|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2818.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയില്‍ മൈനര്‍ ഇറിഗേഷന്‍
വകുപ്പിന് കീഴില്‍ 2021-22
സാമ്പത്തിക വര്‍ഷം ഏതെല്ലാം
പദ്ധതികള്‍ക്കാണ് ഭരണാനുമതി
നല്‍കിയിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ;
(
ബി )
2021-22
സാമ്പത്തിക വര്‍ഷം മൈനര്‍
ഇറിഗേഷന്‍ വകുപ്പിന് എത്ര കോടി
രൂപയാണ് പദ്ധതികള്‍ക്കായി
നീക്കി വെച്ചിട്ടുള്ളത് എന്ന്
വിശദമാക്കാമോ?
2819.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവളം-
ബേക്കല്‍ ജലപാത വികസനത്തിന്റെ
പുരോഗതി വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി നിലവില്‍ വരുമ്പോള്‍
എത്ര കുടുംബങ്ങളെ
കുടിയൊഴിപ്പിക്കേണ്ടിവരുമെന്നും
അവരുടെ പുനരധിവാസം ഏതുരീതിയില്‍
നടത്തുമെന്നും വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ജലപാതയില്‍ ഗതാഗതം നടത്താന്‍
കഴിയുന്നത് എവിടെ മുതല്‍ എവിടെ
വരെയാണെന്ന് വ്യക്തമാക്കാമോ;
ഒന്നാംഘട്ടത്തില്‍ എത്ര
കിലോമീറ്റര്‍ പൂര്‍ത്തിയാക്കി;
അടുത്ത ഘട്ടത്തില്‍ എത്ര ദൂരം
പൂര്‍ത്തിയാക്കുമെന്ന്
അറിയിക്കാമോ?
2820.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വള്ളിക്കുന്ന്
മണ്ഡലത്തിലെ കടക്കാട്ടുപാറ
ആലുംകടവ് റെഗുലേറ്റര്‍
പദ്ധതിയുടെ രൂപകല്‍പ്പന
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(
ബി )
ഐ.ഡി.ആര്‍.ബി.
രൂപകല്‍പ്പന പൂര്‍ത്തിയാക്കുന്ന
മുറയ്ക്ക് ഡി.പി.ആര്‍.
കിഫ്ബിക്ക്
സമര്‍പ്പിക്കുന്നതിനുള്ള നടപടി
ക്രമങ്ങള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
സി )
കിഫ്ബിയില്‍
നിന്നും സാമ്പത്തിക അനുമതി
ലഭിച്ചാല്‍ പദ്ധതി നിര്‍വ്വഹണം
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍ എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതി നിര്‍മ്മാണം ഏത്
ഏജന്‍സി/ വകുപ്പ് മുഖേനയാണ്
നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
2821.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊടുങ്ങല്ലൂര്‍
മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നടപ്പിലാക്കിയതും
നടപ്പിലാക്കുന്നതുമായ
പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന്
പഞ്ചായത്ത് തിരിച്ച്
അറിയിക്കാമോ?
2822.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊടുങ്ങല്ലൂര്‍
മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച്
വര്‍ഷത്തിനുള്ളില്‍ മൈനര്‍
ഇറിഗേഷന്‍ വകുപ്പിന് കീഴില്‍
അനുമതി ലഭിച്ച പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും അവയ്ക്ക്
അനുവദിച്ച തുക എത്രയെന്നും
പഞ്ചായത്ത് തിരിച്ച്
അറിയിക്കാമോ?
2823.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലവിഭവ
വകുപ്പിന്റെ കീഴിൽ കാഞ്ഞങ്ങാട്
മണ്ഡലത്തിൽ നടന്നുവരുന്ന വിവിധ
പദ്ധതികൾ ഏതെല്ലാമാണെന്ന്
പഞ്ചായത്ത്/നഗരസഭ തിരിച്ച്
വിശദമാക്കാമോ ;
(
ബി )
ഓരോ
പദ്ധതിക്കും എസ്റ്റിമേറ്റ് തുക
എത്രയെന്നും ഗുണഭോക്താക്കൾ
എത്രയാണെന്നും വ്യക്തമാക്കാമോ;
(
സി )
ഓരോ
പദ്ധതിയുടെയും പ്രവർത്തന
പുരോഗതി അറിയിക്കാമോ ?
2824.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലജീവന്‍
മിഷന്‍ വഴി പൂര്‍ത്തീകരിക്കുന്ന
പദ്ധതികളുടെ തുടര്‍ നടത്തിപ്പ്
എങ്ങനെ
നടത്താനാണുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(
ബി )
സാങ്കേതിക
പരിജ്ഞാനം കുറവായ തദ്ദേശഭരണ
സ്ഥാപനങ്ങളെ നടത്തിപ്പ് ചുമതല
ഏല്‍പ്പിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
2825.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിൽ മേജർ ഇറിഗേഷൻ
വകുപ്പിന്റെ ചുമതലയിൽ
നടത്തിവരുന്ന പ്രവൃത്തികൾ
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഓരോ
പ്രവൃത്തിയുടെയും നിലവിലെ
സ്ഥിതി വിശദമാക്കാമോ?
2826.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെരിയാര്‍
വാലി പദ്ധതിക്കുള്ള 2021-22 -ലെ
ബഡ്ജറ്റ് വിഹിതം അറിയിക്കാമോ;
(
ബി )
ഈ
സാമ്പത്തിക വര്‍ഷം ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ് തുക
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
ആക്ഷന്‍
പ്ലാന്‍ ഫേസ് ഒന്നും രണ്ടും
പ്രകാരം അംഗീകാരം കിട്ടിയ
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
ഡി )
കനാല്‍
ബണ്ട് റോഡുകളുടെ
സംരക്ഷണത്തിനായി തുക
വകയിരുത്തിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
2827.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മൈനർ
ഇറിഗേഷൻ പദ്ധതിയില്‍
ഉൾപ്പെടുത്തി കുന്നമംഗലം നിയോജക
മണ്ഡലത്തിൽ എന്തെല്ലാം
പ്രവൃത്തികൾക്കാണ് നിലവിൽ
ഭരണാനുമതിയുള്ളതെന്ന്
വ്യക്തമാക്കാമോ ;
(
ബി )
ഇവയിൽ
ഓരോന്നിന്റെയും നിലവിലെ സ്ഥിതി
വിശദമാക്കാമോ?
2828.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തിലെ കുറ്റ്യാടി ഇറിഗേഷൻ
പ്രോജക്ടിന്റെ കീഴിലുള്ള
തൂണേരി-വേറ്റുമ്മൽ ടെയില്‍
എന്‍ഡ് പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി )
പദ്ധതി
പൂർത്തീകരണത്തിന് വേണ്ടി
എം.എൽ.എ. നൽകിയ കത്തിന്മേൽ
നാളിതുവരെ എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദീകരിക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി കായപ്പനച്ചി വരെ നീട്ടാൻ
നാളിതുവരെ സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
2829.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണ്ണാര്‍ക്കാട്
മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
പ്രവൃത്തി നടന്നുവരുന്ന
പഞ്ചായത്തുകളുടെ വിശദാംശം
ലഭ്യമാക്കാമോ; പ്രസ്തുത
പഞ്ചായത്തുകളില്‍ എത്ര
ഉപഭോക്താക്കള്‍ക്ക് കുടിവെള്ള
കണക്ഷന്‍ നല്‍കുവാനാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കുമോ?
2830.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ മൂന്നാം കടവ് ജലസേചന
പദ്ധതി ആദ്യം വിഭാവനം ചെയ്ത
വലിയ ഡാമില്‍ നിന്നും
വ്യത്യസ്തമായി ഉയരം കുറച്ച്
നടപ്പിലാക്കാന്‍
സാധിക്കുമെന്നത് വകുപ്പ്
പഠനവിധേയമാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിക്ക് വേണ്ടി വെള്ളം
സംഭരിച്ച് വെയ്ക്കാന്‍ ഏറ്റവും
ചെലവ് കുറഞ്ഞ രീതിയില്‍
അനുയോജ്യമായ ഉയരം കുറഞ്ഞ തടയണ
നിര്‍മ്മിക്കുന്നത്
പരിഗണിക്കുമോ; വിശദാംശങ്ങള്‍
അറിയിക്കാമോ?
2831.
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രളയം
മൂലവും സ്വാഭാവിക കാരണങ്ങളാലും
സംസ്ഥാനത്തെ അണക്കെട്ടുകളിലും
പുഴകളിലും വന്‍തോതില്‍
അടിഞ്ഞുകൂടിയിട്ടുള്ള മണലും
എക്കലും നീക്കം ചെയ്യുന്നതിന്
പദ്ധതിയുണ്ടോ; ഇത് സംബന്ധിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
വിശദീകരിക്കാമോ;
(
ബി )
ഡാമുകളില്‍
അടിഞ്ഞുകൂടിയ മണലും എക്കലും
വേര്‍ത്തിരിച്ചെടുക്കുന്നതിന്
നിലവിലെ സാങ്കേതികവിദ്യകള്‍
പര്യാപ്തമാണോ; വിശദമാക്കാമോ;
(
സി )
പുഴകളിലേയും
ഡാമുകളിലേയും മണല്‍ ശേഖരിച്ച്
വില്‍പ്പന നടത്തി
സര്‍ക്കാരിന്റെ നികുതിയിതര
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; ഇതിനായി വിവര
ശേഖരണം നടത്തിയിട്ടുണ്ടോ;
(
ഡി )
പുഴകളിലും
അഴിമുഖങ്ങളിലും അടിഞ്ഞുകൂടുന്ന
മണലും എക്കലും മൂലം ജല
നിര്‍ഗമനം തടസ്സപ്പെടുന്നത്
ഒഴിവാക്കി പുഴകളുടെ സ്വഭാവിക
നീരരൊഴുക്ക്
പുന:സ്ഥാപ്പിക്കാന്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം;
വിശദമാക്കാമോ?
2832.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലഘട്ടത്തില്‍
ചങ്ങനാശ്ശേരി മണ്ഡലത്തില്‍
മേജര്‍ ഇറിഗേഷന്‍ വകുപ്പ്
മുഖാന്തരം എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ ഓരോ പ്രവൃത്തിക്കും
അനുവദിച്ച തുക എത്രയെന്നും
അവയുടെ നിലവിലെ സ്ഥിതി
എന്താണെന്നും വ്യക്തമാക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
2833.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൽപ്പറ്റ
മണ്ഡലത്തിൽ നിലവില്‍
പുരോഗമിക്കുന്ന മേജര്‍ - മൈനര്‍
ഇറിഗേഷന്‍ പദ്ധതികൾ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ പ്രവര്‍ത്തന
പുരോഗതി അറിയിക്കാമോ;
(
സി )
പ്രസ്തുത
പദ്ധതികള്‍ സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ ?
2834.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂര്‍പുഴ
മാലിന്യം നിറഞ്ഞും വശങ്ങൾ
ഇടിഞ്ഞും വലിയ ഭീഷണി നേരിടുന്ന
നിലവിലെ സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
തിരൂര്‍പുഴ
ശുദ്ധീകരിച്ച് വശങ്ങൾ കെട്ടി
സംരക്ഷിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
2835.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്ടില്‍
നീരൊഴുക്ക് തടഞ്ഞും
ബോട്ടുകള്‍ക്കും
വള്ളങ്ങള്‍ക്കും സഞ്ചരിക്കാന്‍
കഴിയാതെയും കൃഷിക്ക് തടസ്സമായും
പോള നിറയുന്നത് തടയാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
പോള
വാരലിന് കുട്ടനാട്ടില്‍
നടപ്പാക്കുന്ന പദ്ധതികള്‍
വിശദമാക്കുമോ;
(
സി )
പോള
പൂര്‍ണ്ണമായും നീക്കം
ചെയ്യുന്നതിന് കൂടുതല്‍ തുക
അനുവദിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
2836.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂർ
, രാമന്തളി പഞ്ചായത്തിലെ
പാലക്കോട് അഴിമുഖത്ത് നിന്നും
മണൽ ഡ്രെഡ്ജ് ചെയ്യുന്നതിന്
ഏതെങ്കിലും കമ്പനിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
പ്രസ്തുത കമ്പനിയുമായി
ഉണ്ടാക്കിയ കരാറിന്റെ
വിശദാംശങ്ങൾ നൽകുമോ;
(
ബി )
ഡ്രെഡ്ജ്
ചെയ്ത മണൽ ശേഖരിക്കുന്നതിനാണോ
കരാർ നൽകിയിട്ടുള്ളത്; മണൽ
വില്പനയ്ക്ക് ഈ കരാറിൽ വ്യവസ്ഥ
ഉണ്ടോ; അറിയിക്കുമോ;
(
സി )
പ്രസ്തുത
സ്ഥലത്ത് നിന്നും ഡ്രെഡ്ജ്
ചെയ്ത മണൽ വിൽപ്പന നടത്തുന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
കരാർ വ്യവസ്ഥയ്ക്ക് വിപരീതമായി
മണൽ കടത്തിക്കൊണ്ടുപോകുന്നത്
തടയുന്നതിനും കരാറുകാരനെ
ശിക്ഷിക്കുന്നതിനും നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2837.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരിക്കൂര്‍
നിയോജകമണ്ഡലത്തില്‍ ചെങ്ങളായി
പഞ്ചായത്തില്‍ പരിപ്പായി
ചുണ്ടച്ചാല്‍ കടവില്‍
കാലവര്‍ഷത്തെ തുടര്‍ന്ന്
പുഴഭിത്തിയിടിഞ്ഞ് സമീപ റോഡ്
അപകടാവസ്ഥയിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പുഴഭിത്തി
സംരക്ഷണത്തിന് എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ; പുഴയോട്
ചേര്‍ന്നുള്ള റോഡും
അപകടാവസ്ഥയിൽ ആയതിനാൽ പ്രസ്തുത
പ്രവൃത്തി കൂടി ചെയ്യുന്നതിന്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ ആയതിനുള്ള നടപടി
സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തി ചെയ്യുന്നതിനുള്ള
എന്തെല്ലാം നടപടികളാണ് ഇതുവരെ
സ്വീകരിച്ചിരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
2838.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പഴശ്ശി
കനാല്‍ പദ്ധതി നവീകരണം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രദേശത്തെ സര്‍ക്കാര്‍
ഭൂമി സ്വകാര്യ വ്യക്തികള്‍
കൈയ്യേറിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പദ്ധതി
പ്രദേശത്തെ ഈ ഭൂമി
സര്‍ക്കാരിന്റെ ആവശ്യത്തിന്
വേണ്ടി ഉപയോഗിക്കുന്നുണ്ടോ;
(
ഡി )
ഇല്ലെങ്കില്‍
സര്‍ക്കാര്‍ ഭൂമിയില്‍
എന്തെങ്കിലും വികസന പദ്ധതികള്‍
നടപ്പിലാക്കുമോ എന്ന്
അറിയിക്കുമോ?
2839.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂര്‍
മണ്ഡലത്തിലെ വെട്ടം
ഗ്രാമപഞ്ചായത്തില്‍
പടിയത്ത്പറമ്പ്-ആശാന്‍പടിയെ
ബന്ധിപ്പിക്കുന്ന കനോലി കനാലിലെ
വൈശ്യം നടപ്പാലം ജീര്‍ണിച്ച്
അപകടാവസ്ഥയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
അപകടാവസ്ഥയിലുളള
പ്രസ്തുത നടപ്പാലം
നിര്‍മ്മിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
2840.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണലൂർ
മണ്ഡലത്തിലെ വാടാനപ്പള്ളി
പഞ്ചായത്തിലെ ഓർക്കായൽ തോട്,
പള്ളിയറ തോട് എന്നിവ വശങ്ങൾ
കെട്ടി സംരക്ഷിക്കാൻ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കിൽ
ആയതിന്റെ വിശദാംശം നൽകാമോ;
(
സി )
ഇല്ലെങ്കിൽ
പ്രസ്തുത
പ്രവൃത്തികൾക്കാവശ്യമായ നടപടി
സ്വീകരിക്കുമോ എന്നറിയിക്കാമോ?
2841.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കോഴിക്കോട്
കോര്‍പ്പറേഷനിലെ വെളളക്കെട്ട്
ഒഴിവാക്കാനായി കനോലി കനാലിന്റെ
ആഴം കൂട്ടുന്ന പദ്ധതിയുടെ
നിലവിലെ അവസ്ഥ വിശദീകരിക്കാമോ;
(
ബി )
പൂനൂര്‍
പുഴയില്‍ നിന്നും വേങ്ങേരി,
ചേവായൂര്‍, കക്കോടി, ചെലവൂര്‍
വില്ലേജുകളില്‍പ്പെട്ട
പ്രദേശങ്ങളില്‍ വെളളം കയറുന്നത്
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
പൂനൂര്‍
പുഴയുടെ ഭിത്തികള്‍ ഇടിഞ്ഞ് ആഴം
കുറഞ്ഞത് സംബന്ധിച്ച്
സി.ഡബ്ളിയു.ആര്‍.ഡി.എം
മുഖാന്തരം പഠനം
നടത്തിയിട്ടുണ്ടോ എന്ന്
അറിയിക്കാമോ?
2842.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെന്മാറ
മണ്ഡലത്തിലെ മെയിന്‍
കനാലുകളുടെയും കാഡാ
കനാലുകളുടെയും നവീകരണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
നിലവില്‍
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി
തുക അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
2843.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂങ്ങാടി
മണ്ഡലത്തിലെ കൂണ്ടൂർ തോട്
നവീകരണത്തിന് കിഫ്ബിയുടെ അനുമതി
ലഭ്യമായിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി ഏത് വർഷത്തെ
ബജറ്റിലാണ് പ്രഖ്യാപിച്ചതെന്ന്
അറിയിക്കാമോ; ഈ പ്രവൃത്തി
വൈകുന്നതിനുള്ള കാരണങ്ങൾ
വിശദമാക്കാമോ?
2844.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാര്‍
ഡാം, മലമ്പുഴ ഡാം
എന്നിവിടങ്ങളിലെ ഗാര്‍ഡന്റെയും
മറ്റ് അനുബന്ധ സൗകര്യങ്ങളുടെയും
മേല്‍നോട്ട ചുമതല
ആര്‍ക്കാണെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
സ്ഥലങ്ങളിലെ ടൂറിസം വികസനത്തിന്
ടൂറിസം വകുപ്പ് നേരിട്ട്
വികസന-നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും നിയമപരമായ
തടസ്സമുണ്ടോ; ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങളും
ഉത്തരവിന്റെ പകര്‍പ്പും
ലഭ്യമാക്കാമോ?
2845.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
ആന്റണി ജോൺ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തുടര്‍ച്ചയായുണ്ടാകുന്ന
കനത്തമഴയും അതിനെ
തുടര്‍ന്നുണ്ടാകുന്ന
പ്രളയത്തിന്റെയും മറ്റ് പ്രകൃതി
ദുരന്തങ്ങളുടെയും
സാഹചര്യത്തില്‍ സംസ്ഥാനത്തെ
ഡാമുകളുടെ സുരക്ഷ
ഉറപ്പാക്കുന്നതിന്റെ ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഡാം
സേഫ്റ്റി അതോറിറ്റി
പ്രളയാനന്തരം ഡാമുകളുടെ സുരക്ഷ
സംബന്ധിച്ച എന്തെങ്കിലും
പരിശോധനകളോ പഠനങ്ങളോ
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍
ആയതിന്റെ റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
നിലവില്‍
സംഭരണ ശേഷിക്കനുസരിച്ചാണോ
ഡാമുകളില്‍ ജലസംഭരണം
നടത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
പരമാവധി
സംഭരണവും ക്രമാതീതമായ
നീരൊഴുക്കുമൂലവും
ഉണ്ടാകാനിടയുളള ഗുരുതരാവസ്ഥ
കണക്കിലെടുത്ത് കൃത്യമായ
മോണിറ്ററിങ്ങ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
2846.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വള്ളിക്കുന്ന്
മണ്ഡലത്തില്‍ നടപ്പ് സാമ്പത്തിക
വര്‍ഷത്തെ ബജറ്റില്‍ തുക
വകയിരുത്തിയ പുല്ലിപുഴയിലെ
സാള്‍ട്ട് എക്സ്ക്ലൂഷന്‍
ചെക്ക് ഡാം നിര്‍മ്മാണത്തിന്
ഭരണാനുമതി നല്‍കിയിട്ടുണ്ടോ;
(
ബി )
ഇല്ലെങ്കില്‍
പ്രസ്തുത പ്രവൃത്തിയുടെ
ഭരണാനുമതിയുമായി ബന്ധപ്പെട്ട്
വകുപ്പ് തലത്തില്‍ സ്വീകരിച്ച്
വരുന്ന പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ രൂപകല്‍പ്പന,
ഡി.പി.ആര്‍ തയ്യാറാക്കല്‍,
ഭരണാനുമതി, സാങ്കേതികാനുമതി,
നിര്‍മ്മാണം എന്നീ ഘട്ടങ്ങളെ
കുറിച്ച് ഭാവിയില്‍
സ്വീകരിക്കുന്ന നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ഡി )
പദ്ധതിയുടെ
ഭരണാനുമതി അടക്കമുള്ള
നടപടികള്‍ക്ക് കാലതാമസം
നേരിട്ടതിന്റെ കാരണം
വ്യക്തമാക്കാമോ?
2847.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിലെ എരുമേലി പഞ്ചായത്ത്
പന്ത്രണ്ടാം വാർഡിലെ മൂലക്കയം
പ്രദേശവും റാന്നി മണ്ഡലത്തിലെ
പെരുനാട് പഞ്ചായത്തിലെ എട്ടാം
വാർഡിലെ കിസുമം പ്രദേശവും
ബന്ധിപ്പിച്ച് പമ്പയാറ്റിൽ ഒരു
ചെക്ക് ഡാം കം കോസ്‍വേ
നിർമ്മിക്കണമെന്ന
പ്രദേശവാസികളുടെ ആവശ്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതി
യാഥാർത്ഥ്യമാക്കുന്നതിനായി
എസ്റ്റിമേറ്റ് തയ്യാറാക്കി തുടർ
നടപടികൾ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2848.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ ചുങ്കത്തറ
പഞ്ചായത്തില്‍ പുന്നപ്പുഴയ്ക്ക്
കുറുകെ ആറംപുളിക്കല്‍ കടവില്‍
ജലവിഭവ വകുപ്പ് നിര്‍മ്മിച്ച
ചെക്ക് ഡാം കം ബ്രിഡ്ജിന്റെ
അപ്രോച്ച് റോഡ് 2019-ലെ
പ്രളയത്തില്‍ തകര്‍ന്ന് പുഴ
ഗതിമാറി ഒഴുകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രളയത്തില്‍
പുഴ കരകവിഞ്ഞ് ഗതിമാറി ഒഴുകിയത്
കാരണം, പുന്നപ്പുഴയ്ക്ക്
കുറുകെയുള്ള പ്രസ്തുത
പാലത്തിന്റെ പ്രയോജനം
പൊതുജനങ്ങള്‍ക്കോ കര്‍ഷകര്‍ക്കോ
ലഭിക്കുന്നില്ലായെന്നും
ഇപ്പോള്‍ പുഴയുടെ ഇരുകരകളെയും
ബന്ധിപ്പിക്കാതെ മുക്കാല്‍
ഭാഗത്ത് മാത്രമേ നിലവിലുള്ള
ചെക്ക് ഡാം കം ബ്രിഡ്ജ് ഉള്ളൂ
എന്നുമുള്ള വിവരം
ശ്രദ്ധിക്കുമോ; വിശദമാക്കാമോ;
(
സി )
റൂം
ഫോര്‍ റിവര്‍ പദ്ധതി പ്രകാരം
പുഴ ഗതിമാറി ഒഴുകുന്ന പ്രദേശം
പൂര്‍വ്വ സ്ഥിതിയിലാക്കി
സംരക്ഷിക്കുന്നതിനും
ആറംപുളിക്കല്‍ ചെക്ക് ഡാം കം
ബ്രിഡ്ജിന്റെ അപ്രോച്ച് റോഡ്
വരെയുള്ള ഭാഗം
നിര്‍മ്മിക്കുന്നതിനും ജലവിഭവ
വകുപ്പ് സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതി പ്രകാരം ഇതിനായി
എസ്റ്റിമേറ്റ് തയ്യാറാക്കി
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ; തുക
അടക്കമുള്ള വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; ഈ ഫയല്‍ ഇപ്പോള്‍
ഏത് കാര്യാലയത്തിന്റെ
പരിഗണനയിലാണെന്നും നിലവിലെ
സ്ഥിതിയും അറിയിക്കാമോ?
2849.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുഴ
സംരക്ഷണഭിത്തി നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് കോട്ടയ്ക്കല്‍
മണ്ഡലത്തില്‍ നിന്നും 2021
വര്‍ഷത്തില്‍ തയ്യാറാക്കിയ
എസ്റ്റിമേറ്റുകളില്‍ എത്ര
എണ്ണത്തിന് ഭരണാനുമതി
നല്കിയിട്ടുണ്ട്; ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(
ബി )
ഭരണാനുമതിക്കായി
നിലവില്‍ എത്ര പ്രൊപ്പോസലുകള്‍
പെന്‍ഡിങ് ഉണ്ടെന്ന്
അറിയിക്കുമോ ; പ്രസ്തുത
പ്രവൃത്തികള്‍ക്ക് അടിയന്തരമായി
ഭരണാനുമതി ലഭ്യമാക്കുവാന്‍
നടപടി സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ ?
2850.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊണ്ടോട്ടി
മണ്ഡലത്തിൽ ചാലിയാർ പുഴയുടെ
തീരത്ത് സ്ഥിതി ചെയ്യുന്ന
വാഴയൂർ, വാഴക്കാട്, ചീക്കോട്
പഞ്ചായത്തുകളിൽ പുഴ കരകവിഞ്ഞും
വെളളപ്പൊക്കത്തിലും മറ്റും
നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളിൽ
പാർശഭിത്തി കെട്ടി
സംരക്ഷിക്കുന്നതിന് ഏതെല്ലാം
പ്രൊപ്പോസലുകള്‍
ലഭിച്ചിട്ടുണ്ട് എന്ന്
വിശദമാക്കുമോ.;
(
ബി )
ഇവയിൽ
ഏതെല്ലാം പദ്ധതികള്‍ക്ക്
ഭരണാനുമതി ലഭിച്ചുവെന്നും എത്ര
തുക അനുവദിച്ചുവെന്നും
വിശദമാക്കാമോ?
2851.
ശ്രീ.
എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തലശ്ശേരി
മണ്ഡലത്തിലെ വിവിധ
പ്രദേശങ്ങളില്‍ കടല്‍ഭിത്തി
നിര്‍മ്മിക്കുന്നത് സംബന്ധിച്ച്
ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കി
സമര്‍പ്പിച്ച ഡി.പി.ആർ.-ല്‍
എന്തൊക്കെ നടപടികളാണ് ഇതുവരെ
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്ക് ഭരണാനുമതി
ലഭ്യമായോ; ഇല്ലെങ്കില്‍
ആയതിന്റെ കാരണം എന്താണെന്നും
ആയതിന് ഭരണാനുമതി
ലഭ്യമാക്കുന്നതിന് ഇനി
എന്തൊക്കെ നടപടിക്രമങ്ങളാണ്
ഉള്ളതെന്നും വ്യക്തമാക്കാമോ?
2852.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അഴീക്കോട്
മണ്ഡലത്തിലെ നീര്‍ക്കടവ്
പ്രദേശത്ത് പുലിമുട്ട്
നിര്‍മ്മിക്കുന്നതിന്റെ
ആവശ്യകതയെക്കുറിച്ച് പഠനം
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
നീര്‍ക്കടവ്
പ്രദേശത്ത് പുലിമുട്ട്
നിര്‍മ്മിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2853.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃക്കുന്നപ്പുഴ
-ആറാട്ടുപുഴ പഞ്ചായത്തുകളില്‍
ശേഷിക്കുന്ന പ്രദേശങ്ങളിലെ
പുലിമുട്ടുകളുടെ
നിര്‍മ്മാണത്തിനുളള നടപടികള്‍
സ്വീകരിക്കുമോ;
(
ബി )
പ്രസ്തുത
പ്രദേശങ്ങളില്‍ എത്ര
കിലോമീറ്റര്‍ ദൂരത്താണ് ഇനിയും
പുലിമുട്ടുകള്‍
നിര്‍മ്മിക്കാനുള്ളതെന്നും
ഇതില്‍ ഏതെല്ലാം ഭാഗത്തെ
പുലിമുട്ട് നിര്‍മ്മാണത്തിനുള്ള
പുതിയ പ്രൊപ്പോസലുകളാണ്
പരിഗണനയിലുള്ളതെന്നും
അറിയിക്കാമോ;
(
സി )
പ്രസ്തുത
പ്രദേശങ്ങളിലെ
പുലിമുട്ട്-കടല്‍ഭിത്തി
നിര്‍മ്മാണത്തിനുള്ള ഐ.ഐ.ടി.
പഠനറിപ്പോര്‍ട്ട്
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള
നടപടികള്‍ അടിയന്തിരമായി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
2854.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
കടൽഭിത്തികളും പുലിമുട്ടുകളും
രൂക്ഷമായ കടൽക്ഷോഭത്തെ
പ്രതിരോധിക്കുന്നതിന്
പര്യാപ്തമല്ലായെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പരിസ്ഥിതിക്ക്
അനുയോജ്യമായ തരത്തിൽ
കടൽഭിത്തികളും പുലിമുട്ടുകളും
നിര്‍മ്മിക്കുന്നത് സംബന്ധിച്ച്
ശാസ്ത്രീയ പഠനം
നടത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ
വ്യക്തമാക്കാമോ?
2855.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021-2022
ലെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചതും
അഞ്ച് വര്‍ഷം കൊണ്ട്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുന്നതുമായ അയ്യായിരത്തി
മുന്നൂറ് കോടി രൂപയുടെ
കടലാക്രമണ പ്രതിരോധ
പ്രവര്‍ത്തനങ്ങളുടെ
ആദ്യഘട്ടമായി കിഫ്ബി ധനസഹായ
ത്തോടെ ആയിരത്തി അഞ്ഞൂറ്‍
കോടി രൂപ ചെലവില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതിയുടെ നിജസ്ഥിതി
വിശദമാക്കാമോ;
(
ബി )
പരിസ്ഥിതിക്ക്
അനുയോജ്യമായ തരത്തില്‍
കടല്‍ഭിത്തിയുടെയും
പുലിമുട്ടുകളുടെയും പുതുക്കിയ
ഡിസെെനിന് വേണ്ടി
എന്‍.സി.സി.ആർ. എന്ന വിദഗ്ദ്ധ
സ്ഥാപനം പഠന റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്
എന്നത്തേയ്ക്ക്
സമര്‍പ്പിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(
സി )
വെെപ്പിന്‍
മണ്ഡലത്തിലെ കടലാക്രമണം
രൂക്ഷമാവുന്ന പ്രദേശങ്ങള്‍
ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
ഇത് സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
സ്ഥലങ്ങളില്‍ എന്നത്തേയ്ക്ക്
കടല്‍ഭിത്തിയും പുലിമുട്ടും
സ്ഥാപിക്കാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(
ഇ )
കടല്‍ഭിത്തിയുടെയും
പുലിമുട്ടിന്റെയും നിർമ്മാണം
സംബന്ധിച്ച് മേജര്‍ ഇറിഗേഷന്‍
വകുപ്പ് പഠനം നടത്തി
സമര്‍പ്പിച്ചിട്ടുള്ളതും
ഇറിഗേഷന്‍ ചീഫ് എഞ്ചിനീയറുടെ
ഓഫീസില്‍ എസ്റ്റിമേറ്റ്
ഉള്ളതുമായ പ്രസ്തുത ഫയലിന്മേല്‍
നടപടി സ്വീകരിക്കുന്നതില്‍
കാലതാമസം നേരിടുന്നതിനുള്ള
കാരണം വിശദമാക്കാമോ?
2856.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കോഴിക്കോട്
നോര്‍ത്ത് മണ്ഡലത്തില്‍
കോയറോഡ് പ്രദേശത്തെ
പുലിമുട്ട് നിര്‍മ്മാണ പുരോഗതി
വിശദമാക്കുമോ?
2857.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
ഇറിഗേഷന്‍ പ്രോജക്ടിന്റെ ഭാഗമായ
തണ്ണീര്‍പന്തല്‍-അരൂര്‍ റോഡില്‍
സ്ഥിതി ചെയ്യുന്ന പാലത്തിന്റെ
അപകടാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ടി
പാലത്തിന്റെ അപകടാവസ്ഥ
ഒഴിവാക്കുന്നതിന്
സ്വീകരിക്കുന്ന നടപടികള്‍
വിശദമാക്കാമോ;
(
സി )
പാലം
പുനഃനിര്‍മ്മിക്കുന്നതിന്
പദ്ധതിയുണ്ടോ എന്നറിയിക്കാമോ?
2858.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തില്‍ എടച്ചേരി
ഗ്രാമപഞ്ചായത്തിലെ കച്ചേരി
പാറപ്പുറത്ത്- മലയംകുളം ഫീൽഡ്
ചാനൽ നിർമ്മാണ പദ്ധതി
സാധ്യമാക്കാൻ നാളിതുവരെ വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കമോ?
2859.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2020-21
ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ
കല്ല്യാശ്ശേരി മണ്ഡലത്തിലെ
നട്ടിക്കടവ് റഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ
ഇന്‍വെസ്റ്റിഗേഷന്‍
എസ്റ്റിമേറ്റിന്
സാമ്പത്തികാനുമതി
ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍
ആയത് എത്രയും വേഗം ലഭ്യമാക്കി
വിശദമായ എസ്റ്റിമേറ്റ്
തയ്യാറാക്കാന്‍ നടപടി
സ്വീകരിക്കുമോ?
2860.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പേരാമ്പ്ര
- കുറ്റ്യാടി മണ്ഡലങ്ങളെ
ബന്ധിപ്പിച്ചുകൊണ്ട്
കുറ്റ്യാടി പുഴക്ക് കുറുകെ
പെരുഞ്ചേരി കടവില്‍
നിര്‍മ്മിക്കുന്ന റഗുലേറ്റര്‍
കം ബ്രിഡ്ജിന്റെ നിര്‍മ്മാണ
പുരോഗതി വ്യക്തമാക്കാമോ;
(
ബി )
ഇത്
എത്ര കോടി രൂപയുടെ
പ്രവൃത്തിയാണെന്നും കരാര്‍
എടുത്തിരിക്കുന്നത് ആരാണെന്നും
കരാര്‍ കാലാവധി എത്രയാണെന്നും
വ്യക്തമാക്കാമോ;
(
സി )
ഇതുവരെ
എന്തൊക്കെ പ്രവൃത്തി
പൂര്‍ത്തീകരിച്ചു എന്ന വിശദാംശം
നല്‍കുമോ;
(
ഡി )
ഈ
പ്രവൃത്തിയുടെ മേല്‍നോട്ട
ചുമതല ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ?
2861.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിൽ ജലസേചന വകുപ്പ് മുഖേന
മണ്ണിലിടംകടവ് റഗുലേറ്റർ കം
ബ്രിഡ്ജ് നിർമ്മിക്കുന്നതിന്
പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ ;
(
ബി )
ഈ
പ്രവർത്തിക്ക് ഭരണാനുമതി
ലഭ്യമാക്കുന്നതിൽ എന്തെങ്കിലും
തടസ്സം നിലവിലുണ്ടോ;
വിശദമാക്കാമോ ?
2862.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആറ്റിങ്ങൽ
മണ്ഡലത്തിലെ കിളിമാനൂർ
കേന്ദ്രീകരിച്ച് കേരള വാട്ടർ
അതോറിറ്റിയുടെ പുതിയ സെക്ഷൻ
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; അറിയിക്കാമോ?
2863.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലസേചന
വകുപ്പിലെ ലാസ്റ്റ് ഗ്രേഡ്
ജീവനക്കാർക്ക് കുറ്റമറ്റതും
കൃത്യമായതുമായ
സീനിയോറിറ്റിലിസ്റ്റ്
നിലവിലില്ലെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
2015-ൽ
നിലവിൽ വന്ന സീനിയോറിറ്റി
ലിസ്റ്റിൽ വകുപ്പ്
മാറിപ്പോയവരും റിട്ടയർ ആയവരും
മരണപ്പെട്ടു പോയവരും
ഉൾപ്പെട്ടിട്ടുണ്ടെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
ന്യൂനതകൾ
പരിഹരിച്ച് സമയബന്ധിതമായി
പുതുക്കിയ സീനിയോറിറ്റി
ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ
ആവശ്യമായ നിർദ്ദേശം നൽകുമോ;
(
ഡി )
ജലസേചന
വകുപ്പിൽ 1992 മുതൽ ലാസ്റ്റ്
ഗ്രേഡ് ജീവനക്കാർക്ക് റേഷ്യോ
പ്രമോഷൻ നൽകിയിട്ടില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതു
സംബന്ധിച്ച് സർക്കാരിന് പരാതി
എന്തെങ്കിലും ലഭിച്ചിട്ടുണ്ടോ;
(
ഇ )
ഉണ്ടെങ്കിൽ
അതിൽ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
2864.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ ഇറിഗേഷൻ
മെക്കാനിക്കല്‍ വിഭാഗം
ഉദ്യോഗസ്ഥരുടെ ഓഫീസ്
നിലവിലുണ്ടോ; ഉണ്ടെങ്കില്‍
എവിടെയാണ് സ്ഥിതി
ചെയ്യുന്നത്;
(
ബി )
പ്രസ്തുത
ജില്ലയില്‍ ഇറിഗേഷന്‍
മെക്കാനിക്കല്‍ വിഭാഗം
പരിശോധിച്ച് ആവശ്യമുള്ള
അറ്റകുറ്റപണികള്‍ നടത്തേണ്ടതായ
എത്ര സ്കീമുകള്‍ നിലവിലുണ്ട്;
നിര്‍മ്മാണം
പുരോഗമിക്കുന്നവയുടെയും പുതിയ
പ്രൊപ്പോസലുകളുടെയും എണ്ണം തരം
തിരിച്ച് നൽകാമോ;
(
സി )
ടി
വിഭാഗം ഉദ്യോഗസ്ഥര്‍
വെള്ളപ്പൊക്കം പോലെയുള്ള
അടിയന്തിര സാഹചര്യങ്ങളിലും എസ്
ഡബ്ളിയു ഇ സി ബി ,
റെഗുലേറ്ററുകള്‍ തുടങ്ങിയവയിലെ
മെക്കാനിക്കല്‍ ഷട്ടറുകളുടെ
സമയബന്ധിത
അറ്റകുറ്റപ്പണികള്‍ക്കും മറ്റ്
ജില്ലകളിലെ ഓഫീസിൽ നിന്ന് വന്ന്
ജോലി ചെയ്യുന്നതുമൂലം
എന്തെങ്കിലും പ്രായോഗിക
ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;
(
ഡി )
ഉണ്ടെങ്കില്‍
ഈ പ്രശ്നം പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
2865.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
ജില്ലയിൽ ജലവിഭവ വകുപ്പിന്
കീഴിൽ എൽ.ഡി. ടൈപ്പിസ്റ്റിന്റെ
എത്ര ഒഴിവുകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ; പ്രസ്തുത
തസ്തികയിൽ ദിവസവേതനം, കരാർ
അടിസ്ഥാനത്തിൽ ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കിൽ
പ്രസ്തുത ഒഴിവുകൾ
പി.എസ്.സി.ക്ക് റിപ്പോർട്ട്
ചെയ്യുന്നതിന് അടിയന്തര നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
2866.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വേനല്‍
മഴയില്‍ പ്ലാസ്റ്റിക്
മാലിന്യവും പാഴ് വസ്തുക്കളും
വന്നടിഞ്ഞ് മങ്കട തോട്ടിലെ
ജലസേചന ചിറകള്‍
മലിനമാക്കപ്പെടുകയും
നീരൊഴുക്ക് തടസ്സപ്പെടുകയും
ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവ നീക്കം ചെയ്ത്
തോട് സംരക്ഷിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
ബി )
മങ്കട
മണ്ഡലത്തിലെ തോടുകളും
കുളങ്ങളും മാലിന്യമുക്തമാക്കി
ജലസേചനം സാധ്യമാക്കുന്നതിന്
ആവശ്യമായ നടപടി സ്വീകരിക്കുമോ;
എങ്കില്‍ ഏതെല്ലാം കുളങ്ങള്‍
ഇത്തരത്തില്‍ നവീകരിക്കാൻ
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
2867.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
നിയോജകമണ്ഡലത്തിലെ തീക്കോയി
പഞ്ചായത്ത് പതിമൂന്നാം വാർഡിൽ
മീനച്ചിൽ ആറിന്റെ കൈവഴികളായ
തീക്കോയി ആറും കളത്തൂക്കടവ്
ആറും ചേരുന്ന ഭാഗത്ത്
ചേരിപ്പാട്-മക്കൊള്ളി-രണ്ടാറ്റുമുന്നി
എന്ന സ്ഥലത്ത് ഒരു റെഗുലേറ്റർ
കം ബ്രിഡ്ജ് നിർമ്മിക്കണമെന്ന
ആവശ്യം പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി
യാഥാർത്ഥ്യമാക്കുന്നതിനായി
എസ്റ്റിമേറ്റ് തയ്യാറാക്കി
തുടർനടപടികൾ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2868.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
പഞ്ചായത്ത് ഓഫീസിനോട്
ചേര്‍ന്നുള്ള ജലവിഭവ
വകുപ്പിന്റെ സ്ഥലം
ദീര്‍ഘകാലമായി ഉപയോഗിക്കാതെ
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സ്ഥലം എത്ര
വിസ്തൃതിയിലാണുള്ളതെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
സ്ഥലത്ത് ഗ്രാമ
ന്യായാലയത്തിനായി
കെട്ടിടമുണ്ടാക്കി
കൊടുക്കുവാന്‍ കുറ്റ്യാടി
ഗ്രാമപഞ്ചായത്തിന്
വിട്ടുനല്‍കുന്നതിനുള്ള അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഗണിക്കാന്‍ സാധിക്കുമോ?
2869.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രളയത്തിനുശേഷം
ജലഗുണനിലവാരവും അതിന്റെ
വ്യതിയാനവും
പരിശോധിക്കപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദവിവരം നല്‍കാമോ?
2870.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂജല
വകുപ്പിന്റെ കോഴിക്കോട് ജില്ലാ
ഓഫീസിലെ ഓഫീസ് അറ്റന്‍ഡന്റ് ആയ
മുഹമ്മദ് പി.എ.യുടെ മെഡിക്കല്‍
റീഇമ്പേഴ്സ്മെന്റ് അപേക്ഷയുമായി
ബന്ധപ്പെട്ട് ജലവിഭവ
വകുപ്പിന്റെ GW1/4/2019/WRD
നമ്പര്‍ ഫയലിന്‍ മേല്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(
ബി )
മെഡിക്കല്‍
റീഇമ്പേഴ്സുമെന്റ് തുകയുടെ
എണ്‍പത് ശതമാനം ധനകാര്യ
വകുപ്പിന്റെ അംഗീകാരത്തോടെ
അപേക്ഷകന് അനുവദിച്ച് നല്‍കാന്‍
ഭൂജല വകുപ്പിന്
ആരോഗ്യവകുപ്പില്‍ നിന്ന്
നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ;
(
സി )
ഉണ്ടെങ്കില്‍
ഈ തുക മുഹമ്മദ് പി. എ.ക്ക്
അനുവദിച്ച് നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന്
വ്യക്തമാക്കാമോ?
2871.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലജീവന്‍
പദ്ധതിയില്‍ കുന്നംകുളം
മണ്ഡലത്തില്‍ ഏതൊക്കെ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രവൃത്തിയുടെ പുരോഗതി
വിശദമാക്കാമോ?
2872.
ശ്രീ
ഡി കെ മുരളി
ശ്രീ
എം രാജഗോപാലൻ
ശ്രീ
എം നൗഷാദ്
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജല്‍ജീവന്‍ പദ്ധതി പ്രകാരം ആകെ
എത്ര ഗ്രാമീണ കുടുംബങ്ങള്‍ക്ക്
പുതിയ പൈപ്പ് കണക്ഷന്‍
നല്‍കേണ്ടിവരുമെന്നാണ്
കണക്കാക്കിയിരിക്കുന്നത്; ഈ
വര്‍ഷം എത്ര കുടുംബങ്ങള്‍ക്ക്
കണക്ഷന്‍ നല്‍കാനുള്ള ലക്ഷ്യം
നിറവേറ്റാനാണ്
നിശ്ചയിച്ചിരിക്കുന്നത്;
വ്യക്തമാക്കാമോ ;
(
ബി )
പദ്ധതി
നിര്‍വ്വഹണത്തിനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം വിശദമാക്കാമോ;
ജനപ്രതിനിധികള്‍ക്കും
പൊതുജനങ്ങള്‍ക്കും പദ്ധതിയുടെ
പുരോഗതി മനസ്സിലാക്കാന്‍ കഴിയും
വിധം പ്രതിവാര അവലോകനം നടത്തി
വിവരം വെബ്‌സൈറ്റിൽ
നല്‍കിവരുന്നുണ്ടോ;
വിശദമാക്കാമോ?
2873.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലജീവന്‍
പദ്ധതിയുടെ വിശദാംശം
വ്യക്തമാക്കാമോ;
(
ബി )
ഈ
പദ്ധതി പ്രകാരം ഒരു ഗുണഭോക്താവ്
എത്ര തുക
ചെലവഴിക്കേണ്ടിവരുമെന്ന്
വെളിപ്പെടുത്തുമോ; പ്രതിമാസം
ഇവര്‍ ഉപയോഗിക്കുന്ന ജലത്തിന്
ചാര്‍ജ്ജ് ഈടാക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
കേന്ദ്ര
സര്‍ക്കാര്‍ ഈ പദ്ധതിയ്ക്കായി
നാളിതുവരെ എത്ര തുക
സംസ്ഥാനത്തിന്
അനുവദിച്ചുവെന്നും ഇത്
ചെലവഴിച്ചത് എപ്രകാരമെന്നും
ജില്ലാടിസ്ഥാനത്തില്‍
വിശദമാക്കുമോ;
(
ഡി )
ഈ
പദ്ധതി പ്രകാരം നാളിതുവരെ എത്ര
കുടിവെള്ള കണക്ഷന്‍
അനുവദിച്ചിട്ടുണ്ട്;
ജില്ലതിരിച്ച് വ്യക്തമാക്കാമോ?
2874.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
ജല അതോറിറ്റി തിരൂര്‍
മണ്ഡലത്തില്‍
യു.ഡബ്ല്യൂ.എസ്.എസ്. മുഖേന നാല്
പാക്കേജുകളായി നടപ്പിലാക്കുന്ന
പദ്ധതി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; പ്രസ്തുത പദ്ധതി
പൂര്‍ത്തിയാക്കുന്നതിന്
കാലതാമസം നേരിടുന്നതിന്റെ
കാരണമെന്താണ്; പ്രസ്തുത പദ്ധതി
എപ്പോള്‍
പൂര്‍ത്തിയാക്കാനാകുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ജലജീവന്‍
മിഷനില്‍ ഉള്‍പ്പെടുത്തി
അതവനാട്, തിരുനാവായ
പഞ്ചായത്തുകളിലെ ഗ്രാമീണ
ഭവനങ്ങളില്‍
കുടിവെള്ളമെത്തിക്കുന്ന
പ്രവൃത്തി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; പ്രസ്തുത
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തിയാക്കാനാകുമെന്ന്
അറിയിക്കുമോ;
(
സി )
ജലജീവന്‍
മിഷനില്‍ ഉള്‍പ്പെടുത്തി
വളവന്നൂര്‍, കല്‍പകഞ്ചേരി എന്നീ
പഞ്ചായത്തുകളില്‍ കുടിവെളള
വിതരണ ശൃംഖല ദീര്‍ഘിപ്പിച്ച്
എല്ലാ ഗ്രാമീണ ഭവനങ്ങളിലും
ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കി
കുടിവെളളം ലഭ്യമാക്കുന്ന
പ്രവൃത്തികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; പ്രസ്തുത പദ്ധതി
എപ്പോള്‍
പൂര്‍ത്തിയാക്കാനാകുമെന്ന്
വ്യക്തമാക്കുമോ;
(
ഡി )
കെ.ആര്‍.ഡബ്ല്യൂ.എസ്.എ.
മുഖേന വെട്ടം
ഗ്രാമപഞ്ചായത്തില്‍
നടപ്പിലാക്കുന്ന കുടിവെളള
പദ്ധതിയുടെ പ്രവൃത്തി ഏത്
ഘട്ടത്തിലാണ്; പ്രസ്തുത പദ്ധതി
എപ്പോള്‍
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കുമോ;
(
ഇ )
ജലജീവന്‍
മിഷനില്‍ ഉള്‍പ്പെടുത്തി
വെട്ടം, തലക്കാട്, മംഗലം,
പുറത്തൂര്‍, തൃപ്പങ്ങോട് എന്നീ
പഞ്ചായത്തുകളിലെ എല്ലാ
വീടുകളിലും കുടിവെളള
കണക്ഷനുകള്‍ നല്‍കുന്നതിനുളള
സമഗ്രപദ്ധതിക്ക് അംഗീകാരം
ലഭ്യമാക്കുന്ന നടപടി ഏത്
ഘട്ടത്തിലാണ്; പ്രസ്തുത
പദ്ധതിക്ക് ഉടനെ അംഗീകാരം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
2875.
ശ്രീ.
എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തലശ്ശേരി
മണ്ഡലത്തില്‍
2020-21വര്‍ഷത്തില്‍ അനുവദിച്ച
ന്യൂ മാഹി കുടിവെള്ള പദ്ധതി
നടപ്പിലാക്കുന്നതിന് ഇതുവരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
2876.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജലജീവന്‍
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
പാറശ്ശാല മണ്ഡലത്തിലെ വിവിധ
ഗ്രാമപഞ്ചായത്തുകളിലായി എത്ര
ഗാര്‍ഹിക കണക്ഷനുകള്‍
ലഭ്യമാക്കിയിട്ടുണ്ടെന്നും
ആയതിലേക്കായി എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള
വിവരം പഞ്ചായത്ത്
അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
(
ബി )
പാറശ്ശാല
മണ്ഡലത്തിലെ ജലജീവന്‍
പദ്ധതിയുടെ പുരോഗതി പഞ്ചായത്ത്
അടിസ്ഥാനത്തില്‍ അറിയിക്കാമോ;
പദ്ധതി എന്നേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്നുള്ള
വിവരം ലഭ്യമാക്കാമോ;
(
സി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പാറശ്ശാല മണ്ഡലത്തില്‍ വാട്ടര്‍
അതോറിറ്റി മുഖേന
നടപ്പിലാക്കിയിട്ടുള്ളതും
അനുമതി ലഭിച്ചിട്ടുള്ളതുമായ
പദ്ധതികളുടെ
പ്രവര്‍ത്തനപുരോഗതി, ചെലവഴിച്ച
തുക, തല്‍സ്ഥിതി
ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍
പഞ്ചായത്ത് അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ?
2877.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചങ്ങനാശ്ശേരി
മണ്ഡലത്തില്‍ ജലജീവന്‍
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
അനുവദിച്ചിട്ടുള്ള ഗാര്‍ഹിക
കണക്ഷനുകളുടെ എണ്ണം
അറിയിക്കാമോ; വിശദാംശം
ലഭ്യമാക്കുമോ?
2878.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാരിന്റെ അമൃത്
പദ്ധതിയില്‍ നിന്നുള്ള തുക
ഉപയോഗിച്ച് കേരള ജല അതോറിറ്റി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്നും ഈ
പദ്ധതികളുടെ നിലവിലെ
അവസ്ഥയെന്തെന്നും
വ്യക്തമാക്കാമോ; സംസ്ഥാനത്ത്
എവിടെയെല്ലാമാണ് ഈ പദ്ധതി
നടപ്പിലാക്കിയിരിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ?
2879.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂർ
മണ്ഡലത്തിലെ ജലജീവൻ മിഷൻ
പദ്ധതികളുടെ വിശദാംശം
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ ജലജീവൻ മിഷൻ
പദ്ധതികളുടെ നിലവിലെ സ്ഥിതി
പഞ്ചായത്ത് തിരിച്ച്
വിശദമാക്കാമോ?
2880.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുടിവെള്ള
പദ്ധതികള്‍ സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ചു വരുന്ന നടപടികള്‍
വ്യക്തമാക്കാമോ;
(
ബി )
ഇത്തരം
പദ്ധതികള്‍ അനന്തമായി നീണ്ടു
പോകുന്നതിനാല്‍ അടങ്കല്‍ തുക
ക്രമാതീതമായി വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
ജപ്പാന്‍
കുടിവെള്ള പദ്ധതി, എല്‍.ഐ.സി.
കുടിവെള്ള പദ്ധതി എന്നീ
മാതൃകയില്‍ കൂടുതല്‍ പദ്ധതികള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
2881.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിലെ ഡബ്ല്യു.എസ്.എസ്.
പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ
സ്ഥാപിക്കുന്നതിന്
പൊതുമരാമത്ത് വകുപ്പിലേയ്ക്ക്
വാട്ടർ അതോറിറ്റി അടയ്ക്കേണ്ട
റോഡ് പുനരുദ്ധാരണ തുക
അടിയന്തരമായി അടയ്ക്കുന്നതിന്
ജലവിഭവ വകുപ്പ് മന്ത്രിയുടെ
അധ്യക്ഷതയിൽ 10.08.2021-ൽ
ചേർന്ന യോഗത്തിൽ
തീരുമാനിച്ചിരുന്നോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
തീരുമാനം നടപ്പിലാക്കിയോ;
യോഗ തീരുമാനപ്രകാരം സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ?
2882.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പേരാമ്പ്ര
മണ്ഡലത്തില്‍ ജലവിഭവ
വകുപ്പിന്റെ കീഴില്‍ എത്ര കോടി
രൂപയുടെ ഏതൊക്കെ കുടിവെള്ള
പദ്ധതികളാണ് നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
പദ്ധതികളുടെ പുരോഗതി
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ;
(
സി )
പദ്ധതികള്‍
എപ്പോള്‍ പൂര്‍ത്തിയാകുമെന്ന്
അറിയിക്കാമോ;
(
ഡി )
പ്രസ്തുത
മണ്ഡലത്തില്‍ ആരംഭിക്കുന്ന
കുടിവെള്ള ബോട്ടിലിംഗ്
പ്ലാന്റിന്റെ വിശദാംശം
ലഭ്യമാക്കുമോ?
2883.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിലെ നന്നമ്പ്ര
പഞ്ചായത്തിൽ ജലജീവൻ മിഷൻ
പദ്ധതിയിൽ ഉൾപ്പെടുത്തി
നടപ്പിലാക്കുന്ന കുടിവെളള
പദ്ധതിക്ക് അനുമതി
നൽകുന്നതുമായി ബന്ധപ്പെട്ട വിശദ
വിവരങ്ങൾ ലഭ്യമാക്കാമോ;
(
ബി )
ഈ
പ്രവൃത്തിയുടെ നിർമ്മാണം
എപ്പോള്‍
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
2884.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെന്മാറ
മണ്ഡലത്തിലെ എലവഞ്ചേരി,
പല്ലശ്ശന കുടിവെള്ള പദ്ധതികളുടെ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടംവരെയായി എന്ന്
വിശദമാക്കുമോ;
(
ബി )
ഈ
പദ്ധതികളുമായി ബന്ധപ്പെട്ട്
നാളിതുവരെ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
2885.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്നേഹതീർത്ഥം
പദ്ധതിയുടെ ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍ എന്തെല്ലാം;
പദ്ധതിയുടെ വിശദാംശങ്ങള്‍
നല്‍കുമോ;
(
ബി )
പദ്ധതി
പ്രകാരം വാട്ടർ കണക്ഷൻ
ലഭിക്കുന്നതിനായി
അപേക്ഷയോടൊപ്പം
സമര്‍പ്പിക്കേണ്ട രേഖകളുടെ
വിശദാംശങ്ങള്‍ നല്‍കുമോ;
പ്രസ്തുത പദ്ധതിക്കായി
സമര്‍പ്പിക്കേണ്ട അപേക്ഷയുടെ
പകര്‍പ്പ് ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയിലൂടെ എത്ര കണക്ഷനുകള്‍
നല്‍കുന്നതിനാണ്
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
2886.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആനക്കയം
പഞ്ചായത്തിലെ കുടിവെള്ള
പദ്ധതികളുടെ വിശദാംശം നൽകുമോ;
(
ബി )
ജലജീവൻ
പദ്ധതിയിൽ ഉൾപ്പെടുത്തി പൈപ്പ്
ലൈൻ മാറ്റുന്ന നടപടികള്‍
നിലവില്‍ ഏത് ഘട്ടത്തിലാണെന്നും
ഇതിനായി അനുവദിച്ച ഫണ്ട്
എത്രയെന്നും പൈപ്പ് ലൈൻ മാറ്റി
സ്ഥാപിക്കുന്ന ജോലികൾ
ത്വരിതപ്പെടുത്തുമോയെന്നും
വിശദമാക്കാമോ;
(
സി )
ആനക്കയം
പഞ്ചായത്തിലെ ഇരുമ്പുഴി
കരുമാഞ്ചേരി കുടിവെള്ള
പദ്ധതിക്ക് അംഗീകാരം
നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ
അതിനാവശ്യമായ ഫണ്ട്
അനുവദിക്കുമോ; വ്യക്തമാക്കാമോ?
2887.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജലജീവന്‍ മിഷന്‍
നടപ്പിലാക്കുന്ന കുടിവെള്ള
വിതരണ പദ്ധതികളില്‍ തനതു
വരുമാനം കുറഞ്ഞ തദ്ദേശ
സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതം
അടക്കാന്‍ സാധിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത വിഹിതം
ഒഴിവാക്കുന്നതിന് എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുകയെന്ന്
വിശദമാക്കാമോ;
(
ബി )
കൂത്തുപറമ്പ്
നിയോജക മണ്ഡലത്തില്‍ ജലജീവന്‍
മിഷന്‍ നടപ്പിലാക്കുന്ന
കുടിവെള്ള വിതരണ പദ്ധതികളുടെ
പുരോഗതി വിശദമാക്കാമോ;
(
സി )
പദ്ധതി
വിഹിതം ഒഴിവാക്കുന്നതിനായി
പ്രസ്തുത മണ്ഡലത്തിലെ കോട്ടയം
ഗ്രാമപഞ്ചായത്ത് നല്‍കിയ
നിവേദനത്തില്‍ സ്വീകരിച്ച
നടപടികള്‍ വെളിപ്പെടുത്താമോ;
(
ഡി )
മണ്ഡലത്തിലെ
ജലജീവന്‍ മിഷന്‍ പദ്ധതികള്‍
എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്ന്
വിശദമാക്കാമോ?
2888.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അമ്പലപ്പുഴ
നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ 5
വര്‍ഷമായി ജലവിഭവ വകുപ്പ്
നടപ്പാക്കിയ വിവിധ പദ്ധതികളുടെ
വിശദാംശങ്ങളും ഇപ്പോഴത്തെ
അവസ്ഥയും വിശദമാക്കാമോ?
2889.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എല്ലാവര്‍ക്കും
കുടിവെള്ളം ലഭ്യമാക്കുന്നതിനായി
സര്‍ക്കാര്‍ നടപ്പിലാക്കി
വരുന്ന ജല ജീവന്‍ മിഷന്‍
പദ്ധതിയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം ബാലുശ്ശേരി
മണ്ഡലത്തിലെ ഏതെല്ലാം
പഞ്ചായത്തുകളാണ്
ആദ്യഘട്ടത്തില്‍ പദ്ധതിയുടെ
ഗുണഭോക്താക്കളാവുന്നത്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തില്‍ ജല ജീവന്‍
പദ്ധതിയുടെ പ്രവൃത്തികള്‍ ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
വീടുകളിലേയ്ക്ക് കണക്ഷന്‍
നല്‍കുന്നതിനുള്ള സര്‍വ്വേ
നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എപ്പോള്‍
ആരംഭിക്കുമെന്ന് അറിയിക്കാമോ?
2890.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊണ്ടോട്ടി
മണ്ഡലത്തിൽ ചീക്കോട് കുടിവെളള
പദ്ധതിയുടെ ഭാഗമായതും ജലജീവൻ
മിഷനിൽ ഉൾപ്പെടുത്തി
നടപ്പിലാക്കിവരുന്നതുമായ
പദ്ധതിയുടെ വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും
എത്ര രൂപയുടെ പദ്ധതികൾ വിഭാവനം
ചെയ്തുവെന്നും പദ്ധതി
പ്രവൃത്തികൾ നിലവില്‍ ഏത്
ഘട്ടത്തിലാണെന്നുമുളള
വിശദാംശങ്ങൾ
പഞ്ചായത്ത്/മുനിസിപ്പാലിറ്റി
തിരിച്ച് വിശദമാക്കുമോ;
(
സി )
പ്രവൃത്തിയുടെ
കരാർ തുകയുമായി ബന്ധപ്പെട്ട്
പൈപ്പിന്റെ വില
നിശ്ചയിക്കാത്തത് കാരണം ടെണ്ടർ
നടപടി പൂർത്തിയാക്കാത്ത അവസ്ഥ
നിലവിലുണ്ടോ; എങ്കില്‍
എതെല്ലാം പദ്ധതികളുടെ ടെണ്ടർ
നടപടികളാണ്
പൂർത്തീകരിക്കാനുളളത്;
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
നടപടി എപ്പോള്‍ പൂർത്തീകരിച്ച്
പദ്ധതി യാഥാർത്ഥ്യമാക്കുവാൻ
കഴിയുമെന്ന് വിശദമാക്കുമോ?
2891.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വടകര
താലൂക്കിലെ നിര്‍മ്മാണം
നടന്നുകൊണ്ടിരിക്കുന്ന
കുന്നുമ്മല്‍ കുടിവെള്ള
പദ്ധതിയുടെ നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(
ബി )
പദ്ധതി
വഴി എത്ര കുടുംബങ്ങള്‍ക്ക്
കുടിവെള്ളം ലഭ്യമാക്കാന്‍
സാധിക്കുമെന്നും പദ്ധതി എന്ന്
പൂര്‍ത്തിയാക്കുമെന്നും
അറിയിക്കാമോ;
(
സി )
ഈ
പദ്ധതിയ്ക്കായി എടുത്ത
ട്രെഞ്ചുകള്‍ കാരണം തകരാറിലായ
റോഡുകള്‍
പുനരുദ്ധരിക്കുന്നതിനായുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
2892.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അപേക്ഷിച്ച എല്ലാവര്‍ക്കും
കുടിവെള്ള കണക്ഷന്‍
ലഭ്യമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ സമയബന്ധിതമായി
പൂര്‍ത്തീകരിച്ച് കുടിവെള്ളം
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
പാലാ
മണ്ഡലത്തില്‍ അപേക്ഷിച്ച
എല്ലാവര്‍ക്കും കുടിവെള്ള
കണക്ഷന്‍ ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്റെ തടസ്സം
നീക്കി കുടിവെള്ളം
ലഭ്യമാക്കാന്‍ സത്വര നടപടി
സ്വീകരിക്കുമോ?
2893.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അനുഭവപ്പെടുന്ന ശുദ്ധജല
ക്ഷാമത്തിന്റെ രൂക്ഷത ജില്ല
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
ശുദ്ധജല
ക്ഷാമം പരിഹരിക്കുന്നതിന്
നടപ്പാക്കികൊണ്ടിരിക്കുന്നതും
നടപ്പാക്കാൻ
ഉദ്ദേശിക്കുന്നതുമായ പദ്ധതികൾ
ഏതൊക്കെയാണെന്ന് ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(
സി )
ഏറ്റവും
കൂടുതൽ ശുദ്ധജല ക്ഷാമം
നേരിടുന്ന ജില്ലകൾ
ഏതൊക്കെയാണെന്നും അതിനുള്ള
കാരണവും വ്യക്തമാക്കാമോ;
(
ഡി )
ജലവിഭവ
വകുപ്പിന്റെ പദ്ധതികള്‍
മുഖേനയുള്ള ജലം ലഭ്യമാകാത്ത
വീടുകൾ ഉണ്ടോയെന്ന് ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ഇ )
എങ്കിൽ
എന്തുകൊണ്ടാണ് ഇവർക്ക് വെള്ളം
നൽകാൻ സാധിക്കാത്തതെന്നും
പരിഹാര നടപടികൾ
ആലോചനയിലുണ്ടോയെന്നും
വ്യക്തമാക്കാമോ?
2894.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
ഫണ്ട് ഉപയോഗിച്ച്
നവീകരിക്കുന്നതിന് അനുമതി
ലഭിച്ച വിവിധ റോഡുകളിലുള്ള
വാട്ടര്‍ അതോറിറ്റിയുടെ
കേടുവന്നതും പഴയതുമായ
പൈപ്പുകള്‍ മാറ്റി
സ്ഥാപിക്കുന്നതിന് അടിയന്തര
നടപടികള്‍ സ്വീകരിക്കുമോ;
(
ബി )
പുതുക്കാട്
മണ്ഡലത്തിലെ നന്തിപുലം -
വരന്തരപ്പിള്ളി, പുതുക്കാട് -
മുപ്ലിയം, കല്ലൂര്‍ -
തൃശ്ശൂര്‍, ചങ്ങാലൂര്‍ -
മണ്ണംപേട്ട - മാവിന്‍ചോട്,
പൂച്ചിന്നിപ്പാടം - ചാത്തക്കുടം
എന്നീ റോഡുകളിലെ പൈപ്പുകള്‍
മാറ്റി സ്ഥാപിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കാമോ?
2895.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2018ലെയും
2019ലെയും കാലവര്‍ഷക്കെടുതിയുടെ
ഭാഗമായി ഒഴുകിവന്ന മണ്ണ്
അടിഞ്ഞ് വടക്കാഞ്ചേരി
മണ്ഡലത്തിലെ മുളങ്കുന്നത്തുകാവ്
പഞ്ചായത്തിലെ പൂമല ഡാമിന്റെ
സംഭരണശേഷി കുറഞ്ഞത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇപ്രകാരം
ഒഴുകി വന്ന മണ്ണ്
നീക്കംചെയ്യുന്നതിനുളള സത്വര
നടപടികള്‍ സ്വീകരിക്കാമോ?
2896.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
ചെറുതും വലുതുമായ എല്ലാ
നദികളുടെയും പരിപാലനത്തിനായി
വിപുലമായ അധികാരങ്ങളോടെ നദീതട
പരിപാലന അതോറിറ്റി
രൂപീകരിക്കുന്ന കാര്യം സർക്കാർ
പരിഗണനയിൽ ഉണ്ടോ;
(
ബി )
കേരള
പുനർനിർമ്മാണ പദ്ധതിയുടെ രണ്ടാം
ഘട്ടത്തിന് വായ്പ നൽകുന്നതിനായി
ലോകബാങ്ക് മുന്നോട്ടുവച്ച
നിബന്ധനയുടെ അടിസ്ഥാനത്തിലാണോ ഈ
അതോറിറ്റി രൂപീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
2897.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
റോജി എം. ജോൺ
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
നദികള്‍ ഉള്‍പ്പെടെയുള്ള പല
ജലസ്രോതസ്സുകളും അമിതമായ
രീതിയില്‍ മലിനീകരിക്കപ്പെടുന്ന
സാഹചര്യം ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(
ബി )
ജലസ്രോതസ്സുകൾ
മലിനമാക്കുന്നവരെ കണ്ടെത്തി
തക്കതായ ശിക്ഷ ഉറപ്പുവരുത്താൻ
എന്തൊക്കെ സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്തെ
ഏതെല്ലാം നദികളെയാണ്
മാലിന്യമുക്തമാക്കിയതെന്ന്
അറിയിക്കാമോ; വിശദാംശം
നല്‍കാമോ;
(
ഡി )
മാലിന്യ
മുക്തമാക്കുന്ന നദികള്‍
മാസങ്ങൾക്കകം വീണ്ടും
മലിനമാകുന്ന സാഹചര്യം
ഗൗരവത്തോടെ കാണുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ഇ )
സംസ്ഥാനത്തെ
നദികൾ ശാശ്വതമായി
മാലിന്യമുക്തമാക്കാൻ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
2898.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വീടുകളില്‍ ഉപയോഗിക്കുന്ന
കുടിവെള്ളത്തിന് സ്പോട്ട്
ബില്ലുകള്‍ നിര്‍ത്തി
ഓണ്‍ലൈനായി ബില്‍ തുക
ലഭ്യമാക്കുമ്പോള്‍
ഉപഭോക്താവില്‍ നിന്ന് അമിത
ബില്ലുകള്‍ ഈടാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരത്തിലുള്ള
പിഴവ് പരിഹരിക്കുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
സംസ്ഥാനത്തെ
എല്ലാ വീടുകളിലും ഓണ്‍ലൈന്‍
ബില്ലുകള്‍ നല്‍കുമ്പോള്‍
അവരുടെ നിലവിലെ ഫോണ്‍
നമ്പരുകള്‍, ഇ-മെയില്‍ ഐഡികള്‍
എന്നിവ അപ്ഡേറ്റ്
ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍
യഥാര്‍ത്ഥ ഉപഭോക്താവിന് ബില്‍
ലഭ്യമാക്കുവാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(
സി )
ഉപഭോക്താവിന്റെ
നിലവിലെ ഫോണ്‍ നമ്പരുകള്‍,
ഇ-മെയില്‍ ഐഡികള്‍ എന്നിവ
അപ്ഡേറ്റ് ചെയ്യാത്തതുമൂലം
ഉണ്ടാകുന്ന പിഴത്തുക
ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
2899.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കുടിവെള്ള മീറ്ററുകള്‍ക്ക് വില
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
സ്വകാര്യ വ്യാപാരികള്‍ പ്രസ്തുത
മീറ്ററുകൾക്ക് വ്യത്യസ്ത വില
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത് ഏകീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(
ബി )
കുടിവെള്ള
മീറ്ററുകളിലെ കൃത്രിമം തടയാന്‍
ഉപഭോക്താവിനു് സര്‍ക്കാര്‍
ചെലവില്‍ മീറ്ററിന്റെ കൃത്യത
ഉറപ്പ് വരുത്തി നല്‍കാന്‍ നടപടി
സ്വീകരിക്കുമോ ?
2900.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാട്ടര്‍
അതോറിറ്റിയില്‍ ഇലക്ട്രോ
മെക്കാനിക്കല്‍ വിഭാഗത്തിന്റെ
പ്രവര്‍ത്തനം നിലവില്‍ ഏതൊക്കെ
സ്ഥലങ്ങളിലാണ് ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വിഭാഗത്തിന്റെ പ്രവര്‍ത്തനം
സാമ്പത്തിക നേട്ടവും
പ്രവര്‍ത്തന മികവും
നല്‍കുന്നതാണെന്ന വിലയിരുത്തല്‍
വകുപ്പിനുണ്ടോ; എങ്കില്‍
കൂടുതല്‍ ജില്ലകളില്‍
പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
2901.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജല
അതോറിറ്റി നിലവില്‍
പിന്തുടരുന്ന ബില്ലിംഗ്
സംവിധാനം എപ്രകാരമാണെന്ന്
വെളിപ്പെടുത്തുമോ;
(
ബി )
ബില്ലിംഗ്
സംവിധാനത്തിലെ പിഴവുകള്‍മൂലം
ഉപഭോക്താക്കാള്‍ക്ക് ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ?
2902.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാട്ടർ
അതോറിറ്റിയെ കമ്പനിയാക്കി
മാറ്റുന്ന കാര്യം
പരിഗണനയിലുണ്ടോ; എങ്കില്‍
നിര്‍ദ്ദിഷ്ട കമ്പനി
സര്‍ക്കാര്‍ നിയന്ത്രിത
കമ്പനിയായിട്ടാണോ വിഭാവനം
ചെയ്തിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
ബി )
കെ.എസ്.ഇ.ബി.
മാതൃകയിൽ ഉൽപാദനം, വിതരണം,
നിയന്ത്രണം എന്നിങ്ങനെ മൂന്ന്
കമ്പനികളാക്കി മാറ്റുന്നതിനാണോ
ആലോചിക്കുന്നത്; അറിയിക്കാമോ;
(
സി )
ഇത്തരമൊരു
കമ്പനിവൽക്കരണം മുഖേന
എന്തെല്ലാം നേട്ടങ്ങളാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കാമോ;
(
ഡി )
ഇതുമുഖേന
വാട്ടർ അതോറിറ്റി ജീവനക്കാരുടെ
സേവന-വേതന വ്യവസ്ഥകളിൽ
ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ
എന്തെല്ലാമാണെന്നുള്ള
വിശദാംശങ്ങൾ നൽകാമോ?
2903.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിണറുകളില്‍
നിന്നുളള കുടിവെള്ളം
പരിശോധിക്കുന്നതിനുള്ള സംവിധാനം
സര്‍ക്കാര്‍ തലത്തില്‍ ഇപ്പോള്‍
എവിടെയൊക്കെയുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
എല്ലാ
നിയോജക മണ്ഡലങ്ങളും
കേന്ദ്രീകരിച്ച് ഒരു
ലാബിലെങ്കിലും ഇത്തരത്തില്‍
പരിശോധന സംവിധാനം
ഒരുക്കാമോയെന്ന്
വ്യക്തമാക്കാമോ?
2904.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലവിഭവ
വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കാനും വകുപ്പില്‍
കാലാകാലങ്ങളായുള്ള അഴിമതിയും
അനാസ്ഥയും തടയുവാനുമായി ഈ
സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന
പ്രധാന പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
സര്‍ക്കാര്‍ നയം നടപ്പാക്കാനായി
വകുപ്പിന്റെ സേവനങ്ങള്‍
ഓണ്‍ലൈന്‍ ആക്കാനും
ജനങ്ങളോടുള്ള ജീവനക്കാരുടെ
സമീപനം മെച്ചപ്പെട്ടതാക്കാനും
ജനങ്ങള്‍ക്കുവേണ്ട സേവനങ്ങള്‍
യഥാസമയം ഉറപ്പുവരുത്താനുമായി ഈ
സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന
പ്രധാന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
സി )
നഗരമേഖലയില്‍
എല്ലാവര്‍ക്കും കുടിവെള്ള
കണക്ഷന്‍ ഉറപ്പ്
വരുത്തുന്നതിനും തുടര്‍ന്ന്
മറ്റിതര മേഖലകളിലും ആയത് ഉറപ്പു
വരുത്താനുമായി
സ്വീകരിച്ചുവരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
2905.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വെെപ്പിന്‍
നിയോജക മണ്ഡലത്തിലെ
പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍
കരുത്തലയില്‍ ജല അതോറിറ്റിക്ക്
സ്വന്തമായി സ്ഥലമുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥലത്ത് ജല അതോറിറ്റി
എന്തെങ്കിലും പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(
സി )
പള്ളിപ്പുറം
ഗ്രാമപഞ്ചായത്തില്‍
അനുഭവപ്പെടുന്ന രൂക്ഷമായ
കുടിവെള്ളക്ഷാമം കണക്കിലെടുത്ത്
പ്രസ്തുത സ്ഥലത്ത് കുടിവെള്ള
ടാങ്ക്
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
2906.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വെെപ്പിന്‍
മണ്ഡലത്തിലെ മുളവുകാട്
ഗ്രാമപഞ്ചായത്തില്‍
വല്ലാര്‍പാടം ദേശത്ത് ജല
അതോറിറ്റിക്ക് സ്വന്തമായി
സ്ഥലം ഉണ്ടോ; ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
മുളവുകാട്
ഗ്രാമപഞ്ചായത്തില്‍
അനുഭവപ്പെടുന്ന രൂക്ഷമായ
കുടിവെളളക്ഷാമം കണക്കിലെടുത്ത്
പ്രസ്തുത സ്ഥലത്ത് ടാങ്ക്
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
2907.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പെരുമണ്ണ
ഗ്രാമപഞ്ചായത്തിൽ കേരള വാട്ടർ
അതോറിറ്റിയുടെ കൈവശമുള്ളതും
ഇപ്പോൾ ഉപയോഗമില്ലാതെ
കിടക്കുന്നതുമായ സ്ഥലം
പഞ്ചായത്തിന് വിട്ടുനൽകണമെന്ന
ആവശ്യം പരിഗണനയിലുണ്ടോ;
(
ബി )
ഡബ്ല്യു.എസ്.സി.
2/68/2021/ജ.വി.വ.
കത്തിന്മേലുള്ള റിപ്പോര്‍ട്ട്
ലഭ്യമാക്കിയിട്ടുണ്ടോ;
(
സി )
ഇക്കാര്യത്തിൽ
അടിയന്തര നടപടി സ്വീകരിക്കുമോ?
2908.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജലജീവന്‍
പദ്ധതിയിലൂടെ നെന്മാറ
മണ്ഡലത്തില്‍ എത്ര കുടിവെള്ള
കണക്ഷനുകളാണ്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ; പഞ്ചായത്ത്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
2909.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
കുടിവെള്ള പദ്ധതിയുടെ പെെപ്പ്
സ്ഥാപിക്കലുമായി ബന്ധപ്പെട്ട്
ആലപ്പുഴ നഗരത്തില്‍ വെെറ്റ്
ടോപ്പിംഗ് സംവിധാനത്തില്‍
നവീകരിച്ച റോഡുകള്‍ തകര്‍ന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
റോഡുകളുടെ
പൊളിഞ്ഞ ഭാഗങ്ങള്‍
പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനും
കായലിന്റെ ഭാഗം സംരക്ഷണഭിത്തി
നിര്‍മ്മിക്കുന്നതിനുമായി എത്ര
തുകയുടെ എസ്റ്റിമേറ്റാണ്
പൊതുമരാമത്ത് വിഭാഗം
നല്‍കിയിട്ടുള്ളത്; ഈ തുക
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(
സി )
ഇതിന്റെ
നിര്‍മ്മാണം എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കാമോ?
2910.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലുവ
ചൂര്‍ണ്ണിക്കര പഞ്ചായത്തിന്റെ
പരിധിയില്‍ വരുന്ന പൈപ്പ് ലൈന്‍
റോഡ് ഗതാഗതയോഗ്യമാക്കുന്നതിന്
06.09.2021ൽ കേരള വാട്ടര്‍
അതോറിറ്റി മാനേജിംഗ്
ഡയറക്ടര്‍ക്ക്
2566/VIP/M(WR)/2021 നമ്പര്‍
പ്രകാരം കൈമാറിയ
നിവേദനത്തിന്മേല്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പൈപ്പ് ലൈന്‍ റോഡ് ഗതാഗത
യോഗ്യമാക്കുന്നതിന് അടിയന്തര
നടപടികള്‍ സ്വീകരിക്കുമോ?
|
|
|
|
|
|
|
|