|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 5th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*1.
ശ്രീ
എം മുകേഷ്
ശ്രീ
ഡി കെ മുരളി
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കടല്‍
മാർഗ്ഗവും വിമാനത്താവളം,
റെയില്‍വേ എന്നിവ വഴിയും
ലഹരിക്കടത്ത്
വർദ്ധിച്ചുവരുന്നു എന്ന
വാര്‍ത്തയുടെ അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് മയക്കുമരുന്ന്
വ്യാപാരം അസാധ്യമാകുന്ന
തരത്തില്‍ എക്സൈസ് സേനയുടെ
പ്രവര്‍ത്തനം
ആധുനികീകരിക്കുന്നതിനും
വിപുലീകരിക്കുന്നതിനുമായി
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ;
(
ബി )
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ പരിസരത്തും
മയക്കുമരുന്ന് ഉപയോഗവും
വ്യാപാരവും കൂടുതലുള്ളതായി
പറയപ്പെടുന്ന കോളനികളിലും
പോലീസുമായി ചേര്‍ന്ന് നിരീക്ഷണം
ശക്തിപ്പെടുത്തിയിട്ടുണ്ടോ;
(
സി )
അതിര്‍ത്തി
ചെക്ക്പോസ്റ്റുകളിൽ സദാസമയവും
പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍
സ്ഥാപിക്കുന്നതിനും പട്രോളിംഗ്
ശക്തിപ്പെടുത്തുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ഡി )
വിമുക്തി
മിഷന്റെ പ്രവര്‍ത്തനം
ശാക്തീകരിക്കാൻ
സ്വീകരിച്ചുവരുന്ന നടപടികൾ
വിശദമാക്കാമോ?
*2.
ശ്രീമതി
ഒ എസ് അംബിക
ശ്രീ
എം നൗഷാദ്
ശ്രീ.
പി.വി.അൻവർ
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുവിതരണ ശൃംഖല
ശാക്തീകരിക്കുന്നതിന്റെ ഭാഗമായി
റേഷന്‍കടകള്‍
നവീകരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികൾ
അറിയിക്കാമോ;
(
ബി )
ആയിരം
റേഷന്‍കടകള്‍ കേരള-സ്റ്റോര്‍
എന്ന പേരില്‍ സ്മാര്‍ട്ട്
റേഷന്‍ കടകളാക്കി മാറ്റാനുള്ള
പദ്ധതിയെക്കുറിച്ച്
അറിയിക്കാമോ;
(
സി )
റേഷന്‍
വിതരണം സുതാര്യമായും
അഴിമതിരഹിതമായും
നടക്കുന്നുവെന്ന്
ഉറപ്പുവരുത്താന്‍
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഭക്ഷ്യധാന്യ
കമ്മി നേരിടുന്ന കേരളത്തിന്
പര്യാപ്തമായ അളവില്‍
ഭക്ഷ്യധാന്യം
അനുവദിക്കാതിരിക്കുകയും അധിക
വിഹിതമായി നല്‍കിയിരുന്ന
ഗോതമ്പ് നിര്‍ത്തലാക്കുകയും
ചെയ്തത് ഭക്ഷ്യക്ഷാമത്തിനും
വിലക്കയറ്റത്തിനും
കാരണമാകാനിടയുള്ളതിനാല്‍ അധിക
വിഹിതം പുനഃസ്ഥാപിക്കാന്‍
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ?
*3.
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
പി.പി. സുമോദ്
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പശ്ചാത്തല
സൗകര്യങ്ങൾ വിപുലപ്പെടുത്തി
സംസ്ഥാനത്തെ റേഷൻ കടകൾ കേരള
സ്റ്റോറുകളാക്കി മാറ്റുന്നതിന്
പ്രത്യേകമായ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
എന്തൊക്കെ
സേവനങ്ങളും ഉല്പന്നങ്ങളുമാണ്
കെ-സ്റ്റോറുകളിൽ ലഭ്യമാകുക;
വിശദാംശങ്ങൾ നല്‍കുമോ;
(
സി )
റേഷൻ
കടകൾ വിപുലപ്പെടുത്തി
കെ-സ്റ്റോറുകളാക്കി
മാറ്റുന്നതിന്
തെരഞ്ഞെടുക്കപ്പെട്ട റേഷൻ
കടകളുടെ പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകാമോ;
(
ഡി )
താത്പര്യം
അറിയിച്ച ലൈസൻസികൾക്ക് കടകളിലെ
അടിസ്ഥാന സൗകര്യം
മെച്ചപ്പെടുത്തുന്നതിനായി
സർക്കാർ തലത്തിൽ സഹായ പദ്ധതികൾ
ആവിഷ്കരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; വിശദാംശങ്ങൾ
നൽകാമോ?
*4.
ശ്രീ.
ആന്റണി ജോൺ
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ചില സ്ഥാപനങ്ങള്‍ക്ക് അവര്‍
സൃഷ്ടിക്കുന്ന തിക്കും തിരക്കും
കാരണമുണ്ടാകുന്ന ഗതാഗത തടസ്സം,
സുരക്ഷാ വിഷയങ്ങള്‍ എന്നിവ
പരിഹരിക്കുന്നതിനായി
പോലീസുകാരുടെ സേവനം സൗജന്യമായി
ലഭ്യമാക്കുന്നുണ്ടോ; ഇത്തരം
ആവശ്യങ്ങള്‍
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ക്രമസമാധാന
പാലനം ഒഴികെ മതപരമായ ആഘോഷങ്ങള്‍
ഉള്‍പ്പെടെയുള്ള അവസരങ്ങളില്‍
സുരക്ഷയ്ക്കായി പോലീസ്
സേനയ്ക്കു പകരം നിശ്ചിത ഫീസ്
ഈടാക്കി സംസ്ഥാന വ്യവസായ
സുരക്ഷാ സേനയുടെ സേവനം
വിട്ടുനല്‍കുന്നത് സംബന്ധിച്ച്
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
പൊതുജന
താത്പര്യമില്ലാത്തതും വ്യക്തി
അധിഷ്ഠിതവും സ്ഥാപന
അധിഷ്ഠിതവുമായ ആവശ്യങ്ങള്‍ക്ക്
പോലീസ് സേനയ്ക്ക് പകരം സംസ്ഥാന
വ്യവസായ സുരക്ഷാ സേനയുടെ സേവനം
പ്രയോജനപ്പെടുത്തുന്നതിലൂടെ
ക്രമസമാധാന പാലനവുമായി
ബന്ധപ്പെട്ട ചുമതലകളില്‍ പോലീസ്
സേനയ്ക്ക് കൂടുതല്‍
കാര്യക്ഷമമായി ഇടപെടാന്‍
സാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
*5.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ
എം രാജഗോപാലൻ
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സാമൂഹിക
ക്ഷേമത്തിന് ഊന്നല്‍
നല്‍കിക്കൊണ്ട് സമസ്ത
മേഖലകളിലെയും വികസനത്തിനായി
നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ
ഫലപ്രാപ്തിക്കുള്ള അംഗീകാരമായി
ഈ സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്തിന് ലഭിച്ച വിവിധ
ദേശീയ, അന്തര്‍ദേശീയ
പുരസ്കാരങ്ങള്‍ എന്തെല്ലാമാണ്;
(
ബി )
ഇന്ത്യ
ടുഡെ മാഗസിന്‍ നടത്തിയ
സര്‍വ്വേയില്‍ 2021-ല്‍
രാജ്യത്തെ മോസ്റ്റ് ഹാപ്പി
സ്റ്റേറ്റ് പുരസ്കാരം നേടാനായത്
ക്ഷേമ പ്രവര്‍ത്തനങ്ങളുടെ
ഫലപ്രാപ്തിക്കുള്ള അംഗീകാരമായി
കണക്കാക്കുന്നുണ്ടോ;
(
സി )
കേന്ദ്ര
സര്‍ക്കാര്‍ നയങ്ങളുടെയും
ഇടപെടലിന്റെയും ഫലമായി
സംജാതമായിട്ടുള്ള സാമ്പത്തിക
ഞെരുക്കത്തിനിടയിലും അടിസ്ഥാന
സൗകര്യ വികസനത്തിനും നിക്ഷേപം
ആകര്‍ഷിക്കുന്നതിനും
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
*6.
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
എച്ച്. സലാം
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ലോകോത്തര
നിലവാരത്തിലുള്ള അതിവിദഗ്ധ
ചികിത്സാ സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിനായി
സംസ്ഥാനത്ത് എയിംസ്
സ്ഥാപിക്കാന്‍ കേന്ദ്ര
സര്‍ക്കാരില്‍ സമ്മര്‍ദ്ദം
ചെലുത്തുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളുടെ അടിസ്ഥാന സൗകര്യം
വികസിപ്പിച്ച് മെച്ചപ്പെട്ട
സേവനം ലഭ്യമാക്കുന്നതിനായി
കിഫ്ബി ഫണ്ടുള്‍പ്പെടെ
ഉപയോഗിച്ച് നടത്തുന്ന
പ്രവർത്തനങ്ങൾ വിശദമാക്കാമോ;
(
സി )
മെഡിക്കൽ
കോളേജ് ഇല്ലാത്ത ജില്ലകളിലെ
ജില്ലാ ആശുപത്രിയെ മെഡിക്കൽ
കോളേജായി ഉയർത്തുന്ന കേന്ദ്ര
സർക്കാർ പദ്ധതിയിൽ വയനാട്ടിൽ
മെഡിക്കൽ കോളേജ്
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ടിരുന്നോ; എങ്കില്‍
ഇതുസംബന്ധിച്ച് കേന്ദ്ര
സർക്കാരിന്റെ നിലപാട്
അറിവായിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
*7.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മജിസ്‌ട്രേറ്റ്
കോടതിയിൽ മൊഴി നൽകിയ സ്വർണ്ണ
കടത്ത് കേസിലെ പ്രധാന പ്രതിയെ
സ്വാധീനിച്ച് മൊഴി മാറ്റാൻ ഒരു
മുൻ മാധ്യമ പ്രവർത്തകൻ
ഇടനിലക്കാരനായി സ്വാധീനം
ചെലുത്തിയതായി പറയപ്പെടുന്ന
സംഭവത്തിൽ കേസ് രജിസ്റ്റർ
ചെയ്തിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ഇടനിലക്കാരൻ ഒത്തുതീർപ്പ് ശ്രമം
നടത്തുന്നതിനിടയിൽ വിജിലൻസ്
മേധാവിയുമായി നിരവധി തവണ
സംസാരിച്ച് എന്നത് വസ്തുതയാണോ;
എങ്കില്‍ ഇത് സംബന്ധിച്ച്
സർക്കാരിന് ഇന്റലിജൻസ്
റിപ്പോർട്ട്
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
സംഭവത്തിൽ വിജിലൻസ്
മേധാവിക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
ഇടനിലക്കാരൻ ഒത്തുതീർപ്പ് ശ്രമം
നടത്തുന്നതിനിടയിൽ എ.ഡി.ജി.പി.
ലോ ആൻഡ് ഓർഡറുമായി നിരവധി തവണ
സംസാരിച്ചു എന്ന
സ്വർണ്ണക്കടത്ത് കേസ് പ്രതിയുടെ
വെളിപ്പെടുത്തൽ അന്വേഷണ
വിധേയമാക്കിയിട്ടുണ്ടോ; എങ്കിൽ
വ്യക്തമാക്കുമോ?
*8.
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
രാജ്യത്തിന്
മാതൃകയാകും വിധം സംസ്ഥാനത്തെ
പൊതുവിതരണ രംഗം കാര്യക്ഷമവും
സുതാര്യവുമാക്കാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഗോത്രവർഗ്ഗ
മേഖലകളിൽ പൊതുവിതരണ വകുപ്പിന്റെ
പ്രവർത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഗോത്രവർഗ്ഗ
മേഖലകളില്‍ ഉള്‍പ്പെടെ
പൊതുവിതരണ ശ്യംഖലയിലെ
ആശാസ്യമല്ലാത്ത പ്രവണതകൾ
തടയുന്നതിന് ശക്തമായ പരിശോധനാ
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ആദിവാസി
മേഖലകളിലെ സഞ്ചരിക്കുന്ന റേഷൻകട
പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക്
വ്യാപിപ്പിക്കുവാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
*9.
ശ്രീമതി
സി. കെ. ആശ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
വി ശശി
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭക്ഷ്യ
ഭദ്രതയ്ക്കൊപ്പം ഉപഭോക്തൃ നന്മ
കൂടി ലക്ഷ്യമാക്കി സംസ്ഥാനത്തെ
ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ
പ്രവർത്തനം
ക്രമീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പൊതുവിതരണ
രംഗവുമായി ബന്ധപ്പെട്ട് കൂടുതൽ
ഓൺലൈൻ സേവനങ്ങൾ നൽകാൻ ഇ-സേവന
കേന്ദ്രങ്ങൾ ആരംഭിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
സ്മാർട്ട്
റേഷൻ കാർഡുകളിലൂടെ ശബരി
ഉല്പന്നങ്ങൾ കൂടി ലഭ്യമാകുന്ന
വിധം ഗ്രാമീണ മേഖലയിൽ ആയിരം
റേഷൻകടകൾ കെ-സ്റ്റോറുകളായി
നവീകരിക്കാൻ നടപടികൾ
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
സ്മാർട്ട്
റേഷൻ കാർഡുകളിലൂടെ ബാങ്കിംഗ്,
യൂട്ടിലിറ്റി പേയ്‌മെന്റ്
സേവനങ്ങളും
ഏർപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
*10.
ശ്രീ
ഡി കെ മുരളി
ശ്രീ
എം രാജഗോപാലൻ
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാര്‍
പിന്തുടര്‍ന്നുവരുന്ന
ഉദാരവല്‍ക്കരണ സാമ്പത്തിക
നയത്തിന്റെ ഫലമായി സാര്‍വത്രിക
പൊതുവിതരണ സമ്പ്രദായം തകരുകയും
രാജ്യത്താകെ വിലക്കയറ്റവും
ഭക്ഷണക്ഷാമവും രൂക്ഷമാകുമ്പോള്‍
കേരളത്തില്‍ നിത്യോപയോഗ
സാധനങ്ങളുടെ വിലക്കയറ്റം
നിയന്ത്രിക്കുന്നതിനും
സാധനങ്ങള്‍ ലഭ്യമാക്കുന്നതിനും
ഭക്ഷ്യ-പൊതുവിതരണ രംഗത്ത്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
ഭക്ഷ്യ-പൊതുവിതരണ
മേഖലയില്‍ നിലവിലെ
സംവിധാനങ്ങളുടെ
ആധുനികവല്‍ക്കരണത്തിന്റെ
ഭാഗമായി എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്; ഇതുവഴി
എന്തൊക്കെ മാറ്റങ്ങള്‍ ഈ
മേഖലയില്‍ ഉണ്ടായിട്ടുണ്ട്;
വിശദമാക്കാമോ?
*11.
ശ്രീ
ഐ ബി സതീഷ്
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്വര്‍ണ്ണക്കടത്ത്
കേസിലെ മുഖ്യപ്രതിയെ മുന്നില്‍
നിര്‍ത്തി പ്രതിപക്ഷ കക്ഷികള്‍
സംസ്ഥാനത്ത് കലാപശ്രമം
നടത്തുന്നുവെന്ന ആക്ഷേപം
സംബന്ധിച്ച് വിശദമായ
അന്വേഷണത്തിന് തയ്യാറാകുമോ;
(
ബി )
ഒരു
പ്രതിപക്ഷ പാര്‍ട്ടി നേതാവ്
സ്വര്‍ണ്ണക്കടത്ത് കേസിലെ
പ്രതിക്ക്
സംരക്ഷണമൊരുക്കുമെന്ന് പരസ്യ
പ്രസ്താവന നടത്തി കുറ്റവാളികളെ
സംരക്ഷിക്കാന്‍ മുതിരുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് ഗൗരവമായി
കണക്കിലെടുത്ത് നിയമനടപടി
സ്വീകരിക്കുന്ന കാര്യം
പരിശോധിക്കുമോ;
(
സി )
കേന്ദ്ര
സര്‍ക്കാരിലെ രണ്ട്
സഹമന്ത്രിമാര്‍ വാര്‍ത്താ
സമ്മേളനത്തിലൂടെ പ്രസ്താവന
നടത്തി അന്വേഷണ ഏജന്‍സികളെ വഴി
തെറ്റിച്ചുവിടാന്‍ നടത്തിയതായി
പറയപ്പെടുന്ന ശ്രമം
ഗൗരവത്തിലെടുത്ത് അക്കാര്യം
കേന്ദ്ര സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തുകയും
നിയമനടപടിയുടെ സാധ്യത
പരിശോധിക്കുകയും ചെയ്യുമോ?
*12.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുഖ്യമന്ത്രി
2016-ൽ നടത്തിയ വിദേശ
സന്ദർശനത്തിനിടെ കറൻസി
കടത്തിയെന്ന സ്വർണ്ണക്കടത്ത്
കേസ് പ്രതിയുടെ ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
കോടതിയിൽ
164 സ്റ്റേറ്റ്മെന്റ് നൽകിയ
സ്വർണ്ണക്കടത്ത് കേസിലെ പ്രധാന
പ്രതിക്കെതിരെ സംസ്ഥാന പോലീസ്
ഗൂഢാലോചന ആരോപിച്ച് കേസ്
രജിസ്റ്റർ ചെയ്തിട്ടുണ്ടോ;
(
സി )
ഒരു
വർഷം വരെ തടവ് ലഭിക്കാവുന്ന
ഗൂഢാലോചന ആരോപിച്ച കേസിൽ
സംസ്ഥാനത്തെ ഏറ്റവും ഉയർന്ന
ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി
അന്വേഷണ സംഘം
രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ
അതിനുള്ള സാഹചര്യം
വിശദമാക്കാമോ?
*13.
ശ്രീ
. പി . ഉബൈദുള്ള
ഡോ.
എം.കെ . മുനീർ
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്വർണ്ണ
കളളക്കടത്തുമായി ബന്ധപ്പെട്ട്
പ്രതി നടത്തിയ പുതിയ
വെളിപ്പെടുത്തലിന്റെ
അടിസ്ഥാനത്തിൽ സർക്കാർ ഇതിനകം
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
(
ബി )
പുതിയ
വെളിപ്പെടുത്തലുമായി
ബന്ധപ്പെട്ട് എന്തെങ്കിലും
ഗൂഡാലോചന നടന്നതായി
കരുതുന്നുണ്ടോ; വിശദമാക്കുമോ;
(
സി )
സ്വർണ്ണക്കടത്ത്
കേസിലെ പ്രതികളെ
രക്ഷിക്കുന്നതിനായി പോലീസ്
ഉദ്യോഗസ്ഥരും ചില ഇടനിലക്കാരും
ഒത്തുപ്രവർത്തിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ?
*14.
ശ്രീ.
ഇ കെ വിജയൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭക്ഷ്യ സുരക്ഷ പ്രവർത്തനങ്ങൾ
കാര്യക്ഷമമാക്കുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
നിയമപ്രകാരമുള്ള
ലൈസൻസ്, രജിസ്ട്രേഷൻ
എന്നിവയില്ലാതെ
പ്രവർത്തിക്കുന്ന
ഭക്ഷണശാലകൾക്ക് എതിരെ കര്‍ശനമായ
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഇതര
സംസ്ഥാനങ്ങളിൽ നിന്ന്
കേരളത്തിലേക്ക് എത്തിക്കുന്ന
മത്സ്യം, മാംസം എന്നിവയുടെ
ഗുണനിലവാരം പരിശോധിച്ച്
ഉറപ്പുവരുത്തുന്നതിന്
ക്രമീകരണങ്ങൾ
ഏർപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ശുചിത്വമില്ലാത്ത
ഭക്ഷണം വിളമ്പുന്ന
ഹോട്ടലുകള്‍ക്കെതിരെ ശക്തമായ
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*15.
ശ്രീ
എം നൗഷാദ്
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
എ. രാജ
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
പാേലീസ് സേനയുടെ
ആധുനികീകരണവുമായി ബന്ധപ്പെട്ട്
ഈ സര്‍ക്കാരിന്റെ കാലയളവില്‍
നടത്തിയ പ്രവര്‍ത്തനങ്ങള്‍
എന്താെക്കെ; വിശദമാക്കുമാേ;
(
ബി )
കുറ്റവാളികളെ
കണ്ടെത്തുന്നതിനും
തിരിച്ചറിയുന്നതിനുമായി
ഏര്‍പ്പെടുത്തിയിട്ടുള്ള
ഇന്റഗ്രേറ്റഡ് കാേര്‍
പാേലീസിംഗ് സിസ്റ്റം
സംബന്ധിച്ച് വിശദമാക്കുമാേ;
(
സി )
സാമ്പത്തിക
കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി
സംസ്ഥാന പാേലീസില്‍ രൂപീകരിച്ച
പ്രത്യേക വിഭാഗത്തിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടാേ;
വിശദമാക്കുമാേ?
*16.
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീമതി
സി. കെ. ആശ
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പിലാക്കിവരുന്ന ലൈഫ് ഭവന
പദ്ധതിയുടെ പ്രവർത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ
ജനകീയ പങ്കാളിത്തത്തോടെ
ഭൂരഹിതർക്ക് ഭൂമി
ലഭ്യമാക്കാനുള്ള നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഈ
പദ്ധതിയുടെ ഭാഗമായി ഭൂ-ഭവന
രഹിതർക്ക് ഭൂമി ലഭ്യമാക്കാൻ
മനസ്സോടിത്തിരി മണ്ണ്
ക്യാമ്പയിന്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
നിർധന
വിഭാഗങ്ങളുടെ വാസയോഗ്യമല്ലാത്ത
വീടുകളുടെ പുനരുദ്ധാരണം ലൈഫ്
പദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
*17.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ
ഒത്താശയോടെ സ്വർണ്ണ
കള്ളക്കടത്ത് കേസ് പ്രതികളുമായി
ഒത്തുതീർപ്പ് ചർച്ചകൾ നടത്തുന്ന
രീതിയിൽ നിയമവാഴ്ച തകരാൻ
ഇടയായതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഈ സാഹചര്യം ഗൗരവമായി
കാണുന്നുണ്ടോ;
(
ബി )
ഇക്കാര്യത്തിൽ
ഇടനിലക്കാരുമായി വിജിലൻസ്
ഡയറക്ടർ നിരവധി തവണ
സംസാരിച്ചതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ടിയാനെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
സി )
സ്വർണ്ണ
കള്ളക്കടത്ത് കേസ് പ്രതികളുമായി
ഒത്തുതീർപ്പ് ചർച്ചകൾ നടന്നതായി
പറയപ്പെടുന്ന സംഭവത്തിൽ ഉന്നതതല
ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷണ
വിധേയമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
*18.
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
എൻ എ നെല്ലിക്കുന്ന്
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നയതന്ത്രബാഗേജ്
വഴി സ്വർണ്ണകള്ളകടത്ത് നടത്തിയ
കേസിലെ പ്രതികളുടെ
വെളിപ്പെടുത്തലിൽ നിന്നും അവരെ
പിന്തിരിപ്പിക്കുവാൻ ചില
ഇടനിലക്കാർ പ്രവർത്തിച്ചു എന്ന
ആരോപണം പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ഇവർക്ക്
ഉന്നത പോലീസ്
ഉദ്യോഗസ്ഥൻമാരുടെ സഹായം
ലഭിച്ചിരുന്നോ;
(
സി )
എങ്കില്‍
സഹായം നൽകിയ ഏതെങ്കിലും പോലീസ്
ഉദ്യോഗസ്ഥനെ തൽസ്ഥാനത്ത്
നിന്ന് മാറ്റിയിട്ടുണ്ടോ;
വിശദാംശം നൽകുമോ?
*19.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
ചില ഭാഗങ്ങളിൽ ഭക്ഷ്യ വിഷബാധ
റിപ്പോർട്ട് ചെയ്തിട്ടുളള
സാഹചര്യത്തിൽ ഭക്ഷ്യ
വിഭവങ്ങളുടെ നിലവാരവും
സുരക്ഷിതത്വവും ഉറപ്പ് വരുത്താൻ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
ലൈസൻസും
ശുചിത്വവും ഇല്ലാത്ത കടകളില്‍
ഭക്ഷ്യ വസ്തുക്കൾ വിതരണം
ചെയ്യുന്നതായി
കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ
അവർക്കെതിരെ എന്ത് നടപടികൾ
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(
സി )
പലവ്യഞ്ജനങ്ങൾ,
മത്സ്യ-മാംസാദികൾ എന്നിവ
മായമില്ലാത്തവയാണെന്ന്
ഉറപ്പുവരുത്താൻ നടപടി
സ്വീകരിക്കുമോ?
*20.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
റോജി എം. ജോൺ
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്വർണ്ണക്കടത്ത്
കേസിലെ പ്രധാന പ്രതിയെ
പാലക്കാട്ടെ താമസസ്ഥലത്ത്
നിന്നും വിജിലൻസ് സംഘം ബലമായി
പിടിച്ചുകൊണ്ട് പോയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ സാഹചര്യം
വിശദമാക്കാമോ;
(
ബി )
ഒരു
കേസിലെ പ്രതിയെ അറസ്റ്റ്
ചെയ്യുമ്പോൾ പാലിക്കണമെന്ന്
സുപ്രീം കോടതി
നിർദ്ദേശിച്ചിട്ടുള്ള
നടപടിക്രമങ്ങൾ ഈ കേസിൽ
പാലിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന്
മുൻപ് നോട്ടീസ് നൽകിയിട്ടുണ്ടോ;
എങ്കിൽ അതിന്റെ തീയതി അടങ്ങുന്ന
വിശദാംശങ്ങൾ നൽകാമോ;
(
ഡി )
തിരുവനന്തപുരം
വിജിലൻസ് വിംഗ് അന്വേഷിക്കുന്ന
ലൈഫ് മിഷൻ കേസിൽ
സ്വർണ്ണക്കടത്ത് കേസിലെ പ്രധാന
പ്രതിയെ പാലക്കാട് വിജിലൻസ്
വിംഗ് അറസ്റ്റ് ചെയ്യുകയും ഫോൺ
പിടിച്ചെടുക്കുകയും ചെയ്തത്
നടപടിക്രങ്ങൾ
പാലിച്ചുകൊണ്ടായിരുന്നോയെന്ന്
വ്യക്തമാക്കാമോ; ഇതിന്റെ
വിശദാംശങ്ങള്‍ നൽകാമോ;
നടപടിക്രമങ്ങള്‍
പാലിച്ചിട്ടില്ലെങ്കില്‍
പ്രസ്തുത ഉദ്യോസ്ഥർക്കെതിരെ
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വ്യക്തമാക്കാമോ?
*21.
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
തോമസ് കെ തോമസ്
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എല്ലാ സര്‍ക്കാര്‍ പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങളെയും
കുടുംബാരോഗ്യ കേന്ദ്രങ്ങളായി
ഉയര്‍ത്തുന്നതിനുള്ള പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍
ഇത് സംബന്ധിച്ച
പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും
വിശദാംശങ്ങളും അറിയിക്കുമോ;
(
ബി )
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
ഉയര്‍ത്തപ്പെടുമ്പോള്‍
എന്തൊക്കെ അധിക സൗകര്യങ്ങളാണ്
ജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതെന്ന്
വിശദീകരിക്കുമോ?
*22.
ശ്രീ.
കെ. പി. എ. മജീദ്
ഡോ.
എം.കെ . മുനീർ
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സർക്കാർ ആശുപത്രികളിൽ
ആവശ്യത്തിന് മരുന്ന്
ലഭ്യമാക്കാന്‍ കഴിയാത്ത അവസ്ഥ
ഉണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
മെഡിക്കൽ
സർവ്വീസസ് കോർപ്പറേഷൻ 2022
മാർച്ച് മാസത്തിൽ
പൂര്‍ത്തീകരിക്കേണ്ട ടെണ്ടർ
നടപടികൾ
പൂർത്തീകരിക്കാത്തതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ;
(
സി )
സാങ്കേതിക
കാരണങ്ങളുടെ പേരിൽ സാധാരണക്കാരെ
ബുദ്ധിമുട്ടിക്കുന്നതായി
പറയപ്പെടുന്ന സാഹചര്യം
ആവർത്തിക്കാതിരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
*23.
ശ്രീ
വി ജോയി
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
രാജ്യത്ത്
വിലക്കയറ്റം വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍ ദേശീയ
ശരാശരിയെക്കാള്‍ കുറഞ്ഞ
നിരക്കില്‍ ഭക്ഷ്യ വസ്തുക്കളുടെ
വിലക്കയറ്റം നിയന്ത്രിച്ച്
നിര്‍ത്തുന്നതിനായി സംസ്ഥാന
സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള
നടപടികൾ എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(
ബി )
വിലക്കയറ്റം
തടയാന്‍ സപ്ലൈകോ കഴിഞ്ഞ രണ്ട്
സാമ്പത്തിക വര്‍ഷങ്ങളില്‍
ചെലവഴിച്ച തുകയെത്രയെന്ന വിവരം
ലഭ്യമാണോ; എങ്കിൽ അറിയിക്കാമോ;
(
സി )
നിരന്തരമായ
വാഹന ഇന്ധന വില വര്‍ദ്ധനവിനും
പാചക വാതക വില വര്‍ദ്ധനവിനും
പുറമെ ഭീമമായ തോതില്‍ മണ്ണെണ്ണ
വില വര്‍ദ്ധിപ്പിച്ചതും
മണ്ണെണ്ണ വിഹിതം
വെട്ടിക്കുറച്ചതും
മത്സ്യത്തൊഴില്‍ മേഖലയില്‍
ഉള്‍പ്പെടെ ഗുരുതര പ്രത്യാഘാതം
സൃഷ്ടിക്കുമെന്നതിനാല്‍
പ്രസ്തുത നടപടി തിരുത്താന്‍
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ?
*24.
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വർദ്ധിച്ചുവരുന്ന
വിവാഹ ധൂർത്തും ആർഭാടവും
തടയുന്നതിനായി സംസ്ഥാന വനിത
കമ്മീഷൻ ശിപാർശകൾ
സമർപ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
വിവാഹ
ധൂർത്തും ആർഭാടവും മൂലമുള്ള
സാമൂഹിക പ്രത്യാഘാതങ്ങൾ
സംബന്ധിച്ച് വിപുലമായ
ബോധവൽക്കരണ പരിപാടികൾ
സംഘടിപ്പിക്കുവാൻ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
സ്ത്രീ
സുരക്ഷക്കുള്ള നിയമപരിരക്ഷ,
സേവനങ്ങൾ എന്നിവ
നേടിയെടുക്കുന്നതിന് സ്ത്രീ
സമൂഹത്തെ പര്യാപ്തമാക്കാൻ
കഴിയുന്ന വിധം ബോധവൽക്കരണ
പ്രവർത്തനങ്ങൾ
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ഗാർഹിക
പീഡനം, സ്ത്രീധനം എന്നിവയുമായി
ബന്ധപ്പെട്ട പരാതികൾ
കാര്യക്ഷമമായി കൈകാര്യം
ചെയ്യുന്നതിന് സംവിധാനങ്ങൾ
ഏർപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
*25.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
റോജി എം. ജോൺ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭരണപക്ഷ
രാഷ്ട്രീയ കക്ഷിയുടെയും അവരുടെ
യുവജന സംഘടനയുടെയും പ്രവർത്തകർ
മുഖ്യ പ്രതിപക്ഷ രാഷ്ട്രീയ
പ്രവർത്തകർക്കെതിരെയും
ഓഫീസുകൾക്കെതിരെയും വ്യാപകമായ
അക്രമങ്ങൾ നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
മുഖ്യ
പ്രതിപക്ഷ പാർട്ടിയുടെ
ആസ്ഥാനത്ത് പ്രമുഖ ഭരണപക്ഷ
പാർട്ടിയുടെ യുവജന സംഘടനാ
പ്രവർത്തകർ നടത്തിയതായി
പറയപ്പെടുന്ന ആക്രമണത്തിൽ കേസ്
രജിസ്റ്റർ ചെയ്തിട്ടുണ്ടോ;
പ്രസ്തുത സംഭവത്തിലെ പ്രതികളെ
പിടികൂടാൻ സാധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(
സി )
പയ്യന്നൂരിൽ
മുഖ്യ പ്രതിപക്ഷ പാർട്ടിയുടെ
ഓഫീസിലെ ഗാന്ധി പ്രതിമയുടെ
ശിരസ്സ് തകര്‍ത്ത സംഭവം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ കുറ്റക്കാർക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(
ഡി )
പ്രമുഖ
ട്രേഡ് യൂണിയൻ സംഘടനയുടെ
കൊടിമരം നശിപ്പിക്കാൻ
ശ്രമിച്ചത് തടഞ്ഞ എസ്.ഐ.യ്ക്ക്
ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയിലെ
യുവജന സംഘടനാ പ്രവർത്തകരുടെ
മർദ്ദനമേറ്റ സാഹചര്യം
ഉണ്ടായിട്ടുണ്ടോ; ഇതിൽ കേസ്
രജിസ്റ്റർ ചെയ്തിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ വകുപ്പുകൾ
പ്രകാരമാണ് എന്ന്
വ്യക്തമാക്കാമോ?
*26.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മെഡിക്കല്‍
വിദ്യാഭ്യാസ രംഗത്ത്
സംസ്ഥാനത്തെ
ശ്രദ്ധാകേന്ദ്രമാക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
വ്യക്തമാക്കുമോ;
(
ബി )
മെഡിക്കല്‍,
പാരാമെഡിക്കല്‍, നേഴ്സിംഗ്
യോഗ്യതകള്‍ ഉള്ളവരുടെ ആവശ്യകത
മനസ്സിലാക്കി പ്രസ്തുത
മേഖലകളില്‍ കൂടുതല്‍
സര്‍ക്കാര്‍-സ്വാശ്രയ
സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കാമോ;
(
സി )
മെഡിക്കല്‍
വിദ്യാഭ്യാസ മേഖലയുടെ
ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിന്
പുതിയതായി എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന് അറിയിക്കാമോ?
*27.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
പി.വി.അൻവർ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തുടരെയുള്ള
ഇന്ധനവിലവര്‍ദ്ധനവും
കേന്ദ്രനയങ്ങളും കാരണം
ഉണ്ടായിക്കാെണ്ടിരിക്കുന്ന
വിലക്കയറ്റത്തെ
പ്രതിരാേധിക്കാന്‍ വിപണി
ഇടപെടല്‍
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
വാതില്‍പ്പടി
ഭക്ഷ്യധാന്യ വിതരണം
സുതാര്യമാക്കുന്നതിന്റെ ഭാഗമായി
ജി.പി.എസ്. ട്രാക്കിംഗ്
സംസ്ഥാനമാെട്ടാകെ
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടാേ;
എങ്കില്‍ എന്താെക്കെയാണ് ഇതുവഴി
ലക്ഷ്യമിടുന്നത്; വിശദാംശങ്ങള്‍
നല്‍കുമാേ;
(
സി )
ആദിവാസി
ഊരുകളിലും കാേളനികളിലും റേഷന്‍
ഉള്‍പ്പെടെയുള്ള ഭക്ഷണ
സാധനങ്ങള്‍ ലഭ്യമാക്കുന്നതിനായി
പ്രത്യേക നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാേ;
വിശദമാക്കാമാേ?
*28.
ശ്രീമതി
ദെലീമ
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ പ്രഖ്യാപിച്ച
രണ്ട് നൂറുദിന പരിപാടികളിലൂടെ
ലൈഫ് പദ്ധതിയില്‍ എത്ര വീടുകള്‍
പൂര്‍ത്തീകരിച്ചു എന്ന വിവരം
ലഭ്യമാണോ; എങ്കിൽ നൽകുമോ;
പദ്ധതിലക്ഷ്യം നേടാനായോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
മുൻ
സർക്കാരിന്റെയും ഈ
സര്‍ക്കാരിന്റെയും കാലത്ത് ലൈഫ്
പദ്ധതിയിലൂടെ നാളിതുവരെ എത്ര
വീടുകളുടെ നിര്‍മ്മാണം
പൂര്‍ത്തീകരിച്ചുവെന്ന കണക്ക്
ലഭ്യമാണോ; എങ്കില്‍
അറിയിക്കാമോ;
(
സി )
പദ്ധതിയുടെ
ഒന്നാം ഘട്ടത്തിലെ ഗുണഭോക്തൃ
കുടുംബങ്ങളുടെ എണ്ണം
വ്യക്തമാക്കുമോ; പദ്ധതിയുടെ
രണ്ടാം ഘട്ടത്തില്‍ എത്ര
വീടുകള്‍ നിര്‍മ്മിക്കുവാനാണ്
ലക്ഷ്യമിട്ടിരിക്കുന്നതെന്നും
ഗുണഭോക്താക്കളെ
നിര്‍ണ്ണയിക്കുന്ന പ്രക്രിയ
പൂര്‍ത്തിയായോ എന്നും
അറിയിക്കുമോ?
*29.
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിത്യോപയോഗ സാധനങ്ങളുടെ വില
നിയന്ത്രിക്കുന്നതിനും
ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍
ന്യായവിലയ്ക്ക്
ലഭ്യമാക്കുന്നതിനും സിവില്‍
സപ്ലൈസ് കോര്‍പ്പറേഷന്‍ മുഖേന
നടപ്പിലാക്കിവരുന്ന പദ്ധതികള്‍
വിശദമാക്കാമോ?
*30.
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ശബരിമല
ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം
സ്ഥാപിക്കുന്നതിനുള്ള നടപടികള്‍
നിലവിൽ ഏത് ഘട്ടത്തിലാണ്;
പദ്ധതി സംബന്ധിച്ച സാധ്യതാ പഠനം
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
വിമാനത്താവളത്തിനായുള്ള
ടെക്‌നോ-എക്കണോമിക്, പരിസ്ഥിതി
ആഘാത പഠനങ്ങൾ സംബന്ധിച്ച
റിപ്പോര്‍ട്ടിന്‍മേലുള്ള
കേന്ദ്ര വ്യോമയാന
മന്ത്രാലയത്തിന്റെ
അഭിപ്രായങ്ങള്‍ക്ക് വിശദീകരണം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ; ഇതിന്‍മേലുള്ള
തുടര്‍ നടപടികളുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിക്ക് കേന്ദ്ര വ്യോമയാന
മന്ത്രാലയത്തിന്റെ അനുമതി
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കുമോ;
(
ഡി )
വിമാനത്താവളം
സ്ഥാപിക്കുന്നതിന് നിലവിലുള്ള
തടസ്സങ്ങൾ എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ; തടസ്സങ്ങൾ
നീക്കി വിമാനത്താവള നിർമ്മാണം
എന്നത്തേക്ക് ആരംഭിക്കാനാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കുമോ?
|
|
|
|
|
|
|
|