UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3608.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കിഫ്ബിയുടെ സഹായത്തോടുകൂടി കായിക രംഗത്ത് നടപ്പിലാക്കിയ അടിസ്ഥാന സൗകര്യവികസനങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ അനുവദിച്ച തുക സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ?
3609.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ വാട്ടര്‍ സ്പോര്‍ട്സും അതിനോടനുബന്ധിച്ച് സ്പോര്‍ട്സ് കോംപ്ലക്സും ഒരുക്കുന്നതിനായി സമര്‍പ്പിച്ച പ്രൊപ്പോസലില്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( ബി )
ഇതുസംബന്ധിച്ച കായിക-യുവജനകാര്യ വകുപ്പിലെ എ1/238/2021-എസ്.വൈ.എ. ഫയലില്‍ കായിക-യുവജനകാര്യ ഡയറക്ടറും കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത റിപ്പോര്‍ട്ടില്‍ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ?
3610.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ തഴക്കര ഗ്രാമ പഞ്ചായത്തിലെ പഴഞ്ചിറ കുളത്തില്‍ നീന്തല്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമാേയെന്നും ആവശ്യമായ തുക അനുവദിക്കുമാേയെന്നും വിശദമാക്കുമാേ?
3611.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ പൂഞ്ഞാര്‍ ഐ.എച്ച്.ആര്‍.ഡി. എഞ്ചിനീയറിംഗ് കോളേജില്‍ നിലവിലുള്ള കളിസ്ഥലം വിപുലീകരിച്ച് ഒരു സ്റ്റാൻഡേര്‍ഡ് ട്രാക്ക് ആന്റ് ഫീല്‍ഡ് നിമ്മിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഖേലോ ഇന്ത്യ പദ്ധതിയിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കളിസ്ഥലം നവീകരിക്കുന്ന പദ്ധതിയിലോ ഉള്‍പ്പെടുത്തി പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
3612.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വൈപ്പിന്‍ ജോഗേര്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ വിഭാവനം ചെയ്തിട്ടുള്ള മാലിപ്പുറം മറൈന്‍ വാക്ക് ഓപ്പണ്‍ ജിം പദ്ധതി നടപ്പിലാക്കുന്നതിനായി സമര്‍പ്പിച്ച നിവേദനത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച കായിക യുവജനകാര്യ (എ) വകുപ്പിലെ എ1/262/2021 നമ്പര്‍ ഫയലില്‍ യുവജനകാര്യ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടില്‍ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ;
( സി )
ഇല്ലെങ്കില്‍ റിപ്പോര്‍ട്ട് എന്നത്തേക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
3613.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ തേഞ്ഞിപ്പാലം പഞ്ചായത്തിലെ മാതപ്പുഴ പാതാര്‍ എന്ന സ്ഥലത്തോ മുന്നിയൂര്‍ പഞ്ചായത്തിലെ കളിയാട്ടമുക്ക് സ്റ്റേഡിയത്തിലോ ഒരു ഓപ്പണ്‍ ജിംനേഷ്യം അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3614.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടില്‍ കാനോയിംഗ്, കയാക്കിംഗ് പരിശീലനത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
വാട്ടര്‍ സ്പോര്‍ട്സിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താന്‍ എന്തെല്ലാം പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കുമോ?
3615.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച മലമ്പുഴ മണ്ഡലത്തിലെ മരുതറാേഡ് പഞ്ചായത്ത് മിനി സ്റ്റേഡിയം നിർമ്മാണ പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമാേ;
( ബി )
ആയത് പ്രകാരം എന്തെല്ലാം സൗകര്യങ്ങളുള്ള സ്റ്റേഡിയമാണ് നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്ന് അറിയിക്കാമാേ?
3616.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം പദ്ധതി പ്രകാരം ഗുരുവായൂര്‍ മണ്ഡലത്തിൽ കളിസ്ഥലങ്ങള്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന പഞ്ചായത്തുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
3617.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തില്‍ തെരഞ്ഞെടുത്ത കളിസ്ഥലങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ പദ്ധതിയുടെ നിലവിലെ അവസ്ഥ വിശദമാക്കുമോ; പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
3618.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയുടെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ ഏതെല്ലാം പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഏത് പഞ്ചായത്തിലാണ് ഈ പദ്ധതി ആദ്യമായി നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കോതമംഗലം മണ്ഡലത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങൾ വിശദമാക്കാമോ; ഇത് എന്നത്തേക്ക് ആരംഭിക്കാൻ കഴിയും എന്ന വ്യക്തമാക്കാമോ?
3619.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മാവേലിക്കര മണ്ഡലത്തിലെ കളിസ്ഥലങ്ങളുടെ വിശദാംശം വ്യക്തമാക്കുമാേ;
( ബി )
പ്രസ്തുത പദ്ധതി ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമാേ?
3620.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ മണ്ഡലത്തിലെ വയക്കര ഹയർ സെക്കന്ററി സ്കൂളിലെ ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് ഈ സാമ്പത്തിക വ‍ർഷം തന്നെ അംഗീകാരം നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാമോ?
3621.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി നഗരസഭ സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നല്‍കിയ റഫറൻസ് നമ്പര്‍ 5924985 പ്രൊപ്പോസലിന്മേല്‍ കായിക വകുപ്പ് സ്വീകരിച്ച നടപടിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കായിക വകുപ്പില്‍ നിലവിലുള്ള ഫയലിന്റെ വിവരങ്ങള്‍ ലഭ്യമാക്കുമോ?
3622.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം സ്റ്റേഡിയം നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഒരു കോടി രൂപ അനുവദിച്ച് നിർമ്മാണം നടക്കുന്ന ഈ സ്റ്റേഡിയത്തിൽ എന്തെല്ലാം നിർമ്മാണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത നിർമ്മാണ പ്രവർത്തനങ്ങളിൽ എന്തെല്ലാം നിർമ്മാണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ഡി )
എത്ര സമയത്തിനകം പൂർത്തീകരിക്കുന്നതിനാണ് കരാറുകാരനുമായി എഗ്രിമെന്റുള്ളത് എന്ന് വിശദമാക്കാമോ;
( ഇ )
സ്റ്റേഡിയം നിർമ്മാണം എന്നത്തേക്ക് പൂർത്തീകരിക്കുവാൻ കഴിയും എന്ന് വിശദമാക്കാമോ?
3623.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 വര്‍ഷത്തെ ബഡ്ജറ്റില്‍ ആനാവൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സ്റ്റേഡിയം നവീകരിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിച്ചിരുന്നോ; എങ്കില്‍ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ; എന്തൊക്കെ ഘടകങ്ങളും സൗകര്യങ്ങളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; പ്രസ്തുത നിര്‍മ്മാണ പ്രവൃത്തിയുടെ ചുമതല ഏത് ഏജന്‍സിയിലാണ് നിക്ഷിപ്തമായിരിക്കുന്നത്; വിശദമാക്കാമോ;
( സി )
ടെഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഈ പ്രവൃത്തി എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയും എന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ അടങ്കലില്‍ നടന്നുവരുന്ന ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയിക്കാമോ; എന്തൊക്കെ ഘടകങ്ങളും സൗകര്യങ്ങളുമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കാമോ?
3624.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ഹോക്കി സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി സ്വീകരിച്ച് വരുന്ന നടപടികൾ എന്തെല്ലാമാണ്; നിർമ്മാണം പുരോഗമിക്കുന്നതും പുതിയതായി അംഗീകാരം ലഭിച്ചതുമായ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ?
3625.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക രംഗത്ത് വലിയ കുതിച്ച് ചാട്ടം നടത്താന്‍ ഉദ്ദേശിച്ച് ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ നിട്ടൂര്‍ സ്റ്റേഡിയം നിര്‍മ്മാണത്തിനായി സമര്‍പ്പിച്ച അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഗണിക്കുന്നുണ്ടോ; അറിയിക്കാമോ?
3626.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർമ്മാണ കരാർ പ്രകാരം പയ്യന്നൂർ മൾട്ടിപർപ്പസ് സ്റ്റേഡിയം നിർമ്മാണത്തിന്റെ പൂർത്തീകരണ തീയതി എന്നാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി തടസ്സപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കരാർ ഏറ്റെടുത്ത കമ്പനി എന്തുകൊണ്ടാണ് നിർമ്മാണ പ്രവൃത്തിയുമായി മുന്നോട്ട് പോകാത്തതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത നിർമ്മാണ പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3627.
ശ്രീ . പി . ഉബൈദുള്ള
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സന്തോഷ് ട്രോഫി ഫുട്ബാൾ മത്സരത്തിൽ വിജയിച്ച കേരള ടീമിന് സർക്കാർ എന്തെല്ലാം പ്രോത്സാഹനമാണ് നൽകിയത്;
( ബി )
സന്തോഷ് ട്രോഫി മത്സരം നടന്ന മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ ടിക്കറ്റ് എടുത്തവർക്കുപോലും ഇരുന്ന് കളി കാണാൻ കഴിഞ്ഞില്ല എന്നത് ഗൗരവമായി കാണുന്നുണ്ടോ;
( സി )
പ്രസ്തുത സ്റ്റേഡിയത്തെ ഇൻഡ്യൻ സൂപ്പർ ലീഗ് വരെ നടത്താൻ കഴിയുന്ന വലിയ ഒരു സ്റ്റേഡിയമായി ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
3628.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം പദ്ധതി പ്രകാരം മലമ്പുഴ മണ്ഡലത്തില്‍ എത്ര കളിസ്ഥലങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമാേ;
( ബി )
പ്രസ്തുത പദ്ധതിയുടെ പുരാേഗതി സംബന്ധിച്ച് വിശദവിവരം ലഭ്യമാക്കാമാേ?
3629.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ഏതെല്ലാം സ്ഥലങ്ങളിലാണ് സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതിയ്ക്കായി വകുപ്പുതലത്തില്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടു എന്നറിയിക്കാമോ;
( സി )
പദ്ധതിക്കായി വിശദമായ ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ; ആയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
പ്രസ്തുത മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളാണ് സ്റ്റേഡിയം നിർമ്മാണ പദ്ധതിയ്ക്കായി സന്നദ്ധത അറിയിച്ച് ഭൂമി നല്‍കാന്‍ തയ്യാറായത് എന്ന് വ്യക്തമാക്കാമോ?
3630.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം പദ്ധതി പ്രകാരം പട്ടാമ്പി നിയോജക മണ്ഡലത്തില്‍ ഏതൊക്കെ സ്റ്റേഡിയങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത് എന്ന് അറിയിക്കാമോ; ഉത്തരവിന്റെ പകര്‍പ്പ് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
3631.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി പ്രകാരം മണലൂര്‍ മണ്ഡലത്തില്‍ എത്ര കളിക്കളങ്ങളാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഏതെല്ലാം സ്ഥലങ്ങളിലാണ് അവ നിര്‍മ്മിക്കുന്നതെന്നും അറിയിക്കാമോ;
( ബി )
മണലൂര്‍ മണ്ഡലത്തില്‍ പ്രസ്തുത പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
ഈ പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് അറിയിക്കാമോ?
3632.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് എന്തൊക്കെ കാര്യങ്ങളാണ് ഇനി ചെയ്യാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
പേരാമ്പ്ര മണ്ഡലത്തിൽ നിലവിൽ ഏതൊക്കെ പഞ്ചായത്തുകൾ ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിയിക്കാമോ?
3633.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക വകുപ്പ് മുഖേന കായംകുളം മണ്ഡലത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഏതൊക്കെയെന്നും അവയുടെ പുരോഗതിയും വിശദമാക്കാമോ?
3634.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ കായിക മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നും എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ;
( ബി )
ഇവയിൽ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ?
3635.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക വകുപ്പിന്റെ കീഴില്‍ ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ നിലവില്‍ എന്തെല്ലാം പ്രവൃത്തികളാണുള്ളത്; ഇവയുടെ പുരോഗതി വ്യക്തമാക്കാമോ?
3636.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷത്തെ ബഡ്ജറ്റില്‍ ആലപ്പുഴ നിയോജക മണ്ഡലത്തില്‍ പ്രഖ്യാപിച്ച ഉദയകുമാര്‍ സ്മാരക വോളിബാള്‍ കോര്‍ട്ട്, യുവഭാരത് സാംസ്കാരിക നിലയവും വോളിബാള്‍ കോര്‍ട്ടും, റോവിംഗ് അക്കാദമി, കോസ്റ്റല്‍ റോവിംഗ് അക്കാദമി എന്നീ പ്രവൃത്തികളുടെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
3637.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കുന്ന കായിക സംഘടനകള്‍ക്ക് ബഡ്ജറ്റ് മുഖേന നടപ്പിലാക്കുന്ന ഗ്രാന്റ് യഥാസമയം നല്‍കുന്നതില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സംഘടനകള്‍ യഥാസമയം രേഖകള്‍ സമര്‍പ്പിച്ചിട്ടും ഗ്രാന്റ് അനുവദിക്കുന്നതില്‍ തടസ്സം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ഇത്തരത്തില്‍ കാലതാമസത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തലത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
3638.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അവരെ കായിക രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനുമുള്ള പദ്ധതികള്‍ തിരുവനന്തപുരം ജില്ലയിലെ ഏതെല്ലാം സ്കൂളുകളിലാണ് നടപ്പാക്കുന്നതെന്ന് വെളിപ്പെടുത്താമോ?
3639.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്ന പദ്ധതി പ്രകാരം കഴിഞ്ഞ ആറ് വര്‍ഷം എത്ര കായികതാരങ്ങള്‍ക്കാണ് ജോലി നല്‍കിയിട്ടുള്ളതെന്ന് കായികതാരങ്ങളുടെ പേര്, വര്‍ഷം, കായിക ഇനം എന്നിവ സഹിതം വ്യക്തമാക്കാമോ;
( ബി )
ഇവര്‍ക്ക് ജോലി നല്‍കുന്നതിന് സ്വീകരിച്ച മാനദണ്ഡം വിശദമാക്കാമോ;
( സി )
ഈ കാലയളവിനുശേഷം അന്തര്‍ദ്ദേശീയ, ദേശീയ, സംസ്ഥാന മേളകളില്‍ മെഡലുകൾ നേടുകയോ പങ്കെടുക്കുകയോ ചെയ്തവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എത്ര പേരെയാണ് പരിഗണിക്കുന്നത്; വിശദാംശം നൽകുമോ;
( ഡി )
മുന്‍കാലങ്ങളില്‍ പരിഗണിച്ച കായിക ഇനങ്ങളെത്തന്നെ പരിഗണിക്കാതെ പരിഗണന കിട്ടാത്ത മറ്റ് കായിക ഇനങ്ങളില്‍ മുന്നേറ്റമുണ്ടാക്കിയവരെ കൂടി പരിഗണിക്കാന്‍ നടപടി സ്വീകരിക്കുമോ?
3640.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ പള്ളിക്കല്‍ എച്ച്.എസ് മെെതാനം നവീകരിക്കുന്നതിനുള്ള നടപടികള്‍ വിശദമാക്കുമാേ?
3641.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക താരങ്ങള്‍ക്ക് ജോലി നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2006 മുതല്‍ എത്ര പേര്‍ക്കാണ് സര്‍ക്കാര്‍ ജോലി നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഇതിനായി റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; എങ്കില്‍ ആയതില്‍ നിന്ന് ഓരോ വിഭാഗത്തിലും ഏത് റാങ്ക് വരെയുള്ളവര്‍ക്കാണ് നിയമനം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
കായിക താരങ്ങള്‍ക്ക് ജോലി നല്‍കുന്നതിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് അംഗീകരിക്കപ്പെട്ട മാനദണ്ഡം വിശദമാക്കാമോ?
3642.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക രംഗത്തെ വിവിധ അസോസിയേഷനുകളെ യോജിപ്പിച്ച് ഒരു കുടക്കീഴില്‍ ഉള്‍പ്പെടുത്തുന്ന പുതിയ പദ്ധതി ആരംഭിക്കുന്നുണ്ടോ;
( ബി )
അങ്ങനെ യോജിപ്പിക്കുന്നതുകൊണ്ട് കായിക രംഗത്ത് ഉണ്ടായേക്കാവുന്ന മാറ്റങ്ങളും നേട്ടങ്ങളും എന്തെല്ലാമാണെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
3643.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ തലത്തില്‍ കായിക പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിന് സംസ്ഥാനത്ത് പുതിയ സ്പോര്‍ട്സ് സ്കൂളുകളോ നിലവിലെ സ്കൂളുകളില്‍ പുതിയ സ്പോര്‍ട്സ് ഡിവിഷനുകളോ സ്പോര്‍ട്സ് അക്കാദമിയോ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് ആകെയുള്ള സ്പോര്‍ട്സ് സ്കൂളുകളുടേയും ഡിവിഷനുകളുടേയും വിവരങ്ങള്‍ അറിയിക്കാമോ; മലപ്പുറം ജില്ലയില്‍ നിലവില്‍ സ്പോര്‍ട്സ് സ്കൂളുകളോ സ്പോര്‍ട്സ് ഡിവിഷനുകളോ സ്പോര്‍ട്സ് അക്കാദമികളോ പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
നിലമ്പൂര്‍ ഗവ. മാനവേദന്‍ വാെക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ പുതിയ സ്പോര്‍ട്സ് ഡിവിഷനോ സ്പോര്‍ട്സ് അക്കാദമിയോ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; പ്രസ്തുത സ്കൂൾ സ്റ്റേഡിയം നിര്‍മ്മാണ ഉദ്ഘാടന വേളയിലെ അന്നത്തെ കായിക മന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കുമോ; വിശദമാക്കാമോ?
3644.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കായിക ക്ഷമതയുള്ള യുവതയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന കിഫ്ബി പദ്ധതികള്‍ ഏതൊക്കെയെന്നും അവയുടെ പുരോഗതിയും വിശദമാക്കാമോ?
3645.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി സ്കൂളുകളില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാമാണ്; വ്യക്തമാക്കാമോ;
( ബി )
പാഠ്യപദ്ധതിയില്‍ കായിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പുതിയതായി ഉള്‍പ്പെടുത്തുന്നതിനായി എന്തെങ്കിലും പ്രത്യേക നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
3646.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്ന പദ്ധതി പ്രകാരം 2016-21 കാലയളവില്‍ എത്ര പേര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജോലി ലഭ്യമാക്കി എന്ന് വ്യക്തമാക്കാമോ;
( ബി )
ഈ കാലയളവില്‍ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ എത്ര കായികതാരങ്ങള്‍ക്ക് തൊഴില്‍ നല്‍കിയെന്നും തൊഴില്‍ ലഭിച്ചവരുടെ പേരുവിവരങ്ങളും സ്ഥാപനങ്ങളുടെ വിശദാംശവും പട്ടികപ്പെടുത്തി ലഭ്യമാക്കാമോ?
3647.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് നൽകിയത് സംബന്ധിച്ച നിയമ നിര്‍മ്മാണം റദ്ദ് ചെയ്യുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; എങ്കില്‍ ആയതിന് ഇടയാക്കിയ സാഹചര്യം വിശദമാക്കാമോ;
( ബി )
വഖഫ് ബോര്‍ഡില്‍ മുസ്ലീങ്ങളല്ലാത്ത എത്ര ഉദ്യോഗസ്ഥരാണ് ജോലി ചെയ്തുവരുന്നതെന്നും ഇവര്‍ ഓരോരുത്തരും ഏതെല്ലാം കാലയളവിലാണ് നിയമിക്കപ്പെട്ടതെന്നും ഓരോരുത്തരുടെയും പേരു വിവരങ്ങളും വിശദമാക്കാമോ?
3648.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വഖഫ് വസ്തുക്കളുടെ വില്പന, ദാനം, ഒത്തുമാറ്റം, പണയപ്പെടുത്തൽ, കൈമാറ്റം എന്നിവ സാധുതയില്ലാത്തതാണോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ വഖഫ് നിയമത്തിലെ ഏത് വകുപ്പുകൾ പ്രകാരമാണിതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിയമത്തിലെ മേൽപ്പറഞ്ഞ വകുപ്പിലെ വ്യവസ്ഥ പ്രകാരം സംസ്ഥാന വഖഫ് ബോർഡുമായി ആലോചിച്ച് 1894 ലെ ലാന്റ് അക്വിസിഷൻ ആക്ട് പ്രകാരം പൊതു കാര്യത്തിനായി ഭൂമി ഏറ്റെടുക്കാൻ വ്യവസ്ഥയുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
എങ്കിൽ വഖഫ് നിയമത്തിലെ മേല്‍പ്പറഞ്ഞ വകുപ്പുകളുടെയും പ്രോവൈസോവിന്റെയും ലാന്റ് അക്വിസിഷൻ ആക്ടിലെ ബന്ധപ്പെട്ട പേജിന്റെയും പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
ഇത്തരത്തിൽ പൊതു കാര്യത്തിനായി ഏതെല്ലാം സ്ഥലങ്ങളിൽ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ; ഏതെല്ലാം കാര്യങ്ങൾക്കായി ഏതെല്ലാം വർഷങ്ങളിലാണ് ഭൂമി ഏറ്റെടുത്തത്;
( എഫ് )
പൊതു കാര്യത്തിനായി വഖഫ് ഭൂമി ഏറ്റെടുക്കുമ്പോൾ പകരം ഭൂമി നൽകണമെന്ന് നിയമമുണ്ടോ; വഖഫ് സ്വത്തുക്കളുടെ കൈമാറ്റം സാധുതയില്ലാത്തതാണെങ്കിൽ പകരം ഭൂമി വാങ്ങി വഖഫ് ഭൂമി കൈമാറുന്നത് നിയമാനുസൃതമാണോ എന്ന് വ്യക്തമാക്കാമോ?
3649.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് അന്യാധീനപ്പെട്ട എത്ര വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
3650.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സി.-ക്ക് വിടുന്നതിന് പകരം വഖഫ് ബോർഡ് നിയമനങ്ങൾക്ക് മാത്രമായി സ്പെഷ്യൽ റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ;
( ബി )
പൊതുമേഖലാ സ്ഥാപനങ്ങളും യൂണിവേഴ്സിറ്റികളും ഉൾപ്പെടെ സംസ്ഥാന സർക്കാർ ഖജനാവിൽ നിന്നും ശമ്പളം നൽകുന്ന നിരവധി സ്ഥാപനങ്ങളിൽ ഇപ്പോഴും നിയമനങ്ങൾ പി.എസ്.സി. മുഖേന അല്ലെന്നിരിക്കെ സംസ്ഥാന വഖഫ് ബോർഡ് നിയമനങ്ങൾ മാത്രം പി.എസ്.സി.-ക്ക് വിടുന്നതിന്റെ സാഹചര്യം വിശദമാക്കാമോ?
3651.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ച് പിടിക്കുന്നതിന് കഴിഞ്ഞ ഒരു വർഷം സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ;
( ബി )
വഖഫ് സ്വത്ത് വകകൾ സംരക്ഷിക്കുന്നതിനായുള്ള വഖഫ് സർവ്വേ നിലവിൽ ഏതുഘട്ടത്തിലാണെന്നും ഇത് എപ്പോൾ പൂർത്തീകരിക്കുമെന്നും വിശദമാക്കുമോ?
3652.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വഖഫ് ബോര്‍‍ഡിന്റെ കോഴിക്കോട് ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ വഖഫ് ഉടമസ്ഥതയിലുള്ള സ്ഥലം നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ആയത് എന്ന് മുതലാണ് വഖഫ് ബോര്‍ഡിന്റെ കൈവശത്തിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
അവിടെ സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; വിശദമാക്കാമോ?
3653.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം-കാസർഗോഡ് റെയിൽ പാതയിലെ വേഗത കൂട്ടുന്നതിനുള്ള നടപടികൾ ദക്ഷിണ റെയിൽവേ ആരംഭിക്കുകയുണ്ടായോ;
( ബി )
സാധ്യമായ സ്ഥലങ്ങളിൽ പരമാവധി നൂറ്റിമുപ്പത് കിലോമീറ്റർ വരെ വേഗത്തിൽ ട്രെയിൻ ഓടിക്കുന്നതിനുള്ള പദ്ധതിയാണോ റെയിൽവേ തയ്യാറാക്കിയിട്ടുള്ളത്;
( സി )
ഈ പദ്ധതിക്കായി എത്ര ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്;
( ഡി )
പ്രസ്തുത പദ്ധതി നിലവിൽ വന്നാൽ തിരുവനന്തപുരം -കാസർഗോഡ് പാതയിലെ ശരാശരി വേഗം മണിക്കൂറിൽ എത്ര കിലോമീറ്റർ ആയി ഉയരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; വിശദാംശം നൽകുമോ?
3654.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരി റെയില്‍ പാതയ്ക്ക് വേണ്ടി ആകെ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി എത്രയെന്നും നാളിതുവരെ ഏറ്റെടുത്ത ഭൂമി എത്രയെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന ഡി.പി.ആര്‍. പ്രകാരമുള്ള എസ്റ്റിമേറ്റ് തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണ ചുമതല ആര്‍ക്കാണെന്നും പദ്ധതി നടപ്പിലാക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നും വിശദമാക്കാമോ?
3655.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ എത്ര റെയില്‍ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിന് കിഫ്ബി അനുമതി നല്‍കിയിട്ടുണ്ട്; വിശദാംശം അറിയിക്കാമോ;
( ബി )
കിഫ്ബി സാമ്പത്തിക അനുമതി നല്‍കിയിട്ടും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തത് കാരണം ഒരു റെയില്‍ ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മ്മാണം പോലും തുടങ്ങാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഈ വിഷയത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കാന്‍ ഉന്നതതല ഇടപെടല്‍ നടത്തുന്നത് പരിഗണിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
3656.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുള്ളിക്കട കോളനി നിവാസികളുടെ പുനരധിവാസത്തിനായി റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭൂമി കൊല്ലം കോർപ്പറേഷന് വിട്ടു നൽകുന്ന കാര്യം സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയവുമായി ചർച്ച നടത്തുന്നതിന് സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഇക്കാര്യത്തിൽ ഊർജ്ജിത നടപടി സ്വീകരിക്കുന്നതിന് തയ്യാറാകുമോ; വിശദാംശം ലഭ്യമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.