|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
6343.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലത്ത് (2016-21)
മഞ്ചേരി നിയോജകമണ്ഡലത്തിൽ
പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞ
പ്രകാരം കെട്ടിട നിർമ്മാണത്തിന്
തുക അനുവദിച്ച വിദ്യാലയങ്ങൾ
ഏതൊക്കെ; പട്ടിക ലഭ്യമാക്കാമോ;
(
ബി )
അനുവദിച്ച
തുക എത്രയെന്ന് വിശദമാക്കാമോ;
(
സി )
പ്രസ്തുത
കെട്ടിടങ്ങളുടെ നിർമ്മാണ
പുരോഗതി വ്യക്തമാക്കാമോ;
നിർമ്മാണം എന്ന്
പൂർത്തീകരിക്കാൻ കഴിയും എന്ന്
വ്യക്തമാക്കാമോ?
6344.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുവിദ്യാലയങ്ങള്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കുമ്പോള്‍
കുട്ടികള്‍ക്ക് പൂര്‍ണ്ണ
സംരക്ഷണവും സുരക്ഷിതത്വവും
ഉറപ്പുവരുത്താന്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
6345.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിദ്യാര്‍ത്ഥികള്‍ കോവിഡ്
പ്രോട്ടോക്കോള്‍ കര്‍ശനമായി
പാലിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്നറിയിക്കുമോ;
(
ബി )
ഇക്കാര്യത്തില്‍
കൂടുതല്‍ ജാഗ്രത പാലിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ?
6346.
ഡോ.
എം.കെ . മുനീർ
ശ്രീ.
കുറുക്കോളി മൊയ്തീൻ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പല ജില്ലകളിലും നിലവിലെ പ്ലസ്
വണ്‍ സീറ്റുകളെക്കാള്‍ കൂടുതല്‍
കുട്ടികള്‍ യോഗ്യത നേടിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇക്കാര്യത്തില്‍
കുട്ടികളുടെയും
രക്ഷിതാക്കളുടെയും ആശങ്ക
അകറ്റുന്നതില്‍ സര്‍ക്കാര്‍
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കുമോ?
6347.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ
എം രാജഗോപാലൻ
ശ്രീമതി
ദെലീമ
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതു വിദ്യാലയങ്ങളില്‍
പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍
സാമൂഹ്യാവബോധം
വളര്‍ത്തുന്നതിനും
സാമൂഹ്യശാസ്ത്ര പ്രതിഭകളെ
കണ്ടെത്തി
പരിപോഷിപ്പിക്കുന്നതിനുമായി
പൊതു വിദ്യാഭ്യാസ വകുപ്പ്
പ്രത്യേകമായ പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നൽകാമോ;
(
ബി )
ഗണിതപ്രതിഭകള്‍ക്ക്
അംഗീകാരവും പ്രോത്സാഹനവും
നല്‍കുന്നതിനായി പ്രത്യേക
പദ്ധതി നിലവിലുണ്ടോ; പദ്ധതിയുടെ
വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(
സി )
ഓരോ
കുട്ടിയെയും ഓരോ യൂണിറ്റായി
കണ്ടുകൊണ്ട് അവരുടെ സവിശേഷ
കഴിവ് വികസിപ്പിക്കുന്നതിനായി
എസ്.സി.ഇ.ആര്‍.ടി ആരംഭിച്ച
പദ്ധതിയുടെ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
6348.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം സ്കൂളുകളുടെ അടിസ്ഥാന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന് തുക
അനുവദിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ഏതെല്ലാം സ്കൂളുകള്‍ക്ക് എത്ര
തുക അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ; പ്രസ്തുത
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
6349.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡ് മഹാമാരിക്കാലത്ത്
ഹയര്‍സെക്കണ്ടറി, പത്താംതരം
തുല്യതാ പരീക്ഷകള്‍
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഉണ്ടെങ്കില്‍
പ്രസ്തുത പരീക്ഷ എഴുതിയവരുടെ
വിശദവിവരം ലഭ്യമാക്കാമോ?
6350.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
19 മായി ബന്ധപ്പെട്ട്
അടച്ചിട്ടിരുന്ന
പൊതുവിദ്യാലയങ്ങള്‍ തുറന്ന്
പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച
സാഹചര്യത്തില്‍ രണ്ട്
വര്‍ഷത്തിനുശേഷം സ്കൂള്‍
വാഹനങ്ങള്‍
നിരത്തിലിറക്കുന്നതിനായി വിവിധ
തരത്തില്‍ അധിക സാമ്പത്തിക
ബാധ്യത ഉണ്ടാകുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ആയത് പരിഹരിക്കുന്നതിന്
നല്‍കിയിട്ടുളള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
വിശദമാക്കാമോ;
(
സി )
സ്കൂള്‍
തുറക്കല്‍ മാര്‍ഗ്ഗരേഖയില്‍
സ്കൂള്‍ വാഹനങ്ങള്‍ പാലിക്കേണ്ട
നിര്‍ദ്ദേശങ്ങള്‍ നല്‍കിയതില്‍
പ്രസ്തുത
വാഹനങ്ങള്‍ക്കുണ്ടാകുന്ന അധിക
ചെലവുകള്‍ എങ്ങനെ പരിഹരിക്കാന്‍
കഴിയുമെന്ന വ്യക്തമായ
നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
(
ഡി )
ഇക്കാര്യത്തില്‍
സ്കൂള്‍ സമിതികള്‍ക്ക്
ചെലവാക്കാന്‍ കഴിയുന്നതിലുപരി
ചെലവുകള്‍ വരികയാണെങ്കില്‍ ആയത്
പരിഹരിക്കാന്‍ സര്‍ക്കാര്‍
തലത്തില്‍ സ്വീകരിച്ചിട്ടുളള
മാര്‍ഗ്ഗങ്ങള്‍ വിശദമാക്കാമോ?
6351.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇന്റര്‍നെറ്റ് സംവിധാനത്തിന്
പ്രശ്നമുള്ള സ്ഥലങ്ങളില്‍
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍
ഡൗണ്‍ലോഡ് ചെയ്തു കാണുവാന്‍
വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യം
ഒരുക്കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
സാങ്കേതിക
സംവിധാനങ്ങളും ഇന്റർനെറ്റും
ലഭ്യമല്ലാത്ത കുട്ടികളെ സ്കൂൾ
അധികാരികൾ കണ്ടെത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(
സി )
ഓൺലൈൻ
ക്ലാസ്സുകളിൽ സൈബര്‍ നിയമങ്ങള്‍
പാലിക്കപ്പെടുന്നുണ്ടെന്ന്
ഉറപ്പുവരുത്തുവാനും
വിലയിരുത്തുവാനും സർക്കാർ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
അറിയിക്കുമോ?
6352.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
വര്‍ഷത്തെ പ്ലസ് വണ്‍
അഡ്മിഷനായി സംസ്ഥാനത്ത് എത്ര
സീറ്റുകളാണ്
വര്‍ദ്ധിപ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
വര്‍ദ്ധിപ്പിച്ച
സീറ്റുകളില്‍ അഡ്മിഷന്‍
നല്‍കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
സി )
സീറ്റുകള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
മുന്‍പ് അഡ്മിഷന്‍ നേടിയ
വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍
ഹയര്‍ ഓപ്ഷന്‍ നല്‍കിയിരുന്ന
വിദ്യാലയങ്ങളില്‍
വര്‍ദ്ധിപ്പിച്ച സീറ്റുകളില്‍
അഡ്മിഷന്‍ നേടുന്നതിന് അവസരം
നല്‍കാമോ?
6353.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അധ്യാപകര്‍ക്ക് കെ-ടെറ്റ്
പരീക്ഷ പാസാകുന്നതിന് വേണ്ട
മാര്‍ക്കില്‍ ഇളവ്
അനുവദിക്കുന്നത്
പരിഗണനയിലുണ്ടോ; വിശദാംശം
നല്‍കുമോ;
(
ബി )
നിലവില്‍
സര്‍വ്വീസില്‍ ഉള്ളവരെ
കെ-ടെറ്റ് പരീക്ഷ
പാസാകുന്നതില്‍ നിന്ന്
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
(
സി )
കെ-ടെറ്റ്
പരീക്ഷ പാസായ യു.പി. സ്കൂള്‍
അധ്യാപകര്‍ ഹൈസ്കൂള്‍
തലത്തിലേക്ക് സ്ഥാനക്കയറ്റം
ലഭിക്കുമ്പോള്‍ വീണ്ടും
കെ-ടെറ്റ് പരീക്ഷ
പാസാകേണ്ടതുണ്ടോ; ഉണ്ടെങ്കില്‍
ഇളവ് നല്‍കുന്ന കാര്യം
പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
6354.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡിനെ
തുടർന്ന് അടഞ്ഞുകിടക്കുന്ന പൊതു
വിദ്യാലയങ്ങൾ തുറക്കുമ്പോൾ
പത്താം ക്ലാസ് വരെയുളള
ക്ലാസുകളിൽ പഠിക്കുന്ന എല്ലാ
വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം
നൽകുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
കോവിഡ്
മാനദണ്ഡം പാലിച്ചുകൊണ്ട്
ഉച്ചഭക്ഷണം വിതരണം
ചെയ്യുന്നതിനുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശം
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ അതിന്റെ
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
സി )
സ്കൂളുകളിലെ
പാചക പുരകള്‍, സ്റ്റോറുകൾ,
ഡൈനിംഗ് ഹാള്‍ തുടങ്ങിയവയുടെ
നിലവിലെ സാഹചര്യം സംബന്ധിച്ച്
ഓരോ സബ് ജില്ലയിലും പരിശോധനകൾ
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
സ്കൂളുകളില്‍
ഉപയോഗിക്കുന്ന
കുടിവെള്ളത്തിന്റെ ഗുണനിലവാരം
പരിശോധിച്ച് സുരക്ഷിതത്വം
ഉറപ്പുവരുത്തുന്നതിന് ആവശ്യമായ
നിർദ്ദേശം നൽകിയിട്ടുണ്ടോ;
എല്ലാ സ്കൂളുകൾക്കും
അടിയന്തരമായി കുടിവെള്ള കണക്ഷൻ
ലഭ്യമാക്കുന്നതിന് ജലവിഭവ
വകുപ്പിനോട് ആവശ്യപ്പെടുമോ;
വിശദമാക്കുമോ;
(
ഇ )
ഉച്ചഭക്ഷണത്തിന്റെ
പാചകവും വിതരണവും ആരോഗ്യ
പ്രവര്‍ത്തകരുടെ നിരീക്ഷണത്തിന്
വിധേയമാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
6355.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിട്ടുള്ളതും
എന്നാല്‍ പണി
പൂര്‍ത്തിയാകാത്തതുമായ
പട്ടാമ്പി മണ്ഡലത്തിലെ
സ്കൂളുകള്‍ ഏതെല്ലാമാണെന്ന്
വിശദമാക്കാമോ; അവയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
നിര്‍മ്മാണത്തിനായി നടപടികള്‍
ഒന്നും തന്നെ സ്വീകരിക്കാത്ത
സ്കൂളുകള്‍ ഉണ്ടെങ്കില്‍
ആയതിന്റെ കാലതാമസം
വ്യക്തമാക്കാമോ?
6356.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്കൂള്‍
തുറക്കുന്ന സാഹചര്യത്തില്‍
പുതിയ കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിനായി പഴയ
കെട്ടിടങ്ങള്‍
പൊളിച്ചുമാറ്റിയത് കോവിഡ്
സാഹചര്യത്തില്‍
പൂര്‍ത്തിയാക്കാന്‍ കഴിയാതെ
വന്നിട്ടുണ്ടോ;
(
ബി )
ഈ
സാഹചര്യത്തില്‍ കുട്ടികളെ
അക്കോമഡേറ്റ് ചെയ്യുന്നതിന്
അസൗകര്യം അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഇത്
പരിഹരിക്കുന്നതിനായി
എന്തെങ്കിലും പദ്ധതികള്‍
സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുണ്ടോ?
6357.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എം.പി.,
എം.എല്‍.എ., തദ്ദേശ ഫണ്ടുകള്‍
തുടങ്ങിയവ ഉപയോഗിച്ച് വാങ്ങുന്ന
സ്കൂള്‍ ബസുകളുടെ നടത്തിപ്പ്
പൊതു വിദ്യാലയങ്ങള്‍ക്ക്
ബാധ്യതയാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ആവര്‍ത്തന
പരിപാലന ചെലവുകള്‍ സ്വന്തമായി
കണ്ടെത്തണമെന്ന നിബന്ധനയോടെയാണ്
സ്കൂള്‍ ബസുകള്‍
അനുവദിക്കുകയെങ്കിലും
ഇരട്ടിയായി വര്‍ദ്ധിച്ച ഇന്ധന
ചെലവുകളും കോവിഡ് കാരണം
നിര്‍ത്തിയിട്ടതിനാലുണ്ടായ
അറ്റകുറ്റപണികള്‍ക്കുമായി
ഭാരിച്ച തുക പൊതു
വിദ്യാലയങ്ങള്‍ക്ക്
കണ്ടെത്തേണ്ടതിനാല്‍ ഇതിനായി
മെയിന്റനന്‍സ് ഗ്രാന്റ്
മാതൃകയില്‍ ഫണ്ട്
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
പൊതു
വിദ്യാലയങ്ങളുടെ വൈദ്യുതി
ചാര്‍ജ്ജ് കൈമാറ്റം
ചെയ്യപ്പെട്ട തദ്ദേശ
സ്ഥാപനങ്ങള്‍ വഹിക്കുന്നതിന്
പദ്ധതി തയ്യാറാക്കുമോ;
അഭിപ്രായം അറിയിക്കാമോ;
(
ഡി )
പൊതു
വിദ്യാലയങ്ങളിലെ സ്കൂള്‍
ബസുകളുടെ നടത്തിപ്പിനും
പരിപാലനത്തിനും
ധനസമാഹരണത്തിനുമായി സര്‍ക്കാര്‍
മാര്‍ഗ്ഗനിര്‍ദ്ദേശം
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി നടപടി
സ്വീകരിക്കുമോ?
6358.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021-22
അധ്യയന വര്‍ഷം സര്‍ക്കാര്‍/
എയ്ഡഡ് വിദ്യാലയങ്ങളിലെ 1
മുതല്‍ 10 വരെ ക്ലാസുകളില്‍
മുന്‍വര്‍ഷത്തെക്കാള്‍
കുട്ടികളുടെ എണ്ണം
വര്‍ദ്ധിച്ചതില്‍ അണ്‍ എയ്ഡഡ്
സ്കൂളുകളില്‍ നിന്ന് വന്ന
കുട്ടികളുടെ എണ്ണം എത്രയെന്ന്
ക്ലാസ് തിരിച്ച്
വ്യക്തമാക്കാമോ?
6359.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മത്സ്യത്തൊഴിലാളി
മേഖലയില്‍ കര്‍ഷകരുടെയും മറ്റ്
പിന്നാക്ക ജനവിഭാഗങ്ങളുടെയും
മക്കള്‍ക്ക് മെച്ചപ്പെട്ട
വിദ്യാഭ്യാസം ലഭിക്കുന്നതിന്
ആലപ്പുഴ ജില്ലയിലെ മാവേലിക്കര
വിദ്യാഭ്യാസ ജില്ലയില്‍ നൂറനാട്
ഗ്രാമപഞ്ചായത്തില്‍ പടനിലം
എലയാസ് നഗര്‍ കേന്ദ്രമാക്കി
പുനലൂര്‍ ലത്തീന്‍ കത്തോലിക്ക
രൂപത ഏകദേശം പതിനേഴ് വര്‍ഷം
മുന്‍പ് ആരംഭിച്ച ലോവര്‍
പ്രൈമറി സ്കൂളിന് നാളിതുവരെ
അംഗീകാരം നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ബി )
ദേശീയ
വിദ്യാഭ്യാസ നയം
നിഷ്ക്കര്‍ഷിക്കുന്ന
മാനദണ്ഡങ്ങളും മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങളും പാലിച്ച്
പാവപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ
ചെലവില്‍ വിദ്യാഭ്യാസം
നല്‍കുന്ന പ്രസ്തുത സ്കൂളിന്
പ്രാഥമിക വിദ്യാഭ്യാസം
സാര്‍വത്രികമാക്കിയ
സാഹചര്യത്തില്‍ അടിയന്തരമായി
അംഗീകാരം നല്‍കാന്‍ നടപടി
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
സി )
മറ്റ്
സ്കൂളുകള്‍ക്ക് അംഗീകാരം
നല്‍കിയിട്ടും എല്ലാ അടിസ്ഥാന
സൗകര്യങ്ങളും ലഭ്യമാക്കിയ
പ്രസ്തുത സ്കൂളിന് അംഗീകാരം
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ?
6360.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
മണ്ഡലത്തിലെ അത്താണിക്കൽ ഗവ.
എൽ. പി സ്‌കൂളിന് സ്കൂൾ ബസ്
വാങ്ങുന്നതിന് എം.എൽ.എ യുടെ
മണ്ഡലം ആസ്തി വികസന ഫണ്ടിൽ
നിന്ന് 2020-21 വർഷത്തിൽ 12.30
ലക്ഷം രൂപ അനുവദിച്ചിട്ടും
നാളിതുവരെ ലഭിച്ചിട്ടില്ലെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഫണ്ട്
അലോട്ട്മെന്റ്
ലഭിക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(
സി )
സ്കൂൾ
അധ്യയനം ആരംഭിക്കുന്ന
സാഹചര്യത്തിൽ എത്രയും വേഗം
ഫണ്ട് അലോട്ട്മെന്റ് ലഭ്യമാക്കി
ബസ് നൽകുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ?
6361.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവല്ല
നിയോജക മണ്ഡലത്തിൽ മികവിന്റെ
കേന്ദ്രം പദ്ധതിയിൽ
ഉൾപ്പെടുത്തിയിരുന്ന
വിദ്യാലയങ്ങൾ ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വിദ്യാലയങ്ങളുടെ നിർമ്മാണം ഏത്
ഘട്ടത്തിലാണെന്നും എന്നത്തേക്ക്
പൂർത്തീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ?
6362.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിദ്യാകിരണം
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനത്തിനാവശ്യമായ എന്തൊക്കെ
കാര്യങ്ങളാണ് ചെയ്യാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(
ബി )
എല്ലാ
ജില്ലകളിലും ഈ പദ്ധതി
നടപ്പിലാക്കി തുടങ്ങിയോയെന്ന്
വിശദമാക്കാമോ ?
6363.
ശ്രീ
വി ജോയി
ശ്രീ.
പി.വി.അൻവർ
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം ഉയര്‍ത്തുക,
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
പ്രോത്സാഹിപ്പിക്കുക, തുല്യത
ഉറപ്പു വരുത്തുക എന്നീ
കൈറ്റിന്റെലക്ഷ്യങ്ങള്‍
കെെവരിക്കുന്നതില്‍ സമഗ്ര
ശിക്ഷാ കേരളം പദ്ധതി എത്രത്തോളം
സഹായകരമായിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
വിദ്യാര്‍ത്ഥികളുടെ
പഠനതാല്പര്യവും
അന്വേഷണാത്മകതയും
ഉദ്ദീപിപ്പിക്കുന്നതിനായി
ആവിഷ്കരിച്ച ശാസ്ത്രപഥം
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ; ജീവിതത്തില്‍
ഗണിതശാസ്ത്രത്തിന്റെ സ്വാധീനം
ബോധ്യപ്പെടുത്താനുതകുന്ന
പ്രത്യേക പരിപാടികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പാര്‍ശ്വവല്‍കൃത
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക് പഠന
പ്രവര്‍ത്തനത്തില്‍ പിന്തുണ
നല്‍കുന്നതോടൊപ്പം സമൂഹത്തിന്റെ
മുഖ്യധാരയിലെത്തിക്കുന്നതിന്
ഉതകുന്ന പ്രവര്‍ത്തനങ്ങള്‍
ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
6364.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഓറിയന്റല്‍
സ്കൂളുകളില്‍ അറബിക്/സംസ്കൃതം
ഭാഷകള്‍ നിലനിര്‍ത്തിക്കൊണ്ട്
ഉപഭാഷയായി മലയാളം
പഠിക്കുന്നതിന് അവസരം
നല്‍കുമോ;
(
ബി )
പ്രസ്തുത
41 സ്കൂളുകളില്‍ പരമ്പര്യ തനിമ
നഷ്ടപ്പെടാതെ മലയാള ഭാഷ
പഠിപ്പിക്കുവാന്‍
സ്വീകരിക്കുന്ന നിലപാട്
വ്യക്തമാക്കാമോ;
(
സി )
ഈ
വിഷയം സംബന്ധിച്ച്
സംസ്കൃതം-അറബിക് സ്കൂള്‍
മാനേജ്മെന്റ് കോ-ഓര്‍ഡിനേഷന്‍
കമ്മിറ്റി 10.05.2017-ന്
നല്‍കിയ നിവേദനത്തിന്റെ
തുടര്‍നടപടി വിശദമാക്കാമോ?
6365.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ-ടെറ്റ്
പരീക്ഷയില്‍ യോഗ്യത
നേടുന്നതിനുള്ള മാര്‍ക്ക് 50%
ആക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(
ബി )
കെ-ടെറ്റ്
പരീക്ഷയുടെ സിലബസ്
കഠിനമാകുന്നത്
ഉദ്യോഗാര്‍ത്ഥികളുടെ വിജയ
ശതമാനം കുറക്കുന്നതിന്
കാരണമാകുന്നുണ്ടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
കെ-ടെറ്റ്
പരീക്ഷയുടെ സിലബസ് കാലോചിതമായി
പരിഷ്കരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
6366.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര ഗവണ്‍മെന്റ് പ്രീ പ്രൈമറി
മോഡല്‍ സ്കൂളുകളാണ്
നിലവിലുള്ളത്; എത്ര അദ്ധ്യാപക
തസ്തികകളാണ് ഈ സ്കൂളുകളില്‍
ഉള്ളത്; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
കൂടുതല്‍
പ്രീപ്രൈമറി മോഡല്‍ സ്കൂളുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ?
6367.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഹയര്‍ സെക്കന്ററി
വിദ്യാര്‍ത്ഥികള്‍ക്ക്
ആഴ്ചയില്‍ രണ്ട് പിരീഡ് കായിക
വിദ്യാഭ്യാസത്തിന്
അനുവദിച്ചിട്ടുണ്ടെങ്കിലും
കായികാദ്ധ്യാപക തസ്തിക
ഇതുവരെയും
അനുവദിച്ചിട്ടില്ലായെന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്ത്
പ്രീഡിഗ്രി കോളേജുകളില്‍നിന്നും
വേര്‍പെടുത്തിയതോടെ കായിക
വിദ്യാഭ്യാസമോ കായിക
അധ്യാപകരുടെ സേവനമോ ഹയര്‍
സെക്കന്ററി തലത്തില്‍
ലഭിക്കാത്തതിനാല്‍ നിരവധി കായിക
താരങ്ങളെ കണ്ടെത്തപ്പെടാതെ
പോകുന്നതായ ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ മികച്ച കായിക താരങ്ങളെ
പ്രസ്തുത തലങ്ങളില്‍തന്നെ
കണ്ടെത്തി ഉന്നത വിജയം
നേടാന്‍വേണ്ടി ഫലപ്രദമായ
നടപടികള്‍ സ്വീകരിക്കുമോ?
6368.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സർക്കാർ
ഹയർ സെക്കന്ററി സ്കൂളുകളിലെ
എച്ച്.എസ്.എസ്.ടി. തസ്തികയിലെ
ആറ് മാസമോ അതിലധികമോ
ദൈർഘ്യമുള്ള എൽ.ഡബ്ല്യു.എ.,
അന്യത്ര സേവനം എന്നീ
ഒഴിവുകളിലേക്ക് ജൂനിയർ
അദ്ധ്യാപകർക്ക് പ്രമോഷൻ
നല്‍കുന്നതിന് തടസ്സമുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഒഴിവുകളിലേക്ക് പ്രമോഷൻ
നല്‍കേണ്ടതില്ലെന്ന് നിർദ്ദേശം
നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കിൽ
വിവിധ വിഷയങ്ങളിലെ പ്രസ്തുത
ഒഴിവുകളിലേക്ക് പ്രൊമോഷൻ
നൽകാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
വിവിധ
വിഷയങ്ങളിലെ ഇത്തരം ഒഴിവുകളുടെ
വിശദവിവരം നല്‍കാമോ; പ്രസ്തുത
ഒഴിവുകളിൽ അർഹരായ ജൂനിയർ
അദ്ധ്യാപകർക്ക് പ്രൊമോഷൻ
നൽകുന്നതിനും അതുവഴി ജൂനിയർ
തസ്തികയിൽ ഉണ്ടാകുന്ന ഒഴിവുകൾ
പി.എസ്.സി. യ്ക്ക് റിപ്പോർട്ട്
ചെയ്യുന്നതിനുമുള്ള നടപടി
സ്വീകരിക്കാമോ;
(
ഡി )
സർക്കാർ
ഹയർ സെക്കണ്ടറി സ്കൂളുകളിലെ
എച്ച്.എസ്.എസ്.ടി ജൂനിയര്‍
തസ്തികയിലെ ആറ് മാസമോ അതിലധികമോ
ദൈർഘ്യമുളള എൽ.ഡബ്ല്യു.എ.,
അന്യത്ര സേവനം എന്നീ ഒഴിവുകള്‍
പി.എസ്.സി. ക്ക് റിപ്പോർട്ട്
ചെയ്യേണ്ടതില്ല എന്ന് നിർദ്ദേശം
നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കിൽ
പ്രസ്തുത ഒഴിവുകൾ പി.എസ്.സി.
ക്ക് റിപ്പോർട്ട് ചെയ്യാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
6369.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്ലസ്
വൺ സ്‌കൂൾ, കോഴ്‌സുകള്‍ എന്നിവ
മാറ്റുന്നതിന് വി.എച്ച്.എസ്.ഇ.
വിഭാഗത്തിലെയും ഹയർസെക്കണ്ടറി
വിഭാഗത്തിലെയും വ്യത്യസ്ത നയം
കാരണം വിദ്യാർത്ഥികളും
രക്ഷിതാക്കളും നേരിടുന്ന
പ്രയാസങ്ങൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
മാർക്ക്
കൂടിയവരെക്കാള്‍ മാർക്ക്
കുറഞ്ഞവർക്ക് ഇഷ്ട
വിഷയങ്ങളിലേക്ക് മാറുന്നതിനും
സ്കൂൾ മാറുന്നതിനും
സപ്ലിമെന്ററി അലോട്ട്മെന്റ് വഴി
സീറ്റ് ലഭിക്കുന്ന
സാഹചര്യമുള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
ഒരേ
പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ
രണ്ടു സ്ട്രീമുകളിലേക്ക്
മാറിയതിനാല്‍ അവകാശങ്ങൾ
നിഷേധിക്കപ്പെടുന്ന സാഹചര്യം
ഒഴിവാക്കുന്നതിന് സർക്കാർ
തീരുമാനം പുന:പരിശോധിക്കുവാന്‍
തയ്യാറാകുമോ?
6370.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയില്‍ 2020-21 അദ്ധ്യയന
വര്‍ഷം എത്രപേര്‍
എസ്.എസ്.എല്‍.സി.
പാസ്സായിട്ടുണ്ടെന്ന് താലൂക്ക്
തിരിച്ച് വെളിപ്പെടുത്താമോ;
(
ബി )
പ്രസ്തുത
ജില്ലയില്‍ എത്ര പ്ലസ് വണ്‍
സീറ്റുകള്‍ ഉണ്ടെന്ന് വിഷയം
തിരിച്ച് താലൂക്കടിസ്ഥാനത്തില്‍
അറിയിക്കുമോ?
6371.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്ലസ് വൺ പ്രവേശനത്തിനുള്ള
അലോട്ട്മെന്റ്
പൂർത്തീകരിച്ചിട്ടുണ്ടോ; അപേക്ഷ
സമർപ്പിച്ചവരില്‍ എത്ര
കുട്ടികൾക്ക് അഡ്മിഷൻ
ലഭിക്കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
മേല്‍പ്പറഞ്ഞവരില്‍ എല്ലാ
വിഷയങ്ങൾക്കും എ പ്ലസ് നേടിയ
എത്ര കുട്ടികളുണ്ടെന്ന്
അറിയിക്കാമോ?
6372.
ശ്രീ
വി കെ പ്രശാന്ത്
ശ്രീ
എം നൗഷാദ്
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇന്‍ഫര്‍മേഷന്‍
ആന്റ് കമ്മ്യൂണിക്കേഷന്‍
ടെക്നോളജി, കപ്പാസിറ്റി
ബില്‍ഡിംഗ്, ഉള്ളടക്ക വികസനം,
കണക്റ്റിവിറ്റി, ഇ-ലേണിംഗ്,
സാറ്റലൈറ്റ് അധിഷ്ഠിത
വിദ്യാഭ്യാസം, ഇ-ഗവേണന്‍സ്,
സ്കൂളുകളുടെ ഭൗതിക സാഹചര്യ
വികസനം എന്നീ മേഖലകളില്‍ കേരള
ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ്
ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നതെന്നും പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ പഠന ബോധന
രംഗത്തും വിദ്യാഭ്യാസ രംഗത്ത്
പൊതുവായും എന്തെല്ലാം
മാറ്റങ്ങള്‍
ഉണ്ടാക്കിയിട്ടുണ്ടെന്നും
വിശദമാക്കാമോ;
(
ബി )
അദ്ധ്യാപകരുടെ
പരിശീലനവും സ്വയം നവീകരണ
പ്രവര്‍ത്തനങ്ങളും
സാദ്ധ്യമാക്കുന്നതിനുതകുന്ന
പ്രത്യേക പ്രവര്‍ത്തനങ്ങള്‍
കൈറ്റ് നടത്തുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
വിദ്യാര്‍ത്ഥികളുടെ
ഐ.ടി. ക്ലബ് ശൃംഖലയായ ലിറ്റില്‍
കൈറ്റ്സിന്റെ പ്രവര്‍ത്തനം
വിശദമാക്കാമോ?
6373.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവളം
നിയോജകമണ്ഡലത്തിലെ വിവിധ
സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ
വകുപ്പ് കഴിഞ്ഞ അഞ്ചുവർഷക്കാലം
നടത്തിയ പ്രവർത്തനങ്ങളുടെ
വിശദാംശം നൽകുമോ?
6374.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ കടമക്കുടി
പഞ്ചായത്തിലെ പിഴലയില്‍
പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ്
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി
സ്കൂളിലും ഞാറക്കല്‍ ഗ്രാമ
പഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ്
ഫിഷറീസ് യു.പി. സ്കൂളിലും
കെട്ടിടത്തിന്റെ
കാലപ്പഴക്കത്താലും ക്ലാസ്
മുറികളുടെ അഭാവത്താലും
നേരിടുന്ന ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
സി )
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ കടമക്കുടി
ഗ്രാമ പഞ്ചായത്തിലെ പിഴലയില്‍
പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ്
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി
സ്കൂളിനും ഞാറക്കല്‍
ഗ്രാമപഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ്
ഫിഷറീസ് യു.പി. സ്കൂളിനും
പുനരുദ്ധാരണത്തിനായി തുക
അനുവദിക്കുമെങ്കില്‍ ആയത്
എന്നത്തേക്ക് ലഭ്യമാക്കുമെന്ന്
വ്യക്തമാക്കാമോ?
6375.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മണലൂര്‍
പഞ്ചായത്തിലെ എളവള്ളി
പഞ്ചായത്തിന്റെ അധീനതയിലുള്ള ഏക
സ്കൂളായ കാക്കശ്ശേരി
ഗവണ്‍മെന്റ് എല്‍.പി.സ്കൂളിനെ
യു.പി.സ്കൂളായി
ഉയര്‍ത്തുന്നതിന് വേണ്ടി
എളവള്ളി പഞ്ചായത്തില്‍
നിന്നുള്ള അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(
ബി )
പ്രസ്തുത
സ്കൂളില്‍ യു.പി.വിഭാഗം
പ്രവര്‍ത്തിക്കാന്‍ ആവശ്യമായ
അടിസ്ഥാന സൗകര്യം
ഒരുക്കുന്നതിന് നടപടി
പുരോഗമിക്കുന്ന കാര്യം കൂടി
പരിഗണിച്ച് പ്രസ്തുത സ്കൂളിനെ
യു.പി.സ്കൂളായി ഉയര്‍ത്താന്‍
വേണ്ട നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍ നല്‍കാമോ?
6376.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ്
വിദ്യാലയങ്ങളുടെ പേര്
വിവരങ്ങളും സ്ഥാപിതമായ വർഷവും
2020-21, 2021-2022 അദ്ധ്യയന
വർഷങ്ങളിൽ ഓരോ ക്ലാസുകളിലും
ഉള്ള കുട്ടികളുടെ എണ്ണം എന്നിവ
വിശദമാക്കാമോ;
(
ബി )
ഇതിൽ
ഏതൊക്കെ സർക്കാർ, എയ്ഡഡ്
വിദ്യാലയങ്ങളിലാണ് നിലവിൽ
ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ
ഉള്ളത് എന്ന് അറിയിക്കുമോ;
(
സി )
എയ്ഡഡ്
സ്കൂളുകളുടെ മാനേജ്മെന്റ്
വിവരങ്ങൾ, മാനേജ്മെന്റ്
കമ്മിറ്റിയുടെ പേര്, തരം,
മാനേജരുടെ പേര് എന്നിവ
വെളിപ്പെടുത്തുമോ;
(
ഡി )
എയ്ഡഡ്
വിദ്യാലയങ്ങൾ അതേ
മാനേജ്‌മെന്റിന്റെ മറ്റൊരു
സ്ഥലത്തേക്ക് മാറ്റി
സ്ഥാപിക്കുന്നതിനുള്ള നടപടികളും
പാലിക്കേണ്ട മാനദണ്ഡങ്ങളും
നിയമങ്ങളും എന്തൊക്കെയാണെന്ന്
വിശദമാക്കാമോ; വിദ്യാലയം മാറ്റി
സ്ഥാപിക്കുമ്പോൾ ഇത്ര
ദൂരപരിധിയിൽ ആകണമെന്ന
നിയമമുണ്ടോ; ഉണ്ടെങ്കിൽ അവയുടെ
വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
(
ഇ )
പ്രസ്‌തുത
മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ്
മേഖലയിലുള്ള ഓരോ
സ്കൂളുകൾക്കുമുള്ള ഭൂമിയുടെ
വിസ്തീർണ്ണം വ്യക്തമാക്കുമോ;
(
എഫ് )
ഇതിൽ
ഏതെങ്കിലും സർക്കാർ
വിദ്യാലയങ്ങളുടെ ഭൂമി
അന്യാധീനപ്പെട്ടതായി
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദ വിവരങ്ങൾ
ലഭ്യമാക്കുമോ; അന്യാധീനപ്പെട്ട
ഭൂമി തിരിച്ചു പിടിക്കാൻ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് എന്ന്
വിശദമാക്കുമോ?
6377.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
സ്കൂളുകളില്‍ ശുചീകരണം
നടത്തേണ്ട എഫ്.ടി.എം.
ജീവനക്കാരുടെ ഒഴിഞ്ഞു
കിടക്കുന്ന തസ്തികകളില്‍
ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം
നടത്തുന്നതിന് എന്തെങ്കിലും
തടസ്സം നിലവിലുണ്ടോ;
(
ബി )
പി.ടി.സി.എം.
തസ്തികയുടെ പ്രൊമോഷന്‍
പോസ്റ്റായ എഫ്.ടി.എം.
തസ്തികയില്‍ ദിവസ
വേതനാടിസ്ഥാനത്തില്‍ നിയമനം
നടത്തിയ സ്കൂളുകളില്‍ ഓഡിറ്റ്
ഒബ്ജക്ഷന്‍ വരികയും
ഇത്തരത്തില്‍
നിയമിക്കപ്പെട്ടവര്‍ കൈപ്പറ്റിയ
ശമ്പളം പ്രധാനാധ്യാപകര്‍
തിരിച്ചടയ്ക്കണമെന്ന്
ആവശ്യപ്പെട്ടതായുമുള്ള പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
എഫ്.ടി.എം.
ജീവനക്കാരുടെ ഒഴിഞ്ഞു
കിടക്കുന്ന തസ്തികകളില്‍ ദിവസ
വേതാനാടിസ്ഥാനത്തില്‍ നിയമനം
നടത്താന്‍ പ്രധാനാധ്യാപകര്‍
തയ്യാറാവാത്തത്, കോവിഡ്
സാഹചര്യത്തില്‍ തുറക്കുന്ന
സ്കൂളുകളില്‍ പ്രതിസന്ധി
സൃഷ്ടിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത് പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
6378.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ വിദ്യാഭ്യാസ
വകുപ്പില്‍ താല്ക്കാലിക,
കരാര്‍, ദിവസവേതന
അടിസ്ഥാനത്തില്‍ എത്രപേര്‍
ജോലി ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
ജില്ലയില്‍
വിരമിച്ച എത്രപേര്‍
താല്ക്കാലിക, കരാര്‍
അടിസ്ഥാനത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
6379.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
1979
ന് ശേഷം അംഗീകാരം ലഭിച്ച
സ്കൂളുകളിലെ ഒഴിവുവരുന്ന
തസ്തികകളിൽ ആദ്യത്തേതില്‍
സംരക്ഷിത അധ്യാപകരെ
നിയമിക്കണമെന്ന് നിബന്ധനയുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
നിയമനം നടന്നില്ലെങ്കിൽ മേല്‍
സ്കൂളുകളിലെ തസ്തികയിൽ രണ്ടാമത്
വരുന്ന ഒഴിവില്‍ മാനേജർ
നിയമിച്ച അധ്യാപകർക്ക്
നിയമനാംഗീകാരം ലഭിക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
സംരക്ഷിത
അധ്യാപകർ ഇല്ലാത്ത ജില്ലകളിൽ
ഇത്തരത്തിൽ രണ്ടാമത്തെ
പോസ്റ്റുകളിൽ മാനേജർ നിയമിച്ച
അധ്യാപകർക്ക് നിയമനാംഗീകാരം
നൽകുന്നതിന് സർക്കാർ നടപടി
സ്വീകരിക്കുമോ; ഇത്തരത്തിൽ
നിയമനാംഗീകാരം ലഭിക്കാത്ത
അധ്യാപകര്‍ എത്രയെന്ന് ജില്ല
തിരിച്ച് കണക്ക് ലഭ്യമാക്കുമോ;
(
ഡി )
നിലവിൽ
ഇപ്രകാരമുള്ള സ്കൂളുകളിൽ
സംരക്ഷിത അധ്യാപകരെ
അടിയന്തരമായി നിയമിക്കാൻ നടപടി
സ്വീകരിക്കാമോ;
വ്യവസ്ഥയനുസരിച്ച് ആദ്യത്തെ
തസ്തിക സംരക്ഷിത അധ്യാപകർക്കായി
നീക്കിവച്ച എയ്ഡഡ് സ്കൂളുകളിൽ
രണ്ടാമത്തെ തസ്തികകളിൽ
നിയമിതരായ അധ്യാപകർക്ക്
നിയമനാംഗീകാരം നൽകുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
ഇ )
സ്കൂളുകൾ
തുറക്കുന്ന സാഹചര്യത്തിൽ മേല്‍
വിഷയത്തിന്മേലുളള
നടപടിക്രമങ്ങള്‍
വേഗത്തിലാക്കുന്നത്
പരിഗണിക്കുമോ?
6380.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവല്ല
സി.എസ്.ഐ. വി.എച്ച്.എസ്.എസ്.
ഫോർ ഡഫിലെ അധ്യാപികയായ
ശ്രീമതി.ജിജി .റ്റി.എം. ന്റെ
ഹെഡ്മിസ്ട്രസ് നിയമന
അംഗീകാരത്തിനായി ഡി.പി.ഐ. യിൽ
30-08-2021 ന് നൽകിയ അപേക്ഷയിൽ
എന്ത് നടപടി സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
നിയമനത്തിന് അംഗീകാരം
നൽകുന്നതിന് എന്തെങ്കിലും
തടസ്സങ്ങൾ ഉണ്ടോ;
(
സി )
ഉണ്ടെങ്കിൽ
എന്തെന്ന് വ്യക്തമാക്കാമോ?
6381.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഫണ്ടിന്റെ
അപര്യാപ്തതമൂലം എയ്ഡഡ്
സ്കൂളുകളിൽ എസ്.പി.സി.
നടപ്പിലാക്കാന്‍
സാധിക്കാതിരിക്കുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇപ്രകാരം ഫണ്ടിന്റെ അപര്യാപ്തത
ഉള്ള എയ്ഡഡ് സ്കൂളുകൾക്ക് ഈ
ആവശ്യത്തിനായി ഫണ്ട്
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6382.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പേഴ്സണൽ
സ്റ്റാഫിൽ കെ. എം.അരുൺ എന്ന
വ്യക്തി ജോലി ചെയ്യുന്നുണ്ടോ;
എങ്കില്‍ ഏത് പോസ്റ്റിലാണ്
നിയമിച്ചിരിക്കുന്നത് എന്ന്
അറിയിക്കുമോ;
(
ബി )
എം.ജി.
യൂണിവേഴ്സിറ്റിയിൽ ഒരു പ്രമുഖ
രാഷ്ട്രിയ പാര്‍ട്ടിയുടെ യുവജന
സംഘടനയുടെ വനിതാ നേതാവ്
ആക്രമിക്കപ്പെട്ട കേസിൽ കെ.
എം.അരുണിന് എതിരെ പരാതി
നൽകിയിട്ടുള്ള കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇദ്ദേഹത്തെ പേഴ്സണൽ
സ്റ്റാഫിൽ നിന്ന് നീക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
6383.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയിലെ പരിയാരം ഗവണ്‍മെന്റ്
മെഡിക്കല്‍ കോളേജ് പബ്ലിക്
സ്കൂള്‍ ജീവനക്കാരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത
യോഗത്തിലെ തീരുമാനങ്ങള്‍
എന്തൊക്കെയാണ്; വിശദമാക്കാമോ;
(
ബി )
പ്രസ്തുത
യോഗത്തിന്റെ മിനിട്സിന്റെ
കോപ്പി ലഭ്യമാക്കാമോ?
6384.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എസ്.എസ്.എല്‍.സി.
രേഖകളില്‍ തിരുത്തല്‍
വരുത്തുന്നതിനുള്ള
നടപടിക്രമങ്ങളിലെ സങ്കീര്‍ണ്ണത
കാരണം നിരവധി രക്ഷിതാക്കളും
കുട്ടികളും
പ്രയാസമനുഭവിക്കുന്നുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ജനന
സര്‍ട്ടിഫിക്കറ്റ്
നിര്‍ബന്ധമാക്കുന്നതിന്
മുന്‍പുള്ള അപേക്ഷകളില്‍
എസ്.എസ്.എല്‍.സി. ബുക്കില്‍
തിരുത്തല്‍ വരുത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍ വിശദമാക്കുമോ;
(
സി )
ജനന
സര്‍ട്ടിഫിക്കറ്റുകള്‍
നിര്‍ബന്ധമാക്കുന്നതിന്
മുന്‍പുള്ള കേസുകളിലും
എസ്.എസ്.എല്‍.സി. ബുക്കില്‍
ക്ലറിക്കല്‍ എറര്‍ വന്നവയിലും
തിരുത്തി നല്‍കുന്നതിനുള്ള
നടപടിക്രമങ്ങളിലെ
സങ്കീര്‍ണ്ണതയും കാലതാമസവും
ഒഴിവാക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
6385.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബുദ്ധിമാന്ദ്യം,
ഓട്ടിസം, സെറിബ്രല്‍ പാള്‍സി
തുടങ്ങി ഭിന്നശേഷിയുള്ള
വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ
പുരോഗതിക്കും സംരക്ഷണത്തിനുമായി
ഈ സര്‍ക്കാര്‍ എന്ത് നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഭിന്നശേഷിയുള്ള
കുട്ടികളെ എപ്രകാരം
പഠിപ്പിക്കണമെന്നാണ് സംയോജിത
വിദ്യാഭ്യാസ പദ്ധതി
നിഷ്കര്‍ഷിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(
സി )
ഭിന്നശേഷിയുള്ള
കുട്ടികള്‍ പഠിക്കുന്ന
സ്പെഷ്യല്‍ സ്കൂളുകള്‍ക്ക്
എയ്ഡഡ് പദവി നല്‍കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(
ഡി )
പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട് പഠനം
നടത്തുന്നതിനായി കമ്മീഷനെ
നിയോഗിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
6386.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പാരാമെഡിക്കല്‍, ഡിഗ്രി, മറ്റ്
കോഴ്സുകളിലെല്ലാം അഡ്മിഷന്‍
പൂര്‍ത്തിയാക്കി പ്രവേശനം
ആരംഭിച്ചിട്ടും
ഡി.എല്‍.എഡ്.(ടി.ടി.സി.)
കോഴ്സിന് അപേക്ഷ
ക്ഷണിക്കാത്തതിന് പരിഹാരം
കാണുന്നതിനായി അടിയന്തര നടപടി
സ്വീകരിക്കുമോ; വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
പ്ലസ്
ടുവിന് അധിക ബാച്ച്
അനുവദിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍
ഏതൊക്കെ ജില്ലകളില്‍ ഏതൊക്കെ
കോഴ്സുകളില്‍ എത്ര വീതം അധിക
ബാച്ചുകളാണ് അനുവദിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
6387.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021-22
വർഷം സ്കൂളുകളുടെ അടിസ്ഥാന
സൗകര്യ വികസനത്തിന്റെ ഭാഗമായി
പ്ലാൻ/ ബഡ്ജറ്റ് ഫണ്ടുകൾ വഴി
കെട്ടിടം നിർമ്മിക്കുന്നതിനായി
എത്ര സ്കൂളുകളിൽ നിന്നുള്ള
അപേക്ഷകളാണ് ലഭ്യമായതെന്ന് ഇനം
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ ഏതൊക്കെ സ്കൂളുകളിൽ
നിന്നുമാണ് പ്രസ്തുത പദ്ധതി
പ്രകാരം കെട്ടിട നിർമാണത്തിന്
ഫണ്ട് അനുവദിക്കുന്നതിന് അപേക്ഷ
നൽകിയതെന്ന് അറിയിക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി നടപ്പിലാക്കുന്നതിനുള്ള
നടപടികൾ ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
6388.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എൽ.പി.എസ്.എ.,
യു.പി.എസ്.എ തസ്തികകളിൽ
നിലവിലുള്ള ഒഴിവുകൾ പി.എസ്.സി
ക്ക് റിപ്പോർട്ട് ചെയ്യുന്നതിന്
നടപടി സ്വീകരിക്കാമോ; വിശദാംശം
നൽകാമോ;
(
ബി )
ബഹു.
കോടതി/ട്രൈബ്യൂണലുകള്‍ക്ക്
മുമ്പാകെ സീനിയേറിറ്റി തര്‍ക്കം
നിലനില്‍ക്കുന്ന കേസുകളില്‍ ഡീ
കേഡർ/ ഡൗൺ ഗ്രേഡ് നടത്തി
പി.എസ്.സി മുഖേന നിയമനം
നടത്തേണ്ട ഒഴിവുകളുടെ എണ്ണം
കണക്കാക്കി ആയത് ഉദ്യോഗസ്ഥ
ഭരണപരിഷ്ക്കാര വകുപ്പിന്റെ
08/06/2021 ലെ സ.ഉ.(കൈ)
13/2021/ഉ.ഭ.പ.വ നമ്പര്‍
ഉത്തരവ് പ്രകാരം പി.എസ്.സിക്ക്
റിപ്പോർട്ട് ചെയ്ത് സ്കൂള്‍
തുറക്കുമ്പോള്‍ ഉണ്ടാകുന്ന
അധ്യാപക ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
6389.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
നിയോജക മണ്ഡലത്തിൽ
പ്രവർത്തിക്കുന്ന എൽ.പി, യു.പി,
ഹൈസ്കൂൾ, ഹയർ സെക്കണ്ടറി,
വൊക്കേഷണൽ ഹയർ സെക്കണ്ടറി
സ്ഥാപനങ്ങളുടെ എണ്ണം എത്രയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ്,
അൺഎയ്ഡഡ് മേഖലകളില്‍
പ്രവർത്തിക്കുന്ന സ്കൂളുകളുടെ
പേരുവിവരം
പഞ്ചായത്ത്/മുനിസിപ്പാലിറ്റി
തിരിച്ച് വ്യക്തമാക്കാമോ;
(
സി )
മേല്‍പ്പറഞ്ഞ
സ്കൂളുകളിലെ
വിദ്യാർത്ഥികളുടെയും
അധ്യാപകരുടെയും എണ്ണം സ്കൂൾ
തിരിച്ച് വ്യക്തമാക്കാമോ;
(
ഡി )
എയ്ഡഡ്
സ്കൂളുകളിലെ അധ്യാപകരുടെ നിയമനം
അംഗീകരിക്കാൻ ബാക്കിയുണ്ടോ
എന്ന് വ്യക്തമാക്കാമോ;
ഉണ്ടെങ്കിൽ പ്രസ്തുത
അധ്യാപകരുടെ പേര്, സ്കൂളിന്റെ
പേര്, നിയമിച്ച തീയതി, നിയമനം
അംഗീകരിക്കാൻ വൈകുന്നതിന്റെ
കാരണം എന്നിവ വിശദമാക്കാമോ;
(
ഇ )
സർക്കാർ
സ്കൂളുകളില്‍ അനുവദിച്ചിട്ടുളള
അധ്യാപക തസ്തികകളുടെ എണ്ണവും
ഒഴിവുളള അധ്യാപക തസ്തികകളുടെ
എണ്ണവും സ്കൂൾ തിരിച്ച്
വ്യക്തമാക്കാമോ?
6390.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രധാനാധ്യാപകരുടെ
ഒഴിവുകൾ നികത്തിയിട്ടുണ്ടോ;
പ്രസ്തുത ഒഴിവുകൾ നികത്തുമ്പോൾ
നിലവിലുള്ള അധ്യാപക ഒഴിവ്
വർദ്ധിക്കുന്ന സാഹചര്യമുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
പ്രസ്തുത
അധ്യാപക നിയമനത്തിന് പി.എസ്.സി.
പുതിയ ലിസ്റ്റ്
പ്രസിദ്ധീകരിച്ചതിനാൽ മുഴുവൻ
ഒഴിവുകളും പി.എസ്.സി. ക്ക്
റിപ്പോർട്ട് ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ?
6391.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ജില്ലയില്‍ ഹെഡ്മാസ്റ്റര്‍മാര്‍
ഇല്ലാത്ത പ്രൈമറി
വിദ്യാലയങ്ങള്‍
എത്രയെണ്ണമുണ്ടെന്ന് ഉപജില്ല
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
ഈ
ഒഴിവുകള്‍ നികത്താന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
6392.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എച്ച്
.എസ്.എസ്.ടി ജൂനിയർ
(ജന്തുശാസ്ത്രം) ന്റെ
നിലവിലുള്ള റാങ്ക് ലിസ്റ്റില്‍
നിന്ന് എത്ര പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
തസ്തികകളില്‍ പി.എസ്.സി.
അഡ്വൈസ് ചെയ്ത എത്ര പേര്‍ക്ക്
നിയമനം നല്‍കാനുണ്ടെന്ന്
വ്യക്തമാക്കാമോ; അഡ്വൈസ്
ചെയ്തവര്‍ക്ക് ഉടന്‍ നിയമനം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
തസ്തികയില്‍ നിലവിലുള്ള
ഒഴിവുകളുടെ വിശദാംശം
ലഭ്യമാക്കാമോ; മേൽ ഒഴിവുകള്‍
നികത്തുന്നതിനുള്ള അടിയന്തര
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
6393.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
30.01.2021
-ലെ സര്‍ക്കാര്‍ ഉത്തരവ്
2/2021/പൊ.വി.(ജെ)യുടെ
അടിസ്ഥാനത്തില്‍ ഹയര്‍
സെക്കണ്ടറി ഡയറക്ടറേറ്റില്‍
നിന്നും 15.02.2021-ലെ
സര്‍ക്കുലര്‍ പ്രകാരം
എച്ച്.എസ്/യു.പി/എല്‍.പി വിഭാഗം
അദ്ധ്യാപകരില്‍ നിന്നും
എച്ച്.എസ്.എസ്.ടി.(ജൂനിയര്‍)
തസ്തികയിലേക്ക് തസ്തിക
മാറ്റത്തിന് അപേക്ഷ
ക്ഷണിച്ചിരുന്നോ;
(
ബി )
2019-20
അദ്ധ്യായന വര്‍ഷത്തിന്റെ
ആരംഭത്തില്‍ നിയമിതരായ യോഗ്യരായ
അദ്ധ്യാപകര്‍ക്ക് പ്രൊബേഷന്‍
പൂര്‍ത്തീകരിച്ചിട്ടില്ലാത്തതിനാല്‍
സമയബന്ധിതമായി പ്രസ്തുത അപേക്ഷ
സമര്‍പ്പിക്കുവാന്‍
സാധിച്ചില്ലാ എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
അപേക്ഷകളില്‍ നാളിതുവരെ നടപടി
പൂര്‍ത്തീകരിച്ചിട്ടില്ലാത്തതിനാല്‍
യോഗ്യരായ പുതിയ അദ്ധ്യാപകരെ
കൂടി ഉള്‍ക്കൊള്ളിച്ച്
പ്രൊവിഷണല്‍ സീനിയോറിറ്റി
ലിസ്റ്റ്
പരിഷ്കകരിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
6394.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹയര്‍സെക്കന്ററി
അദ്ധ്യാപകരുടെ (ഇംഗ്ലീഷ്) എത്ര
ഒഴിവുകള്‍ നിലവിലുണ്ടെന്നും
അതില്‍ എത്രയെണ്ണം പി.എസ്.സി.
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തുവെന്നും വിശദമാക്കാമോ;
(
ബി )
അവശേഷിക്കുന്ന
ഒഴിവുകള്‍ റിപ്പോര്‍ട്ട്
ചെയ്യുന്നതിനും നിയമനം
നടത്തുന്നതിനും നടപടികള്‍
സ്വീകരിക്കുമോ?
6395.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
ജില്ലയിലെ സർക്കാർ
സ്ക്കൂളുകളില്‍ എച്ച്.എസ്.എ
(നാച്ചുറല്‍ സയന്‍സ്) തസ്തികയിൽ
നിന്ന് 2022 ജനുവരി 1 മുതൽ 2025
ഡിസംബർ 31 വരെ വിരമിക്കുന്ന
അധ്യാപകരുടെ പേരും വിരമിക്കൽ
തീയതിയും വ്യക്തമാക്കുമോ;
(
ബി )
ആലപ്പുഴ
ജില്ലയിലെ എച്ച്.എസ്.എ
(നാച്ചുറല്‍ സയന്‍സ്) തസ്തികയിൽ
നിലവിൽ എത്ര ഒഴിവുകളുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(
സി )
ആലപ്പുഴ
ജില്ലയിലെ എച്ച്.എസ്.എ
(നാച്ചുറല്‍ സയന്‍സ്)
തസ്തികയിലുളള ഒഴിവുകൾ നികത്താൻ
സത്വര നടപടി സ്വീകരിക്കുമോ?
6396.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
സ്കൂളുകളില്‍ അദ്ധ്യാപക
നിയമനത്തിന് ഉയര്‍ന്ന
പ്രായപരിധി എത്രയാണെന്ന്
വിശദമാക്കാമോ;
(
ബി )
കോവിഡ്-19
ബാധയെ തുടര്‍ന്നുള്ള കാലയളവില്‍
നിയമനം നല്‍കിയ
അദ്ധ്യാപകര്‍ക്ക് വയസ്സിളവ്
അനുവദിക്കുന്ന വിഷയം
പരിഗണിക്കുമോ; വിശദാംശങ്ങള്‍
അറിയിക്കാമോ?
6397.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എയ്‌ഡഡ് സ്‌കൂൾ അധ്യാപക
നിയമനങ്ങള്‍ ഹൈക്കോടതി സ്റ്റേ
ചെയ്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
സ്റ്റേ നീക്കുന്നതിനായി
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(
ബി )
എയ്‌ഡഡ്
സ്‌കൂൾ അധ്യാപക നിയമനത്തിന്
ഭിന്നശേഷി നിയമം അനുശാസിക്കുന്ന
വിധമുള്ള സംവരണം
ഉറപ്പാക്കുന്നത് സംബന്ധിച്ച
സർക്കാർ ഉത്തരവ്
നടപ്പാക്കാത്തതുമായി
ബന്ധപ്പെട്ടാണോ ഹൈക്കോടതി
സ്റ്റേ ഉത്തരവ്
പുറപ്പെടുവിച്ചിരിക്കുന്നത്;
(
സി )
ഭിന്നശേഷിക്കാരുടെ
നിയമനം സംബന്ധിച്ച ഉത്തരവ്
ഇനിയും നടപ്പാക്കാന്‍
കഴിയാതിരുന്നതിനുള്ള സാഹചര്യം
വിശദമാക്കുമോ;
(
ഡി )
ഈ
ഉത്തരവ് പ്രകാരം
ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണം
ഉറപ്പാക്കുന്നതിനായി
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ് ഇതിനോടകം
സ്വീകരിച്ചിട്ടുള്ളത്; ഇതിനായി
നിയമ നിര്‍മ്മാണം നടത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
(
ഇ )
ഹൈക്കോടതിയുടെ
സ്റ്റേ നിലനില്‍ക്കുന്നത് മൂലം
നേരത്തെ നിയമനം ലഭിച്ചിട്ടും
നിയമനാംഗീകാരം ലഭിക്കാത്ത എത്ര
അധ്യാപകരാണ് സംസ്ഥാനത്ത്
നിലവിലുള്ളതെന്ന് അറിയിക്കുമോ;
വര്‍ഷങ്ങളായി ശമ്പളമില്ലാതെ
ജോലി ചെയ്യേണ്ടി വന്നതുമൂലം
സാമ്പത്തിക പ്രതിസന്ധി
അനുഭവിക്കുന്ന ഇവര്‍ക്ക്
നിയമനാംഗീകാരം ലഭിക്കുന്നതിനായി
അടിയന്തര നടപടി സ്വീകരിക്കുമോ;
അറിയിക്കുമോ?
6398.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2017
ജൂൺ മുതൽ 2021 സെപ്റ്റംബർ വരെ
സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ
എത്ര എച്ച്.എസ്.എസ്.ടി. സുവോളജി
ജൂനിയർ അധ്യാപകർ കെ.എസ്.ആർ.
പ്രകാരം ശൂന്യ വേതനാവധിയിൽ
പ്രവേശിച്ചിട്ടുണ്ടെന്നും
പ്രസ്തുത ശൂന്യവേതനാവധി കഴിഞ്ഞ്
എത്ര അധ്യാപകർ ജോലിയിൽ തിരികെ
പ്രവേശിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
അദ്ധ്യാപകർ ശൂന്യവേതനാവധിയിൽ
പ്രവേശിച്ച സാഹചര്യത്തിൽ എത്ര
ഒഴിവുകൾ പി.എസ്.സി.യ്ക്ക്
റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ; ഉണ്ടെങ്കിൽ എത്ര
ഒഴിവുകൾ ഇപ്രകാരം റിപ്പോർട്ട്
ചെയ്തു എന്നും റിപ്പോർട്ട്
ചെയ്തിട്ടില്ലങ്കിൽ ആയതിന്റെ
കാരണം എന്താണെന്നും
വിശദമാക്കാമോ;
(
സി )
പ്രസ്തുത
തസ്തികയിലെ അദ്ധ്യാപകർ അന്യത്ര
സേവനത്തിൽ പ്രവേശിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ പ്രസ്തുത ഒഴിവുകൾ
പി.എസ്.സി.യ്ക്ക് റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ; വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
ഡി )
നിലവിൽ
സർക്കാർ ഹയർ സെക്കൻഡറി
സ്കൂളുകളിൽ പ്രസ്തുത
തസ്തികയില്‍ എത്ര
ഒഴിവുകളാണുള്ളത്; വിശദാംശങ്ങൾ
ലഭ്യമാക്കാമോ; പ്രസ്തുത ഒഴിവുകൾ
റിപ്പോർട്ട് ചെയ്യുന്നതിനുവേണ്ട
നടപടികൾ സ്വീകരിക്കുമോ?
6399.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുതുക്കാട്
നിയോജകമണ്ഡലത്തില്‍പ്പെട്ട
ജി.യു.പി.എസ്. ലൂര്‍ദ്ദ്പുരം,
ഇഞ്ചിക്കുണ്ട് എന്ന
വിദ്യാലയത്തില്‍ അഞ്ച്
അദ്ധ്യാപകരുടെ തസ്തികകള്‍ ഒരു
വര്‍ഷമായി ഒഴിഞ്ഞു കിടക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പിന്നോക്ക
മലയാേര ഗ്രാമത്തിലെ ഏക
വിദ്യാലയമായ ജി.യു.പി.എസ്.
ലൂര്‍ദ്ദ്പുരത്തില്‍ ഒഴിഞ്ഞു
കിടക്കുന്ന മുഴുവന്‍ അദ്ധ്യാപക
തസ്തികകളിലും അടിയന്തരമായി
നിയമനം നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
6400.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സാക്ഷരത
പ്രവര്‍ത്തനം വാര്‍ഡുതലത്തില്‍
ശക്തിപ്പെടുത്താനും സാക്ഷരത
പ്രേരകുമാരുടെ പ്രവര്‍ത്തനം
ശക്തിപ്പെടുത്താനും നടപടി
സ്വീകരിക്കുമോ;
(
ബി )
പുതിയ
പഠിതാക്കളെ കണ്ടെത്തി സാക്ഷരര്‍
ആക്കാന്‍ നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
6401.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നോക്കുകൂലി
നിരോധിച്ച സാഹചര്യത്തിൽ ഇത്
സംബന്ധിച്ച വ്യവസ്ഥകൾ നിയമത്തിൽ
ഉൾക്കൊള്ളിക്കുന്നതിനുവേണ്ടി
കേരള ചുമട്ട് തൊഴിലാളി നിയമം
ഭേദഗതി ചെയ്യുന്നതിന് നടപടി
സ്വീകരിക്കുകയുണ്ടായോ;
(
ബി )
നോക്കുകൂലി
വാങ്ങുന്നവർക്ക് ശിക്ഷ
നൽകുന്നതിന് വ്യവസ്ഥ
ചെയ്യുന്നതാണോ പുതിയ ഭേദഗതി
എന്ന് വ്യക്തമാക്കാമോ?
6402.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തൊഴിലാളികള്‍ക്ക് ലഭിക്കുന്ന
മിനിമം ദിവസക്കൂലി എത്രയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്ലാന്റേഷൻ
കോർപ്പറേഷനിലെ തോട്ടം
തൊഴിലാളികൾക്ക് ഇപ്പോൾ
ലഭിക്കുന്ന മിനിമം കൂലി
എത്രയാണെന്ന് വിശദമാക്കാമോ;
(
സി )
സംസ്ഥാനത്തെ
തൊഴിലാളികളുടെ മിനിമം കൂലി
അടിയന്തരമായി ഉയർത്തുന്നതിന്
നടപടി സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
6403.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അണ്‍എയ്ഡഡ്
സ്കൂളുകളിലെ അദ്ധ്യാപകരുടെയും
അനദ്ധ്യാപകരുടെയും മിനിമം
വേതനവുമായി ബന്ധപ്പെട്ട്
നിലവില്‍ എന്തെങ്കിലും സേവന
വേതന വ്യവസ്ഥകള്‍
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
6404.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
പ്രതിസന്ധിക്ക് ശേഷം
സംസ്ഥാനത്തേക്ക് തിരിച്ചുവരുന്ന
അതിഥി തൊഴിലാളികള്‍ക്ക് തൊഴില്‍
വകുപ്പില്‍ രജിസ്റ്റര്‍
ചെയ്യുന്നതിന് അവസരം
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശങ്ങള്‍
നല്‍കാമോ;
(
ബി )
അതിഥി
തൊഴിലാളികള്‍ക്ക് സഹായങ്ങള്‍
ലഭ്യമാക്കുന്നതിനായി
ജില്ലകളില്‍ ആരംഭിച്ചിട്ടുള്ള
ഫെസിലിറ്റേഷന്‍ സെന്ററുകൾ
സംസ്ഥാനത്താകെ
വ്യാപിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
അതിഥി
തൊഴിലാളികള്‍ക്കായി ആരംഭിച്ച
അപ്നാ ഘര്‍ പദ്ധതി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
6405.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തോട്ടം
മേഖലയിലെ പ്രശ്നങ്ങൾ
സംബന്ധിച്ച് ജസ്റ്റിസ്
കൃഷ്ണൻനായർ കമ്മീഷൻ സമർപ്പിച്ച
റിപ്പോർട്ടിലെ ശിപാർശകൾ
അംഗീകരിച്ച് നടപ്പാക്കുന്നതിന്
ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ
രൂപീകരിച്ച കമ്മിറ്റി ഇത്
സംബന്ധിച്ച് വിവിധ
വകുപ്പുകൾക്ക് നൽകിയ
നിർദ്ദേശങ്ങൾ
എന്തെല്ലാമായിരുന്നു;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
നിർദ്ദേശങ്ങൾ
നടപ്പിലാക്കിയിട്ടുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കിയിട്ടില്ലെങ്കില്‍
അടിയന്തരമായി നടപ്പിലാക്കുവാൻ
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാരിനുകീഴിലും പൊതുമേഖലാ
സ്ഥാപനങ്ങളിലും അപകടകരമായ
താെഴിലില്‍
ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ
ജീവനക്കാര്‍ക്കും പ്രത്യേക
ഇന്‍ഷുറന്‍സ് പരിരക്ഷ
ഉറപ്പുവരുത്തിയിട്ടുണ്ടോ;
എങ്കില്‍ ജോലിക്കിടയില്‍ അപകടം
സംഭവിച്ച് മരണപ്പെടുകയോ
പരിക്കേല്‍ക്കുകയോ ചെയ്യുന്ന
എല്ലാ ജീവനക്കാര്‍ക്കും
ഇന്‍ഷുറന്‍സ് ആനുകൂല്യം
ലഭ്യമാക്കുന്നതിന്
കഴിയുന്നുണ്ടോ;
(
ബി )
ഇത്തരത്തില്‍
അപകടമുണ്ടാകുന്ന താത്കാലിക,
കരാര്‍ ജീവനക്കാര്‍ക്ക്
ഇന്‍ഷുറന്‍സ് ആനുകൂല്യം
ഉറപ്പുവരുത്താന്‍ സര്‍ക്കാരിന്
കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍
ഇത്തരത്തില്‍ ജോലിക്കിടയില്‍
ജീവഹാനിയോ പരിക്കോ
സംഭവിക്കുന്നവര്‍ക്ക് ഏത്
തരത്തിലാണ് സാമ്പത്തിക പരിരക്ഷ
ഉറപ്പുവരുത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ?
6407.
ഡോ.
എം.കെ . മുനീർ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
എൻ എ നെല്ലിക്കുന്ന്
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന ഐ.ടി.
കമ്പനികളില്‍ തൊഴില്‍
നിയമങ്ങള്‍
പാലിക്കപ്പെടുന്നുണ്ടോയെന്ന്
പരിശോധിക്കാറുണ്ടോ;
(
ബി )
പരിശോധനയില്‍
തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ?
6408.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൊഴിൽ
വകുപ്പിൽ യു.എല്‍.സി.സി. മുഖേന
നടപ്പാക്കുന്ന വിവിധ
പ്രവൃത്തികൾ ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളില്‍ ടെൻഡർ വിളിച്ച്
നടപ്പാക്കിയ പ്രവൃത്തികൾ
എത്രയാണെന്നും ഏതൊക്കെയാണെന്നും
അറിയിക്കുമോ;
(
സി )
ടെണ്ടർ
വിളിക്കാതെ നടപ്പാക്കിയ
പദ്ധതികൾ ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
6409.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തില്‍ നിലവില്‍
ഗവണ്‍മെന്റ് ഐ.ടി.ഐ. ഇല്ലാത്ത
സാഹചര്യത്തില്‍ പുതിയ ഐ.ടി.ഐ.
ആരംഭിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ;
(
ബി )
പുതിയ
ഐ.ടി.ഐ.കള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
6410.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വ്യാവസായിക
പരിശീലന വകുപ്പിന്റെ ഐ.ടി. സെൽ
രൂപകൽപ്പന ചെയ്ത സോഫ്റ്റ് വെയർ
മുഖേന സർക്കാർ ഐ.ടി.ഐ.
കളിലേക്കുള്ള പ്രവേശന നടപടികൾ
ഓൺലൈനായി പൂർത്തിയാക്കാൻ
സാധിക്കുന്നില്ലെന്ന പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
സോഫ്റ്റ്‌വെയറിലെ
സാങ്കേതിക പ്രശ്നങ്ങളും മറ്റും
കാരണം 2021 വർഷത്തെ അപേക്ഷകളിലെ
കുറവ് പരിശോധിക്കുമോ; 2019 ലും
2020 ലും ലഭിച്ച അപേക്ഷകളുടെ
എണ്ണം വ്യക്തമാക്കാമോ;
(
സി )
2021-ല്‍
ലഭിച്ച അപേക്ഷകരുടെ എണ്ണം
അറിയിക്കാമോ;
(
ഡി )
സോഫ്റ്റ്‌വെയറിലെ
സാങ്കേതിക പ്രശ്നങ്ങൾ
പരിഹരിച്ച് ഓൺലൈനായി അപേക്ഷ
സമർപ്പിക്കാവുന്ന തരത്തില്‍
വ്യാവസായിക പരിശീലന വകുപ്പിന്
കീഴിൽ സോഫ്റ്റ്‌വെയർ സംവിധാനം
സജ്ജമാക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ?
6411.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ മണലൂര്‍
ഐ.റ്റി.ഐ.യില്‍ മെക്കാനിക്
(മോട്ടോര്‍ വെഹിക്കിള്‍)
ഡ്രാഫ്റ്റ്മാന്‍ (സിവില്‍)
എന്നീ ട്രേഡുകള്‍ കൂടാതെ
മറ്റേതെങ്കിലും ട്രേഡുകള്‍
നിലവിലുണ്ടോ;
(
ബി )
നിലവിലുള്ള
ട്രേഡുകളില്‍ ആകെ എത്ര
സീറ്റുകളാണുള്ളതെന്ന്
അറിയിക്കാമോ;
(
സി )
മണലൂര്‍
മണ്ഡലത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ
തൊഴിലധിഷ്ഠിത
വിദ്യാഭ്യാസത്തിനും
പരിശീലനത്തിനും ഇത്
പര്യാപ്തമാണോ എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
ഐ.റ്റി.ഐ.യില്‍ പുതിയ
ട്രേഡുകള്‍ അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് വ്യവസായിക പരിശീലന
വകുപ്പ് ഡയറക്ടറേറ്റില്‍ ഫയല്‍
നിലവിലുണ്ടോ; ഉണ്ടെങ്കില്‍
പ്രസ്തുത ഫയലിന്റെ നമ്പര്‍
ലഭ്യമാക്കാമോ;
(
ഇ )
മണലൂര്‍
ഐ.റ്റി.ഐ.ക്ക് പുതിയ കെട്ടിടം
നിര്‍മ്മിച്ച് അടിസ്ഥാന സൗകര്യം
വര്‍ദ്ധിപ്പിച്ചിട്ടുള്ളത്
പരിഗണിച്ച് പുതിയ ട്രേഡുകള്‍
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(
എഫ് )
ഉണ്ടെങ്കില്‍
ഏതെല്ലാം ട്രേഡുകളാണ് പുതിയതായി
അനുവദിക്കുന്നതെന്ന്
അറിയിക്കാമോ;
(
ജി )
ഇല്ലെങ്കില്‍
പ്രസ്തുത ഐ.റ്റി.ഐ.ക്ക് പുതിയ
ട്രേഡുകള്‍ അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
6412.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മട്ടന്നൂര്‍
മണ്ഡലത്തിലെ പടിയൂര്‍ ഐ.ടി.ഐ.
കെട്ടിട നിര്‍മ്മാണത്തിന് തുക
അനുവദിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ഐ.ടി.ഐ. കെട്ടിട നിര്‍മ്മാണ
പ്രവര്‍ത്തനം ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; വിശദമാക്കാമോ?
6413.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാനന്തവാടി
നിയോജകമണ്ഡലത്തിലെ വെള്ളമുണ്ട
ഗവണ്‍മെന്റ് ഐ.ടി.ഐ. യില്‍
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
മാത്രമായി ഒരു പ്രത്യേക ബാച്ച്
ആരംഭിക്കുന്ന കാര്യം
പരിഗണിക്കാമോ;
(
ബി )
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍
ഉപകാരപ്രദമാകുന്നതും തൊഴില്‍
സാധ്യത ഉള്ളതുമായ കോഴ്സുകള്‍
വെള്ളമുണ്ട ഗവണ്‍മെന്റ് ഐ.ടി.ഐ.
യില്‍ ആരംഭിക്കുന്ന കാര്യം
പരിഗണിക്കാമോ?
6414.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എംപ്ലോയ്‌മെന്റ്
എക്‌സ്ചേഞ്ചുകൾ വഴി നിയമനം
നടത്തുമ്പോൾ അംഗപരിമിതര്‍,
വിധവകള്‍ എന്നിവര്‍ക്ക്
പ്രത്യേകമായ മുന്‍ഗണനാലിസ്റ്റ്
പ്രസിദ്ധീകരിക്കാറുണ്ടോ;
(
ബി )
നിലവില്‍
ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ചില്‍ അംഗപരിമിതരുടെ
ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ലിസ്റ്റിൽ
എത്രപേരുണ്ടെന്ന് അറിയിക്കാമോ?
6415.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വ്യാവസായിക
പരിശീലന വകുപ്പിൽ വർക്കിംഗ്
അറേഞ്ച്മെന്റ് സർക്കാർ
ഉത്തരവിലൂടെ നിരോധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്‌തുത
വകുപ്പിൽ കഴിഞ്ഞ അഞ്ച്
വർഷങ്ങളായി വർക്കിംഗ്
അറേഞ്ച്മെന്റ്
പ്രയോജനപ്പെടുത്തിയ
ജീവനക്കാരുടെ തസ്തികയും എണ്ണവും
ജോലി ചെയ്ത കാലയളവും
വ്യക്തമാക്കാമോ;
(
സി )
വർക്കിംഗ്
അറേഞ്ച്മെന്റ് സംവിധാനം
ഉപയോഗപ്പെടുത്തി മറ്റു
ജില്ലകളിലേക്ക് താൽക്കാലിക
സംവിധാനത്തിലൂടെ സ്ഥലം മാറ്റം
നേടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വർക്കിംഗ് അറേഞ്ച്മെന്റ്
സംവിധാനം ദുരുപയോഗം ചെയ്യുന്നത്
നിയന്ത്രിക്കുന്നതിന് സർക്കാർ
നടപടികൾ സ്വീകരിക്കുമോ;
വിശദാംശങ്ങൾ നൽകാമോ;
(
ഡി )
പിന്നാക്ക
ജില്ലകളായ വയനാട്, ഇടുക്കി,
കാസർഗോഡ് എന്നീ ജില്ലകളിലെ
വ്യാവസായിക പരിശീലനവകുപ്പിലെ
ജീവനക്കാരെ വർക്കിംഗ്
അറേഞ്ച്മെന്റിൽ മറ്റു ജില്ലകളിൽ
ജോലിക്കായി നിയോഗിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ എത്ര ജീവനക്കാർ
എന്ന് വ്യക്തമാക്കാമോ;
(
ഇ )
പ്രസ്‌തുത
നിയമനങ്ങൾ ക്രമപ്രകാരമാണോ
എന്നും ഇവരുടെ അഭാവത്തിൽ
ഉണ്ടാകുന്ന ജോലി സംബന്ധമായ
ബുദ്ധിമുട്ടുകൾ
പരിഹരിക്കുന്നതിന് സർക്കാർ
എന്തെങ്കിലും ബദൽ സംവിധാനം
ഒരുക്കിയിട്ടുണ്ടോ എന്നും
അറിയിക്കുമോ; വിശദാംശങ്ങൾ
നൽകാമോ?
6416.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇന്‍ഷുറന്‍സ്
മെഡിക്കല്‍ സര്‍വ്വീസില്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
തസ്തിക ഉണ്ടോ; ഇല്ലെങ്കില്‍
പുതിയ തസ്തിക സൃഷ്ടിക്കുമോ?
6417.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിൽ ഇ.എസ്.ഐ. യുടെ
ആയുര്‍വേദ ഡിസ്പെന്‍സറി
തുടങ്ങാനുള്ള പദ്ധതിയുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
ബി )
മലപ്പുറം
ജില്ലയിലെ ഇ.എസ്.ഐ.
ഗുണഭോക്താക്കൾക്ക് ആയുർവേദ
ചികിത്സ ലഭിക്കണമെങ്കിൽ അന്യ
ജില്ലകളിലെ ഇ.എസ്.ഐ. ആയുർവേദ
യൂണിറ്റുകളെ ആശ്രയിക്കണമെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത് പരിഹരിക്കാന്‍
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ;
(
സി )
ഇ.എസ്.ഐ.
ഗുണഭോക്താക്കളായ രോഗികള്‍
ചുരുങ്ങിയത് 60
കിലോമീറ്ററിലധികം ദൂരം
സഞ്ചരിച്ചാൽ മാത്രമെ ഇതര
ജില്ലകളിലുള്ള ആയുർവേദ ഇ.എസ്.ഐ.
ഡിസ്‌പെൻസറികളിൽ എത്തിച്ചേരാൻ
സാധിക്കുകയുള്ളു എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
എങ്കില്‍
രോഗികൾ അനുഭവിക്കുന്ന ഇത്തരം
ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുവാൻ
മലപ്പുറം ജില്ലയിൽ ഒരു ആയുർവേദ
ഇ.എസ്.ഐ. യൂണിറ്റ് സ്ഥാപിക്കാൻ
അടിയന്തര നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
6418.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇ.എസ്.ഐ.
പദ്ധതിയില്‍ അംഗമാകാന്‍
തൊഴിലാളികളുടെ ശമ്പള പരിധി
എത്രയാണെന്ന് വ്യക്തമാക്കാമോ;
(
ബി )
ശമ്പള
പരിധി വര്‍ദ്ധിപ്പിക്കാന്‍
കേന്ദ്ര ഗവണ്‍മെന്റ്
തീരുമാനമെടുത്തിട്ടുണ്ടോ; ആയത്
സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഇല്ലെങ്കില്‍
ശമ്പള പരിധി
വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര
ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം
ചെലുത്തുമോ; വ്യക്തമാക്കാമോ?
|
|
|
|
|
|
|
|