|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 5th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
4501.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
എ. രാജ
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വന്യജീവി
സങ്കേതങ്ങള്‍,
ദേശീയോദ്യാനങ്ങള്‍ എന്നിവയ്ക്ക്
ബഫര്‍ സോണ്‍ നിശ്ചയിക്കുമ്പോള്‍
ജനവാസ കേന്ദ്രങ്ങള്‍
ഒഴിവാക്കണമെന്നും ഇതിനായി നിയമ
നിര്‍മ്മാണം നടത്തണമെന്നും
സംസ്ഥാന സർക്കാർ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(
ബി )
വന്യജീവി
സങ്കേതങ്ങള്‍,
ദേശീയോദ്യാനങ്ങള്‍ എന്നിവയ്ക്ക്
ചുറ്റും 12 കീലോമീറ്റര്‍ വരെ
പരിസ്ഥിതിലോല മേഖലയാക്കാമെന്ന്
2015- ല്‍ അന്നത്തെ സര്‍ക്കാര്‍
കേന്ദ്ര വനം പരിസ്ഥിതി
മന്ത്രാലയത്തോട്
നിര്‍ദ്ദേശിച്ചിരുന്നുവോ;
മറ്റെന്തൊക്കെ കാര്യങ്ങളാണ്
നിര്‍ദ്ദേശിച്ചിരുന്നത്;
വിശദാംശങ്ങള്‍ നല്‍കാമോ;
(
സി )
സുപ്രീം
കോടതി ഉത്തരവിന്റെ
പശ്ചാത്തലത്തില്‍ പരിസ്ഥിതി ലോല
മേഖല വിഷയം ചര്‍ച്ച ചെയ്യാന്‍
സര്‍ക്കാര്‍ പ്രത്യേക യോഗം
വിളിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കാമോ?
4502.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമൂഹ്യ
വനവത്ക്കരണ വിഭാഗം കാസർഗോഡ്
ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ
പദ്ധതികളുടെ വിശദവിവരങ്ങൾ
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികൾ ഏത് ഘട്ടത്തിലാണെന്നും
ഇതിനായി എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
4503.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സുപ്രീംകോടതി
ഉത്തരവിന്റെ അടിസ്ഥാനത്തില്‍
എക്കോ സെന്‍സിറ്റീവ് സോണില്‍
ഉള്‍പ്പെട്ടിട്ടുള്ള വണ്ടൂര്‍
നിയോജക മണ്ഡലത്തിലെ
പ്രദേശങ്ങളുടെ സര്‍വ്വെ
നമ്പര്‍, ബ്ലോക്ക് നമ്പര്‍
എന്നിവ ഉള്‍പ്പെടെയുള്ള
വിശദവിവരം ലഭ്യമാക്കാമോ;
(
ബി )
മലപ്പുറം
ജില്ലയിലെ എക്കോ സെന്‍സിറ്റീവ്
സോണില്‍ ഉള്‍പ്പെടുന്ന
സ്ഥലത്തിന്റെ ജിയോ കോർഡിനേറ്റ്
സഹിതം ഉള്ള പ്ലാൻ ലഭ്യമാക്കാമോ?
4504.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എറണാകുളം
മണ്ഡലത്തിലെ മംഗളവനം പക്ഷി
സങ്കേതത്തെ കേന്ദ്ര പരിസ്ഥിതി
മന്ത്രാലയം ബഫർ സോൺ ആയി
വിജ്ഞാപനം ചെയ്തിട്ടുണ്ടോയെന്ന്
വിശദമാക്കാമോ; എങ്കിൽ
വിജ്ഞാപനത്തിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ബി )
വിജ്ഞാപനം
ചെയ്തിട്ടുണ്ടെങ്കിൽ 03.06.
2022-ലെ സുപ്രീം കോടതി ഉത്തരവ്
മംഗളവനം പക്ഷി സങ്കേതത്തിന്
ബാധകമാണോ; എങ്കിൽ അത്
ഒഴിവാക്കാനുള്ള നടപടി
സ്വീകരിക്കുമോ?
4505.
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീമതി
സി. കെ. ആശ
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാലിന്യങ്ങളും
പ്ലാസ്റ്റിക്കുകളും ഭക്ഷിച്ച്
വന്യമൃഗങ്ങൾ
അപകടത്തില്‍പ്പെടുന്നത്
ഒഴിവാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
വനമേഖല മാലിന്യ
മുക്തമാക്കുന്നതിന് വേണ്ടി
ഗ്രീൻ ഗ്രാസ് പ്രോജക്ട്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി പ്രകാരം മാലിന്യങ്ങൾ
നിക്ഷേപിക്കുന്ന പ്രദേശങ്ങൾ
സംബന്ധിച്ച് മാപ്പിംഗ്
നടത്തിയിട്ടുണ്ടോ; എങ്കിൽ
ഏറ്റവുമധികം മാലിന്യം
നിക്ഷേപിക്കുന്ന പ്രദേശങ്ങളിൽ
പ്രത്യേക നിരീക്ഷണ സംവിധാനം
ഏർപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
പരിസ്ഥിതിയെ
ഏറ്റവും ദോഷകരമായി ബാധിക്കുന്ന
തരത്തിൽ വനമേഖലയിൽ മാലിന്യം
നിക്ഷേപിക്കുന്നവർക്ക് കടുത്ത
ശിക്ഷ നൽകുന്ന നിയമം
നിലവിലുണ്ടോ; ഇല്ലെങ്കിൽ
ആവശ്യമായ നിയമനിർമ്മാണം
നടത്തുമോ; വിശദമാക്കുമോ?
4506.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ബഫർ
സോൺ നിശ്ചയിച്ചതുമായി
ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിലെ
ജനങ്ങളുടെ ആശങ്ക
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ആശങ്ക അകറ്റുന്നതിന് സ്വീകരിച്ച
നടപടി വിശദമാക്കാമോ;
(
സി )
വടക്കാഞ്ചേരി
മണ്ഡലത്തില്‍ ബഫർ സോണിൽ
ഉൾപ്പെടുന്ന പ്രദേശങ്ങൾ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
4507.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീമതി.ഉമ
തോമസ്
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വാഭാവിക വനങ്ങളുടെ
പുന:സ്ഥാപനം ലക്ഷ്യമാക്കി
സ്വകാര്യ എസ്റ്റേറ്റുകള്‍
ഏറ്റെടുക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
സ്വകാര്യ
എസ്റ്റേറ്റുകള്‍
ഏറ്റെടുക്കുന്നതിനുള്ള
നടപടിക്രമങ്ങളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
നിലവില്‍ ഏതെങ്കിലും
എസ്റ്റേറ്റുകള്‍
ഏറ്റെടുത്തിട്ടുണ്ടോ; വിശദാംശം
നൽകാമോ;
(
സി )
ഏറ്റെടുത്ത
എസ്റ്റേറ്റുകളുടെ നഷ്ടപരിഹാര
തുകയുടെ വിശദാംശം അറിയിക്കാമോ;
പ്രസ്തുത പദ്ധതി ഫലപ്രദമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
4508.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
എ . പി . അനിൽ കുമാർ
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
23.10.2019-ലെ
മന്ത്രിസഭാ യോഗത്തിൽ എല്ലാ
വന്യജീവി സങ്കേതങ്ങളോടും ദേശീയ
ഉദ്യാനങ്ങളോടും ചേർന്ന്
കിടക്കുന്ന
മനുഷ്യവാസകേന്ദ്രങ്ങൾ കൂടി
ഇക്കോ സെൻസിറ്റീവ് സോണിൽ
ഉൾപ്പെടുത്താനുണ്ടായ തീരുമാനം
പുനഃപരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
മന്ത്രിസഭാ തീരുമാനം
പിന്നീടുള്ള സർക്കാർ തിരുത്തി
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
4509.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംരക്ഷിത
പ്രദേശങ്ങള്‍ക്ക് പുറത്തുള്ള
എല്ലാ മനുഷ്യവാസ
കേന്ദ്രങ്ങളെയും ഇക്കോ
സെന്‍സിറ്റീവ് സോണുകളുടെ
പരിധിയില്‍ നിന്ന്
ഒഴിവാക്കിക്കൊണ്ട് 13.4.2015-ന്
അന്നത്തെ സർക്കാർ കേന്ദ്ര
വനമന്ത്രാലയത്തിന്
സമര്‍പ്പിച്ചിരുന്ന കരട്
നിര്‍ദ്ദേശങ്ങള്‍ 2016-ല്‍
ന്യൂഡല്‍ഹിയില്‍ നടന്ന വിദഗ്ദ്ധ
സമിതി യോഗത്തില്‍ ചർച്ച
ചെയ്തിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇത്
സംബന്ധിച്ച് എന്തൊക്കെ
തുടർനടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
4510.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആഗോളതാപനത്തെ
ചെറുക്കുന്നതിന് എന്തെല്ലാം
പരിപാടികളാണ്
സംഘടിപ്പിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇതിന്റെ
ഭാഗമായി സാമൂഹ്യ വനവല്‍ക്കരണ
പരിപാടി സംഘടിപ്പിച്ചിരുന്നോ;
എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
(
സി )
ഇത്തരത്തിൽ
നടത്തിയ വനവൽക്കരണ
പരിപാടിക്കായി 2016 മുതല്‍
നാളിതുവരെയായി ഓരോ വർഷവും എത്ര
രൂപ വീതമാണ് ചെലവിട്ടത്;
ജില്ലതിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
സംസ്ഥാനത്ത്
വനവിസ്തൃതി
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
മണ്ഡലത്തിലെ വനം വകുപ്പിന്റെ
അധീനതയിലുള്ള ഹാജിയാര്‍
പള്ളിയിലെ ഒരു ഹെക്ടര്‍
ഭൂമിയില്‍ സാമൂഹ്യവനവല്‍ക്കരണ
വിഭാഗം ആസൂത്രണം ചെയ്ത്
നടപ്പാക്കുന്ന പദ്ധതികളുടെ
വിശദാംശം നല്‍കുമോ; ഇത്
സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സൈറ്റില്‍ ബട്ടര്‍ ഫ്ലൈ
പാര്‍ക്ക്, ബാംബൂ സെറ്റം, ഇക്കോ
പാര്‍ക്ക് എന്നിവ
ആരംഭിക്കുന്നതിനായി നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
സി )
പദ്ധതികള്‍
അടിയന്തരമായി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
4512.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വന്യജീവി
സങ്കേതങ്ങള്‍ക്ക് ഒരു
കിലോമീറ്റര്‍ ചുറ്റളവില്‍
പരിസ്ഥിതിലോല മേഖല
നിര്‍ണ്ണയിക്കണമെന്ന സുപ്രീം
കോടതി വിധി പാറശാല മണ്ഡലത്തിലെ
അമ്പൂരി, കള്ളിക്കാട്
ഗ്രാമപഞ്ചായത്തുകളിലെ മലയോര
കര്‍ഷകരെ ഭീതിയിലാഴ്ത്തിയ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പരിസ്ഥിതിലോല
പ്രദേശങ്ങളില്‍ ഒരു
കിലോമീറ്റര്‍ ചുറ്റളവിൽ ബഫര്‍
സോണായി കരുതുമെന്ന സുപ്രീംകോടതി
വിധി പ്രസ്തുത പ്രദേശങ്ങളെ ഏത്
രീതിയില്‍ ബാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(
സി )
പാറശാല
മണ്ഡലത്തിലെ അമ്പൂരി,
കള്ളിക്കാട്
ഗ്രാമപഞ്ചായത്തുകളിലെ
ജനാധിവാസമേഖലകളെ ബഫര്‍സോണ്‍
പരിധിയില്‍ നിന്നും
പൂര്‍ണ്ണമായും
ഒഴിവാക്കുന്നതിനായി എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
ഇതിനായി നിയമനിര്‍മ്മാണം
പരിഗണനയിലുണ്ടോ; വിശദാംശം
അറിയിക്കാമോ?
4513.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വകാര്യ കണ്ടൽ കാടുകൾ
ഏറ്റെടുക്കാനുള്ള പദ്ധതിയുടെ
നിലവിലെ സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം നാളിതുവരെ എത്ര
ഏക്കര്‍ കണ്ടല്‍ക്കാട്
ഏറ്റെടുത്തിട്ടുണ്ട്; എത്ര രൂപ
നഷ്ടപരിഹാരമായി
നല്‍കിയിട്ടുണ്ട് ;
കണ്ടല്‍ക്കാടുകള്‍
എറ്റെടുക്കുന്നതിനുള്ള ഫയലുകള്‍
വനം വകുപ്പ് ആസ്ഥാനത്ത്
തീര്‍പ്പ്
കല്‍പ്പിക്കാതിരിക്കുന്നുണ്ടോ;
കാരണം വ്യക്തമാക്കുമോ ;
(
സി )
പ്രസ്തുത
പദ്ധതി ഉപേക്ഷിക്കാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
കാരണം വ്യക്തമാക്കുമോ ;
(
ഡി )
കണ്ടല്‍ക്കാടുകള്‍
വിട്ടുനല്‍കാന്‍ താല്പര്യം
അറിയിച്ചവര്‍ക്ക് അര്‍ഹമായ
നഷ്ടപരിഹാരം നല്‍കി
ഏറ്റെടുത്തുകൊണ്ട് പ്രസ്തുത
പദ്ധതി മുന്നോട്ടു
കൊണ്ടുപോകാന്‍ നടപടി
സ്വീകരിക്കുമോ ; വിശദാംശം
നല്‍കുമോ ?
4514.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ പാവറട്ടി
പഞ്ചായത്തിലുള്ള
പെരിങ്ങാട്-ചേറ്റുവ കണ്ടല്‍
റിസര്‍വ്വ് വനത്തിന്റെ
സംരക്ഷണത്തിനും വികസനത്തിനുമായി
എന്തൊക്കെ കാര്യങ്ങള്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രദേശത്ത് ഇക്കോ ടൂറിസം
പദ്ധതി നടപ്പാക്കാന്‍
എന്തെങ്കിലും പദ്ധതിയുണ്ടോ;
എങ്കില്‍ അതിന്റെ വിശദാംശം
നല്‍കാമോ;
(
സി )
ഇല്ലെങ്കില്‍
പ്രസ്തുത പ്രദേശത്ത്
ഇക്കോടൂറിസം പദ്ധതി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
4515.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അട്ടപ്പാടി
ബദല്‍ റാേഡ് നിര്‍മ്മാണത്തിന്റെ
സാധ്യതകള്‍ പഠിക്കുന്നതിന്
വനംവകുപ്പ് ഉദ്യാേഗസ്ഥരുടെ
നേതൃത്വത്തില്‍ മറ്റു വകുപ്പ്
ഉദ്യാേഗസ്ഥരും ജനപ്രതിനിധികളും
ചേര്‍ന്ന് രണ്ടാംഘട്ട സ്ഥല
പരിശാേധന നടത്തിയ തീയതി എന്നാണ്
എന്ന് വ്യക്തമാക്കാമാേ;
(
ബി )
സ്ഥല
പരിശാേധന സംബന്ധിച്ച
റിപ്പാേര്‍ട്ട് വനംവകുപ്പ്
സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുണ്ടാേ;
(
സി )
സ്ഥല
പരിശാേധനയ്ക്ക് ശേഷം അതിന്മേല്‍
നാളിതുവരെ എടുത്തിട്ടുള്ള
നടപടികളുടെ വിശദാംശം നല്‍കുമാേ?
4516.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2019-ലെ
പ്രളയത്തില്‍ നിലമ്പൂര്‍ സൗത്ത്
ഡിവിഷനിലെ കരുളായി റെയ്ഞ്ചിന്
കീഴില്‍ വനാന്തർ ഭാഗത്തുള്ള
മുണ്ടക്കടവ് ആദിവാസി
കോളനിയില്‍ താമസിക്കുന്ന
കുടുംബങ്ങളുടെ ഭൂമിയും വീടും
നഷ്ടമായതിന് പകരം താമസസ്ഥലം
ഏർപ്പെടുത്താൻ വനഭൂമി
വിട്ടുനല്‍കുന്നത്
പരിഗണനയിലുണ്ടോ; ഇതിനായി വനം
വകുപ്പ് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(
ബി )
കരുളായി
മുണ്ടക്കടവ് ആദിവാസി കോളനിയിൽ
താമസിക്കുന്നവരുടെ എത്ര ഏക്കര്‍
വനഭൂമിയാണ് 2019-ലെ
പ്രളയത്തില്‍
വാസയോഗ്യമല്ലാതായതെന്നും
ഇവര്‍ക്ക് പകരമായി ഇത്രയും
വനഭൂമി എവിടെയാണ് ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
അറിയിക്കാമോ?
4517.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനാതിർത്തി
പങ്കിടുന്നതോ വനത്തിനോട് ചേർന്ന
പ്രദേശത്തുള്ളതോ ആയ സ്വകാര്യ
ഭൂമികളുടെ ക്രയവിക്രയങ്ങൾക്ക്
വനം വകുപ്പിന്റെ നിരാക്ഷേപപത്രം
ഹാജരാക്കേണ്ടതുണ്ട് എന്ന
നിർദ്ദേശം രജിസ്ട്രേഷൻ
വകുപ്പിന് രേഖാമൂലം
നൽകിയിട്ടുണ്ടോ; അപ്രകാരം
ഉത്തരവുണ്ടെങ്കിൽ പകർപ്പും
വിശദാംശവും ലഭ്യമാക്കാമോ;
നിരാക്ഷേപപത്രം
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങളും ആയത്
അനുവദിക്കേണ്ട കാലദൈർഘ്യവും
വിശദമാക്കാമോ;
(
ബി )
വനം
വകുപ്പിന്റെ നിരാക്ഷേപപത്രം
നിലവിൽ ലഭിച്ചിട്ടുള്ള സ്വകാര്യ
ഭൂമികൾക്ക് മൂന്ന് വർഷം കാലാവധി
കഴിഞ്ഞാൽ പുതിയ നിരാക്ഷേപപത്രം
ആവശ്യമാണോ; എങ്കിൽ അതിനുള്ള
കാരണം എന്താണെന്ന്
വിശദമാക്കാമോ; നിരാക്ഷേപപത്രം
പുതുക്കി നൽകുന്നതിനുള്ള
നടപടിക്രമങ്ങളും അനുവദിക്കാൻ
എടുക്കുന്ന കാലദൈർഘ്യവും
വ്യക്തമാക്കാമോ;
(
സി )
വനം
വകുപ്പ് നിരാക്ഷേപപത്രം
അനുവദിച്ചതും പിന്നീട് കാലാവധി
കഴിഞ്ഞ് പുതുക്കാനായി
വരുന്നതുമായ അപേക്ഷകളിൽ
രണ്ടാമതും സർവേ ചാർജ്ജ്
ഈടാക്കുന്നതിന് രേഖാമൂലമുള്ള
സർക്കാർ ഉത്തരവോ നിർദ്ദേശമോ
ഉണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ്
അനുവദിക്കാമോ;
(
ഡി )
മലപ്പുറം
ജില്ലയിലെ നിലമ്പൂർ നോർത്ത്
ഫോറസ്റ്റ് വനം വകുപ്പിന്റെ
നിരാക്ഷേപപത്രം
അനുവദിക്കുന്നതിന് 2020 മുതൽ
ലഭിച്ച അപേക്ഷകളുടെ എണ്ണം
എത്രയെന്നും അവയിൽ
നിരാക്ഷേപപത്രം അനുവദിച്ചവ
എത്രയെന്നും ഇനിയും എത്ര
അപേക്ഷകളിന്മേൽ
തീരുമാനമെടുക്കാനുണ്ടെന്നും
അറിയിക്കാമോ; നിലവിൽ
പരിഗണിക്കുന്ന അപേക്ഷകൾ ഏത്
തീയതിയിൽ ലഭിച്ചതാണെന്നും
അവസാനമായി നിരാക്ഷേപപത്രം
അനുവദിച്ചത് ഏത് തീയതിയിൽ
ലഭിച്ച അപേക്ഷയിലാണെന്നും
അറിയിക്കാമോ; നിരാക്ഷേപപത്രം
അനുവദിക്കുന്നതിന് കാലതാമസം
ഉണ്ടായിട്ടുണ്ടെങ്കിൽ കാരണം
വ്യക്തമാക്കാമോ;
(
ഇ )
മലപ്പുറം
ജില്ലയിൽ വനമേഖലയിലെ സ്വകാര്യ
ഭൂമികൾക്ക് വനം വകുപ്പിന്റെ
നിരാക്ഷേപപത്രം
അനുവദിക്കുന്നതിന്
കാലതാമസമുണ്ടാകുന്ന വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
കാലതാമസം നേരിടുന്നതുകാരണം
വിവിധ ആവശ്യങ്ങൾക്ക്
വേണ്ടിയുള്ള സ്വകാര്യ ഭൂമിയുടെ
ക്രയവിക്രയങ്ങൾക്ക്
തടസ്സമുണ്ടാകുന്ന കാര്യം സഗൗരവം
പരിഗണിക്കുമോ; വനം വകുപ്പ്
നിരാക്ഷേപപത്രം
അനുവദിക്കുന്നതിന് സമയപരിധി
നിശ്ചയിക്കുമോ?
4518.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മൂവാറ്റുപുഴ
-കാക്കനാട് നാല് വരിപ്പാത
നിര്‍മ്മാണത്തിന്റെ ഭാഗമായി വനം
വകുപ്പിന്റെ വിട്ടൂര്‍ ടിമ്പര്‍
ഡിപ്പോ സ്ഥിതിചെയ്യുന്ന
സ്ഥലത്ത് സര്‍വ്വെ
നടത്തുന്നതിനുള്ള കിഫ്ബിയുടെ
അപേക്ഷയിന്മേല്‍ തീരുമാനം
വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
വിട്ടൂര്‍
ടിമ്പര്‍ ഡിപ്പോയുടെ ഭാഗത്ത്
സര്‍വ്വെ നടത്തുന്നതിനുള്ള
അപേക്ഷയിന്മേല്‍ അനുമതി
നല്‍കുന്നതിന് അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
4519.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒറ്റപ്പാലം
മണ്ഡലത്തില്‍ നിലവില്‍
വനം-വന്യജീവി വകുപ്പ് മുഖേന
ആവിഷ്കരിച്ച് നടത്തുന്ന
ഏതെങ്കിലും പദ്ധതികളുണ്ടോ;
എങ്കില്‍ ആയതിന്റെ നിലവിലെ
പ്രവര്‍ത്തന പുരോഗതിയും മറ്റു
വിശദാംശവും ലഭ്യമാക്കാമോ?
4520.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിൽ കിഫ്ബി ധനസഹായത്തോടെ
വനാതിർത്തി സംരക്ഷണം, ഫെൻസിംഗ്
തുടങ്ങിയവയ്ക്ക് വിപുലമായ
പദ്ധതികൾ നടപ്പിലാക്കുമെന്ന
പ്രഖ്യാപനത്തിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
4521.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പരിസ്ഥിതി-വനം
സംരക്ഷണത്തിന്റെ ഭാഗമായി
ഗ്രീന്‍ ഇന്‍ഡ്യ മിഷന്‍
തിരുവനന്തപുരം ജില്ലയില്‍
ഏതെങ്കിലും തരത്തിലുള്ള
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നുണ്ടോ;
(
ബി )
ആയതിലേക്ക്
പദ്ധതി പ്രദേശത്തെ
തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ്;
പുതിയ നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കാനാകുമോ; ഇതിനായി
പ്രൊപ്പോസല്‍ തയ്യാറാക്കുന്നതും
നടപ്പാക്കുന്നതും സംബന്ധിച്ച
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4522.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ബാലുശ്ശേരി
മണ്ഡലത്തില്‍ കാവുകള്‍
സംരക്ഷിക്കുന്നതിനായി
അപേക്ഷകള്‍ ലഭിച്ചിരുന്നോ;
എങ്കില്‍ പ്രസ്തുത
അപേക്ഷകളിന്മേൽ സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ;
(
ബി )
തദ്ദേശസ്വയംഭരണ
വകുപ്പുമായി ചേര്‍ന്ന്
തൊഴിലുറപ്പ് പദ്ധതിയിലൂടെ
കാവുകള്‍ സംരക്ഷിക്കുന്നതിനായി
പ്രത്യേക പദ്ധതി തയ്യാറാക്കാന്‍
നടപടി സ്വീകരിക്കുമോ?
4523.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനസംരക്ഷണത്തിനും
വനപരിപാലനത്തിനും എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതെന്ന്
അറിയിക്കുമോ ;
(
ബി )
കേന്ദ്ര
സഹായത്തോടെയുള്ള ഇന്റഗ്രേറ്റഡ്
ഡെവലപ്പ്മെന്റ് ഓഫ് വൈല്‍ഡ്
ലൈഫ് ഹാബിറ്റാറ്റിന്റെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ; ഇതിന്
യഥാസമയം കേന്ദ്ര സഹായം
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
കഴിഞ്ഞ
അഞ്ച് വര്‍ഷക്കാലയളവില്‍ വന
സംരക്ഷണത്തിന് തുടര്‍ന്നു വന്ന
ഏതെല്ലാം പദ്ധതികള്‍
നിര്‍ത്തലാക്കിയിട്ടുണ്ട്;
വിശദമാക്കാമോ; ആയത്
നിര്‍ത്തലാക്കാന്‍ ഇടയായ
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
കാലയളവില്‍ എത്ര പുതിയ
പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട് ?
4524.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലപ്പുഴ
ജില്ലയില്‍ വനം വകുപ്പ് മുഖേന
നടപ്പാക്കുന്ന പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
അമ്പലപ്പുഴ
മണ്ഡലത്തിലെ പുറക്കാട്
ഗ്രാമപഞ്ചായത്തില്‍ വനം
വകുപ്പിന്റെ ഉടമസ്ഥതയിലുള്ള
ഗാന്ധി സ്മൃതി വനം
കേന്ദ്രമാക്കി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന പദ്ധതി നിലവിൽ
ഏത് ഘട്ടത്തിലാണ്; പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കാമോ?
4525.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനു ശേഷം കാവും കുളവും
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ചങ്ങനാശ്ശേരി മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പ്രവൃത്തികൾ എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം ഓരോ
പ്രവൃത്തിക്കും അനുവദിച്ച തുക
എത്രയെന്നും പ്രവൃത്തികളുടെ
നിലവിലെ സ്ഥിതിയും
വ്യക്തമാക്കുമോ; വിശദാംശം
നല്‍കാമോ?
4526.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലത്തൂർ
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളിലാണ് വിദ്യാവനം പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ?
4527.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2022-ലെ
പരിസ്ഥിതിദിന സന്ദേശത്തിന്റെ
ഭാഗമായി വനംവകുപ്പ് എന്തെല്ലാം
പുതിയ കര്‍മ്മപദ്ധതികള്‍ക്ക്
നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
പഞ്ചായത്തുകള്‍,
മുന്‍സിപ്പാലിറ്റികള്‍,
കോര്‍പ്പറേഷനുകള്‍ തുടങ്ങിയ
തദ്ദേശ സ്ഥാപനങ്ങളെ കാര്‍ബണ്‍
ന്യൂട്രല്‍ ആക്കുന്നതിന്
വനംവകുപ്പ് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
4528.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനം
വകുപ്പിന്റെ കീഴില്‍ ഒരു
ഫോറസ്റ്റ് സ്റ്റേഷന്‍ പോലും
ഇല്ലാത്ത ജില്ല ഏതാണെന്ന്
അറിയിക്കാമോ;
(
ബി )
കര്‍ണ്ണാടക
വനമേഖലയുമായി അതിർത്തി
പങ്കിടുന്ന കാസര്‍ഗോഡ്
ജില്ലയില്‍ വന്യമൃഗശല്യം
രൂക്ഷമായതിനാൽ ഒരു ഫോറസ്റ്റ്
സ്റ്റേഷനെങ്കിലും
അനുവദിക്കണമെന്ന
ദീര്‍ഘകാലമായുള്ള ആവശ്യത്തിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
അറിയിക്കാമോ;
(
സി )
കാസർഗോഡ്
ജില്ലയിലെ ഫോറസ്റ്റ് സ്റ്റേഷന്‍
എന്നത്തേയ്ക്ക്
യാഥാര്‍ത്ഥ്യമാക്കാന്‍
സാധിക്കുമെന്ന് അറിയിക്കാമോ?
4529.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വനഭൂമിയുടെ അതിര്‍ത്തികള്‍
നിര്‍ണ്ണയിക്കുന്നതിനായി ജണ്ട
നിര്‍മ്മിക്കാന്‍ മുന്‍
സര്‍ക്കാരിന്റെ കാലത്ത് ഏത്
കമ്പനിയെയാണ്
ഏല്‍പ്പിച്ചിരുന്നത്; ഏതെല്ലാം
തസ്തികയിലുള്ള
ഉദ്യോഗസ്ഥര്‍ക്കാണ് മേല്‍നോട്ട
ചുമതല നല്‍കിയിരുന്നത്;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ജണ്ടകള്‍ പലതും നശിച്ചു
പോയതായും
നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍
ക്രമക്കേട് നടന്നതായുമുള്ള
റിപ്പോര്‍ട്ട് വനം വകുപ്പിൽ
നിന്ന് സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
റിപ്പോര്‍ട്ടിലെ വിവരങ്ങള്‍
വെളിപ്പെടുത്താമോ;
(
സി )
പ്രസ്തുത
ക്രമക്കേട് മൂലം
സര്‍ക്കാരിനുണ്ടായ നഷ്ടം
കുറ്റക്കാരായവരില്‍ നിന്നും
ഈടാക്കാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ?
4530.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനം
വകുപ്പിന് കീഴിൽ സംസ്ഥാനത്ത്
എവിടെയെല്ലാമാണ് ഇക്കോ ടൂറിസം
പദ്ധതികൾ നടപ്പിലാക്കി
വരുന്നതെന്ന് വ്യക്തമാക്കാമോ;
(
ബി )
പുതുപ്പാടി
പഞ്ചായത്തിലെ കക്കാട് ഇക്കോ
ടൂറിസം പ്രോജക്ട്
നടപ്പിലാക്കണമെന്ന ആവശ്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ആയതിന് നടപടികൾ സ്വീകരിക്കുമോ?
4531.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊടികുത്തിമല
ഇക്കോ ടൂറിസം
കേന്ദ്രത്തിലെത്തുന്ന
സഞ്ചാരികള്‍ക്കായി എന്തെല്ലാം
സൗകര്യങ്ങളാണ്
ഒരുക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
കൊടികുത്തിമല
ഇക്കോ ടൂറിസം കേന്ദ്രത്തില്‍
പ്രാഥമികാവശ്യങ്ങള്‍ക്കും
കുടിവെള്ളത്തിനുമുള്ള
സൗകര്യങ്ങള്‍
ഒരുക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
4532.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊടികുത്തിമല
ഇക്കോ ടൂറിസം
കേന്ദ്രത്തിലെത്തുന്ന വിനോദ
സഞ്ചാരികള്‍ക്ക് സൂര്യാസ്തമയം
കാണുന്നതിനായി സന്ദര്‍ശന സമയം
ദീര്‍ഘിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ;
(
ബി )
കൊടികുത്തി
മല ഇക്കോ ടൂറിസം കേന്ദ്രത്തിലെ
വ്യൂ പോയിന്റിലേക്ക്
സഞ്ചാരികള്‍ക്ക്
എത്തിച്ചേരുന്നതിന് ട്രക്കിംഗ്
വാഹനങ്ങള്‍ അനുവദിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4533.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗാേഡ്
ജില്ലയിലെ പ്രധാന ടൂറിസം
സ്പാേട്ടായ വീരമലക്കുന്നില്‍
ഇക്കാേ ടൂറിസം പ്രാേജക്ട്
ആരംഭിക്കാനുള്ള നടപടികള്‍
നിലവിൽ ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമാേ; പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പ്രാവര്‍ത്തികമാക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമാേ?
4534.
ഡോ.
എം.കെ . മുനീർ
ശ്രീ
.പി. കെ. ബഷീർ
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ
എഴുപത് കോടി രൂപ ചെലവിട്ട്
വനാതിർത്തി നിർണ്ണയിക്കുന്ന
ജണ്ടകൾ കെട്ടിയതിൽ വ്യാപകമായി
അഴിമതി നടന്നതായി വനം
വകുപ്പിന്റെ വിജിലൻസ് വിഭാഗം
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
അന്വേഷണത്തിൽ കണ്ടെത്തിയ
ക്രമക്കേടുകള്‍ എന്തെല്ലാമെന്ന്
വെളിപ്പെടുത്താമോ;
(
സി )
കുറ്റക്കാരായവരെ
കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍
അവർക്കെതിരെ സ്വീകരിച്ച നടപടി
വിശദമാക്കുമോ?
4535.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
വനം-വന്യജീവി വകുപ്പില്‍
നിലവില്‍ എത്ര ബീറ്റ് ഫോറസ്റ്റ്
ഓഫീസര്‍മാര്‍ ഉണ്ട്; ഇവരില്‍
വനിതകള്‍ എത്രയെന്നും
പുരുഷന്‍മാര്‍ എത്രയെന്നും
വ്യക്തമാക്കാമോ;
(
ബി )
ബീറ്റ്
ഫോറസ്റ്റ് ഓഫീസർമാരിൽ എത്ര
പേര്‍ ഡെപ്യൂട്ടേഷനില്‍ വിവിധ
കമ്പനി/കോര്‍പ്പറേഷന്‍/ ബോര്‍ഡ്
മുതലായവയില്‍ ജോലി ചെയ്യുന്നു;
ഡെപ്യൂട്ടേഷനില്‍ പോയവരില്‍
വനിതകള്‍ എത്രയെന്നും
പുരുഷന്‍മാര്‍ എത്രയെന്നും
വ്യക്തമാക്കാമോ;
(
സി )
ബി.എഫ്.ഒ.മാര്‍
മറ്റ് സ്ഥലങ്ങളില്‍ ഏതൊക്കെ
തസ്തികകളില്‍ ആണ് ജോലി
ചെയ്യുന്നത്; ഡെപ്യൂട്ടേഷനില്‍
ഉള്ള ബി.എഫ്.ഒ.മാരില്‍ പരിശീലനം
പൂര്‍ത്തിയാക്കാത്തവര്‍ എത്ര
പേരുണ്ട്; അവരെ പരിശീലനത്തിന്
അയക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(
ഡി )
ഡെപ്യൂട്ടേഷനില്‍
ഉള്ള ബി.എഫ്.ഒ.മാരില്‍ എത്ര
പേര്‍ അവരുടെ ശമ്പള
സ്കെയിലിനേക്കാള്‍ താഴ്ന്ന
ശമ്പള സ്കെയിലുള്ള തസ്തികയില്‍
ജോലി ചെയ്യുന്നു; ഉയര്‍ന്ന
ശമ്പള സ്കെയിലില്‍ ഉള്ളവരെ
താഴ്ന്ന ശമ്പള സ്കെയിലില്‍ ഉള്ള
തസ്തികകളില്‍ നിയമിക്കുന്ന
നടപടി പരിശോധിക്കുമോ;
(
ഇ )
നിരവധി
വനിതകള്‍ പരിശീലനം
പൂര്‍ത്തിയാക്കി ദുര്‍ഘടമായ വന
മേഖലയില്‍ ജോലി ചെയ്യുമ്പോള്‍
പുരുഷന്‍മാരായ നിരവധി
ബി.എഫ്.ഒ.മാരെ മറ്റ്
തസ്തികകളിലേക്ക് അയച്ച
വകുപ്പിന്റെ നടപടി റദ്ദാക്കാന്‍
നടപടി സ്വീകരിക്കുമോ?
4536.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍ വനം വകുപ്പിന്
കീഴില്‍ ആകെ എത്ര
ജീവനക്കാരുണ്ടെന്ന് തസ്തിക
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
അതില്‍
എത്ര സ്ഥിരം ജീവനക്കാര്‍, എത്ര
താത്കാലിക ജീവനക്കാര്‍ എന്ന്
വ്യക്തമാക്കാമോ?
4537.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനാശ്രിത
സമൂഹത്തിന്റെ ക്ഷേമത്തിനായി
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
വിശദമാക്കാമോ?
4538.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനം
വകുപ്പിന്റെ പരുത്തിപ്പള്ളി
റേഞ്ചിലെ സ്ട്രോങ്ങ് റൂമിൽ
സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ
ചന്ദനവിഗ്രഹങ്ങൾ കാണാതെ പോയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത സംഭവത്തിൽ
അന്വേഷണം നടത്താൻ തയ്യാറാകുമോ;
(
ബി )
2016
മുതൽ വനംവകുപ്പ് ഇന്റലിജൻസ്
മുട്ടത്തറ സ്വദേശികളിൽ നിന്ന്
പിടിച്ചെടുത്ത തൊണ്ടിമുതലാണ്
നഷ്ടപ്പെട്ടതെന്ന വാർത്ത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ നഷ്ടപ്പെട്ട മറ്റ്
തൊണ്ടിമുതലുകൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
സി )
തൊണ്ടിമുതലുകൾ
സ്ട്രോങ്ങ് റൂമിൽ നിന്നും
നഷ്ടപ്പെട്ട സംഭവം
അറിഞ്ഞിട്ടില്ല എന്ന്
പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ
മാധ്യമങ്ങളോട് പ്രതികരിച്ചത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത വിഷയത്തിൽ വീഴ്ച
സംഭവിച്ചവര്‍ക്കെതിരെ അടിയന്തര
നടപടി സ്വീകരിക്കുമോ?
4539.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനം
വികസന കോര്‍പ്പറേഷന്‍ അദ്ധ്യക്ഷ
സ്വകാര്യ ആവശ്യങ്ങള്‍ക്ക്
കോര്‍പ്പറേഷന്‍ വാഹനം
ഉപയോഗിക്കുന്നുവെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദ വിവരം നല്‍കാമോ;
(
ബി )
സ്വകാര്യ
ആവശ്യങ്ങള്‍ക്ക് കോര്‍പ്പറേഷന്‍
വാഹനം ഉപയോഗിച്ചതിന് ചെലവായ തുക
തിരിച്ചടയ്ക്കണമെന്ന്
ആവശ്യപ്പെട്ട് കൊണ്ട്
കോര്‍പ്പറേഷന്‍ അദ്ധ്യക്ഷയ്ക്ക്
നോട്ടീസ് നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര തുക
തിരിച്ചടയ്ക്കാനാണ്
ആവശ്യപ്പെട്ടിട്ടുള്ളത്;
വിശദാംശം നൽകാമോ?
4540.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാഞ്ഞിരപ്പള്ളി
മണ്ഡലത്തിലെ ചങ്ങനാശ്ശേരി
വാഴൂര്‍ റോഡില്‍ കാഴ്ചമറച്ച്
അപകടകരമായി നില്‍ക്കുന്ന എത്ര
മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന്
ആവശ്യപ്പെട്ടാണ് പൊതുമരാമത്ത്
വകുപ്പ് കത്ത്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; അതില്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
ബി )
പൊതുമരാമത്ത്
വകുപ്പ് പ്രസ്തുത കത്ത് നല്‍കിയ
തീയതി വ്യക്തമാക്കാമോ; അതിന്
ശേഷം എത്ര ട്രീ കമ്മിറ്റികള്‍
ചേര്‍ന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
മരങ്ങള്‍
മുറിച്ച് മാറ്റുന്നതിന് അപേക്ഷ
നല്‍കുന്ന വകുപ്പിലെ ഉദ്യോഗസ്ഥർ
പ്രസ്തുത ട്രീ കമ്മിറ്റിയില്‍
നേരിട്ട് ഹാജരാകണമെന്ന്
നിബന്ധനയുണ്ടോ; എങ്കിൽ
ഹാജരാകാന്‍ പൊതുമരാമത്ത്
വകുപ്പ് അധികൃതരോട്
ആവശ്യപ്പെട്ടിരുന്നോ; എങ്കിൽ
ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട്
നല്‍കിയ കത്തുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
ഡി )
അപേക്ഷകരായ
പൊതുമരാമത്ത് വകുപ്പ്
ഉദ്യോഗസ്ഥര്‍ പ്രസ്തുത
യോഗത്തില്‍
ഹാജരായിരുന്നില്ലായെന്ന് ട്രീ
കമ്മിറ്റിയംഗം 04.07.2022-ലെ
ഒരു ദിനപ്പത്രത്തില്‍
പ്രസ്താവിച്ചിരിക്കുന്നതിന്റെ
വാസ്തവം എന്താണെന്ന്
വ്യക്തമാക്കാമോ;
(
ഇ )
ചങ്ങനാശ്ശേരി
വാഴൂര്‍ റോഡില്‍ മൈലാടിയില്‍
നില്‍ക്കുന്ന ആഞ്ഞിലിമരം
മുറിക്കുന്നതിന് അനുമതി
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ?
4541.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കര്‍ണ്ണാടക
വനവുമായി അതിര്‍ത്തി പങ്കിടുന്ന
പയ്യന്നൂര്‍ മണ്ഡലത്തിലെ
ചെറുപുഴ ഗ്രാമപഞ്ചായത്തിലെ
വനാതിര്‍ത്തി മേഖലയില്‍
വന്യജീവികളുടെ ആക്രമണം
തടയുന്നതിനായി ഫെന്‍സിംഗ്
സ്ഥാപിക്കുന്നതിന്
എസ്റ്റിമേറ്റ് തയ്യാറാക്കി
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമേ;
(
ബി )
പ്രസ്തുത
എസ്റ്റിമേറ്റിന് ഭരണാനുമതി
നല്‍കാന്‍ ആവശ്യമായ നടപടികള്‍
സ്വീകരിക്കാമോ;
(
സി )
പ്രസ്തുത
മേഖലയില്‍ നിലവില്‍ എത്ര
മീറ്റര്‍ നീളത്തിലാണ്
ഫെന്‍സിംഗ്
സ്ഥാപിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
4542.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലത്തൂർ
മണ്ഡലത്തിൽ വന്യജീവികളുടെ
ആക്രമണം മൂലം മരണമടയുന്നവർക്കും
പരിക്കേൽക്കുന്നവർക്കും വനം
വകുപ്പ് നൽകി വരുന്ന ധനസഹായം
നിലവിലെ സർക്കാർ അധികാരത്തിൽ
വന്ന ശേഷം എത്ര പേർക്ക്
അനുവദിച്ചിട്ടുണ്ടെന്നും
ഓരോരുത്തർക്കും അനുവദിച്ച തുക
എത്രയെന്നും അറിയിക്കാമോ?
4543.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാട്ടുപന്നികളെ
വെടിവച്ച് കൊല്ലുന്നതിനായുള്ള
തോക്ക് ലൈസന്‍സ് ലഭിക്കുന്നതിന്
വടകര താലൂക്കില്‍ നിന്നും
ലഭിച്ച അപേക്ഷകള്‍
സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ?
4544.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം വയനാട്
ജില്ലയില്‍
വന്യമൃഗാക്രമണത്തില്‍ കാര്‍ഷിക
വിളകള്‍ നശിച്ച കര്‍ഷകര്‍ക്കും
മറ്റ് സ്വത്ത് വകകള്‍
നഷ്ടപ്പെട്ടവർക്കും എത്ര തുക
നഷ്ടപരിഹാരം നല്‍കിയെന്ന്
വ്യക്തമാക്കാമോ?
4545.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യജീവി
ആക്രമണത്തില്‍ ജീവഹാനി
സംഭവിക്കുന്നവരുടെ
ആശ്രിതര്‍ക്ക് നിലവില്‍ എത്ര
തുകയാണ് നഷ്ടപരിഹാരമായി
അനുവദിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
വന്യജീവികളുടെ
ആക്രമണം മൂലമുണ്ടാകുന്ന
നാശനഷ്ടങ്ങള്‍ക്ക് അടിയന്തരമായി
നഷ്ടപരിഹാരം നല്‍കുവാൻ
ഓണ്‍ലൈന്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
ജനവാസ
മേഖലകളില്‍ വന്യജീവികളുടെ
ആക്രമണം ഇല്ലാതാക്കുന്നതിന്
പുതുതായി എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
4546.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വന്യമൃഗങ്ങള്‍
നശിപ്പിക്കുന്ന വിളകള്‍ക്ക്
നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള
നടപടികള്‍ എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
4547.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗാേഡ്,
കണ്ണൂര്‍ ജില്ലകളുടെ അതിര്‍ത്തി
പങ്കിടുന്ന പാലാവയലിലും അനുബന്ധ
വില്ലേജുകളിലും തുടര്‍ച്ചയായി
ഉണ്ടാകുന്ന വന്യമൃഗ ശല്യം
ശാശ്വതമായി പരിഹരിക്കാന്‍
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടാേ
എന്ന് വ്യക്തമാക്കാമാേ?
4548.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ പനത്തടി, ബാളാൽ
ഗ്രാമപഞ്ചായത്തുകളിൽ
വന്യമൃഗങ്ങൾ കൃഷി
നശിപ്പിക്കുന്നത് തടയുവാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിൽ 2016 മുതൽ ഇതുവരെ
വന്യജീവി ആക്രമണത്തിൽ കൃഷി
നാശമുണ്ടായവരിൽ നിന്നും
നഷ്ടപരിഹാരത്തിനായി എത്ര
അപേക്ഷകൾ ലഭിച്ചുവെന്നും അതിൽ
എത്രപേർക്ക് നഷ്ടപരിഹാരം
നൽകിയെന്നും വ്യക്തമാക്കാമോ?
4549.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാമ്പ്
കടിയേറ്റ് ചികിത്സ
ചെയ്യുന്നവര്‍ക്ക് എന്തെല്ലാം
സഹായങ്ങളാണ് വനം വകുപ്പ്
ലഭ്യമാക്കി വരുന്നത്; വിശദാംശം
ലഭ്യമാക്കാമോ?
4550.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യജീവി
ആക്രമണത്തില്‍ ജീവഹാനി
സംഭവിക്കുന്നവര്‍ക്കും പരിക്ക്
പറ്റുന്നവര്‍ക്കും സ്വത്ത്
വകകള്‍ നഷ്ടപ്പെടുന്നവര്‍ക്കും
ഇപ്പാേള്‍ നഷ്ടപരിഹാരമായി എത്ര
രൂപയാണ് അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമാേ;
(
ബി )
വന്യജീവി
ആക്രമണം ചെറുക്കാന്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി
ചേര്‍ന്ന് എന്താെക്കെ
പദ്ധതികളാണ് നടപ്പിലാക്കി
വരുന്നതെന്ന വിവരം
ലഭ്യമാക്കാമാേ?
4551.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
കർഷകർക്ക് നഷ്ടം വരുത്തുന്ന
കാട്ടുപന്നികളെ
നിയന്ത്രിക്കുന്നതിന് വകുപ്പ്
പുതിയ മാർഗ്ഗനിർദേശം
പുറത്തിറക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം നൽകാമോ;
(
ബി )
കൃഷി
നശിപ്പിക്കുന്ന കാട്ടുപന്നികളെ
വെടിവെച്ചു കൊല്ലുന്നതിന്
സംസ്ഥാനത്ത് വനം വകുപ്പ്
കർഷകർക്ക് അനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദവിവരം നൽകാമോ?
4552.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാര്‍
മണ്ഡലത്തിലെ വനമേഖലയുമായി
അതിര്‍ത്തി പങ്കിടുന്ന
കോരുത്തോട്,മുണ്ടക്കയം,എരുമേലി
എന്നീ പഞ്ചായത്തുകളിൽ
വന്യമൃഗശല്യം പരിഹരിക്കാൻ
സ്വീകരിച്ചുവരുന്ന
പ്രവർത്തനങ്ങളുടെ വിശദാംശം
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സ്ഥലങ്ങളിൽ കിടങ്ങ്,
സോളാര്‍വേലി, ജൈവവേലി തുടങ്ങിയ
മള്‍ട്ടി ഫെന്‍സിങ് സമ്പ്രദായം
ഉപയോഗിച്ച് വനഭൂമിയും കൃഷി
ഭൂമിയും പൂര്‍ണമായും
വേര്‍തിരിച്ച് വന്യമൃഗങ്ങള്‍
കൃഷി ഭൂമിയിലേക്ക് കടന്ന് കൃഷി
, ജീവൻ, സ്വത്ത് എന്നിവക്ക്
നാശവും വരുത്തുന്നത് തടയാൻ
നടപടി സ്വീകരിക്കുമോ;
(
സി )
വന്യമൃഗശല്യം
മൂലം കൃഷി നശിച്ച കർഷകർക്ക്
നഷ്ടപരിഹാരം നല്‍കുന്നതിന്റെ
മാനദണ്ഡം
പരിഷ്ക്കരിക്കുന്നതിനും
നഷ്ടപരിഹാരം കാലവിളംബം കൂടാതെ
നല്‍കുന്നതിനുമുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
|
|
|
|
|
|
|
|