STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





 
  Answer  Provided    Answer  Not Yet Provided

FIFTEENTH KLA - 6th SESSION
 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*31.
ശ്രീ . മഞ്ഞളാംകുഴി അലി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയുടെയും പെൻഷൻ വിതരണം ചെയ്യാൻ രൂപീകരിച്ച കമ്പനിയുടെയും കടമെടുപ്പ് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന്റെ കണക്കിൽ ഉൾപ്പെടുത്തിയതിനാൽ ഈ വർഷം പ്രതീക്ഷിച്ച വരുമാനത്തിൽ എത്ര തുകയുടെ കുറവുണ്ടാകുമെന്നാണ് കരുതുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വരുമാനത്തിലുണ്ടാകുന്ന കുറവ് ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളെ എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സങ്കീർണമാക്കാതെ വരുമാനം വർദ്ധിപ്പിക്കാനും ചെലവ് ചുരുക്കാനും സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
*32.
ശ്രീമതി ഒ എസ് അംബിക
ശ്രീ. ആന്റണി ജോൺ
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനവ വിഭവശേഷിയുടെ ക്രിയാത്മക വിനിയാേഗത്തിനും പരിസ്ഥിതിക്കും അനുയാേജ്യമായ സൂക്ഷ്മ, ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് നാല് ശതമാനം പലിശ നിരക്കില്‍ സംരംഭക വായ്പ പദ്ധതി ആരംഭിച്ചിട്ടുണ്ടാേ;
( ബി )
സംരംഭക പ്രാേത്സാഹന നയത്തിന്റെ അടിസ്ഥാനത്തില്‍ വ്യവസായ വകുപ്പിന് കീഴിലുള്ള വ്യവസായ പ്രാേത്സാഹന സ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ടാേ;
( സി )
വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും തുടർന്നു കൊണ്ടുപാേകുന്നതിനും ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടാേ എന്ന് വ്യക്തമാക്കാമോ?
*33.
ശ്രീ. എം.വിജിന്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ മേഖലയില്‍ വന്‍ മുന്നേറ്റമുണ്ടാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കിഫ്ബിയെ ദുര്‍ബലപ്പെടുത്താന്‍ ചിലർ നടത്തുന്ന ശ്രമം തുറന്നുകാട്ടാന്‍ വിപുലമായ പ്രചാരണത്തിന്റെ ആവശ്യകത പരിശോധിക്കുമോ;
( ബി )
സംസ്ഥാനം പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വ്യവസ്ഥാപിതവും സുതാര്യവുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍, ദുഷ്‍പ്രചാരണം നടത്തുന്നവരുടെ താല്പര്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇടപെടല്‍ നടത്തുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമോ;
( സി )
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പരിപാലനവും വിദേശ നാണയ കൈകാര്യ നിയമ പരിപാലനവും മാത്രം അധികാര പരിധിയിലുള്‍പ്പെടുത്തിയുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ട‍റേറ്റ് കിഫ്ബിയുടെ പ്രവര്‍ത്തനത്തില്‍ നടത്തുന്ന ഭരണഘടനാ വിരുദ്ധ നീക്കത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
*34.
ശ്രീ .പി. കെ. ബഷീർ
ഡോ. എം.കെ . മുനീർ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ മേഖലയിൽ കേന്ദ്ര സർക്കാരിന്റെ സർഫാസി നിയമം ബാധകമാക്കിയിട്ടുണ്ടോ;
( ബി )
സർഫാസി നിയമപ്രകാരം മൂവാറ്റുപുഴ അർബൻ ബാങ്ക് പായിപ്രയിലെ നാല് കുട്ടികളടങ്ങുന്ന കുടുംബത്തെ കുടിയിറക്കി ജപ്തി ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നുവോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
സർഫാസി നിയമം പാവപ്പെട്ടവരെയും ഇടത്തരക്കാരെയും ദോഷകരമായി ബാധിക്കാതിരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*35.
ശ്രീ. ടി.ഐ.മധുസൂദനന്‍
ഡോ.കെ.ടി.ജലീൽ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഭ്യസ്തവിദ്യരുടെ നൂതനാശയങ്ങളെ സംരഭങ്ങളാക്കുകയെന്ന ലക്ഷ്യത്താേടെ സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളെ പ്രാേത്സാഹിപ്പിക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമാേ; ഈ മേഖലയില്‍ സര്‍ക്കാരിന്റെ പ്രാേത്സാഹന ഫലമായി തുടര്‍ച്ചയായി മൂന്നാം വര്‍ഷവും രാജ്യത്ത് ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞിട്ടുണ്ടാേ;
( ബി )
പ്രാരംഭ ഘട്ടത്തിലെന്നപാേലെ വളര്‍ച്ചയുടെ ഘട്ടത്തിലും സ്റ്റാര്‍ട്ടപ്പുകളെ പ്രാേത്സാഹിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടാേ; മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമാേ;
( സി )
സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സംരംഭക വികസന പരിപാടിയും മെന്റര്‍ഷിപ്പ്‌ പരിപാടിയും ആരംഭിച്ചിട്ടുണ്ടാേ; സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാർ ഗ്രാന്റ് നല്‍കുന്നുണ്ടാേ എന്ന് വ്യക്തമാക്കാമോ?
*36.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാന വരുമാനത്തിലും വായ്പത്തുകയിലും ഗണ്യമായ കുറവ് വരുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സംസ്ഥാനത്ത് സൃഷ്ടിച്ചേക്കാനിടയുള്ള സാമ്പത്തിക പ്രതിസന്ധി വിലയിരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
നാഷണല്‍ ഹൈവേ അതോറിറ്റി ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അന്വിറ്റി മാതൃകയില്‍ പ്രോജക്ടുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുമ്പോള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി എടുക്കുന്ന വായ്പ പൊതുകടത്തില്‍ ഉള്‍പ്പെടുത്തുന്ന നിലപാട് തിരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ;
( സി )
സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട നികുതി വിഹിതത്തില്‍ കുറവു വരുത്തിയും വായ്പ ഉള്‍പ്പെടെയുള്ള വരുമാന സ്രോതസുകള്‍ തടസ്സപ്പെടുത്തിയും സംസ്ഥാനത്തെ വികസനക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര നടപടികള്‍ മറികടക്കുന്നതിന് തനത് നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ധനദൃഢീകരണത്തിനും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ അറിയിക്കാമാേ?
*37.
ശ്രീ വി കെ പ്രശാന്ത്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ ദരിദ്രരില്ലാത്ത സംസ്ഥാനമാക്കി തീര്‍ക്കുന്നതില്‍ ക്ഷേമ പെന്‍ഷനുകളുടെ പ്രാധാന്യം കണക്കിലെടുത്ത് എത്ര പേർക്ക് വിവിധ ക്ഷേമപെന്‍ഷനുകള്‍ നല്‍കിവരുന്നുണ്ടെന്ന് അറിയിക്കാമോ;
( ബി )
അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം കൃത്യസമയത്ത് സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കാന്‍ ഈ സര്‍ക്കാരിനായിട്ടുണ്ടോ; ഇതിനായി കേരള സ്റ്റേറ്റ് സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താറുണ്ടോ;
( സി )
വിവിധ സ്കീമുകള്‍ക്കായി മുന്‍വര്‍ഷം 1.86 ലക്ഷം കോടി രൂപ വായ്പയെടുത്ത കേന്ദ്ര സര്‍ക്കാര്‍ കെ.എസ്.എസ്.പി.എല്‍.-ന് സര്‍ക്കാര്‍ നല്‍കുന്ന ഗ്യാരന്റി സംസ്ഥാനത്തിന്റെ പൊതുകടമായി കണക്കാക്കുമെന്ന നിലപാട് സ്വീകരിക്കുന്നത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെയും ക്ഷേമ പ്രവര്‍ത്തനങ്ങളെയും ദുര്‍ബലപ്പെടുത്താനുള്ള ആസൂത്രിത നീക്കമായി കണക്കാക്കുന്നുണ്ടോ;
( ഡി )
ഇത്തരം സാമ്പത്തിക ഞെരുക്കലിനെ അതിജീവിച്ചുകൊണ്ട് സംസ്ഥാനത്തെ ക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
*38.
ശ്രീ. കെ.പി.മോഹനന്‍
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താന്‍ ഏതെല്ലാം പുതിയ പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
കോവിഡിന്റെ പിടിയില്‍ നിന്നും മുക്തമാകുന്ന സംസ്ഥാനത്തെ ജനങ്ങള്‍ക്ക്‌ കൂടുതല്‍ ലോണുകള്‍ കുറഞ്ഞ പലിശ നിരക്കില്‍ നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
കോവിഡും മറ്റു പ്രകൃതി ദുരന്തങ്ങളും കാരണം കഷ്ടത അനുഭവിക്കുന്ന ജനങ്ങള്‍ക്ക്‌ മുടങ്ങിക്കിടക്കുന്ന ലോണുകള്‍ പുന:ക്രമീകരിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
*39.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗ്രാമീണ മേഖലയുടെ വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക്‌ നിർണായകമായ പങ്ക് വഹിക്കാനാകും എന്നത് പഠനവിധേയമാക്കിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
വ്യവസായ വികസനത്തിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രാധാന്യം വിലയിരുത്തി ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ സംരംഭക ഹെൽപ് ഡെസ്കുകൾ ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദവിവരം നൽകാമോ;
( ഡി )
ഇത്തരം വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുടെ ഭാഗമായി പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും വനിതകൾക്കും മുന്‍ഗണന നൽകുവാനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഇ )
പ്രസ്തുത മേഖലയുമായി ബന്ധപ്പെട്ട് വരും വർഷത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങളെ സംബന്ധിക്കുന്ന വിശദമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
*40.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ എൻ എ നെല്ലിക്കുന്ന്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ സഹകരണ നയം പുതുക്കുന്നതിനായി കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ നിർദേശം തേടിയിരുന്നോ;
( ബി )
എങ്കില്‍ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
സഹകരണ മേഖലയിൽ സമാഹരിക്കുന്ന പണം വിവിധ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുവാൻ അനുവദിക്കണമെന്ന നിർദേശം ഉൾപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
*41.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ സജി ചെറിയാൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇതര സംസ്ഥാന ലോട്ടറിയുടെ കടന്നുവരവ് തടയാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇതിനെതിരെ നിയമപരമായും ഭരണപരമായും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നല്‍കാമോ;
( ബി )
സംസ്ഥാനത്ത് ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക് സഹായം നല്‍കുന്നതിന് പ്രത്യേകമായ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഏജന്റ് മരണപ്പെടുന്ന സാഹചര്യത്തില്‍ നോമിനിക്ക് ടിക്കറ്റുകള്‍ സംരക്ഷിച്ച് നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*42.
ശ്രീ എം വിൻസെൻറ്
ശ്രീമതി.ഉമ തോമസ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിന്റെ രൂപീകരണത്തിന് മുൻപ് പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ജില്ലാ ബാങ്കുകള്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നുവോ എന്ന് വ്യക്തമാക്കാമോ;
( ബി )
ജില്ലാ സഹകരണ ബാങ്കുകളെ കേരള ബാങ്കില്‍ ലയിപ്പിച്ചതോടെ ഇത് സാധ്യമല്ലാതായി എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
കേരള ബാങ്കിനെ പൂര്‍ണമായും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ കൊണ്ടുവന്നതുമൂലം ഭരണസമിതികള്‍ക്ക് പോലും കാര്യമായ ഇടപെടൽ നടത്താൻ സാധിക്കാത്ത അവസ്ഥ സംജാതമായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിന് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് അനുമതി നൽകാൻ സർക്കാർ നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ;
( ഇ )
സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വഴി കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പണം തിരിച്ചുനൽകും എന്ന സർക്കാർ വാഗ്ദാനം നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ?
*43.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീമതി യു പ്രതിഭ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിനെ സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കായി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന വിപുലീകരണ, നവീകരണ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ട് തുടങ്ങിയിട്ടുണ്ടോ; പ്രവര്‍ത്തന മികവിന് ദേശീയ അംഗീകാരം ലഭിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
കേരള ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ കൈവരിക്കാന്‍ കഴിഞ്ഞ നേട്ടമെത്രയെന്ന് അറിയിക്കാമോ;
( സി )
നിഷ്‍ക്രിയ ആസ്തി കുറച്ചുകൊണ്ടു വരുന്നതിന് ആവിഷ്കരിച്ച മിഷന്‍ 100 ഡേയ്സ് വഴി കൈവരിക്കാനായ നേട്ടം അറിയിക്കാമോ;
( ഡി )
കേരള ബാങ്കിന്റെ സേവന നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഏകീകൃത കോര്‍ ബാങ്കിംഗ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
*44.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ സജി ചെറിയാൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണം സംസ്ഥാന വിഷയമാണെന്നിരിക്കെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നും അവയുടെ പ്രവര്‍ത്തന രീതിയും ഭരണസമിതിയുടെ ഘടനയുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സഹകരണ മേഖലയിലെ സഹകാരികളുടെ താല്പര്യം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ നടത്താനുദ്ദേശിക്കുന്ന ഇടപെടലുകള്‍ അറിയിക്കാമോ;
( സി )
സഹകരണ സ്ഥാപനങ്ങളുടെ ഓഡിറ്റ് സ്വതന്ത്രവും കാര്യക്ഷമവുമാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
*45.
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാർ അവതരിപ്പിച്ച 2022-ലെ വൈദ്യുതി നിയമ ഭേദഗതി ബിൽ നിയമമായാൽ ഭരണഘടനയിലെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വൈദ്യുതി മേഖലയിലെ അധികാരങ്ങൾ സംസ്ഥാനങ്ങളിൽ നിന്ന് മാറി കേന്ദ്ര ഗവൺമെന്റിലും കേന്ദ്ര ഗവണ്മെന്റ് ഏജൻസികളിലും കേന്ദ്രീകരിക്കുന്ന സ്ഥിതി സംജാതമാകുമെന്ന കാര്യം ഗൗരവമായി കാണുന്നുണ്ടോ;
( ബി )
ഇൻഡ്യൻ യൂണിയൻ ഗവൺമെന്റ് നിർദേശിക്കുന്ന മറ്റ് കടമകളും സെൻട്രൽ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ നിർവ്വഹിക്കണമെന്ന പുതിയ ബില്ലിലെ വ്യവസ്ഥ സംസ്ഥാന റഗുലേറ്ററി കമ്മീഷനുകളുടെ അധികാരം കുറയ്ക്കുന്ന നടപടിയാകുമെന്ന ആശങ്ക കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ഗ്രാമീണ മേഖലയിലുള്ളവർക്ക് ഉള്‍പ്പെടെ പൊതുമേഖലാ ബോർഡുകൾ നൽകുന്ന ക്രോസ് സബ്സിഡിയെ പുതിയ നിയമം സാരമായി ബാധിച്ചേക്കുമെന്ന ആശങ്ക സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
*46.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്ക് നിക്ഷേപക ഗ്യാരണ്ടി പദ്ധതി നിലവിലുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ലിക്വിഡേഷനിലായ സംഘങ്ങള്‍ക്ക് മാത്രമേ നിക്ഷേപ ഗ്യാരണ്ടി ബോര്‍ഡില്‍ നിന്ന് സഹായം ലഭ്യമാക്കാൻ സാധിക്കുകയുള്ളു എന്ന വ്യവസ്ഥ നിലനിൽക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
കരുവന്നൂർ ബാങ്ക് അടക്കമുള്ള ബാങ്കുകളിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സമാനമായ പ്രതിസന്ധിയുള്ള ബാങ്കുകളിൽ കൂടി നിക്ഷേപക ഗ്യാരണ്ടി ബാധകമാക്കി നിക്ഷേപകർക്ക് സഹായം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ?
*47.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. കൗൺസിൽ ശിപാർശകൾ അംഗീകരിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയില്ലെന്നും നികുതി നിയമ നിർമാണത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് തുല്യ അവകാശമാണെന്നുമുള്ള സുപ്രീം കോടതി വിധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പാക്കറ്റിലാക്കി ലേബൽ പതിച്ച അരി, ഗോതമ്പ് അടക്കമുള്ള ധാന്യങ്ങൾക്കും പയറുവർഗ്ഗങ്ങൾക്കും പാക്കറ്റിലാക്കിയ തൈര്, മോര്, മീൻ, തേൻ, ശർക്കര, പനീർ, ലെസി, പപ്പടം തുടങ്ങിയവയ്ക്കും അഞ്ച് ശതമാനം നികുതി ബാധകമാക്കാന്‍ നാല്പത്തിയേഴാമത്തെ ജി.എസ്.ടി. കൗൺസിൽ യോഗത്തില്‍ തീരുമാനിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ;
( സി )
സാധാരണക്കാരായ ജനങ്ങൾക്ക് അമിതമായ നികുതിഭാരം അടിച്ചേൽപ്പിക്കുന്ന മേല്‍പറഞ്ഞ തീരുമാനത്തെ പ്രസ്തുത യോഗത്തിൽ സംസ്ഥാന സർക്കാർ എതിർത്തിരുന്നോയെന്ന് വ്യക്തമാക്കാമോ;
( ഡി )
സുപ്രീം കോടതി വിധിയെ മുൻനിർത്തി പ്രസ്തുത തീരുമാനം നടപ്പിലാക്കാതിരിക്കാനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
*48.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ ഒ . ആർ. കേളു
ശ്രീ ഡി കെ മുരളി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെയും സംരംഭകർ നേരിടുന്ന പ്രതിബന്ധങ്ങളുടെയും വിവര ശേഖരണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ എന്തൊക്കെയാണ് പ്രസ്തുത പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് വിശദമാക്കാമോ;
( ബി )
വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന എല്ലാ സേവനങ്ങളെയും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( സി )
വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ?
*49.
ശ്രീ. പി.പി. സുമോദ്
ശ്രീ. പി.വി.അൻവർ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സംരംഭക വര്‍ഷമായി പ്രഖ്യാപിച്ചും ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ സ്ഥാപിച്ചും സംരംഭകത്വം ഒരു സംസ്കാരമായി വളര്‍ത്തിയെടുക്കാനുള്ള ഉദ്യമത്തിന്റെ ഇതുവരെയുള്ള പുരോഗതി ആശാവഹമാണോ എന്ന് അറിയിക്കാമോ;
( ബി )
ജില്ലാടിസ്ഥാനത്തില്‍ വിദഗ്ദ്ധരുടെ പാനല്‍ തയ്യാറാക്കി എം.എസ്.എം.ഇ. ക്ലിനിക്ക്, താലൂക്ക് തലത്തില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവ സ്ഥാപിച്ച് സംരംഭകര്‍ക്ക് അനായാസം സേവനം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;
( സി )
വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും സംരംഭം തുടങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിനും തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇവയുടെ പ്രവര്‍ത്തനം ഫലപ്രദമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കമോ?
*50.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ജി എസ് ജയലാൽ
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ സഹകരണ മേഖലയിലെ നിക്ഷേപകരിൽ ആശങ്ക സൃഷ്ടിക്കുന്ന തരത്തില്‍ റിസര്‍വ് ബാങ്ക് നീക്കം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ സഹകരണ മേഖലയെ സംരക്ഷിക്കാനായി എന്തെല്ലാം ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
സംസ്ഥാന സഹകരണ മേഖലയെ സംബന്ധിച്ച് ആർ.ബി.ഐ. പുറത്തിറക്കിയിട്ടുള്ള സർക്കുലറുകൾ സുപ്രീം കോടതി വിധിയുടെയും ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങളുടെയും ലംഘനമാണ് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
*51.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ മേഖലയില്‍ സഹകരണ സംഘ സംരക്ഷണ നിധി രൂപീകരിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിധിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും സ്രോതസ്സും പ്രവര്‍ത്തനരീതിയും അറിയിക്കാമോ;
( സി )
പ്രസ്തുത നിധി മുഖേന എന്തൊക്കെ പരിരക്ഷകളാണ് നല്‍കാന്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
നിലവിലുള്ള ഗ്യാരന്റി ബോര്‍ഡുകളുടെ പ്രവര്‍ത്തനം വിപുലമാക്കുന്നതിന് ആലോചനയുണ്ടോ; വിശദാംശം അറിയിക്കാമോ?
*52.
ശ്രീ ജി എസ് ജയലാൽ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാരിന്റെ നിലപാടിൽനിന്ന് വ്യത്യസ്തമായി സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ പൊതുമേഖലയിൽ തന്നെ നിലനിർത്തി കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സാങ്കേതിക രംഗത്ത് ഉൾപ്പെടെ സമസ്ത മേഖലകളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പൊതുമേഖല സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ഉല്പാദന, വിപണന സംവിധാനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുവാൻ കഴിയുന്നവിധം ഓരോ പൊതുമേഖലാ സ്ഥാപനത്തിനും അനുയോജ്യമായ മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ഡി )
പൊതുമേഖലാ സ്ഥാപനങ്ങളെ കാര്യക്ഷമമാക്കുന്നതിനായി സാമ്പത്തികവും പ്രവർത്തനപരവുമായ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ഇതേക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി ശിപാർശ ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ?
*53.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ സംഘങ്ങളുടെ വിശ്വാസ്യത, സുതാര്യത എന്നിവ ഉറപ്പുവരുത്തുന്നതിനായി ഓഡിറ്റ് സംവിധാനം ആധുനിക ഓഡിറ്റ് രീതികൾക്കും സമ്പ്രദായങ്ങൾക്കും അനുസരിച്ച് പരിഷ്കരിക്കുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥന്‍ ഓഡിറ്റ് ഡയറക്ടറായി സഹകരണ ഓഡിറ്റിംഗ് സംവിധാനം നിലവിൽ വന്നിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സഹകരണ സംഘങ്ങളിലെ ക്രമക്കേടുകൾ ഇല്ലാതാക്കുന്നതിനായി അക്കൗണ്ടിംഗ് സംവിധാനത്തിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരാനും സഹകരണ ഓഡിറ്റ് മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തുവാനും ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
സഹകരണ സംഘങ്ങളിലെ ഓഡിറ്റ് സംവിധാനം കാര്യക്ഷമമാക്കുന്നതിനായി സഹകരണ നിയമം, ചട്ടങ്ങൾ, മാന്വൽ എന്നിവയിൽ ഭേദഗതി കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ?
*54.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
ഗാര്‍ഹിക ഉപഭോക്താക്കളുടെ മീറ്റര്‍ റീഡിങ് രണ്ടുമാസത്തിലൊരിക്കല്‍ എടുക്കുന്നതിന് പകരം പ്രതിമാസം എടുക്കുന്നതിനും അതത് മാസത്തെ റീഡിങ് ഉപഭോക്താക്കള്‍ക്ക് തന്നെ മൊബൈല്‍ ആപ്പ്, വെബ്‌സൈറ്റ് എന്നിവ മുഖേന അപ്‍ലോഡ് ചെയ്ത് ബില്‍ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കാമോ?
*55.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ ബാങ്കുകളുടെ പ്രവർത്തനം സുതാര്യമാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
സഹകരണ ബാങ്കുകളുടെ പ്രവർത്തനം നിയമവിധേയമാണെന്ന് ഉറപ്പുവരുത്താൻ എന്തൊക്കെ സംവിധാനങ്ങളാണ് നിലവിലുള്ളത്; ഇവ പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ; ഇല്ലെങ്കിൽ ഇതുസംബന്ധിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ;
( സി )
സഹകരണ ബാങ്കുകളുടെ ഓഡിറ്റിംഗ് കുറ്റമറ്റതും കാര്യക്ഷമവുമാക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
*56.
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം പ്രദാനം ചെയ്തതിന് 2021-ലെ സ്റ്റേറ്റ്സ് സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ടോപ്പ് പെര്‍ഫോര്‍മര്‍ പുരസ്കാരം നേടുന്ന നിലയിലേക്ക് കേരളത്തെ മാറ്റുന്നതിനായി സര്‍ക്കാര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയിൽനിന്നുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
ഈ മേഖലയിലെ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും നല്‍കി വരുന്ന ആനുകൂല്യങ്ങളും സാമ്പത്തിക സഹായ പാക്കേജുകളും സംബന്ധിച്ച് വിശദമാക്കാമോ?
*57.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . പി . ഉബൈദുള്ള
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളിലെ മുഴുവൻ ഡാറ്റയും കേന്ദ്ര സർക്കാരിന്റെ ഏകീകൃത സോഫ്റ്റ്‍വെയറിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നല്‍കിയിരു​ന്നോ;
( ബി )
നബാർഡ് വഴി സഹായം ലഭിക്കുന്നതിന് ഇത് ആവശ്യമാണെന്ന് അറിയിച്ചിരു​ന്നോ;
( സി )
ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
*58.
ശ്രീ. നജീബ് കാന്തപുരം
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്ന നടപടിക്രമങ്ങൾ ലളിതമാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് ആധാരമെഴുത്തുകാരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ഇതിനായി എന്തെല്ലാം നടപടികൾ സ്വീകരി​ച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?
*59.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിക്ഷേപ അനുകൂല സാഹചര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി ഇതുവരെ എത്ര സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടിക്രമങ്ങളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്;
( സി )
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് എന്തെല്ലാം അടിസ്ഥാന വികസന സൗകര്യങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കാമോ?
*60.
ശ്രീ എം നൗഷാദ്
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ലാന്‍ പ്രകാരം കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; വിശദമാക്കുമാേ;
( ബി )
ഈ വിധത്തില്‍ നിക്ഷേപ സൗഹൃദമായി സംസ്ഥാനത്തെ മാറ്റിയെടുക്കുന്നതിന് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടാേ; വിശദമാക്കുമാേ;
( സി )
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന ലക്ഷ്യത്താേടെ ഈ സംരംഭക വര്‍ഷത്തില്‍ സംസ്ഥാനത്ത് നടപ്പാക്കിയ പ്രവര്‍ത്തനങ്ങൾ വിലയിരുത്തിയിട്ടുണ്ടാേ; വിശദമാക്കുമാേ;
( ഡി )
സംരംഭക വര്‍ഷം പ്രമാണിച്ച് സംസ്ഥാനത്ത് നിക്ഷേപകര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളും സേവനങ്ങളും എന്തെല്ലാമാണെന്ന് വ്യക്തമാക്കാമാേ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.