UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

2525.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം തരത്തിലുള്ള ഇലക്ട്രിക് പോസ്റ്റുകളാണ് നിലവിൽ ഉപയോഗിക്കുന്നതെന്നും ഓരോ തരം പോസ്റ്റിനും വരുന്ന ചെലവും ഇനം തിരിച്ച് അറിയിക്കാമോ;
( ബി )
പ്രീ സ്‍ട്രെസ്ഡ് കോൺക്രീറ്റ് പോളുകൾക്ക് (പിഎസ്‌സി പോൾസ് ) പകരം റെയിൽ പോളുകൾ, എ ടൈപ്പ് പോളുകൾ എന്നിവ വ്യാപകമായി ഉപയോഗിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നിലവിൽ മരത്തൂണുകൾ ഇലക്ട്രിക് പോസ്റ്റുകളായി ഉപയോഗിക്കുന്നുണ്ടോ; ജീർണ്ണാവസ്ഥയിലുള്ളതും അപകട ഭീഷണിയുള്ളതുമായ പഴയ മരത്തൂണുകൾ മാറ്റി സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് ഇലക്ട്രിക് പോസ്റ്റുകൾക്ക് ക്ഷാമം നേരിടുന്ന വിവരം ശ്രദ്ധയിലുണ്ടോ; എങ്കിൽ ഏതെല്ലാം തരത്തിലുള്ള ഇലക്ട്രിക് പോസ്റ്റുകൾക്കാണ് ക്ഷാമം നേരിടുന്നതെന്നും ആയതിന്റെ കാരണവും ആവശ്യമായ സ്റ്റോക്ക് എന്നത്തേക്കെത്തുമെന്നും വ്യക്തമാക്കാമോ;
( ഇ )
ഇലക്ട്രിക് പോസ്റ്റുകളുടെ ക്ഷാമം കാരണം റോഡ് നവീകരണ, വികസന പ്രവർത്തനങ്ങൾക്കായി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിലും, പുതിയ വൈദ്യുതി കണക്ഷനുകൾ നൽകുന്നതിലും കാലതാമസം നേരിടുന്ന കാര്യം പരിശോധിക്കുമോ; അറിയിക്കാമോ?
2526.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇലക്ട്രിക്ക് വാഹനങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമാേ;
( ബി )
ആലപ്പുഴ ജില്ലയില്‍ ഏതെല്ലാം സ്ഥലങ്ങളിലാണ് കെ.എസ്.ഇ.ബി.യുടെ കീഴില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമാേ?
2527.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിൽപ്പെട്ട ഏതെല്ലാം കേന്ദ്രങ്ങളിലാണ് ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുള്ളതെന്നും പ്രസ്‌തുത നടപടികൾ ഏത് ഘട്ടത്തിലാണെന്നും അറിയിക്കാമോ;
( ബി )
ഓരോ പഞ്ചായത്തിലും കുറഞ്ഞത് ഒരെണ്ണം വീതം എന്ന രീതിയിൽ പ്രധാന കേന്ദ്രങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2528.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതിബോര്‍ഡ് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്ന നെല്ലിക്കാപറമ്പ് 33 കെവി സബ്സ്റ്റേഷന്റെ നിലവിലുള്ള അവസ്ഥ വിശദമാക്കുമോ;
( ബി )
നെല്ലിക്കാപറമ്പിൽ സബ്സ്റ്റേഷന്‍ നിര്‍മ്മിക്കുന്ന കാര്യം ബോര്‍ഡിന്റെ പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കുമോ?
2529.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താമരശ്ശേരി അടിവാരത്ത് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സബ്സ്റ്റേഷന്റെ ഭൂമിയേറ്റെടുക്കല്‍ നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
2530.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് ഇലക്ട്രിക് പോസ്റ്റ് സൗജന്യമായി ലഭ്യമാക്കുമോ;
( ബി )
നിലവിൽ ഒരു പോസ്റ്റിന് എത്ര രൂപയാണ് ഈടാക്കുന്നത്;അറിയിക്കാമോ;
( സി )
സംസ്ഥാനത്ത് ഇലക്ട്രിക്ക് പോസ്റ്റിന് പണം അടക്കാത്തതിനാൽ കറന്റ്‌ കണക്ഷനുള്ള എത്ര അപേക്ഷകൾ പെന്റിങ് ഉണ്ടെന്ന് വിശദമാക്കാമോ?
2531.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജക മണ്ഡലത്തിന്റെ പരിധിയ്ക്കുള്ളില്‍ എത്ര ഇലക്ട്രിക്ക് ചാർജിങ് സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്; പ്രസ്തുത ചാർജിങ് കേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കാമാേ?
2532.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. ഇന്‍സ്പെക്ഷന്‍ ബംഗ്ലാവുകളിൽ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ദിവസവാടക നല്‍കി താമസിക്കുന്നതിനുള്ള സൗകര്യം ഉറപ്പു വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
സംസ്ഥാനത്ത് ഗവ. ഗസ്റ്റ് ഹൗസുകള്‍ ഓണ്‍ലെെന്‍ സംവിധാനത്തിലൂടെ ബുക്ക് ചെയ്യുന്ന മാതൃകയില്‍ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവുകള്‍ ഓണ്‍ലെെന്‍ സംവിധാനത്തിലൂടെ ബുക്ക് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
2533.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. സജീവ് ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിനായി സംസ്ഥാനം നിലവിൽ രാത്രിസമയത്തിനു പുറമേ പകൽ സമയത്തും പുറത്തു നിന്നും വൈദ്യുതി വാങ്ങുന്നുണ്ടോ; പവർ എക്സ്ചേഞ്ച് മുഖേന എത്ര രൂപ നിരക്കിൽ എത്ര യൂണിറ്റ് വൈദ്യുതി ആണ് ദിനംപ്രതി വാങ്ങുന്നതെന്ന് വ്യക്തമാക്കുമോ; ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാകാനുള്ള കാരണം അറിയിക്കുമോ;
( ബി )
കൽക്കരി ക്ഷാമം മൂലം പുറത്തു നിന്നുള്ള വൈദ്യുതി വിഹിതത്തിൽ ഉണ്ടായ ഇടിവ് പരിഹരിക്കപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
കൽക്കരി ക്ഷാമം മൂലം ഉണ്ടായ പ്രശ്നങ്ങളോടൊപ്പം കാലവർഷം ദുർബലമാകാനുള്ള സാധ്യത മുന്നിൽ കണ്ട് ജല സംഭരണികളിലെ ജലനിരപ്പ് ക്രമീകരിക്കുവാൻ നടപടി സ്വീകരിക്കാതിരുന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ടോ; വൈദ്യുതിക്ഷാമം ഉണ്ടാകാതിരിക്കാൻ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
2534.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ടൗണിലെ വൈദ്യുതി തടസ്സം പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
ഇതിനായി കുറ്റ്യാടി ടൗണിലേക്ക് മാത്രമായി ഒരു പുതിയ 11 കെ വി ലൈന്‍ നിര്‍മ്മിക്കുന്നതിന് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( സി )
പുതിയ 11 കെ വി ലൈന്‍ നിര്‍മ്മാണ പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്നറിയിക്കാമോ?
2535.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെദ്യുതി അപകടങ്ങള്‍ കുറയ്ക്കുന്നതിനായി വെെദ്യുതി ലെെനുകള്‍ക്ക് കവചിത കമ്പി ഉപയോഗിക്കുന്ന രീതി നടപ്പില്‍ വന്നിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
അപകട സാധ്യത കൂടുതല്‍ ഉള്ള പ്രദേശങ്ങളില്‍ നിലവിലുള്ള സംവിധാനം മാറ്റി സുരക്ഷ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആലോചിക്കുമോ;അറിയിക്കാമോ?
2536.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുത ബോർഡ് ഉപഭോക്താക്കളുടെ വൈദ്യുതി ചാർജ്ജിനോടൊപ്പം വർദ്ധിപ്പിച്ച നിരക്കിലുളള ഡെപ്പോസിറ്റ് തുക ഈടാക്കി വരുന്നുണ്ടെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ:, വിശദാംശം ലഭ്യമാക്കുമോ;
( ബി )
എങ്കിൽ ഡെപ്പോസിറ്റ് തുകയിൽ വർദ്ധനവ് വരുത്തുന്നതിന് ഇടയാക്കിയ സാഹചര്യം എന്തെന്ന് വ്യക്തമാക്കുമോ;നിരക്ക് വർദ്ധനവ് മൂലം പൊതുജനങ്ങൾക്കുണ്ടായിട്ടുളള പ്രയാസങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
2537.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂമ്പാറ സെക്ഷന്‍ ഓഫീസില്‍ സ്ഥിരം ജീവനക്കാരില്ലാത്തതിനാല്‍ പ്രയാസം നേരിടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ജീവനക്കാരെ നിയമിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാമോ?
2538.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് പോയിന്റ് സ്ഥാപിക്കുന്ന പദ്ധതി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
ജില്ലയില്‍ എത്ര ചാര്‍ജിംഗ് പോയിന്റുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട് എന്ന് നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;
( സി )
പാറശ്ശാല നിയോജകമണ്ഡലത്തില്‍ ചാര്‍ജിംഗ് പോയിന്റുള്ള സ്ഥലങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പാറശ്ശാല നിയോജകമണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള ചാര്‍ജിംഗ് പോയിന്റുകളുടെ പ്രവൃത്തി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
2539.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആഭ്യന്തര വൈദ്യുതി ഉല്പാദന ശേഷിയില്‍ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ജല-സൗര സ്രോതസുകളില്‍ നിന്നുള്ള വൈദ്യുതോല്പാദനത്തില്‍ എത്രത്തോളം മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദാംശം നല്‍കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതികളുടെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; അവയുടെ സ്ഥാപിതശേഷി കണക്കാക്കിയിട്ടുണ്ടോ; പദ്ധതികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്; വിശദാംശം നല്‍കാമോ?
2540.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിൽ പുതിയതായി ഏതൊക്കെ പ്രവൃത്തികൾക്കാണ് കെ.എസ്.ഇ.ബി ഫണ്ട് അനുവദിച്ചതെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പ്രവൃത്തികൾക്കും അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ?
2541.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുത ലൈനുകള്‍ക്ക് സമീപം ലോഹനിര്‍മ്മിതമായ തോട്ടിയും, ഏണിയും ഉപയോഗിക്കുമ്പോള്‍ അപകടവും ജീവാപായവും സംഭവിക്കുന്നത് വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ വൈദ്യുത ലൈന്‍ കടന്നുപോകുന്നതിന് സമീപം ലോഹനിര്‍മ്മിത വസ്തുക്കള്‍ ഉപയോഗിക്കുന്നതിന്റെ അപകടം പൊതുജനങ്ങൾക്ക് ബോദ്ധ്യപ്പെടുത്തുന്നതിനാവശ്യമായ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ലോഹനിര്‍മ്മിത തോട്ടികളും, ഏണിയും ഒഴിവാക്കി പിവിസി /എഫ്ആർപി (ഫൈബർ -റീഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് ) തുടങ്ങിയ വൈദ്യുതി പ്രതിരോധശേഷിയുള്ള വസ്തുക്കള്‍ വ്യാപകമാക്കുന്നതിന് വേണ്ട ഇടപെടലുകള്‍ വകുപ്പ് ഏറ്റെടുക്കുമോയെന്ന് അറിയിക്കാമോ?
2542.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രാക്കാേ കേബിള്‍ കമ്പനി എംപ്ലാേയിസ് യൂണിയന്‍ (സി.ഐ .ടി.യു) ഇരുമ്പനം,ട്രാക്കാേ കേബിളിന് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നതിനും മുന്‍കാലങ്ങളില്‍ കിട്ടികാെണ്ടിരുന്ന പ്രെെസ് പ്രിഫറന്‍സ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ലഭിക്കുന്നതിനുമായി സമര്‍പ്പിച്ച നിവേദനത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമാേ;
( ബി )
പ്രസ്തുത നിവേദനത്തില്‍ ഡയറക്ടർ (പ്ലാനിംഗ് &എസ് സി എം) റിപ്പാേര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടാേ; എങ്കില്‍ പ്രസ്തുത റിപ്പാേര്‍ട്ടില്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വിശദമാക്കാമാേ?
2543.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരപ്പാറ-കുരിയാര്‍കുറ്റി ജല വൈദ്യുത പദ്ധതിയുടെ ആവശ്യകത സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം നേട്ടങ്ങളുണ്ടാകുമെന്നത് സംബന്ധിച്ച് വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയ്ക്കായി നാളിതുവരെയായി എന്തെല്ലാം നടപടികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
2544.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വല്ലപ്പുഴയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;അറിയിക്കാമോ?
2545.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ അമിത ജോലി ഭാരം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സെക്ഷനില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2546.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതെല്ലാം മേഖലകളില്‍ നിന്ന് എത്ര മെഗാവാട്ട് വൈദ്യുതിയാണ് അധികം ഉല്‍പാദിപ്പിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
വരും വര്‍ഷങ്ങളില്‍ പുതിയ എതെങ്കിലും മേഖലകളില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ടോയെന്ന് വിശദമാക്കാമോ?
2547.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ പട്ടണത്തില്‍ സ്ഥാപിച്ച കണ്ടെയ്നർ സബ്സ്റ്റേഷന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; സുഗമമായ വൈദ്യുതി വിതരണം സാധ്യമാക്കാന്‍ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എന്തെല്ലാം അധിക നേട്ടങ്ങളാണ് ഈ സബ്സ്റ്റേഷന്‍ സ്ഥാപിച്ചതിലൂടെ വകുപ്പ് ലക്ഷ്യമിട്ടത്; വ്യക്തമാക്കുമോ?
2548.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ നൂറനാട്, പടനിലം, ചുനക്കര, തിരുവഞ്ചൂര്‍ ക്ഷേത്രം എന്നീ പ്രദേശങ്ങളിൽ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമാേ;
( ബി )
ഗ്രാമീണ മേഖലയില്‍ ഭൂഗര്‍ഭ വെെദ്യുത പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടാേയെന്ന് വ്യക്തമാക്കുമാേ?
2549.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ മാറമ്പള്ളി, മണ്ണൂര്‍, പട്ടിമറ്റം, പുതുപ്പനം, കരിമുകള്‍ എന്നീ സ്ഥലങ്ങളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ എന്തെല്ലാം അടിസ്ഥാന സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗിന് ഈടാക്കുന്ന നിരക്കുകള്‍ എത്രയാണെന്ന് അറിയിക്കാമോ?
2550.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ എത്ര പേര്‍ ഷോക്കേറ്റ് മരണപ്പെട്ടെന്ന് വ്യക്തമാക്കാമോ;
( ബി )
വയനാട് ജില്ലയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ എത്ര പേര്‍ ഷോക്കേറ്റ് മരണപ്പെട്ടെന്നുള്ള കണക്ക് വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;
( സി )
ഷോക്കേറ്റുള്ള അപകടങ്ങൾ ഒഴിവാക്കാന്‍ എന്തെല്ലാം നടപടികളാണ് വൈദ്യുതി വകുപ്പ് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ?
2551.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ ഇലക്ട്രിക് സ്കൂട്ടര്‍, ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ അടക്കമുള്ള വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിനായി പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എത്ര സ്ഥലങ്ങളിലാണ് സ്ഥാപിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്‌തുത ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എന്ന് പ്രവര്‍ത്തനക്ഷമമാക്കാനാകുമെന്ന് വ്യക്തമാക്കാമോ?
2552.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ കോതകുറുശ്ശി 110 കെ.വി. സബ്‍സ്റ്റേഷന്‍ നിര്‍മ്മാണത്തിന് വേണ്ടി എന്തെല്ലാം നടപടി സ്വീകരിച്ച് വരുന്നു എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ എന്നു മുതലാണ് തീരുമാനിച്ചത്; അറിയിക്കാമോ;
( സി )
ജനങ്ങൾക്ക് പ്രയോജനപ്രദമാകും വിധം എന്നത്തേക്ക് പദ്ധതി പൂർത്തീകരിക്കാൻ കഴിയും എന്നറിയിക്കാമോ?
2553.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ എം.എൽ.എ ആവശ്യപ്പെട്ട പ്രകാരം പുതുതായി അനുവദിക്കുന്ന ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ?
2554.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മണ്ഡലത്തിലെ വെട്ടിവിട്ടക്കാട് പട്ടികവര്‍ഗ്ഗ കോളനിയുടെ വൈദ്യുതീകരണം‍ നിലവില്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് സാങ്കേതികാനുമതി നല്‍കിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ;
( സി )
ഇല്ലെങ്കില്‍ സാങ്കേതികാനുമതി ലഭിക്കാന്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തിക്ക് വനം വകുപ്പിന്റെ ക്ലിയറന്‍സ് ആവശ്യമുണ്ടോ; എങ്കില്‍ ആയത് ലഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ?
2555.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യുടെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയിലൂടെ കഴിഞ്ഞ ഒരു വര്‍ഷം കേരളത്തില്‍ എത്ര യൂണിറ്റ് വെെദ്യുതി ഉല്പാദിപ്പിച്ചു; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
കൊല്ലം ജില്ലയില്‍ ഗാര്‍ഹികപ്ലാന്റുകളുടെ ആവശ്യത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചു; എത്ര വീടുകളില്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു എന്ന് അറിയിക്കുമോ?
2556.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇലക്ട്രിക് പോസ്റ്റിന്റെ ഗുണനിലവാരം സംബന്ധിച്ച കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ഗുണനിലവാരമുള്ള പോസ്റ്റുകള്‍ നിര്‍മ്മിക്കാന്‍ ഏത് കമ്പനിക്കാണ് ടെന്‍ഡര്‍ നല്‍കിയത്; എത്ര പോസ്റ്റുകളാണ് നിലവില്‍ ആവശ്യമുള്ളത്; വിശദമാക്കാമോ;
( സി )
ഗുണനിലവാരമുള്ള പോസ്റ്റിന്റെ അഭാവം കാരണം പുതിയ ലൈന്‍ വലിക്കുന്നതിനും ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനും കാലതാമസം നേരിടുന്നുണ്ടോ എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
2557.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് മുൻ വൈദ്യുതി മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് അനധികൃതമായി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഇദ്ദേഹത്തിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ടോയെന്നും ഇതിനായി നോട്ടീസ് നൽകിയിട്ടുണ്ടോയെന്നും അറിയിക്കാമോ; ഉണ്ടെങ്കിൽ നഷ്ടപരിഹാര തുക ഈടാക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നോട്ടീസിന് കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് മറുപടി നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; വിശദാംശം നൽകാമോ;
( ഡി )
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ.എസ്.ഇ.ബി.-യിൽ വ്യാപകമായ ക്രമക്കേടും അധികാര ദുർവിനിയോഗവും നടന്നു എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത്‍ പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
2558.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ മണ്ഡലത്തിലെ പടിഞ്ഞാറെക്കര-ഉണ്യാല്‍ തീരദേശ റോഡില്‍ നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി കെ.ആർ.എഫ്‌.ബി. വൈദ്യുതി വകുപ്പിന് തുക നല്‍കിയിരുന്നോ;
( ബി )
ഉണ്ടെങ്കില്‍ എത്ര രൂപയായിരുന്നു നല്കിയിരുന്നതെന്നും എന്നായിരുന്നു ലഭിച്ചതെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ അവസ്ഥയും എന്നത്തേക്ക് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ?
2559.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച മീറ്റർ റീ‍ഡർ തസ്തികയിലേക്കുള്ള നിയമനങ്ങളിൽ ഇതുവരെ എത്ര പേർക്ക് നിയമനം നൽകി എന്ന് വ്യക്തമാക്കാമോ?
2560.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പയ്യന്നൂര്‍ മണ്ഡലത്തിലെ വെള്ളൂര്‍, പയ്യന്നൂര്‍, കരിവെള്ളൂര്‍, പാടിയോട്ടുചാല്‍, ചെറുപുഴ, മാതമംഗലം എന്നീ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസുകള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2561.
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുത ബോർഡിന്റെ വാഹനം പ്രത്യേക ഉത്തരവോ അനുമതിയോ ഇല്ലാതെ അനധികൃതമായി ഉപയോഗിച്ചതിന് 6.72 ലക്ഷം രൂപ അടയ്ക്കണമെന്ന് ഏതെങ്കിലും ബോർഡ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ഈ തുക ഈടാക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( സി )
ബോർഡിന്റെ വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
2562.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ.എസ്‌.ഇ.ബി. ഡാമുകളില്‍ അടിഞ്ഞുകിടക്കുന്ന എക്കലും മണലും നീക്കം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ;
( ബി )
സൗരോര്‍ജ ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുഇടങ്ങൾ സ്കൂള്‍/കോളേജ് കാമ്പസുകള്‍/കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ എന്ന് വിശദമാക്കാമോ;
( ഡി )
നിശ്ചിത വിസ്‍തൃതിയില്‍ അധികരിച്ച് നിര്‍മ്മിക്കുന്ന ഭവനങ്ങള്‍ക്കും ഭവനസമുച്ചയങ്ങള്‍ക്കും സൗരോര്‍ജ പാനലുകള്‍ നിര്‍ബന്ധമാക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ;
( ഇ )
സംസ്ഥാനത്ത് ഗാര്‍ഹിക വൈദ്യുതി വിതരണം ഭൂഗര്‍ഭ സംവിധാനങ്ങളിലൂടെയാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?
2563.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ എത്ര ചാർജിംഗ് സ്റ്റേഷനുകൾക്കാണ് അനുമതിയായിട്ടുള്ളത്; ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വിശദീകരിക്കാമോ;
( ബി )
ഉയർന്ന ജനസംഖ്യയും ഭൂവിസ്തൃതിയുമുള്ള മണ്ഡലങ്ങളിൽ കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ ഒരു പഞ്ചായത്തിൽ ഒരു ചാർജിംഗ് സ്റ്റേഷനെങ്കിലും ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ;
( സി )
മലപ്പുറം മണ്ഡലത്തിലെ പുല്പറ്റ പഞ്ചായത്തിൽ ഒരു ചാർജിംഗ് സ്റ്റേഷൻ കൂടി ആരംഭിക്കണമെന്ന എം.എൽ.എ.യുടെ കത്തിന്മേൽ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ?
2564.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ കെ.എസ്.ഇ.ബി. നടപ്പിലാക്കി വരുന്ന പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിയുടേയും നിലവിലെ സ്ഥിതിയും അനുവദിച്ച തുകയും വ്യക്തമാക്കാമോ?
2565.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ നടത്തിയ സമരത്തിന്റെ കാരണമെന്താണെന്ന് വിശദമാക്കുമോ; പ്രസ്തുത സമരം തീർക്കുവാൻ സമരക്കാരുമായി കെ.എസ്.ഇ.ബി. അധികൃതർ നടത്തിയ ചർച്ചയിലെ ഒത്തുതീർപ്പ് വ്യവസ്ഥകൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത സമരത്തിൽ പങ്കെടുത്ത ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആർക്കെല്ലാം എതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്; പ്രസ്തുത അച്ചടക്ക നടപടി ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കുമോ?
2566.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. ഗാർഹിക ഉപഭോക്താക്കളിൽ നിന്നും ഡെപ്പോസിറ്റ് ഈടാക്കുന്നുണ്ടോ; എങ്കിൽ ഇതിന്റെ മാനദണ്ഡം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഡെപ്പോസിറ്റ് നിരക്ക് ഉയർത്തുന്നതിന് കെ.എസ്.ഇ.ബി. നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
നാല് മാസത്തെ വൈദ്യുതി ബില്ലിന് തുല്യമായ തുക ഡെപ്പോസിറ്റ് അടയ്ക്കണമെന്ന നിർദ്ദേശം ഗാർഹിക ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന കാര്യം ഗൗരവമായി കാണുന്നുണ്ടോ; എങ്കിൽ പ്രസ്തുത നിരക്ക് കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
വൈദ്യുതി ബില്ലിനൊപ്പം തന്നെ വലിയ ഡെപ്പോസിറ്റ് തുകയും ഒറ്റത്തവണയായി അടയ്ക്കേണ്ടി വരുന്നത് ഗാർഹിക ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കും എന്നതിനാൽ ഡെപ്പോസിറ്റ് നിരക്ക് കുറച്ചുകൊണ്ട് ഗഡുക്കളായി അടയ്ക്കുന്നതിന് അവസരം നൽകുമോയെന്ന് വ്യക്തമാക്കുമോ?
2567.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തില്‍ വോൾട്ടേജ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി എന്തെല്ലാം നടപടികൾ സ്വീകരിച്ച് വരുന്നെന്നു വിശദമാക്കുമോ;
( ബി )
മീറ്റർ, പോസ്റ്റ് , എ.ബി.സി. കേബിൾ എന്നിവ ആവശ്യാനുസരണം മണ്ഡലത്തിലെ സെക്ഷനുകളിൽ ലഭ്യമാണോ; ഇല്ലെങ്കിൽ ആയത് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ വിവിധ സെക്ഷനിലെ പ്രവൃത്തികൾ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി അനുമതി നൽകുന്നതിന് മഞ്ചേരി എക്സിക്യൂടീവ് എഞ്ചിനിയർ (പി.എം.യു.) അയച്ച പ്രൊപ്പോസലുകളിൽ സ്വീകരിച്ച നടപടി വിശദമാക്കുമോ?
2568.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ സര്‍ക്കാരിന് കീഴില്‍ എത്ര ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകള്‍ പുതിയതായി തുടങ്ങുന്നതിന് എന്തെല്ലാം പദ്ധതികളാണ് ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ;
( സി )
പുതിയതായി നിര്‍മ്മാണം നടന്നുവരുന്ന ചാർജിംഗ് സ്റ്റേഷനുകള്‍ എന്നത്തേയ്ക്ക് പ്രവര്‍ത്തനസജ്ജമാകുമെന്ന് വ്യക്തമാക്കാമോ?
2569.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018 ഏപ്രിൽ മുതൽ 2022 മാര്‍ച്ച് 31 വരെ മാവേലിക്കര നിയാേജക മണ്ഡലത്തില്‍ റാേഡ് വികസനത്തിന്റെ ഭാഗമായി ഇലക്ട്രിക്ക് പാേസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിലേക്കായി പാെതുമരാമത്ത് വകുപ്പില്‍ നിന്നും എത്ര രൂപ ലഭ്യമായിട്ടുണ്ടെന്ന് അറിയിക്കാമോ ;
( ബി )
ഇതിലുള്‍പ്പെട്ട റാേഡിന്റെ പേര്, മാറ്റി സ്ഥാപിച്ച ഇലക്ട്രിക്ക് പോസ്റ്റുകളുടെ എണ്ണം, ഓരാേ റാേഡിനും ഈടാക്കിയ തുക എന്നിവ ഉൾപ്പെടെയുള്ള വിശദാംശം ലഭ്യമാക്കുമോ ?
2570.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന ഊർജ്ജാവശ്യം പരിഗണിച്ച് കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
അനുയോജ്യമായ സ്ഥലങ്ങളില്‍ സുരക്ഷിതമായി വൈദ്യുത പദ്ധതികള്‍ ആരംഭിക്കുന്നതിന് പ്രത്യേക പഠനം നടത്തുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2571.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിൽ കെ.എസ്.ഇ.ബി.യുടെ ദ്യുതി പദ്ധതി പ്രകാരം നടപ്പിലാക്കിയിട്ടുള്ള പ്രവൃത്തികൾ ഏതൊക്കെയെന്നും ഇതിനായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തി കായംകുളം മണ്ഡലത്തിൽ ഇനിയും നടത്താൻ ഉദ്ദേശിക്കുന്ന പ്രവൃത്തികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
2572.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ഉല്‍പാദന - വിതരണ മേഖലയില്‍ നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് പദ്ധതി തിരിച്ച് വ്യക്തമാക്കാമോ?
2573.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി വകുപ്പ് നടപ്പിലാക്കി വരുന്ന നിലാവ് പദ്ധതി പ്രകാരം കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളിലാണ് പദ്ധതി നിർവഹണം നടന്നു വരുന്നത്; വിശദമാക്കാമോ;
( ബി )
ഈ പദ്ധതി പ്രകാരം പ്രസ്തുത മണ്ഡലത്തിലെ എത്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എത്ര തെരുവ് വിളക്കുകൾ സ്ഥാപിച്ചു എന്നത് വിശദമാക്കാമോ; പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
നിലാവ് പദ്ധതിയുടെ രണ്ടാം ഘട്ടം പ്രസ്തുത മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളിലാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്; വിശദാംശം നൽകാമോ?
2574.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തിൽ ഇലക്ട്രിക് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കുമോ?
2575.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പുരപ്പുറ സൗര പദ്ധതിയുൾപ്പെടെ ഏതെല്ലാം പദ്ധതികളാണ് ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി സർക്കാർ ഓഫീസുകളിലും വീടുകളിലും നടപ്പാക്കാൻ സ്വീകരിച്ചുവരുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി വീടുകളിൽ നടപ്പാക്കുന്നതിനായുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമെന്ന് അറിയിക്കുമോ; പ്രസ്തുത പദ്ധതി നടപ്പാക്കുന്ന അധികാര സ്ഥാപനങ്ങൾ, ലഭ്യമാകുന്ന കേന്ദ്ര-സംസ്ഥാന സഹായങ്ങൾ എന്നിവയുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
നിലവിൽ സംസ്ഥാനത്ത് പുരപ്പുറ സൗരപദ്ധതി വഴി എത്ര യൂണിറ്റ് വൈദ്യുതി ദിനംപ്രതി ഉല്പാദിപ്പിക്കുന്നു; വ്യക്തമാക്കുമോ?
2576.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. മുഖാന്തരം സൗരാേര്‍ജ്ജ വെെദ്യുതി ഉല്പാദനത്തിനായി വീടുകളില്‍ സൗരാേര്‍ജ പാനല്‍ സ്ഥാപിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നിലവില്‍ ഉള്ളതെന്ന് വിശദമാക്കാമാേ?
2577.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. അനര്‍ട്ട് മുഖാന്തരം ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവ്യത്തികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഗാര്‍ഹിക സൗരോര്‍ജ്ജ ഉപഭോക്താക്കള്‍ക്കായി കെ.എസ്.ഇ.ബി. നടപ്പിലാക്കുന്ന സൗര പദ്ധതിയുടെ വിശദാംശം നല്‍കുമോ?
2578.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിൽ സൗരപദ്ധതിയിൽ ഉൾപ്പെടുത്തി പുരപ്പുറ സോളാർ സ്ഥാപിക്കുന്നതിനായി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്;
( ബി )
പ്രസ്തുത അപേക്ഷകളിന്മേൽ സ്വീകരിച്ച തുടർനടപടികൾ വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തെ പൂർണ്ണ സൗരോർജ്ജ മണ്ഡലമാക്കി മാറ്റുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിനുള്ള നടപടി സ്വീകരിക്കാമോ?
2579.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുരപ്പുറ സൗരോ‍ർജ്ജ പദ്ധതിയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ആദ്യ ഘട്ടമായി ഉൾപ്പെടുത്തിയിട്ടുള്ള ഏതൊക്കെ സ്ഥലങ്ങളിൽ വൈദ്യുതോല്പാദനം ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിലൂടെ ഇതുവരെ എത്ര വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്;
( ഡി )
വൈദ്യുതി ഉപഭോഗം കൂടുകയും ലഭ്യതയിൽ കുറവ് വരുകയും ചെയ്യുന്നതിനാൽ പാരമ്പര്യേതര മാർഗ്ഗങ്ങളിൽ കൂടി കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് പദ്ധതികളുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2580.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ഇ. ബി. ഉപഭോക്താക്കളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി പ്രകാരം മണലൂര്‍ മണ്ഡലത്തില്‍ എത്രയെണ്ണം സ്ഥാപിക്കാനായിട്ടുണ്ട്;അറിയിക്കാമോ;
( ബി )
പ്രതിമാസം എത്ര യൂണിറ്റ് വൈദ്യുതി പ്രസ്തുത പദ്ധതിയിലൂടെ ഉല്പാദിപ്പിക്കുന്നുണ്ടെന്ന് അറിയിക്കാമോ;
( സി )
മണലൂര്‍ മണ്ഡലത്തില്‍ നിന്നും ഇതുവരെ ഈ പദ്ധതിയ്ക്കായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; ആയതിന്മേൽ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2581.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനരുപയോഗ ഊർജ്ജസ്രോതസ്സുകള്‍ പരമാവധി ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ വൈദ്യുതി സ്വയം പര്യാപ്തതയില്‍ എത്തിക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
എങ്കില്‍ ഏതൊക്കെ പദ്ധതികളാണെന്നും ആയതിന്റെ വിശദാംശങ്ങളും വെളിപ്പെടുത്താമോ?
2582.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റ് വീണുണ്ടായ അപകടത്തിൽ ബേപ്പൂർ സ്വദേശി മരിച്ച സംഭവത്തില്‍ കുറ്റകരമായ അനാസ്ഥ ജീവനക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടായോ എന്ന് സർക്കാർ പരിശോധിക്കുമോ;
( ബി )
സംഭവത്തില്‍ ആരെങ്കിലും വീഴ്ച വരുത്തിയതായി തെളിഞ്ഞാൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകുമോ; അറിയിക്കാമോ;
( സി )
കോഴിക്കോട് വൈദ്യുതി പോസ്റ്റ്‌ വീണ് മരിച്ച ബൈക്ക് യാത്രക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കുമോ;
( ഡി )
മതിയായ സുരക്ഷാ സംവിധാനം ഇല്ലാതെയാണ് പോസ്റ്റ് നീക്കിയതെന്നും, പോസ്റ്റ് മാറ്റുന്നതിനിടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നുമുള്ള ആക്ഷേപം സർക്കാർ പരിശോധിക്കുമോ?
2583.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കെട്ടാങ്ങല്‍ വൈദ്യുതി സെക്ഷന്‍ ഓഫീസ് കെട്ടിടം ഒഴിഞ്ഞ് നല്‍കണമെന്ന് ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് പുതിയ സ്ഥലം കണ്ടെത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഓഫീസ് നിലവിലുള്ള കെട്ടിടത്തില്‍ നിന്ന് എപ്പോള്‍ മാറ്റിസ്ഥാപിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
2584.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉള്ളിയേരിയില്‍ കൂടുതല്‍ വൈദ്യുതി കണക്ഷനുകളും വിപുലമായ പ്രവര്‍ത്തന ഏരിയയുമുള്ള ചില സെക്ഷനുകളിലെ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്താന്‍ കഴിയുന്നില്ലായെന്നത്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കോഴിക്കോട് ജില്ലയില്‍ നടുവണ്ണൂര്‍ സെക്ഷനിലെ പ്രവര്‍ത്തന പരിധിയും കണക്ഷനുകളും പരിഗണിച്ച് ഉള്ളിയേരിയില്‍ പുതിയതായി സെക്ഷന്‍ ഓഫീസ് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; അറിയിക്കുമോ ;
( സി )
ഉള്ളിയേരിയില്‍ സെക്ഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയലില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്?
2585.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇപ്പോൾ എത്ര ഉപഭോക്താക്കളുണ്ടെന്നും ഈ സെക്ഷന്റെ ഭൂവിസ്തൃതി എത്രയെന്നും വ്യക്തമാക്കുമോ;
( ബി )
മുൻസിപ്പാലിറ്റി, എയർപോർട്ട്, താലൂക്ക് ആസ്ഥാനം എന്നിവ പരിഗണിച്ചും ഉപഭോക്താക്കളുടെ ആധിക്യം കാരണവും ഈ സെക്ഷൻ വിഭജിച്ച് പുതിയ സെക്ഷൻ കൂടി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2586.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ മരവട്ടം- കാടാമ്പുഴ 110 കെ.വി സബ് സ്റ്റേഷന്‍ നിര്‍മ്മാണം സംബന്ധിച്ച നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
സബ് സ്റ്റേഷന് വേണ്ടി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
2587.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി 220 കെ.വി. സബ്സ്റ്റേഷൻ നവീകരിക്കുന്നതിനോ സബ്സ്റ്റേഷന് സമീപത്തുള്ള ഭൂമി ഏറ്റെടുക്കുന്നതിനോ പദ്ധതിയുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ഇല്ലെങ്കിൽ ആവശ്യമായ നവീകരണ പദ്ധതികൾ നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമോ?
2588.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ പിണ്ണാക്കനാട് 33 കെ.വി. സബ്സ്റ്റേഷന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥലം ഏറ്റെടുക്കുന്ന പ്രവൃത്തി വേഗത്തിലാക്കി സബ്സ്റ്റേഷന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2589.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ പറവൂര്‍ കവലയില്‍ 33 കെ.വി. സബ്സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം റവന്യൂ വകുപ്പില്‍ നിന്ന് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന അപേക്ഷ 353/M(Ele)/VIP/RL/2022 നമ്പരായി 12/04/2022 ന് കെ.എസ്.ഇ.ബി. എല്‍ ഡയറക്ടര്‍ (ട്രാന്‍സ്മിഷന്‍) പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചതില്‍ ഡയറക്ടര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
33 കെ.വി. സബ്സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് റവന്യൂ വകുപ്പില്‍ നിന്ന് ഭൂമി വി‌ട്ടുകി‌ട്ടുന്നതിന് കെ.എസ്.ഇ.ബി.എല്‍ അപേക്ഷ നല്‍കിയിട്ടുണ്ടോ;എങ്കില്‍ എന്നാണ് അപേക്ഷ നല്‍കിയതെന്ന് അറിയിക്കാമോ;ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
2590.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി വകുപ്പിന്റെ ചട്ടപ്രകാരം ഒരു സെക്ഷൻ ഓഫീസ് അനുവദിക്കാൻ വേണ്ട ഉപഭോക്താക്കളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
കാസർകോട് ജില്ലയിലെ ഉപഭോക്താക്കളുടെ എണ്ണം സെക്ഷൻ തിരിച്ചു വ്യക്തമാക്കാമോ;
( സി )
കാസർകോഡ് സെക്ഷൻ വിഭജിച്ചു പുതിയ സെക്ഷൻ ഓഫീസ് തുടങ്ങാൻ ആലോചനയുണ്ടോ എന്ന് വ്യക്തമാക്കാമോ;എങ്കിൽ ഏതെല്ലാം സെക്ഷൻ വിഭജിക്കുമെന്നും പുതിയ സെക്ഷൻ ഓഫീസുകൾ ഏതെല്ലാമായിയിരിക്കുമെന്നും വ്യക്തമാക്കാമോ?
2591.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലുള്ള കെ.എസ്.ഇ.ബി മീറ്റര്‍ റീഡര്‍ (557/2014) റാങ്ക് ലിസ്റ്റില്‍ നിന്നുമുള്ള നിയമനം സംബന്ധിച്ച പുരോഗതി വിശദമാക്കുമോ ;
( ബി )
436 മീറ്റര്‍ റീഡര്‍മാരെ നിയമിക്കാന്‍ തീരുമാനിക്കുകയും ആയതില്‍ 218 ഒഴിവുകള്‍ പി.എസ് .സി ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ബാക്കി 50 ശതമാനം നിയമനം നിര്‍ത്തിവെക്കാനും ബോര്‍ഡ് തീരുമാനമെടുത്തിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( സി )
പ്രസ്തുത ഒഴിവുകള്‍ കൂടി പി.എസ് .സി ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
2592.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ഇടമലയാര്‍ ഡാമില്‍ ഹൈഡല്‍ ടൂറിസം ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇടമലയാറില്‍ ഹൈഡല്‍ ടൂറിസം ആരംഭിക്കുന്നത് സംബന്ധിച്ച് ഇടമലയാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നല്‍കിയിട്ടുള്ള അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
291/M/(Ele)/VIP/RL/2021 പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇടമലയാര്‍ ബാങ്കിന്റെ ഹൈഡല്‍ ടൂറിസവുമായി ബന്ധപ്പെട്ട അപേക്ഷയിന്മേൽ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികള്‍ വിശദമാക്കാമോ;
( ഡി )
ഇടമലയാറില്‍ ഹൈഡല്‍ ടൂറിസം ആരംഭിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ എന്തെങ്കിലും പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ഇ )
ഇടമലയാറില്‍ ഹൈഡല്‍ ടൂറിസവുമായി ബന്ധപ്പെട്ട് ആദ്യഘട്ടമായി ഗാര്‍ഡനിംഗ്, ബട്ടര്‍ഫ്ലൈ പാര്‍ക്ക് എന്നിവയുടെ സാധ്യത പരിശോധിച്ചിട്ടുണ്ടോ;
( എഫ് )
കോതമംഗലം മണ്ഡലത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഭൂതത്താന്‍കെട്ട്, തട്ടേക്കാട് അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സ്വദേശീയരും വിദേശീയരുമായ വിനോദ സഞ്ചാരികള്‍ക്ക് പ്രയോജനം ലഭിക്കത്തക്ക വിധത്തില്‍ ഇടമലയാര്‍ ഡാമില്‍ ഹൈഡല്‍ ടൂറിസം പദ്ധതി ആരംഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2593.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്ന നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
2594.
ശ്രീ കെ ആൻസലൻ
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. ആന്റണി ജോൺ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം കാരണം ആസന്നമായിട്ടുള്ള അധിക വൈദ്യുതിയുടെ ആവശ്യകത നിറവേറ്റുന്നതിനായി സ്വീകരിച്ച് വരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ;
( ബി )
സംസ്ഥാനത്ത് ഉടനീളം ഇ.വി. ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ ബൃഹത് ശൃംഖല സജ്ജീകരിക്കുമെന്ന പ്രഖ്യാപനം എത്രത്തോളം നടപ്പിലാക്കുവാന്‍ സാധിച്ചിട്ടുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ; കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
2595.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ ഡി കെ മുരളി
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിരത്തില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ കെ.എസ്.ഇ.ബി. ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത് വേഗത്തിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
സംസ്ഥാനത്ത് ഇതുവരെ കെ.എസ്.ഇ.ബി. എത്ര ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ എവിടെയൊക്കെയാണ് പുതുതായി ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതെന്ന് വിശദമാക്കാമോ?
 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.