UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
386.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ മൂലം സര്‍ക്കാരിന്റെ ധനസ്ഥിതിയില്‍ ഉണ്ടായിട്ടുള്ള ആഘാതം വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര നികുതി വിഹിതത്തില്‍ കുറവ് സംഭവിക്കാന്‍ തുടങ്ങിയത് എന്നു മുതലാണ്; ഇതുമൂലം ഖജനാവിന് നഷ്ടമായ തുക വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
( സി )
ജി.എസ്.ടി. നടപ്പിലാക്കിയത് മൂലം നികുതി വരുമാനത്തില്‍ ഉണ്ടായ നഷ്ടം വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
ജി.എസ്.ടി. നടപ്പിലാക്കിയത് മൂലമുണ്ടായ വരുമാന നഷ്ടം പരിഹരിക്കുന്നതിനുള്ള കാലാവധി എന്നുവരെയാണ്; സംസ്ഥാനത്തിനുണ്ടായ നികുതി നഷ്ടം ഇക്കാലയളവില്‍ ലഭിച്ച നഷ്ടപരിഹാരം മൂലം നികത്താന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഇ )
ജി.എസ്.ടി.യുടെ നഷ്ടപരിഹാരം പൂര്‍ണ്ണമായും ലഭിക്കാത്ത സാഹചര്യത്തില്‍ നഷ്ടപരിഹാര പദ്ധതിയുടെ കാലാവധി നീട്ടുന്നതിന് സംസ്ഥാനങ്ങള്‍ നടത്തിയ ഇടപെടലുകള്‍ അംഗീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
387.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിലക്കയറ്റം തടയുവാനും ന്യായവിലയില്‍ ഉല്പന്നങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനുമായി ധനവകുപ്പ് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുമോ;
( ബി )
ഈ സർക്കാരിന്റെ കാലയളവില്‍ സംസ്ഥാനത്ത്‌ വിലക്കയറ്റമുണ്ടാകാതിരിക്കാന്‍ എന്തെങ്കിലും കേന്ദ്രസഹായം ലഭ്യമായിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
വിലക്കയറ്റത്തിനു കാരണം എന്താണെന്ന്‌ വ്യക്തമാക്കുമോ;
( ഡി )
വിലക്കയറ്റം ഉണ്ടാക്കുന്ന വ്യവസായ ലോബികളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ വകുപ്പ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?
388.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെയുള്ള ബഡ്ജറ്റില്‍ പദ്ധതി-പദ്ധതിയേതര ചെലവുകള്‍ക്കായി ലക്ഷ്യമിട്ട തുകയും ചെലവഴിച്ച തുകയും സംബന്ധിച്ച കണക്കുകള്‍ വകുപ്പ് അടിസ്ഥാനത്തില്‍ വെളിപ്പെടുത്താമോ;
( ബി )
ഒാരോ വകുപ്പിലും മേല്‍പ്പറഞ്ഞ കാലയളവില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ലക്ഷ്യം കെെവരിക്കാന്‍ കേന്ദ്രത്തില്‍ നിന്നും ലഭിച്ച തുക എത്രയാണ്; പ്രസ്തുത തുക പൂര്‍ണ്ണമായും വിനിയോഗിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വിശദമാക്കാമോ;
( സി )
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി അനുവദിച്ച തുക ലാപ്സാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
389.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എച്ച്. സലാം
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള നികുതി വിഹിതവും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള വിഹിതവും ക്രമേണ കുറഞ്ഞുവരുന്ന സാഹചര്യത്തിലും സാമൂഹ്യസേവന മേഖലയിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വികസന മേഖലയിലും ചെലവ് വര്‍ദ്ധിപ്പിക്കുന്ന വികസന തന്ത്രം പ്രാവര്‍ത്തികമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വായ്പ എടുക്കുന്നതിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ വെെകിക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ടോ;
( സി )
കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കുന്ന സാമ്പത്തികഞെരുക്കം അതിജീവിക്കുന്നതിനായി നികുതിചോര്‍ച്ച ഒഴിവാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
390.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോട്ടണ്ടി വാങ്ങിയതിൽ കാപെക്സ് അഴിമതി നടത്തിയതായി ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
391.
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവർദ്ധനവ് മൂലം നിര്‍മ്മാണ വസ്തുക്കള്‍ക്കുണ്ടാകുന്ന വന്‍ വിലക്കയറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിലവർദ്ധനവ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതും സാധാരണക്കാരുടെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടുള്ളതും പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത വിലക്കയറ്റം തടയാന്‍ സ്വീകരിച്ച നടപടികള്‍ ഫലപ്രദമാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച് എന്ത് തുടര്‍ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
വൻകിട അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ
392.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ വൻകിട അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി എത്ര തുക അനുവദിച്ചിട്ടുണ്ട്; പ്രസ്തുത തുക ഏതൊക്കെ ശീർഷകത്തിലാണ് അനുവദിച്ചത്, ഓരോ ശീർഷകത്തിൽ നിന്നും എത്ര തുക ചെലവഴിച്ചിട്ടുണ്ട് എന്നീ വിവരങ്ങൾ സാമ്പത്തിക വർഷാടിസ്ഥാനത്തിൽ വ്യക്തമാക്കാമോ?
393.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഗ്യാരന്റിയുടെ പിന്‍ബലത്തില്‍ വാങ്ങിയ കടം സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
സര്‍ക്കാര്‍ ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ എടുത്തിട്ടുള്ള വായ്പകള്‍ യഥാസമയം തിരിച്ചടവ് നടത്തി വരുന്നുണ്ടോ; വിശദമാക്കാമോ;
( സി )
നിലവില്‍ ഗ്യാരന്റി റിസംപ്ഷന്‍ ഫണ്ട് രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ ഹെഡ് ഓഫ് അക്കൗണ്ട് വ്യക്തമാക്കാമോ;
( ഡി )
ഗ്യാരന്റി കമ്മീഷനായി 2016 മുതല്‍ എത്ര തുക ലഭിച്ചിട്ടുണ്ട്; പ്രസ്തുത തുക ഗ്യാരന്റി റിസംപ്ഷന്‍ ഫണ്ടിലേക്ക് ചേര്‍ത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ;
( ഇ )
ഗ്യാരന്റി റിസംപ്ഷന്‍ ഫണ്ട് രൂപീകരിക്കാത്തതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ?
394.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് ബാധ തടയുവാനും പ്രതിരോധ വാക്സിന്‍ ഉൾപ്പെടെയുള്ള ചികിത്സ ഉറപ്പാക്കാനുമായി കോവിഡ് ആരംഭിച്ചത് മുതല്‍ ഓരോ സാമ്പത്തിക വര്‍ഷവും സര്‍ക്കാര്‍ ചെലവാക്കിയ തുക എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിനായി എന്തെങ്കിലും കേന്ദ്ര സഹായമോ മറ്റിതര സഹായങ്ങളോ ലഭ്യമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
നിലവില്‍ രോഗബാധ കൂടുന്നത് മനസ്സിലാക്കി കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്താനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നു എന്ന് വ്യക്തമാക്കുമോ;
( ഡി )
കോവിഡ് മൂലം മരണപ്പെട്ട നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് നിലവില്‍ നല്‍കിവരുന്ന സാമ്പത്തിക സഹായങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
395.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നു എന്നത് വസ്തുതയാണോ; എങ്കിൽ അതിനുള്ള കാരണങ്ങള്‍ വിശദമാക്കാമോ;
( ബി )
25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾക്ക് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അത് കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണോയെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്താനുള്ള സാഹചര്യം വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
396.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി സ്ഥലം അനുവദിക്കുകയും, കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ തുക അനുവദിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രസ്തുത സ്ഥലത്തിന്റെ ഭാഗമായിട്ടുള്ളതും സബ്ട്രഷറി നിര്‍മ്മാണത്തിനായി നേരത്തെ അനുവദിച്ചിട്ടുള്ളതുമായ 12 സെന്റോളം വരുന്ന ഭൂമി കൂടി ഉള്‍പ്പെടുത്തി, സബ്ട്രഷറി ഓഫീസ് കൂടി മിനി സിവില്‍സ്റ്റേഷന്റെ ഭാഗമാക്കി നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികളും അനുമതിയും ലഭ്യമാക്കുമോ?
397.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് അര്‍ഹമായ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 'ജി.എസ്.റ്റി.' വിഹിതം പൂര്‍ണ്ണമായും ലഭ്യമായിട്ടുണ്ടോ; കുടിശ്ശിക ഉണ്ടെങ്കില്‍ എത്ര രൂപയാണെന്ന് വിശദമാക്കുമോ?
398.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ പരിശോധന റിപ്പോർട്ടുകളിലെ ശിപാർശകളിൻമേൽ ബന്ധപ്പെട്ട ഭരണ വകുപ്പിന് റിപ്പോർട്ട് ലഭിച്ച് 30 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്ന ഉത്തരവ് നൽകിയിട്ടും ഏതെല്ലാം വകുപ്പുകൾ ഏതെല്ലാം റിപ്പോർട്ടുകളിന്മേലാണ് തുടർനടപടികൾ സ്വീകരിക്കാത്തത് എന്നതിന്റെ വിശദാംശം നൽകുമോ;
( ബി )
സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം കണ്ടെത്താൻ ധനകാര്യ പരിശോധനാ വിഭാഗം സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ്; പ്രസ്തുത പരിശോധന ഇപ്പോൾ കാര്യക്ഷമമല്ലാത്തതിനാൽ വിവിധ വകുപ്പുകളിൽ വാഹന ദുരുപയോഗം വർദ്ധിച്ച് സർക്കാരിന് നഷ്ടം സംഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
399.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ കിഫ്‍ബി അംഗീകാരം നല്‍കിയ 51.30 കോടി രൂപയുടെ ട്രോമാകെയര്‍ പ്രവൃത്തിയുടെ സാങ്കേതികാനുമതി ലഭ്യമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
400.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത്
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേരള സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ വിലയിരുത്തിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ;
( ബി )
നിലവിലെ സാമ്പത്തിക സൂചകങ്ങൾ പ്രകാരം ശ്രീലങ്കയിലേതിന് സമാനമായ ഒരു തകർച്ച കേരളത്തിലുണ്ടാകാൻ സാധ്യതയുള്ളതായി വിലയിരുത്തുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രതിസന്ധി മറികടക്കുന്നതിന് ധനകാര്യ മാനേജ്മെന്റിലും നയത്തിലും ഏതൊക്കെ തരത്തിലുള്ള തിരുത്തൽ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
401.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല മണ്ഡലത്തിൽ 2016-21 സാമ്പത്തിക വര്‍ഷങ്ങളില്‍ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്തതുമായി ബന്ധപ്പെട്ട് ആകെയുണ്ടായിട്ടുള്ള ടെന്‍ഡര്‍ സേവിങ്സ് എത്ര രൂപയാണ്; ഓരോ സാമ്പത്തിക വര്‍ഷത്തിലുമുണ്ടായ ടെന്‍ഡര്‍ സേവിങ്സ് സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
ടെന്‍ഡര്‍ സേവിങ്സ് ഇനത്തില്‍ ലഭിച്ച തുക വിനിയോഗം ചെയ്യുന്നതിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
അക്രഡിറ്റഡ് ഏജന്‍സികളുടെ അംഗീകാരം
402.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതു പ്രവൃത്തികള്‍ നിര്‍വ്വഹിക്കുന്നതിന് ധനകാര്യ വകുപ്പ് തിരഞ്ഞെടുത്തിരുന്ന അക്രഡിറ്റഡ് ഏജന്‍സികളുടെ കാലാവധി 2022 ഏപ്രില്‍ 30-ന് അവസാനിച്ച വിവരം സര്‍ക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത അക്രഡിറ്റഡ് ഏജന്‍സികളുടെ അംഗീകാരം പുതുക്കുന്നതിന് ധനകാര്യ വകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ നിലവിലെ അവസ്ഥയും ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് എന്ന് പുറത്തിറക്കുമെന്നും വ്യക്തമാക്കാമോ;
( സി )
മണ്ഡലം ആസ്തി വികസന പദ്ധതി പ്രകാരം നിയമസഭാ സാമാജികര്‍ മുന്‍വര്‍ഷങ്ങളില്‍ ശിപാര്‍ശ ചെയ്തിരുന്ന പ്രവൃത്തികളുടെ ഭരണാനുമതി നല്‍കുന്നതിന്റെ സമയപരിധി 2022 ആഗസ്റ്റ് 30 ന് അവസാനിക്കുന്ന സാഹചര്യത്തില്‍ അക്രഡിറ്റഡ് ഏജന്‍സികളുടെ അംഗീകാരം പുതുക്കാന്‍ സമയം വൈകുന്നത് അക്രഡിറ്റഡ് ഏജന്‍സികള്‍ മുഖാന്തിരം നിര്‍ദ്ദേശിച്ച പദ്ധതി നിര്‍വ്വഹണത്തെ ബാധിക്കുമോ; വിശദമാക്കാമോ;
( ഡി )
പ്രോജക്ട് മാനേജ്‍മെന്റ് കണ്‍സല്‍ട്ടന്‍സി (പി.എം.സി.) വിഭാഗത്തില്‍പ്പെടുന്ന അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് സുതാര്യമായ ലേല നടപടികളിലൂടെ മാത്രമേ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ സാധിക്കുകയുള്ളു എന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലുള്ളതിനാല്‍ പദ്ധതി നിര്‍വ്വഹണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അക്രഡിറ്റഡ് ഏജന്‍സികളുടെ അംഗീകാരം കാലവിളംബം കൂടാതെ പുതുക്കി നല്‍കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താമോ; വ്യക്തമാക്കാമോ?
403.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ പരിശോധനാ വിഭാഗം ഈ വർഷം ഏതൊക്കെ ഓഫീസുകളിലാണ് പരിശോധന നടത്തിയത്; പ്രസ്തുത പരിശോധനകളിലെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണ്; പരിശോധനാ റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
404.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 -22 സാമ്പത്തിക വർഷത്തിലും, നടപ്പ് സാമ്പത്തിക വർഷം 31-5-2022 വരെയും പോസ്റ്റ് ഡെവല്യൂഷൻ റവന്യു ഡഫിസിറ്റ് ഗ്രാന്റ് ആയി കേന്ദ്രത്തിൽ നിന്ന് ലഭിച്ച തുകയുടെ കണക്ക് വിശദമാക്കുമോ;
( ബി )
2021-22 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് എത്രയാണ് ; പ്രസ്തുത സാമ്പത്തിക വർഷത്തിൽ എത്ര കോടി രൂപയാണ് വിവിധ വരുമാന മേഖലകളിൽ നിന്നും ലഭിച്ചത് എന്നതിന്റെ വിശദാംശം പ്രത്യേകം വിശദമാക്കി നൽകുമോ ;
( സി )
പ്രസ്തുത വർഷത്തിൽ പ്രതീക്ഷിച്ച റവന്യൂ സമാഹരണം നടത്താൻ സാധിച്ചിട്ടുണ്ടോ ; ഇല്ലെങ്കിൽ ഇതിന്റെ കാരണമെന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ ; വിശദാംശം നൽകുമോ ?
405.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി നടപ്പിലാക്കുന്ന മെഡിസെപ് പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഏതെല്ലാം ആശുപത്രിയിൽ എന്തൊക്കെ ചികിത്സയ്ക്ക് സഹായം ലഭിക്കുമെന്ന് വ്യക്തമാക്കാമോ; ആശുപത്രികളുടെ ജില്ല തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ?
406.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മെഡിസെപ് പദ്ധതി എന്നു മുതല്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ; പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( ബി )
ഓരോ ജില്ലയിലും ഇതിനായി തെരഞ്ഞെടുത്ത ആശുപത്രികളുടെ പട്ടിക പ്രസിദ്ധീകരിക്കാമോ?
407.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ കരട് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ എന്തെല്ലാം നേട്ടങ്ങളാണ് കൈവരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് പ്രസ്തുത ലക്ഷ്യങ്ങള്‍ നേടാന്‍ സാധിക്കുമെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
സുസ്ഥിര സാമ്പത്തിക വികസനത്തിനായി പുതിയ സമീപനം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
408.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിധവാ പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
നിയമപരമായി വിവാഹ മോചനം നേടിയതോ ഭര്‍ത്താവില്‍ നിന്നും അകന്നു കഴിയുന്നതോ ഭര്‍ത്താവ് ഉപേക്ഷിച്ചതോ ആയ പുനർവിവാഹിതരല്ലാത്ത 50 വയസ്സില്‍ താഴെ ഉള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നില്ല എന്ന പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നിയമപരമായി വിവാഹ മോചിതരായ പുനര്‍ വിവാഹം ചെയ്തിട്ടില്ലാത്ത സ്ത്രീകളെ വിധവയായി കണക്കാക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ;
( ഡി )
നിരവധി വിധവകളെ ദുരിതത്തിലാക്കുന്നതിനാല്‍ മറ്റ് യോഗ്യതകള്‍ ഉള്ള പക്ഷം അവരെ കൂടി പരിഗണിച്ച് പെന്‍ഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
409.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കുമുള്ള "മെ‍ഡിസെപ്പ് " ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം ആശുപത്രികളെയാണ് പ്രസ്തുത പദ്ധതിയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
410.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെന്‍ഷന്‍ അദാലത്തിന്റെ ഭാഗമായി എണ്‍പത് വയസ്സ് കഴിഞ്ഞ പെന്‍ഷന്‍കാരുടെ ലൈഫ് മസ്റ്ററിംഗ് വീട്ടുപടിക്കല്‍ എത്തി ചെയ്യാനുള്ള 2022-23 ബജറ്റിലെ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ എടുത്ത നടപടികള്‍ വ്യക്തമാക്കുമോ?
411.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലയളവില്‍ കടപ്പത്രം വഴി എത്ര കോടി രൂപ കടം എടുക്കാനാണ് റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കിയിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ നാളിതുവരെ എത്ര കടപ്പത്രങ്ങള്‍ വഴി എത്ര കോടി രൂപ സമാഹരിച്ചു; വ്യക്തമാക്കാമോ;
( സി )
ഇപ്രകാരം കടമെടുക്കുന്ന തുക റവന്യൂ ചെലവുകള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ; കടപ്പത്രം പുറപ്പെടുവിക്കുമ്പോള്‍ പറഞ്ഞിരുന്ന ആവശ്യം എന്തായിരുന്നു; വ്യക്തമാക്കാമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നാളിതുവരെ വിദേശ ഏജന്‍സികള്‍ മറ്റ് കേന്ദ്ര ഏജന്‍സികള്‍ എന്നിവയിൽ നിന്നും എത്ര തുക വായ്പയായി സ്വീകരിച്ചിട്ടുണ്ട് ; ഓരോ ഏജൻസിയിൽ നിന്നും എത്ര രൂപ വീതമെന്നും അവയുടെ തിരിച്ചടവ് തുടങ്ങുന്നത് എന്നാണെന്നും പലിശ നിരക്ക് എത്ര ശതമാനമണെന്നും സബ്സിഡികള്‍ ലഭ്യമാണോയെന്നുമുള്ള വിവരങ്ങൾ വ്യക്തമാക്കാമോ;
( ഇ )
സംസ്ഥാന വായ്പയുടെ പലിശയും മുതലും ഇനത്തില്‍ പ്രതിവര്‍ഷം എന്ത് തുക തിരിച്ചടവുണ്ടെന്ന് വിശദമാക്കാമോ?
412.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ എം വിൻസെൻറ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ നടപ്പ് സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്ര സർക്കാർ എന്തെങ്കിലും നിർദ്ദേശം നൽകിയിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിർദ്ദേശത്തിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനം കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നോ; ഇപ്രകാരം എന്ത് തുക കൂടി അധിക വായ്പ എടുക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
നടപ്പ് സാമ്പത്തിക വർഷം എത്ര കോടി രൂപ വായ്പ എടുക്കേണ്ടി വരും എന്നാണ് കണക്കാക്കിയിട്ടുള്ളത്; വ്യക്തമാക്കുമോ;
( ഡി )
2022 ജൂൺ മാസത്തോടെ ജി.എസ്.ടി. നഷ്ടപരിഹാരം ലഭിക്കുന്ന കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ തെറ്റായ ധനകാര്യ മാനേജ്മെന്റിലൂടെ കേരളം ഗുരുതര പ്രതിസന്ധിയിൽ എത്തിച്ചേർന്നിരിക്കുന്നു എന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇത് ഏത് രീതിയിൽ മറികടക്കുമെന്ന് വ്യക്തമാക്കുമോ?
413.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ ആകെ പൊതുകടം എത്രയാണെന്ന് വ്യക്തമാക്കുമോ; കേന്ദ്ര സർക്കാർ ഗ്യാരണ്ടി നൽകി കിഫ്ബി മുഖേന എടുത്തിട്ടുള്ള വായ്പകൾ സംസ്ഥാനത്തിന്റെ പൊതു കടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ; കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് മുഖേന എടുത്തിട്ടുള്ള വായ്പകൾ പൊതു കടത്തിന്റെ ഭാഗമാണോയെന്ന് വ്യക്തമാക്കുമോ;
( ബി )
കിഫ്‌ബി, കെ.എസ്.എസ്.പി. എന്നിവ മുഖേനയുള്ള വായ്പകൾ സംസ്ഥാനത്തിന്റെ പൊതു കടത്തിൽ ഉൾപ്പെടുന്നതിനാൽ സംസ്ഥാനത്തിന് കൂടുതൽ വായ്പ എടുക്കുന്നതിനായി അനുമതി നൽകാൻ സാധിക്കില്ലെന്ന് കേന്ദ്ര ധനകാര്യ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
ബജറ്റിന് പുറത്തുള്ള കടമെടുക്കലിലൂടെയും തെറ്റായ ധനകാര്യ മാനേജ്മെന്റിലൂടെയും സംസ്ഥാനം എത്തിച്ചേർന്നിരിക്കുന്നതായി പറയപ്പെടുന്ന ഈ പ്രതിസന്ധി ഏത് രീതിയിൽ തരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?
414.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. റോജി എം. ജോൺ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ഗ്യാരണ്ടി നൽകി വായ്പ എടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
കിഫ്ബി, കെ.എസ്.എസ്.പി. ലിമിറ്റഡ് എന്നിവയുടെ വായ്പകൾ സംസ്ഥാനത്തിന്റെ പൊതു കടത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് കേന്ദ്ര ധനകാര്യ കമ്മീഷൻ കടമെടുപ്പ് പരിധിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത് സിൽവർ ലൈൻ പദ്ധതിക്കായി വിദേശ വായ്പാ ഏജൻസികളിൽ നിന്നും കടമെടുക്കുന്നതിനെ ബാധിക്കുമോ; വിശദാംശം നൽകുമോ;
( സി )
വിദേശ വായ്പാ ഏജൻസികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നും സംസ്ഥാന സർക്കാരിന്റെ ഗ്യാരണ്ടിയോടുകൂടി കെ-റെയിൽ പോലെയുള്ള സ്ഥാപനങ്ങൾ നേരിട്ട് സമാഹരിക്കുന്ന വായ്പയുടെ ബാധ്യത ഏതൊക്കെ സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ബാധ്യതയായി മാറുമെന്ന് വ്യക്തമാക്കുമോ?
പൊതുവിപണയിൽ നിന്നുള്ള കടമെടുപ്പ്
415.
ശ്രീ . മഞ്ഞളാംകുഴി അലി
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിപണിയിൽ നിന്നും കടമെടുക്കാനുളള സംസ്ഥാന സർക്കാരിന്റെ അപേക്ഷയിൽ കേന്ദ്ര സർക്കാർ എന്തെങ്കിലും തടസ്സവാദങ്ങൾ ഉന്നയിച്ചിട്ടുണ്ടോ;
( ബി )
കിഫ്ബി ഉൾപ്പെടെ, ബജറ്റിന് പുറമെ എടുക്കുന്ന വായ്പകൾ കൂടി വായ്പാ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടോ;
( സി )
കേന്ദ്ര സർക്കാർ നിലപാട് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കരുതുന്നുണ്ടോ; എങ്കിൽ പ്രസ്തുത പ്രതിസന്ധി തരണം ചെയ്യുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
416.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാനം ഗുരുതരമായ കടക്കെണിയിൽ ആണെന്ന വാർത്തകളുടെ നിജസ്ഥിതി വെളിപ്പെടുത്തുമോ;
( ബി )
നിലവിൽ സംസ്ഥാനത്തിന്റെ പൊതുകടം, ആളോഹരി കടം ഇവ എത്രയാണ്;
( സി )
വിവിധ വായ്പകളുടെ പലിശ ഇനത്തിൽ പ്രതിമാസം എത്ര തുകയാണ് ചിലവഴിക്കേണ്ടി വരുന്നത്; വിശദാംശം നൽകുമോ; ആയത് മൊത്തം റവന്യൂ വരുമാനത്തിന്‍റെ എത്ര ശതമാനമാണെന്ന് വെളിപ്പെടുത്തുമോ;
( ഡി )
സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ നല്‍കുന്നതിലേക്കായി ഓരോ മാസവും ചിലവഴിക്കുന്ന തുക എത്രയാണ് വ്യക്തമാക്കുമോ;
( ഇ )
സംസ്ഥാനത്തിന്റെ പൊതു കടം കുറക്കുന്നതിനും നികുതിയേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും റവന്യൂ കമ്മി കുറക്കുന്നതിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
417.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം വനിതാ ആർട്സ് ആന്റ് സയൻസ് കോളേജിന് 2017-18 സാമ്പത്തിക വർഷത്തിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി പത്ത് കോടി രൂപ അനുവദിച്ചെങ്കിലും നാളിതുവരെ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ വിഷയവുമായി ബന്ധപ്പെട്ട നടപടികളുടെ ഇതുവരെയുള്ള പുരോഗതി വെളിപ്പെടുത്തുമോ;
( ബി )
എസ്.പി.വി. ആയ കിറ്റ്ക്കോ ഡി.പി.ആറും ഡിസൈനും തയാറാക്കി സമർപ്പിച്ചിട്ടുണ്ടോ; സാങ്കേതിക അനുമതി ലഭ്യമായിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
അടിസ്ഥാനസൗകര്യ വികസനങ്ങൾക്കായി അനുവദിച്ച പ്രസ്തുത ഫണ്ട് വിനിയോഗിക്കുവാനുള്ള സാങ്കേതിക തടസ്സങ്ങൾ എത്രയും വേഗം പരിഹരിക്കുവാനും കെട്ടിട നിർമ്മാണ നടപടികൾ ആരംഭിക്കുവാനും നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
418.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയിൽ അനുവദിച്ച സ്കൂളുകൾ അടക്കമുള്ള കെട്ടിടങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും അവ പരിശോധിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കെട്ടിടങ്ങൾക്ക് ഉണ്ടാകുന്ന വിള്ളലുകൾ, ചോർച്ച എന്നിവ പരിഹരിക്കുന്നതിന് കരാറുകാരനിൽ നിശ്ചിത വർഷം ഡി.എല്‍.പി. ബാധ്യത ബാധകമാക്കിയിട്ടുണ്ടോ;
( സി )
ഭാവിയിൽ പ്രസ്തുത കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി ചെയ്യുന്നതിന് കിഫ്ബിയിൽ എന്തെങ്കിലും സംവിധാനമുണ്ടോ; ഇല്ലങ്കിൽ ഇവയുടെ മെയിന്റനൻസ് പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് കൈമാറുമോ;
( ഡി )
പണിത കെട്ടിടങ്ങളിൽ ഡി.പി.ആര്‍. അനുസരിച്ചുള്ള പ്രവൃത്തികൾ ചെയ്തു എന്ന് ഉറപ്പ് വരുത്തുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?
419.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന റാന്നി നിയോജക മണ്ഡലത്തിലെ ചെറുകോൽപ്പുഴ- മണിയാർ റോഡിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ ?
420.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി, ആസ്തി വികസന ഫണ്ട് എന്നിവ മുഖേന 2021-22 മുതല്‍ മാവേലിക്കര മണ്ഡലത്തിൽ ഏതെല്ലാം പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്കിയിട്ടുള്ളതെന്നും അവയുടെ വിശദവിവരങ്ങളും ലഭ്യമാക്കുമാേ;
( ബി )
പ്രസ്തുത പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമാേ?
421.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ടിലേക്ക് പണം സമാഹരിക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഫണ്ടിലേക്ക് ഏതൊക്കെ ഏജന്‍സികളില്‍ നിന്നാണ് പണം സമാഹരിക്കുന്നത്; വിശദമാക്കാമോ;
( സി )
കിഫ്ബി നിലവില്‍ വന്നതിനുശേഷം എത്ര ഫണ്ട് ഏതെല്ലാം രീതിയില്‍ സമാഹരിച്ചുവെന്ന് വ്യക്തമാക്കാമോ?
422.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലത്തില്‍ കിഫ്ബി സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാമോ; ഒരോ പ്രവൃത്തിയുടെയും പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ ഏത്‌ കാലഘട്ടത്തില്‍ പൂര്‍ത്തിയാക്കുവാൻ സാധിക്കുമെന്ന വിവരം നല്‍കാമോ;
( സി )
അടുത്ത കിഫ്ബി യോഗത്തില്‍ അംഗീകരിക്കാവുന്ന പ്രവൃത്തികളുടെ വിശദാംശങ്ങൾ നല്‍കാമോ?
423.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖാന്തിരം സര്‍ക്കാര്‍ പ്രഖ്യാപിച്ച നാദാപുരം മണ്ഡലത്തിലെ മൂന്നാംകൈ - കരിങ്ങാട്, കായപ്പനച്ചി - കുന്നുംചിറ -ചുണ്ടയില്‍ - പുതിയങ്ങാടി റോഡുകളുടെ ഭരണാനുമതി ലഭ്യമാക്കാന്‍ നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;
( ബി )
കായപ്പനച്ചി -കുന്നുംചിറ-ചുണ്ടയില്‍-പുതിയങ്ങാടി റോഡ് പദ്ധതി കായപ്പനച്ചി -കുന്നുംചിറ - പുതിയങ്ങാടി എന്ന വിധം ഭേദഗതി ചെയ്യുന്ന കാര്യത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ?
424.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കഞ്ഞിപ്പുര മൂടാല്‍ ബൈപ്പാസിന്റെ നിര്‍മ്മാണ പൂര്‍ത്തീകരണത്തിനായി അധിക ഫണ്ട് ലഭിക്കുന്നതിനായി സമര്‍പ്പിച്ച എസ്റ്റിമേറ്റ്, പ്രൊപ്പോസല്‍ എന്നിവയിന്‍മേല്‍ ധനകാര്യ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; പ്രസ്തുത വിഷയം സംബന്ധിച്ച് ധനകാര്യ വകുപ്പിലുള്ള ഫയലില്‍ അടിയന്തര നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത ബൈപാസ് റോഡ് പൂര്‍ത്തീകരിക്കുവാന്‍ ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
425.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 15 കോടി രൂപയുടെ ഉഴവൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് കിഫ്ബി അനുമതി ലഭിക്കാത്തതിന് കാരണം വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതിക്കായി കിഫ്ബി പഠനം നടത്തിയിട്ടുണ്ടോ ; ഇതിന്റെ ഡി.പി.ആര്‍ തയ്യാറാക്കിയിട്ടുണ്ടോ ; ഈ പദ്ധതിയുടെ പഠനത്തിന് ആരെയാണ് കിഫ്ബി ചുമതലപ്പെടുത്തിയിരിക്കുന്നത് എന്നറിയിക്കാമോ ;
( സി )
ഡോ. കെ.ആര്‍ നാരായണന്‍ ജന്മശതാബ്ദി വര്‍ഷാചരണം പ്രമാണിച്ച് വേഗത്തിൽ അംഗീകാരം നല്‍കി പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ;
( ഡി )
ഈ പദ്ധതിയിന്മേൽ കിഫ്ബി വീണ്ടും ഫീസിബിലിറ്റി സ്റ്റഡി നടത്തിയിട്ടുണ്ടോ ; ആയതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( ഇ )
റോഡ്സ് & ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ പ്രസ്തുത പ്രവൃത്തിക്കായി സര്‍വ്വേ നടത്തി എസ്റ്റിമേറ്റും ഡി.പി.ആറും തയ്യാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ടോ ; ആയത് കിഫ്ബി അംഗീകരിച്ചിട്ടുണ്ടോ ; തുടര്‍ പഠനത്തിന് വിധേയമാക്കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ?
426.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
15.02.2021-ന് കിഫ്‍ബി ധനകാര്യ അനുമതി നല്‍കിയ കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ 3 കോടി രൂപയുടെ പദ്ധതിയില്‍ ഉള്‍പ്പെട്ട ചെറുകുന്ന് ബോയ്‍സ്, മാട്ടൂല്‍, കല്ല്യാശ്ശേരി, കുഞ്ഞിമംഗലം, കൊട്ടില എന്നീ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളുടെ നിർമ്മാണ പ്രവൃത്തികൾ എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
427.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ കിഫ്‌ബി സഹായത്തോടെ അനുവദിച്ച പ്രവ്യത്തികൾ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവ്യത്തികളുടെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ?
428.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വന്തമായി ഭൂമി ഇല്ലാത്ത സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിനായി കിഫ്ബി മുഖേന ഫണ്ട് അനുവദിക്കുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ച പ്രസ്തുത പദ്ധതിക്കായി വിദ്യാഭ്യാസ വകുപ്പ് കിഫ്ബിയില്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പ്രൊപ്പോസലില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നറിയിക്കാമോ?
429.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി മണ്ഡലത്തില്‍ കിഫ്ബി മുഖാന്തരം നടപ്പിലാക്കുന്ന പദ്ധതിയായ തലശ്ശേരി-കൂത്തുപറമ്പ് സമഗ്ര കുടിവെള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും ആയത് പൂര്‍ത്തീകരിക്കാന്‍ ഇനി എന്തൊക്കെ നടപടിക്രമങ്ങളാണ് അവശേഷിക്കുന്നതെന്നും വ്യക്തമാക്കാമോ?
430.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ പെട്രോളിയം സെസ്സിൽ നിന്നും എത്ര രൂപ കിഫ്‌ബി വായ്പയുടെ തിരിച്ചടവായി നൽകിയെന്ന് സാമ്പത്തികവർഷം തിരിച്ചു വ്യക്തമാക്കുമോ ;
( ബി )
പ്രസ്തുത കാലയളവിൽ മോട്ടോർ വാഹന നികുതിയിൽ നിന്നും എത്ര രൂപ കിഫ്‌ബി വായ്പയുടെ തിരിച്ചടവായി നൽകിയെന്ന് സാമ്പത്തികവർഷം തിരിച്ചു വ്യക്തമാക്കുമോ?
431.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന കോങ്ങാട് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരങ്ങള്‍, പുരോഗതി റിപ്പോര്‍ട്ട് സഹിതം ലഭ്യമാക്കാമോ?
432.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല ശിവഗിരിക്ക് സമീപം തൊടുവെയ് പുതിയ പാലം നിര്‍മ്മിക്കുന്നതിന് കിഫ്ബിയിൽ നിന്ന് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
നിര്‍വ്വഹണ ഏജന്‍സിയായ കെ.ആര്‍.എഫ്.ബി പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ ആയതിന്റെ കാലതാമസം ഒഴിവാക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കാമോ?
433.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തില്‍ കിഫ്ബിയുടെ ധനസഹായത്തോടെ തീരദേശ വികസന കോര്‍പ്പറേഷന്‍ നിര്‍വ്വഹണ ഏജന്‍സിയായിട്ടുള്ള പനച്ചമൂട് മത്സ്യ മാര്‍ക്കറ്റ് നവീകരണ പ്രവൃത്തി നാളിതുവരെ ആരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ കാര്യകാരണ സഹിതമുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി നല്‍കുമ്പോള്‍ പദ്ധതി അടങ്കല്‍ തുക തിരിച്ചടവ് എന്ന നിബന്ധന ഇല്ലായിരുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത തീരുമാനപ്രകാരം പദ്ധതി അടങ്കല്‍ തുക തിരിച്ചടവ് പൂര്‍ണ്ണമായും ഒഴിവാക്കിനല്‍കി എത്രയും വേഗം പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ;
( സി )
പദ്ധതിക്കായി മാര്‍ക്കറ്റിലെ 20 ലക്ഷത്തോളം രൂപയുടെ മൂല്യമുള്ള കെട്ടിടങ്ങളും വ്യാപാരികളുടെ സ്റ്റാളുകളും, മരങ്ങളും ഗ്രാമപഞ്ചായത്ത് മുറിച്ചു മാറ്റി നല്‍കിയിട്ടും പദ്ധതി ആരംഭിക്കാത്തതിനാല്‍ പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ; വിവരം ലഭ്യമാക്കാമോ?
434.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള അക്കാദമിക് ബ്ലോക്ക്, ലൈബ്രറി ബ്ലോക്ക്, ക്യാന്റീൻ ബ്ലോക്ക് എന്നിവയുടെ നി‍ർമ്മാണ പ്രവർത്തനം ആരംഭിക്കാൻ കഴിയാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നതിന് തടസ്സങ്ങളുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇവ വേഗത്തിൽ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
കിഫ്‌ബി
435.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി വഴി അംഗീകാരം നല്‍കിയിരിക്കുന്ന 60,000 കോടിയിലേറെ തുകയ്ക്കുള്ള പദ്ധതികള്‍ നടപ്പാക്കാൻ നിലവിൽ ലഭ്യമാക്കിയിട്ടുള്ള തുക പര്യാപ്തമാണോ; ഇതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
അംഗീകാരം നൽകിയ പദ്ധതികൾ നടപ്പാക്കാനുള്ള വിഭവ സമാഹരണം നടത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
കിഫ്ബി വഴി സമാഹരിച്ച വായ്പകളുടെ തിരിച്ചടവ് ഏതു വര്‍ഷം മുതല്‍ ആരംഭിക്കും എന്ന് വ്യക്തമാക്കാമോ; ഇതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ;
( ഡി )
നിലവിലെ സര്‍ക്കാരിന്റെ സാമ്പത്തികാവസ്ഥയില്‍ കിഫ്ബി വായ്പകളുടെ സമയബന്ധിതമായ തിരിച്ചടവ് സാധ്യമാകുമോ എന്ന് വ്യക്തമാക്കാമോ;
( ഇ )
കിഫ്‌ബി മസാല ബോണ്ടിന്റെ തിരിച്ചടവ് എന്ന് മുതൽ ആരംഭിക്കുമെന്നും എന്ന് അവസാനിക്കുമെന്നും വ്യക്തമാക്കാമോ?
436.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ മണ്ഡലത്തില്‍ കിഫ്ബി അംഗീകാരം നല്‍കിയ പദ്ധതികളില്‍ പ്രവൃത്തി പൂര്‍ത്തിയാവാത്ത പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ ; ഓരോ പദ്ധതിയുടെയും പ്രവൃത്തി നിലവില്‍ ഏതുഘട്ടത്തിലാണെന്നും കാലതാമസം നേരിടുന്നതിനുള്ള കാരണം എന്താണെന്നും വ്യക്തമാക്കുമോ;
( ബി )
കിഫ്ബി സഹായത്തോടെ നടത്തുന്ന സ്കൂളുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി എഞ്ചിനീയറിംഗ് വിഭാഗമോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്ത കില എന്ന സ്ഥാപനത്തെ എസ്.പി.വി. ആയി നിയമിക്കാന്‍ ഉണ്ടായ സാഹചര്യം വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് എത്ര സ്കൂളുകളുടെ നിര്‍മ്മാണ പ്രവൃത്തികൾക്കായാണ് നിലവില്‍ കിലയെ ചുമതലപ്പെടുത്തിയത് എന്നും എത്ര സ്കൂളുകളുടെ നിര്‍മ്മാണ പ്രവൃത്തികളാണ് ഇതിനകം പൂര്‍ത്തീകരിച്ചതെന്നും വ്യക്തമാക്കുമോ;
( ഡി )
തിരൂര്‍ മണ്ഡലത്തില്‍ ഏതെല്ലാം സ്കൂളുകള്‍ക്കാണ് അടിസ്ഥാനസൗകര്യ വികസനത്തിന് കിഫ്ബി അംഗീകാരം നല്‍കിയതെന്നും നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കാത്ത ഓരോ സ്കൂളുകളുടെയും പ്രവൃത്തി ഏറ്റെടുത്ത ഏജന്‍സികള്‍ ഏതൊക്കെയാണെന്നും അറിയിക്കുമോ;
( ഇ )
ഓരോ നിര്‍മ്മാണ പ്രവൃത്തികളും നിലവില്‍ ഏതുഘട്ടത്തിലാണെന്നും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് കാലതാമസം നേരിടുന്ന സാഹചര്യത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുമോയെന്നും അറിയിക്കുമോ;
( എഫ് )
പ്രസ്തുത സ്കൂളുകളുടെ നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയത് എന്ന് വ്യക്തമാക്കുമോ?
437.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ കിഫ്‍ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര പ്രവൃത്തികള്‍ക്ക് സാമ്പത്തികാനുമതി നല്‍കിയിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഇതില്‍ എത്ര പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്; എത്ര എണ്ണം പൂര്‍ത്തീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ?
438.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആലത്തൂര്‍ മണ്ഡലത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കാന്‍ നിശ്ചയിച്ച സ്‍കൂളുകളുടെ പേര്, അനുവദിച്ച തുക, നിര്‍വ്വഹണ ഏജന്‍സിയുടെ പേര് എന്നിവ വ്യക്തമാക്കാമോ;
( ബി )
മണ്ഡലത്തിലെ മേല്‍പ്പറഞ്ഞ വിദ്യാലയങ്ങളിലെ പ്രവൃത്തികളുടെ ഇപ്പോഴത്തെ സ്ഥിതി വിശദീകരിക്കാമോ?
439.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ കിഫ്ബി അംഗീകാരം നല്‍കിയിട്ടുള്ളതും നാളിതുവരെ ആരംഭിക്കാത്തതുമായ പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ ആരംഭിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
440.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മാണം നടത്തുന്നതിന് ഏതെല്ലാം പദ്ധതികള്‍ അനുവദിച്ചിട്ടുണ്ട് എന്ന് അറിയിക്കാമോ;
( ബി )
അനുവദിക്കപ്പെട്ട പദ്ധതികളുടെ നിര്‍മ്മാണ നടപടികള്‍ ഏതു ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കാമോ;
( സി )
ഇനിയും നിര്‍മ്മാണം ആരംഭിയ്ക്കാത്ത റോഡുകള്‍, റെയില്‍വേ മേല്‍പ്പാലങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
441.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ ഗവ. കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി അനുമതി നല്‍കിയിട്ടുള്ള തുക എത്രയെന്നും എന്നാണ് അനുമതി നല്‍കിയതെന്നും വ്യക്തമാക്കാമോ;ഭരണാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് കിഫ്ബി അംഗീകാരം ലഭ്യമാക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ?
442.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിൽ കിഫ്ബി മുഖേന നടപ്പാക്കിവരുന്ന പ്രവൃത്തികൾ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ഏതൊക്കെ പ്രവൃത്തികള്‍ക്ക് ധനകാര്യ അനുമതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് എത്ര കോടി രൂപയുടെ പ്രോജക്ടാണ് ലഭ്യമാക്കിയിരിക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത മണ്ഡലത്തിലെ കൂത്താളിയില്‍ ഒരു നാളീകേര പാര്‍ക്കിനുള്ള പ്രോജക്ട് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
443.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-2022 സാമ്പത്തിക വര്‍ഷത്തെ എം‌.എല്‍‌.എ. ആസ്തിവികസന ഫണ്ടിൽ നിന്നും 4 കോടി രൂപ ഉപയോഗപ്പെടുത്തി കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലായിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഇത്തരത്തില്‍ എത്ര സ്ഥലങ്ങളില്‍ ഇതിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്; ചെലവായ സംഖ്യ എത്രയാണ്; മിച്ചം വന്ന തുക ബന്ധപ്പെട്ട മണ്ഡലങ്ങളിലെ വികസന ഫണ്ടിലേക്ക് തിരികെ നല്‍കുമോ; വ്യക്തമാക്കുമോ?
444.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിലെ ആസ്തി വികസന ഫണ്ടിന്റെ ടെന്‍ഡര്‍ സേവിംഗ് തുക എത്രയെന്ന് വിശദമാക്കാമോ;
( ബി )
നിലവില്‍ അവശേഷിക്കുന്ന ടെണ്ടര്‍ സേവിംഗ്സ് തുകയില്‍ എത്ര തുക പുതിയ പദ്ധതികള്‍ക്കായി ഉപയോഗിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
445.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ 2016-17 മുതൽ 2020-21 വരെയുള്ള കാലയളവിൽ ആസ്തി വികസന ഫണ്ടിൽ ടെണ്ടർ സേവിങ്സ് ഇനത്തിൽ എത്ര രൂപ ബാക്കിയുണ്ടെന്ന് വർഷം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ ആസ്തി വികസന ഫണ്ടിലെ ടെണ്ടർ സേവിങ്സ് തുക ഉപയോഗിച്ച് പുതുതായി എത്ര തുകയുടെ പ്രവൃത്തികൾ നിർവ്വഹിക്കാനാകുമെന്ന് വ്യക്തമാക്കാമോ?
446.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ ആസ്തി വികസന ഫണ്ട് വിനിയോഗത്തിൽ 2020-21, 2021 -22 എന്നീ വര്‍ഷങ്ങളിലെ ടെണ്ടര്‍ സേവിംഗ്സ് തുക എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
2017-18 വര്‍ഷം മുതലുള്ള ടെണ്ടര്‍ സേവിംഗ്സ് തുക ഉപയോഗിച്ച് പുതിയ പ്രൊപ്പോസലുകള്‍ ഭരണാനുമതിക്കായി സമര്‍പ്പിക്കുവാന്‍ സാധിക്കുമോ; എങ്കിൽ അതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കുമോ?
447.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി നിയോജകമണ്ഡലത്തില്‍ 2017-2018 മുതല്‍ 2020-2021 വരെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഭരണാനുമതി നല്‍കിയ പ്രവൃത്തികളില്‍ ഇനിയും പൂര്‍ത്തീകരിക്കുവാനുള്ള പ്രവൃത്തികള്‍ ഏതൊക്കെയെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദീകരിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ പേരു വിവരം വെളിപ്പെടുത്തുമോ;
( സി )
ടി പ്രവൃത്തികളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചവ ഏതൊക്കെയെന്നും അവയുടെ ഭരണാനുമതി നല്‍കിയ തുകയും ടെന്‍ഡര്‍ ചെയ്ത തുകയും എത്രയെന്നും അറിയിക്കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തികളില്‍ പൂര്‍ത്തീകരിച്ചവ ഏതൊക്കെയെന്നും അവയുടെ ഭരണാനുമതി നല്‍കിയ തുകയും ടെന്‍ഡര്‍ ചെയ്ത തുകയും എത്രയെന്നും അറിയിക്കുമോ;
( ഇ )
2017-2018 സാമ്പത്തിക വര്‍ഷം മുതല്‍ 2020-2021 വരെ ഏതൊക്കെ സാമ്പത്തികവര്‍ഷങ്ങളില്‍ ടെന്‍ഡര്‍ സേവിംഗ്സ് തിട്ടപ്പെടുത്തിയിട്ടുണ്ടെന്നും അവയുടെ വിശദാംശങ്ങളും നല്‍കുമോ;
( എഫ് )
തിട്ടപ്പെടുത്തിയിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം അറിയിക്കുമോ?
448.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല നിയോജക മണ്ഡല ആസ്തി വികസന ഫണ്ട് വിനിയോഗത്തിൽ 2017-18, 2018-19, 2019-20, 2020-21 വര്‍ഷങ്ങളിലെ ടെണ്ടര്‍ സേവിംഗ്സ് തുകയെത്രയെന്ന് വ്യക്തമാക്കാമോ?
449.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തിൽ 2016-21 സാമ്പത്തിക വര്‍ഷങ്ങളില്‍ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചു ടെണ്ടര്‍ ചെയ്ത പ്രവൃത്തികളുടെ ആകെ ടെണ്ടര്‍ തുക എത്ര രൂപയാണ്;
( ബി )
ഓരോ സാമ്പത്തിക വര്‍ഷത്തിലും ഉണ്ടായ ടെണ്ടര്‍ സേവിംഗ്സ് സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
ടെണ്ടര്‍ സേവിംഗ്സ് ഇനത്തില്‍ ലഭിച്ച തുക വിനിയോഗം ചെയ്യുന്നതിനുള്ള പ്രത്യേക മാര്‍ഗരേഖ എങ്ങനെയെന്ന് വിശദമാക്കാമോ?
450.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആസ്തി വികസന പദ്ധതികള്‍, എം.എല്‍.എ. മാരുടെ പ്രത്യേക വികസന നിധി എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഇ-നിയമസഭ പോർട്ടൽ തയ്യാറാക്കുന്നതിന്റെ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പോര്‍ട്ടല്‍ സമയബന്ധിതമായി തയ്യാറാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
451.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ ആസ്തി വികസന ഫണ്ടിൽ നിന്നും തുക വിനിയോഗിച്ച് 2011 മുതല്‍ നാളിതുവരെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്രവൃത്തികള്‍ ഏതെല്ലാമെന്നും പ്രസ്തുത പ്രവൃത്തികളുടെ സേവിങ്ങ്സ് എത്രയെന്നും സാമ്പത്തിക വര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
സേവിങ്ങ്സ് തുകയ്ക്ക് ഭരണാനുമതിക്കായി പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ഇല്ലെങ്കില്‍ പ്രസ്തുത തുകയ്ക്ക് പദ്ധതികള്‍ സമര്‍പ്പിക്കുന്നതിലെ സമയപരിധി എന്നുവരെയെന്ന് വ്യക്തമാക്കാമോ?
452.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 വര്‍ഷത്തെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് മലമ്പുഴ മണ്ഡലത്തിൽ നടപ്പിലാക്കുന്നതിനായി എം.എല്‍.എ. നിര്‍ദ്ദേശിച്ച ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഇനിയും ഭരണാനുമതി ലഭിക്കാനുള്ളതെന്ന് അറിയിക്കാമോ; പ്രവൃത്തിയുടെ പേര്, തുക, ഭരണാനുമതി ലഭിക്കാതിരിക്കാനുള്ള കാരണം എന്നിവ വിശദമാക്കാമോ?
453.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നടത്തുന്ന പ്രവൃത്തികള്‍ക്ക് അക്രഡിറ്റഡ് ഏജന്‍സികളുടെ സേവനം ഉപയോഗപ്പെടുത്തുന്ന ഘട്ടത്തില്‍ നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ടെന്‍ഡര്‍ നടപടികളിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന അക്രഡിറ്റഡ് ഏജന്‍സി പ്രൈസ് സോഫ്റ്റ്‍വെയറില്‍ സമര്‍പ്പിക്കുന്ന എസ്റ്റിമേറ്റ് ബന്ധപ്പെട്ട വകുപ്പിലെ എഞ്ചിനീയറിംഗ് വിഭാഗം പരിശോധിച്ച് മേലൊപ്പ് സഹിതം സമര്‍പ്പിക്കുന്ന മുറയ്ക്ക് ഈ എസ്റ്റിമേറ്റ് അടിസ്ഥാനമാക്കി ഭരണാനുമതി നല്‍കുന്നതിന് എന്തെങ്കിലും എതിര്‍പ്പോ, വിലക്കോ ധനകാര്യ വകുപ്പ് നോഡല്‍ ഓഫീസര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശം അടങ്ങുന്ന സര്‍ക്കുലര്‍/ ഉത്തരവ് എന്നിവയുടെ പകര്‍പ്പ് ലഭ്യമാക്കാമോ; ഇപ്രകാരമൊരു നിര്‍ദേശം ധനകാര്യ വകുപ്പ് നല്‍കുവാന്‍ ഇടയായ കാരണം വിശദമാക്കാമോ?
454.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം കെ.എസ്.ആര്‍.ടി.സി. ബസ്സ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ തുക അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
455.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രന്ഥശാലാ സംഘത്തില്‍ രജിസ്റ്റര്‍ ചെയ്ത ലൈബ്രറികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് എം.എല്‍.എ.-മാരുടെ മണ്ഡല ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കാന്‍ അനുമതി നല്‍കുന്നത് പരിഗണയിലുണ്ടോ; ഇല്ലെങ്കില്‍ അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
456.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ മണ്ഡലത്തില്‍ എം.എല്‍.എ. പ്രാദേശിക വികസന പദ്ധതി, ആസ്തി വികസന പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പദ്ധതികളില്‍ പ്രവൃത്തി പൂര്‍ത്തിയാകാത്ത പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഓരോ പദ്ധതിയും നിലവില്‍ ഏത് ഘട്ടത്തിലാണെന്നും, പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടുന്നതിനുള്ള കാരണം എന്താണെന്നും വിശദമാക്കാമോ?
457.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20, 2020-21 വർഷങ്ങളില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ എം.എല്‍.എ. എസ്.ഡി.എഫ്., എ.ഡി.എസ്. എന്നിവയില്‍ ഉൾപ്പെട്ട പദ്ധതികളിൽ ഭരണാനുമതി ലഭിക്കാത്ത പദ്ധതികളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ എന്തൊക്കെയാണെന്നു വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികൾക്ക് എപ്പോൾ ഭരണാനുമതി നൽകാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
458.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം അഗ്നിരക്ഷാ നിലയത്തിന് എം.എല്‍.എ.-എസ്.ഡി.എഫ്. വിനിയോഗിച്ച് ഫയര്‍ഫയറ്റിംഗ് പോര്‍ട്ടബിള്‍ പമ്പ് സെറ്റ് (പെട്രോള്‍) വാങ്ങുന്നതിന് പ്രത്യേകാനുമതി ലഭിക്കുന്നതിനായി നല്‍കിയ നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടി എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
459.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ.യുടെ എസ്.ഡി.എഫ് , എൽ.എ.സി -എ.ഡി.എസ് എന്നിവ ഉപയോഗിച്ച് എയ്ഡഡ് സ്കൂളുകൾക്ക് ഏതൊക്കെ പദ്ധതികൾ അനുവദിക്കുവാൻ കഴിയുമെന്ന് വിശദമാക്കുമോ;
( ബി )
ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള ലൈബ്രറികൾക്ക് എം.എൽ.എ.യുടെ എസ് .ഡി.എഫ്,എൽ.എ.സി- എ.ഡി.എസ് ഫണ്ടുകൾ ഉപയോഗിച്ച് ഏതൊക്കെ പദ്ധതികൾ അനുവദിക്കുവാൻ കഴിയുമെന്ന് വിശദമാക്കുമോ?
460.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ് എന്നു മുതല്‍ പൂര്‍ണ്ണമായും നടപ്പാക്കാനാകുമെന്ന് വിശദീകരിക്കാമോ;
( ബി )
സംസ്ഥാനത്തെ മുഖ്യധാരയിലുള്ള ഏതെങ്കിലും ആശുപത്രികള്‍ പദ്ധതിയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്ന സാഹചര്യം ഉണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കാമോ;
( സി )
ഏതു മാസത്തെ ശമ്പളത്തില്‍/പെന്‍ഷന്‍ തുകയില്‍ നിന്നുമാണ് പ്രീമിയം തുക ഈടാക്കി തുടങ്ങുന്നതെന്ന് വ്യക്തമാക്കാന്‍ കഴിയുമോ?
461.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഏർപ്പെടുത്തിയ പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
എങ്കിൽ പുനഃപരിശോധനാ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് അറിയിക്കാമോ;
( സി )
പുനഃപരിശോധനാ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ ?
462.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനത്തിന്റെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എന്ന് മുതല്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
463.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് എന്നു മുതൽ നടപ്പിലാക്കാൻ കഴിയുമെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ജീവനക്കാരൻ അടയ്‌ക്കേണ്ട വാർഷിക പ്രീമിയം എത്രയാണെന്നും ഒരു അംഗത്തിന് എത്ര രൂപയുടെ കവറേജ് ലഭ്യമാകുമെന്നും വ്യക്തമാക്കാമോ;
( സി )
പദ്ധതിയുടെ നിബന്ധനകൾ പ്രകാരം ഭർത്താവും ഭാര്യയും സർക്കാർ ജീവനക്കാരായാല്‍ രണ്ടുപേരും പദ്ധതിയില്‍ ചേരുകയും പ്രീമിയം അടയ്ക്കുകയും ചെയ്യേണ്ടതുണ്ടോയെന്ന് അറിയിക്കാമോ;
( ഡി )
എങ്കിൽ ഒരു പ്രീമിയം അടയ്ക്കുന്ന ഉദ്യോഗസ്ഥന് ലഭിക്കുന്നതിനേക്കാൾ രണ്ടു പ്രീമിയം അടയ്ക്കുന്ന ഉദ്യോഗസ്ഥരുടെ കവറേജ് തുകയിൽ ലഭിക്കുന്ന അധിക ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ഇ )
ഭാര്യയോ ഭർത്താവോ കേന്ദ്ര സർക്കാർ ജീവനക്കാരാണെങ്കിൽ സംസ്ഥാന സർക്കാരിന്റെ ചികിത്സാ ആനുകൂല്യങ്ങൾ കൈപ്പറ്റുകയില്ല എന്ന മേലുദ്യോഗസ്ഥന്റെ രേഖാമൂലമുള്ള അറിയിപ്പിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ചേർന്നു കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത്തരം ജീവനക്കാർക്ക് പദ്ധതിയിൽ നിന്നും വിട്ടു നിൽക്കുന്നതിന് പ്രത്യേക അനുമതി നൽകുമോയെന്ന് വ്യക്തമാക്കാമോ?
464.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുളള മെഡിസെപ്പ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇക്കാര്യത്തിൽ ഇൻഷ്വറൻസ് കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ആവശ്യത്തിന് ആശുപത്രികളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം അറിയിക്കുമോ?
465.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഭവന വായ്പയ്ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളില്‍ 5 വര്‍ഷം സര്‍വ്വീസ് എന്നതില്‍ ഇളവുകള്‍ അനുവദിക്കുന്നകാര്യം പരിഗണനയില്‍ ഉണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രൊബേഷന്‍ കാലാവധി വിജയകരമായി പൂര്‍ത്തീകരിച്ചവരെ യോഗ്യതാമാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
466.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് ആരംഭിക്കുന്നത് എപ്പോഴാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ ജീവനക്കാരും പെന്‍ഷന്‍കാരും അടക്കേണ്ട വിഹിതം എത്രയാണെന്നും സര്‍ക്കാര്‍ അടക്കുന്ന വിഹിതം എത്രയാണെന്നും വിശദമാക്കാമോ;
( സി )
സര്‍ക്കാര്‍ വിഹിതം അടക്കുന്നില്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ;
( ഡി )
സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ചികിത്സക്കായി റീ-ഇമ്പേഴ്‌സ്‌മെന്റ് ഇനത്തിൽ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ചെലവഴിച്ച തുക എത്രയാണെന്ന് അറിയിക്കാമോ;
( ഇ )
മെഡിസെപ്പ് പദ്ധതിയുടെ കീഴില്‍ എംപാനല്‍ ചെയ്യപ്പെട്ട സംസ്ഥാനത്തെ ആശുപത്രികളുടെ ലിസ്റ്റ് ജില്ല തിരിച്ച് ലഭ്യമാക്കാമോ?
467.
ശ്രീ .പി. കെ. ബഷീർ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ചികിത്സാ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പ് എന്നു മുതൽ നടപ്പിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്;
( ബി )
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ ഈ പദ്ധതിയുമായി സഹകരിക്കുന്നതിൽ തടസ്സം ഉന്നയിച്ചിട്ടുണ്ടോ;
( സി )
അഞ്ചുവർഷം മുൻപ് പ്രഖ്യാപിച്ച പദ്ധതി നടപ്പിലാക്കുന്നതിൽ ഉണ്ടായിട്ടുളള പ്രതിസന്ധികൾ എന്തെല്ലാമാണ് ?
468.
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം.കെ . മുനീർ
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്മേൽ തീരുമാനെമടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമാേ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
പല സംസ്ഥാനങ്ങളും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച സാഹചര്യത്തില്‍ ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമാേ?
469.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കുമായി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ള മെഡിസെപ്പ് പദ്ധതി ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എന്നു മുതല്‍ നടപ്പിലാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിഹിതമായി എത്ര രൂപയാണ് ഈടാക്കാന്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ വിഹിതം നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച വിശദാംശം നല്‍കാമോ?
470.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി നടപ്പിലാക്കാനുദ്ദേശിക്കുന്ന മെഡിസപ്പ് ആരാേഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പുരാേഗതി വിശദമാക്കാമാേ;
( ബി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ ചെലവിടേണ്ടിവരുന്ന തുക എത്രയെന്ന് വിശദമാക്കാമാേ;
( സി )
പദ്ധതി എന്നുമുതല്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമാേ?
471.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2013 ഏപ്രിൽ 1-ന് മുൻപ് പാർട്ട് ടൈം ടീച്ചർ തസ്തികയിൽ പി.എസ്.സി. വഴി ലഭിച്ച ജോലി ചെയ്ത് വരവേ, സർവ്വീസ് ബ്രേക്ക് ഇല്ലാതെ 2013 ഏപ്രിൽ 1-ന് ശേഷം പി.എസ്.സി. വഴി ഫുൾ ടൈം ടീച്ചർ തസ്തികയിൽ ജോലി ലഭിച്ചവർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹതയുണ്ടോ; ഇപ്രകാരമുള്ള ഫുൾടൈം ടീച്ചർമാർക്ക്‌ സ്റ്റാറ്റ്യൂട്ടറി പെൻഷൻ അനുവദിക്കുന്നത് പരിശോധിക്കുമോ;
( ബി )
പ്രസ്തുത ജീവനക്കാരെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്നും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിലേക്ക് മാറ്റുന്നത് പരിശോധിക്കുമോ; എങ്കിൽ എന്തൊക്കെ നടപടികളാണ് ഇക്കാര്യത്തിൽ സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
472.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധിക്കുന്നതിനായി നിയമിച്ചിരുന്ന സമിതി റിപ്പോര്‍ട്ടിന്‍മേലുള്ള സര്‍ക്കാരിന്റെ പരിശോധന പൂര്‍ത്തിയായിട്ടുണ്ടോ;
( ബി )
റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിന്മേല്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ വിശദമാക്കാമോ; സമിതി റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനായി യോഗം ചേര്‍ന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ യോഗതീരുമാനത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഡി )
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
473.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്നതിനായി നടപ്പിലാക്കാനുദ്ദേശിക്കുന്ന മെഡിസെപ്പ് പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പദ്ധതി നടപ്പിലാക്കുന്നതിനുള്ള കാലതാമസത്തിന്റെ കാരണം അറിയിക്കുമോ; പദ്ധതി എന്നത്തേക്ക് നടപ്പിലാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;
( സി )
പദ്ധതിയില്‍ നാളിതുവരെ എം -പാനല്‍ ചെയ്യപ്പെട്ടിട്ടുള്ള ആശുപതികള്‍ ഏതെല്ലാമെന്ന് ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ?
474.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അഞ്ച് വിവധ വകുപ്പുകളെ ഏകീകരിച്ചുകൊണ്ട് രൂപീകരിച്ച തദ്ദേശ പൊതുസര്‍വ്വീസിലെ ഏകദേശം 35000 വരുന്ന ജീവനക്കാരുടെ സേവന വേതന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ശമ്പള വിതരണത്തിനുമായി സ്പാര്‍ക്ക് മാതൃകയില്‍ ഒരു ഏകീകൃത സോഫ്റ്റ്‌വെയര്‍ ആവിഷ്കരിക്കുന്ന കാര്യം പരിഗണിക്കുമോ;
( ബി )
ഇതുസംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നുള്ള ശിപാര്‍ശ ധനകാര്യ വകുപ്പില്‍ ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത വകുപ്പുമായി കൂടിയാലോചിച്ച് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
475.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ലീവ് സറണ്ടർ, ഡി എ തുടങ്ങിയ ശമ്പളാനുകൂല്യങ്ങൾ തടഞ്ഞുവച്ചിട്ടുള്ളത് സംബന്ധിച്ച വിശദാശാംശങ്ങൾ വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത ആനുകൂല്യങ്ങള്‍ എന്നുമുതലാണ് കുടിശ്ശിക വന്നിട്ടുള്ളത് എന്ന് അറിയിക്കാമോ; ജീവനക്കാർക്ക് എന്നുമുതൽ പ്രസ്തുത ആനുകൂല്യങ്ങള്‍ കുടിശ്ശികയില്ലാതെ നല്കിത്തുടങ്ങുമെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ അഖിലേന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് മാത്രം യഥാസമയങ്ങളിൽ ഡി.എ. പോലുള്ള ആനുകൂല്യങ്ങൾ നൽകുകയും, സംസ്ഥാന സർക്കാര്‍ ജീവനക്കാര്‍ക്ക് പ്രസ്തുത ആനുകൂല്യങ്ങൾ ഒഴിവാക്കുന്നതായും പറയപ്പെടുന്ന നടപടി വിവേചനപരമാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പുന:പരിശോധിക്കുമോ;
( ഡി )
സംസ്ഥാനത്തെ കോളേജ് അധ്യാപകർക്ക് അവസാനമായി ക്ഷാമബത്ത വർദ്ധിപ്പിച്ച് നൽകിയത് എന്നാണ്; ഇനി എത്ര ഗഡു കുടിശ്ശിക ഉണ്ട്; വിശദാംശങ്ങൾ നൽകാമോ;
( ഇ )
സർക്കാര്‍ ജീവനക്കാർക്കും അധ്യാപകർക്കും 2021 ജനുവരി മുതൽ നൽകാനുള്ള ക്ഷാമബത്ത എന്ന് നൽകുമെന്ന് ഉറപ്പുപറയാമോ;
( എഫ് )
ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം എന്നുമുതൽ പുനഃസ്ഥാപിക്കാൻ കഴിയും എന്ന് വ്യക്തമാക്കാമോ; ഇത് മുൻകാല പ്രാബല്യത്തോടെ കുടിശ്ശിക സഹിതം സറണ്ടർ ചെയ്യുന്നതിന് അനുവദിക്കുമോ; വിശദമാക്കാമോ?
476.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മെഡിസെപ്പ് പദ്ധതിയുടെ വിവരശേഖരണം പൂര്‍ത്തിയായിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
മെഡിസെപ്പ് പദ്ധതി നടപ്പിലാക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
മെഡിസെപ്പ് പദ്ധതി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്?
477.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മെഡിസെപ്പ് പദ്ധതി എപ്പോള്‍ നടപ്പിലാക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
മെഡിസെപ്പ് പദ്ധതിയില്‍ എംപാനല്‍ ചെയ്യപ്പെട്ട കോഴിക്കോട് ജില്ലയിലെ ആശുപത്രികളുടെ പട്ടിക ലഭ്യമാക്കുമോ?
478.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെന്‍ഷന്‍ (എന്‍.പി.എസ്) സ്കീമിലുള്ള ജീവനക്കാര്‍ക്ക് പെന്‍ഷന്‍ റിവിഷന്‍, ഫാമിലി പെന്‍ഷന്‍, ഡി.സി.ആര്‍.ജി, കമ്മ്യൂട്ടേഷന്‍, പെന്‍ഷന്‍ ഡി.ആര്‍, ആശ്രിത നിയമനം, ഇന്‍വാലിഡ് പെന്‍ഷന്‍, എക്സ്ഗ്രേഷ്യ പെന്‍ഷന്‍, ഗ്രാറ്റുവിറ്റി എന്നിവ ലഭിക്കുമോ എന്ന് വിശദമാക്കാമോ;
( ബി )
പങ്കാളിത്ത പെന്‍ഷനിലും സ്റാറ്റ്യൂട്ടറി പെന്‍ഷനിലും ഉൾപ്പെട്ട സര്‍ക്കാര്‍ ജീവനക്കാർക്ക് അനുവദിക്കുന്ന പെന്‍ഷന്‍ ആനുകൂല്യങ്ങളിലുള്ള വ്യത്യാസം എന്തൊക്കെയാണ്?
479.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം നല്‍കുമോ; പ്രമുഖ സ്വകാര്യ ആശുപത്രികൾ പദ്ധതിയില്‍ ചേരാന്‍ വിസമ്മതിക്കുന്നുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കാമോ;
( ബി )
സ്വകാര്യ ആശുപത്രികളെ എംപാനല്‍ ചെയ്യുന്നതിന് മന്ത്രി തലത്തിലും സെക്രട്ടറി തലത്തിലും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം നല്‍കുമോ;
( സി )
പ്രസ്തുത പദ്ധതി എന്നുമുതൽ നടപ്പാക്കാനാകുമെന്ന് വെളിപ്പെടുത്തുമോ?
480.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടപ്പിലാക്കുന്ന മെഡിസെപ്പ് പദ്ധതിയുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര രൂപയാണ് പ്രതിമാസം ജീവനക്കാരില്‍ നിന്ന് ഈടാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഏത് ഏജന്‍സി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ആശുപത്രികളുടെ വിവരം ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി പ്രകാരം സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളില്‍ ചികിൽത്സാ സഹായം ലഭ്യമാക്കുമോ; എങ്കില്‍ വിശദാംശം നല്‍കുമോ?
481.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി പ്രകാരം വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നും ലഭ്യമായ അപേക്ഷകളുടെ എണ്ണം തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ ലഭ്യമാക്കാമാേ;
( ബി )
എത്ര അപേക്ഷകള്‍ക്ക് പ്രസ്തുത പദ്ധതിയുടെ ആനുകൂല്യം ഇതിനകം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമാേ;
( സി )
ഈ പദ്ധതി വരും വര്‍ഷങ്ങളിലും നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടാേ എന്ന് വെളിപ്പെടുത്താമോ?
482.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഡ്ജറ്റിൽ ഉൾപ്പെട്ട പ്രവൃത്തികൾക്ക് ധനകാര്യ വകുപ്പ് അനുമതി നൽകാത്തതിനാൽ ഭരണാനുമതിക്ക് തടസം നേരിടുന്ന സാഹചര്യം നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ സുപ്രധാന പാതയായ ചാത്തന്നൂർ - പരവൂർ - പാരിപ്പള്ളി റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിനുള്ള പദ്ധതിയ്ക്ക് ഭരണാനുമതി ലഭിക്കുന്നതിനായി ധനകാര്യ വകുപ്പിന്റെ അനുമതി ഉണ്ടാകണമെന്ന നിവേദനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത നിവേദനത്തിന്മേൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് വിശദമാക്കാമോ ?
കാഞ്ഞങ്ങാട് മണ്ഡലത്തിലെ പദ്ധതികൾ
483.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഏതൊക്കെ പദ്ധതികൾക്കാണ് ബഡ്ജറ്റിൽ ഇരുപത് ശതമാനം നീക്കിയിരിപ്പ് തുക അനുവദിച്ചതെന്ന് വിശദമാക്കാമോ;
( ബി )
ഇതിൽ ഏതൊക്കെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയെന്ന് അറിയിക്കാമോ?
ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അനുമതി നൽകിയ പ്രവൃത്തികള്‍
484.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ 2022-23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അനുമതി നല്കിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമാേ?
485.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതൽ 2021-22 സാമ്പത്തിക വർഷം വരെ എസ്.സി. വിഭാഗത്തിനും എസ്.ടി. വിഭാഗത്തിനും ഭവന നിർമ്മാണത്തിനായി എത്ര രൂപ വീതം ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്; ഏതൊക്കെ ശീർഷകത്തിലാണ് പ്രസ്തുത തുകകൾ വകയിരുത്തിയിട്ടുള്ളത്; ഓരോ ശീർഷകത്തിലും എത്ര രൂപ വീതം ഓരോ സാമ്പത്തിക വർഷവും ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ?
486.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2017 മുതല്‍ 2021-2022 വരെയുള്ള കാലയളവില്‍ ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ ഏതെല്ലാം പദ്ധതികള്‍ക്കാണ് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തി അനുമതി നല്‍കിയിട്ടുള്ളതെന്നും എത്ര തുകയാണ് വകയിരുത്തിയതെന്നും വിശദമാക്കാമോ;
( ബി )
ഇവയില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്നും പ്രസ്തുത പദ്ധതികളുടെ പുരോഗതി വിവരവും ലഭ്യമാക്കാമോ?
മാട്ടായ-പറയന്‍തുരുത്ത് പാലം നിർമ്മാണം.
487.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെയും ബജറ്റില്‍ ടോക്കണ്‍ പ്രൊവിഷന്‍ വകയിരുത്തിയ തൂതപ്പുഴക്ക് കുറുകെ ഏലംകുളം ഗ്രാമ പഞ്ചായത്തിലെ മാട്ടായ-പറയന്‍തുരുത്ത് പാലം നിര്‍മ്മാണത്തിന് ഫണ്ട് വകയിരുത്താന്‍ ധന വകുപ്പ് നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
488.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽപ്പെട്ട കുണ്ടൂർ തോട് നവീകരണത്തിന് ബഡ്ജറ്റ് മറുപടി പ്രസംഗത്തിൽ 15 കോടി രൂപ അനുവദിച്ചു കൊണ്ട് പ്രഖ്യാപനം നടത്തിയിരുന്നോ ; വിശദമാക്കാമോ ;
( ബി )
പ്രസ്തുത പദ്ധതിക്ക് ഭരണാനുമതിയും, പുതുക്കിയ ഭരണാനുമതിയും ലഭ്യമാക്കിയിട്ടുണ്ടോ ;
( സി )
ഭരണാനുമതിയും, പുതുക്കിയ ഭരണാനുമതിയും, സർവ്വേ നടപടികളും പൂർത്തീകരിച്ച ഈ പദ്ധതിക്ക് കിഫ്‌ബിയുടെ അനുമതി ലഭ്യമാക്കാത്തത്തിന്റെ കാരണം വിശദമാക്കാമോ ;
( ഡി )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ നന്നമ്പ്ര പഞ്ചായത്ത്, തെന്നല പഞ്ചായത്ത്‌, തിരൂരങ്ങാടി നഗരസഭ, താനൂർ മണ്ഡലത്തിലെ ഒഴൂർ പഞ്ചായത്ത്‌ എന്നിവിടങ്ങളിലെ കുടിവെള്ളത്തിനും കൃഷിക്കും ആശ്രയിക്കുന്ന പ്രധാന ജലസ്രോതസ്സാണ് കുണ്ടൂർ തോട് എന്നത് സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടോ ; വിശദമാക്കാമോ ;
( ഇ )
കുണ്ടൂർ തോട് നവീകരണ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമോ ?
ബഡ്ജറ്റിൽ തുക വകയിരുത്തിയ പ്രവൃത്തികൾ
489.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ 2016-17, 2017-18, 2019-20 വര്‍ഷങ്ങളിലെ ബഡ്ജറ്റുകളില്‍ പ്രഖ്യാപിക്കുകയും 20 ശതമാനം തുക വകയിരുത്തുകയും ചെയ്ത പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ഇവയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെങ്കില്‍ അവയുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
490.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബഡ്ജറ്റില്‍ 20% പ്രൊവിഷന്‍ അനുവദിച്ചിട്ടുള്ള വര്‍ക്കുകളുടെ ഭരണാനുമതി സംബന്ധിച്ച നടപടിക്രമങ്ങളുടെ പൂര്‍ത്തീകരണത്തിനും ഭരണാനുമതി ലഭിക്കുന്നതിനും വകുപ്പ് സമയപരിധി നിഷ്‌കര്‍ഷിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിന്റെ/മാര്‍ഗ്ഗനിർദ്ദേശത്തിന്റെ വിശദാംശം ലഭ്യമാക്കാമോ?
491.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ ക്ഷേമനിധികളില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ അസുഖം, അപകടം,മാരക രോഗങ്ങള്‍, കോവിഡ്‌ മഹാമാരി, സാമ്പത്തിക പ്രയാസം തുടങ്ങിയ വിവിധ കാരണങ്ങളാല്‍ അംഗത്വം പുതുക്കാന്‍ സാധിക്കാത്തതുകൊണ്ടും, പെന്‍ഷന്‍ അപേക്ഷ, മറ്റ് ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ എന്നിവ യഥാസമയം നല്‍കാന്‍ കഴിയാത്തതുകൊണ്ടും, പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ കഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത തൊഴിലാളികള്‍ക്ക് മാനുഷിക പരിഗണന നല്‍കി അംഗത്വം പുതുക്കുന്നതിനും, ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനും അവസരം നല്‍കുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ?
492.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു വ്യക്തി തന്നെ ഒന്നിലേറെ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ ഒരു പെന്‍ഷനും ലഭിക്കുന്നില്ലെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത് പരിഹരിക്കുന്നതെങ്ങനെയെന്ന് വിശദമാക്കുമോ; ഈ വിഷയം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
493.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹിക സുരക്ഷാ പെൻഷൻ ബോർഡിന് നാളിതുവരെ പെൻഷൻ നൽകുന്നതിനായി എത്ര കോടി രൂപ നൽകി എന്ന് വിശദമാക്കാമോ;
( ബി )
പെൻഷൻ നൽകിയ ഇനത്തിൽ ഈ ബോർഡിന് എത്ര രൂപ കുടിശ്ശികയായുണ്ട് എന്ന് വ്യക്തമാക്കാമോ?
494.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെലവ് ചുരുക്കലിന്റെ ഭാഗമായി കഴിഞ്ഞ 6 മാസമായി ഏതൊക്കെ പ്രൊപ്പോസലുകളാണ് ധനകാര്യ വകുപ്പ് തടഞ്ഞു വച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
495.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധനകാര്യവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച ഏറ്റവും പുതിയ കുറിപ്പിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; അപ്രകാരം സമര്‍പ്പിക്കുകയുണ്ടായിട്ടില്ലെങ്കില്‍, നിലവിലെ സാമ്പത്തിക സ്ഥിതിഗതികള്‍, ബാധ്യതകളും, സാധ്യതകളും എന്നിവ വിശകലനം ചെയ്തുകൊണ്ടുള്ള ഒരു സ്റ്റേറ്റ്മെന്റ് ലഭ്യമാക്കുമോ;
( ബി )
സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാണെങ്കില്‍ ആയതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്താമോ; സംസ്ഥാനം ഏതെല്ലാം നിലയില്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഭദ്രമാണോ; എങ്കില്‍ എന്തെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ഇത് അവകാശപ്പെടുന്നതെന്ന് വിശദമാക്കാമോ; സംസ്ഥാനത്ത് ധവളപത്രം പുറപ്പെടുവിക്കാനുള്ള ഏതെങ്കിലും തരത്തിലുള്ള സാഹചര്യം നിലവിലുണ്ടോ, ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?
496.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ പൊതുകടം വര്‍ദ്ധിച്ച് വരുന്നതിന്റെ കാരണങ്ങള്‍ എന്തെല്ലാമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കടബാധ്യത വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നത് തടയുന്നതിനായി എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
2022 മേയ് 31 വരെയുള്ള കണക്കുകള്‍ പ്രകാരം പൊതുകടം എത്രയെന്ന് അറിയിക്കാമോ;
( ഡി )
2016 സാമ്പത്തിക വര്‍ഷം മുതല്‍ എത്ര കോടി രൂപ കടമെടുക്കേണ്ടതായി വന്നിട്ടുണ്ട്; ഏതൊക്കെ സ്ഥാപനങ്ങളില്‍ നിന്നാണ് കടം ലഭിച്ചത്; ഓരോ സ്ഥാപനത്തില്‍ നിന്നും ലഭിച്ച തുക എത്ര വീതമെന്ന് വ്യക്തമാക്കാമോ;
( ഇ )
പലിയിനത്തില്‍ ഓരോ വര്‍ഷവും അടയ്ക്കുന്ന തുക (2016 മുതല്‍) എത്രയെന്ന് അറിയിക്കാമോ;
( എഫ് )
പൊതുകടം കുറച്ച് കൊണ്ടുവരുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
497.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാളിതുവരെ ധനകാര്യവകുപ്പ് അനുവദിച്ച തുക എത്രയാണ്; ഏതൊക്കെ ശീർഷകത്തിൽ എത്ര തുക വീതമാണ് അനുവദിച്ചത്; ഓരോ ശീർഷകത്തിൽ നിന്നും നാളിതുവരെ ചെലവഴിച്ച തുക എത്രയാണെന്ന് സാമ്പത്തിക വർഷാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
498.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഡ്ജറ്റില്‍ ടോക്കണ്‍ പ്രൊവിഷന്‍ ലഭിച്ചതും എന്നാല്‍ പി.ഡബ്ള്യു.ഡി വകുപ്പ് ഏറ്റെടുക്കാത്തതുമായ പഞ്ചായത്തുകളിലെ പ്രധാനപ്പെട്ട റോഡുകളുടെ നിര്‍മ്മാണം നടത്തുന്നതിനായി ഭരണാനുമതി ലഭിക്കുന്നതിന് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ; ഇത്തരത്തിലുള്ളതായ വെള്ളത്തൂവല്‍-ശല്യാംമ്പാറ റോഡുമായി ബന്ധപ്പെട്ട അപേക്ഷ ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത്തരത്തിലുള്ള റോഡുകള്‍ക്ക് ഭരണാനുമതി നല്‍കുന്നതിനു നടപടികള്‍ സ്വീകരിക്കുമോ?
499.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. യിൽ ധനകാര്യ ഇൻസ്‌പെക്ഷൻ വിങ് നടത്തിയ ഏറ്റവും ഒടുവിലത്തെ പരിശോധനാ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
500.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്കില്‍ ഡെവലപ്‍മെന്റ് മള്‍ട്ടിപര്‍പ്പസ് സൊസൈറ്റികളുടെ ഉല്പന്നങ്ങളും സേവനങ്ങളും ടെന്ററില്ലാതെ വാങ്ങുവാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അനുവാദം നൽകുമോ; എങ്കിൽ ഇതിനായി നടപടി സ്വീകരിക്കാമോ; വിശദാംശം ലഭ്യമാക്കാമോ?
501.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയിഡഡ് സ്കൂളുകളിലെ ഭൗതികസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നിലവിലുണ്ടായിരുന്ന ചാലഞ്ച് ഫണ്ട് ഇപ്പോഴും നിലവിലുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ?
502.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവനക്കാരുടെ ശമ്പളത്തിന് പണം കണ്ടെത്താൻ കഴിയാത്ത വിധം സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി പറയപ്പെടുന്ന വാർത്തയുടെ നിജസ്ഥിതി വ്യക്തമാക്കാമോ; വിശദാംശം നൽകാമോ;
( ബി )
എങ്കിൽ എന്ത് പരിഹാര നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്‌ സംസ്ഥാനത്തെ ട്രഷറികളിൽ ബില്ലുകൾ മാറി നൽകുന്നതിന് നിലവിൽ പരിധിയോ പരിമിതിയോ നിശ്ചയിച്ചുകൊണ്ട് നിർദ്ദേശം നൽകിയിട്ടുണ്ടോ; വിശദമാക്കുമോ?
503.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-2022 സാമ്പത്തിക വര്‍ഷം തലശ്ശേരി മണ്ഡലത്തില്‍ അനുവദിച്ച ഒളവിലം-പാത്തിക്കല്‍ റെഗുലേറ്റര്‍-കം-ബ്രിഡ്ജിന് ഇതുവരെയും ഭരണാനുമതി ലഭിക്കാത്തതിന്റെ കാരണം എന്താണെന്ന് അറിയിക്കുമോ;
( ബി )
ആയത് അടിയന്തരമായി ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
504.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ രസീത് രഹിത പണമിടപാടുകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടാേ;
( ബി )
എന്ന് മുതലാണ് ഇത്തരത്തിലുള്ള പണമിടപാടുകള്‍ നടത്തുന്നതെന്ന് വിശദമാക്കുമാേ?
505.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പയ്യന്നൂർ മണ്ഡലത്തിലെ കവ്വായി തീരദേശ യു.പി. സ്കൂൾ പുതിയ കെട്ടിട നിർമ്മാണം പൂർത്തീകരിക്കുന്നതിനാവശ്യമായ അധിക ഫണ്ട് അനുവദിക്കുന്നതിനായി തീരദേശ കോർപ്പറേഷൻ മുഖേന കിഫ്ബിയിൽ സമർപ്പിച്ചിട്ടുള്ള എസ്റ്റിമേറ്റിന് ധനാനുമതി നൽകുന്ന നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
ആയതിന് ഭരണാനുമതി വേഗത്തിൽ ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാമോ?
506.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന കാക്കുളങ്ങരപ്പള്ളി നവീകരിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് തടസ്സങ്ങൾ ഉണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
507.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂത്തൃക്ക ഗവ. ഹയർ സെക്കന്ററി സ്കൂളിൽ കിഫ്ബി മുഖാന്തിരം പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് കരാർ നൽകിയെങ്കിലും നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിട നിർമ്മാണത്തിനുള്ള തടസ്സങ്ങൾ പരിഹരിച്ച് പ്രവൃത്തി പൂർത്തികരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
508.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി അംഗീകാരം നല്‍കിയിട്ടുള്ള തീരദേശ ഹൈവേയുടെ വൈപ്പിന്‍ മണ്ഡലത്തിലെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( ബി )
വൈപ്പിന്‍ മണ്ഡലത്തിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേയുടെ ദൈര്‍ഘ്യം എത്രയെന്നും അലൈന്‍മെന്റിന് അംഗീകാരം ലഭ്യമായിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ;
( സി )
വൈപ്പിന്‍ മണ്ഡലത്തിലെ പ്രസ്തുത ഹൈവേയുടെ അലൈന്‍മെന്റിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
വൈപ്പിന്‍ മണ്ഡലത്തിൽ പ്രസ്തുത പദ്ധതി നടപ്പിലാക്കുമ്പോള്‍ സ്ഥലവും വീടും നഷ്ടമാകുന്നവരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഇ )
ഇവരെ പുനരധിവസിപ്പിക്കാനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടി സംബന്ധിച്ച വിശദവിവരങ്ങൾ വ്യക്തമാക്കാമോ?
509.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട കുറ്റ്യാടി ബൈപ്പാസ് നിർമ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദവിവരങ്ങള്‍ സഹിതം അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ സാമൂഹ്യാഘാത പഠനവും ഭൂമി ഏറ്റെടുക്കൽ നടപടിയും എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നല്‍കുന്നത് പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ എത്ര തുകയുടെ എസ്റ്റിമേറ്റിനാണ് അനുമതി നല്‍കുന്നത്; എന്തൊക്കെ പ്രധാന ഭേദഗതികളാണ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ?
510.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമാേ;
( ബി )
പ്രസ്തുത പദ്ധതികളുടെ പ്രവൃത്തികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമാേ;
( സി )
എത്ര പ്രവൃത്തികളാണ് നാളിതുവരെ പൂര്‍ത്തീകരിച്ചതെന്ന് വിശദമാക്കുമാേ?
തൃക്കാക്കര മണ്ഡലത്തിലെ കിഫ്‌ബി പദ്ധതികൾ
511.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര മണ്ഡലത്തിൽ കിഫ്‌ബി വഴി നടപ്പിലാക്കുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പദ്ധതിയ്ക്കും അനുവദിച്ചിട്ടുള്ള തുക എത്രയാണ്; പ്രസ്തുത പദ്ധതികളിൽ പൂർത്തിയാക്കിയ പദ്ധതികൾ ഏതെല്ലാമെന്നും എത്ര രൂപ വീതം ചെലവഴിച്ചെന്നും വിശദമാക്കുമോ;
( സി )
പൂർത്തിയാക്കാനുള്ള പദ്ധതികൾ എന്നത്തേക്ക് പൂർത്തീകരിക്കാൻ സാധിക്കുമെന്നും അതിനായി നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളും വ്യക്തമാക്കുമോ?
പൂഞ്ഞാർ മണ്ഡലത്തിലെ ചിറ്റാറ്റിൻകര പാലം നിർമ്മാണം
512.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ അരുവിത്തുറ-ഭരണങ്ങാനം റോഡിലെ ചിറ്റാറ്റിൻകര പാലത്തിന് കാലപ്പഴക്കവും വെള്ളപ്പൊക്കവും മൂലം ബലക്ഷയം സംഭവിച്ചതിനാൽ പ്രസ്തുത പാലത്തിന്റെ പുനർ നിർമ്മാണം കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡ് കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിനായി 10.07.2017-ലെ 942/2017/പി.ഡബ്ല്യൂ.ഡി നമ്പർ ഉത്തരവ് പ്രകാരമുള്ള ഭരണാനുമതി തുക പാലത്തിന്റെ പുനർനിർമ്മാണ പ്രവൃത്തിക്കായി പുന:ക്രമീകരണം നടത്തി പ്രസ്തുത പാലം നിർമ്മിക്കുന്നതിനായുള്ള അനുകൂല നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
കല്ലൂരിക്കടവ് പാലം
513.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് അഴീക്കോട് മണ്ഡലത്തിൽ നിർമ്മിക്കുന്ന കല്ലൂരിക്കടവ് പാലത്തിന്റെ പ്രവൃത്തിസ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ആരംഭിക്കാത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
സർവ്വേ പൂർത്തീകരിച്ചതിന് ശേഷം പദ്ധതിയിൽ ഉണ്ടായിട്ടുള്ള പുരോഗതി വിശദമാക്കാമോ;
( ഡി )
തുടർപ്രവർത്തനങ്ങൾ നടത്തുന്നതിന് തടസങ്ങളുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
ഒറ്റപ്പാലം മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികള്‍
514.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
കൽപ്പറ്റ ബൈപ്പാസ് റോഡ് നവീകരണം
515.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൽപ്പറ്റ ബൈപ്പാസ് റോഡ് നവീകരണ പ്രവർത്തനങ്ങൾക്കായി കിഫ്ബിയിൽ നിന്നും ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
വയനാട് ജില്ലയിലെ ഏതെല്ലാം റോഡുകളുടെ നിർമ്മാണത്തിനും നവീകരണ പ്രവർത്തനങ്ങൾക്കുമാണ് ഇതുവരെ കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുള്ളത്; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
പാലക്കോട്-തട്ടിക്കുളം ഹൈസ്കൂൾ റോഡ് നിർമ്മാണം
516.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ മണ്ഡലത്തിലെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ പാലക്കോട്- തട്ടിക്കുളം ഹൈസ്കൂൾ റോഡിന്റെ ഡി.പി.ആർ-ന് കിഫ്ബിയുടെ ധനാനുമതി നൽകുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണ് എന്ന് വിശദമാക്കാമോ;
( ബി )
ധനാനുമതി ലഭ്യമാക്കാൻ കാലതാമസം നേരിടുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ധനാനുമതി വേഗത്തിൽ ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാമോ?
517.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന റോഡ് നിർമ്മാണ പ്രവൃത്തികളുടെ വിശദാംശങ്ങളും ഓരോ പ്രവൃത്തിയുടെയും നിലവിലെ അവസ്‌ഥ സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കാമോ?
518.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണത്തിന് ഹൗസിംഗ് ബോര്‍ഡ് കിഫ്ബിയിൽ സമര്‍പ്പിച്ചിട്ടുള്ള പ്രൊപ്പോസല്‍ അംഗീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി സംബന്ധിച്ച കാലതാമസം ഒഴിവാക്കി പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കിഫ്ബി ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ പോരായ്മകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ; ആയത് പരിഹരിക്കേണ്ടത് ആരാണെന്ന് അറിയിക്കാമോ; ഇക്കാര്യം പരിശോധിച്ച് എത്രയും വേഗം പദ്ധതിക്ക് അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
519.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഉടുമ്പന്‍ചോല, ദേവികുളം, ഇടുക്കി മണ്ഡലങ്ങളില്‍ അനുവദിച്ചിട്ടുള്ള റോഡുകളുടെ പേര് വിവരങ്ങള്‍, ദൂരം, റൂട്ട് എന്നിവ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
ഓരോ പ്രവൃത്തിയുടേയും പേര്, അനുവദിച്ച തുക എന്നിവ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഓരോ പ്രവൃത്തിയും സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ഡി )
ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികള്‍ക്ക് അടിയന്തരമായി ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
520.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ കിഫ്ബിയുടെ ധനസഹായത്തോടെ പാറശ്ശാല മണ്ഡലത്തില്‍ കില നിര്‍വ്വഹണ ഏജന്‍സിയായിട്ടുള്ള ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്; വിശദാംശം അറിയിക്കാമോ;
( ബി )
പാറശ്ശാല മണ്ഡലത്തിലെ മെെലച്ചല്‍ ജി.എച്ച്.എസ്.എസ്., കീഴാറൂര്‍ ജി.എച്ച്.എസ്.എസ്., ധനുവച്ചപുരം എന്‍.കെ.എം.ജി.എച്ച്.എസ്.എസ്., ആനാവൂര്‍ ജി.എച്ച്.എസ്.എസ്., പാറശ്ശാല വി.എച്ച്.എസ്.ഇ. എന്നീ അഞ്ച് സ്കൂളുകളിൽ കെട്ടിടം നിർമ്മിക്കുന്നതിന് കില നിര്‍വ്വഹണ ഏജന്‍സിയായ കിഫ്ബി പ്രവൃത്തി നാളിതുവരെ ആരംഭിച്ചിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ കാര്യകാരണസഹിതമുള്ള വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ; വിശദാംശം അറിയിക്കാമോ?
തൊടുപുഴ മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികള്‍
521.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊടുപുഴ നിയോജകമണ്ഡലത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയ്ക്കും അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ;
( സി )
കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ കാരിക്കോട്-അഞ്ചിരി-ആനക്കയം-കാഞ്ഞാര്‍ റോഡിന്റെ നവീകരണത്തിന് തുക അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?
കിഫ്‍ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പള്ളിച്ചല്‍ മാര്‍ക്കറ്റ് നവീകരണം
522.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‍ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന് അനുമതി ലഭിച്ച പള്ളിച്ചല്‍ മാര്‍ക്കറ്റിന്റെ നിര്‍മ്മാണോത്ഘാടനം കഴിഞ്ഞെങ്കിലും തിരിച്ചടവ് സംബന്ധിച്ച് പുതിയ നിര്‍ദ്ദേശം പഞ്ചായത്തിന് നല്‍കിയതിനാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിലവിലെ കെട്ടിടം പൊളിച്ചുമാറ്റിയതിനാല്‍ തിരിച്ചടവ് സംബന്ധിച്ച് പുതിയ നിര്‍ദ്ദേശം ഒഴിവാക്കി പ്രസ്തുത മാര്‍ക്കറ്റിന്റെ നിര്‍മ്മാണപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിന് നടപടി സ്വീകരിക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
523.
ശ്രീ . സണ്ണി ജോസഫ്
ശ്രീമതി.ഉമ തോമസ്
ശ്രീ എം വിൻസെൻറ്
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി കഴിഞ്ഞ അഞ്ച് വർഷക്കാലയളവില്‍ നടപ്പാക്കിയ ആംനസ്റ്റി സ്കീമുകൾക്ക് ലക്ഷ്യപ്രാപ്തിയിൽ എത്താൻ സാധിച്ചിട്ടുണ്ടോ; ഓരോ വർഷവും പിരിച്ചെടുക്കാൻ ഉദ്ദേശിച്ച തുകയും പിരിച്ചെടുത്ത തുകയും എത്രയാണെന്ന കണക്ക് ലഭ്യമാണോ; എങ്കില്‍ വ്യക്തമാക്കുമോ;
( ബി )
ആംനസ്റ്റി സ്കീമുകൾ ലക്ഷ്യം കൈവരിച്ചിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം വിലയിരുത്തിയിട്ടുണ്ടോ;
( സി )
കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാനം ലക്ഷ്യമിട്ട നികുതി വരുമാനവും പിരിച്ചെടുക്കാൻ സാധിച്ച നികുതി വരുമാനവും എത്രയാണെന്ന കണക്ക് ലഭ്യമാണോ; എങ്കില്‍ വ്യക്തമാക്കുമോ; നികുതി പിരിവിലെ ലക്ഷ്യം നേടുന്നതിൽ വിജയിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
നികുതി പിരിവ് കാര്യക്ഷമമായി നടപ്പാക്കാതെ സർക്കാർ കടമെടുത്ത് പ്രവർത്തിക്കുന്നുവെന്നും ആയത് സംസ്ഥാനത്തെ ധനകാര്യ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്നുവെന്നുമുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ആയതിൽ വാസ്തവമുണ്ടോ ;എങ്കില്‍ ഇതുസംബന്ധിച്ച് എന്ത് തിരുത്തൽ നടപടിയാണ് സ്വീകരിക്കാൻ ഉദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
524.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന്റെ കാര്യക്ഷമത ഉയര്‍ത്തുന്നതിനും, നികുതി വകുപ്പിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ?
525.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തുണ്ടായ ഇന്ധന വിലവര്‍ധനവിനോടനുബന്ധിച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ഈ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഉപഭോക്തൃ സംസ്ഥാനമായ കേരളമാണ് ഇന്ധനവില വര്‍ധനമൂലമുള്ള വിലക്കയറ്റം ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ കൂടുതല്‍ നേരിടേണ്ടത് എന്ന സാഹചര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എന്തൊക്കെ നടപടികളാണ് പ്രസ്തുത പ്രശ്നപരിഹാരത്തിനായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്;
( ഡി )
കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതിയില്‍ വരുത്തിയ കുറവിന് സമാനമായി സംസ്ഥാന സര്‍ക്കാര്‍ നികുതിയില്‍ കുറവ് വരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ഇ )
2011-16 കാലയളവില്‍ സംസ്ഥാനത്ത് എത്ര തവണ ഡീസലിന്റെയും പെട്രോളിന്റെയും നികുതിയില്‍ കുറവ് വരുത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ?
526.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. ആരംഭിച്ചത് മുതല്‍ നാളിതുവരെ സംസ്ഥാനത്തിന് ലഭിക്കേണ്ട ജി.എസ്.ടി. വിഹിതം മുഴുവനും ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ജി.എസ്.ടി. നഷ്ടപരിഹാരം എന്നുവരെ അനുവദിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നതെന്ന് വ്യക്തമാക്കാമോ; ജി.എസ്.ടി. നഷ്ടപരിഹാരം അവസാനിക്കുന്ന സാഹചര്യത്തിൽ ഇത് മൂലമുണ്ടാകുന്ന നഷ്ടം നികത്താൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ജി.എസ്.ടി. നിലവിൽ വന്ന് അഞ്ച്‌ വർഷത്തിലേറെയായിട്ടും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് നികുതി വളർച്ച കൈവരിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടോ; എങ്കില്‍ ഇതിന്റെ കാരണങ്ങൾ വിശദമാക്കാമോ?
527.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചരക്ക് സേവന നികുതി (ജി.എസ്.ടി.) കൗൺസിലിന്റെ ശിപാർശകൾ അംഗീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയില്ലെന്നും, ജി.എസ്.ടി. നിയമനിർമ്മാണത്തിന് പാർലമെന്റിനും നിയമസഭകൾക്കും തുല്യ അധികാരമുണ്ടെന്നുമുള്ള സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന്റെ വിധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
നാളിതുവരെ ജി.എസ്.ടി. കൗൺസിലിന്റെ ഏതെങ്കിലും ശിപാർശകൾ സംസ്ഥാന താല്പര്യങ്ങൾക്ക് എതിരായി വന്നിട്ടുണ്ടോ; എങ്കിൽ അവയിൽ ഏതെങ്കിലും തള്ളിക്കളഞ്ഞിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ജി.എസ്.ടി.-യുമായി ബന്ധപ്പെട്ട് ഏതെങ്കിലും നിയമ നിർമ്മാണം സംസ്ഥാനത്ത് നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ഡി )
ഈ വിധിയുടെ വെളിച്ചത്തിൽ സംസ്ഥാന സർക്കാർ ലോട്ടറി ഉൾപ്പെടെയുള്ളവയ്ക്കു നികുതി കുറച്ചും, അന്യ സംസ്ഥാന സ്വകാര്യ ലോട്ടറി, ഓൺലൈൻ ഗെയിമിംഗ്, കാസിനോകൾ എന്നിവയുടെ നികുതി വർധിപ്പിച്ചും സംസ്ഥാന താല്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ നടപടി സ്വീകരിക്കുമോ?
528.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോള്‍, ഡീസല്‍ എന്നിവ ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധന പെതുജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് ഈ സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഇന്ധന വില വർദ്ധനവിനെത്തുടർന്ന് ഉണ്ടാകുന്ന ക്രമാതീതമായ വിലക്കയറ്റം ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
കേന്ദ്രസർക്കാർ ഇന്ധന നികുതി കുറച്ച സാഹചര്യത്തിൽ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ഇന്ധന വില കുറച്ചപ്പോൾ കേരളം ഇന്ധന വില കുറയ്ക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
2022 മേയ് മാസത്തിൽ കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ എന്നിവയുടെ വില കുറച്ചപ്പോൾ സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിൽപ്പന നികുതിയിൽ ഉണ്ടായ കുറവിനനുസൃതമായുള്ള സ്വാഭാവിക വിലക്കുറവ് മാത്രമാണോ സംഭവിച്ചതെന്ന് വ്യക്തമാക്കാമോ;
( ഇ )
പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്പന്നങ്ങളുടെ സംസ്ഥാന നികുതി കുറയ്ക്കാൻ സർക്കാർ തയ്യാറാകുമോ എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
529.
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നടപ്പാക്കിയതു മൂലം സംസ്ഥാനത്തിന്റെ നികുതി വരുമാനം ഗണ്യമായി കുറഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ജി.എസ്.ടി. നഷ്ടപരിഹാരം യഥാസമയം പൂര്‍ണമായി സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ജി.എസ്.ടി.യുടെ പൊതുചട്ടക്കൂടിൽ നിന്നുകൊണ്ട് സംസ്ഥാന ജി.എസ്.ടി.യുടെ നിരക്കുകളിൽ മാറ്റം വരുത്താനും സ്വന്തമായി നടപടി ക്രമങ്ങളിൽ ഭേദഗതി വരുത്താനും സംസ്ഥാനങ്ങൾക്ക് അവകാശം കൂടിയേ തീ‌രൂ എന്ന ആവശ്യം കേരളം ഉന്നയിച്ചിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ജി.എസ്.ടി. യിൽ ഇത്തരമൊരു പുനഃസംഘടന നടത്തുന്നതിന് ഇതുസംബന്ധിച്ച സുപ്രീംകോടതി വിധി സഹായകരമാകുമോ; വിശദമാക്കാമോ?
530.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നികുതി ഒടുക്കാത്തവര്‍ക്ക് ശിക്ഷയിളവ് നല്‍കി നികുതി സ്വീകരിക്കാന്‍ കേരള ജി.എസ്.ടി. വകുപ്പ് തീരുമാനമെടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ മാനദണ്ഡങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
531.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ തന്നെ ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ചിരുന്നോ; എങ്കിൽ ആയതിന് കാരണമായ സാഹചര്യം വ്യക്തമാക്കുമോ;
( ബി )
നിലവിൽ പ്രസ്തുത ട്രഷറി നിയന്ത്രണം പിൻവലിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ?
532.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ഏപ്രിൽ മാസത്തെ ട്രഷറി നിയന്ത്രണത്തിന്റെ ഭാഗമായി എത്ര ബില്ലുകളാണ് പണം നൽകാതെ മാറ്റിവച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
533.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിലെ പാവറട്ടിയിൽ സബ്ട്രഷറി തുടങ്ങാനുള്ള പദ്ധതിയുണ്ടോ; എങ്കിൽ പ്രസ്തുത സബ്ട്രഷറി ആരംഭിക്കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
534.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ സബ്ട്രഷറി കെട്ടിട നിർമ്മാണ പുരോഗതി അറിയിക്കാമോ; നിർമ്മാണം പൂർത്തീകരിക്കാൻ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
നിർമ്മാണ പ്രവൃത്തി പൂർത്തികരിച്ച് എപ്പോൾ ഉദ്ഘാടനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കാമോ ?
535.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ ആവശ്യങ്ങള്‍ക്കായി കായംകുളം സബ്ട്രഷറിയില്‍ എത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും ഇവിടുത്തെ സ്ഥലപരിമിതി മൂലം ഏറെ ബുദ്ധിമുട്ടുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇവിടെ ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
536.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂച്ചാക്കല്‍ സബ്ട്രഷറി കെട്ടിടം വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പുതിയ കെട്ടിടനിര്‍മ്മാണത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
537.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല സബ്ട്രഷറിക്കായുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിൽ എന്തെല്ലാം പ്രവൃത്തികള്‍ അവശേഷിക്കുന്നുണ്ടെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത കെട്ടിടം അടിയന്തരമായി ഉദ്ഘാടനം ചെയ്യുന്നതിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കാമോ?
538.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുണ്ടക്കയം സബ്ട്രഷറിയുടെ കെട്ടിട നിർമ്മാണത്തിനായി നിർമ്മാണ നിർവ്വഹണ ഏജൻസിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കി സബ്ട്രഷറിക്കായി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഭരണാനുമതി പുറപ്പെടുവിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
539.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് സബ്ട്രഷറി കെട്ടിടത്തിന് എത്ര വർഷത്തെ പഴക്കമുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
റെക്കോർഡുകളും മറ്റു പ്രധാനപ്പെട്ട രേഖകളും സൂക്ഷിക്കുവാൻ ഇവിടെ പരിമിതികൾ ഉണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പഴക്കംചെന്ന പല രേഖകളും നശിച്ചതായി പറയപ്പെടുന്നത് ശരിയാണോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ജീർണിച്ച കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കാൻ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
540.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ ശ്രീകണ്ഠാപുരം സബ്ട്രഷറി കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം എന്ന് ആരംഭിക്കുമെന്ന് അറിയിക്കാമോ;
( ബി )
കെട്ടിട നിര്‍മ്മാണത്തിന് നിര്‍വ്വഹണ ഏജന്‍സിയായി ഇന്‍കെല്‍ ലിമിറ്റഡിനെ തെരഞ്ഞെടുത്തിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയതിനാല്‍ പുതിയ നിര്‍വ്വഹണ ഏജന്‍സിയെ തെരഞ്ഞെടുത്തിട്ടുണ്ടോ; വ്യക്തമാക്കാമോ?
541.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ മണ്ഡലത്തിലെ ചെറുപുഴ സബ്ട്രഷറി കെട്ടിട നിർമ്മാണത്തിന് ഭരണാനുമതി നൽകുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
കെട്ടിടത്തിനായി സ്ഥലം ലഭ്യമാക്കിയിട്ടും നിർമ്മാണത്തിനാവശ്യമായ ഫണ്ട് അനുവദിക്കാൻ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( സി )
ഭരണാനുമതി വേഗത്തിൽ ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാമോ?
542.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 ല്‍ ട്രഷറിയിൽ നിന്ന് അന്‍പത് കോടി രൂപ കേരള സർവ്വകലാശാല ഡിജിറ്റൽ സയൻസ് ഇന്നവേഷൻ ആന്റ് ടെക്നോളജിയ്ക്ക് കൈമാറിയിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത നടപടിയിൽ ആരെല്ലാമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
ട്രഷറി നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറികളിൽ ട്രഷറി ഡയറക്ടറുടെ പങ്ക് അന്വേഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
543.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രഷറി സേവിംഗ്സ് അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി പണം അടക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ട്രഷറി സേവിംഗ്സ് അക്കൗണ്ടിന് എ.ടി.എം. കാര്‍ഡ് നല്‍കാൻ പദ്ധതിയുണ്ടോയെന്ന് അറിയിക്കാമോ?
544.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നടപ്പാക്കിയശേഷം ഇതരസംസ്ഥാന ലോട്ടറി കച്ചവടം തടയുവാനും സംസ്ഥാന ഭാഗ്യക്കുറിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുമായി കഴിഞ്ഞ സര്‍ക്കാരും ഈ സര്‍ക്കാരും സ്വീകരിച്ചുവരുന്ന പ്രധാന നടപടികള്‍ വിശദമാക്കുമോ;
( ബി )
കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോൾ സംസ്ഥാന ഭാഗ്യക്കുറികളുടെ സമ്മാന വിഹിതം എത്രയെന്നും നിലവിൽ എത്രയെന്നും വ്യക്തമാക്കുമോ;
( സി )
സമ്മാനങ്ങളുടെ എണ്ണം കൂട്ടി ഇതരസംസ്ഥാന ലോട്ടറിയുടെ കടന്നുകയറ്റം ഒഴിവാക്കാനും കൂടുതല്‍ സമ്മാനങ്ങള്‍ ഉറപ്പുവരുത്താനുമായി ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന പ്രധാന നടപടികൾ അറിയിക്കാമോ;
( ഡി )
സംസ്ഥാനത്ത് ലോട്ടറി മേഖലയില്‍ എത്ര ഏജന്‍സികള്‍ പ്രവർത്തിക്കുന്നുണ്ടെന്നും അവയില്‍ എത്ര പ്രവര്‍ത്തകരുണ്ടെന്നും വികലാംഗരും രോഗബാധിതരുമുൾപ്പെടെ ലോട്ടറി വില്പനക്കാര്‍ എത്രയെന്നും അറിയിക്കാമോ;
( ഇ )
ഇവര്‍ക്ക് കൂടുതല്‍ സഹായസൗകര്യങ്ങള്‍ നല്‍കി ലോട്ടറി വ്യവസായത്തിന്റെ പുരോഗതിക്കായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കുമോ?
545.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോട്ടറി സമ്മാന തുകയുടെ എത്ര ശതമാനമാണ് സെസ് ഈടാക്കുന്നതെന്നും സെസ് ഈടാക്കുന്നതിനുള്ള പരിധി സംബന്ധിച്ച വിശദാംശങ്ങളും അറിയിക്കാമോ;
( ബി )
അൻപത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ലോട്ടറി സമ്മാനത്തിൽ നിന്നും മുപ്പത് ശതമാനം തുക കുറച്ചതിനുശേഷവും സമ്മാനം ലഭിച്ച വ്യക്തി സെസ് തുക അടയ്ക്കേണ്ടതുണ്ടോയെന്ന് അറിയിക്കാമോ?
546.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാന ഓണ്‍ലൈന്‍ ലോട്ടറികൾ സംസ്ഥാനത്ത് നിരോധിക്കുന്നതിന് ഉത്തരവ് ഇറക്കിയിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് നല്‍കാമോ;
( ബി )
ഓണ്‍ലൈന്‍ ലോട്ടറിയിലൂടെ കോടിക്കണക്കിന് തുക മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് പോകുന്നത് തടയാന്‍ നടപടി സ്വീകരിക്കാന്‍ ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ?
547.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനങ്ങളിൽ വരുത്തിയ പരിഷ്കാരങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
സമ്മാനങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
548.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ലോട്ടറി കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ലോട്ടറിയുടെ ഘടന കൂടുതല്‍ ആകർഷകമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
549.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കരയില്‍ സംസ്ഥാന ലാേട്ടറിയുടെ താലൂക്ക് ഓഫീസ് അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമാേ; വിശദാംശങ്ങള്‍ ലഭ്യമാക്കുമാേ?
550.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. ചിട്ടികള്‍ക്കും ലോണുകള്‍ക്കും നിലവിലുള്ള ജാമ്യവ്യവസ്ഥകള്‍ വിശദമാക്കാമോ;
( ബി )
ചിട്ടികള്‍ക്കും ലോണുകള്‍ക്കും ഉദ്യോഗസ്ഥജാമ്യം സ്വീകരിയ്ക്കുമ്പോള്‍ പ്രസ്തുത ഉദ്യോഗസ്ഥരുടെ ഓഫീസില്‍ അന്വേഷണം നടത്താറുണ്ടോ; വിശദമാക്കാമോ;
( സി )
ജാമ്യം നിന്ന ഉദ്യോഗസ്ഥര്‍ റിക്കവറി നേരിടുമ്പോള്‍ പ്രസ്തുത ഉദ്യോഗസ്ഥരില്‍ നിന്നും തുല്യമായി തുക ഈടാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടോ; എങ്കില്‍ ആയത് വിശദമാക്കാമോ; പ്രസ്തുത ഉത്തരവ് എല്ലാ കെ.എസ്.എഫ്.ഇ. ബ്രാഞ്ചുകളും പാലിക്കാറുണ്ടോ; വിശദമാക്കാമോ;
( ഡി )
കൊല്ലം കടപ്പാക്കട ബ്രാഞ്ചില്‍ ചിട്ടിയ്ക്ക് ജാമ്യം നിന്ന ഉദ്യോഗസ്ഥരില്‍ നിന്നും തുല്യമായി ഈടാക്കാതെ ഒരു ഉദ്യോഗസ്ഥനില്‍ നിന്നു മാത്രം റിക്കവറി തുക ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ജാമ്യം നിന്ന മറ്റ് ഉദ്യോഗസ്ഥരില്‍നിന്നും റിക്കവറി തുക ഈടാക്കുന്നതിനായി സ്വീകരിച്ച നടപടി വിശദമാക്കാമോ?
551.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീകൾക്കും ചെറുകിട-ഇടത്തരം സംരംഭകർക്കും വേണ്ടി കെ.എസ്.എഫ്.ഇ.-യുടെ വായ്പ പദ്ധതികൾ നിലവിലുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നൽകാമോ?
552.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് സാഹചര്യത്തിൽ കെ.എസ്.എഫ്.ഇ. നടപ്പിലാക്കിയ വായ്പയിളവ് പദ്ധതിയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
553.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി കെ.എസ്.എഫ്.ഇ.-യും കുടുംബശ്രീ മിഷനും സംയുക്തമായി കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ക്കായി ആവിഷ്കരിച്ച പദ്ധതി നിലവിലുണ്ടോ;
( ബി )
പദ്ധതിയുടെ ഭാഗമായി എത്ര ലാപ്‍ടോപ്പുകള്‍ വിതരണം ചെയ്യാന്‍ കഴി‍ഞ്ഞിട്ടുണ്ട്; വിശദമാക്കുമോ?
554.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജൂൺ മുതൽ 2021 മേയ് വരെയും ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷവും വയനാട് ജില്ലയിൽ കെ.എഫ്.സി. മുഖേന എത്ര രൂപയുടെ വായ്പ വീതം ലഭ്യമാക്കിയെന്ന് അറിയിക്കാമോ?
പാചകവാതക നികുതി
555.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തികവർഷം മുതൽ നാളിതു വരെ പാചകവാതക നികുതി ഇനത്തിൽ സംസ്ഥാന സർക്കാരിന് എത്ര രൂപ വരുമാനമായി ലഭിച്ചിട്ടുണ്ടെന്ന് സാമ്പത്തികവർഷാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കാലഘട്ടത്തിൽ എത്ര തവണ പാചകവാതക വില വർധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; പ്രസ്തുത വിലവർധനയുടെ ഭാഗമായി ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്ന് വച്ച് ഏതെങ്കിലും ഘട്ടത്തിൽ ജനങ്ങൾക്ക് ആശ്വാസം നൽകാൻ ഈ കാലയളവിൽ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
556.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെവാറ്റ് പ്രകാരമുള്ള പെന്റിംഗ് കേസുകള്‍ക്ക് കേരള ഫിനാന്‍സ് ആക്റ്റ് 2019 -ല്‍ ഭേഗതിയായി കൊണ്ടുവന്നിട്ടുള്ള "25എഎ" വകുപ്പ് ബാധകമാണോയെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
557.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് എന്തെല്ലാം നടപടികളാണ് കെെക്കാെണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
നികുതി കുടിശ്ശികയിനത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും എത്രകാേടി രൂപയാണ് ലഭിക്കാനുള്ളതെന്ന് വിശദമാക്കുമാേ?
558.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി ഇനത്തിൽ സംസ്ഥാന സർക്കാരിന് എത്ര വരുമാനം ലഭിച്ചിട്ടുണ്ട് എന്ന് ഇനം തിരിച്ചു വ്യക്തമാക്കുമോ; ഈ കാലയളവിൽ എത്ര തവണ പെട്രോൾ, ഡീസൽ എന്നിവയുടെ വില എണ്ണക്കമ്പനികൾ വർധിപ്പിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ ;
( ബി )
ഓരോ സാമ്പത്തിക വർഷവും വിലവർധനയുടെ ഭാഗമായി പെട്രോൾ , ഡീസൽ എന്നിവയുടെ നികുതി ഇനത്തിൽ സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടുള്ള അധികവരുമാനം എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
വിലവർധന മൂലമുള്ള അധിക വരുമാനം വേണ്ടെന്നുവച്ച് കൊണ്ട് ജനങ്ങൾക്ക് ആശ്വാസം നൽകാൻ ഏതെങ്കിലും ഘട്ടത്തിൽ നിലവിലെ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടോ വിശദാംശം നൽകുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.