|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 5th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
4194.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിയമ
നിര്‍മ്മാണത്തിനായി
ഭരണഘടനാപരമായ വിഷയങ്ങൾ ഉൾപ്പെടെ
പരിശോധിച്ച് ബില്ലാക്കി
നിയമസഭയിൽ എത്തിക്കുന്ന നിയമ
വകുപ്പിലെ ജീവനക്കാർക്ക്
കാലോചിതമായി പരിശീലനം
നൽകാറുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
അസിസ്റ്റൻറ്
മുതൽ സ്പെഷ്യൽ സെക്രട്ടറി
വരെയുള്ള എത്രപേർക്കാണ് ഇത്തരം
പരിശീലനം നൽകിയിട്ടുള്ളത്;
വ്യക്തമാക്കുമോ?
4195.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാന
മനുഷ്യാവകാശ കമ്മീഷനിൽ
നിലവിലുള്ള ഒഴിവുകളിലേക്ക്
എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്
മുഖേന നിയമനം നടത്തുവാൻ
തയ്യാറാകുമോ; വിശദാംശം
വെളിപ്പെടുത്തുമോ;
(
ബി )
സംസ്ഥാന
മനുഷ്യാവകാശ കമ്മീഷനിൽ നിലവിൽ
താൽക്കാലിക ജീവനക്കാർ തുടരുന്ന
ഓഫീസ് അറ്റൻഡൻറ്, ടൈപ്പിസ്റ്റ്
തസ്തികകളിൽ നിയമനം
നടത്തിയിട്ടുള്ളത് എന്തെങ്കിലും
മത്സര പരീക്ഷയുടെയോ
ഇൻറർവ്യൂവിന്റെയോ
അടിസ്ഥാനത്തിലാണോ എന്ന്
വ്യക്തമാക്കുമോ; സംസ്ഥാന
മനുഷ്യാവകാശ കമ്മീഷനിൽ
ഡെപ്യൂട്ടേഷൻ നിയമനത്തിനായി
വിജ്ഞാപനം പുറപ്പെടുവിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
അതിന്റെ വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(
സി )
സംസ്ഥാന
മനുഷ്യാവകാശ കമ്മീഷൻ നിലവിൽ
വന്നത് മുതൽ താൽക്കാലിക
ജീവനക്കാരായി തുടരുന്നവരുടെ
വിശദാംശവും ഏത് ഹെഡിൽ നിന്നാണ്
അവർക്ക് ശമ്പളം
നൽകിയിട്ടുള്ളതെന്നും നിലവിൽ
ഏത് ഹെഡിൽ നിന്നാണ്
നൽകുന്നതെന്നും വ്യക്തമാക്കുമോ?
4196.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുന്‍
സർക്കാരിന്റെ കാലത്ത് നിയമിച്ച
ജില്ലാ പബ്ലിക്
പ്രോസിക്യൂട്ടർമാർ , അഡീഷണൽ
പബ്ലിക് പ്രോസിക്യൂട്ടർ
എന്നിവരെ മൂന്ന് വർഷം കാലാവധി
പൂർത്തിയാക്കുന്ന മുറയ്ക്ക്
പിരിച്ചുവിട്ട് പുതിയ നിയമനം
നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ അവയുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രധാനപ്പെട്ട
പല കേസുകളിലും പ്രോസിക്യൂഷന്റെ
വീഴ്ച മൂലം കേസുകളിൽ പ്രതികൾ
ശിക്ഷിക്കപ്പെടാതെ പോകുന്ന
സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
അത്തരം എത്ര കേസുകളാണ് ഇപ്പോൾ
പരിശോധിക്കുന്നത്; അത്തരം
കേസുകളിൽ പ്രോസിക്യൂഷനിൽ വീഴ്ച
വരുത്തിയവർക്കെതിരെ നടപടി
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ?
4197.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാലഹരണപ്പെട്ട നിയമങ്ങള്‍
സംബന്ധിച്ച് അവസാനമായി പഠനം
നടത്തിയത് എന്നാണെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
സമിതിയുടെ നിര്‍ദ്ദേശങ്ങള്‍
ഏതൊക്കെ നടപ്പാക്കാനുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
കാലാനുസൃതമായി
പ്രസക്തിയില്ലാത്ത നിയമങ്ങള്‍
നിര്‍ത്തലാക്കുന്നത്
സംബന്ധിച്ച് പഠനം നടത്തുന്നതിന്
പുതിയ ഒരു വിദഗ്ദ്ധ സമിതിയെ
നിയോഗിക്കുന്നതിന് നടപടി
സ്വീകരിക്കാമോ?
4198.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
നിയമ വകുപ്പ് ജീവനക്കാര്‍ക്ക്
നിയമ നിർമ്മാണത്തിന് പരിശീലനം
നൽകുവാനായി ഇൻസ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
ലെജിസ്ലേറ്റീവ്
ഇൻസ്റ്റിറ്റ്യൂട്ട് സംബന്ധിച്ച്
എന്തെങ്കിലും പ്രൊപ്പോസൽ
നിലവില്‍ സർക്കാരിന്റെ
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
4199.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ചാത്തന്നൂരിൽ
പ്രവർത്തിക്കുന്ന കൊല്ലം സഹകരണ
സ്പിന്നിംഗ് മില്ലിന്റെ നവീകരണ
പ്രവൃത്തികൾ സംബന്ധിച്ച നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മില്ലിന്റെ നവീകരണ
പ്രവർത്തനങ്ങൾ
പൂർത്തീകരിക്കുന്നതിന് ഇനി
എന്തെല്ലാം പ്രവൃത്തികൾ
അവശേഷിക്കുന്നുണ്ട്; വിശദാംശം
ലഭ്യമാക്കാമോ ?
4200.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ
കെ ആൻസലൻ
ശ്രീ
ഒ . ആർ. കേളു
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പരമ്പരാഗത വ്യവസായങ്ങളില്‍
ഒന്നായ കൈത്തറി വ്യവസായത്തെ
പരിപോഷിപ്പിക്കുന്നതിന്റെ
ഭാഗമായി അടിസ്ഥാന സൗകര്യവികസന
സഹായം എന്ന നിലയില്‍ എന്തെല്ലാം
പദ്ധതികളാണ് നടപ്പാക്കി
വരുന്നത്; വിശദമാക്കാമോ;
(
ബി )
കൈത്തറി
നെയ്‍ത്ത് സഹകരണ സംഘങ്ങളില്‍
സര്‍ക്കാരിന്റെ ഓഹരി
പങ്കാളിത്തം സര്‍ക്കാര്‍
നല്‍കുന്ന പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ; ഇത്
കൈത്തറി, ഹാന്റക്സ്, ഹാന്‍വീവ്
മേഖലയുടെ മുന്നേറ്റത്തിന്
എങ്ങനെയെല്ലാം
സഹായകമാകുന്നുണ്ട്;
വിശദമാക്കാമോ;
(
സി )
ഗുണമേന്മയുള്ള
അസംസ്കൃത വസ്തുക്കള്‍
ലഭ്യമാക്കുന്നതുമായി
ബന്ധപ്പെട്ട് എന്തെല്ലാം സഹായ
പദ്ധതികളാണ് സര്‍ക്കാര്‍
ആവിഷ്കരിച്ച്
നടപ്പാക്കിവരുന്നത്;
(
ഡി )
ഹാന്റ്‍ലൂം
സുരക്ഷാ സ്കീം പദ്ധതിയിലൂടെ
എന്തൊക്കെ കാര്യങ്ങളാണ്
സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്;
വ്യക്തമാക്കാമോ?
4201.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോട്ടയം
ട്രാവന്‍കൂര്‍ സിമന്റ്‌സ്
ലിമിറ്റഡില്‍ നിന്നും
വിരമിക്കുന്ന ജീവനക്കാര്‍ക്ക്
റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍
ലഭിക്കാത്തതിന്റെ കാരണം
അറിയിക്കാമോ;
(
ബി )
എത്ര
ജീവനക്കാര്‍ക്കാണ് ഇനിയും
റിട്ടയര്‍മെന്റ് ആനൂകൂല്യങ്ങള്‍
ലഭിക്കാനുള്ളതെന്നും ഏത് വര്‍ഷം
മുതലുളള റിട്ടയര്‍മെന്റ്
ആനൂകൂല്യങ്ങളാണ്
കുടിശ്ശികയായിട്ടുളളതെന്നും
വ്യക്തമാക്കാമോ;
(
സി )
ഇത്
എത്രയും വേഗം വിതരണം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
4202.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാന
പൊതുമേഖലാ സ്ഥാപനങ്ങളുടെ
പുനഃസംഘടനയ്ക്കായി സമഗ്രമായ
മാസ്റ്റർ പ്ലാൻ
നടപ്പിലാക്കുന്നതിലെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
വ്യവസായ
മേഖലയെയും അക്കാദമിക്
സ്ഥാപനങ്ങളെയും കൂട്ടിയിണക്കി
പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ
ശാക്തീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
പൊതുമേഖലാ
സ്ഥാപനങ്ങളുടെ സാമ്പത്തിക
മാനേജ്‌മന്റ്
കാര്യക്ഷമമാക്കുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
പൊതുമേഖലാ
സ്ഥാപനങ്ങൾക്ക് സ്വയംഭരണാധികാരം
നൽകുന്നത് സംബന്ധിച്ച് രൂപരേഖ
തയ്യാറാക്കുന്നതിനായി സമിതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
4203.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വ്യവസായ
വകുപ്പിന് കീഴിൽ
പ്രവർത്തിക്കുന്ന ഓരോ പൊതുമേഖലാ
സ്ഥാപനത്തിന്റെയും 2021-22
സാമ്പത്തിക വർഷത്തെ
ലാഭനഷ്ടക്കണക്കുകൾ
വിശദമാക്കുമോ?
4204.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതുമേഖല, സ്വയംഭരണ,
സ്റ്റാറ്റ്യുട്ടറി സ്ഥാപനങ്ങളിൽ
60 വയസ്സ് കഴിഞ്ഞ എത്ര
എം.ഡി/സെക്രട്ടറി/ചീഫ്
എക്സിക്യൂട്ടീവ് ഓഫീസർമാര്‍
ഉണ്ട്; ഏതൊക്കെ സ്ഥാപനങ്ങളിൽ
എന്ന് വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
പൊതുമേഖല, സ്വയംഭരണ,
സ്റ്റാറ്റ്യുട്ടറി സ്ഥാപനങ്ങളിൽ
65 വയസ്സ് കഴിഞ്ഞ എത്ര
എം.ഡി/സെക്രട്ടറി/ചീഫ്
എക്സിക്യൂട്ടീവ് ഓഫീസർമാര്‍
ഉണ്ട്; ഏതൊക്കെ സ്ഥാപനങ്ങളിൽ
എന്ന് വ്യക്തമാക്കാമോ;
(
സി )
06.11.2021,
18.03.2022 എന്നീ തീയതികളിലെ
ഉത്തരവുകൾ പ്രകാരം സംസ്ഥാനത്തെ
പൊതുമേഖല, സ്വയംഭരണ,
സ്റ്റാറ്റ്യുട്ടറി സ്ഥാപനങ്ങളിൽ
എം.ഡി/സെക്രട്ടറി/ചീഫ്
എക്സിക്യൂട്ടീവ് ഓഫീസർ
എന്നിവരുടെ പ്രായ പരിധി
വർധിപ്പിച്ചുകൊണ്ടുള്ള
ഉത്തരവുകളോ, ചട്ട ഭേദഗതികളോ,
കമ്പനി തീരുമാനങ്ങളോ
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കിൽ ഏതെല്ലാം സ്ഥാപനങ്ങളിൽ
ആണ്; വിശദാംശം നൽകുമോ?
4205.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരളത്തിലെ
വ്യവസായ വകുപ്പിന് കീഴിലുള്ള
ഏതെല്ലാം പൊതുമേഖലാ
സ്ഥാപനങ്ങളിലെ നിയമനങ്ങളാണ്
പി.എസ്.സി.യ്ക്ക് വിടാന്‍
സര്‍ക്കാര്‍ തീരുമാനിച്ചതെന്ന്
വ്യക്തമാക്കാമോ;
(
ബി )
നിയമനം
പി.എസ്.സി.യ്ക്ക് വിടാത്ത
ഏതെല്ലാം സ്ഥാപനങ്ങളാണ്
നിലവിലുള്ളതെന്ന് വിശദമാക്കാമോ;
(
സി )
നിയമനം
പി.എസ്.സി.യ്ക്ക് വിടാത്ത
സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍
സംവരണം പാലിക്കപ്പെടുന്നുണ്ടോ
എന്ന് പരിശോധിച്ചിട്ടുണ്ടോ?
4206.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാന
സർക്കാരിന്റെ കീഴിൽ
പ്രവർത്തിക്കുന്ന വ്യവസായ
സ്ഥാപനങ്ങൾ ഏതൊക്കെയെന്നും
ഇവയിൽ ഇപ്പോൾ ലാഭത്തിൽ
പ്രവർത്തിക്കുന്നവ എത്രയെന്നും
അവ ഏതൊക്കെയെന്നും
വ്യക്തമാക്കാമോ;
(
ബി )
2011-16
കാലത്തും 2016-21 സർക്കാരിന്റെ
കാലത്തും പൊതുമേഖലാ
സ്ഥാപനങ്ങൾക്കുണ്ടായ ലാഭനഷ്ട
കണക്കുകൾ ലഭ്യമാക്കാമോ ;
(
സി )
ഈ
സർക്കാർ അധികാരമേറ്റ ശേഷം,
പുതുതായി ആരംഭിച്ച പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങൾ
ഏതൊക്കെയെന്നും നഷ്ടം മൂലം
അടച്ചു പൂട്ടിയ ഏതൊക്കെ
സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തനം
ആരംഭിച്ചിട്ടുണ്ടെന്നുമുള്ള
വിശദാംശം ലഭ്യമാക്കാമോ?
4207.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഇതര
സംസ്ഥാന സിമന്റ് കമ്പനികളുടെ
കടന്നുകയറ്റവും അസംസ്കൃത
വസ്തുക്കളുടെ വിലക്കയറ്റവും
മൂലം പൊതുമേഖലാ സ്ഥാപനമായ മലബാർ
സിമന്റ്സ് വലിയ പ്രതിസന്ധി
നേരിടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
കഴിഞ്ഞ
രണ്ട് സാമ്പത്തിക വർഷങ്ങളിൽ
പൊതുമരാമത്ത് വകുപ്പ് വിവിധ
ഏജൻസികൾ മുഖേന നടത്തിയ നിർമ്മാണ
പ്രവർത്തനങ്ങളുമായി
ബന്ധപ്പെട്ട് എത്ര രൂപയുടെ
സിമന്റ് ഓർഡർ മലബാർ സിമന്റ്
കമ്പനിക്ക് ലഭിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ പൊതുമേഖലാ
സ്ഥാപനമായ മലബാർ സിമന്റ്
കമ്പനിക്ക് ഇത്തരം ഓർഡറുകൾ
ലഭിക്കാത്തതിന്റെ കാരണം
എന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ ;
(
സി )
മാർക്കറ്റിംഗ്
സംവിധാനത്തിലെ വീഴ്ചയും
മാനേജ്മെന്റ് കെടുകാര്യസ്ഥതയും
മലബാർ സിമൻസിന്റെ
പ്രതിസന്ധിക്ക് ആക്കം
കൂട്ടുന്നതായി
കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ
ഇത് പരിഹരിക്കാൻ കാര്യക്ഷമമായ
മാർക്കറ്റിംഗ് സംവിധാനം
ആവിഷ്കരിക്കുമോ; വിശദാംശം
നൽകുമോ?
4208.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കോട്ടയം
ടെക്സ്റ്റയില്‍സ് ലിമിറ്റഡ്
തുറന്ന് പ്രവര്‍ത്തിച്ചതുമായി
ബന്ധപ്പെട്ട് അതിന്റെ ഭാവി
പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്
കൊണ്ടു പോകുന്നതിന് സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനത്തിന്റെ നവീകരണത്തിനായി
പ്രഖ്യാപിച്ച ഏഴു കോടി രൂപയുടെ
നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലെന്ന് അറിയിക്കാമോ;
(
സി )
സ്ത്രീ
തൊഴിലാളികളുടെ രാത്രികാല
ഷിഫ്റ്റ് സംബന്ധിച്ചുള്ള
പ്രശ്നത്തില്‍ നിയമ
നിര്‍മ്മാണത്തിന് അനുമതി
ലഭിച്ചിട്ടുണ്ടോ; ആയതിന്റെ
ഇപ്പോഴത്തെ അവസ്ഥ
വ്യക്തമാക്കാമോ;
(
ഡി )
കോട്ടയം
ടെക്സ്റ്റയില്‍സ് ലിമിറ്റഡിലെ
തൊഴിലാളികളുടെ റിട്ടയര്‍മെന്റ്
ആനുകൂല്യം മുഴുവനായി
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്നത്തേക്ക്
കൊടുത്തു തീര്‍ക്കാന്‍ കഴിയും
എന്നറിയിക്കാമോ; എത്ര പേര്‍ക്ക്
ഇനി ആനുകൂല്യങ്ങള്‍
കൊടുക്കാനുണ്ട് എന്ന്
വ്യക്തമാക്കാമോ;
(
ഇ )
അസംസ്കൃത
വസ്തുക്കളുടെ ലഭ്യത ഉറപ്പു
വരുത്താന്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
4209.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലബാർ
സിമന്റ്സിൽ സർക്കാർ അംഗീകാരം
നൽകിയ നോൺ മാനേജീരിയൽ
ജീവനക്കാരുടെ ശമ്പള പരിഷ്കരണ
നടപടികൾക്ക് കാലതാമസം
നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഈ കാര്യത്തിൽ അടിയന്തര
നടപടികൾ സ്വീകരിക്കുമോ;
വിശദാംശം നൽകുമോ?
4210.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ
സര്‍ക്കാരിന്റെയും കാലത്ത് 100
കോടി രൂപയില്‍ അധികം നിക്ഷേപം
നടത്തി ആരംഭിച്ചിട്ടുള്ള
സ്വകാര്യ സംരംഭങ്ങള്‍
എത്രയെണ്ണമാണെന്നും
ഏതെല്ലാമാണെന്നും അറിയിക്കുമോ;
(
ബി )
സംസ്ഥാനത്ത്
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ
സര്‍ക്കാരിന്റെയും കാലത്ത് 100
കോടി രൂപയില്‍ അധികം നിക്ഷേപം
നടത്തി ആരംഭിയ്ക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
അപേക്ഷകള്‍ സമര്‍പ്പിച്ചിട്ട്
നാളിതുവരെ ആരംഭിക്കാത്ത
സംരംഭങ്ങള്‍ ഏതൊക്കെയാണ്;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
സംസ്ഥാനം
നിക്ഷേപ സൗഹൃദമാവുമ്പോഴും
വന്‍കിട നിക്ഷേപ പദ്ധതികള്‍
ആംരംഭിയ്ക്കുന്നതിന്
നിക്ഷേപകര്‍ കടന്ന്
വരാത്തതിന്റെ കാരണങ്ങള്‍
എന്തെല്ലാമാണ്?
4211.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2016
മുതല്‍ വര്‍ക്കല മണ്ഡലത്തില്‍
വ്യവസായ വകുപ്പ് മുഖേന
നടപ്പിലാക്കിയ പദ്ധതികള്‍
ഏതൊക്കെ; ഇതിലേക്കായി എത്ര രൂപ
വിനിയോഗിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
4212.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വ്യവസായ
മേഖലാ വികസനത്തിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന
പ്രധാന പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കുമോ;
(
ബി )
പ്രസ്തുത
മേഖലയില്‍ കേരള ബ്രാന്‍ഡ്
സൃഷ്ടിക്കാന്‍ സ്വീകരിച്ചു
വരുന്ന നടപടികള്‍ വിശദമാക്കുമോ;
(
സി )
കേരള
ബ്രാന്‍ഡ് സൃഷ്ടിച്ച് ആയതു
വഴിയുള്ള കേരള ഉത്പന്നങ്ങള്‍
യാഥാര്‍ത്ഥ്യമാക്കുവാനുള്ള
തുടര്‍നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
4213.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2016
മുതല്‍ നാളിതുവരെ മലപ്പുറം
ജില്ലയിൽ പുതിയ വ്യവസായ
സ്ഥാപനങ്ങൾ തുടങ്ങുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(
ബി )
ഈ
നടപടികളുടെ ഭാഗമായി എത്ര
വ്യവസായങ്ങൾ പ്രവർത്തനം
ആരംഭിച്ചെന്ന് വ്യക്തമാക്കുമോ?
4214.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വ്യവസായ
വകുപ്പില്‍ ഇന്റേന്‍സിനെ
നിയമിച്ചതാേടെ സാങ്കേതിക
പരിജ്ഞാനം ഉള്ളവരുടെ എണ്ണം വളരെ
കൂടിയിരിക്കുന്ന സാഹചര്യത്തില്‍
നിലവിലെ സേവനം (സബ്ബ്സിഡി
നല്‍കല്‍) കൂടാതെ സാങ്കേതിക
സേവനങ്ങള്‍ കൂടി
ഉള്‍പ്പെടുത്തുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാേ;
ഇല്ലെങ്കില്‍ അതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കാമാേ;
വിശദമാക്കാമാേ?
4215.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തിലെ കൊച്ചാലുംമൂട്
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റിനുള്ളിലെ റോഡുകള്‍
തകര്‍ന്ന് കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റോഡുകള്‍ പുനരുദ്ധരിക്കുവാന്‍
അനുവദിച്ച തുക
തികയാതിരുന്നതിനാല്‍ അധിക തുക
അനുവദിക്കുന്ന കാര്യം
പരിഗണനയില്‍ ഉണ്ടോ;
(
സി )
പ്രസ്തുത
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(
ഡി )
ഇവിടെ
പുതിയ സ്ഥാപനങ്ങളും പദ്ധതികളും
ആരംഭിക്കുന്നതിന് ആവശ്യമായ
സ്ഥലസൗകര്യങ്ങള്‍
ലഭ്യമാണോയെന്ന് വ്യക്തമാക്കുമോ?
4216.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ
വി ശശി
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംരംഭകർക്ക്
എല്ലാ മേഖലയിലെയും ബിസിനസ്സ്
സാധ്യതകൾ മനസ്സിലാക്കാൻ
സാധിക്കുന്ന തരത്തിൽ
വിദേശരാജ്യങ്ങളില്‍
എന്റർപ്രണർഷിപ്പ് ഇൻഫർമേഷൻ
സൂപ്പർ മാർക്കറ്റുുകള്‍
നിലവിലുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
വിദേശ
രാജ്യങ്ങളിലുള്ളതു പോലെ
സംസ്ഥാനത്തും എന്റർപ്രണർഷിപ്പ്
ഇൻഫർമേഷൻ സൂപ്പർ മാർക്കറ്റ്
തുടങ്ങുന്നതിന്റെ സാധ്യതകൾ
പരിശോധിക്കുമോ ; വിശദമാക്കാമോ;
(
സി )
വികേന്ദ്രീകൃത
ഉല്പാദനം
പ്രോത്സാഹിപ്പിച്ചുകൊണ്ട്
സംസ്ഥാനത്ത് ഒരു ലക്ഷം സൂക്ഷ്മ,
ചെറുകിട, ഇടത്തരം സംരംഭങ്ങൾ
തുടങ്ങാനുള്ള വ്യവസായ
വകുപ്പിന്റെ പദ്ധതിയിൽ
പ്രവാസികൾക്ക് പ്രത്യേക ചാനൽ
രൂപപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ഡി )
കോവിഡിന്
ശേഷം സേവന മേഖലയിൽ
രൂപപ്പെട്ടിട്ടുള്ള സാധ്യതകൾ
പ്രയോജനപ്പെടുത്തുന്നതിൽ
പ്രവാസി സമൂഹത്തിന് സഹായം
നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
4217.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വ്യവസായ
വകുപ്പിന് കീഴിലെ പൊതുമേഖല
സ്ഥാപനങ്ങളിലെ തസ്തികകളില്‍
പി.എസ്.സി.യുടെ പരിധിയിൽ
വരാത്തവയിലേക്കുള്ള നിയമനങ്ങൾ
നടത്തുന്നതിന് പബ്ലിക് സെക്ടർ
സെലക്ഷൻ ബോർഡ്
രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
പൊതുമേഖല സ്ഥാപനങ്ങളുടെ
എം.ഡി./സി.ഇ.ഒ.മാരുടെ
നിയമനവുമായി ബന്ധപ്പെട്ട് പുതിയ
മാനദണ്ഡം എന്തെങ്കിലും
നിശ്ചയിച്ചിട്ടുണ്ടോ; എങ്കിൽ
ആയതിന്റെ വിശദാംശം നൽകുമോ?
4218.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഖാദി
ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ്
ബോര്‍ഡില്‍ എല്‍.ഡി.
ക്ലര്‍ക്ക്, അസിസ്റ്റന്റ്
ഗ്രേഡ് തസ്തികയില്‍ 2022
മാര്‍ച്ച് 31-ന് ശേഷം ഉണ്ടായ
ഒഴിവുകളുടെ ജില്ല തിരിച്ചുള്ള
വിവരം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ഒഴിവുകളില്‍ എത്ര എണ്ണം
പി.എസ്.സി.ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
എല്‍.ഡി.
ക്ലാര്‍ക്ക്, അസിസ്റ്റന്റ്
ഗ്രേഡ് തസ്തികയിലെ മുഴുവന്‍
ഒഴിവുകളും പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്ത് നിയമന
നടപടികള്‍
വേഗത്തിലാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
4219.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മുന്‍
സര്‍ക്കാര്‍ വ്യവസായ വകുപ്പിനു
കീഴില്‍ അഭ്യസ്തവിദ്യരായ
എത്രപേര്‍ക്ക് തൊഴില്‍
നല്‍കാനായി ലക്ഷ്യമിട്ടിരുന്നു;
എത്രപേര്‍ക്ക് നല്‍കാനായി;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ഇതിനായി
തുടങ്ങിയ വ്യവസായ സംരംഭങ്ങള്‍
എത്ര എന്നും ഇതിന്റെ ഭാഗമായി
എത്രപേര്‍ക്ക് തൊഴില്‍ നല്‍കി
എന്നും സംരംഭകര്‍ക്ക്
നല്‍കിവരുന്ന സാമ്പത്തികസഹായം
ഉള്‍പ്പെടെ മറ്റു സഹായങ്ങള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ;
(
സി )
സഹായങ്ങള്‍
നേടിയെടുത്തശേഷം സര്‍ക്കാര്‍
നിര്‍ദ്ദേശപ്രകാരമുള്ള
തൊഴിലവസരങ്ങള്‍
ലഭ്യമാക്കാത്തതും സംരംഭങ്ങള്‍
യഥാവിധി തുടങ്ങാത്തതുമായ
സ്ഥാപനങ്ങള്‍ നിലവിലുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ഡി )
ഈ
സര്‍ക്കാര്‍ കാലയളവില്‍
സര്‍ക്കാര്‍ നടപടികളിലൂടെ
തുടങ്ങിയ സംരംഭങ്ങളും നല്‍കാനായ
തൊഴിലവസരങ്ങളും സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ?
4220.
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തൊടുപുഴ
മുട്ടം തുടങ്ങനാട് സ്പൈസസ്
പാര്‍ക്കിനായി കിന്‍ഫ്ര
ഏറ്റെടുത്തിട്ടുള്ള ഭൂമിയില്‍
പുതിയ വ്യവസായ സംരംഭങ്ങള്‍
തുടങ്ങുന്ന കാര്യം
പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍
എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്?
4221.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
നോര്‍ത്ത് നിയോജകമണ്ഡലം
ആസ്തിവികസന ഫണ്ട് ഉപയോഗിച്ച്
സിഡ്കോ മുഖേന നടപ്പിലാക്കുന്ന
പ്രവൃത്തികള്‍ ഏതൊക്കെയാണ്;
(
ബി )
ഓരോ
പ്രവൃത്തിയുടേയും നിലവിലത്തെ
അവസ്ഥ വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍ നേരിടുന്നുണ്ടോ;
പ്രവൃത്തികള്‍ എപ്പോള്‍
പൂര്‍ത്തീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്?
4222.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എം.എസ്.എം.ഇ. മേഖലയില്‍
സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
വടക്കാഞ്ചേരി
നിയോജകമണ്ഡലത്തില്‍
ആരംഭിച്ചിട്ടുള്ള പദ്ധതികള്‍
ഏതെല്ലാം എന്ന് വിശദമാക്കാമോ?
4223.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം കൈത്തൊഴിലുകാര്‍ക്കു
വേണ്ടിയുള്ള മള്‍ട്ടി ട്രേഡ്
ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
ബി )
ആലപ്പുഴയില്‍
മള്‍ട്ടി ട്രേഡ് ഫെസിലിറ്റേഷന്‍
കേന്ദ്രം ആരംഭിക്കുന്നതിനുള്ള
നിര്‍മ്മാണ പ്രവൃത്തിയുടെ
പുരോഗതിയെക്കുറിച്ച്
വിശദമാക്കാമോ?
4224.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെടുന്ന കുടുംബശ്രീ
യൂണിറ്റുകള്‍ക്ക് ചെറുകിട
വ്യവസായങ്ങള്‍ നടത്തുന്നതിന്
വ്യവസായ വകുപ്പ് എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന് ഇനം
തിരിച്ച് വ്യക്തമാക്കാമാേ?
4225.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം-നാവായിക്കുളം
ക്യാപിറ്റല്‍ റീജിയൻ ഔട്ടര്‍
റിംഗ് റോഡ് പദ്ധതിയോടൊപ്പം
വ്യാവസായിക ഇടനാഴി
സ്ഥാപിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; ഇത്
സംബന്ധിച്ച് വകുപ്പ് തലത്തില്‍
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
4226.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
വ്യാവസായിക കുതിപ്പിന്
അത്യന്താപേക്ഷിതമായ പശ്ചാത്തല
സൗകര്യങ്ങളുടെ ആവശ്യകത പുതിയ
കാലഘട്ടത്തിനനുസരിച്ച്
നടപ്പിലാക്കുന്നതിന് വേണ്ടി
എന്തെല്ലാം നടപടി സ്വീകരിച്ച്
വരുന്നെന്ന് വിശദമാക്കാമോ;
(
ബി )
വ്യാവസായിക
ക്ലസ്റ്ററുകള്‍ കൊണ്ട്
ഉദ്ദേശിക്കുന്നത് എന്താണെന്ന്
വിശദമാക്കാമോ; സ്പെഷ്യല്‍
എക്കണോമിക് സോണ്‍ എന്നത് കൊണ്ട്
ഉദ്ദേശിക്കുന്നത് ഇത് തന്നെയാണോ
എന്ന് വിശദമാക്കാമോ;
(
സി )
കൊച്ചി-ബാംഗ്ളൂര്‍
വ്യാവസായിക ഇടനാഴി
യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി
ഏതെല്ലാം മേഖലയില്‍ ഉള്ള
വ്യവസായമാണ് വരാന്‍
പോകുന്നതെന്ന് വിശദമാക്കാമോ.?
4227.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയിലെ കഞ്ചിക്കോട്
ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ്
റെെസ് പാര്‍ക്കിന്റെ
നിര്‍മ്മാണം നിലവില്‍ ഏത്
നിലയിലാണ്; നിര്‍മ്മാണം
പൂര്‍ത്തിയാക്കി പ്രസ്തുത
പാര്‍ക്ക് എന്ന് പ്രവര്‍ത്തന
സജ്ജമാവും എന്ന് അറിയിക്കാമോ;
(
ബി )
ഇന്റഗ്രേറ്റഡ്
റെെസ് പാര്‍ക്കില്‍ എന്തെല്ലം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തുന്നത് എന്നും,
ഇത് മൂലം നെല്‍കര്‍ഷകര്‍ക്ക്
എന്തെല്ലാം ഗുണഫലങ്ങളാണ്
ലഭിക്കുക എന്നും വിശദമാക്കാമോ?
4228.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാറിന്റെ കാലത്ത്
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍
ആരംഭിക്കുന്നതിന്റെ ഭാഗമായി
എത്ര പാര്‍ക്കുകള്‍
ആരംഭിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
ബി )
അതിന്
വ്യവസായ വകുപ്പിന്റെ ഭാഗത്തു
നിന്ന് എന്തെല്ലാം
സൗകര്യങ്ങളാണ് ലഭ്യമാക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
4229.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കുന്നംകുളം
മണ്ഡലത്തിലെ എരുമപ്പെട്ടി
പഞ്ചായത്തില്‍ വ്യവസായ
പാര്‍ക്ക് തുടങ്ങാന്‍
പഞ്ചായത്ത് സ്ഥലം
വിട്ടുനല്‍കാമെന്ന്
അറിയിച്ചിട്ടുണ്ടോ;
(
ബി )
അതുപ്രകാരം
വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
സി )
പ്രസ്തുത
സ്ഥലത്ത് വ്യവസായ പാര്‍ക്കിനായി
വകുപ്പ് എന്തെല്ലാം
സൗകര്യങ്ങളാണ് ഒരുക്കിയതെന്ന്
വിശദമാക്കാമോ;
(
ഡി )
എരുമപ്പെട്ടി
പഞ്ചായത്തിന്റെ
നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള
പാര്‍ക്ക് കാലതാമസം കൂടാതെ
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
4230.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സ്വകാര്യ
വ്യവസായ പാര്‍ക്ക്
ആരംഭിക്കുന്നതിനായി എല്ലാ
അടിസ്ഥാന സൗകര്യങ്ങളുമുള്ള
കുന്നത്തറ
ടെക്സ്റ്റെയില്‍സിന്റെ
ഭൂമിയില്‍ സ്വകാര്യ വ്യവസായ
പാര്‍ക്ക് ആരംഭിക്കാന്‍
ആരെങ്കിലും അപേക്ഷ
നല്‍കിയിട്ടുണ്ടോ;
(
ബി )
കോടതി
ലിക്വിഡേഷന്‍ നടപടിയിലൂടെ
തുച്ഛമായ പണത്തിന് കുന്നത്തറ
ടെക്സ്റ്റെയില്‍സിന്റെ ഭൂമിയും
അനുബന്ധ വസ്തുക്കളും
അന്യാധീനപ്പെട്ട് പോവുന്നത്
തടയുന്നതിനായി നടപടി
സ്വീകരിക്കുമോ;
(
സി )
കോഴിക്കോട്
ജില്ലയിലെ ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന സഹകരണ
സ്ഥാപനങ്ങള്‍ക്ക് വ്യവസായ
പാര്‍ക്ക് ആരംഭിക്കുന്നതിനായി
കുന്നത്തറ
ടെക്സ്റ്റെയില്‍സിന്റെ ഭൂമി
വിട്ടു കൊടുക്കുന്നതിനായി
അപേക്ഷ ലഭിക്കുന്നപക്ഷം
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
4231.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2022-23
സംസ്ഥാന ബജറ്റില്‍ മിനി ഫുഡ്
പാര്‍ക്ക് നിര്‍മ്മിക്കുന്നതിന്
തുക വകയിരുത്തിയിട്ടുണ്ടോ,
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
പ്രസ്തുത
മിനി ഫുഡ് പാര്‍ക്കുകളില്‍
ഒരെണ്ണം കാസര്‍ഗോഡ് ജില്ലയില്‍
കേരള സംസ്ഥാന ടെക്സ്റ്റൈല്‍
കോര്‍പ്പറേഷന്റെ കൈവശമുള്ളതും
ഒഴിഞ്ഞ് കിടക്കുന്നതുമായ 15
ഏക്കര്‍ ഭൂമി പ്രയോജനപ്പെടുത്തി
അതിൽ അനുവദിക്കണമെന്ന ഉദുമ എം.
എല്‍.എ യുടെ ഹര്‍ജിയില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
4232.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഏതെല്ലാം അഗ്രോ വ്യവസായ
പാർക്കുകളാണ് പ്രവർത്തിച്ചു
വരുന്നതെന്ന് ജില്ലകൾ തിരിച്ച്
വിവരം ലഭ്യമാക്കാമോ; ഏതെല്ലാം
കാർഷിക വിളകൾക്കായാണ് ഓരോ അഗ്രോ
വ്യവസായ പാർക്കും
ക്രമീകരിച്ചിരിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
വ്യവസായ
വകുപ്പ് മറ്റു വകുപ്പുകളുടെ
പങ്കാളിത്തത്തോടെ സംസ്ഥാനത്ത്
വ്യവസായ പാർക്കുകൾ
നടത്തുന്നുണ്ടോ എന്ന വിവരം
അറിയിക്കാമോ; വകുപ്പുകളുടെയും
പാർക്കുകൾ പ്രവർത്തിക്കുന്ന
സ്ഥലങ്ങളുടെയും വിശദാംശം
ലഭ്യമാക്കാമോ; കൃഷി വകുപ്പിന്റെ
സ്ഥലമുപയോഗിച്ച് സംസ്ഥാനത്ത്
എവിടെയെങ്കിലും അഗ്രോ വ്യവസായ
പാർക്ക് പ്രവർത്തിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
സ്ഥല
വിസ്തൃതി കൊണ്ട് ഏഷ്യയിലെ
ഏറ്റവും വലിയ വിത്തു
കൃഷിത്തോട്ടമായ മലപ്പുറം
ജില്ലയിലെ മുണ്ടേരി വിത്തു
കൃഷിത്തോട്ടത്തിൽ കൃഷി
വകുപ്പുമായി സഹകരിച്ച് നാളികേര
വ്യവസായ പാർക്ക്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
4233.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സംരംഭങ്ങള്‍ തുടങ്ങുന്നതിനായി
അപേക്ഷിച്ചവര്‍ക്ക് മലിനീകരണ
നിയന്ത്രണ ബോര്‍ഡ് അനുമതി
നല്‍കാത്തതിനാല്‍ സംരംഭം
ആരംഭിക്കുവാന്‍ കഴിയാത്ത എത്ര
അപേക്ഷകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
2021-22
സാമ്പത്തിക വര്‍ഷത്തില്‍
വര്‍ക്കല മണ്ഡലത്തില്‍ നിന്നം
ലഭിച്ച എത്ര അപേക്ഷകളിൽ അനുമതി
നല്‍കുവാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
സാമ്പത്തിക വര്‍ഷത്തില്‍
വര്‍ക്കല മണ്ഡലത്തില്‍ നിന്നം
ലഭിച്ച അപേക്ഷകളില്‍ മലിനീകരണ
നിയന്ത്രണ ബോര്‍ഡ് അനുമതി
നല്‍കാത്ത അപേക്ഷകളില്‍
കൈകൊണ്ടിട്ടുള്ള തീരുമാനങ്ങള്‍
വിശദമാക്കാമോ?
4234.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തിലെ നൂറനാട്
ഗ്രാമപഞ്ചായത്തില്‍ വ്യവസായ
വകുപ്പിന്റെ ഉടമസ്ഥതയില്‍ സ്ഥലം
ഉള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സ്ഥലത്ത് പുതിയ പദ്ധതികള്‍
ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ?
4235.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ
പ്രായം ഏകീകരിച്ച് കൊണ്ട്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ പകർപ്പ്
ലഭ്യമാക്കാമോ ;
(
ബി )
കെ.എസ്.ഐ.ഡി.സി
-യിൽ പെൻഷൻ പ്രായം എത്രയാണ്;
ആയത് ഉയർത്തുവാൻ സർക്കാർ
തലത്തിൽ തീരുമാനം
കൈകൊണ്ടിട്ടുണ്ടോ; വിശദമാക്കാമോ
;
(
സി )
പൊതുമേഖലാ
സ്ഥാപനങ്ങള്‍ സ്വന്തമായി
വിരമിക്കൽ പ്രായം
വർദ്ധിപ്പിക്കുന്നത് തടയാൻ
നടപടി സ്വീകരിക്കുമോ ;
(
ഡി )
ഇത്തരത്തിൽ
വിരമിക്കൽ പ്രായം
ഉയർത്തുന്നതിലൂടെ യുവാക്കളുടെ
തൊഴിൽ അവസരങ്ങൾ നഷ്ടമാകുന്ന
കാര്യം പരിശോധിച്ചിട്ടുണ്ടോ?
4236.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പാലക്കാട്
കല്ലേപ്പുള്ളി മോഡേണ്‍ റൈസ്
മില്ലിന്റെ പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മില്ലിന്റെ പ്രവര്‍ത്തനം എന്ന്
ആരംഭിക്കാന്‍ സാധിക്കും;
(
സി )
പ്രസ്തുത
മില്ലിന്റെ നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന് ഇനി
മറ്റേതെല്ലാം വകുപ്പുകളില്‍
നിന്നല്ലാമാണ് അനുമതി
ലഭിക്കേണ്ടത്;
(
ഡി )
പ്രസ്തുത
മില്ലിലെ നിയമനങ്ങള്‍
എസ്.സി.വിഭാഗത്തിലെ
ഉദ്യോഗാർത്ഥികളില്‍ നിന്ന്
മാത്രം നിയമനം നടത്തണമെന്ന
വ്യവസ്ഥ നിലനില്‍ക്കേ മറ്റ്
വിഭാഗങ്ങളെ കൂടെ
പരിഗണിക്കണമെന്നത് സംബന്ധിച്ച
പ്രൊപ്പോസല്‍ കെല്‍പാം
നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍
ആയതിന്റെ കാരണം വ്യക്തമാക്കുമോ?
4237.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവല്ല
നിയോജകമണ്ഡലത്തിലെ പരുമല സ്ട്രോ
ബോർഡ് ഫാക്ടറിയുടെ
നവീകരണത്തിനായി തയ്യാറാക്കിയ
പദ്ധതികൾ മുടങ്ങികിടക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കിൽ
ഈ പ്രവൃത്തികൾ
പുനരാരംഭിക്കുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ
?
4238.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
റൈസ് പാര്‍ക്കിന്റെ
പ്രവര്‍ത്തനം സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
നിലവില്‍ റൈസ് പാര്‍ക്കിനായി
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
സര്‍ക്കാരിന്റെ
സ്വപ്നപദ്ധതികളില്‍ ഒന്നായ
പാലക്കാട് റൈസ് പാര്‍ക്ക് എന്ന്
കമ്മീഷന്‍ ചെയ്യാന്‍
കഴിയുമെന്ന് വിശദമാക്കുമോ?
4239.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരളത്തിലെ
വ്യവസായിക വളര്‍ച്ച
ലക്ഷ്യമിട്ട് വിഭാവനം ചെയ്ത
മീറ്റ് ദ ഇന്‍വെസ്റ്റര്‍ എന്ന
പരിപാടിയിലൂടെ എത്ര കോടി
രൂപയുടെ നിക്ഷേപ വാഗ്ദാനമാണ്
ലക്ഷ്യമായിട്ടുള്ളതെന്നും
ഇതില്‍ ഏതൊക്കെ പദ്ധതികളാണ്
ഉള്‍പ്പെട്ടിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
4240.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വ്യവസായ
വകുപ്പിന്റെ മീറ്റ് ദി
മിനിസ്റ്റര്‍ പരിപാടി എല്ലാ
ജില്ലകളിലും
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഏതെല്ലാം
ജില്ലകളിലാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
(
ബി )
കോട്ടയം
ജില്ലയില്‍ നടത്തിയ മീറ്റ് ദി
മിനിസ്റ്റര്‍ പരിപാടിയിലൂടെ
എത്ര പരാതികള്‍ ലഭിച്ചുവെന്നും,
ഇവയില്‍ എത്രയെണ്ണം
തീര്‍പ്പാക്കിയെന്നും
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പരിപാടിയിലൂടെ എന്തെല്ലാം
നേട്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
4241.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
ആറ് വർഷക്കാലത്തിനിടയിൽ
സംസ്ഥാനത്ത് ആരംഭിച്ച പുതിയ
വ്യവസായ സ്ഥാപനങ്ങൾ
ഏതൊക്കെയാണെന്ന് ജില്ല തിരിച്ചു
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ നിലവിലുണ്ടായിരുന്ന
വ്യവസായ സ്ഥാപനങ്ങളിൽ
ഏതെങ്കിലും പൂട്ടിയിട്ടുണ്ടോ
എന്ന് ജില്ല തിരിച്ചു
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
കാലയളവില്‍ നിലവിലുണ്ടായിരുന്ന
വ്യവസായ സ്ഥാപനങ്ങളിലെ
ലാഭനഷ്ടക്കണക്കുകൾ ജില്ല
തിരിച്ചു വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
കാലയളവില്‍ വ്യവസായ വകുപ്പിന്
കീഴിലുള്ള സ്ഥാപനങ്ങളിൽ നടത്തിയ
നിയമനങ്ങൾ ജില്ല തിരിച്ചു
വിശദമാക്കാമോ;
(
ഇ )
പ്രസ്തുത
കാലയളവില്‍ വകുപ്പിന് കീഴിലുള്ള
സ്ഥാപനങ്ങളിൽ നിന്ന്
പിരിച്ചുവിട്ട ജീവനക്കാരുടെ
വിവരങ്ങൾ ജില്ല തിരിച്ചു
ലഭ്യമാക്കാമോ;
പിരിച്ചുവിടാനുള്ള കാരണങ്ങൾ
വ്യക്തമാക്കാമോ?
4242.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വനിതാ
സംരംഭകര്‍ക്ക് പ്രത്യേക
പ്രോത്സാഹനം നല്‍കുന്നതിനായി
വ്യവസായ വകുപ്പ് ആവിഷ്കരിച്ച
പദ്ധതികള്‍ ഏതെല്ലാം എന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം വടക്കാഞ്ചേരി
നിയോജകമണ്ഡലത്തില്‍ 2016-17
കാലയളവില്‍ നടപ്പിലാക്കിയ
പദ്ധതികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
4243.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2022
ജനുവരിയില്‍ ഹൈദരാബാദിൽ വച്ച്
കേരള സർക്കാർ നടത്തിയ
ഇൻവെസ്റ്റ്മെന്റ് റോഡ് ഷോയുടെ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
ഈ
റോഡ് ഷോയിൽ പങ്കെടുത്തിട്ടുള്ള
ആന്ധ്രപ്രദേശിൽ നിന്നുള്ള
സ്ഥാപനങ്ങളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
റോഡ് ഷോയിൽ ഏതെങ്കിലും
ധാരണാപത്രങ്ങൾ
ഒപ്പുവച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ
അതിന്റെ വിശദാംശം ലഭ്യമാക്കാമോ;
(
ഡി )
ഇതിന്റെ
നടത്തിപ്പിന് ചെലവായ തുക
എത്രയാണെന്ന് വ്യക്തമാക്കാമോ?
4244.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സ്വിറ്റ്‌സർലന്റിലെ
ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക്
ഫോറം കോൺഫറൻസിൽ പങ്കെടുക്കാൻ
കേരളത്തിന് ക്ഷണം ലഭിച്ചിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കോൺഫറൻസിൽ പങ്കെടുക്കാനുള്ള
താല്പര്യം കേരളം കേന്ദ്രത്തെ
അറിയിച്ചിരുന്നോ; ഇല്ലെങ്കിൽ
അതിന്റെ കാരണം വിശദമാക്കാമോ;
(
സി )
2006
-ന് ശേഷം വേൾഡ് ഇക്കണോമിക് ഫോറം
കോൺഫറൻസിൽ കേരളം
പങ്കെടുക്കാത്തതിന്റെ കാരണം
വിശദമാക്കാമോ?
4245.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിയമാനുസൃതമായി
പ്രവർത്തിക്കുന്ന ചെങ്കല്‍,
കരിങ്കല്‍ ക്വാറികള്‍
എത്രയെന്ന് അറിയിക്കാമോ;
(
ബി )
നിയമാനുസൃതമല്ലാതെ
പ്രവർത്തിക്കുന്ന
ക്വാറികള്‍ക്കെതിരെ എന്ത്
നടപടിയാണ് സ്വീകരിക്കുന്നത്;
വിശദമാക്കാമാേ;
(
സി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം
നിയമാനുസൃതമല്ലാതെ
പ്രവൃത്തിക്കുന്ന
ക്വാറികള്‍ക്കെതിരെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാേ; പിഴ
ഇനത്തില്‍ എത്ര രൂപ
ഈടാക്കിയിട്ടുണ്ട്;
വിശദമാക്കാമാേ?
4246.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
റോജി എം. ജോൺ
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പാറ ഖനനം ചെയ്യുന്നതിന്
ലൈസൻസികൾ സർക്കാരിലേക്ക്
അടയ്ക്കേണ്ട റോയൽറ്റി എത്ര
രൂപയാണെന്ന് വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
റോയൽറ്റി അവസാനമായി
വർദ്ധിപ്പിച്ചത് ഏത് വർഷമാണ്;
എത്ര രൂപയാണ് വർദ്ധിപ്പിച്ചത്;
എത്ര വർഷം കൂടുമ്പോഴാണ്
റോയൽറ്റി പുതുക്കി
നിശ്ചയിക്കുന്നത്; ഇതിന്
പിന്തുടരുന്ന നടപടിക്രമം
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനം
കടുത്ത സാമ്പത്തിക പ്രതിസന്ധി
നേരിടുന്ന സാഹചര്യത്തിൽ പാറ
ഖനനത്തിനുള്ള റോയൽറ്റി ഉയർത്താൻ
തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ?
4247.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കണ്ണൂർ
ജില്ലയിലെ കടന്നപ്പള്ളി
വില്ലേജിൽ ചിറ്റന്നൂർ വാർഡിൽ
ചെങ്കുത്തായ കുന്നുകളിൽ ഖനനം
നടക്കുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
വീട്
നിർമ്മാണത്തിനായി അനുമതിയോടെ
മണ്ണെടുത്ത പ്ലോട്ടിൽ നിന്ന്
വീണ്ടും മറ്റൊരു പ്ലാൻ
ഉണ്ടാക്കി ഖനനം തുടരാൻ മൈനിങ്
ആൻഡ് ജിയോളജി വകുപ്പ്
ഉദ്യോഗസ്ഥർ ഒത്താശ
ചെയ്യുന്നുവെന്ന ആക്ഷേപം
ഗൗരവത്തോടെ കാണുന്നുണ്ടോ;
എങ്കിൽ ഇത് തടയാൻ എന്തൊക്കെ
നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
ഖനനാനുമതിക്കായി
ക്രമക്കേട് നടത്തിയ
ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
നടത്തി കർശന നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
4248.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മൈനിംഗ്
ആന്റ് ജിയോളജി വകുപ്പില്‍
അസിസ്റ്റന്റ് ജിയോളജിസ്റ്റ്
തസ്തിക സൃഷ്ടിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; അവസാനമായി
പ്രസ്തുത തസ്തിക സൃഷിച്ചത്
എപ്പോഴാണ്; അതിന് ശേഷം കൂടുതല്‍
ആവശ്യങ്ങള്‍ക്ക് വകുപ്പിൽ
നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍
നല്‍കേണ്ടിവരുന്ന
സാഹചര്യമുണ്ടോ; എങ്കിൽ ഇത്
പരിഹരിക്കുന്നതിന് കൂടുതല്‍
തസ്തിക സൃഷ്ടിക്കേണ്ടതുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
അറിയിക്കാമോ?
4249.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വ്യവസായ
വകുപ്പിന് കീഴിൽ പുനലൂർ
മണ്ഡലത്തിലെ കുളത്തൂപ്പുഴയിൽ
പ്രവർത്തിച്ചിരുന്ന പട്ടികവർഗ്ഗ
കൈത്തറി നെയ്ത്ത് വ്യവസായ സഹകരണ
സംഘം നൂലിന്റെ
ക്ഷാമത്തെത്തുടർന്ന്
അടച്ചുപൂട്ടേണ്ടിവന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കേന്ദ്രത്തില്‍ പട്ടികവർഗ്ഗ
വകുപ്പിനും സർക്കാർ
സ്കൂളുകൾക്ക് യൂണിഫോമിനും
വേണ്ടിയുള്ള നെയ്ത്ത്
നിർത്തിവെക്കേണ്ടിവന്ന സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(
സി )
പട്ടികവർഗ്ഗ
വികസന വകുപ്പ് പ്രസ്തുത വ്യവസായ
കേന്ദ്രത്തിന്റെ നവീകരണ പദ്ധതി
തയ്യാറാക്കി നൽകിയിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
നവീകരണ പദ്ധതിയ്ക്ക് അനുമതിയും
നെയ്ത്തുശാലക്കാവശ്യമായ
നൂലിന്റെ ലഭ്യതയും ഉറപ്പാക്കി
നെയ്ത്തുശാല വീണ്ടും
പ്രവര്‍ത്തിപ്പിക്കുന്നതിന്
സഹായകരമായ നടപടി സ്വീകരിക്കുമോ?
4250.
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കൈത്തറി മേഖലയില്‍ സംരംഭകത്വവും
തൊഴിലും
പ്രോത്സാഹിപ്പിക്കുന്നതിനായി
പ്രത്യേകമായ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കാമോ; കൈത്തറി മേഖലയിലെ
പുതിയ സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിന്
ഹാന്റ് ലൂം ബിസിനസ്
ഇന്‍ക്യുബേറ്ററുകള്‍ എത്രത്തോളം
സഹായകരമാണ്; വിശദമാക്കാമോ;
(
ബി )
നെയ്ത്തുകാര്‍ക്കും
അനുബന്ധ തൊഴിലാളികള്‍ക്കുമുള്ള
പ്രോത്സാഹന പരിപാടിയുടെ
മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതി
സഹായകമാണോ;
(
സി )
'സമഗ്ര
കൈത്തറി ഗ്രാമം' പദ്ധതിയിലൂടെ
എന്തൊക്കെ കാര്യങ്ങളാണ്
ഉദ്ദേശിക്കുന്നത്; വിശദാംശം
നല്‍കാമോ?
4251.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കൊവിഡ്
വ്യാപനത്തെത്തുടര്‍ന്ന്
കൈത്തറി, ഖാദി വ്യവസായ മേഖലകള്‍
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
വ്യക്തമാക്കാമോ;
(
ബി )
കൈത്തറി
മേഖലയ്ക്ക് കൈത്താങ്ങായിരുന്ന
സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതി
സാര്‍വ്വത്രികമാക്കാന്‍ നടപടി
സ്വീകരിക്കുമോ; ആയതിന്റെ
കുടിശിക കൊടുത്ത്
തീര്‍ത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കൊടുക്കാനുള്ള തുക
എത്രയെന്ന് വ്യക്തമാക്കാമോ;
(
സി )
കേന്ദ്ര
സര്‍ക്കാര്‍ ഖാദി-കൈത്തറി
മേഖലയ്ക്ക് റിബേറ്റ്
നല്‍കുന്നുണ്ടോ; സംസ്ഥാന
സര്‍ക്കാര്‍ നല്‍കുന്ന
തുകയെത്രയാണെന്ന്
വ്യക്തമാക്കാമോ; അസംസ്കൃത
വസ്തുക്കളുടെ ലഭ്യതക്കുറവ്
പരിഹരിക്കാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കാമോ;
(
ഡി )
കൈത്തറിക്ക്
പകരം വ്യാജ പവര്‍ലൂം മില്‍
ഉല്പന്നങ്ങള്‍ വിപണിയില്‍
വില്‍ക്കുന്നത് തടയാന്‍
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ; വ്യാജ കൈത്തറി
സംഘങ്ങള്‍ റിബേറ്റ് തുക
തട്ടിയെടുക്കുന്നത് തടയാന്‍
നടപടി സ്വീകരിക്കുമോ?
4252.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വ്യവസായ
വകുപ്പിന്റെ കീഴില്‍ വരുന്ന
ഖാദി തൊഴിലാളികളുടെ ക്ഷേമനിധി
ആനുകൂല്യങ്ങള്‍ കാലോചിതമായി
പരിഷ്കരിക്കാനുള്ള
നിര്‍ദ്ദേശങ്ങള്‍ തൊഴിലാളി
യൂണിയനുകള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കാന്‍ ആവശ്യമായ
നടപടികള്‍ പരിഗണനയില്‍ ഉണ്ടോ;
വ്യക്തമാക്കാമോ?
4253.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രതിവര്‍ഷം എത്ര രൂപയുടെ ഖാദി
ഉല്പന്നങ്ങള്‍
വില്‍ക്കപ്പെടുന്നുണ്ടെന്നാണ്
കണക്കാക്കപ്പെടുന്നത്; ഇതില്‍
സര്‍ക്കാരിന്റെ അംഗീകൃത
സ്ഥാപനങ്ങള്‍ വഴി എത്ര രൂപയുടെ
ഉല്പന്നങ്ങള്‍ വിപണനം
ചെയ്യപ്പെടുന്നുണ്ട്;
(
ബി )
ഖാദിയുടെ
ലേബലില്‍ വ്യാജ ഉല്പന്നങ്ങള്‍
വന്‍ തോതില്‍ സംസ്ഥാനത്ത്
വിറ്റഴിക്കപ്പെടുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഗുണനിലവാരം കുറഞ്ഞതും പവര്‍
ലൂമിലും മറ്റും ഉല്പാദിപ്പിച്ച്
വരുന്നതുമായ ഉല്പന്നങ്ങള്‍
കുറഞ്ഞ വിലയ്ക്ക് ഖാദിയുടെ
ലേബലില്‍ വില്‍ക്കപ്പെടുന്നത്
തടയാന്‍ സ്വീകരിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ്;
(
സി )
വ്യാജ
ഖാദി ഉല്പന്നങ്ങള്‍ വിപണനം
ചെയ്തതുമായി ബന്ധപ്പെട്ട് ഈ
സര്‍ക്കാരിന്റെ കാലത്ത് എത്ര
സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ട്;
ഏതെങ്കിലും സ്ഥാപനങ്ങള്‍ക്ക്
വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ഡി )
സംസ്ഥാനത്ത്
ഖാദിയുടെ ലേബലില്‍ വ്യാജ
ഉല്പന്നങ്ങളുടെ വിപണനം
തടയുന്നതിന് ആവശ്യമായ നടപടി
സ്വീകരിക്കുമോ?
4254.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനു ശേഷം കയര്‍ സഹകരണ
സംഘങ്ങള്‍ക്ക് എന്തെല്ലാം
അനുകൂല്യങ്ങളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പട്ടാമ്പി
മണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന കയര്‍ സഹകരണ
സംഘങ്ങളുടെ വിവരങ്ങള്‍
നല്‍കാമോ?
4255.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കയർ ഫാക്ടറി, കയർ പിരി മേഖലകളിൽ
തൊഴിൽ എടുക്കുന്നവർക്ക്
ലഭിക്കുന്ന കൂലി എത്രയാണ്; ഇത്
എന്ന് നിലവിൽ വന്നതാണെന്ന്
അറിയിക്കുമോ;
(
ബി )
ജീവിതച്ചെലവ്
വർദ്ധിച്ച സാഹചര്യത്തിൽ
കാലാനുസൃതമായി കൂലി
വർദ്ധിപ്പിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
4256.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ
വി ജോയി
ശ്രീമതി
യു പ്രതിഭ
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കയര്‍ വ്യവസായ രംഗത്ത്
നവീകരണവും ഉല്പന്ന
വൈവിധ്യവൽക്കരണവും ലക്ഷ്യമാക്കി
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
നടന്നുവരുന്നത്; ഈ മേഖലയില്‍
പരമ്പരാഗത ഉല്പാദന രീതികളില്‍
പണിയെടുക്കുന്ന തൊഴിലാളികളുടെ
തൊഴിലും കൂലിയും
സംരക്ഷിച്ചുകൊണ്ടുള്ള
ആധുനികവൽക്കരണം
ലക്ഷ്യമിടുന്നുണ്ടോ; വിശദാംശം
നൽകാമോ;
(
ബി )
ചകിരി
ഉല്പാദനത്തില്‍ സ്വയംപര്യാപ്തത
കൈവരിക്കുന്നതിനും കയര്‍
പിത്തിന്റെ വിപണി
വിപുലീകരണത്തിനുമായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വ്യക്തമാക്കാമോ;
(
സി )
പുത്തന്‍
ഉല്പന്നങ്ങളുടെ സാധ്യത
പ്രയോജനപ്പെടുത്താൻ കയര്‍
മേഖലയില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കാമോ?
4257.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കോവിഡാനന്തരം
കയര്‍ തൊഴിലാളികള്‍ നേരിടുന്ന
സാമ്പത്തിക ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനായി പ്രത്യേക
പദ്ധതി നടപ്പാക്കുമോ;
വിശദമാക്കാമോ?
4258.
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
എച്ച്. സലാം
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കയര്‍ മേഖലയില്‍ രണ്ടാം
പുനഃസംഘടന വഴി എന്തൊക്കെയാണ്
ലക്ഷ്യമിടുന്നത്; കയര്‍
ഉല്പാദനത്തില്‍ പുനഃസംഘടന വഴി
വര്‍ദ്ധനവ് ഉണ്ടാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ; വിശദാംശം
വ്യക്തമാക്കാമോ;
(
ബി )
കയര്‍
കോര്‍പ്പറേഷന്‍ വഴി
നടപ്പാക്കുന്ന ക്രയവില സ്ഥിരതാ
പദ്ധതിയിലൂടെ ഉല്പന്നങ്ങള്‍ക്ക്
ന്യായവിലയും കൂലിയും ഉറപ്പ്
വരുത്തുന്നതിന്
കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
(
സി )
കയര്‍
മേഖലയില്‍ ഉല്പന്ന
സംഭരണത്തിനായി പ്രത്യേക പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കാമോ?
4259.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കയര്‍
ഭൂവസ്ത്ര നിര്‍മ്മാണം
വ്യാപിപ്പിച്ചതു വഴി കയര്‍
മേഖലയില്‍ എത്ര തൊഴില്‍
ദിനങ്ങള്‍
വര്‍ദ്ധിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
വിവിധ
ഗ്രാമപഞ്ചായത്തുകള്‍ക്കായി എത്ര
കോടി രൂപയുടെ കയര്‍
ഭൂവസ്ത്രങ്ങളാണ് വില്പന
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
4260.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കയർ
വ്യവസായ സംഘങ്ങളിലും കയർഫെഡിലും
കയർ ഉല്പന്നങ്ങൾ
കെട്ടിക്കിടക്കുന്നതായ വാർത്ത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
കയർ
മേഖലയിലെ
ആധുനികവത്ക്കരണത്തിലൂടെ
ഉല്പാദനം വർദ്ധിച്ചെങ്കിലും
ആവശ്യക്കാരില്ലാതെ കയർ
ഉല്പന്നങ്ങൾ
കെട്ടിക്കിടക്കുന്നതുമൂലം
ഉണ്ടായ പ്രതിസന്ധി തരണം
ചെയ്യുന്നതിന് എന്തെങ്കിലും
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ; കൂടുതൽ ഓർഡറുകൾ
ലഭ്യമാക്കുന്നതിന് എന്ത് നടപടി
സ്വീകരിച്ചു;
(
സി )
റോഡ്
നിർമ്മാണത്തിൽ കയർ ഭൂവസ്ത്രം
ഉപയോഗിക്കുന്നതിന്
പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ
വകുപ്പുകളുമായി ചർച്ച നടത്താൻ
നടപടി സ്വീകരിച്ചിട്ടുണ്ടോ;
(
ഡി )
സർക്കാർ,
പൊതുമേഖല സ്ഥാപനങ്ങൾ
ഉപയോഗിക്കുന്ന മാറ്റുകള്‍ കയർ
ഉപയോഗിച്ചുള്ളതാക്കാനും അതുവഴി
കയർ ഉല്പന്നങ്ങൾക്ക് കൂടുതൽ
മാർക്കറ്റ് നേടാനും കഴിയുന്ന
തരത്തിൽ ഉത്തരവ്
പുറപ്പെടുവിക്കാൻ നടപടികൾ
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ?
4261.
ശ്രീ
ഡി കെ മുരളി
ശ്രീ
എം നൗഷാദ്
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കശുവണ്ടി വ്യവസായം നേരിടുന്ന
തോട്ടണ്ടി ദൗര്‍ലഭ്യത
പരിഹരിക്കുന്നതിനായി കേരള
കാഷ്യു ബോര്‍ഡ് മുഖേന സംസ്ഥാന
സര്‍ക്കാര്‍ നടത്തുന്ന
ഇടപെടലുകള്‍ ഫലം
കണ്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
കാഷ്യു
കോര്‍പ്പറേഷനേയും
കാപ്പക്സിനെയും
പുനരുദ്ധരിക്കുന്നതിന്
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം
അറിയിക്കുമോ;
(
സി )
പുനരുദ്ധാരണ
പാക്കേജിന്റെ ഭാഗമായി ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
നടപ്പിലാക്കിയിട്ടും
ബഹുഭൂരിപക്ഷം സ്വകാര്യ കശുവണ്ടി
ഫാക്ടറികളും തുറന്ന്
പ്രവര്‍ത്തിക്കാന്‍
തയ്യാറാകാത്ത സാഹചര്യത്തില്‍
അവയെ സര്‍ക്കാര്‍ ഏറ്റെടുത്തു
പ്രവര്‍ത്തിപ്പിക്കുന്ന കാര്യം
പരിശോധിക്കുമോ; വിശദമാക്കാമോ?
4262.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്ലാന്റേഷൻ ഡയറക്ടറേറ്റ്
രൂപീകരിക്കുന്നതിലെ കാലതാമസം
എന്തെന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഡയറക്ടറേറ്റ്
രൂപീകരിക്കുന്നതിലൂടെ
എന്തെല്ലാം പ്രവർത്തനങ്ങൾ
മെച്ചപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ഡയറക്ടറേറ്റിന്റെ ഹെഡ് ഓഫീസും
റീജിയണൽ ഓഫീസുകളും
സ്ഥാപിക്കുന്നത് ഏതെല്ലാം
ജില്ലകളിലാണെന്നത് സംബന്ധിച്ച്
അന്തിമ തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
റീജിയണൽ
ഓഫീസുകൾ സംബന്ധിച്ച വ്യവസായ
വകുപ്പിന്റെ ശിപാർശകൾ
എന്തെല്ലാമെന്ന് വിശദമാക്കാമോ?
|
|
|
|
|
|
|
|