|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 4th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*31.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
ടി.സിദ്ദിഖ്
ശ്രീമതി
കെ.കെ.രമ
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനം
കടുത്ത സാമ്പത്തിക
പ്രതിസന്ധിയിലൂടെയാണ്
കടന്നുപോകുന്നത് എന്നത്
വസ്തുതയാണോ;
(
ബി )
കേരളം
കടുത്ത സാമ്പത്തിക
പ്രതിസന്ധിലൂടെ കടന്നുപോകുകയും
പൊതു കടം ക്രമാതീതമായി
വർദ്ധിക്കുകയും ചെയ്യുന്നതായി
പറയപ്പെടുന്ന സാഹചര്യത്തിൽ
അറുപത്തി അയ്യായിരം കോടിയിലേറെ
ചെലവ് പ്രതീക്ഷിക്കുന്ന സിൽവർ
ലൈൻ പദ്ധതി സംസ്ഥാനത്തിന്റെ
സാമ്പത്തിക പ്രതിസന്ധി കൂടുതൽ
രൂക്ഷമാക്കും എന്നത്
വസ്തുതയാണോ; വിശദമാക്കാമോ;
(
സി )
സിൽവർ
ലൈൻ പദ്ധതി നടപ്പിലാക്കാൻ
ഏതൊക്കെ അന്താരാഷ്ട്ര
സ്ഥാപനങ്ങളിലൂടെ വായ്പകൾ
ലഭ്യമാക്കാനാണ് സർക്കാർ
ഉദ്ദേശിക്കുന്നത്; വായ്പകൾ
സംബന്ധിച്ച് ഏതെങ്കിലും
അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി
ചർച്ച നടന്നോയെന്ന്
വ്യക്തമാക്കാമോ; വിശദാംശങ്ങൾ
നൽകാമോ;
(
ഡി )
പ്രസ്തുത
വായ്പകളുടെ വ്യവസ്ഥകൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ; സിൽവർ ലൈനിന്റെ
നിർമ്മാണത്തിനാവശ്യമായ
ഉപകരണങ്ങൾ വായ്പ നൽകുന്ന
കമ്പനികൾ നിർദ്ദേശിക്കുന്ന
കമ്പനികളിൽ നിന്നും വാങ്ങണം
എന്ന വ്യവസ്ഥ ഏതെങ്കിലും
അന്താരാഷ്ട്ര കമ്പനികൾ വായ്പാ
വ്യവസ്ഥയായി മുന്നോട്ടു
വച്ചിട്ടുണ്ടോ എന്ന്
അറിയിക്കാമോ; എങ്കിൽ
വിശദാംശങ്ങൾ നൽകാമോ;
(
ഇ )
ജപ്പാൻ
സ്ഥാപനമായ ജൈക്കയിൽ നിന്നും
വായ്പ ലഭ്യമാക്കാൻ സർക്കാർ
തീരുമാനിച്ചിട്ടുണ്ടോ; ഇതിനായി
എന്തെങ്കിലും ചർച്ചകൾ
നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ; ഈ ചർച്ചകളിൽ
കമ്പനി വായ്പാ വ്യവസ്ഥകൾ
മുന്നോട്ടുവച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകാമോ?
*32.
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
. എൻ . ഷംസുദ്ദീൻ
ഡോ.
എം.കെ . മുനീർ
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈദ്യുതചാര്‍ജ്ജ്
ഇനത്തിലും സ്വകാര്യ കമ്പനികളുടെ
കേബിള്‍ വലിക്കുന്ന ഇനത്തിലും
വൈദ്യുതി ബോര്‍ഡിന്
ലഭിക്കാനുള്ള കുടിശിക
പൂര്‍ണ്ണമായി പിരിച്ചെടുക്കാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കുമോ;
(
ബി )
ബോര്‍ഡിന്റെ
ബാധ്യതകള്‍ തീര്‍ക്കുന്നതിനായി
വര്‍ഷങ്ങളായുള്ള കുടിശിക
പിരിച്ചെടുക്കുന്ന നടപടി
യാഥാര്‍ത്ഥ്യമാക്കുന്നതിന് പകരം
വൈദ്യുതചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കുന്ന കാര്യം
ആലോചിക്കുന്നുണ്ടോ;
(
സി )
വൈദ്യുതചാര്‍ജ്ജ്
വര്‍ദ്ധനവില്‍ നിന്നും ഗാര്‍ഹിക
ഉപഭോക്താക്കളെ ഒഴിവാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
*33.
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ
ഐ ബി സതീഷ്
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സഹകരണ സ്ഥാപനങ്ങളുടെ
ഇടപാടുകളിലെ ക്രമക്കേടുകള്‍
ഇല്ലാതാക്കാനും സുതാര്യത ഉറപ്പു
വരുത്തുന്നതിനും ഓഡിറ്റ്
സംവിധാനം ശാക്തീകരിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്തെ
ഏത് സഹകരണ സംഘത്തെക്കുറിച്ചും
കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കി
സുതാര്യത ഉറപ്പു
വരുത്തുന്നതിനുളള
കോ-ഓപ്പറേറ്റീവ് ഓഡിറ്റ്
മോണിറ്ററിംഗ് ആന്‍ഡ്
ഇന്‍ഫര്‍മേഷന്‍ സിസ്റ്റം
പൂര്‍ണ്ണ തോതില്‍
പ്രാവര്‍ത്തികമായിട്ടുണ്ടോ;
(
സി )
ഇടപാടില്‍
ക്രമക്കേടോ വീഴ്ചയോ
ഉണ്ടായാല്‍ മാനേജിംഗ് കമ്മിറ്റി
അംഗങ്ങള്‍ ഉള്‍പ്പെടെ
ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന
നടപടി സ്വീകരിക്കാവുന്ന
തരത്തില്‍ നിയമ ഭേദഗതി
ഉദ്ദേശിക്കുന്നുണ്ടോ;
(
ഡി )
കേന്ദ്ര
സര്‍ക്കാരിന്റെ നവലിബറല്‍
നയങ്ങള്‍ക്ക് ബദലായി സഹകരണ
പ്രസ്ഥാനത്തെ ശാക്തീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
*34.
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
എം. എം. മണി
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഭരണഘടനയുടെ
7-ാം പട്ടിക പ്രകാരം സംസ്ഥാന
വിഷയമായ സഹകരണ മേഖലയുടെ സുഗമമായ
പ്രവര്‍ത്തനത്തിന് വിഘാതമാകുന്ന
തരത്തില്‍ റിസര്‍വ്വ് ബാങ്ക്
മുഖേനയും ആദായ നികുതി വകുപ്പ്
മുഖേനയും കേന്ദ്ര സര്‍ക്കാര്‍
നിരന്തരം നടത്തുന്ന ഇടപെടലുകള്‍
ഫെഡറല്‍ തത്വങ്ങള്‍ക്ക്
വിരുദ്ധമായതിനാല്‍ ഇത്തരം
നടപടികളില്‍ നിന്നും
പിന്മാറാന്‍ കേന്ദ്ര
സര്‍ക്കാരിനോട് ആവശ്യപ്പെടുമോ;
(
ബി )
സംസ്ഥാനത്ത്
പ്രാഥമിക സഹകരണ ബാങ്കുകള്‍
ഉള്‍പ്പടെ എത്ര സഹകരണ സംഘങ്ങള്‍
ഉണ്ടെന്നും അവയിലെല്ലാം
കൂടിയുള്ള ആകെ നിക്ഷേപം
എത്രയെന്നും അറിയിക്കാമോ;
(
സി )
കേന്ദ്ര
സര്‍ക്കാര്‍ സഹകരണ സ്ഥാപനങ്ങളെ
ബാങ്കിംഗ് നിയന്ത്രണ
നിയമത്തിന്റെ പരിധിയിലാക്കി
അവയുടെ സേവനം
പാവപ്പെട്ടവര്‍ക്ക്
നിഷേധിക്കുന്ന നടപടി
കൊള്ളപ്പലിശക്കാരുടെ താല്പര്യം
സംരക്ഷിക്കപ്പെടാന്‍
കാരണമാകുമെന്നതിനാല്‍ കേന്ദ്ര
സര്‍ക്കാരിന്റെ പ്രസ്തുത
നീക്കത്തെ പ്രതിരോധിക്കാന്‍
നടപടി സ്വീകരിക്കുമോ?
*35.
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കരുവന്നൂര്‍
സഹകരണ ബാങ്ക് ഉള്‍പ്പെടെ വിവിധ
സഹകരണ സംഘങ്ങളില്‍ നടന്ന വായ്പാ
തട്ടിപ്പുകളുടെ അടിസ്ഥാനത്തില്‍
സഹകരണ ചട്ടങ്ങളില്‍ മാറ്റം
വരുത്തുന്ന കാര്യം
പരിഗണിക്കുമോ;
(
ബി )
എല്ലാ
വായ്പാ സഹകരണ സംഘങ്ങളിലും
പ്രൊഫഷണല്‍ ഡയറക്ടര്‍മാരെ
നിയമിക്കണമെന്ന നിര്‍ദ്ദേശം
ഉണ്ടായിട്ടുണ്ടോ;
(
സി )
സഹകരണ
സംഘങ്ങളിലൂടെയുള്ള വായ്പാ
തട്ടിപ്പുകള്‍ തടയുന്നതിന്
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കുമോ?
*36.
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജി.എസ്.ടി.
അനവധാനതയോടെ നടപ്പിലാക്കിയതും
യുക്തിരഹിതമായ നികുതി നിരക്ക്
നിര്‍ണയവും സംസ്ഥാന വരുമാനത്തെ
പ്രതികൂലമായി ബാധിക്കുകയും
കോവിഡ് ഉള്‍പ്പടെയുള്ള
ആകസ്മികതകള്‍ ചെലവ്
വര്‍ദ്ധിപ്പിക്കുകയും ചെയ്തത്
സംസ്ഥാന ധനസ്ഥിതിക്ക് ഏല്പിച്ച
ആഘാതം അതിജീവിക്കുന്ന
തരത്തിലാണോ സാമ്പത്തിക തന്ത്രം
ആവിഷ്കരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ജി.എസ്.ടി.
നഷ്ടപരിഹാര തുക 1500 കോടിയോളം
കുടിശികയായതും കേന്ദ്ര
സര്‍ക്കാര്‍ കടമെടുപ്പ് പരിധി
കുറച്ചതും പ്രതിസന്ധി
സൃഷ്ടിക്കാനിടയുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
കോവിഡ്
മൂലമുള്ള അടച്ചുപൂട്ടല്‍
സാമ്പത്തിക പ്രവര്‍ത്തനങ്ങളെ
മന്ദീഭവിപ്പിച്ചത് പൂര്‍വ്വ
സ്ഥിതിയിലേക്കെത്താത്ത
സാഹചര്യത്തില്‍ നികുതി,
നികുതിയേതര വരുമാന വര്‍ദ്ധനവ്
എത്ര തോതില്‍ സാധ്യമാണ്;
പ്രതിസന്ധിക്കിടയിലും
ശമ്പള-പെന്‍ഷന്‍ പരിഷ്കരണം
വെെകിപ്പിക്കാതെ യഥാസമയം
നടപ്പിലാക്കാനായിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
*37.
ശ്രീ.
എം.വിജിന്‍
ഡോ.കെ.ടി.ജലീൽ
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഏറ്റവും വലിയ ബാങ്കാക്കി കേരള
ബാങ്കിനെ വളര്‍ത്തിയെടുക്കാന്‍
പ്രത്യേക പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
കേരള
ബാങ്കിന്റെ പ്രവര്‍ത്തനം
വിപുലീകരിക്കുന്നതോടൊപ്പം
സേവനങ്ങളുടെ ഗുണനിലവാരം
വര്‍ദ്ധിപ്പിക്കുന്നതിനും
ആധുനിക സാങ്കേതിക വിദ്യയുടെ
സഹായത്തോടെ നൂതന സേവനങ്ങള്‍
പ്രദാനം ചെയ്യുന്നതിനും
പദ്ധതിയുണ്ടോ; വിശദമാക്കാമോ;
(
സി )
സംസ്ഥാന
കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ
പ്രവര്‍ത്തനങ്ങള്‍
ആധുനികീകരിക്കുന്നത്
സംബന്ധിച്ച് പഠനം നടത്തിയ സമിതി
അവയെ കേരള ബാങ്കില്‍
ലയിപ്പിക്കുന്നതിന് ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ; പ്രസ്തുത
സമിതിയുടെ മറ്റു പ്രധാന
ശിപാര്‍ശകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
*38.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ഡോ
സുജിത് വിജയൻപിള്ള
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കോവിഡ്
സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം
മറികടക്കുവാന്‍ സംസ്ഥാനം
കേന്ദ്ര സര്‍ക്കാരിനോട്
പ്രത്യേക പാക്കേജ്
ആവശ്യപ്പെട്ടിരുന്നോ;
(
ബി )
ജി.എസ്.ടി.
യിലൂടെ സംസ്ഥാനങ്ങളുടെ നികുതി
നിര്‍ണയാധികാരം
കേന്ദ്രസര്‍ക്കാര്‍
കവര്‍ന്നെടുത്ത സാഹചര്യത്തില്‍
14 ശതമാനം വര്‍ദ്ധന കണക്കാക്കി
നികുതി നഷ്ടം നികത്തുന്നത്
തുടരണമെന്ന് ആവശ്യപ്പെട്ടത്
അംഗീകരിച്ചിട്ടുണ്ടോ;
(
സി )
ഭക്ഷ്യ
സബ്സിഡിയും തൊഴിലുറപ്പ്
പദ്ധതിക്കായി നീക്കിവച്ച തുകയും
വെട്ടിക്കുറച്ചതും മാന്ദ്യ
അതിജീവന പാക്കേജ് ഇല്ലാത്തതും
സംസ്ഥാനത്തെ ജനങ്ങളുടെ അതിജീവനം
കൂടുതല്‍
ദുഷ്കരമാക്കാനിടയുണ്ടെന്ന
കാര്യം പരിശോധിച്ചിട്ടുണ്ടോ;
(
ഡി )
സംസ്ഥാനങ്ങളുമായി
പങ്കുവയ്ക്കേണ്ടാത്ത നികുതി
വീണ്ടും വര്‍ദ്ധിപ്പിക്കുന്നതും
കേന്ദ്രസര്‍ക്കാര്‍ ധനകമ്മി
ജി.ഡി.പി. യുടെ 6.4 ശതമാനമായി
നിലനിര്‍ത്തിയിരിക്കുമ്പോള്‍
സംസ്ഥാനങ്ങളുടെ ധനകമ്മി
ജി.എസ്.ഡി.പി. യുടെ 4
ശതമാനത്തില്‍ താഴെയായി
നിലനിര്‍ത്തണമെന്ന
നിര്‍ദ്ദേശവും സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതിയെ
എത്തരത്തില്‍
ബാധിക്കാനിടയുണ്ടെന്ന്
അറിയിക്കാമോ?
*39.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡ് മഹാമാരിയുടെ
പശ്ചാത്തലത്തിൽ സഹകരണ സംഘങ്ങള്‍
വഴി നല്‍കിയിട്ടുള്ള വിവിധ
ലോണുകള്‍ക്ക് തിരിച്ചടവില്‍
സാവകാശം അനുവദിക്കുവാന്‍ നടപടി
ഉണ്ടാകുമോ;
(
ബി )
സാമ്പത്തിക
മാന്ദ്യം നേരിടാന്‍ സഹകരണ
സ്ഥാപനങ്ങള്‍ വഴി കൂടുതല്‍
ലോണുകള്‍ അനുവദിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
*40.
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ
ഒ . ആർ. കേളു
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
നയത്തിന് വിപരീതമായി വെെദ്യുത
മേഖല സംസ്ഥാനത്ത് പൂര്‍ണമായും
പൊതു മേഖലയില്‍ത്തന്നെ
നിലനിര്‍ത്തുന്നതിനും
സംസ്ഥാനത്ത് വെെദ്യുതിക്ഷാമം
ഉണ്ടാകില്ലെന്നുറപ്പ്
വരുത്തുന്നതിനും സര്‍ക്കാർ
ആവശ്യമായ ഇടപെടല്‍
നടത്തുന്നുണ്ടോ;
(
ബി )
ഗുണമേന്മയുളള
വെെദ്യുതി ഇടതടവില്ലാതെ
ഉപഭോക്താക്കള്‍ക്ക്
ന്യായവിലയില്‍ ലഭ്യമാക്കാനായി
കെ.എസ്.ഇ.ബി.യില്‍ നടത്തുന്ന
ആധുനികീകരണ, വിപുലീകരണ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(
സി )
പാവപ്പെട്ടവരുടെ
താല്പര്യം സംരക്ഷിക്കുന്നതിനായി
പ്രതിമാസം 30 യൂണിറ്റ് വരെ
മാത്രം വെെദ്യുതി
ഉപയോഗിക്കുന്നവര്‍ക്ക്
സൗജന്യമായും 50 യൂണിറ്റ് വരെ
ഉപയോഗിക്കുന്നവര്‍ക്ക്
യൂണിറ്റിന് 1.50 രൂപ നിരക്കിലും
വെെദ്യുതി നല്‍കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
*41.
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
പി.വി.അൻവർ
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
പ്രത്യേക സഹായ പദ്ധതിയില്‍
സംസ്ഥാന വ്യവസായ വികസന
കോര്‍പ്പറേഷന്‍ മുഖേന കേരളത്തെ
ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ
സംസ്ഥാനങ്ങളിലൊന്നായി
ഉയര്‍ത്തുന്നതിന്
പരിപാടിയുണ്ടോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി മുഖേന എത്ര പേര്‍ക്ക്
തൊഴില്‍ ലഭ്യമാകുമെന്നും
എം.എസ്.എം.ഇ. കള്‍ക്കും
സ്റ്റാര്‍ട്ടപ്പുകള്‍ക്കും
വായ്പ ലഭ്യമാക്കുമോയെന്നും
ഏതൊക്കെ വിഭാഗങ്ങള്‍ക്ക് വായ്പ
ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും
വിശദമാക്കുമോ;
(
സി )
സംസ്ഥാനത്തിന്റെ
സാമ്പത്തിക, വ്യാവസായിക,
തൊഴില്‍ മേഖലകളിലും
സാമൂഹ്യജീവിതത്തിലും ഇതുവഴി
എന്തെല്ലാം മാറ്റങ്ങള്‍
പ്രതീക്ഷിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
*42.
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
അബ്ദുല്‍ ഹമീദ് പി
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ ജലവൈദ്യുത പദ്ധതികള്‍
ആരംഭിക്കുന്നതിനോ നിലവിലെ
പദ്ധതികളില്‍ നിന്നും ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനോ
പദ്ധതികള്‍ ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
നിലവിലെ
ജലവൈദ്യുത പദ്ധതികളുടെ
വിപുലീകരണം വഴി എത്രമാത്രം
വൈദ്യുതി അധികമായി
ഉല്പാദിപ്പിക്കാൻ കഴിയുമെന്ന്
വ്യക്തമാക്കാമോ;
(
സി )
വൈദ്യുത
രംഗത്ത് സ്വയംപര്യാപ്തത നേടാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ?
*43.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
എ. രാജ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഊര്‍ജ്ജമേഖലയില്‍ ഏതെല്ലാം
കേന്ദ്രാവിഷ്കൃത പദ്ധതികളാണ്
നടപ്പാക്കി വരുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
റീവാമ്പ്ഡ്
ഡിസ്ട്രിബ്യൂഷൻ സെക്ടർ
സ്കീമില്‍ ഉള്‍പ്പെടുത്തി
എന്തെല്ലാം പ്രവൃത്തികളാണ്
നടന്നുവരുന്നതെന്നും അവയുടെ
പുരോഗതിയും വെളിപ്പെടുത്താമോ;
(
സി )
പ്രസ്തുത
പദ്ധതിയിലൂടെ എന്തെല്ലാം
നേട്ടങ്ങളാണ്
പ്രതീക്ഷിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ഡി )
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ കാലതാമസം കൂടാതെ
നടപ്പാക്കുന്നതിന് സ്വീകരിച്ച
മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ഇ )
സംസ്ഥാനത്തെ
ഊര്‍ജ്ജ മേഖലയുടെ വികസനത്തിനായി
കേന്ദ്രത്തിന്റെ അനുമതിയോ
സഹായമോ തേടിയിട്ടുള്ള
പദ്ധതികള്‍ ഏതെല്ലാമാണെന്നും
അതിനോട് കേന്ദ്ര സര്‍ക്കാരിന്റെ
പ്രതികരണം എന്താണെന്നും
വിശദമാക്കുമോ?
*44.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്
ഊര്‍ജ്ജ കാര്യക്ഷമതയില്‍ ദേശീയ
തലത്തില്‍ പുരസ്കാരം
നേടാനായിട്ടുണ്ടോ; ഇതിനായി
ഏതെല്ലാം മേഖലകളിലെ ഊര്‍ജ്ജ
കാര്യക്ഷമതയാണ്
വിലയിരുത്തിയിരുന്നത്; പ്രസ്തുത
മേഖലകളില്‍ സംസ്ഥാനത്തിന്
കൈവരിക്കാന്‍ കഴിഞ്ഞ
നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
ഊര്‍ജ്ജ സംരക്ഷണ സാധ്യതകള്‍
കണ്ടെത്തി
വികസിപ്പിക്കുന്നതിനായി
രൂപീകരിച്ചിട്ടുള്ള എനര്‍ജി
മാനേജ്മെന്റിന് കൈവരിക്കാനായ
നേട്ടങ്ങള്‍ എന്തെല്ലാമാണ്;
(
സി )
പ്രകൃതി
സൗഹൃദ ഊര്‍ജ്ജ സ്രോതസ്സില്‍
പ്രധാനമായ ചെറുകിട ജലവൈദ്യുത
പദ്ധതികളുടെ സാധ്യത
പരിശോധിച്ചിട്ടുണ്ടോ;
(
ഡി )
പുതിയ
അണക്കെട്ടില്ലാതെ വൈദ്യുതി
ഉല്പാദിപ്പിക്കാന്‍
കഴിയുമെന്നതുകൊണ്ട് പരിസ്ഥിതി
സൗഹൃദമായ ഇടുക്കി രണ്ടാം നിലയം
സ്ഥാപിക്കാനുള്ള
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദമാക്കാമോ?
*45.
ശ്രീ
വി ജോയി
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മാനവ
വിഭവശേഷിയിലുള്ള മികവ്
കണക്കിലെടുത്ത് സംസ്ഥാനത്തേക്ക്
വൻ തോതില്‍ നിക്ഷേപം
ആകര്‍ഷിക്കുന്നതിന് വ്യവസായ
വകുപ്പ് ഉത്തരവാദിത്ത നിക്ഷേപ
പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
(
ബി )
വ്യവസായം
ആരംഭിക്കുന്നത്
അനായാസമാക്കുന്നതിനായി നടത്തിയ
ഇടപെടലുകള്‍ വിശദമാക്കാമോ;
(
സി )
സംരംഭകത്വം
പ്രോത്സാഹിപ്പിക്കുന്നതിനായി
ഒരു തദ്ദേശ സ്ഥാപനത്തില്‍ ഒരു
സംരംഭമെങ്കിലും
ഉറപ്പാക്കിക്കൊണ്ട് ഒരു ലക്ഷം
ചെറുകിട സംരംഭങ്ങള്‍
ആരംഭിക്കുന്നതിന് ലൈസന്‍സ് മേള
നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
(
ഡി )
സംരംഭക
വര്‍ഷ പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിനായി
തയ്യാറാക്കിയിട്ടുള്ള
കര്‍മ്മപരിപാടിയെക്കുറിച്ച്
വിശദമാക്കാമോ?
*46.
ശ്രീമതി
സി. കെ. ആശ
ശ്രീ
ജി എസ് ജയലാൽ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എം.എസ്.എം.ഇ. മേഖലയിൽ ഒരു ലക്ഷം
സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള
പ്രവർത്തനങ്ങൾക്ക് രൂപം
നൽകിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
2022-23
വർഷം സംരംഭക വർഷമായി
ആചരിക്കുന്നതിന്റെ ഭാഗമായി
ടാർഗറ്റ് നിശ്ചയിച്ച് ലക്ഷ്യം
കൈവരിക്കുന്നതിനുള്ള ചിട്ടയായ
പ്രവർത്തനം ആസൂത്രണം ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(
സി )
ഒരു
വർഷം ഒരു ലക്ഷം വ്യവസായ
സംരംഭങ്ങൾ എന്ന പദ്ധതിയുടെ
ഭാഗമായി പൊതുമേഖലാ
സ്ഥാപനങ്ങളുടെ
ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത്
വ്യവസായ പാർക്കുകൾ
നിർമ്മിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(
ഡി )
പദ്ധതിയുടെ
ഭാഗമായി വ്യവസായ സംരംഭകർക്ക്
ആവശ്യമായ വിവരങ്ങൾ ഡിജിറ്റലായി
ലഭ്യമാക്കുന്നതിനുള്ള നടപടികൾ
പരിഗണനയിൽ ഉണ്ടോയെന്ന്
വിശദമാക്കാമോ?
*47.
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പ്രളയത്തില്‍
വീട് തകര്‍ന്നവര്‍ക്കും
ഭവനരഹിതര്‍ക്കും വീട്
നിർമ്മിച്ചു നല്‍കുന്ന കെയര്‍
ഹോം പാര്‍പ്പിട സമുച്ചയ
പദ്ധതിയുടെ രണ്ടാംഘട്ട
പ്രവര്‍ത്തനം ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഒന്നാംഘട്ട ലക്ഷ്യം
നിറവേറുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കാമോ?
*48.
ശ്രീ
കെ ആൻസലൻ
ശ്രീമതി
യു പ്രതിഭ
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
രാജ്യത്തെ
ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ
സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ
മാറ്റിത്തീര്‍ക്കുകയെന്ന
പ്രഖ്യാപിത
ലക്ഷ്യത്തിനനുസൃതമായി കേരള
വ്യവസായ വികസന കോര്‍പ്പറേഷന്‍
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
ബി )
കെ.എസ്.ഐ.ഡി.സി.
വഴി നടപ്പാക്കുന്ന
മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ
പദ്ധതിയെക്കുറിച്ച്
അറിയിക്കാമോ;
(
സി )
വനിതാ
സംരംഭകര്‍ക്ക് പ്രത്യേക
പ്രോത്സാഹനം നല്‍കുന്നതിനായുള്ള
പദ്ധതിയുടെ വിശദാംശം നല്‍കാമോ;
(
ഡി )
വ്യവസായ
വകുപ്പിന്റെ വിവിധ പദ്ധതികളുടെ
തത്സമയ നിരീക്ഷണത്തിനായി
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
*49.
ശ്രീ
ഡി കെ മുരളി
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
എച്ച്. സലാം
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്ക് എന്ന പേര്
ഉപയോഗിക്കുന്നത് വിലക്കുകയും
നിക്ഷേപം സ്വീകരിക്കുന്നതില്‍
നിയന്ത്രണം ഏര്‍പ്പെടുത്തുകയും
ബാങ്കിംഗ് സേവനം നിഷേധിക്കുകയും
ചെയ്യുന്ന റിസര്‍വ്വ് ബാങ്ക്
ഇടപെടല്‍
സംസ്ഥാനത്തുണ്ടാക്കാവുന്ന
പ്രത്യാഘാതം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സഹകരണ
പ്രസ്ഥാനത്തെ
ദുര്‍ബലപ്പെടുത്താന്‍ കേന്ദ്ര
സര്‍ക്കാര്‍ നടത്തുന്ന നീക്കം
സഹകാരികളിലാകെ ആശങ്ക
സൃഷ്ടിച്ചിട്ടുള്ളതിനാല്‍
ഇക്കാര്യത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ അറിയിക്കാമോ;
(
സി )
സംസ്ഥാന
നിയമത്തിന്റെ അടിസ്ഥാനത്തില്‍
പ്രവര്‍ത്തിക്കുന്ന സഹകരണ
സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍
ഏതെങ്കിലും തരത്തിലുള്ള പോരായ്മ
കേന്ദ്രസര്‍ക്കാരോ റിസര്‍വ്വ്
ബാങ്കോ ചൂണ്ടിക്കാണിച്ചിരുന്നോ;
വ്യക്തമാക്കാമോ?
*50.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യുടെ
സാമ്പത്തിക ബാധ്യത നികത്താനായി
വൈദ്യുതി നിരക്ക് ഉയര്‍ത്തി
ഉപഭോക്താക്കളെ
ബുദ്ധിമുട്ടിക്കുന്ന നടപടിയാണ്
സർക്കാർ സ്വീകരിക്കുന്നതെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പൊതുമേഖലാ
സ്ഥാപനങ്ങളിൽ നിന്നും സ്വകാര്യ
സ്ഥാപനങ്ങളിൽ നിന്നും 3000
കോടിയിലേറെ രൂപ കുടിശിക തുകയായി
കെ.എസ്.ഇ.ബി.
പിരിച്ചെടുക്കാനുണ്ട് എന്നത്
വസ്തുതയാണോ;
(
സി )
കുടിശികയുള്ള
വന്‍കിട ഉപഭോക്താക്കളില്‍
നിന്ന് തുക പിരിച്ചെടുക്കുന്ന
കാര്യത്തില്‍ കെ.എസ്.ഇ.ബി.
വിമുഖത കാണിക്കുന്നുവെന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരത്തിലുള്ള
കുടിശിക പിരിച്ചെടുക്കാൻ സത്വര
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
കുടിശിക പിരിച്ചെടുത്തുകൊണ്ടു
വൈദ്യുതി ചാർജ്ജ് വർദ്ധനവിൽ
നിന്നും പിന്മാറാൻ തയ്യാറാകുമോ
എന്ന് വ്യക്തമാക്കാമോ?
*51.
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ
ഐ ബി സതീഷ്
ശ്രീ.
പി. ടി. എ. റഹീം
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം പൂര്‍ത്തിയായ
ജലവെെദ്യുത പദ്ധതികള്‍
ഏതെല്ലാമെന്നും സര്‍ക്കാരിന്റെ
കാലാവധി കഴിയുന്നതിന് മുമ്പ്
പൂര്‍ത്തിയാക്കുവാന്‍
ലക്ഷ്യമിട്ടിട്ടുളള ജലവെെദ്യുത
പദ്ധതികള്‍ ഏതൊക്കെയെന്നും
വിശദമാക്കുമോ;
(
ബി )
ഇടുക്കി
ജലവെെദ്യുത പദ്ധതിയുടെ രണ്ടാം
ഘട്ട നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച
നിലവിലെ പുരോഗതി
വ്യക്തമാക്കാമോ; പദ്ധതി
എന്നത്തേയ്ക്ക് ആരംഭിക്കുവാന്‍
സാധിക്കുമെന്നും എത്ര
വര്‍ഷത്തിനുളളില്‍
പൂര്‍ത്തീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(
സി )
മിനി
ഹെെഡല്‍, മെെക്രോ ഹെെഡല്‍
പദ്ധതികള്‍ നടപ്പാക്കുന്നതിനായി
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കുമോ?
*52.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
പി.പി. സുമോദ്
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
കാരണം സംസ്ഥാനത്ത് നികുതി
വരുമാനം കുറഞ്ഞിരിക്കുന്ന
സാഹചര്യത്തില്‍ ജി.എസ്.ടി.
നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള
സമയം 2022 ജൂണ്‍ മുതല്‍ അഞ്ച്
വര്‍ഷത്തേയ്ക്ക് ദീർഘിപ്പിച്ച്
നല്‍കണമെന്ന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
സംസ്ഥാനത്തിന്റെ ഈ ആവശ്യത്തോട്
കേന്ദ്രത്തിന്റെ പ്രതികരണം
എന്താണ്; വിശദമാക്കുമോ;
(
ബി )
രാജ്യത്ത്
നികുതി വരുമാനം മുഴുവനും
കേന്ദ്രസര്‍ക്കാരില്‍
കേന്ദ്രീകരിക്കുകയും
സംസ്ഥാനങ്ങളുടെ ഖജനാവ്
ശൂഷ്കിക്കുകയും ചെയ്യുന്നത്
ഫെഡറല്‍ തത്ത്വങ്ങള്‍ക്ക്
അനുഗുണമാണോ എന്ന് അറിയിക്കുമോ;
സാമ്പത്തികമായി ശക്തമായ
കേന്ദ്രവും ദുര്‍ബലമായ
സംസ്ഥാനങ്ങളും ഫെഡറലിസത്തിന്റെ
അടിസ്ഥാന തത്വങ്ങള്‍ക്ക്
നിരക്കുന്നതാണോ; വിശദമാക്കുമോ;
(
സി )
കേന്ദ്രം
പ്രഖ്യാപിച്ച അന്‍പത് വര്‍ഷത്തെ
തിരിച്ചടവ് കാലാവധി ലഭിക്കുന്ന
പലിശ രഹിത വായ്പ
സ്വീകരിക്കുന്നത് സംബന്ധിച്ച്
തീരുമാനമെടുത്തിട്ടുണ്ടോ;
സ്വീകരിച്ചാല്‍ എത്ര രൂപയാണ്
സംസ്ഥാനത്തിന് അതിലൂടെ
ലഭിക്കുക; ഈ തുക
ലഭിക്കുന്നതിനായി കേന്ദ്രം
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്നും
ജി.എസ്.ടി. നഷ്ടപരിഹാരം
നിര്‍ത്തലാക്കുന്നതിന് പകരമായി
ഇതിനെ കാണുവാന്‍
സാധിക്കുമോയെന്നും
വിശദമാക്കാമോ?
*53.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കർഷകർക്ക് പ്രയോജനം ലഭിക്കുന്ന
രീതിയിൽ കുസും പദ്ധതി
നടപ്പിലാക്കാൻ കെ.എസ്.ഇ.ബി.
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
കാർഷിക
ആവശ്യത്തിനായി
വിനിയോഗിച്ചുവരുന്ന പമ്പുകൾ
സൗരോര്‍ജ്ജ വൈദ്യുതിയിലേക്ക്
മാറ്റുന്ന പദ്ധതി സംസ്ഥാനത്ത്
വ്യാപകമാക്കുന്നതിനുളള
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
കൃഷിയോഗ്യമല്ലാത്ത
ഭൂമിയിൽ നിന്ന് സൗര വൈദ്യുതി
ഉൽപ്പാദിപ്പിക്കുന്ന
പദ്ധതിയിലേക്ക് കർഷകരെ
ആകർഷിക്കാൻ വൈദ്യുതി ബോർഡ്
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
സഹകരണ
സംഘങ്ങൾ, പഞ്ചായത്തുകൾ,
ഉൽപ്പാദക സംഘങ്ങൾ എന്നിവയ്ക്ക്
കുസും പദ്ധതിയിൽ പങ്കാളിത്തം
അനുവദിക്കുന്നുണ്ടോ;
വിശദമാക്കാമോ?
*54.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കരുവന്നൂര്‍
സര്‍വ്വീസ് സഹകരണ ബാങ്കില്‍
നടന്ന സാമ്പത്തിക ക്രമക്കേട്
സംബന്ധിച്ച വകുപ്പുതല
അന്വേഷണത്തിന്റെ പുരോഗതി
വെളിപ്പെടുത്താമോ;
(
ബി )
പ്രസ്തുത
ക്രമക്കേടിന് നേതൃത്വം
നൽകിയവരുടെയും അനധികൃതമായി ലോൺ
ലഭ്യമാക്കിയവരുടെയും
സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
ബാങ്കില്‍ നടന്ന സാമ്പത്തിക
ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ
സഹകരണ ബാങ്കുകളിലെ ഓഡിറ്റ്
സംവിധാനം ശക്തിപ്പെടുത്താന്‍
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
മറ്റ്
സഹകരണ ബാങ്കുകളിലെ സമാനമായ
തട്ടിപ്പ് കണ്ടെത്താൻ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; സമാനമായ
രീതിയിലുള്ള തട്ടിപ്പ്
മറ്റേതെങ്കിലും ബാങ്കുകളിൽ
നടന്നിട്ടുള്ളതായി
കണ്ടെത്തിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
*55.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീമതി
കെ.കെ.രമ
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സാമ്പത്തിക
ക്രമക്കേടിനെ തുടർന്ന്
പ്രതിസന്ധിയിലായ കരുവന്നൂർ
സഹകരണ ബാങ്കിനെ സംരക്ഷിക്കാൻ
സർക്കാർ എന്തൊക്കെ നടപടികളാണ്
നാളിതുവരെ
സ്വീകരിച്ചിരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ബാങ്കിനെ രക്ഷിക്കാൻ 250
കോടിയുടെ രക്ഷാപാക്കേജ് സർക്കാർ
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ തുകയുടെ എത്ര
ശതമാനമാണ് നിക്ഷേപകർക്ക്
അനുവദിക്കാൻ
തീരുമാനിച്ചിരിക്കുന്നത്;
ബാക്കിയുള്ള തുക എപ്രകാരം
വകയിരുത്താനാണ്
തീരുമാനിച്ചിരിക്കുന്നത്;
(
സി )
പ്രാഥമിക
സഹകരണ സംഘങ്ങളിൽനിന്നും
ജില്ലയിലെ സഹകരണ ബാങ്കുകളുടെ
കൺസോർഷ്യത്തിലൂടെയും ആണോ ഈ പണം
കണ്ടെത്താൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
ബാങ്കിന്റെ കിട്ടാക്കടത്തിലുള്ള
വായ്‌പകൾ കേരള ബാങ്ക്
ഏറ്റെടുക്കുന്ന കാര്യം
സർക്കാരിന്റെ പരിഗണനയിലുണ്ടോ;
(
ഇ )
അഴിമതി
നടത്തിയവരിൽ നിന്നും തുക
ഈടാക്കുന്നുന്നതിന് പകരം
സർക്കാർ ഖജനാവിൽ നിന്നും കേരള
ബാങ്കിൽ നിന്നും തുക നൽകുന്നത്
അഴിമതിക്ക് കൂട്ടു
നിൽക്കുന്നതിന് തുല്യമാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യത്തില്‍
നിലപാട് വ്യക്തമാക്കാമോ?
*56.
ഡോ.
എം.കെ . മുനീർ
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ വ്യവസായ സംരംഭകരെ
ക്ഷണിക്കുന്നതിനായി ഇതര
സംസ്ഥാനങ്ങളില്‍
ഇന്‍വെസ്റ്റ്മെന്റ് റോഡ് ഷോ
നടത്തിയിരുന്നോ;
(
ബി )
ഇതിൽ
പങ്കെടുത്തവരും അല്ലാത്തവരുമായ
വ്യവസായ സംരംഭകർ കേരളത്തിൽ
പുതിയ വ്യവസായ സംരംഭങ്ങൾ
ആരംഭിക്കാൻ സന്നദ്ധത
അറിയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
മുഖ്യമന്ത്രിയുടെ
യു.എ.ഇ.
സന്ദര്‍ശനത്തെത്തുടര്‍ന്ന് എത്ര
വന്‍കിട വ്യവസായ പദ്ധതികള്‍ക്ക്
വേണ്ടി എത്ര പേര്‍ സംസ്ഥാനത്ത്
മുതല്‍ മുടക്കാന്‍
തയ്യാറാണെന്ന്
അറിയിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
*57.
ശ്രീമതി
യു പ്രതിഭ
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ
വി ജോയി
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കോടതികളുടെ പ്രവര്‍ത്തനങ്ങള്‍
സുഗമമാക്കുന്നതിനും കേസുകള്‍
വേഗത്തില്‍
തീര്‍പ്പുകല്‍പ്പിക്കുന്നതിനും
ആവശ്യമായ നവീകരണത്തിന്റെ
ഭാഗമായി ഹൈക്കോടതിയടക്കമുള്ള
വിവിധ കോടതികളെ സ്മാര്‍ട്ട്
കോടതിയാക്കുന്നതിന്
നടത്തിവരുന്ന പ്രവൃത്തികളുടെ
പുരോഗതി വ്യക്തമാക്കുമോ;
(
ബി )
കേസുകളുടെ
ബാഹുല്യവും കോവിഡ്-19 മൂലം
കോടതികളുടെ
പ്രവര്‍ത്തനങ്ങളിലുണ്ടായിട്ടുള്ള
തടസ്സവും കാരണം
കെട്ടിക്കിടക്കുന്ന കേസുകളുടെ
തീര്‍പ്പാക്കല്‍ നടപടികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
പദ്ധതികള്‍ ആസൂത്രണം
ചെയ്യുന്നുണ്ടോ;
(
സി )
സംസ്ഥാനത്തെ
ഗ്രാമീണ കോടതികള്‍ മുതല്‍
ഹൈക്കോടതി വരെയുള്ള
സംവിധാനങ്ങളെ
കോര്‍ത്തിണക്കുന്നതിനും
കേസുകള്‍ തരംതിരിച്ച്
അദാലത്തുകള്‍ നടത്തി
തീര്‍പ്പാക്കുന്നതിനുമായി നീതി
മേളകള്‍ സംഘടിപ്പിക്കുന്ന
കാര്യം ആലോചിക്കുന്നുണ്ടോ;
(
ഡി )
കോടതി
വ്യവഹാരങ്ങള്‍ മാതൃഭാഷയില്‍
ആക്കുന്നതിനാവശ്യമായ നടപടികളുടെ
പുരോഗതി വെളിപ്പെടുത്താമോ?
*58.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
കാലയളവില്‍ കേരള മെഡിക്കല്‍
സര്‍വ്വീസസ് കോര്‍പ്പറേഷന്‍
1600 കോടിയോളം രൂപയുടെ മരുന്ന്
വാങ്ങിയതിലുള്ളതായി
പറയപ്പെടുന്ന ക്രമക്കേടുകള്‍
ധനകാര്യ വകുപ്പ് പരിശോധനാ
വിഭാഗം പരിശോധിച്ചിട്ടുണ്ടോ;
(
ബി )
കോര്‍പ്പറേഷന്റെ
കംപ്യൂട്ടര്‍
നെറ്റ്‍വര്‍ക്കില്‍ നിന്നും
മായ്ച്ചുകളഞ്ഞതായി പറയപ്പെടുന്ന
ഫയലുകള്‍ വീണ്ടെടുത്ത്
പരിശോധനയ്ക്ക് ലഭിച്ചിട്ടുണ്ടോ;
(
സി )
പ്രസ്തുത
പരിശോധനയിലെ കണ്ടെത്തലുകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
*59.
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
ജി എസ് ജയലാൽ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പ്രവര്‍ത്തന
മൂലധനത്തിന്റെ അഭാവം മൂലം
കൈത്തറി മേഖല അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍ പരിഗണിച്ച്
കൈത്തറി മേഖലയിലെ
സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന
മൂലധനം ലഭ്യമാക്കുന്നതിന്
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഖാദി
മേഖലയിൽ പ്രവർത്തിക്കുന്ന
സ്ഥാപനങ്ങളെയും വ്യക്തികളെയും
സംഘടനകളെയും പങ്കെടുപ്പിച്ച്
സമഗ്രമായ വികസനരേഖ
തയ്യാറാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
(
സി )
സംസ്ഥാന
സർക്കാരിന്റെ കൈത്തറി പരിപോഷണ
പദ്ധതിയുടെ ഭാഗമായി
ടെക്‌സ്റ്റൈൽസ് ഡിസൈനർമാർക്ക്
തൊഴിലവസരം ഒരുക്കുവാന്‍ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
അന്താരാഷ്ട്ര
വിപണിയിൽ ഖാദിയുടെ മേന്മ
പ്രചരിപ്പിച്ച് അതുവഴി
കയറ്റുമതി
പ്രോത്സാഹിപ്പിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
*60.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ
കെ ആൻസലൻ
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഫെഡറല്‍
തത്ത്വങ്ങള്‍ക്ക് വിരുദ്ധമായി
കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാനത്തോട് കാണിക്കുന്നതായി
പറയപ്പെടുന്ന അവഗണന മൂലം
മുന്‍ഗണനാ മേഖലകളില്‍ വികസന,
ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി
പണം കണ്ടെത്തുവാന്‍ സംസ്ഥാന
സര്‍ക്കാര്‍ വളരെയധികം പ്രയാസം
നേരിടേണ്ടി വരുമോ;
വിശദമാക്കാമോ;
(
ബി )
കേന്ദ്ര
സര്‍ക്കാരിന്റെ ഇത്തരം
സമീപനത്തില്‍ സംസ്ഥാന
സര്‍ക്കാരിന്റെ പ്രതികരണം
എന്താണ്; വിശദമാക്കാമോ;
(
സി )
സുസ്ഥിര
വികസനം ലക്ഷ്യമാക്കി
മുന്നോട്ടുകുതിക്കുന്ന
സംസ്ഥാനത്തെ ഇത്തരത്തില്‍
പ്രതിസന്ധിയിലാക്കി അതിലൂടെ
സമസ്ത മേഖലകളിലും നേടിയിട്ടുള്ള
പുരോഗതിക്ക് തുരങ്കം
വയ്ക്കുന്നതിനെതിരെ ഏതെല്ലാം
കക്ഷികള്‍ പ്രതികരിക്കുവാന്‍
തയ്യാറായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
|
|
|
|
|
|
|
|