|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 5th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2908.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
ആറ് വര്‍ഷക്കാലയളവിനുള്ളില്‍
മത്സ്യഫെഡില്‍ കരാര്‍ ദിവസ വേതന
അടിസ്ഥാനത്തില്‍ എത്ര പേര്‍ക്ക്
തൊഴില്‍ നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
മത്സ്യ
സംഭരണം, വില്‍പ്പന എന്നിവയുമായി
ബന്ധപ്പെട്ട് ഈ കാലയളവില്‍ എത്ര
കോടിയുടെ ക്രമക്കേടുകള്‍
നടത്തിയിട്ടുണ്ടെന്ന് അന്വേഷണം
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
കുറ്റക്കാരായവര്‍ക്കെതിരെ
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
മത്സ്യഫെഡിന്റെ
അന്തിപ്പച്ച പദ്ധതിയുടെ നിലവിലെ
പ്രവര്‍ത്തന പുരോഗതി
എന്താണെന്ന് വിശദമാക്കാമോ;
ഇതുമായി ബന്ധപ്പെട്ട
ക്രമക്കേടുകള്‍ സംബന്ധിച്ച
അന്വേഷണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
2909.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
കടലും തീരപ്രദേശങ്ങളും
പ്ലാസ്റ്റിക്ക്
മാലിന്യവിമുക്തമാക്കി
കടലിന്റെയും കടലാേരത്തിന്റെയും
സ്വാഭാവിക അവസ്ഥ
വീണ്ടെടുക്കുന്നതിനായി പ്രത്യേക
പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കിൽ പ്രസ്തുത പദ്ധതിയുടെ
ലക്ഷ്യങ്ങൾ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി മത്സ്യ സമ്പത്തിന്റെ
സംരക്ഷണവും
മത്സ്യത്തൊഴിലാളികളുടെ
താെഴില്‍സുരക്ഷയും
സാധ്യമാക്കുന്നതിന് എത്രത്താേളം
സഹായകരമാണെന്ന് വിശദമാക്കുമോ?
2910.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
ആറ് സാമ്പത്തിക വർഷങ്ങളിൽ
ധനകാര്യ ഇൻസ്പെക്ഷൻ വിഭാഗം
മത്സ്യബന്ധന വകുപ്പുമായി
ബന്ധപ്പെട്ട് നടത്തിയ
പരിശോധനകളുടെ പ്രധാന
കണ്ടെത്തലുകൾ എന്തൊക്കെയാണ്;
(
ബി )
ഇതിൽ
മത്സ്യഫെഡുമായി ബന്ധപ്പെട്ട
കണ്ടെത്തലുകൾ ഉണ്ടായിരുന്നോ;
ഉണ്ടെങ്കിൽ അതിന്മേൽ നാളിതുവരെ
വകുപ്പ് സ്വീകരിച്ച നടപടികൾ
വ്യക്തമാക്കുമോ?
2911.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചാവക്കാട്
പുത്തന്‍കടപ്പുറത്ത് തീരദേശ
വികസന കോര്‍പ്പറേഷന്‍
നിര്‍മ്മിച്ച സൗരോര്‍ജ്ജ ഫിഷ്
ഡ്രൈയിങ്ങ് യൂണിറ്റിന്റെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
യൂണിറ്റില്‍ മത്സ്യം ശുചിയാക്കി
ഉണക്കിയെടുക്കുന്നതിന്
മത്സ്യതൊഴിലാളികളുടെ യൂണിറ്റ്
ആരംഭിച്ചിരുന്നോ; വിശദവിവരം
അറിയിക്കുമോ?
2912.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
തീരദേശമേഖലകളുടെ പശ്ചാത്തല
വികസന പ്രവര്‍ത്തനങ്ങള്‍ക്കായി
കിഫ്ബി വഴി എത്ര കോടി രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഫിഷറീസ്
വകുപ്പ് വഴി 2016 മുതല്‍ തീരദേശ
വികസനവുമായി ബന്ധപ്പെട്ട് എത്ര
റോഡ് പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
ഇതിനായി എത്ര കോടി രൂപ ഇതുവരെ
ചെലവഴിച്ചിട്ടുണ്ടെന്നും
അറിയിക്കാമോ?
2913.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യഫെഡിലെ
ആകെ ജീവനക്കാരുടെ എണ്ണം
വ്യക്തമാക്കുമോ; അതിൽ എത്ര
സ്ഥിരം ജീവനക്കാർ ഉണ്ടെന്നും,
എത്ര കരാർ ജീവനക്കാർ ഉണ്ടെന്നും
വ്യക്തമാക്കുമോ;
(
ബി )
മത്സ്യഫെഡിൽ
താൽക്കാലിക ജീവനക്കാരെ
നിയമിക്കുന്നതിനുള്ള നടപടിക്രമം
വിശദമാക്കുമോ?
2914.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊല്ലം
ജില്ലയിൽ അന്തിപ്പച്ച എന്ന
പേരിൽ മത്സ്യഫെഡ് ആരംഭിച്ച മീൻ
വിൽപ്പനയിൽ വൻ സാമ്പത്തിക
അഴിമതി നടന്നതായി മത്സ്യഫെഡ്
ഓഡിറ്റ് വിഭാഗം
കണ്ടെത്തുകയുണ്ടായോ;
(
ബി )
ഇതുസംബന്ധിച്ച്
മത്സ്യതൊഴിലാളികൾ പോലീസിൽ പരാതി
നൽകിയിരുന്നോ; ഉണ്ടെങ്കിൽ കേസ്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(
സി )
മത്സ്യം
വില്പനയുമായും വാങ്ങലുമായും
ബന്ധപ്പെട്ട് മറ്റേതെങ്കിലും
സ്ഥലങ്ങളിൽ സമാനമായ അഴിമതികൾ
വകുപ്പ് കണ്ടെത്തുകയുണ്ടായോ;
(
ഡി )
മത്സ്യഫെഡിൽ
രാഷ്ട്രീയ നിയമനം നേടിയ
ജീവനക്കാരാണോ ഈ തട്ടിപ്പുകൾ
നടത്തുന്നതിന് നേതൃത്വം
നൽകിയത്; വിശദാംശം നൽകുമോ?
2915.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യഫെഡിൽ
നടന്ന തട്ടിപ്പിനെക്കുറിച്ച്
സമഗ്ര അന്വേഷണം വേണമെന്ന
ഫിഷറീസ് ഡയറക്ടറുടെ അന്വേഷണ
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കാമോ?
2916.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016
മുതൽ 2021 വരെ മത്സ്യഫെഡ്
ചെയർമാൻ ശമ്പളവും മറ്റ്
അലവൻസുകളും ആയി കൈപ്പറ്റിയ തുക
എത്രയാണെന്ന് വ്യക്തമാക്കുമോ;
(
ബി )
ഈ
കാലയളവിലെ മത്സ്യഫെഡ് ഓഡിറ്റ്
റിപ്പോർട്ടുകളുടെ പകർപ്പ്
ലഭ്യമാക്കുമോ?
2917.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം മത്സ്യഫെഡിന്റെ
ആഭിമുഖ്യത്തിലുള്ള മത്സ്യഫെഡ്
ഔട്ട്‍ലെറ്റുകൾ എവിടെയെല്ലാം
ആരംഭിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
കേടുവരാത്തതും
ഗുണമേന്മയുള്ളതുമായ മത്സ്യങ്ങൾ
മത്സ്യഫെഡ് ഔട്ട്‍ലെറ്റുകൾ വഴി
വിതരണം നടത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(
സി )
മത്സ്യഫെഡ്
കേന്ദ്രങ്ങൾ കൂടുതൽ സ്ഥലങ്ങളിൽ
ആരംഭിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ എവിടെയെല്ലാമാണെന്ന്
അറിയിക്കാമോ?
2918.
ശ്രീമതി.ഉമ
തോമസ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
എം വിൻസെൻറ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യസംഭരണ
വിതരണ കേന്ദ്രമായ കൊല്ലം
ശക്തികുളങ്ങരയിലെ കോമൺ പ്രീ
പ്രോസസിംഗ് സെന്ററിൽ നടന്നതായി
പറയപ്പെടുന്ന തട്ടിപ്പിന്
മത്സ്യ ഇടപാടുകളുടെ മേൽനോട്ട
ചുമതലയുണ്ടായിരുന്ന
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും
ഉണ്ടായ ഗുരുതരമായ വീഴ്ച
കാരണമായിട്ടുണ്ടെന്ന് ഫിഷറീസ്
ഡയറക്ടറുടെ അന്വേഷണ
റിപ്പോർട്ടിൽ
പ്രതിപാദിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
തട്ടിപ്പിൽ താൽക്കാലിക
ജീവനക്കാരനായ അക്കൗണ്ടന്റിനെ
പിരിച്ചുവിടുകയും സ്ഥിരം
ജീവനക്കാരനായ ജൂനിയർ
അസിസ്റ്റന്റിനെ സസ്പെൻഡ്
ചെയ്യുകയും ചെയ്തുകൊണ്ട് അഴിമതി
മൂടിവയ്ക്കുവാനാണ്
ശ്രമിക്കുന്നത് എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഇതിന്
ശക്തിപകരുന്നതാണോ പ്രസ്തുത
റിപ്പോർട്ടിലെ കണ്ടെത്തലുകൾ
എന്ന് വ്യക്തമാക്കുമോ;?
2919.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിൽ എവിടെയെല്ലാമാണ്
മത്സ്യഫെഡ് മത്സ്യമാർക്കറ്റ്
ആരംഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
നിയോജക
മണ്ഡലാടിസ്ഥാനത്തിൽ
മത്സ്യമാർക്കറ്റ്
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ പ്രസ്തുത പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി പ്രകാരം ഒരു
മത്സ്യമാർക്കറ്റിനായി ഏകദേശം
എത്ര തുകയാണ് മത്സ്യഫെഡ്
ചെലവഴിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
മങ്കട
നിയോജക മണ്ഡലത്തിൽ
മത്സ്യമാർക്കറ്റ്
ആരംഭിക്കുന്നതിനായി മത്സ്യഫെഡ്
സ്വീകരിച്ചിട്ടുള്ള നടപടികൾ
വ്യക്തമാക്കുമോ?
2920.
ശ്രീ
എം വിൻസെൻറ്
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അന്തിപച്ച
പദ്ധതിയിലെ അഴിമതി
പുറത്തുവന്നതിനെ തുടർന്ന്
പരിശോധന നടത്തുന്നതിനായി
പ്രത്യേക ഓഡിറ്റ് സംഘത്തെ
നിയോഗിച്ചിട്ടുണ്ടോ; പ്രസ്തുത
ഓഡിറ്റ് നടപടികൾ
ആരംഭിച്ചിട്ടുണ്ടോ; ഓഡിറ്റ്
നടപടികൾ പൂർത്തീകരിച്ച്
റിപ്പോർട്ട് എന്നത്തേക്ക്
സമർപ്പിക്കുവാൻ കഴിയും എന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
അഴിമതിയിൽ ഉൾപ്പെട്ട
മുഴുവനാളുകളെയും നിയമത്തിന്
മുൻപിൽ കൊണ്ടുവരുന്നതിന്
ഓഡിറ്റ് നടപടികൾ പര്യാപ്തമാണോ;
മത്സ്യഫെഡിലെ അഴിമതി
സംബന്ധിച്ച് വകുപ്പുതല അന്വേഷണം
നടത്തുവാൻ തയ്യാറാകുമോ;
വിശദാംശം നൽകുമോ;
(
സി )
മത്സ്യഫെഡില്‍
കോടിക്കണക്കിന് രൂപയുടെ
ഇടപാടുകൾ കൈകാര്യം
ചെയ്യുന്നതിന് താൽക്കാലിക
ജീവനക്കാരെ
ചുമതലപ്പെടുത്തുന്നതിലൂടെ
അഴിമതി നടക്കുന്ന സാഹചര്യം
ഒഴിവാക്കുന്നതിന് എന്തെല്ലാം
നടപടികൾ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
2921.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
റോജി എം. ജോൺ
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യസമ്പത്തിന്റെ സുസ്ഥിരത
ഉറപ്പുവരുത്താന്‍ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
മത്സ്യലഭ്യത ഉറപ്പുവരുത്താൻ
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
2922.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ
എം വിൻസെൻറ്
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യം
സംസ്ക്കരിച്ച് മൂല്യവര്‍ദ്ധിത
ഉല്പന്നമാക്കി മാറ്റി പുത്തന്‍
സാങ്കേതിക വിദ്യയുടെ
സഹായത്തോടെ വില്‍ക്കുന്നതിലൂടെ
മത്സ്യമേഖലയ്ക്ക് വരുമാന
വര്‍ദ്ധനവ് ലഭിക്കുന്നതിന്
സാഹചര്യം ഒരുക്കിയിട്ടുണ്ടോ;
(
ബി )
മത്സ്യത്തൊഴിലാളി
വനിതകള്‍ക്ക് ആ മേഖലയില്‍ പുതിയ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
അന്തിപ്പച്ച
എന്ന പേരില്‍ മായം ചേര്‍ക്കാത്ത
മത്സ്യം വിതരണം ചെയ്യുന്നതിന്
നിലവില്‍ എവിടെയൊക്കെയാണ്
സംവിധാനം ഒരുക്കിയിട്ടുളളത്?;
(
ഡി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി പാവപ്പെട്ട
മത്സ്യത്തൊഴിലാളി സ്ത്രീകളെ
മറയാക്കി വ്യാപകമായ
ക്രമക്കേടുകൾ നടത്തുന്നു എന്ന
ആക്ഷേപം ഗൗരവത്തോടെ
കാണുന്നുണ്ടോയെന്ന് അറിയിക്കുമോ
?
2923.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ജനങ്ങൾക്ക് ഗുണനിലവാരമുള്ള
പച്ചമത്സ്യം ലഭ്യമാക്കുന്നതിന്
ആവിഷ്കരിച്ച പദ്ധതികൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
മൂല്യവര്‍ദ്ധിതോല്പന്നങ്ങളിലൂടെ
മത്സ്യത്തൊഴിലാളികളുടെ വരുമാന
വര്‍ദ്ധനവ്
സാധ്യമാക്കുന്നതിനുള്ള
പദ്ധതികള്‍ ഉണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
വിവിധ
ജില്ലകളിലെ മത്സ്യ
മാര്‍ക്കറ്റുകളുടെ
നവീകരണത്തിനും
ശുചിത്വമുറപ്പാക്കാനും
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികളുടെ വിശദാംശങ്ങൾ
നൽകാമോ?
2924.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവില്‍ ദൈനംദിന ആവശ്യത്തിന്
വേണ്ടുന്ന മത്സ്യത്തിന്റെ അളവും
സംസ്ഥാനത്ത് നിന്നുള്ള മത്സ്യ
ലഭ്യതയുടെ അളവും എത്രയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇതര
സംസ്ഥാനങ്ങളില്‍ നിന്നും ദിനം
പ്രതി കേരളത്തില്‍ എത്തുന്ന
മത്സ്യത്തിന്റെ അളവ്
എത്രയെന്നും ഇത്തരത്തില്‍
സംസ്ഥാനത്ത് എത്തുന്ന
മത്സ്യങ്ങളിലെ മായം ചേര്‍ക്കല്‍
തടയുവാന്‍ ഫിഷറീസ് വകുപ്പ്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്നും
വ്യക്തമാക്കുമോ;
(
സി )
ഇത്തരത്തില്‍
മായം ചേര്‍ക്കലുമായി
ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍
വന്നതിനുശേഷം നാളിതുവരെ എത്ര
തോതിലുള്ള മത്സ്യം
നശിപ്പിച്ചുവെന്നും എത്ര
കേസുകള്‍ രജിസ്റ്റര്‍ ചെയ്ത്
എത്ര പേര്‍ക്കെതിരെ നിയമ നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(
ഡി )
സംസ്ഥാനത്ത്
മത്സ്യ ഉപഭോഗത്തിനനുസൃതമായി
മത്സ്യ ഉല്‍പാദനം
നടത്തുവാനുതകുന്ന പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ മത്സ്യ ഉപഭോഗത്തിലും
ലഭ്യതയിലും സംസ്ഥാനം എപ്പോള്‍
സ്വയം പര്യാപ്തത കൈവരിക്കും
എന്നാണ് കരുതുന്നത്; വിശദാംശം
വ്യക്തമാക്കുമോ?
2925.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ട്രോളിംഗ്
നിരോധന സമയത്ത് മത്സ്യ സമ്പത്ത്
ഫലപ്രദമായി
വര്‍ദ്ധിക്കുന്നുണ്ടോ എന്ന്
ശാസ്ത്രീയ പഠനം
നടത്തിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
2926.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഓരോവർഷം കഴിയുന്തോറും
മത്സ്യലഭ്യതയിൽ
ഇടിവുണ്ടാകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
2019-20,
2020-21, 2021-22 എന്നീ
വർഷങ്ങളിൽ സംസ്ഥാനത്തുനിന്നും
എത്ര ടൺ മത്സ്യമാണ് ലഭിച്ചത്;
വ്യക്തമാക്കുമോ;
(
സി )
ഇതര
സംസ്ഥാനങ്ങളിൽ നിന്നുള്ള
മത്സ്യബന്ധന ബോട്ടുകൾ കേരള
തീരത്തെ ചെറുമീനുകളെയടക്കം
പിടിച്ച് മത്സ്യസമ്പത്തിന്
ശോഷണം നടത്തുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഇത് തടയാൻ എന്തൊക്കെ
നടപടികൾ സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
2927.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഓണ്‍ലൈന്‍
മത്സ്യവിപണി
പ്രോത്സാഹിപ്പിക്കുന്നതിനും
മെച്ചപ്പെടുത്തുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
വിശദമാക്കാമോ;
(
ബി )
തുറമുഖങ്ങളില്‍
നിന്നും മത്സ്യം വാങ്ങി
വിപണിയില്‍ എത്തിക്കുന്നതിന്
മത്സ്യതൊഴിലാളി സ്ത്രീകള്‍ക്കു
വേണ്ടി നടപ്പിലാക്കുന്ന
പദ്ധതികള്‍ വിശദമാക്കാമോ?
2928.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യവിപണന
സംസ്കരണ മേഖലകളില്‍ ജോലി
ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍
നേരിടുന്ന പ്രശ്നങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
മത്സ്യവിപണന
മാര്‍ക്കറ്റുകള്‍ കൂടുതല്‍
സ്ത്രീ സൗഹൃദമാക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
2929.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മണ്ണെണ്ണയുടെ
വില ഉയരുന്നതും ലഭ്യത കുറവും
മൂലം മത്സ്യബന്ധനത്തിനായി
മണ്ണെണ്ണ വാങ്ങി
മത്സ്യത്തൊഴിലാളികള്‍
കടക്കെണിയില്‍പ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കൂടുതൽ
വില നല്‍കി മണ്ണെണ്ണ വാങ്ങി
മത്സ്യബന്ധനം നടത്തിയാലും
ഇതിന്റെ നേട്ടം
തൊഴിലാളികള്‍ക്ക്
ലഭിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
പ്രശ്നം പരിഹരിക്കുന്നതിന്
ലെെസന്‍സികളെ ഉപയോഗിച്ച്
മണ്ണെണ്ണ വിതരണം നടത്തുന്നത്
ഒഴിവാക്കി മത്സ്യഫെഡ് മുഖേന
കുറഞ്ഞ വിലയ്ക്ക് മണ്ണെണ്ണ
വിതരണം നടത്താന്‍ നടപടി
സ്വീകരിക്കുമോ?
2930.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ കെ വിജയൻ
ശ്രീമതി
സി. കെ. ആശ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
വിവിധ ഫിഷിങ് ഹാർബറുകളുടെയും
തുറമുഖങ്ങളുടെയും
നിർമ്മാണവുമായി ബന്ധപ്പെട്ട്
തൊഴിലും ഉപജീവന സൗകര്യങ്ങളും
ആവാസ വ്യവസ്ഥയും നഷ്ടപ്പെടുന്ന
മത്സ്യതൊഴിലാളികളുടെ
പുനരധിവാസത്തിന് വേണ്ടിയുള്ള
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ഇത്തരം
നിർമ്മാണത്തിന് സ്ഥലം
വിട്ടുകൊടുത്തിട്ടുള്ളവരുടെ
ഉപജീവന മാർഗ്ഗം
ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള
വ്യവസ്ഥ തുറമുഖ നിർമ്മാണ കരാറിൽ
ഉൾപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
തുറമുഖ
നിർമ്മാണത്തിന് സ്ഥലം
വിട്ടുകൊടുത്തിട്ടുള്ള
മത്സ്യത്തൊഴിലാളികളെ പുനർഗേഹം
പദ്ധതിയില്‍
ഉൾപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
2931.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആറാട്ടുപുഴ,
തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ
സുനാമികോളനികള്‍
അഭിമുഖീകരിക്കുന്ന
പ്രശ്‌നങ്ങള്‍ സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഈ
കോളനികളുടെ പുനരുദ്ധാരണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഇതിനായി
പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ
ചുമതലപ്പെടുത്തുന്ന കാര്യം
പരിഗണിക്കുമോ?
2932.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യത്തൊഴിലാളികളുടെ
മക്കളുടെ വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍ കാലോചിതമായി
പരിഷ്ക്കരിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
മത്സ്യത്തൊഴിലാളികളുടെ
മക്കളുടെ പഠനവുമായി
ബന്ധപ്പെട്ട് നല്‍കുന്ന ലംപ്സം
ഗ്രാന്റ് യഥാസമയം നല്‍കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ?
2933.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ
എം രാജഗോപാലൻ
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാരകരോഗം
ബാധിച്ച മത്സ്യതൊഴിലാളികള്‍ക്ക്
അഞ്ച് വര്‍ഷത്തെ തുടര്‍ചികിത്സാ
സഹായം ഉറപ്പുവരുത്തുന്നതിനായി
പ്രത്യേക ചികിത്സാ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത പദ്ധതി പ്രകാരം
ഏതെല്ലാം രോഗങ്ങള്‍ക്ക് എത്ര
തുക വരെ സഹായം ലഭിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ; പദ്ധതി പ്രകാരം
മത്സ്യതൊഴിലാളികള്‍ക്കും
അനുബന്ധ തൊഴിലാളികള്‍ക്കും
ഒരുപോലെ സഹായം ലഭ്യമാകുമോ;
വിശദാംശങ്ങള്‍ നല്‍കുമോ;
(
സി )
മത്സ്യതൊഴിലാളി
അനുബന്ധ തൊഴിലാളി അപകട
ഇന്‍ഷ്വറന്‍സ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇന്‍ഷ്വറന്‍സ് തുകയില്‍
വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ;
(
ഡി )
മത്സ്യതൊഴിലാളികള്‍
മരണപ്പെട്ടാല്‍ കുടുംബത്തിന്
ലഭിക്കേണ്ട നഷ്ടപരിഹാരം യഥാസമയം
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
2934.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രകൃതി
ദുരന്തങ്ങള്‍ ഏറെ ബാധിക്കുന്ന
മത്സ്യത്തൊഴിലാളി കുടുംബങ്ങളെ
സംരക്ഷിക്കുന്നതിന് സമഗ്രമായ
ഒരു ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പിലാക്കുവാൻ നടപടികള്‍
സ്വീകരിക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ അനുബന്ധ
തൊഴിലാളികളെയും
തീരദേശവാസികളെയുംകൂടി
ഉള്‍പ്പെടുത്തുവാനുള്ള
നടപടികള്‍ സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
2935.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
പൊഴിയൂര്‍ തീരദേശത്തെ
വീടില്ലാത്ത
മത്സ്യത്തൊഴിലാളികള്‍ക്കായി
രണ്ടാംഘട്ട ഭവന പദ്ധതിയിൽ
ഉൾപ്പെടുത്തി എന്തെങ്കിലും
നടപടി സ്വീകരിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കാമോ?
2936.
ശ്രീമതി.ഉമ
തോമസ്
ശ്രീ
എം വിൻസെൻറ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭവനരഹിതരായ എത്ര
മത്സ്യത്തൊഴിലാളി കുടുംബങ്ങൾ
ഉണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍
വ്യക്തമാക്കുമോ;
(
ബി )
തീര
ശോഷണം മൂലം ഭവനരഹിതരായ
മത്സ്യത്തൊഴിലാളികളെ
പുനരധിവസിപ്പിക്കാനുള്ള
പദ്ധതികൾ സമയബന്ധിതമായി
പൂർത്തീകരിക്കുവാൻ
സാധിക്കാത്തതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ കാരണം വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്തെ
ഭവന രഹിതരായ മുഴുവൻ
മത്സ്യത്തൊഴിലാളികൾക്കും
അനുയോജ്യമായ വാസഗൃഹം
നിർമ്മിച്ച് നൽകുന്നതിന്
അടിയന്തര നടപടി സ്വീകരിക്കുമോ;
വിശദാംശം നൽകുമോ?
2937.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
എൻ എ നെല്ലിക്കുന്ന്
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ട്രോളിംഗ് നിരോധനത്തെ തുടർന്ന്
വരുമാനം നിലച്ച മത്സ്യതൊഴിലാളി
കുടുംബങ്ങളുടെ ആശങ്ക
അകറ്റുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഇവർക്കായി
സൗജന്യ ചികിത്സാ പദ്ധതി
നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
ട്രോളിംഗ്
നിരോധനത്തെ തുടർന്ന് ഏറെ
ദുരിതത്തിലായ
മത്സ്യതൊഴിലാളികൾക്ക്
സാമ്പത്തിക സഹായം അനുവദിക്കുവാൻ
നടപടി സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
2938.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുനര്‍ഗേഹം
പദ്ധതി പ്രകാരം എത്ര
കുടുംബങ്ങള്‍ക്ക് ഭവനം
നിർമ്മിച്ച്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; പ്രസ്തുത
പദ്ധതിക്കായി ചെലവഴിച്ച തുക
വ്യക്തമാക്കുമോ?
2939.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീമതി
കെ.കെ.രമ
ശ്രീ
എം വിൻസെൻറ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ട്രോളിംഗ്
നിരോധനകാലത്ത്
മത്സ്യത്തൊഴിലാളികൾക്കും
അനുബന്ധ തൊഴിലാളികൾക്കും
ആശ്വാസമായി നിശ്ചിത തുക നൽകാൻ
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ ആയതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
(
ബി )
കോവിഡ്,
ലോക്ക്ഡൗൺ, ഇന്ധന വിലവർദ്ധനവ്
അടക്കമുള്ള
പ്രതിസന്ധികളിൽപ്പെട്ട് ഉപജീവനം
പ്രതിസന്ധിയിലായ
മത്സ്യത്തൊഴിലാളികൾക്ക്
പ്രത്യേക ആശ്വാസ പദ്ധതികൾ
പ്രഖ്യാപിച്ച് നടപ്പിലാക്കാനും
നിലവിൽ പ്രഖ്യാപിച്ച പദ്ധതികൾ
സമയബന്ധിതമായി
പൂർത്തീകരിക്കാനും നടപടികൾ
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
2940.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യ വിപണന മേഖലയില്‍
ഏർപ്പെട്ടിരിക്കുന്ന
തൊഴിലാളികള്‍ക്കായി ഏതെങ്കിലും
തരത്തിലുള്ള സഹായ പദ്ധതികള്‍
നിലവിലുണ്ടോയെന്നും
മത്സ്യത്തൊഴിലാളി എന്ന
നിര്‍വ്വചനത്തില്‍ അവര്‍
ഉള്‍പ്പെടുന്നുണ്ടോയെന്നും
അറിയിക്കുമോ ;
(
ബി )
മത്സ്യ
വ്യാപാരത്തില്‍
ഏര്‍പ്പെടുന്നവര്‍ക്ക്
രജിസ്ട്രേഷനോ ലൈസന്‍സോ
ആവശ്യമുണ്ടോ എന്ന്
വ്യക്തമാക്കുമോ?
2941.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ട്രോളിങ് നിരോധനത്തെത്തുടർന്ന്
പ്രതിസന്ധിയിലായിരിക്കുന്ന
മത്സ്യത്തൊഴിലാളികൾക്ക് പലിശ
രഹിത വായ്പ അനുവദിക്കുന്ന
കാര്യം സർക്കാർ പരിഗണിക്കുമോ;
(
ബി )
ഡീസൽ,
വല, റോപ്, എൻജിൻ ഓയിൽ
തുടങ്ങിയവയുടെ വില
കുതിച്ചുയരുന്ന സാഹചര്യത്തിൽ
മത്സ്യബന്ധന മേഖല നേരിടുന്ന
ഇത്തരം പ്രതിസന്ധികൾ
പരിഹരിക്കാൻ സർക്കാർ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
2942.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ട്രോളിംഗ്
നിരോധനം മൂലം തൊഴില്‍
നഷ്ടപ്പെടുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക് ഈ
കാലയളവില്‍ എന്തെല്ലാം
ആനുകൂല്യങ്ങളാണ് നല്‍കുന്നത്
എന്ന് വ്യക്തമാക്കുമോ?
2943.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുനര്‍ഗേഹം
പദ്ധതിയുടെ ഭാഗമായി നടത്തിയ
സര്‍വ്വേ പ്രകാരം കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തില്‍ മാറ്റി
പാര്‍പ്പിക്കുന്ന കുടുംബങ്ങള്‍
എത്രയെന്ന് പഞ്ചായത്ത്
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കുടുംബങ്ങളില്‍ മാറി
താമസിക്കാന്‍ സമ്മതം
പ്രകടിപ്പിച്ചിട്ടുള്ളതും
പുനര്‍ഗേഹം പദ്ധതിയില്‍ അപേക്ഷ
സമര്‍പ്പിച്ചിട്ടുള്ളതും
ജില്ലാതല അപ്രൂവല്‍
കമ്മിറ്റിയുടെ അംഗീകാരം
ലഭിച്ചതുമായ കുടുംബങ്ങള്‍
എത്രയെന്നും അവരെ മാറ്റി
പാര്‍പ്പിക്കാന്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയെന്നും വിശദമാക്കാമോ;
(
സി )
ബാക്കിയുള്ള
കുടുംബങ്ങളെ മാറ്റി
പാര്‍പ്പിക്കുന്നതിനായി നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
സ്വീകരിച്ചിട്ടുള്ള നടപടി
എന്തെന്ന് വ്യക്തമാക്കാമോ?
2944.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തിലെ കീരംപാറ
പുന്നേക്കാട് മൾട്ടിസ്പീഷിസ്
ഇക്കോഹാച്ചറിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി )
നിലവിൽ
എത്ര തുകയുടെ എന്തെല്ലാം വികസന
പ്രവർത്തനങ്ങളാണ് പ്രസ്തുത
ഹാച്ചറിയിൽ നടന്നുവരുന്നതെന്ന്
വിശദമാക്കാമോ;
(
സി )
നിലവിൽ
പ്രസ്തുത ഹാച്ചറിയിൽ
നടന്നുവരുന്ന വികസന
പ്രവർത്തനങ്ങളിൽ എന്തെല്ലാം
പ്രവൃത്തികൾ
പൂർത്തീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പുതിയ
വികസന പ്രവർത്തനങ്ങൾ
എന്തെല്ലാമാണ്
നടപ്പിലാക്കുന്നതെന്നും ഇതിനായി
എത്ര തുകയുടെ ഭരണാനുമതി
ലഭ്യമായിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
ഇ )
പുതിയ
ഭരണാനുമതി ലഭിച്ചിട്ടുള്ള
പ്രവർത്തികളുടെ നിർമ്മാണ
പ്രവർത്തനങ്ങൾ എന്നത്തേക്ക്
ആരംഭിക്കുവാൻ കഴിയുമെന്നും
എന്തെല്ലാം നിർമ്മാണ
പ്രവർത്തനങ്ങളാണ്
നടത്തുന്നതെന്നും വിശദമാക്കാമോ?
2945.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തിലെ പുത്തന്‍കടപ്പുറം
ഫിഷ്‍ലാന്റിംഗ് സെന്ററിന്റെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
ബി )
പുത്തന്‍കടപ്പുറം
ഫിഷ്‍ലാന്റിംഗ് സെന്ററിലെ
യൂട്ടിലിറ്റി സെന്റര്‍
വർഷങ്ങള്‍ക്ക് മുന്‍പ് തകർന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
യൂട്ടിലിറ്റി സെന്ററിന്റെ
കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍
കടല്‍ക്കരയില്‍ നിന്നും
മാറ്റുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ഡി )
പുത്തന്‍കടപ്പുറം
ഫിഷ്‍ലാന്റിംഗ് സെന്ററിനെ മിനി
ഹാർബറായി ഉയര്‍ത്തുന്നതിനുള്ള
നിർദ്ദേശത്തിന്മേൽ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
2946.
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ
കെ ആൻസലൻ
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലോക
വ്യാപാര സംഘടനയുടെ
പന്ത്രണ്ടാമത് മന്ത്രിതല
യോഗത്തിലെ കരട് രൂപരേഖയില്‍
സുസ്ഥിര കടല്‍ വിഭവ വിനിയോഗം
ഉറപ്പാക്കാനെന്ന പേരിൽ
മത്സ്യത്തൊഴിലാളികള്‍ക്ക് അംഗ
രാജ്യങ്ങള്‍ നല്‍കുന്ന
സബ്സിഡിയും സാമ്പത്തിക
ആനുകൂല്യവും
നിര്‍ത്തലാക്കണമെന്ന
നിര്‍ദ്ദേശം മുന്നോട്ട്
വച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(
ബി )
ചെറുകിട
മത്സ്യത്തൊഴിലാളികളെ സാരമായി
ബാധിക്കുന്ന പ്രസ്തുത
നിര്‍ദ്ദേശത്തോട്
സര്‍ക്കാരിന്റെ സമീപനം
എന്താണെന്ന് അറിയിക്കാമോ;
(
സി )
ലോക
വ്യാപാര സംഘടനയുടെ പ്രസ്തുത
നിര്‍ദ്ദേശം സംബന്ധിച്ച്
കേന്ദ്ര സര്‍ക്കാരിന്റെ
നിലപാടിനെക്കുറിച്ച് അറിവുണ്ടോ;
എങ്കിൽ വിശദമാക്കുമോ?
2947.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍
മത്സ്യ ലഭ്യതയില്‍
വലിയതോതിലുള്ള കുറവ്
വന്നിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ കാരണം എന്തെന്ന്
കണ്ടെത്താന്‍ പഠനം
നടത്തുകയുണ്ടായോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
മത്സ്യ
ലഭ്യതയിലെ കുറവ് മൂലമുണ്ടായ
പ്രതിസന്ധി പരിഹരിക്കുന്നതിനും
കടലിലെ മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
2948.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
എം വിൻസെൻറ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഴക്കെടുതിയും
മത്സ്യ ദൗർലഭ്യവും ഇന്ധന വില
വർധനവും ഉൾപ്പെടെയുള്ള
പ്രതിസന്ധികൾ ഉപജീവനമാർഗ്ഗം
മുടക്കിയതോടെ
മത്സ്യത്തൊഴിലാളികൾ കടുത്ത
പ്രതിസന്ധിയിൽ ആയിരിക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
പെർമിറ്റുള്ള
വള്ളങ്ങൾക്ക് സബ്സിഡി നിരക്കിൽ
ഒരു മാസത്തേക്ക് ലഭിക്കുന്ന
മണ്ണെണ്ണ ഒരാഴ്ച കടലിൽ പോകാൻ
പോലും തികയുകയില്ല എന്ന വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ സബ്സിഡി നിരക്കിൽ കൂടുതൽ
മണ്ണെണ്ണ അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
സി )
കേരളത്തിലെ
ബോട്ടുകളിലൂടെ ഡീസൽ ഇനത്തിൽ
സംസ്ഥാനത്തിന് പ്രതിദിനം വലിയ
നികുതി വരുമാനം ഉണ്ടായിട്ടും
മത്സ്യബന്ധനമേഖലയ്ക്ക് അയൽ
സംസ്ഥാനങ്ങളുടെ മാതൃകയിൽ ഡീസൽ
സബ്സിഡി നൽകുവാൻ
തയ്യാറാകാത്തതിന്റെ കാരണം
വ്യക്തമാക്കുമോ; ഡീസൽ സബ്സിഡി
അനുവദിക്കാൻ അടിയന്തര നടപടി
സ്വീകരിക്കുമോ ;
(
ഡി )
സംസ്ഥാനത്തെ
ബോട്ടുകൾക്കുള്ള ലൈസൻസ് ഫീസ്
അയൽ സംസ്ഥാനങ്ങളിൽ
ഈടാക്കുന്നതിനേക്കാൾ വളരെ
ഉയർന്നതാണെന്ന കാര്യം
ഗൗരവത്തോടെ കാണുന്നുണ്ടോ;
എങ്കിൽ ലൈസൻസ് ഫീസ്
കുറയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ വ്യക്തമാക്കുമോ?
2949.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ട്രോളിംഗ്
നിരോധന കാലത്ത് പരമ്പരാഗത
വള്ളങ്ങള്‍ പ്രത്യേകിച്ച്
ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ വലിയ
തോതില്‍ ചെറുമത്സ്യങ്ങളെ
പിടിച്ച് വളത്തിനും മറ്റുമായി
ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് തടയാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
2950.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുൻ
സർക്കാരിന്റേയും ഈ
സർക്കാരിന്റെയും കാലത്ത്
മത്സ്യബന്ധന മേഖലക്കായി
നടപ്പിലാക്കിയ പദ്ധതികൾ
ഏതൊക്കെയാണെന്നും ഇതുമായി
ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക്
ചെലവഴിച്ച തുക എത്രയാണെന്നും
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
സമുദ്രസുരക്ഷയ്ക്കായി
മുൻ സർക്കാരിന്റേയും ഈ
സർക്കാരിന്റെയും കാലത്ത്
നടത്തിയ പ്രവർത്തനങ്ങൾ
ഏതൊക്കെയാണെന്നും ഇതിനായി
ചെലവഴിച്ച തുക എത്രയാണെന്നും
മണ്ഡലം തിരിച്ച് അറിയിക്കുമോ;
(
സി )
മത്സ്യത്തൊഴിലാളികളുടെ
അടിസ്ഥാന സൗകര്യങ്ങൾക്കായി മുൻ
സർക്കാരിന്റേയും ഈ
സർക്കാരിന്റെയും കാലത്ത്
ആവിഷ്കരിച്ച പദ്ധതികൾ
ഏതൊക്കെയാണെന്നും അതിനായി
ചെലവഴിച്ച തുക
എത്രയാണെന്നുമുള്ള വിവരം മണ്ഡലം
തിരിച്ച് ലഭ്യമാക്കാമോ?
2951.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യസമ്പത്ത്
കൊള്ളയടിക്കുവാനും അവ
മത്സ്യതൊഴിലാളികൾക്ക്
ലഭ്യമല്ലാതാക്കുവാനുമായി
പ്രവർത്തിയ്ക്കുന്ന സംഘങ്ങൾ
സംസ്ഥാനത്ത് സജീവമാണെന്ന
വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത സംഘങ്ങൾ മത്സ്യവില
വർധിപ്പിച്ച് അനധികൃത ലാഭം
കൊയ്തുവരുന്നതും ആയത് തീരദേശ
മേഖലയേയും മത്സ്യതൊഴിലാളികളേയും
മത്സ്യവിപണന മേഖലയേയും
പ്രതികൂലമായി ബാധിയ്ക്കുന്നതും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
എങ്കിൽ
സംസ്ഥാനത്തെ മത്സ്യബന്ധന
മേഖലയിലെ മത്സ്യബന്ധനങ്ങൾ
കേന്ദ്ര, സംസ്ഥാന നിയമങ്ങൾക്ക്
വിധേയമായി മാത്രമാക്കുന്നതിനും
കോസ്റ്റൽ പോലീസ്, ഫിഷറീസ്
വകുപ്പുകളുടെ പ്രവർത്തനങ്ങൾ
കാര്യക്ഷമമാക്കുന്നതിനും
നിയമലംഘനം നടത്തുന്നവർക്കെതിരെ
കർശന ശിക്ഷാനടപടികൾ
സ്വീകരിക്കുന്നതിനും ഫൈനുകൾ
ഈടാക്കുന്നത്തിനും നടപടികൾ
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
2952.
ശ്രീ.
എച്ച്. സലാം
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യവിഭവ സംരക്ഷണത്തിലും
പരിപാലനത്തിലും
മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ
കൂടി പങ്കാളിത്തം ഉറപ്പാക്കുന്ന
ഫിഷറീസ് മാനേജ്മെന്റ്
കൗണ്‍സിലുകളുടെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കുമോയെന്ന്
അറിയിക്കാമോ;
(
ബി )
മത്സ്യസമ്പത്ത്
സംരക്ഷിക്കുന്നതിന്റെ ഭാഗമായി
മത്സ്യ ആവാസ വ്യവസ്ഥ
സൃഷ്ടിക്കാന്‍ കൃത്രിമ പാരുകള്‍
സ്ഥാപിക്കുന്ന പദ്ധതിയുടെ
പ്രയോജനം
വിലയിരുത്തിയിരുന്നോ; പ്രസ്തുത
പദ്ധതി വ്യാപിപ്പിക്കാന്‍
ഉദ്ദേശ്യമുണ്ടോ;
വ്യക്തമാക്കാമോ?
2953.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീമതി
കെ.കെ.രമ
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൻകിട
ട്രോളിംഗ് ബോട്ടുകളും പരമ്പരാഗത
മത്സ്യത്തൊഴിലാളികളും കടലിന്റെ
അടിത്തട്ടിലെ
മത്സ്യക്കുഞ്ഞുങ്ങളെ
അശാസ്ത്രീയമായി കോരി
എടുക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇത്തരത്തിൽ
അശാസ്ത്രീയമായ മത്സ്യബന്ധനം
തടയാൻ മത്സ്യത്തൊഴിലാളികൾക്ക്
ബോധവൽക്കരണം നൽകുന്നതിന്
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ;
(
സി )
അശാസ്ത്രീയമായ
മത്സ്യ ബന്ധനം മത്സ്യസമ്പത്തിനെ
സാരമായി ബാധിക്കുകയും തന്മൂലം
തീരദേശ മേഖല വറുതിയിലാവുകയും
ചെയ്ത കാര്യം
പരിശോധിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
2954.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സി.ആർ.ഇസഡ്.
വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ
സംസ്ഥാനത്ത് തീരദേശ പരിപാലന
പ്ലാൻ തയ്യാറാക്കുന്ന
പ്രവർത്തനത്തിന്റെ പുരോഗതി
വ്യക്തമാക്കുമോ;
(
ബി )
നഗര
സ്വഭാവമുള്ള നൂറ്റി
എഴുപത്തിയഞ്ച് പഞ്ചായത്തുകളെ
നഗരങ്ങൾക്ക് ബാധകമായതും കൂടുതൽ
ഇളവുകൾ ഉള്ളതുമായ സോൺ
രണ്ടിലേക്ക് മാറ്റണമെന്ന
സംസ്ഥാനത്തിന്റെ ശിപാർശ
കേന്ദ്രം അംഗീകരിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
സി )
തീരദേശപരിപാലന
പ്ലാനിന് അന്തിമ അനുമതി
ലഭിക്കുന്നത് വൈകുന്തോറും
നിയമപരമായി നടപ്പാക്കാൻ
കഴിയുന്ന നിർമ്മാണ
പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിൽ
ആകുന്ന കാര്യം ഗൗരവത്തോടെ
കാണുന്നുണ്ടോ; എങ്കിൽ എത്രയും
വേഗം നടപടിക്രമങ്ങൾ
പൂർത്തീകരിക്കുമോ; വിശദാംശം
നൽകുമോ?
2955.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
വി ശശി
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉൾനാടൻ മത്സ്യസമ്പത്ത്
വർദ്ധിപ്പിക്കുന്നതിനായി
നടപ്പിലാക്കുന്ന മത്സ്യകേരളം
പദ്ധതിയുടെ പുരോഗതി വിശകലന
വിധേയമാക്കിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
എവിടെയെല്ലാം
ജലാശയം അവിടെയെല്ലാം മത്സ്യകൃഷി
എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട്
നടപ്പിലാക്കുന്ന മത്സ്യകൃഷി
വ്യാപന പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
ചെറുകിട
മത്സ്യ കർഷകർക്ക് ആവശ്യാനുസരണം
മത്സ്യക്കുഞ്ഞുങ്ങളെ
ലഭിക്കുന്നതിനായി
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
സംസ്ഥാനത്തെ
പരമ്പരാഗത ശുദ്ധജല മത്സ്യ
ഇനങ്ങളുടെ സംരക്ഷണത്തിനും ഇവയെ
വാണിജ്യാടിസ്ഥാനത്തിൽ
പ്രയോജനപ്പെടുത്തുന്നതിനുമുള്ള
സാധ്യത പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ വ്യക്തമാക്കുമോ?
2956.
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രാദേശിക മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
അറിയിക്കാമോ;
(
ബി )
പ്രാദേശികമായി
ഉല്പാദിപ്പിക്കുന്ന
മത്സ്യങ്ങള്‍ വിപണിയില്‍
പരിചയപ്പെടുത്തുന്നതിനും
പ്രചരിപ്പിക്കുന്നതിനും
സ്വീകാര്യത
ഉറപ്പുവരുത്തുന്നതിനും പ്രചാരണ
പരിപാടികൾ സംഘടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
സി )
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
ഇത്തരം പ്രചാരണങ്ങള്‍
ഏകോപിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കാമോ;
(
ഡി )
മത്സ്യകൃഷിക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണോ;
ഇല്ലെങ്കില്‍ ആയത്
ഏര്‍പ്പെടുത്താന്‍ നടപടി
സ്വീകരിക്കാമോ?
2957.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ദേശീയ
തലത്തിലെ ആകെ
മത്സ്യോല്പാദനത്തിന്റെ എഴുപത്
ശതമാനവും ഉള്‍നാടന്‍
മേഖലയില്‍നിന്നും
ലഭിക്കുമ്പോള്‍ കേരളത്തിന്റെ
സംഭാവന മുപ്പത് ശതമാനത്തിൽ താഴെ
മാത്രമാണെന്നത് ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(
ബി )
2015-16
വരെയുള്ള കാലയളവില്‍ ഉള്‍നാടന്‍
മത്സ്യോല്പാദനത്തില്‍ മികച്ച
നേട്ടം കൈവരിച്ച സംസ്ഥാനം
പിന്നീട് പുറകോട്ട് പോയതായി
കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍
ഇതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ;
(
സി )
പ്രസ്തുത
പിന്നാക്കാവസ്ഥയ്ക്ക് കാരണം
സംസ്ഥാനത്തെ ഉള്‍നാടന്‍ ജലവിഭവ
ശേഷി ഉപയോഗിക്കുന്നതിലുണ്ടായ
വീഴ്ചയാണോ എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(
ഡി )
എങ്കില്‍
അത് പരിഹരിക്കുന്നതിനായി
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ?
2958.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ജനകീയ
മത്സ്യകൃഷിയുടെ ഭാഗമായി വിതരണം
ചെയ്തുവരുന്ന ആസാം വാള
മത്സ്യങ്ങള്‍ക്ക് വില്‍പ്പന
സാധ്യത വളരെ കുറവാണെന്നും വില
തീരെ ലഭിക്കാത്തതാണെന്നുമുള്ള
കര്‍ഷകരുടെ വ്യാപകമായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ആസാം
വാള മത്സ്യക്കുഞ്ഞുങ്ങള്‍ക്ക്
പകരം രോഹു, കട്ല, തിലോപ്പി
തുടങ്ങിയ ഇനം
മത്സ്യക്കുഞ്ഞുങ്ങളെ ജനകീയ
മത്സ്യകൃഷിയുടെ ഭാഗമായി
കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി 2021-ല്‍
ആസാം വാള മത്സ്യകൃഷി
നടത്തിയവരും 16-10-2021-ലെ
അതിതീവ്രമഴ മൂലം ബണ്ട്
പൊട്ടിയതിനെ തുടര്‍ന്ന്
മത്സ്യകൃഷിക്കായി
സ്ഥാപിച്ചിരുന്ന കാലുകളും
നെറ്റും തകര്‍ന്ന് മത്സ്യങ്ങള്‍
ഒഴുകിപ്പോയതിനെ തുടര്‍ന്ന് വലിയ
നഷ്ടം സംഭവിച്ചവരുമായ
കര്‍ഷകര്‍ക്ക് ധനസഹായം
അനുവദിക്കുമോയെന്ന്
വെളിപ്പെടുത്താമോ?
2959.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഫാം
ടൂറിസത്തിൽ മത്സ്യ കൃഷിയുടെ
സാധ്യതകളെ കുറിച്ച് ഫിഷറീസ്
വകുപ്പ് എന്തങ്കിലും പഠനം
നടത്തിയിട്ടുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
കൃഷി,
ഫിഷറീസ്, ടൂറിസം എന്നീ
വകുപ്പുകളുമായി സഹകരിച്ച് ഫാം
ടൂറിസം മേഖലകളില്‍ കൂടുതല്‍
പദ്ധതികള്‍ നടപ്പിലാക്കുന്നതിന്
തയ്യാറാകുമോ; വിശദാംശം നൽകുമോ;
(
സി )
പട്ടാമ്പി
മണ്ഡലത്തിലെ കാര്‍ഷിക ഗവേഷണ
സര്‍വ്വകലാശാലയില്‍
ഇത്തരത്തിലുള്ള പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(
ഡി )
പൊതു
ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍
മത്സ്യം വാങ്ങുന്നതിന് ഫാം
ടൂറിസം മത്സ്യ കൃഷി പോലുള്ള
പദ്ധതികള്‍ ആരംഭിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ; പദ്ധതികള്‍
നടപ്പിലാക്കുന്നതിന് ഫിഷറീസ്
വകുപ്പ് ഗ്രാന്റ് അനുവദിക്കുമോ?
2960.
ശ്രീ.
എം. എം. മണി
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യ ആവശ്യകതയും
ഉല്‍പ്പാദനവും തമ്മില്‍
പ്രതിവര്‍ഷം രണ്ടു ലക്ഷം
ടണ്ണിന്റെ വിടവുള്ളതിനാല്‍
മത്സ്യകൃഷിയുടെ പ്രധാന്യം
പരിഗണിച്ച് ഉള്‍നാടന്‍
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കാന്‍
പദ്ധതിയുണ്ടോ; എങ്കിൽ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
2025
ഓടെ മത്സ്യകൃഷിയിലൂടെ
മത്സ്യോല്പാദനം ഇരട്ടിയാക്കാന്‍
ഉദ്ദേശ്യമുണ്ടോ; ഇതിനായി
മത്സ്യവിത്തുല്പാദനത്തില്‍
സ്വയം പര്യാപ്തത കൈവരിക്കാന്‍
നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍
പുരോഗതിയുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
അണക്കെട്ടുകളിലും
ജലസംഭരണികളിലും പൊതു
കുളങ്ങളിലും മത്സ്യകൃഷി
വ്യാപിപ്പിക്കല്‍
സാധ്യമായിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
2961.
ശ്രീ
എം മുകേഷ്
ശ്രീമതി
യു പ്രതിഭ
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നൂതനവും
അതിവേഗം
വികസിച്ചുകൊണ്ടിരിക്കുന്നതും
പരിസ്ഥിതി സൗഹൃദവും കുറഞ്ഞ
ചെലവില്‍ പോഷകമൂല്യമേറിയ
മത്സ്യലഭ്യത സുസ്ഥിരമായി
ഉറപ്പാക്കുന്നതുമായ ബയോ
ഫ്ലോക്ക് മത്സ്യകൃഷിയുടെ
സാധ്യതകളെ സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ബയോഫ്ലോക്ക്
മത്സ്യകൃഷിയുടെ അടിസ്ഥാന
തത്വങ്ങൾ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയിൽ ഒരു യൂണിറ്റിന്റെ
പ്രവര്‍ത്തനച്ചെലവ് ശരാശരി
എത്രയാണെന്നും അവയുടെ എത്ര
ശതമാനം സബ്സിഡി ലഭിക്കുമെന്നും
അറിയിക്കാമോ;
(
ഡി )
കുറഞ്ഞ
ജല-വിനിയോഗ-വിനിമയ നിരക്കും
സ്ഥല വിസ്തൃതിയും ഉയര്‍ന്ന
ഉല്പാദന ക്ഷമതയുമുള്ള ജെെവ
സുരക്ഷ ഉറപ്പുള്ള പ്രസ്തുത
പദ്ധതി കൂടുതല്‍ പേര്‍ക്ക്
തൊഴിലും വരുമാനവും
ലഭിക്കത്തക്കവിധം
വ്യാപിപ്പിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
2962.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉള്‍നാടന്‍
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ;
(
ബി )
ഉള്‍നാടന്‍
മത്സ്യകൃഷിയില്‍
ഏര്‍പ്പെട്ടിരിക്കുന്ന
കര്‍ഷകര്‍ക്ക് സര്‍ക്കാര്‍
നല്‍കി വരുന്ന സഹായങ്ങൾ
എന്തൊക്കെയെന്ന് അറിയിക്കാമോ;
(
സി )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
സഹായത്തോടെ കൂടുതല്‍
സ്ഥലങ്ങളിലും
ജലസേചനാവശ്യത്തിനായി
നിര്‍മ്മിച്ചിട്ടുള്ള
റിസര്‍വോയറുകളിലും മത്സ്യകൃഷി
വ്യാപിപ്പിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തൊക്കെ എന്ന്
വിശദീകരിക്കാമോ?
2963.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ പുനര്‍ഗേഹം
പദ്ധതിയുടെ നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(
ബി )
ഫിഷറീസ്
വകുപ്പ് നടത്തിയ സര്‍വ്വേ
പ്രകാരം പ്രസ്തുത പദ്ധതിയിൽ
ഉൾപ്പെടുത്തി സുരക്ഷിത
മേഖലയിലേക്ക്
പുനരധിവസിപ്പിക്കേണ്ട വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
കുടുംബങ്ങളുടെ എണ്ണം
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
നിയോജക മണ്ഡലത്തിലെ പദ്ധതി
ഗുണഭോക്താക്കളിൽ എത്രപേരുടെ ഭവന
നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടെന്നും
എത്രപേരുടെ ഭവനനിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
2964.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചാത്തന്നൂർ
നിയോജക മണ്ഡലത്തിലെ പരവൂർ
ചില്ലയ്ക്കൽ തീരപ്രേദശത്ത്
നബാർഡിന്റെ സഹായത്തോടെ
നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന
ഫിഷ് ലാന്റിംഗ് സെന്ററുമായി
ബന്ധപ്പെട്ട നടപടികളുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ?
2965.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യകേരളം
പദ്ധതിയുടെ പുരോഗതി
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി മലപ്പുറം
നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ
പ്രവർത്തനങ്ങൾ വ്യക്തമാക്കുമോ;
വിശദാംശം നൽകുമോ;
(
സി )
വംശനാശ
ഭീഷണി നേരിടുന്ന തദ്ദേശീയ
മത്സ്യങ്ങളുടെ പ്രജനനത്തിനായി
ആവിഷ്കരിച്ച പുതിയ പദ്ധതികൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
2966.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
251.04
ലക്ഷം രൂപയ്ക്ക് ഭരണാനുമതി
ലഭിച്ച വൈപ്പിന്‍ ഫിഷ്‍
ലാന്റിംഗ് സെന്ററിലേക്കുള്ള
വഴി, പാര്‍ക്കിംഗ് ഏരിയ
എന്നിവയുടെ
നിര്‍മ്മാണത്തിനാവശ്യമായ ഭൂമി
ഏറ്റെടുത്ത് ഫിഷ് ലാന്റിംഗ്
സെന്റര്‍ പൂര്‍ണ്ണരീതിയില്‍
ഉപയുക്തമാക്കുന്നതില്‍
നേരിടുന്ന കാലതാമസത്തിനുള്ള
കാരണം വ്യക്തമാക്കുമോ;
(
ബി )
ഇതുസംബന്ധിച്ച്
13/03/2022-ന് സമർപ്പിച്ച
പരാതിയെത്തുടര്‍ന്ന്
മത്സ്യബന്ധന തുറമുഖ(ബി)
വകുപ്പിലെ ബി2/77/2022 നമ്പര്‍
ഫയലില്‍ റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത റിപ്പോര്‍ട്ടിന്മേൽ
സ്വീകരിച്ച നടപടി വിശദമാക്കുമോ;
(
സി )
ഫിഷ്
ലാന്റിംഗ് സെന്ററിന്റെ
വികസനത്തിനായി കൂടുതല്‍ ഭൂമി
വിട്ടുനല്‍കുമെന്ന് ഭൂവുടമകള്‍
സമ്മതിച്ചിട്ടുണ്ടോ; പ്രസ്തുത
ഭൂമി ഏറ്റെടുക്കുന്നത്തിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കുമോ;
(
ഡി )
സ്ഥലമെടുപ്പ്
പൂര്‍ത്തിയായശേഷം ഫിഷ്
ലാന്റിംഗ് സെന്ററിന്റെ
നവീകരണത്തിനായി സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്ന തുടർനടപടികൾ
വിശദമാക്കുമോ?
2967.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തില്‍ പുനര്‍ഗേഹം പദ്ധതി
പ്രകാരം എത്ര പേര്‍ക്ക്
ആനുകൂല്യം ലഭ്യമാക്കി എന്ന്
വിശദമാക്കാമാേ;
(
ബി )
പുനര്‍ഗേഹം
പദ്ധതി പ്രകാരം ഏതെല്ലാം
ആനുകൂല്യങ്ങളാണ് പ്രസ്തുത
മണ്ഡലത്തിലെ
മത്സ്യത്താെഴിലാളികള്‍ക്ക്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമാേ?
2968.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എറണാകുളം
നിയോജക മണ്ഡലത്തിലെ തേവരയിൽ
ഫിഷറീസ് വകുപ്പിന്റെ
നേരിട്ടുള്ള നിയന്ത്രണത്തിൽ
പ്രവർത്തിക്കുന്ന തേവര
ഗവണ്മെന്റ് റീജിയണൽ ഫിഷറീസ്
ടെക്‌നിക്കൽ വൊക്കേഷണൽ ഹയർ
സെക്കന്ററി സ്കൂൾ
കെട്ടിടത്തിന്റെ
അപകടാവസ്ഥയെക്കുറിച്ചുള്ള
പരാതിയിൻമേൽ സ്വീകരിച്ച നടപടികൾ
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സ്കൂൾ നവീകരണത്തിനായി നാളിതുവരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദമാക്കുമോ;
(
സി )
പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട്
മൽസ്യത്തൊഴിലാളിക്ഷേമം
സംബന്ധിച്ച നിയമസഭാ സമിതി
സമർപ്പിച്ച റിപ്പോർട്ടിന്മേല്‍
സർക്കാർ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ ?
2969.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാഞ്ഞങ്ങാട്
നിയോജക മണ്ഡലത്തിൽ 2016 മുതൽ
നാളിതുവരെ ഫിഷറീസ് വകുപ്പ്
നടപ്പിലാക്കിയ പദ്ധതികളും
നടപ്പിലാക്കി വരുന്ന പദ്ധതികളും
നടപ്പിലാക്കുവാൻ വിഭാവനം ചെയ്ത
പദ്ധതികളും വിശദമാക്കുമോ?
2970.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തില്‍ ഫിഷറീസ്
വകുപ്പിന്റെ നേതൃത്വത്തില്‍
നടപ്പിലാക്കുന്ന പദ്ധതികള്‍
ഏതെല്ലാം; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(
ബി )
ഉള്‍നാടന്‍
മത്സ്യകൃഷി
പ്രോല്‍സാഹിപ്പിക്കുന്നതിനായി
ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ച
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ?
2971.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തില്‍ പുനര്‍ഗേഹം
പദ്ധതിയില്‍ ഉള്‍പ്പെട്ട
ഗുണഭോക്താക്കളില്‍ സ്ഥലത്തിന്റെ
വില നിശ്ചയിക്കുന്നതുമായി
ബന്ധപ്പെട്ടുള്ള തര്‍ക്കം മൂലം
സ്ഥലവും വീടും ലഭ്യമാകാത്ത
ഗുണഭോക്താക്കളുടെ
വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
തര്‍ക്കം പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
2972.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരമേറ്റശേഷം
മത്സ്യബന്ധനവും ഹാര്‍ബര്‍
എഞ്ചിനീയറിംഗും വകുപ്പ്
മാവേലിക്കര മണ്ഡലത്തില്‍
അനുവദിച്ച പദ്ധതികളുടെ
വിശദവിവരം ലഭ്യമാക്കുമോ?
2973.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
തീരപ്രദേശങ്ങളുടെ വിസ്തൃതി
എത്രയെന്നും ആയതിൽ
കടലാക്രമണ/അതിരൂക്ഷ കടലാക്രമണ
ഭീഷണി നേരിടുന്ന പ്രദേശവിസ്തൃതി
എത്രയെന്നും പ്രസ്തുത
പ്രദേശങ്ങളിൽ എത്ര കുടുംബങ്ങൾ
താമസിക്കുന്നുവെന്നും
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രദേശങ്ങളെ വേലിയേറ്റം,
വേലിയിറക്കം ഉൾപ്പെടെയുള്ള
പ്രകൃതിക്ഷോഭങ്ങൾ ഏത് രീതിയിൽ
ബാധിയ്ക്കുമെന്നും, ഈ സർക്കാർ
കാലയളവിൽ എത്ര പേർക്ക് ഈ വിധം
കിടപ്പാടം
നഷ്ടപ്പെടുന്നതുൾപ്പെടെയുള്ള
എന്തെല്ലാം
കഷ്ടനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
സി )
തീരദേശ
ജനതയെ ബാധിയ്ക്കുന്ന ഇത്തരം
അവസ്ഥയ്ക്ക് ശാശ്വതപരിഹാരം
കാണുവാൻ ഈ സർക്കാർ
സ്വീകരിച്ചുവരുന്ന
പ്രവർത്തനങ്ങൾ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
2974.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഹാർബർ
എഞ്ചിനീയറിംഗ് വകുപ്പ്
മുഖേനയുള്ള റോഡ് നവീകരണവുമായി
ബന്ധപ്പെട്ട റൂൾസ് ആൻഡ്
റെഗുലേഷൻസ് എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ;
(
ബി )
ഇത്
സംബന്ധിച്ച് നിലവിലുള്ള
ഉത്തരവുകളുടെയും,
സർക്കുലറുകളുടെയും പകർപ്പുകൾ
ലഭ്യമാക്കാമോ ;
(
സി )
ഈ
സർക്കാർ അധികാരത്തിൽ വന്നതിനു
ശേഷം തിരൂരങ്ങാടി
നിയോജകമണ്ഡലത്തിൽ ഹാർബർ
എഞ്ചിനീയറിഗ് വകുപ്പ് മുഖേന
ഏതെല്ലാം പ്രവൃത്തികൾക്ക്
ഭരണാനുമതി
ലഭ്യമാക്കി;വിശദവിവരങ്ങൾ
ലഭ്യമാക്കാമോ?
2975.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാെന്നാനി
ഹാര്‍ബറില്‍ കടലില്‍ നിന്നും
മത്സ്യവുമായി തിരിച്ചെത്തുന്ന
വള്ളങ്ങള്‍ അഴിമുഖത്തിനടുത്ത്
തിരൂര്‍ പൊന്നാനി പുഴയിലാണ്
നങ്കൂരമിടുന്നത് എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ദേശീയ
ജലപാതക്ക് വേണ്ടി
പ്രൊപ്പോസല്‍ ചെയ്ത ഈ
പുഴയില്‍ മറ്റ് ജലയാനങ്ങൾക്ക്
മാര്‍ഗ്ഗ തടസ്സമാകുന്നകാര്യം
ശ്രദ്ധയില്‍ ഉണ്ടോ;
(
സി )
എങ്കില്‍
ഇത് പരിഹരിക്കുന്നതിനായി
കൂട്ടായി അഴിമുഖത്ത് ഒരു മിനി
ഹാര്‍ബര്‍ നിര്‍മ്മിക്കുന്ന
കാര്യം സര്‍ക്കാര്‍
പരിഗണിക്കുമോ?
2976.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയിൽ തീരദേശ വികസന
കോർപ്പറേഷൻ മുഖേന
നടപ്പിലാക്കുന്ന പ്രവൃത്തികളുടെ
വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
(
ബി )
ജില്ലയിൽ
പുതുതായി പ്രൊപ്പോസൽ സമർപ്പിച്ച
പദ്ധതികളുടെ വിശദവിവരങ്ങൾ
ലഭ്യമാക്കുമോ?
2977.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റീബില്‍ഡ്
കേരള പദ്ധതിയിൽ ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച കണ്ണൂര്‍
ജില്ലയിലെ
പുതിയങ്ങാടി-പാലക്കോട്
അഴിമുഖത്തെ റിവര്‍ ട്രെയിനിംഗ്
പ്രവൃത്തിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ
എണ്‍വയോണ്‍മെന്റല്‍ ഇംപാക്റ്റ്
അസെസ്സ്മെന്റ് നടത്തി
റിപ്പോര്‍ട്ട് തയ്യാറാക്കി
സി.ആർ.ഇസഡ് ക്ലിയറൻസ്
ലഭ്യമാക്കുന്നതിനായി കേരള
കോസ്റ്റല്‍ സോണ്‍ മാനേജ്‍മെന്റ്
അതോറിറ്റിക്ക് സമര്‍പ്പിച്ച
അപേക്ഷയില്‍ അംഗീകാരം
ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍
അതിനുള്ള കാരണം വിശദമാക്കുമോ?
2978.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിലെ ഭരണാനുമതി ലഭിച്ച
തീരദേശ റോഡുകളുടെ പ്രവൃത്തി ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(
ബി )
പ്രസ്‌തുത
മണ്ഡലത്തിലെ ഏതൊക്കെ റോഡുകളുടെ
പ്രവൃത്തികൾക്കാണ്
ഭരണാനുമതിക്കായി പ്രപ്പോസൽ
സമർപ്പിച്ചിട്ടുള്ളത് എന്ന്
വിശദമാക്കുമോ?
2979.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഹരിപ്പാട്
മണ്ഡലത്തില്‍ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ് മുഖേന
ഭരണാനുമതി ലഭിച്ചിട്ടുള്ള
ആറാട്ടുപുഴ-കാര്‍ത്തികപ്പള്ളി
പഞ്ചായത്തുകളില്‍ കൂടി
കടന്നുപോകുന്ന പിള്ളക്കടവ്
മുതല്‍ ധന്യ ഓഡിറ്റോറിയം
വരെയുള്ള റോഡ്, കന്നുകാലിപ്പാലം
തപസ്യ ജംഗ്ഷന്‍ റോഡ്, കുമാരപുരം
പഞ്ചായത്തിലെ വാര്‍ഡ് 8, 9, 10
കടന്നുപോകുന്ന ചെമ്പം പടിക്കല്‍
ഉണിക്കാന്ത്ര റോഡ് എന്നീ
വര്‍ക്കുകളുടെ നിര്‍വ്വഹണ
പുരോഗതി അറിയിക്കാമോ;
(
ബി )
ഉണിക്കാന്ത്ര
റോഡ് നിര്‍മ്മാണത്തിനായി
കുത്തിപ്പൊളിച്ച സാഹചര്യത്തില്‍
പൊതുജനങ്ങള്‍ നേരിടുന്ന
പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത റോഡ് അടിയന്തിരമായി
നിര്‍മ്മിക്കുന്നതിനുള്ള കര്‍ശന
നടപടി സ്വീകരിക്കുമോ?
2980.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.എഫ്.ഡി.സി.യുടെ
ഉടമസ്ഥതയിലുള്ള പയ്യന്നൂര്‍
തിയേറ്റര്‍ കോംപ്ലക്സിന്റെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാൻ
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
2981.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കലാകാരന്മാർക്കുള്ള
പെന്‍ഷന്‍ വാങ്ങുന്ന
പെരിന്തല്‍മണ്ണ മണ്ഡലത്തിലെ
ഗുണഭോക്താക്കളുടെ എണ്ണം
അറിയിക്കാമോ; ഓരോ തദ്ദേശ
സ്ഥാപനങ്ങളിലെയും
ഗുണഭോക്താക്കളുടെ എണ്ണം
വേര്‍തിരിച്ച് വ്യക്തമാക്കുമോ?
2982.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
ധനസഹായത്തോടുകൂടി
കെ.എസ്.എഫ്.ഡി.സി. പുതുക്കാട്
നിയോജക മണ്ഡലത്തിലെ
ആമ്പല്ലൂരില്‍ നിര്‍മ്മിക്കുന്ന
തീയേറ്റര്‍ സമുച്ചയത്തിന്റെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
2020
ജനുവരിയില്‍ ആരംഭിച്ച പ്രസ്തുത
തീയേറ്റര്‍ സമുച്ചയ നിര്‍മ്മാണം
കാലതാമസം കൂടാതെ
പൂര്‍ത്തീകരിക്കുന്നതിനും
പൊതുജനങ്ങള്‍ക്ക്
തുറന്നുകൊടുക്കുന്നതിനും
ആവശ്യമായ സത്വര നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
2983.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൂത്തുപറമ്പില്‍
കെ.ജി. സുബ്രഹ്മണ്യം സ്മാരക
സാംസ്ക്കാരിക നിലയം
നിര്‍മ്മിക്കുന്നതിന്
ജന്മഗൃഹത്തോട് ചേര്‍ന്ന് 4
ഏക്കര്‍ സ്ഥലം കൂത്തുപറമ്പ്
നഗരസഭ കണ്ടെത്തിയെങ്കിലും ഇത്
സംബന്ധിച്ച നടപടികള്‍
പൂര്‍ത്തിയാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
സാംസ്ക്കാരിക നിലയം
സ്ഥാപിക്കുന്നത് സംബന്ധിച്ച്
നിലവിലെ സ്ഥിതി വിശദമാക്കുമോ;
(
സി )
ലളിതകലാ
അക്കാദമിയുമായി ചേര്‍ന്ന്,
റവന്യൂ, പൊതുമരാമത്ത്
വകുപ്പുകളെ ഏകോപിപ്പിച്ച്
സാംസ്ക്കാരിക കേന്ദ്രം
സ്ഥാപിക്കാനുള്ള നടപടികള്‍ക്ക്
വേഗം കൂട്ടുമോ; എങ്കില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ?
2984.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
യാക്കരയിലെ വി.ടി.
ഭട്ടതിരിപ്പാട് സ്മാരക
സമുച്ചയത്തിന്റെ നിർമ്മാണം
എന്ന് പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന് അറിയിക്കാമോ ;
(
ബി )
പ്രസ്‌തുത
സ്മാരക സമുച്ചയത്തില്‍
എന്തെല്ലാം സാംസ്കാരിക
പ്രവര്‍ത്തനങ്ങളാണ് നടത്താന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
2985.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വള്ളിക്കുന്ന്
നിയോജകമണ്ഡലത്തിലെ
അത്താണിക്കല്‍ കേന്ദ്രീകരിച്ച്
നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന
നാട്ടരങ്ങ് പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കാമോ;
(
ബി )
പദ്ധതി
നടപ്പാക്കുന്ന തദ്ദേശസ്വയംഭരണ
സ്ഥാപനവും നിര്‍വ്വഹണ
ഏജന്‍സിയും തമ്മില്‍ കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍
പദ്ധതി വിഭാവനം ചെയ്യുന്ന
ഘടകങ്ങളുടെ വിശദാംശം
ലഭ്യമാക്കാമോ?
2986.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നെന്മാറ
നിയോജക മണ്ഡലത്തില്‍
ചെമ്പകശ്ശേരി വിശ്വം സ്മാരകം
നിര്‍മ്മിക്കുന്നതിനായി എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളതെന്നും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വിശദമാക്കുമോ?
2987.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പ്രശസ്ത
സിനിമ ഗാനരചയിതാവും കവിയും
തിരക്കഥാകൃത്തുമായിരുന്ന ഗിരീഷ്
പുത്തഞ്ചേരിയുടെ സ്മരണയ്ക്കായി
സ്മാരകം നിലവിലില്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഗിരീഷ്
പുത്തഞ്ചേരിയുടെ സ്മാരകം
നിര്‍മ്മിക്കുന്നതിനായി നിവേദനം
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത നിവേദനത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
2988.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒ.വി.
വിജയന്റെ സ്മാരകമായ, മലമ്പുഴ
മണ്ഡലത്തിലെ തസ്രാക്കില്‍
സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ
അറബിക്കുളം നവീകരിക്കുവാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
അറിയിക്കാമോ?
2989.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കായംകുളം
കൃഷ്ണപുരം സാംസ്കാരിക
കേന്ദ്രത്തില്‍ താേപ്പില്‍ ഭാസി
സ്മാരക ഓഡിറ്റാേറിയത്തിന്റെ
നിര്‍മ്മാണ പുരാേഗതി
വിശദമാക്കാമാേ?
2990.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പഞ്ചവാദ്യ
കുലപതി പത്മഭൂഷന്‍ കുഴൂര്‍
നാരായണമാരാരുടെ സ്മരണയ്ക്കായി
തൃശ്ശൂര്‍ ജില്ലയിലെ
കൊരട്ടിയില്‍ വാദ്യകലാ കേന്ദ്രം
സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോ;
(
ബി )
പത്മഭൂഷന്‍
കുഴൂര്‍ നാരായണമാരാര്‍
ഫൗണ്ടേഷന്റെ
പ്രവര്‍ത്തനത്തിനുള്ള
ഗ്രാന്റിനായി സമർപ്പിച്ച
അപേക്ഷയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
2991.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊണ്ടോട്ടി
ആസ്ഥാനമായി പ്രവർത്തിക്കുന്ന
മോയിൻകുട്ടി വൈദ്യർ സ്മാരക
അക്കാദമിയുടെ ഉപകേന്ദ്രങ്ങൾ
നിലവിൽ എവിടെയെല്ലാമാണ്
പ്രവർത്തിച്ച് വരുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
അക്കാദമിയുടെ ഉപകേന്ദ്രമോ
മറ്റ് അനുബന്ധ സ്ഥാപനമോ
2006-2011 കാലയളവിൽ മഞ്ചേശ്വരം
നിയോജക മണ്ഡലത്തിലെ മൊഗ്രാലിൽ
പ്രവർത്തിച്ചിരുന്നോ; എങ്കിൽ
ഇത് സംബന്ധിച്ച ഉത്തരവിന്റെ
പകർപ്പ് ലഭ്യമാക്കുമോ;
(
സി )
ഇശൽ
ഗ്രാമം എന്നറിയപ്പെടുന്ന
മഞ്ചേശ്വരം മണ്ഡലത്തിലെ
മൊഗ്രാലിൽ മോയിൻകുട്ടി വൈദ്യർ
സ്മാരക അക്കാദമിയുടെ ഒരു
ഉപകേന്ദ്രം അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
ഡി )
സ്കൂൾ
ഓഫ് മാപ്പിള ആർട്സ് നിലവിൽ
കാസർകോട് ജില്ലയിലെ ഏതെല്ലാം
മണ്ഡലങ്ങളിലാണ് പ്രവർത്തനം
ആരംഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ?
2992.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രാദേശികാടിസ്ഥാനത്തിലുള്ള
തനത് കലാരൂപങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന നടപടികള്‍
എന്തെല്ലാമെന്നറിയിക്കാമോ;
(
ബി )
കോങ്ങാട്
മണ്ഡലത്തിലെ കഥകളി, പൊറാട്ട്
നാടകം കലാകാരന്മാരെയും പ്രസ്തുത
കലാരൂപങ്ങളേയും
പ്രോത്സാഹിപ്പിക്കുന്നതിനും
പരിപോഷിപ്പിക്കുന്നതിനും നടപടി
സ്വീകരിക്കുമോ;
(
സി )
സാംസ്കാരിക
വകുപ്പ് നടപ്പിലാക്കുന്ന
കലാഗ്രാമം പദ്ധതി
വിപുലപ്പെടുത്താന്‍ നടപടി
സ്വീകരിക്കുമോ?
2993.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
ഫോക്‌ലോര്‍ അക്കാദമിയുടെ
വെള്ളാവൂര്‍ ഉപകേന്ദ്രത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനത്തിലേക്ക് ആവശ്യമായ
സ്ഥിരം തസ്തികകള്‍
സൃഷ്ടിക്കുന്ന നടപടികള്‍
ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ; സ്ഥിരം തസ്തികകള്‍
സൃഷ്ടിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കാമോ;
(
സി )
പ്രസ്‌തുത
സ്ഥാപനത്തിൽ പഠനക്ലാസുകള്‍,
പരീശീലന പരിപാടികള്‍ എന്നിവ
ഊര്‍ജ്ജിതമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
2994.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്ദമംഗലത്ത്
ഉമ്പായി മ്യൂസിക് അക്കാഡമി
ആരംഭിക്കുന്നതിന് സര്‍ക്കാര്‍
ഗ്രാന്റ് അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
മ്യൂസിക്
അക്കാഡമി കെട്ടിടം
നിർമ്മിക്കുന്നതിനായി
കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍
പ്ലാന്‍ സമര്‍പ്പിച്ചിട്ടുണ്ടോ;
ആയതിന് അനുമതി ലഭിച്ചിട്ടുണ്ടോ;
എങ്കിൽ അത് എന്നാണെന്ന്
അറിയിക്കുമോ;
(
സി )
ഇല്ലെങ്കില്‍
കാലതാമസത്തിനുള്ള കാരണം
വിശദമാക്കാമോ; കാലതാമസം
വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
സാംസ്ക്കാരിക
സംഘടനകള്‍ക്കുള്ള ധനസഹായം
2995.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം സര്‍ക്കാര്‍
ഉടമസ്ഥതയിലും
നിയന്ത്രണത്തിലുമുള്ള
സാംസ്ക്കാരിക സ്ഥാപനങ്ങള്‍ക്ക്
ഓരോന്നിനും എത്ര തുക ബഡ്ജറ്റ്
വിഹിതമായി ലഭ്യമാക്കിയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇക്കാലയളവില്‍
വിവിധ സാംസ്ക്കാരിക
സംഘടനകള്‍ക്ക് ഏതെല്ലാം പദ്ധതി
മുഖേന ധനസഹായം
ലഭ്യമാക്കിയിട്ടുണ്ട്; ആയതിനായി
എത്ര തുക ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ;
(
സി )
സാംസ്ക്കാരിക
സ്ഥാപനങ്ങള്‍ക്ക് നല്‍കിയ
തുകയുടെ വിനിയോഗം സംബന്ധിച്ച്
സര്‍ക്കാര്‍ തലത്തില്‍ പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
2996.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സാംസ്കാരിക
വകുപ്പിന് കീഴിൽ കലാ സാംസ്കാരിക
പ്രവർത്തകർക്ക് ചികിത്സാ
ധനസഹായ പദ്ധതികൾ നിലവിലുണ്ടോ;
എങ്കിൽ വിശാദാംശം നൽകുമോ;
(
ബി )
പ്രസ്തുത
ചികിത്സാ ധനസഹായം
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങൾ വ്യക്തമാക്കാമോ?
2997.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
യുവജന കമ്മീഷന്റെ ചുമതലകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
സ്ത്രീധന
പീഡനങ്ങളും ഗാര്‍ഹിക പീഡനങ്ങളും
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ യുവജന കമ്മീഷന്‍
നടത്തിയിട്ടുള്ള ഇടപെടലുകളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
സി )
കഴിഞ്ഞ
സർക്കാരിന്റെ കാലയളവില്‍
യുവജനകമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
അനുവദിച്ച തുക
സാമ്പത്തികവര്‍ഷാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ; ഇതില്‍ ശമ്പളം,
മറ്റു പദ്ധതികള്‍ എന്നിങ്ങനെ
ഓരോ വര്‍ഷവും കമ്മീഷന്‍
ചെലവഴിച്ച തുക എത്രയാണെന്ന് ഇനം
തിരിച്ച് ലഭ്യമാക്കുമോ;
(
ഡി )
ഗാര്‍ഹിക
പീഡനങ്ങള്‍, സ്ത്രീധന
പീഡനങ്ങള്‍, സ്ത്രീ പീഡനങ്ങള്‍
തുടങ്ങിയവയ്ക്കെതിരെ
യുവതീയുവാക്കളില്‍ അവബോധം
സൃഷ്ടിക്കുന്നതിനായി എന്തെല്ലാം
നടപടികളാണ് കമ്മീഷന്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
|
|
|
|
|
|
|
|