദ്ധതികളുടെ സംക്ഷിപ്ത വിവരണം പട്ടികരൂപത്തിൽ വകുപ്പ് തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി പട്ടികരൂപത്തിൽ വിശദീകരിക്കാമോ;
( സി )
സ്ഥലമേറ്റെടുക്കൽ ആവശ്യമായി വരുന്ന പദ്ധതികൾ ഏതൊക്കെയാണ്; നിലവിലെ സ്ഥിതി വിശദമാക്കാമോ?
കിഫ്‌ബി വായ്പകളുടെ തിരിച്ചടവ്
455.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ഗ്യാരണ്ടിയിൽ വൻതോതിൽ വായ്പ എടുത്തിട്ടുള്ള കിഫ്‌ബി, ഉൽപാദനക്ഷമമായ പദ്ധതികളിലൂടെ വായ്പ തിരിച്ചടവിനുള്ള വരുമാനമാർഗങ്ങൾ സ്വന്തമായി കണ്ടെത്തും എന്ന വ്യവസ്ഥയിലാണോ രൂപീകരിച്ചിട്ടുള്ളത്; വിശദാംശം നൽകുമോ;
( ബി )
വായ്പയിലൂടെ എത്ര തുക നാളിതുവരെ കിഫ്‌ബി സമാഹരിച്ചിട്ടുണ്ടെന്നും ഇതിൽ എത്ര തുക മേൽപ്പറഞ്ഞ ഉൽപാദനക്ഷമമായ പദ്ധതികൾക്കായി നാളിതുവരെ ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
കിഫ്‌ബി വായ്പകളുടെ തിരിച്ചടവ് ബാധ്യത സംസ്ഥാനത്തിന്റെ പൊതു കടത്തിന്റെ ഭാഗമായി കണക്കാക്കിയിരിക്കുന്ന സാഹചര്യത്തിൽ, കിഫ്‌ബി മുഖേന ചെലവഴിക്കുന്ന തുകയുടെ നിശ്ചിത ശതമാനം വരുമാനം ഉറപ്പാക്കുന്ന ഉത്പാദനക്ഷമമായ പദ്ധതികൾക്കായി വിനിയോഗിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനും വായ്പ തുക ഉപയോഗിച്ച് പരസ്യങ്ങൾ നൽകുന്നത് ഉൾപ്പെടെയുള്ള ചെലവുകൾ ഒഴിവാക്കുന്നതിനും എന്ത് സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?
പടന്നക്കാട് മേൽപ്പാലം -വെള്ളരിക്കുണ്ട് റോഡ്‌ കിഫ്‌ബി പദ്ധതി
456.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പടന്നക്കാട് മേൽപ്പാലം -വെള്ളരിക്കുണ്ട് റോഡ്‌ അഭിവൃദ്ധിപ്പെടുത്തുന്ന പദ്ധതിക്ക് കിഫ്‌ബി അനുമതി നൽകിയോ എന്ന് അറിയിക്കുമോ;
( ബി )
അനുമതി നൽകുന്നതിൽ കാലതാമസം നേരിടുന്നതിനുള്ള കാരണങ്ങൾ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്ക് എന്നത്തേക്കു അനുമതി നൽകാൻ കഴിയുമെന്ന് വിശദമാക്കാമോ?
457.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതി പ്രകാരം ആറ്റിങ്ങൽ നിയാേജക മണ്ഡലത്തിലെ വക്കം-മങ്കുഴി മാര്‍ക്കറ്റ്, നിലയ്ക്കാമുക്ക് മാര്‍ക്കറ്റ്, കിളിമാനൂര്‍ പുതിയകാവ് മാര്‍ക്കറ്റ് എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമാേ?
ചെട്ടികാട് ആശുപത്രിയുടെ നിര്‍മ്മാണം
458.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്ന ചെട്ടികാട് ആശുപത്രി നിര്‍മ്മാണത്തിലെ കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
459.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന ധനസഹായം ലഭ്യമാക്കുന്ന പദ്ധതികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ചീഫ് പ്രാേജക്ട് എക്സാമിനറുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ഷന്‍ അതോറിറ്റി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത അതോറിറ്റിയില്‍ ഏതു വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത് എന്നതിന്റെ വിശദവിവരം നല്‍കുമോ;
( ബി )
ധനകാര്യ വകുപ്പിന്റെ സാങ്കേതിക പരിശോധനാ സംവിധാനമായ സി.റ്റി.ഇ.(ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍)യെ ഒഴിവാക്കി ഇന്‍സ്പെക്ഷന്‍ അതോറിറ്റി രൂപീകരിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നത് വിശദമാക്കുമോ;
( സി )
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ചെയ്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത കരാറുകാര്‍ സമര്‍പ്പിച്ച ബില്ലിന്മേല്‍ കുടിശ്ശിക ഉണ്ടോയെന്ന് ജില്ലതിരിച്ച് വ്യക്തമാക്കാമോ?
കിഫ്ബി അംഗീകരിച്ച പദ്ധതികൾ
460.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ നാളിതുവരെ അംഗീകരിച്ച പദ്ധതികളും അവയുടെ നിലവിലെ സ്ഥിതിയും അതിനായി ചെലവഴിച്ച തുകയും വിശദമാക്കാമോ;
( ബി )
അംഗീകാരം നൽകി രണ്ടുവർഷം കഴിഞ്ഞിട്ടും ആരംഭിക്കാത്ത പദ്ധതികൾ എത്രയെന്നും അവ തുടങ്ങാത്തതിന് കാരണം എന്താണെന്നും വെളിപ്പെടുത്തുമോ;
( സി )
നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ കഴിയാത്ത പദ്ധതികൾ എത്രയെന്നും അവ പൂർത്തികരിക്കുന്നതിനുള്ള തടസ്സമെന്തെന്നും വിശദമാക്കാമോ;
( ഡി )
പ്രവൃത്തി തുടങ്ങി കഴിഞ്ഞശേഷം കരാറുകാരൻ ഉപേക്ഷിച്ചുപോയ പദ്ധതികൾ നിലവിലുണ്ടോ; എങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കുമോ;
( ഇ )
ഒരു പദ്ധതിക്ക് ഭരണാനുമതി നൽകുന്നത് മുതല്‍ അന്തിമ ബിൽ നല്‍കുന്നത് വരെയുള്ള നടപടി​ക്രമങ്ങൾ എന്തെല്ലാമാണെന്നും പദ്ധതി നടത്തിപ്പിൽ കിഫ്ബിയുടെ ഭാഗത്തുനിന്നും എന്തെല്ലാം ഇടപെടലുകൾ നടത്തുന്നുണ്ടെന്നും അത് പ്രവൃത്തിയെ ബാധിക്കാറുണ്ടോയെന്നും വെളിപ്പെടുത്തുമോ;
( എഫ് )
കിഫ്‌ബി എസ്. പി. വി. കൾക്കായി പി. എം. സി. യെ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ എന്ത് അടിസ്ഥാനത്തിലാണ് പി‌. എം‌. സി. കളെ നിയമിച്ചിരിക്കുന്നതെന്നും പി. എം. സി. ക്കു നൽകുന്ന ഫീസ് എന്തു മാനദണ്ഡത്തിലാണ് നിശ്ചയിച്ചിരിക്കുന്നതെന്നും ഫീസ് എത്രയാണെന്നും അറിയിക്കുമോ; പ്രസ്തുത ഫീസ് ഇനത്തിൽ നാളിതുവരെ എത്ര തുക നല്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ജി )
നിലവില്‍ കിഫ്ബിയുടെ പ്രവൃത്തികൾ ചെയ്യുന്ന എസ്. പി. വി. കള്‍ ഏതെല്ലാമാണെന്നും ഇവയില്‍ ഏതെല്ലാം എസ്. പി. വി. കളാണ് കിഫ്ബി പ്രവൃത്തികൾ ഏറ്റെടുത്തിട്ടുള്ളതെന്നും അറിയിക്കാമോ?
കിഫ്ബി മുഖാന്തരം തുക അനുവദിച്ച സ്കൂളുകള്‍
461.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് ആലപ്പുഴ നിയോജകമണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്ന പദ്ധതിയുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം തുക അനുവദിച്ച സ്കൂളുകളുടെ പേര്, അനുവദിച്ച തുക, നിര്‍വ്വഹണ ഏജന്‍സി എന്നിവയുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
മണ്ഡലത്തിലെ മേല്‍പ്പറഞ്ഞ വിദ്യാലയങ്ങളിലെ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദീകരിക്കാമോ?
കിഫ് കോണ്‍ കണ്‍സള്‍ട്ടന്‍സി കമ്പനി
462.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിക്ക് കീഴില്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയായി കിഫ് കോണ്‍ എന്ന കമ്പനി സ്ഥാപിക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ പ്രസ്തുത കമ്പനിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത കമ്പനി സ്ഥാപിക്കുന്നതിലേക്കാവശ്യമായ തുക ഏത് രീതിയില്‍ കണ്ടെത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
ആയതിന് സര്‍ക്കാര്‍ ധനസഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏത് അക്കൗണ്ട് ശീര്‍ഷകത്തില്‍ നിന്നാണ് തുക നല്‍കുന്നത്; വിശദമാക്കാമോ;
( ഇ )
പ്രസ്തുത കമ്പനിയുടെ പ്രവര്‍ത്തനം ഏത് രീതിയിലാണെന്ന് വിശദീകരിക്കാമോ?
കിഫ്ബി മുഖേനയുള്ള പദ്ധതികൾ
463.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന നാളിതുവരെ എത്ര തുകയുടെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്; ഇതിൽ എത്ര തുകയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്; എത്ര തുകയുടെ പദ്ധതികൾ പൂർത്തീകരിച്ചിട്ടുണ്ട്; ഇവയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾക്കുവേണ്ടി നാളിതുവരെ സമാഹരിച്ചിട്ടുള്ള വായ്പകളുടെയും ധനസഹായങ്ങളുടേയും ഇനം തിരിച്ചുള്ള വിശദാംശങ്ങളും വായ്പാ തിരിച്ചടവ് കാലാവധിയും നാളിതുവരെ തിരിച്ചടച്ചിട്ടുള്ള തുകയുടെ വിശദവിവരങ്ങളും നൽകാമോ;
( സി )
നാളിതുവരെ എത്ര കോടി രൂപ പലിശ ഇനത്തിൽ നൽകി എന്ന വിവരം ഇനം തിരിച്ച് ലഭ്യമാക്കാമോ?
കിഫ്ബി വികസന പ്രവര്‍ത്തനം
464.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ കാലയളവില്‍ കിഫ്ബി വഴി നടപ്പാക്കിവരുന്ന വികസന പ്രവൃത്തികള്‍ എന്തെല്ലാമാണെന്നും അവ എത്ര തുകയ്ക്കുള്ളതാണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ തടസ്സപ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാരും കേന്ദ്രഏജന്‍സികളും ശ്രമിയ്ക്കുന്നതിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാനത്തു നടത്തി വരുന്ന പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടുവോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത തടസ്സപ്രവര്‍ത്തനങ്ങള്‍ മറികടന്ന് വികസന പ്രവര്‍ത്തനങ്ങള്‍ കിഫ്ബി വഴി സമയബന്ധിതമായി നടപ്പാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ?
ആദിവാസി വിഭാഗങ്ങൾക്കായുള്ള കിഫ്ബി പദ്ധതികൾ
465.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആദിവാസി വിഭാഗങ്ങൾക്കായി കിഫ്ബി മുഖേന നടപ്പാക്കുന്നതിനായി നാളിതുവരെ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ ഏതൊക്കെയാണ്; വിശദമാക്കുമോ;
( ബി )
എത്ര രൂപയുടെ പദ്ധതികളാണ് ഈ ഇനത്തിൽ ആകെ പ്രഖ്യാപിച്ചിട്ടുള്ളത്; പദ്ധതി തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
ഇതിൽ വിവിധ പദ്ധതികൾക്കായി എത്ര രൂപ ചെലവാക്കുന്നതിനാണ് നാളിതുവരെ അനുമതി നൽകിയിട്ടുള്ളത്; വിശദമാക്കുമോ;
( ഡി )
അനുമതി നൽകിയിട്ടുള്ള പദ്ധതികളിൽ ഇതിനോടകം എത്ര രൂപയാണ് ചെലവാക്കിയിട്ടുള്ളത്; ജില്ലയും വർഷവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
കിഫ്ബിയിൽ ഉൾപ്പെടുത്തിയ വന്‍കിട പദ്ധതികള്‍
466.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബിയിൽ ഉള്‍പ്പെടുത്തി നടപ്പാക്കിയ വന്‍കിട പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
സംസ്ഥാന ബഡ്ജറ്റിന് പുറത്ത് നിന്നും കിഫ്ബി സമാഹരിക്കുന്ന ഫണ്ട് ഇല്ലാതാക്കാൻ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും, കംപ്ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറലും, ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിവരുന്ന നീക്കങ്ങള്‍ വികസന മുന്നേറ്റത്തെ ദോഷകരമായി ബാധിക്കുന്നുണ്ടോ;
( സി )
വന്‍കിട വികസന പദ്ധതികളെ തടസ്സപ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ സംസ്ഥാനത്തിന്റെ വികസനത്തെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്ന വസ്തുത തുറന്നുകാട്ടപ്പെടേണ്ടതുണ്ടോ; എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ?
പിറവം നിയോജകമണ്ഡലത്തില്‍ കിഫ്ബി വഴി നടപ്പിലാക്കുന്ന പദ്ധതികള്‍
467.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം നിയോജകമണ്ഡലത്തില്‍ കിഫ്ബി വഴി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാമാണ്; ഏതെല്ലാം പദ്ധതികള്‍ക്ക് ധനാനുമതി നല്‍കിയിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ ഓരോന്നും പൂര്‍ത്തിയാക്കാന്‍ എന്തെല്ലാം നടപടിക്രമങ്ങള്‍ ബാക്കിയുണ്ട്; പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
മഞ്ചേശ്വരം മണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ
468.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ കിഫ്ബി പദ്ധതികളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
ഓരോ പദ്ധതിയും നിലവിൽ നിർവ്വഹണത്തിന്റെ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( സി )
കിഫ്ബിയുടെ ധനാനുമതി ലഭിക്കാൻ ബാക്കിയുള്ള പദ്ധതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ; ഇതിന് പകരമായി പുതിയ പദ്ധതി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കുമോ?
469.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വര്‍ഷത്തില്‍ കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ റവന്യൂ ടവര്‍ നിര്‍മ്മാണത്തിനായി വിശദമായ പദ്ധതി രൂപരേഖ (ഡി.പി.ആര്‍.) തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ഏത് ഏജന്‍സിയാണ് പ്രസ്തുത രൂപരേഖ തയ്യാറാക്കിയിരിക്കുന്നതെന്ന് അറിയിക്കാമോ; നിലമ്പൂര്‍ റവന്യൂ ടവര്‍ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഭരണാനുമതി ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത റവന്യൂ ടവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫയല്‍ നിലവില്‍ ഏത് കാര്യാലയത്തിലാണെന്ന് അറിയിക്കാമോ; പ്രസ്തുത ഫയലില്‍ അടിയന്തരമായി തീര്‍പ്പുണ്ടാക്കി റവന്യൂ ടവര്‍ കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമോ; വിശദമാക്കാമോ; പ്രസ്തുത പദ്ധതിയ്ക്ക് എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ അറിയിക്കാമോ?
കിഫ്ബി വഴി അംഗീകാരം നല്‍കിയ പദ്ധതികള്‍
470.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി വഴി അംഗീകാരം നല്‍കിയിരിക്കുന്ന എഴുപത്തിമൂവായിരം കോടിയിലേറെ തുകയ്ക്കുള്ള പദ്ധതികള്‍ നടപ്പാക്കാൻ നിലവിൽ ലഭ്യമാക്കിയിട്ടുള്ള തുക പര്യാപ്തമാണോ എന്ന് വ്യക്തമാക്കാമോ; വിശദാംശം നല്‍കാമോ;
( ബി )
അംഗീകാരം നൽകിയ പദ്ധതികൾ നടപ്പാക്കാനുള്ള വിഭവ സമാഹരണം നടത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കിഫ്ബി വഴി സമാഹരിച്ച വായ്പകളുടെ തിരിച്ചടവ് ഏത് വര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ; വിശദാംശം നല്‍കാമോ;
( ഡി )
സര്‍ക്കാരിന്റെ നിലവിലെ സാമ്പത്തികാവസ്ഥയില്‍ കിഫ്ബി വായ്പകളുടെ സമയബന്ധിതമായ തിരിച്ചടവ് സാധ്യമാകുമോ എന്ന് വ്യക്തമാക്കാമോ;
( ഇ )
കിഫ്‌ബി മസാല ബോണ്ടിന്റെ തിരിച്ചടവ് എന്ന് മുതൽ ആരംഭിക്കുമെന്നും എന്ന് അവസാനിക്കുമെന്നും വ്യക്തമാക്കാമോ?
കിഫ്ബി പദ്ധതികള്‍
471.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയുടെ കീഴില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റെടുത്തിട്ടുള്ള വിവിധ പദ്ധതികളുടെ വിശദാംശങ്ങള്‍ ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
കിഫ്ബി പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വാങ്ങുന്ന കടം സംസ്ഥാനത്തിന്റെ പൊതുകട ബാധ്യതയുടെ ഭാഗമാണ് എന്ന കേന്ദ്രസര്‍ക്കാര്‍/ആര്‍.ബി.ഐ./സി.എ.ജി. നിലപാട് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിയമപരമായ നിലപാട് വിശദമാക്കാമോ;
( സി )
കിഫ്ബി മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ സാധിക്കാത്തതുമൂലം പ്രസ്തുത പദ്ധതിയില്‍ ഏറ്റെടുത്ത പല റോഡ് വികസന പ്രവര്‍ത്തനങ്ങളും മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍, അവയുടെ കാരണങ്ങള്‍ വ്യക്തമാക്കാമോ;
( ഡി )
മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാക്കി പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ദൂരീകരിക്കാന്‍ എന്തൊക്കെ തുടര്‍ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
മലപ്പുറം നിയോജകമണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ
472.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന മലപ്പുറം നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന ഓരോ പദ്ധതിയുടെയും പുരോഗതി വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ ഓരോന്നും സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാനും ഗുണനിലവാരം ഉറപ്പുവരുത്തുവാനും സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദീകരിക്കാമോ;
( സി )
കാലതാമസം ഒഴിവാക്കി പദ്ധതികള്‍ എത്രയും വേഗം പൂർത്തീകരിക്കുവാൻ അടിയന്തര നിര്‍ദ്ദേശങ്ങള്‍ നല്‍കുമോ?
തൃശൂർ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്ക്കൂള്‍ നിർമ്മാണ പ്രവർത്തനങ്ങൾ
473.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി വഴി നിർമ്മാണം നടന്നുവരുന്ന തൃശൂർ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെ പൂർത്തിയാകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വിദ്യാർത്ഥികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന വിധത്തിൽ സ്കൂളിൽ പലയിടത്തായി കൂട്ടിയിട്ടിരിക്കുന്ന നിർമ്മാണ സാമഗ്രികൾ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിർമ്മാണ പ്രവൃത്തിയിൽ അലംഭാവം കാണിക്കുന്ന കരാർ കമ്പനിയുടെയും ഉദ്യോഗസ്ഥരുടെയും പ്രവൃത്തിയിൽ അടിയന്തരമായി നടപടി സ്വീകരിക്കാമോ?
474.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഭ്യന്തര ഉല്പാദനത്തിന്റെ എത്ര ശതമാനമാണ് ഒരു വർഷം സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയുക എന്ന് വ്യക്തമാക്കാമോ; ഇത് ശരാശരി എത്ര കോടി രൂപയാണ്;
( ബി )
സർക്കാരിന്റെ ചെലവുകൾക്കാവശ്യമായ വരുമാനം ഇല്ലാത്തതിനാൽ വികസന പദ്ധതികൾ നടപ്പാക്കുന്നതിന് കടമെടുക്കാനാണ് കിഫ്‌ബി എന്ന സ്ഥാപനം കൊണ്ടുവന്നത് എന്നത് ശരിയാണോ; വ്യക്തമാക്കാമോ;
( സി )
എത്ര ശതമാനത്തിന് പുറത്ത് അധിക തുക കടമെടുക്കാനാണ് കിഫ്‌ബി സ്ഥാപിച്ചതെന്ന് വ്യക്തമാക്കാമോ;
( ഡി )
കിഫ്‌ബി എടുത്ത കടം കൂടി സർക്കാർ കണക്കിൽ ഉൾപ്പെടുത്താൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ സർക്കാരിന്റെ വരുമാനത്തെ ഇത് എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ഇ )
ജി.എസ്.ടി നഷ്ടപരിഹാരം നിർത്തലാക്കിയത് വഴിയുള്ള വരുമാനക്കുറവ് എത്രയാണെന്ന് വ്യക്തമാക്കാമോ;
( എഫ് )
ഒന്നരലക്ഷം കോടിയോളം രൂപ വരുമാനം പ്രതീക്ഷിക്കുന്ന നടപ്പ് വർഷത്തെ ബജറ്റിൽ ഗണ്യമായ തുക നഷ്ടമായാൽ അതുമൂലമുണ്ടാകുന്ന സാമ്പത്തിക ആഘാതം എന്തായിരിക്കുമെന്ന് വ്യക്തമാക്കാമോ?
കിഫ്ബി
475.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എത്ര തവണ സമന്‍സ് അയയ്ക്കുകയും കിഫ്ബി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്; ഏതെങ്കിലും കേസ് ഇതനുസരിച്ച് എടുത്തിട്ടുണ്ടോ;
( ബി )
സംസ്ഥാന സര്‍ക്കാരിന്റെ അധികാരമുപയോഗിച്ച് രൂപീകരിച്ച കിഫ്ബിയ്ക്കെതിരെ ഇത്തരത്തില്‍ നിരന്തരമായി നീക്കം നടത്തുന്നതിനെതിരെ കിഫ്ബി എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;
( സി )
റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ കിഫ്ബി സ്വീകരിച്ച മസാല ബോണ്ട് സംബന്ധിച്ച് പരിശോധന നടത്താന്‍ നിയമപരമായി അധികാരമുള്ളത് ഏത് ഏജന്‍സിക്കാണ്; ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?
കിഫ്‌ബി വായ്പയുടെ തിരിച്ചടവ്
476.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി വായ്പയുടെ തിരിച്ചടവ് ഇനത്തിൽ സംസ്ഥാന ഖജനാവിൽ നിന്നും നാളിതുവരെ ചെലവഴിച്ചിട്ടുള്ള തുക സാമ്പത്തിക വർഷം അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തുക ഏത് ബജറ്റ് ശീർഷകത്തിൽ നിന്നാണ് ചെലവഴിക്കുന്നതെന്നും ഏത് ഇനത്തിൽ ലഭിക്കുന്ന നികുതി/സെസ്സ് വരുമാനമാണ് തിരിച്ചടവിനായി മാറ്റിവെച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ?
കോഴിക്കോട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ് സ്കൂളിന്റെ കെട്ടിട നിര്‍മ്മാണം
477.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ് സ്കൂളിന്റെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെട്ടിടത്തിന്റെ ഡ്രായിംഗില്‍ ചില മാറ്റങ്ങള്‍ വരുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആയതിന് ടെക്നിക്കല്‍ അനുമതി എപ്പോള്‍ ലഭിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രോജക്ട് പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ബാക്കി തുക കൂടി ലഭ്യമാക്കുമോയെന്ന് വ്യക്തമാക്കാമോ?
തലശ്ശേരി ഹെറിട്ടേജ് പ്രാേജക്ട്
478.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴിക്കാേട് മണ്ഡലത്തിലെ തലശ്ശേരി ഹെറിട്ടേജ് പ്രാേജക്ടിന്റെ ഭാഗമായി കിഫ്ബി നടപ്പിലാക്കുന്ന കാക്കുളങ്ങരപ്പള്ളിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമാേ;
( ബി )
പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമാേ?
കിഫ്ബിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്ത പദ്ധതികളുടെ വിശദ വിവരം
479.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാളിതുവരെ കിഫ്ബിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്ത പദ്ധതികളുടെ വിശദവിവരം നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ ഏതെല്ലാം പദ്ധതികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും പൂര്‍ത്തിയായ പദ്ധതികള്‍ക്കായും നടന്നു വരുന്ന പ്രവൃത്തികള്‍ക്കായും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമൊ;
( സി )
ഇനിയും ആരംഭിക്കാത്ത പ്രവൃത്തികള്‍ നടപ്പാക്കാനായി എത്ര തുക വേണ്ടിവരുമെന്നുമുള്ള വിശദവിവരം ലഭ്യമാക്കുമോ;
( ഡി )
കിഫ്ബിയില്‍ നീക്കിയിരിപ്പ് തുക എത്രയാണെന്നും ഏതെല്ലാം ബാങ്കുകളില്‍ എത്ര തുക വീതം നീക്കിയിരിപ്പുണ്ടെന്നുമുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?
കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികള്‍
480.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ കിഫ്ബി മുഖേന അനുവദിച്ച പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി ഇനം തിരിച്ച് വിശദമാക്കാമോ;
( സി )
പൂര്‍ത്തിയാക്കുവാന്‍ കാലതാമസം നേരിടുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
481.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ എം.എല്‍.എ.യുടെ 2021-22 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ കാേവിഡ് പ്രതിരാേധ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച തുകയില്‍ നിന്നും ചെലവാകാതെ മിച്ചം വന്ന തുക ഉപയാേഗിച്ച് ചല്ലിപ്പറമ്പ്-കല്ലേരി പാലം നിര്‍മ്മിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യപ്പെട്ടുകാെണ്ട് നല്‍കിയ 21.02.2022 ലെ 03/Fin/MLA Tarur/2021 നമ്പര്‍ കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമാേ;
( ബി )
പ്രസ്തുത ആവശ്യം അനുവദിച്ചുകാെണ്ട് ഉത്തരവിറക്കുന്നത് അടിയന്തരമായി പരിഗണിക്കുമാേ?
482.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് തലശ്ശേരി നിയോജകമണ്ഡലത്തില്‍ 2020-21, 2021-22, 2022-23 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ നടത്തിയ മുഴുവന്‍ പ്രവൃത്തികളുടെയും നിലവിലുള്ള അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്‌തുത പ്രവൃത്തികളില്‍ പൂര്‍ത്തിയാക്കാനുള്ളവ ഏതൊക്കെയാണെന്നും ആയതിന്റെ കാരണം എന്താണെന്നും ഇവ പൂര്‍ത്തിയാക്കുന്നതിന് എന്തൊക്കെ നടപടിക്രമങ്ങളാണുള്ളതെന്നും വ്യക്തമാക്കാമോ?
മലമ്പുഴ മണ്ഡലം -ആസ്തി വികസന ഫണ്ട്
483.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തില്‍ 2016-21 കാലയളവില്‍ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ ടെണ്ടര്‍ ചെയ്തതുമായി ബന്ധപ്പെട്ട് ആകെയുള്ള ടെണ്ടര്‍ സേവിങ്ങ്സ് സംബന്ധിച്ച വിശദവിവരം സാമ്പത്തിക വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ?
484.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ നടുവില്‍ക്കരയില്‍ ഒരു കളിസ്ഥലം നിര്‍മ്മിക്കുന്നതിനായി 2020-21-ലെ നിയോജക മണ്ഡല ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല്‍പ്പത് ലക്ഷം രൂപയുടെ ഭരണാനുമതിയ്ക്കായി സമര്‍പ്പിച്ചെങ്കിലും പ്രസ്തുത പ്രവൃത്തിക്ക് 50 ശതമാനം ഫണ്ട് മാത്രമേ ആസ്തി വികസന പദ്ധതി പ്രകാരം വിനിയോഗിക്കാനാകൂ എന്നും 50 ശതമാനം മറ്റ് ഫണ്ടുകള്‍ കൂടി ചേര്‍ത്തുമാത്രമേ നടപ്പാക്കാനാകൂ എന്നും നിര്‍ദ്ദേശിച്ച് പ്രവൃത്തിയുടെ അനുമതി റദ്ദ് ചെയ്തിട്ടുള്ളതിനാല്‍ പ്രസ്തുത പദ്ധതി യാഥാര്‍ത്ഥ്യമാക്കാനായിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഗ്രാമീണ കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ പ്രോല്‍സാഹനം നല്‍കുന്ന സാഹചര്യത്തില്‍, മറ്റ് ഫണ്ടുകള്‍ ലഭ്യമല്ലാത്തപക്ഷം ആസ്തി വികസന ഫണ്ടില്‍ നിന്നും 100 ശതമാനം വിനിയോഗിക്കുന്നതിന് നിലവിലുള്ള നിബന്ധനയില്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം നല്‍കുമോ?
485.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നിയാേജക മണ്ഡലത്തില്‍ 2016-17 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍, ആസ്തിവികസന ഫണ്ടില്‍ അനുവദിക്കപ്പെട്ട പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുക, ടെണ്ടര്‍ ഉറപ്പിച്ച തുക, ടെണ്ടര്‍ സേവിംഗ്സ്, നിര്‍വഹണ ഏജന്‍സി എന്ന അടിസ്ഥാനത്തില്‍ വിശദാംശം ലഭ്യമാക്കുമാേ?
486.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷം ആരോഗ്യമേഖലക്കായി എം.എല്‍.എ. മാരുടെ നിയോജക മണ്ഡല ആസ്തിവികസന ഫണ്ട് വിനിയോഗിച്ച പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ഇതു പ്രകാരം നിര്‍ദ്ദേശിച്ച പദ്ധതികള്‍ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ അവസ്ഥ എന്താണെന്നും വ്യക്തമാക്കുമോ?
487.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ 2016 മുതല്‍ 2021 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ആസ്തി വികസനഫണ്ടില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്തതുമായി ബന്ധപ്പെട്ട് ആകെയുണ്ടായിട്ടുള്ള ടെന്‍ഡര്‍ സേവിങ്സ് എത്ര രൂപയാണ്; ഓരോ സാമ്പത്തിക വര്‍ഷത്തിലുമുണ്ടായ ടെന്‍ഡര്‍ സേവിങ്സ് സംബന്ധിച്ച വിശദാംശം നല്‍കാമോ:;
( ബി )
ടെന്‍ഡര്‍ സേവിങ്സ് ഇനത്തില്‍ ലഭിച്ച തുക വിനിയോഗം ചെയ്യുന്നതിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
488.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ.മാരുടെ പ്രത്യേക വികസന നിധി 2016-17 ഉപയോഗിച്ച്‌ പണി കഴിപ്പിച്ച പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെ പ്രകാശ് ലൈബ്രറിയ്ക്ക് ' വായനശാല നിർമ്മാണം'എന്ന പ്രവൃത്തിയ്ക്ക് ഫൈനൽ ബിൽ സമർപ്പിച്ചിട്ടും തുക അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുക അടിയന്തരമായി അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
489.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ 2016-17 എം.എല്‍.എ. ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിട നിര്‍മ്മാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി സ.ഉ No.74/2016/Tran. dtd 16.02.2016) ലഭിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നിര്‍മ്മാണം ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ പ്രസ്തുത തുക വിനിയോഗിച്ച് കെ.എസ്.ആര്‍.ടി.സി ഡിപ്പോ കോണ്‍ക്രീറ്റും ഇന്റര്‍ലോക്കും ചെയ്യുന്നതിനുള്ള ഭരണാനുമതിക്കാവശ്യമായ നടപടി സ്വീകരിക്കാമോ; വിശദമാക്കുമോ?
490.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെയും നിലവിലെ സര്‍ക്കാരിന്റെയും കാലത്ത് എം.എല്‍.എ. എസ്.ഡി.എഫ്. പദ്ധതി പ്രകാരം മങ്കട നിയോജകമണ്ഡലത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട ഓരോ പ്രവൃത്തിയുടെയും നിലവിലത്തെ സ്ഥിതി വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ നാളിതുവരെ ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാമെന്നും ഭരണാനുമതി നല്‍കുന്നതിന്റെ കാലതാമസത്തിനുള്ള കാരണം എന്തെല്ലാമെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
491.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വർഷം മുതൽ എം.എൽ.എ. പ്രത്യേക വികസന പദ്ധതി പ്രകാരം എത്ര പദ്ധതികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്;
( ബി )
ഭരണാനുമതി നല്കിയിട്ടുള്ളതിൽ പൂർത്തിയാക്കാത്ത പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകാമോ?
492.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ 2021-22 സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന പദ്ധതി പ്രകാരം നിര്‍ദ്ദേശിക്കപ്പെട്ട പ്രവൃത്തികളില്‍ ഇനിയും ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികളുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ അതിന്റെ കാരണവും, ആയത് പരിഹരിക്കുവാന്‍ സ്വീകരിച്ച നടപടികളും വ്യക്തമാക്കുമോ;
( സി )
ആലത്തൂര്‍ മണ്ഡലത്തിലെ 2021-22 സാമ്പത്തിക വര്‍ഷത്തെ എം.എല്‍.എ. എസ്.ഡി.എഫ്. (സ്പെഷ്യല്‍ ഡവലപ്മെന്റ് ഫണ്ട്) പദ്ധതി പ്രകാരം നിര്‍ദ്ദേശിക്കപ്പെട്ട പ്രവൃത്തികളില്‍ ഇനിയും ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികളുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
എങ്കില്‍ ആയതിന്റെ കാരണവും, പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളും വ്യക്തമാക്കുമോ?
493.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ എം.എല്‍.എ.യുടെ പ്രാദേശിക വികസന പദ്ധതി, ആസ്തി വികസന പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പദ്ധതികളില്‍ പ്രവൃത്തി പൂര്‍ത്തിയാകാത്തവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഓരോ പദ്ധതിയും നിലവില്‍ ഏത് ഘട്ടത്തിലാണെന്നും, പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടുന്നതിന്റെ കാരണം എന്താണെന്നും വിശദമാക്കാമോ?
494.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം. എല്‍. എ. മാരുടെ നിയോജകമണ്ഡല ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട പദ്ധതികള്‍ക്കായി അക്രഡിറ്റഡ് ഏജന്‍സികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമം വിശദമാക്കാമോ;
( ബി )
എം. എല്‍. എ. നിര്‍ദ്ദേശിക്കുന്ന പദ്ധതിക്ക് ഒരു ബിഡ്ഡിംഗ് നടപടിയിലൂടെ ഏജന്‍സികളെ കണ്ടെത്തണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ;
( സി )
ഓരോ പ്രവൃത്തിക്കും പ്രസ്തുത ബിഡ്ഡിംഗ് പ്രോസസ് മുഴുവന്‍ ചെയ്യേണ്ടത് ആരെന്ന് വ്യക്തമാക്കുന്ന ഉത്തരവോ സര്‍ക്കുലറോ നിലവിലുണ്ടോ; എങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുന്നതുള്‍പ്പടെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
ഓരോ പ്രവൃത്തിക്കുമുള്ള ബിഡ്ഡിംഗ് പ്രോസസ് ചെയ്യുമ്പോള്‍ ടെണ്ടര്‍ ചെലവുകള്‍ ആരാണ് കണ്ടെത്തേണ്ടതെന്ന് വ്യക്തമാക്കാമോ;
( ഇ )
പല ജില്ലകളിലും പലവിധത്തില്‍ പ്രസ്തുത നടപടികള്‍ പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ ഏകീകൃത മാനദണ്ഡപ്രകാരം അവ നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ നടപടി സ്വീകരിക്കാമോ?
495.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-2016, 2016-2021 കാലയളവുകളിൽ സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാരിൽ നിന്നും എത്ര കോടി രൂപ ഓരോ വർഷവും ലഭിച്ചു എന്ന വിവരം ലഭ്യമാക്കാമോ;
( ബി )
2021 മുതൽ നാളിതുവരെ സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാരിൽ നിന്നും എത്ര കോടി രൂപ ഓരോ വർഷവും ലഭിച്ചു എന്ന വിവരം ലഭ്യമാക്കാമോ?
496.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ ഡി കെ മുരളി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റം മെയ് മാസത്തില്‍ 12.4 ശതമാനവും ജൂണ്‍ മാസത്തില്‍ 16.9 ശതമാനവുമായിരിക്കുന്ന സാഹചര്യത്തില്‍ പൊതികളിലാക്കി വില്ക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ക്ക് പുതുതായി അഞ്ച് ശതമാനം ജി.എസ്.ടി. ഏര്‍പ്പെടുത്തിയ തീരുമാനം വിലക്കയറ്റം രൂക്ഷമാക്കുമെന്നതിനാല്‍ അത് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ;
( ബി )
ഇരുപത്തിയഞ്ച് കിലോയ്ക്ക് മുകളിലുള്ള ബ്രാന്റഡ് ഉല്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നികുതി ഒഴിവാക്കി സപ്ലൈകോ, കുടുംബശ്രീ പോലെയുള്ള സ്ഥാപനങ്ങള്‍ പായ്ക്ക് ചെയ്ത് വില്‍ക്കുന്ന സാധനങ്ങള്‍ക്ക് നികുതി ചുമത്തിയത് സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നുണ്ടോ;
( സി )
കേന്ദ്രസര്‍ക്കാര്‍ വന്‍കിട കുത്തക കമ്പനികളുടെ താല്പര്യം സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനം സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാകില്ലെന്ന സുപ്രീം കോടതി വിധിയുടെ ആനുകൂല്യം പ്രാവര്‍ത്തികമാക്കുന്ന കാര്യം പരിശോധിക്കുമോ?
497.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ. പി.പി. സുമോദ്
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രം ഭരിക്കുന്ന മുന്നണി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളെ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗപ്പെടുത്തി അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ഇത്തരം ഏജന്‍സികള്‍ നടത്തിയിട്ടുള്ള കടന്നു കയറ്റം സംബന്ധിച്ച് വിശദീകരിക്കാമോ;
( ബി )
സംസ്ഥാനത്തിന്റെ ആഭ്യന്തര സാമ്പത്തിക ഇടപാടുകള്‍ പ്രതിഫലിക്കുന്ന പബ്ലിക് അക്കൗണ്ടില്‍ ബാക്കിയുള്ള തുക കൂടി ഉള്‍പ്പെടുത്തി കടമെടുപ്പ് പരിധി നിശ്ചയിക്കുന്ന രീതി കേന്ദ്ര ധനമന്ത്രാലയം പിന്‍തുടര്‍ന്നു വരുന്നുണ്ടോ; വിശദമാക്കുമോ;
( സി )
കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് യുക്തിസഹമല്ലാത്ത പരാമര്‍ശങ്ങള്‍ നടത്തിയും വ്യാജ മാധ്യമ വാര്‍ത്തകള്‍ നൽകിയും കിഫ്ബി, സംസ്ഥാന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കമ്പനി എന്നിവയുടെ ബ്രാന്‍ഡിംഗ് തകര്‍ക്കുന്നതിനും അതിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ധനസമാഹരണം നടത്തുന്നതിന് ഭരണഘടനാപരമായി സംസ്ഥാനത്തിനുള്ള അവകാശങ്ങളെ ഹനിക്കുന്നതിനും നടന്നു വരുന്ന ഇടപെടലുകള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
ഇന്ധനം/പാചകവാതകം എന്നിവയുടെ വിലവര്‍ദ്ധനവ്
498.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ധനം, പാചകവാതകം എന്നീ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ എത്ര പ്രാവശ്യം വിലവർദ്ധിപ്പിച്ചെന്നും അതുമൂലമുണ്ടായ വിലവര്‍ദ്ധനവ് എത്ര എന്നും വ്യക്തമാക്കുമോ;
( ബി )
ഇത്തരം വിലവർദ്ധനവ് വഴി കേന്ദ്ര സര്‍ക്കാരിന് ലഭ്യമാകുന്ന നികുതി എത്രയെന്നും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോള്‍ കേന്ദ്രം വിലകുറയ്ക്കാത്തതു വഴി അവര്‍ നേടിയെടുക്കുന്ന അധിക വരുമാനം എത്ര എന്നും പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
499.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനഞ്ചാമത് ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം സംസ്ഥാനത്തിന് റവന്യൂ കമ്മി ഗ്രാന്റ് ഇനത്തിൽ വകയിരുത്തിയതും നാളിതുവരെ ലഭ്യമായതുമായ തുകയെത്രയെന്ന് അറിയിക്കാമോ;
( ബി )
പതിനഞ്ചാമത് ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം മറ്റു സംസ്ഥാനങ്ങൾക്ക് വകയിരുത്തിയ റവന്യു കമ്മി ഗ്രാന്റിന്റെ വിവരം ലഭ്യമാണോ; എങ്കില്‍ നല്‍കുമോ;
( സി )
പതിനാലാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം സംസ്ഥാന സർക്കാരിന് റവന്യൂ കമ്മി ഗ്രാന്റ് ഇനത്തിൽ വകയിരുത്തിയതും ലഭിച്ചതുമായ തുകയെത്രയെന്ന് അറിയിക്കാമോ?
500.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പായ്ക്ക് ചെയ്ത ഉല്പന്നങ്ങൾക്ക് ജി.എസ്.ടി. ബാധകമാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനം സംസ്ഥാനത്തെ ചെറുകിട ഉല്പാദകർ, വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവരെ എപ്രകാരം ബാധിക്കുമെന്നത് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വ്യാപാര മേഖല കോർപ്പറേറ്റ് കുത്തകകൾക്ക് പൂർണമായി നൽകാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നിത്യോപയോഗ വസ്തുക്കൾക്ക് വില വർദ്ധിക്കാനിടയാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും വിശദമായ പഠനത്തിനുശേഷം മാത്രമേ ഏത് നടപടിയും സ്വീകരിക്കാവൂ എന്നും സംസ്ഥാനം ജി.എസ്.ടി. കൗണ്‍സില്‍ യോഗങ്ങളിൽ വ്യക്തമാക്കിയിരുന്നുവോ; വിശദമാക്കാമോ;
( ഡി )
ചെറുകിട കച്ചവടക്കാരും കുടുംബശ്രീ അടക്കമുള്ള ചെറുകിട ഉല്പാദകരും പായ്ക്ക് ചെയ്ത് വിൽക്കുന്ന അരിക്കും പയറുല്പന്നങ്ങൾക്കുമടക്കം ജി.എസ്.ടി. വർദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
501.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 - 22 വർഷം കാസർകോട് ജില്ലയിലെ ഏതൊക്കെ പദ്ധതികളാണ് നബാർഡ് ആര്‍.ഐ.ഡി.എഫ്. (റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് ഫണ്ട്) - ൽ ഉൾപ്പെടുത്തുന്നതിന് നബാർഡിന് സമർപ്പിച്ചിട്ടുളളത് എന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിൽ നബാർഡിന്റെ അംഗീകാരം ലഭിച്ച പദ്ധതികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത വർഷം നബാർഡിന്റെ അംഗീകാരം ലഭിക്കാത്ത കാസർകോട് ജില്ലയിലെ പദ്ധതികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ഡി )
നടപ്പ് സാമ്പത്തിക വർഷം കാസർകോട് ജില്ലയിലെ ഏതൊക്കെ പദ്ധതികളാണ് നബാർഡ് ആര്‍.ഐ.ഡി.എഫ്.-ൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കുമോ ?
502.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വെളിപ്പെടുത്തുമോ ;
( ബി )
പദ്ധതി പിൻവലിക്കുന്ന വിഷയത്തിൽ സർക്കാർ തീരുമാനം വൈകുന്നതിനാൽ ജീവനക്കാർക്ക് അർഹതപ്പെട്ട ഉയർന്ന സർക്കാർ വിഹിതം നൽകാനാകുന്നില്ല എന്നത് ശ്രദ്ധയിൽ വന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
കേന്ദ്ര സർക്കാർ, 2019 മുതൽ സർക്കാരിന്റെ പെൻഷൻ വിഹിതം 14% ആക്കി ഉയർത്തിയിട്ടുണ്ടെങ്കിലും കേരളത്തിൽ ജീവനക്കാർക്ക് ഇപ്പോഴും കുറഞ്ഞ സർക്കാർ വിഹിതം തന്നെ ആണ് അനുവദിക്കുന്നത് എന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ;
( ഡി )
പദ്ധതി പിൻവലിക്കുന്നതിനായി അനുകൂല റിപ്പോർട്ട് ഉണ്ടായിട്ടും തീരുമാനം വൈകുന്ന സാഹചര്യത്തിൽ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാർക്ക്, പദ്ധതി പിൻവലിച്ചു ഉത്തരവ് ഇറങ്ങുന്നത് വരെ 14% സർക്കാർ വിഹിതം ഉറപ്പാക്കുന്നതിനും ,കേന്ദ്രം പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും ഉറപ്പ് വരുത്തുന്നതിനും സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;
( ഇ )
പെന്‍ഷന്‍ റിവിഷന്‍ ,ഫാമിലി പെന്‍ഷന്‍, ഡി‌.സി‌.ആര്‍‌.ജി.,കമ്മ്യൂറ്റേഷന്‍ ,പെന്‍ഷന്‍ ഡി. ആ൪ . ആശ്രിത നിയമനം ,ഇന്‍വാലിട് പെന്‍ഷന്‍ ,എക്സ്ഗ്രേഷ്യ പെന്‍ഷന്‍ ,ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങളില്‍ ഏതെല്ലാം സംസ്ഥാനത്തെ പങ്കാളിത്ത പെന്‍ഷ൯കാർക്ക് ലഭിക്കുമെന്ന് അറിയിക്കുമോ ;
( എഫ് )
സ്റ്റാട്യൂട്ടറി പെന്‍ഷനും ,പങ്കാളിത്ത പെന്‍ഷനും തമ്മില്‍ ആനുകൂല്യങ്ങളിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ ?
503.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് പദ്ധതിയിൽ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കുന്ന പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ കാസർകോട് ജില്ലയിലെ ഏതൊക്കെ ആശുപത്രികളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
കാസർകോട് ജില്ലയിലേയും തൊട്ടടുത്ത കർണാടക സംസ്ഥാനത്തെ മംഗലാപുരത്തെയും കൂടുതൽ ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
504.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പ്രകാരം ഓരോ ജില്ലയിലും ഉള്‍പ്പെടുത്തിയിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ എത്രയാണ്; ഏതൊക്കെയാണ്; പേരുകള്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളെയും പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഉള്‍പ്പെടുത്താത്തവ ഏതെല്ലാം;
( സി )
കേരളത്തിലെ മികച്ച ആശുപത്രികളായ റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, ശ്രീ ചിത്തിര തിരുനാള്‍, ഇന്ത്യന്‍ ഡയബറ്റിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ എന്നു മുതല്‍; അറിയിക്കുമോ?
505.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നഗരപാതാ വികസന (കെ.സി.ആര്‍.ഐ.പി.) ഓഫീസ് ജീവനക്കാര്‍ക്ക് സ്പാര്‍ക്ക് സംവിധാനം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഇതു സംബന്ധിച്ച് നിലവിലുള്ള ധനകാര്യ (ധനവിനിയോഗ (എ)) വകുപ്പിലെ ബി3/261/2022 നമ്പര്‍ ഫയലിലെ അവസ്ഥ അറിയിക്കാമോ;
( സി )
ഇതു സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; എങ്കില്‍ സ്പാര്‍ക്ക് എപ്പോള്‍ നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത്;
( ഡി )
സ്പാര്‍ക്ക് സംവിധാനം ഇല്ലാത്തത് കാരണം പ്രസ്തുത ജീവനക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
506.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ജൂലെെ മാസം മുതല്‍ സംസ്ഥാനത്ത് നിലവില്‍ വന്ന മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം ഇതുവരെ എത്ര പേര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും, എത്ര രൂപ ഈ പദ്ധതി വഴി ഇന്‍ഷുറന്‍സ് കമ്പനി ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
( ബി )
ജില്ല തിരിച്ച് വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് എത്ര പരാതികള്‍ ഇതുവരെ ലഭിച്ചിട്ടുണ്ടെന്നും ആയതില്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
പരാതികള്‍ അറിയിക്കേണ്ടത് എവിടെയാണെന്നും വിശദമാക്കാമോ?
കുന്നത്തങ്ങാടി-വിളക്കുമാടം-വെളുത്തൂര്‍ റോഡിന്റെ ശോച്യാവസ്ഥ
507.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ടോക്കണ്‍ തുക വകയിരുത്തിയ മണലൂര്‍ മണ്ഡലത്തിൽ ഉൾപ്പെട്ട അരിമ്പൂര്‍ പഞ്ചായത്തിലെ കുന്നത്തങ്ങാടി-വിളക്കുമാടം-വെളുത്തൂര്‍ റോഡ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി പൊളിച്ചതിനെ തുടര്‍ന്ന് അതീവ ശോച്യാവസ്ഥയിലായതിനാല്‍ പ്രസ്തുത റോഡ് മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
ഇല്ലെങ്കില്‍ പ്രസ്തുത റോഡിന്റെ പുനരുദ്ധാരണത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
508.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷ കാലയളവിൽ ഇടുക്കി പാക്കേജ്, വയനാട് പാക്കേജ്, കുട്ടനാട് പാക്കേജ്, തീരദേശ പാക്കേജ് എന്നിവയ്ക്കായി സംസ്ഥാന ബജറ്റിൽ വകയിരുത്തിയ തുകയും ഓരോ സാമ്പത്തിക വർഷവും ചെലവഴിച്ച തുകയും എത്രയാണെന്ന് വ്യക്തമാക്കുമോ?
509.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബജറ്റില്‍ പത്രപ്രവര്‍ത്തകര്‍ക്ക് പ്രഖ്യാപിച്ച പെന്‍ഷന്‍ പൂര്‍ണമായും ലഭ്യമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സമയബന്ധിതമായി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
510.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജകമണ്ഡലത്തിൽ എം.എല്‍.എ. ആസ്തി വികസന ഫണ്ട് വിനിയോഗം സംബന്ധിച്ച് 2016-17, 2017-18 വര്‍ഷങ്ങളിലെ ടെണ്ടര്‍ സേവിംഗ്സ് തുക കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ടെണ്ടര്‍ സേവിംഗ്സ് വരുന്ന മുറയ്ക്ക് പുതിയ പ്രൊപ്പോസല്‍ നിര്‍ദ്ദേശിക്കാന്‍ കഴിയുമോ ; ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കാമോ?
511.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ തലശ്ശേരി നിയോജക മണ്ഡലത്തിലെ തെയ്യം കലാ അക്കാഡമിയുടെ അടിസ്ഥാന സൗകര്യവികസനത്തിന് ഫണ്ട് അനുവദിച്ചെങ്കിലും തുക പരാമര്‍ശിച്ചിട്ടില്ല;പ്രസ്തുത തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയിന്‍മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ; (ഫയല്‍ നമ്പര്‍ - E-2135344) ബജറ്റിൽ പ്രഖ്യാപിച്ച തുക അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
512.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് കാേട്ടായി ഐ.എച്ച്.ആര്‍.ഡി. കാേളേജ് കെട്ടിട നിര്‍മ്മാണത്തിനായി 2021-22 വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ച അഞ്ച് കാേടി രൂപ പാെതുമരാമത്ത് വകുപ്പിന്റെ ഹെഡ് ഓഫ് അക്കൗണ്ടില്‍ നല്‍കുന്നതില്‍ തീരുമാനം കെെക്കാെണ്ടിട്ടുണ്ടാേ;
( ബി )
പ്രസ്തുത ആവശ്യം ഉന്നയിച്ചുകാെണ്ട് 30.06.2022 തീയതിയായി 03/Fin/MLA Tarur/2022/TVM നമ്പര്‍ കത്തിന്മേല്‍ സ്വീകരിച്ച നടപടി എന്താണെന്ന് വ്യക്തമാക്കാമാേ?
513.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ 2011-12 സാമ്പത്തിക വര്‍ഷം മുതല്‍ 2021-22 സാമ്പത്തിക വര്‍ഷം വരെ ഓരോ വര്‍ഷവും ബജറ്റ് എസ്റ്റിമേറ്റ് - അനുബന്ധം II മരാമത്ത് പണികളില്‍ 20 % തുക വകയിരുത്തിയിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ; ഓരോ വര്‍ഷത്തെയും ലിസ്റ്റ് പ്രത്യേകം ലഭ്യമാക്കാമോ?
514.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-2023 ബഡ്ജറ്റില്‍ കായംകുളം മണ്ഡലത്തിലെ ഗ്രാമീണ റാേഡുകളുടെ പുനരുദ്ധാരണത്തിനായി പ്രഖ്യാപിച്ച പത്തു കാേടി രൂപയുടെ പദ്ധതികളുടെ നിലവിലുള്ള പുരാേഗതി വിശദമാക്കാമാേ?
515.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2022-23 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ സംസ്ഥാന ബഡ്ജറ്റില്‍ ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ ഏതെല്ലാം വികസന പ്രവ്യത്തികള്‍ക്കാണ് 20% തുക ടോക്കണ്‍ പ്രൊവിഷന്‍ ലഭിച്ചിട്ടുള്ളത്; സാമ്പത്തിക വര്‍ഷം തിരിച്ച് വിശദാംശം നല്‍meaningകാമോ;
( ബി )
ഇവയില്‍ ഏതെല്ലാം പ്രവ്യത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്; വിശദാംശം നല്‍കാമോ;
( സി )
ഇവയില്‍ ഭരണാനുമതി ലഭിക്കാത്ത വികസന പ്രവൃത്തികള്‍ ഏതൊക്കെയാണ്;
( ഡി )
ഭരണാനുമതി ലഭിക്കുന്നത് വൈകാന്‍ ഇടയാക്കുന്ന സാഹചര്യം വിശദമാക്കാമോ?
516.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2022-23 വരെയുള്ള വര്‍ഷത്തെ ബഡ്ജറ്റില്‍ 20% ബഡ്ജറ്റ് പ്രൊവിഷന്‍ ലഭിച്ച ദേവികുളം മണ്ഡലത്തിലെ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ഇവയില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( സി )
ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികള്‍ ഏതൊക്കെയെന്നും അതിന്റെ കാരണമെന്തെന്നും വിശദമാക്കാമോ?
517.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാന ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയ, ആനാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റേഡിയം നവീകരണം എന്ന പ്രവൃത്തി നാളിതുവരെ ആരംഭിച്ചിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ കാര്യകാരണ സഹിതമുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ; വിശദാംശം അറിയിക്കാമോ?
518.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അറിവില്ലായ്മകൊണ്ടും സാങ്കേതിക തകരാറ് മൂലവും മസ്റ്ററിംഗ് നടത്താത്തവരുടെ ക്ഷേമപെന്‍ഷന്‍ വീണ്ടും മസ്റ്ററിംഗ് നടത്തി അര്‍ഹരായവര്‍ക്ക് നല്‍കുന്നതിന് എന്താണ് തടസ്സമെന്ന് അറിയിക്കാമോ;
( ബി )
യഥാസമയം മസ്റ്ററിംഗ് നടത്താത്ത കാലയളവിൽ അര്‍ഹരായ എത്രപേര്‍ക്കാണ് പെന്‍ഷന്‍ നല്‍കാനുള്ളത്; ഇത് സംബന്ധിച്ച എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
519.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ (എസ്.എഫ്.സി. സെല്‍-ബി) വകുപ്പിന്റെ 31.03.2020-ലെ 17/2020/ധന. സര്‍ക്കുലര്‍ പരിഷ്ക്കരിച്ച് വിധവാ പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡത്തില്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട് ഏഴ് വര്‍ഷം കഴിഞ്ഞ മറ്റ് ആശ്രയങ്ങള്‍ ഒന്നുമില്ലാതെ ജീവിക്കുന്നവരും സാമ്പത്തിക പരാധീനതകള്‍ ഉള്ളവരുമായ 50 വയസ്സില്‍ കുറവ് പ്രായമുള്ള സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
520.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത കൈത്തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ള ആര്‍ട്ടിസാന്‍സ് വിഭാഗത്തിന് ക്ഷേമപെന്‍ഷനുകള്‍ സമയബന്ധിതമായി ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഇനത്തില്‍ കുടിശ്ശിക നല്‍കാനുണ്ടോ; എങ്കില്‍ കുടിശ്ശിക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
521.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്/ ഡയറക്ട് സെല്ലിംഗ് മുഖേന സംസ്ഥാനത്ത് നികുതി വരുമാനം ലഭിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ രംഗത്ത് വ്യാപാരം നടത്തുന്നതിനായി സര്‍ക്കാര്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ അവയുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സ‍ൃഷ്ടിക്കുന്ന ഈ മേഖലയിലെ സെല്ലര്‍മാര്‍ക്ക് ക്ഷേമനിധി സംവിധാനം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കാമോ?
522.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുളന്തുരുത്തി റെയില്‍ ഓവര്‍ബ്രിഡ്ജിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പിന്റെ പരിഗണനയിലുള്ള ഫയലിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണവുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികള്‍ അംഗീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അടിയന്തരമായി അംഗീകാരം നല്‍കുമോ; വിശദമാക്കുമോ;
( സി )
പ്രസ്തുത നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശങ്ങള്‍ വകുപ്പ് അനന്തമായി നീട്ടികൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ;
( ഡി )
പ്രസ്തുത ടെണ്ടര്‍ നടപടികള്‍ക്ക് എന്നത്തേക്ക് അംഗീകാരം ലഭ്യമാക്കാന്‍ സാധിക്കുമെന്നറിയിക്കാമോ?
523.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് ഇൻഷൂറൻസ് പദ്ധതി പ്രകാരം 2022 ആഗസ്റ്റ് 15 വരെ പദ്ധതിയിലെ ഗുണഭോക്താക്കളായ അംഗങ്ങളുടെ ചികിത്സാ ബില്ലിലേക്ക് ഇൻഷൂറൻസ് കമ്പനി എത്ര രൂപ ആശുപത്രികൾക്ക് കൈമാറിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ആശുപത്രികൾക്ക് പണം ലഭിക്കുന്നില്ലെന്ന പരാതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ ഇവയിൽ സ്വീകരിച്ച നടപടി വിശദീകരിക്കുമോ;
( സി )
ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ പ്രകാരം ഒരു രോഗിയെ ഡിസ്ചാർജ് ചെയ്തു എത്ര ദിവസം പൂർത്തിയായാൽ ചികിത്സാ ബിൽ തുക ആശുപത്രിക്ക് കൈമാറാം എന്നാണ് വ്യവസ്ഥ ചെയ്തതെന്ന് വ്യക്തമാക്കുമോ; സർക്കാർ ഇവയുടെ മേൽനോട്ടത്തിന് ഏത് സ്വകാര്യ ഏജൻസിയെയാണ് ഏർപ്പാടാക്കിയതെണ് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി പ്രകാരം ഒരോ ചികിത്സക്കും ഇൻഷൂറൻസ് കമ്പനി, തുകക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടോ? എങ്കിൽ സാധാരണ പ്രസവം, സിസേറിയൻ, ആൻജിയോ പ്ലാസ്റ്റി, ജനറൽ മെഡിസിൻ എന്നിവക്ക് നിശ്ചയിച്ച പരിധി എത്രയെന്ന് വ്യക്തമാക്കുമോ;
( ഇ )
രോഗി ഡിസ്ചാർജ് ചെയ്തു എത്ര ദിവസം കഴിഞ്ഞതിനു ശേഷമാണ് ഫൈനൽ അപ്രൂവൽ തുക അറിയാൻ സാധിക്കുക എന്നത് വ്യക്തമാക്കുമോ;
( എഫ് )
പ്രസ്തുത പോളിസിയില്‍ ഒരാൾക്ക് പ്രീമിയം ഇനത്തില്‍ ഇൻഷൂറൻസ് കമ്പനിക്ക് എത്ര രൂപയാണ് നൽകുന്നതെന്ന് വ്യക്തമാക്കുമോ?
പരപ്പനങ്ങാടി ന്യൂക്കട്ട് പാലം
524.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരപ്പനങ്ങാടി ന്യൂക്കട്ട് പാലത്തിന്റെ നിർമ്മാണത്തിനായി പുതുക്കിയ ഭരണാനുമതി ലഭ്യമാക്കുന്നതിനാവശ്യമായ ധനകാര്യ വകുപ്പിന്റെ അനുമതി ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മുൻപ് ഭരണാനുമതി ലഭ്യമാക്കിയ പ്രസ്തുത പ്രവൃത്തിക്ക് പുതുക്കിയ ഭരണാനുമതി ലഭ്യമാക്കുന്നതിന് ധനകാര്യ വകുപ്പിന്റെ തടസ്സങ്ങളുണ്ടോ; വിശദമാക്കാമോ?
525.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന്റെ ധനസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന, സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് അതീതമായ, ഘടകങ്ങളെന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഏത് രീതിയില്‍ ഇതിനെ മറികടക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും വിശദീകരിക്കാമോ?
സാമൂഹ്യക്ഷേമ വകുപ്പിലെ കരാര്‍ ജീവനക്കാരുടെ വേതനം
526.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യക്ഷേമ വകുപ്പിലെ കരാര്‍ ജീവനക്കാരുടെ വേതനവുമായി ബന്ധപ്പെട്ട (ടെക്നിക്കല്‍ അസിസ്റ്റന്റ്) കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട SJD.C2/111/2022/SJD നമ്പര്‍ ഫയലിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
ആയത് നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?
527.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ പൊതുസര്‍വ്വീസിലെ ഏകദേശം മുപ്പത്തിഅയ്യായിരം വരുന്ന ജീവനക്കാരുടെ സേവന വേതന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ശമ്പള വിതരണത്തിനുമായി സ്പാര്‍ക്ക് മാതൃകയില്‍ ഒരു ഏകീകൃത സോഫ്റ്റ്‌വെയര്‍ ആവിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ നല്‍കിയ ശിപാര്‍ശയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ശിപാര്‍ശയിന്മേല്‍ ധനകാര്യ വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ് വ്യക്തമാക്കാമോ?
528.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഹജ്ജ് കമ്മിറ്റിക്കും വഖഫ് ബോർഡിനും കഴിഞ്ഞ 5 വർഷം അനുവദിച്ച ഗ്രാന്റ് എത്ര വീതമെന്നതിന്റെ കണക്ക് ലഭ്യമാക്കുമോ;
( ബി )
ഹജ്ജ് കമ്മിറ്റിക്കുള്ള സ്ഥിരം ഗ്രാന്റും വഖഫ് ബോർഡിനുള്ള ധനസഹായവും വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
529.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട ബ്ലെയ്ഡ് കമ്പനികള്‍, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ കേരള സംസ്ഥാനത്ത് സമാന്തര സാമ്പത്തിക സ്വാധീനം ഉണ്ടാക്കിയിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിടുണ്ടോ :;
( ബി )
ഇത്തരം സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്തിട്ടുള്ളവര്‍ പിന്നീട് ഭൂരഹിത ഭവനരഹിതരായി മാറിയിരിക്കുന്നതിനെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( സി )
ഇത്തരം പണമിടപാട് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനും ഗ്രാമപ്രദേശങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനും ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്തിട്ടുള്ളവരെ സംരക്ഷിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ഡി )
പ്രസ്തുത സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് നിയമനിര്‍മ്മാണം നടത്തുന്നത് പരിഗണനയിലുണ്ടോ?
530.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് സാൻ ഫാർമാ എന്ന സ്ഥാപനത്തിൽ നിന്നും ഉയർന്ന നിരക്കിൽ പി.പി.ഇ. കിറ്റ് (നം. /31/2020/health) വാങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന് അന്നത്തെ ധനകാര്യ വകുപ്പ് മന്ത്രിയുടെ പോസ്റ്റ് ഫാക്ടോ സാങ്ഷൻ ലഭ്യമായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
സർക്കാരിന്റെ അംഗീകാരം ലഭ്യമാക്കാനായി മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ സമർപ്പിച്ച നോട്ട് ഫയലിൽ പി.പി.ഇ. കിറ്റിന്റെ വിലയിൽ വലിയ വ്യത്യാസം ഉണ്ടായിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് ധനകാര്യ വകുപ്പ് പരിശോധിച്ചിട്ടുണ്ടോ; ഇല്ലയെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ?
531.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2010-2011 വർഷം സർവീസ് പെൻഷൻകാർക്ക് ചികിത്സ ചെലവ് അനുവദിക്കുന്നത് സംബന്ധിച്ചു് ധനകാര്യവകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് അന്നത്തെ മുഖ്യമന്ത്രി പെൻഷൻ സംഘടനകളുമായി ചർച്ച നടത്തിയിരുന്നോ; എങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കാൻ വൈകിയതിന്റെ കാരണം വ്യക്തമാക്കാമോ?
532.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കല്‍പ്പകഞ്ചേരി ഗവ: വി‌.എച്ച്‌.എസ്‌.എസ്. ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ടോയ്‌ലറ്റ് നിര്‍മ്മാണത്തിന് മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവദിച്ച ഇരുപത് ലക്ഷം രൂപ സര്‍ക്കാര്‍ തിരിച്ചു പിടിച്ചത് സ്കൂളിന് തിരികെ ലഭിക്കുന്നതിനായി സ്കൂള്‍ ഹെഡ്മാസ്റ്ററിന്റെ അപേക്ഷയിന്‍മേല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ധനകാര്യ വകുപ്പിന് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ വകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
ടോയ്‌ലറ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ ഏജന്‍സിക്ക് പണം നല്‍കാന്‍ കഴിയാതെ സ്കൂള്‍ അധികൃതര്‍ നേരിടുന്ന ബുദ്ധിമുട്ട് പരിശോധിക്കുമോ; സര്‍ക്കാര്‍ തിരിച്ചെടുത്ത തുക സ്കൂളിന് തിരികെ ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
533.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ ചെറുപുഴ ട്രഷറിക്കായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് വകുപ്പിന്റെ കീഴില്‍ സ്ഥലമില്ലാത്തതിനാല്‍ ജനകീയ പങ്കാളിത്തത്തോടെ സ്വകാര്യ വ്യക്തിയില്‍ നിന്ന് 5 സെന്റ് സ്ഥലം വാങ്ങി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പ്രസ്തുത കെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമോ; വിശദമാക്കാമോ;
( ബി )
ഈ സാമ്പത്തിക വര്‍ഷം തന്നെ പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കാന്‍ കഴിയുമോ; വ്യക്തമാക്കാമോ?
534.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ പരിശോധന വിഭാഗം 2021 വര്‍ഷത്തില്‍ സംസ്ഥാനത്തെ വിവിധ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളുടെ വിശദാംശം വ്യക്തമാക്കുമോ; പരിശോധനാ റിപ്പോർട്ടുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പരിശോധനകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ആയത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ; ആയതിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികള്‍ വിശദമാക്കുമോ?
535.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്‍പാര്‍ക്ക് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും കൂടുതല്‍ സ്റ്റാഫിന്റെ സേവനം ലഭ്യമാക്കി നവീകരിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
സംസ്ഥാനത്തുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി
536.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സാമ്പത്തിക നയങ്ങളുടെ ഭാഗമായി ജി.എസ്.ടി. നടപ്പാക്കിയും പായ്ക്കു ചെയ്തു വില്‍ക്കുന്നതും അല്ലാത്തതുമായ എല്ലാ ഉല്പന്നങ്ങളെയും അടിക്കടി ജി.എസ്.ടി. പരിധിയിലാക്കിയും അതുമൂലം സംസ്ഥാനത്തുണ്ടാകുന്ന സമ്പദ്‍വ്യവസ്ഥയിലെ പ്രശ്നങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇത്തരം കേന്ദ്ര സര്‍ക്കാര്‍ നടപടിമൂലം സംസ്ഥാനത്തുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന വിലകയറ്റവും, ദുരിതങ്ങളും എത്രത്തോളമെന്നുള്ളതും സര്‍ക്കാര്‍ പരിശോധിച്ചുവോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തുവാനും ഒപ്പം വിലക്കയറ്റം തടയുവാനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത് എന്നും വ്യക്തമാക്കുമോ?
കായംകുളം മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികളുടെ പുരാേഗതി
537.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന കായംകുളം മണ്ഡലത്തില്‍ നടന്നുവരുന്ന ഓരാേ പദ്ധതികളുടേയും പുരാേഗതി വിശദമാക്കാമാേ?
കോതമംഗലം മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍
538.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ ആകെയുള്ള കിഫ്ബി പദ്ധതികള്‍ എത്രയാണെന്നും, അവ ഏതെല്ലാമാണെന്നും വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
നിലവില്‍ എത്ര കിഫ്ബി പദ്ധതികള്‍ കോതമംഗലം മണ്ഡലത്തില്‍ പൂര്‍ത്തീകരിച്ചെന്നും അവ ഏതെല്ലാമെന്നും വിശദമാക്കാമോ;
( ഡി )
കോതമംഗലം മണ്ഡലത്തിലെ പൂര്‍ത്തീകരിക്കാത്ത കിഫ്ബി പദ്ധതികളുടെ നിലവിലെ സ്ഥിതിയും അവ എന്നത്തേക്ക് പൂര്‍ത്തികരിക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കാമോ;
( ഇ )
മണ്ഡലത്തിലെ മുഴുവന്‍ കിഫ്ബി പദ്ധതികളും വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍
539.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ കിഫ്ബി സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാമോ; ഓരോ പ്രവൃത്തിയുടെയും പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്ന വിവരം നല്‍കാമോ?
ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികള്‍
540.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്ന പറക്കുന്നം പാലം, കണ്ണാടി-പന്നിക്കോട് റോഡ് എന്നീ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
കുറവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ നിര്‍മ്മാണം
541.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ നിര്‍മ്മാണം സംബന്ധിച്ച് എസ്.പി.വി.(സ്പെഷ്യല്‍ പ്രോജക്റ്റ് വെഹിക്കിള്‍) ആയ ഹൗസിംഗ് ബോര്‍ഡ്, സ്ട്രക്ച്ചറല്‍ ഡിസൈനും ഡ്രോയിംഗും പുതുക്കിയ എസ്റ്റിമേറ്റും കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി അനന്തമായി നീളുന്നതിന്റെ കാരണം വിശദീകരിക്കാമോ; കഴി‍ഞ്ഞ അഞ്ച് വര്‍ഷമായി പദ്ധതി അനന്തമായി നീണ്ടുപോകുന്നത് പരിഹരിക്കാന്‍ നടപടി സ്വകരിക്കുമോ;
( സി )
എസ്.പി.വി(സ്പെഷ്യല്‍ പ്രോജക്റ്റ് വെഹിക്കിള്‍) ആയ ഹൗസിംഗ് ബോര്‍ഡ് തയ്യാറാക്കിയ ഏതൊക്കെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട് എന്നറിയിക്കാമോ; എത്രയെണ്ണത്തിന് ഇനി അംഗീകാരം നല്‍കാനുണ്ട് എന്ന് വ്യക്തമാക്കാമോ;
( ഡി )
ഈ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതിന് ഇനിയുള്ള തടസ്സങ്ങള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ?
542.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ എന്ന സ്ഥാപനത്തിന്റെ പർച്ചേസുകൾക്ക് സ്റ്റോർ പർച്ചേസ് മാന്വൽ വ്യവസ്ഥകൾ നിഷ്കർഷിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സ്റ്റോർ പർച്ചേസ് മാന്വലിന്റെ അനുബന്ധം ഒന്നിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾ നടത്തുന്ന പർച്ചേസുകൾ മാന്വൽ വ്യവസ്ഥകൾക്ക് വിധേയമായിരിക്കേണ്ടതല്ലേ; വ്യക്തമാക്കാമോ;
( സി )
സ്റ്റോർ പർച്ചേസ് മാന്വലിന്റെ അനുബന്ധം ഒന്നിൽ ഉൾപ്പെട്ട സ്ഥാപനങ്ങളുടെ വിശദവിവരം നൽകാമോ;
( ഡി )
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര പർച്ചേസുകൾക്ക് 04.04.2020 തീയതിയിൽ സ്റ്റോർ പർച്ചേസ് മാന്വൽ വ്യവസ്ഥകൾക്ക് ഇളവ് നൽകുന്നതിന് മുൻപ് 30.03.2020-ന് മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ നടത്തിയ പർച്ചേസുകൾക്ക് സ്റ്റോർ പർച്ചേസ് മാന്വൽ വ്യവസ്ഥകൾ ബാധകമല്ലെ; വ്യക്തമാക്കാമോ?
543.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തിര പർച്ചെയ്‌സുകൾക്ക് 04.04.2020 തീയതിയിൽ സ്റ്റോർ പർച്ചെയ്‌സ് മാന്വൽ വ്യവസ്ഥകൾക്ക് ഇളവ് നൽകുന്നതിന് മുൻപ് സാൻ ഫർമാ എന്ന സ്ഥാപനത്തിൽ നിന്നും 30.03.2020 തീയതിയിൽ ഉയർന്ന വിലയിൽ പി.പി.ഇ. കിറ്റ് വാങ്ങിയ മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ നടപടിക്ക് സ്റ്റോർ പർച്ചയ്‌സ് മാന്വൽ വ്യവസ്ഥകളില്‍ നല്‍കിയ ഇളവ് ബാധകമാണോ എന്ന് വ്യക്തമാക്കാമോ?
544.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന പാക്കുചെയ്ത നിത്യോപയോഗ സാധനങ്ങളെ ജി.എസ്.ടി. ഈടാക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇതുമൂലം സംസ്ഥാന ഖജനാവിന് പ്രതിവര്‍ഷം ഉണ്ടാകുന്ന വരുമാന നഷ്ടം എത്രയെന്ന് വ്യക്തമാക്കുമോ?
545.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നിലവിൽവന്നത് മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാരിൽ നിന്നും നഷ്ടപരിഹാര ഇനത്തിൽ ലഭിച്ച വിഹിതം എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ജി.എസ്.ടി. നടപ്പാക്കിയതിനെത്തുടർന്ന് സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിൽ കുറവ് സംഭവിച്ചിട്ടുണ്ടോ; എങ്കിൽ മുൻപ് ഉണ്ടായിരുന്ന നികുതി ഘടനയുമായി താരതമ്യം ചെയ്യുമ്പോൾ ഓരോ സാമ്പത്തിക വർഷവും നികുതി വരുമാനത്തിൽ എത്ര ശതമാനം നഷ്ടമുണ്ടായതായാണ് കണക്കാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നഷ്ടം പരിഹരിക്കുന്നതിന് പര്യാപ്തമായ തുക കേന്ദ്രസർക്കാരിൽ നിന്നും നഷ്ടപരിഹാര ഇനത്തിൽ ലഭ്യമായിട്ടുണ്ടോ വ്യക്തമാക്കുമോ;
( ഡി )
ഉപഭോക്തൃ സംസ്ഥാനമായിട്ടും അവസാന പോയിന്റിൽ നികുതി ഈടാക്കുന്ന ജി.എസ്.ടി. സംവിധാനത്തിൽ സംസ്ഥാന സർക്കാരിന്റെ നികുതി വരുമാനം വർദ്ധിക്കാത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ?
546.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചില്ലറ വിൽപ്പന നടത്തുന്ന നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ച് ശതമാനം ജി.എസ്.ടി. ഏർപ്പെടുത്തിയ ജി.എസ്.ടി. കൗൺസിൽ തീരുമാനം നടപ്പാക്കില്ലെന്ന നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത നികുതി പിരിവ് നടപ്പാക്കാതിരിക്കാൻ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
സപ്ലൈകോ ഔട്ട്‍ലെറ്റുകള്‍ ഉൾപ്പെടെയുള്ള സ്ഥാപനങ്ങള്‍ വർദ്ധിപ്പിച്ച നികുതി ഈടാക്കി വിൽപ്പന നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവമായി കാണുന്നുണ്ടോ; വിശദാംശം നൽകുമോ;
( സി )
ഇപ്രകാരം അധിക നികുതി ഈടാക്കിയ ഇനത്തിൽ സർക്കാരിന് ലഭിച്ച വരുമാനം എത്രയാണെന്ന് വ്യക്തമാക്കുമോ;
( ഡി )
സർക്കാർ നിലപാടിന് വിരുദ്ധമായി ജി.എസ്.ടി. വകുപ്പ് അധിക നികുതി ഈടാക്കിയത് സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ ഇതിന് ഉത്തരവാദികളായവർക്കെതിരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
കിഫ്‌ബി വായ്പകളുടെ തിരിച്ചടവ്
547.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി വായ്പകളുടെ തിരിച്ചടവ് നിലവിൽ നടത്തുന്നത് സംസ്ഥാനത്തിന്റെ നികുതി/സെസ്സ് വരുമാനത്തിൽ നിന്നാണോ; വിശദാംശം നല്‍കാമോ;
( ബി )
ജനങ്ങളിൽ നിന്നും പിരിക്കുന്ന നികുതി/സെസ്സ് വരുമാനത്തിൽ നിന്നും വായ്പ തിരിച്ചടവ് നടത്തേണ്ട കിഫ്‌ബി സംവിധാനം പരസ്യയിനത്തിൽ കോടികളുടെ ചെലവ് നടത്തുന്നത് അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
നികുതി ഭരണത്തിൽ സമയബന്ധിതമായ പരിഷ്കരണം
548.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സജീവ് ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപഭോക്തൃ സംസ്ഥാനമായിട്ടും അവസാന പോയിന്റിൽ നികുതി ഈടാക്കുന്ന ജി.എസ്.ടി. സംവിധാനത്തിൽ സംസ്ഥാന സർക്കാരിന്റെ നികുതി വരുമാനം വർദ്ധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് ജി.എസ്.ടി. എന്ന് മുതലാണ് നടപ്പിലാക്കിയത്; മാറിയ നികുതി ഘടനയ്ക്ക് അനുസൃതമായി നികുതി വകുപ്പിനെ പുനഃസംഘടിപ്പിക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇത് സംബന്ധിച്ച ഉത്തരവ് എന്നാണ് പുറത്തിറക്കിയത്; ഉത്തരവിലെ പ്രസക്തമായ വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
മാറിയ നികുതി ഘടനയ്ക്ക് അനുസൃതമായി നികുതി ഭരണത്തിൽ സമയബന്ധിതമായി പരിഷ്ക്കരണം വരുത്തുവാൻ സാധിക്കാതിരുന്നതിന്റെ ഫലമായി വലിയ തോതിൽ നികുതി നഷ്ടം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നഷ്ടം പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
ജി.എസ്.ടി. വരുമാനത്തിലെ വളര്‍ച്ച
549.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ ജി.എസ്.ടി. വരുമാനം ഓരോ സാമ്പത്തിക വർഷ അടിസ്ഥാനത്തിൽ എത്രയാണെന്ന് വ്യക്തമാക്കുമോ; സംസ്ഥാനത്തിന്റെ ജി.എസ്.ടി. വരുമാനത്തിൽ ക്രമാനുഗതമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ജി.എസ്.ടി. നഷ്ടപരിഹാരത്തിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ പ്രസ്തുത സഹായം ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയുന്ന രീതിയില്‍ സംസ്ഥാനത്തെ ജി.എസ്.ടി. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?
550.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രീ പാക്ക്ഡ്, പ്രീ ലേബൽഡ് ആയിട്ടുള്ള അരിയും ധാന്യങ്ങളും പാൽ ഉല്പന്നങ്ങളും ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്കുള്ള നികുതിയിളവ് ഒഴിവാക്കി പകരം അഞ്ച് ശതമാനം നികുതി ഈടാക്കുവാൻ തീരുമാനമെടുത്ത ജി.എസ്.ടി. കൗൺസിൽ യോഗത്തിൽ സംസ്ഥാന ധനകാര്യ മന്ത്രി പങ്കെടുത്തിരുന്നോ;
( ബി )
പ്രസ്തുത തീരുമാനത്തോട് സംസ്ഥാനം വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ; ;
( സി )
പ്രസ്തുത യോഗത്തിന്റെ മിനിട്സിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
551.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരിയും ധാന്യങ്ങളും പാലുൽപന്നങ്ങളും ഉൾപ്പെടെ ചില്ലറ വില്പന നടത്തുന്ന നിത്യോപയോഗ സാധനങ്ങൾക്ക് 5 ശതമാനം ജി.എസ്.ടി. ഏർപ്പെടുത്തിയ ജി.എസ്.ടി. കൗൺസിൽ തീരുമാനം സംസ്ഥാനത്ത് നടപ്പാക്കില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ ഇപ്രകാരം നികുതി പിരിക്കുന്നത് ഒഴിവാക്കുന്നതിനായി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ?
ജി.എസ്.ടി. വര്‍ദ്ധനവ്
552.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നിരക്കിലുണ്ടായ വര്‍ദ്ധനവ് മൂലം പൊതുപ്രവൃത്തികള്‍ നടത്തുന്നതിന് കൂടുതല്‍ തുക ആവശ്യമായിവരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ;
( ബി )
ഇതിനകം ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ക്ക് ഈ നികുതി വര്‍ദ്ധന ബാധകമാണോ; എങ്കില്‍ അധിക തുക എപ്രകാരം കണ്ടെത്തുമെന്ന് അറിയിക്കാമോ?
553.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
40 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാർ ജി.എസ്.ടി. നിയമത്തിന്റെ പരിധിയിൽ വരുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇല്ലെങ്കിൽ ചെറുകിട കച്ചവടക്കാരെയും കുടുംബശ്രീക്കാരെയും ജി.എസ്.ടി. കൗൺസിൽ നിർദ്ദേശിച്ച നിത്യോപയോഗ സാധനങ്ങളുടെ അഞ്ച് ശതമാനം നികുതി വർദ്ധനയിൽ നിന്നും ഒഴിവാക്കിയതായി സംസ്ഥാന ധനകാര്യ മന്ത്രി പ്രസ്താവന നടത്തിയതിന്റെ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കുമോ?
നിർമ്മാണ പ്രവൃത്തികളുടെ ജി.എസ്.ടി. വർദ്ധനവ്
554.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ നിർമ്മാണ പ്രവൃത്തികളുടെ ജി.എസ്.ടി. നിരക്കിൽ വർദ്ധനവ് വരുത്തിയത് കാരണം നിലവിൽ ഭരണാനുമതി ലഭിച്ച പ്രവൃത്തികൾക്ക് പോലും അധികം തുക കണ്ടെത്തുകയോ അല്ലെങ്കിൽ പദ്ധതി വെട്ടിച്ചുരുക്കുകയോ ചെയ്യേണ്ടിവരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വിവിധ വകുപ്പുകളുടെ ഭരണാനുമതി ലഭിച്ച പ്രവൃത്തികൾക്ക് ജി.എസ്.ടി. വർദ്ധനവ് കാരണം അധികം വേണ്ട തുക അതാത് വകുപ്പുകൾക്ക് പ്രത്യേകമായി അനുവദിക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
റോഡ് റെസ്റ്റോറേഷൻ പ്രവൃത്തികൾക്ക് ജി.എസ്.ടി. നിരക്ക് ഒഴിവാക്കിക്കൊണ്ട് ഉത്തരവ് ഇറക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
555.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. കൗൺസിലിന്റെ തീരുമാനങ്ങൾക്ക് ശിപാർശയുടെ സ്വഭാവമേ ഉള്ളൂ എന്നും അത് നിർബന്ധമായും നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയില്ല എന്നുമുള്ള സുപ്രീംകോടതി വിധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വിധിയിലെ പ്രസക്തഭാഗങ്ങൾ എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വിധി പ്രകാരം ജി.എസ്.ടി. കൗൺസിൽ നിർണയിക്കുന്ന നികുതി നിർദ്ദേശത്തിന്മേല്‍ എതിർപ്പുള്ള പക്ഷം സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കുമെന്ന് വിലയിരുത്തുന്നുണ്ടോ; വിശദാംശം നൽകുമോ;
( സി )
അരിയും ധാന്യങ്ങളും പാലുല്പന്നങ്ങളും ഉൾപ്പെടെ ചില്ലറ വില്പന നടത്തുന്ന നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി. കൗണ്‍സില്‍ ഏർപ്പെടുത്തിയ 5 ശതമാനം ജി.എസ്.ടി. ഈടാക്കാതിരിക്കാൻ പ്രസ്തുത കോടതി ഉത്തരവ് പ്രകാരം എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
556.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഹോൾസെയിൽ വ്യാപാരികൾ റീട്ടെയിൽ വ്യാപാരികളിൽ നിന്ന് പിരിച്ച വില്പന നികുതിയുടെ ബില്ലുകൾ ജി.എസ്.ടി.യുടെ സൈറ്റിൽ ലഭ്യമല്ല എന്ന കാരണത്താൽ ഇൻപുട്ട് നിരസിക്കുകയും ഇതുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം വ്യാപാരികൾ ആവശ്യപ്പെടുന്ന വിശദാംശങ്ങൾക്ക് അവ്യക്തമായ മറുപടി നൽകുകയും അവർക്ക് സമൻസ് നൽകി ജി.എസ്.ടി. ഉദ്യോഗസ്ഥർ വ്യാപാരികളെ പീഡിപ്പിക്കുകയും ചെയ്യുന്ന നടപടി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ജി.എസ്.ടി. നികുതി നിർണയ ഉത്തരവുകളിൽ വ്യാപാരികളുടെ വാദം കൃത്യമായി പരാമർശിക്കാതെയും മറുപടികൾ സ്വീകാര്യമല്ലെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കാതെയും നികുതി നിർണയം നടത്തുന്നത് വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് പരിശോധിക്കുമോ; ഇതുസംബന്ധിച്ച് എന്തെങ്കിലും നിർദ്ദേശം ജി.എസ്.ടി. വകുപ്പിന് നൽകുമോ; വ്യക്തമാക്കുമോ ;
( സി )
ജി.എസ്.ടി. നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച് വകുപ്പിലെ നികുതി നിർണയ അധികാരികൾക്ക് എന്തെങ്കിലും പരിശീലനങ്ങളും പരീക്ഷയും നടത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പരീക്ഷയിൽ പരാജയപ്പെട്ടവർ ഏതെങ്കിലും അസസ്മെന്റ് സർക്കിൾ ഓഫീസുകളിൽ ജോലിചെയ്യുന്നുണ്ടോ; ഇതിന്റെ വിശദാംശം നൽകുമോ?
557.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തിലെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ചിറ്റാര്‍ ട്രഷറിയുടെ പ്രവര്‍ത്തനം എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
558.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏതെല്ലാം ട്രഷറികളുടെ നവീകരണത്തിനാണ് തുക അനുവദിച്ചതെന്ന് വിശദമാക്കുമോ;
( ബി )
ഓരോ ട്രഷറിക്കും അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
559.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി, കോട്ടക്കൽ സബ് ട്രഷറികള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രൊപ്പോസലുകളുടെ നിലവിലെ അവസ്ഥ വിശദമാക്കുമോ; പ്രസ്തുത പ്രോപ്പസലുകളിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത ട്രഷറികളുടെ കെട്ടിട നിര്‍മ്മാണത്തിനുള്ള സ്ഥലം ലഭ്യമായിട്ടുണ്ടോ; വളാഞ്ചേരി സബ് ട്രഷറി കെട്ടിടത്തിന് സ്ഥലം ലഭ്യമാക്കുന്നത് സംബന്ധിച്ച് ഗ്രാമവികസന കമ്മീഷണറേറ്റില്‍ നിന്നും റിപ്പോർട്ട് ലഭ്യമായിട്ടുണ്ടോ;
( സി )
സബ് ട്രഷറികളുടെ നിര്‍മ്മാണത്തിന് സ്ഥലം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ട്രഷറി വകുപ്പ് ഡയറക്ടര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
560.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രഷറി ഇടപാടുകൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി ട്രഷറികളിൽ എ.ടി.എം. സൗകര്യം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?
561.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോട്ടറി വ്യാപാരം നല്ല നിലയില്‍ നടക്കുന്ന സംസ്ഥാനത്ത്, കാസര്‍ഗോഡ് ജില്ലയിലെ ലോട്ടറി ഏജന്റുമാര്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് ലോട്ടറി ലഭ്യമാക്കാന്‍ കഴിയാതെ വന്നിട്ടുണ്ടോ; ഏജന്റുമാരുടെ ആവശ്യാനുസരണം ലോട്ടറി ലഭ്യമാക്കുന്നതിന് എന്തു തടസ്സമാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ?
562.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് സമീപത്തുള്ള പേൾ ഹിൽ ബിൽഡേഴ്സ് കെട്ടിട നിർമ്മാണത്തിനായി കെ.എസ്.എഫ്.ഇ.-യിൽ നിന്നും എടുത്ത വായ്പ കുടിശ്ശിക ആയതിനെ തുടർന്ന് ലേലത്തിൽ വില്‍ക്കുകയുണ്ടായോ; വ്യക്തമാക്കാമോ;
( ബി )
40.06 സെൻറ് സ്ഥലത്ത് നാല്പത്തി എട്ടായിരത്തി തൊണ്ണൂറ്റി ഏഴ് ചതുരശ്ര അടിയിൽ നിർമ്മിച്ച നാല്‍പ്പത് കോടി രൂപ മൂല്യമുള്ള പ്രസ്തുത കെട്ടിടം 9.18 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റതായി ബിൽഡേഴ്സ് ആൻഡ് ഡയറക്ടർ പരാതി നൽകിയിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
4.89 കോടി രൂപയുടെ ലോണിന്റെ തിരിച്ചടവ് മുടങ്ങിയത് കാരണമാണോ സെന്റിന് എഴുപത്തിയഞ്ച് ലക്ഷം രൂപ വിലവരുന്ന സ്ഥലത്ത് നിൽക്കുന്ന പ്രസ്തുത കെട്ടിടം ലേലത്തിൽ വച്ചതെന്ന് വ്യക്തമാക്കാമോ, പ്രസ്തുത സ്ഥലത്തിന് സർക്കാർ നിശ്ചയിച്ചിട്ടുള്ള വില എത്രയാണെന്ന് വ്യക്താമാക്കാമോ;
( ഡി )
ഇതു സംബന്ധിച്ച് അന്നത്തെ മാനേജിങ് ഡയറക്ടര്‍ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുകയുണ്ടായോ; വിശദമാക്കാമോ;
( ഇ )
എങ്കിൽ അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയായിരുന്നുവെന്ന് അറിയിക്കാമോ; അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാകുമോ?
563.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നടപ്പാക്കുന്നത് സംബന്ധിച്ച് മാനേജ്മെന്റും സര്‍ക്കാരും എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം നൽകുമോ;
( ബി )
കെ.എസ്.എഫ്.ഇ. യില്‍ പെന്‍ഷന്‍ നടപ്പിലാക്കുന്നതിന് ഏതെങ്കിലും ഏജന്‍സിയെ തിരഞ്ഞെടുത്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
564.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് ലാപ്‍ടോപ്പുകൾ ലഭ്യമാക്കുന്നതിനായി കെ.എസ്.എഫ്. ഇ. -യും കുടുംബശ്രീയും ചേർന്ന് 2020-ൽ സംയുക്തമായി നടപ്പിലാക്കിയ വിദ്യാകിരണം പദ്ധതി പ്രകാരം വിതരണം ചെയ്യാൻ ലക്ഷ്യമിട്ടിരുന്ന ലാപ്‍ടോപ്പുകളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
ലാപ്‍ടോപ്പുകൾ ലഭിക്കുന്നതിനായി പ്രസ്തുത പദ്ധതിയിൽ ചേർന്നിട്ടുള്ള ആളുകളുടെ എണ്ണം, ഇപ്രകാരം ലാപ്‍ടോപ്പുകൾ ലഭിച്ചിട്ടുള്ളവരുടെ എണ്ണം എന്നിവ വ്യക്തമാക്കുമോ;
( സി )
ലാപ്‌ടോപ്പുകൾ യഥാസമയം ലഭിക്കാത്തതിനാൽ ചിട്ടിയിൽ ചേർന്ന ഭൂരിഭാഗം ആളുകളും ആയത് നിരാകരിക്കുകയുണ്ടായോ; വ്യക്തമാക്കുമോ;
( ഡി )
പദ്ധതിയുടെ ആദ്യഘട്ടത്തിൽ കൊക്കോണിക്സ് എന്ന കമ്പനി വിതരണം ചെയ്ത ലാപ്‍ടോപ്പുകളുടെ കേടുപാട് പദ്ധതിയുടെ സ്വീകാര്യതയെ ബാധിക്കുകയുണ്ടായോ; വ്യക്തമാക്കുമോ;
( ഇ )
ചിട്ടിയിൽ ചേർന്ന അംഗങ്ങൾ ഇപ്രകാരം നിരാകരിച്ച എത്ര ലാപ്‍ടോപ്പുകൾ കെ.എസ്.എഫ്.ഇ. -യുടെ പക്കൽ അവശേഷിക്കുന്നുണ്ട്; വിശദമാക്കാമോ;
( എഫ് )
കെഎസ്എഫ്.ഇ. -യുടെ കൈവശമുള്ള ഇത്തരം ലാപ്‍ടോപ്പുകൾ ഓഫീസ് ആവശ്യത്തിന് ഉപയോഗിക്കുന്നതിനോ ജീവനക്കാർക്ക് വിൽക്കുന്നതിനോ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ജി )
പ്രസ്തുത പദ്ധതിക്കായി വാ ങ്ങിയ ലാപ്‍ടോപ്പുകളുടെ എണ്ണം, നിരക്ക്, എന്നിവ വ്യക്തമാക്കാമോ; ഇവ ജീവനക്കാർക്ക് വിൽക്കാൻ തീരുമാനിച്ചിട്ടുള്ള നിരക്ക് എത്രയെന്ന് വിശദമാക്കാമോ ?
565.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിങ് (സി-ആപ്റ്റ്)ൽ നിന്നും നൽകുന്ന സാലറി സര്‍ട്ടിഫിക്കറ്റ് കെ.എസ്.എഫ്.ഇ. -ലെ ജാമ്യവ്യവസ്ഥയ്ക്ക് സ്വീകാര്യമല്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ സാലറി സര്‍ട്ടിഫിക്കറ്റ് മറ്റ് ധനകാര്യസ്ഥാപനങ്ങളെപ്പോലെ കെ.എസ്.എഫ്.ഇ.-ലും സ്വീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
566.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏർപ്പെടുത്തിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ കൂടുതൽ ആശുപത്രികളെ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;
( ബി )
ഒ. പി. ചികിത്സ കൂടി മെഡിസെപ്പിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമോ?
567.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് പദ്ധതി പ്രകാരം ചികിത്സ തേടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വകാര്യ ആശുപത്രികൾ ബില്ലിന്റെ പകര്‍പ്പ് നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മെഡിസെപ് പദ്ധതിയുടെ ആനുകല്യം ലഭിക്കുന്ന ജീവനക്കാര്‍ക്ക് ചികിത്സാ ബില്ലും മറ്റ്‌ രേഖകളും ലഭിക്കാന്‍ അര്‍ഹതയുണ്ടോ; ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം നിലവിലുണ്ടോ; ഇല്ലെങ്കിൽ ആയത് പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കുമോ;
( സി )
മെഡിസെപ് പദ്ധതിയില്‍ ഉള്‍പ്പെട്ട സ്വകാര്യ ആശുപത്രികൾ ചികിത്സ സംബന്ധിച്ചുള്ള ബില്‍ പകര്‍പ്പ് നല്‍കാതിരിക്കുന്നത് മൂലമുള്ള സാമ്പത്തിക തട്ടിപ്പ്, രോഗിക്ക് ലഭ്യമാക്കാത്ത ചികിത്സയ്ക്ക് പണം ഈടാക്കുന്ന അവസ്ഥ എന്നിവ ഒഴിവാക്കുന്നതിന് പ്രസ്തുത പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ബില്ലിന്റെ പകര്‍പ്പ് നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
568.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് പദ്ധതിയ്ക്കു വേണ്ടി എത്ര പേരിൽ നിന്നും എത്ര തുക മാസം തോറും പ്രീമിയമായി ഈടാക്കുന്നുണ്ട്; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് ജൂലെെ 1 മുതല്‍ ആഗസ്റ്റ് 10 തീയതി വരെ എത്ര ക്ലെയിമുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; ക്ലെയിം ചെയ്ത ആകെ തുക എത്രയാണ്;
( സി )
പ്രസ്തുത പദ്ധതിയ്ക്കു വേണ്ടി പൊതുവായ ഒരു സോഫ്റ്റ്‌വെയര്‍ നിലവിലുണ്ടോ; പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാവര്‍ക്കും പരിശോധിക്കാന്‍ കഴിയുന്ന തരത്തില്‍ സര്‍ക്കാര്‍ സെെറ്റുകളില്‍ ലഭ്യമാക്കാമോ?
569.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പദ്ധതിയില്‍ അംഗമാകാന്‍ താല്പര്യമില്ലാത്തവര്‍ക്ക് പദ്ധതിയില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കുമോ; അവരുടെ പ്രീമിയം പിടിച്ചെടുക്കുന്ന നടപടിയില്‍ മാറ്റം വരുത്തുമോ;
( ബി )
ജീവനക്കാരും ഇൻഷുറൻസ് കമ്പനിയും തമ്മിലുള്ള കരാർ പ്രകാരം ഓരോ ജീവനക്കാർ/പെന്‍ഷന്‍കാരില്‍ നിന്നും ഈടാക്കുന്ന തുക എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
മേല്പറഞ്ഞ പ്രകാരം ലഭിക്കുന്ന തുക ഇൻഷുറൻസ് കമ്പനിക്ക് നല്‍കി മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ആശുപത്രികളെക്കൂടി ഉള്‍പ്പെടുത്തുവാന്‍ ശ്രമിക്കുമോ; വ്യക്തമാക്കുമോ?
570.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് പദ്ധതി പ്രകാരം ഏതെല്ലാം ആശുപത്രികളില്‍ എന്തെല്ലാം ചികിത്സകള്‍ക്ക് സഹായം ലഭിക്കുമെന്ന് വ്യക്തമാക്കാമോ; ആശുപത്രികളുടെ ജില്ല തിരിച്ചുള്ള വിവരം വെളിപ്പെടുത്തുമോ;
( ബി )
തലശ്ശേരിയിലെയും കൂത്തുപറമ്പിലെയും പ്രധാനപ്പെട്ട സഹകരണ ആശുപത്രികളും സ്വകാര്യ ആശുപത്രികളും പ്രസ്തുത ലിസ്റ്റില്‍ ഇല്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നിലവിലുള്ള ലിസ്റ്റില്‍ ഉള്‍പ്പെടാത്ത പ്രധാനപ്പെട്ട സഹകരണ ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെയും ഉള്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ?
571.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആശുപത്രികൾ ഏതൊക്കെയാണെന്നും പ്രസ്തുത ആശുപത്രികളിലെ ഏതൊക്കെ ചികിത്സകളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നതെന്നും അറിയിക്കാമോ?
572.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് പദ്ധതിയില്‍ കൂടുതല്‍ ആശുപത്രികളെ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;
( ബി )
ശ്രീചിത്ര, ആര്‍.സി.സി. ഉള്‍പ്പെടെയുള്ള മറ്റു ക്യാന്‍സര്‍ സെന്ററുകള്‍ എന്നിവയെക്കൂടി പ്രസ്തുത പദ്ധതിയുടെ ഭാഗമാക്കാന്‍ നടപടി സ്വീകരിക്കുമോ?
573.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുള്ള പല ആശുപത്രികളും പോളിസി ഉടമകളായ ഉദ്യോഗസ്ഥരോടും പെന്‍ഷന്‍കാരോടും ആശാസ്യകരമായ രീതിയിലല്ല പെരുമാറുന്നതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിന് വിമുഖത കാണിക്കുന്ന സംഭവങ്ങളും ചികിത്സാചെലവ് മുന്‍കൂട്ടി അടയ്ക്കുവാന്‍ ആവശ്യപ്പെടുന്നതുൾപ്പെടെയുള്ള സംഭവങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരത്തില്‍ പദ്ധതിയിലെ മാനദണ്ഡങ്ങള്‍ ലംഘിച്ച ഏതെല്ലാം ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
( സി )
ഇന്‍ഷുറന്‍സ് ക്ലയിം നിഷേധിച്ചത് സംബന്ധിച്ച് ഏതെല്ലാം ആശുപത്രികള്‍ക്കെതിരെ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; ഇതില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
574.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
19/12/2014 മുതല്‍31/05/2022 വരെയുള്ള കാലയളവിൽ കേരള ഫിനാന്‍ഷ്യല്‍ കോർപ്പറേഷനിൽ അസിസ്റ്റന്റ് മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍, മാനേജര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ജനറല്‍ മാനേജര്‍ എന്നീ തസ്തികകളില്‍ നിന്നും വിരമിച്ച ജനറല്‍ വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം,വിരമിച്ച തീയതി, തസ്തികകളുടെ പേര് എന്നിവ തരംതിരിച്ച് നല്‍കാമോ;
( ബി )
പ്രസ്തുത തസ്തികകളില്‍ മേല്‍ വിവരിച്ച കാലയളവില്‍ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകള്‍ നികത്തിയിട്ടുണ്ടോ; എങ്കിൽ പ്രൊമോഷന്‍/നേരിട്ടുളള നിയമനം വഴി നടത്തിയ നിയമനങ്ങള്‍ തസ്തിക തിരിച്ച് നിയമന തീയതി ഉള്‍പ്പടെ വ്യക്തമാക്കാമോ; ഓരോ തസ്തികയിലും നിലവിലുളള ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങൾ നൽകാമോ;
( സി )
പ്രസ്തുത കാലയളവില്‍ പരാമർശിച്ച തസ്തികകളില്‍ ആകെ തസ്തികകളുടെ എണ്ണത്തില്‍ വ്യത്യാസം വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ ആകെ തസ്തികകളുടെ എണ്ണം മാറ്റം വരുത്തിയ തീയതി ഉള്‍പ്പടെ വിശദമാക്കാമോ?





                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.