UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3838.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശിശു വികസന വകുപ്പ് വഴി ഏതെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നത് ; പ്രസ്തുത പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമാേ?
3839.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രുതി മധുരം / കാതോരം / എൈ.എഫ്. എം.എ. പദ്ധതികൾ പ്രകാരം കേൾവി /സംസാരശേഷി ഇല്ലാത്ത കുട്ടികൾക്ക് കോക്ലീയർ ഇമ്പ്ലാൻറ് ശസ്ത്രക്രിയ ചെയ്തിട്ടുള്ളവരുടെ ശ്രവണ സഹായ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ഉപയോഗിക്കുവാൻ കഴിയാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; ആയതിന് എന്ത് പരിഹാരനടപടികളാണ് സ്വീകരിച്ചത് എന്ന് വെളിപ്പെടുത്തുമോ;
( ബി )
ശ്രവണ സഹായ ഉപകരണങ്ങളുടെ ഗുണമേന്മയുടെ അഭാവം കൊണ്ടാണോ കേടുപാടുകൾ സംഭവിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ടോ ;
( സി )
സർക്കാർ സഹായത്താൽ ശസ്ത്രക്രിയ ചെയ്തവര്‍ക്ക് ശ്രവണ സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾ അവരുടെ നിർമ്മാണവും വിതരണവും നിർത്തിയത് കാരണം ഗുണഭോക്താക്കൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ എന്ത് നടപടി ആണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ;
( ഡി )
എൈ.എഫ്.എം.എ. പ്രകാരം സർജറി ചെയ്തിട്ടുള്ളവരുടെ ഇമ്പ്ലാൻറ് ഒഴികെ ബാഹ്യമായി ഘടിപ്പിക്കുന്ന ശ്രവണ സഹായ ഉപകരണങ്ങൾ കേടായതുകാരണം ഉണ്ടായ പ്രയാസം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടി വെളിപ്പെടുത്തുമോ;
( ഇ )
കേടാകുന്ന ശ്രവണസഹായികൾക്ക് പകരം പൊതുവിപണിയിൽ നിന്നും ഇത്തരം ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള അനുമതിയും ആയത് അർഹതയുള്ളവര്‍ക്ക് മെഡിക്കൽ റീംബേഴ്‌സ്മെന്റ് ആയി അനുവദിയ്ക്കുന്നതിനുമുള്ള ഉത്തരവ് പുറപ്പെടുവിക്കുമോ; വ്യക്തമാക്കുമോ ?
3840.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവയവദാന പദ്ധതിയായ 'മൃതസഞ്ജീവനി' ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( ബി )
മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അവയവം എത്തിക്കുന്നതിൽ 'മൃതസഞ്ജീവനി' അധികൃതർ അലംഭാവം കാട്ടുന്നതായി പരാതി ഉണ്ടായിട്ടുണ്ടോ ;
( സി )
ഈ പദ്ധതി ഫലപ്രദമായ രീതിയിൽ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
3841.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രാേമാ കെയര്‍ പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടാേ; വിശദാംശം ലഭ്യമാക്കാമാേ; റാേഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന് പദ്ധതി ഉപകാരപ്പെടുമാേ?
3842.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇക്കഴിഞ്ഞ 6 വർഷത്തിനിടയിൽ, കേരളത്തിലെ വിവിധ സർക്കാർ ആശുപത്രികൾ മുഖേന സർക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതി പ്രകാരം എത്ര പേർക്ക് ചികിത്സ ലഭ്യമാക്കിയെന്ന് ആശുപത്രി, വർഷം എന്നിവ തിരിച്ച് വ്യക്തമാക്കാമോ; ഇതിനായി എത്ര രൂപ സർക്കാർ ചെലവഴിച്ചു;
( ബി )
ഇക്കാലയളവിൽ ആര്‍.എസ്.ബി.വൈ, കെ.ബി.എഫ് തുടങ്ങിയ ഇൻഷുറൻസ് സ്കീമുകൾ വഴി എത്രപേർക്ക് ചികിത്സ ലഭ്യമാക്കിയെന്ന് പദ്ധതിയുടെ പേര്, ഈ പദ്ധതിക്കായി ആകെ അനുവദിച്ച തുക എന്നിവ സഹിതം വ്യക്തമാക്കാമോ?
3843.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നാദാപുരം നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ള പദ്ധതികൾ വിശദമാക്കാമോ ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി നാദാപുരം നിയോജക മണ്ഡലത്തിലെ നാദാപുരം താലൂക്ക് ഹോസ്പിറ്റലില്‍ ഏതെല്ലാം തസ്തികകളിൽ എത്ര ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ആര്‍ദ്രം പദ്ധതി അനുസരിച്ച് പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളായി ഉയര്‍ത്തിയ സ്ഥലങ്ങളില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് നിയമനം നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
3844.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർദ്രം പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലത്തിലെ വിവിധ ആശുപത്രികളിൽ നടപ്പിലാക്കിയ പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ?
3845.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി.വി.അൻവർ
ശ്രീ. എ. രാജ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ആശുപത്രികളില്‍ ഉന്നത നിലവാരത്തിലുള്ള സേവന സൗകര്യം ഒരുക്കുന്നതിനും അവയെ രോഗീസൗഹൃദമാക്കി മാറ്റുന്നതിനും നവകേരളം കര്‍മ്മപദ്ധതിയില്‍ ആര്‍ദ്രം-2 മിഷന്‍ വഴി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്;
( ബി )
പ്രാഥമിക തലത്തിലെയും ദ്വിതീയ തലത്തിലെയും ആശുപത്രികളെ നവീകരിച്ച് ഹബ് ആന്‍ഡ് സ്പോക്ക് രീതിയില്‍ സാധാരണക്കാര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാന്‍ പരിപാടിയുണ്ടോ;
( സി )
ചികിത്സാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നതിനും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കൂടി സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഉദ്ദേശ്യമുണ്ടോ;
( ഡി )
രാജ്യത്ത് ആദ്യമായി ഏകാരോഗ്യ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതിന്റെ ലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ ?
3846.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ദ്രം പദ്ധതി പ്രകാരം ഹരിപ്പാട് മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ഹരിപ്പാട് മണ്ഡലത്തിലെ ഏതെല്ലാം ആശുപത്രി, ആരോഗ്യ കേന്ദ്രങ്ങളിലാണ് ആര്‍ദ്രം പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതെന്നും എത്ര കോടി രൂപയുടെ പ്രോജക്റ്റുകളാണ് ഇതിന്റെ ഭാഗമായി നടപ്പിലാക്കിയതെന്നും അറിയിക്കാമോ?
3847.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നാദാപുരം നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ള പദ്ധതികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി നാദാപുരം താലൂക്ക് ഹോസ്പിറ്റലില്‍ ഏതെല്ലാം തസ്തികകളിൽ എത്ര ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
3848.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബാരോഗ്യ കേന്ദ്രങ്ങളെ താലൂക്ക്, ജില്ല, സംസ്ഥാനതല കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് വീഡിയോ കോളിലൂടെ കണ്‍സള്‍ട്ടേഷന്‍ നടത്താന്‍ കഴി‍യുന്ന ടെലി-മെഡിസിൻ സംവിധാനം സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടോ; പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
ആശുപത്രികളിലെ ഒ.പി. രജിസ്ട്രേഷന്‍ മുതല്‍ രോഗീ പരിശോധനയും ചികില്‍സ ക്രമങ്ങളും ക്രോഡീകരിച്ച് വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന ഇ-ഹെല്‍ത്ത് പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ആരോഗ്യ വകുപ്പിന്റെ മുഴുവന്‍ ഐ.ടി. അധിഷ്ഠിത സേവനങ്ങളും ലഭ്യമാകുന്ന ഏജന്‍സിയായി ഇ-ഹെല്‍ത്തിനെ മാറ്റുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
3849.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല താലൂക്ക് ആശുപത്രിയിൽ ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിന് (District Early Intervention Center) പുതിയ കെട്ടിടം പണിയുന്നതിനായി പണം അനുവദിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തി നടപ്പാക്കുന്നതിനുള്ള നിർവ്വഹണ ഏജൻസി ഏതാണെന്ന് വ്യക്തമാക്കാമോ ;
( സി )
പ്രസ്തുത പ്രവൃത്തി സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
3850.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം താലൂക്കാശുപത്രിയില്‍ എന്‍.എച്ച്.എം..മുഖേന കെ.ഇ.എല്‍. നിര്‍വ്വഹണ ഏജന്‍സിയായി 3.19 കോടി രൂപ വിനിയോഗിച്ചുകൊണ്ടുള്ള പുതിയ എം.സി.എച്ച്. ബ്ലോക്കിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ്‌
3851.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്‌ ;
( ബി )
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ ;
( സി )
നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പശ്ചാത്തലത്തില്‍ 10 യൂണിറ്റുകളുള്ള ഒരു ഡയാലിസിസ് കേന്ദ്രം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ ;
( ഡി )
ഡയാലിസിസിനായി രോഗികള്‍ 50 കിലോമീറ്റര്‍ അധികം സഞ്ചരിച്ച് കോട്ടയം ജില്ലാ ആശുപത്രിയെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്ത് അടിയന്തരമായി പ്രസ്തുത യൂണിറ്റ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാമോ ?
3852.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാവക്കാട് താലൂക്ക് ആശുപത്രിയുടെ വികസനത്തിന് നബാര്‍ഡ് ഫണ്ട് ലഭ്യമാക്കുന്നതിന് സമര്‍പ്പിച്ച എസ്റ്റിമേറ്റിലെ നിലവിലെ സ്ഥിതി വ്യക്തമാക്കാമാേ?
3853.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലെ ജീവനക്കാരെ സംബന്ധിച്ചുള്ള പരാതികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇത് പരിശോധിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?
3854.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിശ്ചിത യോഗ്യത ഇല്ലാത്തവർ ഡെന്റൽ ഹൈജീനിസ്റ്റ് ആയി സര്‍വ്വീസില്‍ കയറുന്നത് തടയാൻ സെപ്ഷ്യൽ റൂൾസ് തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കാമോ ;
( ബി )
ഈ ആവശ്യവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദവിവരങ്ങൾ ലഭ്യമാക്കാമോ ?
3855.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ കോവിഡാനന്തരം എം.എൽ.എ.മാരുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് ഏതൊക്കെ ആശുപത്രികളിലാണ് ഐസൊലേഷൻ വാർഡുകൾ നിർമ്മിക്കുന്നത്; വിശദാംശങ്ങൾ അറിയിക്കാമോ;
( ബി )
നിലവിൽ ഇതിന്റെ നിർമ്മാണ പുരോഗതി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
3856.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ വാമനപുരം കുടുംബാരോഗ്യകേന്ദ്രത്തില്‍ ക്രിട്ടിക്കല്‍ ട്രോമാ കെയര്‍ സെന്റര്‍ ആരംഭിക്കുന്നതിനായി ശിപാര്‍ശ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ശിപാര്‍ശയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ?
3857.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ പി.എച്ച്.സി/സി.എച്ച്.സി/എഫ്.എച്ച്.സി തുടങ്ങിയ പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ മരുന്നുകളുടെ ക്ഷാമം രൂക്ഷമായി തുടരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ വിഷയവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുഖേന സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
വള്ളിക്കുന്ന് മണ്ഡലത്തിലെ ആരോഗ്യകേന്ദ്രങ്ങളുടെ ചുമതലയുള്ള വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മരുന്നിനായി കോര്‍പ്പറേഷനില്‍ മുന്‍കൂര്‍ തുക അടച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും മരുന്നുകള്‍ ലഭ്യമാക്കാത്ത സാഹചര്യം ഗൗരവമായി പരിശോധിക്കുമോ?
3858.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയുടെ കിഫ്ബി പ്രോജക്ട് എന്നാണ് ആരംഭിച്ചതെന്നും അതില്‍ ഏതെല്ലാം വിഭാഗങ്ങളുടെ പ്രവൃത്തിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രോജക്ട് പൂര്‍ത്തിയാക്കുന്നതിന് ഇനി നടപ്പാക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നും അതിന്റെ ഇപ്പോഴത്തെ പുരോഗതി എന്താണെന്നും വിശദീകരിക്കാമോ;
( സി )
പ്രസ്തുത പ്രോജക്ട് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കാലതാമസം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ കോവിഡ് ഒഴികെയുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ;
( ഡി )
പ്രസ്തുത പ്രോജക്ട് എന്ന് പൂര്‍ത്തിയാക്കാനാകും എന്ന് വിലയിരുത്തിയിട്ടുണ്ടോ എങ്കില്‍ അക്കാര്യം വെളിപ്പെടുത്താമോ?
3859.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊടുപുഴ ജില്ലാ ആശുപത്രിയുടെ അഡീഷണല്‍ ബ്ലോക്ക് പ്രവര്‍ത്തനക്ഷമമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
3860.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കുന്നംകുളം താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിര്‍മ്മാണത്തിന് അനുമതി ലഭ്യമാക്കിയിട്ടുണ്ടോ;
( ബി )
കിഫ്ബി പദ്ധതി നടപ്പിലാക്കുന്നതിന് ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കി പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ?
3861.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയോജക മണ്ഡലത്തിലെ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളുടെ നവീകരണത്തിനായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ; അവയുടെ നവീകരണത്തിനായി അനുവദിച്ച തുക എത്രയെന്നും കേന്ദ്ര സംസ്ഥാന വിഹിതം എത്രയെന്നും വിശദമാക്കുമോ;
( ബി )
തഴക്കര ഗ്രാമപഞ്ചായത്തിലെ അറുനൂറ്റിമംഗലത്ത് സ്ഥിതി ചെയ്യുന്ന കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ നവീകരണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോയെന്നും ആവശ്യമായ തുക അനുവദിക്കുമോയെന്നും വ്യക്തമാക്കുമോ?
3862.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാമോ;
( ബി )
പയ്യന്നൂര്‍ താലൂക്കിലെ ഭിന്നശേഷിക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിനായി നിലവിൽ ഏത് ആശുപത്രിയെയാണ് ആശ്രയിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കണ്ണൂര്‍ ജില്ലാ ആശുപത്രിയെ കൂടാതെ ജില്ലയില്‍ ഏതെല്ലാം താലൂക്ക് ആശുപത്രികളിലാണ് മെഡിക്കല്‍ ബോര്‍ഡ് നിലവിലുള്ളത് എന്ന് വിശദമാക്കാമോ;
( ഡി )
മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുന്നതിന് മാനദണ്ഡം നിലവില്‍ ഉണ്ടോ; സാധാരണ മാസത്തില്‍ എത്ര തവണയാണ് യോഗം ചേരാറുള്ളത്; വിശദമാക്കാമോ?
3863.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ ആയുര്‍വേദ ആശുപത്രി കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
3864.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിലെ ഏത് ആരോഗ്യ കേന്ദ്രത്തിലാണ് ഐസൊലേഷന്‍ വാര്‍ഡ് ആരംഭിക്കുന്നതെന്ന് അറിയിക്കാമോ; ഈ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
3865.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി നിയോജമണ്ഡലത്തിലെ ഏതൊക്കെ ആശുപത്രികളില്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാണെന്ന് വിശദമാക്കാമോ;
( ബി )
എം.എല്‍.എ. ഫണ്ട്, എം.പി. ഫണ്ട്, സര്‍ക്കാര്‍ ഫണ്ട് എന്നിവയിലൂടെ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കിയവ ഇനം തിരിച്ച് അറിയിക്കാമോ;
( സി )
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ ആംബുലന്‍സ് സൗകര്യം ലഭ്യമല്ലാത്ത സര്‍ക്കാര്‍ ആശുപത്രികള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ; അവിടെ ആംബുലന്‍സ് ലഭ്യമാക്കാന്‍ തുക അനുവദിക്കാമോ?
3866.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയില്‍ അനസ്തേഷ്യ ഡോക്ടര്‍മാരുടെ അഭാവം മൂലം ഓപ്പറേഷന്‍ മുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയോ; വിശദമാക്കാമോ?
3867.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയ്പമംഗലം മണ്ഡലത്തിലെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ആന്റിവെനം കുത്തിവയ്പും പേപ്പട്ടി വിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവയ്പും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
3868.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി മണ്ഡലത്തിലെ നരിക്കുനി സാമൂഹിക ആരോഗ്യ കേന്ദ്രം, മടവൂർ കുടുംബാരോഗ്യ കേന്ദ്രം, കട്ടിപ്പാറ പ്രാഥമികാരോഗ്യകേന്ദ്രം, കൊടുവള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നീ സ്ഥാപനങ്ങൾക്കായി ഭരണാനുമതി നൽകിയ പ്രവൃത്തികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വിവരിക്കുമോ?
3869.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടേയും മറ്റ് സ്റ്റാഫുകളുടേയും എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഒഴിവുകൾ ഉണ്ടെങ്കിൽ അവ നികത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടോ?
3870.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിൽ ആരോഗ്യവകുപ്പിൽ നിലവിൽ അനുവദിച്ചതും, പരിഗണനയിലുള്ളതുമായ സർക്കാർ, കിഫ്ബി, എന്‍.എച്ച്.എം പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവർത്തികളുടെ നിർമ്മാണ പുരോഗതി വിശദീകരിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ തുകയും, നിർവഹണ ഏജൻസി, നിർവഹണ ഉദ്യോഗസ്ഥന്റെ പേര്, കോൺടാക്ട് നമ്പർ, ഭരണാനുമതി ഉത്തരവ് നമ്പർ, തീയതി തുടങ്ങിയവയുടെ വിശദ വിവരങ്ങൾ ലഭ്യമാക്കാമോ?
3871.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം. എല്‍. എ. യുടെ ആസ്തി വികസന പദ്ധതി പ്രകാരം മണലൂര്‍ മണ്ഡലത്തിലെ വാടാനപ്പള്ളി സി. എച്ച്. സി. യ്ക്കായി ആംബുലന്‍സ് വാങ്ങുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഭരണാനുമതി സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സി. എച്ച്. സി. യ്ക്ക് ആംബുലന്‍സ് വാങ്ങുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
കാലതാമസം കൂടാതെ പ്രസ്തുത ആംബുലന്‍സ് വാങ്ങുന്നതിന് വേണ്ട അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
3872.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജനറൽ ആശുപത്രിയിൽ 24 മണിക്കൂർ പോസ്റ്റ്മോർട്ടം ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
കാസർഗോഡ് ജനറൽ ആശുപത്രിയിൽ നിലവിൽ എത്ര ഫോറൻസിക്‌ സർജൻമാർ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
24 മണിക്കൂർ പോസ്റ്റ്മോർട്ടത്തിന് എത്ര ഫോറൻസിക് സർജന്മാരുടെ ആവശ്യമുണ്ടെന്ന് വ്യക്തമാക്കാമോ; ആയതിന് അനിവാര്യമായിട്ടുള്ള മറ്റു തസ്തികകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത തസ്തികകളിൽ കാസർഗോഡ് ജനറൽ ആശുപത്രിയിൽ ജീവനക്കാരുണ്ടോ എന്നും ഇല്ലെങ്കിൽ എപ്പോൾ നിയമിക്കുമെന്നും വ്യക്തമാക്കാമോ?
3873.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും തുടര്‍ന്നിതുവരേയും വാമനപുരം നിയോജക മണ്ഡലത്തില്‍ ഏതെല്ലാം ആരോഗ്യകേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
മണ്ഡലത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തേണ്ട ആരോഗ്യകേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയ ആരോഗ്യ കേന്ദ്രങ്ങളില്‍ എന്തെല്ലാം സൗകര്യങ്ങളും സേവനങ്ങളുമാണ് പുതുതായി ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
3874.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തില്‍ എം.സി.എച്ച്. കോഴ്സ് തുടങ്ങുന്നതിന് പ്രൊപ്പോസൽ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തില്‍ എത്ര ഡോക്ടര്‍മാരുണ്ടെന്നും ഇവരുടെ തസ്തിക ഏതാണെന്നും വിശദമാക്കുമോ;
( സി )
ഈ യൂണിറ്റില്‍ ഡോക്ടര്‍മാരുടെ ഒഴിവുണ്ടോ; എങ്കില്‍ ഏത് തസ്തികയിലാണെന്ന് വിശദമാക്കാമോ;
( ഡി )
ഈ യൂണിറ്റിലെ ഏതെങ്കിലും തസ്തിക മറ്റേതെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നോ; എങ്കില്‍ മാറ്റിയ തസ്തിക പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ?
3875.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ഏതൊക്കെ സര്‍ക്കാര്‍ ആശുപത്രികളിലാണ് ഡയാലിസിസ് സംവിധാനമുള്ളതെന്ന് ആശുപത്രികളുടെ പേര്, പ്രവര്‍ത്തനക്ഷമമായ യൂണിറ്റുകളുടെ എണ്ണം എന്നിവ സഹിതം വ്യക്തമാക്കാമോ;
( ബി )
പെരിട്ടോണിയല്‍ ഡയാലിസിസ് പദ്ധതി വ്യാപകമാക്കുന്നതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതൊക്കെ ആശുപത്രികളിലായി എത്ര പേര്‍ക്ക് ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത് ; ഇതിനായി എന്തൊക്കെ സൗകര്യങ്ങളാണ് പ്രസ്തുത ആശുപത്രികളില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ?
3876.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുുഴ മെഡിക്കല്‍ കോളേജില്‍ ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫര്‍ തസ്തികയില്‍ ജോലി ചെയ്തു വരവെ 30/8/2016 ല്‍ മരണമടഞ്ഞ ബിനുമോന്‍ എം-ന്റെ ഭാര്യ ശ്രീമതി. ആശാമോള്‍ക്ക് സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ക്ലാര്‍ക്കായി നിയമനം ലഭിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ ‍28/2018/ആകുവ തീയതി 19/2/2018 ല്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിയമനം ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ഉത്തരവ് ഇറങ്ങി നാല് വര്‍ഷം കഴിഞ്ഞിട്ടും ഒരു തുടർനടപടിയും ഉണ്ടായിട്ടില്ലാത്തതിനാല്‍ ഇനി അധികകാലം സര്‍വ്വീസ് ഇല്ലാത്ത കോട്ടയം സ്വദേശിയായ ടിയാള്‍ക്ക് കോട്ടയം ജില്ലയില്‍ നിയമനം നല്‍കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?
3877.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോവിഡ് രോഗികള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത വകയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പണം കുടിശ്ശിക വരുത്തിയ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത തുക വിതരണം ചെയ്യാത്തതിന് കാരണം വിശദമാക്കുമോ;
( സി )
കുടിശ്ശിക തുക വിതരണം ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കുമോ ; തുക എപ്പോള്‍ വിതരണം ചെയ്യുമെന്ന് വിശദമാക്കുമോ.?
3878.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കാരുണ്യ ഫാര്‍മസി ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?
3879.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടക്കുന്ന നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന നിര്‍ദ്ദിഷ്ട കെട്ടിടത്തില്‍ അഡ്മിറ്റാകുന്ന രോഗികള്‍ക്ക് റൂം സൗകര്യം ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
നിലവിലെ പ്ലാനില്‍ റൂം സൗകര്യം ഉള്‍പ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
നിലവില്‍ അനുവദിച്ച തുക അധികരിക്കാതെ പ്ലാനില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി റൂം സൗകര്യം കൂടി ഉള്‍പ്പെടുത്തുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; വ്യക്തമാക്കാമോ?
3880.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ രണ്ട് ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും ഒരു അനസ്തെറ്റിസ്റ്റും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിട്ടും ഗൈനക് വിഭാഗം പ്രവര്‍ത്തനം ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ഗൈനക് വിഭാഗം ഉടന്‍ പ്രവര്‍ത്തനം ആരംഭിയ്ക്കും എന്ന് വകുപ്പുമന്ത്രിയും ആരോഗ്യവകുപ്പ് ഡയറക്ടറും നല്‍കിയ ഉറപ്പു പാലിക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
3881.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഒന്‍പതര കോടി ചെലവഴിച്ച് നിര്‍മ്മിച്ച അമ്മയും കുഞ്ഞും ആശുപത്രി ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷവും തുറന്ന് പ്രവര്‍ത്തിക്കാത്തതിന്റെ കാരണം എന്തെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ആശുപത്രി എന്ന് മുതല്‍ പ്രവര്‍ത്തന സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്?
3882.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററായി ഉയര്‍ത്തിയ സബ് സെന്ററുകളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സെന്ററുകളില്‍ എന്തെല്ലാം അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളുമാണ് സജ്ജീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ആയതിലേക്കായി ഓരോ സബ് സെന്ററിനും അനുവദിച്ച തുക എത്രയാണെന്ന് അറിയിക്കാമോ;
( ഡി )
വെല്‍നസ് സെന്ററുകളുടെ നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
3883.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി നൂറു കിടക്കകൾ ഉള്ള ആശുപത്രിയായി ഉയർത്തിയിട്ടും മുൻപുള്ള സ്റ്റാഫ് പാറ്റേൺ തന്നെയാണ് തുടരുന്നതെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പുതിയ സ്റ്റാഫ് പാറ്റേൺ അനുവദിച്ച് നിയമനം നടത്തുവാൻ അടിയന്തര നടപടി സ്വീകരിക്കുമോ; തുടർനടപടി എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ?
3884.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ദ്രവ മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ടോ; എങ്കിൽ എന്നാണ് തുക അനുവദിച്ചതെന്നും എത്ര തുകയാണ് അനുവദിച്ചതെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും നിർമ്മാണം ആരംഭിക്കുന്നതിലെ കാലതാമസം എന്താണെന്നും അറിയിക്കാമോ;
( സി )
സാങ്കേതിക നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്നും പ്രവൃത്തി എപ്പോൾ ആരംഭിക്കാൻ കഴിയുമെന്നും അറിയിക്കാമോ?
3885.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാത്ത വിഷയം സംബന്ധിച്ച എ.ജി. റിപ്പോര്‍ട്ട് സര്‍ക്കാര്‍ തലത്തില്‍ വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സ്ഥാപനങ്ങള്‍ക്ക് ലെെസന്‍സുകളും രജിസ്ട്രേഷനും നല്‍കുന്ന കാര്യത്തില്‍ കമ്മീഷണറേറ്റിന്റെ പ്രവര്‍ത്തനം തികഞ്ഞ പരാജയമാണെന്ന എ.ജി.യുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( സി )
നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താത്തതും, കോമ്പൗണ്ടിംഗ് കേസുകള്‍ തീര്‍പ്പാക്കാത്തതും മൂലമുണ്ടായ ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമോ?
3886.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അയല്‍ സംസ്ഥാനങ്ങളി‍ല്‍ നിന്നും രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്നതും പഴകിയതുമായ മത്സ്യം കയറ്റി വരുന്ന വാഹനങ്ങള്‍ ചെക്ക്പോസ്റ്റുകളില്‍ തന്നെ പരിശോധിച്ച് അവ നശിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
മായം കലര്‍ന്നതും ആരോഗ്യത്തിന് ഹാനികരവുമായ മത്സ്യം പരിശോധിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ?
3887.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2000 ഭക്ഷ്യ സംരംഭകർക്ക് ഒരു ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥൻ എന്ന അനുപാതത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെ ശാക്തീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
എഫ്.എസ്.എസ്.എ.ഐയുടെ ഭക്ഷ്യസുരക്ഷാ സൂചിക 2020-21 പ്രകാരം രണ്ടാം സ്ഥാനത്തായിരുന്ന കേരളം 2021-22 കാലയളവിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ എന്ത് കാരണത്താലാണ് പിന്തള്ളപ്പെട്ടതെന്ന് വിശദീകരിക്കാമോ;
( സി )
ഉത്സവങ്ങൾ, കലോത്സവങ്ങൾ പോലെയുള്ള ആഘോഷങ്ങളിലേയും അടിയന്തര സാഹചര്യങ്ങളിലേയും പരിശോധനയ്ക്ക് നിലവിലെ താൽക്കാലിക ത്വരിത റെസ്പോൺസ് ടീമിന്റെ സേവനം അപര്യാപ്തമാണെന്നുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; ഇത്തരം ആവശ്യങ്ങൾക്കായി എല്ലാ ജില്ലയ്ക്കും രണ്ട് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ത്വരിത റെസ്പോൺസ് ടീമിന്റെ സ്ഥിരം സേവനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമോ;
( ഡി )
കേരളത്തിലെ ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി എന്തൊക്കെ സ്ഥിരം സംവിധാനങ്ങളാണുള്ളതെന്ന് വ്യക്തമാക്കുമോ;
( ഇ )
ഭക്ഷ്യസുരക്ഷാ കമ്മീഷണർ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന് സമർപ്പിച്ച ശിപാർശ പ്രകാരം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥ തസ്തികകൾ സൃഷ്ടിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
3888.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ.മാരുടെ ആസ്തി വികസനഫണ്ടില്‍ നിന്നും 2021-22 വര്‍ഷത്തില്‍ മാറ്റി വെച്ച നാല് കോടി രൂപ ചെലവഴിച്ച് എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങളാണ് ദേവികുളം മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ളത്;
( ബി )
ആശുപത്രിയുടെ പേര്, വികസന പ്രവൃത്തി, ചെലവഴിച്ച തുക, പ്രവൃത്തി ഏത് ഘട്ടത്തിലാണ് എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ?
3889.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന പ്രതിരോധ നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
സ്കൂള്‍, കോളേജ് തലങ്ങളില്‍ ഗ്രാമ പഞ്ചായത്തുകളുടെയും യൂത്ത് ക്ലബ്ബുകളുടെയും സഹകരണത്തോടെ ആരോഗ്യ ബോധവത്ക്കരണ ക്യാമ്പയിന്‍ നിരന്തരം നടത്താന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
കുടുംബശ്രീ യൂണിറ്റുകളെയും ഗ്രാമസഭകളെയും പ്രസ്തുത ബോധവത്ക്കരണ പദ്ധതിയില്‍ പങ്കെടുപ്പിച്ച് ജീവിതശൈലി രോഗങ്ങളെ തടയുവാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമോ?
3890.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൻഡോസൾഫാൻ ദുരിതബാധിതര്‍ക്ക് സുപ്രീം കോടതി ഉത്തരവ് പ്രകാരം സർക്കാർ അനുവദിച്ച തുക ലഭ്യമാകാത്തതിനാല്‍ പ്രസ്തുത വിഭാഗം നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
അർഹതയുള്ളവരെക്കൊണ്ട് വീണ്ടും അപേക്ഷിപ്പിച്ചും വീണ്ടും ലിസ്റ്റ് തയ്യാറാക്കലുമായി ഒരു നടപടിയും പൂർത്തീകരിക്കാതെ പോകുന്ന അവസ്ഥ ഇല്ലാതാക്കുവാൻ നടപടി സ്വീകരിക്കുമോ;
( സി )
ബഹു: സുപ്രീംകോടതി എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങളില്‍ മൂന്നു തവണ ഇടപെട്ടിട്ടും പ്രസ്തുത വിഭാഗത്തിന്റെ കഷ്ടത തുടരുന്നത് അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമോ?
3891.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്കമാറ്റിവയ്ക്കൽ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;
( ബി )
മെഡിക്കൽ കോളേജുകള്‍ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള ശസ്ത്രക്രിയകള്‍ നടത്തുന്നത് അട്ടിമറിക്കുന്നതിന്റെ ഭാഗം ആണോ ഇതെന്ന് പരിശോധിച്ചിട്ടുണ്ടോ; അറിയിക്കുമോ;
( സി )
സൗകര്യങ്ങള്‍ ഉള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അവയവ മാറ്റ ശസ്ത്രക്രിയകള്‍ കുറഞ്ഞ ചിലവില്‍ ചെയ്യുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം; പൈലറ്റ് പദ്ധതി എന്ന നിലയില്‍ ഏതെല്ലാം മെഡിക്കല്‍ കോളേജുകളിലാണ് പ്രസ്തുത സര്‍ജറികള്‍ ആരംഭിച്ചിട്ടുള്ളത്; ആയതിന് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന നിരക്കും സര്‍ക്കാര്‍ ഈടാക്കുന്ന നിരക്കും എത്രയാണെന്ന് വ്യക്തമാക്കാമോ?
3892.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹീമോഫീലിയ ചികില്‍സ കാരുണ്യ പദ്ധതിയില്‍ നിന്നും ആശാധാര പദ്ധതിയിലേക്ക് മാറ്റിയതിന് ശേഷം ചികില്‍സയ്ക്ക് ബുദ്ധിമുട്ട് നേരിടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ വിഷയം സംബന്ധിച്ച് നിവേദനം ലഭ്യമായിട്ടുണ്ടോ; ആയതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
ഹീമോഫീലിയ രോഗികള്‍ക്ക് മുന്‍പ് പി‌.എച്ച്‌.സി. തലത്തില്‍ ലഭിച്ചു കൊണ്ടിരുന്ന ചികിത്സ ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും ചികിത്സക്ക് ആവശ്യമായ എല്ലാ മരുന്നുകളും എല്ലാ ആശുപത്രികളിലും ലഭ്യമാകുന്നില്ലെന്നും ഉളള പരാതി പരിഹരിയ്ക്കുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ ;
( സി )
ചികിത്സക്കായി ദീർഘദൂരം യാത്ര ചെയ്യേണ്ടി വരുന്നതും സാമ്പത്തിക ബുദ്ധിമുട്ടും കണക്കിലെടുത്ത് പി‌.എച്ച്‌.സി. തലത്തില്‍ ചികില്‍സ ഉറപ്പ് വരുത്തുന്നതിനും എല്ലാ മരുന്നുകളും എല്ലാ ആശുപത്രികളിലും ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമോ?
3893.
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് യുവതലമുറയ്ക്കിടയിലെ വന്ധ്യതാ നിരക്കിന്റെ വർദ്ധനവ് ആശങ്കാജനകമാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വന്ധ്യതാ ചികിത്സ മേഖലയിൽ സ്വകാര്യ ചികിത്സാ സ്ഥാപനങ്ങളുടെ അമിത നിരക്കും ചൂഷണവും കണക്കിലെടുത്ത് സര്‍ക്കാര്‍, വന്ധ്യതാചികിത്സാ സംവിധാനം ശക്തിപ്പെടുത്തുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ആധുനിക വൈദ്യശാസ്ത്രം സംഭാവന ചെയ്തിട്ടുളള ശാസ്ത്രീയമായ എല്ലാ വന്ധ്യത നിവാരണ ചികിത്സകളും വിദഗ്ധ ഡോക്ടർമാരും സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ലഭ്യമാണോ; വിശദമാക്കാമോ;
( ഡി )
വന്ധ്യത തടയൽ, പരിചരണം, ചികിത്സ എന്നിവ അടിസ്ഥാന ആരോഗ്യ സേവനങ്ങളുമായി സമന്വയിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
3894.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-ല്‍ ആരംഭിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സിന്റെ ഒന്നാം വര്‍ഷ പരീക്ഷ ഇതുവരെയും നടന്നിട്ടില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പരീക്ഷ നടത്തുന്നതിന് എന്തെല്ലാം അടിയന്തരനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
3895.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവയവം ലഭിക്കാനായി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്ന രോഗികളുടെ എണ്ണം എത്ര; വൃക്ക, കരള്‍ തുടങ്ങിയ അവയവങ്ങള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം തരം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
മൃതസഞ്ജീവനി പദ്ധതി നടപ്പില്‍ വന്നതിന് ശേഷം നാളിതു വരെ സംസ്ഥാനത്ത് ഇത്തരത്തില്‍ എത്ര പേര്‍ക്ക്‌ അവയവങ്ങള്‍ ദാനം നല്‍കി ജീവന്‍ നിലനിര്‍ത്തി; വ്യക്തമാക്കുമോ;
( സി )
മൃതസഞ്ജീവനി പദ്ധതി സജീവമാക്കാനും നേരായ വഴിയുള്ള അവയവദാനങ്ങളിലൊന്നു പോലും സാങ്കേതിക നൂലാമാലകളില്‍പ്പെട്ടു വൈകാതിരിക്കുവാനും പ്രസ്തുത മേഖലയിലെ പരാതികള്‍ പരിഹരിച്ച് അവയവദാനം സുതാര്യമാക്കുവാനുമായി സര്‍ക്കാര്‍ എന്തൊക്കെ അടിയന്തര നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?
3896.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ.മാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും എടുത്തിട്ടുള്ള നാല് കോടി രൂപ വീതം ചെലവഴിച്ച് ഇടുക്കി ജില്ലയില്‍ എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പില്‍ നടപ്പിലാക്കിയിട്ടുള്ളത്;
( ബി )
തൊടുപുഴ മണ്ഡലത്തില്‍ പ്രസ്തുത തുക ഉപയോഗിച്ച് എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്; പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ?
അവയവമാറ്റ ശസ്ത്രക്രിയകൾ നടക്കുന്ന സർക്കാർ മെഡിക്കൽ കോളേജുകൾ
3897.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അവയവമാറ്റ ശസ്ത്രക്രിയകൾ നടക്കുന്ന സർക്കാർ മെഡിക്കൽ കോളേജുകൾ ഏതൊക്കെ; ഏതൊക്കെ അവയവമാറ്റ ശസ്ത്രക്രിയകളാണ് ഈ ആശുപത്രികളിൽ നടക്കുന്നത്;
( ബി )
അവയവമാറ്റ ശസ്ത്രക്രിയകൾക്ക് എത്ര രൂപയാണ് ഈടാക്കുന്നത്; ഇതേ ശസ്ത്രക്രിയകള്‍ക്ക് സ്വകാര്യ മേഖലയിലെ നിരക്ക് എത്രയാണ്;
( സി )
എത്ര അവയവമാറ്റ ശസ്ത്രക്രിയകളാണ് ഈ ആശുപത്രികൾ വഴി നടത്തിയിട്ടുള്ളത് എന്ന് ഇനം തിരിച്ച് വിശദമാക്കാമോ;
( ഡി )
എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും അവയവമാറ്റ ശസ്ത്രക്രിയകൾക്കുള്ള സൗകര്യം ഏർപ്പെടുത്തുകയും സൗകര്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?
3898.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാത്രികാലം പോസ്റ്റ്മോർട്ടം നടത്തുന്നതിന് നിയമപരമായ തടസ്സങ്ങൾ ഉണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും നിലവിൽ രാത്രികാല പോസ്റ്റ്മോർട്ടം നടത്തുന്നുണ്ടോ; ഇല്ലെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
അപകട മരണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാ മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും രാത്രികാല പോസ്റ്റ്മോർട്ടം നടത്താൻ നടപടികൾ സ്വീകരിക്കുമോ?
3899.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ.) രോഗം ബാധിച്ചവരെ സംബന്ധിച്ച ജില്ലതിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ ;ഇവരുടെ ചികിത്സക്കായി എന്തെല്ലാം സഹായമാണ് നൽകിവരുന്നത്;
( ബി )
എസ്.എം.എ. രോഗികളുടെ ചികിത്സയ്ക്കായി വിവിധ സന്നദ്ധ സംഘടനകളും മറ്റും ക്രൗഡ് ഫണ്ടിങ് വഴി സ്വരൂപിച്ച തുക സർക്കാരിലേക്ക് ഒടുക്കുവാൻ ഹൈക്കോടതി നിർദ്ദേശിച്ച പ്രകാരം എത്ര കേസുകളിൽ നിന്ന് എത്ര തുക വീതം ആകെ എത്ര തുക സർക്കാരിലേക്ക് ഒടുക്കിയിട്ടുണ്ട്; ഇനി ഏതെങ്കിലും കേസിൽ തുക ലഭിക്കാനുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ;
( സി )
ഇപ്രകാരം ഒടുക്കിയ തുകയിൽ നിന്നും ഇത്തരം രോഗികളുടെ ചികിത്സയ്ക്കായി തുക അനുവദിക്കുന്നതിന് അപേക്ഷകൾ ലഭിച്ചിട്ടുണ്ടോ; എങ്കിൽ എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; ഇതിൽ എത്രപേർക്ക് എത്ര തുക വീതം അനുവദിച്ചിട്ടുണ്ട്; ആകെ എത്ര തുക ഇതിനായി ചെലവഴിച്ചു; ഇനി എത്ര തുക ബാക്കിയുണ്ട്; വിശദാംശം ലഭ്യമാക്കുമോ ?
3900.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ.മാരുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും നീക്കി വെച്ച 4 കോടി രൂപ ഉപയോഗിച്ച് അരൂര്‍ മണ്ഡലത്തില്‍ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഇതില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചുവെന്നും ഭരണാനുമതി ലഭിച്ച പ്രവൃത്തികളില്‍ ഏതെല്ലാം പ്രവൃത്തികള്‍ ടെണ്ടര്‍ നടപടി ആയെന്നും വിശദമാക്കാമോ?
3901.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഹോമിയോപ്പതി ആശുപത്രികൾ വികസിപ്പിക്കുന്നതിനും ചികിത്സ മെച്ചപ്പെടുത്തുന്നതിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
3902.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ചികിത്സയും പ്രതിരോധവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രത്യേക ആരോഗ്യ പരിശോധന പദ്ധതി ആരംഭിച്ചിട്ടുണ്ടോ; ജീവിതശൈലി രോഗങ്ങളെക്കുറിച്ചും അതിലേക്ക് നയിക്കുന്ന കാരണങ്ങളെക്കുറിച്ചും വിവരശേഖരണവും പഠനങ്ങളും നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് ആരോഗ്യരംഗത്തെ ഗവേഷണം ശക്തമാക്കാന്‍ പ്രത്യേക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇതിനായി പ്രത്യേക കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?
3903.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം നിയാേജക മണ്ഡലത്തില്‍ ആരാേഗ്യ മേഖലയില്‍ നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്താെക്കെയാണെന്ന് വിശദമാക്കാമാേ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഫണ്ട് ഉപയാേഗിച്ചാണെന്നും ഏതാെക്കെ ആരാേഗ്യ സ്ഥാപനങ്ങളിലാണെന്നും ഏത് ഏജന്‍സികളാണ് നിര്‍വ്വഹണം നടത്തുന്നതെന്നും ടി പ്രവര്‍ത്തനങ്ങളുടെ നിലവിലെ പുരാേഗതി എന്താണെന്നും വിശദമാക്കാമാേ?
3904.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വകുപ്പിന്റെ സ്വയംഭരണ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള മലമ്പുഴ, പള്ളുരുത്തി, ഉദുമ, മുട്ടത്തറ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന നേഴ്സിംഗ് കോളേജുകളിൽ ബി.എസ്.സി. നേഴ്സിംഗ് സീറ്റ് വ‍ർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് വകുപ്പിലെ സി3/20/2019 ഫയലിൽ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?
3905.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്ന പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
3906.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളില്‍ ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് വിവിധ സേവനങ്ങള്‍ക്കായി ക്യൂ ഒഴിവാക്കിക്കൊണ്ടുള്ള അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിവിധ സേവനങ്ങള്‍ക്കായി ക്യൂ ഒഴിവാക്കിക്കൊണ്ടുള്ള അറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധന നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പരിശോധന നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
3907.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം വിക്ടോറിയ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള കിഫ്ബി പദ്ധതിയുടെ രൂപകല്പന പൂര്‍ത്തിയായിട്ടുണ്ടോ; കിഫ്ബിയില്‍ നിന്നും സാമ്പത്തിക അനുമതി ലഭ്യമാക്കുന്നതിനായി സ്വീകരിച്ച് വരുന്ന നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി സംബന്ധിച്ച തുടര്‍ നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിച്ച് പ്രവൃത്തി ടെണ്ടര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
3908.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളേജാക്കാനുള്ള കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേരളം അപേക്ഷ നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഏതൊക്കെ ജില്ലകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച മാനദണ്ഡം എന്താണെന്ന് വിശദീകരിക്കാമോ; കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഇക്കാര്യത്തില്‍ ലഭ്യമാകുമോ എന്ന് വിശദീകരിക്കാമോ?
3909.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് മെഡിക്കൽ കോളേജ് പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിൽ ഏതൊക്കെ ഡിപ്പാർട്ടുമെന്റുകളാണ് പ്രസ്തുത മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്നതെന്നും രോഗ നിർണ്ണയത്തിനും മറ്റ് ചികിത്സാ സ്വകര്യങ്ങൾക്കുമായി എന്തെല്ലാം ഉപകരണങ്ങളും സംവിധാനങ്ങളുമാണ് ഇവിടെ ലഭ്യമായിട്ടുള്ളതെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത മെഡിക്കൽ കോളേജിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഇല്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത മെഡിക്കൽ കോളേജിൽ അനുവദിച്ച സ്ഥിരം തസ്തികകൾ എത്ര; തസ്തികകൾ തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ; അനുവദിച്ച തസ്തികകളിലേക്കെല്ലാം ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
3910.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഗ്യാസ്ട്രോ എന്ററോളജി, യൂറോളജി വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ ഒഴിവുണ്ടോ; എങ്കില്‍ എത്രയെന്നും, ഒഴിവ് നിലവില്‍ വന്ന തീയതി ഉള്‍പ്പെടെ വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;
( സി )
തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് ഡോക്ടര്‍മാരുടെ തസ്തികകള്‍ ഷിഫ്റ്റ് ചെയ്തിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെയെന്നും പ്രസ്തുത തസ്തികകള്‍ പുനഃസ്ഥാപിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ;
( ഡി )
തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ജനറല്‍ സര്‍ജറി വിഭാഗത്തില്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ തസ്തിക നിലവിലില്ലാത്തത് മൂലം രോഗികള്‍ക്ക് മികച്ച ചികിത്സ കിട്ടാത്ത സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ഇ )
തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ മെഡിക്കൽ റിക്കാര്‍ഡ്സ് ലൈബ്രറി വിഭാഗത്തിൽ അനുവദനീയമായ തസ്തികയും നിലവിലുള്ള ജീവനക്കാരുടെ എണ്ണവും വെളിപ്പെടുത്തുമോ?
മെഡിക്കൽ കോളേജ് ആശുപത്രികളിൽ ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്താന്‍ നടപടി
3911.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ആധുനിക ചികിത്സാസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും, നിലവിലുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, പ്രധാന ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
3912.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന യുനാനി ഡിസ്പെന്‍സറികള്‍ എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
എത്ര യൂനാനി ആശുപത്രികളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
കേരളത്തില്‍ എവിടെയെല്ലാമാണ് യുനാനി മെഡിക്കല്‍ കോളേജുകള്‍ ഉള്ളത്;
( ഡി )
എല്ലാ ജില്ലകളിലും ഓരോ യുനാനി ആശുപത്രികളെങ്കിലും തുടങ്ങുന്നതിന് പദ്ധതിയുണ്ടോ?
3913.
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കൽ കോളേജുകളിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുന്ന രോഗികൾക്ക് അടിയന്തരമായി സീനിയര്‍ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നി​ല്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( ബി )
അത്യാഹിത വിഭാഗത്തിൽ എത്തിക്കുന്ന രോഗികൾക്ക് അടിയന്തരമായി മുതിർന്ന ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
അത്യാഹിത വിഭാഗങ്ങൾ രോഗി സൗഹൃദമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
3914.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ആധുനിക സൗകര്യത്തോടു കൂടിയ ട്രോമ കെയര്‍ കെട്ടിടം, തീപൊള്ളേറ്റ് വരുന്നവര്‍ക്കുള്ള ബേണ്‍ യൂണിറ്റ് എന്നിവ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
( ബി )
എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; ഹൃദയാഘാതവുമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി പോലുള്ള സൗകര്യങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കാന്‍ കാര്‍ഡിയാക് കാത്ത് ലാബ് സൗകര്യം വിപുലീകരിക്കുന്നതിന് വേണ്ട സൗകര്യങ്ങളും ജീവനക്കാരെയും ലഭ്യമാക്കാന്‍ ഇത് വരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
കിഫ്ബി മുഖേന നിര്‍മ്മിക്കുന്ന തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യലിറ്റി ബ്ലോക്കിന്റെയും മാതൃ-ശിശു കേന്ദ്രത്തിന്റെയും നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദീകരിക്കാമോ;
( ഡി )
മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ ബ്ലോക്ക് നിര്‍മ്മിക്കുന്നതിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന് ആദ്യ ഘട്ടത്തില്‍ എത്ര തുകയാണ് അനുവദിച്ച് നല്‍കിയത് എന്നും രണ്ടാം ഘട്ടത്തില്‍ ഈ പ്രവൃത്തിക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന് തുക അനുവദിച്ചിട്ടുണ്ടോ എന്നും തുക അനുവദിച്ചിട്ടുണ്ടെങ്കില്‍ എത്ര എന്നും വ്യക്തമാക്കാമോ?
3915.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇ-ഹെല്‍ത്ത് പദ്ധതിയിലൂടെ ഓണ്‍ലൈനായി ഒ.പി ടിക്കറ്റും അപ്പോയിന്റ്മെന്റും എടുക്കുവാന്‍ കഴിയുന്ന സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( സി )
ഇല്ലെങ്കില്‍ ഇത് എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് വെളിപ്പെടുത്തുമോ;
( ഡി )
ഏതൊക്കെ മെഡിക്കല്‍ കോളേജുകളില്‍ ഈ സംവിധാനം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
3916.
ശ്രീ . സണ്ണി ജോസഫ്
ശ്രീ എം വിൻസെൻറ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഒ.പി. വിഭാഗവും കാഷ്വാലിറ്റികളും കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;എങ്കിൽ അതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
മെഡിക്കൽ കോളേജിലെ ഉൾപ്പെടെയുള്ള കാഷ്വാലിറ്റികളിൽ മുതിർന്ന ഡോക്ടർമാരുടെ സേവനം ഷിഫ്റ്റ് അടിസ്ഥാനത്തിൽ ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ ?
3917.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സേവന ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതി ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
അത്യാഹിത വിഭാഗങ്ങളെ രോഗീ സൗഹൃദമാക്കുന്നതിന് ഊന്നല്‍ നല്‍കി സേവന ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ആദ്യ ഘട്ടമായി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( സി )
ഇതിനായി നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കാമോ; അസിസ്റ്റന്റ് പ്രൊഫസര്‍ റാങ്കില്‍ കുറയാത്ത സീനിയര്‍ ഡോക്ടറുടെ സേവനം അത്യാഹിത വിഭാഗങ്ങളില്‍ ഉറപ്പാക്കാന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം;
( ഡി )
ഏതെല്ലാം മെഡിക്കല്‍ കോളേജുകളില്‍ ഇത് നടപ്പാക്കി എന്നും അതിന്റെ മോണിറ്ററിംഗ് നടത്തുന്നതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ; ഇവ നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ആരൊക്കെയാണ് എന്ന് വ്യക്തമാക്കാമോ;
( ഇ )
ഈ പദ്ധതി അനുസരിച്ചു് ഡ്യൂട്ടിക്ക് ഹാജരാകാത്തവര്‍ ഉണ്ടോ; ഹാജരാകാത്ത ഡോക്ടര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?
3918.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി. മുഖാന്തിരം വയനാട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ 2016 ജൂണ്‍ 1 മുതല്‍ 2022 മെയ് 31 വരെ എത്ര സ്റ്റാഫ് നഴ്സുമാര്‍ക്ക് നിയമനം നല്കിയെന്ന് അറിയിക്കാമോ;
( ബി )
വയനാട് ജില്ലയില്‍ സ്റ്റാഫ് നഴ്സിന്റെ ഒഴിവുകള്‍ എത്ര; വ്യക്തമാക്കാമോ?
3919.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ സര്‍ക്കാര്‍ ആയൂര്‍വേദാശുപത്രികള്‍ എത്ര ; ആകെ കിടക്കകളുടെ എണ്ണം എത്രയെന്ന് വിശദമാക്കാമാേ;
( ബി )
പ്രസ്തുത ആശുപത്രികളില്‍ ഉള്ള ആകെ തെറാപ്പിസ്റ്റുകളുടെ എണ്ണം എത്രയെന്ന് വിശദമാക്കാമാേ;
( സി )
നിലവിലുള്ള തെറാപ്പിസ്റ്റുകളെ കാെണ്ട് രാേഗീപരിചരണം സുഗമമായി നടത്താന്‍ കഴിയുമാേ; ഇല്ലെങ്കില്‍ കൂടുതൽ തെറാപ്പിസ്റ്റുകളെ നിയമിക്കുന്ന കാര്യം പരിഗണനയിലുണ്ടാേ?
3920.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍. എച്ച്. എം. ന്റെ കീഴിൽ വിവിധ ആശുപത്രികളിലേക്ക് കോൺട്രാക്ട് ആയി നിയമിക്കുന്ന ജീവനക്കാർക്ക് എത്ര ദിവസമാണ് ലീവ് അനുവദിക്കുന്നത്; ലീവ് അനുവദിക്കുന്നതിനുള്ള മാനദണ്ഡമെന്താണ്; ലീവ് അനുവദിക്കുകയും തിരികെ ജോലിയിൽ പ്രവേശിക്കാൻ പറയുന്ന ദിവസം കൃത്യമായി ജോലിയിൽ പ്രവേശിക്കാതിരിക്കുകയും ചെയ്യുന്ന ജീവനക്കാർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
എന്‍. എച്ച്. എം. ന്റെ കീഴിൽ ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്ന ഏതെങ്കിലും ജീവനക്കാർക്ക് ദീർഘകാല ലീവ് അനുവദിച്ചിട്ടുണ്ടോ; ലീവ് അപേക്ഷിച്ചതിന്റെ കാരണം വ്യക്തമാക്കാമോ; ലീവ് അനുവദിച്ചുവെങ്കിൽ ഏതു മാനദണ്ഡത്തിലാണ് എന്ന് വ്യക്തമാക്കാമോ; അനുവദിച്ച ലീവ് കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ടോ; എങ്കിൽ എവിടെയാണ് ജോലിയിൽ പ്രവേശിച്ചത്;
( സി )
കൃത്യസമയത്ത് ജോലിയിൽ തിരികെ പ്രവേശിച്ചിട്ടില്ലെങ്കിൽ പ്രവേശിക്കാത്തവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; കൃത്യസമയത്ത് ജോലിയിൽ പ്രവേശിക്കാതിരുന്ന ഉദ്യോഗസ്ഥരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ ഉത്തരവായിട്ടുണ്ടോ; എങ്കിൽ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്; പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ.;
( ഡി )
എന്‍. എച്ച്. എം. ന്റെ കീഴിലുള്ള കോൺട്രാക്ട് വ്യവസ്ഥയിൽ തിരുവനന്തപുരം ജില്ലയിൽ പി.ആര്‍.ഒ. തസ്തികയിൽ 2022 ഏപ്രിൽ 02 നു കരാർ കാലാവധി നീട്ടി നൽകിയ ഉദ്യോഗസ്ഥർ ആരൊക്കെയാണെന്ന് വ്യക്തമാക്കാമോ ; എങ്കിൽ ഏതു സ്ഥാപനത്തിലാണ് ജോലി നൽകിയത്; കരാർ കാലാവധി നീട്ടി നൽകിയില്ലെങ്കിൽ ജോലിയിൽ നിന്നും പിരിച്ചു വിട്ടതാണോ എന്ന് വ്യക്തമാക്കാമോ; ജോലിയിൽ നിന്നും പിരിച്ചു വിട്ടില്ലായെങ്കിൽ കരാർ നീട്ടി നൽകാത്ത ജീവനക്കാർക്ക് പിന്നീട് ഏതു മാനദണ്ഡം പ്രകാരമാണ് നിയമനം നൽകുന്നത്;
( ഇ )
ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിലെ എന്‍. എച്ച്. എം. സ്റ്റാഫ്‌ നേഴ്സുമാർക്ക് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ എത്രപേർക്ക് ലീവ് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ലീവ് അനുവദിച്ചുവെങ്കിൽ ഏതു മാനദണ്ഡത്തിലാണ് എന്ന് വ്യക്തമാക്കാമോ; ലീവ് അനുവദിച്ചില്ലായെങ്കിൽ ഏതു മാനദണ്ഡത്തിലാണ് എന്ന് വ്യക്തമാക്കാമോ?
3921.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ് അനുമതിക്കായി ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ലഭിക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ വളരെയധികം കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കാമോ;
( ബി )
ഏത് കാലയളവ് വരെയുള്ള അപേക്ഷകള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
നിലവിൽ എത്ര അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ടെന്ന വിവരം നല്‍കാമോ;
( ഡി )
അനുമതി ലഭിക്കാനുള്ള അപേക്ഷകളിന്മേല്‍ സത്വര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ?
3922.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ആശുപത്രി അറ്റന്‍ഡര്‍ ഗ്രേ‍ഡ് II ഒഴിവുകള്‍ നികത്തുന്നതിനായി ജില്ലയിലെ പാര്‍ട്ട് ടൈം, കണ്ടിൻജന്റ് ജീവനക്കാരുടെ ലിസ്റ്റ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നോ;
( ബി )
അപ്രകാരം ആവശ്യപ്പെട്ട ലിസ്റ്റ് ലഭ്യമായതെന്നാണ് ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഈ ലിസ്റ്റില്‍ നിന്നും നാളിതുവരെയായി എത്ര പേര്‍ക്കാണ് നിയമനം നല്‍കിയതെന്നും നല്‍കിയില്ലായെങ്കില്‍ അതിന്റെ കാരണവും വിശദമാക്കുമോ;
( ഡി )
ഈ വിഷയവുമായി ബന്ധപ്പെട്ട നടപ്പുഫയലിന്റെയും കുറിപ്പ് ഫയലിന്റെയും പകര്‍പ്പ് ലഭ്യമാക്കുമോ;
( ഇ )
അറ്റന്‍ഡര്‍ ഗ്രേഡ് II ന്റെ ലിസ്റ്റ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ലഭ്യമായതിനുശേഷവും സീനിയോരിറ്റിയും ചട്ടങ്ങളും‍ ലംഘിച്ച് പുറംവാതില്‍ നിയമനം നല്‍കുന്നതിനായി പ്രസ്തുത ലിസ്റ്റില്‍ നിന്നും നിയമനം നടത്താതിരുന്നതായുള്ള ആരോപണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോ; വിശദാംശം ലഭ്യമാക്കുമോ?
3923.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ വിവിധ വിഭാഗത്തില്‍ എത്ര അംഗീകൃത തസ്തികകളാണ് നിലവിലുള്ളതെന്ന് തസ്തിക തിരിച്ചുള്ള കണക്ക് വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത സ്ഥാപനത്തില്‍ നിലവില്‍ ഏതെല്ലാം തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളതെന്നും, ഒഴിവുകള്‍ നികത്താത്തതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കാമോ;
( സി )
ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ ദിവസേന ചികിത്സക്കായി ശരാശരി എത്ര പേര്‍ വന്നുപോകുന്നുണ്ടെന്നും, ഐ.പി. വിഭാഗത്തില്‍ എത്ര പേരാണ് ചികിത്സ തേടുന്നതെന്നും വ്യക്തമാക്കാമോ; ഇവിടെ ഏതെല്ലാം സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
3924.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ നിലവിലുള്ള സർക്കാർ ചികിത്സാകേന്ദ്രങ്ങൾ ഏതെല്ലാമാണ്; നഗരസഭ/പഞ്ചായത്ത്‌ തിരിച്ച് വിശദമാക്കാമോ ;
( ബി )
ഈ ചികിത്സാ കേന്ദ്രങ്ങളിൽ നിലവിലുള്ള സ്ഥിരം തസ്തികകളും എന്‍.എച്ച്.എം മുഖേനയുള്ളവയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയുള്ളവയും അടക്കമുള്ള കോൺട്രാക്ട്, താത്‌കാലിക തസ്തികകളും ചികിത്സാ കേന്ദ്രങ്ങൾ തിരിച്ചു വിശദമാക്കാമോ;
( സി )
മേൽപ്പറഞ്ഞ സ്ഥിരം, കോൺട്രാക്ട്, താൽക്കാലിക തസ്തികകളിൽ ഏതെല്ലാം തസ്തികകളിൽ ജീവനക്കാർ ജോലിചെയ്യുന്നുണ്ടെന്നും ഏതെല്ലാം തസ്തികകൾ ജീവനക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുകയാണെന്നും ഏതെല്ലാം തസ്തികകളിലെ ജീവനക്കാർ അവധിയിലാണെന്നും ചികിത്സാ കേന്ദ്രങ്ങൾ തിരിച്ചു വിശദീകരിക്കാമോ?
3925.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പില്‍ ക്ലാര്‍ക്കുമാരുടെ തസ്തികയില്ലാത്ത എത്ര ആരോഗ്യ സ്ഥാപനങ്ങളാണുള്ളതെന്ന വിവരങ്ങള്‍ ആരോഗ്യ സ്ഥാപനങ്ങളുടെ പേരും ജില്ലയും തിരിച്ച് വ്യക്തമാക്കാമോ; ക്ലാര്‍ക്കുമാര്‍ ഇല്ലാത്ത സ്ഥാപനങ്ങളില്‍ തസ്തിക സൃഷ്ടിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
ലോ സെക്രട്ടറി & ട്രഷററുടെ തസ്തികയില്ലാത്ത താലൂക്ക് ആസ്ഥാന ആശുപത്രികള്‍ എത്ര; അവയുടെ പേരു വിവരങ്ങള്‍ ജില്ല തിരിച്ച് വിശദമാക്കാമോ; മേല്‍ സ്ഥാപനങ്ങളില്‍ ലോ സെക്രട്ടറി & ട്രഷറര്‍ തസ്തിക സൃഷ്ടിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
ഹെഡ് ക്ലര്‍ക്ക്, ജൂനിയര്‍ സൂപ്രണ്ട് എന്നീ തസ്തികകള്‍ ഇല്ലാത്ത താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ പ്രസ്തുത തസ്തികകള്‍ സൃഷ്ടിക്കുന്ന വിഷയം പരിഗണിക്കുമോ; അറിയിക്കാമോ?
3926.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൂപ്രണ്ട് തസ്തിക ഒഴിഞ്ഞു കിടക്കുന്ന താലൂക്ക് ആശുപത്രികള്‍ ഏതെല്ലാം ;
( ബി )
സൂപ്രണ്ടുമാര്‍ ഇല്ലാത്ത താലൂക്ക് ആശുപത്രികളില്‍ എന്നത്തേക്ക് സൂപ്രണ്ടുമാരെ നിയമിക്കുവാന്‍ സാധിക്കും; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3927.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ ജില്ലയിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികയിൽ എത്ര ഒഴിവുകൾ നിലവിൽ ഉണ്ടെന്ന് അറിയിക്കാമോ;
( ബി )
അടുത്ത 3 വർഷത്തിനുള്ളിൽ തൃശൂർ ജില്ലയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകൾ അറിയിക്കാമോ?
സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലെ വിവിധ തസ്തികകള്‍
3928.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ അനസ്തേഷ്യ ടെക്നീഷ്യൻ, തിയേറ്റർ മെക്കാനിക്ക്, ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ എന്നീ തസ്തികകളുടെ എണ്ണം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്താണെന്ന് വ്യക്തമാക്കാമോ; ആശുപത്രി, തസ്തിക എന്നിവയുടെ ഇനം തിരിച്ചുള്ള പട്ടിക ലഭ്യമാക്കാമോ;
( ബി )
കോഴിക്കോട്, മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജുകളില്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും അനുവദിക്കപ്പെട്ട തസ്തികകള്‍ എത്ര വീതമാണ്; വിശദാംശം നല്‍കുമോ;
( സി )
കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളേജുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
3929.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള കിഫ്ബി പദ്ധതിക്ക് ഗൃഹ ത്രീസ്റ്റാര്‍ റേറ്റിംഗ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; കിഫ്ബിയില്‍ നിന്നും സാമ്പത്തിക അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ എപ്രകാരമാണ് പുരോഗമിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിച്ച് പ്രവൃത്തി ടെണ്ടര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദ വിവരം ലഭ്യമാക്കുമോ?
3930.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ സർക്കാര്‍/എന്‍.ആര്‍.എച്ച്.എം. ഹോമിയോ ഡിസ്പെൻസറികളില്ലാത്ത എത്ര പഞ്ചായത്തുകൾ ഉണ്ടെന്ന് വിശദമാക്കുമോ;
( ബി )
കൊണ്ടോട്ടി മണ്ഡലത്തിലെ മുതുവല്ലൂർ ഗ്രാമപഞ്ചായത്തിൽ ഹോമിയോ ഡിസ്പെൻസറി തുടങ്ങണമെന്ന ആവശ്യത്തിന്മേൽ ഏതെങ്കിലും ഉത്തരവ് ഉണ്ടായിരുന്നുവോ; എങ്കിൽ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പഞ്ചായത്തിൽ ഇത് തുടങ്ങാത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ;
( ഡി )
മുതവല്ലൂരിൽ ഹോമിയോ ഡിസ്പെൻസറി തുടങ്ങുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
3931.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിൽ മരുന്ന് സംഭരണശാല സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മരുന്നു സംഭരണശാല സെൻട്രൽ വെയർഹൗസ് കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
സ്വകാര്യ കെട്ടിടത്തിന് വാടകയിനത്തിൽ ഇതുവരെ നൽകിയ തുക എത്ര, വാടക കരാർ ഏതുവർഷം വരെയാണ്, കരാർ പുതുക്കി നൽകിയിട്ടുണ്ടോ?
3932.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രോളിംഗ് കാലയളവില്‍ അന്യ സംസ്ഥാനത്ത് നിന്നും രാസവസ്തുക്കള്‍ ചേര്‍ത്തതും, പഴകിയതുമായ മത്സ്യങ്ങള്‍ എത്താതിരിക്കുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ മുന്‍കരുതലുകളാണ് എടുത്തിട്ടുള്ളത് എന്ന് വിശദമാക്കാമോ?
3933.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി മണ്ഡലത്തിലെ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുള്ള എന്തൊക്കെ ഫയലുകള്‍ ആണ് ആരോഗ്യ വകുപ്പിന്റെ പരിഗണനയിലുള്ളത്; ആയത് സംബന്ധിച്ച് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്; ഫയല്‍ നമ്പര്‍ അടക്കം പരാമര്‍ശം വ്യക്തമാക്കാമോ?
3934.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ ചട്ടംചാൽ റ്റാറ്റ കോവി‍‍ഡ് ആശുപത്രിയുടെ സ്ഥലം ആരോഗ്യവകുപ്പിന് കൈമാറി കിട്ടിയിട്ടുണ്ടോ; വിശദാംശങ്ങൾ അറിയിക്കാമോ;
( ബി )
എങ്കിൽ പ്രസ്തുത സ്ഥലം കൈമാറി കിട്ടാൻ വകുപ്പുതല ഭൂമി കൈമാറ്റത്തിനുള്ള അപേക്ഷ നൽകിയിട്ടുണ്ടോ; വിശദാംശങ്ങൾ അറിയിക്കാമോ?
തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിലെ വികസന പ്രവൃത്തികള്‍
3935.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ വിശദവിവരങ്ങളും അടങ്കല്‍ തുകയും ഓരോ പ്രവൃത്തിയും പൂര്‍ത്തിയാക്കുവാന്‍ അനുവദിച്ചിട്ടുള്ള കാലാവധിയും പൂര്‍ത്തിയായ പ്രവൃത്തികളുടെ വിശദവിവരങ്ങളും പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്തതിന്റെ കാരണവും പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ച നടപടികളും അറിയിക്കാമോ;
( ബി )
പുലയനാര്‍കോട്ട ഹൃദ്‌രോഗ ആശുപത്രിയുടെ നവീകരണത്തിനും വികസനത്തിനും സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത ആശുപത്രി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തലത്തിലേക്ക് ഉയര്‍ത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
പാങ്ങപ്പാറ ഐ.എഫ്.എച്ച്.സി.യുടെ വികസനത്തിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ഇ )
തീരദേശ ആരോഗ്യ പരിപാലന കേന്ദ്രമായ വേളി എഫ്.എച്ച്.സി.യുടെ വികസനത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
3936.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ഡിസംബർ മാസം പതിനാലാം തീയതി കോവിഡ് പ്രതിരോധ വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചതിനുശേഷം ശ്രീമതി നസീമ എസ്, കോടിയാട്ട് താഴത്തില്‍ വീട് പനയഞ്ചേരി എന്നയാള്‍ക്ക് കാഴ്ചയ്ക്ക് മങ്ങൽ സംഭവിക്കുകയും, തിരുവനന്തപുരം കണ്ണാശുപത്രിയിൽ ചികിത്സ തേടുകയും ചെയ്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വാക്സിൻ എടുക്കുന്നതിന് മുമ്പ് മറ്റ് അസുഖങ്ങള്‍ ഉണ്ടാകാത്ത വ്യക്തിയാണെന്നതിനാല്‍ വാക്സിനേഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൊല്ലം ഡി‌.എം‌.ഒ. തലത്തില്‍ എന്തെങ്കിലും അന്വേഷണം നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് നല്‍കാമോ;
( സി )
പരസഹായമില്ലാതെ തനിച്ചുതാമസിക്കുന്ന പ്രസ്തുത വ്യക്തിയ്ക്ക് മറ്റ് വരുമാന മാർഗങ്ങൾ ഒന്നും ഇല്ലാത്തതിനാലും സാമ്പത്തികമായി പിന്നോക്കമായതിനാലും സൗജന്യചികിത്സ ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ?
3937.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ നിയോജക മണ്ഡലത്തിലെ ഞാറക്കൽ താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂർത്തീകരിക്കാനുള്ളതെന്ന് വിശദമാക്കാമോ?
3938.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബ്രിഗേഡിന്റെ ഭാഗമായി താൽക്കാലിക ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രത്യേക മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടോ;
( ബി )
കോവിഡ് ബാധിതരായവർക്ക് ഉണ്ടാകുന്ന ഏതെല്ലാം ദീർഘകാല രോഗങ്ങളും ആരോഗ്യ പ്രശ്നങ്ങളുമാണ് സൗജന്യ മെഡിക്കൽ ഇൻഷുറൻസ് സംവിധാനത്തിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
കോവിഡ് ബാധിതരായവർക്ക് ഉണ്ടാകുന്ന ദീർഘകാല രോഗങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും പരിരക്ഷ ഉറപ്പു വരുത്തുന്ന രീതിയിൽ സൗജന്യ മെഡിക്കൽ ഇൻഷുറൻസ് സംവിധാനം പരിഷ്കരിക്കുന്നത് പരിഗണിക്കാമോ?
3939.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ.മാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മാറ്റിവെയ്ക്കപ്പെട്ട തുക വിനിയോഗിച്ച് കാസർഗോഡ് ജില്ലയിൽ ആരോഗ്യരംഗത്ത് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം നിയോജക മണ്ഡലം തിരിച്ച് വിശദമാക്കാമോ?
3940.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം ലഭിക്കുന്നതിന് എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് അറിയിയ്ക്കാമോ;
( ബി )
ഇപ്രകാരം ലഭിച്ച അപേക്ഷകളില്‍ എത്ര അപേക്ഷകള്‍ പരിഗണിച്ച് ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും എത്ര അപേക്ഷകള്‍ നിരസിച്ചിട്ടുണ്ടെന്നും അറിയിയ്ക്കാമോ; നിരസിക്കാനുള്ള കാരണങ്ങള്‍ വ്യക്തമാക്കാമോ;
( സി )
നിരസിക്കപ്പെട്ട അപേക്ഷകള്‍ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എത്ര അപ്പീല്‍ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; പ്രസ്തുത അപേക്ഷകളില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ?
3941.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ലാബ് ടെക‍്നീഷ്യന്‍ ഗ്രേഡ് II തസ്തികയിലേയ്ക്കുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത് എപ്പോഴാണ്; പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്; എത്ര ഒഴിവുകള്‍ നിലവിലുണ്ട്;
( ബി )
പ്രസ്തുത തസ്തിക സൃഷ്ടിക്കുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര തസ്തിക സൃഷ്ടിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?
3942.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ നിലവിലുള്ള കോഴ്സുകള്‍ ഏതൊക്കെയാണ്;
( ബി )
പ്രസ്തുത കോളേജില്‍ പുതിയ കോഴ്സുകള്‍ തുടങ്ങുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
അവിടെ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
3943.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റിന് കീഴിൽ നടത്തിവരുന്ന ഡിപ്ലോമ ഇൻ ഡെന്റൽ ഓപ്പറേറ്റിങ് അസിസ്റ്റന്റ് എന്ന കോഴ്സ് സംസ്ഥാനത്ത് ഏതെല്ലാം സ്ഥാപനങ്ങളിൽ നടത്തുന്നുവെന്ന് വിശദമാക്കാമോ ;
( ബി )
പ്രസ്തുത കോഴ്സിന് സംസ്ഥാനത്ത് മൊത്തം എത്ര സീറ്റുകളാണ് നിലവിലുള്ളതെന്നും, കോഴ്സ് പൂര്‍ത്തിയായവർക്ക് ജോലി ലഭിക്കുന്നതിനായി സംസ്ഥാനത്ത് എത്ര തസ്തികകളാണ് നിലവിലുള്ളതെന്നും അവ എവിടെയെല്ലാമാണെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത യോഗ്യതയുടെ അടിസ്ഥാനത്തിൽ സർക്കാർ സ്ഥാപനങ്ങളിലുള്ള തസ്തികകൾക്ക് ആനുപാതികമായി സ്വകാര്യ ഡെന്റൽ കോളേജുകളിലും മറ്റും ഈ തസ്തിക നിർബന്ധമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ ;
( ഡി )
പ്രസ്തുത യോഗ്യതയുടെ അടിസ്ഥാനത്തിൽ നിലവിലുള്ള തസ്തികകളിലേക്ക് അവസാനമായി പി.എസ്.സി. വഴി നിയമനം നടത്തിയതെപ്പോഴാണ് എന്ന്‌ അറിയിക്കാമോ ;
( ഇ )
പ്രസ്തുത യോഗ്യത നേടിയതിന് ശേഷം തൊഴിൽരഹിതരായുള്ളവർക്ക് നിയമന ലഭ്യത ഉറപ്പ് വരുത്തുന്നതിന് നിലവിൽ ഒഴിവുള്ള എല്ലാ തസ്തികളിലേക്കും പി.എസ്.സി. മുഖേന നിയമനം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ ?
3944.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ നഴ്സിംഗ്, ഫാര്‍മസി എന്നീ കോളേജ് അധ്യാപകര്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ് എന്നിവരുടെ വര്‍ഗ്ഗീകരണവും തുടര്‍ ആഗിരണ നടപടികളും പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കുന്ന മെഡിസെപ് പദ്ധതി കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ എല്ലാ ജീവനക്കാര്‍ക്കും നടപ്പിലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
3945.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രോഫറ്റിക് മെഡിസിന്‍ സംബന്ധിച്ച് ബഹു. കേരളാ ഹൈക്കോടതിയുടെ വിധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആയുഷിന്റെ പരിധിയില്‍ ഉൾപ്പെട്ടിട്ടില്ലാത്ത ഈ വൈദ്യശാഖയുടെ അംഗീകാരം സംബന്ധിച്ച് ആരെങ്കിലും സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടോ;;
( സി )
എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3946.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
19.02.2021 ലെ 52/2021 നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ആയുഷ് വകുപ്പിൽ ഹോമിയോപ്പതി വിഭാഗത്തിന് അനുവദിച്ച 30 മെഡിക്കൽ ഓഫീസർ തസ്തികകൾ നിലവിൽ വന്നിട്ടുണ്ടോ;
( ബി )
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പുകൾക്ക് കീഴിലുള്ള ഡിസ്പെൻസറികൾ ആയുഷ് വകുപ്പ് ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുന്നതിലേക്കായിട്ടാണോ പ്രസ്തുത തസ്തികകൾ അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
എങ്കിൽ മേൽപ്പറഞ്ഞ ഡിസ്പെൻസറികൾ ആയുഷ് വകുപ്പിന് കീഴിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഈ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുമോ?
3947.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ഹോംകോ-യില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച എന്തൊക്കെ നിര്‍മ്മാണ പ്രവൃത്തികളാണ് നടന്നുവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികള്‍ നിലച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് എത്ര രൂപയാണ് ചെലവഴിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?
3948.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ പരിയാരം ഗവ. ആയുര്‍വേദ കോളേജില്‍ നിലവില്‍ നടന്നു വരുന്ന പ്രധാന പ്രവൃത്തികളുടെ വിശദാംശം നല്‍കുമോ;
( ബി )
2022-23 വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ പരിയാരം ഗവ. ആയുര്‍വേദ കോളേജിലെ പദ്ധതികള്‍ ഏതൊക്കെയാണ് ;
( സി )
പ്രസ്തുത പദ്ധതികള്‍ക്കുള്ള പ്രൊപ്പോസല്‍ സമര്‍പ്പിച്ച് ഭരണാനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ ?
3949.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നഗരസഭയുടെ കീഴിലെ കോട്ടക്കല്‍ ഗവ: ആയുര്‍വേദ ഡിസ്പെന്‍സറി വികസനത്തിനായി സ്വകാര്യ വ്യക്തി നല്‍കിയ 30 സെന്‍റ് സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസല്‍ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടറേറ്റില്‍ ലഭ്യമായിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രൊപ്പോസലിന്മേല്‍ ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; ആയത് സംബന്ധിച്ചുള്ള ഫയലിന്റെ മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കുമോ;
( സി )
ഡിസ്പെന്‍സറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
3950.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് മണ്ഡലത്തില്‍ മംഗലപുരം സിദ്ധ ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നതിന് 2020-21 ബഡ്ജറ്റില്‍ നിന്നും 60 ലക്ഷം രൂപ അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ആരോഗ്യവകുപ്പിന്റെ പരിഗണനയ്ക്കായി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
3951.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രതിമാസം ശരാശരി എത്ര രൂപയുടെ അലോപ്പതി മരുന്നുകള്‍ വിപണനം ചെയ്യുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് കണക്കാക്കിയിട്ടുള്ളത്;
( ബി )
സംസ്ഥാനത്തെ മരുന്നു വില്പനയ്ക്ക് ആനുപാതികമായി ഗുണനിലവാര പരിശോധന നടക്കുന്നില്ലെന്നുള്ള വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ;
( സി )
ജി.എസ്.ടി ഏര്‍പ്പെടുത്തിയതോടെ ഇതര സംസ്ഥാന വിതരണക്കാരില്‍ നിന്നും നേരിട്ട് വില്‍പ്പനകേന്ദ്രങ്ങളില്‍ എത്തുന്ന മരുന്നുകളും പരിശോധിക്കപ്പെടുന്നില്ലെന്നുള്ള വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ ?
3952.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ക്ക് കോവിഡ് മഹാമാരികാലത്ത് മൊറോട്ടോറിയം അനുവദിച്ചിരുന്നോ;
( ബി )
എങ്കില്‍ എത്ര കാലത്തേക്കായിരുന്നു മൊറോട്ടോറിയം അനുവദിച്ചത്;
( സി )
വായ്പ എടുത്തിട്ടുള്ളവര്‍ക്ക് നേരത്തെ അനുവദിച്ച മൊറോട്ടോറിയം പിന്‍വലിച്ചതായും കുടിശ്ശിക എത്രയും വേഗം അടച്ചുതീര്‍ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അറിയിപ്പ് നല്‍കിയിട്ടുണ്ടോ ; എങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ?
3953.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്വാസകിരണം പദ്ധതി പ്രകാരമുള്ള ധനസഹായം മാസങ്ങളായി ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രതിമാസ ധനസഹായം എത്ര രൂപയാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത തുക വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ അപേക്ഷകള്‍ സ്വീകരിക്കുന്നത് ഓണ്‍ലൈന്‍ മുഖേനയാണോയെന്ന് വ്യക്തമാക്കാമോ; ആയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്ന ധനസഹായം തുടര്‍ന്നും ലഭിക്കുന്നതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെന്തെല്ലാമാണെന്ന് വിശദമാക്കാമോ?
3954.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ചാത്തന്നൂർ മണ്ഡലത്തിലെ അങ്കണവാടികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എത്ര രൂപ വിനിയോഗിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
ചായം പദ്ധതിയിൽ ചാത്തന്നൂർ മണ്ഡലത്തിലെ ഏതെങ്കിലും അങ്കണവാടികളെ ഉൾപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ അവ ഏതെല്ലാമെന്ന് വിശദമാക്കാമോ?
3955.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന അങ്കണവാടികളില്‍ കെട്ടിടം ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് സ്വന്തം കെട്ടിടവും അടിസ്ഥാന സൗകര്യവും ഒരുക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
സ്വന്തമായി കെട്ടിടം ഇല്ലാത്ത എത്ര അങ്കണവാടികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വിശദമാക്കാമോ;
( സി )
ഭക്ഷ്യവസ്തുക്കള്‍ അങ്കണവാടിയില്‍ സൂക്ഷിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ എല്ലാ അംഗന്‍വാടിയിലും സജ്ജമാണോ; വിശദമാക്കാമോ?
3956.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കണവാടികളിലേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ ഇപ്പോള്‍ ഏത് ഏജന്‍സി വഴിയാണ് വിതരണം നടത്തി വരുന്നത്;
( ബി )
കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസെെറ്റികള്‍ വഴി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകള്‍ നിലവിലുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
3957.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് മണ്ഡലത്തില്‍ മാതൃക അങ്കണവാടികള്‍ സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?
3958.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തില്‍ എത്ര അങ്കണവാടികള്‍ക്കാണ് സ്വന്തമായി കെട്ടിടം ഇല്ലാത്തതെന്നും അവ ഏതെല്ലാം എന്നും വ്യക്തമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൂഞ്ഞാർ മണ്ഡലത്തിലെ അങ്കണവാടികളുടെ നവീകരണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;
( സി )
മണ്ഡലത്തിലെ ഏതെല്ലാം അങ്കണവാടികളെയാണ് ചായം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും എന്തെല്ലാം പ്രവർത്തികളാണ് ഇതുവഴി നടപ്പാക്കുന്നതെന്നും വിശദമാക്കുമോ?
3959.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വന്തമായി കെട്ടിടം ഇല്ലാത്ത അങ്കണവാടികള്‍ എത്ര; സ്ഥലം ഉണ്ടെങ്കിലും കെട്ടിടം ഇല്ലാതെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവ എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സ്വന്തമായി ഭൂമിയുള്ളതും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ അങ്കണവാടികള്‍ക്ക് സ്ഥല വിസ്തീണ്ണം അനുസരിച്ച് കെട്ടിടം നിര്‍മ്മിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ലഭ്യമാക്കാമോ?
3960.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷ ബഡ്ജറ്റില്‍ ആലപ്പുഴ നിയോജക മണ്ഡലത്തിലെ വനിതാ ഹബ്ബ് എന്ന പ്രവൃത്തിക്കായി 20 ശതമാനം തുക വകയിരുത്തിയിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തിക്കായി സ്ഥലം കണ്ടെത്തി നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിക്കായുള്ള ഭരണാനുമതി ലഭ്യമാക്കാന്‍ സ്വീകരിച്ച നടപടികളെ സംബന്ധിച്ച് വിശദമാക്കാമോ ?
3961.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഭൂമി സംഭാവന നല്‍കിയവര്‍ക്ക് അങ്കണവാടിയില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( ബി )
ചവറ ഐ.സി.ഡി.എസ്. പരിധിയില്‍ 2022 മാര്‍ച്ച് വരെ ഭൂമി സംഭാവന നല്‍കിയവരില്‍ എത്ര പേര്‍ അങ്കണവാടികളിലേക്ക് ജോലിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്; എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
അങ്കണവാടികളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
3962.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ സ്വന്തമായി കെട്ടിടമുള്ള അങ്കണവാടികള്‍ എത്ര; അവ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അങ്കണവാടികളില്‍ അറ്റകുറ്റപ്പണി ആവശ്യമുള്ളവ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികള്‍ എത്ര യെന്നും ഏതൊക്കെയെന്നും വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.