UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
279.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓരോ നിയോജകമണ്ഡലത്തിലും സിവില്‍ സപ്ലൈസ് വകുപ്പിന് കീഴില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച സുഭിക്ഷ ഹോട്ടല്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ;
( ബി )
തിരുവമ്പാടി മണ്ഡലത്തില്‍ പ്രസ്തുത പദ്ധതിക്കായി തെരഞ്ഞെടുത്ത കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്നും പദ്ധതിയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ?
280.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഡിജിറ്റല്‍ റേഷന്‍ കാര്‍ഡ് നല്‍കുന്ന പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ നിന്നും ലഭിച്ച ആകെ അപേക്ഷകള്‍, അനുവദിച്ചവ, നിരസിച്ചവ, ഇനിയും തീരുമാനമെടുക്കാത്തവ എന്നിവയുടെ ഇനം തിരിച്ചുള്ള എണ്ണം ലഭ്യമാക്കാമോ;
( സി )
അര്‍ഹരായ മുഴുവന്‍ പേര്‍ക്കും മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; 2022 മാര്‍ച്ച് മാസം മുന്‍പ് ഈ അപേക്ഷകര്‍ക്ക് എല്ലാം മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നല്‍കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
281.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻഗണന പട്ടികയ്ക്ക് അർഹതയുള്ള നിരവധി കുടുംബങ്ങളുടെ റേഷൻ കാർഡ് എ.പി.എൽ. വിഭാഗത്തിൽ തെറ്റായി ഉൾപ്പെട്ടിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; 
( ബി )
ഇത്തരത്തിൽ എ.പി.എൽ. കാർഡ് ബി.പി.എൽ. ആക്കാൻ പത്തനംതിട്ട ജില്ലയിൽ നിന്നും എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് നിയോജക മണ്ഡലാടിസ്ഥാനത്തിൽ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത അപേക്ഷകളിൽ എത്ര എണ്ണം  ബി.പി.എൽ. ആക്കി നൽകിയിട്ടുണ്ട്; ശേഷിക്കുന്നവ എന്നത്തേക്ക് ബി.പി.എൽ. കാർഡ് ആക്കി നൽകുവാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
282.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം (RCMS) ല്‍ ഡാറ്റാ എന്‍ട്രി വരുത്തിയപ്പോള്‍ നിരവധി തെറ്റുകള്‍ കടന്നു കൂടിയിട്ടുള്ളത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പിശകുകള്‍ തിരുത്തുന്നതിന് കാര്‍ഡുടമകള്‍ക്ക് എന്തെങ്കിലും അവസരം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ?
283.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ നിലവില്‍ മുന്‍ഗണനേതര വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതും എന്നാല്‍ മുന്‍പ് ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെട്ടതുമായ അര്‍ഹതയുള്ള എത്ര ഗുണഭോക്താക്കള്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കാസര്‍ഗോഡ് ജില്ലയില്‍ 2020-21 വര്‍ഷങ്ങളില്‍ എത്രപേരെ മുന്‍ഗണനാ വിഭാഗത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന വിവരം തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ച് ലഭ്യമാക്കാമോ; വിശദമാക്കാമോ?
284.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എ.പി.എൽ കാര്‍ഡുകൾ ബി.പി.എൽ കാര്‍ഡുകളാക്കി മാറ്റുന്നതിന് എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ ;
( ബി )
പ്രസ്തുത അപേക്ഷകളിൽ തീര്‍പ്പ് കല്പിച്ചതു് എത്ര എന്ന വിവരം ലഭ്യമാക്കാമോ ;
( സി )
ഒരു കുടുംബത്തില്‍ ഒന്നിൽകൂടുതൽ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവർ ഉണ്ടെങ്കില്‍ അവരെ ബി.പി.എല്‍. ആയി പരിഗണിക്കുമോ ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ ?
285.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമായി നിലവില്‍ എത്ര റേഷന്‍ കാര്‍ഡ് ഉടമകളുണ്ടെന്നും അതില്‍ എത്ര കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്നും തരംതിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പട്ടിക പ്രകാരം എ.പി.എല്‍. വിഭാഗത്തില്‍ നിന്നും ബി.പി.എല്‍. വിഭാഗത്തിലേക്ക് മാറ്റാനായി നല്‍കിയ എത്ര അപേക്ഷകള്‍ ഇനിയും തീര്‍പ്പുകല്‍പ്പിക്കാതെയുണ്ടെന്ന് വ്യക്തമാക്കാമോ; അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പു കല്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
286.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസറഗോഡ് ജില്ലയിൽ എ.പി.എൽ.കാർഡുകൾ ബി.പി.എൽ.കാർഡുകളാക്കി മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള എത്ര അപേക്ഷകൾ ഉണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകൾ പരിശോധിച്ച് സമയബന്ധിതമായി തീർപ്പ് കല്പിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
287.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റേഷന്‍കാര്‍ഡുകളുമായി ലിങ്ക് ചെയ്ത ഗുണഭോക്താക്കളുടെ മൊബെെല്‍ നമ്പറുകളിലേക്ക് പ്രതിമാസ ഭക്ഷ്യ ലഭ്യത, അളവ്, വില എന്നിവ സംബന്ധിച്ച അറിയിപ്പ് കൃത്യമായി ലഭിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;എങ്കിൽ ഇത് പരിഹരിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?
288.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ലഭ്യമാക്കുന്നതിനും അനര്‍ഹരായ കുടുംബങ്ങളെ ഒഴിവാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ പുതുക്കാട് മണ്ഡലത്തില്‍പ്പെട്ടതും തൃശൂര്‍, മുകുന്ദപുരം, ചാലക്കുടി സപ്ലൈ ഓഫീസുകള്‍ക്കു കീഴിലുള്ളതുമായ എത്ര കുടുംബങ്ങള്‍ക്ക് 2021-22 കാലയളവില്‍ മുന്‍ഗണനാ കാര്‍ഡ് അനുവദിച്ചുവെന്നും എത്ര അനര്‍ഹരായ കുടുംബങ്ങളെ ഒഴിവാക്കിയെന്നും പഞ്ചായത്ത് തിരിച്ച് കണക്ക് വ്യക്തമാക്കാമോ?
289.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര റേഷന്‍ ഷാേപ്പുകള്‍ പ്രവർത്തിക്കുന്നുണ്ട്; ഇവയുടെ ജില്ലതിരിച്ചുള്ള കണക്ക് വ്യക്തമാക്കാമാേ;
( ബി )
റേഷന്‍ ഷാേപ്പ് ലെെസന്‍സ് അനുവദിക്കുന്നതിനു എസ്.സി/എസ്.റ്റി വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പിലാക്കുന്നുണ്ടാേ; വിശദാംശം ലഭ്യമാക്കാമാേ;
( സി )
റേഷന്‍ ഷാേപ്പ് അനുവദിക്കുന്നതിന് എസ്.സി/എസ്.റ്റി സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് കേസുകള്‍ നിലവിലുണ്ടാേ ; വ്യക്തമാക്കാമാേ ?
290.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷന്‍ കടകളുടെ ഉടമസ്ഥാവകാശത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതിനായി ഏതെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;വിശദാംശം ലഭ്യമാക്കാമോ?
291.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയതായി റേഷന്‍ കടകള്‍ അനുവദിയ്ക്കുന്നതിന് തീരുമാനച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അനുവദിയ്ക്കാന്‍ ഉദ്ദേശിക്കുന്ന റേഷന്‍ കടകളുടെ എണ്ണം എത്ര എന്ന് വ്യക്തമാക്കാമോ;
( ബി )
ചവറ നിയോജക മണ്ഡലത്തില്‍ ഏതൊക്കെ സ്ഥലങ്ങളില്‍ എത്ര റേഷന്‍ കടകളാണ് അനുവദിക്കുന്നതെന്ന് അറിയിക്കുമോ?
292.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജകമണ്ഡലത്തില്‍ പുതിയ റേഷന്‍ ഷോപ്പുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസലുകള്‍ നിലവിലുണ്ടോ; ഉണ്ടെങ്കിൽ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പുതിയ റേഷന്‍ ഷോപ്പുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കാമോ?
293.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ പോസ് സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിന് കാലതാസം വന്നതിനുള്ള കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സംവിധാനം തയാറാക്കിയ ഏജന്‍സിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രശ്ന പരിഹാരത്തിനായി പ്രസ്തുത ഏജൻസിക്ക് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങളുടെയും തുടര്‍ന്ന് എജന്‍സി നടത്തിയ ഇടപെടലുകളും സംബന്ധിച്ച രേഖകള്‍ നല്‍കാമോ?
294.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തില്‍ കൈതേരി, കീഴല്ലൂര്‍ എന്നിവിടങ്ങളില്‍ പുതുതായി അനുവദിച്ച മാവേലി സ്റ്റോറുകളുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ;
( ബി )
മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ പുതിയ റേഷന്‍ കടകള്‍ക്കായി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ; അപേക്ഷകരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
അപേക്ഷകള്‍ പരിഗണിച്ച് പുതിയ റേഷന്‍ കടകള്‍ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
295.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഏതെല്ലാം റേഷന്‍ കടകളുടെ ലെെസന്‍സുകളാണ് റദ്ദായിട്ടുളളതെന്ന് പഞ്ചായത്ത് തിരിച്ച് വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഏതെല്ലാം റേഷന്‍ കടകളാണ് മറ്റു റേഷന്‍ കടകളുമായി അറ്റാച്ച് ചെയ്തിട്ടുളളതെന്നു് പഞ്ചായത്ത് തിരിച്ച് വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ റദ്ദാക്കിയതും അറ്റാച്ച് ചെയ്തിട്ടുളളതുമായ റേഷന്‍ കടകള്‍ പുനഃസ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഇതിനായുളള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
പുതിയ റേഷന്‍ കടകള്‍ അനുവദിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ മാനദണ്ഡങ്ങള്‍ വിശദമാക്കാമോ?
296.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ റേഷന്‍ വിതരണത്തിന് തടസ്സം നേരിട്ടു വരുന്നുണ്ടോ;
( ബി )
റേഷന്‍ അരിയില്‍ കുത്തരി കൂടി നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും ജില്ലയിലെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും കുത്തരി ലഭ്യമാക്കിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ?
297.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇ പോസ് യന്ത്രങ്ങളുടെ സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് റേഷന്‍ വിതരണം മുടങ്ങിയതിനാല്‍ റേഷന്‍ കടകള്‍ അടച്ചിടേണ്ടിവന്നിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
റേഷന്‍ വിതരണം നിലച്ചതിനാല്‍ സാധാരണക്കാര്‍ക്കുണ്ടായ പ്രയാസങ്ങള്‍ തരണം ചെയ്യാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നോയെന്ന് വ്യക്തമാക്കാമോ;
( സി )
സെര്‍വര്‍ തകരാറുകള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തി റേഷന്‍ മുടങ്ങാതിരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നു വിശദമാക്കുമോ?
298.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് അടിക്കടിയുണ്ടാകുന്ന സാങ്കേതിക തകരാര്‍ എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കാമോ;
( ബി )
ഇത്തരം സാങ്കേതിക തടസ്സങ്ങള്‍ സ്ഥായിയായി പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
നിലവില്‍ റേഷന്‍ കടയിലെ ഇ പോസ് മെഷീന്റെ എന്തെങ്കിലും തകരാര്‍ കൊണ്ടാണോ ഇത്തരം തടസ്സങ്ങള്‍ ഉണ്ടാകുന്നതെന്ന് വ്യക്തമാക്കാമോ?
299.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധാര്‍ അധിഷ്ഠിത പൊതുവിതരണ സമ്പ്രദായത്തില്‍ സംസ്ഥാനത്ത് റേഷന്‍ ഉപഭോക്താക്കള്‍ക്ക് ആധാര്‍ എടുത്തിട്ടില്ല എന്ന കാരണത്താല്‍ അര്‍ഹമായ റേഷന്‍ നിഷേധിക്കപ്പെട്ടിട്ടുള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( ബി )
റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളുടെയും വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം പൊതുവിതരണ വകുപ്പ് നല്കിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിച്ചിരിക്കണമെന്ന വ്യവസ്ഥയില്‍ നിന്ന് ഏതെങ്കിലും വിഭാഗത്തെയോ വിഭാഗങ്ങളെയോ ഒഴിവാക്കിയിട്ടുണ്ടോ; വിശദമാക്കാമോ ?
300.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എ. പ്രഭാകരൻ
ശ്രീ. എ. രാജ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന്റെ മൂന്നാം തരംഗം രൂക്ഷമായ സമയത്തടക്കം സംസ്ഥാനത്തെ ഭക്ഷ്യ-ധാന്യ വിതരണം വളരെ ഫലപ്രദമായ രീതിയില്‍ നടത്തുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം ആധുനീകരിക്കുന്നതിനുളള പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ വിവിധ ഗോഡൗണുകളില്‍ നിന്നും എടുക്കുന്ന ധാന്യങ്ങളുടെ അളവും ഗുണനിലവാരവും ഉറപ്പു വരുത്തുന്നതിനായി സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കുമോ?
301.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തെ കേന്ദ്ര ബജറ്റ് പ്രകാരം ഭക്ഷ്യ സബ്സിഡി വെട്ടിക്കുറച്ചത് സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തെ ഏതൊക്കെ തരത്തിലാണ് ബാധിക്കുകയെന്ന് വ്യക്തമാക്കാമോ;
( ബി )
2020-21, 2021-22 സാമ്പത്തിക വർഷങ്ങളിൽ കേന്ദ്രപൂളിൽ നിന്ന് കേരളത്തിന് ലഭിച്ചിട്ടുള്ള ഭക്ഷ്യ ഉല്പന്നങ്ങളുടെ അളവും തുകയും താരതമ്യം ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
വിവിധ കെടുതികൾക്കിടയിലും കഴിഞ്ഞ 6 വർഷക്കാലത്ത് പൊതുവിതരണ സംവിധാനത്തിലൂടെ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതിൽ സബ്സിഡി ഇനത്തിൽ സംസ്ഥാന സർക്കാര്‍ ചെലവഴിച്ച തുക സംബന്ധിച്ച് കണക്ക് തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ ലഭ്യമാക്കാമോ?
302.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അവശ്യവസ്തുക്കള്‍ക്ക് പൊതുവിപണിയില്‍ ഉണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
സപ്ലൈകോ വഴിയുള്ള വിപണിയിടപെടല്‍ വിപുലീകരിക്കുന്നതിനു സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ്; വിശദമാക്കുമോ;
( സി )
മാര്‍ക്കറ്റിടപെടല്‍ ഫലപ്രദമാക്കുന്നതിനും നിലവിലുള്ള വിപണന ശാലകൾ വിപുലീകരിക്കുന്നതിനും പുതുതായി മൊബൈല്‍ വില്പനശാലകളും ഓണ്‍ലൈന്‍ വിപണനവും ആരംഭിക്കുന്നതിനൊപ്പം ഉപഭോക്തൃസൗഹൃദ സമീപനവും യാഥാര്‍ത്ഥ്യമാക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുമോ?
303.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മാവേലി സ്റ്റോറുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും വേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ മാവേലി മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിനും നിരീക്ഷിക്കുന്നതിനും നവീകരിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
304.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വര്‍ഷത്തെ രണ്ടാം വിള നെല്ല് സംഭരണം സുഗമമായും സമയബന്ധിതമായും പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
നെല്ല് സംഭരണത്തിനായി മില്ലുടമകളുമായി ധാരണാപത്രം ഒപ്പ് വച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
സംഭരിക്കുന്ന നെല്ലിന്റെ കെെകാര്യ ചിലവുകള്‍ക്കായി ഒരു ക്വിന്റല്‍ നെല്ലിന് എത്ര രൂപയാണ് മില്ലുടമകള്‍ക്ക് നല്‍കി വരുന്നത് എന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത തുക നിശ്ചയിക്കുന്നതിന്റെ മാനദണ്ഡങ്ങളും ഓരോ ഇനത്തിനും വരുന്ന ചിലവുകള്‍ കണക്കാക്കുന്ന രീതിയും വിശദമാക്കാമോ?
305.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തില്‍ നിലവില്‍ എത്ര മാവേലി സ്റ്റോറുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്; പഞ്ചായത്ത് തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഏതെങ്കിലും മാവേലിസ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തുന്നതിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; നിലവില്‍ മണ്ഡലത്തില്‍ എത്ര സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്; പഞ്ചായത്ത് തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ കൂടുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ;
( ഡി )
സംസ്ഥാനത്തെ സപ്ലൈകോ മാവേലി സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവ വഴി വിവിധ വിഭാഗങ്ങളിലുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ എന്തൊക്കെയാണെന്നുള്ള വിവരം ഇനം തിരിച്ച് ലഭ്യമാക്കാമോ?
306.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-2022-ല്‍ സപ്ലൈകോ ഔട്ട് ലെറ്റുകളുടെ നവീകരണത്തിന് സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ സപ്ലൈകോയുടെ എത്ര ഔട്ട് ലെറ്റുകള്‍ നിലവിലുണ്ടെന്ന് അറിയിക്കാമോ;
( സി )
സിവില്‍ സപ്ലൈസ് വകുപ്പിന്റെ കീഴില്‍ ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ച് വരുന്നു; വിശദമാക്കാമോ; 2021-2022 കാലയളവില്‍ ഇതുമായി ബന്ധപ്പെട്ട് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; ഇതില്‍ എത്രയെണ്ണത്തിന് തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദമാക്കാമോ?
307.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേങ്ങാട് മണ്ഡലത്തില്‍പ്പെട്ട തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ പാലക്കയം മേഖലയില്‍ സപ്പ്ലൈകോ ഔട്ട്‍ ലെറ്റ് ആരംഭിക്കുന്നതിനു നടപടി സ്വീകരിക്കുമാേയെന്ന് വ്യക്തമാക്കാമാേ?
308.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പാേങ്ങില്‍ ആരംഭിക്കുന്ന സപ്ലെകാേ മാര്‍ക്കറ്റിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കാമാേ;
( ബി )
സപ്ലൈകാേ മാര്‍ക്കറ്റ് ആരംഭിക്കുന്നതിനായി പൂര്‍ത്തികരിക്കേണ്ട നടപടിക്രമങ്ങള്‍ ഏന്തൊക്കെയെന്നും എപ്പാേള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും വിശദമാക്കാമാേ?
309.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്പ്ലൈകോ ഉല്പന്നങ്ങൾ ഓൺ ലൈനായും ഹോം ഡെലിവറിയായും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
310.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ കായക്കൊടി പഞ്ചായത്തിലും ചെക്ക്യാട് ഗ്രാമ പഞ്ചായത്തിലും മാവേലി സ്റ്റോര്‍ അനുവദിക്കുവാന്‍ നല്‍കിയ നിവേദനത്തില്‍ നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പഞ്ചായത്തുകളില്‍ മാവേലി സ്റ്റോര്‍ ആരംഭിക്കുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ?
311.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കര്‍ഷകരില്‍ നിന്ന് യഥാസമയം നെല്ല് സംഭരിക്കുന്നതിനും ആയതിന്റെ വില മുടക്കം കൂടാതെ നല്‍കുന്നതിനും സിവിൽ സപ്ലൈസ് കോർപ്പറേഷൻ സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
കര്‍ഷകര്‍ക്ക് നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് കുടിശ്ശിക കൊടുത്തു തീർക്കുവാനുണ്ടോ; എങ്കിൽ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( സി )
കർഷകരിൽ നിന്നും സംഭരിക്കുന്ന നെല്ല് അരിയാക്കി റേഷന്‍ കടകള്‍ക്ക് നല്‍കുന്നതിനു പകരം മാര്‍ക്കറ്റിലേക്ക് മറിച്ചു വില്‍ക്കുകയും പകരം പഴകിയ അരി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ച് റേഷന്‍കടകളില്‍ എത്തിക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ പ്രവണതയ്ക്കെതിരെ സിവില്‍ സപ്ലൈസ് വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നു എന്ന് വ്യക്തമാക്കാമോ?
312.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിരന്തരമായി ഉണ്ടായ വെള്ളപ്പൊക്ക കെടുതികളും ഒപ്പം കൊറോണ രോഗബാധയും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ നിത്യോപയോഗ സാധന വിലയേയും ലഭ്യതയേയും എത്തരത്തില്‍ ബാധിച്ചു എന്നും ഇതുമൂലമുണ്ടായ വിലവര്‍ദ്ധനയും ദൗര്‍ലഭ്യവും സംബന്ധിച്ച വിശദാംശവും ലഭ്യമാക്കുമോ;
( ബി )
ഇതു തരണം ചെയ്യാനും ജനങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ ഉറപ്പുവരുത്താനും വില നിലവാരം പിടിച്ചുനിര്‍ത്താനുമായി നടപ്പാക്കിയ പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് അവശ്യം വേണ്ട നിത്യോപയോഗ സാധനങ്ങളുടെ ദൈനംദിന കണക്കും സംസ്ഥാന ലഭ്യതയും മറ്റിതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അളവും വ്യക്തമാക്കുമോ;
( ഡി )
ഇവ നേരിടാന്‍ എന്തെല്ലാം കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ചുവെന്നും ലഭ്യമായത് എന്തെല്ലാമെന്നും വ്യക്തമാക്കുമോ?
313.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലീഗല്‍ മെട്രോളജി വകുപ്പില്‍ നടന്ന തസ്തികമാറ്റ നിയമനങ്ങള്‍ നിയമവിരുദ്ധമാണെന്ന അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടും പ്രസ്തുത തസ്തികമാറ്റ നിയമനങ്ങളുമായി ബന്ധപ്പെട്ട് അനര്‍ഹമായി സ്ഥാനക്കയറ്റം നേടിയ ഉദ്യോഗസ്ഥരെ റിവര്‍ട്ട് ചെയ്യണമെന്ന കോടതി വിധികളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ലീഗല്‍ മെട്രോളജി വകുപ്പില്‍ ഇന്‍സ്പെക്ടര്‍ തസ്തികയിലേക്കുള്ള തസ്തികമാറ്റ നിയമനത്തിന് കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യതയെന്ന് വകുപ്പിന്റെ സ്പെഷ്യല്‍ റൂളില്‍ നിഷ്കര്‍ഷിക്കുന്നുണ്ടോ;
( സി )
ലീഗല്‍ മെട്രോളജി വകുപ്പിന്റെ വിശേഷാല്‍ ചട്ടങ്ങളില്‍ പറഞ്ഞിരിക്കുന്ന യോഗ്യതകളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ കേരള സെക്രട്ടേറിയറ്റ് മാന്വലിലെ ചട്ടം 108 പ്രകാരമുള്ള നടപടികളും ഉദ്യോഗസ്ഥഭരണപരിഷ്ക്കാര വകുപ്പിന്റെ 10.10.2014 ലെ 9481/R1/2011/P&ARD സര്‍ക്കുലറിലെ വ്യവസ്ഥകളും 19.07.2010 ലെ 11884/R1/2007/P&ARD സര്‍ക്കുലറിലെ ഖണ്ഡിക 6 പ്രകാരം KPSC , P&ARD എന്നീ വകുപ്പുകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലുമാണ് ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് പ്രത്യേക യോഗ്യത തുല്യമാണോ അല്ലയോ എന്ന് നിശ്ചയിക്കേണ്ടതെന്ന വ്യവസ്ഥകളും പാലിച്ചാണോ CA4/178/2019/CAD നമ്പര്‍ ഫയലില്‍ തസ്തികമാറ്റ നിയമനം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; മേല്‍ പരാമര്‍ശ വകുപ്പുകളില്‍ നിന്ന് ഈ വിഷയത്തില്‍ ഉപദേശം തേടിയിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഡി )
മേല്‍ വിഷയം പരിശോധിച്ച നിയമവകുപ്പിന്റെ CA4/178/2019/CAD നമ്പര്‍ ഫയലിലെ 11.06.2020 ലെ അഭിപ്രായ പ്രകാരം വിശേഷാല്‍ ചട്ടങ്ങളിലെ യോഗ്യത സംബന്ധിച്ച വ്യവസ്ഥകളില്‍ ഇളവ് വേണമെങ്കില്‍ P&ARD, PSC എന്നീ വകുപ്പുകളുടെ അഭിപ്രായം തേടിയിരിക്കണമെന്നതു കണക്കിലെടുത്താണോ പ്രസ്തുത ഫയലില്‍ ഉത്തരവായിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ; അല്ലെങ്കില്‍ ഏത് ചട്ടപ്രകാരമാണ് സ്പെഷ്യല്‍ റൂളിലെ യോഗ്യതയ്ക്ക് ഇളവ് നല്‍കിയതെന്ന് വ്യക്തമാക്കുമോ;
( ഇ )
നിലവിലെ കേരള സെക്രട്ടേറിയറ്റ് മാന്വലിലെ വ്യവസ്ഥകളും CA4/178/2019/CAD നമ്പര്‍ ഫയലിലെ നിയമവകുപ്പിന്റെ അഭിപ്രായവും P&ARD, PSC എന്നീ വകുപ്പുകളുടെ സര്‍ക്കുലറുകളിലെ വ്യവസ്ഥകള്‍ക്കും വിരുദ്ധമായി തസ്തികമാറ്റ നിയമനം നല്‍കിയത് നിലവിലെ ചട്ടങ്ങള്‍ ലംഘിച്ചാണ് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത നടപടി തിരുത്താന്‍ നടപടി സ്വീകരിക്കുമോ; മേല്‍ വിഷയത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുമോ?





                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.