|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 5th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
714.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
സംഘങ്ങളുടെ ഓഡിറ്റ്
ശക്തമാക്കുന്നതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പരിശോധന
ശക്തിപ്പെടുത്തുന്നതിനായി ടീം
ഓഡിറ്റ്
നടപ്പിലാക്കിയിട്ടുണ്ടോ; ടീം
ഓഡിറ്റ് നടപ്പിലാക്കുന്നതിനായി
നിലവിലെ ജീവനക്കാര്‍
പര്യാപ്തമാണോയെന്ന്
വ്യക്തമാക്കാമോ?
715.
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലയളവില്‍
സഹകരണ മേഖലയില്‍
നടത്തിയിട്ടുള്ള പ്രധാന
പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(
ബി )
ഈ
സര്‍ക്കാരിന്റെ ഒന്നാം
വാര്‍ഷികത്തോടനുബന്ധിച്ച്
പ്രഖ്യാപിച്ച രണ്ടാം നൂറു ദിന
പരിപാടിയുടെ ഭാഗമായി സഹകരണ
മേഖലയില്‍ ലക്ഷ്യമിട്ടിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഇക്കാലയളവില്‍
സഹകരണ വകുപ്പ് സാമൂഹ്യ സുരക്ഷാ
മേഖലയില്‍ നടത്തിയിട്ടുള്ള
ഇടപെടലുകളെക്കുറിച്ച്
വിശദമാക്കാമോ?
716.
ശ്രീമതി.ഉമ
തോമസ്
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സഹകരണ സ്ഥാപനങ്ങളിൽ ഓഡിറ്റ്
നടത്തുന്നതിന് എന്തൊക്കെ
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
വിപുലമായ
സേവന ശൃംഖലകൾ ഉള്ള സഹകരണ
വകുപ്പിൽ ഓഡിറ്റ് നടപടികളിലൂടെ
കണ്ടെത്തുന്ന പിഴവുകളിലെ
തുടർനടപടികൾ വകുപ്പിന്റെ
നിയന്ത്രണത്തിലല്ലാത്ത
ഏതെങ്കിലും സംവിധാനം
പരിശോധിക്കുന്നുണ്ടോ; എങ്കിൽ
വിശദാംശം നൽകുമോ;
(
സി )
സഹകരണ
സ്ഥാപനങ്ങളുടെ സാമ്പത്തിക
ഇടപാടുകളും ബഡ്ജറ്റ് വിഹിത
വിനിയോഗവും കൂടുതൽ
സുതാര്യമാക്കുന്നതിന് ആവശ്യമായ
നടപടികൾ സ്വീകരിക്കുമോ;
വിശദാംശം നൽകുമോ?
717.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകാരി
ആശ്വാസ നിധി പദ്ധതി സംബന്ധിച്ച്
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം പ്രസ്തുത പദ്ധതി
പ്രകാരം എത്ര പേര്‍ക്ക് ധനസഹായം
നല്‍കിയിട്ടുണ്ടെന്ന വിശദാംശം
ലഭ്യമാക്കാമോ?
718.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയിൽ അഗ്രികൾച്ചർ
ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട്
പ്രകാരം എത്ര പദ്ധതികൾക്ക്
സഹായം ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
സഹകരണ സംഘങ്ങൾ നൽകിവരുന്ന
കുടിശ്ശിക നിവാരണ പദ്ധതികൾ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
719.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇ.എം.എസ്.
ഭവന നിര്‍മ്മാണ പദ്ധതിക്ക്
വേണ്ടി സഹകരണ ബാങ്കുകള്‍ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്
നല്‍കിയ തുകയുടെ പലിശ
സര്‍ക്കാര്‍ ലഭ്യമാക്കാമെന്ന്
വ്യവസ്ഥ ചെയ്തിരുന്നുവോ;
(
ബി )
എങ്കില്‍
പ്രസ്തുത തുക മുഴുവന്‍ സഹകരണ
ബാങ്കുകള്‍ക്ക്
നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍
കാലതാമസം വരാനിടയായ സാഹചര്യം
വിശദമാക്കാമോ;
(
സി )
പ്രസ്തുത
തുക എപ്പോള്‍ ലഭ്യമാക്കാന്‍
സാധിക്കുമെന്ന് വ്യക്തമാക്കാമോ?
720.
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ
എം നൗഷാദ്
ശ്രീമതി
ഒ എസ് അംബിക
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഗുരുതരമായ
രോഗമുള്ളതും ജീവിതശൈലീ
രോഗമുള്ളതുമായ അശരണരായ
സഹകാരികൾക്ക് ധനസഹായം
നൽകുന്നതിനായി സഹകരണ
വകുപ്പിനുകീഴിൽ പ്രത്യേക പദ്ധതി
നിലവിലുണ്ടോ; പദ്ധതിയുടെ
വിശദാംശങ്ങൾ വ്യക്തമാക്കാമോ;
(
ബി )
മത്സ്യത്തൊഴിലാളികൾക്ക്
പ്രത്യേക വായ്പാ പദ്ധതി
നിലവിലുണ്ടോ; വിശദാംശങ്ങൾ
നൽകാമോ?
721.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
'കെയര്‍ ഹോം' പദ്ധതി പ്രകാരം
നാളിതുവരെ എത്ര വീടുകളാണ്
നിര്‍മ്മിച്ച്
കൈമാറിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ആലപ്പുഴ
നിയോജകമണ്ഡലത്തില്‍ പ്രസ്തുത
പദ്ധതി പ്രകാരം എത്ര വീടുകളാണ്
നിര്‍മ്മിച്ച് നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(
സി )
'കെയര്‍
ഹോം' പദ്ധതി വഴി വരും
ദിനങ്ങളില്‍ എത്ര വീടുകളാണ്
നിര്‍മ്മിച്ച് നല്‍കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
'കെയര്‍
ഹോം' പദ്ധതിയില്‍
ഗുണഭോക്താക്കളെ കണ്ടെത്തുന്ന
മാനദണ്ഡം വിശദമാക്കാമോ?
722.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
'നവകേരളീയം
കുടിശ്ശിക നിവാരണം' പദ്ധതിയുടെ
ഭാഗമായി എന്തൊക്കെ ഇളവുകളാണ്
വായ്പയെടുത്തവര്‍ക്ക് സഹകരണ
വകുപ്പ് ലഭ്യമാക്കിയിട്ടുള്ളത്;
ഏത് തീയതി വരെയാണ്
ഇതുസംബന്ധിച്ച അപേക്ഷ
സ്വീകരിക്കുന്നത്;
വിശദമാക്കാമോ?
723.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
വകുപ്പ് നെല്‍കര്‍ഷകര്‍ക്കായി
നടപ്പിലാക്കുന്ന പലിശരഹിത
വായ്പാപദ്ധതി പ്രകാരം കഴിഞ്ഞ
സാമ്പത്തിക വര്‍ഷം എത്ര രൂപയാണ്
അനുവദിച്ചത്;
(
ബി )
പദ്ധതിയുടെ
ഭാഗമായി വായ്പ വിതരണം ചെയ്യാന്‍
പല സംഘങ്ങളും വിമുഖത
പ്രകടിപ്പിക്കുന്നതായുള്ള പരാതി
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
724.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്കിൽ നിന്നും എടുത്ത വായ്പ
പൂർണ്ണമായി തിരിച്ചടച്ചിട്ടും
ബാങ്ക് നൽകിയ കേസ്സിന്റെ
അടിസ്ഥാനത്തിൽ വായ്പക്കാരനെ
രണ്ടു വർഷത്തിനുശേഷം അറസ്റ്റ്
ചെയ്തു എന്ന് പറയപ്പെടുന്ന
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇതിൽ
വീഴ്ച വരുത്തിയവർ
ആരെല്ലാമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ; ഇവരുടെ
പേരിൽ എന്തെല്ലാം നടപടികൾ
സ്വീകരിച്ചു; വിശദമാക്കുമോ?
725.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്കിൽ കരാർ വ്യവസ്ഥയിൽ/നിത്യ
വേതന വ്യവസ്ഥയിൽ എത്ര പേർ ജോലി
നോക്കുന്നു; വിശദമാക്കാമോ;
(
ബി )
കേരള
ബാങ്കിന് ഷെഡ്യൂൾഡ് ബാങ്കിന്റെ
പദവി ലഭിക്കുകയും റിസർവ്
ബാങ്കിന്റെ പൂർണ്ണ
നിയന്ത്രണത്തിലാവുകയും
ചെയ്തതോടുകൂടി സംസ്ഥാന സഹകരണ
ബാങ്കിന് സഹകരണം എന്ന
പദത്തിന്റെ അർത്ഥം
നഷ്ടപ്പെട്ടിട്ടുണ്ടോ; എങ്കിൽ
ഇത് ഒഴിവാക്കാൻ നടപടി
സ്വീകരിക്കുമോ;
(
സി )
കോവിഡും
മറ്റും കാരണം ജോലി നഷ്ടപ്പെട്ട്
നാട്ടിലേക്ക് വരുന്ന
പ്രവാസികൾക്ക് ജോലി നൽകാനുള്ള
എന്തെങ്കിലും നടപടികൾ
സഹകരണമേഖലയിൽ കൊണ്ട് വരാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
എന്തൊക്കെയാണ്;
(
ഡി )
മലപ്പുറം
ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ
പ്രതിപക്ഷ കക്ഷി ഭരിക്കുന്ന
ബാങ്കുകളുടെ അപേക്ഷകൾ
ലഭിച്ചിട്ടുള്ളത്
ശ്രദ്ധയിൽവന്നിട്ടുണ്ടോ; എങ്കിൽ
അവ സമയബന്ധിതമായി തീർപ്പാക്കാൻ
നടപടി സ്വീകരിക്കുമോ;
(
ഇ )
കേരള
ബാങ്കിൽ ലയിക്കാതെ മാറി
നിൽക്കുന്ന മലപ്പുറം ജില്ലാ
സഹകരണ ബാങ്കിന് നബാർഡിന്റെയും
മറ്റും ആനുകൂല്യങ്ങൾ
കാർഷികമേഖലയിൽ
നൽകാതിരിക്കുന്നത് പരിഹരിക്കാൻ
ആവശ്യമായ നടപടികൾ
സ്വീകരിക്കുമോ?
726.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്കിലെ പുതിയ നിയമനങ്ങൾക്ക്
വേണ്ടി റിക്രൂട്ട്മെന്റ് റൂള്‍
പ്രകാരം നിയമന നടപടികള്‍
ആരംഭിച്ചിട്ടുണ്ടാേ;
(
ബി )
പ്രസ്തുത
റൂളില്‍ ജീവനക്കാരുടെ സംഘടനകള്‍
ഉന്നയിച്ച ആവലാതികള്‍
പരിശാേധിച്ച് , ഭേദഗതി
നിര്‍ദ്ദേശങ്ങള്‍
അംഗീകരിച്ചിരുന്നാേ;
(
സി )
പ്രസ്തുത
ഭേദഗതി നിര്‍ദ്ദേശങ്ങൾക്ക് പി.
എസ്. സി. യുടെ അംഗീകാരം
ലഭിച്ചിട്ടുണ്ടാേ; ഇല്ലെങ്കില്‍
സമയബന്ധിതമായി അംഗീകാരം
നേടുന്നതിന് നടപടി
സ്വീകരിക്കുമാേ?
727.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാരാപ്പുഴ
സഹകരണ ബാങ്കിൽ തട്ടിപ്പ്
നടന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഒരു
പ്രമുഖ തൊഴിലാളി യൂണിയൻ സംസ്ഥാന
സെക്രട്ടറിയുടെ നേതൃത്വത്തിൽ
നടത്തിയതായി പറയപ്പെടുന്ന
തട്ടിപ്പിൽ ബാങ്കിന് 1.13 കോടി
രൂപ നഷ്ടമായ സംഭവത്തിൽ അന്വേഷണം
നടത്തിയിട്ടുണ്ടോ;
(
സി )
അന്വേഷണം
നടത്തുന്നതിനായി ഭരണ
കക്ഷിപാർട്ടിയുടെ പ്രവർത്തകർ
ഉൾപ്പെട്ട രണ്ടംഗ അന്വേഷണ
കമ്മീഷനെ നിയമിച്ചു എന്ന ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
അഴിമതി
മൂടിവയ്ക്കാനുള്ളതായി
പറയപ്പെടുന്ന ഇത്തരം ശ്രമങ്ങൾ
തടയാൻ എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
728.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സഹകരണ ബാങ്കുകളിൽ അനധികൃത
നിയമനങ്ങൾ നടക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
വായ്പാതട്ടിപ്പ്
നടന്ന കണ്ടല സഹകരണ ബാങ്കിൽ
അനുമതി ഇല്ലാതെ പാര്‍ട്ട് ടൈം
സ്വീപ്പര്‍ തസ്തികയില്‍ നിരവധി
പേരെ നിയമിക്കുകയും അവർക്ക്
അനര്‍ഹമായ ശമ്പള നിരക്കും മറ്റ്
സാമ്പത്തിക ആനുകൂല്യങ്ങളും
നൽകുകയും ഉണ്ടായോ; എങ്കിൽ
പ്രസ്തുത ആയത്
പരിശോധിച്ചിട്ടുണ്ടോ;
(
സി )
പ്രസ്തുത
ജീവനക്കാർക്ക് ഗ്രേഡും ശമ്പള
പരിഷ്‌കരണവും അനുവദിക്കുന്നതിന്
മുൻപ് വകുപ്പിന്റെ അംഗീകാരം
തേടിയിട്ടുണ്ടോ; കളക്ഷന്‍
ഏജന്റ് തസ്തികയ്ക്ക് അംഗീകാരം
വാങ്ങാതെ നിരവധി പേരെ
ഏജന്റുമാരായി നിയമിച്ചു എന്ന
കണ്ടെത്തൽ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
(
ഡി )
കളക്ഷന്‍
ഏജന്റുമാര്‍ക്ക് അനധികൃത
ഉദ്യോഗക്കയറ്റം നൽകിയ സംഭവം
ഗൗരവത്തോടെ കാണുന്നുണ്ടോ;
(
ഇ )
സഹകരണ
ചട്ടം 65 പ്രകാരം കണ്ടല
ബാങ്കിനെതിരെ തുടര്‍നടപടികള്‍
സ്വീകരിച്ച് കുറ്റക്കാരെ
നിയമത്തിനു മുന്നില്‍ കൊണ്ടു
വരാൻ നടപടികൾ സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
729.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്കുകളില്‍ നിക്ഷേപ
സമാഹരണയജ്ഞം
സംഘടിപ്പിച്ചിരുന്നോയെന്നും
എത്ര രൂപയാണ് ലക്ഷ്യം
വച്ചിരുന്നതെന്നും
വ്യക്തമാക്കുമോ;
(
ബി )
എത്ര
രൂപയാണ് നിക്ഷേപമായി
ലഭിച്ചിരുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാന
സഹകരണ മേഖലയെ പ്രതികൂലമായി
ബാധിക്കുന്ന തരത്തില്‍
റിസര്‍വ്വ് ബാങ്ക്
മുന്നറിയിപ്പ് നോട്ടീസ്
പ്രസിദ്ധീകരിച്ചത് നിക്ഷേപ
സമാഹരണത്തെ ഏത് രീതിയിലാണ്
ബാധിച്ചതെന്ന് വിശദമാക്കാമോ?
730.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീമതി.ഉമ
തോമസ്
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കരുവന്നൂര്‍
സഹകരണ ബാങ്ക് ക്രമക്കേടിന്റെ
പശ്ചാത്തലത്തിൽ സംസ്ഥാനത്ത്
സഹകരണ ബാങ്കുകളിൽ വിദഗ്ധ
സമിതിയുടെ നേതൃത്വത്തിലുള്ള
ഓഡിറ്റിംഗ് സംവിധാനം
ശക്തമാക്കണമെന്ന ബാങ്കിംഗ്
വിദഗ്ധരുടെ ആവശ്യം
നടപ്പിലാക്കിയിട്ടുണ്ടോ;
(
ബി )
സഹകരണ
ബാങ്കുകളിൽ വായ്പയ്ക്കായി ഈട്
നൽകുന്ന ഭൂമിയുടെ വില
നിശ്ചയിക്കുന്ന രീതി
വിശദമാക്കാമോ; കരുവന്നൂർ ബാങ്ക്
ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ
ഇതിന് മാറ്റം
വരുത്തിയിട്ടുണ്ടോ;
(
സി )
വസ്തുവിന്റെ
മൂല്യം നോക്കി വായ്പ
നൽകുന്നതിന് പകരം വായ്പയുടെ
ഉദ്ദേശ്യവും അതിന്റെ സാധ്യതകളും
പരിശോധിച്ച് വായ്പ നൽകുന്ന രീതി
അവലംബിച്ചിട്ടുണ്ടോ;
(
ഡി )
കാരാപ്പുഴ,കുമാരനല്ലൂര്‍,കണ്ടല
എന്നീ സർവീസ് സഹകരണ ബാങ്കുകളിൽ
കരുവന്നൂര്‍ സഹകരണ ബാങ്കിന്
സമാനമായ വായ്‌പാ തട്ടിപ്പ്
നടന്നുവെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
731.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കരുവന്നൂർ
സഹകരണ ബാങ്ക് തട്ടിപ്പ്
സംബന്ധിച്ച അന്വേഷണ
റിപ്പോർട്ടുകൾ
ലഭിച്ചിട്ടുണ്ടോ;
(
ബി )
തട്ടിപ്പു
നടത്തിയവരിൽ നിന്നും തുക
ഈടാക്കുന്നത് സംബന്ധിച്ച്
എന്തെങ്കിലും ശിപാർശ പ്രസ്തുത
റിപ്പോർട്ടുകളിലുണ്ടോ;
(
സി )
എങ്കിൽ
ശിപാർശ നടപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ?
732.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍
കോടികളുടെ തട്ടിപ്പ് നടന്നു
എന്ന് സഹകരണ സംഘം അസിസ്റ്റന്റ്
രജിസ്ട്രാര്‍ (ജനറല്‍) നടത്തിയ
അന്വേഷണത്തിൽ
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
സഹകരണ
വകുപ്പ് 65 പ്രകാരമുള്ള അന്വേഷണ
റിപ്പോര്‍ട്ടില്‍ അനധികൃത
നിയമനങ്ങള്‍, നിക്ഷേപത്തുക
വകമാറ്റി ചെലവഴിക്കല്‍,
ബാങ്കിന്റെ ക്ലാസിഫിക്കേഷന്‍
യോഗ്യത സംബന്ധിച്ച് തിരിമറി,
മുന്‍കൂര്‍ അനുമതിയില്ലാതെ
അനധികൃത നിര്‍മ്മാണം, വായ്പ
അനുവദിക്കുന്നതിലെ ക്രമക്കേട്,
നിയമാവലിയില്‍ ഇല്ലാത്ത
നിക്ഷേപം സ്വീകരിച്ചു് അതിന്
അമിത പലിശ നല്‍കി ബാങ്കിന്
ഭീമമായ നഷ്ടം ഉണ്ടാക്കി
എന്നിങ്ങനെയുള്ള വിഷയങ്ങൾ
ഉൾപ്പെട്ടിട്ടുണ്ടോ. എങ്കിൽ
നടപടി സ്വീകരിക്കാൻ
തയ്യാറാകാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
പ്രസ്തുത
അഴിമതിയിൽ നടപടി സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ; ഇല്ലെങ്കിൽ
കാരണം വിശദമാക്കാമോ?
733.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാറശാല
മണ്ഡലത്തിലെ സഹകരണ ബാങ്കുകളില്‍
നിന്ന് റിസ്ക് ഫണ്ട്
ആനുകൂല്യത്തിനായി സഹകരണ
ബോര്‍ഡില്‍ ലഭിച്ചിട്ടുള്ള
അപേക്ഷകളുടെ എണ്ണം ബാങ്ക്
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
അപേക്ഷകളില്‍ എത്ര പേര്‍ക്ക്
റിസ്ക് ഫണ്ട് ആനുകൂല്യം
ലഭ്യമാക്കിയെന്ന് ബാങ്ക്
തിരിച്ചുള്ള വിവരം
അറിയിക്കുമോ;
(
സി )
പ്രസ്തുത
ആനുകൂല്യം ഇതുവരെയും
അനുവദിച്ചുകിട്ടാത്ത
അപേക്ഷകളില്‍ അതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ഡി )
അര്‍ഹരായ
എല്ലാവര്‍ക്കും റിസ്ക് ഫണ്ട്
ആനുകൂല്യം വേഗത്തില്‍
ലഭ്യമാക്കുന്നതിന് വേണ്ട നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
734.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര യുവജന സഹകരണ സംഘങ്ങൾ
രജിസ്റ്റർ ചെയ്ത്
പ്രവർത്തിക്കുന്നു; ജില്ല
തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
എത്ര വനിത സഹകരണ സംഘങ്ങൾ
രജിസ്റ്റർ ചെയ്ത്
പ്രവർത്തിക്കുന്നു; ജില്ല
തിരിച്ച് കണക്ക് ലഭ്യമാക്കാമോ?
735.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
എം.വിജിന്‍
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സഹകരണ സംഘങ്ങൾ
ഉല്പാദിപ്പിക്കുന്ന
ഉല്പന്നങ്ങളുടെ ഗുണനിലവാരം
ഉറപ്പുവരുത്തി ഏകീകൃത
ബ്രാൻഡിംഗ് കൊണ്ടുവരുന്നതിനായി
പ്രത്യേക പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ; ഇതിലൂടെ
എന്തൊക്കെയാണ് സർക്കാർ
ലക്ഷ്യമിടുന്നത്; വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
സഹകരണ സംഘങ്ങൾ മുഖേന പച്ചക്കറി
ഉല്പാദിപ്പിക്കുന്നതിനായി
പ്രത്യേക പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത പദ്ധതി ലക്ഷ്യം
കൈവരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ
നൽകാമോ?
736.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സഹകരണ മേഖലയില്‍ കഴിഞ്ഞ ഒരു
വര്‍ഷത്തിനിടയില്‍ എത്ര
തൊഴിലുകള്‍
സൃഷ്ടിക്കാനായിട്ടുണ്ട്;
(
ബി )
ഒന്നാം
നൂറുദിന കര്‍മ്മപരിപാടിയുടെയും
രണ്ടാം നൂറുദിന
കര്‍മ്മപരിപാടിയുടെയും ഭാഗമായി
പ്രഖ്യാപിക്കപ്പെട്ട തൊഴില്‍
സൃഷ്ടിക്കാന്‍
കഴിഞ്ഞിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
സി )
കാര്‍ഷിക
ഉത്പാദന മേഖലയില്‍ തൊഴിലുകള്‍
സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?
737.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര ലാന്റ് റിഫോംസ് ആന്റ്
ഡെവലപ്മെന്റ് സഹകരണ സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
ജില്ല തിരിച്ച് വിവരം
ലഭ്യമാക്കാമോ; ഇവയുടെ
പ്രവര്‍ത്തന പരിധികളും
വ്യക്തമാക്കാമോ;
(
ബി )
കേരള
ലാന്റ് റിഫോംസ് ആന്റ്
ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ്
സൊസൈറ്റി ലിമിറ്റഡ് (LADDER),
കോഴിക്കോട് എന്ന സഹകരണ
സംഘത്തിന്റെ നിയമാവലിയുടെയും
രജിസ്ട്രേഷന്‍ രേഖകളുടേയും
പകര്‍പ്പ് ലഭ്യമാക്കാമോ;
(
സി )
വാണിജ്യ
കെട്ടിട, പാര്‍പ്പിട സമുച്ചയ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട് ഏതെല്ലാം
തരത്തിലുള്ള സഹകരണ
സംഘങ്ങള്‍ക്കാണ് സംസ്ഥാനത്ത്
അനുമതി നല്‍കിയിട്ടുള്ളതെന്നും
ഇവയുടെ പേരുവിവരങ്ങളും
അറിയിക്കാമോ;
(
ഡി )
വിവിധ
നിര്‍മ്മാണ മേഖലയിലുള്ള
ഏതെല്ലാം സഹകരണ സംഘങ്ങള്‍ക്കാണ്
സംസ്ഥാന ധനകാര്യ വകുപ്പിന്റെ
അക്രഡിറ്റഡ് ഏജന്‍സി
അംഗീകാരമുള്ളതെന്നും ഈ
സംഘങ്ങള്‍ക്ക് ഏറ്റെടുക്കാവുന്ന
പ്രവൃത്തികള്‍ ഏതൊക്കെ
തരത്തിലുള്ളതാണെന്നും
അറിയിക്കാമോ?
738.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒരു
കോടി രൂപയ്ക്കു മുകളിൽ പണമായി
പിൻവലിച്ച സഹകരണ ബാങ്കുകൾ 2
ശതമാനം തുക ആദായ നികുതി
അടയ്ക്കണമെന്ന് കേരള ബാങ്ക്
അറിയിപ്പ് നൽകിയിരുന്നോ;
(
ബി )
വിവിധ
സാമൂഹ്യക്ഷേമപെൻഷനുകൾ,
കെ.എസ്.ആർ.ടി.സി. പെൻഷൻ എന്നിവ
വിതരണം ചെയ്ത സഹകരണ ബാങ്കുകളാണ്
പ്രസ്തുത പ്രതിസന്ധി
നേരിടുന്നതെന്ന വിഷയം
പരിശോധിച്ചിട്ടുണ്ടോ;
(
സി )
സഹകരണ
മേഖല നേരിടുന്ന പ്രസ്തുത
പ്രതിസന്ധി പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന നടപടികൾ
വിശദമാക്കുമോ?
739.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
സംഘങ്ങളിലെ
സ്ഥിരാംഗങ്ങളായവര്‍ക്ക് (ഷെയര്‍
ഹോള്‍ഡേഴ്സ്) ചികിത്സാ
ധനസഹായങ്ങള്‍ ലഭിക്കുന്ന
പദ്ധതികള്‍ നിലവിലുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
എങ്കില്‍
എത്ര പേര്‍ക്ക് നാളിതുവരെ
ധനസഹായം
ലഭ്യമാക്കിയിട്ടുണ്ടെന്നും
ഇനിയും തീര്‍പ്പാക്കാനുള്ള
അപേക്ഷകള്‍ എത്രയെന്നും
വിശദമാക്കാമോ?
740.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തില്‍ നിന്ന് എത്ര
യുവ സഹകരണ സംഘങ്ങള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും അവ
ഏതെല്ലാമെന്നും വ്യക്തമാക്കുമോ;
(
ബി )
യുവ
സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍
ചെയ്യുന്നുതിനുള്ള
മാനദണ്ഡങ്ങളും നടപടിക്രമങ്ങളും
വ്യക്തമാക്കുമോ?
741.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വയനാട്
ജില്ലയിൽ നിർമ്മാണ മേഖലയിൽ
പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇത്തരം
സഹകരണ സംഘങ്ങളിൽ പ്രവർത്തനം
നിലച്ചു പോയവ ഉണ്ടോയെന്ന കാര്യം
വ്യക്തമാക്കാമോ?
742.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന
സഹകരണ സംഘങ്ങളുടെ
നവീകരണത്തിനായി പുതിയ ധനസഹായ
പദ്ധതി നടപ്പിലാക്കുന്ന വിഷയം
പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍
അറിയിക്കാമോ?
743.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ വായ്പാ സഹകരണ
സംഘങ്ങള്‍ 2016 മുതല്‍
നാളിതുവരെ എത്ര കോടി രൂപയുടെ
കാര്‍ഷിക വായ്പ
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ; കാര്‍ഷിക വായ്പാ
സഹകരണ സംഘങ്ങള്‍ ഹ്രസ്വകാല
പലിശരഹിത വായ്പ
അനുവദിക്കാറുണ്ടോ; എങ്കിൽ 2016
മുതല്‍ എത്ര കോടി രൂപയുടെ
പലിശരഹിത ഹ്രസ്വകാല വായ്പ
അനുവദിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
744.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2017
മുതൽ 2022 ജൂൺ 15 വരെ മലപ്പുറം
ജില്ലയിൽ പുതുതായി രജിസ്ട്രേഷൻ
ലഭിച്ച് പ്രവർത്തനം തുടങ്ങിയ
സഹകരണ സംഘങ്ങളുടെ പേര്, ചീഫ്
പ്രമോട്ടറുടെ പേര് എന്നിവ
വ്യക്തമാക്കുമോ?
745.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സഹകരണ ജീവനക്കാരുടെ പെൻഷൻ
ബോർഡിൽ സഹകരണ സംഘങ്ങൾ
അടയ്ക്കുവാനുള്ള വിഹിതം
കുടിശ്ശിക ആക്കിയിട്ടുള്ളവയിൽ
നിന്നും അവ ഈടാക്കുന്നതിനായി
റവന്യൂ റിക്കവറി നടത്തുന്നതിന്
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ;
(
ബി )
ആകെ
എത്ര തുകയാണ് ഈ ഇനത്തില്‍
പിരിച്ചെടുക്കാനുളളത് ;എത്ര
തുകയാണ് ഇതിനോടകം
പിരിച്ചെടുത്തിട്ടുള്ളത് ;
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
സി )
1-4-2015
മുതൽ 31-3-2022 വരെ കേരളബാങ്ക്
സംസ്ഥാന സഹകരണ പെൻഷൻ
ബോർഡിലേക്ക്
അഡ്മിനിസ്ട്രേറ്റീവ് ചാർജ്ജ്
ഇനത്തിൽ എത്ര തുക അടയ്ക്കുവാൻ
കുടിശ്ശികയുണ്ട് ; കുടിശ്ശിക
തുക എന്നത്തേക്ക് അടയ്ക്കും
എന്ന് വിശദമാക്കാമോ ?
746.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
മണ്ഡലത്തില്‍ നിലവില്‍
പ്രവര്‍ത്തനരഹിതമായ എത്ര സഹകരണ
സംഘങ്ങള്‍ ഉണ്ടെന്നും അവ
ഏതെല്ലാം വിഭാഗത്തില്‍
ഉള്‍പ്പെട്ടതാണെന്നും
വിശദമാക്കാമോ;
(
ബി )
ഇതില്‍
സര്‍ക്കാര്‍ ഗ്രാന്റുകള്‍
ലഭിച്ചിട്ടുള്ള എത്ര സംഘങ്ങള്‍
ഉണ്ടെന്നും ഓരോ സംഘത്തിനും
നല്‍കിയ ഗ്രാന്റ് തുകയും
വിശദമാക്കാമോ;
(
സി )
പ്രവര്‍ത്തനമില്ലാതെ
അടച്ചു പൂട്ടിയ സംഘങ്ങളുടെ
ആസ്തി ബാധ്യതകള്‍
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
അടച്ചുപൂട്ടിയ
സംഘങ്ങള്‍
പ്രവര്‍ത്തിപ്പിക്കാന്‍
നടപടികള്‍ സ്വീകരിക്കുവാന്‍
കഴിയുമോ; വിശദമാക്കാമോ?
747.
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പുതുതായി
ആരംഭിച്ച യുവജന സംരംഭക സഹകരണ
സംഘങ്ങളുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍ എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(
ബി )
സര്‍ക്കാര്‍
വകുപ്പുകള്‍ക്ക് സ്റ്റാര്‍ട്ട്
അപ്പ് സംരംഭങ്ങളില്‍ നിന്ന്
സേവനങ്ങളും ഉല്‍പ്പന്നങ്ങളും
കൊട്ടേഷന്‍/ടെന്റര്‍ കൂടാതെ
വാങ്ങാന്‍ കഴിയുന്നതുപോലെ
യുവജന സംരംഭക സഹകരണ സംഘങ്ങളില്‍
നിന്നും വാങ്ങാന്‍ കഴിയുന്ന
തരത്തില്‍ നിയമ നിര്‍മ്മാണം
നടത്തുന്ന വിഷയം പരിഗണിക്കാമോ;
(
സി )
യുവജന
സംരംഭക സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം സുഗമമാക്കുന്ന
തരത്തില്‍ സഹകരണ നിയമം ഭേദഗതി
ചെയ്യുന്ന വിഷയം പരിഗണിക്കാമോ?
748.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2017
മുതൽ 2022 ജൂൺ 15 വരെ മലപ്പുറം
ജില്ലയിൽ പുതുതായി രജിസ്ട്രേഷൻ
ലഭിച്ച് പ്രവർത്തനം തുടങ്ങിയ
സഹകരണ സംഘങ്ങളുടെ പേര്, ചീഫ്
പ്രമോട്ടറുടെ പേര് എന്നിവ
വ്യക്തമാക്കുമോ ;
(
ബി )
2017
മുതൽ 2022 ജൂൺ 15 വരെ മലപ്പുറം
ജില്ലയിൽ പുതിയ ശാഖകൾ തുടങ്ങാൻ
അനുമതി ലഭിച്ച സഹകരണ സംഘങ്ങൾ
ഏതെല്ലാം; അവ ഏതെല്ലാം
പ്രദേശങ്ങളിലാണെന്നും
വ്യക്തമാക്കുമോ;
(
സി )
മലപ്പുറം
ജില്ലയിൽ 2017 മുതൽ 2022 ജൂൺ 15
വരെ ഏതെല്ലാം സഹകരണ സംഘങ്ങൾ
പുതിയ ശാഖ ആരംഭിക്കാൻ അപേക്ഷ
നൽകിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; ഇവയിൽ അനുമതി
നൽകാത്ത സംഘങ്ങൾ ഏതെല്ലാം;
അനുമതി നൽകാത്തതിന്റെ കാരണം
വ്യക്തമാക്കുമോ ?
749.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ശ്രീനാരായണ
ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പഠന
കേന്ദ്രങ്ങള്‍
അനുവദിക്കുമ്പോള്‍ സ്വന്തമായി
സ്ഥലവും കെട്ടിടവുമുള്ള സഹകരണ
കോളേജുകള്‍ക്ക് മുന്‍ഗണന
ലഭിക്കുന്നതിനായി വകുപ്പ് നടപടി
സ്വീകരിക്കുമോ;
(
ബി )
ബജറ്റില്‍
പ്രഖ്യാപിച്ചിട്ടുള്ള പ്രാഥമിക
കാര്‍ഷിക വായ്പാ സഹകരണ
സംഘങ്ങള്‍ക്ക് ഒരു ഏകീകൃത
സോഫ്റ്റ്‍വെയര്‍ പ്രയോഗത്തില്‍
കൊണ്ടുവരാൻ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
എസ്.
സി. / എസ്. ടി. സഹകരണ
സംഘങ്ങളുടെ
ആധുനികവല്‍ക്കരണത്തിന്
എന്തെല്ലാം നടപടികളാണ് വകുപ്പ്
തലത്തിൽ
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
750.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
സാഹചര്യത്തില്‍, സഹകരണ
സ്ഥാപനങ്ങളില്‍ നിന്നെടുത്ത
വായ്പകള്‍ക്ക് പലിശ കൃത്യമായി
തിരിച്ചടക്കാൻ കഴിയാത്ത
ആളുകൾക്ക് പ്രത്യേക പലിശ
ഇളവുകളോ കാലാവധി ദീർഘിപ്പിച്ച്
നൽകുന്നതിനോ ഉള്ള നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
751.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സഹകരണ ബാങ്കില്‍ നിന്നും വായ്പ
എടുത്തവര്‍ക്ക് കോവിഡിന്റെ
സാഹചര്യത്തില്‍ തിരിച്ചടവിന്
ബുദ്ധിമുട്ടുള്ളതുകൊണ്ട്
എന്തെങ്കിലും ഇളവ്‍
നല്‍കുന്നുണ്ടോ;
(
ബി )
സഹകരണ
ബാങ്കുകള്‍ ജപ്തി നടപടിയിലേക്ക്
പോകുന്നത് വായ്പ എടുത്തവര്‍ക്ക്
വളരെയധികം മാനസിക പ്രശ്നം
സൃഷ്ടിക്കുന്നുണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
കോവിഡ്
വ്യാപനത്തെത്തുടര്‍ന്ന് ജോലി
നഷ്ടപ്പെട്ടതുമൂലം വായ്പ
എടുത്തവര്‍ക്ക്തി
രിച്ചടയ്ക്കാന്‍ സാധിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
752.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മണ്ണാർക്കാട്
നിയോജകമണ്ഡലത്തിൽ നിന്ന് റിസ്ക്
ഫണ്ട് സ്കീമിൽ ഉൾപ്പെടുത്തി
ധനസഹായം അനുവദിക്കുന്നതിന്
വിവിധ സഹകരണ ബാങ്കുകളിൽ ലഭിച്ച
അപേക്ഷകളുടെ എണ്ണം ബാങ്ക്
തിരിച്ച് ലഭ്യമാക്കുമോ;
(
ബി )
ഇതിൽ
എത്ര അപേക്ഷകളിൽ ധനസഹായം
അനുവദിച്ചിട്ടുണ്ട് എന്നതിന്റെ
വിവരം നൽകുമോ; അർഹരായ എല്ലാ
അപേക്ഷകർക്കും ആനുകൂല്യം
അടിയന്തരമായി
ലഭ്യമാക്കുന്നതിനുള്ള നടപടി
ത്വരിതപ്പെടുത്തുവാൻ
ബന്ധപ്പെട്ടവർക്ക് നിർദ്ദേശം
നൽകുമോ?
753.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016-17
മുതല്‍ 2021-22 വരെയുള്ള
കാലയളവില്‍ ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ സഹകരണ
ബാങ്കുകളില്‍ നിന്നും റിസ്ക്
ഫണ്ട് ആനുകൂല്യത്തിനായി എത്ര
അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന്
ബാങ്ക് തിരിച്ച് അറിയിക്കാമോ;
(
ബി )
പ്രസ്തുത
അപേക്ഷകളില്‍ എത്ര പേര്‍ക്ക്
ആനുകൂല്യം നല്‍കിയെന്ന് ബാങ്ക്
തിരിച്ച് അറിയിക്കാമോ?
754.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
നിയാേജകമണ്ഡലത്തില്‍ റിസ്ക്
ഫണ്ട് പദ്ധതി പ്രകാരം 2016-2021
കാലയളവില്‍ എത്ര തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമാേ?
755.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം റിസ്‌ക് ഫണ്ട്
ആനുകൂല്യത്തിനായി
കാഞ്ഞിരപ്പള്ളി
നിയോജകമണ്ഡലത്തിലുള്‍പ്പെട്ട
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
അവയില്‍
എത്രപേര്‍ക്ക് പ്രസ്തുത
ആനുകൂല്യം
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
സി )
എത്ര
അപേക്ഷകള്‍ റിസ്‌ക് ഫണ്ട്
ബോര്‍ഡിന്റെ പരിഗണനയില്‍
കുടിശ്ശികയായുണ്ടെന്ന്
വ്യക്തമാക്കാമോ; അപേക്ഷകള്‍
സമയബന്ധിതമായി തീര്‍പ്പാക്കാന്‍
നടപടി സ്വീകരിക്കാമോ?
756.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്കുകൾ അനുവദിക്കുന്ന റിസ്ക്
ഫണ്ട് സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
റിസ്ക്
ഫണ്ട് അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
757.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
മൂലം പ്രതിസന്ധിയിലായവർക്ക്
മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്ന
സമയത്തു ലോൺ അടക്കാതിരിക്കുകയും
ആ കാലയളവിൽ ലോൺ എടുത്ത വ്യക്തി
മരണപ്പെടുകയും റിസ്ക് ഫണ്ടിന്
വേണ്ടി അപേക്ഷിക്കുകയും
ചെയ്തപ്പോൾ ലോൺ
കുടിശ്ശികയുണ്ടെന്ന കാരണത്താൽ
നിരവധി അപേക്ഷകൾ നിരസിച്ചത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത അപേക്ഷകർക്ക് റിസ്ക്
ഫണ്ട് ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(
ബി )
കരുനാഗപ്പള്ളി
പോരുവഴി അമ്പലത്തുംഭാഗം കൊച്ചു
തുള്ളിൽ വീട്ടിൽ സുനിൽ കുമാർ,
ടിയാളുടെ ഭാര്യ അംബികലക്ഷ്മി
എന്നിവര്‍ സംസ്ഥാന സഹകരണ ബാങ്ക്
ശാസ്താംകോട്ട ശാഖയിൽ നിന്നും
എടുത്ത ലോണിന് റിസ്ക് ഫണ്ട്
ലഭിക്കുന്നതിനായി സമർപ്പിച്ച
അപേക്ഷയിന്മേൽ സ്വീകരിച്ച നടപടി
വിശദമാക്കാമോ?
758.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സർക്കാർ
ജീവനക്കാർക്കുള്ള മെഡിസെപ്പിന്
സമാനമായി സഹകരണ മേഖലയിലെ
ജീവനക്കാർക്ക് സമഗ്ര ആരോഗ്യ
ഇൻഷുറൻസ് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത പദ്ധതിയുടെ
വിശദാംശങ്ങൾ നൽകാമോ?
759.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇരിക്കൂര്‍
മണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകളില്‍ കെയര്‍ ഹോം
പദ്ധതി പ്രകാരം ആര്‍ക്കെല്ലാം
ഭവനം ലഭ്യമാക്കിയെന്നും ഏത്
സഹകരണ സംഘം മുഖേനയാണ്
ലഭ്യമാക്കിയതെന്നും
വിശദമാക്കുമോ?
760.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2022-ല്‍
നടത്തിയ സഹകരണ എക്സ്പോ
സംബന്ധിച്ച വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
എക്സ്പോയുടെ ഉദ്ദേശ്യം
വ്യക്തമാക്കാമോ; ഉദ്ദേശ്യം
അനുസരിച്ചുള്ള ഗുണഫലം
ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ
;
(
സി )
പ്രസ്തുത
എക്സ്പോയുടെ ഭാഗമായി
വന്നിട്ടുള്ള ചെലവുകളുടെ
വിശദാംശങ്ങള്‍ ഇനം തിരിച്ച്
ലഭ്യമാക്കാമോ; എക്സ്പോ
നടത്തുന്നതിനായുള്ള വരുമാന
സ്രോതസ്സ് സംബന്ധിച്ച
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
761.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ സര്‍ക്കിള്‍ സഹകരണ
യൂണിയന്റെ കീഴില്‍ മുന്നാട്
കേന്ദ്രമായി എത്ര വര്‍ഷമായി
സഹകരണ പരിശീലനകേന്ദ്രം
പ്രവര്‍ത്തിച്ചു വരുന്നു;
(
ബി )
പ്രസ്തുത
സ്ഥാപനത്തിന് സ്വന്തമായി
കെട്ടിടം നിര്‍മ്മിക്കുന്നതിന്
സൗജന്യമായി സ്ഥലം
ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍
അറിയിക്കാമോ;
(
സി )
പ്രസ്തുത
സ്ഥലത്ത് കെട്ടിടം
നിർമ്മിക്കുന്നതിനുള്ള
തറക്കല്ലിടല്‍ കര്‍മ്മം
നിര്‍വ്വഹിച്ചിട്ടുണ്ടോ; എങ്കിൽ
അതിന് ശേഷം കെട്ടിടം പണി
തുടങ്ങാനുള്ള നടപടി
സ്വീകരിച്ചിരുന്നോ;
വിശദമാക്കാമോ;
(
ഡി )
കെട്ടിടം
പണിയാനുള്ള നടപടി എന്ന്
ആരംഭിക്കാനാവുമെന്ന്
അറിയിക്കാമോ?
762.
ശ്രീ
ജി എസ് ജയലാൽ
ശ്രീമതി
സി. കെ. ആശ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
രജിസ്ട്രേഷന്‍ വകുപ്പിന്റെ
പ്രവര്‍ത്തനം കാലോചിതമായി
നവീകരിക്കേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സബ്
രജിസ്ട്രാര്‍ ഓഫീസുകളുടെ
പ്രവര്‍ത്തനം
ജനസൗഹൃദമാക്കുന്നതിന് മുൻ
സർക്കാരിന്റെ കാലത്ത് ആരംഭിച്ച
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
രജിസ്ട്രേഷന്‍
വകുപ്പിന്റെ ഓണ്‍ലൈന്‍
സേവനങ്ങള്‍
വിപുലീകരിക്കുന്നതിന്റെ ഭാഗമായി
എന്തെല്ലാം നടപടികളാണ്
പരിഗണനയിലുള്ളത്; വിശദമാക്കാമോ;
(
ഡി )
സബ്
രജിസ്ട്രാര്‍ ഓഫീസുകളിലെ ഭൗതിക
സൗകര്യം
മെച്ചപ്പെടുത്തുന്നതിനായി
കിഫ്ബി മുഖേന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
763.
ശ്രീ.
എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം സംസ്ഥാനത്തെ
ഏതൊക്കെ സബ്-രജിസ്ട്രാര്‍
ഓഫീസുകളുടെ നിര്‍മ്മാണത്തിനാണ്
ഡിപ്പാര്‍ട്ട്മെന്റ് ഫണ്ടില്‍
നിന്നും തുക
അനുവദിച്ചിട്ടുള്ളതെന്നും
ആയതിന് അനുവദിച്ച തുകയടക്കം
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
തലശ്ശേരി
നിയോജകമണ്ഡലത്തിലെ കതിരൂര്‍
സബ്-രജിസ്ട്രാര്‍ ഓഫീസിന്റെ
കെട്ടിട നിര്‍മ്മാണത്തിന് ഫണ്ട്
അനുവദിക്കുന്നത് സംബന്ധിച്ച
ഫയലിന്റെ നിലവിലുള്ള അവസ്ഥ
എന്താണെന്നും ആയതിന് ഇതുവരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
764.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോതമംഗലത്തെ
പുതിയ രജിസ്ട്രേഷൻ കോംപ്ലെക്സ്
നിർമ്മാണത്തിന്റെ നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(
ബി )
പുതിയ
രജിസ്ട്രേഷൻ കോംപ്ലെക്സിൽ
എന്തെല്ലാം സൗകര്യങ്ങളാണ്
തയ്യാറാക്കുന്നതെന്ന്
വിശദമാക്കാമോ;
(
സി )
ഇതിൽ
എന്തെല്ലാം പ്രവൃത്തികൾ
പൂർത്തീകരിച്ചെന്നും ഇനി
എന്തെല്ലാം പ്രവൃത്തികൾ
പൂർത്തീകരിക്കുവാനുണ്ടെന്നും
വ്യക്തമാക്കാമോ;
(
ഡി )
മുഴുവൻ
പ്രവൃത്തികളും എന്നത്തേക്ക്
പൂർത്തീകരിക്കുവാൻ കഴിയുമെന്ന്
വ്യക്തമാക്കാമോ;
(
ഇ )
പുതിയ
രജിസ്ട്രേഷൻ കോംപ്ലെക്സിന്റെ
പൂർത്തീകരണം വൈകുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(
എഫ് )
പ്രസ്തുത
രജിസ്ട്രേഷൻ കോംപ്ലെക്സ്
നിർമ്മാണം അടിയന്തരമായി
പൂർത്തിയാക്കുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ?
765.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
സബ്-രജിസ്ട്രാര്‍ ഓഫീസിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കെട്ടിടത്തിന്റെ നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള നടപടികള്‍
ത്വരിതപ്പെടുത്തുവാന്‍
നിര്‍വ്വഹണ ഏജന്‍സിയായ കേരള
സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍
കോര്‍പ്പറേഷന് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ; വിശദാംശം
അറിയിക്കുമോ?
766.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടാമ്പി
മണ്ഡലത്തില്‍ എത്ര സ്മാര്‍ട്ട്
സബ് രജിസ്ട്രാർ ഓഫീസുകളാണ്
നിലവിലുള്ളത്;
(
ബി )
പട്ടാമ്പി
മണ്ഡലത്തില്‍ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന എത്ര സബ്
രജിസ്ട്രാർ ഓഫീസുകളുണ്ട്;
(
സി )
പ്രസ്തുത
ഓഫീസുകൾക്ക് സ്വന്തമായി
കെട്ടിടം നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
767.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂർ
മണ്ഡലത്തിലെ സബ്‍ രജിസ്ട്രാർ
ഓഫീസുകൾ നവീകരിക്കുന്നതിന്
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
കാലപ്പഴക്കം
മൂലം ഉപയോഗശൂന്യമായ സബ്‍
രജിസ്ട്രാർ ഓഫീസുകൾക്ക് പുതിയ
കെട്ടിടം നിർമ്മിക്കുന്നതിന്
ഇതുവരെ സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
768.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലയിന്‍കീഴ്
സബ്‍ രജിസ്ട്രാര്‍ ഓഫീസ്
കെട്ടിടനിര്‍മ്മാണത്തിനുള്ള
ബാലന്‍സ് എസ്റ്റിമേറ്റിന്
അനുമതി ലഭ്യമായിട്ടുണ്ടോ;
ടെണ്ടർ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ കാലതാമസം
കൂടാതെ പൂര്‍ത്തീകരിക്കാന്‍
നടപടി സ്വീകരിക്കാമോ?
769.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തില്‍ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന എടച്ചേരി
സബ് രജിസ്ട്രേഷന്‍ ഓഫീസിന്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന് നാളിതുവരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
കോഴിക്കോട്
ജില്ലയില്‍ വാടക കെട്ടിടത്തില്‍
രജിസ്ട്രേഷന്‍ ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ അവയുടെ വിവരങ്ങള്‍
ലഭ്യമാക്കാമോ?
770.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2014-ൽ
കേരള മെട്രോ റെയിൽ
ലിമിറ്റഡിന്റെ
പ്രവർത്തനങ്ങൾക്കായി
രജിസ്ട്രേഷൻ വകുപ്പ്
വിട്ടുകൊടുത്ത 13 സെന്റ്
സ്ഥലത്ത് 9500 ച. അടി
വിസ്തീർണ്ണമുള്ള ഇരുനില
കെട്ടിടത്തിൽ
പ്രവർത്തിച്ചിരുന്ന എറണാകുളം
ജില്ലാ രജിസ്ട്രാർ ഓഫീസ്
സമുച്ചയത്തിൽ
പ്രവർത്തിച്ചിരുന്ന മറ്റ്
ഓഫീസുകൾ ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
2014-ൽ
കൊച്ചി മെട്രോക്കായി
വിട്ടുകൊടുത്ത ഓഫീസ്
സമുച്ചയത്തിന് പകരമായി നാളിതു
വരെ സർക്കാരോ കെ.എം.ആർ.എൽ.
അധികൃതരോ സ്ഥലമോ കെട്ടിടമോ
അനുവദിച്ചിട്ടുണ്ടോ;
(
സി )
ഇപ്പോൾ
ജില്ലാ രജിസ്ട്രാർ ഓഫീസ്
സമുച്ചയം പ്രവർത്തിക്കുന്ന
കെട്ടിടത്തിൽ
പൊതുജനങ്ങൾക്കാവശ്യമായ എല്ലാ
വിധ അടിസ്ഥാന
സൗകര്യങ്ങളുമുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ഡി )
നിലവിലെ
ഓഫീസ് സമുച്ചയം
പ്രവർത്തിക്കുന്നത് എത്ര ച. അടി
വിസ്തീർണ്ണമുള്ള
കെട്ടിടത്തിലാണ്; പ്രസ്തുത
കെട്ടിടത്തില്‍ ഏതൊക്കെ ഓഫീസുകൾ
പ്രവർത്തിക്കുന്നു;
(
ഇ )
എറണാകുളം
ജില്ലാ രജിസ്ട്രാർ ഓഫീസ്
സമുച്ചയത്തിൽ
പ്രവർത്തിച്ചിരുന്ന
ഓഫീസുകൾക്കായി പുതിയ കെട്ടിടം
പണിയാൻ ഉദ്ദേശിക്കുന്നുണ്ടോ;
(
എഫ് )
സൗത്ത്
മെട്രോ സ്റ്റേഷൻ കെട്ടിടത്തിൽ
ഓഫീസുകൾക്കാവശ്യമായ സ്ഥലം
അനുവദിപ്പിക്കാൻ നടപടി
സ്വീകരിക്കുമോ?
771.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തിലെ കുഴല്‍മന്ദം സബ്
രജിസ്ട്രാര്‍ ഓഫീസ്
കെട്ടിടനിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി വിശദീകരിക്കാമോ;
(
ബി )
സബ്
രജിസ്ട്രാര്‍ ഓഫീസ് നിര്‍മ്മാണം
പൂര്‍ത്തീകരിക്കാൻ
വൈകുന്നതിന്റെ കാരണവും അത്
പരിഹരിക്കാന്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണെന്നും
വിശദീകരിക്കാമോ?
772.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
രജിസ്‌ട്രേഷൻ
വകുപ്പിലെ വിവിധ ഓഫീസുകൾ
പ്രവർത്തിച്ചുവരുന്ന
കെട്ടിടങ്ങളുടെ വാടക
ഏകീകരിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കിൽ ഇതിന്റെ സാഹചര്യം
വിശദമാക്കുമോ;
(
ബി )
രജിസ്‌ട്രേഷൻ
വകുപ്പിലെ വിവിധ ഓഫീസുകൾ
പ്രവർത്തിച്ചുവരുന്ന
കെട്ടിടങ്ങളുടെ വാടക
ഏകീകരിക്കുന്നത് സംബന്ധിച്ച്
സർക്കാർ തലത്തിൽ
സ്വീകരിച്ചുവരുന്ന നടപടികളുടെ
പുരോഗതി വിശദീകരിക്കുമോ;
(
സി )
പാനൂർ
സബ് രജിസ്ട്രാർ ഓഫീസ് വാടക
കെട്ടിടത്തിലേക്ക്
മാറുന്നതിനുള്ള
തടസ്സങ്ങളെന്താണെന്നും ആയത്
എപ്പോൾ പരിഹരിക്കാനാവുമെന്നും
വ്യക്തമാക്കുമോ?
773.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
രജിസ്ട്രേഷൻ
വകുപ്പിൽ ഓൺലൈൻ ട്രാൻസ്ഫർ
നടപ്പിലാക്കി ഉത്തരവ്
പുറപ്പെടുവിക്കുകയും അപേക്ഷ
ക്ഷണിക്കുകയും ചെയ്തശേഷം
31/03/2022 ന് നിലവിൽ വന്ന
ഒഴിവിലേക്ക് 1/04/2022 ന്
രജിസ്ട്രേഷൻ ഐ. ജി. ഓഫീസിൽ
നിന്നും ട്രാൻസ്ഫർ നടത്തി സബ്
രജിസ്ട്രാർ ഓഫീസിലേക്ക് നിയമനം
നൽകിയതും നിലവിലുണ്ടായിരുന്ന പല
ഒഴിവുകളിലേക്കും നിയമനം
നൽകിയതും വഴി ഓൺലൈൻ ട്രാൻസ്ഫർ
അട്ടിമറിക്കപ്പെട്ടു എന്ന
ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
അതിന് നേതൃത്വം നൽകിയ
ഉദ്യോഗസ്ഥർക്കെതിരെ നടപടി
സ്വീകരിക്കുമോ;
(
സി )
രജിസ്ട്രേഷൻ
വകുപ്പിൽ ഓൺലൈൻ വഴി
ട്രാൻസ്ഫറിന് അപേക്ഷ
സ്വീകരിച്ചിട്ടും നാളിതുവരെയായി
സ്ഥലംമാറ്റം നടത്താത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(
ഡി )
ഓൺലൈൻ
ട്രാൻസ്ഫറിന് കുറച്ചുപേർ മാത്രം
ഉൾപ്പെട്ട കരട് ലിസ്റ്റാണ്
പ്രസിദ്ധീകരിച്ചത് എന്ന ആക്ഷേപം
പരിഹരിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ഇ )
രജിസ്ട്രേഷൻ
ഐ. ജി. വകുപ്പ് ആസ്ഥാനത്ത്
മൂന്നു വർഷത്തിലേറെയായി ജോലി
ചെയ്യുന്ന പല ഉദ്യോഗസ്ഥരെയും
കരട് ലിസ്റ്റിൽ പോലും
ഉൾപ്പെടുത്താതെ
നിലനിർത്തിയിരിക്കുന്നതിന്റെ
കാരണം വിശദീകരിക്കാമോ ?
774.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
രജിസ്ട്രേഷൻ
ഐ.ജി. ഓഫീസിൽ നിലവിൽ
ജോലിനോക്കുന്ന സീനിയർ
സൂപ്രണ്ടുമാർ, ജൂനിയർ
സൂപ്രണ്ടുമാർ, ഹെഡ്
ക്ലാർക്കുമാർ എന്നിവർ കഴിഞ്ഞ
ആറു വർഷമായി ജോലിചെയ്ത (വിവിധ
തസ്തികകളിലായി) ഓഫീസുകൾ
ഏതൊക്കെയാണെന്ന വിവരം
ലഭ്യമാക്കുമോ;
(
ബി )
ആകെ
സർവീസിൽ 20 വർഷത്തിലധികം
രജിസ്ട്രേഷൻ ഐ.ജി. ഓഫീസിൽ
മാത്രം ജോലി ചെയ്ത എത്ര പേർ
വകുപ്പിൽ സേവനത്തിലുണ്ട്; പേര്,
തസ്തിക, ജോലിചെയ്ത കാലയളവ്
സഹിതം വിവരം ലഭ്യമാക്കുമോ?
|
|
|
|
|
|
|
|