|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
4348.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലത്ത് സഹകരണ
ബാങ്കുകളില്‍ നിന്നും
വായ്പയെടുത്ത എത്ര
പേര്‍ക്കെതിരെ റവന്യൂ റിക്കവറി
നടപടി സ്വീകരിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ സഹകരണ ബാങ്കുകളില്‍
നിന്ന് വായ്പയെടുത്ത് വീടോ
സ്ഥലമോ ജപ്തി ചെയ്ത എത്ര
കേസുകള്‍ നിലവിലുണ്ട്; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
സഹകരണ
ബാങ്കില്‍ നിന്നുള്ള വായ്പ
തിരിച്ചടവ് മുടങ്ങിയതിനെ
തുടര്‍ന്ന് കുടിശ്ശികക്കാരന്‍
ആത്മഹത്യ ചെയ്ത സംഭവങ്ങള്‍
ഉണ്ടായിട്ടുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
4349.
ശ്രീ.
പി.വി.അൻവർ
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേന്ദ്രത്തിന്റെ
പുതിയ സഹകരണ നയം സംബന്ധിച്ച്
സംസ്ഥാനങ്ങളുടെ അഭിപ്രായം
ആരാഞ്ഞിട്ടുണ്ടോ; പുതിയ
ഉണ്ടെങ്കില്‍ സംസ്ഥാന
സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്
വ്യക്തമാക്കാമോ;
(
ബി )
കേന്ദ്ര
നയത്തോടുള്ള സംസ്ഥാനത്തിന്റെ
വിയോജിപ്പ് കേന്ദ്ര സർക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
(
സി )
ഇല്ലെങ്കില്‍
സംസ്ഥാനത്തിന്റെ ആശങ്കകള്‍
കേന്ദ്രത്തെ അറിയിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
4350.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്കുകളിലും സംഘങ്ങളിലും
ക്രമക്കേടുകള്‍
ആവര്‍ത്തിക്കുന്നതായ
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍ തുടര്‍ച്ചയായി
രണ്ടു തവണയിലധികം ഒരാള്‍ക്ക്
ഭരണ സമിതി അംഗമാകാനാകില്ല എന്ന
വ്യവസ്ഥ ഉള്‍പ്പെടുത്തി
നിയമഭേദഗതി വരുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
സഹകരണ
നിയമത്തില്‍ മറ്റ് എന്തെല്ലാം
ഭേദഗതികള്‍ വരുത്തുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
(
സി )
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
4351.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിദ്യാതരംഗിണി
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
സഹകരണ സംഘങ്ങള്‍ വഴി എത്ര
പേര്‍ക്ക് വായ്പ
നല്‍കിയിട്ടുണ്ട് എന്ന്
അറിയിക്കാമോ?
4352.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിൽ കെയർ ഹോം പദ്ധതി
പ്രകാരം നിർമിച്ച വീടുകളുടെ
എണ്ണം മണ്ഡലം തിരിച്ച്
വിശദമാക്കാമോ;
(
ബി )
ഏതെല്ലാം
സഹകരണ സ്ഥാപനങ്ങളാണ് ഇതിനായി
ധനസഹായം നൽകിയതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഓരോ
സ്ഥാപനവും എത്ര രൂപ വീതം
നൽകിയെന്നും എത്ര വീടുകൾക്കാണ്
അനുമതി നൽകിയതെന്നും
വ്യക്തമാക്കാമോ?
4353.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചങ്ങനാശ്ശേരി
മണ്ഡലത്തില്‍ കെയര്‍ ഹോം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
എത്ര വീടുകള്‍ നിര്‍മ്മിച്ച്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ?
4354.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെയര്‍
ഹോം പദ്ധതി 2.0 യുടെ പുരോഗതി
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
നടപ്പിലാക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
4355.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
സ്ഥാപനങ്ങള്‍ പൊതുനന്മ ഫണ്ട്
നീക്കി വെക്കുന്നതിന്റെ
വിശദാംശങ്ങള്‍ അറിയിക്കാമോ;
വാര്‍ഷിക ലാഭത്തിന്റെ എത്ര
ശതമാനമാണ് പൊതുനന്മ ഫണ്ടായി
മാറ്റി വെക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
സഹകരണ
സ്ഥാപനങ്ങള്‍ പൊതുനന്മ ഫണ്ട്
ചെലവഴിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍ അറിയിക്കാമോ;
പ്രസ്തുത ഫണ്ട്
ചെലവഴിക്കുന്നതിന് സഹകരണ
വകുപ്പിന്റെ അനുമതി
ആവശ്യമുണ്ടോ; പ്രസ്തുത ഫണ്ട്
ചെലവഴിച്ചതിന്റെ വിവരങ്ങള്‍
ഓഡിറ്റ് ചെയ്യാറുണ്ടോ;
വിശദമാക്കാമോ;
(
സി )
സഹകരണ
സംഘങ്ങളുടെ ഭരണസമിതി
തീരുമാനമില്ലാതെ പൊതുനന്മ ഫണ്ട്
വ്യക്തികള്‍ക്കോ
സ്ഥാപനങ്ങള്‍ക്കോ നല്‍കുന്നതിന്
സാധിക്കുമോ; പ്രസ്തുത ഫണ്ട്
അനുവദിക്കുന്നതിനു സഹകരണ സംഘം
പ്രസിഡന്റുമാര്‍ക്കോ
ചെയര്‍മാന്‍മാര്‍ക്കോ സഹകരണ
നിയമപ്രകാരം പ്രത്യേക
അധികാരമുണ്ടോ;
(
ഡി )
2001
മുതല്‍ 2005 വരെ മലപ്പുറം
ജില്ലയിലെ നിലമ്പൂര്‍ സഹകരണ
അര്‍ബന്‍ ബാങ്ക് പൊതുനന്മ
ഫണ്ടില്‍ നിന്നും എത്ര രൂപയാണ്
ചെലവഴിച്ചതെന്നും ഏതെല്ലാം
വ്യക്തികള്‍ക്കും
സ്ഥാപനങ്ങള്‍ക്കുമാണ് പ്രസ്തുത
ഫണ്ട് നല്‍കിയതെന്നുമുള്ള
വിവരങ്ങളും അനുവദിച്ച ഇനം
ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(
ഇ )
സഹകരണ
സംഘങ്ങളുടെ പൊതുനന്മ ഫണ്ട്
സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി
അംഗങ്ങള്‍ക്കോ ഭരണസമിതി
അംഗങ്ങള്‍ ഉള്‍പ്പെട്ട
സ്ഥാപനങ്ങള്‍ക്കോ സഹകരണ
നിയമപ്രകാരം അനുവദിക്കാനാവുമോ
എന്ന് വ്യക്തമാക്കാമോ; ഇപ്രകാരം
ഫണ്ട് നല്‍കുന്നത് അധികാര
ദുര്‍വിനിയോഗത്തിലും സ്വജന
പക്ഷപാതത്തിലും
ഉള്‍പ്പെടുന്നതല്ലേ;
വ്യക്തമാക്കാമോ?
4356.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
'മുറ്റത്തെ
മുല്ല' പദ്ധതി പ്രകാരം മണലൂര്‍
മണ്ഡലത്തിലെ വിവിധ കുടുംബശ്രീ
യൂണിറ്റുകള്‍ക്കായി എത്ര
രൂപയുടെ വായ്പ
അനുവദിച്ചുവെന്നും എത്ര
പേര്‍ക്ക് പ്രസ്തുത പദ്ധതിയുടെ
പ്രയോജനം ലഭ്യമായെന്നും
അറിയിക്കാമോ?
4357.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
മേഖലയുടെ ആഭിമുഖ്യത്തില്‍
കുട്ടനാട്ടില്‍ ടൂറിസം,
വിദ്യാഭ്യാസം എന്നീ മേഖലകളില്‍
മുതല്‍ മുടക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
(
ബി )
ആര്‍
ബ്ലോക്ക് ഉള്‍പ്പെടെയുള്ള
സ്ഥലങ്ങളില്‍ സഹകരണ കോളേജുകള്‍,
ടൂറിസം പദ്ധതികള്‍, നാടന്‍
കലകളുടെ കേന്ദ്രം, കരകൗശല
വസ്തുക്കളുടെ വിപണനം എന്നിവ
നടപ്പിലാക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ?
4358.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാറശ്ശാല
മണ്ഡലത്തില്‍ കെയര്‍ ഹോം പദ്ധതി
പ്രകാരം നിര്‍മ്മിച്ച് നല്‍കിയ
വീടുകളുടെ എണ്ണം അറിയിക്കാമോ;
എത്ര വീടുകള്‍
നിര്‍മ്മിക്കുന്നതിനാണ്
ലക്ഷ്യമിട്ടിട്ടുളളതെന്നും
നിലവില്‍ എത്ര വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചുവെന്നും
പഞ്ചായത്ത് തിരിച്ചുള്ള
കണക്കുകള്‍ അറിയിക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ സഹകരണ സ്ഥാപനങ്ങള്‍
കെയര്‍ ഹോം പദ്ധതിയിലേക്ക്
സംഭാവന നല്‍കിയിട്ടുണ്ടോ;
എങ്കില്‍ സംഭാവന നല്‍കിയ
സ്ഥാപനങ്ങളുടെ വിശദാംശവും
നല്‍കിയ തുകയും ലഭ്യമാക്കാമോ?
4359.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിദ്യാ
തരംഗിണി വായ്പ എല്ലാ സഹകരണ
സംഘങ്ങള്‍ വഴിയും
നല്‍കുന്നുണ്ടോയെന്നും
വായ്പയ്ക്ക് ജാമ്യ വ്യവസ്ഥകള്‍
ഉണ്ടായിരുന്നുവോയെന്നും
വിശദമാക്കുമോ;
(
ബി )
ഏറനാട്
മണ്ഡലത്തില്‍ വിദ്യാ തരംഗിണി
വായ്പയ്ക്കായി എത്ര അപേക്ഷകള്‍
ലഭിച്ചുവെന്നും എത്ര പേര്‍ക്ക്
വായ്പ
അനുവദിക്കാതിരുന്നുവെന്നും
കാരണസഹിതം വ്യക്തമാക്കുമോ?
4360.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുറ്റത്തെ
മുല്ല പദ്ധതി വഴി ആലത്തൂര്‍
മണ്ഡലത്തിലെ എത്ര കുടുംബശ്രീ
യൂണിറ്റുകളിലെ എത്ര പേര്‍ക്ക്
എത്ര തുക വിതരണം
നടത്തിയിട്ടുണ്ട്;
വിശദമാക്കാമോ?
4361.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തില്‍ കെയര്‍ ഹോം പദ്ധതി
പ്രകാരം നിര്‍മ്മിച്ച വീടുകള്‍
എത്രയെന്നും അതില്‍
പൂര്‍ത്തീകരിച്ചതും
അല്ലാത്തതുമായ വീടുകളുടെ
വിശദാംശങ്ങളും അറിയിക്കുമോ;
(
ബി )
സഹകരണ
സംഘങ്ങള്‍ മുഖേന കുറഞ്ഞ പലിശ
നിരക്കില്‍ ഭവന വായ്പ
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
4362.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈപ്പിന്‍
മണ്ഡലത്തില്‍ 2016 ജൂൺ 1 മുതൽ
2021 മെയ് 31 വരെ റിസ്ക് ഫണ്ട്,
ക്ഷേമ വികസന പദ്ധതികൾ എന്നിവ
പ്രകാരം സാമ്പത്തിക സഹായം
ലഭിച്ചവരുടെ എണ്ണം, ആകെ
അനുവദിച്ച തുക എന്നിവ
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികൾ പ്രകാരം സാമ്പത്തിക
സഹായം ലഭിച്ചവരുടെ
പേരുവിവരങ്ങളും നൽകിയ തുകയും
സഹകരണസംഘത്തിന്റെ പേരും
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കാമോ;
(
സി )
വൈപ്പിന്‍
മണ്ഡലത്തിലെ ഓച്ചന്തുരുത്ത്
കളത്തി വീട്ടിൽ ഷീല തോമസ്
ഓച്ചന്തുരുത്ത് സർവ്വീസ്
കോ-ഓപ്പറേറ്റീവ് ബാങ്കിൽ
നിന്നെടുത്ത ലോൺ റിസ്ക്
ഫണ്ടില്‍ ഉൾപ്പെടുത്തുന്നതിനായി
സമർപ്പിച്ച അപേക്ഷയിൽ
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ?
4363.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിദേശരാജ്യങ്ങളിലെ
തൊഴില്‍ നിയമപരിഷ്കരണങ്ങള്‍
മൂലവും കോവിഡ് പശ്ചാത്തലത്തിലും
തൊഴില്‍ നഷ്ടപ്പെട്ട്
തിരിച്ചെത്തിയ പ്രവാസികള്‍ക്ക്
പുനരധിവാസ പദ്ധതികള്‍
നടപ്പിലാക്കുന്നത് വകുപ്പിന്റെ
പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
(
ബി )
പ്രവാസികള്‍ക്കായി
സ്വീകരിക്കുന്ന പുനരധിവാസ
പദ്ധതികള്‍ വിശദമാക്കാമോ?
4364.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുന്നത്തുനാട്
നിയോജകമണ്ഡലത്തില്‍ കെയര്‍ ഹോം
പദ്ധതി പ്രകാരം എത്ര വീടുകള്‍
നിര്‍മ്മിക്കുന്നതിനാണ് അനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതില്‍
പൂര്‍ത്തീകരിച്ച വീടുകളുടെ
എണ്ണം, ബാക്കിയുള്ള വീടുകളുടെ
നിലവിലെ സ്ഥിതി എന്നിവ
വ്യക്തമാക്കാമോ?
4365.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്ക് മുഖേന ഈ സാമ്പത്തിക
വര്‍ഷം നാളിതുവരെ എത്ര കോടി
രൂപയുടെ കാര്‍ഷിക വായ്പ
ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്;
(
ബി )
ത്രിതല
സംവിധാനം ഒഴിവാക്കി കേരള
ബാങ്കിന്റെ ദ്വിതീയ സംവിധാനം
നടപ്പാക്കിയത് വഴി വായ്പയുടെ
പലിശ നിരക്കില്‍ കുറവ്
വരുത്താന്‍ കഴിഞ്ഞിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
കേരള
ബാങ്കിന്റെ അംഗങ്ങളായ പ്രാഥമിക
കാര്‍ഷിക വായ്പാ
സഹകരണസംഘങ്ങള്‍, അര്‍ബന്‍
ബാങ്കുകള്‍ എന്നിവയുടെ അടിസ്ഥാന
സൗകര്യ വികസനത്തിനായി പുതിയ
വായ്പാ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4366.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്കിന്റെ നിലവിലെ
പ്രവര്‍ത്തനം വിശദമാക്കുമോ;
(
ബി )
സംസ്ഥാന
സഹകരണ ബാങ്കില്‍ നിന്ന്
വിഭിന്നമായി കേരള
ബാങ്കിനുണ്ടായിട്ടുള്ള പ്രധാന
നേട്ടങ്ങള്‍ എന്തെല്ലാമെന്ന്
വെളിപ്പെടുത്തുമോ;
(
സി )
കേരള
ബാങ്കില്‍ ലയിക്കാത്ത എത്ര
ജില്ലാ സഹകരണ ബാങ്കുകള്‍ ഉണ്ട്;
ഇവയുടെ ലയനം സാധ്യമാക്കുന്നതിന്
സ്വീകരിക്കുന്ന നടപടികള്‍
വിശദമാക്കുമോ;
(
ഡി )
കേരള
ബാങ്കില്‍ നിലവിലുള്ള
ജീവനക്കാരുടെ എണ്ണം തസ്തിക
തിരിച്ച് വ്യക്തമാക്കുമോ;
(
ഇ )
ഒഴിവുള്ള
തസ്തികയിലെ നിയമനത്തിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വ്യക്തമാക്കുമോ?
4367.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
പെൻഷൻ ബോർഡിന്റെ ഫണ്ട്
ജില്ലാസഹകരണ ബാങ്കുകളിൽ അല്ലാതെ
പ്രാഥമിക സർവ്വീസ് സഹകരണ
ബാങ്കുകളിൽ
നിക്ഷേപിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(
ബി )
പ്രാഥമിക
സർവ്വീസ് സഹകരണ
ബാങ്കുകളിലേക്ക് ഫണ്ട്
വകമാറ്റുന്നതിന്
ഭരണസമിതിയുടെയും
സർക്കാരിന്റെയും അനുവാദം
വാങ്ങിയിരുന്നോ; എങ്കില്‍
അനുവാദം നൽകിയ തീയതിയും ഫണ്ട്
മാറ്റിയ തീയതിയും അറിയിക്കാമോ;
(
സി )
പെൻഷൻ
ചട്ടത്തിന് വിരുദ്ധമായി ഫണ്ട്
വകമാറ്റിയതിന് സർക്കാരിന്റെ
ഭാഗത്തുനിന്നുണ്ടായ നടപടി
വിശദമാക്കാമോ?
4368.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
സംസ്ഥാന സഹകരണ ബാങ്ക്/ജില്ലാ
സഹകരണ ബാങ്ക് ജീവനക്കാരുടെ
ശമ്പള പരിഷ്ക്കരണത്തില്‍ അപാകത
സംഭവിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ശമ്പള
പരിഷ്ക്കരണത്തിലെ അപാകതകള്‍
സംബന്ധിച്ച് പരാതി
ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍
ആയത് പരിഹരിക്കാനുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
4369.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാര്‍ലമെന്റ്
അംഗങ്ങള്‍, നിയമസഭാംഗങ്ങള്‍,
തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍,
ബാങ്ക് ഭരണസമിതി പ്രതിനിധികള്‍,
ബാങ്ക് ജീവനക്കാര്‍
തുടങ്ങിയവര്‍ പങ്കെടുക്കുന്ന
സഹകരണ ബാങ്കുകളുടെ ഔദ്യോഗിക
പരിപാടികളില്‍ പാലിക്കേണ്ട
പ്രോട്ടോക്കോള്‍ സംബന്ധിച്ച്
സര്‍ക്കാര്‍
ഉത്തരവുകള്‍/സര്‍ക്കുലറുകള്‍
നിലവിലുണ്ടോ; എങ്കില്‍ അതിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പ്രോട്ടോക്കോള്‍ സംബന്ധിച്ച്
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നിലവിലില്ലെങ്കില്‍ ആയത്
പുറപ്പെടുവിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; പ്രോട്ടോക്കോള്‍
പ്രാബല്യത്തില്‍
കൊണ്ടുവരാത്തതിന് കാരണം
വ്യക്തമാക്കുമോ?
4370.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ല സഹകരണ ബാങ്കിന്റെ ഷെയർ
ക്യാപിറ്റൽ നിക്ഷേപമായ 23.46
കോടി രൂപ സംസ്ഥാന സഹകരണ
ബാങ്കിന്റെ മൂലധനമായി
പരിഗണിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
കേരളാ
ബാങ്ക് രൂപീകരണശേഷം സംസ്ഥാന
സഹകരണ ബാങ്കിന്റെ ഓഡിറ്റ്
റിപ്പോർട്ട് അംഗീകരിച്ച്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ എന്നുവരെയുള്ള
റിപ്പോർട്ടാണ്
പ്രസിദ്ധീകരിച്ചിട്ടുള്ളത്;
(
സി )
പ്രസ്തുത
ഓഡിറ്റ് റിപ്പോർട്ട് പ്രകാരം
സഞ്ചിത നഷ്ടം, നെറ്റ്
പ്രോഫിറ്റ് എന്നിവ
വിശദമാക്കാമോ;
(
ഡി )
കേരളബാങ്ക്
രൂപീകരിച്ച ശേഷം അംഗ
സംഘങ്ങൾക്ക് ഡിവിഡന്റ്
നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
എത്ര ശതമാനം നൽകിയെന്നും
ഇല്ലെങ്കിൽ എന്തുകൊണ്ടാണ്
നൽകാത്തതെന്നും വിശദമാക്കാമോ?
4371.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയിലെ തത്തമംഗലം സർവ്വീസ്
സഹകരണ ബാങ്കിലെ ചെക്കിടപാടുകൾ
ഉൾപ്പെടെയുള്ള ക്രമക്കേടുകൾ
സംബന്ധിച്ച് വകുപ്പ് തലത്തിൽ
അന്വേഷണം നടത്തിയിട്ടുണ്ടോ;
അറിയിക്കുമോ;
(
ബി )
ഉണ്ടെങ്കിൽ
എന്തെല്ലാം ക്രമക്കേടുകളാണ്
കണ്ടെത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ക്രമക്കേടുമായി
ബന്ധപ്പെട്ടവർക്കെതിരെ ക്രിമിനൽ
കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
4372.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കരുവന്നൂർ
സർവ്വീസ് സഹകരണ ബാങ്കിൽ 2016-21
കാലയളവിലെ ഏതെല്ലാം വർഷത്തെ
ഓഡിറ്റാണ് സഹകരണ വകുപ്പ്
ഓഡിറ്റർമാർ പൂർത്തീകരിച്ചതെന്ന്
അറിയിക്കാമോ; ഏതെല്ലാം
വർഷങ്ങളിൽ സ്പെഷ്യൽ റിപ്പോർട്ട്
സമർപ്പിച്ചുവെന്ന് തീയതി സഹിതം
വെളിപ്പെടുത്തുമോ;
(
ബി )
സ്പെഷ്യൽ
റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടെങ്കിൽ
അതിന്മേൽ സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(
സി )
കരുവന്നൂർ
സർവ്വീസ് സഹകരണ ബാങ്കിൽ
സഹകരണനിയമത്തിലെ വകുപ്പ് 65
പ്രകാരം അന്വേഷണം നടത്തുന്നതിന്
ഉത്തരവ് പുറപ്പെടുവിച്ച തീയതി,
അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട്
സമർപ്പിച്ച തീയതി എന്നിവ
അറിയിക്കുമോ;
(
ഡി )
പ്രസ്തുത
റിപ്പോർട്ട് സമർപ്പിക്കുന്നതിന്
ഉദ്യോഗസ്ഥര്‍ക്ക് അലംഭാവം
ഉണ്ടായിട്ടുണ്ടോ; എങ്കിൽ അത്തരം
ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക
നടപടി സ്വീകരിച്ചിട്ടുണ്ടോ;
(
ഇ )
റിപ്പോർട്ട്
സമർപ്പിച്ചതിന് ശേഷം നടപടി
സ്വീകരിക്കാതെ കാലതാമസം
വരുത്തിയ ഉദ്യോഗസ്ഥർ
ആരെല്ലാമെന്നും അവര്‍ക്കെതിരെ
അച്ചടക്ക നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
വിശദമാക്കാമോ;
(
എഫ് )
കരുവന്നൂർ
സർവ്വീസ് സഹകരണ ബാങ്കിൽ
വായ്പാക്രമക്കേട് സംബന്ധിച്ച്
ലഭിച്ച പരാതികളും അതിന്മേല്‍
സഹകരണ വകുപ്പ് സ്വീകരിച്ച
നടപടികളും വിശദമാക്കുമോ;
(
ജി )
പ്രസ്തുത
ബാങ്കിൽ നിന്ന് ക്രമക്കേട്
നടത്തിയ തുക സമയബന്ധിതമായി
വീണ്ടെടുക്കുന്നതിന് ഒരു
സ്പെഷ്യൽ റിക്കവറി ഓഫീസറെ
നിയമിക്കാന്‍ സർക്കാർ
ഉദ്ദേശിക്കുന്നുണ്ടോ?
4373.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
എ.ആര്‍. നഗര്‍ സര്‍വ്വീസ് സഹകരണ
ബാങ്കില്‍ കണ്ണൂര്‍ ജില്ലയിലെ
ഒരു പൊതുപ്രവര്‍ത്തകന്
കോടികളുടെ നിക്ഷപമുണ്ടെന്ന
പത്രവാര്‍ത്ത സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
വ്യക്തി മരണപ്പെട്ട
സാഹചര്യത്തില്‍ നിക്ഷേപത്തിന്
അനന്തരാവകാശികളെ
നിശ്ചയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
നിക്ഷേപകന്റെ
കുടുംബത്തിന് പണം തിരികെ
ലഭിക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കാമോ?
4374.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തിലെ സഹകരണ ബാങ്കുകളില്‍
നിന്ന് റിസ്ക് ഫണ്ട്
ആനുകൂല്യത്തിനായി സഹകരണ
ബോര്‍ഡില്‍ ലഭിച്ചിട്ടുള്ള
അപേക്ഷകളുടെ എണ്ണം ബാങ്ക്
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
അപേക്ഷകളില്‍ എത്ര പേര്‍ക്ക്
റിസ്ക് ഫണ്ട് ആനൂകൂല്യം
ലഭ്യമാക്കിയെന്ന് ബാങ്ക്
തിരിച്ചുള്ള വിവരം അറിയിക്കാമോ;
(
സി )
ഇതുവരെയും
ആനുകൂല്യം അനുവദിച്ചുകിട്ടാത്ത
അപേക്ഷകളില്‍ ആനുകൂല്യം
ലഭ്യമാക്കാത്തത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(
ഡി )
അര്‍ഹരായ
എല്ലാവര്‍ക്കും റിസ്ക് ഫണ്ട്
ആനൂകൂല്യം വേഗത്തില്‍
ലഭ്യമാക്കുന്നതിന് വേണ്ട നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
4375.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തൃശ്ശൂർ
ജില്ലയിലെ താന്ന്യം പഞ്ചായത്ത്
സഹകരണ ബാങ്കിന്റെ
പെരിങ്ങോട്ടുകര ബ്രാഞ്ചിൽ
നിന്നും പണയ സ്വർണം കളവ് പോയത്
സംബന്ധിച്ച ക്രൈം ബ്രാഞ്ച്
അന്വേഷണം
പൂർത്തീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രധാന
കണ്ടെത്തലുകൾ എന്തൊക്കെയാണ്;
കുറ്റവാളികൾക്കെതിരെ എന്തൊക്കെ
നടപടികൾ സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(
ബി )
അന്വേഷണം
പൂർത്തീകരിച്ചിട്ടില്ലെങ്കിൽ
അന്വേഷണം നീണ്ടുപോകുന്നതിന്റെ
കാരണം വ്യക്തമാക്കുമോ; സഹകരണ
സ്ഥാപനങ്ങളിൽ നടക്കുന്ന
അഴിമതിയും കളവുകളും
അന്വേഷിക്കുന്നതിന് സ്വകാര്യ
കുറ്റാന്വേഷണ ഏജൻസികളെ
ചുമതലപ്പെടുത്തുന്നതിന് സർക്കാർ
അനുമതി നൽകിയിട്ടുണ്ടോ;
(
സി )
ഇല്ലെങ്കിൽ
മേൽപ്പറഞ്ഞ ബാങ്കിലെ പണയ സ്വർണം
കളവുപോയ സംഭവത്തിൽ സ്വകാര്യ
കുറ്റാന്വേഷണ ഏജൻസിയെക്കൊണ്ട്
അന്വേഷണം നടത്തിയ സാഹചര്യം
വ്യക്തമാക്കുമോ; പോലീസിൽ പരാതി
നൽകാതെ സ്വകാര്യ അന്വേഷണ
ഏജൻസിയെ നിയോഗിച്ച ബാങ്ക്
ഭരണസമിതിക്കെതിരെ എന്തൊക്കെ
നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
4376.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുറ്റത്തെ
മുല്ല പദ്ധതി വഴി ചാത്തന്നൂർ
മണ്ഡലത്തിലെ ഏതെല്ലാം സഹകരണ
ബാങ്കുകൾ കുടുംബശ്രീ
യൂണിറ്റുകൾക്ക് വായ്പ
നൽകിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി വിപുലീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; ഉണ്ടെങ്കിൽ
വിശദാംശംങ്ങൾ നല്‍കുമോ?
4377.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
സംഘങ്ങളുടെ മിച്ചഫണ്ട്
ഉപയോഗിച്ച് ഗ്രാമീണ പശ്ചാത്തല
സൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഫണ്ടില്‍ നിന്ന് ലെെഫ്
പദ്ധതിക്കായി വായ്പ
ലഭ്യമാക്കുന്നതിനുളള നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
4378.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന മള്‍ട്ടി
സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ്
സൊസെെറ്റികള്‍ എത്രയെന്നും അവ
ഏതെല്ലാമെന്നും വിശദമാക്കുമോ?
4379.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സ്വകാര്യ
ബസ് വ്യവസായ രംഗത്തെ സഹകരണ
സംഘങ്ങള്‍ പ്രതിസന്ധി
നേരിടുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
അടിക്കടിയുണ്ടാവുന്ന
ഇന്ധന വിലവര്‍ദ്ധനവും സ്പെയര്‍
പാര്‍ട്സുകളുടെ വില വര്‍ദ്ധനവും
കാരണം സ്വകാര്യ ബസ് വ്യവസായ
രംഗത്ത് നിന്ന് സഹകരണ സംഘങ്ങള്‍
പിന്‍മാറുന്ന സാഹചര്യം
നിലവിലുണ്ടോ;
(
സി )
എങ്കില്‍
പ്രസ്തുത സംഘങ്ങളെ
നിലനിര്‍ത്താനാവശ്യമായ നടപടി
സ്വീകരിക്കുമോ?
4380.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പ്രോജക്ടുകള്‍
നടപ്പിലാക്കുന്നതിന്
വായ്പാസഹകരണ സംഘങ്ങൾക്ക് അനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
(
ബി )
പ്രാഥമിക
കാർഷിക സഹകരണ സംഘങ്ങളെ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ
ഔദ്യോഗിക ബാങ്ക് ഇടപാടുകാരാക്കി
മാറ്റാൻ നടപടികൾ സ്വീകരിക്കുമോ?
4381.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
പ്രസ്ഥാനങ്ങളെ കുടുംബശ്രീയുമായി
സഹകരിപ്പിച്ച് ഡിസ്ട്രിബ്യൂഷൻ
കണക്ഷൻ നെറ്റ്‌വർക്ക് സംവിധാനം
ഏർപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
4382.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍ യുവ സഹകരണ സംഘങ്ങള്‍
രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ;
(
ബി )
ഇവയുടെ
പ്രവര്‍ത്തന പരിധി
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
4383.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പേരാവൂർ
കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിംഗ്
സൊസൈറ്റിയിൽ നടന്ന ചിട്ടി
തട്ടിപ്പിൽ അസിസ്റ്റന്റ്
രജിസ്ട്രാർ അന്വേഷണം നടത്തി
റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ;
റിപ്പോർട്ടിലെ പ്രധാന
കണ്ടെത്തലുകൾ വ്യക്തമാക്കാമോ;
(
ബി )
പേരാവൂർ
കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിംഗ്
സൊസൈറ്റിക്ക് ചിട്ടി നടത്താൻ
സഹകരണ വകുപ്പ് അംഗീകാരം
നൽകിയിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
സൊസൈറ്റിയിലെ ചിട്ടിയിൽ
നിക്ഷേപിക്കപ്പെട്ട തുക
വകമാറ്റി ചെലവഴിച്ചതായി
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
സൊസൈറ്റിയിൽ നടന്ന ചിട്ടി
തട്ടിപ്പിൽ ഉൾപ്പെട്ടവരുടെ
സ്വത്തുക്കൾ ക്രയവിക്രയം
ചെയ്യാന്‍ അനുവദിക്കരുതെന്ന്
ആവശ്യപ്പെട്ട് ജോയിന്റ്
രജിസ്ട്രാര്‍, ജില്ലാ
രജിസ്ട്രാര്‍ എന്നിവർക്ക് കത്ത്
ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ
ഇതിൽ സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
4384.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കര്‍ഷകരില്‍
നിന്ന് ന്യായവിലയ്ക്ക് നെല്ല്
സംഭരിച്ച് അരിയാക്കി വിപണനം
നടത്തുന്നത് ലക്ഷ്യമിട്ട് സഹകരണ
സംഘം രൂപീകരിച്ചിട്ടുണ്ടോ; ഈ
മേഖലയില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് സംഘം
ആസൂത്രണം ചെയ്യുന്നത്;
(
ബി )
സംസ്ഥാനത്തെ
നെല്ല് സംസ്കരണത്തിന്റെ എത്ര
ശതമാനം പ്രാതിനിധ്യമാണ് സംഘം
ലക്ഷ്യമിടുന്നത്;വ്യക്തമാക്കാമോ?
4385.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അക്രെഡിറ്റഡ്
ഏജന്‍സികള്‍ അല്ലാത്ത ഏതൊക്കെ
ലേബര്‍ കോണ്‍ട്രാക്ട്
കോ-ഓപ്പറേറ്റീവ്
സൊസൈറ്റികള്‍ക്കാണ് ടെണ്ടര്‍
നടപടി ക്രമങ്ങളില്‍ ഇളവുകള്‍
നല്‍കിയിട്ടുള്ളത്
എന്നറിയിക്കാമോ;
(
ബി )
പ്രസ്തുത
ലേബര്‍ കോണ്‍ട്രാക്ട്
സൊസൈറ്റികളുടെ പ്രവൃത്തികളുടെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
സ്വീകരിക്കുന്ന നടപടികള്‍
വിശദമാക്കാമോ?
4386.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പേരാവൂർ
ഹൗസ് ബിൽഡിംഗ് സൊസൈറ്റി നടത്തിയ
ചിട്ടികളിൽ കേരള ചിട്ടി ഫണ്ട്
റൂൾ പ്രകാരമുള്ള ഏതെല്ലാം
ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ട്;
അതിലൂടെ സർക്കാരിനുണ്ടായ
വരുമാനനഷ്ടം എത്രയെന്ന്
വ്യക്തമാക്കാമോ;
(
ബി )
കേന്ദ്ര
ചിട്ടി നിയമവും കേരള ചിട്ടി
ഫണ്ട് റൂൾസും പ്രകാരം പ്രസ്തുത
ലംഘനങ്ങൾ പരിശോധിച്ച് പിഴ
ഈടാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ
എന്തുകൊണ്ട് എന്നറിയിക്കാമോ; ഈ
ചിട്ടികളിൽ നിന്ന് ജി.എസ്.ടി.
ഈടാക്കുകയോ നോട്ടീസ് നൽകുകയോ
ചെയ്തിട്ടുണ്ടോ;
(
സി )
മറ്റ്
സൊസൈറ്റികളിലും ഇത്തരത്തിലുള്ള
തട്ടിപ്പുകൾക്ക്
സാധ്യതയുള്ളതിനാല്‍ എല്ലാ
സൊസൈറ്റികളിലും ചിട്ടി
രജിസ്റ്റർ പരിശോധന നടത്തി
സർക്കാരിന് ലഭിക്കേണ്ട വരുമാനം
നഷ്ടപ്പെടുന്നില്ലെന്ന്
ഉറപ്പുവരുത്തുവാൻ നടപടികൾ
സ്വീകരിക്കാമോ;
(
ഡി )
കേന്ദ്ര
ചിട്ടി നിയമം, കേരള ചിട്ടി
ഫണ്ട് റൂൾസ് എന്നിവ പ്രകാരം
സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ
ചിട്ടി നടത്തിപ്പിന് അനുമതി
നൽകാനുള്ള അധികാരം ആർക്കാണെന്ന്
വ്യക്തമാക്കാമോ?
4387.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പേരാവൂർ
ഹൗസിംഗ് സഹകരണ സംഘത്തിന്റെ
ചിട്ടി നടത്തിപ്പ്
അവസാനിപ്പിക്കണമെന്നും
നിക്ഷേപകർക്ക് പണം തിരികെ
നൽകണമെന്നും സഹകരണ വകുപ്പ്
നടത്തിയ ഓഡിറ്റ് റിപ്പോർട്ടിൽ
നിർദേശിച്ചിരുന്നോ; എങ്കിൽ
പ്രസ്തുത റിപ്പോർട്ടിന്റെ
പകർപ്പ് ലഭ്യമാക്കാമോ?
4388.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പേരാവൂർ
സഹകരണ ഹൗസ് ബിൽഡിംഗ്
സൊസൈറ്റിയ്ക്ക് ചിട്ടി
നടത്തിപ്പിന് വകുപ്പ് അനുമതി
നൽകിയിരുന്നോ; എങ്കിൽ പ്രസ്തുത
അനുമതിയുടെ പകർപ്പ്
ലഭ്യമാക്കുമോ?
4389.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്കുകളിലേയും സഹകരണ
സംഘങ്ങളിലേയും നിക്ഷേപങ്ങൾക്ക്
മതിയായ സുരക്ഷ നൽകുന്നതിനും
നിക്ഷേപിച്ച തുകയും പലിശയും
യഥാസമയം തിരികെ നൽകുന്നതിനും
ആവശ്യമായ വ്യവസ്ഥകൾക്ക് രൂപം
നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
(
ബി )
സാമ്പത്തിക
തിരിമറിയുടെ ഭാഗമായി നടക്കുന്ന
അന്വേഷണങ്ങളുടെ പേരിൽ നിക്ഷേപ
തുകയും പലിശയും നിക്ഷേപകർക്ക്
മടക്കി നൽകുന്നതിൽ കാലതാമസം
നേരിടുന്നുണ്ടോ; ഉണ്ടെങ്കിൽ
ആയത് ഒഴിവാക്കുന്നതിനായി
എന്തൊക്കെ നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
4390.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
ജില്ലയിലെ ആലപ്പി സൈക്കിള്‍
അസംബ്ലിംഗ് വര്‍ക്കേഴ്സ്
ഇന്‍ഡസ്ട്രിയല്‍
കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സൊസൈറ്റി പ്രവര്‍ത്തിച്ചിരുന്ന
സ്ഥലം സര്‍ക്കാര്‍
ഏറ്റെടുക്കണമെന്ന അപേക്ഷ
ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍
ഏറ്റെടുക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
4391.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഏതൊക്കെ സഹകരണ സ്ഥാപനങ്ങളിലെ
അഴിമതിയെക്കുറിച്ചാണ് പരാതി
ലഭിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ; പരാതി
ലഭിച്ചിട്ടുണ്ടെങ്കില്‍
പ്രസ്തുത സ്ഥാപനങ്ങള്‍ക്ക്
എതിരായി എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
അഴിമതിയുമായി ബന്ധപ്പെട്ട്
പ്രാഥമിക അന്വേഷണം നേരിട്ട എത്ര
സഹകരണ സ്ഥാപനങ്ങള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രാഥമിക
അന്വേഷണത്തില്‍ തന്നെ
അഴിമതിയുണ്ട് എന്ന്
ബോധ്യപ്പെട്ട എത്ര സഹകരണ
സ്ഥാപനങ്ങള്‍ ഉണ്ട്;
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
അന്വേഷണത്തിന്റെ
അടിസ്ഥാനത്തില്‍ ഭരണസമിതി
പിരിച്ച് വിട്ട്
അഡ്മിനിസ്ട്രേറ്റീവ്
സംവിധാനത്തിന്‍ കീഴില്‍
പ്രവര്‍ത്തിക്കുന്ന സഹകരണ
സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
4392.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാരിന്റെ
മരാമത്ത് പ്രവൃത്തികള്‍ കരാര്‍
ഏറ്റെടുത്ത് ചെയ്യുന്നതിന്
സഹകരണ വകുപ്പില്‍ രജിസ്റ്റര്‍
ചെയ്ത് അനുമതി നല്‍കിയ എത്ര
സഹകരണ സ്ഥാപനങ്ങള്‍
സംസ്ഥാനത്തുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
തിരുവനന്തപുരം
ജില്ലയില്‍ ഇത്തരത്തില്‍
രജിസ്റ്റര്‍ ചെയ്തിട്ടുള്ള
സഹകരണ സ്ഥാപനങ്ങളുടെ പേരു
വിവരങ്ങള്‍ വിശദമാക്കാമോ;
(
സി )
സ്ഥാപനങ്ങള്‍
ഏറ്റെടുക്കുന്ന പ്രവൃത്തികള്‍
യഥാസമയം
പൂര്‍ത്തിയാക്കുന്നുണ്ടോയെന്നത്
പരിശോധിക്കുന്നുണ്ടോ;
വിശദമാക്കാമോ?
4393.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സഞ്ചരിക്കുന്ന എത്ര ത്രിവേണി
സ്റ്റോറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സ്റ്റോറുകള്‍ ലാഭകരമായിട്ടാണോ
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
സഞ്ചരിക്കുന്ന
ത്രിവേണി സ്റ്റോറുകള്‍ ഓരോ
സ്ഥലത്തും എത്തിച്ചേരുന്ന
സമയവും വാഹനത്തില്‍ ലഭ്യമായ
സാധനങ്ങള്‍ സംബന്ധിച്ച വിവരവും
ഉപഭോക്താക്കളെ മുന്‍കൂട്ടി
അറിയിക്കുന്നതിന് സാമൂഹിക
മാധ്യമങ്ങള്‍
പ്രയോജനപ്പെടുത്തുവാൻ നടപടി
സ്വീകരിക്കുമോ?
4394.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
19-ന്റെ പശ്ചാത്തലത്തില്‍
കണ്‍സ്യൂമര്‍ഫെഡ്
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
ഈ
വര്‍ഷത്തെ ഓണവിപണിയില്‍
കണ്‍സ്യൂമര്‍ ഫെഡ് നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
4395.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്കുകളുടെ കീഴില്‍
പ്രവര്‍ത്തിക്കുന്ന നീതി
ലാബുകളില്‍ ലാബ്
അസിസ്റ്റന്റുമാരുടെ നിയമനം
ഡിപ്പാര്‍ട്ട്മെന്റ്
അംഗീകരിക്കാത്തത് വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ആയത് പരിഹരിക്കുന്നതിനുവേണ്ടി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
4396.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ ബേഡഡുക്ക
പഞ്ചായത്തിലെ മുന്നാട്
കേന്ദ്രമായി ഒരു സഹകരണ പരിശീലന
കേന്ദ്രം
പ്രവര്‍ത്തിക്കുന്നുണ്ടോ;
(
ബി )
ഈ
സ്ഥാപനം
പ്രവര്‍ത്തനമാരംഭിച്ചിട്ട് എത്ര
വര്‍ഷമായെന്ന വിശദാംശങ്ങള്‍
അറിയിക്കാമോ;
(
സി )
പ്രസ്തുത
സ്ഥാപനത്തിന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
എജ്യൂക്കേഷണല്‍ കോ ഓപ്പറേറ്റീവ്
സൊസൈറ്റി 15 സെന്റ് സ്ഥലം സഹകരണ
യൂണിയന്
വിട്ടുനല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ഡി )
ഈ
സ്ഥലത്ത് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും തുടര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ഇ )
2017
മേയ് മാസത്തില്‍ സ്വന്തമായി
കെട്ടിടം നിര്‍മ്മിക്കാന്‍
തറക്കല്ലിട്ട ഈ സ്ഥാപനത്തിന്റെ
കെട്ടിടം പണി
തുടങ്ങാതിരിക്കാനുള്ള കാരണം
വിശദമാക്കാമോ?
4397.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലാ കോ-ഓപ്പറേറ്റീവ്
ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ
കീഴില്‍ കുമ്പള, ചെങ്കള എന്നീ
സ്ഥലങ്ങളിലെ ആശുപത്രികള്‍ക്ക്
അധിക തസ്തികകള്‍
അനുവദിക്കണമെന്നാവശ്യപ്പെട്ട്
സംഘം നല്കിയ പ്രപ്പോസലില്‍
തീരുമാനമായിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
സര്‍ക്കാരിന്
സാമ്പത്തിക ബാധ്യതയില്ലാത്ത
പ്രസ്തുത സംഘത്തിന്റെ
പ്രപ്പോസലില്‍ അനുമതി
നല്‍കാനുള്ള കാലതാമസം
എന്തുകൊണ്ടെന്ന് വിശദമാക്കാമോ?
4398.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഏതൊക്കെ
സഹകരണ ആശുപത്രികള്‍ക്കാണ് ഈ
സാമ്പത്തിക വര്‍ഷം ധനസഹായം
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
തുക
നല്‍കുന്നതിന്റെ മാനദണ്ഡം
എന്താണെന്ന് വ്യക്തമാക്കാമോ;
(
സി )
മലപ്പുറം
ജില്ലാ സഹകരണ ആശുപത്രി
സമര്‍പ്പിച്ച സാമ്പത്തിക
സഹായത്തിനുള്ള അപേക്ഷയില്‍
എന്തു നടപടിയാണ് സ്വീകരിച്ചത്;
(
ഡി )
പ്രസ്തുത
അപേക്ഷ പരിഗണിച്ച് സാമ്പത്തിക
സഹായം നല്‍കാന്‍ നടപടി
സ്വീകരിക്കുമോ?
4399.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
ഒ . ആർ. കേളു
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വിവിധ സഹകരണ സംഘങ്ങള്‍,
ബാങ്കുകള്‍ എന്നിവയില്‍ 2016-21
കാലയളവില്‍ കര്‍ഷക
കടാശ്വാസത്തിന്
അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയ
വായ്പകളില്‍ കടാശ്വാസം വഴി എത്ര
തുക എത്ര പേര്‍ക്ക് വിതരണം
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം പട്ടികജാതി,പട്ടികവര്‍ഗ്ഗ,
പരിവര്‍ത്തിത ക്രൈസ്തവ
വിഭാഗങ്ങളില്‍പ്പെട്ട
ഗുണഭോക്താക്കള്‍ക്ക് കടാശ്വാസ
പദ്ധതി പ്രകാരം 2020-21,
2021-22 എന്നീ സാമ്പത്തിക
വര്‍ഷങ്ങളില്‍ വിതരണം ചെയ്ത തുക
എത്രയെന്ന് വ്യക്തമാക്കുമോ;
(
സി )
സഹകരണ
സ്ഥാപനങ്ങളില്‍ നിന്നും
എടുത്തിട്ടുള്ള വായ്പകള്‍ക്ക്
മത്സ്യത്തൊഴിലാളി കടാശ്വാസമായി
2020-21, 2021-22 എന്നീ
സാമ്പത്തിക വര്‍ഷങ്ങളില്‍ എത്ര
തുക എത്ര പേര്‍ക്ക് വിതരണം
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ?
4400.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
റിസ്ക് ഫണ്ട് പ്രകാരം
ലഭിക്കുന്ന ആനുകൂല്യങ്ങള്‍
എന്താണെന്ന് വിശദമാക്കുമോ;
(
ബി )
സഹകരണ
റിസ്ക് ഫണ്ടിനുള്ള അപേക്ഷകള്‍
തീര്‍പ്പാക്കുന്നതിന് കാലതാമസം
വരുന്നതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
അപേക്ഷകള്‍
തീര്‍പ്പാക്കുന്നതിന് അടിയന്തര
നടപടികള്‍ സ്വീകരിക്കുമോ?
4401.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുന്‍
ജില്ലാ സഹകരണ ബാങ്കുകളിലെയും
സംസ്ഥാന സഹകരണ ബാങ്കിലെയും
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥകള്‍
പരിഷ്കരിച്ചുകൊണ്ട് 09.02.2021
തീയതിയില്‍ ഇറങ്ങിയ ഉത്തരവ്
പ്രകാരം പ്യൂണ്‍/വാച്ച്മാന്‍,
ഡ്രെെവര്‍,
ക്ലാര്‍ക്ക്/കാഷ്യര്‍, പബ്ലിക്
റിലേഷന്‍ ഓഫീസര്‍, ശാഖ മാനേജര്‍
എന്നീ തസ്തികകളുടെ പുതിയ ശമ്പള
സ്കെയില്‍
നിര്‍ണ്ണയിച്ചപ്പോള്‍ ശമ്പളം
പുതുക്കി നിശ്ചയിക്കുന്നതിനുളള
ഫോര്‍മുല
ബാധകമാക്കാതിരിക്കാനുളള കാരണം
വിശദമാക്കാമോ;
(
ബി )
ശമ്പള
പരിഷ്കരണ ഫോര്‍മുല മേല്‍
തസ്തികളുടെ ശമ്പള സ്കെയിലില്‍
ബാധകമാക്കാത്തതിനാല്‍
01.04.2017-ന് ശേഷം നേരിട്ട്
സര്‍വ്വീസില്‍ പ്രവേശിച്ച
ജീവനക്കാര്‍ക്ക് ശമ്പള
വര്‍ദ്ധനവ് ലഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
ജീവനക്കാരുടെ
സംഘടനകളുമായി ചര്‍ച്ച ചെയ്ത്
തീരുമാനത്തിലെത്തിയ ശമ്പള
പരിഷ്കരണ ഫോര്‍മുല എല്ലാ
തസ്തികകളുടെ സ്കെയിലിലും
ബാധകമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന് പ്രത്യേക
കാരണമുണ്ടോ; വ്യക്തമാക്കാമോ;
(
ഡി )
ഒരേ
റാങ്ക് ലിസ്റ്റിലെ ഒരേ നിയമന
ശുപാര്‍ശയില്‍ 01.04.2017-ന്
മുന്‍പും ശേഷവും സര്‍വ്വീസില്‍
പ്രവേശിച്ച ജീവനക്കാര്‍ക്ക്
വ്യത്യസ്ത നിരക്കില്‍ അടിസ്ഥാന
ശമ്പളം നിര്‍ണ്ണയിക്കുന്നതുമൂലം
അടിസ്ഥാന ശമ്പളത്തില്‍ വലിയ
അന്തരം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
4402.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
വകുപ്പില്‍ ഉദ്യോഗസ്ഥ പാറ്റേണ്‍
വര്‍ദ്ധിപ്പിക്കുവാനുള്ള നടപടി
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
സഹകരണ
വകുപ്പില്‍ പുതിയ
ഓഡിറ്റര്‍/ഇന്‍സ്പെക്ടര്‍മാരുടെ
എത്ര തസ്തിക സൃഷ്ടിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(
സി )
ഉദ്യോഗസ്ഥ
പാറ്റേണ്‍
വര്‍ദ്ധിപ്പിക്കുന്നത്
സംബന്ധിച്ച തീരുമാനം
എടുക്കുന്നതിന് ഏതെങ്കിലും
കമ്മിറ്റിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കമ്മിറ്റി
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
(
ഡി )
സഹകരണ
വകുപ്പിലെ ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവുകള്‍
നികത്തുന്നതിനുള്ള നിലവിലെ
അനുപാതമായ 40:40:20 എന്നത്
മാറ്റാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ പുതിയ അനുപാതം
എങ്ങനെയെന്ന്
തീരുമാനിച്ചിട്ടുണ്ടോ?
4403.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
മേഖലയില്‍ 10000 പേര്‍ക്ക്
പുതിയ തൊഴില്‍ നല്‍കുമെന്ന്
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പ്രഖ്യാപനത്തിന്മേല്‍ തൊഴില്‍
ലഭിച്ചവരുടെ എണ്ണം ജില്ല
തിരിച്ച് ലഭ്യമാക്കാമോ?
4404.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാര്‍ നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പുതിയ സഹകരണ നയം
സഹകരണമേഖലയെ എപ്രകാരം
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
നയം മൂലമുണ്ടാകുന്ന ആശങ്ക
കേന്ദ്രത്തെ അറിയിക്കാന്‍
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പുതിയ
കേന്ദ്ര വിജ്ഞാപനം വന്നാല്‍
സഹകരണ സംഘങ്ങളിലെ നിയമനങ്ങളെ
ബാധിക്കാന്‍ സാധ്യതയുണ്ടോ;
(
ഡി )
നൈറ്റ്
വാച്ച്മാനായി സഹകരണ സംഘങ്ങളില്‍
വിമുക്ത ഭടന്മാരെ മാത്രമേ
നിയമിക്കാവു എന്ന ചട്ടം
മറികടന്ന് കഴിഞ്ഞ അഞ്ച്
വര്‍ഷകാലയളവില്‍ എത്ര നിയമനം
നടത്തിയിട്ടുണ്ട്;
വിശദമാക്കാമോ?
4405.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിഷ്ക്രിയ
ആസ്തി വർദ്ധനവിന്റെ പേരിൽ അർബൻ
ബാങ്കുകൾക്ക് റിസർവ് ബാങ്ക്
കടുത്ത നിയന്ത്രണങ്ങൾ
ഏർപ്പെടുത്തിയിരിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വിഷയത്തിൽ അർബൻ ബാങ്കുകളുടെ
താല്പര്യം സംരക്ഷിക്കുന്നതിനായി
എന്തൊക്കെ നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
4406.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെയര്‍
ഹോം പദ്ധതി പ്രകാരം ഇരിക്കൂര്‍
മണ്ഡലത്തില്‍ എത്ര വീടുകള്‍
നിര്‍മ്മിച്ചുവെന്ന്
അറിയിക്കാമോ;
(
ബി )
ഏതെല്ലാം
സഹകരണ സ്ഥാപനങ്ങളാണ് പ്രസ്തുത
പദ്ധതിയ്ക്കായി ധനസഹായം
നല്‍കിയത്; ഓരോ സ്ഥാപനവും എത്ര
രൂപ വീതം അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
വീടുകള്‍ക്കാണ് അനുമതി
നല്‍കിയതെന്നും അവയില്‍
എത്രയെണ്ണം
പൂര്‍ത്തീകരിച്ചുവെന്നും
അറിയിക്കാമോ?
4407.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അർബൻ
ബാങ്കുകളിൽ അംഗങ്ങൾക്ക് ഓഹരിയിൽ
പണം നിക്ഷേപിക്കുന്നതിനും
തിരിച്ചെടുക്കുന്നതിനും കമ്പനി
മാതൃകയിൽ നിയമം കൊണ്ടുവന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഓഹരി
തിരിച്ചു കൊടുക്കുന്നതിന്
റിസർവ് ബാങ്കിന്റെ അനുമതി
വേണമെന്ന് വ്യവസ്ഥ
ചെയ്തിട്ടുണ്ടോ; ഇക്കാര്യത്തിൽ
അർബൻ ബാങ്കുകളുടെ താല്പപര്യം
സംരക്ഷിക്കുന്നതിനായി എന്തൊക്കെ
നടപടി സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
4408.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെയര്‍
ഹോം പദ്ധതി പ്രകാരം നാളിതുവരെ
സംസ്ഥാനത്തു എത്ര വീടുകള്‍
പൂര്‍ത്തീകരിച്ചു എന്ന്
അറിയിക്കാമോ;
(
ബി )
എത്ര
വീടുകള്‍
പൂര്‍ത്തീകരിക്കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
ഇത്തരത്തില്‍
വീട് ലഭിച്ചവരുടെ തുടര്‍
ക്ഷേമത്തിനായി ആവിഷ്കരിച്ച
കെയര്‍ഗ്രേസ് പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കാമോ?
4409.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ലൈഫ്
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
മാവേലിക്കര മണ്ഡലത്തിലെ
തഴക്കരയില്‍ ഫ്ലാറ്റ്
നിര്‍മ്മിക്കുവാന്‍ സഹകരണ
വകുപ്പ് സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ഫ്ലാറ്റിന്റെ നിര്‍മ്മാണം
അടിയന്തരമായി ആരംഭിക്കുമോ;
വ്യക്തമാക്കുമോ?
4410.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആധാരം
സംസ്ഥാനത്തെ ഏത് രജിസ്ട്രാര്‍
ഓഫീസിലും രജിസ്റ്റര്‍
ചെയ്യാവുന്ന പദ്ധതി നിലവില്‍
വന്ന ശേഷം നാളിതുവരെ
രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളുടെ
കണക്ക് ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
നിലവിലുള്ള സബ് രജിസ്ട്രാര്‍
ഓഫീസുകളുടെ ജില്ല തിരിച്ചുള്ള
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
സംസ്ഥാനത്ത്
ഏതെങ്കിലും ജില്ലയില്‍
പുതിയതായി സബ് രജിസ്ട്രാര്‍
ഓഫീസ് അനുവദിയ്ക്കണമെന്ന
നിര്‍ദ്ദേശം സര്‍ക്കാര്‍
മുമ്പാകെയുണ്ടോ; ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍ നല്‍കാമോ?
4411.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഭൂമിയുടെ
അണ്ടര്‍വാല്യൂവേഷന്‍
കേസ്സുകളില്‍
തീര്‍പ്പുകല്‍പ്പിക്കുന്ന
കോമ്പൗണ്ടിംഗ് പദ്ധതി ഈ
സാമ്പത്തിക വര്‍ഷം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്ന
ലക്ഷ്യങ്ങള്‍ വിശദമാക്കാമോ?
4412.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്-19
ന്റെ പശ്ചാത്തലത്തില്‍
രജിസ്ട്രേഷന്‍ പുതുക്കാന്‍
കഴിയാതിരുന്ന ചാരിറ്റബിള്‍
സൊസെെറ്റീസ് ആക്ട് പ്രകാരം
രജിസ്റ്റര്‍ ചെയ്ത
സംഘങ്ങള്‍ക്ക് പിഴ
ഒഴിവാക്കിനല്‍കി രജിസ്ട്രേഷന്‍
പുതുക്കുന്ന കാര്യം
പരിഗണനയിലുണ്ടോ?
4413.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സൊസൈറ്റീസ് ആക്റ്റ് പ്രകാരം
രജിസ്റ്റര്‍ ചെയ്യുന്ന
സംഘടനകളുടെ കാര്യത്തില്‍
ബ്രിട്ടീഷ് കാലത്തുള്ള
നിയമങ്ങളാണ്
നിലനില്‍ക്കുന്നതെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നിയമ നിര്‍മ്മാണം വഴി
ആയത് പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
സംഘടനകളുടെ രജിസ്ട്രേഷന്‍ ഒരു
തവണ പുതുക്കി നല്‍കിയാല്‍
പ്രസ്തുത കാലാവധിക്കുള്ളില്‍
സംഘടനക്കെതിരെ വസ്തുതാപരമായ
പരാതി ലഭിച്ചാലും സംഘടനകളുടെ
രജിസ്ട്രേഷന്‍ റദ്ദ്
ചെയ്യുന്നതിന് രജിസ്ട്രാര്‍ക്ക്
അധികാരമില്ലെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നിയമ നിര്‍മ്മാണം വഴി
ആയത് പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ;
(
സി )
പ്രസ്തുത
ആക്റ്റ് പ്രകാരം രജിസ്റ്റര്‍
ചെയ്യുന്ന സംഘടനകളുടെ
പ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കുന്നതിനും,
ഇടപെടുന്നതിനും നിയമം വഴി
ജില്ലാ രജിസ്ട്രാര്‍ക്ക്
അധികാരമുണ്ടോ; ഇല്ലെങ്കില്‍
നിയമത്തില്‍ ആവശ്യമായ ഭേദഗതി
വരുത്തുന്നതിന് എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ;
(
ഡി )
രജിസ്ട്രാര്‍
പ്രസ്തുത സംഘടനകളുടെ
പ്രവര്‍ത്തനം സൂക്ഷ്മമായി
നിരീക്ഷിച്ച് നിജസ്ഥിതി
ബോധ്യപ്പെട്ടതിനുശേഷം മാത്രമേ
രജിസ്ട്രേഷന്‍ പുതുക്കാവൂ എന്ന
വ്യവസ്ഥ നിലവിലുണ്ടോ;
ഇല്ലെങ്കില്‍ നിയമ നിര്‍മ്മാണം
വഴി ആയത് പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ?
4414.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
രജിസ്ട്രേഷന്‍
വകുപ്പില്‍ കാലാനുസൃതമായ
പരിഷ്ക്കാരങ്ങള്‍ വരുത്താന്‍
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ ഭാഗമായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
4415.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവില്‍
സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍
നിന്ന് ലഭിക്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍ക്ക്
ഓണ്‍ലൈനായി അപേക്ഷ നല്‍കി
ഓണ്‍ലൈനായി പ്രിന്റ് എടുത്ത്
ഉപയോഗിക്കാന്‍
സാധിക്കുന്നതുപോലെ ആധാരങ്ങളുടെ
സാക്ഷ്യപ്പെടുത്തിയ
പകര്‍പ്പുകളും ഓണ്‍ലൈനായി
അപേക്ഷ സമര്‍പ്പിച്ച്
പൊതുജനങ്ങള്‍ക്ക് ഡൗണ്‍ലോഡ്
ചെയ്യാന്‍ സാധിക്കുന്ന പദ്ധതി
രജിസ്ട്രേഷന്‍ വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
(
ബി )
ഫയലിംഗ്
ഷീറ്റിന്റെ കോപ്പിയല്ലാതെ
അസ്സല്‍ ആധാരത്തിന്റെ ഡിജിറ്റലി
സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക്
ലഭ്യമാക്കാമോ?
4416.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
നിഷ്കര്‍ഷിച്ചിട്ടുള്ള
രീതിയില്‍ വ്യക്തികള്‍ക്ക്
സ്വന്തമായി ആധാരം
തയ്യാറാക്കാനും രജിസ്റ്റര്‍
ചെയ്യാനുമുള്ള നടപടിക്രമങ്ങള്‍
എന്തൊക്കെയാണ്; വിശദമാക്കാമോ;
(
ബി )
വിവിധ
തരത്തിലുള്ള ആധാരങ്ങള്‍
തയ്യാറാക്കുന്നതിന് മാതൃക
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദമാക്കാമോ;
(
സി )
സാധാരണക്കാര്‍ക്ക്
പ്രസ്തുത സംവിധാനം
ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന
രീതിയിലുള്ള പ്രചാരണങ്ങള്‍
സര്‍ക്കാരിന്റെ ഭാഗത്തു നിന്നും
നടപ്പിലാക്കുമോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
4417.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വള്ളിക്കുന്ന്
മണ്ഡലത്തിലെ തേഞ്ഞിപ്പാലം സബ്
രജിസ്ട്രാര്‍ ഓഫീസ് വാടക
കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച
ഇനത്തില്‍ നല്‍കേണ്ട വാടക
അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതു
സംബന്ധിച്ച് വകുപ്പിലോ
സര്‍ക്കാരിലോ ഫയല്‍
പുരോഗമിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഫയലുകളിന്മേല്‍ സ്വീകരിച്ചു
വരുന്ന നടപടികള്‍
വ്യക്തമാക്കാമോ?
4418.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
രജിസ്ട്രേഷന്‍ ഓഫീസുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
വ്യക്തമാക്കാമോ;
(
ബി )
രജിസ്ട്രേഷന്‍
വകുപ്പിലെ ആധുനീകരണം
പൂര്‍ത്തീകരിക്കാന്‍
സ്വീകരിക്കുന്ന നടപടികള്‍
വ്യക്തമാക്കാമോ?
4419.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
മണ്ഡലത്തിലെ സബ് രജിസ്ട്രാര്‍
ഓഫീസുകളുടെ നവീകരണവുമായി
ബന്ധപ്പെട്ട് സ്വീകരിച്ച
നടപടികളും അതിന്റെ പുരോഗതിയും
വിശദമാക്കാമോ;
(
ബി )
മണ്ഡലത്തിലെ
ഏതെല്ലാം ഓഫീസുകളിലാണ് മോഡേണ്‍
റിക്കാര്‍ഡ് റൂം
ആരംഭിക്കാനുദ്ദേശിക്കുന്നതെന്നും
അവയുടെ നിര്‍മ്മാണ പുരോഗതി
സംബന്ധിച്ചും വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
4420.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
എറണാകുളം
ജില്ലാ രജിസ്ട്രാറുടെ (ജനറൽ)
ഓഫീസിൽ നിന്നും 31/05/2015 ന്
ജൂനിയർ സൂപ്രണ്ടായി വിരമിച്ച
ശശീന്ദ്രൻ വി.കെ. യുടെ പെൻഷനും
മറ്റ് ആനുകൂല്യങ്ങളും കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണലിന്റെ
04/ഇ.കെ.എം./2150/2018 നമ്പർ
വിധിപ്രകാരം പുതുക്കി
നൽകുന്നതിന് സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
ഇത്
സംബന്ധിച്ച് അദ്ദേഹം
രജിസ്ട്രേഷന്‍ ഐ.ജി. ക്ക് നൽകിയ
അപേക്ഷയിന്മേൽ നാളിതുവരെ
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ; പ്രസ്തുത
വിധിപ്രകാരം പുതുക്കിയ
ആനുകൂല്യങ്ങൾ എത്ര സമയ
പരിധിക്കുള്ളിൽ
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കുമോ?
|
|
|
|
|
|
|
|