|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 5th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*31.
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗ്രാമീണ കര്‍ഷകരെ
സഹായിക്കുവാനും കാര്‍ഷിക
വിപണിക്ക് പിന്തുണ നല്‍കുവാനും
സഹകരണ മേഖലയില്‍
ആവിഷ്കരിക്കുന്ന നൂതന
പദ്ധതികള്‍ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ പ്രവര്‍ത്തന
സംവിധാനങ്ങള്‍, പ്രാരംഭ
പ്രവര്‍ത്തന പുരോഗതി എന്നിവ
വ്യക്തമാക്കുമോ?
*32.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
. എൻ . ഷംസുദ്ദീൻ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
മൊത്തം കടം നാല് ലക്ഷം
കോടിയിലേക്ക് അടുക്കുന്നതിനാൽ
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക
പ്രതിസന്ധിയിലേക്ക് നീങ്ങുന്നു
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം ഗൗരവമായി
എടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കട
ബാധ്യതകൾ സംസ്ഥാനത്തിന്റെ
മുന്നോട്ടുളള പ്രവർത്തനത്തെ
എപ്രകാരം ബാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്തിന്റെ
നിലവിലെ സാമ്പത്തിക സ്ഥിതി
സംബന്ധിച്ച് ധവളപത്രം
പുറപ്പെടുവിക്കാൻ തയ്യാറാകുമോ?
*33.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
അൻവർ സാദത്ത്
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കരുവന്നൂർ
ബാങ്ക് ക്രമക്കേടിന് ശേഷവും
സംസ്ഥാനത്ത് സഹകരണ ബാങ്കിംഗ്
മേഖലയില്‍ സമാനമായ ക്രമക്കേടുകൾ
നടക്കുന്നതായുള്ള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
തിരുവനന്തപുരം
കണ്ടല സര്‍വീസ് സഹകരണ ബാങ്ക്
ക്രമക്കേട്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
വിഷയത്തിലുള്ള സഹകരണ സംഘം
അസിസ്റ്റന്റ് രജിസ്ട്രാറുടെ
(ജനറല്‍) അന്വേഷണ റിപ്പോര്‍ട്ട്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വ്യക്തമാക്കാമോ;
(
ഡി )
2022
ജനുവരി 22 -ന് അന്വേഷണ
റിപ്പോർട്ട് സഹകരണ വകുപ്പിന്
സമര്‍പ്പിച്ചെങ്കിലും ഭരണ
സമിതിക്കെതിരെ
നടപടിയെടുത്തിട്ടില്ല എന്ന
ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ കാരണം
വിശദമാക്കാമോ?
*34.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിക്ഷേപങ്ങളുടെ
പലിശയ്ക്കും പരിധിയിൽ കൂടുതൽ
പണം പിൻവലിച്ചതിനും ആദായനികുതി
അടയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
കേരള ബാങ്ക് സഹകരണ ബാങ്കുകൾക്ക്
നോട്ടീസ് നൽകിയിരുന്നുവോ;
(
ബി )
സാമൂഹ്യക്ഷേമ
പെൻഷനും കെ.എസ്.ആർ.ടി.സി.
പെൻഷനും വിതരണം ചെയ്യുന്ന
1600-ൽ പരം സംഘങ്ങൾ നേരിടുന്ന
പ്രതിസന്ധി എപ്രകാരം
പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
സഹകരണ
സംഘങ്ങൾക്ക് ട്രഷറിയിൽ നിന്ന്
നേരിട്ട് പണം നൽകുന്നതിനോ ആദായ
നികുതിയായി നൽകുന്ന തുക അധിക
ഇൻസെന്റീവ് ആയി
അനുവദിക്കുന്നതിനോ നടപടി
സ്വീകരിക്കുമോ?
*35.
ശ്രീ.
ഇ കെ വിജയൻ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കാർബൺ ന്യൂട്രൽ ഗവേണൻസ്
പദ്ധതിയുടെ ഭാഗമായി എന്തെല്ലാം
പരിപാടികളാണ് പരിഗണനയിലുള്ളത്;
വിശദമാക്കാമോ;
(
ബി )
കാർബൺ
രഹിത വൈദ്യുതോല്പാദനം
പ്രോത്സാഹിപ്പിക്കാൻ
സ്വീകരിച്ചിട്ടുള്ള നടപടികൾ
വിശദമാക്കാമോ;
(
സി )
സൗരോർജ്ജത്തിന്റെ
ഉപയോഗം വ്യാപകമാക്കുന്നതിന്
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ജനകീയ
ഹരിത ഊർജ്ജ മിഷൻ പദ്ധതിയിലൂടെ
സൗരോർജ്ജ ഉല്പാദനം
വർദ്ധിപ്പിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ?
*36.
ശ്രീ
വി ജോയി
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേന്ദ്ര
നികുതികളില്‍ നിന്ന്
സംസ്ഥാനത്തിന് ലഭിക്കേണ്ട
വിഹിതം ഗണ്യമായി കുറയുന്നതായി
സി.&എ.ജി. യുടെ പരാമര്‍ശം
വന്നിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം കേന്ദ്ര നികുതി
വിഹിതത്തില്‍ വന്നിട്ടുള്ള
കുറവ് സംബന്ധിച്ച് വിശദാംശം
നല്‍കാമോ;
(
ബി )
അശാസ്ത്രീയമായി
ജി.എസ്.ടി. നടപ്പിലാക്കിയതിലൂടെ
നികുതി വരുമാനം കുറയുന്ന
സാഹചര്യത്തില്‍ കേന്ദ്രം
സംസ്ഥാനങ്ങള്‍ക്കായി
നടപ്പാക്കിയ ജി.എസ്.ടി.
നഷ്ടപരിഹാരം തുടരുന്നതിനായി
സംസ്ഥാനം നടത്തിയിട്ടുള്ള
ഇടപെടലുകള്‍ വിശദമാക്കാമോ;
(
സി )
ഇത്തരത്തില്‍
നികുതി വരുമാനത്തില്‍ ഗണ്യമായ
കുറവുണ്ടായതിനാല്‍ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
സംസ്ഥാനത്തിന്റെ
പരിധിക്കുള്ളില്‍ നിന്നുകൊണ്ട്
കടമെടുക്കുന്നതിനെ സംബന്ധിച്ച്
ചിലർ അവാസ്തവമായ പ്രചരണങ്ങള്‍
നടത്തിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിലെ വസ്തുത
എന്താണെന്ന് വിശദമാക്കുമോ?
*37.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സ്വിറ്റ്‌സർലന്റിലെ
ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക്
ഫോറം കോൺഫറൻസിൽ കേരളം
പങ്കെടുക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
രണ്ട്
വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന
ആഗോള ഇവന്റിൽ കർണാടക,
മഹാരാഷ്ട്ര, തെലങ്കാന,
ആന്ധ്രാപ്രദേശ് തുടങ്ങിയ
സംസ്ഥാനങ്ങൾ തൊണ്ണൂറ്റി
അയ്യായിരത്തി എണ്ണൂറ് കോടി
രൂപയുടെ നിക്ഷേപം
ആകർഷിക്കുന്നതിൽ വിജയിച്ചു
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
കേരളം
ഉറ്റുനോക്കുന്ന പ്രധാന മേഖലകളായ
ലൈഫ് സയൻസ്, ഫാർമസ്യൂട്ടിക്കൽ
തുടങ്ങിയ പ്രധാന മേഖലകളിൽ
തെലങ്കാന അടക്കമുള്ള
സംസ്ഥാനങ്ങൾക്ക് നിക്ഷേപം
ആകർഷിക്കാൻ കഴിഞ്ഞതിനാൽ
സംസ്ഥാനത്തിന് പ്രസ്തുത
കോൺഫറൻസിൽ പങ്കെടുക്കാത്തതുമൂലം
ഒരു സുവർണാവസരം നഷ്ടമായി എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
*38.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബിയുടെ
വായ്പാ തിരിച്ചടവിനായി
ഉപയോഗപ്പെടുത്തുന്ന മോട്ടോർ
വാഹന നികുതിയിനത്തിലെ പകുതി
തുകയും പെട്രോൾ സെസ്സും
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തിന്റെ ഭാഗമാണോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്തിന്റെ
വരുമാനത്തിൽ നിന്നും തിരിച്ചടവ്
നടത്തുന്ന കിഫ്ബി വായ്പകൾ
സംസ്ഥാനത്തിന്റെ കടത്തിന്റെ
ഭാഗമല്ല എന്ന് വിലയിരുത്തുവാൻ
സാധിക്കുമോ; എങ്കിൽ ഏത്
മാനദണ്ഡപ്രകാരമാണെന്ന്
വ്യക്തമാക്കുമോ;
(
സി )
കിഫ്ബി
വായ്പകൾ സംബന്ധിച്ച് സി.ആൻഡ്
എ.ജി. നടത്തിയ പരാമർശം
ശരിവയ്ക്കുന്ന രീതിയിൽ പ്രസ്തുത
വായ്പകൾ പൊതുകടത്തിന്റെ ഭാഗമാണ്
എന്ന് കേന്ദ്ര ധനകാര്യ കമ്മീഷൻ
വ്യക്തമാക്കിയിരിക്കുന്നതിനാൽ
ബജറ്റിന് പുറത്തുനിന്നും
വായ്പയെടുക്കുന്ന നയത്തിൽ
പുനർവിചിന്തനം നടത്താൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
*39.
ഡോ.
എം.കെ . മുനീർ
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
ബോർഡ് വൈദ്യുതി നിരക്ക്
വർദ്ധനവിനായി റഗുലേറ്ററി
കമ്മീഷന് സമർപ്പിച്ച കണക്കിലും
ബോർഡിന്റെ ബജറ്റിലും
പൊരുത്തക്കേടുകൾ ഉളളതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
നിരക്കുകൾ
വർദ്ധിപ്പിക്കാതെ വരുമാനം
പെരുപ്പിച്ചു കാട്ടി 2022-23
വർഷം 496 കോടി രൂപ ലാഭം
ഉണ്ടാക്കുമെന്ന് ബജറ്റിൽ
സൂചിപ്പിച്ചിരുന്നോ;
(
സി )
വരുമാനം
പെരുപ്പിച്ച് കാണിച്ചതായി
പറയപ്പെടുന്ന സാഹചര്യം സർക്കാർ
പരിശോധിച്ചിരുന്നോ; വിശദാംശം
നൽകുമോ?
*40.
ശ്രീ.
പി.വി.അൻവർ
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിന് ശേഷം
സഹകരണ രംഗത്ത് കൈവരിച്ച
നേട്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
കോവിഡ്
സൃഷ്ടിച്ച പ്രതിസന്ധി
നേരിടുന്നതില്‍ സഹകരണ മേഖല
നടത്തിയ ഇടപെടല്‍ വിശദമാക്കാമോ;
(
സി )
ബ്ലേഡ്
പലിശക്കാരെ ഒഴിവാക്കാന്‍
കുടുംബശ്രീ മുഖേന സഹകരണ വകുപ്പ്
നടത്തിയ ഇടപെടല്‍ ഫലം
കൈവരിച്ചിട്ടുണ്ടോ;
(
ഡി )
സര്‍ക്കാര്‍
നയങ്ങള്‍ക്കനുസൃതമായി സഹകരണ
മേഖലയില്‍ പുതുതായി എത്ര
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍
കഴിഞ്ഞുവെന്ന് വ്യക്തമാക്കാമോ?
*41.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരിങ്ങാലക്കുട
കരുവന്നൂര്‍ സർവ്വീസ് സഹകരണ
ബാങ്കില്‍ ക്രമക്കേട് നടന്നതിന്
ശേഷം സംസ്ഥാനത്ത് സഹകരണ
ബാങ്കുകളിലെ ക്രമക്കേടുകൾ
കണ്ടെത്താൻ സ്വീകരിച്ച
നടപടികളുടെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
കരുവന്നൂര്‍
സർവ്വീസ് സഹകരണ ബാങ്കില്‍ വന്‍
തുകയുടെ ക്രമക്കേട് നടന്ന
സംഭവത്തിൽ എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന് വിശദമാക്കാമോ;
ഇതു സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
അന്വേഷണത്തിലെ കണ്ടെത്തലുകൾ
വിശദമാക്കാമോ;
(
സി )
കരുവന്നൂര്‍
സർവ്വീസ് സഹകരണ ബാങ്കിൽ
നടന്നതിന് സമാനമായ ക്രമക്കേടുകൾ
മറ്റു സഹകരണ ബാങ്കുകളിൽ
നടക്കുന്നുണ്ടോ എന്ന്
പരിശോധിച്ചിരുന്നോ;
(
ഡി )
കാരാപ്പുഴ,
കുമാരനല്ലൂര്‍, കണ്ടല എന്നീ
സഹകരണ ബാങ്കുകളിൽ സമാനമായ
ക്രമക്കേടുകൾ നടന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
ആവർത്തിക്കാതിരിക്കാൻ നടപടികൾ
സ്വീകരിക്കുമോ?
*42.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
.പി. കെ. ബഷീർ
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വ്യവസായ സൗഹൃദാന്തരീക്ഷം
മെച്ചപ്പെടുത്തുന്നതിനായി
നിലവിലുളള നിയമങ്ങളും
ചട്ടങ്ങളും പരിഷ്ക്കരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
എങ്കിൽ
എന്തെല്ലാം മാറ്റങ്ങൾ
വരുത്തുവാനാണ്
ഉദ്ദേശിക്കുന്നതെന്നും ഇത്
സംബന്ധിച്ച് എന്തെങ്കിലും
പഠനങ്ങൾ
നടത്തിയിട്ടുണ്ടോയെന്നും
വിശദമാക്കുമോ?
*43.
ശ്രീ.
എ. രാജ
ശ്രീ
ഒ . ആർ. കേളു
ശ്രീ
എം നൗഷാദ്
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിതി
ആയോഗ് റിപ്പോർട്ട് പ്രകാരം
ഊർജ്ജ മേഖലയിലെ മികവിന്
സംസ്ഥാനത്തിന് എത്രാമത്തെ
സ്ഥാനമായിരുന്നു എന്നും ലഭിച്ച
സ്കോർ എത്രയാണെന്നും
അറിയിക്കാമോ ;
(
ബി )
ഉല്പാദനത്തിൽ
പിന്നിലാണെങ്കിലും ഏറ്റവും
കുറഞ്ഞ നിരക്കിൽ ഇടതടവില്ലാതെ
വൈദ്യുതി എത്തിക്കുന്നതിൽ
വൈദ്യുതി ബോർഡിന് നേട്ടം
കൈവരിക്കാനായിട്ടുണ്ടോ;
(
സി )
പ്രകൃതി
ദുരന്തങ്ങൾ ആഘാതം
സൃഷ്ടിച്ചിട്ടും വൈദ്യുതി
ബോർഡിന് സാമ്പത്തിക സുസ്ഥിരത
നേടാനായിട്ടുണ്ടോ;
(
ഡി )
വൈദ്യുതി
ബോർഡ് നൽകുന്ന സേവനങ്ങൾ
ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്
സ്വീകരിച്ച നടപടികൾ
എന്തെല്ലാമെന്ന് അറിയിക്കാമോ?
*44.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാരിന്റെ വിവേചനപരമായ
നടപടികളെയും നയങ്ങളെയും
അതിജീവിച്ച് വികസിത
രാജ്യങ്ങൾക്കൊപ്പമെത്താൻ
ഉതകുന്ന രീതിയിലുള്ള വികസന
തന്ത്രത്തില്‍ ഊന്നിയാണോ
പതിനാലാം പഞ്ചവത്സര പദ്ധതിക്ക്
രൂപം നല്‍കിയിരിക്കുന്നതെന്ന്
അറിയിക്കാമോ; വിശദാംശം
നല്‍കുമോ;
(
ബി )
സംസ്ഥാനത്തിന്റെ
തനത് നികുതി വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
ബജറ്റിന് പുറമെയുള്ള മൂലധന
നിക്ഷേപം ഫലപ്രദമാക്കുന്നതിനും
പരിപാടിയുണ്ടോ;
(
സി )
കേന്ദ്ര
വിഹിതം ഗണ്യമായി
വെട്ടിക്കുറയ്ക്കുന്ന
പശ്ചാത്തലത്തില്‍ വികസന
ത്വരകമാകുന്ന തരത്തില്‍
പ്രവാസികളുടേത് ഉള്‍പ്പെടെയുള്ള
സ്വകാര്യ നിക്ഷേപം
ആകര്‍ഷിക്കാന്‍
ലക്ഷ്യമിടുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ?
*45.
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
ഐ ബി സതീഷ്
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനങ്ങളുടെ
നികുതി നിര്‍ണയാധികാരം
കവര്‍ന്നുകൊണ്ട് അനവധാനതയോടെ
നടപ്പിലാക്കിയ ജി.എസ്.ടി.
സംസ്ഥാന നികുതി വരുമാനത്തില്‍
സൃഷ്ടിച്ച പ്രതികൂല അവസ്ഥ
വിലയിരുത്തിയിരുന്നോ;
(
ബി )
കേന്ദ്ര
സര്‍ക്കാരിന്റെ വികല സാമ്പത്തിക
നയങ്ങള്‍ കൊണ്ട് സാമ്പത്തിക
തകർച്ച നേരിടുന്ന ഘട്ടത്തില്‍
കോവിഡും കേന്ദ്ര സര്‍ക്കാരിന്റെ
അശാസ്ത്രീയ ലോക്ഡൗണും
സാമ്പത്തിക മാന്ദ്യത്തിന്
വഴിവച്ച സാഹചര്യത്തില്‍
ജി.എസ്.ടി. നഷ്ടപരിഹാരം
ലഭ്യമാക്കാന്‍ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(
സി )
വരുമാന
സ്രോതസ്സ് തകര്‍ക്കുന്ന
കേന്ദ്ര സര്‍ക്കാര്‍ നടപടി
സംസ്ഥാനത്തെ ക്ഷേമ, വികസന
പ്രവര്‍ത്തനങ്ങളെ
പ്രതിസന്ധിയിലാക്കാന്‍
ഇടയുണ്ടോ എന്ന്
വ്യക്തമാക്കുമോ?
*46.
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മീറ്റ് ദി ഇന്‍വെസ്റ്റര്‍ എന്ന
പരിപാടി സംഘടിപ്പിച്ചിരുന്നുവോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
ജില്ലാടിസ്ഥാനത്തിലാണോ
പ്രസ്തുത പരിപാടി
സംഘടിപ്പിച്ചിരുന്നതെന്നും
ഏതെല്ലാം ജില്ലകളില്‍
സംഘടിപ്പിച്ചിരുന്നുവെന്നും
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പരിപാടി വഴി സംസ്ഥാനത്ത് ഉണ്ടായ
നേട്ടങ്ങള്‍ വിശകലനം
ചെയ്തിട്ടുണ്ടോ; എങ്കില്‍
വെളിപ്പെടുത്തുമോ;
(
ഡി )
ഭക്ഷ്യ
സംസ്‌കരണ രംഗത്ത് പാര്‍ക്കുകള്‍
സ്ഥാപിക്കുന്ന നിര്‍ദേശം
പ്രസ്തുത പദ്ധതിയിലുടെ
നടപ്പാക്കുമോയെന്ന്
അറിയിക്കുമോ;
(
ഇ )
കേരളത്തിലെ
മലയോര മേഖലയില്‍ ഭക്ഷ്യ
സംസ്‌കരണത്തിനുള്ള മികച്ച
സാധ്യത കണക്കിലെടുത്ത് പ്രസ്തുത
മേഖലയില്‍ ഭക്ഷ്യ സംസ്‌കരണ
പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍
നടപടി സ്വീകരിക്കുമോ?
*47.
ശ്രീ
ജി എസ് ജയലാൽ
ശ്രീമതി
സി. കെ. ആശ
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ
സംഘങ്ങള്‍, സഹകരണ ഫെഡറേഷനുകള്‍,
മറ്റ് സഹകരണ സംഘങ്ങള്‍
എന്നിവയിലൂടെ സഹകരണ
മേഖലയില്‍ തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഗ്രാമീണ
മേഖലയുടെ സമഗ്ര പുരോഗതി ഉറപ്പു
വരുത്താന്‍ പ്രാഥമിക കാര്‍ഷിക
വായ്പാ സംഘങ്ങളുടെ പ്രവര്‍ത്തനം
സഹായകരമാകുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
സര്‍ക്കാരിന്റെ
നൂറുദിന കര്‍മ്മ പദ്ധതിയില്‍
ഉള്‍പ്പെടുത്തി സഹകരണ മേഖലയില്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വെളിപ്പെടുത്താമോ;
(
ഡി )
സഹകരണ
മേഖലയും തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളും യോജിച്ച്
തൊഴിലവസരങ്ങളുൾപ്പെടെ ഗ്രാമീണ
മേഖലയുടെ പുരോഗതിക്കുള്ള
പ്രവർത്തനങ്ങൾ നടത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
*48.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
റോജി എം. ജോൺ
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്കുകളിലെ ക്രമക്കേടുകൾ
ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങൾ
നടക്കുന്നതായുള്ള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെ ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
സഹകരണ
ബാങ്കുകളിൽ വ്യാപകമായി
നടക്കുന്നതായി പറയപ്പെടുന്ന
ക്രമക്കേടുകൾ തടയാൻ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(
സി )
കാരാപ്പുഴ
സഹകരണ ബാങ്കിലെ ക്രമക്കേടുമായി
ബന്ധപ്പെട്ട് സഹകരണ വകുപ്പിന്റെ
വിജിലൻസ് വിഭാഗത്തിന് പരാതി
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
ആയതിന്മേൽ സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ?
*49.
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ
കെ ആൻസലൻ
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
അഭ്യസ്തവിദ്യരായ
യുവജനങ്ങള്‍ക്ക് മികച്ച ആധുനിക
തൊഴിലവസരങ്ങള്‍
സൃഷ്ടിച്ചുകൊണ്ട് നവകേരള
നിര്‍മ്മിതി സാധ്യമാക്കുകയെന്ന
ലക്ഷ്യത്തോടെയുള്ള ആധുനിക
വ്യവസായ വികസന പ്രോത്സാഹന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
ബി )
പതിനായിരം
കോടിയിലധികം രൂപയുടെ നിക്ഷേപം
ആകര്‍ഷിച്ച് സംസ്ഥാനത്തെ
വ്യവസായ മേഖലയ്ക്ക് ഊര്‍ജ്ജം
പകരാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള
വ്യവസായ ക്ലസ്റ്റര്‍
രൂപീകരണത്തിന്റെ പുരോഗതി
അറിയിക്കാമോ;
(
സി )
പരിസ്ഥിതി
അനുകൂലവും സേവനാധിഷ്ഠിത
വ്യവസായങ്ങള്‍ക്ക് പ്രാധാന്യം
നല്‍കുന്നതുമായ കൊച്ചി ഗിഫ്റ്റ്
സിറ്റി സ്ഥാപിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
അറിയിക്കാമോ?
*50.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ശാസ്ത്ര, സാങ്കേതികശാസ്ത്ര
വിജ്ഞാനത്തില്‍ മികവ് കൈവരിച്ച്
വൈദഗ്ദ്ധ്യവും അറിവും
ഉല്പാദനക്ഷമത കൂടിയ തൊഴില്‍
സൃഷ്ടിക്കായി വിനിയോഗിക്കാന്‍
ലക്ഷ്യമിടുന്ന വിജ്ഞാനാധിഷ്ഠിത
സമ്പദ് വ്യവസ്ഥ
രൂപപ്പെടുത്താന്‍ വേണ്ട
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(
ബി )
വിജ്ഞാന
സമൂഹ നിര്‍മ്മിതിക്കായി
കെ-ഡിസ്ക് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(
സി )
വരുന്ന
നാല് വര്‍ഷം കൊണ്ട് ഏഴ് ലക്ഷം
പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള
പദ്ധതിക്ക് വ്യവസായികളുടെ
സംഘടനയുമായി കെ-ഡിസ്ക് കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ; ഇതുവഴി
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍ എന്തൊക്കെയെന്ന്
അറിയിക്കാമോ;
(
ഡി )
ഡിജിറ്റല്‍
ഇക്കോണമിയ്ക്ക് വേണ്ട അടിസ്ഥാന
സൗകര്യ വികസനത്തിനായി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
*51.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
ആന്റണി ജോൺ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇടത്തരം, ചെറുകിട, സൂക്ഷ്മ
സംരംഭങ്ങളെ
പ്രാേത്സാഹിപ്പിക്കുകയെന്ന
സര്‍ക്കാരിന്റെ പ്രഖ്യാപിത
ലക്ഷ്യത്തിനനുസൃതമായി ഈ രംഗത്ത്
സഹകരണ മേഖല നടത്താന്‍
ഉദ്ദേശിക്കുന്ന ഇടപെടലുകള്‍
അറിയിക്കാമാേ;
(
ബി )
കാര്‍ഷികാേല്പാദനത്തിലും
മൂല്യവര്‍ദ്ധിതാേല്പന്ന
നിര്‍മ്മാണത്തിലും ഊന്നൽ
നല്‍കിക്കാെണ്ടുള്ള പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടാേ;
(
സി )
ഉല്പാദന,
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍
സുസ്ഥിരത കെെവരിക്കുന്നതിന്
വിപണന രംഗത്ത് ശക്തമായ
സാന്നിധ്യം ഉറപ്പിക്കാന്‍ കാേപ്
മാര്‍ട്ട് എന്ന പേരില്‍
ബ്രാന്‍ഡിംഗിന്
ഉദ്ദേശിക്കുന്നുണ്ടാേ;
ഓണ്‍ലെെന്‍ വിപണനത്തിന്റെ
സാധ്യത പരിശാേധിക്കുന്നുണ്ടാേ
എന്ന് വ്യക്തമാക്കാമോ?
*52.
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിന്റെ
സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന
കടബാധ്യതകളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
സംസ്ഥാനത്തിന്റെ
നാളിതുവരെയുള്ള പൊതുകടം
എത്രയാണെന്ന് വ്യക്തമാക്കാമോ;
(
സി )
എഫ്.ആര്‍.ബി.എം.
ആക്ടിന്റെ പരിധിയില്‍ കവിഞ്ഞ
കടബാധ്യത
സംസ്ഥാനത്തിനുണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പരിധി പാലിക്കാന്‍
എടുത്തിട്ടുള്ള നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
*53.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം നികുതി പിരിവ്
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
സാങ്കേതിക
വിദ്യയുടെ സഹായത്തോടെ ഈ രംഗത്ത്
നടപ്പാക്കിയ നവീന പദ്ധതികള്‍
വിശദമാക്കാമോ;
(
സി )
സംസ്ഥാന
ചരക്ക് സേവന നികുതി വകുപ്പ്
പുനഃസംഘടിപ്പിയ്ക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ഡി )
വ്യാജ
ബില്ലുകള്‍ തടയുന്നതിനും
റിട്ടേണ്‍ സ്‌ക്രൂട്ടിനി
ഫലപ്രദമാക്കുന്നതിനും ഓഡിറ്റ്,
എന്‍ഫോഴ്‌സ്‌മെന്റ് നടപടി
എന്നിവ ശക്തിപ്പെടുത്തുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ഇ )
കേരളത്തില്‍
വില്‍ക്കുന്ന ഓരോ വസ്തുവിനും
ജി.എസ്.ടി. ബില്ല്
നല്‍കുന്നുണ്ടെന്ന്
ഉറപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
*54.
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ.
അബ്ദുല്‍ ഹമീദ് പി
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജി.എസ്.ടി.
കൗൺസിൽ ശിപാർശകൾ
അംഗീകരിക്കുന്നതിന്
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക്
ബാധ്യതയില്ലെന്നും നികുതി നിയമ
നിർമ്മാണത്തിൽ കേന്ദ്ര-സംസ്ഥാന
സർക്കാരുകൾക്ക് തുല്യ
അവകാശമാണെന്നുമുള്ള സുപ്രീം
കോടതി വിധി സർക്കാർ
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വിധി അനുസരിച്ച്
സംസ്ഥാനത്തിന്റെ നികുതി വരുമാനം
വർദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(
സി )
പ്രസ്തുത
വിധിയുടെ അടിസ്ഥാനത്തിൽ
സ്വീകരിക്കുന്ന നടപടികൾ
സംസ്ഥാനത്തിന്റെ സാമ്പത്തിക
പ്രതിസന്ധി തരണം ചെയ്യാൻ
സഹായകരമാകുമെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കാമോ?
*55.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുൻ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പ്രവര്‍ത്തനവും
വ്യവസായ വാണിജ്യമേഖലയിലുണ്ടായ
പുരോഗതിയും മൂലം വൈദ്യുതോപയോഗം
വര്‍ദ്ധിക്കാനിടയായിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
വൈദ്യുതോപയോഗം
വര്‍ദ്ധിക്കുന്നതിനനുസരിച്ചും
ഭാവിയിലേയ്ക്കുള്ള
വൈദ്യുതാവശ്യങ്ങള്‍
കണക്കിലെടുത്തും സംസ്ഥാനത്തെ
വൈദ്യുതി ഉല്പാദനവും വിതരണ
ശൃംഖലയും
മെച്ചപ്പെടുത്തുന്നതിനായി ഈ
സര്‍ക്കാര്‍ നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
സി )
കഴിഞ്ഞ
ഒരു വർഷം വൈദ്യുതോല്പാദന
മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
*56.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ഡോ.കെ.ടി.ജലീൽ
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അടുത്ത നാല് വര്‍ഷം കൊണ്ട്
പതിനായിരം കോടി
രൂപയുടെയെങ്കിലും നിക്ഷേപം
ആകര്‍ഷിച്ച് മികച്ച
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനായി മികച്ച
പശ്ചാത്തല സൗകര്യവും ആകര്‍ഷക
നിക്ഷേപാന്തരീക്ഷവും
സൃഷ്ടിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
മീറ്റ്
ദ ഇന്‍വെസ്റ്റേഴ്സ് പരിപാടിക്ക്
മികച്ച പ്രതികരണം
ഉളവാക്കാനായിട്ടുണ്ടോ; എങ്കില്‍
ഇത്തരത്തില്‍ ലഭിക്കുന്ന
നിക്ഷേപ വാഗ്ദാനത്തിന്റെ തുടര്‍
നടപടികള്‍ കാലവിളംബം കൂടാതെ
ആരംഭിച്ചിട്ടുണ്ടോ;
(
സി )
വ്യവസായ
വകുപ്പിന് കീഴിലുള്ള വിവിധ
പദ്ധതികള്‍
നടപ്പിലാക്കുന്നതില്‍ കാലതാമസം
ഒഴിവാക്കുന്നതിനും പദ്ധതിയുടെ
പുരോഗതി നിരന്തരം
നിരീക്ഷിച്ചുകൊണ്ട് പദ്ധതി
നിര്‍വ്വഹണത്തിന്റെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
*57.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
പി.പി. സുമോദ്
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നാലു ലക്ഷത്തോളം പേര്‍ക്ക്
തൊഴില്‍ നല്‍കാവുന്ന തരത്തില്‍
ഒരു വര്‍ഷത്തിനുള്ളില്‍ ഒരു
ലക്ഷം സംരംഭങ്ങൾ
ആരംഭിക്കുന്നതിനുള്ള പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
നിക്ഷേപകരെ
കണ്ടെത്താനും അവര്‍ക്കുവേണ്ട
സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള നടപടികള്‍
അറിയിക്കാമോ; ഇതിനായി വ്യക്തമായ
കര്‍മ്മ പദ്ധതിയും മികച്ച
നിര്‍വ്വഹണ സംവിധാനവും
ഒരുക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
താല്പര്യമുള്ള
സംരംഭങ്ങള്‍ക്ക് കാലവിളംബം
ഇല്ലാതെ അനുമതി ലഭിക്കാനും
വ്യവസായം ആരംഭിക്കുന്നതിനും
നടത്തിക്കൊണ്ടുപോകുന്നതിനും
ആവശ്യമായ സേവനങ്ങള്‍ കൃത്യമായി
ലഭിക്കുന്നതിനും ആയത്
സംബന്ധിച്ച് പരാതി
ഉയരുകയാണെങ്കില്‍ അത്
പരിഹരിക്കുന്നതിനും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
*58.
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
എം. എം. മണി
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്രസര്‍ക്കാര്‍
നയത്തിന്റെ ഫലമായി രാജ്യത്തെ
ഇതര ഭാഗങ്ങളിലെല്ലാം ഊര്‍ജ്ജ
പ്രതിസന്ധി നേരിട്ടപ്പോള്‍
സംസ്ഥാനത്ത് ഊര്‍ജ്ജ പ്രതിസന്ധി
ഉണ്ടാകാതിരിക്കാനായി അധിക
സാമ്പത്തിക ബാധ്യത ഏറ്റെടുത്ത്
വൈദ്യുതി വകുപ്പ് നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന് അറിയിക്കാമോ;
(
ബി )
ആവശ്യമുള്ള
വൈദ്യുതിയുടെ 41
ശതമാനത്തിനടുത്ത് മാത്രമെ
സംസ്ഥാനത്ത് ഉല്പാദനം
നടക്കുന്നുള്ളൂ എന്നതിനാൽ
ഊര്‍ജ്ജോല്പാദന ശേഷി
വർദ്ധിപ്പിക്കുന്നതിനായി
സമയബന്ധിതമായ പ്രവര്‍ത്തനങ്ങള്‍
നടത്തുന്നുണ്ടോ;
(
സി )
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിന് ശേഷം
കൈവരിക്കാനായ ഊര്‍ജ്ജോല്പാദന
വര്‍ദ്ധനവ് എത്രയാണ്; ഏതെല്ലാം
പദ്ധതികളാണ്
പൂര്‍ത്തിയാക്കിയത്; പ്രവൃത്തി
നടന്നുകൊണ്ടിരിക്കുന്ന
പദ്ധതികള്‍ സത്വരമായി
പൂര്‍ത്തീകരിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
*59.
ശ്രീ
എം രാജഗോപാലൻ
ഡോ
സുജിത് വിജയൻപിള്ള
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്കിന് സഹകരണ മേഖലയിലെ
പ്രവർത്തന മികവിന് ദേശീയ അവാർഡ്
നേടാൻ കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം പ്രവർത്തന
മികവാണ് അവാർഡിനർഹമാക്കിയത്
എന്ന് അറിയിക്കാമോ;
(
ബി )
സംസ്ഥാനത്തെ
ജനങ്ങളുടെ സമ്പാദ്യം
പൊതുവികസനത്തിനായി വഴിതിരിച്ചു
വിടുന്നതിൽ കേരള ബാങ്കിന്
നേട്ടം കൈവരിക്കാനായിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പ്രാഥമിക
കാർഷിക സഹകരണ സംഘങ്ങളുടെയും
വായ്പാ സംഘങ്ങളുടെയും പ്രവർത്തന
സുസ്ഥിരത ഉറപ്പാക്കുന്നതിനും
ആധുനികീകരണത്തിനും
ദിശാബോധത്തോടെയുള്ള
വൈവിധ്യവൽക്കരണത്തിനും
നടത്തുന്ന ഇടപെടലുകൾ
എന്തെല്ലാമാണെന്ന് അറിയിക്കാമോ?
*60.
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
കെ ബി ഗണേഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
മഹാമാരിയുടെ സാഹചര്യത്തില്‍
ലോണുകള്‍ മുടങ്ങിയതിന്റെ
ഫലമായുണ്ടായ ജപ്തി നടപടികളിൽ
കൂടുതല്‍ സാവകാശം
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ജപ്തി
നടപടികള്‍ ഒഴിവാക്കാനും
തിരിച്ചടവിന് പരമാവധി സാവകാശം
അനുവദിക്കാനും നടപടി ഉണ്ടാകുമോ;
(
സി )
സഹകരണ
മേഖല വഴി പുതിയ സാമ്പത്തിക
ഉത്തേജന പാക്കേജ് നടപ്പാക്കാന്‍
നടപടി സ്വീകരിക്കുമോ?
|
|
|
|
|
|
|
|