|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 4th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*61.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അടുത്ത കാലത്തായി കാട്ടാനകളുടെ
ആക്രമണം വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ വന്യജീവി
ആക്രമണം പ്രതിരോധിക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
അറിയിക്കാമോ
;
(
ബി )
അടുത്ത
കാലത്തായി വന്യജീവി ആക്രമണം
ഉയരുവാനുള്ള കാരണങ്ങള്‍ പഠന
വിധേയമാക്കിയിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകാമോ;
(
സി )
അതിരപ്പിള്ളി
കണ്ണക്കുഴിയില്‍
അഞ്ചുവയസുകാരിയെ കാട്ടാന
ചവിട്ടിക്കൊന്ന സംഭവം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സമാന സംഭവങ്ങള്‍
ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ
മുൻകരുതലുകള്‍ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
വന്യജീവി
ആക്രമണ മേഖലകൾ കണ്ടെത്തി
ജനങ്ങളുടെ സുരക്ഷ ഉറപ്പ്
വരുത്തുന്നതിന് സമഗ്രമായ
പദ്ധതികൾ നടപ്പിലാക്കുന്നതിന്
തയ്യാറാകുമോ; എങ്കില്‍
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ഇ )
വന്യജീവി
ശല്യം നേരിടുന്നതിനായി
ഫോറസ്റ്റ് ഓഫീസർമാരുടെ
പട്രോളിംഗ്, പൊതുജന
പങ്കാളിത്തത്തോടെയുള്ള ജനകീയ
ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം
എന്നിവ ശക്തമാക്കുന്നതിനും
കാര്യക്ഷമമാക്കുന്നതിനും
നടപടികൾ സ്വീകരിക്കുമോ;
വിശദമാക്കുമോ?
*62.
ശ്രീ.
ഇ കെ വിജയൻ
ശ്രീമതി
സി. കെ. ആശ
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി, പട്ടികവർഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ടവരുടെ
വാസയോഗ്യമല്ലാത്തതും കേടുപാടുകൾ
സംഭവിച്ചതുമായ വീടുകൾ
പുനര്‍നിർമ്മിക്കുന്നതിന്
നടപ്പിലാക്കിയിട്ടുള്ള പദ്ധതികൾ
വിശദമാക്കുമോ;
(
ബി )
പത്ത്
വര്‍ഷത്തിനുള്ളില്‍ പട്ടികജാതി
വിഭാഗക്കാര്‍ക്ക് അനുവദിച്ച്
നല്‍കിയ ഭവനനിര്‍മ്മാണ ധനസഹായ
തുക പൂര്‍ണ്ണമായും കൈപ്പറ്റി
കഴിഞ്ഞിട്ടും വീട് നിര്‍മ്മാണം
പൂര്‍ത്തീകരിക്കാത്ത പട്ടികജാതി
കുടുംബങ്ങള്‍ക്ക്
ഭവനനിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
നൽകുന്ന സഹായങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കുമോ;
(
സി )
ലൈഫ്
മിഷന്റെ അര്‍ഹതാ ലിസ്റ്റില്‍
ഉള്‍പ്പെടാത്തതും എന്നാല്‍
ശോച്യമായ വീടുകളില്‍
താമസിക്കുന്നതുമായ പട്ടികജാതി
കുടുംബങ്ങള്‍ക്ക്
ഭവനനിര്‍മ്മാണത്തിനായി നൽകുന്ന
സഹായങ്ങള്‍ എന്തെല്ലാമെന്ന്
വിശദമാക്കുമോ?
*63.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അട്ടപ്പാടിയിൽ
ഗർഭിണികൾക്കും
മുലയൂട്ടുന്നവർക്കും
പോഷകാഹാരത്തിനായി മാസം
രണ്ടായിരം രൂപ നൽകുന്ന
ജനനി-ജന്മരക്ഷാ പദ്ധതി
മുടങ്ങിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം നൽകുന്ന തുകയും
ആയതിന്റെ കുടിശികയും നൽകാൻ
നടപടികൾ സ്വീകരിക്കുമോ; ഈ തുക
മുടങ്ങുന്നില്ലെന്ന് ഉറപ്പ്
വരുത്താൻ നടപടികൾ
സ്വീകരിക്കുമോ;
(
സി )
അട്ടപ്പാടിയിൽ
പോഷകാഹാരക്കുറവ് പരിഹരിക്കാൻ
മൂന്ന് പഞ്ചായത്തുകളിലെ ഊരുകളിൽ
തുടങ്ങിയ നൂറ്റി തൊണ്ണൂറോളം
സമൂഹ അടുക്കളകളിൽ നിരവധി എണ്ണം
പ്രവർത്തിക്കാത്തതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇവയുടെ പ്രവർത്തനം
അടിയന്തരമായി പുനരാരംഭിക്കാൻ
നടപടികൾ സ്വീകരിക്കുമോ;
(
ഡി )
പോഷകാഹാരം
ഉറപ്പാക്കുന്നതിനുള്ള
മില്ലെറ്റ് ഗ്രാമം പദ്ധതി
നിലച്ചതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പദ്ധതിയുടെ പ്രവർത്തനം
പുനരാരംഭിക്കാൻ നടപടികൾ
സ്വീകരിക്കുമോ;
(
ഇ )
അട്ടപ്പാടിയിലെ
ആദിവാസി മേഖലകളിൽ മെച്ചപ്പെട്ട
ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ
കോട്ടത്തറയിലെ ട്രൈബൽ
ആശുപത്രിയുടെ പ്രവർത്തനം
കാര്യക്ഷമമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*64.
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍
നിന്നും
കര്‍ഷകരുള്‍പ്പെടയുള്ളവരെ
സംരക്ഷിക്കുവാന്‍ സ്വീകരിച്ച
നടപടികൾ വ്യക്തമാക്കാമോ;
ഇതുമൂലം അവർക്ക് ഉണ്ടാകുന്ന
നാശനഷ്ടങ്ങൾക്ക് നൽകി വരുന്ന
നഷ്ടപരിഹാരം സംബന്ധിച്ച വിവരം
നൽകാമോ;
(
ബി )
ഇപ്രകാരം
കൃഷിനാശം സംഭവിച്ച
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം
നല്കിവരുന്നത് എപ്രകാരമാണെന്ന്
വിശദമാക്കാമോ; കൃഷിക്കാര്‍ക്ക്
തൃപ്തികരമായ രീതിയിലുള്ള
നഷ്ടപരിഹാര പാക്കേജ്
നിലവിലുണ്ടോ; അറിയിക്കാമോ?
*65.
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
.പി. കെ. ബഷീർ
ശ്രീ
. ടി. വി. ഇബ്രാഹിം
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മനുഷ്യ-വന്യമൃഗ
സംഘര്‍ഷം തടയുന്നതിനും
ലഘൂകരിക്കുന്നതിനുമായി വിവിധ
വകുപ്പുകളെ യോജിപ്പിച്ച്
സംസ്ഥാന-ജില്ലാതല ഏകോപന
സമിതികള്‍ രൂപീകരിച്ചിട്ടുണ്ടോ;
(
ബി )
മനുഷ്യ-വന്യമൃഗ
സംഘര്‍ഷം പരമാവധി കുറയ്ക്കാന്‍
ആവശ്യമായ നിര്‍ദ്ദേശങ്ങള്‍
സമിതി സമര്‍പ്പിച്ചിട്ടുണ്ടോ;
(
സി )
സമിതിയുടെ
നിര്‍ദ്ദേശങ്ങളിന്മേല്‍
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
*66.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
പി.വി.അൻവർ
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി, പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ ഉന്നമനം
ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യ
വികസനത്തിനായി ഈ സര്‍ക്കാര്‍
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം
നല്‍കുന്നതിനായി വിഭാവനം
ചെയ്തിട്ടുള്ള പദ്ധതികളില്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
നടത്തിയിട്ടുള്ള പ്രധാന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
സി )
നൈപുണ്യ
വികസനം, തൊഴില്‍, ഉപജീവന
പരിപാടികള്‍ക്കായി
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
ലക്ഷ്യത്തിലെത്തിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
*67.
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
ഡി കെ മുരളി
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യജീവികളുടെ
എണ്ണത്തിലുണ്ടാകുന്ന
അനിയന്ത്രിത വര്‍ദ്ധനവ് കാരണം
അവ തീറ്റക്കായി ജനവാസ
കേന്ദ്രങ്ങളില്‍
കടന്നുകയറുന്നതും മനുഷ്യരെ
ആക്രമിക്കുന്നതും വളരെ
വ്യാപകമായ സാഹചര്യത്തില്‍ അവയെ
ജനവാസകേന്ദ്രത്തില്‍
നിന്നകറ്റുന്നതില്‍ ഫലപ്രദമായ
നടപടികള്‍ ഉറപ്പാക്കുമോ;
(
ബി )
കഴിഞ്ഞ
ഒരു വര്‍ഷം മാത്രം
പതിനായിരത്തിലധികം പേര്‍
കാട്ടുമൃഗങ്ങളുടെ
ആക്രമണത്തിനിരയായെന്നും
ഏപ്രില്‍ മുതലുള്ള കാലത്തു 53
പേര്‍ മരിച്ചെന്നുമുള്ള
റിപ്പോര്‍ട്ട് പ്രസ്തുത
പ്രശ്നത്തിന്റെ ഗൗരവം
വ്യക്തമാക്കുന്നതിനാല്‍
സത്വരമായി വന്യജീവി ആക്രമണം
നിയന്ത്രിക്കുന്നതിനു
മാസ്റ്റര്‍ പ്ലാനിന്റെ
അടിസ്ഥാനത്തില്‍ പദ്ധതി
തയ്യാറാക്കുമോ;
(
സി )
വന്യജീവി
ആക്രമണം മൂലമുള്ള മരണങ്ങളില്‍
കൂടുതലും വിഷപ്പാമ്പുകളുടെ
കടിയേറ്റാണെന്നുള്ളതിനാല്‍
ഇവയുടെ അനിയന്ത്രിതമായ
വംശവര്‍ദ്ധനവ് നിയന്ത്രിക്കുന്ന
കാര്യം പരിശോധിക്കുമോ?
*68.
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എല്ലാവർക്കും കുടിവെള്ളം
എത്തിക്കാനുള്ള പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
കുടിവെള്ള
ലഭ്യത കുറവായ പ്രദേശങ്ങള്‍ക്ക്
പ്രത്യേക പരിഗണന നല്‍കി
പദ്ധതികള്‍
യുദ്ധകാലാടിസ്ഥാനത്തില്‍
പൂർത്തീകരിക്കുന്നതിനുവേണ്ടി
പുതിയതായി എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കുമോ;
(
സി )
വിതരണം
ചെയ്യുന്ന കുടിവെള്ളത്തിന്റെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
വ്യക്തമാക്കുമോ?
*69.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
പി.വി.അൻവർ
ശ്രീ
ഒ . ആർ. കേളു
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനാതിര്‍ത്തിയിലുള്ള
ഒറ്റപ്പെട്ട പ്രദേശങ്ങളില്‍
മാത്രം ഉണ്ടായിരുന്ന വന്യജീവി
ആക്രമണം ഇപ്പോള്‍ വനത്തിന്റെ
സമീപ പ്രദേശങ്ങളിലാകെ
വ്യാപിച്ചിരിക്കുന്നത്
പരിഹരിക്കാനായി
ആവിഷ്കരിച്ചിട്ടുള്ള
പരിപാടിയെക്കുറിച്ച്
അറിയിക്കാമോ;
(
ബി )
യുക്തിപൂര്‍വ്വമായ
വന്യജീവി സംരക്ഷണ നയത്തില്‍
പ്രദേശവാസികളുടേയും വനാശ്രിത
സമൂഹത്തിന്റെയും ക്ഷേമം കൂടി
പരിഗണിച്ചുകൊണ്ട് അതിനനുസൃതമായ
മാര്‍ഗ്ഗങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കാമോ;
(
സി )
വന്യജീവി
ശല്യം മൂലം പ്രശ്നബാധിതരായവരുടെ
അഭിപ്രായങ്ങളും
നിര്‍ദ്ദേശങ്ങളും കൂടി
ഉള്‍പ്പെടുത്തി വനം-വന്യജീവി
സംരക്ഷണ വകുപ്പ് പദ്ധതി രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
ഇതിന്റെയടിസ്ഥാനത്തില്‍
കാര്യക്ഷമമായ രീതിയില്‍
കര്‍മ്മപരിപാടി ആസൂത്രണം
ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ?
*70.
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീമതി
ഒ എസ് അംബിക
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നടത്തിപ്പുചെലവിന്റെ
നാല്പത് ശതമാനത്തിനടുത്തുമാത്രം
ഈടാക്കി കുടിവെളള വിതരണം
നടത്തുന്നത് കേരള വാട്ടര്‍
അതോറിറ്റിയുടെ സാമ്പത്തിക
അടിത്തറ
ദുര്‍ബലപ്പെടുത്താനിടയാക്കുമോ
എന്ന് വ്യക്തമാക്കുമോ;
(
ബി )
കൊവിഡ്
കാരണം ഉപഭോക്താക്കള്‍ നേരിട്ട
സാമ്പത്തിക പ്രതിസന്ധി കുടിവെളള
ചാര്‍ജ്ജ് കുടിശിക
വര്‍ദ്ധിക്കാന്‍
കാരണമായിട്ടുണ്ടോ; നിലവില്‍
എത്ര തുകയാണ് കുടിശികയുളളതെന്ന്
അറിയിക്കാമോ; ബില്ലിംഗിലെ
പരിഷ്കാരം കുടിശിക
വര്‍ദ്ധിപ്പിക്കാന്‍
കാരണമാകുമോയെന്ന്
പരിശോധിക്കുമോ;
(
സി )
കുടിശിക
പിരിച്ചെടുക്കുന്നതിന് കേരള
വാട്ടര്‍ അതോറിറ്റി
ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായ
നടപടി സ്വീകരിച്ചു
വരുന്നുണ്ടോ;
(
ഡി )
ചോര്‍ച്ച
മൂലവും പ്രവര്‍ത്തനരഹിതമായ
മീറ്ററുകള്‍ വഴിയുമുണ്ടാകുന്ന
റവന്യു നഷ്ടം കണക്കിലെടുത്ത് അവ
പരിഹരിക്കാന്‍ ഫലപ്രദമായ
നടപടികൾ സ്വീകരിക്കുമോ?
*71.
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
പി.പി. സുമോദ്
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സിനിമാ തൊഴില്‍ മേഖലയിൽ
പ്രവര്‍ത്തിക്കുന്ന വനിതകള്‍
അനുഭവിക്കുന്ന പ്രശ്നങ്ങളും
തൊഴില്‍ സാഹചര്യങ്ങളും പഠിച്ച്
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍
പ്രത്യേക കമ്മിറ്റിയെ
നിയോഗിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍
വിശദമായി പരിശോധിച്ച് നടപ്പില്‍
വരുത്തേണ്ട കാര്യങ്ങള്‍
ശിപാര്‍ശ ചെയ്യുന്നതിനായി
പ്രത്യേക സമിതിയെ
നിയമിച്ചിട്ടുണ്ടോ; എങ്കില്‍
സമിതിയുടെ ശിപാര്‍ശകള്‍
ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍
ലഭ്യമാകുന്ന മുറയ്ക്ക്
നടപ്പില്‍ വരുത്തുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കാമോ?
*72.
ശ്രീ
മാത്യു ടി. തോമസ്
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുമരാമത്ത്
റോഡ് പുനരുദ്ധാരണ
പ്രവൃത്തികള്‍
പൂര്‍ത്തിയാകുന്നതിന്
മുന്‍പുതന്നെ ജലവിതരണ
പൈപ്പുകള്‍ സ്ഥാപിക്കുന്നതുവഴി
റോഡുകള്‍
പൂര്‍വ്വസ്ഥിതിയിലാക്കാന്‍
വേണ്ടിവരുന്ന അധികച്ചെലവ്
ഒഴിവാക്കുന്നതിന് ജലവിഭവ
വകുപ്പും പൊതുമരാമത്ത് വകുപ്പും
സംയുക്തമായി ഏതെങ്കിലും നൂതന
സംവിധാനത്തിന് രൂപം
നല്‍കിയിട്ടുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ അറിയിക്കുമോ?
*73.
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
കെ ബി ഗണേഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതിയില്‍
നിന്നും ക്രിസ്തുമതത്തിലേക്ക്
പരിവര്‍ത്തനം ചെയ്തവര്‍ക്ക്
പ്രത്യേകമായി പ്രൊഫഷണല്‍
കോഴ്സുകളിൽ ആനുപാതികമായ സംവരണം
ഏര്‍പ്പെടുത്തണമെന്ന ആവശ്യം
സംബന്ധിച്ച് പിന്നാക്ക സമുദായ
വികസന വകുപ്പ് ഡയറക്ടറുടെ
ശിപാര്‍ശ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത വിഷയത്തിൽ
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കുമോ;
(
സി )
കേരള
സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ
ശിപാര്‍ശിത വിഭാഗ വികസന
കോര്‍പ്പറേഷനില്‍ നിന്നുള്ള
ആനുകൂല്യങ്ങള്‍ പൊതുവായി ഇതില്‍
ഉള്‍പ്പെട്ടിട്ടുള്ള എല്ലാ
വിഭാഗങ്ങള്‍ക്കുമായി
വിനിയോഗിക്കുന്ന അവസരത്തില്‍
ഇതര ക്ഷേമ കോര്‍പ്പറേഷനുകളില്‍
അംഗങ്ങളായ ചില വിഭാഗങ്ങള്‍ക്കും
ലഭിക്കുന്നതായും മറ്റു ക്ഷേമ
കോര്‍പ്പറേഷനുകളില്‍ ഒന്നിലും
ഉള്‍പ്പെട്ടിട്ടില്ലാത്ത
പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക്
അര്‍ഹതപ്പെട്ട ആനുപാതിക
ആനുകൂല്യം
ലഭ്യമാകുന്നില്ലെന്നുമുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു സംബന്ധിച്ച്
പരിശോധന നടത്തി പരിഹാര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
*74.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
ടി.സിദ്ദിഖ്
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അട്ടപ്പാടിയിലെ
ആദിവാസി മേഖലകളിൽ മെച്ചപ്പെട്ട
ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ
കോട്ടത്തറയിൽ ട്രൈബൽ ആശുപത്രി
ആരംഭിച്ചിരുന്നോയെന്ന്
അറിയിക്കാമോ; എങ്കില്‍ പ്രസ്തുത
ആശുപത്രിയുടെ പ്രവർത്തനം
കാര്യക്ഷമമാക്കാൻ കഴിഞ്ഞ
സർക്കാർ സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
കുട്ടികളുടെ
ഐ.സി.യു., വെന്റിലേറ്റർ
സൗകര്യത്തോടുകൂടിയ ആംബുലൻസ്,
കിടത്തിച്ചികിത്സയ്ക്ക്
ആവശ്യമായ കിടക്കകൾ, സീനിയർ
കൺസള്‍ട്ടന്റിന്റെ സേവനം,
താലൂക്ക് ആശുപത്രിയുടെ സൗകര്യം
തുടങ്ങി കോട്ടത്തറ ആശുപത്രി
മുന്നോട്ടുവച്ച ആവശ്യങ്ങളൊന്നും
പരിഗണിക്കപ്പെട്ടിട്ടില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ആശുപത്രിയുടെ സേവനം
മെച്ചപ്പെടുത്തുന്നതിനായി
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ വ്യക്തമാക്കാമോ;
(
സി )
കോട്ടത്തറ
ആശുപത്രിയിലുള്ള അസൗകര്യങ്ങള്‍
കാരണം വിദഗ്ധ ചികിത്സയ്ക്കായി
വിവിധ മെഡിക്കൽ
കോളേജുകളിലേക്കും സ്വകാര്യ
ആശുപത്രികളിലേക്കും റഫർ
ചെയ്യുന്ന ഒരു ആശുപത്രിയായി ഇതു
ചുരുങ്ങി എന്നത് വസ്തുതയാണോ;
(
ഡി )
അട്ടപ്പാടി
സമഗ്ര ആരോഗ്യ പദ്ധതിയുടെ
ഭാഗമായി പെരിന്തൽമണ്ണ ഇ.എം.എസ്.
സഹകരണ ആശുപത്രിക്ക് തുക
അനുവദിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ഇ )
എങ്കില്‍
കോട്ടത്തറ ട്രൈബൽ ആശുപത്രി
വികസിപ്പിക്കുന്നതിന് പകരം
പെരിന്തൽമണ്ണ ഇ.എം.എസ്. സഹകരണ
ആശുപത്രിക്ക് തുക നൽകുന്നതിന്റെ
കാരണം വിശദമാക്കാമോ?
*75.
ശ്രീ.
എ. രാജ
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ
ഡി കെ മുരളി
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വാഭാവിക വനങ്ങളുടെ
പുനഃസ്ഥാപനത്തിനായി പശ്ചിമഘട്ട
മലനിരകള്‍ മുതല്‍ സമുദ്രതീരം
വരെയുള്ള പ്രദേശങ്ങള്‍
ഉള്‍പ്പെടുത്തി പ്രത്യേക
നയത്തിന് രൂപം
കൊടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
ജൈവ
സമ്പത്തിന്റെ സംരക്ഷണം, ജല
സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം
ചെറുക്കല്‍, മനുഷ്യ-വന്യജീവി
സംഘര്‍ഷം ലഘൂകരിക്കല്‍ എന്നിവ
സാദ്ധ്യമാക്കുന്നതിന് പ്രസ്തുത
നയരേഖ എത്രത്തോളം
സഹായകരമാണെന്ന് വ്യക്തമാക്കാമോ;
പ്രസ്തുത നയരേഖ
പ്രാവര്‍ത്തികമാക്കാന്‍ ഉതകുന്ന
എന്തെല്ലാം പ്രവര്‍ത്തന
പദ്ധതികളാണ് നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത് ;
വിശദാംശങ്ങള്‍ നല്‍കാമോ?
*76.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
എം.വിജിന്‍
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വര്‍ഷങ്ങളായി
റവന്യൂ കമ്മിയില്‍
പ്രവര്‍ത്തിച്ചുവരുന്ന വാട്ടര്‍
അതോറിറ്റിയുടെ നിലവിലെ
സാമ്പത്തിക സ്ഥിതി എന്താണ്;
സാമ്പത്തിക സ്ഥിതി മോശമാകുന്ന
സാഹചര്യം സംജാതമാകുന്നത്
എങ്ങനെയാണെന്ന്
വിശദീകരിക്കാമോ;
(
ബി )
കേരള
വാട്ടര്‍ അതോറിറ്റിയുടെ ആകെ
ആസ്തി ബാധ്യതകള്‍
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
കേരള
വാട്ടര്‍ അതോറിറ്റി
പുനഃസംഘടിപ്പിക്കുന്നതിനും
കടബാദ്ധ്യത ഒഴിവാക്കുന്നതിനും
വീണ്ടും നഷ്ടത്തിലേക്ക്
പോകുന്നത് ഒഴിവാക്കുന്നതിനും
സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന
നടപടികള്‍ എന്തൊക്കെയാണെന്നും
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നവ
എന്തെല്ലാമാണെന്നും
വിശദമാക്കാമോ?
*77.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭരണഘടനാദത്തമായ
അവകാശങ്ങള്‍ക്ക് വിധേയമായി
മാത്രമേ ആചാരങ്ങളും
അനുഷ്ഠാനങ്ങളും നിലനില്‍ക്കാന്‍
പാടുള്ളു എന്നിരിക്കേ
പ്രാകൃതമായ ആചാരങ്ങള്‍ ചില
ക്ഷേത്രങ്ങളിലെങ്കിലും
നിലനില്‍ക്കുന്നത്
പരിശോധനയ്ക്ക് വിധേയമാക്കുമോ;
(
ബി )
തൃപ്പൂണിത്തുറ
ശ്രീപൂര്‍ണത്രയീശ
ക്ഷേത്രത്തില്‍ ബ്രാഹ്മണരുടെ
കാല്‍കഴുകിച്ച് ഊട്ടു വഴിപാടു
നടത്തുന്നു എന്ന പത്ര
വാര്‍ത്തയുടെ അടിസ്ഥാനത്തില്‍
നടപടിയെടുത്തിട്ടുണ്ടോയെന്നു
വ്യക്തമാക്കാമോ ;
(
സി )
സർക്കാർ
നിലപാടിനെ തുടര്‍ന്ന്
തിരുവിതാംകൂര്‍, കൊച്ചി
ദേവസ്വം ബോര്‍ഡുകള്‍ക്ക്
കീഴിലുള്ള ക്ഷേത്രങ്ങളില്‍
പട്ടിക ഗോത്രങ്ങളിലും പട്ടിക
ജാതികളിലും
പെട്ടവരുള്‍പ്പെടുന്ന അബ്രാഹ്മണ
ശാന്തിമാര്‍ നിയമിതരായെങ്കിലും
ശബരിമല ക്ഷേത്രത്തില്‍
അബ്രാഹ്മണ ശാന്തിക്കാര്‍ക്ക്
വിലക്കുള്ളതായി പറയപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(
ഡി )
എന്‍മകജെ
പെര്‍ള സ്വര്‍ഗയിലെ ബദിയാറു
ജഡാധാരി ദേവസ്ഥാനത്ത്
പട്ടികജാതി, പട്ടിക
ഗോത്രങ്ങളില്‍പെട്ടവര്‍ക്ക്
വിലക്കുണ്ടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
*78.
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ
വി ശശി
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികവർഗ്ഗ വിഭാഗത്തിലുള്ള
യുവതീയുവാക്കളുടെ നൈപുണ്യ
വികസനവും ജീവനോപാധിയും
ലക്ഷ്യമാക്കി പട്ടിക വർഗ്ഗ
വികസന വകുപ്പ് ഗോത്ര ജീവിക
പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
ഉപരിപഠനാര്‍ത്ഥം വിദേശത്ത് പോയി
പഠിക്കുന്നതിന് ധനസഹായം
നല്‍കിവരുന്നുണ്ടോ; എങ്കില്‍
ഇതിന്റെ മാനദണ്ഡങ്ങള്‍
വിശദീകരിക്കാമോ;
(
സി )
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ
തോല്‍വിയും കൊഴിഞ്ഞുപോക്കും
തടയുന്നതിന്റെ ഭാഗമായി പ്രത്യേക
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(
ഡി )
പ്രീമെട്രിക്,
പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകള്‍
ആധുനികീകരിക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*79.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളം
സമ്പൂർണ ഡിജിറ്റൽ
സംസ്ഥാനമാകുന്നതിന്റെ ഭാഗമായി
പൊതുജനങ്ങൾക്ക് വാട്ടർ
അതോറിറ്റി ഏതെല്ലാം സേവനങ്ങൾ
ഓൺലൈനായി ലഭ്യമാക്കുമെന്ന്
അറിയിക്കാമോ;
(
ബി )
പരാതികൾക്കും
അന്വേഷണങ്ങൾക്കുമായി ടോൾഫ്രീ
നമ്പർ സംവിധാനം വാട്ടർ
അതോറിറ്റി
ഏർപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ
ടോൾഫ്രീ നമ്പര്‍ വഴി
അറിയിക്കുന്ന പരാതികളിന്മേല്‍
സ്വീകരിച്ച നടപടികള്‍ യഥാസമയം
പരാതിക്കാരനെ അറിയിക്കുന്നതിന്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
വാട്ടര്‍
കണക്ഷൻ ലഭിക്കുന്നതിന് വാട്ടർ
അതോറിറ്റി ഓഫീസിൽ നേരിട്ട്
എത്താതെ ഓൺലൈനായി അപേക്ഷ
സമർപ്പിക്കുന്നതിന്
സൗകര്യമുണ്ടോ; അപേക്ഷ
സംബന്ധിച്ച വിവരങ്ങൾ അപേക്ഷകന്
മനസ്സിലാക്കുന്നതിനുള്ള
സംവിധാനം ഇതോടൊപ്പം ലഭ്യമാണോ;
വിശദമാക്കുമോ?
*80.
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
1972
-ലെ വന്യജീവി സംരക്ഷണ
നിയമത്തിലെ ഏത് ഷെഡ്യൂളിലാണ്
കാട്ടുപന്നിയെ
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ; പ്രസ്തുത
ഷെഡ്യൂളിലുള്‍പ്പെട്ട മറ്റ്
വന്യജീവികള്‍ ഏതൊക്കെയെന്ന്
അറിയിക്കാമോ;
(
ബി )
കാട്ടുപന്നിയുടെ
ആക്രമണം മനുഷ്യവാസത്തിന്
നിരന്തര ഭീഷണിയായ
സാഹചര്യത്തില്‍ കാട്ടുപന്നിയെ
ക്ഷുദ്രജീവികളുടെ
ഗണത്തില്‍പെടുത്തുന്നതിന്
നിലവിലുള്ള
തടസ്സങ്ങളെന്തൊക്കെയെന്ന്
വിശദമാക്കാമോ;
(
സി )
കാട്ടുപന്നിയെ
വെടിവെയ്ക്കുന്നതിനുള്ള
നിബന്ധനകള്‍ എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(
ഡി )
കര്‍ണാടക,
ഹിമാചല്‍പ്രദേശ്, തെലുങ്കാന
എന്നീ സംസ്ഥാനങ്ങളില്‍
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി
പ്രഖ്യാപിച്ച് വെടിവച്ച്
കൊല്ലുവാനുള്ള അനുമതി
നിലവിലുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
*81.
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ
ഐ ബി സതീഷ്
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആവാസ
വ്യവസ്ഥയിലുണ്ടായിട്ടുളള
വ്യതിയാനത്തിന്റെ ഭാഗമായി
വന്യമൃഗങ്ങളോടൊപ്പം തന്നെ ഉരഗ
ജീവികളും വാസസ്ഥലത്തു നിന്നും
ജനവാസ മേഖലയിലേക്ക് എത്തുകയും
അവയുടെ കടിയേൽക്കുന്നത് കാരണം
വിഷം തീണ്ടുന്നവരുടെ എണ്ണം
വര്‍ദ്ധിക്കുന്നതായുമുള്ള
കണക്കുകളുടെ സ്ഥിതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
വിഷബാധയേറ്റുളള
മരണങ്ങള്‍ ഒഴിവാക്കാന്‍
വനംവകുപ്പ് എന്തെല്ലാം
മുൻകരുതല്‍, ബോധവല്‍ക്കരണ
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ;
(
സി )
വനം
വകുപ്പിന്റെ കീഴിലുളള അരിപ്പ
വനപരിശീലന
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
ഇതുമായി ബന്ധപ്പെട്ട എന്തെല്ലാം
പരിശീലന പരിപാടികളാണ്
നടന്നുവരുന്നതെന്ന്
അറിയിക്കാമോ;
(
ഡി )
പ്രസ്തുത
പരിശീലനം വനമേഖലയോട് ചേര്‍ന്ന
സ്കൂളുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക് കൂടി
നൽകിയാൽ കൂടുതല്‍
ഫലപ്രദമായിരിക്കുമെന്ന കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
(
ഇ )
ഇത്തരം
അപകടത്തില്‍പെട്ട്
മരിക്കാനിടയായവരുടെ
ആശ്രിതര്‍ക്കും
പരിക്കേറ്റവര്‍ക്കും എന്തെല്ലാം
സഹായമാണ് നല്‍കിവരുന്നതെന്ന്
വെളിപ്പെടുത്താമോ?
*82.
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലജീവന്‍
മിഷന്റെ പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ; പദ്ധതി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും എന്നത്തേക്ക്
പൂർത്തിയാക്കാൻ സാധിക്കുമെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി മഴവെളള
സംഭരണം, ഭൂഗര്‍ഭ ജല
റീചാര്‍ജിംഗ്, സുരക്ഷിതമായ
കുടിവെളള സ്രോതസ്സുകൾ
കണ്ടെത്തല്‍, ഉറവിട
പരിപാലനത്തിനായി പ്രാദേശിക
അടിസ്ഥാനസൗകര്യങ്ങള്‍
സൃഷ്ടിക്കല്‍, പുതുതായി വിതരണ
ശൃംഖല സ്ഥാപിക്കല്‍ തുടങ്ങിയ
പ്രവൃത്തികൾ ഏറ്റെടുത്ത്
നടപ്പിലാക്കുന്നുണ്ടോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിലൂടെ ഗ്രാമീണ
കുടിവെളള ലഭ്യതയില്‍
പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍
വിശദമാക്കാമോ?
*83.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
കെ ബി ഗണേഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഉള്‍നാടന്‍ ജലാശയങ്ങളില്‍
നാടന്‍ മത്സ്യങ്ങളുടെ ലഭ്യത
ഉറപ്പു വരുത്തുന്നതിന്
മത്സ്യക്കുഞ്ഞുങ്ങളെ വ്യാപകമായി
നിക്ഷേപിക്കുന്നതിന് നടപടികള്‍
ഉണ്ടാകുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
അണക്കെട്ടുകളിലും
ജലാശയങ്ങളിലും
മത്സ്യക്കുഞ്ഞുങ്ങളെ
നിക്ഷേപിക്കാന്‍ പ്രത്യേക
പദ്ധതി നടപ്പാക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
സി )
ഉള്‍നാടന്‍
മേഖലയില്‍ മത്സ്യലഭ്യത ഉറപ്പു
വരുത്തുന്നതിന്
സ്വീകരിച്ചുവരുന്ന മറ്റു
നടപടികള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
*84.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വര്‍ദ്ധിച്ച് വരുന്ന വന്യജീവി
ആക്രമണം തടയാന്‍ മാസ്റ്റര്‍
പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
വനാതിര്‍ത്തി
പങ്കിടുന്ന പഞ്ചായത്തുകളില്‍
പൊതുജന പങ്കാളിത്തത്തോടെയുള്ള
ജനകീയ ജാഗ്രത സമിതികളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്ന കാര്യം പഠന
വിധേയമാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ; കേരളത്തിലെ ;
(
സി )
വന്യജീവികള്‍
മനുഷ്യരുടെ
വാസസ്ഥലങ്ങളിലേയ്ക്കും
കൃഷിയിടങ്ങളിലേയ്ക്കും
പ്രവേശിക്കുന്നത് തടയുന്നതിനായി
സ്വീകരിച്ച പ്രതിരോധ
സംവിധാനങ്ങള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
*85.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പെരിങ്ങമ്മല
പഞ്ചായത്തിലെ ആദിവാസി
പെൺകുട്ടികളുടെ ആത്മഹത്യയെ
കുറിച്ചും അതിനുകാരണമായി
കരുതപ്പെടുന്ന മേഖലയിലെ
മദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും
ഉപയോഗത്തെക്കുറിച്ചും അന്വേഷണം
നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
ആദിവാസി
മേഖലയിൽ മദ്യത്തിന്റെയും
മയക്കുമരുന്നിൻെയും സാന്നിധ്യം
കണ്ടെത്തുന്നതിനും ഇത്
സംബന്ധിച്ചു ബോധവൽക്കരണം
നടത്തുന്നതിനും നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ;
(
സി )
എക്സൈസ്
വകുപ്പുമായി ചേർന്ന്
മദ്യത്തിന്റെയും
മയക്കുമരുന്നിൻെയും ഉപയോഗം
തടയുന്നതിനായി നടപടികൾ
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
*86.
ശ്രീ
പി സി വിഷ്ണുനാഥ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021
നവംബർ ഒന്നാം തീയതി ജലവിഭവ
വകുപ്പ് അഡീഷണൽ ചീഫ്
സെക്രട്ടറിയുടെ ചേംബറിൽ
മുല്ലപ്പെരിയാര്‍ ബേബി ഡാം
ബലപ്പെടുത്താൻ മരങ്ങൾ
മുറിക്കുന്നതുമായി ബന്ധപ്പെട്ട്
ഉന്നതതല യോഗം നടന്നിരുന്നോ
എന്ന് വ്യക്തമാക്കാമോ; എങ്കില്‍
പ്രസ്തുത യോഗത്തിലെ പ്രധാന
തീരുമാനങ്ങൾ
എന്തൊക്കെയായിരുന്നുവെന്ന്
വിശദമാക്കാമോ;
(
ബി )
2021
സെപ്റ്റംബർ പതിനേഴാം തീയതി
കേരളം, തമിഴ് നാട്
സെക്രട്ടറിമാരുടെ അന്തർ
സംസ്ഥാനതല യോഗം നടന്നിരുന്നോ;
പ്രസ്തുത യോഗത്തിൽ
മുല്ലപ്പെരിയാർ ബേബി ഡാം
ബലപ്പെടുത്താൻ മരങ്ങൾ
മുറിക്കുന്നതുമായി ബന്ധപ്പെട്ട
സമവായ ധാരണ രൂപപ്പെട്ടിരുന്നോ
എന്ന് വ്യക്തമാക്കാമോ;
വിശദാംശങ്ങൾ നൽകാമോ;
(
സി )
ബേബി
ഡാമിന് തൊട്ടുതാഴെയായി മരങ്ങൾ
വളരുന്നത് അതിന്റെ സുരക്ഷയെ
ബാധിക്കുമെന്നും അതിനാൽ
മരങ്ങളൊഴിവാക്കി ബേബി ഡാമിന്
കീഴ്ഭാഗം എപ്പോഴും നീർ വലിഞ്ഞ്
ഉണങ്ങിയിരിക്കണമെന്നും 2021
സെപ്റ്റംബർ 15-ന് ജലവിഭവ
വകുപ്പ് അഡീഷണൽ ചീഫ്
സെക്രട്ടറിയുടെ ഓഫീസിൽ ചേർന്ന
യോഗത്തിൽ ജലവിഭവ വകുപ്പിലെ
എൻജിനീയർമാർ
നിർദ്ദേശിച്ചിരുന്നോയെന്ന്
വ്യക്തമാക്കാമോ; ഈ യോഗത്തിന്റെ
വിശദാംശങ്ങൾ നൽകാമോ;
(
ഡി )
മുല്ലപ്പെരിയാറിൽ
പുതിയ അണക്കെട്ട് എന്ന
ആവശ്യത്തിന്
പ്രസക്തിയില്ലെന്നും ബേബി ഡാം
ബലപ്പെടുത്തി ജലനിരപ്പ് 152
അടിയായി ഉയർത്തുമെന്നും തമിഴ്
നാട് സുപ്രീം കോടതിയിലെടുത്ത
നിലപാട്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഇ )
മുല്ലപ്പെരിയാറിൽ
ബേബി ഡാം ബലപ്പെടുത്താൻ മരങ്ങൾ
മുറിക്കുന്നതുമായി ബന്ധപ്പെട്ട്
തമിഴ് നാട് കേരളത്തിന് കത്ത്
നൽകിയിരുന്നോയെന്ന്
വ്യക്തമാക്കാമോ; വിശദാംശങ്ങൾ
നൽകാമോ?
*87.
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സമവായത്തോടെ
മുല്ലപ്പെരിയാറില്‍ പുതിയ
അണക്കെട്ട് എന്ന സംസ്ഥാന
നിലപാടിന്റെ അടിസ്ഥാനത്തില്‍
തമിഴ് നാടുമായി ചര്‍ച്ച
നടത്തുന്ന കാര്യത്തില്‍
തീരുമാനമായിട്ടുണ്ടോ;
(
ബി )
പുതിയ
അണക്കെട്ടിനായുള്ള പരിസ്ഥിതി
ആഘാതപഠനം വേഗത്തില്‍
പൂര്‍ത്തീകരിക്കാന്‍ കരാര്‍
കമ്പനിയോട് ആവശ്യപ്പെടുമോ?
*88.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പെരിങ്ങമ്മല,
വിതുര ആദിവാസി ഊരുകളിൽ കഴിഞ്ഞ
രണ്ടുമാസത്തിനിടെ അഞ്ചു
പെൺകുട്ടികളുടെ ആത്മഹത്യയുമായി
ബന്ധപ്പെട്ടുള്ള വാർത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് സർക്കാർ
ഗൗരവത്തോടെ കാണുന്നുണ്ടോ;
(
ബി )
ഊരിന്
പുറത്തുള്ളവർ കുട്ടികളെ
മയക്കുമരുന്നിന് അടിമകളാക്കി
ചൂഷണം നടത്തി അവരെ
ആത്മഹത്യയിലേക്ക്
നയിച്ചതാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
കുട്ടികളെ
ലഹരിയ്ക്ക് അടിമകളാക്കാൻ
പ്രവർത്തിക്കുന്നവരെ നിയമത്തിനു
മുൻപിൽ കൊണ്ടുവരാനും ഊരിനു
പുറത്തുള്ളവർ ഊരുവാസികളെ
ലഹരിയ്ക്ക് അടിമകളാക്കുന്നത്
തടയാനും വേണ്ട നടപടികൾ
സ്വീകരിക്കുമോ;
(
ഡി )
ആദിവാസി
ഊരുകളിലെ പെൺകുട്ടികളുടെ
ആത്മഹത്യകൾക്കു പിന്നിൽ
മൊബൈല്‍ ഫോണിന്റെ സ്വാധീനം
കണ്ടെത്തിയുണ്ടോ എന്ന്
വ്യക്തമാക്കാമോ?
*89.
ശ്രീ
എം നൗഷാദ്
ശ്രീ
കെ ആൻസലൻ
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യത്തൊഴിലാളികള്‍
നേരിട്ടുവരുന്ന ചൂഷണം
അവസാനിപ്പിക്കുന്നതിനായി മുൻ
സര്‍ക്കാരും ഈ സര്‍ക്കാരും
മത്സ്യബന്ധന, വിപണന രംഗത്ത്
എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍
നടത്തിയെന്ന് വ്യക്തമാക്കുമോ;
(
ബി )
മത്സ്യം
കേടുകൂടാതെ സൂക്ഷിക്കുന്നതിന്
ആധുനിക സംവിധാനങ്ങളുള്ള സംഭരണ
കേന്ദ്രങ്ങള്‍
ആവശ്യമാണെന്നകാര്യം
പരിശോധിച്ചിട്ടുണ്ടോ;
(
സി )
മത്സ്യസമ്പത്തിന്റെ
ലഭ്യതയനുസരിച്ച് അതിനൂതന
സാങ്കേതിക വിദ്യയിലൂടെ
ഗുണമേന്‍മയുളള മൂല്യവര്‍ദ്ധിത
മത്സ്യോല്പന്നങ്ങളുടെ ഉല്പാദനം
ആരംഭിക്കുന്നതിന് പദ്ധതികള്‍
നടപ്പിലാക്കുമോ?
*90.
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
രാത്രിയില്‍
മുന്നറിയിപ്പില്ലാതെ
മുല്ലപ്പെരിയാര്‍ ഡാമിലെ ജലം
തുറന്നുവിട്ട നടപടി
തമിഴ്‍നാടിന്റെ ഭാഗത്തുനിന്നും
ഉണ്ടായിട്ടുണ്ടോ; എങ്കില്‍ 2021
-ല്‍ എത്ര തവണ ഇത്തരം നടപടി
തമിഴ്‍നാട് ആവര്‍ത്തിച്ചെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇപ്രകാരം
ജലം തുറന്നുവിട്ടതിനുള്ള
വിശദീകരണം തമിഴ്‍നാടിനോട്
ആവശ്യപ്പെട്ടിരുന്നോ; എങ്കില്‍
ലഭിച്ച മറുപടിയുടെ വിശദാംശം
നല്‍കാമോ;
(
സി )
ഈ
വിഷയത്തില്‍ കേന്ദ്ര ജല
കമ്മീഷനും മുല്ലപ്പെരിയാര്‍
മേല്‍നോട്ട സമിതിയും എന്ത്
നിലപാടാണ് സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
രാത്രിയില്‍
പതിവായി മുന്നറിയിപ്പില്ലാതെ
ജലം തുറന്നുവിടുന്നതുമൂലം
തദ്ദേശവാസികള്‍ക്കുള്ള ഭീതി
ഇല്ലാതാക്കാന്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
|
|
|
|
|
|
|
|