STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
6028.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാഴ് ഭൂമിയില്‍ ചന്ദനകൃഷി അനുവദിക്കുന്ന നിയമം വന്നാല്‍ വനത്തിനുള്ളിലെ ചന്ദനം കൊള്ള തടയുവാന്‍ സാധിക്കും എന്നതിനാലും വിദേശനാണ്യം നേടാൻ കഴിയും എന്നതിനാലും വനാശ്രിതര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ചന്ദനകൃഷി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ എന്നറിയിക്കുമോ;
( ബി )
സര്‍ക്കാര്‍ തലത്തില്‍ പഠനം നടത്തി വനാശ്രിതര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ചന്ദനകൃഷി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
6029.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ഫോറസ്റ്റ് റേഞ്ചര്‍മാരെ പരിശീലനത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് അയയ്‌ക്കേണ്ടി വരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
റേഞ്ചര്‍മാരെ പരിശീലനത്തിനായി ഇതരസംസ്ഥാനങ്ങളിലേക്ക് അയയ്‌ക്കുന്നതിനുള്ള ചെലവുകള്‍ ഒഴിവാക്കുന്നതിനായി സംസ്ഥാനത്ത് ഫോറസ്റ്റ് അക്കാദമി സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ ;
( സി )
ജൈവ വൈവിധ്യ സമൃദ്ധമായ പശ്ചിമഘട്ടവും സുദീര്‍ഘമായ കടലോരവും ഉള്ള കേരളത്തിലെ കെ.എഫ്.ആർ.ഐ, സി.ഡബ്ള്യൂ.ആർ.ഡി.എം തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഒരു യൂണിവേഴ്സിറ്റി (യൂണിവേഴ്സിറ്റി ഫോര്‍ എന്‍വയണ്‍മെന്റ് ) ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ എന്ന് വ്യക്തമാക്കുമോ?
6030.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പ് മരങ്ങള്‍ക്ക് നിശ്ചയിച്ചു നല്കുന്ന വില അധികമാകുന്നതിനാല്‍ സര്‍ക്കാര്‍ ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ കരാറുകാരെ ലഭിക്കാത്ത സാഹചര്യം നിലനില്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അപ്രകാരം അടിയന്തര പ്രാധാന്യത്തോടെ മുറിച്ച മരങ്ങള്‍ സര്‍ക്കാര്‍ ഭൂമിയില്‍ അടുക്കി വയ്ക്കുകയും മഴയും വെയിലുമേറ്റ് നശിച്ചു പോകുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( സി )
ഇത്തരത്തില്‍ റവന്യൂ ഭൂമിയിലും പി.‍ഡബ്ല്യൂ.ഡി. ഭൂമിയിലും മുറിച്ച് അടുക്കി വച്ചിരിക്കുന്ന മരങ്ങള്‍ നശിച്ചു പോകാതെ വില്പന നടത്തി തുക സര്‍ക്കാര്‍ ഖജനാവില്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
6031.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനംവകുപ്പിന്റെ ആധുനികവത്കരണത്തിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
വനംകൊള്ള തടയുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചുവരുന്നുണ്ടെന്ന് വ്യക്തമാക്കുമോ?
6032.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന് കീഴിലെ തോട്ടങ്ങളിലെ മരങ്ങള്‍ക്ക് അടിസ്ഥാനവില നിശ്ചയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഉണ്ടെങ്കില്‍ വിവിധ മരങ്ങള്‍ക്ക് അടിസ്ഥാനവില നിശ്ചയിച്ചുകൊണ്ടുള്ള നിലവിലെ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
6033.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മുറിച്ചുമാറ്റുന്ന മരങ്ങള്‍ക്ക് വില നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( ബി )
സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് മരങ്ങള്‍ക്ക് നിശ്ചയിക്കുന്ന വില പ്രാദേശിക വിലയുമായി തുലനം ചെയ്യുമ്പോള്‍ വളരെക്കൂടുതലാണ് എന്ന പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി മുറിച്ചുമാറ്റേണ്ടി വരുന്ന മരങ്ങളുടെ വില നിശ്ചയിക്കുമ്പോള്‍ അവ മുറിച്ചു നീക്കാനുള്ള ചെലവ് വിലയില്‍ നിന്ന് തട്ടിക്കിഴിക്കാനും പ്രാദേശികമായി ലേലം ചെയ്ത് കിട്ടാവുന്ന വില ആയതിന് കണക്കാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
6034.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങളുടെയും വര്‍ദ്ധിച്ചു വരുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍, വ്യാവസായികത്തോട്ടങ്ങള്‍, സ്വകാര്യത്തോട്ടങ്ങള്‍ എന്നിവ സ്വാഭാവിക വനങ്ങളാക്കി മാറ്റുന്ന പദ്ധതി പ്രകാരം 2015-21 കാലയളവില്‍ എത്ര ഭൂമി സ്വാഭാവിക വനങ്ങളായി മാറിയിട്ടുണ്ടെന്ന് ജില്ല തിരിച്ച്‌ വിശദമാക്കാമോ?
6035.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1980 ലെ വനസംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനായി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചുകൊണ്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
സംസ്ഥാന സർക്കാർ പ്രസ്തുത വിഷയത്തില്‍ ഭേദഗതി നിര്‍ദ്ദേശിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
പ്രശ്ന മേഖലയിലുള്ളവരുടെ അഭിപ്രായം കൂടി ആരായാന്‍ നടപടി കൈക്കൊള്ളുമോ; അറിയിക്കുമോ?
6036.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി കെ.കെ.രമ
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും വനം വകുപ്പ് ആവിഷ്ക്കരിച്ച പദ്ധതികള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
വനേതര പ്രദേശങ്ങളില്‍ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി വനത്തിന് പുറത്തുള്ള കാടുകളുടെ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ടോ; എങ്കിൽ ഇപ്രകാരം ഏറ്റെടുക്കുന്ന കാടുകള്‍ സംരക്ഷിക്കുന്നതിന് എന്തൊക്കെ സഹായങ്ങളാണ് നല്‍കുന്നതെന്ന് അറിയിക്കുമോ;
( സി )
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വൃക്ഷലതാദികളുടെ സംരക്ഷണത്തിനായി എന്തെങ്കിലും പ്രത്യേക പദ്ധതി നടപ്പിലാക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
6037.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ ജില്ലയിലെ എവിടെയെല്ലാമാണ് കണ്ടല്‍ക്കാടുകള്‍ ഉളളതെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിവരുന്ന പദ്ധതികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
6038.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നിയോജകമണ്ഡലത്തിലെ വനം വകുപ്പിന്റെ അധീനതയിലുള്ള പ്രദേശങ്ങൾ ഏതൊക്കെയാണെന്ന് നഗരസഭ/പഞ്ചായത്ത് അടിസ്ഥാനത്തിൽ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശങ്ങളില്‍ വകുപ്പ് തന്നെ നേരിട്ട് ഏതെങ്കിലും പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
മറ്റു വകുപ്പുകള്‍ക്കും സര്‍ക്കാര്‍ പദ്ധതികള്‍ക്കും ഭൂമി വിട്ടുകൊടുക്കുവാന്‍ വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ; അത്തരം പ്രൊപ്പോസലുകള്‍ മറ്റ് വകുപ്പുകളില്‍ നിന്നും ലഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
6039.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹിക വനവല്‍ക്കരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ നിലവില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഹരിത കേരളം പദ്ധതിയിലൂടെ പ്രസ്‌തുത ജില്ലയില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
സാമൂഹിക വനവല്‍ക്കരണ പദ്ധതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ചെലവഴിച്ച ഫണ്ട് എത്രയെന്ന് അറിയിക്കാമോ?
6040.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷത്തില്‍ പിറവം മണ്ഡലത്തില്‍ സാമൂഹ്യവനവത്ക്കരണം പദ്ധതി പ്രകാരം എത്ര വിസ്തൃതിയില്‍ വനവത്ക്കരണം നടപ്പിലാക്കിയിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം മണ്ഡലത്തിലെ ഏതെല്ലാം പ്രദേശങ്ങളിലാണ് വനവത്ക്കരണം നടപ്പിലാക്കിയതെന്നറിയിക്കാമോ;
( സി )
ഇനി ഏതെല്ലാം പ്രദേശങ്ങളിലാണ് പ്രസ്തുത പദ്ധതിയിലൂടെ വനവത്ക്കരണം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്‌തമാക്കാമോ;
( ഡി )
പദ്ധതി നടത്തിപ്പിലേക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
6041.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൽപ്പറ്റ മണ്ഡലത്തിൽ സോഷ്യൽ ഫോറസ്ട്രിയുടെ ആഭിമുഖ്യത്തിൽ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ കൽപ്പറ്റ മണ്ഡലത്തിൽ എന്തെല്ലാം നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്നു വ്യക്തമാക്കാമോ?
6042.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ 5 വര്‍ഷക്കാലയളവിനുള്ളില്‍ കാവ് സംരക്ഷണ പദ്ധതി പ്രകാരം എത്ര കാവുകള്‍ക്ക് പരിരക്ഷണം നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
2020-21 വര്‍ഷത്തില്‍ എറണാകുളം ജില്ലയിലെ ഏതെല്ലാം കാവുകള്‍ സംരക്ഷിക്കാന്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
പിറവം നിയോജകമണ്ഡലത്തിലെ ഏതെങ്കിലും കാവുകള്‍ സംരക്ഷിക്കുന്നതിനായി 2020-21 വര്‍ഷത്തില്‍ അപേക്ഷ ലഭിച്ചിരുന്നോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
6043.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹിക വനവൽക്കരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലത്തിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാമോ?
6044.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ സോഷ്യല്‍ ഫോറസ്‌ട്രി പദ്ധതികള്‍ എന്തെല്ലാം എന്ന് വിശദമാക്കാമോ;
( ബി )
സോഷ്യല്‍ ഫോറസ്‌ട്രി പദ്ധതികള്‍ പ്രകാരം വിതരണം ചെയ്യുന്ന തൈകള്‍ നടുന്നതും പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട വിലയിരുത്തല്‍ കാര്യക്ഷമമായി നടപ്പിലാക്കാറുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
6045.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ കിഫ്ബി ധനസഹായത്തോടെ വനം വകുപ്പ് നടത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
6046.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ഫോറസ്റ്റ് റേഞ്ചിന് കീഴില്‍ ഫോറസ്റ്റ് സ്റ്റേഷന്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
വന്യമൃഗശല്യം രൂക്ഷമായ ഈ മേഖലയില്‍ പ്രസ്തുത സ്റ്റേഷന്‍ എത്രയും വേഗം അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
6047.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിലെ പുനലൂർ, തെന്മല, അച്ചൻകോവിൽ എന്നീ ഫോറസ്റ്റ് ഡിവിഷനുകളിലും തിരുവനന്തപുരം ഡിവിഷനിൽ കുളത്തൂപ്പുഴ റേഞ്ചിലും ഉള്‍പ്പെടെ മണ്ഡലത്തില്‍ മരം മുറിക്കാൻ കാലാവധി കഴിഞ്ഞ എത്ര പ്ലാന്റേഷനുകള്‍ ഉണ്ടെന്ന് അറിയിക്കുമോ;
( ബി )
പ്രസ്‌തുത മേഖലകളിലെ ഇത്തരം തോട്ടങ്ങളിലെ കാലാവധി കഴിഞ്ഞ മരം സമയബന്ധിതമായി മുറിക്കുന്നത് വഴി വനാശ്രിത സമൂഹത്തിന് കൂടുതൽ തൊഴില്‍ ലഭ്യത ഉറപ്പാക്കാനുള്ള നടപടിയെടുക്കുമോ എന്ന് വ്യക്തമാക്കുമോ?
6048.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ വനം വന്യജീവി വകുപ്പിന്റെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത വകുപ്പിന്റെ കീഴിലുള്ള പ്രദേശങ്ങളില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
6049.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്മുടി ഇക്കോ ടൂറിസത്തിന്റെ വികസനത്തിനായി കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് വനം വകുപ്പ് മുഖേന എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദ വിവരങ്ങള്‍ നല്‍കാമോ;
( ബി )
പൊന്മുടി വന്യജീവി സങ്കേതമായി പ്രഖ്യാപിക്കാന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ?
6050.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിൽ മലയാറ്റൂർ, മൂന്നാർ ഫോറസ്റ്റ് ഡിവിഷനുകളുടെ കീഴിൽ വരുന്ന പിണവൂർകുടി, ക്ണാച്ചേരി, പൂയംകുട്ടി ചപ്പാത്തിനോട് ചേർന്നുള്ള കണ്ടംപാറ പൂയംകുട്ടി നദിയിലെ പീണ്ടിമേട് വെള്ളച്ചാട്ടം, വാടാട്ടുപാറ പ്രദേശത്തിന് സമീപം വരുന്ന പാലവന്‍പടി, ഇടമലയാറിനു സമീപം വൈശാലി ഗുഹ, പന്തപ്ര, മാമലക്കണ്ടം, കുട്ടമ്പുഴ പ്രദേശങ്ങൾ ഉൾപ്പെടുത്തി വനം വകുപ്പിന്റെ നേതൃത്വത്തിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്ന കാര്യം സർക്കാർ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ ;
( ബി )
ആദിവാസി, വനസംരക്ഷണ സമിതി തുടങ്ങിയവരുടെ മേൽനോട്ടത്തിൽ ഇക്കോ ടൂറിസം പദ്ധതി ആരംഭിച്ചാൽ ടൂറിസം വികസനത്തോടൊപ്പം ഇവർക്ക് തൊഴിൽ കൂടി ലഭ്യമാകുമെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്നറിയിക്കുമോ;
( സി )
ഇക്കോടൂറിസം പദ്ധതിക്ക് വലിയ സാധ്യതകളുള്ള മേൽപ്പറഞ്ഞ പ്രദേശങ്ങൾ കോർത്തിണക്കി കോതമംഗലം മണ്ഡലത്തിൽ ഇക്കോടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
6051.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജില്ലാതല റിക്രൂട്ട്മെന്റും നിയമനവും നടത്തുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തി‌കയില്‍ സംസ്ഥാന തലത്തിലുള്ള ഏകീകൃത സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കാത്തത് നിമിത്തം പ്രൊമോഷന്‍ അവസരങ്ങളിലെ തുല്യത ലംഘിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
6052.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് ബി.എസ്.സി. ബിരുദധാരികള്‍ക്ക് വേണ്ടിയുള്ള പി.എസ്.സി.യുടെ 544/17 വിജ്ഞാപന പ്രകാരമുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും ഇതുവരെ എത്ര പേര്‍ക്ക് നിയമനം ലഭിച്ചു എന്ന് അറിയിക്കുമോ;
( ബി )
2021 ല്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരുടെ എത്ര ഒഴിവുകള്‍ ഉണ്ടായിട്ടുണ്ട്; പ്രസ്‌തുത ഒഴിവുകളിലേക്ക് എത്ര റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരെ പ്രൊമോഷന്‍ നല്‍കി നിയമിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( സി )
സ്റ്റേറ്റ് ഫോറസ്റ്റ് സര്‍വീസിലെ ഉദ്യോഗസ്ഥര്‍ക്ക് ഐ.എഫ്.എസ്. കൊടുക്കുന്നതിന് 2020 വര്‍ഷത്തിലേക്ക് എത്ര വേക്കന്‍സി മാറ്റി വച്ചിട്ടുണ്ട്; 2020-ലെ സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗ് നടത്തുന്നതിനു വേണ്ട ശിപാര്‍ശ യഥാസമയം തയ്യാറാക്കി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനു വേണ്ട അടിയന്തര നടപടി സ്വീകരിക്കുമോ; അറിയിക്കുമോ;
( ഡി )
റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പ്രൊമോഷനും സ്റ്റേറ്റ് സര്‍വീസില്‍ നിന്നും ഐ.എഫ്.എസ്. ലഭിക്കേണ്ട ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും യഥാസമയം നടത്താത്തത് മൂലം 544/17 വിജ്ഞാപന പ്രകാരമുള്ള ലിസ്റ്റില്‍ നിന്നും കുറവ് നിയമനം മാത്രമേ നടന്നുള്ളൂ എന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
9 വര്‍ഷത്തിനു ശേഷം നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ ( വിജ്ഞാപനം 544/17) കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കുമോ?
6053.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരുടെ തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളിലേക്ക് റെയ്ഞ്ച് ഫോറസ്റ്റ് ആഫീസര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
6054.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മനുഷ്യ - വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കുന്നതിന് പഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ടോയെന്നറിയിക്കാമോ;
( ബി )
ജനജാഗ്രതാ സമിതികള്‍ അവസാനമായി പുന:സംഘടിപ്പിച്ചത് ഏത് വർഷമാണെന്നറിയിക്കാമോ; പുതിയ ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കാന്‍ ഉത്തരവിറക്കിയോ; എങ്കിൽ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
തദ്ദേശസ്വയംഭരണതല ജനജാഗ്രതാ സമിതികളുടെ ഉത്തരവാദിത്തങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; സമിതികളുടെ പ്രവര്‍ത്തനത്തിനാവശ്യമായ തുക എങ്ങനെയാണ് കണ്ടെത്തേണ്ടതെന്നും അറിയിക്കാമോ;
( ഡി )
നിലമ്പൂര്‍ മണ്ഡലത്തില്‍ ഏതെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് ജനജാഗ്രതാ സമിതികള്‍ നിലവിലുള്ളതെന്നറിയിക്കാമോ?
6055.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യസ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിന് വനം വകുപ്പിന്റെ നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി എത്ര അപേക്ഷകള്‍ ആണ് മാനന്തവാടി ഡി.എഫ്.ഒ. ഓഫീസില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്‌തുത ആവശ്യത്തിനായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ എത്ര അപേക്ഷകളാണ് പ്രസ്തുത ഓഫീസില്‍ ലഭിച്ചതെന്ന് അറിയിക്കുമോ;
( സി )
ഇതില്‍ എത്ര അപേക്ഷകള്‍ തീര്‍പ്പാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ഡി )
അപേക്ഷ നല്‍കി ആറ് മാസം കഴിഞ്ഞിട്ടും ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത എത്ര അപേക്ഷകള്‍ ഉണ്ടെന്നും നല്‍കാത്തതിന്റെ കാരണവും വ്യക്തമാക്കാമോ?
6056.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനപ്രദേശങ്ങളിലെ ഉരുള്‍പൊട്ടല്‍ മേഖല മുന്‍കൂട്ടി തിരിച്ചറിയാന്‍ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇത്തരം മേഖലകളില്‍ കൂടുതല്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
6057.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനസംരക്ഷണം കാര്യക്ഷമമാക്കുന്നതിന് ആധുനിക സാങ്കേതികവിദ്യകള്‍ വനംവകുപ്പ് ഉപയോഗപ്പെടുത്തുന്നുണ്ടോയെന്ന് വെളിപ്പെടുത്തുമോ;
( ബി )
വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ വനഭൂമി കയ്യേറി എന്നതിന്റെ പേരില്‍ വനം വകുപ്പ് പീഡിപ്പിക്കുന്നതും, അവർക്കെതിരെ വ്യാജമായി കേസ് എടുക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇപ്രകാരം എടുത്തിട്ടുള്ള കേസുകള്‍ പരിശോധിച്ചു വ്യാജകേസുകൾ ഒഴിവാക്കുവാന്‍ നിയമാനുസൃതമായ നടപടി സ്വീകരിക്കുമോ?
6058.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിൽ പന്തപ്ര ആദിവാസി കോളനിയിലെ 67 കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന പാഴ്‍മരങ്ങള്‍ മുറിച്ചുമാറ്റുന്ന നടപടിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പാഴ്മരങ്ങൾ മുറിച്ചു മാറ്റുന്ന നടപടിയുടെ ഭാഗമായി പ്രസ്തുത പ്രദേശത്തെ തൊള്ളായിരത്തോളം പാഴ്മരങ്ങളാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ തിട്ടപ്പെടുത്തി അംഗീകാരത്തിനു വേണ്ടി സമർപ്പിച്ചിട്ടുള്ളത് എന്നത്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
പ്രസ്‌തുത പാഴ്മരങ്ങൾ അവിടെനിന്നും മുറിച്ചുമാറ്റുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
6059.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വന്യജീവി ബോർഡ് നിലവിലുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ബോർഡിന്റെ ഘടനയും ഇത് സംഘടിപ്പിക്കുന്ന രീതിയും എങ്ങനെയാണെന്ന് വ്യക്തമാക്കാമോ;
( സി )
ബോർഡിന്റെ ചെയർമാനും മറ്റ് അംഗങ്ങളും ആരൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ബോർഡിന്റെ പ്രവർത്തന ലക്ഷ്യവും ഉദ്ദേശ്യവും എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഇ )
വർഷത്തിൽ എത്ര പ്രാവശ്യം ബോർഡിന്റെ യോഗങ്ങൾ ചേരാറുണ്ടെന്നും അവസാനം ചേർന്ന യോഗം എപ്പോഴായിരുന്നുവെന്നും വ്യക്തമാക്കാമോ; ബോർഡിന്റെ കാലാവധി എത്രയാണെന്നും നിലവിലുള്ള ബോർഡ് പുനഃസംഘടിപ്പിക്കേണ്ടത് എപ്പോഴാണെന്നും വ്യക്തമാക്കാമോ?
6060.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും കൃഷിയിടങ്ങൾ സംരക്ഷിക്കുവാൻ സോളാർ വേലി കെട്ടുന്നതിന് കർഷകർക്ക് ധനസഹായം നൽകാറുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
ഇല്ലെങ്കിൽ ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( സി )
2020 ജനുവരി മുതല്‍ ഇതുവരെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മലപ്പുറം ജില്ലയിൽ എത്ര രൂപയുടെ കൃഷിനാശമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത കർഷകർക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ടോ; വിശദമാക്കാമോ?
6061.
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവികളുടെ കണക്കെടുപ്പ് നടത്തുന്നതിനുവേണ്ടി സ്വീകരിച്ചുവരുന്ന മാർഗ്ഗങ്ങൾ എന്തെല്ലാമെന്ന് വിശദീകരിക്കുമോ;
( ബി )
വന്യജീവികളുടെ കണക്കെടുപ്പ് കുറ്റമറ്റതാക്കുന്നതിനുവേണ്ടി ഉപഗ്രഹ നിരീക്ഷണ സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുണ്ടോ; ഈ സംവിധാനം ഉപയോഗിച്ച് വന്യമൃഗങ്ങൾക്കുള്ള കുടിവെള്ള ലഭ്യതയും ഭക്ഷ്യലഭ്യതയും സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തുന്നതിന് കഴിയുന്നുണ്ടോ; വിശദീകരിക്കുമോ;
( സി )
വന്യജീവികളുടെ അസന്തുലിതമായ വർദ്ധനവ് മനുഷ്യ-വന്യജീവി സംഘർഷം വര്‍ദ്ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( ഡി )
വന്യമൃഗങ്ങള്‍ക്ക് ഭക്ഷ്യലഭ്യതയും കുടിവെള്ള ലഭ്യതയും ഉറപ്പുവരുത്തുന്ന തരത്തിലുളള ആവാസ വ്യവസ്ഥ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത പരിശോധനാവിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
6062.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൽപ്പറ്റ നിയോജകമണ്ഡലത്തിലെ ദാസനക്കര മുതല്‍ പാതിരിയമ്പം വരെ ക്രാഷ് ഗാര്‍ഡ് ഫെന്‍സിംഗ് നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പദ്ധതി ആരംഭിച്ചതിന് ശേഷം എസ്റ്റിമേറ്റില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( സി )
ഉണ്ടെങ്കില്‍ അതിന്റെ കാരണങ്ങളും നിലവില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ?
6063.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍ 2016-21 കാലയളവില്‍ വനം വന്യജീവി വകുപ്പിന്റെ ഏതൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുളളത് എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്‌തുത പദ്ധതികൾക്കായി ചെലവഴിച്ച തുക, കരാര്‍ വിവരങ്ങള്‍, പദ്ധതികളുടെ തല്‍സ്ഥിതി എന്നിവ അറിയിക്കാമോ?
6064.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികൾ മൂലമുള്ള കൃഷിനാശത്തിന് കർഷകർക്ക് നൽകുന്ന നഷ്ടപരിഹാര തുക നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്ക്കരിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
6065.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡ്രോണുകളുടെ സഹായത്തോടെ വന്യജീവി സങ്കേതങ്ങള്‍ ഒഴികെയുള്ള ടെറിറ്റോറിയല്‍ മേഖലയിലുള്ള മനുഷ്യ വന്യജീവി സംഘര്‍ഷം കുറയ്ക്കുവാനും ആനകളെ തുരത്തുവാനും വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
6066.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും മരണമടയുന്നവര്‍ക്കും വനം വകുപ്പ് നല്‍കുന്ന നഷ്ടപരിഹാരം ലഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
വന്യജീവി ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം ലഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും നഷ്ടപരിഹാര തുക എത്രയാണെന്നും വെളിപ്പെടുത്താമോ;
( സി )
നഷ്ടപരിഹാര തുക കാലോചിതമായി പരിഷ്ക്കരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ?
6067.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിൽ വന്യ മൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് വ്യാപകമായ സാഹചര്യത്തിൽ കർഷകർക്ക് ഓരോ കൃഷി ഇനത്തിലും ലഭിക്കുന്ന നഷ്ടപരിഹാര തുക വർദ്ധിപ്പിച്ചു നൽകുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമോ എന്ന് അറിയിക്കുമോ;
( ബി )
പ്രസ്‌തുത ജില്ലയിൽ വന്യ മൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
6068.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കുമോ?
6069.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം മൃഗങ്ങളുടെ സെന്‍‍സസ് ആണ് നടത്താറുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് കടുവ സെന്‍സസ് അവസാനമായി നടന്നത് എന്നാണെന്ന് അറിയിക്കാമോ;
( സി )
ഈ സെന്‍സസ് പ്രകാരം ഓരോ വന്യ ജീവി സങ്കേതങ്ങളിലും എത്ര കടുവകള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.