STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





 
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 6th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*1.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീമതി.ഉമ തോമസ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സുപ്രധാന കേസ്സുകളിലെ പ്രതികൾ സാക്ഷികളെ സ്വാധീനിച്ചുകൊണ്ട് കേസ്സുകൾ അട്ടിമറിക്കുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
അട്ടപ്പാടി മധു വധക്കേസ്സിൽ മിക്ക സാക്ഷികളും കൂറുമാറിയതായ സംഭവം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
മധുവിനെ മർദിക്കുന്നത് കണ്ടു എന്ന് മജിസ്ട്രേറ്റിന് മുമ്പിൽ മൊഴി നൽകിയവർ പോലും സാക്ഷി വിസ്താരത്തിനിടെ നേരത്തെ നൽകിയ മൊഴി നിഷേധിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സംഭവത്തിന്മേല്‍ സർക്കാര്‍ എന്ത് നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത കേസ്സിൽ കൂടുതൽ സാക്ഷികൾ കൂറുമാറുന്നത് തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
*2.
ഡോ. എം.കെ . മുനീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർലൈൻ പദ്ധതിയുടെ ഭാഗമായുള്ള സാമൂഹികാഘാത പഠനത്തിന്റെ സർവേക്കായി കല്ലിടുന്നതിന് പകരം ജിയോടാഗ് ഉപയോഗിക്കുന്നതിന് തീരുമാനിച്ചിരുന്നോ;
( ബി )
ജിയോടാഗ് ഉപയോഗിച്ച് സർവെ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കുമോ;
( സി )
സാമൂഹികാഘാതപഠനം പൂർത്തീകരിക്കാൻ കഴിയാത്ത ഏജൻസികൾക്ക് അവ പൂർത്തിയാക്കാൻ കാലാവധി നീട്ടി നൽകിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ഡി )
സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ഇതിനായി സമരങ്ങളിൽ പങ്കെടുത്തവരുടെ പേരിൽ എടുത്ത കേസ്സുകൾ പിൻവലിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
*3.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഐ.ടി. മേഖലയിൽ മികച്ച അടിസ്ഥാന സൗകര്യം ഏർപ്പെടുത്തിയതിന്റെ ഫലമായി രാജ്യത്തെ രണ്ടാംനിര നഗരങ്ങളില്‍ ഏറ്റവുമധികം ഐ.ടി. അധിഷ്ഠിത തൊഴില്‍ ലഭ്യമാക്കിയ നഗരങ്ങളിലൊന്നായി തലസ്ഥാനത്തിന് പുരോഗതി കൈവരിക്കാനായിട്ടുണ്ടോ;
( ബി )
ഐ.ടി. ഉല്പന്നങ്ങളും സേവനങ്ങളും ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ ഐ.ടി. മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിശദമാക്കാമോ;
( സി )
ദേശീയപാത വികസനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സാറ്റലൈറ്റ് ഐ.ടി. പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
*4.
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ വർദ്ധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരെ കുട്ടികളില്‍ അവബോധം സൃഷ്ടിക്കുവാന്‍ സ്‌കൂൾ, കോളേജ് തലങ്ങളിൽ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഓൺലൈൻ ചൂഷണങ്ങളെ ശക്തമായി നേരിടാൻ കുട്ടികളെയും അദ്ധ്യാപകരെയും രക്ഷിതാക്കളെയും സജ്ജമാക്കുവാന്‍ സ്‌കൂൾ, കോളേജ് തലങ്ങളിൽ പരിശീലനം നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തില്‍ ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരെ കൗൺസിലിംഗ് സെന്ററുകൾ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*5.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. എച്ച്. സലാം
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ക്രമസമാധാനപാലനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പോലീസ് സേനയുടെ ആധുനികീകരണത്തിനും വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ അവരുടെ വിവരശേഖരണത്തിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
ഇതര സംസ്ഥാന താെഴിലാളികളെ തൊഴിലിന് ഏര്‍പ്പാടാക്കുന്ന ഏജന്‍സികളും വ്യക്തികളും തൊഴിലുടമകളും അവരുടെ ഐഡന്റിറ്റി ഉറപ്പാക്കി അവർ തൊഴിലെടുക്കുന്ന ജില്ലകളില്‍ അവരുടെ പേരുവിവരങ്ങൾ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്ന കാര്യം പരിഗണിക്കുമോ?
*6.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കെ. പി. എ. മജീദ്
ശ്രീ .പി. കെ. ബഷീർ
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷമാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ പരിശോധിച്ചിട്ടുണ്ടോ;
( ബി )
സർക്കാർ ആശുപത്രികൾക്ക് വേണ്ട മരുന്നുകൾ വാങ്ങി വിതരണം ചെയ്യുന്നതിൽ മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
മരുന്നുക്ഷാമം പരിഹരിക്കുന്നതിനായി ആശുപത്രി മേധാവികൾ മ​റ്റ് ഫണ്ടുകൾ കണ്ടെത്തി മരുന്ന് വാങ്ങണമെന്ന് നിർദേശം നൽകിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നിർദേശം എപ്രകാരം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
പനിയും മറ്റ് രോഗങ്ങളും വ്യാപകമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മരുന്നുക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
*7.
ശ്രീ എം നൗഷാദ്
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വിലക്കയറ്റം ഏഴര ശതമാനത്തിന് മേല്‍ ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ വിലക്കയറ്റത്തിന്റെ ആഘാതം സാധാരണക്കാരിലേക്ക് എത്താതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ വിശദമാക്കാമോ;
( ബി )
ഉത്സവകാലത്തുണ്ടാകുന്ന അമിത വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതിനായി എത്ര തുകയാണ് ചെലവഴിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
ഭക്ഷ്യധാന്യക്കമ്മി നേരിടുന്ന സംസ്ഥാനത്ത് ടൈഡ് ഓവര്‍ ഗോതമ്പ് വിഹിതം പുനഃസ്ഥാപിച്ച് ഭക്ഷ്യവില നിയന്ത്രണം സാധ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നോ; എങ്കിൽ ഇതുസംബന്ധിച്ച് മറുപടി ലഭ്യമായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
*8.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ വി ജോയി
ശ്രീമതി യു പ്രതിഭ
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീധനവുമായി ബന്ധപ്പെട്ടും പൊതു ഇടങ്ങളിലും സൈബര്‍ ഇടങ്ങളിലും സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ തടയുന്നതിനായി രൂപീകരിച്ച പിങ്ക് പ്രൊട്ടക്ഷന്‍ സംവിധാനത്തെക്കുറിച്ച് വിശദമാക്കാമോ; ഇവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനും അവര്‍ക്ക് നിയമ സഹായമടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും വിക്ടിം ലെയ്സണ്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ തീരുമാനമായിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
സ്ത്രീകള്‍ നേരിടുന്ന വിവേചനവും അതിക്രമവും തടയാന്‍ ജനമൈത്രി പോലീസ് സംവിധാനം കാര്യക്ഷമമാക്കിക്കൊണ്ടും കുടുംബശ്രീയുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടും പദ്ധതി ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
*9.
ശ്രീ കെ ആൻസലൻ
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. പി. ടി. എ. റഹീം
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുണ്ട, മയക്കുമരുന്ന് സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന, ജില്ലാതലങ്ങളില്‍ ഓര്‍ഗനൈസ്ഡ് ക്രൈം സ്ക്വാഡുകള്‍ രൂപീകരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഗുണ്ടാ നിയമം നടപ്പിലാക്കുന്നത് കാര്യക്ഷമമാക്കിയിട്ടുണ്ടോ;
( ബി )
വര്‍ഗീയ, തീവ്രവാദ സംഘടനകളുടെ ആയുധ പരിശീലനവും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണവും തടയാന്‍ നടപടി എടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഡാര്‍ക്ക് വെബിലൂടെ ലഹരിക്കടത്ത് വ്യാപകമാണെന്ന് കരുതപ്പെടുന്ന സാഹചര്യത്തില്‍ അത് ഫലപ്രദമായി തടയുന്നതിന് കേരള പോലീസ് സ്വന്തമായി സോഫ്റ്റ്‍വെയര്‍ വികസിപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
*10.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥയിൽ ഉണ്ടായിട്ടുള്ള വലിയ വ്യതിയാനം സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിനും സുസ്ഥിരതയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നതായി വിശകലനം ചെയ്തിട്ടുണ്ടോ; ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ ലഭ്യമാണോ;
( ബി )
കാലാവസ്ഥ വ്യതിയാനം നേരിട്ട് ബാധിക്കുന്ന മേഖലകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( സി )
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളുടെ തലത്തില്‍ അനുയോജ്യമായ പദ്ധതികള്‍ തയ്യാറാക്കി ലോക്കല്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
കാലാവസ്ഥ വ്യതിയാന സംബന്ധിയായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് പരിസ്ഥിതി- കാലാവസ്ഥ വ്യതിയാന വകുപ്പ് രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
*11.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റുകൾ തയ്യാറാക്കുന്നതിന്റെ പുരോഗതി വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും കൃഷിക്കാർക്കും പ്രയോജനം ലഭിക്കുന്ന തരത്തിലാണോ ഭക്ഷ്യക്കിറ്റിലെ ഇനങ്ങൾ തീരുമാനിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
അഗതിമന്ദിരങ്ങളും അനാഥാലയങ്ങളും ഉൾപ്പെടെ സർക്കാർ അംഗീകാരമുള്ള സ്ഥാപനങ്ങളിലേക്ക് ഭക്ഷ്യക്കിറ്റുകള്‍ എത്തിച്ചുകൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
കിറ്റുകളുടെ വിതരണം എന്നത്തേയ്ക്ക് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്;
( ഇ )
ഭക്ഷ്യക്കിറ്റ്‌ വിതരണത്തിനായി പ്രതീക്ഷിക്കുന്ന ചെലവ് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
*12.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെട്ടിട നിർമാണാനുമതിയുമായി ബന്ധപ്പെട്ട് കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും വ്യാപകമായി അഴിമതിയും ക്രമ​ക്കേടുകളും നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
അനധികൃത കെട്ടിടങ്ങൾക്കും പണിപൂർത്തിയാകാത്ത കെട്ടിടങ്ങൾക്കും കെട്ടിട നമ്പരുകള്‍ അനുവദിച്ചതായി കണ്ടെത്തിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
സ്ഥലപരിശോധന നടത്താതെ കെട്ടിട നിർമാണത്തിന് അനുമതി നൽകിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ;
( ഡി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതിയും ക്ര​മക്കേടുകളും തടയുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കുമോ?
*13.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ സജി ചെറിയാൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാര്‍വത്രികമായി ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കാനുള്ള പദ്ധതിയായ കെ-ഫാേണ്‍ പദ്ധതിയുടെ പുരാേഗതി വിശദീകരിക്കാമോ;
( ബി )
കാേര്‍പ്പറേറ്റ് താല്പര്യ സംരക്ഷകരുടെ എതിര്‍പ്പിനെ മറികടന്ന് രാജ്യത്ത് ഇന്റര്‍നെറ്റ് സര്‍വീസ് പ്രാെവെെഡര്‍ ലെെസന്‍സ് നേടിയെടുത്ത ഏക സംസ്ഥാനമായി മാറാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടാേ;
( സി )
ഇരുപത് ലക്ഷത്താേളം ബി.പി.എല്‍. കുടുംബങ്ങള്‍ക്കും സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ ഉദ്ദേശിച്ചുകാെണ്ടുള്ള പ്രസ്തുത പദ്ധതിക്ക് മുടക്കിയ തുകയെത്രയെന്ന് അറിയിക്കാമാേ?
*14.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. മുരളി പെരുനെല്ലി
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ആദ്യത്തെ 48 മണിക്കൂറില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ട്രോമ കെയര്‍ പദ്ധതിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;
( ബി )
വ്യത്യസ്ത ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്കീമുകളെ ഏകോപിപ്പിച്ച് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴി നടപ്പിലാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
( സി )
18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് എല്ലാ രോഗങ്ങള്‍ക്കും സൗജന്യ ചികിത്സ നല്‍കുന്ന ആരോഗ്യകിരണം പദ്ധതി എസ്.എച്ച്.എ. മുഖാന്തിരം നടപ്പിലാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
( ഡി )
എസ്.എച്ച്.എ. വഴി നടപ്പിലാക്കിവരുന്ന സൗജന്യ ചികിത്സാ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
*15.
ശ്രീ. എം.വിജിന്‍
ശ്രീ ഡി കെ മുരളി
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സേവനങ്ങള്‍ കാര്യക്ഷമമായും അഴിമതിരഹിതമായും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഓണ്‍ലെെന്‍ ആയി നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടാേ;
( ബി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഈ വര്‍ഷം തന്നെ മാെബെെല്‍ ആപ്ലിക്കേഷനിലൂടെ നല്‍കാന്‍ പദ്ധതിയുണ്ടാേ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പൂര്‍ണ്ണമായും കടലാസ് രഹിതമാക്കുയെന്ന ലക്ഷ്യത്താേടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; ഒറ്റപ്പെട്ടതെങ്കിലും കണ്ടെത്തിയ ചില ക്രമക്കേടുകളുടെ അടിസ്ഥാനത്തില്‍ ഇന്റഗ്രേറ്റഡ് ലോക്കൽ സെൽഫ്-ഗവേർണൻസ് മാനേജ്‌മെന്റ്‌ സിസ്റ്റത്തിലെ പാേരായ്മ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടാേ?
*16.
ശ്രീ എം രാജഗോപാലൻ
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീമതി ഒ എസ് അംബിക
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റില്‍ വകയിരുത്തല്‍ കുറച്ചതിന് പുറമെ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതില്‍ അശാസ്ത്രീയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് പദ്ധതിയെ ദുര്‍ബലപ്പെടുത്തുമെന്നതിനാല്‍ പ്രസ്തുത നടപടി തിരുത്താന്‍ ആവശ്യപ്പെടുമോ;
( സി )
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ 10 കോടിയിലധികം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചിടത്ത് ഈ വര്‍ഷം സംസ്ഥാനം ആവശ്യപ്പെട്ടതിന്റെ 57 ശതമാനം മാത്രം അനുവദിച്ചത് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളായ വനിതകളെയും ദുര്‍ബല ജനവിഭാഗങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് അറിയിക്കാമോ?
*17.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് തെങ്കരയിൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുമാവിൻ തോട്ടത്തിൽ എൻഡോസൾഫാൻ വ്യാപകമായി ഉപയോഗിച്ച പ്രദേശങ്ങളിലെ ആളുകൾക്ക് ജനിതക വൈകല്യങ്ങളും മറ്റ് ഗുരുതര രോഗങ്ങളും ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ ആരോഗ്യ പരിശോധന റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ;
( സി )
ഈ പ്രദേശങ്ങളിലെ രോഗികൾക്ക് വിദഗ്ധ ചികിത്സയും മറ്റ് സഹായങ്ങളും ഉറപ്പാക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
*18.
ശ്രീമതി യു പ്രതിഭ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിശപ്പുരഹിത ബാല്യം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പോഷക ബാല്യം പദ്ധതി സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കെതിരെ വന്ന മാധ്യമ വാർത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നോ; എങ്കിൽ ഇതുസംബന്ധിച്ച യഥാര്‍ത്ഥ വസ്തുത വെളിപ്പെടുത്താമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികള്‍ക്ക് ആഴ്ചയില്‍ എല്ലാ ദിവസവും പാലും മുട്ടയും നല്‍കുന്നതിന് സാധ്യമാകുമോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*19.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ .പി. കെ. ബഷീർ
ശ്രീ . എൻ . ഷംസുദ്ദീൻ
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ശല്യം നേരിടുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടത്തി വന്നിരുന്ന തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതി നിർത്തലാക്കിയിട്ടുണ്ടോ;
( ബി )
ഈ പദ്ധതിയിൽ നിന്നും കുടുംബശ്രീ ഉൾപ്പെടെയുളള ഏജൻസികളെ ഒഴിവാക്കിയിട്ടുണ്ടോ; എങ്കില്‍ ഇതിന് പകരം പുതുതായി എന്ത് സംവിധാനമാണ് ഏർപ്പെടുത്താനുദ്ദേശിക്കുന്നതെന്ന്‌ വിശദമാക്കാമോ;
( സി )
അക്രമകാരികളായ തെരുവുനായ്ക്കുളുടെ ശല്യം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഇവയെ വന്ധ്യംകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
*20.
ശ്രീമതി ദെലീമ
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജലബജറ്റും ജലസുരക്ഷാ പ്ലാനുകളും തയാറാക്കുന്ന പദ്ധതി പരിഗണനയിലുണ്ടാേ; ഇതിലൂടെ എന്താെക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദാംശം നല്‍കാമാേ;
( ബി )
പുനരുജ്ജീവിപ്പിച്ച ജലസ്രാേതസ്സുകളുടെ പരിപാലനത്തിനും മഴക്കാലത്ത് ലഭിക്കുന്ന അധികജലം സംഭരിക്കുന്നതിനും സംരക്ഷിക്കുന്നതിനും ജലശുദ്ധി, ജല ഗുണനിലവാരം എന്നിവ ഉറപ്പുവരുത്തുന്നതിനും പ്രത്യേകമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടാേ; ഇതിലൂടെ പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ എന്താെക്കെയാണെന്ന് വ്യക്തമാക്കാമാേ;
( സി )
ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയാേഗപ്പെടുത്തി ജലവിഭവ പ്ലാനിംഗും മാേണിറ്ററിംഗും നടത്തുന്നതിനായി പദ്ധതി രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടാേ; വിശദാംശം നല്‍കുമോ?
*21.
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര സര്‍ക്കാര്‍ നഴ്സിങ് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തും വിദേശത്തും വര്‍ദ്ധിച്ചുവരുന്ന നഴ്സിങ് ജോലിസാധ്യത കണക്കിലെടുത്ത് കുട്ടികള്‍ക്ക് സംസ്ഥാനത്ത് തന്നെ പഠന സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സെല്‍ഫ് ഫിനാന്‍സിംഗ് മേഖലകളില്‍ കൂടുതല്‍ നഴ്സിങ് കോളേജുകള്‍ അനുവദിച്ച് സംസ്ഥാനത്തിന് വെളിയിലേക്ക് പഠനാവശ്യത്തിനായി കുട്ടികള്‍ പോകുന്നത് തടയുന്നതിന് പ്രത്യേക കര്‍മ പദ്ധതിക്ക് രൂപം നല്‍കുമോ?
*22.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനുള്ള കാരണങ്ങൾ വ്യക്തമാക്കാമോ;
( ബി )
മരുന്ന് ക്ഷാമം സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
മരുന്ന് സംഭരണത്തിന്റെ ചുമതലയുള്ള കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ടെൻഡർ നടപടികൾ മൂന്ന് മാസത്തോളം വൈകിയതിനെ തുടർന്നാണ് മരുന്ന് സംഭരണത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായത് എന്നത് വസ്തുതയാണോ;
( ഡി )
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഏത് തീയതിയിലാണ് മരുന്ന് ലഭ്യമാക്കാനുള്ള ടെൻഡറുകൾ വിളിച്ചത് എന്നതിന്റെ വിശദാംശങ്ങൾ നൽകാമോ?
*23.
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആദിവാസി മേഖലകള്‍, ലേബര്‍ സെറ്റില്‍മെന്റുകള്‍ എന്നിവിടങ്ങളില്‍ സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതി മുഖേന റേഷന്‍ എത്തിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ആദിവാസി, ഗോത്രവര്‍ഗ മേഖലകളില്‍ ഭക്ഷ്യഭദ്രത സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ഭക്ഷ്യ കമ്മീഷൻ വഴി കാര്യക്ഷമമായ ഇടപെടൽ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഗോത്രവര്‍ഗ മേഖലകളിൽ ഉൾപ്പെടെ പൊതു വിതരണ ശൃംഖലയിലെ കരിഞ്ചന്ത, പൂഴ്‍ത്തിവയ്പ്പ്, തിരിമറി എന്നിവ തടയുന്നതിന് ശക്തമായ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വന മേഖലയിലെ അപകട സാഹചര്യത്തിലും പ്രതികൂല കാലാവസ്ഥയിലും ആദിവാസി ഊരുകളിൽ ജീവനക്കാർ നേരിട്ടെത്തി കാര്യക്ഷമതയോടെ റേഷന്‍ വിതരണം നടത്തി വരുന്നുണ്ടോ; വിശദമാക്കാമോ;
( ഇ )
ഓണത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റുകള്‍ സംസ്ഥാനത്തെ ആദിവാസി മേഖലകള്‍, ലേബര്‍ സെറ്റില്‍മെന്റുകള്‍ എന്നിവിടങ്ങളില്‍ എത്തിച്ചുകൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*24.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധികളെ നേരിട്ട് ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ പി.എച്ച്.സി.കളിലെയും സി.എച്ച്.സി.കളിലെയും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( സി )
പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ വൃത്തിയുള്ളതാക്കുന്നതിനും പൊതുജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനുമായി ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ പ്രത്യേക പദ്ധതി നടപ്പിലാക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
*25.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. പി.വി.അൻവർ
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമ്പത്തിക കുറ്റാന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക വിഭാഗം ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇത്തരത്തിൽ പ്രത്യേക വിഭാഗം ആരംഭിക്കുന്നതിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വെളിപ്പെടുത്താമോ;
( ബി )
ഈ വിഭാഗങ്ങളുടെ പ്രവർത്തന രീതി വിശദമാക്കാമാേ; ഏതൊക്കെ തരം കുറ്റകൃത്യങ്ങളാണ് ഇതിന്റെ അന്വേഷണ പരിധിയില്‍ വരുന്നത്;
( സി )
സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ ഓര്‍ഗനെെസ്ഡ് ക്രെെം സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടോ; ഇതിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദമാക്കാമോ?
*26.
ശ്രീ വി കെ പ്രശാന്ത്
ശ്രീ ഡി കെ മുരളി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ തലത്തില്‍ പ്രത്യേക മൈക്രോപ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ; ഇതിനുള്ള മാര്‍ഗരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
പദ്ധതി നിര്‍വഹണത്തിന്റെ വിവിധ ഘടകങ്ങള്‍ വിശദമാക്കാമോ; ഭക്ഷണം, ചികിത്സ, വാസസ്ഥലം എന്നിവ ലഭ്യമാക്കുന്നതിന് പ്രത്യേകമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നൽകിയിട്ടുണ്ടോ;
( സി )
പദ്ധതി നടത്തിപ്പിന്റെ ഭാഗമായി പരിശീലന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
*27.
ശ്രീ ഐ ബി സതീഷ്
ശ്രീ എം മുകേഷ്
ശ്രീ. എ. പ്രഭാകരൻ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മരുന്നു വിലവര്‍ദ്ധനയുടെ ഫലമായും മറ്റ് ചികിത്സാ ചെലവുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലും പണമില്ലാത്തതിന്റെ പേരില്‍ ചികിത്സാ സൗകര്യങ്ങള്‍ നിഷേധിക്കപ്പെടില്ലെന്ന് ഉറപ്പ് വരുത്താന്‍ ആവിഷ്കരിച്ചിട്ടുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വിപുലീകരിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത വിപുലീകൃത പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
എത്ര കുടുംബങ്ങള്‍ സൗജന്യ ചികിത്സാ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രസ്തുത പദ്ധതിയില്‍ ചെലവഴിച്ച തുക എത്രയെന്നും ഇതില്‍ കേന്ദ്ര, സംസ്ഥാന വിഹിതം എത്ര വീതമായിരുന്നു എന്നും അറിയിക്കാമോ;
( ഡി )
സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീസൗഹൃദമാക്കുന്നതിനും ചികിത്സാ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
*28.
ശ്രീ . സണ്ണി ജോസഫ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്ക് ആവശ്യമായ മരുന്നുകളുടെ പട്ടിക കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് സമർപ്പിച്ചത് എന്നാണെന്ന് വ്യക്തമാക്കാമോ;
( ബി )
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സാധാരണയായി മാർച്ച് മാസത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഏപ്രിലിൽ മരുന്ന് വിതരണം ആരംഭിക്കാറുള്ളതാണോ എന്ന് വ്യക്തമാക്കാമോ;
( സി )
ജൂലൈ മാസത്തിലാണോ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചതെന്ന് വ്യക്തമാക്കാമോ; എങ്കില്‍ ഇതിന്റെ കാരണം വിശദമാക്കാമോ?
*29.
ശ്രീ .പി. കെ. ബഷീർ
ഡോ. എം.കെ . മുനീർ
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അളവുതൂക്കങ്ങളിൽ കൃത്രിമം കാട്ടി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വർഷംതോറും ത്രാസുകൾ ലീഗൽ മെട്രോളജി വകുപ്പിന്റെ ഓഫീസിൽ എത്തിച്ച് പരിശോധിപ്പിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നുണ്ടോ;
( സി )
ഗ്യാസ് സിലിണ്ടറുകൾക്ക് നിശ്ചിത തൂക്കമില്ലായെന്നത് സംബന്ധിച്ച പരാതികൾ പരിശോധിച്ചിട്ടുണ്ടോ;
( ഡി )
അളവുതൂക്ക വെട്ടിപ്പ് കണ്ടെത്തുന്നതിനായി ലീഗൽ മെട്രോളജി വകുപ്പ് മിന്നൽ പരിശോധനകൾ നടത്താറുണ്ടോ എന്ന് വ്യക്തമാക്കുമോ?
*30.
ശ്രീ എം എസ് അരുൺ കുമാര്‍
ഡോ.കെ.ടി.ജലീൽ
ശ്രീ ഒ . ആർ. കേളു
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അതിദരിദ്രരെ കണ്ടെത്തി അവര്‍ക്കായി ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിച്ച് അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
അതിദരിദ്രര്‍ക്കായി കുടുംബാധിഷ്ഠിത മെെക്രോപ്ലാന്‍ തയ്യാറാക്കുന്ന പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ടോ;
( സി )
രാജ്യത്ത് ആദ്യമായി അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്ന ലക്ഷ്യം നിറവേറ്റുന്നതിന്റെ ആദ്യഘട്ടമായി ഇത്തരത്തില്‍പ്പെട്ടവരെ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന പ്രക്രിയ പൂര്‍ത്തിയായിട്ടുണ്ടോ; ഇത്തരം കുടുംബങ്ങളുടെ എണ്ണം ജില്ല തിരിച്ച് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.