|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1718.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യില്‍ ടിക്കറ്റിതര വരുമാനം
വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
1719.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ലോഫ്ളോർ ബസ്സുകളിലും ദീർഘദൂര
സർവീസുകളിലും ഇ-ബൈക്ക്,
ഇ-സ്കൂട്ടർ, സൈക്കിൾ തുടങ്ങിയ
ഇരുചക്രവാഹനങ്ങൾ
യാത്രക്കാരുടെയൊപ്പം
കൊണ്ടുപോകുന്നതിന് സൗകര്യം
എര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങൾ വ്യക്തമാക്കുമോ?
1720.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാടുകാണിച്ചുരം
വഴി തമിഴ്‍നാട്ടിലേക്കുള്ള
അന്തര്‍സംസ്ഥാന ബസ്
സര്‍വ്വീസായിരുന്ന നിലമ്പൂര്‍
-ഗൂഡല്ലൂര്‍ കെ.എസ്.ആര്‍.ടി.സി
ബസ് സര്‍വ്വീസ് കോവിഡ്
വ്യാപനത്തെ തുടര്‍ന്ന്
നിര്‍ത്തിവെച്ചത് എന്നാണെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
സര്‍വ്വീസ്
പുനരാംരംഭിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
തമിഴ്‍നാട്ടില്‍
നിന്നും കേരളത്തിലേക്ക്
തമിഴ്‍നാട് സര്‍ക്കാരിന്റെ ബസ്
സര്‍വ്വീസുകള്‍ നാടുകാണി ചുരം
വഴി നിലവില്‍ സര്‍വ്വീസ്
നടത്തുന്നുണ്ടോ; ഉണ്ടെങ്കില്‍
ഏതെല്ലാം സര്‍വ്വീസുകളാണ്
കേരളത്തിലെത്തുന്നതെന്ന്
അറിയിക്കാമോ; കേരളത്തിന്റെ
അനുമതിയോടെയാണോ പ്രസ്തുത
സര്‍വ്വീസ് തമിഴ്‍നാട്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
കെ.എസ്.ആര്‍.ടി.സി
സര്‍വ്വീസ് ഇല്ലാത്തത് കാരണം
നാടുകാണി വഴി ഗൂഡല്ലൂരിലേക്ക്
സ്വകാര്യ വാഹനങ്ങള്‍ അമിത
ചാര്‍ജ് ഈടാക്കുന്നത്
മലയാളികളായ യാത്രക്കാരെ
ബുദ്ധിമുട്ടിലാക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
(
ഡി )
നാടുകാണി
ചുരം വഴിയുള്ള
കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ്
പുനരാരംഭിക്കുന്നതിന്
തമിഴ്‍നാട് സര്‍ക്കാരിന്റെ
അനുമതി ആവശ്യമാണോ; പ്രസ്തുത
അനുമതി ലഭിക്കാത്തതിനാലാണോ
സര്‍വ്വീസ് പുനരാരംഭിക്കാത്തത്
എന്നറിയിക്കാമോ; ഇതിനായി
തമിഴ്‍നാട് സര്‍ക്കാരുമായി ആശയ
വിനിമയം നടത്തിയിരുന്നോ;
(
ഇ )
പ്രസ്തുത
സര്‍വ്വീസ്
പുനരാരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ; തമിഴ്‍നാട്
സര്‍ക്കാരില്‍ സമ്മര്‍ദ്ദം
ചെലുത്തി സര്‍വ്വീസ്
പുനരാരംഭിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
1721.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
കാലത്ത് സ്കൂളുകൾ തുറക്കുമ്പോൾ
സര്‍ക്കാര്‍ സ്കൂള്‍
വാഹനങ്ങളുടെ പരിപാലനം
കെ.എസ്.ആര്‍.ടി.സി. ജീവനക്കാർ
നിർവ്വഹിക്കുന്നതിനായി പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നൽകുമോ?
1722.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാഹനങ്ങള്‍ക്ക്
ഹൈ സെക്യൂരിറ്റി രജിസ്ട്രേഷന്‍
പ്ലെയിറ്റ് നിര്‍ബന്ധമാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന്
വിശദമാക്കാമോ; ഇത്
നടപ്പിലാക്കുകയാണെങ്കില്‍
ഇതിനുളള കേന്ദ്രം നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള സൗകര്യം
ഏര്‍പ്പെടുത്തുമോ;
(
ബി )
വാഹനങ്ങള്‍ക്ക്
ഭാരത് സീരീസ് പ്രകാരമുള്ള
രജിസ്ട്രേഷന്‍ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര വാഹനങ്ങള്‍
ഇപ്രകാരം രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; വിശദമാക്കാമോ;
ജില്ല തിരിച്ചുള്ള കണക്ക്
നല്‍കാമോ?
1723.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ബസ് ബൈക്കില്‍ ഇടിച്ചുണ്ടായ
അപകടത്തില്‍ പെരുമ്പാവൂര്‍
എം.എ.സി.ടി. ഉത്തരവായ
നഷ്ടപരിഹാരത്തുക കെ.വി.പൗലോസ്
എന്ന വ്യക്തിക്ക് നല്‍കുന്നതിന്
കാലതാമസം നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വിഷയത്തില്‍ ഗതാഗത വകുപ്പ്
മന്ത്രിയുടെ ഓഫീസില്‍ നിന്നും
09/09/2021-ന്
കെ.എസ്.ആര്‍.ടി.സി. മാനേജിംഗ്
ഡയറക്ടര്‍ക്ക് കൈമാറിയ
312/VIP/2021/M(Trans) നമ്പര്‍
അപേക്ഷയിന്മേല്‍ നാളിതുവരെ
സ്വീകരിച്ച തുടര്‍നടപടികള്‍
എന്തെല്ലാം; വ്യക്തമാക്കുമോ;
(
സി )
പെരുമ്പാവൂര്‍
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍
നിന്ന് പ്രസ്തുത വിഷയത്തില്‍
എന്തെങ്കിലും ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
1724.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റോഡ്
അപകടങ്ങളെ സംബന്ധിച്ച്
പഠിക്കുന്നതിനായി സംസ്ഥാന
സർക്കാർ നിയോഗിച്ച തുളസിദാസ്
കമ്മീഷൻ റിപ്പോർട്ടിലും സുപ്രീം
കോടതി നിയോഗിച്ച ജസ്റ്റിസ്
രാധാകൃഷ്ണൻ റിപ്പോർട്ടിലും
അപകടങ്ങളുടെ പ്രധാന കാരണം
റോഡുകളുടെ ശോചനീയാവസ്ഥയാണെന്ന്
നിരീക്ഷിച്ചിട്ടുണ്ടോ;
(
ബി )
റോഡപകടങ്ങൾ
കുറയ്ക്കുന്നതിനായി റോഡുകളുടെ
ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള
പദ്ധതികള്‍
ആവിഷ്കരിക്കരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ പദ്ധതികള്‍
ആവിഷ്കരിക്കാതെ സംസ്ഥാനത്ത്
സാമ്പത്തിക പ്രതിസന്ധി
നിലനിൽക്കുമ്പോൾ സേഫ് കേരള എന്ന
പേരിൽ മോട്ടോർവാഹന വകുപ്പിൽ 354
അധികതസ്തികകൾ സൃഷ്ടിച്ചതിന്റെ
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കുമോ?
1725.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അജ്ഞാത വാഹനങ്ങള്‍ തട്ടി
അപകടത്തില്‍പ്പെടുന്നവരുടെ
എണ്ണം
വര്‍ദ്ധിച്ചുവരുന്നതായുള്ള
റിപ്പോര്‍ട്ടുകളിന്മേല്‍
സര്‍ക്കാര്‍ തലത്തില്‍
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇത്തരത്തില്‍
മരണപ്പെടുന്നവരുടെ കുടുംബത്തിന്
നഷ്ടപരിഹാരം നല്‍കുന്നതിന്
എന്തെല്ലാം സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
വിശദമാക്കാമോ;
(
സി )
നിയമാനുസൃത
നഷ്ടപരിഹാരം ലഭ്യമാക്കാന്‍
നിശ്ചിത സമയപരിധി ഇല്ലാത്ത
സാഹചര്യത്തില്‍
അപകടത്തില്‍പ്പെടുന്നവരുടെ
അടിയന്തിര ചികിത്സ, പുനരധിവാസം
എന്നിവയ്ക്കായി എന്തെല്ലാം
പദ്ധികളാണ് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
1726.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗതാഗത
വകുപ്പ് തൊഴിൽ വകുപ്പുമായി
സംയോജിച്ച് നടപ്പാക്കുന്ന ഓൺലൈൻ
ഓട്ടോ ടാക്സി സര്‍വ്വീസിന്റെ
വിശദാംശം ലഭ്യമാക്കുമോ?
1727.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.ടി.ഡി.എഫ്.സി.
യിൽ നിന്നും വായ്പ എടുത്ത്
തിരിച്ചടവ് കുടിശ്ശിക
വരുത്തിയതിന്റെ പേരിൽ റവന്യൂ
റിക്കവറി നേരിടുന്ന ആളുകളുടെയും
സ്ഥാപനങ്ങളുടെയും വിശദാംശങ്ങൾ
നൽകുമോ;
(
ബി )
കെ.ടി.ഡി.എഫ്.സി.
യിലേക്ക് കോടിക്കണക്കിനു രൂപ
ഇപ്രകാരം
തിരിച്ചടക്കാത്തവർക്കെതിരെ
റവന്യൂ റിക്കവറി നടപടികൾ
സ്വീകരിക്കാത്തതിന്റ കാരണം
വ്യക്തമാക്കുമോ;
പണമടയ്ക്കാനുള്ളവരിൽ നിന്നും
തുക തിരിച്ചുപിടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
1728.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യെ
സംരക്ഷിക്കുന്നതിനായി ബി.ഒ.ടി.
അടിസ്ഥാനത്തില്‍
കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലത്ത്
കെട്ടിട സമുച്ചയങ്ങള്‍
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
1729.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
നേരിടുന്ന സാമ്പത്തിക
പ്രതിസന്ധി പരിഹരിക്കുന്നതിനായി
ജീവനക്കാരെ ലേ ഓഫ് ചെയ്യണമെന്ന
ശിപാര്‍ശ ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത ശിപാര്‍ശയിന്‍മേൽ
സര്‍ക്കാര്‍ തീരുമാനം
കൈക്കൊണ്ടിട്ടുണ്ടെങ്കില്‍ ആയത്
വിശദമാക്കുമോ;
(
ബി )
ജീവനക്കാരെ
ലേ ഓഫ് ചെയ്യുന്നതടക്കം
ജീവനക്കാരുടെ ജീവനത്തെ
ബാധിക്കുന്ന തീരുമാനങ്ങളില്‍
നിന്ന് പിന്‍മാറുമോ;
അറിയിക്കുമോ;
(
സി )
ചെലവ്
കുറയ്ക്കുന്നതിന്റെ ഭാഗമായി
സുരക്ഷാ ജീവനക്കാരെ
ഒഴിവാക്കുന്നത് യാത്രക്കാരുടെ
സുരക്ഷയെ ബാധിക്കുമെന്നുള്ള
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വെളിപ്പെടുത്തുമോ;
(
ഡി )
കെ.എസ്.ആര്‍.ടി.സി.
യുടെ നഷ്ടം നികത്തുന്നതിനും
ടിക്കറ്റിതര വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനുമായി
എന്തെല്ലാം പദ്ധതികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
പുതിയ പദ്ധതികള്‍
പരിഗണനയിലുണ്ടോയെന്നും
വിശദമാക്കുമോ?
1730.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗ്രാമപ്രദേശങ്ങളിലെ
യാത്രാക്ലേശം പരിഹരിക്കുന്നതിന്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന നടപടികള്‍
വിശദമാക്കാമോ;
(
ബി )
മറ്റ്
സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളെ
ബന്ധിപ്പിച്ച് ബസ് സര്‍വ്വീസ്
നടത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
സി )
സ്വകാര്യ
ആവശ്യങ്ങള്‍ക്ക് ന്യായമായ
വാടകയ്ക്ക് കെ.എസ്.ആര്‍.ടി.സി.
ബസ് നല്‍കുന്നതിന് ആലോചനയുണ്ടോ;
വിശദമാക്കുമോ;
(
ഡി )
നഗരത്തിലെ
ട്രാഫിക് ഡൈവര്‍ഷനില്‍ നിന്നും
കെ.എസ്.ആര്‍.ടി.സി. ബസുകളെ
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
1731.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യെ ലാഭകരവും ജനസൗഹൃദവും
തൊഴിലാളി സൗഹൃദവും ആക്കി
മാറ്റുന്നതിന് നിലവിൽ
സ്വീകരിച്ചു വരുന്ന നടപടികള്‍
വ്യക്തമാക്കുമോ;
(
ബി )
ജീവനക്കാര്‍ക്ക്
ശമ്പള പരിഷ്ക്കരണവും മറ്റു
ആനുകൂല്യങ്ങളും നല്‍കുന്നതിനും
ഡിപ്പോ നവീകരണത്തിലൂടെ പുതിയ
വരുമാന സ്ത്രോതസ്സുകള്‍
കണ്ടെത്തുന്നതിനും നടപടികള്‍
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
1732.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോകളിൽ ഒഴിഞ്ഞു കിടക്കുന്ന
കടമുറികൾ ബിവറേജസ് കോർപ്പറേഷന്
അനുവദിക്കുന്നതിന് മുന്നോടിയായി
എന്തെങ്കിലും പഠനങ്ങൾ
നടത്തിയിട്ടുണ്ടോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
സ്റ്റാന്റുകളിൽ മദ്യശാലകൾ
തുടങ്ങിയാൽ അത് യാത്രക്കാർക്ക്,
പ്രത്യേകിച്ച് സ്ത്രീകൾക്ക്
അസൗകര്യം ഉണ്ടാക്കുമെന്ന ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഇത്
സംബന്ധിച്ച് കെ.എസ്.ആർ.ടി.സി.
മാർക്കറ്റിങ് വിഭാഗം ബിവറേജസ്
കോർപ്പറേഷൻ അധികൃതരുമായി
നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
ഡി )
കെ.എസ്.ആര്‍.ടി.സി.
യുടെ ഉപയോഗശൂന്യമായ ഭൂമി
നിശ്ചിതകാലത്തേക്ക്
മദ്യശാലകൾക്കായി കൈമാറാൻ
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1733.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
പൊതുജനങ്ങൾക്കുവേണ്ടി ആരംഭിച്ച
പെട്രോൾ പമ്പുകളുടെ
പ്രവർത്തനത്തിന് ഓയിൽ
കമ്പനിയുമായി കരാറിൽ
ഏർപ്പെട്ടിട്ടുണ്ടോ; വിശദാംശം
നൽകുമോ; പ്രസ്തുത പമ്പുകളിൽ
സ്റ്റാഫുകളെ
നിയോഗിക്കുന്നതിന്റെ മാനദണ്ഡം
വ്യക്തമാക്കുമോ?
1734.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യിൽ
ജീവനക്കാരെ
പിരിച്ചുവിടുന്നതുമായി
ബന്ധപ്പെട്ട ശിപാർശകൾ
പരിഗണനയിലുണ്ടോ; എങ്കിൽ ഏത്
സാഹചര്യത്തിലാണ് ഇത്തരം ശിപാർശ
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; ഇതിൻമേൽ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ബസ്സുകളുടെ
ട്രിപ്പുകൾ കുറച്ച് ചെലവ്
ചുരുക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; യാത്രാക്ലേശം
പരിഹരിക്കാതെ ട്രിപ്പുകൾ
കുറയ്ക്കുന്ന സമീപനം
പൊതുജനങ്ങളെ ബാധിക്കുമെന്ന
കാര്യം വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വ്യക്തമാക്കുമോ;
(
സി )
ജീവനക്കാരുടെ
എണ്ണം കുറയ്ക്കുന്നതും
ട്രിപ്പുകൾ
വെട്ടിക്കുറയ്ക്കുന്നതും
പോലുള്ള നടപടികൾ അല്ലാതെ
കെ.എസ്.ആര്‍.ടി.സി.യെ
ലാഭകരമാക്കാനുള്ള നൂതനമായ
നടപടികള്‍ പരിഗണനയിലുണ്ടോ;
എങ്കിൽ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
1735.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യുടെ
വൈവിധ്യവല്‍ക്കരണത്തിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(
ബി )
കെ.എസ്.ആര്‍.ടി.സി.
ബസ്സുകളിൽ സീസണ്‍ ടിക്കറ്റ്
വ്യാപകമാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
1736.
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പതിവുയാത്രക്കാര്‍ക്ക്
കെ.എസ്.ആര്‍.ടി.സി. ട്രാവല്‍
കാര്‍ഡുകള്‍
ഏര്‍പ്പെടുത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
ആയതിലേക്ക്
ഏന്തെങ്കിലും പഠനം നടത്തുകയോ
ധാരണാപത്രം ഒപ്പിടുകയോ
ചെയ്തിട്ടുണ്ടോ;
(
സി )
ട്രാവല്‍
കാര്‍ഡുകള്‍ എത്ര രൂപയ്ക്കാണ്
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നതെന്നും എത്ര
കാര്‍ഡുകള്‍ ആദ്യഘട്ടത്തില്‍
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ട്രാവല്‍
കാര്‍ഡുകള്‍ കൂടി ഉപയോഗിക്കുന്ന
തരത്തിലുള്ള ടിക്കറ്റിങ്
മെഷീന്‍ വാങ്ങിയിട്ടുണ്ടോ;
ഇതിനായി വരുന്ന ചെലവ്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഇ )
ട്രാവല്‍
കാര്‍ഡുകള്‍ സംസ്ഥാന വ്യാപകമായി
പരമാവധി പ്രചരിപ്പിക്കുന്നതിന്
ആകര്‍ഷണീയമായ പാക്കേജുകള്‍
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
1737.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കോഴിക്കോട്
നഗരത്തില്‍ മൊബിലിറ്റി ഹബ്ബ്
നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി
നിലവിലുണ്ടോ; ആയതിന് ഭൂമി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ?
1738.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡിന്റെ
പശ്ചാത്തലത്തില്‍
വെട്ടിക്കുറച്ച
കെ.എസ്.ആര്‍.ടി.സി.യുടെ ബസ്
സര്‍വ്വീസുകള്‍
പുന:സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
തൃശുര്‍,
പുതുക്കാട്, ചാലക്കുടി
കെ.എസ്.ആര്‍.ടി.സി.സ്റ്റാന്റുകളില്‍
നിന്നും ഉള്‍നാടന്‍ മലയോര
ഗ്രാമങ്ങളിലേയ്ക്ക്
നടത്തിയിരുന്ന സര്‍വ്വീസുകള്‍
വെട്ടിക്കുറച്ചത് അടിയന്തരമായി
പുന:സ്ഥാപിക്കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ?
1739.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ബസ് സ്റ്റാന്റുകളില്‍
പൊതുജനങ്ങള്‍ക്കു കൂടി
ഉപകരിക്കുന്ന രീതിയില്‍
പെട്രോള്‍ പമ്പുകള്‍ എത്രയെണ്ണം
ആരംഭിച്ചുവെന്നും അത്
എവിടെയൊക്കെയാണെന്നും
അറിയിക്കാമോ;
(
ബി )
ഇനി
എവിടെയൊക്കെയാണ് ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
1740.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യില്‍
ഏതൊക്കെ വിഭാഗം
ജീവനക്കാര്‍ക്കാണ്
രാത്രികാലങ്ങളില്‍ ജോലി
ചെയ്യേണ്ടിവരുന്നത്; മറ്റുള്ള
സമയങ്ങളിൽ ജോലിക്ക് നല്‍കുന്ന
വേതനത്തിന് പുറമേ രാത്രികാല
ജോലിക്ക് ഇവര്‍ക്ക് അധിക
സാമ്പത്തിക ആനുകൂല്യം
നല്‍കുന്നുണ്ടോ; എങ്കില്‍ എത്ര
മണിമുതലാണ് പ്രസ്തുത ആനുകൂല്യം
നല്‍കിവരുന്നതെന്ന്
അറിയിക്കുമോ;
(
ബി )
എത്ര
മണിവരെ
ജോലിയിലേര്‍പ്പെട്ടിരിക്കുന്ന
തൊഴിലാളികള്‍ക്കാണ് പ്രസ്തുത
അധിക ബത്തയ്ക്ക് നിയമപ്രകാരം
അര്‍ഹതയുളളതെന്ന് അറിയിക്കുമോ;
പ്രസ്തുത സമയത്ത് ജോലി
ചെയ്യുന്നതിന് കാറ്റഗറി
തിരിച്ചാണോ അധിക തുക
നല്‍കുന്നതെന്ന് അറിയിക്കുമോ;
(
സി )
എങ്കില്‍
പ്രസ്തുത സമയത്ത് ജോലി
ചെയ്യുന്നതിന് വിവിധ
കാറ്റഗറിയിലുളള
തൊഴിലാളികള്‍ക്ക് ലഭിക്കാന്‍
അര്‍ഹതയുളള തുകയുടെ കണക്ക്
ലഭ്യമാക്കുമോ;
(
ഡി )
ഒരേപോലെ
രാത്രി സമയം ഒരു ബസ്സില്‍
വ്യത്യസ്ത ജോലി ചെയ്യുന്ന
ഡ്രെെവര്‍, കണ്ടക്ടര്‍ എന്നീ
വിഭാഗങ്ങള്‍ക്ക് രാത്രികാല
അലവന്‍സ് നല്‍കുന്ന
കാര്യത്തില്‍ വിവേചനം ഉണ്ടോ;
എങ്കില്‍ അത് ഒഴിവാക്കാന്‍
തയ്യാറാകുമോ; ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ?
1741.
ഡോ.കെ.ടി.ജലീൽ
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ
എം മുകേഷ്
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യുടെ സമ്പൂര്‍ണ്ണ
പുനരുദ്ധാരണത്തിനായി
സര്‍ക്കാര്‍ നല്‍കിവരുന്ന
സഹായങ്ങള്‍ എന്തെല്ലാമാണ്;
വിശദമാക്കാമോ;
(
ബി )
സ്വകാര്യ
സ്റ്റേജ് കാരേജ് വാഹനങ്ങള്‍
പലതും പ്രവര്‍ത്തനം
നിര്‍ത്തിയിട്ടുള്ള
സാഹചര്യത്തില്‍ ഗ്രാമ
പ്രദേശങ്ങളിലേക്കുള്‍പ്പെടെ
പരമാവധി ബസുകള്‍ സര്‍വ്വീസ്
നടത്തുന്ന കാര്യം പരിഗണിക്കുമോ;
(
സി )
കിഫ്ബി
സഹായത്തോടെ സി.എന്‍.ജി.
വാഹനങ്ങള്‍ പുതുതായി
വാങ്ങുന്നതിനുദ്ദേശിക്കുന്നുണ്ടോ;
നിലവിലുള്ള വാഹനങ്ങളെ
സി.എന്‍.ജി. ഇന്ധനത്തിലേക്കു
മാറ്റി തുടരെയുള്ള ഡീസല്‍ വില
വര്‍ദ്ധനവ് സൃഷ്ടിക്കുന്ന
പ്രതിസന്ധിക്ക് പരിഹാരം കാണാന്‍
നടപടി സ്വീകരിക്കുമോ?
1742.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
വ്യാപനം നിലനില്‍ക്കുന്ന
സാഹചര്യത്തില്‍
കെ.എസ്.ആര്‍.ടി.സി. ബസ്സുകളിലും
സ്വകാര്യ ബസ്സുകളിലും സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ യാത്ര
സുഗമമാക്കുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
1743.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
കൈവശം വച്ച് അനുഭവിക്കുന്നതും
എന്നാല്‍ പട്ടയം
ലഭിച്ചിട്ടില്ലാത്തതുമായ
ഭൂമിയ്ക്ക് ആയത്
ലഭ്യമാക്കുന്നതിനും പ്രസ്തുത
ഉടമസ്ഥതയിലുള്ള ഭൂമിയിലെ
കൈയ്യേറ്റക്കാരെ
ഒഴിപ്പിച്ചെടുക്കുന്നതിനും
വേണ്ടി നിയോഗിച്ച രണ്ട്
വിരമിച്ച റവന്യൂ
ജീവനക്കാര്‍ക്ക് നിയമനം
നല്‍കിയത് മുതല്‍ ആളൊന്നിന്
എത്ര തുക എപ്പോഴൊക്കെ
ലഭ്യമാക്കിയെന്ന് അറിയിക്കാമോ;
പ്രസ്തുത തുകയുടെ കൈപ്പറ്റ്
രസീതിന്റെ പകര്‍പ്പ് നല്‍കാമോ;
(
ബി )
പട്ടയം
ലഭ്യമാക്കുന്നതിനും ഫയല്‍
നടപടികള്‍ക്കും കൈയ്യേറ്റ ഭൂമി
ഒഴിപ്പിച്ച്
തിരിച്ചെടുക്കുന്നതിനുമുള്ള
നടപടിക്ക് കാലതാമസം
വരുത്തുന്നുവെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച
നടപടികള്‍ വിശദീകരിക്കുമോ;
(
സി )
റവന്യൂ
വകുപ്പിന്റെ ശ്രദ്ധയില്‍
കൊണ്ടുവന്ന് ഇക്കാര്യത്തില്‍
സത്വര നടപടി സ്വീകരിയ്ക്കുമോ ?
1744.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
ഉള്‍നാടന്‍ ഗ്രാമങ്ങളിലെ
ജനങ്ങള്‍ക്ക് യാത്രാസൗകര്യം
ഉറപ്പുവരുത്തുന്നതിന്
കെ.എസ്.ആര്‍.ടി.സി.
സ്വീകരിച്ചിട്ടുള്ള പദ്ധതികളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
ഗ്രാമവണ്ടി
പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
ജനപ്രതിനിധികളുടെയും തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെയും
ഫണ്ടുകള്‍ കൂടി
ഉപയോഗപ്പെടുത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1745.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യെ കൂടുതല്‍ ലാഭത്തിലും
ജനകീയവുമാക്കാന്‍
സ്വീകരിച്ചിട്ടുളള നടപടികള്‍
എന്തെല്ലാമാണ്; വിശദമാക്കാമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
യെ കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
ഭാവിയില്‍ എന്തൊക്കെയാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(
സി )
കെ.എസ്.ആര്‍.ടി.സി.
ജീവനക്കാരുടെ പെരുമാറ്റം
ജനസൗഹൃദമാക്കുന്നതിനായി
ജീവനക്കാര്‍ക്ക് മാനേജ്മെന്റ്
പരിശീലനം ലഭ്യമാക്കുന്നതിന്
വേണ്ട നടപടി സ്വീകരിക്കുമോ?
1746.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യെ സംരക്ഷിക്കുന്നതിനും
ലാഭകരമാക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കുമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
ക്ക് നിലവില്‍ ഷോപ്പിംഗ്
കോംപ്ലക്സുകള്‍ ഉള്ള ഡിപ്പോകള്‍
ഏതെല്ലാമാണെന്നും ഇവയില്‍
ഇനിയും വാടകയ്ക്ക്/വില്പനയ്ക്ക്
നല്‍കാന്‍ സാധിക്കാത്തവ
ഏതെല്ലാമെന്നും
വെളിപ്പെടുത്തുമോ;
(
സി )
കെ.എസ്.ആര്‍.ടി.സി.
വക ഉപയോഗയോഗ്യമല്ലാത്ത ഭൂമി
ഏതെല്ലാം ജില്ലകളിലുണ്ടെന്നും
അവ ഉപയോഗപ്രദമാക്കുന്നതിനായി
സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ?
1747.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യുടെ
ടിക്കറ്റിതര വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി വിവിധ ഡിപ്പോകളില്‍
ഒഴിഞ്ഞു കിടക്കുന്ന
കെട്ടിടങ്ങള്‍ വാടകയ്ക്ക്
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ഈ
നടപടിയിലൂടെ പ്രതീക്ഷിക്കുന്ന
വരുമാനം കണക്കാക്കിയിട്ടുണ്ടോ;
അറിയിയ്ക്കുമോ;
(
സി )
ബസ്സ്സ്റ്റാന്റുകളിലെ
ഒഴിഞ്ഞുകിടക്കുന്ന
കെട്ടിടങ്ങളില്‍ മദ്യശാല
തുടങ്ങാനുള്ള തീരുമാനം
പുന:പരിശോധിച്ച്
ഒഴിവാക്കുമോയെന്ന്
വ്യക്തമാക്കുമോ?
1748.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി
യെ കുറിച്ച് പഠിച്ച്
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍
പ്രൊഫസര്‍ സുശീല്‍ ഖന്നയെ മുന്‍
സര്‍ക്കാര്‍ നിയോഗിച്ചിരുന്നോ;
എങ്കില്‍ എന്നാണ് നിയോഗിച്ചത്;
പ്രസ്തുത സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(
ബി )
എന്ന്
മുതലാണ്പ്രസ്തുത പഠനച്ചുമതല
പ്രൊഫസര്‍ സുശീല്‍ ഖന്നയുടെ
നേതൃത്വത്തിലുള്ള കമ്മിറ്റി
ഏറ്റെടുത്തതെന്ന് അറിയിക്കുമോ;
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന് കാലപരിധി
നിശ്ചയിച്ചിരുന്നോ; എങ്കില്‍
വിശദവിവരം ലഭ്യമാക്കുമോ;
പ്രസ്തുത പഠനം
പൂര്‍ത്തിയാക്കിയിരുന്നോ;
എങ്കില്‍ എന്ന്
പൂര്‍ത്തിയാക്കിയെന്നറിയിക്കാമോ;
(
സി )
ടിയാന്
നിയമനം നല്കിയ ശേഷം പ്രസ്തുത
പഠനവുമായി ബന്ധപ്പെട്ട്
സര്‍ക്കാരോ, സര്‍ക്കാര്‍
ഏജന്‍സികളോ നാളിതുവരെ ചെലവഴിച്ച
തുക, ടിയാന്‍ പ്രതിമാസം
കൈപ്പറ്റിയ തുക എന്നിവയുടെ
രസീതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
പഠന റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിരുന്നോ; എങ്കില്‍
ഭാഗികമായ റിപ്പോര്‍ട്ടാണോ
പരിപൂര്‍ണ റിപ്പോര്‍ട്ടാണോ
സമര്‍പ്പിച്ചതെന്നും അത്
എന്നാണെന്നും വ്യക്തമാക്കുമോ;
(
ഇ )
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്
14-ാം കേരള നിയമസഭയില്‍
അംഗമായിരുന്ന സാമാജികര്‍
ആരെങ്കിലും
ആവശ്യപ്പെട്ടിരുന്നോ; എങ്കില്‍
ആരൊക്കെയെന്നും എത്ര തവണ
ആവശ്യപ്പെട്ടിട്ടുണ്ടെന്നെന്നം
വ്യക്തമാക്കുമോ;
(
എഫ് )
പ്രസ്തുത
റിപ്പോര്‍ട്ട്
ഇവരിലാര്‍ക്കെങ്കിലും
ലഭ്യമാക്കിയിട്ടുണ്ടായിരുന്നോ;
എങ്കില്‍ ആര്‍ക്കൊക്കെ എപ്പോള്‍
ലഭ്യമാക്കിയെന്നും
ലഭ്യമാക്കിയത് ഭാഗിക
റിപ്പോര്‍ട്ടാണോ പരിപൂര്‍ണ്ണ
റിപ്പോര്‍ട്ടാണോയെന്നും
വ്യക്തമാക്കുമോ; പ്രസ്തുത
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ; ഇല്ലെങ്കില്‍
കാരണം അറിയിക്കാമോ?
1749.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
ജീവനക്കാരുടെ സ്ഥിരനിയമനം
ലഭിക്കുന്നതിനുമുമ്പുള്ള
സർവ്വീസ് കാലാവധി പെൻഷൻ
നിശ്ചയിക്കുന്നതിന്
ബാധകമാക്കണമെന്ന ഹൈക്കോടതി
ഉത്തരവിനെ ചോദ്യം ചെയ്ത്
സർക്കാർ സുപ്രീം കോടതിയെ
സമീപിച്ചിരുന്നുവോയെന്ന്
വെളിപ്പെടുത്താമോ;
(
ബി )
ഇക്കാര്യത്തിൽ
സുപ്രീം കോടതി നൽകിയ നിർദ്ദേശം
എന്താണെന്ന് വ്യക്തമാക്കാമോ;
ഇതിന്റെ അടിസ്ഥാനത്തിൽ
എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
1750.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാനദന്ധങ്ങൾ
ലംഘിച്ചതിന്റെ പേരിൽ
കെ.എസ്.ആര്‍.ടി.സി.യിലെ പൊതു
സ്ഥലംമാറ്റ ഉത്തരവ്
മരവിപ്പിച്ചിട്ടുണ്ടോ; എങ്കിൽ
ഉത്തരവാദികളായവർക്കെതിരെ എന്ത്
നടപടി സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(
ബി )
സ്ഥലംമാറ്റ
നടപടികൾ സുതാര്യമാക്കുമോ;
വിശദാംശം നൽകുമോ?
1751.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
യെ ലാഭത്തിലാക്കാൻ സ്വീകരിച്ച
നടപടികൾ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
കെ.എസ്.ആർ.ടി.സി.യിൽ
നിലവിൽ എത്ര സ്ഥിരം ജീവനക്കാർ
സേവനമനുഷ്ഠിക്കുന്നുണ്ടെന്നുള്ള
വിവരം ലഭ്യമാക്കുമോ;
(
സി )
കെ.എസ്.ആർ.ടി.സി.യിൽ
എത്ര സ്ഥിരം ജീവനക്കാരുടെ
ഒഴിവുകൾ നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ; തസ്തിക
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
1752.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യില്‍ താല്‍ക്കാലികനിയമനം
നല്‍കി പിന്നീട്
സ്ഥിരപ്പെടുത്തിയ
ജീവനക്കാര്‍ക്ക് താല്‍ക്കാലിക
ജോലിയുടെ കാലയളവും പെന്‍ഷന്
കണക്കാക്കണമെന്ന ഹെെക്കോടതി
ഉത്തരവിന്മേല്‍
സുപ്രീംകോടതിയില്‍ നല്‍കിയ
അപ്പീലിന്റെ തല്‍സ്ഥിതി
വെളിപ്പെടുത്തുമോ;
(
ബി )
പ്രസ്തുത
കേസില്‍ കോര്‍പ്പറേഷന്‍
തോറ്റ് കൊടുക്കുന്നതായുളള
ആരോപണം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
1753.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യിലെ നിയമപ്രകാരം ജീവനക്കാരെ
തൊഴിലാളികളായിട്ടാണോ
കണക്കാക്കുന്നത്; ഏതൊക്കെ
വിഭാഗക്കാരെ എപ്രകാരമാണ്
കണക്കാക്കുന്നതെന്നും അത് ഏത്
നിയമത്തിന്റെ
അടിസ്ഥാനത്തിലാണെന്നും
അറിയിയ്ക്കാമോ;
(
ബി )
മറ്റ്
പൊതുമേഖല സ്ഥാപനങ്ങളിലുള്ളതു
പോലെ കെ.എസ്.ആര്‍.ടി.സി. യിലും
ഓഫീസ് തൊഴിലാളികള്‍ക്ക് രണ്ടാം
ശനിയാഴ്ച പൊതു അവധി അനുവദിച്ച്
നല്കുന്നുണ്ടോ; പ്രസ്തുത
അവധിയുടെ ആനുകൂല്യത്തിന്
കെ.എസ്.ആര്‍.ടി.സി. യിലെ
ഏതെങ്കിലും വിഭാഗം
തൊഴിലാളികള്‍ക്ക്
അര്‍ഹതയില്ലാതാവുന്നുണ്ടോ;
എങ്കില്‍ ഏത്
വിഭാഗക്കാര്‍ക്കാണ്
അനുവദിക്കാത്തതെന്ന് കാരണം
സഹിതം അറിയിയ്ക്കുമോ;
(
സി )
സംസ്ഥാനത്താകെയുളള
പൊതുമേഖല സ്ഥാപനങ്ങളിലെ ഓഫീസ്
വിഭാഗം ജീവനക്കാര്‍ക്ക് രണ്ടാം
ശനിയാഴ്ച പൊതു അവധിയും മറ്റ്
ജീവനക്കാരില്‍ ഈ ദിനം ജോലി
ചെയ്യുന്നവര്‍ക്ക് അവധി ദിന
ആനുകൂല്യം നല്‍കുന്നതുമായ രീതി
കെ.എസ്.ആര്‍.ടി.സി. യിലെ
കണ്ടക്ടര്‍, ഡ്രൈവര്‍
വിഭാഗക്കാര്‍ക്കും
അനുവദിക്കാന്‍
തീരുമാനമുണ്ടാകുമോ;
ഇല്ലെങ്കില്‍ കാരണം
അറിയിയ്ക്കുമോ;
(
ഡി )
ഒരു
സ്ഥാപനത്തില്‍ ഒരു വിഭാഗം
തൊഴിലാളികള്‍ക്ക് മാത്രം രണ്ടാം
ശനിയാഴ്ച അവധി നല്‍കാത്തത്
നീതിപൂർവ്വമല്ലെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
ഇ )
ഇല്ലെങ്കില്‍
കെ.എസ്.ആര്‍.ടി.സി. യിലെ എല്ലാ
വിഭാഗം തൊഴിലാളികള്‍ക്കും
രണ്ടാം ശനിയാഴ്ച
പ്രവൃത്തിദിനമാക്കാന്‍ നടപടി
സ്വീകരിക്കുമോ; ഇല്ലെങ്കില്‍
അതിനുളള കാരണം അറിയിക്കുമോ?
1754.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യില്‍ ഒരു കണ്ടക്ടറും ഡ്രൈവറും
ഡ്യൂട്ടി ആരംഭിക്കുന്ന സൈന്‍
ഓണ്‍ മുതല്‍ ഡ്യൂട്ടി
അവസാനിക്കുന്ന സൈന്‍ ഓഫ്
വരെയുള്ള സമയം
ഡ്യൂട്ടിയായിട്ടാണോ
കണക്കാക്കേണ്ടത്;
(
ബി )
ഡ്യൂട്ടി
ആരംഭിച്ചതു മുതല്‍ വിടുതല്‍
ചെയ്യുന്ന സമയം വരെ 8
മണിക്കൂര്‍ കണക്കാക്കി ഡ്യൂട്ടി
നിശ്ചയിക്കുന്ന നിയമത്തില്‍ മുൻ
സർക്കാർ എന്തെങ്കിലും മാറ്റം
വരുത്തിയിരുന്നോ; ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
നിയമാനുസൃതമായിട്ടല്ലാതെ
തീരുമാനമെടുക്കുകയോ
നടപ്പിലാക്കുകയോ
ചെയ്തിട്ടുണ്ടോ;
(
സി )
25.11.2020
രാവിലെ 10.30ന് തിരുവനന്തപുരം
സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്ന്
മൂന്നാറിലേക്ക് പുറപ്പെട്ട്
27.11.2020 വൈകുന്നേരം 5.00
മണിക്ക് അവസാനിച്ച
ഡ്യൂട്ടിയില്‍ 26.11.2020 ലെ 24
മണിക്കൂര്‍ സര്‍വ്വീസ്
കെ.എസ്.ആര്‍.ടി.സി. യുടെ
തീരുമാനപ്രകാരം
നിര്‍ത്തിവയ്ക്കേണ്ടി വന്ന
ദിവസം ബന്ധപ്പെട്ട ക്രൂ
അംഗങ്ങള്‍ക്ക് ഒരു ഡ്യൂട്ടി
മാത്രം നല്‍കിയത് നിലവിലുള്ള
ഏതെങ്കിലും തൊഴില്‍
ചട്ടപ്രകാരമാണോ; എങ്കില്‍
വിശദവിവരം ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
ജീവനക്കാര്‍ക്ക് നിലവിലുള്ള
തൊഴില്‍നീതി ഉറപ്പാക്കാന്‍ 8
മണിക്കൂര്‍ സമയം ഒരു
ഡ്യൂട്ടിയായി കണക്കാക്കി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ; ഇല്ലെങ്കില്‍
അതിനുള്ള കാരണം അറിയിക്കുമോ;
(
ഇ )
തൊഴില്‍
അവകാശം
സംരക്ഷിക്കപ്പെടേണ്ടതിനാൽ അത്
നിഷേധിക്കുന്ന ഉദ്യോഗസ്ഥനീക്കം
ഗവണ്‍മെന്റ് നയത്തിന്റെ
ഭാഗമാണോയെന്ന് വ്യക്തമാക്കുമോ?
1755.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
യെ ലാഭത്തിലാക്കുന്നതിനായി
നാലായിരത്തോളം ജീവനക്കാരെ
മാറ്റി നിർത്തുന്നതടക്കമുള്ള
ശിപാർശകൾ ഉൾപ്പെടുത്തി ലേ ഓഫ്
നിർദ്ദേശം സർക്കാരിന്
സമർപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ പ്രസ്തുത നിർദ്ദേശം
സർക്കാർ പരിശോധിച്ചിട്ടുണ്ടോ;
ഇക്കാര്യത്തിലുള്ള നിലപാട്
എന്താണെന്ന് വ്യക്തമാക്കുമോ?
1756.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
കാരണം നിര്‍ത്തലാക്കിയ
തിരുവനന്തപുരം നാഗർകോവിൽ
റൂട്ടിലെ കെ.എസ്.ആർ.ടി.സി.
തമിഴ്‌നാട് ബസ് സർവ്വീസുകൾ
എപ്പോൾ പുനരാരംഭിക്കാന്‍
കഴിയും; അറിയിക്കുമോ;
(
ബി )
പ്രസ്തുത
റൂട്ടിലെ കെ.എസ്.ആർ.ടി.സി. ബസ്
സര്‍വ്വീസുമായി ബന്ധപ്പെട്ട്
തമിഴ് നാട് ട്രാൻസ്പോർട്ട്
കോർപ്പറേഷനുമായി ഏതെങ്കിലും
തരത്തിലുള്ള ചർച്ച
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കുമോ?
1757.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടിസി.
ബസ് ടെർമിനലുകളിലെ ഷോപ്പിംഗ്
കോംപ്ലക്സുകളിൽ ബെവ്‌കോ ഔട്ട്
ലെറ്റ് തുടങ്ങുവാൻ
തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
ബി )
സ്ത്രീകളും
കുട്ടികളും ഉൾപ്പെടെയുള്ള
യാത്രക്കാരുടെ സുരക്ഷയെ ഇത്
എപ്രകാരം ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
1758.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തദ്ദേശസ്വയം
ഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ
കെ.എസ്.ആര്‍.ടി.സി.
നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന
ഗ്രാമവണ്ടി എന്ന പദ്ധതിയുടെ
വിശദാംശങ്ങള്‍ നല്‍കുമോ;
(
ബി )
ഇതു
കൂടാതെ മറ്റെന്തെങ്കിലും
പദ്ധതികള്‍ കെ.എസ്.ആര്‍.ടി.സി.
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദവിരങ്ങള്‍ നല്‍കാമോ?
1759.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേരിയിൽ
കെ.എസ്.ആർ.ടി.സി. ഡിപ്പോ
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; എങ്കില്‍
പ്രസ്തുത ഡിപ്പോ എന്നത്തേയ്ക്ക്
ആരംഭിക്കാൻ കഴിയുമെന്ന്
വ്യക്തമാക്കാമോ;
(
ബി )
മഞ്ചേരിയിൽ
നിലവിലുണ്ടായിരുന്നതും പിന്നീട്
നിർത്തലാക്കിയതുമായ
കെ.എസ്.ആർ.ടി.സി.
സ്റ്റേഷൻമാസ്റ്ററുടെ ഓഫീസ്
പുനഃരാരംഭിക്കുന്നതിനായി
നിവേദനം ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത ഓഫീസ് എന്നത്തേക്ക്
പുനഃരാരംഭിക്കാൻ കഴിയുമെന്ന്
വ്യക്തമാക്കാമോ;
(
സി )
മഞ്ചേരിയിൽ
നിന്ന് ആരംഭിക്കുന്നതോ,
മഞ്ചേരിയിലൂടെ കടന്ന് പോവുന്നതോ
ആയ ഏതെങ്കിലും കെ.എസ്.ആർ.ടി.സി.
സർവീസ് ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; എങ്കില്‍
ആരംഭിക്കാൻ ഉദ്ദേശിക്കുന്ന
സർവീസുകൾ ഏതൊക്കെയാണ്;
വ്യക്തമാക്കാമോ?
1760.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍
ഒരേക്കറോളം വരുന്ന പാറ പ്രദേശം
ഉപയോഗശൂന്യമായി കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പ്രദേശത്തെ പാറ
പൊട്ടിച്ചെടുത്താല്‍ കോതമംഗലം
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോയ്ക്ക് കോമ്പൗണ്ട് വാള്‍
നിര്‍മ്മിക്കാന്‍ കഴിയുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
ഡിപ്പോയിലെ പാറ
പൊട്ടിച്ചെടുത്ത്
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോയ്ക്ക് തന്നെ കോമ്പൗണ്ട്
വാൾ നിര്‍മ്മിക്കുന്ന നടപടി
പരിഗണിക്കുമോ; വിശദമാക്കാമോ?
1761.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മിക്ക റൂട്ടുകളിലും പൊതുഗതാഗത
സംവിധാനം കുറവാണെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;
എങ്കില്‍ പ്രസ്തുത റൂട്ടുകളില്‍
പൊതുഗതാഗത സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
1762.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ
നിലവില്‍ ഓപ്പറേറ്റ് ചെയ്യുവാൻ
അനുമതിയുള്ള ഷെഡ്യൂളുകളുടെ
എണ്ണം പട്ടിക തിരിച്ച്
അറിയിക്കാമോ;
(
ബി )
ഷെഡ്യൂളുകൾ
ഓപ്പറേറ്റ് ചെയ്യുന്നതിന്
ആവശ്യമായ ബസ്സുകളുടെയും വിവിധ
വിഭാഗം ജീവനക്കാരുടെയും എണ്ണം
എത്രയെന്നും നിലവിലുള്ള
ബസ്സുകളുടെയും ജീവനക്കാരുടെയും
എണ്ണം എത്രയെന്നും
വ്യക്തമാക്കാമോ;
(
സി )
കോവിഡ്
-19 മൂലം നിർത്തിവച്ചിരുന്ന
സർവീസുകളെല്ലാം
പുനരാരംഭിച്ചിട്ടുണ്ടോയെന്നും
ഇല്ലെങ്കിൽ ഇനി എത്ര സർവീസുകൾ
പുനരാരംഭിക്കാനുണ്ടെന്നും
വിശദമാക്കാമോ?
1763.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തിലെ തൊട്ടിൽപ്പാലം
ഡിപ്പോയിൽ നിന്നും കണ്ണൂർ
അന്താരാഷ്ട്ര
വിമാനത്താവളത്തിലേയ്ക്ക് ബസ്
സർവ്വീസ് ആരംഭിക്കാൻ നടപടി
സ്വീകരിക്കുമോ?
1764.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്ടിലെ
ജനങ്ങള്‍ അനുഭവിക്കുന്ന
യാത്രാക്ലേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
കുട്ടനാട്ടില്‍
നിര്‍ത്തലാക്കിയ സ്റ്റേ
സര്‍വ്വീസ് ഉള്‍പ്പെടെയുള്ള
എല്ലാ കെ.എസ്.ആര്‍.ടി.സി.
സര്‍വ്വീസുകളും
പുനരാരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ; എങ്കില്‍
വിശദവിവരം ലഭ്യമാക്കുമോ?
1765.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവമ്പാടി
കെ.എസ്.ആര്‍.ടി.സി. സബ് ഡിപ്പോ
നിര്‍മ്മാണത്തിന് ഭരണാനുമതി
പുതുക്കി നല്‍കുന്ന നടപടി
നിലവില്‍ ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി എന്നത്തേയ്ക്ക്
ആരംഭിക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ?
1766.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
19 നിയന്ത്രണങ്ങള്‍ കാരണം
യാത്രക്കാര്‍ കുറയുകയും
ലാഭകരമല്ലാതാകുകയും ചെയ്ത
റൂട്ടുകളില്‍ പാറശ്ശാല,
നെയ്യാറ്റിന്‍കര, കാട്ടാക്കട,
വെള്ളറട എന്നീ
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോകളില്‍ നിന്നും ഏതൊക്കെ
സര്‍വ്വീസുകളാണ്
വെട്ടിക്കുറച്ചിട്ടുള്ളത്;
ഷെഡ്യൂള്‍ വിവരങ്ങള്‍
ഉള്‍പ്പെടെ ഡിപ്പോ തിരിച്ചുള്ള
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
ഇതില്‍
ഏതൊക്കെ സര്‍വ്വീസുകള്‍
പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
കെ.എസ്.ആര്‍.ടി.സി.
ബസ് സര്‍വ്വീസ്
ലാഭത്തിലാക്കുന്നതിനും ഗ്രാമീണ
മേഖലകളിലടക്കം ബസ് സര്‍വ്വീസ്
നടത്തുന്നതിനും പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
1767.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കരുനാഗപ്പള്ളി
കെ.എസ്.ആര്‍.ടി.സി. ബസ്
സ്റ്റാന്റില്‍ വെള്ളം
കെട്ടിനില്‍ക്കുന്നത്
പരിഹരിക്കുവാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വെള്ളക്കെട്ട് പൂർണ്ണമായും
എപ്പോൾ പരിഹരിക്കാൻ കഴിയുമെന്ന്
വ്യക്തമാക്കാമോ?
1768.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍
പൊതുജനങ്ങള്‍ക്കായുള്ള
പെട്രോള്‍ പമ്പ്
ആരംഭിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പമ്പ് 2021 ഒക്ടോബര്‍ മാസം
ആരംഭിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1769.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ
സമഗ്രവികസനത്തിനായി കിഫ്ബിയുടെ
ധനസഹായത്തോടെയുളള പദ്ധതിയുടെ
ഡി.പി.ആര്‍.
തയ്യാറാക്കുന്നതിനായി ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുളളത്;
പദ്ധതി രൂപീകരണ പുരോഗതി
അറിയിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
1770.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ ടൂറിസ്റ്റ്
കേന്ദ്രമായ മംഗലം ഡാമിലേക്ക്
കെ.എസ്.ആര്‍.ടി.സി.
സര്‍വ്വീസുകള്‍ കുറവാണെന്നുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
മംഗലംഡാമിലേക്ക്
വടക്കഞ്ചേരി, പാലക്കാട്
ഡിപ്പോകളില്‍ നിന്ന് ബസ്
സര്‍വ്വീസ് ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ മുടപ്പല്ലൂര്‍,
ചിറ്റിലഞ്ചേരി, തൃപ്പാളൂര്‍ വഴി
സര്‍വ്വീസ് നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
എന്ന് മുതല്‍ സര്‍വ്വീസ്
ആരംഭിക്കാന്‍ കഴിയുമെന്ന്
അറിയിക്കാമോ;
(
സി )
കിഴക്കഞ്ചേരി
പാലക്കുഴി- കോട്ടയം പാല ബസ്
സര്‍വ്വീസ് വേണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത ബസ് റൂട്ട്
അനുവദിക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
അറിയിക്കുമോ;
(
ഡി )
ഇല്ലെങ്കില്‍
ആയതിന് തടസ്സമായി നില്‍ക്കുന്ന
കാരണങ്ങള്‍ എന്തെന്ന്
വിശദമാക്കാമോ;
(
ഇ )
വടക്കഞ്ചേരി-കടപ്പാറ
ബസ് സര്‍വ്വീസ് ഇപ്പോഴും
തുടരുന്നുണ്ടോ; അറിയിക്കുമോ;
ഇല്ലെങ്കില്‍ പ്രസ്തുത ബസ്
സര്‍വ്വീസ്
പുനരാരംഭിക്കുന്നതിനുളള
നടപടികള്‍ സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
1771.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
കാരണം നിര്‍ത്തിവച്ച
കെ.എസ്.ആര്‍.ടി.സി.
സര്‍വ്വീസുകള്‍
പുനരാരംഭിച്ചുതുടങ്ങിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
കോഴിക്കോട്
ജില്ലയില്‍
മേപ്പയൂര്‍-കീഴൂര്‍-പളളിക്കര-നന്തി-കൊയിലാണ്ടി-മെഡിക്കല്‍
കോളേജ് റൂട്ടിലെ
കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ്
പുനരാരംഭിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
സി )
പ്രസ്തുത
സര്‍വ്വീസ് ആരംഭിക്കുന്നതിന്
തടസ്സമുണ്ടെങ്കില്‍
വിശദമാക്കാമോ?
1772.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
പഞ്ചാത്തലത്തില്‍
വെട്ടിക്കുറച്ച
കെ.എസ്.ആര്‍.ടി.സി. ഗ്രാമീണ
റൂട്ടുകള്‍ പുനസ്ഥാപിക്കാന്‍
നടപടികള്‍ സ്വീകരിക്കുമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
പയ്യന്നൂര്‍ ഡിപ്പോയില്‍
നിന്നും കോവിഡിനുമുമ്പ് എത്ര
ഷെഡ്യൂളുകളാണ് ഓപ്പറേറ്റ്
ചെയ്തിരുന്നതെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ഡിപ്പോയില്‍ നിന്നും നിലവില്‍
എത്ര ഷെഡ്യൂളുകളാണ് ഓപ്പറേറ്റ്
ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ദേശസാല്‍കൃത
റൂട്ടുകളും, നഷ്ടത്തിലാകാത്ത
റൂട്ടുകളും പുനസ്ഥാപിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
1773.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
നിയോജകമണ്ഡലത്തിലെ വാഴാനി ഡാം,
പൂമല ഡാം, ചെപ്പാറ കുന്നുകൾ,
വിലങ്ങന്‍കുന്ന്, അടാട്ട്
കോള്‍പാടങ്ങൾ എന്നീ ടൂറിസ്റ്റ്
കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി
കെ.എസ്.ആർ.ടി.സി. കണക്ടഡ് ടൂര്‍
സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള
സാധ്യതാ പഠനത്തിനായി വകുപ്പുതല
കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ;
(
ബി )
ഇല്ലെങ്കില്‍
പ്രസ്തുത കമ്മിറ്റി
രൂപീകരിക്കുന്നതിനുള്ള അടിയന്തര
നടപടി സ്വീകരിക്കുമോ?
1774.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
ആരംഭിച്ചതിന് ശേഷം അഴീക്കോട്
മണ്ഡലത്തില്‍ സര്‍വ്വീസ്
നടത്തിയിരുന്ന എത്ര
കെ.എസ്.ആര്‍.ടി.സി. ബസ്സുകളാണ്
നിര്‍ത്തലാക്കിയിട്ടുളളത്;
(
ബി )
ഏതെല്ലാം
റൂട്ടുകളിൽ സർവ്വിസ്
നടത്തിയിരുന്ന ബസ്സുകളാണ്
നിർത്തലാക്കിയത്;
വിശദമാക്കാമോ;
(
സി )
ആയത്
പുനരാരംഭിക്കുന്നതിനുളള നടപടി
സ്വീകരിക്കാമോ?
1775.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതുക്കാട്
കെ.എസ്.ആര്‍.ടി.സി. വക സ്ഥലത്ത്
കിഫ്ബിയുടെ സഹായത്തോടെ വിപുലമായ
മൊബിലിറ്റി ഹബ്ബ്
ആരംഭിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഇതിനായുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും എന്തെല്ലാം
സൗകര്യങ്ങളാണ് നിര്‍ദ്ദിഷ്ട
മൊബിലിറ്റി ഹബ്ബില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്നും വിശദമാക്കുമോ?
1776.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
നിയന്ത്രണങ്ങള്‍ മൂലം
യാത്രക്കാര്‍ കുറവായതിനാല്‍
ഇരിക്കൂര്‍ മണ്ഡലത്തില്‍ സർവീസ്
നിർത്തലാക്കിയ ബസ്സുകൾ
നിയന്ത്രണങ്ങളില്‍ ഇളവ്
വരുത്തിയ സാഹചര്യത്തിൽ
പുനരാരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
ബി )
സ്കൂളുകൾ
തുറന്നു പ്രവർത്തിക്കാൻ
തീരുമാനിച്ചതിനാൽ
വിദ്യാർത്ഥികൾക്ക് മാത്രമായി
യാത്ര ചെയ്യുന്നതിന്
ബസ്സ്സർവ്വീസ് നടത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
1777.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അഞ്ചൽ-കൊട്ടിയം
റൂട്ടിൽ അതിരൂക്ഷമായ
യാത്രാക്ലേശം നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത്
പരിഹരിക്കുന്നതിനായി ചെയിൻ
സർവ്വീസുകൾ ആരംഭിക്കുന്നതിന്
അടിയന്തരനടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
1778.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മോട്ടോർ
വാഹന വകുപ്പ് നടത്തുന്നവാഹന
പരിശോധനകൾ റോഡ് അപകടങ്ങൾക്ക്
കാരണമാകുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
യാത്രക്കാരുടെ
സുരക്ഷ ഉറപ്പാക്കികൊണ്ട് നിയമ
പരിപാലനം നടത്താൻ സാധിക്കുന്ന
രീതിയിൽ വാഹന പരിശോധന
പുന:ക്രമീകരിക്കാൻ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1779.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മോട്ടോര്‍
വാഹന വകുപ്പ് നല്‍കി വരുന്ന
ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡിന്
ഗുണമേന്മയില്ലെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഡ്രൈവിംഗ്
ലൈസന്‍സ് പരിഷ്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
എ.ടി.എം. കാര്‍ഡ് മാതൃകയില്‍
സ്മാര്‍ട്ട് കാര്‍ഡാക്കുന്ന
കാര്യം പരിഗണിക്കുമോ?
1780.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശ്ശൂര്‍
ജില്ലയില്‍ വിവിധ ആര്‍.ടി.
ഓഫീസുകളില്‍ ഡ്രൈവിംഗ്
ടെസ്റ്റിനുള്ള എത്ര അപേക്ഷകള്‍
പെന്‍ഡിംഗിലുണ്ട്; ഓഫീസ്
തിരിച്ചുള്ള വിവരം
ലഭ്യമാക്കുമോ;
(
ബി )
കെട്ടികിടക്കുന്ന
അപേക്ഷകള്‍ അടിയന്തരമായി
തീര്‍പ്പാക്കുന്നതിന് അവധി
ദിവസങ്ങളില്‍ ഉള്‍പ്പെടെ
ഡ്രൈവിംഗ് ടെസ്റ്റ്
നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
1781.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാര്‍
നടപ്പാക്കാനുദ്ദേശിയ്ക്കുന്ന
സ്വകാര്യ വാഹനങ്ങള്‍ക്കുള്ള
സംസ്ഥാനാന്തര രജിസ്ട്രേഷന്‍
നികുതി വരുമാനത്തെ ഏതെല്ലാം
തരത്തില്‍ ബാധിയ്ക്കുമെന്നത്
പരിശോധിച്ചുവോ; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(
ബി )
എങ്കില്‍
ഇത് കേന്ദ്രസര്‍ക്കാരിനെ
അറിയിച്ച് അതില്‍നിന്നും
വിടുതല്‍ നേടുവാന്‍ എന്തു
നടപടികള്‍ സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമോ;
(
സി )
വാഹന
രജിസ്ട്രേഷനും മറ്റെല്ലാ
ഇടപാടുകള്‍ക്കും ആധാര്‍
നിര്‍ബന്ധമാക്കിയ കേന്ദ്ര നടപടി
സംസ്ഥാന വാഹന രജിസ്ട്രേഷനെ
എത്തരത്തില്‍ ബാധിയ്ക്കുമെന്നത്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
1782.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവിൽ എത്ര ആർ.ടി.ഒ.
ഓഫീസുകൾ,ജോയിന്റ് ആർ.ടി.ഒ.
ഓഫീസുകൾ എന്നിവ ഉണ്ടെന്നും അവ
ഏതൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
അവസാനമായി രൂപീകൃതമായ
ആർ.ടി.ഒ./ജോയിന്റ് ആർ.ടി.ഒ.
ഓഫീസ് ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
ഓഫീസുകൾ തുടങ്ങുന്നതിനായി
ഇറക്കിയ ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
ഡി )
മഞ്ചേശ്വരം
ജെ.ആർ.ടി.ഒ. തുടങ്ങുന്നതിന്
പ്രൊപ്പോസൽ ലഭിച്ചിട്ടുണ്ടോ;
വിശദവിവരങ്ങൾ ലഭ്യമാകുമോ;
(
ഇ )
സംസ്ഥാനത്ത്
അവസാനമായി നിലവിൽ വന്ന ആർ.ടി.ഒ.
കളോടൊപ്പം
പ്രപ്പോസലിലുണ്ടായിരുന്ന
മഞ്ചേശ്വരം ആർ.ടി.ഒ. ,ടി
ഉത്തരവ് ഇറക്കിയപ്പോൾ ഒഴിവായത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(
എഫ് )
പ്രസ്തുത
ഓഫീസ് കെട്ടിടം നിർമ്മിക്കാൻ
2021-22 വർഷം 60 ലക്ഷം രൂപ
ബജറ്റിൽ വകയിരുത്തിയ
സാഹചര്യത്തിൽ ടി ഓഫീസ്
തുടങ്ങുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
1783.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
പ്രതിസന്ധി കാരണം ടൂറിസം
മേഖലയിലെ ടാക്സി വാഹനങ്ങള്‍
ഫിറ്റനസ് ടെസ്റ്റ്
നടത്തിയിട്ടില്ലാത്ത കേസുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാലാവധി ആറു
മാസത്തേക്ക്
ദീര്‍ഘിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ ?
1784.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാഹനങ്ങൾ
നിയമവിരുദ്ധമായി രൂപമാറ്റം
വരുത്തി സോഷ്യൽ മീഡിയയിലും
മറ്റും പ്രചാരണ പരിപാടികൾക്ക്
ഉപയോഗിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇത്തരം പ്രവണതകൾ
അവസാനിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(
ബി )
ഇത്തരം
പ്രവണതകളെ വകുപ്പിലെ ചില
ഉദ്യോഗസ്ഥർ
പ്രോത്സാഹിപ്പിക്കുന്നുവെന്ന
ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കുറ്റക്കാരായ
ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ
അഞ്ചു വർഷം സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ?
1785.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മോട്ടോര്‍
വാഹന വകുപ്പിന്റെ എല്ലാ
സേവനങ്ങളും ഓണ്‍ലൈന്‍ ആയി
ലഭിക്കുന്ന സാഹചര്യത്തില്‍
സംസ്ഥാന അതിര്‍ത്തി ചെക്ക്
പോസ്റ്റുകള്‍
നിര്‍ത്തലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ഇത്
സംബന്ധിച്ച് കേന്ദ്ര ഗതാഗത
വകുപ്പില്‍ നിന്നും
എന്തെങ്കിലും നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
സ്വീകരിച്ച തുടര്‍ നടപടികള്‍
വിശദമാക്കുമോ;
(
സി )
പ്രസ്തുത
നിര്‍ദ്ദേശം
നടപ്പിലാക്കുന്നതിലൂടെ ചെക്ക്
പോസ്റ്റുകളിലെ അഴിമതി
ഇല്ലാതാക്കുവാന്‍ സാധിക്കുമെന്ന
കാര്യം പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
1786.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഏകീകൃത രജിസ്ട്രേഷന്‍ (B H
സീരീസ്) സംവിധാനം വഴി സ്വകാര്യ
വാഹനങ്ങള്‍ രജിസ്റ്റര്‍
ചെയ്യാന്‍ സാധിക്കുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്ത്
ഭാരത് സീരീസ് (B H സീരീസ്)
രജിസ്ട്രേഷന്‍
നടപ്പിലാക്കരുതെന്ന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ കാരണം
വിശദമാക്കുമോ?
1787.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്രസർക്കാർ
പ്രഖ്യാപിച്ച വാഹനം പൊളിക്കല്‍
നയം നടപ്പാക്കാൻ
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഏതെല്ലാം
ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ്
വാഹനങ്ങൾ പൊളിക്കുന്നതെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
നയത്തിൽ പറയുന്ന കാര്യങ്ങൾ
എന്തൊക്കെയാണെന്ന് അറിയിക്കുമോ;
(
സി )
വാഹനങ്ങൾ
പൊളിക്കുന്നതിന് മുമ്പ്
ഫിറ്റ്നസ് പരിശോധന നടത്തുമോ;
എങ്കിൽ ഏത് കേന്ദ്രത്തില്‍
വച്ചായിരിക്കും നടത്തുകയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
വാഹനം
പൊളിക്കുന്നതിന് പ്രത്യേക
സ്ഥാപനങ്ങളെ ഏർപ്പാട്
ചെയ്യുന്നുണ്ടോയെന്ന്
അറിയിക്കാമോ; എങ്കിൽ അതിനുള്ള
മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(
ഇ )
കേന്ദ്രത്തിന്റെ
പൊളിക്കൽ നയത്തിനനുസൃതമായി
കേരളത്തിൽ പുതിയ നിയമം
കൊണ്ടുവരാനോ നിലവിലുള്ള നിയമം
ഭേദഗതി ചെയ്യാനോ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
1788.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചെറിയ
വാഹനങ്ങൾക്ക് ജി.പി.എസ്
ഘടിപ്പിക്കുന്നതിന് സാവകാശം
നൽകുന്നത് സംബന്ധിച്ച
ബി2/131/2021-ഗതാ ഫയലിന്മേല്‍
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
ഇക്കാര്യത്തിൽ
അനുകൂല തീരുമാനം
എടുക്കുമോയെന്ന് അറിയിക്കുമോ?
1789.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അസിസ്റ്റന്റ്
മോട്ടോര്‍ വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍ നിയമനവുമായി
ബന്ധപ്പെട്ട് കേന്ദ്ര
സര്‍ക്കാര്‍ ഇറക്കിയ നിയമ
ഭേദഗതിയിലെ വ്യവസ്ഥകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഭേദഗതി ഉത്തരവ് സംബന്ധിച്ച്
സംസ്ഥാനതലത്തില്‍ ആക്ഷേപങ്ങള്‍
ഉയര്‍ന്നു വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനെ
മറികടക്കാന്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിക്കും;
വ്യക്തമാക്കുമോ?
1790.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മോട്ടോർ
വകുപ്പിലെ ജോയിന്റ് ആർ.ടി.ഒ
തസ്തികയുടെ അടിസ്ഥാന യോഗ്യത
എന്താണെന്ന് വ്യക്തമാക്കുമോ;
(
ബി )
ജോയിന്റ്
ആർ.ടി.ഒ. മാരുടെ പ്രധാനപ്പെട്ട
ഉത്തരവാദിത്തങ്ങൾ
എന്തെല്ലാമാണ്; വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്തെ
ജോയിന്റ് ആർ.ടി.ഒ. മാരുടെ എണ്ണം
ജില്ല തിരിച്ച് ലഭ്യമാക്കാമോ;
(
ഡി )
ഇവര്‍ക്ക്
ആർ.ടി.ഒ. തസ്തികയ്ക്ക് വേണ്ട
അടിസ്ഥാന യോഗ്യതകളുണ്ടോയെന്ന്
വ്യക്തമാക്കാമോ; ഇല്ലെങ്കിൽ
യോഗ്യതയില്ലാത്തവർ
ആരെല്ലാമാണെന്ന് ജില്ല തിരിച്ചു
വ്യക്തമാക്കാമോ;
(
ഇ )
വേണ്ടത്ര
യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥരെ
നിയമിക്കുന്നത് റോഡ് സുരക്ഷാ
നടപടികളെ പ്രതികൂലമായി
ബാധിക്കുമെന്ന സുപ്രീം
കോടതിയുടെ പ്രത്യേക സമിതിയുടെ
കണ്ടെത്തല്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിനനുസൃതമായി എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
വ്യക്തമാക്കാമോ;
(
എഫ് )
പത്താം
ശമ്പള കമ്മീഷനും മോട്ടോർ
വാഹനവകുപ്പിലെ വകുപ്പുതല
പ്രൊമോഷൻ കമ്മിറ്റിയും ജോയിന്റ്
ആർ.ടി.ഒ. തസ്തികയ്ക്കുള്ള
യോഗ്യത നിശ്ചയിക്കണമെന്ന്
ശിപാർശ ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ; എങ്കിൽ ഈ
ശുപാർശയിന്മേൽ സ്വീകരിച്ച
നടപടികളെന്താണെന്ന്
വ്യക്തമാക്കുമോ?
1791.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുന്നംകുളം
താലൂക്കില്‍ ജോയിന്റ്
ആര്‍.ടി.ഒ. ഓഫീസ്
ആരംഭിക്കണമെന്നാവശ്യപ്പെട്ട്
നിവേദനം ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എങ്കില്‍
പ്രസ്തുത നിവേദനത്തിന്‍മേല്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന് അറിയിക്കാമോ?
1792.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡിന്
ശേഷം സ്കൂള്‍ തുറക്കുമ്പോള്‍
സ്കൂള്‍ ബസ്സുകളുടെ ഫിറ്റ്നസ്
വീണ്ടെടുക്കുന്നത് മൂലം
പൊതുവിദ്യാലയങ്ങള്‍ക്കുണ്ടാകുന്ന
ബാധ്യത പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1793.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്വന്തം
വാഹനം ഉടമകൾക്ക് രൂപമാറ്റം
വരുത്തുന്നതിനായി നിലവില്‍ ഏത്
തരത്തിലുള്ള നിയമമാണുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
വാഹന
ഉടമകള്‍ രജിസ്ട്രേഷന്‍
നടപടികള്‍ പൂര്‍ത്തിയാക്കിയതിന്
ശേഷം വാഹനം വലിയ തോതില്‍
രൂപമാറ്റം വരുത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
മറ്റ്
വാഹനങ്ങള്‍ക്കും
യാത്രക്കാര്‍ക്കും
അപകടമുണ്ടാക്കുന്ന വിധത്തില്‍
വാഹനങ്ങള്‍ ആകര്‍ഷകമാക്കുന്ന
തരത്തില്‍ രൂപമാറ്റം
വരുത്തുന്നത് തടയുന്നതിന്
കര്‍ശന നടപടി സ്വീകരിക്കാന്‍
തയ്യാറാകുമോ?
1794.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
രാജ്യത്താകമാനം
ഏകീകൃത വാഹന രജിസ്ട്രേഷൻ
ഏർപ്പെടുത്തുന്നതായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത സംവിധാനം സംസ്ഥാനത്ത്
നിലവിലുള്ള വാഹനങ്ങൾക്കും
ബാധകമാണോയെന്നുള്ള വിവരം
ലഭ്യമാണോ; എങ്കില്‍
അറിയിക്കുമോ?
1795.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
എച്ച്. സലാം
ശ്രീ.
പി.വി.അൻവർ
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാരിന്റെ പുതിയ വാഹനം
പൊളിക്കല്‍ നയം (വെഹിക്കിള്‍
സ്ക്രാപ്പേജ് പോളിസി)
സംസ്ഥാനത്തെ മോട്ടോര്‍ വാഹന
തൊഴിലാളികള്‍ക്കും സ്വകാര്യ
വാഹന ഉടമകള്‍ക്കും സാമ്പത്തിക
പ്രയാസം സൃഷ്ടിക്കാനിടയുണ്ടെന്ന
കാര്യം പരിശോധിച്ചിട്ടുണ്ടോ;
(
ബി )
വാഹനത്തിന്റെ
അവസ്ഥ പരിശോധിക്കാതെ വാഹനം
പൊളിക്കാന്‍
നിര്‍ദ്ദേശിക്കുന്നതിന്റെ
അശാസ്ത്രീയതയും അനാവശ്യകതയും
കേന്ദ്ര സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
(
സി )
സ്ക്രാപ്പേജ്
നയം കെ.എസ്.ആര്‍.ടി.സി.യെ
ഏതെങ്കിലും തരത്തില്‍
ബാധിക്കാനിടയുണ്ടോ;
(
ഡി )
സംസ്ഥാനത്തെ
വാഹനാപകടങ്ങളുടെ കാരണം വിശകലനം
ചെയ്തതില്‍ നിന്നും
വാഹനത്തിന്റെ പഴക്കവും
അപകടകാരണവും തമ്മില്‍
എന്തെങ്കിലും ബന്ധമുള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
1796.
ശ്രീ
കെ ആൻസലൻ
ശ്രീമതി
യു പ്രതിഭ
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനങ്ങള്‍ക്ക്
നല്‍കിയിട്ടുള്ള മോട്ടോര്‍
വാഹനങ്ങളുടെ നികുതി
നിര്‍ണയാധികാരം മറികടന്നുകൊണ്ട്
ചില
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ബി.എച്ച് രജിസ്ട്രേഷന്‍
അനുവദിക്കുകയും അവര്‍ നല്‍കേണ്ട
വാഹന നികുതി നിര്‍ണയിക്കുകയും
ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സെലിബ്രിറ്റികള്‍
ഉള്‍പ്പെടെയുള്ളവര്‍ വാഹന
നികുതി വെട്ടിപ്പിനായി ഇതര
സംസ്ഥാനങ്ങളില്‍ വാഹനം
രജിസ്റ്റര്‍ ചെയ്ത്
സംസ്ഥാനത്തുപയോഗിക്കുന്ന
സ്ഥിതിയില്‍ ഇതു ദുരുപയോഗം
ചെയ്യുന്നത് തടയാന്‍ വേണ്ട
മുന്‍കരുതല്‍ സ്വീകരിയ്ക്കാനും
സംസ്ഥാനാധികാരം കവര്‍ന്നതില്‍
നിന്ന് പിന്തിരിയുവാനും കേന്ദ്ര
സര്‍ക്കാരിനോട് ആവശ്യപ്പെടുമോ;
(
സി )
പൊതുഗതാഗത
സംവിധാനത്തെ പ്രതികൂലമായി
ബാധിക്കുന്ന രീതിയില്‍ കേന്ദ്ര
സര്‍ക്കാര്‍ നടത്തുന്ന
നിയമനിര്‍മാണം തിരുത്താന്‍
ആവശ്യപ്പെടുമോ; വ്യക്തമാക്കുമോ?
1797.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലഗതാഗത
വകുപ്പില്‍ ബോട്ടുകളിലെ
ജീവനക്കാര്‍ക്ക്
രാത്രികാലങ്ങളില്‍ സ്റ്റേ
കിടക്കുന്ന ബോട്ടുകളില്‍
കഴിയുന്നതിനും
വിശ്രമിക്കുന്നതിനുമുള്ള
സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(
ബി )
സ്റ്റേ
കിടക്കുന്ന ബോട്ടുകളിലെ
ജീവനക്കാര്‍ പ്രാഥമിക
ആവശ്യങ്ങള്‍ക്കായി
ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുവാന്‍ സ്വീകരിച്ച
നടപടി വിശദമാക്കാമോ?
|
|
|
|
|
|
|
|