|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 4th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*151.
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വില്പനശാലകൾ
വിപുലീകരിച്ച് പൊതുജനങ്ങൾക്ക്
ഗുണനിലവാരമുള്ള ഉല്പന്നങ്ങൾ
കുറഞ്ഞ നിരക്കിൽ
എത്തിക്കുന്നതിന് സപ്ലൈകോ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(
ബി )
ഫലപ്രദമായ
വിപണി ഇടപെടലുകളിലൂടെ
പൊതുജനങ്ങളെ പരമാവധി
സഹായിക്കുന്നതിനൊപ്പം കർഷകരെയും
ഉല്പാദകരെയും സഹായിക്കുന്നതിന്
എന്തെല്ലാം നടപടികളാണ് സപ്ലൈകോ
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(
സി )
പുതിയ
സംരംഭങ്ങളിലൂടെ സപ്ലൈകോയുടെ
സേവനങ്ങള്‍ കൂടുതൽ
ജനങ്ങളിലേക്ക് എത്തിക്കുന്നതിന്
ആവശ്യമായ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
നെല്ലുസംഭരണം
ഊർജ്ജിതമാക്കുന്നതിനും
നെല്ലുസംഭരണവുമായി ബന്ധപ്പെട്ട
പ്രശ്നങ്ങൾക്ക് പരിഹാരം
കാണുവാനും സപ്ലൈകോ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
*152.
ശ്രീമതി
സി. കെ. ആശ
ശ്രീ.
ഇ കെ വിജയൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സർക്കാർ തീരദേശ പരിപാലന
നിയമത്തിൽ ഭേദഗതി
കൊണ്ടുവരാനുദ്ദേശിക്കുന്നതായുള്ള
വാർത്തകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ഭേദഗതിയിലൂടെ ഏതെല്ലാം ഇളവുകൾ
അനുവദിക്കുന്നതിനാണ് കേന്ദ്ര
സർക്കാർ ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(
സി )
പ്രസ്തുത
നിയമ ഭേദഗതിയിൽ സംസ്ഥാനത്തിന്റെ
താൽപര്യങ്ങൾ കേന്ദ്ര
വനം-പരിസ്ഥിതി മന്ത്രാലയത്തെ
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
സര്‍ക്കാര്‍
ആവശ്യപ്പെട്ടിരുന്ന ഇളവുകൾ
കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന
ഭേദഗതിയിൽ
ഉൾപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
*153.
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം മദ്യ നയത്തില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ
മാറ്റം വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(
ബി )
ഇതിനായി
ബന്ധപ്പെട്ട ചട്ടങ്ങളില്‍
എന്തെല്ലാം കാതലായ മാറ്റങ്ങളാണ്
വരുത്തിയിട്ടുള്ളത്;
വിശദമാക്കാമോ;
(
സി )
ലഹരിവിരുദ്ധ
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ഡി )
ബാര്‍
ലൈസന്‍സ് നല്‍കുന്നതിനുള്ള
വ്യവസ്ഥകളില്‍ എന്തെല്ലാം
മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്;
വിശദവിവരം നല്‍കാമോ?
*154.
ശ്രീ.
സജീവ് ജോസഫ്
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
ടി.സിദ്ദിഖ്
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗുണ്ടാ വിളയാട്ടവും പോലീസ്
അതിക്രമങ്ങളും ജനജീവിതം
ദുഷ്കരമാക്കിയിരിക്കുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഗുണ്ടാ
- മയക്കുമരുന്ന് സംഘങ്ങള്‍ക്ക്
ചില രാഷ്ട്രീയ
പാര്‍ട്ടികളുടെയും
സര്‍ക്കാരിന്റയും
സംരക്ഷണമുള്ളതുകൊണ്ടാണ് ഇത്തരം
സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍
പോലീസിന് കഴിയാത്തത് എന്ന
വിമർശനം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
ഗുണ്ടകളെ
നിയന്ത്രിക്കുന്നതിലും
കുറ്റക്കാരെ നിയമത്തിന്
മുന്നില്‍ കൊണ്ടുവരുന്നതിലും
പോലീസ് പൂർണ്ണമായും
പരാജയപ്പെട്ടു എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
കോവളം
എം.എൽ.എ.യുടെ വീടിന് മുന്നില്‍
നിര്‍ത്തിയിട്ടിരുന്ന കാര്‍
അടിച്ചു തകര്‍ത്ത സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് ഗൗരവത്തോടെ
കാണുന്നുണ്ടോ; പ്രസ്തുത
സംഭവത്തിൽ അന്വേഷണം
നടത്തുന്നുണ്ടോ; വിശദമാക്കാമോ?
*155.
ശ്രീമതി
ഒ എസ് അംബിക
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
പി.വി.അൻവർ
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തിലെത്തിയ
ശേഷം പോലീസ് സേനയെ
ശാക്തീകരിക്കുന്നതിന്റെ ഭാഗമായി
പുതിയ തസ്തികകള്‍
അനുവദിച്ചിട്ടുണ്ടോ; വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന പോലീസ്
സ്റ്റേഷനുകൾക്കെല്ലാം സ്വന്തം
കെട്ടിടം നിർമ്മിക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
പോലീസുദ്യോഗസ്ഥരുടെ
മനോവീര്യം
വര്‍ദ്ധിപ്പിക്കാനുള്ള
നടപടികള്‍ക്കൊപ്പം
സേവനത്തിനായി
സമീപിക്കുന്നവരോടും
പൊതുജനങ്ങളോടും അന്തസ്സുറ്റ
പെരുമാറ്റം ഉറപ്പാക്കാന്‍
കര്‍ശന നടപടി സ്വീകരിക്കുമോ;
(
സി )
പോലീസിന്റെ
സേവന മികവ്
വര്‍ദ്ധിപ്പിക്കുന്നതിനും
പ്രവര്‍ത്തനം
അന്യൂനമാക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
*156.
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അട്ടപ്പാടിയില്‍
മാതൃ-ശിശു മരണങ്ങള്‍
ആവർത്തിക്കുന്നത് സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ഇവരില്‍
പോഷകാഹാരക്കുറവും അതുമായി
ബന്ധപ്പെട്ട ആരോഗ്യ
പ്രശ്നങ്ങളുമാണോ മരണ
കാരണമാകുന്നത്;
വ്യക്തമാക്കുമോ;
(
സി )
ആദിവാസി
മേഖലകളില്‍ ആവശ്യമായ ചികിത്സ
സംവിധാനം ഏര്‍പ്പെടുത്തുന്നതിന്
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കുമോ?
*157.
ശ്രീമതി
ദെലീമ
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സാമൂഹ്യനീതിയിലധിഷ്ഠിതമായി
വികസനം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
കഴിഞ്ഞ സര്‍ക്കാര്‍
ആവിഷ്കരിച്ചിരുന്ന വിവിധ വികസന
മിഷനുകള്‍ ഏകീകരിച്ച് വികസന
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കാന്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
അറിയിക്കുമോ;
(
ബി )
ദരിദ്രരില്ലാത്ത
സംസ്ഥാനമെന്ന വാഗ്ദാനം
സഫലമാക്കുന്നതിനും
വികസനത്തിന്റെ ഗുണഫലങ്ങള്‍
എല്ലാവരിലേക്കും
എത്തിക്കുന്നതിനും
ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍
എന്തെല്ലാമാണ്;
(
സി )
സര്‍ക്കാര്‍
സേവനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനായി
പൊതുസേവന സംവിധാനത്തിന്റെ
കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍
സാധിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
*158.
ശ്രീ
എം നൗഷാദ്
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ലിംഗപരമായ
വിവേചനം സമൂഹത്തില്‍
നിലനില്‍ക്കുന്ന സാഹചര്യത്തില്‍
സ്ത്രീകളുടെ സാമൂഹ്യപദവി
ഉയർത്തുന്നതിന് എന്തെല്ലാം
പരിപാടികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(
ബി )
സ്ത്രീധനത്തിന്റെ
പേരിൽ നേരിടുന്ന ഗാർഹിക
പീഡനങ്ങളും മാനസിക
സമ്മര്‍ദ്ദവും
അവസാനിപ്പിക്കുന്നതിന്
വനിത-ശിശു വികസന വകുപ്പ്
ഏതെല്ലാം വിധത്തിലുള്ള
ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന്
വെളിപ്പെടുത്താമോ;
(
സി )
അതിക്രമങ്ങള്‍
നേരിട്ടവര്‍ക്ക് വൈദ്യസഹായം,
പോലീസ് സഹായം, സുരക്ഷിത അഭയം,
സൗജന്യ നിയമസഹായം, കൗൺസിലിംഗ്
എന്നിവ ലഭ്യമാക്കുന്നതിന്
വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍ എന്തൊക്കെയെന്ന്
വെളിപ്പെടുത്താമോ?
*159.
ശ്രീ.
എം.വിജിന്‍
ഡോ.കെ.ടി.ജലീൽ
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊവിഡ്
മഹാമാരിയെത്തുടര്‍ന്ന്
ലക്ഷക്കണക്കിന് പ്രവാസികള്‍
തൊഴില്‍ നഷ്ടപ്പെട്ട്
മടങ്ങേണ്ടിവന്ന സാഹചര്യത്തില്‍
അത്തരക്കാര്‍ക്കായി പ്രത്യേക
പാക്കേജ് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതുസംബന്ധിച്ച്
പ്രതികരണം അറിവായിട്ടുണ്ടോ;
(
ബി )
പ്രവാസികളുടെ
പുനരധിവാസത്തിനായി നോര്‍ക്ക
റൂട്ട്സ് മുഖേന ധനകാര്യ
സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയെക്കുറിച്ച്
അറിയിക്കാമോ;
(
സി )
പ്രവാസികളുടെ
പുനരധിവാസവും ഉന്നമനവും
ലക്ഷ്യമിട്ട്
പ്രവര്‍ത്തിക്കുന്ന പ്രവാസി
സംഘങ്ങളുടെ പ്രവര്‍ത്തനത്തിന്
പ്രോത്സാഹനം നല്‍കുന്നുണ്ടോ;
(
ഡി )
സര്‍ക്കാരിന്റെ
നേരിട്ടുള്ള ഇടപെടല്‍ കൊണ്ട്
നോര്‍ക്ക റൂട്ട്സ് മുഖേന
നേഴ്സുമാര്‍ക്ക്
ജര്‍മ്മനിയിലേക്ക് അവസരം
ലഭ്യമായിട്ടുണ്ടോ?
*160.
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
പോലീസിന്റെ മികവ്
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നതെന്ന് അറിയിക്കാമോ;
(
ബി )
സാങ്കേതിക
വിദ്യയുടെയും വിവര
വിനിമയോപാധികളുടെയും
വളര്‍ച്ചക്കനുസരിച്ച് സൈബര്‍
കുറ്റകൃത്യങ്ങളും
വര്‍ദ്ധിച്ചുവരുന്നതിനാല്‍ അത്
ഫലപ്രദമായി തടയുന്നതിനും അത്തരം
ഉപാധികള്‍ ഉപയോഗപ്പെടുത്തി
ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍
ഏര്‍പ്പെടുന്നവരെ നിയമത്തിന്
മുമ്പില്‍ കൊണ്ടുവരുന്നതിനും
സാങ്കേതിക മികവുള്ള സൈബര്‍
വിംഗ് രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(
സി )
വിവര
വിനിമയ സാങ്കേതികവിദ്യയുടെ
സഹായത്തോടെ നടത്തുന്ന
സാമ്പത്തിക കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിച്ചുവരുന്നത്
കണക്കിലെടുത്ത് അത് തടയാന്‍
വേണ്ട ഇടപെടലുകള്‍
നടത്തുന്നുണ്ടോ?
*161.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
1999-ലെ
കേരള ലോകായുക്ത നിയമത്തിലെ
പതിനാലാം വകുപ്പ് ഭരണഘടനയ്ക്ക്
അനുസൃതമാണോ എന്ന് അഡ്വക്കേറ്റ്
ജനറലിൽ നിന്നും നിയമോപദേശം
തേടിയിരുന്നോ;
(
ബി )
22
വർഷം മുൻപ് പാസ്സാക്കിയ നിയമം
ഭരണഘടനാ വിരുദ്ധമാണോ എന്ന്
പരിശോധിക്കാനുണ്ടായ സാഹചര്യം
വിശദമാക്കാമോ;
(
സി )
പ്രസ്തുത
വിഷയത്തിൽ അഡ്വക്കേറ്റ് ജനറലിൽ
നിന്നും ലഭിച്ച നിയമോപദേശം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ; വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
ഡി )
മുൻ
ഉന്നത വിദ്യാഭ്യാസ വകുപ്പ്
മന്ത്രി ലോകായുക്ത വിധിക്കെതിരെ
ഹൈക്കോടതിയിലും
സുപ്രീംകോടതിയിലും റിട്ട് നൽകിയ
വേളയിൽ പ്രസ്തുത നിയമത്തിലെ
പതിനാലാം വകുപ്പ് ഭരണഘടനാ
വിരുദ്ധമാണ് എന്ന വാദം സർക്കാർ
കോടതിയിൽ ഉയർത്തിയിരുന്നോ;
ഇല്ലെങ്കിൽ അതിന്റെ കാരണം
വിശദമാക്കാമോ?
*162.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മാലിന്യ ശേഖരണവും സംസ്കരണവും
ശാസ്ത്രീയമായി
നിര്‍വ്വഹിക്കുന്നതിന്
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്നും സംസ്ഥാനത്തെ
നഗര മാലിന്യ സംസ്കരണത്തിന്
ആവിഷ്കരിച്ചിട്ടുളള
രണ്ടായിരത്തി ഒരുനൂറ് കോടി
രൂപയുടെ പദ്ധതിയെക്കുറിച്ചും
അറിയിക്കാമോ;
(
ബി )
എല്ലാ
നഗരങ്ങളിലും മാലിന്യ ബാങ്കുകളും
വേസ്റ്റ് ട്രേഡ് സെന്ററുകളും
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
ഇവയുടെ പ്രവര്‍ത്തനം ഏത്
രീതിയിലായിരിക്കുമെന്ന്
വ്യക്തമാക്കാമോ;
(
സി )
ഉറവിട
മാലിന്യ സംസ്കരണം കുറ്റമറ്റ
രീതിയില്‍ നടക്കുന്നുവെന്ന്
ഉറപ്പ് വരുത്തുന്നതിനും അജെെവ
മാലിന്യ ശേഖരണം
ഫലപ്രദമാക്കുന്നതിനും ഹരിത
കര്‍മ്മസേന രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ഡി )
ക്ലീന്‍
കേരള കമ്പനിയുടെ
പ്രവര്‍ത്തനത്തെക്കുറിച്ച്
അറിയിക്കാമോ?
*163.
ശ്രീ.
എച്ച്. സലാം
ശ്രീ
എം രാജഗോപാലൻ
ശ്രീ
എം മുകേഷ്
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
യാത്രയ്ക്കും ചരക്ക്
ഗതാഗതത്തിനും
വിനോദസഞ്ചാരത്തിനും ഏറെ
കുതിപ്പ് നല്‍കാനിടയുള്ള
കൊല്ലം-കോഴിക്കോട് ദേശീയ ജലപാത
നിര്‍മ്മാണത്തിന്റെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(
ബി )
കിഫ്ബി
ഫണ്ടുപയോഗിച്ച്
വികസിപ്പിക്കുന്ന കൊല്ലം-കോവളം,
കോഴിക്കോട്-ബേക്കല്‍ അനുബന്ധ
പാതകളുടെ നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ;
(
സി )
കോഴിക്കോട്
നഗരത്തിലെ വെള്ളപ്പൊക്കം
നിയന്ത്രിക്കുന്നതിനും
സൗന്ദര്യവല്‍ക്കരണത്തിനും
ആയിരത്തി ഒരുനൂറ്റി പതിനെട്ട്
കോടി രൂപ മുതല്‍മുടക്കില്‍
കനോലി കനാല്‍ വികസനത്തിന്
തയ്യാറാക്കിയിട്ടുള്ള
പദ്ധതിയെക്കുറിച്ച്
വ്യക്തമാക്കാമോ;
(
ഡി )
തിരുവനന്തപുരം
ജില്ലയിലെ പാർവതി പുത്തനാറിന്റെ
കരയില്‍ പുറമ്പോക്കില്‍
കഴിയുന്നവരെ കനാല്‍
വികസനത്തിനായി
പുനരധിവസിപ്പിക്കാന്‍ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
*164.
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗുണ്ടകളുടെ ആക്രമണം
നിയന്ത്രിക്കുന്നതിന് പോലീസ്
പരാജയപ്പെട്ടെന്ന ആക്ഷേപം
പരിശോധന
വിധേയമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത് പരിശോധന
വിധേയമാക്കുമോ;
(
ബി )
വാറണ്ട്
ഉള്ളവരും ജാമ്യവ്യവസ്ഥ
ലംഘിച്ചവരും കുറ്റകൃത്യങ്ങളില്‍
ഏര്‍പ്പെടുന്നതായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ
എന്നറിയിക്കാമോ;
(
സി )
ഗുണ്ടകളുടെ
പ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കുന്നതിന്
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കുമോ?
*165.
ശ്രീ
എം രാജഗോപാലൻ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഡിജിറ്റല്‍
പ്ലാറ്റ്ഫോം വഴി ആഗോള
തൊഴില്‍ വിപണിയിലെ അവസരങ്ങള്‍
കരസ്ഥമാക്കുന്നതിനും
അഭ്യസ്തവിദ്യരുടെ തൊഴിൽ
നെെപുണ്യ വികസനത്തിനും
വേണ്ടിയുള്ള നോളജ് ഇക്കോണമി
മിഷന് രൂപം നല്‍കിയിട്ടുണ്ടോ;
പ്രസ്തുത മിഷന്‍ വഴി നടത്താന്‍
ഉദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന് അറിയിക്കാമോ;
(
ബി )
നോളജ്
ഇക്കോണമി മിഷന്റെ
ആഭിമുഖ്യത്തിൽ തൊഴില്‍ മേളകള്‍
ആരംഭിച്ചിട്ടുണ്ടോ; അവയോടുള്ള
തൊഴിലന്വേഷകരുടെയും
തൊഴില്‍ദാതാക്കളുടെയും
പ്രതികരണം എന്താണെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
മിഷന്റെ വിജയത്തിന് അനിവാര്യമായ
ഡിജിറ്റല്‍ ഇക്കോണമി
ശാക്തീകരിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ?
*166.
ശ്രീ.
എ. രാജ
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
ബജറ്റില്‍ നടപ്പുവര്‍ഷം
താെഴിലുറപ്പ് പദ്ധതിക്ക്
അനുവദിച്ച തുകയില്‍ ഇരുപത്തി
അയ്യായിരം കാേടി രൂപ
കുറവുവരുത്തിയത്
കാര്‍ഷികവൃത്തിയാേടാെപ്പം
താെഴിലുറപ്പ് പദ്ധതിയെ
ആശ്രയിക്കുന്ന ചെറുകിട
കര്‍ഷകര്‍ ഉള്‍പ്പടെയുള്ള
സംസ്ഥാനത്തെ സാധാരണ ജനവിഭാഗത്തെ
ഏതെല്ലാം തരത്തില്‍
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടാേ;
(
ബി )
സംസ്ഥാനത്തിന്
പാെതുവില്‍ ഗുണകരമാകുംവിധം
കേന്ദ്ര ബജറ്റ്
നിര്‍ദ്ദേശങ്ങളില്‍ മാറ്റം
വരുത്തുന്നതിന് എന്തെല്ലാം
നടപടികള്‍ തദ്ദേശസ്വയംഭരണ
വകുപ്പ് സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കാമാേ?
*167.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
കെ ആൻസലൻ
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
രജിസ്റ്റര്‍ ചെയ്യപ്പെടുന്ന
നാര്‍ക്കോട്ടിക് കേസുകളുടെ
എണ്ണം വര്‍ദ്ധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ രാസപദാര്‍ത്ഥ ലഹരി
വസ്തുക്കള്‍
ഉള്‍പ്പെടെയുള്ളവയുടെ ലഭ്യത
ഇല്ലാതാക്കുന്നതിനും
ആധുനികോപകരണങ്ങളും
സാങ്കേതികവിദ്യയുമുള്‍പ്പെടെ
ലഭ്യമാക്കി എക്സൈസ്
എന്‍ഫോഴ്സ്മെന്റ്
ശാക്തീകരിക്കുന്നതിനും ലഹരി
വിരുദ്ധ പോരാട്ടത്തില്‍ ജനകീയ
പങ്കാളിത്തം ഉറപ്പാക്കുന്നതിനും
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കാമോ;
(
ബി )
വിമുക്തി
മിഷന്റെ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദീകരിക്കാമോ; മിഷന്റെ
പ്രവര്‍ത്തനം കൂടുതല്‍
വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
മയക്കുമരുന്നിന്
അടിമപ്പെട്ടവരെ ലഹരി
വിമുക്തരാക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന് അറിയിക്കാമോ;
(
ഡി )
ചെക്പോസ്റ്റുകള്‍
ഇല്ലാതാക്കുകയെന്ന കേന്ദ്ര
സര്‍ക്കാര്‍ നയം
അതിര്‍ത്തികളിലൂടെയുള്ള
മയക്കുമരുന്ന് കടത്ത്
തടയുന്നതിന് വിഘാതമാകുമോയെന്ന്
അറിയിക്കാമോ?
*168.
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പശ്ചിമഘട്ട
സംരക്ഷണ വ്യവസ്ഥകളില്‍ കൂടുതൽ
ഇളവുകള്‍ വേണമെന്ന് സംസ്ഥാനം
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത ആവശ്യം
കേന്ദ്ര സര്‍ക്കാര്‍
പരിഗണിച്ചിട്ടുണ്ടോ;
(
ബി )
ഇ.എസ്.എ.
പരിധിയില്‍ മാറ്റം
വരുത്തിക്കൊണ്ടുള്ള കേന്ദ്ര
സര്‍ക്കാരിന്റെ കരട്
വിജ്ഞാനപത്തിന്റെ കാലാവധി
എന്നുവരെയാണെന്ന് അറിയിക്കുമോ;
(
സി )
2018
-ലെ ദേശീയ ഹരിത ട്രിബ്യൂണല്‍
വിധി നിലനില്‍ക്കേ ഇ.എസ്.എ.
പരിധിയില്‍ മാറ്റം
വരുത്തുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ഡി )
നോണ്‍
കോര്‍ ആയി പരിഗണിച്ച് ഇളവുകള്‍
നല്‍കാന്‍ ഉദ്ദേശിക്കുന്ന
പ്രദേശങ്ങളുടെ വിശദാംശം
ലഭ്യമാക്കാമോ?
*169.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
ടി.സിദ്ദിഖ്
ശ്രീമതി
കെ.കെ.രമ
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുട്ടിൽ
മരം മുറി കേസിന്റെ അന്വേഷണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
മുട്ടില്‍
മരം മുറി കേസുമായി ബന്ധപ്പെട്ട്
പ്രത്യേക അന്വേഷണ സംഘം
സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍
ആരോപണ വിധേയരുടെ
ഇടപെടലിനെക്കുറിച്ച് വ്യക്തത
ഇല്ലെന്ന് കാണിച്ച് ക്രൈം
ബ്രാഞ്ച് എ.ഡി.ജി.പി.
റിപ്പോര്‍ട്ട്
മടക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
റിപ്പോര്‍ട്ടില്‍ മരം മുറിയില്‍
വനം ഉദ്യോഗസ്ഥരുടെ ഇടപെടലിനെ
കുറിച്ച് കൃത്യമായി
പറയുന്നില്ലെന്നും ഇക്കാര്യം
വിശദമായി പരിശോധിക്കണമെന്നും
ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി.
നിര്‍ദേശം നല്‍കിയിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
കേസിന്റെ അന്വേഷണം
അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ
ഭാഗമാണിതെന്ന് ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
*170.
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ
ഐ ബി സതീഷ്
ശ്രീമതി
യു പ്രതിഭ
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്ത്രീകള്‍ക്കും
വയോജനങ്ങള്‍ക്കും മറ്റ്
ദുര്‍ബല വിഭാഗങ്ങള്‍ക്കും
ഫലപ്രദമായ
സംരക്ഷണമൊരുക്കുന്നതിന്
പോലീസിന്റെ ഇടപെടലും ഘടനയും
മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പൊതുസ്ഥലങ്ങളില്‍
മാത്രമല്ല സെെബറിടങ്ങളിലും
സ്വന്തം ഭവനങ്ങളിലും സ്ത്രീകള്‍
ആക്രമണം നേരിടുന്നതിനാല്‍ ആയത്
ഫലപ്രദമായി നേരിടാന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(
സി )
കുടുംബശ്രീയുള്‍പ്പെടെയുള്ള
സംഘടനകളുടെ പങ്കാളിത്തത്തോടെ
ലിംഗ വിവേചനത്തിനെതിരെയുള്ള
ബോധവല്‍ക്കരണ
പ്രവര്‍ത്തനത്തിന് പോലീസ്
നേതൃത്വം നല്‍കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
*171.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ.
യു.എ.ലത്തീഫ്
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ലോക ബാങ്കിന്റെയും ഏഷ്യന്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ബാങ്കിന്റെയും സഹായത്തോടെ പുതിയ
മാലിന്യ നിര്‍മ്മാര്‍ജ്ജന
പദ്ധതി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദാംശം വെളിപ്പെടുത്തുമോ;
(
ബി )
എത്രകാലം
കൊണ്ടാണ് പ്രസ്തുത പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(
സി )
പദ്ധതി
പൂര്‍ത്തിയാകുന്നതോടെ
സംസ്ഥാനത്തെ
മാലിന്യപ്രശ്നത്തിന് ശാശ്വത
പരിഹാരം കാണാന്‍ കഴിയുമെന്ന്
പ്രതീക്ഷിക്കുന്നുണ്ടോ?
*172.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലോകായുക്ത
നിയമത്തിലെ ഏതെല്ലാം
വകുപ്പുകള്‍ക്കാണ് 2022-ലെ
ഓര്‍ഡിനന്‍സ് നമ്പര്‍ 3 പ്രകാരം
ഭേദഗതി വരുത്തിയതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇത്
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള നിയമോപദേശം
സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
ഓര്‍ഡിനന്‍സില്‍ വിശദീകരണ
കുറിപ്പ് ഇല്ലാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിനുള്ള കാരണം
വ്യക്തമാക്കാമോ?
*173.
ശ്രീ.
സി.സി. മുകുന്ദൻ
ശ്രീ.
ഇ കെ വിജയൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരികെ
എത്തുന്ന പ്രവാസികൾക്കായി
നോർക്ക റൂട്ട്സ്
നടപ്പിലാക്കിവരുന്ന സാന്ത്വന
പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
കോവിഡാനന്തരം
നാട്ടിൽ സംരംഭങ്ങൾ
തുടങ്ങുന്നതിന് പ്രവാസികളെ
സഹായിക്കുന്നതിനായി നോർക്ക
റൂട്ട്സ് ആരംഭിച്ച പദ്ധതിക്ക്
ലഭിച്ച പ്രതികരണം സംബന്ധിച്ച
വിശദാംശം വെളിപ്പെടുത്താമോ;
(
സി )
ഇത്തരത്തിലുള്ള
പദ്ധതികൾ നടപ്പിലാക്കാന്‍
വിമുഖത കാണിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന
നടപടികള്‍ സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ;
(
ഡി )
പൊതു,
സ്വകാര്യ പങ്കാളിത്തത്തോടെ
വിദേശത്തേക്കുള്ള റിക്രൂട്ടിംഗ്
സംവിധാനം ശക്തമാക്കാൻ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*174.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സ്വകാര്യ
മെഡിക്കൽ കോളേജുകളിലും കൽപ്പിത
സർവ്വകലാശാലകളിലും അന്‍പത്
ശതമാനം സീറ്റിൽ അതത്
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ
കോളേജുകളിലേതിന് സമാനമായ ഫീസ്
നടപ്പാക്കണമെന്ന ദേശീയ മെഡിക്കൽ
കമ്മീഷൻ ഉത്തരവ് എന്നുമുതൽ
കേരളത്തിൽ നടപ്പിലാക്കാൻ
സാധിക്കുമെന്ന് വിശദമാക്കുമോ;
(
ബി )
സർക്കാർ
ക്വാട്ട അന്‍പത് ശതമാനത്തിൽ
താഴെയുള്ള കോളേജുകളിൽ അന്‍പത്
ശതമാനം വിദ്യാർഥികൾക്ക് ഈ
ആനുകൂല്യം ലഭിക്കുന്നതിന്
സാധ്യതയുണ്ടോ; എങ്കിൽ വിശദാംശം
നൽകുമോ;
(
സി )
പ്രസ്തുത
ഫീസ് നിരക്ക് മെഡിക്കൽ
കോളേജുകളിലെ ഏതൊക്കെ
കോഴ്സുകൾക്ക് ബാധകമാണെന്ന്
വ്യക്തമാക്കുമോ?
*175.
ശ്രീ
ഐ ബി സതീഷ്
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീമതി
ദെലീമ
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആർദ്രം
പദ്ധതിയിലുള്‍പ്പെടുത്തി
സംസ്ഥാനത്തെ പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങളെയും സാമൂഹിക
ആരോഗ്യകേന്ദ്രങ്ങളെയും
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കുന്നതിനായി
ആരംഭിച്ച പ്രവര്‍ത്തനം നിലവിൽ
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ; അപ്രകാരം എല്ലാ
ആരോഗ്യകേന്ദ്രങ്ങളെയും
കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി
മാറ്റിയിട്ടുണ്ടോ; ഇല്ലെങ്കിൽ
എന്നത്തേക്ക് പ്രസ്തുത ലക്ഷ്യം
കെെവരിക്കാന്‍ കഴിയും
എന്നറിയിക്കാമോ;
(
ബി )
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കിയതിലൂടെ
ആരോഗ്യ കേന്ദ്രങ്ങളിലും
ആരോഗ്യ മേഖലയിലും എന്തെല്ലാം
മാറ്റങ്ങള്‍ വന്നിട്ടുണ്ട്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
സംസ്ഥാനത്തെ
ആരോഗ്യ ഉപകേന്ദ്രങ്ങളില്‍
എന്തെല്ലാം സേവനങ്ങള്‍
ലഭ്യമാണ്; പ്രസ്തുത
കേന്ദ്രങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു;
വിശദാംശങ്ങള്‍ നല്‍കാമോ?
*176.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ
ഡി കെ മുരളി
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഏകീകൃത തദ്ദേശഭരണ വകുപ്പ്
രൂപീകരിച്ചതുവഴി
ലക്ഷ്യമാക്കുന്ന നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന് അറിയിക്കുമോ;
(
ബി )
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ ഫയല്‍ നീക്കം
കാര്യക്ഷമമാക്കുന്നതിന് പുതിയ
സമ്പ്രദായം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
തദ്ദേശസ്വയംഭരണ
വകുപ്പിലെ സേവനങ്ങള്‍
പൂര്‍ണ്ണമായും ഓണ്‍ലെെന്‍
ആക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(
ഡി )
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി വിഹിത
വിനിയോഗം
മെച്ചപ്പെടുത്തുന്നതിനും പദ്ധതി
നിര്‍വ്വഹണം
കാര്യക്ഷമമാക്കുന്നതിനും വേണ്ട
ഇടപെടല്‍ നടത്തുന്നുണ്ടോ;
വ്യക്തമാക്കാമോ?
*177.
ശ്രീ.
കുറുക്കോളി മൊയ്തീൻ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര,
സംസ്ഥാന രഹസ്യാന്വേഷണ
വിഭാഗങ്ങള്‍ നല്‍കുന്ന
മുന്നറിയിപ്പുകള്‍
അവഗണിക്കുന്നതാണ് സംസ്ഥാനത്ത്
തുടരെയുണ്ടാകുന്നതായി
പറയപ്പെടുന്ന രാഷ്ട്രീയ
കൊലപാതകങ്ങള്‍ക്കും ഗുണ്ടാ
ആക്രമണങ്ങള്‍ക്കും കാരണം എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ഇത്തരം
കൊലപാതകങ്ങളെ ആസൂത്രണ
ഘട്ടത്തില്‍ തന്നെ കണ്ടെത്തി
തടയുന്നതിന് രഹസ്യാന്വേഷണ
വിഭാഗം പരാജയപ്പെടുന്നുവെന്ന
റിപ്പോർട്ടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
സംഘര്‍ഷ
സാധ്യത മുൻകൂട്ടി
കണ്ടെത്തുന്നതിനായി പരിശോധനകള്‍
ശക്തമാക്കാന്‍ ആവശ്യമായ
നിര്‍ദ്ദേശം നല്‍കുമോ?
*178.
ഡോ.കെ.ടി.ജലീൽ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
നിതി
ആയോഗ് പ്രസിദ്ധീകരിച്ച
ദാരിദ്ര്യ സൂചികയില്‍ രാജ്യത്തെ
ഏറ്റവും കുറവ് ദരിദ്രരുള്ള
സംസ്ഥാനമായി കേരളത്തെ
കണ്ടെത്തിയിട്ടുണ്ടോ; ഇതിന്
അടിസ്ഥാനമായി പരിഗണിച്ച
ഘടകങ്ങള്‍ വ്യക്തമാക്കാമോ;
(
ബി )
ദാരിദ്ര്യ
നിര്‍മ്മാര്‍ജനത്തിന്
സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാന
പദ്ധതികള്‍ എന്തെല്ലാമെന്നും
ഇതിനായി പ്രത്യേക സര്‍വ്വെ
നടത്തിയിട്ടുണ്ടോയെന്നും
വിശദമാക്കാമോ;
(
സി )
അതിദാരിദ്ര്യം
ഇല്ലായ്മ ചെയ്യുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
പരിഗണിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
*179.
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സൈബര്‍ കുറ്റകൃത്യങ്ങള്‍
തെളിയിക്കാന്‍
ഏർപ്പെടുത്തിയിരിക്കുന്ന
സംവിധാനങ്ങള്‍ വിശദമാക്കാമോ;
(
ബി )
സംസ്ഥാന
പോലീസിന് ദേശീയ തലത്തില്‍
പരിശീലനം ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദീകരിക്കാമോ;
(
സി )
സൈബര്‍
വിദഗ്ദ്ധരെ സംസ്ഥാന പോലീസ്
അക്കാഡമിയില്‍ എത്തിച്ച്
പരിശീലനം നല്‍കുവാന്‍ നടപടി
സ്വീകരിക്കുമോ എന്നറിയിക്കാമോ;
(
ഡി )
സൈബര്‍
സാങ്കേതിക വിദഗ്ദ്ധരുടെ ക്ഷാമം
നിലനില്‍ക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ; ഐ.ടി. വിദഗ്ദ്ധരെ
പോലീസ് സേനയിലേക്ക്
വിന്യസിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
*180.
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡ് പ്രതിസന്ധിക്കിടയിലും
അഭ്യസ്തവിദ്യരായ
യുവജനങ്ങള്‍ക്ക് മികച്ച
തൊഴിലവസരങ്ങള്‍ ഒരുക്കുന്നതില്‍
സംസ്ഥാനത്തെ ഐ.ടി.
വ്യവസായത്തിന്
സാധിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
ഐ.ടി.
പാര്‍ക്കുകളുടെ വികസനത്തിനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദീകരിക്കാമോ;
(
സി )
കഴക്കൂട്ടം
ടെക്നോപാര്‍ക്കിന്റെ നാലാംഘട്ട
വികസന പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി അറിയിക്കാമോ;
(
ഡി )
കൊച്ചി
ഇന്‍ഫോപാര്‍ക്കിലും സ്മാര്‍ട്ട്
സിറ്റിയിലും നടക്കുന്ന വികസന
പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള
വിശദവിവരം നല്‍കാമോ?
|
|
|
|
|
|
|
|