|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2213.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ലീസ് ഭൂമിയിൽ നിന്നും പാറ ഖനനം
ചെയ്യുന്നതിന് ലൈസൻസ്
നൽകുന്നതിനുള്ള നടപടിക്രമം
വിശദമാക്കുമോ;
(
ബി )
പാറ
ഖനനം ചെയ്യുന്ന സ്ഥലത്തേക്ക്
പോകുന്ന റോഡ് നെൽവയൽ തണ്ണീർത്തട
സംരക്ഷണ നിയമം ലംഘിച്ച്
നിർമ്മിച്ചതാണെങ്കിൽ ലൈസൻസ്
നൽകുവാൻ കഴിയുമോ; വിശദാംശം
ലഭ്യമാക്കാമോ;
(
സി )
ലീസ്
ഭൂമിയിലെ ഖനന സ്ഥലത്തേക്ക്
പോകുന്ന റോഡ് ഭൂവുടമയുടെ അറിവോ
സമ്മതമോ ഇല്ലാതെ
നിർമ്മിച്ചതാണെങ്കിൽ ലൈസൻസ്
റദ്ദാക്കാൻ ഗ്രാമപഞ്ചായത്തിന്
അധികാരമുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
2214.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഏതൊക്കെ പഞ്ചായത്തുകളിലാണ്
വാതില്‍പ്പടി സേവന പദ്ധതി
ആദ്യഘട്ടത്തില്‍
നടപ്പിലാക്കുന്നത്;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായുള്ള
എന്തൊക്കെ സേവനങ്ങള്‍ ഏതെല്ലാം
വിഭാഗത്തിലുള്ള ജനങ്ങള്‍ക്കാണ്
ലഭ്യമാക്കുന്നത്; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
2215.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഗ്രാമീണ റോഡുകള്‍
എളുപ്പത്തില്‍
പൊട്ടിപ്പൊളിയുന്നതും ഗതാഗത
യോഗ്യമല്ലാതാവുന്നതും
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഗ്രാമീണ,
പഞ്ചായത്ത് റോഡുകള്‍
നവീകരിക്കുന്നതിനും
ദീര്‍ഘകാലത്തേയ്ക്ക്
നിലനില്‍ക്കുന്നതിനുമായി ബി.എം.
& ബി.സി. നിലവാരത്തില്‍
റോഡ് നിര്‍മ്മിക്കുന്നതിന്
പ്രത്യേക പദ്ധതി
തയ്യാറാക്കുമോ?
2216.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നഗരപ്രദേശങ്ങളില്‍ താഴ്ന്ന
വരുമാനക്കാര്‍ക്ക് കുറഞ്ഞ
വാടകകയ്ക്ക് താമസ സൗകര്യം
ലഭ്യമാക്കുവാന്‍ കേന്ദ്ര
സംസ്ഥാന സര്‍ക്കാരുകളും
നഗരസഭകളും സംയുക്തമായി
നടപ്പാക്കുന്ന അഫോഡബിള്‍
റെന്റല്‍ ഹൗസിംഗ് കോംപ്ലസ്
പദ്ധതി ഉടനടി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ; ഈ പദ്ധതിയില്‍
പാലാ മുനിസിപ്പാലിറ്റിയെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന്
അറിയിക്കുമോ?
2217.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഗ്രാമപഞ്ചായത്തുകളിലെ
സേവനങ്ങള്‍ ഓണ്‍ലൈന്‍
ആക്കുന്നതിനായി
വികസിപ്പിച്ചെടുത്ത
ഐ.എല്‍.ജി.എം.എസ്.
സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍
നിലവില്‍ ഏതെല്ലാം
പഞ്ചായത്തുകളില്‍
വിന്യസിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍
രണ്ടാം ഘട്ടമായി ഏതെല്ലാം
പഞ്ചായത്തുകളിലാണ്
വിന്യസിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഐ.എല്‍.ജി.എം.എസ്.
ആപ്ലിക്കേഷന്‍ മുഖേന എന്തെല്ലാം
സേവനങ്ങളാണ് ലഭ്യമാകുന്നതെന്ന്
വിശദീകരിക്കാമോ?
2218.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇപ്പോള്‍ നല്‍കി വരുന്ന സാമൂഹ്യ
സുരക്ഷാ പെന്‍ഷനുകള്‍
ഏതൊക്കെയാണ്;
(
ബി )
എത്ര
പേര്‍ക്ക് നിലവില്‍ സാമൂഹ്യ
സുരക്ഷാ പെന്‍ഷന്‍ നല്‍കി
വരുന്നുണ്ട്;
(
സി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം എത്ര രൂപ സാമൂഹ്യ
സുരക്ഷാ പെന്‍ഷന് വേണ്ടി
ചെലവഴിച്ചിട്ടുണ്ട്;
(
ഡി )
സാമൂഹ്യ
സുരക്ഷാ പെന്‍ഷന്‍
ലഭിക്കുന്നതിനുളള മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്; വിശദമാക്കാമോ?
2219.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സിനിമാ തീയേറ്ററുകള്‍
അടഞ്ഞുകിടക്കുന്നത് കാരണം
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക്
വിനോദനികുതി ഇനത്തില്‍
സംഭവിച്ചിട്ടുളള വരുമാനനഷ്ടം
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;വ്യക്തമാക്കാമോ;
(
ബി )
സിനിമകളുടെ
റിലീസിംഗ് ഒ.ടി.ടി
പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയ
സാഹചര്യത്തില്‍ ഒ.ടി.ടി
പ്ലാറ്റ്ഫോമുകളെക്കൂടി വിനോദ
നികുതിയുടെ പരിധിയില്‍
കൊണ്ടുവരുന്നതിനും പ്രസ്തുത
ഇനത്തില്‍ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ നേരിടുന്ന
വരുമാനനഷ്ടം
പരിഹരിക്കുന്നതിനുമുള്ള നടപടി
സ്വീകരിക്കുമോ?
2220.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലൈഫ്
മിഷന്‍ ഭവന നിര്‍മ്മാണത്തിനായി
പുതുതായി അപേക്ഷ
സ്വീകരിച്ചതില്‍ എത്രപേരെയാണ്
യോഗ്യരായി
കണ്ടെത്തിയിട്ടുള്ളത്; ഇതിന്
അംഗീകാരം നല്‍കുന്ന നടപടികള്‍
ഏത് വരെ ആയെന്ന് വിശദമാക്കാമോ;
(
ബി )
നേരത്തെ
അപേക്ഷ നല്‍കാന്‍
കഴിയാതിരുന്നവര്‍ക്ക് അപേക്ഷ
കൊടുക്കാന്‍ അവസരം നല്‍കുന്ന
കാര്യം പരിഗണനയില്‍ ഉണ്ടോയെന്ന്
വ്യക്തമാക്കാമോ?
2221.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ വിവാഹം
രജിസ്റ്റർ ചെയ്യുന്നതിനെ
തുടർന്ന് നല്‍കുന്ന വിവാഹ
സര്‍ട്ടിഫിക്കറ്റ് വിവാഹമോചനം
നേടുകയോ പങ്കാളികളില്‍ ഒരാള്‍
മരണപ്പെടുകയോ ചെയ്താൽ
ക്യാന്‍സല്‍ ചെയ്യുവാന്‍
വ്യവസ്ഥയില്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പുനര്‍വിവാഹം
നടക്കുമ്പോൾ അത് രജിസ്റ്റർ
ചെയ്യപ്പെടുന്നുവെങ്കിലും
ആദ്യവിവാഹം ക്യാന്‍സല്‍
ചെയ്യാത്ത സാഹചര്യം
നിലനില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കില്‍
മേല്‍ സാഹചര്യത്തില്‍ വിവാഹ
സര്‍ട്ടിഫിക്കറ്റ് ക്യാന്‍സല്‍
ചെയ്യുവാന്‍ നിയമത്തില്‍
വ്യവസ്ഥ ചെയ്യുമോ; വിശദാംശം
നല്‍കുമോ?
2222.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആരാധനാലയങ്ങള്‍
നിര്‍മ്മിക്കുന്നതിന് ജില്ലാ
കലക്ടറുടെ അനുമതി വേണമെന്ന
വ്യവസ്ഥ എന്നാണ്
കൊണ്ടുവന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ ഇതില്‍
എന്തെങ്കിലും മാറ്റം
വരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
2223.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തദ്ദേശ
സ്വയംഭരണ പൊതു സർവീസ്
രൂപീകരണവുമായി ബന്ധപ്പെട്ട്
സർക്കാർ വകുപ്പിലെ ഏതെല്ലാം
തസ്തികകളാണ് കിലയ്ക്ക്
വിട്ടുകൊടുക്കുന്നതിന് തീരുമാനം
ആയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; ഓരോ
തസ്തികയുടെയും എണ്ണം ഇനം
തിരിച്ച് ലഭ്യമാക്കുമോ;
(
ബി )
മേല്പറഞ്ഞ
തസ്തികകളിൽ തദ്ദേശ സ്വയംഭരണ
വകുപ്പിന്റെ കരട് വിശേഷാൽ
ചട്ടത്തിൽ
ഉൾപ്പെടുത്തിയിട്ടുള്ള തസ്തികകൾ
ഏതൊക്കെയാണ്; കരട് വിശേഷാൽ
ചട്ടത്തിൽ ഉൾപ്പെടുത്താത്ത
തസ്തികകൾ ഏതൊക്കെയാണ്; കാരണം
വ്യക്തമാക്കുമോ;
(
സി )
മേൽ
ജീവനക്കാർക്ക് തദ്ദേശസ്വയംഭരണ
പൊതു സർവീസിൽ തുടരുന്നതിന്
ഓപ്ഷൻ അനുവദിച്ചിട്ടുണ്ടോ; ഇത്
സംബന്ധിച്ച ശുപാർശകളോ
നിർദ്ദേശങ്ങളോ സർക്കാരിന്റെ
പരിഗണനയിലുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
2224.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെട്ടിട
നിര്‍മ്മാണ അനുമതിക്കായി
ഐ.ബി.പി.എം.സ്.
സോഫ്റ്റ്‍വെയര്‍ വഴി
സമര്‍പ്പിക്കുമ്പോള്‍ കെട്ടിട
ഉടമയ്ക്ക് അപേക്ഷ
സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍
മനസ്സിലാക്കുന്നതിന് എന്തൊക്കെ
ക്രമീകരണങ്ങള്‍ ആണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്
എന്നറിയിക്കാമോ;
(
ബി )
ഐ.ബി.പി.എം.സ്.
സോഫ്റ്റ്‍വെയര്‍
ഉപയോഗിക്കുമ്പോള്‍
തദ്ദേശസ്ഥാപനങ്ങളില്‍ പോകാതെ
തന്നെ ഉടമയ്ക്ക് കെട്ടിട
നിര്‍മ്മാണ അനുമതി ഓണ്‍ലെെന്‍
വഴി ലഭിക്കുമോ എന്നത്
വിശദവിവരങ്ങള്‍ സഹിതം
വ്യക്തമാക്കാമോ;
(
സി )
സ്വയം
സാക്ഷ്യപ്പെടുത്തിയ കെട്ടിട
നിര്‍മ്മാണ അപേക്ഷയും
ഐ.ബി.പി.എം.സ്.
സോഫ്റ്റ്‍വെയറും എങ്ങനെയാണ്
ബന്ധിപ്പിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
2225.
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ.
കുറുക്കോളി മൊയ്തീൻ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ദേശീയ-സംസ്ഥാന
പാതയോരങ്ങളിൽ ശുചിമുറി
നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ
ആരംഭിച്ച ടേക്ക് എ ബ്രേക്ക്
പദ്ധതിയിൽ എത്ര പദ്ധതികൾ
ഏറ്റെടുത്തിട്ടുണ്ട്;
(
ബി )
ഇതിനാവശ്യമായ
ഫണ്ട് എപ്രകാരം സ്വരൂപിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(
സി )
ഓരോ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും
സൗജന്യ ഉപയോഗിക്കുന്നതിന് എത്ര
ശുചിമുറികൾ നിർമ്മിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
2226.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍
പൊതുജനങ്ങള്‍ക്ക് മനസിലാകുന്ന
തരത്തില്‍ തയ്യാറാക്കുന്നത്
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്ലാന്‍
വരക്കുന്ന അംഗീകൃത
ലെെസന്‍സികള്‍ക്കും
ജനപ്രതിനിധികള്‍ക്കും മറ്റു
ഉദ്യോഗസ്ഥര്‍ക്കും കെട്ടിട
നിര്‍മ്മാണ ചട്ടങ്ങളെക്കുറിച്ച്
അവബോധം ഉണ്ടാക്കുന്നതിന്
എന്തെങ്കിലും പദ്ധതികള്‍ ഉണ്ടോ
എന്നറിയിക്കാമോ?
2227.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ
വി ശശി
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ലോകബാങ്ക് സഹായത്തോടെ നഗരസഭകളിൽ
മാലിന്യ സംസ്കരണ പദ്ധതി
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
ആധുനിക
സാങ്കേതികവിദ്യ
പ്രയോജനപ്പെടുത്തി
പരിസ്ഥിതിക്ക് ഏറ്റവും ദോഷം
കുറഞ്ഞ രീതിയിൽ മാലിന്യ സംസ്കരണ
പദ്ധതി നടപ്പിലാക്കാൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
സി )
അമൃത്
പദ്ധതിയുടെ ഭാഗമായി
കോർപ്പറേഷനുകളിൽ മാലിന്യ
സംസ്കരണ സൗകര്യങ്ങൾ
ഏർപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ഡി )
മുഖ്യമന്ത്രിയുടെ
നൂറുദിന കർമ്മ പദ്ധതിയുടെ
ഭാഗമായി ഖരമാലിന്യ സംസ്കരണം
ഫലപ്രദമായി നടപ്പിലാക്കിയ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക്
നവകേരളം പുരസ്‌കാരം
നൽകിയിട്ടുണ്ടോ; വിശദമാക്കാമോ?
2228.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
ജില്ലയിൽ ലൈഫ് പദ്ധതിയിൽ
ഉൾപ്പെടുത്തി ഭവന സമുച്ചയങ്ങൾ
നിർമ്മിക്കുന്നതിനായി
തെരഞ്ഞെടുത്ത സ്ഥലങ്ങള്‍
ഏതൊക്കെയെന്ന് തദ്ദേശ
സ്ഥാപനങ്ങൾ തിരിച്ചു
വ്യക്തമാക്കാമോ?
2229.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാതില്‍പ്പടി
സേവനം മുഖേന പൊതുജനങ്ങള്‍ക്ക്
എന്തെല്ലാം സേവനങ്ങളാണ്
ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്
വിശദമാക്കാമോ;
(
ബി )
ഈ
പദ്ധതി വഴി നടപ്പിലാക്കുന്ന
സേവനങ്ങള്‍ക്ക് സര്‍വ്വീസ്
ചാര്‍ജ് ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
2230.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാതില്‍പ്പടി
സേവനം പദ്ധതിയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; എന്നുമുതല്‍ ഈ
പദ്ധതി നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്; അറിയിക്കുമോ;
(
ബി )
പദ്ധതിയുടെ
നടത്തിപ്പ് ചുമതല ഏത്
വകുപ്പിനാണ്; പദ്ധതിയുടെ
നടത്തിപ്പ്, മോണിറ്ററിംഗ്
എന്നിവ സംബന്ധിച്ച
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
തദ്ദശ
സ്വയംഭരണ സ്ഥാപനതലത്തില്‍
പ്രവര്‍ത്തിക്കുന്നവര്‍ക്ക്
ഓണറേറിയമോ, യാത്രാ ചെലവ്
ഉണ്ടാകുമെങ്കില്‍ അതോ
നല്‍കുവാന്‍ എന്തെങ്കിലും നടപടി
സ്വീകരിക്കുമോ?
2231.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തദ്ദേശസ്ഥാപനങ്ങളുടെ
ഉടമസ്ഥതയിലുളള റോഡുകള്‍ക്ക്
ബി.എം.ബി.സി. ഉപയോഗിക്കുന്നത്
സംബന്ധിച്ച് നിലവിലുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
റോഡുകള്‍ക്ക് ബി.എം.ബി.സി.
ചെയ്യാന്‍ ട്രാഫിക് സ്റ്റഡി
നടത്തേണ്ടതുണ്ടോ
എന്നറിയിക്കാമോ;
(
സി )
എം.എല്‍.എ.
(എസ്.ഡി.എഫ്., എ.ഡി.എസ്.)
ഫണ്ടുകള്‍ ഉപയോഗിച്ച്
റോഡുകള്‍ക്ക് ബി.എം.ബി.സി.
ചെയ്യാന്‍ സാധിക്കുമോ?
2232.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
നിയോജകമണ്ഡലത്തിൽ ലൈഫ്
പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലായി
ഇതുവരെ എത്ര വീടുകളാണ്
അനുവദിച്ചിട്ടുള്ളത്;
(
ബി )
പൂഞ്ഞാർ
നിയോജകമണ്ഡലത്തിലെ ലൈഫ് പദ്ധതി
ഗുണഭോക്താക്കളുടെ പഞ്ചായത്ത്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
സി )
ലൈഫ്
പദ്ധതിയുടെ മൂന്നാം
ഘട്ടത്തിലേക്കായി എത്ര
അപേക്ഷകളാണ് പൂഞ്ഞാർ
നിയോജകമണ്ഡലത്തിൽ നിന്നും
ലഭിച്ചിട്ടുള്ളത്; പഞ്ചായത്ത്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
ഡി )
അപേക്ഷകളിന്മേലുള്ള
അന്തിമ ഗുണഭോക്തൃപ്പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം വ്യക്തമാക്കുമോ?
2233.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ടേക്ക്
എ ബ്രേക്ക് പദ്ധതിയില്‍
ഉള്‍പ്പെടുത്തി കണ്ണൂര്‍
ജില്ലയില്‍ എത്ര വഴിയോര വിശ്രമ
കേന്ദ്രങ്ങളാണ് സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും അവയില്‍
എത്ര എണ്ണത്തിന്റെ പ്രവൃത്തി
പൂര്‍ത്തീകരിച്ചുവെന്നും
അറിയിക്കാമോ;
(
ബി )
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ എത്ര വഴിയോര
വിശ്രമ കേന്ദ്രങ്ങളാണ്
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും അവയില്‍
എത്ര എണ്ണം
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
2234.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കടുത്തുരുത്തി
മണ്ഡലത്തില്‍ എത്ര
റോഡുകള്‍ക്കാണ് സി.എം.എല്‍.
ആര്‍.ആര്‍.പി. ഫണ്ട് വഴി
ഭരണാനുമതി
നല്‍കിയത്എന്നറിയിക്കാമോ;
അവയേതെല്ലാം; പഞ്ചായത്ത്
അടിസ്ഥാനത്തില്‍ അറിയിക്കാമോ;
(
ബി )
ഈ
പദ്ധതിയില്‍ എത്രയെണ്ണത്തിന്
സാങ്കേതികാനുമതി നല്‍കി;
ഇല്ലായെങ്കില്‍ കാരണം
വ്യക്തമാക്കാമോ; ഇവയില്‍
എത്രയെണ്ണം ടെണ്ടര്‍ ചെയ്തു;
എത്രയെണ്ണത്തില്‍ പണി
പൂര്‍ത്തീകരിച്ചു; പണികള്‍ക്ക്
തുടക്കം കുറിച്ചത് ഏതെല്ലാം
എന്നറിയിക്കാമോ;
(
സി )
തദ്ദേശറോഡ്
പുനരുദ്ധാരണത്തിന് ബില്ല്
മാറുന്നതിന്
എഞ്ചിനീയര്‍മാര്‍ക്ക് അധികാരം
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഈ
വര്‍ക്കുകളുടെ പൂര്‍ത്തീകരണ
കാലാവധി നീട്ടിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ; 2022 മാര്‍ച്ച്
31 വരെയെങ്കിലും കാലാവധി
ദീര്‍ഘിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ?
2235.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തില്‍ സി.എം.എല്‍
ആര്‍.ആര്‍.പി. പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ പ്രവൃത്തികളുടെ
നിലവിലെ സ്ഥിതി വിവരം
ലഭ്യമാക്കുമോ;
(
ബി )
പൂര്‍ത്തീകരിക്കാനുള്ളവ
അടിയന്തരമായി
പൂര്‍ത്തീകരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
അനുവദിച്ച മാവേലിക്കര
മുനിസിപ്പാലിറ്റിയിലെ 28-ാം
വാര്‍ഡിലെ
പുത്തന്‍മഠം-തെക്കേവീട്ടില്‍-കുറ്റിയില്‍മുക്ക്
റോഡ് നാളിതുവരെയായി നിര്‍മ്മാണം
നടത്തിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
ഈ
പ്രവൃത്തിയുടെ തുക വകമാറ്റി
ചെലവഴിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഇ )
പ്രസ്തുത
റോഡ് നിര്‍മ്മാണ പ്രവൃത്തി
അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ?
2236.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ലെെഫ്
മിഷന്‍ പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഫ്ലാറ്റ്
നിര്‍മ്മിക്കുന്നതിനായി തവനൂര്‍
മണ്ഡലത്തിലെ തൃപ്രങ്ങോട്
പഞ്ചായത്തിലെ പെരുന്തലൂര്‍ എന്ന
സ്ഥലത്ത് ഇറിഗേഷന്‍ വകുപ്പിന്
കീഴിലുള്ള സ്ഥലം
വിട്ടുകിട്ടുന്നതിനായി
ബന്ധപ്പെട്ട പഞ്ചായത്തില്‍
നിന്നും അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
പ്രസ്തുത അപേക്ഷയിന്‍മേല്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത് എന്ന്
വിശദമാക്കാമോ?
2237.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
കോര്‍പ്പറേഷനു വേണ്ടി
നിര്‍മ്മിക്കുന്ന പുതിയ
കെട്ടിടത്തിന്റെ
നിര്‍മ്മാണപുരോഗതി
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
നിര്‍മ്മാണത്തിന് കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
2238.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തിലെ എടച്ചേരി
രജിസ്ട്രഷന്‍ ഓഫീസ് കെട്ടിട
നിര്‍മ്മാണത്തിന് ഭൂമി വിട്ട്
നല്‍കാന്‍ വൈകുന്നതിന്റെ കാരണം
വിശദമാക്കമോ?
2239.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
റീബില്‍ഡ്
കേരളയുടെ രണ്ടാം ഘട്ടത്തില്‍
ഉള്‍പ്പെടുത്തി എല്‍.എസ്.ജി.ഡി.
വിഭാഗം മുഖേന നിര്‍വ്വഹണം
നടത്താന്‍ അനുമതി
ലഭിച്ചിട്ടുള്ള ഹരിപ്പാട്
മണ്ഡലത്തിലെ മറുതാമുക്ക് -
വെട്ടുവേനി ജംഗ്ഷന്‍- അരണപ്പുറം
റോഡിന്റെ നിര്‍മ്മാണം
വൈകുന്നതിനുള്ള കാരണം എന്തെന്ന്
വിശദമാക്കാമോ?
2240.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഉദുമ
മണ്ഡലത്തില്‍ പി.എം.ജി.എസ്.
വൈയില്‍ ഉള്‍പ്പെടുത്തിയ എത്ര
റോഡുകള്‍ ജില്ലാ പഞ്ചായത്തിന്
കെെമാറിയിട്ടുണ്ട്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
ഈ
റോഡുകളുടെ ശോച്യാവസ്ഥ
പരിഹരിക്കുന്നതിന് ജില്ലാ
പഞ്ചായത്ത് തുക
വകയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
സി )
ജില്ലാ
പഞ്ചായത്തിന് കെെമാറിയ
മുന്നാട്-മരുതംകര-വട്ടംതട്ട
റോഡ് അറ്റകുറ്റപ്പണി
ചെയ്യുന്നതിന് ജില്ല പഞ്ചായത്ത്
തുക വകയിരുത്തി ടെണ്ടര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ഡി )
വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും ഈ പ്രവൃത്തി
കരാറുകാരന്‍ ചെയ്യാത്ത വിഷയം
ജില്ലാ പഞ്ചായത്തിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ഇ )
മേജര്‍
പി.ഡബ്ള്യു.ഡി. റോഡുകളെ
ബന്ധിപ്പിക്കുന്ന
മുന്നാട്-മരുതംകര-വട്ടംതട്ട
റോഡിന്റെ ശോച്യാവസ്ഥ
പരിഹരിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
2241.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിലെ കല്ലുവാതുക്കൽ
ഗ്രാമപഞ്ചായത്തിന്റെ വിസ്തൃതി,
ജനസംഖ്യ, വാർഡുകളുടെ എണ്ണം
എന്നിവ എത്രയാണെന്ന്
അറിയിക്കാമോ;
(
ബി )
ആയതിന്റെ
അടിസ്ഥാനത്തില്‍ കല്ലുവാതുക്കൽ
ഗ്രാമപഞ്ചായത്ത്
വിഭജിക്കേണ്ടതാണെന്നും പുതിയൊരു
ഗ്രാമപഞ്ചായത്ത്
രൂപീകരിക്കേണ്ടതാണെന്നും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത് പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
സി )
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ അതിർത്തി
പുനർനിർണയിക്കേണ്ടതിന്റെ
ആവശ്യകത പരിശോധിക്കാൻ നിയോഗിച്ച
സമിതി ശിപാർശകൾ
സമർപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ടി ശിപാർശകൾ
സംബന്ധിച്ച് സ്വീകരിച്ച
തുടർനടപടികൾ എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
ഡി )
കല്ലുവാതുക്കൽ
ഗ്രാമപഞ്ചായത്ത് വിഭജിച്ച്
പാരിപ്പള്ളി പഞ്ചായത്ത്
രൂപീകരിയ്ക്കുന്നതുമായി
ബന്ധപ്പെട്ട് എന്തെല്ലാം
തടസ്സങ്ങളാണ് നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ?
2242.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലൈഫ്
മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി
ആലപ്പുഴ ജില്ലയിലെ പറവൂരിൽ
നിർമ്മിക്കുന്ന ഫ്ലാറ്റ്
സമുച്ചയത്തിന് എത്ര കോടി
രൂപയാണ് നിർമാണച്ചെലവ്
കണക്കാക്കിയിട്ടുള്ളതെന്നും
എത്ര കുടുംബങ്ങള്‍ക്കായാണ് ഇത്
നല്‍കുന്നതെന്നും
വ്യക്തമാക്കാമോ;
(
ബി )
എട്ട്
മാസം കൊണ്ട് നിർമ്മാണം
പൂർത്തിയാക്കുമെന്ന്
പ്രഖ്യാപിച്ച് നിർമ്മാണം
ആരംഭിച്ച പദ്ധതി ഒന്നരവർഷം
കഴിഞ്ഞിട്ടും അടിത്തറ
നിർമ്മാണത്തിൽ മാത്രം
നിൽക്കുകയാണ് എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
നിര്‍മ്മാണത്തിന് കാലതാമസം
നേരിടുന്നത് എന്തുകൊണ്ടെന്നും
ഇത് പരിഹരിക്കാൻ എന്തൊക്കെ
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ ?
2243.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരവിപുരം
മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി
പ്രകാരം അനുവദിച്ച റോഡുകളുടെ
പട്ടിക വ്യക്തമാക്കാമോ;
(
ബി )
ഓരോ
റോഡിനും അനുവദിച്ച തുക
എത്രയെന്നും ഏതെല്ലാം റോഡുകളുടെ
നിർമ്മാണം
പൂർത്തീകരിച്ചുവെന്നും ഇനി
പൂർത്തീകരിക്കുവാൻ ബാക്കിയുള്ള
റോഡുകളുടെ നിലവിലെ പ്രവർത്തന
പുരോഗതിയെന്തെന്നും
വിശദമാക്കാമോ?
2244.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
ഗ്രാമീണ റോഡ് പുനരുദ്ധാരണ
പദ്ധതി (സി.എം.എൽ.ആർ.ആർ.പി.)
പ്രകാരം നാളിതുവരെ മലപ്പുറം
മണ്ഡലത്തിൽ അനുവദിച്ച
പദ്ധതികളുടെ വിശദാംശങ്ങൾ
നൽകുമോ;
(
ബി )
ഓരോ
പദ്ധതികളുടെയും പ്രവൃത്തികൾ
പൂർത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ കാലതാമസത്തിന്റെ
കാരണം വ്യക്തമാക്കാമോ;
(
സി )
മങ്ങാട്ടുപുലം
- ഹാജിയാർപള്ളി തൂക്കുപാലം പുനർ
നിർമ്മാണത്തിന് പുതുക്കിയ
എസ്റ്റിമേറ്റ് പ്രകാരം തുക
അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ
ഫണ്ട് അനുവദിക്കുവാനും
ഭരണാനുമതി നൽകുവാനും സത്വര
നടപടികൾ സ്വീകരിക്കുമോ;
(
ഡി )
ഗ്രാമീണ
റോഡ് പുനരുദ്ധാരണ പദ്ധതി
പ്രകാരം പുതിയ
പ്രൊപ്പോസലുകൾക്ക് അംഗീകാരം
നൽകുന്നുണ്ടോ; വിശദാംശം നൽകുമോ?
2245.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അഴീക്കോട്
മണ്ഡലത്തിൽ ലൈഫ് ഭവന പദ്ധതി
പ്രകാരം എത്ര വീടുകൾ
നിർമ്മിച്ച് നൽകിയിട്ടുണ്ട്;
വിശദാംശങ്ങൾ പഞ്ചായത്ത്
അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
(
ബി )
നിർമ്മാണം
നടന്നു വരുന്ന ഭവനങ്ങളുടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
2246.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എം.എല്‍.എ.മാരുടെ
ആസ്തി വികസന പദ്ധതി പ്രകാരം
2019-20 സാമ്പത്തിക വര്‍ഷം
പ്രോജക്ട് ഐ.ടി. 11262 ആയി
12.50 ലക്ഷം അടങ്കല്‍ തുകയില്‍
അനുവദിച്ചിരുന്ന നിലമ്പൂര്‍
റോഡ് റെയില്‍വേ സ്റ്റേഷനില്‍
വണ്‍ വേ ഐ.ആര്‍.എസ്.
പ്ലാറ്റ്ഫോം നിര്‍മ്മാണം എന്ന
പ്രവൃത്തി ഇതുവരെയും
ആരംഭിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
ഈ
പ്രവൃത്തിയുടെ അടങ്കല്‍ തുക
റെയില്‍വേക്ക് ഡെപ്പോസിറ്റ്
ചെയ്യുന്നതിന് മലപ്പുറം തദ്ദേശ
സ്വയംഭരണം വകുപ്പ് വിഭാഗം
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍
സമര്‍പ്പിച്ച ഫയലില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(
സി )
മലപ്പുറം
ജില്ലയിലെ ഏതെല്ലാം
എം.എല്‍.എ.മാരാണ് 2016-17
മുതല്‍ 2020-21 വരെ ആസ്തി വികസന
ഫണ്ട് ഉപയോഗിച്ച് റെയില്‍വേ
സ്റ്റേഷനുകളില്‍ വിവിധ
പ്രവൃത്തികള്‍
നിര്‍ദ്ദേശിച്ചതെന്നും
നിര്‍ദ്ദേശിച്ച വര്‍ഷവും
അടങ്കല്‍ തുകയും പ്രവൃത്തികളുടെ
നിര്‍വ്വഹണ അവസ്ഥയും അടക്കമുള്ള
വിശദാംശങ്ങളും ലഭ്യമാക്കാമോ;
(
ഡി )
മലപ്പുറം
ജില്ലയിലെ മറ്റ്
എം.എല്‍.എ.മാര്‍ റെയില്‍വേ
സ്റ്റേഷനുകളില്‍ 2019-20ന് ശേഷം
ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്
നിര്‍ദ്ദേശിച്ച പ്രവൃത്തികള്‍
നിര്‍വ്വഹിച്ചിട്ടും നിലമ്പൂര്‍
എം.എല്‍.എ. നിര്‍ദ്ദേശിച്ച
പ്രവൃത്തികള്‍ക്ക് മാത്രം
ഭരണാനുമതി ലഭ്യമാക്കുന്നതിലും
നിര്‍വ്വഹിക്കുന്നതിലും
ബോധപൂര്‍വ്വമായ കാലതാമസം
മലപ്പുറം തദ്ദേശ സ്വയംഭരണ
വകുപ്പ് വിഭാഗം എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയത്തില്‍
ഉണ്ടാകുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ഇ )
ഈ
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാനാകും എന്നാണ്
കരുതുന്നത്; പ്രസ്തുത ഫയലില്‍
ഏതെങ്കിലും ഉദ്യോഗസ്ഥര്‍
മന:പൂര്‍വ്വമായ കാലതാമസം
വരുത്തിയിട്ടുണ്ടെങ്കില്‍
അവര്‍ക്കെതിരെ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
2247.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സി.
എം. എല്‍. ആര്‍. ആര്‍. പി.
പദ്ധതിയിൽ കൊല്ലം മണ്ഡലത്തിലെ
ഏതെല്ലാം റോഡുകൾക്കാണ്
ഭരണാനുമതി നൽകിയിട്ടുള്ളത്;
അവയുടെ നിർവ്വഹണ പുരോഗതി
എപ്രകാരമാണ്; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ പുതുതായി ഭരണാനുമതി
നൽകുന്നതിന് പ്രൊപ്പോസലുകള്‍
പരിഗണനയിലുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
2248.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുടുംബശ്രീ
യൂണിറ്റുകളിലെ അംഗങ്ങളെ
ദേശാഭിമാനി പത്രത്തിന്റെ
വാര്‍ഷിക വരിക്കാരാക്കുന്നതിന്
സർക്കാർ എന്തെങ്കിലും നിർദ്ദേശം
നൽകിയിട്ടുണ്ടോ;
(
ബി )
സർക്കാർ
നൽകുന്ന ആനുകൂല്യങ്ങൾക്ക്
പകരമായി സര്‍ക്കാരിന്റെ
നിര്‍ദേശ പ്രകാരം ഒരു
ദേശാഭിമാനി പത്രം ഒരു
കുടുംബശ്രീ എടുക്കണം എന്ന
ആലപ്പുഴ തലവടി പഞ്ചായത്തിലെ
കുടുംബശ്രീ എ. ഡി. എസിന്റെ
വാട്സ്ആപ് സന്ദേശം ജനങ്ങളെ
തെറ്റിദ്ധരിപ്പിക്കുന്നതാണോ;
(
സി )
പ്രസ്തുത
സംഭവത്തിൽ അന്വേഷണത്തിന്
സർക്കാർ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകാമോ;
(
ഡി )
സമാനമായ
രീതിയിൽ മറ്റ് കുടുംബശ്രീ
യൂണിറ്റുകളിൽ അംഗങ്ങളെ
ദേശാഭിമാനി വരിക്കാരാകാൻ
നിർബന്ധിക്കുന്നുണ്ടോ എന്ന്
പരിശോധനാ വിധേയമാക്കാമോ?
2249.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയിൽ എം.എൽ.എ-എ.ഡി.എസ്.
ഉപയോഗിച്ച് പ്രവൃത്തി
നടപ്പിലാക്കുവാൻ ഭരണാനുമതി
ലഭ്യമാക്കിയ മുൻവർഷങ്ങളിലെ പല
പ്രവൃത്തികളും എൽ.എസ്.ജി.ഡി.
എൻജിനീയറിങ് വിഭാഗത്തിന്റെ
പിടിപ്പുകേട് കൊണ്ട് പണി
പൂർത്തിയാകാതെ കിടക്കുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ഇപ്രകാരം
മുടങ്ങിക്കിടക്കുന്ന
പ്രവൃത്തികൾ സമയബന്ധിതമായി
പൂർത്തിയാക്കുവാന്‍ ആവശ്യമായ
നിർദ്ദേശം ജില്ലാ പഞ്ചായത്ത്
എക്സിക്യൂട്ടീവ് എഞ്ചിനീയർ
ഉള്‍പ്പെടെയുള്ളവര്‍ക്ക്
നൽകുവാൻ നടപടി സ്വീകരിക്കുമോ?
2250.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുൻസിപ്പാലിറ്റി
ജീവനക്കാർ സർക്കാർ ഉദ്യോഗസ്ഥർ
ആണെന്ന് വ്യക്തമാക്കി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
തദ്ദേശ
സ്വയംഭരണ പൊതുസർവീസിലെ
വകുപ്പുകളിൽ ഉൾപ്പെടുന്ന
ജീവനക്കാരിൽ മുൻസിപ്പാലിറ്റി
ജീവനക്കാർക്ക് മാത്രം അതാത്
മുനിസിപ്പാലിറ്റികൾ ആണ്
ശമ്പളവും പെൻഷനും നൽകുന്നതെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത ജീവനക്കാർക്ക്
മാത്രം സർക്കാർ ശമ്പളവും
പെൻഷനും നൽകാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(
സി )
ആയത്
പരിഹരിച്ച് മുനിസിപ്പാലിറ്റി
ജീവനക്കാർക്ക് സർക്കാർ നേരിട്ട്
ശമ്പളവും പെൻഷനും നൽകുന്നതിന്
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2251.
ശ്രീ.
റോജി എം. ജോൺ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രാദേശിക
സർക്കാരുകളുടെ തനത് ഫണ്ടുകൾ
ട്രഷറി അക്കൗണ്ടിൽ
നിക്ഷേപിക്കണം എന്ന്
നിഷ്കർഷിച്ച് ധനവകുപ്പ്
ഉത്തരവിറക്കിയത് തദ്ദേശ
സ്വയംഭരണ വകുപ്പിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇക്കാര്യത്തിൽ
തദ്ദേശ സ്വയംഭരണ വകുപ്പുമായി
എന്തെങ്കിലും ചർച്ചകൾ
നടത്തിയിരുന്നോ; എങ്കില്‍ ഈ
ചർച്ചകളിൽ തദ്ദേശ സ്വയംഭരണ
വകുപ്പിന്റെ നിലപാട്
എന്തായിരുന്നു എന്ന്
വിശദമാക്കാമോ;
(
സി )
ഇതുമായി
ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങൾ എതിർപ്പ്
പ്രകടിപ്പിച്ചിട്ടുണ്ടോ എന്ന്
വിശദമാക്കാമോ?
2252.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പാറശ്ശാല
മണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകളിലായി ഭൂരഹിതരായ
ഭവനരഹിതര്‍ എത്രപേരുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഗ്രാമപഞ്ചായത്ത്
അടിസ്ഥാനത്തിലുളള വിവരം
അറിയിക്കാമോ;
(
ബി )
ഇവര്‍ക്ക്
ഭൂമിയും വീടും ലഭ്യമാക്കി
നല്‍കുന്നതിന്
സ്വീകരിച്ചിട്ടുളള നടപടികളുടെ
പുരോഗതി അറിയിക്കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തില്‍ ലെെഫ് ഭവന പദ്ധതി
പ്രകാരം വിവിധ ഘട്ടങ്ങളിലായി
എത്ര വീടുകളുടെ നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
എത്ര വീടുകളുടെ നിര്‍മ്മാണം
നടന്നുവരുന്നുണ്ടെന്നും തദ്ദേശ
സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍
പട്ടികയായി അറിയിക്കാമോ;
(
ഡി )
ഈ
മണ്ഡലത്തില്‍ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ അംഗീകരിച്ചതും
എന്നാല്‍ പ്രവൃത്തികള്‍ ഇതുവരെ
ആരംഭിക്കാത്തതുമായ വീടുകളുടെ
എണ്ണം പഞ്ചായത്ത്
അടിസ്ഥാനത്തില്‍ പട്ടികയാക്കി
ലഭ്യമാക്കാമോ; ഈ വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ചിട്ടുളള നടപടികളുടെ
പുരോഗതി അറിയിക്കുമോ;
(
ഇ )
പ്രസ്തുത
മണ്ഡലത്തില്‍ ഇതുവരെ ലെെഫ്
മിഷനില്‍ അപേക്ഷ നല്‍കാന്‍
കഴിയാത്ത അര്‍ഹരായ നിരവധി
ആള്‍ക്കാര്‍ ഉണ്ട് എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അത്തരക്കാര്‍ക്ക് പുതുതായി
അപേക്ഷ സമര്‍പ്പിക്കുന്നതിനുളള
അവസരം നല്‍കുവാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
2253.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഏകീകൃത
തദ്ദേശ സ്വയംഭരണ വകുപ്പ്
പ്രവര്‍ത്തന
മാനദണ്ഡമായിട്ടുണ്ടോ; അധികാര
വികേന്ദ്രീകരണത്തിന്റെ
നാളുകളില്‍ ജനസംവിധാനം അധികാര
കേന്ദ്രീകരണത്തിന്
വഴിവയ്ക്കുകയില്ലേ;
വ്യക്തമാക്കാമോ;
(
ബി )
വകുപ്പുകളുടെ
ഏകോപനത്തിലൂടെ പൊതുജനങ്ങള്‍ക്ക്
എന്തുതരം സേവനമാണ് അധികമായി
ലഭിക്കാന്‍ പോകുന്നത് എന്ന്
വ്യക്തമാക്കാമോ;
(
സി )
തദ്ദേശ
സ്വയംഭരണ വകുപ്പിലെ വിവിധ
ഡിപ്പാര്‍ട്ടുമെന്റുകളില്‍ ജോലി
ചെയ്യുന്ന ജീവനക്കാരുടെ
സേവനവേതന വ്യവസ്ഥകളെ ഇക്കാര്യം
എങ്ങനെ ബാധിക്കും എന്ന്
വ്യക്തമാക്കാമോ;
(
ഡി )
ലോക്കല്‍
ഡെവലപ്പ്മെന്റ് കമ്മീഷന്‍
തയ്യാറാക്കി സമര്‍പ്പിച്ച കരട്
വിശേഷാല്‍ ചട്ടങ്ങള്‍
അന്തിമമാക്കുന്നതിനുളള തുടര്‍
നടപടികള്‍ ഏതുഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ഇ )
ലേക്കല്‍
ഡെവലപ്പ്മെന്റ് കമ്മീഷന്റെ
ഇതുവരെയുള്ള സര്‍ക്കാര്‍ ചെലവ്
എത്രയെന്ന് വിശദമാക്കാമോ;
(
എഫ് )
പ്രസ്തുത
കമ്മീഷനില്‍ ആരെല്ലാമാണ്
സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാതെ
ഉള്ളത്; ഈ അംഗങ്ങളുടെ ശമ്പളം,
ടി.എ., ഡി.എ. മറ്റ്
അലവന്‍സുകളടക്കം വിശദമാക്കാമോ;
(
ജി )
ഈ
കമ്മീഷന്റെ കാലാവധി
നീട്ടിയിട്ടുണ്ടോ; കമ്മീഷന്റെ
കാലാവധി അനന്തമായി
നീട്ടികൊണ്ടുപോകുന്നതിന്റെ
കാരണം വ്യക്തമാക്കാമോ?
2254.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ലക്ഷം വീട് പദ്ധതി നടപ്പിലാക്കി
അന്‍പത് വർഷം പിന്നിട്ട
സാഹചര്യത്തിൽ ആയതിലെ ഭൂരിഭാഗം
വീടുകളും ജീർണ്ണിച്ച്
വാസയോഗ്യമല്ലാതായി
തീർന്നിട്ടുണ്ട് എന്ന വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഇതിനുള്ള പരിഹാര
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(
ബി )
ഇതിന്റെ
ഗുണഭോക്താക്കൾ ഭൂരിഭാഗവും ലൈഫ്
പദ്ധതിയിൽ
ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ
ലക്ഷം വീട് പദ്ധതി പ്രകാരമുള്ള
വീടുകളുടെയും കോളനികളുടെയും
കുടിവെള്ളം, വൈദ്യുതി മറ്റ്
അടിസ്ഥാന സൗകര്യങ്ങൾ
ഉൾപ്പെടെയുള്ള നവീകരണത്തിന് ഒരു
പദ്ധതി ആവിഷ്കരിച്ച്
നടപ്പിലാക്കാമോ;
(
സി )
പ്രസ്തുത
പുനരുദ്ധാരണ പാക്കേജ് നിലവിലെ
നവ കേരള മിഷൻ, റീ ബിൽഡ് കേരള
തുടങ്ങിയ പദ്ധതികളിൽ
ഉൾപ്പെടുത്തി
മുൻഗണനാടിസ്ഥാനത്തിൽ
നടപ്പിലാക്കുവാൻ കഴിയുമോയെന്നത്
പരിശോധിച്ച് മറുപടി നൽകാമോ?
2255.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ തനത്
ഫണ്ടുകള്‍ ട്രഷറികളിലേയ്ക്ക്
മാറ്റുന്നതുമായി ബന്ധപ്പെട്ട്
എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍
പ്രസ്തുത സ്ഥാപനങ്ങള്‍ക്ക്
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
ബി )
ഇത്
തദ്ദേശ സ്വയംഭരണ വകുപ്പ്
ഉത്തരവ് ഇറക്കുന്നതിന്റെ മുമ്പ്
അറിഞ്ഞിരുന്നോ;
(
സി )
പഞ്ചായത്തുകളുടെ
സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക്
വിഘാതം സൃഷ്ടിക്കുന്ന ഇത്തരം
നിര്‍ദ്ദേശങ്ങള്‍
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
2256.
ശ്രീ
വി ജോയി
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
പി.വി.അൻവർ
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പഞ്ചായത്തില്‍
നിന്നു ലഭിക്കേണ്ട സേവനങ്ങള്‍,
നേരിട്ട് പോകാതെ ഓണ്‍ലൈനില്‍
ലഭ്യമാക്കാനുള്ള പദ്ധതി
സംസ്ഥാനത്ത് എത്ര
പഞ്ചായത്തുകളില്‍
പ്രാവര്‍ത്തികമായിട്ടുണ്ട്;
എല്ലാ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിലേക്കും ഈ പദ്ധതി
വ്യാപകമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
നഗര
പ്രദേശങ്ങളിലുള്‍പ്പെടെ കെട്ടിട
നിര്‍മ്മാണ പെര്‍മിറ്റ്
ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
പദ്ധതിയുടെ കാര്യക്ഷമത
വിലയിരുത്തിയിട്ടുണ്ടോ;
(
സി )
സര്‍ക്കാര്‍
സേവനങ്ങള്‍
വാതില്‍പ്പടിയിലെത്തിക്കുന്ന
പദ്ധതിയുടെ ഭാഗമായി തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
നടത്തുന്ന പ്രവര്‍ത്തനം
അറിയിക്കാമോ; എത്ര
സ്ഥാപനങ്ങളില്‍ പ്രസ്തുത പദ്ധതി
പ്രാവര്‍ത്തികമായിട്ടുണ്ടെന്ന്
അറിയിക്കുമോ?
2257.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
കെ ആൻസലൻ
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജനകീയാസൂത്രണ
പദ്ധതിയുടെ കുറവുകള്‍
പരിഹരിച്ച് ഗുണമേന്മയുള്ളതും
സുസ്ഥിരവും സര്‍വതല
സ്പര്‍ശിയുമായ പദ്ധതി
രൂപീകരണവും നിര്‍വ്വഹണവും
ഉറപ്പുവരുത്തുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
(
ബി )
പതിനാലാം
പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി
സംസ്ഥാനത്തെ സുസ്ഥിര
വികസനത്തിലേക്ക്
നയിക്കാനുതകുന്ന എന്തെല്ലാം
പദ്ധതികളാണ് പരിഗണിക്കുന്നത്;
വിശദമാക്കാമോ;
(
സി )
കോവിഡ്
ആഘാതത്തെ അതിജീവിക്കാനും
ഉപജീവനമാര്‍ഗ്ഗങ്ങള്‍
പുനരുജ്ജീവിപ്പിക്കാനും ഉതകുന്ന
എന്തെല്ലാം കാര്യങ്ങളാണ്
പ്രാദേശികാസൂത്രണത്തിന്റെ
ഭാഗമായി പരിഗണിക്കുന്നത്;
വിശദാംശങ്ങള്‍ നല്‍ക്കാമോ?
2258.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മാനദണ്ഡവും
ഗുണമേന്മയും ഉറപ്പുവരുത്താതെ
ആട്, പോത്ത് തുടങ്ങി വിവിധ തരം
ഇറച്ചികള്‍ വില്ക്കുന്ന
അറവുശാലകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തിലുള്ള ഇറച്ചി വ്യാപാരം
സര്‍ക്കാര്‍ നിയന്ത്രണത്തില്‍
കൊണ്ടുവന്ന് ഗുണമേന്മയുള്ള
ഇറച്ചി പൊതുജനങ്ങള്‍ക്ക് വിതരണം
ചെയ്യാൻ നടപടി സ്വീകരിക്കുമോ;
(
ബി )
ഇറച്ചി
വില്പന ശാലകളിൽ വിവിധതരം
ഇറച്ചിയുടെ ഗുണനിലവാരം
ഉറപ്പുവരുത്താന്‍ നിലവില്‍
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(
സി )
ഇറച്ചി
വെട്ടുന്നതിന്
പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍
തലത്തിൽ അറവുശാലകള്‍
സ്ഥാപിക്കുവാൻ നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
2259.
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എം.എൽ.എ.
മാരുടെ നേതൃത്വത്തിൽ ത്രിതല
പഞ്ചായത്തുകളുടെ
സഹകരണത്തോടുകൂടി മണ്ഡലത്തിൽ
ദീർഘകാലാടിസ്ഥാനത്തിലുള്ള മൂലധന
നിക്ഷേപവും വികസനവും
ലക്ഷ്യമിട്ടുള്ള പഞ്ചായത്ത് തല
വികസന സമിതിയ്ക്കായി ഒരു പദ്ധതി
ആവിഷ്കരിക്കുവാൻ നടപടി
സ്വീകരിക്കുമോ;
(
ബി )
പഞ്ചായത്ത്
തലത്തിൽ ആരോഗ്യ - വിദ്യാഭ്യാസ
മേഖലയിലേക്കായി പ്രസ്തുത വികസന
സമിതി വഴി വർഷം തോറും മൂന്ന്
കോടിയിൽ കുറയാത്ത ആസ്തി വികസന
പദ്ധതി എം.എല്‍.എ. - എ.ഡി.എസ്.
പോലെ എല്‍.എസ്.ജി. - എ.ഡി.എസ്.
എന്ന പേരിൽ ആരംഭിക്കുമോ?
2260.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
എച്ച്. സലാം
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി രാജ്യത്ത്
മികച്ച രീതിയില്‍ നടപ്പാക്കുന്ന
സംസ്ഥാനമെന്ന നിലയില്‍ കേരളം
നടത്തിയ സുത്യര്‍ഹമായ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍ ലഭ്യക്കാമോ;
(
ബി )
പ്രളയം,
കോവിഡ് തുടങ്ങിയ മഹാമാരികളുടെ
കാലത്ത് മുന്‍ഗണനാക്രമങ്ങള്‍
പുന:ക്രമീകരിച്ച് പദ്ധതി
നിര്‍വ്വഹണം നടത്തുന്നതിന്
മുന്‍കെെ എടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
സി )
പ്രസ്തുത
പദ്ധതി നടത്തിപ്പ് കൂടുതല്‍
ശാസ്ത്രീയമാക്കുന്നതിനായി
പ്രത്യേകമായ ആസൂത്രണങ്ങള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2261.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കൊടകര
ബ്ലോക്ക്പഞ്ചായത്ത് വിഭാവനം
ചെയ്ത് സമര്‍പ്പിച്ച ഷീ
വര്‍ക്ക് സ്പേയ്സ് പ്രോജക്ടിന്
സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിന്റെ
ഇന്‍സെന്റീവ് ഗ്രാന്റ്
അനുവദിച്ച് കിട്ടുന്നതിനും
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ
കീഴിലുള്ള ലോക്കല്‍
എംപ്ലോയ്‌മെന്റ് അഷ്വറന്‍സ്
പ്രോഗ്രാം (ലീപ്) പദ്ധതിയില്‍
പ്രസ്തുത പദ്ധതിയെ
ഉള്‍പ്പെടുത്തുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
2262.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അമൃത്
എന്ന കേന്ദ്രാവിഷ്കൃത പദ്ധതി
പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ
അഞ്ചു വര്‍ഷം മുതല്‍ നാളിതുവരെ
ആകെ എത്ര കോടി രൂപയുടെ
പദ്ധതികള്‍ക്കാണ് ഭരണാനുമതി
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ജില്ല
തിരിച്ചുള്ള കണക്കുകള്‍
പദ്ധതികളുടെ എണ്ണം, ആകെ തുക,
പൂര്‍ത്തീകരിച്ച പദ്ധതികളുടെ
എണ്ണം എന്നിവയുടെ ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാണോ; ആണെങ്കില്‍
വിശദീകരിയ്ക്കാമോ;
(
സി )
ടി
പദ്ധതി പ്രകാരം കൊല്ലം
കോര്‍പ്പറേഷനില്‍ നടപ്പാക്കുന്ന
പദ്ധതികളുടെ വിശദാംശങ്ങള്‍
ലഭ്യമാണോ; ആണെങ്കില്‍
വിശദീകരിയ്ക്കാമോ?
2263.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞങ്ങാട്
മണ്ഡലത്തിൽ
സി.എം.എല്‍.ആര്‍.ആര്‍.പി.
പദ്ധതി പ്രകാരം അനുവദിച്ച
റോഡുകൾ ഏതെല്ലാമാണെന്ന്
പഞ്ചായത്ത്/നഗരസഭ എന്ന്
തരംതിരിച്ച് വിശദമാക്കാമോ;
(
ബി )
ഓരോ
പദ്ധതികൾക്കും അനുവദിച്ച തുക
എത്രയാണെന്നും നിർമ്മാണ
പ്രവർത്തനങ്ങൾ
ഏതുഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ?
2264.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
തലവടി പഞ്ചായത്തിലെ കുടുംബശ്രീ
യൂണിറ്റുകളിലെ അംഗങ്ങളെ
ദേശാഭിമാനി പത്രത്തിന്റെ
വാര്‍ഷിക വരിക്കാരാവുന്നതിന്
കുടുംബശ്രീ എ.ഡി.എസ്.
ശബ്ദസന്ദേശം അയച്ച സംഭവം
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
കോവിഡ്
കാലത്ത് പാവപ്പെട്ട കുടുംബശ്രീ
അംഗങ്ങളെ ദേശാഭിമാനിയുടെ
വരിക്കാരാകാൻ
പ്രേരിപ്പിക്കുന്നത് ചൂഷണമായി
കണക്കാക്കുന്നുണ്ടോ;
(
സി )
പ്രസ്തുത
സംഭവത്തിൽ എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ഇത്തരം
സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ
എന്തൊക്കെ നടപടികളാണ്
കൈക്കൊള്ളാൻ ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
2265.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
ജില്ലയിൽ ടേക്ക് എ ബ്രേക്ക്
പദ്ധതി പ്രകാരം എത്ര വഴിയോര
വിശ്രമ കേന്ദ്രങ്ങൾക്കാണ്
അനുമതി നൽകിയിട്ടുള്ളത്; അവയുടെ
നിർവ്വഹണ പുരോഗതി എപ്രകാരമാണ്;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയിന്‍കീഴിൽ പുതുതായി
അനുമതി നൽകുന്നതിന്
പ്രൊപ്പോസലുകള്‍
പരിഗണനയിലുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
2266.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വെള്ളപ്പൊക്ക
ദുരിതങ്ങള്‍ അനുഭവിക്കുന്ന
കുട്ടനാടന്‍ ജനതയ്ക്ക് ആശ്വാസ
നടപടിയായി കുട്ടനാട്ടിലെ
ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക്
പ്രത്യേക സഹായം
അനുവദിക്കുന്നതിന് നടപടികള്‍
ഉണ്ടാകുമോ;
(
ബി )
കുട്ടനാട്ടിലെ
ബ്ലോക്ക് പഞ്ചായത്തുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കാന്‍ സഹായങ്ങള്‍
നല്‍കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
2267.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഗ്രാമ
പഞ്ചായത്തുകളിലെ ലൈബ്രേറിയൻ
ഗ്രേഡ് -IV തസ്തികയിലേക്ക്
പഞ്ചായത്തുകളിലെ യോഗ്യരായ
പഞ്ചായത്ത് ജീവനക്കാരുടെ
അഭാവത്തിൽ മാത്രം നേരിട്ടുള്ള
നിയമനം എന്ന ചട്ടം
നീതീകരിയ്ക്കത്തക്കതാണോ എന്നത്
സംബന്ധിച്ച് അഭിപ്രായം
അറിയിക്കാമോ;
(
ബി )
വിവിധ
വകുപ്പുകളിൽ ലൈബ്രേറിയൻ
തസ്തികയിൽ നേരിട്ടുള്ള നിയമന
രീതി സ്വീകരിക്കുമ്പോൾ ഗ്രാമ
പഞ്ചായത്തുകളിൽ മേൽ പറഞ്ഞ നിയമന
രീതി സ്വീകരിക്കുന്നത് ഈ വിഭാഗം
ഉദ്യോഗാർത്ഥികളോടുള്ള
വിവേചനമല്ലേയെന്ന് പരിശോധിച്ച്
വ്യക്തമാക്കാമോ;
(
സി )
ലൈബ്രേറിയൻ
തസ്തികയിൽ ന്യായയുക്തമായ
അനുപാതം പോലും നിശ്ചയിക്കാതെ
പൂർണമായും സ്ഥാനക്കയറ്റത്തിലൂടെ
നികത്തുന്നത് സർക്കാർ പൊതുവിൽ
പിന്തുടർന്നുവരുന്ന നേരിട്ടുള്ള
നിയമന പ്രോത്സാഹന നയത്തിന്
വിരുദ്ധമല്ലേ എന്നത്
പരിശോധിച്ച് വ്യക്തമാക്കാമോ;
(
ഡി )
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
പഞ്ചായത്ത് സബോർഡിനേറ്റ് സർവീസ്
ചട്ടങ്ങളിൽ/കേരള ലോക്കൽ സെൽഫ്
ഗവണ്മെന്റ് സബോർഡിനേറ്റ് സർവീസ്
ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ
വരുത്താന്‍ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
2268.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ തദ്ദേശ സ്വയംഭരണ
വകുപ്പിന് കീഴില്‍
എഞ്ചിനീയര്‍മാരുടെ എത്ര
തസ്തികകള്‍ ഒഴിവുണ്ട്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
ഒഴിവുളള
തസ്തികകളില്‍ നിയമനം
നടത്തുന്നതിന് നടപടികള്‍
സ്വീകരിക്കുമോ; വിശദാംശങ്ങള്‍
അറിയിക്കാമോ?
2269.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഇടുക്കി
ജില്ലയില്‍ മുനിസിപ്പല്‍ കോമണ്‍
സര്‍വിസില്‍ എത്ര ഡ്രൈവര്‍
ഒഴിവുകളാണ് നിലവിലുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി യ്ക്ക്
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
2270.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മണലൂര്‍
നിയോജകമണ്ഡലത്തിലെ വിവിധ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ
തസ്തികകളില്‍ നിരവധി ഒഴിവുകള്‍
നിലവിലുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഏതൊക്കെ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ ഏതെല്ലാം
തസ്തികകളിലാണ് ഒഴിവുകളുളളതെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
ഒഴിവുകള്‍ നികത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ?
2271.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പഞ്ചായത്ത്
വകുപ്പിലെ ജീവനക്കാരുടെ അമിത
ജോലിഭാരവും പ്രാദേശിക രാഷ്ട്രീയ
ഇടപെടലുകളും കാരണം ഉണ്ടാകുന്ന
മാനസിക സമ്മര്‍ദം
ലഘൂകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
കാസര്‍ഗോഡ്
ജില്ലയിലെ വെസ്റ്റ് എളേരി
ഗ്രാമപഞ്ചായത്തിലെ ജീവനക്കാരി
ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം
ഗൗരവമായി പരിശോധിച്ച് ഭാവിയില്‍
ഇത്തരം സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കുവാന്‍
നടപടി സ്വീകരിക്കാമോ;
(
സി )
അമിത
ജോലിഭാരം കണക്കിലെടുത്ത്
പഞ്ചായത്ത് വകുപ്പില്‍ മതിയായ
സ്റ്റാഫ് പാറ്റേണ്‍
സൃഷ്ടിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2272.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
അതിദാരിദ്ര
ലഘൂകരണ പദ്ധതി
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നും ആയതിലേക്ക്
എത്ര തുക 2020-21 കാലയളവില്‍
മാറ്റിവെച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(
ബി )
ഈ
പദ്ധതി സര്‍ക്കാര്‍ നേരിട്ടാണോ
ഏജന്‍സി മുഖാന്തരമാണോ നടത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ; ഏജന്‍സി
മുഖേനയാണെങ്കില്‍ ഏത്
ഏജന്‍സികളെയാണ്
ചുമതലപ്പെടുത്തുന്നതെന്നും
വ്യക്തമാക്കാമോ?
2273.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലെെഫ്
ഭവന പദ്ധതി പ്രകാരം സംസ്ഥാനത്തെ
എസ്.സി./എസ്.ടി.
വിഭാഗങ്ങള്‍ക്ക് നാളിതുവരെ എത്ര
വീടുകളാണ് അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വിഭാഗങ്ങളില്‍
ഭൂമിയില്ലാത്തവര്‍ക്ക് വീടും
സ്ഥലവും അനുവദിക്കാന്‍
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ?
2274.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
നിയോജകമണ്ഡലത്തിൽ
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ്
പുന:രുദ്ധാരണ പദ്ധതിയിൽ
ഉൾപ്പെടുത്തി ഏതെല്ലാം
പ്രവർത്തികൾക്കാണ് ഇതുവരെ
അംഗീകാരം നല്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇതിൽ
ഓരോ പ്രവർത്തിക്കും അനുവദിച്ച
തുകയും അവയുടെ നിലവിലെ
സ്ഥിതിയും അറിയിക്കുമോ?
2275.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗ്രാമ
വികസന വകുപ്പിന്റെ ഒരു വികസന
പരിശീലന കേന്ദ്രം കോതമംഗലത്ത്
ആരംഭിക്കുന്നത് സംബന്ധിച്ച
വിഷയത്തിന്റെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ബി )
ഇത്
സംബന്ധിച്ച്
സെക്രട്ടേറിയറ്റില്‍ തദ്ദേശ
സ്വയംഭരണ വകുപ്പില്‍
IB2/311/2018/LSGD എന്ന ഫയലില്‍
സ്വീകരിച്ചിട്ടുള്ള തുടര്‍
നടപടികള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പരിശീലന കേന്ദ്രത്തിനാവശ്യമായ
സ്ഥലം കോതമംഗലത്ത്
കണ്ടെത്തിയിട്ടുണ്ടോ; ഇതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
പരിശീലന കേന്ദ്രം കോതമംഗലത്ത്
ആരംഭിക്കുന്നതിന് വേണ്ട നടപടി
സ്വീകരിക്കുമോ?
2276.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2018-ല്‍
ഉണ്ടായ ഉരുള്‍പൊട്ടലില്‍
അയ്യന്‍കുന്ന്, ആറളം
പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന
മാഞ്ചുവട് പാലം തകര്‍ന്നത്
ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ;
എങ്കില്‍ പ്രസ്തുത പാലം
പുനര്‍നിര്‍മ്മിക്കുന്നതിനാവശ്യമായ
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും പാലം
പുനർനിർമ്മാണത്തിന്
അനുവദിച്ചിട്ടുള്ള തുക
എത്രയെന്നും വ്യക്തമാക്കാമോ?
2277.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഹരിത
കേരളം മിഷന്‍ വഴി പാലക്കാട്
ജില്ലയില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
നല്‍കിയിരുന്നു;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ അടങ്കല്‍ തുകയും
പുരോഗതിയും വിശദമാക്കാമോ?
2278.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പ്രധാന്‍മന്ത്രി
ഗ്രാമ സഡക് യോജന പദ്ധതി പ്രകാരം
2020-21 വര്‍ഷത്തില്‍
സംസ്ഥാനത്ത് എത്ര കിലോമീറ്റര്‍
റോഡ് അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
കോഴിക്കോട്
ജില്ലയില്‍ എത്ര കിലോമീറ്റര്‍
റോഡ് അനുവദിച്ചുവെന്നും എത്ര
കിലോമീറ്റര്‍ റോഡിനുള്ള
ഡി.പി.ആര്‍.
തയ്യാറാക്കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി പ്രകാരം ഒരു
കിലോമീറ്റര്‍ റോഡ്
നിര്‍മ്മിക്കുന്നതിന് എത്ര
ലക്ഷം രൂപയാണ് ചെലവ്
വരുന്നതെന്ന് വ്യക്തമാക്കാമോ;
(
ഡി )
പി.എം.ജി.എസ്.വൈ.
കോഴിക്കോട് ജില്ലാ ഓഫീസില്‍
എത്ര ജീവനക്കാരാണുള്ളതെന്നും
പ്രസ്തുത ജീവനക്കാര്‍ക്ക് ആരാണ്
ശമ്പളം നല്‍കുന്നതെന്നും
വ്യക്തമാക്കാമോ; പ്രസ്തുത
ഓഫീസില്‍ എത്ര ഒഴിവുകള്‍
നിലവില്‍ ഉണ്ടെന്ന്
അറിയിക്കാമോ;
(
ഇ )
ആവശ്യത്തിന്
ജീവനക്കാര്‍ ഇല്ലാത്തത് മൂലം
പദ്ധതി നിര്‍വ്വഹണത്തില്‍
തടസ്സം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആവശ്യമായ
ജീവനക്കാരെ നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ?
2279.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
റീബില്‍ഡ്
കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തി കൊടുങ്ങല്ലൂര്‍
നിയോജകമണ്ഡലത്തില്‍
അനുവദിച്ചിട്ടുളള
പ്രവര്‍ത്തികള്‍
ഏതൊക്കെയാണെന്ന് അറിയിക്കാമോ?
2280.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
മണ്ഡലത്തില്‍ 2016-21
കാലയളവില്‍ റീബില്‍ഡ് കേരള
ഇന്‍ഷ്യേറ്റീവിന്റെ
മേല്‍നാേട്ടത്തില്‍
നവീകരിച്ചതും
നവീകരിച്ചുകൊണ്ടിരിക്കുന്നതുമായ
ഗ്രമീണ റോഡുകളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം നവീകരിക്കാന്‍
ഉദ്ദേശിക്കുന്ന റോഡുകളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2281.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈസ്
ഓഫ് ലിവിംഗ് സര്‍വ്വേയുടെ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
ഏതെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
(
ബി )
ഈ
സര്‍വ്വേ
പൂര്‍ത്തീകരിക്കുന്നതിലൂടെ
2011-ല്‍ നടത്തിയ സോഷ്യോ
ഇക്കണോമിക് ആന്റ് കാസ്റ്റ്
സെന്‍സസ് വിവരങ്ങളുമായി
ബന്ധപ്പെട്ട് എന്തെല്ലാം
തുടര്‍നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
2282.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
നഗരത്തിന്റെ മാസ്റ്റർ പ്ലാൻ
പുതുക്കുന്നതിനുള്ള നടപടികൾ ഏത്
ഘട്ടത്തിലാണ്; ഇതിനായുള്ള
ജോയിന്റ് പ്ലാനിംഗ്
കമ്മിറ്റിയുടെ രൂപീകരണം
പരിഗണനയിലുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
2283.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തദ്ദേശസ്വയം
ഭരണ വകുപ്പ് ഏകീകരണം വഴി ടൗണ്‍
പ്ലാനിംഗ്, എന്‍ജിനിയറിംഗ്
ഉള്‍പ്പെടെയുളള വിഭാഗങ്ങളിലെ
മിനിസ്റ്റീരിയല്‍ തസ്തികകളില്‍
പൊതു സീനിയോറിറ്റി ലിസ്റ്റ്
തയ്യാറാക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(
ബി )
നിലവിലെ
ടൗണ്‍ പ്ലാനിംഗ്,
എന്‍ജിനിയറിംഗ് ഉള്‍പ്പെടെയുളള
വിഭാഗങ്ങളിലെ മിനിസ്ടീരിയല്‍
ജീവനക്കാര്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പ് ഏകീകരണം വഴി ലഭിക്കുന്ന
മെച്ചപ്പെട്ട സേവന വ്യവസ്ഥകള്‍
എന്തൊക്കെയാണെന്നു
വ്യക്തമാക്കാമോ?
2284.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ജിഡ
ജനറല്‍ കൗണ്‍സില്‍ അംഗീകാരം
നല്‍കിയ പ്രവൃത്തികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ക്ക് എന്നാണ്
അംഗീകാരം നല്‍കിയതെന്നും
വകയിരുത്തിയിട്ടുള്ള തുക
എത്രയെന്നും നിര്‍മ്മാണ ചുമതല
എല്‍പിച്ചിട്ടുള്ള ഏജന്‍സികള്‍
ഏതൊക്കെയെന്നും ഭരണാനുമതി
ലഭിച്ചിട്ടുള്ള പ്രവൃത്തികള്‍
ഏതെല്ലാമെന്നും ഭരണാനുമതി
ലഭിക്കേണ്ടതായ പ്രവൃത്തികള്‍
ഏതെല്ലാമെന്നും വ്യക്തമാക്കാമോ;
(
സി )
ജനറല്‍
കൗണ്‍സില്‍ അംഗീകാരം നല്‍കി തുക
വകയിരുത്തിയിട്ടുള്ള
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
ലഭ്യമാക്കുന്നതിലും ബന്ധപ്പെട്ട
നിര്‍വഹണ ഏജന്‍സികള്‍ പണി
പൂര്‍ത്തിയാക്കുന്നതിലും ഉള്ള
കാലതാമസം കടമക്കുടി ദ്വീപ്
നിവാസികള്‍ക്ക് സൃഷ്ടിക്കുന്ന
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത് ജിഡ പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
ഡി )
എങ്കില്‍
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കുമോ?
2285.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
സഹായത്തോടെ നിർമ്മിക്കുന്ന
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഡി.പി.ആര്‍.തയ്യാറാക്കി
നൽകിയിട്ടും കെ.എം.ബി.ആര്‍
ലംഘനങ്ങൾ ഉള്ളത് കാരണം അംഗീകാരം
ലഭിച്ചിട്ടില്ലായെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ചെറിയ
തോതിലുളള കെ.എം.ബി.ആര്‍
ലംഘനങ്ങള്‍ കാരണം
പ്രവൃത്തികള്‍ക്ക് അംഗീകാരം
നൽകാത്തതിനാല്‍ വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ ഭൗതിക
സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ
സാധിക്കുന്നില്ല എന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കില്‍
പ്രസ്തുത വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
പുനരുദ്ധാരണത്തിന് അനുമതി
നൽകുവാൻ നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കുമോ?
2286.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ത്രിതല
പഞ്ചായത്തുകളിലേക്ക്
നിയമിക്കപ്പെടുന്ന
ഉദ്യോഗസ്ഥര്‍ക്ക് കില വഴി
പരിശീലനം നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ; എങ്കില്‍
വിശദവിവരം ലഭ്യമാക്കുമോ;
(
ബി )
പഞ്ചായത്തുകളുടെ
സേവനം കാര്യക്ഷമമാക്കുന്നതിന്
ജീവനക്കാര്‍ക്ക് വാര്‍ഷിക
പരിശീലനം നിര്‍ബന്ധമാക്കുമോ;
(
സി )
പഞ്ചായത്തുകളുടെ
മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈന്‍
വഴി നല്‍കാനും സേവനം
ലഭിക്കുന്നതിലെ കാലതാമസം
ഒഴിവാക്കുന്നതിനും നടപടികള്‍
സ്വീകരിക്കുമോ; അറിയിക്കുമോ?
2287.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
യുവാക്കളിലും
വിദ്യാര്‍ത്ഥികളിലും
ലഹരിമരുന്നിന്റെ ഉപയോഗം
വർദ്ധിച്ചുവരുന്നത്
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതുസംബന്ധിച്ച്
സര്‍ക്കാരിന് ലഭിച്ചിട്ടുള്ള
വിവരങ്ങൾ എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(
ബി )
നിലവിലുള്ള
നിയമങ്ങളുടെ പോരായ്മ മൂലമാണ്
ലഹരിമരുന്ന് കേസുകൾ സംസ്ഥാനത്ത്
വർദ്ധിക്കുന്നത് എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
മയക്കുമരുന്ന്
കേസുകളിൽ ശിക്ഷ
വർദ്ധിപ്പിക്കുകയും പിഴത്തുകയിൽ
വന്‍ വർദ്ധനവ് വരുത്തുകയും
ചെയ്തു കൊണ്ട് നിലവിലെ
നിയമത്തിൽ ഭേദഗതി വരുത്തുവാന്‍
സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇത് സംബന്ധിച്ചുള്ള
വിശദവിവരം നൽകുമോ?
2288.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രവര്‍ത്തന
പരിധി വിപുലമായതിനാലും
കേസുകളുടെ എണ്ണം
വര്‍ധിക്കുന്നതിനാലും
താമരശ്ശേരി എക്സെെസ് റേഞ്ച്
വിഭജിച്ച് തിരുവമ്പാടി
ആസ്ഥാനമാക്കി റേഞ്ച് ഓഫീസ്
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടാേ;
(
ബി )
റേഞ്ച്
ഓഫീസ് അനുവദിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ?
2289.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എക്സൈസ്
വകുപ്പില്‍ പ്രിവന്റീവ്
ഓഫീസറുമാരുടെ സീനിയോറിറ്റി
ലിസ്റ്റ് 14/10/2003-ലെ
സര്‍ക്കാര്‍ ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
പുന:പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(
ബി )
നിയമ
സാധുതയുള്ള സീനിയോറിറ്റി
ലിസ്റ്റില്ലാതെ പ്രിവന്റീവ്
ഓഫീസര്‍മാരെ അസിസ്റ്റന്റ്
എക്സൈസ് ഇന്‍സ്പെക്ടര്‍
തസ്തികയിലേക്ക് പ്രൊമോഷന്‍
നല്‍കിയിട്ടുണ്ടോ; ഏത്
സാഹചര്യത്തിലാണ് ഇങ്ങനെ
പ്രൊമോഷന്‍ നല്‍കിയതെന്ന്
വിശദമാക്കുമോ;
(
സി )
സിവില്‍
എക്സൈസ് ഓഫീസര്‍മാരെയും
വനിതാസിവില്‍ എക്സൈസ്
ഓഫീസര്‍മാരെയും
സൂപ്പര്‍ന്യൂമററി തസ്തികയില്‍
നിയമിച്ചിട്ടുണ്ടോ; ഇതിനായി
പാലിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ;
(
ഡി )
1998-ല്‍
നിലവിലുണ്ടായിരുന്ന ഒഴിവുകളില്‍
അധികമായി നിയമിച്ച പ്രിവന്റീവ്
ഓഫീസര്‍മാരുടെ സീനിയോറിറ്റി
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ;
(
ഇ )
പ്രിവന്റീവ്
ഓഫീസറന്മാരെ പി. എസ്. സി. വഴി
നേരിട്ട് നിയമിക്കുന്നത്
നിര്‍ത്തലാക്കികൊണ്ട്
ഉത്തരവായിട്ടുണ്ടോ;
വിശദമാക്കുമോ;
(
എഫ് )
നിലവിലുള്ള
എക്സൈസ് ഇന്‍സ്പെക്ടര്‍
തസ്തികയിലേക്കുള്ള പ്രിവന്റീവ്
ഓഫീസര്‍മാരുടെ പ്രൊമോഷന്‍
സമയബന്ധിതമായി നടത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
2290.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം സംസ്ഥാനത്ത് എക്സൈസ്
റേഞ്ച് ഓഫീസ്
അനുവദിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കിൽ
എവിടെയൊക്കെ ആണെന്ന് പറയാമോ;
(
സി )
വെള്ളരിക്കുണ്ട്
താലൂക്കിൽ എക്സൈസ് റേഞ്ച് ഓഫീസ്
അനുവദിക്കുന്നതിനുള്ള നടപടികൾ
ഏത് ഘട്ടത്തിലാണെന്ന് പറയാമോ?
2291.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എക്സൈസ്
വകുപ്പിൽ സ്പെഷ്യൽ ഡ്യൂട്ടിയിൽ
എത്ര പേർ ജോലി ചെയ്യുന്നുണ്ട്;
(
ബി )
കായിക
പരിശീലനം കഴിഞ്ഞ എത്ര
ഉദ്യോഗസ്ഥർ എക്സൈസ് വകുപ്പിൽ
ബോർഡ് യൂണിറ്റിലും ക്ലറിക്കൽ
വിഭാഗത്തിലും ജോലി
ചെയ്യുന്നുണ്ട്; അറിയിക്കുമോ;
(
സി )
എക്സൈസ്
വകുപ്പിനെ
ശക്തിപ്പെടുത്തുന്നതിനും
കാര്യക്ഷമത
വർദ്ധിപ്പിക്കുന്നതിനും വേണ്ടി
മിനിസ്‌റ്റിരിയൽ വിഭാഗത്തെ
രൂപീകരിക്കണമെന്ന നിർദ്ദേശം
വകുപ്പിൽ നടപ്പിലാക്കാത്തത്
എന്തുകൊണ്ടാണ്; അറിയിക്കുമോ;
(
ഡി )
മിഷൻ
വിമുക്തിയുമായി ബന്ധപ്പെട്ട
പ്രവർത്തനങ്ങളിൽ ചില എക്സൈസ്
ഉദ്യോഗസ്ഥർ വിമുക്തി മാസ്റ്റർ
ട്രെയിനർ, വിമുക്തി താലൂക്ക് കോ
- ഓർഡിനേറ്റർ എന്നീ പേരുകൾ
നോട്ടിസുകളിലും ബോധവത്കരണ
പ്രവർത്തനങ്ങളിലും ഉപയോഗിച്ച്
വരുന്ന ഈ തസ്തികകൾ വിമുക്തി
മിഷനിൽ രൂപീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
2292.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുതിയ
തലമുറ ഉപയോഗിക്കുന്ന പുതിയ തരം
മയക്കുമരുന്ന് വ്യാപനത്തിനെതിരെ
ശക്തമായ നടപടി സ്വീകരിച്ച്
ശിക്ഷ നടപ്പിലാക്കാന്‍ നിലവിലെ
നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ്
സൈക്കോട്രോപ്പിക്ക്
സബ്സ്റ്റന്‍സ് ആക്ട് (1985ലെ
ഇന്ത്യാ ആക്ട്)
പര്യാപ്തമല്ലായെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
എന്ത് നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കുമോ?
2293.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോങ്ങാട്
നിയോജകമണ്ഡലത്തിലെ പറളി
എക്സെെസ് റേഞ്ച് ഓഫീസ് നിലവില്‍
സ്വന്തം കെട്ടിടത്തിലാണോ
പ്രവര്‍ത്തിക്കുന്നത്;
(
ബി )
അല്ലെങ്കില്‍
സ്വന്തമായി കെട്ടിടം
പണിയുന്നതിനുവേണ്ട നടപടികള്‍
സ്വീകരിക്കാമോ; വിശദാംശം
ലഭ്യമാക്കാമോ?
2294.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ജില്ലയില്‍ ജനമൈത്രി എക്സൈസ്
വഴി നടപ്പിലാക്കുന്ന വിവിധ
പദ്ധതികള്‍ വ്യക്തമാക്കാമോ?
2295.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാരിന്റെ വിമുക്തി പദ്ധതി
പ്രകാരം മലപ്പുറം ജില്ലയില്‍
നിലമ്പൂരില്‍ ആരംഭിച്ച ഡീ
അഡിക്ഷന്‍ സെന്റര്‍ ഈ കോവിഡ്
കാലത്തില്‍ പ്രവര്‍ത്തന
രഹിതമാണെന്ന വിവരം
ലഭിച്ചിട്ടുണ്ടോ;
(
ബി )
പൊന്നാനി
,തിരൂര്‍ എന്നിവിടങ്ങളില്‍
നിന്ന് വളരെ ദൂരെയുള്ള
നിലമ്പൂരിലേക്ക് രോഗികളെ
കൊണ്ടുപോയി ചികിത്സിക്കുന്നതിന്
പ്രായോഗിക
ബുദ്ധിമുട്ടുള്ളതിനാല്‍
പൊന്നാനിയില്‍ ഒരു ഡീ അഡിക്ഷന്‍
സെന്റര്‍ ആരംഭിക്കുന്നതിനുള്ള
സത്വര നടപടികള്‍ സ്വീകരിക്കാമോ?
2296.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാട്ടാക്കട
എക്സൈസ് റേഞ്ച് ഓഫീസിനായി
കെട്ടിടം നിര്‍മ്മിക്കുന്നതിന്
ഭൂമി കൈമാറാനുള്ള
ഗ്രാമപഞ്ചായത്തിന്റെ
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍ തദ്ദേശ
സ്വയംഭരണ വകുപ്പിന് നേരിട്ട്
എക്സൈസ് വകുപ്പിന് ഭൂമി
കൈമാറാന്‍ സാധിക്കുമോ; ഇതിനായി
സ്വീകരിച്ച നടപടികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
2297.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലഹരി
സംബന്ധമായ കേസുകള്‍ കൂടി
വരുന്നതിനാലും പ്രസ്തുത
കേസുകളില്‍ പ്രതിയാക്കപ്പെടുന്ന
സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചു
വരുന്ന സാഹചര്യത്തിലും
വകുപ്പിന്റെ പ്രവര്‍ത്തനം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
എക്സൈസ് സേനയില്‍
വനിതാപ്രാതിനിധ്യം
വര്‍ദ്ധിപ്പിക്കുന്ന കാര്യം
പരിഗണിക്കുമോ; വിശദമാക്കാമോ;
(
ബി )
ഇത്തരത്തില്‍
എക്സൈസ് ഡിപ്പാര്‍ട്ട്മെന്റില്‍
കൂടുതല്‍ വനിതകളെ
നിയമിക്കുന്നതുമായി
ബന്ധപ്പെട്ട്
സെക്രട്ടേറിയറ്റില്‍ നികുതി
വകുപ്പിലെ എഫ് 1153/21/നി.വ.
എന്ന ഫയലിന്റെ നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(
സി )
നിലവില്‍
പല റേഞ്ച് ഓഫീസുകളിലും വനിതാ
പ്രാതിനിധ്യം കുറവാണെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
ചെക്പോസ്റ്റുകളിലടക്കം
ലഹരി സംബന്ധമായ കേസുകളില്‍
വനിതകള്‍ പ്രതികളാകുന്ന
സാഹചര്യത്തില്‍
ചെക്പോസ്റ്റുകളിലടക്കം വനിതകളെ
നിയമിക്കുന്ന കാര്യം
പരിഗണിക്കുമോ; വിശദമാക്കാമോ?
|
|
|
|
|
|
|
|