STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


*391.
ശ്രീ എൻ എ നെല്ലിക്കുന്ന്
ഡോ. എം.കെ . മുനീർ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിനോദ സഞ്ചാര ​മേഖലയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാൻ എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
വിനോദ സഞ്ചാര മേഖലയിൽ സ്വകാര്യ നിക്ഷേപം നടത്തുന്നവർക്ക് വ്യവസായ മേഖലയിലെ സ്വകാര്യ നിക്ഷേപകർക്ക് നൽകുന്നത് പോലെയുള്ള എന്തെല്ലാം സഹായങ്ങളും ആനുകൂല്യങ്ങളുമാണ് നൽകുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*392.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തൊഴില്‍ രംഗത്ത് സ്ത്രീകൾക്കെതിരെയുള്ള ചൂഷണം കുറച്ചുകൊണ്ട് വരുന്നതിനായി തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയ പരിഷ്കാരങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഇക്കാര്യത്തിൽ എന്‍ഫോഴ്സ്മെന്റ് വിംഗിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
തൊഴില്‍ നിയമങ്ങളും മറ്റ് പരിഹാര മാര്‍ഗ്ഗങ്ങളും സംബന്ധിച്ച് സാധാരണക്കാരായ സ്ത്രീ തൊഴിലാളികള്‍ക്ക് സഹായകരമായ രീതിയില്‍ അവബോധം നടത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ?
*393.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ തൊഴിലില്ലായ്മയുടെ നിരക്ക് ദേശീയ ശരാശരിയുമായി താരതമ്യം ചെയ്തിട്ടുണ്ടോ; കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ തൊഴിലില്ലായ്മ അതിരൂക്ഷമായിട്ടുണ്ടോ; വിശദമാക്കുമോ?
*394.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2009 -ലെ വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ മേഖലയിൽ വരുത്തേണ്ട പരിഷ്കാരങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഖാദർ കമ്മിറ്റിയുടെ പ്രവർത്തനം ആരംഭിച്ചത് എന്ന് മുതലാണെന്ന് അറിയിക്കാമോ;
( ബി )
കമ്മിറ്റിയുടെ ഒന്നാമത് റിപ്പോർട്ടിലെ ശിപാർശകൾ എന്തെല്ലാമായിരുന്നു; റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കിയോ എന്ന് വിശദമാക്കുമോ;
( സി )
റിപ്പോർട്ടിന്റെ രണ്ടാം ഭാഗം എന്നത്തേക്ക് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്; കമ്മിറ്റിയുടെ പ്രവർത്തനം ആരംഭിച്ച് നാലര വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് നൽകാത്തതിന്റെ കാരണം എന്തെന്ന് അറിയിക്കുമോ; എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുമോ എന്ന് വ്യക്തമാക്കാമോ?
*395.
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൈവരിച്ച നേട്ടങ്ങള്‍ കൂടുതല്‍ മുന്നോട്ട് കൊണ്ടു പോകുന്നതിന് വിദ്യാകിരണം മിഷന്‍ മുഖേന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
അടിസ്ഥാന സൗകര്യ വികസനത്തിന് പുറമെ അക്കാദമിക മികവിനായുള്ള പ്രവര്‍ത്തനങ്ങളും മിഷന്റെ ഭാഗമായി നടക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പൊതു സമൂഹത്തെ നവീകൃത പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ച് ഫലപ്രദമായ ജനകീയ ഇടപെടല്‍ ഉറപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ അറിയിക്കാമോ?
*396.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ സംരംഭകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ വിനോദ സഞ്ചാര മേഖലയിലെ സംരംഭകർക്ക് ലഭിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ പരിശോധിച്ചിട്ടുണ്ടോ;
( ബി )
വിനോദ സഞ്ചാര രംഗത്തെ നിക്ഷേപ സബ്സിഡി കാലോചിതമായി പരിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
സംസ്ഥാനത്ത് ടൂറിസം ഫിനാൻസ് കോർപ്പറേഷന്റെ ശാഖ സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമോ എന്ന് അറിയിക്കാമോ?
*397.
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീമതി യു പ്രതിഭ
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഭ്യന്തര, വിദേശ സഞ്ചാരികള്‍ക്ക് സംസ്ഥാനത്തിന്റെ ദൃശ്യ ചാരുതയോടൊപ്പം പൈതൃകവും പാരമ്പര്യവും അനുഭവവേദ്യമാക്കി വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് ആവിഷ്കരിച്ച പൈതൃക ടൂറിസം പദ്ധതിയെ കുറിച്ച് വിശദമാക്കാമോ;
( ബി )
സമീപ ജില്ലകളിലെ സാംസ്കാരിക, പൈതൃക കേന്ദ്രങ്ങളെ കൂട്ടിയിണക്കിക്കൊണ്ടുള്ള തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( സി )
ഗതകാല വാണിജ്യ പ്രതാപത്തിന്റെ കേന്ദ്രങ്ങളായിരുന്ന മുസിരിസ്, ആലപ്പുഴ എന്നിവിടങ്ങളിലെ പൈതൃക വിനോദ സഞ്ചാര വികസന പരിപാടിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
*398.
ശ്രീ വി ശശി
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനങ്ങളുമായി ഏറ്റവും കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന വകുപ്പെന്ന നിലയില്‍ റവന്യൂ വകുപ്പിന് ലഭിക്കുന്ന അപേക്ഷകളും പരാതികളും സമയബന്ധിതമായി തീര്‍പ്പാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
വിവിധ ഓഫീസുകളിൽ പല കാരണങ്ങളാല്‍ തീർപ്പാക്കാതെ കിടക്കുന്ന ഫയലുകൾ അടിയന്തരമായി തീർപ്പ് കല്പിക്കുവാൻ വേണ്ടി ആരംഭിച്ച ഫയൽ അദാലത്ത് പരിപാടിയുടെ പുരോഗതി വിശദമാക്കുമോ;
( സി )
സംസ്ഥാനത്തെ ലാൻഡ് ട്രൈബ്യൂണലുകള്‍ ഉള്‍പ്പെടെയുളള ഓഫീസുകളില്‍ ദീർഘകാലമായി തീർപ്പാകാതെ കിടക്കുന്ന കേസുകൾ അടിയന്തരമായി തീർപ്പാക്കുന്നതിന് പ്രത്യേക അദാലത്തുകൾ നടത്തേണ്ട സാഹചര്യം പരിശോധന വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
വകുപ്പിലെ ഫയലുകളും അപേക്ഷകളും യഥാസമയം തീർപ്പാക്കുന്നതിന് റവന്യൂ സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം സഹായകരമായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
റവന്യൂ വകുപ്പിന്റെ ആധുനികവല്കരണത്തോടെ ഫയലുകളിന്‍മേൽ സുതാര്യവും നീതിപൂർവ്വകവുമായ തീരുമാനങ്ങൾ വേഗത്തിൽ കൈക്കൊള്ളുന്നതിന് കഴിയുന്നുണ്ടോ; വ്യക്തമാക്കുമോ?
*399.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഭവന നിർമ്മാണ ബോർഡ് വഴി എത്ര പ്രോജക്ടുകൾ നടപ്പാക്കിയിട്ടുണ്ടെന്നും ബോർഡിന് എത്ര രൂപ ബജറ്റ് വിഹിതമായി നൽകിയിട്ടുണ്ടെന്നും ഇതിൽ എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാണോ; എങ്കില്‍ നൽകുമോ;
( ബി )
ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ പോലും ഭവന നിർമ്മാണ ബോർഡിന് വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവമായി കാണുന്നുണ്ടോയെന്നും ഇത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കുമോ;
( സി )
കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ബോർഡിന് കൂടുതൽ പദ്ധതികൾ ഏൽപ്പിച്ച് നൽകുമോ; വിശദാംശം ലഭ്യമാക്കുമോ?
*400.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ .പി. കെ. ബഷീർ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം ജില്ലകളിൽ റീ സർവ്വേ നടപടികൾ പൂർത്തിയായിട്ടുണ്ട്;
( ബി )
റീ സർവ്വേ നടപടികൾ പൂർത്തിയായ വില്ലേജുകളിലെ അപാകതകൾ സംബന്ധിച്ച പരാതികളെല്ലാം പരിഹരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം അറിയിക്കുമോ;
( സി )
റീ സർവ്വേ സംബന്ധിച്ച അറിയിപ്പ് ലഭിക്കാത്തതുകൊണ്ട് രേഖകൾ ഹാജരാക്കുവാൻ കഴിയാതിരുന്ന ഭൂവുടമകളുടെ പരാതികൾ പരിഹരിക്കുന്നതിനുളള നടപടിക്രമം വിശദമാക്കുമോ?
*401.
ശ്രീ എം നൗഷാദ്
ശ്രീ വി ജോയി
ശ്രീ. പി. നന്ദകുമാര്‍
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നോൺ മേജർ പോർട്ടുകൾ വികസിപ്പിച്ച് പര്യാപ്തമായ സൗകര്യങ്ങൾ ഏർപ്പെടുത്തി സമുദ്ര വ്യാപാരം വിപുലപ്പെടുത്തുന്നതിൽ സംസ്ഥാന മാരിടൈം ബോർഡ് നടത്തുന്ന പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
തുറമുഖ വ്യവസായ രംഗത്തെ നിക്ഷേപ സാധ്യതകൾ സംരംഭകർക്ക് മുന്നിൽ അവതരിപ്പിക്കാനായി ഓൺലൈൻ നിക്ഷേപക സംഗമം നടത്തിയിരുന്നോ;
( സി )
താല്പര്യപത്രത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതികൾ പ്രവർത്തിപഥത്തില്‍ എത്തിക്കാൻ മാരിടൈം ബോർഡ് തുടർനടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
അഴീക്കൽ ഗ്രീൻഫീ‍ൽഡ് ഫീഡർ പോർട്ട്, ബേപ്പൂർ, പൊന്നാനി തുടങ്ങിയ വാണിജ്യ പ്രാധാന്യമുള്ള തുറമുഖങ്ങളുടെ വികസന പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
*402.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ തുടരെയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണത്തിനും അതിജീവനത്തിനുമായി കർമ്മ പദ്ധതികൾ ആവിഷ്കരിക്കേണ്ടതിന്റ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രകൃതിക്ഷോഭങ്ങൾ ഉൾപ്പെടെയുള്ള ദുരന്തങ്ങളെ കാര്യക്ഷമമായി പ്രതിരോധിക്കുന്നതിനുള്ള ശേഷിയും അവബോധവും ജനങ്ങളിൽ സൃഷ്ടിക്കുന്നതിന് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വിദ്യാർത്ഥികളെയും യുവാക്കളെയും ഉൾക്കൊള്ളിച്ചുകൊണ്ട് സാമൂഹ്യ സുരക്ഷാസേന രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തെല്ലാമെന്ന് വിശദീകരിക്കുമോ;
( ഡി )
പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനവും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ നേരിടാൻ കഴിയുന്ന വിധം സ്കൂൾ, കോളേജ് വിദ്യാർത്ഥികള്‍ ഉള്‍പ്പെടെയുള്ള പുതു തലമുറയെ പ്രാപ്തരാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
*403.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മലയോര പ്രദേശത്തെ കാര്‍ഷിക, വിനോദസഞ്ചാര, വാണിജ്യ മേഖലകള്‍ക്ക് ഉത്തേജനം നല്‍കുന്ന 1256 കിലോമീറ്ററോളം നീളമുള്ള മലയോര ഹൈവേയുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണത്തിനായി ചില മേഖലകളില്‍ നിന്ന് വനഭൂമി വിട്ടുകിട്ടാതിരുന്നത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ഓരോ ജില്ലയിലെയും പ്രവൃത്തികള്‍ ജില്ലാതലത്തിൽ അവലോകനം നടത്താറുണ്ടോ;
( ഡി )
മലയോര പ്രദേശത്തെ ഭൂപ്രകൃതിയുടെ പ്രത്യേകത കൂടി പരിഗണിച്ചുകൊണ്ട് മഴയുടെ ആധിക്യം അതിജീവിക്കുന്ന തരത്തിലുള്ള നിര്‍മ്മാണ രീതികള്‍ അവലംബിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ?
*404.
ശ്രീ. ഇ കെ വിജയൻ
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു ദശാബ്ദ കാലമായി മലയാള അക്ഷര മാല അതിന്റെ പരാമ്പരാഗതമായ രീതിയില്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നുണ്ടായിരുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മാതൃഭാഷ പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടി സ്കൂൾ തലത്തിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
പാഠ്യപദ്ധതി പരിഷ്കരിക്കുന്നതോടൊപ്പം മാതൃഭാഷ പഠനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും കുട്ടികളിൽ ഭാഷയോടും സാഹിത്യത്തോടും കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിനും പര്യാപ്തമായ പാഠ ഭാഗങ്ങൾ ഉൾപ്പെടുത്തുന്നതിന് നിർദ്ദേശം നൽകുമോ; വിശദമാക്കുമോ;
( ഡി )
മലയാള ലിപി പരിഷ്കരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ഏതെല്ലാം തലത്തിലുള്ള പരിഷ്കാരങ്ങളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ?
*405.
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.എം. ആന്റ് ബി.സി. ടാറിങ്ങിനായി നാച്ചുറല്‍ റബ്ബർ മിക്സ്ഡ് ബിറ്റുമിന്‍ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
വി.ജി.30 ബിറ്റുമിനും എന്‍.ആര്‍.എം.ബി.യും ഉപയോഗിക്കുമ്പോള്‍ ഈടുനിൽപ്പ് വ്യത്യാസം വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വ്യത്യാസം മനസ്സിലാക്കുന്നതിനായി പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
വി.ജി.30 ബിറ്റുമിനും എന്‍.ആര്‍.എം.ബി.യും ഉപയോഗിക്കുമ്പോള്‍ ഒരു കിലോമീറ്റര്‍ ടാര്‍ ചെയ്യാന്‍ നിലവിലെ റേറ്റ് പ്രകാരം എത്ര റേറ്റ് വ്യത്യാസം ഉണ്ടാകുമെന്ന് അറിയിക്കാമോ;
( ഡി )
വലിയ റേറ്റ് വ്യത്യാസത്തിൽ എന്‍.ആര്‍.എം.ബി. ഉപയോഗിക്കുമ്പോള്‍ അതില്‍ ചേര്‍ക്കുന്ന റബ്ബർ സംസ്ഥാനത്തിന്റെ പ്രാദേശിക മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്നുവെന്ന് ഉറപ്പാക്കുന്നതിനും അപ്രകാരം റബ്ബർ കര്‍ഷകരെ സഹായിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
*406.
ശ്രീ . പി . ഉബൈദുള്ള
ഡോ. എം.കെ . മുനീർ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണമേന്മ പരിശോധിക്കുന്നതിനും അഴിമതി ഇല്ലാതാക്കുന്നതിനും സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ക്വാളിറ്റി കൺട്രോൾ വിഭാഗത്തെ ശക്തിപ്പെടുത്തുന്നതിനും പ്രവൃത്തികൾ നടക്കുമ്പോൾ തന്നെ ലാബ് ടെസ്റ്റ് ഉൾപ്പെടെ നടത്തുന്നതിനുമുള്ള സംവിധാനം ഒരുക്കുമോയെന്ന് അറിയിക്കാമോ;
( സി )
പൊതുമരാമത്ത് വകുപ്പിന്റെ വിജിലൻസ് വിഭാഗത്തെ ശക്തിപ്പെടുത്തി നിരന്തര നിരീക്ഷണം നടത്താൻ തയ്യാറാ​കുമോ?
*407.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ ഡി കെ മുരളി
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡുകള്‍ തകരാന്‍ കാരണം വാഹനപ്പെരുപ്പവും രൂക്ഷമായ കാലവര്‍ഷവുമാണ് എന്നതിനാൽ അത്തരം സാഹചര്യങ്ങള്‍ അതിജീവിക്കാനാകും വിധം റോഡ് നിര്‍മ്മാണത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;
( ബി )
പതിനയ്യായിരം കിലോമീറ്റര്‍ റോഡുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ബി.എം. ആന്റ് ബി.സി. നിലവാരത്തിലേക്കുയർത്താൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( സി )
റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമിന്‍ മിശ്രിതത്തിൽ റബ്ബറും ഉപയോഗശൂന്യമായ  പ്ലാസ്റ്റിക്കും ഉപയോഗിച്ച് വരുന്നുണ്ടോ;
( ഡി )
കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
*408.
ശ്രീമതി ഒ എസ് അംബിക
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. ആന്റണി ജോൺ
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും സ്ത്രീ ശാക്തീകരണത്തിനും സാമൂഹ്യ പുരോഗതിക്കും പ്രോത്സാഹനജനകമെന്ന് വിലയിരുത്തി സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം മിഷന് ന്യൂയോർക്ക് ആസ്ഥാനമായ ഗ്ലോബൽ വിഷന്റെ ട്രാവൽ പ്ലസ് ലീഷർ അവാർഡ് ലഭിച്ചത് പ്രസ്തുത പദ്ധതിക്ക് ഉണർവ്വ് നൽകാൻ കാരണമായിട്ടുണ്ടോ;
( ബി )
ഉത്തരവാദിത്ത ടൂറിസം മിഷൻ പാരിസ്ഥിതിക ഉത്തരവാദിത്തം നിറവേറ്റുന്നതിനുള്ള പ്രവർത്തനം നടത്തുന്നുണ്ടോ; എങ്കിൽ അവ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
വിനോദസഞ്ചാര രംഗത്ത് സ്ത്രീകളുടെ സംരംഭങ്ങളും പങ്കാളിത്തവും വർദ്ധിപ്പിക്കാൻ സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കാമോ?
*409.
ശ്രീ. പി.വി.അൻവർ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡ് നിര്‍മ്മാണത്തില്‍ ആധുനിക സാങ്കേതികവിദ്യയും നിര്‍മ്മാണ രീതികളും പ്രാവര്‍ത്തികമാക്കിക്കൊണ്ട് ദീര്‍ഘകാലം ഈട് നില്‍ക്കുന്ന രീതിയില്‍ ഡിസെെന്‍ഡ് റോഡുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ കാലാവസ്ഥയുടെ പ്രത്യേകതയും ഭൂഘടനയുടെ സവിശേഷതയും കൂടി കണക്കിലെടുത്ത് അനുയോജ്യമായ ഏതെല്ലാം നിര്‍മ്മാണ രീതികളാണ് അവലംബിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പാലങ്ങളുടെയും റോഡുകളുടെയും കൃത്യമായ പരിപാലനം ഉറപ്പാക്കാന്‍ പ്രത്യേക വിഭാഗം രൂപീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
*410.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . എൻ . ഷംസുദ്ദീൻ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നോക്കുക്കൂലിയും അട്ടിമറിക്കൂലിയും പൂർണ്ണമായി നിയന്ത്രിക്കുവാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടോ;
( ബി )
ഏതെങ്കിലും എഫ്.സി.ഐ. ഗോഡൗണിൽ കയറ്റിറക്ക് കൂലി തർക്കത്തെ തുടർന്ന് ഭക്ഷ്യ ധാന്യ വിതരണം ​തടസ്സപ്പെട്ടിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*411.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരോഗ്യപരമായ തൊഴിൽ ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനായി നോക്കുകൂലി സമ്പ്രദായം അവസാനിപ്പിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
നോക്കുകൂലി സമ്പ്രദായം അവസാനിപ്പിച്ചെങ്കിലും നോക്കുകൂലി ആവശ്യപ്പെടുന്നതായ പരാതികൾ ഉയരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ഇപ്രകാരം നോക്കൂകൂലി ആവശ്യപ്പെടുന്നവർ​ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*412.
ശ്രീ. കെ.വി.സുമേഷ്
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വിഹിതത്തോടു കൂടിയുള്ള കേന്ദ്രാവിഷ്കൃത പദ്ധതി പ്രകാരം ഏത് ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണം നല്‍കി വരുന്നത്; ഇത് പത്താം ക്ലാസ്സുവരെയുള്ളവര്‍ക്ക് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഒരു വിദ്യാര്‍ത്ഥിക്ക് പ്രതിദിനം എത്ര രൂപ ചെലവഴിക്കുന്നുവെന്ന് അറിയിക്കാമോ; തുക അപര്യാപ്തമായതിനാല്‍ അത് വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
ഇതിന് പുറമെ ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് പാലും മുട്ടയും വിതരണം ചെയ്യുന്നുണ്ടോ; ഈ പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നുണ്ടോ;
( ഡി )
സ്കൂളുകളിലെ ഉച്ചഭക്ഷണം നിശ്ചിത ഗുണനിലവാരം പുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കാന്‍ നടപടിയെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
*413.
ശ്രീ ഡി കെ മുരളി
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നവ കേരളം കര്‍മ്മ പദ്ധതി-2 ന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ഉന്നമിടുന്ന നവീകരണ, ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
ഡിജിറ്റല്‍ സംസ്കാരത്തിന്റെ ആവിര്‍ഭാവം കുട്ടികളുടെ കായിക ക്ഷമതയില്‍ ശോഷണം വരുത്തുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ കുട്ടികളുടെയും കായിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുതകും വിധം കായിക വിദ്യാഭ്യാസ രംഗത്തെ മാറ്റുന്നതിനായി സമഗ്ര പരിപാടി തയ്യാറാക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗ വാസനകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി കൂടുതല്‍ ഫലപ്രദമായ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തയ്യാറാകുമോ; വിശദമാക്കാമോ?
*414.
ശ്രീ .പി. കെ. ബഷീർ
ഡോ. എം.കെ . മുനീർ
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ തലത്തിൽ താരതമ്യം ചെയ്യുമ്പോള്‍ പൊതു വിദ്യാഭ്യാസ രംഗത്ത് നിലവാരം പുലർത്താൻ കഴിയുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
സ്കൂളുകളിലെ സ്ഥിര അദ്ധ്യാപകരുടെ കുറവ് നിലവാരത്തകർച്ചയ്ക്ക് കാരണമായിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( സി )
പൊതു വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
*415.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വൻ തോതില്‍ ടൂറിസ്റ്റുകള്‍ എത്തുന്ന സാഹചര്യം പരിഗണിച്ച് അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പുതിയ പദ്ധതികള്‍ ആരംഭിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്തെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലും മുന്തിയ നിലവാരത്തിലുള്ള ശുചിമുറിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് പ്രത്യേക നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
*416.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ വി ജോയി
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നിലനിന്നിരുന്ന തൊഴില്‍ നിയമങ്ങള്‍ അവയുടെ അന്തസത്തയില്‍ മാറ്റം വരുത്തിക്കൊണ്ട് നാല് കോഡുകളാക്കുകയും അവ പ്രാവര്‍ത്തികമാക്കുന്നതിന് ചട്ടങ്ങള്‍ രൂപീകരിച്ച് വിജ്ഞാപനം ഇറക്കുകയും ചെയ്തതായി അറിവുണ്ടോ;
( ബി )
പ്രസ്തുത ലേബര്‍ കോ‍‍ഡുകളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ചട്ടം രൂപീകരിച്ചിട്ടുണ്ടോ;
( സി )
രാജ്യത്തെമ്പാടും തൊഴിലും വേതനവും സംരക്ഷിക്കാനുള്ള തൊഴിലാളികളുടെ അവകാശം വികസനത്തിന് തടസ്സമാണെന്ന തെറ്റായ പ്രചാരണം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് നിയമ പരിരക്ഷ ഉറപ്പിക്കാന്‍ ഏത് വിധത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നുവെന്ന് അറിയിക്കാമോ?
*417.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജ്ഞാന സമൂഹ നിര്‍മ്മിതിയെന്ന സര്‍ക്കാരിന്റെ മഹദ് ലക്ഷ്യത്തിന് അടിത്തറ പാകുന്ന തരത്തില്‍ പ്രാഥമിക, ദ്വീതീയ തലങ്ങളിലെ പഠനം മികവുറ്റതാക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയിക്കാമോ;
( ബി )
ഹൈടെക് സ്കൂള്‍, ഹൈടെക് ലാബ് പദ്ധതികളുടെ തുടര്‍ച്ചയായി ഇ-ലാംഗ്വേജ് ലാബുകള്‍ സ്ഥാപിച്ചിട്ടുണ്ടോ; ഇതു വഴി ലക്ഷ്യമാക്കുന്ന നേട്ടങ്ങള്‍ അറിയിക്കാമോ;
( സി )
വിദ്യാഭ്യാസ സമ്പ്രദായം മത്സരാധിഷ്ഠിതമെന്ന നിലയില്‍ നിന്ന് സഹകരണ, സമത്വാധിഷ്ഠിതമാക്കി പരിവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?
*418.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മലയോര മേഖലകളില്‍ റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത പരിശോധന പൂര്‍ത്തിയായിട്ടുള്ള കര്‍ഷകരുടെ കൈവശ ഭൂമിക്ക് പട്ടയം നല്കുന്നതിന് സ്വീകരിച്ച് വരുന്ന നടപടികളുടെ പുരോഗതിയും ഇനി നല്‍കാൻ അവശേഷിക്കുന്ന പട്ടയങ്ങളുടെ വിശദ വിവരങ്ങളും വ്യക്തമാക്കുമോ;
( ബി )
സംയുക്ത പരിശോധന പൂര്‍ത്തിയായിട്ടില്ലാത്ത കേസുകള്‍ എത്രയാണെന്നും പരിശോധന ത്വരിതപ്പെടുത്താന്‍ കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്നും വിശദമാക്കുമോ;
( സി )
ഭൂരഹിതരായ പട്ടികവര്‍ഗ്ഗ വിഭാഗത്തിൽപ്പെട്ടവര്‍ക്ക് ഭൂമിയും ഉടമസ്ഥാവകാശ രേഖകളും നല്‍കുന്നതിന് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കുമോ?
*419.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്കായി തൊഴില്‍ സ്ഥലത്തോ അതിന് സമീപത്തോ ഭവന സൗകര്യം ഒരുക്കുന്നതിനായി ഉദ്ദേശിക്കുന്നുണ്ടോ; അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി നടത്തുന്ന ഭവന പദ്ധതിയുടെ പ്രവര്‍ത്തനം അവലോകനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത് സംബന്ധിച്ച് സ്വീകരിച്ച പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ?
*420.
ശ്രീ വി കെ പ്രശാന്ത്
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ രംഗത്ത് അക്കാദമിക നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പഠന ബോധന പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായിരിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആവിഷ്കരിച്ചിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ; പൊതു പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ വിലയിരുത്തുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പങ്കാളിത്തം നല്‍കി പരീക്ഷാ മൂല്യനിര്‍ണ്ണയം കൂടുതല്‍ ശാസ്ത്രീയമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
നിരന്തര മൂല്യനിര്‍ണ്ണയ പ്രക്രിയ ശാസ്ത്രീയമാക്കാനും വസ്തുനിഷ്ഠമെന്ന് ഉറപ്പുവരുത്താനും നടപടി സ്വീകരിച്ചിട്ടുണ്ടോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.