|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
382.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉഴവൂര്‍
സെന്റ് സ്റ്റീഫന്‍സ് കോളേജ്
ഗസ്റ്റ് അധ്യാപികയായിരുന്ന
ശ്രീമതി.ബിബിലി ബേബിയുടെ (TPEN
നമ്പര്‍ M4/1669) ശമ്പളം
മാസങ്ങളായി സ്പാര്‍ക്കില്‍
കുരുങ്ങിക്കിടക്കുന്നതിന്
പരിഹാരം കണ്ടെത്തുമോ;
(
ബി )
ശ്രീമതി.
ബിബിലിയുടെ ബില്‍ പാസാക്കി
നല്‍കണമെന്നും, സ്പാര്‍ക്ക്
അക്കൗണ്ടിലെ പിശക്
തിരുത്തണമെന്നും
ആവശ്യപ്പെട്ടുകൊണ്ട് പ്രസ്തുത
കോളേജ് പ്രിന്‍സിപ്പല്‍
സര്‍ക്കാരിലേക്ക് പ്രോപ്പര്‍
ചാനലില്‍ അപേക്ഷ
നല്‍കിയിരുന്നുവെങ്കിലും
പ്രസ്തുത അപേക്ഷ സ്പാര്‍ക്കില്‍
ഇതുവരെ
പരിഹരിച്ചിട്ടില്ലാത്തതിനാല്‍
(സ്പാര്‍ക്ക് ഫയല്‍ നമ്പര്‍
S3/159/21), ആയത് എത്രയും വേഗം
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
ശ്രീമതി.
ബിബിലിക്ക് 2017 മുതല്‍
കിട്ടുവാനുള്ള പെന്റിംഗ് സാലറി
എത്രയും വേഗം നല്‍കുന്നതിന്
ധനകാര്യ വകുപ്പ് സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
പ്രസ്തുത സാലറി എന്നത്തേക്ക്
നല്‍കുവാന്‍ കഴിയും
എന്നറിയിക്കാമോ?
383.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്റ്റാറ്റ്യൂട്ടറി
ഓഡിറ്റ്, സി &എ.ജി ഓഡിറ്റ്
എന്നിവ നടക്കുന്ന ഏതെങ്കിലും
സ്ഥാപനങ്ങളിൽ ധനകാര്യവകുപ്പ്
സൂക്ഷ്മപരിശോധന നടത്താറുണ്ടോ;
(
ബി )
എങ്കിൽ
ഏതൊക്കെ സ്ഥാപനങ്ങളിൽ ആണ്
ഇപ്രകാരം പരിശോധന
നടത്തുന്നതെന്നും പ്രസ്തുത
പരിശോധനയ്ക്ക്
അടിസ്ഥാനമാക്കുന്ന ഘടകങ്ങൾ
എന്തൊക്കെ ആണെന്നും
വ്യക്തമാക്കാമോ?
384.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എല്ലാ
അവശ്യ സാധനങ്ങളുടേയും
വിലക്കയറ്റവും ഇന്ധന വില
വര്‍ദ്ധനവും ജനത്തിന്റെ
വാങ്ങല്‍ ശേഷിയേയും നിക്ഷേപ
സാധ്യതയേയും ബാധിച്ചിരിക്കുന്ന
ഈ കോവിഡ് കാലത്ത്
സംജാതമായിട്ടുള്ള സാമ്പത്തിക
മാന്ദ്യം മറികടക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള
ക്രിയാത്മക നടപടികള്‍
വ്യക്തമാക്കുമോ;
(
ബി )
പെട്രോളിയം
ഉല്‍പ്പന്നങ്ങള്‍ക്ക്
ജി.എസ്.ടി.
ഏര്‍പ്പെടുത്തുന്നതില്‍
സംസ്ഥാനം സ്വീകരിച്ച നിലപാട്
വിശദമാക്കുമോ; ഇതിന്മേല്‍
കേന്ദ്രസര്‍ക്കാര്‍
ഏര്‍പ്പെടുത്തിയ സെസ്
ഒഴിവാക്കുന്നതിന്
കേന്ദ്രത്തില്‍ സമ്മര്‍ദ്ദം
ചെലുത്തുകയുണ്ടായോ എന്ന്
അറിയിക്കുമോ;
(
സി )
പെട്രോള്‍,
ഡീസല്‍, പാചക വാതക വില
കുറയ്ക്കുന്നതിനായി
സ്വീകരിച്ചുവരുന്ന ക്രിയാത്മക
നടപടികള്‍ വ്യക്തമാക്കുമോ?
385.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്,
പ്രളയം എന്നിവ മൂലം
സാമ്പത്തികമായി ഉലഞ്ഞ
പൊതുസമൂഹത്തില്‍ ആത്മഹത്യാ
പ്രവണതകള്‍ കൂടി വരുന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കോവിഡ്,
പ്രളയം എന്നിവ മൂലം
കേരളത്തിന്റെ സാമ്പത്തിക
രംഗത്ത് ഉണ്ടായതും ഇനി
ഉണ്ടാക്കാവുന്നതുമായ
പ്രത്യാഘാതങ്ങള്‍ പ്രത്യേകം
പഠനവിധേയമാക്കിയിട്ടുണ്ടോ;
(
സി )
കോവിഡ്
മൂലം ജോലി നഷ്ടപ്പെട്ടവര്‍,
തിരികെയെത്തിയ പ്രവാസികള്‍
എന്നിവരെയെല്ലാം
സഹായിക്കുന്നതിന് പ്രത്യേക
സാമ്പത്തിക പാക്കേജിന് രൂപം
നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍
രൂപം നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
386.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡിന്റെ
പശ്ചാത്തലത്തിലുണ്ടായ
സാമ്പത്തിക മാന്ദ്യം
സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ
എത്രമാത്രം ബാധിച്ചിട്ടുണ്ട്
എന്ന കാര്യം പഠന
വിധേയമാക്കിയിട്ടുണ്ടോ; എങ്കിൽ
വിശദാംശങ്ങൾ നൽകാമോ;
(
ബി )
കോവിഡും
ലോക്ക്ഡൗണും സംസ്ഥാനത്തെ വിവിധ
മേഖലകളിൽ ഉണ്ടാക്കിയിരിക്കുന്ന
ആഘാതം പ്രത്യേകമായി സംസ്ഥാന
സർക്കാർ വിലയിരുത്തിയിട്ടുണ്ടോ
എന്ന് വിശദമാക്കാമോ ;
ഇല്ലെങ്കിൽ അതിന്റെ കാരണം
വ്യക്തമാക്കാമോ;
(
സി )
കോവിഡ്
പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന
സർക്കാർ നാളിതുവരെ ഏതൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
ഇതിനായി സർക്കാർ സ്വീകരിച്ച
നടപടികൾ പര്യാപ്തമാണ് എന്ന്
കരുതുന്നുണ്ടോ;
(
ഡി )
കോവിഡ്
വ്യവസായ, വാണിജ്യ മേഖലകളിൽ
സൃഷ്ടിച്ച പ്രതിസന്ധി
കണക്കിലെടുത്ത് സംസ്ഥാന
സര്‍ക്കാര്‍ സമാശ്വാസ പദ്ധതികൾ
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
387.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2016-17
മുതല്‍ 2020-21 വരെയുള്ള റവന്യു
എസ്റ്റിമേറ്റ് എത്രയാണ്;
(
ബി )
ഓരോ
സാമ്പത്തിക വര്‍ഷവും എത്ര
റവന്യു വരുമാനം ലഭിച്ചു;
(
സി )
റവന്യു
വരുമാനം
പ്രതീക്ഷിച്ചതിനേക്കാള്‍
കുറയാനുണ്ടായ സാഹചര്യം
വ്യക്തമാക്കാമോ?
388.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-17
മുതല്‍ 2020-21 വരെ ലോട്ടറി,
മദ്യ വില്‍പ്പനകളില്‍ നിന്നും
സര്‍ക്കാരിന് ലഭിച്ച തുക
എത്രയായിരുന്നുവെന്നും
ഇക്കാലയളവില്‍
പ്രതീക്ഷിച്ചിരുന്ന തുക
എത്രയായിരുന്നുവെന്നും
വെളിപ്പെടുത്താമോ;
(
ബി )
ഈ
സാമ്പത്തിക വര്‍ഷം നാളിതുവരെ
പ്രസ്തുതയിനങ്ങളില്‍ നിന്നും
ലഭിച്ച തുകയെത്രയാണെന്ന്
അറിയിക്കാമോ?
389.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രളയ
സെസ്സിലൂടെ ലഭിച്ച തുക വകമാറ്റി
ചെലവഴിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ
വിശദാംശങ്ങൾ നൽകുമോ?
390.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍ക്കാര്‍
ചെലവുകളെക്കുറിച്ചും
ധനകാര്യസ്ഥിതിയെക്കുറിച്ചും
എക്സ്പെന്റിച്ചര്‍ അവലോകന
കമ്മിറ്റി എത്ര
റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ 5
വര്‍ഷകാലയളവിനുള്ളില്‍
സര്‍ക്കാരിന്
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ; പ്രസ്തുത
റിപ്പോര്‍ട്ടുകളിന്‍മേല്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി )
ധന
ഉത്തരവാദിത്ത നിയമവുമായി
ബന്ധപ്പെട്ട് സമയബന്ധിത
ലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നുവെന്നും
അതില്‍ നിറവേറ്റാന്‍
കഴിയാത്തവയുടെ കാരണങ്ങള്‍
എന്തെന്നും വിശദമാക്കാമോ;
(
സി )
കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
കടമെടുക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
പുതുക്കുന്നതിലേക്കായി ധന
ഉത്തരവാദിത്ത നിയമം ഭേദഗതി
ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
ഭേദഗതി വരുത്തിയാല്‍ അത്
സംസ്ഥാനത്തെ സാമ്പത്തിക
സ്ഥിതിയെ എപ്രകാരം
ബാധിക്കുമെന്ന് വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
391.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2020-21
വര്‍ഷത്തെ ബഡ്ജറ്റില്‍
ഉള്‍പ്പെട്ടിട്ടുള്ളതും
പ്രസ്തുത ബഡ്ജറ്റില്‍ 20% തുക
നീക്കി വച്ചിട്ടുള്ളതുമായ
പുതുക്കാട് മണ്ഡലത്തിലെ
വരന്തരപ്പിള്ളി പഞ്ചായത്തിലെ
ഉപ്പുകുഴി ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതിയുടെ എസ്റ്റിമേറ്റില്‍
തുക വര്‍ദ്ധിച്ചതിനാല്‍ അനുമതി
ഇനിയും ലഭിയ്ക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എം.എല്‍.എ.
നിര്‍ദ്ദേശിച്ച പ്രകാരം
ബഡ്‍ജറ്റില്‍
ഉള്‍പ്പെടുത്തുകയും, 20% തുക
നീക്കിവയ്ക്കുകയും ചെയ്ത
പ്രസ്തുത പദ്ധതിയ്ക്ക് അധിക
തുകയ്ക്കുള്‍പ്പെടെ ധനകാര്യ
വകുപ്പിന്റെ അനുമതി
ലഭ്യമാക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ?
392.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
യു.ഐ.ടി. കോളേജിലെ എം.കോം
വിദ്യാര്‍ത്ഥിയും ക്യാന്‍സര്‍
രോഗം ബാധിച്ച് മരണപ്പെട്ട ശ്രീ.
രാമചന്ദ്രന്‍ പിള്ളയുടെ മകളുമായ
കായംകുളം, ചേരാവള്ളി മരുതനാട്ട്
കിഴക്കതില്‍ രശ്മിയുടെ
പഠനത്തിനായി കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
മാവേലിക്കരയില്‍ വച്ച് നടന്ന
സാന്ത്വന സ്പര്‍ശം അദാലത്തില്‍
25,000/-രൂപ അനുവദിച്ചിട്ടും
നാളിതുവരെ ലഭിച്ചിട്ടില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
തുക അനുവദിച്ചു എങ്കില്‍ അത്
ലഭ്യമാകുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ?
393.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുതിയ
ഡി.എസ്.ആര്‍.നിരക്ക്
നടപ്പിലാക്കാന്‍ തീരുമാനിച്ച
സാഹചര്യത്തില്‍ നിലവില്‍
ടെണ്ടര്‍ ചെയ്തതും,ഭരണാനുമതി
ആയതുമായ പ്രവൃത്തികള്‍ക്ക്
പുതുക്കിയ നിരക്ക് പ്രകാരം
വരുന്ന അധിക തുക അനുവദിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഉണ്ടെങ്കില്‍
ഇത് എങ്ങനെയാണ് നടപ്പിലാക്കാന്‍
തീരുമാനിച്ചതെന്ന്
വിശദമാക്കാമോ?
394.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പങ്കാളിത്ത
പെൻഷൻ പദ്ധതിയിൽ ജീവനക്കാരൻ
സർവീസിലിരിക്കെ മരണപ്പെട്ടാൽ
അവസാനം വാങ്ങിയ ശമ്പളത്തിനു
തുല്യമായ തുക ആശ്രിതർക്ക്
ആശ്വാസ ധനസഹായം നൽകാനുള്ള
2011-16 കാലയളവിലെ സർക്കാരിന്റെ
തീരുമാനം പിൻവലിക്കാൻ ഉണ്ടായ
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കാമോ ;
(
ബി )
മേൽപറഞ്ഞ
പ്രകാരം ആശ്വാസ ധനസഹായത്തിന്
അർഹതയുള്ളവർക്ക് മിനിമം പെൻഷനു
തുല്യമായ തുകയോ ജീവനക്കാരൻ
അവസാനം വാങ്ങിയ ശമ്പളത്തിനു
തുല്യമായ തുകയോ ധനസഹായമായി
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കാമോ ?
395.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
19-ന്റെ പശ്ചാത്തലത്തില്‍
ചെറുകിട കച്ചവടം നടത്തി ഉപജീവനം
നടത്തുന്നവര്‍ക്ക് ബജറ്റില്‍
തുക വകയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത് എത്ര
പേര്‍ക്ക് നല്‍കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
സാമ്പത്തിക
പുനരുജ്ജീവനത്തിനായി വിവിധ
ലോണുകള്‍,പലിശ സബ്സിഡി,ആരോഗ്യ
അടിയന്തിരാവസ്ഥ നേരിടുന്നതിനുളള
പദ്ധതി എന്നിവ
നടപ്പിലാക്കുന്നതിന് ബജറ്റില്‍
എന്ത് നടപടികളാണ്
ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ; ഇതുമായി
ബന്ധപെട്ട് ഇതുവരെ
നടപ്പിലാക്കിയ പദ്ധതികളുടെ വിശദ
വിവരം നല്‍കുമോ?
396.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
ധനസഹായത്തോടെ, പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി
സ്കൂളുകളിലെ അടിസ്ഥാന സൗകര്യ
വികസനത്തിനായി സ.ഉ. (സാധാ)
നം.5503/2018/ജി.ഇ.ഡി.എന്‍.നമ്പര്‍
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം
പാറശ്ശാല നിയോജകമണ്ഡലത്തിലെ
സ്കൂളുകള്‍ക്ക് ഒരു കോടി രൂപ
വീതം ഫണ്ട്
അനുവദിച്ചിരുന്നെങ്കിലും
പ്രസ്തുത സര്‍ക്കാര്‍ ഉത്തരവ്
പ്രകാരമുള്ള ലിസ്റ്റില്‍
ഉള്‍പ്പെട്ടിരുന്ന ധനുവച്ചപുരം
ഗവ. ജി.എച്ച്.എസ്.
നവീകരിക്കുന്നതിന്
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടില്ലാത്തതിനാല്‍
ഈ സ്കൂളിനെ ഒഴിവാക്കിയ സാഹചര്യം
എന്താണെന്ന് അറിയിക്കാമോ;
(
ബി )
ഉദ്യോഗസ്ഥര്‍ക്ക്
സംഭവിച്ച സാങ്കേതിക പിഴവ് കാരണം
പുതുക്കിയ ലിസ്റ്റില്‍ നിന്നും
ഒഴിവാക്കപ്പെട്ടതും
അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍
പഠിക്കുന്നതും അടിസ്ഥാന
സൗകര്യങ്ങളുടെ കുറവ്
അനുഭവപ്പെടുന്നതുമായ പ്രസ്തുത
സ്കൂളിനെ പട്ടികയില്‍ തിരികെ
ഉള്‍പ്പെടുത്തി നവീകരണ
നടപടികള്‍ കൈക്കൊളളുമോ;
(
സി )
പ്രസ്തുത
ഉത്തരവ് പ്രകാരമുള്ള മറ്റ്
പ്രവൃത്തികളുടെ പുരോഗതി
അറിയിക്കാമോ;
(
ഡി )
മൂന്ന്
കോടി രൂപയുടെ ധനകാര്യ അനുമതി
ലഭിച്ച പാറശ്ശാല ഗവ.
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി
സ്കൂളിന്റെ നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ?
397.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
ഓണക്കാലത്ത് സർക്കാർ
ചെലവുകൾക്കായി കടമെടുക്കേണ്ടി
വന്നിരുന്നോ; എങ്കിൽ എത്ര തുക
കടമെടുത്തുവെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഈ
സാമ്പത്തിക വർഷം ആകെ എത്ര തുക
കടമെടുത്തിട്ടുണ്ടെന്ന്
അറിയിക്കുമോ?
398.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുവിപണിയിൽ
നിന്നും വായ്പ എടുക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ഈ
വർഷം എത്ര തുകയാണ് വായ്പയായി
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
നാളിതുവരെ എത്ര തുക കടം
എടുത്തിട്ടുണ്ട്; വിശദമാക്കാമോ;
(
സി )
ട്രഷറിയിലെ
നിക്ഷേപം വഴി മൊത്തം എത്ര തുക
സമാഹരിച്ചിട്ടുണ്ട്; ഈ വർഷത്തെ
ട്രഷറി നിക്ഷേപ ലക്ഷ്യം
എത്രയെന്ന് വിശദമാക്കാമോ?
399.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
ഓണക്കാലത്ത് സർക്കാർ
ചെലവുകൾക്കായി കടമെടുക്കേണ്ടി
വന്നിരുന്നോ; എങ്കിൽ എത്ര തുക
കടം എടുത്തുവെന്ന് അറിയിക്കുമോ;
(
ബി )
ഈ
സാമ്പത്തിക വർഷം എത്ര തുക
കടമെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
400.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സാമ്പത്തിക വര്‍ഷം ഇതുവരെ എത്ര
കോടി രൂപയാണ് കടമെടുത്തത്; കടം
എടുത്ത മാസം,തുക, പലിശ എന്നിവ
വിശദമാക്കാമോ;
(
ബി )
കടമെടുത്ത
തുക ഏതൊക്കെ കാര്യങ്ങള്‍ക്കാണ്
ചെലവാക്കിയത്; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
കടമെടുത്ത
തുകയില്‍ നിന്ന് ശമ്പളത്തിനും
പെന്‍ഷനുമായി തുക
നല്‍കിയിരുന്നോ; എങ്കില്‍ എന്തു
തുക പ്രസ്തുത കാര്യങ്ങള്‍ക്കായി
നല്‍കിയെന്ന് അറിയിക്കുമോ?
401.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വിവിധ വികസന ഏജന്‍സികളില്‍
ദീര്‍ഘനാളായി കുടിശ്ശികയായി
കിടക്കുന്ന വായ്പകള്‍ ഒറ്റത്തവണ
തീര്‍പ്പാക്കുന്നതിന്
പദ്ധതികള്‍ ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
ലഭ്യമാക്കാമോ?
402.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മസാല
ബോണ്ട് വഴി കിഫ്ബി സമാഹരിച്ച
തുക എത്രയാണ്; ഇതിന്റെ
പലിശനിരക്ക് എത്രയാണ്;
വ്യക്തമാക്കാമോ;
(
ബി )
കൊച്ചി
മെട്രോയ്ക്ക് വേണ്ടി 2011-2016
ലെ സർക്കാർ ഫ്രഞ്ച് കമ്പനിയായ
എ.എഫ്.ഡി യിൽ നിന്നും കടമെടുത്ത
തുക എത്രയാണ്; പലിശനിരക്ക്
എത്രയാണ്; വ്യക്തമാക്കാമോ?
403.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021-22
സാമ്പത്തിക വർഷം സംസ്ഥാന
സർക്കാർ എവിടെ നിന്നെല്ലാം എത്ര
രൂപ വീതം കടം എടുത്തിട്ടുണ്ട്;
ഓരോന്നും എത്ര ശതമാനം
പലിശയ്ക്കാണ് എടുത്തിട്ടുള്ളത്;
ഓരോന്നിന്റെയും തിരിച്ചടവ്
കാലാവധി എന്ന് പൂർത്തിയാകും;
വിശദാംശം വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്തിന്റെ
ആകെ കടം എത്രയാണ്; കടം
തിരിച്ചടവിന് സാമ്പത്തിക വർഷം
എത്ര കോടി രൂപയാണ് ആവശ്യമായി
വരുന്നത്; തിരിച്ചടവ്
ആരംഭിച്ചിട്ടില്ലാത്ത വായ്പകൾ
ഏതൊക്കെ; ഓരോന്നും തിരിച്ചടവ്
ആരംഭിക്കുന്നത് എപ്പോൾ മുതലാണ്;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
വിവിധ
വകുപ്പുകളിലെ ഏതെല്ലാം
പദ്ധതികൾക്ക് വിദേശ വായ്പ
ലഭ്യമാക്കിയിട്ടുണ്ട്; ലഭ്യമായ
തുകയും ഫണ്ടിംഗ് ഏജൻസികളുടെ
പേരും വ്യക്തമാക്കാമോ;
(
ഡി )
ഈ
സർക്കാരിന്റെ കാലത്ത്
ഏതെങ്കിലും വിദേശ ഏജൻസികളുമായി
കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ഇ )
പുതിയതായി
വിദേശസഹായം
സ്വീകരിക്കാനുദ്ദേശിക്കുന്ന
പദ്ധതികൾ ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
404.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പെട്രോളിയം
ഉല്പന്നങ്ങള്‍ക്ക് വില്പന
നികുതിയും അധിക വില്പന
നികുതിയും സെസ്സും
ഈടാക്കുന്നതിന്
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനങ്ങളോട് പ്രത്യേകമായി
നിഷ്കര്‍ഷിക്കുന്നുണ്ടോ;
ഇതിന്റെ മാനദണ്ഡം വിശദമാക്കുമോ;
(
ബി )
ഉയര്‍ന്ന
വിലക്കയറ്റവും സാമ്പത്തിക
മുരടിപ്പും മൂലം കഷ്ടത
അനുഭവിക്കുന്ന സാധാരണ
ജനങ്ങള്‍ക്ക് ആശ്വാസം
നല്‍കുന്നതിനായി സംസ്ഥാന
സര്‍ക്കാര്‍ നടപ്പാക്കിവരുന്ന
സാമ്പത്തിക പാക്കേജിന്റെ
വിശദാംശം വ്യക്തമാക്കാമോ;
(
സി )
ജനങ്ങളെ
നേരിട്ടു ബാധിക്കുന്ന
വസ്തുക്കളുടെ വിലക്കയറ്റം
പിടിച്ചുനിര്‍ത്താനും
ജനത്തിന്റെ ക്രയവിക്രയശേഷി
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെല്ലാം ക്രിയാത്മക
നടപടികള്‍ സ്വീകരിക്കുമെന്നും
പെട്രോളിയം ഉല്പന്നങ്ങളെ
ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തി
അവയുടെ വിലവര്‍ദ്ധനവ്
ക്രമീകരിക്കുന്നതിന് മുന്‍കൈ
എടുക്കുമോ എന്നും
വ്യക്തമാക്കുമോ?
405.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016-21
കാലയളവില്‍ കോങ്ങാട്
നിയോജകമണ്ഡലത്തില്‍ കിഫ്ബി
ഫണ്ട് ഉപയോഗിച്ച് ഏതെല്ലാം
പ്രവൃത്തികള്‍
നിര്‍ദ്ദേശിച്ചിട്ടുണ്ട്;
(
ബി )
അവയില്‍
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുള്ള പ്രവൃത്തികള്‍
ഏതൊക്കെയാണ്;
(
സി )
അവ
ഓരോന്നിന്റെയും പ്രവര്‍ത്തന
പുരോഗതി അറിയിക്കാമോ?
406.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
ധനസഹായത്തോടെ മലമ്പുഴ
മണ്ഡലത്തില്‍ നടപ്പിലാക്കുന്ന
പദ്ധതികളില്‍ ഏതെല്ലാം
പദ്ധതികള്‍ക്കാണ് ഇനിയും
സാമ്പത്തികാനുമതി നല്‍കുവാന്‍
ബാക്കിയുളളത് എന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ക്ക്
സാമ്പത്തികാനുമതി ലഭിക്കുവാന്‍
ഇനിയും എന്തെല്ലാം
നടപടിക്രമങ്ങളാണ്
പൂര്‍ത്തീകരിക്കാനുളളത് എന്ന്
വിശദമാക്കാമോ?
407.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
3
കോടി രൂപയുടെ കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
കണ്ണൂര്‍ ജില്ലയിലെ
കല്ല്യാശ്ശേരി മണ്ഡലത്തിലെ
ചെറുകുന്ന് ബോയ്സ്, മാട്ടൂല്‍,
കല്ല്യാശ്ശേരി, കുഞ്ഞിമംഗലം,
കൊട്ടില എന്നീ ഗവണ്‍മെന്റ്
ഹയര്‍ സെക്കന്ററി സ്കൂളുകളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായി
കിഫ്ബി എപ്പോഴാണ് ധനകാര്യ
അനുമതി നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി ഏത് ഏജന്‍സി മുഖേന
നിര്‍വഹിക്കുന്നതിനാണ്
നിശ്ചയിച്ചിട്ടുളളത്; പ്രസ്തുത
പ്രവൃത്തി ടെണ്ടര്‍
ചെയ്യുന്നതിനും പ്രവൃത്തി
ആരംഭിക്കുന്നതിനും സത്വര നടപടി
സ്വീകരിക്കുമോ?
408.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
പദ്ധതി നിലവില്‍ വന്നത്
എപ്പോഴാണെന്നും കിഫ്ബി
ഫണ്ടിലേക്ക് പണം
സമാഹരിക്കുന്നത്
എങ്ങനെയാണെന്നും
വ്യക്തമാക്കാമോ;
(
ബി )
കിഫ്ബി
നിലവില്‍ വന്നതിനുശേഷം എത്ര
ഫണ്ട് സമാഹരിച്ചുവെന്നും
ഏതെല്ലാം ആവശ്യങ്ങള്‍ക്കു
വേണ്ടി എത്ര രൂപവീതം
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ;
(
സി )
കിഫ്ബി
ഫണ്ടിലേക്ക് പണം
സമാഹരിച്ചതിന്റെ പേരില്‍
സര്‍ക്കാരിന് ബാദ്ധ്യതയുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(
ഡി )
എങ്കില്‍
ആരോടെല്ലാം എത്രവീതം രൂപയുടെ
ബാദ്ധ്യതയാണ് ഉള്ളതെന്നും
വ്യക്തമാക്കാമോ;
(
ഇ )
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത
കരാറുകാര്‍ സമര്‍പ്പിച്ച
ബില്ലിന്മേല്‍ കുടിശ്ശിക
ഉണ്ടോയെന്ന് ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(
എഫ് )
ഏതെല്ലാം
പ്രവൃത്തികളുമായി ബന്ധപ്പെട്ട
കുടിശ്ശികയാണുള്ളതെന്നും തുക
എത്രവീതമാണെന്നും ജില്ലതിരിച്ച്
വ്യക്തമാക്കാമോ?
409.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരമേറ്റ ശേഷം
കിഫ്ബിയിൽ ഏതെല്ലാം
പദ്ധതികൾക്കാണ് അനുമതി
നൽകിയിട്ടുള്ളത് എന്ന്
വിശദമാക്കാമോ ;
(
ബി )
കിഫ്ബിയിൽ
ഉൾപ്പെടുത്തി പുതിയ പദ്ധതികൾ
ഏറ്റെടുക്കുന്ന കാര്യം
പരിഗണനയിലുണ്ടോ ;
ഏറ്റെടുക്കുന്ന പദ്ധതികളുടെ
വിശദവിവരങ്ങൾ ലഭ്യമാക്കാമോ ;
(
സി )
പുതിയതായി
ഏറ്റെടുക്കുന്ന പദ്ധതികൾ
ഏതൊക്കെ മേഖലയിലാണെന്ന്
വ്യക്തമാക്കാമോ ?
410.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
വഴി അരൂര്‍ മണ്ഡലത്തില്‍
അനുവദിച്ച വിവിധ
പ്രവൃത്തികളുടെ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(
ബി )
ഇവയില്‍
പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടും
പ്രവൃത്തി നടക്കാത്ത പദ്ധതികള്‍
ഏതെല്ലാം; വിശദമാക്കാമോ?
411.
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കിഫ്ബിയിൽ ഉൾപ്പെടുത്തിയ
പദ്ധതികളുടെ പൂർത്തീകരണം
ദ്രുതഗതിയിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
412.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
(2016-21) അഴീക്കോട്
മണ്ഡലത്തില്‍ കിഫ്ബി ഫണ്ട്
ഉപയോഗിച്ച് ഏതെല്ലാം
പ്രവൃത്തികള്‍
നിര്‍ദ്ദേശിച്ചിട്ടുണ്ട്;
(
ബി )
അവയില്‍
ഇനി പൂര്‍ത്തീകരിക്കാന്‍
ബാക്കിയുള്ള പ്രവൃത്തികള്‍
ഏതൊക്കെയാണ്; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
413.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
നിയോജമണ്ഡലത്തിൽ കിഫ്‌ബി മുഖേന
നടപ്പിലാക്കുന്ന ഈരാറ്റുപേട്ട -
വാഗമൺ റോഡിന്റെ
നിർമ്മാണപ്രവൃത്തികൾക്കായുള്ള
സ്ഥലമേറ്റെടുപ്പ് ഏതു
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ;
(
ബി )
സ്ഥലമേറ്റെടുപ്പ്
വൈകുന്നത് മൂലമുള്ള കാലതാമസം
ഒഴിവാക്കാൻ റോഡിന്റെ നിർമ്മാണ
പ്രവർത്തനങ്ങൾ രണ്ടു
ഘട്ടങ്ങളിലായി മാറ്റുന്നതിനും
ആദ്യ ഘട്ടത്തിൽ റോഡ്
റീടാറിങ്ങും രണ്ടാം ഘട്ടത്തിൽ
റോഡ്
വീതികൂട്ടുന്നതുൾപ്പെടെയുള്ള
ഇതര പ്രവർത്തനങ്ങളും
നടത്തുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
414.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റോഡുകളുടെ
നവീകരണപ്രവൃത്തികൾക്ക്
കിഫ്ബിയിൽ നിന്ന് ധനസഹായം
ലഭിക്കുന്നതിന് എന്തെല്ലാം
മാനദണ്ഡങ്ങളാണ് നിലവിൽ
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ ;
(
ബി )
റോഡുകളുടെ
വീതി സംബന്ധിച്ച് കിഫ്ബിയുടെ
നിബന്ധനകൾ വ്യക്തമാക്കാമോ ;
(
സി )
കിഫ്ബി
അംഗീകാരം നൽകുന്ന പദ്ധതികൾ
സംബന്ധിച്ച് ബന്ധപ്പെട്ട
മണ്ഡലങ്ങളിലെ എം.എൽ.എ. മാരെ
യഥാസമയം അറിയിക്കുന്നതിന്
നിലവിൽ സംവിധാനങ്ങൾ ഉണ്ടോ;
ഉണ്ടെങ്കിൽ അവ എന്തെല്ലാമെന്നും
വിശദമാക്കാമോ ?
415.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്‌ബി
പദ്ധതിയിൽ ഉൾപ്പെടുത്തി
ഏതെല്ലാം സ്കൂളുകൾക്കാണ് തുക
അനുവദിച്ചതെന്ന് അറിയിക്കാമോ ;
(
ബി )
ആയതിന്റെ
നിലവിലെ പുരോഗതി വിവരിക്കുമോ ;
(
സി )
ഓരോ
പദ്ധതിയുടെയും
എസ്.പി.വി.ഏതെല്ലാമെന്ന്
വിശദമാക്കുമോ ?
416.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്‌ബിയിൽ
സമാന തസ്തികയിൽ ജോലി ചെയ്യുന്ന
സർക്കാർ ജീവനക്കാരുടെയും കരാർ
ജീവനക്കാരുടെയും വേതനം തമ്മിൽ
വലിയ അന്തരം
നിലനിൽക്കുന്നുണ്ടോ;
(
ബി )
പ്രസ്തുത
അന്തരം നികത്തുന്നതിനായി
സർക്കാർ ജീവനക്കാർക്ക് പ്രത്യേക
അലവൻസ് അനുവദിക്കുന്നുണ്ടോ;
(
സി )
ഉണ്ടെങ്കില്‍
സർക്കാർ സർവീസിൽ
ലഭിക്കുന്നതിനേക്കാൾ ഉയർന്ന
ശമ്പളം നൽകി കരാർ ജീവനക്കാരെ
നിയമിക്കുന്നതിന് ഇടയായ
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കുമോ?
417.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പില്‍ കിഫ്ബി ധനസഹായം
നല്‍കുന്ന റോഡ്, പാലം,
പ്രവൃത്തികളുടെ
നിര്‍മ്മാണഘട്ടത്തില്‍ കാര്യമായ
മാറ്റം വരുമ്പോള്‍ റിവേഴ്സ്
എസ്റ്റിമേറ്റ്
അംഗീകരിക്കുന്നതിന്
തടസ്സങ്ങളുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
ധനാനുമതി
നല്‍കിയ തുകയുടെ എത്ര ശതമാനം
വരെ അധികരിച്ച് നല്‍കുമെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രവൃത്തി
ആരംഭിച്ച പദ്ധതികള്‍ക്ക് വലിയ
വ്യത്യാസം വന്നാല്‍ പ്രസ്തുത
പദ്ധതിയില്‍ തന്നെ
ഉള്‍പ്പെടുത്തി അംഗീകാരം
നല്‍കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
418.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുണ്ടറ
നിയോജകമണ്ഡലത്തില്‍ നിലവില്‍
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തി
വരുന്ന പ്രവൃത്തികള്‍ ഏതൊക്കെ
എന്ന് വ്യക്തമാക്കാമോ;
(
ബി )
മേല്‍പ്പറഞ്ഞ
പ്രവൃത്തികള്‍ക്ക്
അനുവദിച്ചിട്ടുളള തുക
എത്രയെന്ന് വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തികളുടെ നിര്‍വ്വഹണ
ഏജന്‍സികള്‍ ഏതൊക്കെയാണെന്നും
നിലവിലെ പ്രവര്‍ത്തന പുരോഗതിയും
വ്യക്തമാക്കാമോ?
419.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പെട്രോളിയം
സെസ്സിലൂടെയും മോട്ടോർ വാഹന
സെസ്സിലൂടെയും ലഭിക്കുന്ന തുക
കിഫ്ബിയ്ക്ക് കൈമാറുന്നതിന്റെ
നടപടിക്രമം എന്താണെന്ന്
വ്യക്തമാക്കാമോ?
420.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-2021
കാലയളവില്‍ ആലത്തൂര്‍ നിയോജക
മണ്ഡലത്തില്‍ കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
അനുമതി നല്‍കിയ പ്രവൃത്തികള്‍
ഏതെല്ലാമെന്ന് അറിയിക്കാമോ ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
എന്താണെന്ന് അറിയിക്കാമോ ?
421.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ
ഫോൺ പദ്ധതിയുമായി ബന്ധപ്പെട്ട്
കിഫ്‌ബി നൽകുന്ന വായ്പയുടെ പലിശ
നിരക്ക് നിർണയിച്ചത് പദ്ധതി
നിർവഹണത്തിന്റെ ഏത്
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കുമോ;
(
ബി )
കിഫ്ബി
വായ്പകളിൽ തിരിച്ചടവിന്റെ
പലിശനിരക്ക് നിർണയിക്കുന്നത്
സംബന്ധിച്ച മാനദണ്ഡങ്ങൾ
വെളിപ്പെടുത്താമോ?
422.
ശ്രീ.
എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തലശ്ശേരി
നിയോജക മണ്ഡലത്തില്‍ കിഫ്ബി
മുഖാന്തരം ഫണ്ട് അനുവദിച്ച
സ്കൂളുകളുടെ നിലവിലുള്ള സ്ഥിതി
എന്താണെന്ന് വ്യക്തമാക്കാമോ;
(
ബി )
ഈ
സ്കൂളുകളില്‍ പ്രസ്തുത
പ്രവൃത്തികള്‍ക്ക് ടെണ്ടര്‍
വിളിക്കാത്ത സ്കൂളുകള്‍
ഏതൊക്കെയാണെന്നും ആയതിന്റെ
കാരണം എന്താണെന്നും ഈ പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന് ഇനി
എന്തൊക്കെ നടപടിക്രമങ്ങള്‍ ആണ്
ഉള്ളതെന്നും ആയത് അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കാമോ?
423.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെട്രോളും,
ഡീസലും ജി.എസ്.ടിയില്‍
ഉള്‍പ്പെടുത്തിയാല്‍ ഒരു
ലിറ്റര്‍ പെട്രോളും, ഡീസലും
എത്ര രൂപയ്ക്ക് ലഭിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(
ബി )
പെട്രോളും,
ഡീസലും ജി.എസ്.ടിയില്‍
ഉള്‍പ്പെടുത്തിയാല്‍
ജനങ്ങള്‍ക്ക് ഗുണം
കിട്ടില്ലെന്ന് ധനകാര്യ വകുപ്പ്
മന്ത്രി പ്രസ്താവന
നടത്തിയിരുന്നോ; എങ്കില്‍
ആയതിന്റെ കാരണം വിശദമാക്കാമോ?
424.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
മൂന്നു സാമ്പത്തിക വർഷങ്ങളിൽ
പരസ്യ പ്രചാരണത്തിനായി കിഫ്ബി
ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ
വ്യക്തമാക്കുമോ?
425.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊന്നാനി
നിയോജക മണ്ഡലത്തിലെ കിഫ്ബി
പ്രോജക്ടുകള്‍ ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രോജക്ടുകളുടെ പ്രവര്‍ത്തന
പുരോഗതി വ്യക്തമാക്കാമോ?
426.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
ധനസഹായത്താല്‍ നാളിതുവരെ
മാനന്തവാടി നിയോജകമണ്ഡലത്തിന്
അനുവദിച്ച പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ ;
(
ബി )
പ്രസ്തുത
പദ്ധതികളിലായി ആകെ എത്ര കോടി
രൂപയാണ് കിഫ്ബി ധനസഹായമായി
മാനന്തവാടി നിയോജക മണ്ഡലത്തിന്
ലഭിച്ചിട്ടുള്ളത്;
(
സി )
മാനന്തവാടി
നിയോജകമണ്ഡലത്തില്‍ ഏറ്റവും
കൂടുതല്‍ കിഫ്ബി ധനസഹായം ലഭിച്ച
മേഖല ഏതാണെന്ന് വ്യക്തമാക്കാമോ
?
427.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈപ്പിന്‍
മണ്ഡലത്തില്‍ ആസ്തി വികസന
പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച
പ്രവൃത്തികളില്‍ ടെണ്ടര്‍
സേവിങ്സ് ഇനത്തില്‍ നാളിതുവരെ
ഓരോ വര്‍ഷത്തിലും ബാക്കി
നില്‍ക്കുന്ന തുക എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ടെണ്ടര്‍
സേവിങ്സ് ഇനത്തിലുളള തുക
വിനിയോഗിച്ച് കൊണ്ടുളള
പ്രവൃത്തികള്‍ക്ക്
ഭരണാനുമതിക്കായി പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(
സി )
ഉണ്ടെങ്കില്‍
പ്രസ്തുത പ്രൊപ്പോസല്‍ ഏതെന്നും
ഭരണാനുമതി നല്‍കുന്നതില്‍
നേരിടുന്ന കാലതാമസത്തിന് കാരണം
എന്തെന്നും വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പ്രൊപ്പോസലുകള്‍ക്ക്
എന്നത്തേക്ക് ഭരണാനുമതി
ലഭ്യമാക്കാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
428.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉടുമ്പന്‍ചോല
മണ്ഡലത്തിലെ ആസ്തി വികസന
ഫണ്ടില്‍ നിന്നും കഴിഞ്ഞ
അഞ്ച് സാമ്പത്തിക വര്‍ഷങ്ങളില്‍
ഉണ്ടായ ടെന്‍ഡര്‍ സേവിങ്സ്
എത്രയാണ്; വര്‍ഷം തിരിച്ച് തുക
വിശദമാക്കാമോ;
(
ബി )
ടെന്‍ഡര്‍
സേവിങ്സ്
ഉപയോഗപ്പെടുത്തുന്നതുമായി
ബന്ധപ്പെട്ട് ഇറക്കിയിട്ടുള്ള
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
429.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-17
വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍
നിന്നും നിര്‍ദ്ദേശിച്ച
വിളയൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം,
പട്ടാമ്പി ബഡ്സ് സ്കൂള്‍ എന്നീ
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(
ബി )
പദ്ധതിക്ക്
അനുമതി ലഭിക്കുന്നതിന് കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അനുമതി ലഭിക്കുന്നതിന്
എന്തെങ്കിലും തടസ്സങ്ങള്‍
ഉണ്ടെങ്കില്‍ വിശദമാക്കാമോ?
430.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിവിധ
വകുപ്പുകള്‍ മുഖേന സമര്‍പ്പിച്ച
എം.എൽ.എ. യുടെ ആസ്തി വികസന
പദ്ധതിയില്‍ ഉള്‍പ്പെട്ട
പ്രവൃത്തികളുടെ പെന്റിംഗ്
ബില്ലുകളുടെ കണക്കുകള്‍
വ്യക്തമാക്കാമോ;
(
ബി )
എം.എൽ.എ.
യുടെ ആസ്തി വികസന പദ്ധതിയില്‍
ഉള്‍പ്പെട്ട ഗുരുവായുര്‍ നിയോജക
മണ്ഡലത്തിലെ പ്രവൃത്തികളുടെ
പെന്റിംഗ്/അഡ്വാന്‍സ്
ബില്ലുകളുടെ വിവരങ്ങള്‍
അറിയിക്കുമോ;
(
സി )
വിവിധ
വകുപ്പുകള്‍ മുഖേന എം.എൽ.എ.
യുടെ ആസ്തി വികസന പദ്ധതിയില്‍
ഉള്‍പ്പെട്ട പ്രവൃത്തികളുടെ
ബില്ലുകള്‍
സമര്‍പ്പിക്കുന്നതില്‍ കാലതാമസം
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ?
431.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എം.എല്‍.എ
മാരുടെ ആസ്തി വികസന പദ്ധതിയില്‍
വരുന്ന ടെണ്ടര്‍ എക്സസ്
അനുവദിക്കുന്നതില്‍
എന്തെങ്കിലും നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
റേറ്റ്
റിവിഷന്‍,അപ്രതീക്ഷിതമായി
വരുന്ന മറ്റ് കാര്യങ്ങള്‍
എന്നിവയാല്‍ ഭരണാനുമതി ലഭിച്ച
പ്രവൃത്തിയുടെ
പൂര്‍ത്തീകരണത്തിന് കൂടുതല്‍
തുക ആവശ്യമായി വരുന്ന
സാഹചര്യങ്ങളില്‍ ഇതേ
പ്രവൃത്തിയുടെ ടെണ്ടര്‍ എക്സസ്
ഉപയോഗിച്ച് പ്രസ്തുത
പ്രവൃത്തിയുടെ ബാക്കി ഭാഗം
പൂര്‍ത്തീകരിക്കുന്നതിന് അനുമതി
നല്‍കുന്നതില്‍ എന്തെങ്കിലും
തടസ്സം നിലവിലുണ്ടോ;
(
സി )
എങ്കില്‍
ഇത്തരം സാഹചര്യങ്ങളില്‍
പ്രത്യേകാനുമതി നല്‍കുന്നതിന്
സന്നദ്ധമാവുമോയെന്ന്
അറിയിക്കുമോ?
432.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രാദേശിക
വികസന ഫണ്ടില്‍ നിന്നും ആസ്തി
വികസന ഫണ്ടില്‍ നിന്നുമുള്ള
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിന് അംഗീകൃത
ഏജന്‍സിയെ എം.എല്‍.എ മാര്‍ക്ക്
നിര്‍ദ്ദേശിക്കുവാന്‍
സാധിക്കുമോ; ഇത് സാധൂകരിക്കുന്ന
സര്‍ക്കാര്‍ ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ?
433.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാറശ്ശാല
നിയോജക മണ്ഡലത്തിലെ കോവിഡ്
പ്രതിരോധ പാലിയേറ്റീവ് കെയര്‍
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി എം.എല്‍.എ യുടെ ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി മണ്ഡലത്തിലെ 4
കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക്
ആംബുലന്‍സുകള്‍ വാങ്ങി
നല്‍കുന്നതിനുള്ള പ്രത്യേക
അനുമതിക്കായി
സമര്‍പ്പിച്ചിരുന്ന
പ്രൊപ്പോസലിന്റെ നിലവിലെ സ്ഥിതി
അറിയിക്കാമോ?
434.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആസ്തി
വികസന ഫണ്ടിലെ ടെന്‍ഡര്‍
സേവിംഗ്സ് തുക
കണക്കാക്കുന്നതിനുളള മാനദണ്ഡം
വ്യക്തമാക്കാമോ;
(
ബി )
വര്‍ക്കല
മണ്ഡലത്തിലെ ആസ്തി വികസന
ഫണ്ടിലെ ടെന്‍ഡര്‍ സേവിംഗ്സ്
തുക 2017-18, 2018-19, 2019-20,
2020-21 വര്‍ഷങ്ങളില്‍
ഓരോന്നിലും എത്രയെന്ന്
വിശദമാക്കാമോ?
435.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലയളവില്‍
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തില്‍ എം.എല്‍.എ.
യുടെ ആസ്തി വികസന ഫണ്ട്,
പ്രാദേശിക വികസന ഫണ്ട് എന്നിവ
ഉപയോഗിച്ച് നടപ്പിലാക്കിയ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(
ബി )
ഓരോ
പ്രവൃത്തിയുടെയും നിലവിലെ
സ്ഥിതിയും അനുവദിച്ച തുക
എത്രയെന്നും വ്യക്തമാക്കുമോ;
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
436.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂർ
മണ്ഡലത്തിൽ മുൻ സർക്കാരിന്റെ
കാലത്ത് എ.ഡി.എഫ്., എസ്.ഡി.എഫ്.
പദ്ധതികളിൽ ഉൾപ്പെടുത്തി
ഏതൊക്കെ പ്രവർത്തികള്‍ക്കാണ്
അനുമതി ലഭിച്ചിട്ടുള്ളതെന്നും
ആയതിലേക്കായി എത്ര തുക വീതം
വകയിരുത്തിയിട്ടുണ്ടെന്നും
പഞ്ചായത്ത് തിരിച്ചുള്ള
വിവരങ്ങൾ ലഭ്യമാക്കാമോ?
437.
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021-
22 സാമ്പത്തിക വർഷത്തിലെ
ബജറ്റിൽ ഉൾപ്പെടുത്തി നിയമസഭാ
മണ്ഡലങ്ങളിലെ വിവിധ
പ്രവൃത്തികൾക്ക് 20 ശതമാനം തുക
അനുവദിച്ചു കൊണ്ട് ഭരണാനുമതി
നൽകിയിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
സംസ്ഥാനത്തെ ഓരോ മണ്ഡലത്തിലും
20 ശതമാനം തുക ഭരണാനുമതി
അനുവദിച്ച പ്രവൃർത്തികളുടെ
പേരും തുക സംബന്ധിച്ചുള്ള
വിവരവും മണ്ഡലം തിരിച്ച്
വിശദമാക്കുമോ?
438.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലൈബ്രറി
കൗണ്‍സിലിന്റെ കീഴിലുളള
സ്ഥാപനങ്ങള്‍ക്ക് എം.എല്‍.എ
യുടെ ആസ്തി വികസന ഫണ്ടില്‍
നിന്നും തുക അനുവദിക്കുന്നതിന്
തടസ്സങ്ങളുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ഫണ്ട് അനുവദിക്കുന്നതിന്
പ്രത്യേക നടപടിക്രമങ്ങള്‍
ഉണ്ടോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
439.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എം.എല്‍.എ.
ആസ്തി വികസന ഫണ്ട് പ്രകാരം
2020-21 വരെ ആശുപത്രികള്‍ക്കും
പഞ്ചായത്ത്/ നഗരസഭകള്‍ക്കും
മെഡിക്കല്‍ ആംബുലന്‍സ്
വാങ്ങുന്നതിന് പ്രത്യേക അനുമതി
നല്‍കിയിരുന്നോ എന്ന്
വിശദമാക്കാമോ;
(
ബി )
തിരുവനന്തപുരം
ജില്ലയില്‍ ഏതൊക്കെ
മണ്ഡലത്തിലാണ് പ്രത്യേക അനുമതി
നല്‍കിയതെന്ന് വിശദമാക്കാമോ;
(
സി )
2021-22
സാമ്പത്തിക വര്‍ഷത്തില്‍
എം.എല്‍.എ. ആസ്തി വികസന ഫണ്ട്
പ്രകാരം മെഡിക്കല്‍ ആംബുലന്‍സ്
വാങ്ങുന്നതിന് പ്രത്യേക അനുമതി
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ?
440.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എം.എൽ.എ.
ആസ്തി-പ്രാദേശിക വികസന ഫണ്ട്
പ്രകാരം വിവിധ പദ്ധതികൾക്ക്
പ്രൊപ്പോസലുകള്‍ നൽകുമ്പോൾ,
എം.എൽ.എ. നിശ്ചയിച്ച
അക്രെഡിറ്റഡ് ഏജൻസിയെ മറികടന്ന്
വേറെ ഏജൻസികളെ നിശ്ചയിക്കാൻ
ഏതെങ്കിലും വകുപ്പിന് അധികാരം
നൽകിയിട്ടുണ്ടോ ;
(
ബി )
ഉണ്ടെങ്കിൽ
പ്രസ്തുത ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ ?
441.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആസ്തി
വികസന പദ്ധതി പ്രകാരമുള്ള
2019-2020ലെ ടെന്‍ഡര്‍
സേവിംഗ്സ് തുക വിനിയോഗിച്ച്
മാവേലിക്കര നിയമസഭാ
മണ്ഡലത്തില്‍ ട്രാഫിക്ക്
സിഗ്നല്‍ ലെെറ്റും മിനിമാസ്സ്
ലെെറ്റും സ്ഥാപിക്കുവാന്‍
അനുമതി ലഭിക്കുന്നതിനായി അപേക്ഷ
നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
e-5318433/NCB2/fin.,
e-5322411/NCB2/fin. എന്നീ
ഫയലുകളില്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
442.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണ്ഡലം
ആസ്തി വികസന ഫണ്ടില്‍ നിന്നും
പ്രാദേശിക വികസന ഫണ്ടില്‍
നിന്നും പ്രവര്‍ത്തികള്‍
നിര്‍ദ്ദേശിക്കുന്നതിനും
നടപ്പിലാക്കുന്നതിനുമുള്ള
മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
(
ബി )
പ്രവര്‍ത്തി
നടപ്പിലാക്കുവാന്‍ സാധിക്കുന്ന
അക്രിഡറ്റഡ് ഏജന്‍സികളുടെ
വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
പ്രസ്തുത ഏജന്‍സികളെ
തിരഞ്ഞെടുക്കുന്നതിന് നിയമസഭാ
സാമാജികര്‍ക്കു സാധിക്കുമോ?
443.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എം.എല്‍.എ.
യുടെ പ്രത്യേക വികസന നിധി
(2020-21) യില്‍നിന്നും
കുന്നത്തുനാട് മണ്ഡലത്തിലെ
മഴുവന്നൂര്‍ എഫ്.എച്ച്.സി. യിലെ
നെല്ലാട് സബ് സെന്ററിന് പുതിയ
കെട്ടിടം നിര്‍മ്മിക്കുന്നതിന്
പതിനെട്ട് ലക്ഷം രൂപയുടെ
ഭരണാനുമതി ലഭ്യമായിട്ടും
കെട്ടിട നിര്‍മ്മാണം
ആരംഭിച്ചിട്ടില്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
നിര്‍മ്മാണം ആരംഭിക്കാത്തതിന്റെ
കാരണങ്ങള്‍ വ്യക്തമാക്കാമോ;
(
സി )
സബ്
സെന്ററിന്റെ നിര്‍മ്മാണം
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
444.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നടപ്പുസാമ്പത്തിക
വർഷം ഒന്നാംപാദ മൂലധന ചെലവിന്
കേന്ദ്രം നിശ്ചയിച്ച ലക്ഷ്യങ്ങൾ
എന്തെല്ലാമെന്നും ആയത് സംസ്ഥാനം
കൈവരിച്ചുവോ എന്നുമുള്ള
വിശദാംശം ലഭ്യമാക്കാമോ ;
(
ബി )
പ്രസ്തുത
കേന്ദ്രലക്ഷ്യങ്ങൾ
കൈവരിച്ചതിന്റെ അടിസ്ഥാനത്തിൽ
കേന്ദ്ര ധനവിനിയോഗ വകുപ്പ്
സംസ്ഥാനത്തിനനുവദിച്ച
സാമ്പത്തിക സഹായങ്ങൾ
എന്തെല്ലാമെന്ന് വ്യക്തമാക്കാമോ
;
(
സി )
ആയതിലൂടെ
സംസ്ഥാനത്ത് സാമ്പത്തിക
മേഖലയില്‍
നടപ്പാക്കാനുദ്ദേശിക്കുന്ന
പ്രവർത്തനങ്ങൾ എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ ?
445.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
രോഗ പശ്ചാത്തലത്തിൽ ജി.എസ്.ടി.
നഷ്ടപരിഹാര കാലാവധി നീട്ടേണ്ട
ആവശ്യകത ശ്രദ്ധയിൽപ്പെട്ടുവോ;
(
ബി )
എങ്കിൽ
ഈ കഴിഞ്ഞ കാലയളവിൽ ചേർന്ന
ജി.എസ്.ടി. കൗൺസിൽ യോഗത്തിൽ
കേരളം പ്രസ്തുത പൊതു ആവശ്യം
ഉന്നയിച്ചുവോ എന്നും
ഭരണ/പ്രതിപക്ഷ ഭേദമില്ലാതെ അതേ
ആവശ്യമുന്നയിച്ച മറ്റു
സംസ്ഥാനങ്ങൾ ഏതെല്ലാം എന്നും
വ്യക്തമാക്കുമോ;
(
സി )
ഇതിലെ
കേന്ദ്ര സർക്കാർ നയം
എന്താണെന്നും, നിലവിലെ കേന്ദ്ര
ധനകാര്യ കമ്മീഷൻ വിഹിതം
സംസ്ഥാനത്തിന് ലഭ്യമാകേണ്ടത്
എത്ര എന്നും എത്ര ലഭ്യമായി
എന്നും വ്യക്തമാക്കുമോ ;
(
ഡി )
കേന്ദ്ര
ഗവൺമെന്റില്‍ നിന്നും
സംസ്ഥാനത്തിനാവശ്യമായ
കേന്ദ്രസഹായം ഉറപ്പാക്കാനായി
സംസ്ഥാന ധനകാര്യ വകുപ്പ്
സ്വീകരിച്ചുവരുന്ന പ്രധാന
പ്രവർത്തനങ്ങൾ എന്തെല്ലാമെന്നും
വിശദമാക്കുമോ?
446.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡുമായി
ബന്ധപ്പെട്ട് നാളിതുവരെ
കേന്ദ്രത്തില്‍ നിന്നും ലഭിച്ച
വിഹിതം എത്രയാണെന്നറിയിക്കാമോ ;
(
ബി )
പ്രസ്തുത
തുക ഏതെല്ലാം കാര്യങ്ങള്‍ക്ക്
ഉപയോഗിച്ചുവെന്ന് വിശദമാക്കാമോ?
447.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016-17
മുതല്‍ 2020-21 സാമ്പത്തിക
വര്‍ഷം വരെ സര്‍ക്കാര്‍
സര്‍വ്വീസില്‍ നിന്നും എത്ര
പേര്‍ വിരമിച്ചു; ഈ സാമ്പത്തിക
വര്‍ഷം എത്ര പേരാണ് സര്‍ക്കാര്‍
സര്‍വ്വീസില്‍ നിന്നും
വിരമിച്ചത്;
(
ബി )
വിരമിച്ചവര്‍ക്ക്
പെന്‍ഷന്‍ ആനുകൂല്യങ്ങള്‍
ഇതുവരെ ലഭിച്ചില്ല എന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ആനുകൂല്യങ്ങല്‍
ലഭിച്ചില്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കാമോ?
448.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ശമ്പള
പരിഷ്കരണത്തിന്റെ ഭാഗമായും ,
ക്ഷാമബത്ത കുടിശിക
നല്‍കുന്നതിന്റെ ഭാഗമായും
സംസ്ഥാനത്തെ പെന്‍ഷന്‍കാര്‍ക്ക്
കുടിശിക വിതരണം ചെയ്യുന്നതിന്
കാലതാമസം നേരിട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കുടിശിക സര്‍ക്കാര്‍ ഉത്തരവില്‍
നിഷ്കര്‍ഷിച്ച പ്രകാരം
നല്‍കുന്നതിന് സ്വീകരിച്ച്
വരുന്ന നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
സി )
പെന്‍ഷന്‍കാര്‍ക്ക്
നിലവില്‍ എത്ര ശതമാനം ഡി.എ
കുടിശിക നല്‍കുവാനുണ്ട്;
വ്യക്തമാക്കാമോ?
449.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും,
സര്‍വ്വീസ്
പെന്‍ഷന്‍കാര്‍ക്കുമായി
ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ച
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
നാളിതുവരെ നടപ്പാക്കാന്‍
കഴിയാതിരുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ബി )
2021-ല്‍
തന്നെ ഈ പദ്ധതി ആരംഭിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത് എന്ന്
വ്യക്തമാക്കാമോ?
450.
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
. ടി. വി. ഇബ്രാഹിം
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സർക്കാർ
ജീവനക്കാർക്കായുള്ള നിലവിലെ
ശമ്പളകമ്മീഷന്റെ അന്തിമ
റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
റിപ്പോർട്ടിലെ ശിപാർശകൾ
എന്തെല്ലാമാണ്;
(
ബി )
ഇതിൽ
ഏതെല്ലാം ശിപാർശകൾ
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
451.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021-22
മുതല്‍ 2025-26 വരെ എത്ര പേരാണ്
സര്‍ക്കാര്‍ സര്‍വ്വീസില്‍
നിന്ന് വിരമിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
സാമ്പത്തിക വര്‍ഷം
വിരമിക്കുന്നവരുടെ പെന്‍ഷന്‍
ആനുകൂല്യങ്ങള്‍ നല്‍കാന്‍ എത്ര
കോടി രൂപ ചെലവാകുമെന്ന്
വെളിപ്പെടുത്താമോ;
(
സി )
പെന്‍ഷന്‍
പ്രായം ഒരു വര്‍ഷത്തേക്ക്
വര്‍ദ്ധിപ്പിക്കണമെന്ന
ശമ്പളപരിഷ്‌ക്കരണ കമ്മീഷന്‍
ശിപാര്‍ശ തൊഴിലില്ലാത്ത
യുവജനങ്ങളെ ബാധിക്കുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
452.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിൽ
ആകെ എത്ര പങ്കാളിത്ത പെൻഷൻ
ജീവനക്കാരുണ്ട്; നാളിതുവരെ
സംസ്ഥാനത്തുനിന്ന് എത്ര തുക
എൻ.പി.എസ്. ട്രസ്റ്റിന്
കൈമാറിയിട്ടുണ്ട്; കമ്മീഷൻ
ഇനത്തിൽ എത്ര തുക
നൽകിയിട്ടുണ്ട്;
(
ബി )
2021
ജനുവരി, ജൂൺ മാസങ്ങളിൽ സംസ്ഥാന
സർക്കാർ ജീവനക്കാർക്ക്
സ്റ്റാറ്റ്യൂട്ടറി പെൻഷൻ നൽകാൻ
എത്ര തുക ചെലവാക്കി എന്ന്
വ്യക്തമാക്കുമോ;
(
സി )
പെൻഷൻ
ഇനത്തിൽ സംസ്ഥാന സർക്കാരിന്
2020-21 സാമ്പത്തിക വർഷം ആകെ
എത്ര രൂപ
ചെലവായി;മന്ത്രിമാരുടെയും
എം.എൽ.എ.മാരുടെയും പെൻഷൻ,
പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ,
കേരള സർവ്വീസ് പെൻഷൻ, എയ്ഡഡ്
സ്ഥാപനങ്ങളിലെ പെൻഷൻ, കുടുംബ
പെൻഷൻ, മറ്റു പെൻഷനുകൾ
എന്നിങ്ങനെ ഇനം തിരിച്ചു
വ്യക്തമാക്കാമോ?
453.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പതിനൊന്നാം
ശമ്പള പരിഷ്കരണ കമ്മീഷന്‍
സര്‍ക്കാര്‍ ജീവനക്കാരുടെ
പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള
ശിപാര്‍ശ
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
ശിപാര്‍ശയില്‍
സര്‍ക്കാര്‍ എന്തെങ്കിലും
തുടര്‍നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
454.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പള വിതരണവും,
സര്‍വീസ് സംബന്ധമായ നടപടികളും
എളുപ്പത്തിലാക്കാന്‍ കൊണ്ടുവന്ന
സ്പാര്‍ക്ക് സോഫ്റ്റ്‌വെയര്‍
ഫലത്തില്‍ അവര്‍ക്ക് കടുത്ത
ദുരിതമാണ് സമ്മാനിക്കുന്നതെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സ്പാര്‍ക്കില്‍
തിരുത്തലുകള്‍ വരുത്താന്‍
കഴിയാത്തത് പെന്‍ഷന്‍
ലഭിക്കുന്നതിനടക്കം
ബാധിക്കുന്നതിനാല്‍ ഇവ
ഉപയോക്താക്കള്‍ക്ക് കൂടുതല്‍
ഫലപ്രദമായ രീതിയില്‍
പരിഷ്കരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
സ്പാര്‍ക്കിന്റെ
തിരുവനന്തപുരത്തെ
കാര്യാലയത്തില്‍ തിരക്ക്
ഒഴിവാക്കുന്നതിനും ജീവനക്കാരുടെ
കാര്യക്ഷമത കുറവ് പരിഹരിക്കാൻ
കൂടുതല്‍ പരിശീലനം നല്‍കിയും,
ജില്ലാതലങ്ങളില്‍
സ്പാര്‍ക്കിന്റെ ഓഫീസുകള്‍
തുറന്നു പ്രവര്‍ത്തിച്ചും
നടപടികള്‍ വേഗത്തിൽ
ആക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
455.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പങ്കാളിത്ത
പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ
സർക്കാരിന്റെ നയം
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി പിൻവലിക്കുന്നതിന്
നിയമപരമായ എന്തെങ്കിലും
തടസ്സമുണ്ടോ;
(
സി )
പങ്കാളിത്ത
പെൻഷൻ പുനർ പരിശോധനയുമായി
ബന്ധപ്പെട്ട് സർക്കാർ നാളിതുവരെ
എത്ര തുക ചെലവാക്കിയിട്ടുണ്ട്;
ഇനം തിരിച്ച് വ്യക്തമാക്കുമോ?
456.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2020-21
സാമ്പത്തിക വർഷം സംസ്ഥാനത്ത്
സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽ
ജോലിചെയ്തിരുന്ന ജീവനക്കാരുടെ
എണ്ണം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
2016-17
മുതൽ 2020-21 വരെയുള്ള
സാമ്പത്തിക വർഷങ്ങളിൽ
സർക്കാർ-പൊതുമേഖലാ
സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്
ശമ്പളയിനത്തിൽ നൽകിയ തുകയുടെ
കണക്ക് വർഷം തിരിച്ച്
വിശദമാക്കാമോ;
(
സി )
2015-16
സാമ്പത്തികവർഷം
സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽ
ഉണ്ടായിരുന്ന ജീവനക്കാരുടെ
കണക്ക് വിശദമാക്കാമോ;
(
ഡി )
2020-21
സാമ്പത്തിക വർഷം സേവന പെൻഷൻ
വാങ്ങിയിരുന്ന എത്ര
പേരാണുള്ളതെന്ന് വ്യക്തമാക്കാമോ
;
(
ഇ )
2016-17
മുതൽ 2020-21 വരെയുള്ള
സാമ്പത്തിക വർഷങ്ങളിൽ സേവന
പെൻഷൻ വിതരണം നടത്തിയ ഇനത്തിൽ
എത്ര രൂപ ചെലവായെന്ന് വർഷം
തിരിച്ച് വിശദമാക്കാമോ ?
457.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും വേണ്ടി
നടപ്പിലാക്കുന്ന മെഡിസെപ്പിന്റെ
നിലവിലെ സ്ഥിതി എന്താണെന്നും
ഏതു വിധത്തിലാണ്
നടപ്പിലാക്കുന്നതെന്നും
അറിയിക്കാമോ;
(
ബി )
പദ്ധതി
എപ്പോള്‍ ആരംഭിക്കാന്‍ കഴിയും
എന്ന് അറിയിക്കാമോ?
458.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പങ്കാളിത്ത
പെൻഷൻ പുന:പരിശോധന സമിതി
സർക്കാരിന് റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ; പ്രസ്തുത
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കാമോ; പ്രസ്തുത
റിപ്പോർട്ടിൻമേൽ
സ്വീകരിച്ചിട്ടുള്ള നടപടികൾ
വ്യക്തമാക്കാമോ?
459.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ശമ്പളപരിഷ്കരണ
കമ്മീഷൻ ഇലക്ഷന് മുമ്പ് നൽകിയ
റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്ന
ചില നിർദ്ദേശങ്ങൾ അന്തിമ
റിപ്പോർട്ടിൽ
ഉൾപ്പെടുത്തിയിട്ടില്ല എന്ന
വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
സാങ്കേതിക
വിഭാഗം ജീവനക്കാരുടെ ഉൾപ്പടെ
വിവിധ വകുപ്പുകളിലെ തസ്തികകളുടെ
പേരുകൾ പുനർനാമകരണം
ചെയ്യുമെന്ന് ആദ്യ റിപ്പോർട്ടിൽ
പരാമർശിച്ചിരുന്നുവെങ്കിലുംഅന്തിമ
റിപ്പോർട്ടിൽ ആയത്
ഉൾപ്പെടുത്തിയിരുന്നില്ല
എന്നകാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
സാങ്കേതിക
വിഭാഗം ജീവനക്കാരുടെ തസ്തികകള്‍
ഉൾപ്പടെ വിവിധ വകുപ്പുകളിലെ
തസ്തികകള്‍ പുനർനാമകരണം
ചെയ്യുന്നതിന് എന്ത് നടപടി
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
460.
ശ്രീ.
എ.എന്‍.ഷംസീര്‍
ഡോ
സുജിത് വിജയൻപിള്ള
ശ്രീമതി
ദെലീമ
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും കഴിഞ്ഞ
സര്‍ക്കാര്‍ പ്രഖ്യാപിച്ച
മെഡിസെപ് ചികിത്സാ പദ്ധതിയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ചികിത്സാ പദ്ധതിക്ക്
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ; പദ്ധതി
എന്നുമുതല്‍ ആരംഭിക്കും;
പദ്ധതിയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി നടപ്പാക്കുന്നതിന്
തെരഞ്ഞെടുക്കുകയും പിന്നീട്
ഒഴിവാക്കുകയും ചെയ്ത
കമ്പനിയുമായുള്ള കോടതി
വ്യവഹാരങ്ങള്‍ അവസാനിച്ചോ;
പുതിയ കമ്പനിയെ
നിശ്ചയിച്ചിട്ടുണ്ടോ; എത്ര
രൂപയുടെ ചികിത്സാ ധനസഹായമാണ്
ഒരാള്‍ക്ക് (കുടുംബത്തിന്)
ലഭിക്കുന്നത്; പദ്ധതിയിലേക്ക്
എത്ര രൂപയാണ് ജീവനക്കാരും
പെന്‍ഷന്‍കാരും നല്‍കേണ്ടത്;
വിശദമാക്കാമോ?
461.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
വാഹനങ്ങള്‍ ദുരുപയോഗം
ചെയ്യുന്നതുമായി ബന്ധപ്പെട്ട്
ധനകാര്യവകുപ്പ് സര്‍ക്കുലര്‍
നിലവിലുണ്ടോ; ആയതിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ;
(
ബി )
വാഹന
ദുരുപയോഗവുമായി ബന്ധപ്പെട്ട്
ധനകാര്യ പരിശോധന വിഭാഗം 2016-17
മുതല്‍ 2020-21 വരെ ഏതെല്ലാം
വകുപ്പുകളിലാണ് ക്രമക്കേട്
കണ്ടെത്തിയത്; പിഴയിലൂടെ എത്ര
തുക സര്‍ക്കാരിന് ലഭിച്ചു എന്ന്
വ്യക്തമാക്കാമോ;
(
സി )
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
മന്ത്രിമാരുടെ പേഴ്‌സണല്‍
സ്റ്റാഫുകള്‍ വാഹനം ദുരുപയോഗം
ചെയ്യുന്നതുമായി ബന്ധപ്പെട്ട്
എന്തെങ്കിലും ക്രമക്കേടുകള്‍
ധനകാര്യ പരിശോധനാവിഭാഗം
കണ്ടെത്തിയിട്ടുണ്ടോ?
462.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിദ്യാഭ്യാസവായ്പ
എടുത്ത് തിരിച്ചടവ്
മുടങ്ങിയവര്‍ക്കായി മുന്‍
സര്‍ക്കാര്‍ ആരംഭിച്ച
വിദ്യാഭ്യാസ വായ്പാ തിരിച്ചടവ്
പദ്ധതിയിലുള്‍പ്പെടുത്തി
എത്രപേര്‍ക്ക് എത്ര രൂപയുടെ
ആനുകൂല്യം നല്‍കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ചുളള കണക്ക്
ലഭ്യമാക്കാമോ;
(
ബി )
എന്നുമുതല്‍
വായ്പ എടുത്തിരുന്നവരെയാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരുന്നതെന്ന്
അറിയിക്കുമോ;
(
സി )
കൊറോണയടക്കം
വിവിധ പ്രതിസന്ധികള്‍ മൂലം
വരുമാനത്തില്‍ വന്‍ ഇടിവ്
ഉണ്ടായതുമൂലം വിദ്യാഭ്യാസ
വായ്പാ കുടിശ്ശിക ഉണ്ടായിട്ടുളള
മുഴുവന്‍ പേര്‍ക്കും ആശ്വാസം
ലഭിക്കുംവിധം ഈ പദ്ധതി
പുനരുജ്ജീവിപ്പിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
463.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിദ്യാഭ്യാസവായ്പാ
തിരിച്ചടവ് സഹായ പദ്ധതിയ്ക്കായി
അപേക്ഷിക്കുന്നതിനുള്ള
മാനദണ്ഡങ്ങളും നടപടികളും
വിശദമാക്കാമോ; കാട്ടാക്കട
നിയോജകമണ്ഡലത്തില്‍ നിന്നും
ലഭിച്ച അപേക്ഷകളുടെ കണക്ക്
ബാങ്കുകള്‍ തിരിച്ച്
വ്യക്തമാക്കാമോ?
464.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായംകുളം
മണ്ഡലത്തില്‍ വിദ്യാലയങ്ങളുടെ
ഭൗതികസാഹചര്യം
മെച്ചപ്പെടുത്തുന്നതിനായി
ബഡ്ജറ്റ് പ്രവൃത്തിയില്‍
ഉള്‍പ്പെടുത്തി തുക അനുവദിച്ച
കൃഷ്ണപുരം ഗവ. യു.പി.എസ്. (1
കോടി), പുതിയവിള എല്‍.പി.എസ്.
(1 കോടി), കീരിക്കാട്
എല്‍.പി.എസ്. (50 ലക്ഷം) എന്നീ
പ്രവൃത്തികളുടെ ഹെഡ് ഓഫ്
അക്കൗണ്ട് മാറ്റുന്നതിലേക്ക്
പൊതുമരാമത്ത് കെട്ടിട വിഭാഗം
നല്‍കിയ പ്രൊപ്പോസലിന്മേല്‍
സ്വീകരിച്ച നടപടികളും അതിന്റെ
പുരോഗതിയും വിശദമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ പ്രവൃത്തികള്‍
465.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2019-20,
2020-21 എന്നീ സാമ്പത്തിക
വര്‍ഷങ്ങളില്‍ 20% ബജറ്റ്
വിഹിതം നീക്കിവെച്ച ആലത്തൂര്‍
മണ്ഡലത്തിലെ പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
രണ്ടു കാലയളവിലേയും ഇത്തരം
പ്രവൃത്തികള്‍ ഉള്‍പ്പെട്ട
ബജറ്റ് വാല്യം, ക്രമനമ്പർ
എന്നിവ വ്യക്തമാക്കാമോ?
466.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2016-2021
കാലയളവില്‍ വടക്കാഞ്ചേരി
മണ്ഡലത്തില്‍ ഏതെല്ലാം
പദ്ധതികള്‍ക്കാണ് സംസ്ഥാന
ബജറ്റില്‍ തുക വകയിരുത്തി
അനുമതി നല്‍കിയിട്ടുളളത് എന്ന്
അറിയിക്കാമോ;
(
ബി )
ഇതില്‍
ഏതെല്ലാം പദ്ധതികള്‍ക്കാണ്
ഭരണാനുമതി ലഭിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ;
(
സി )
ഇവയുടെ
ഉത്തരവിന്റെ പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതികളുടെ പുരോഗതി
വ്യക്തമാക്കാമോ?
467.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-2017
മുതല്‍ 2021-2022 വരെയുളള
കാലയളവില്‍ വൈപ്പിന്‍
മണ്ഡലത്തില്‍ ഏതെല്ലാം
പദ്ധതികള്‍ക്കാണ് സംസ്ഥാന
ബജറ്റില്‍ തുക വകയിരുത്തി
അനുമതി നല്‍കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇവയില്‍
ഏതെല്ലാം പദ്ധതികള്‍ക്കാണ്
ഭരണാനുമതി ലഭിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
468.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരിക്കൂര്‍
മണ്ഡലത്തില്‍ 2016 മുതല്‍ 2021
വരെയുള്ള കാലഘട്ടത്തില്‍
ബജറ്റില്‍ 20% തുക വകയിരുത്തിയ
എത്ര പ്രവൃത്തികള്‍ ഉണ്ട്;
വര്‍ഷം തിരിച്ചുള്ള
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
ഇതില്‍
എത്ര പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ഭരണാനുമതി
ലഭിച്ച പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(
സി )
1000
രൂപ ടോക്കണ്‍ പ്രൊവിഷന്‍
നല്‍കിയ പ്രവൃത്തികളില്‍ എത്ര
എണ്ണത്തിന് പ്രസ്തുത കാലയളവില്‍
ഭരണാനുമതി നല്കിയിട്ടുണ്ട്;
വര്‍ഷം തിരിച്ചുള്ള കണക്ക്
നല്‍കാമോ?
ചാലക്കുടി
നിയോജകമണ്ഡലത്തിലെ ബഡ്ജറ്റ്
പ്രവൃത്തികള്‍
469.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചാലക്കുടി
മണ്ഡലത്തില്‍ 2016 മുതല്‍ 2021
വരെയുള്ള കാലഘട്ടത്തിലെ
ബഡ്ജറ്റില്‍ 20% തുക
വകയിരുത്തിയ എത്ര
പ്രവൃത്തികളുണ്ട് ; സാമ്പത്തിക
വര്‍ഷം തിരിച്ചുള്ള
വിശദാംശങ്ങള്‍ നല്‍കുമോ;
(
ബി )
ഇവയില്‍
എത്ര പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
470.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016-17
മുതല്‍ 2021-22 വരെയുളള
കാലയളവില്‍ അഴീക്കോട്
മണ്ഡലത്തില്‍ ഏതെല്ലാം
പദ്ധതികള്‍ക്കാണ് ബഡ്ജറ്റില്‍
തുക വകയിരുത്തി അനുമതി
നല്‍കിയിട്ടുളളത് എന്ന്
അറിയിക്കാമോ ;
(
ബി )
ഇവയില്‍
ഏതെല്ലാം പദ്ധതികള്‍ക്കാണ്
ഭരണാനുമതി ലഭിച്ചിട്ടുളളത്;
ആയതിന്റെ തുക എത്രയെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതികളുടെ പുരോഗതി
സംബന്ധിച്ച വിവരം ലഭ്യമാക്കാമോ
?
471.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2020-2021
സാമ്പത്തിക വര്‍ഷത്തില്‍
ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി
വിവിധ വകുപ്പുകള്‍ക്ക് എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ ;
(
ബി )
2021
മാര്‍ച്ച് 31 വരെ എത്ര രൂപയാണ്
ചെലവാക്കിയതെന്ന് വകുപ്പു
തിരിച്ച് വിശദമാക്കാമോ ?
472.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അനാഥമന്ദിരങ്ങൾ,
അഗതിമന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ
എന്നിവിടങ്ങളിലെ
അന്തേവാസികൾക്ക് സുരക്ഷാ പെൻഷൻ
ലഭിക്കാറുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
എങ്കിൽ
എത്ര രൂപയാണ് പെൻഷൻ എന്ന്
വ്യക്തമാക്കാമോ;
(
സി )
അനാഥമന്ദിരങ്ങൾ,
അഗതിമന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ
എന്നിവിടങ്ങളിലെ
അന്തേവാസികൾക്ക് പെൻഷൻ
നൽകാമെന്ന് സാമൂഹിക നീതി
വകുപ്പ് ഉത്തരവിറക്കിയിരുന്നോ
എന്ന് വ്യക്തമാക്കാമോ; എങ്കിൽ
പ്രസ്തുത ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
ഉത്തരവനുസരിച്ചു പെൻഷൻ
നൽകിയിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(
ഇ )
ടി
ഉത്തരവ് ഭേദഗതി ചെയ്യാൻ ധനകാര്യ
വകുപ്പ് തീരുമാനിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ; എങ്കിൽ
തീരുമാനത്തിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
തീരുമാനമെടുക്കാനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?
473.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിവാഹമോചനം
നേടിയവര്‍, അവിവാഹിതരായ
സ്ത്രീകള്‍ എന്നിവര്‍ക്ക്
പെന്‍ഷന്‍ നല്‍കുന്നതിന്
നിലവിലുള്ള വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വിഭാഗത്തില്‍ പെടുന്നവര്‍ക്ക്
പെന്‍ഷന്‍ നല്‍കുന്നതില്‍
പുതുതായി എന്തെങ്കിലും
നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍
കൊണ്ടുവന്നിട്ടുണ്ടോ;
(
സി )
പുനര്‍വിവാഹം
നടത്തിയിട്ടില്ല എന്ന്
തെളിയിക്കുന്ന സാക്ഷ്യപത്രം
ഹാജരാക്കുന്ന
വിവാഹമോചിതര്‍ക്ക്
വിധവാപെന്‍ഷന്‍
നല്‍കേണ്ടതില്ലെന്ന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
വരുമാനമില്ലാതെ പ്രയാസപ്പെടുന്ന
ഈ വിഭാഗത്തില്‍പ്പെട്ട
സ്ത്രീകള്‍ക്ക് പെന്‍ഷന്‍
നല്‍കുന്നതില്‍ നിലവിലുളള
തടസ്സങ്ങള്‍ നീക്കാന്‍
നടപടികള്‍ സ്വീകരിക്കാമോ?
474.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ നിലമ്പൂര്‍ ബൈപാസ്
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
ഏതെല്ലാം ഫയലുകളും ഉത്തരവുകളും
കത്തുകളും സന്ദേശങ്ങളുമാണ്
ധനവകുപ്പിന്റെ പരിഗണനയില്‍
നിലവിലുള്ളതെന്നും ആയതിന്റെ
തല്‍സ്ഥിതിയും വിശദാംശങ്ങളും
എന്തൊക്കെയാണെന്നും
അറിയിക്കാമോ; ഇവയുടെ
പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
(
ബി )
നിലമ്പൂര്‍
ബൈപാസിന്റെ ആദ്യഘട്ട
നിര്‍മ്മാണത്തിനായി സ്ഥലം
ഏറ്റെടുക്കുന്നതിന് സ്ഥലം
ഉടമകള്‍ക്ക് നഷ്ടപരിഹാരം വിതരണം
ചെയ്യുന്നതിനായി ധനവകുപ്പ്
നാളിതുവരെ എത്ര തുക
അനുവദിച്ചുവെന്ന് അറിയിക്കാമോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
നിലമ്പൂര്‍
ബൈപ്പാസിന്റെ ആദ്യഘട്ടത്തിന്
വേണ്ടി സ്ഥലം
ഏറ്റെടുക്കുന്നതിന് ഇനിയും എത്ര
തുകയാണ് ധനവകുപ്പ്
അനുവദിക്കേണ്ടതെന്ന്
അറിയിക്കാമോ; ഇക്കാര്യം
ആവശ്യപ്പെട്ട് പൊതുമരാമത്ത്
വകുപ്പ് നല്‍കിയ അപേക്ഷയില്‍
സ്വീകരിച്ച നടപടികളെന്തെന്ന്
വിശദമാക്കാമോ;
(
ഡി )
സ്ഥലം
ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരം
ആവശ്യപ്പെട്ടുള്ള അപേക്ഷകളിലോ
ഫയലുകളിലോ ധനവകുപ്പ് സാധാരണയായി
സാങ്കേതിക പരിശോധനകള്‍
നടത്താറുണ്ടോ; ഏതൊക്കെ തരം
സാങ്കേതിക പ്രശ്നങ്ങളാണ് ഇത്തരം
അപേക്ഷകളില്‍ ധനവകുപ്പിന്
സാധാരണ പുന:പരിശോധിക്കേണ്ടതായി
വരുന്നതെന്ന് അറിയിക്കാമോ?
475.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വാടക കെട്ടിടങ്ങളില്‍
പ്രവര്‍ത്തിച്ചു വരുന്ന
സര്‍ക്കാര്‍ ഓഫീസുകള്‍
ഏതെല്ലാമെന്ന്
കണ്ടെത്തുന്നതിനും ആയവ
സര്‍ക്കാര്‍
കെട്ടിടങ്ങളിലേയ്ക്ക്
മാറ്റുന്നതിനുമുളള പദ്ധതികള്‍
തയ്യാറാക്കുമോ;
(
ബി )
താലൂക്ക്
തലത്തില്‍ പ്രവര്‍ത്തിക്കേണ്ട
ഓഫീസുകള്‍ ഒരു കെട്ടിട
സമുച്ചയത്തില്‍
പ്രവര്‍ത്തിക്കുന്നതിനും
ആയതിനുളള പശ്ചാത്തല സൗകര്യം
സൃഷ്ടിക്കുന്നതിനും നടപടി
സ്വീകരിക്കാമോ?
476.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുളന്തുരുത്തി
ഓവർ ബ്രിഡ്ജിന്റെ
നിർമ്മാണവുമായി ബന്ധപ്പെട്ട്
ധനകാര്യ വകുപ്പിന്റെ
പരിഗണനയിലുള്ള ഫയലിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഫയൽ ചീഫ് ടെക്നിക്കൽ
എക്സാമിനർക്ക്
കൈമാറിയിട്ടുണ്ടോ; എങ്കിൽ അതിൽ
അഭിപ്രായം രേഖപ്പെടുത്തി തിരികെ
നൽകിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
ചീഫ്
ടെക്നിക്കൽ എക്സാമിനറുടെ
നിർദ്ദേശങ്ങൾ എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
ഡി )
നടപടിക്രമങ്ങൾ
പൂർത്തീകരിച്ച് ടെൻഡർ വിളിക്കാൻ
നിലവിൽ അനുമതി നൽകിയിട്ടുണ്ടോ;
വിശദമാക്കാമോ?
477.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാലാകാലങ്ങളായി
നടന്നുവന്നിരുന്ന
സ്വർണ്ണക്കടത്തും
തൻമൂലമുണ്ടാകുന്ന നികുതി
ചോർച്ചയും സാമ്പത്തിക മേഖല
ഉൾപ്പെടെ എല്ലാ മേഖലകളിലും ആയതു
മൂലമുണ്ടാകുന്ന വിധ്വംസക
പ്രവർത്തനങ്ങളും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
കഴിഞ്ഞ
സർക്കാർ കാലയളവിലും ഈ
സര്‍ക്കാര്‍ കാലയളവിലും
പിടിച്ചെടുത്ത
നിയമവിധേയമല്ലാത്ത
സ്വർണ്ണമെത്രയാണെന്ന്
വെളിപ്പെടുത്താമോ; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
സ്വർണം
സർക്കാർ പിടിച്ചെടുത്ത ശേഷം
ജി.എസ്.ടി. നിയമത്തിലെ 129 -ാം
വകുപ്പ് പ്രകാരം ജി.എസ്.ടി.യും
പിഴയും ഈടാക്കി വിട്ടുനൽകുന്നത്
സ്വർണ്ണക്കടത്തുകാർക്ക്അനുകൂലമാകുന്നതൊഴിവാക്കി
സ്വർണ്ണക്കടത്ത് തടയുവാൻ
സംസ്ഥാനം നിയമനിർമ്മാണം
നടത്തേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
478.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രളയസെസ്സിന്റെ ഭാഗമായി എത്ര
തുക ലഭിച്ചു; പ്രസ്തുത തുക
പ്രളയ പുനരധിവാസ
പ്രവർത്തനങ്ങൾക്കായി
കൈമാറിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഇല്ലെങ്കിൽ
പ്രളയം മൂലം വീടുകളും
ജീവനോപാധികളും നഷ്ടപ്പെട്ട
നിരവധി കുടുംബങ്ങൾ ഇപ്പോഴും
ബുദ്ധിമുട്ടുമ്പോൾ
പ്രളയസെസ്സിലൂടെ ലഭിച്ച തുക
റീബിൽഡ് കേരളക്ക്
കൈമാറാത്തതിന്റെ കാരണം
വ്യക്തമാക്കാമോ?
479.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
വി ജോയി
ശ്രീ.
പി.പി. സുമോദ്
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അന്താരാഷ്ട്ര
മാർക്കറ്റിൽ വില കുറയുമ്പോഴും
കൂടുമ്പോഴും രാജ്യത്ത് ഇന്ധന
വിലക്കയറ്റമുണ്ടാകുന്നത്
സംസ്ഥാനങ്ങൾ നികുതി
ചുമത്തുന്നത് കൊണ്ടാണെന്ന
പ്രചരണത്തിന്റെ നിജസ്ഥിതി
വ്യക്തമാക്കാമോ;
(
ബി )
ജി.എസ്.ടി.
പരിധിയിൽ കൊണ്ടുവന്നിട്ടുള്ള
ഗാർഹിക ഗാർഹികേതര
പാചകവാതകത്തിന് 2021 ജനുവരി
മുതൽ എത്ര വില
വർദ്ധനവുണ്ടായെന്ന്
അറിയിക്കാമോ;
(
സി )
സംസ്ഥാനങ്ങളുമായി
നികുതിവിഹിതം പങ്കുവയ്ക്കുന്നത്
ഒഴിവാക്കാനായി ഇന്ധനത്തിന്മേൽ
കേന്ദ്രസർക്കാർ ചുമത്തുന്ന
അഡീഷണൽ എക്സൈസ് തീരുവ, വിവിധ
സെസ്സ് എന്നിവ ഒഴിവാക്കാനും
വിലനിയന്ത്രണം ഏറ്റെടുത്ത് വില
കുറയ്ക്കാനും കേന്ദ്ര
സർക്കാരിനോട് ആവശ്യപ്പെടുമോ;
വ്യക്തമാക്കാമോ?
480.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെട്രോളിയം
ഉല്പന്നങ്ങളുടെ വില
കുതിച്ചുയരുന്ന
പശ്ചാത്തലത്തില്‍ ഇവയെ ചരക്ക്
സേവന നികുതിയുടെ പരിധിയില്‍
കൊണ്ടുവരണമെന്ന
നിര്‍ദ്ദേശത്തിന്മേല്‍
സംസ്ഥാനത്തിന്റെ നിലപാട്
വ്യക്തമാക്കാമോ;
(
ബി )
പെട്രോളിനും
ഡീസലിനും ഉപയോക്താക്കള്‍
നല്‍കുന്ന തുകയില്‍
പകുതിയിലധികം കേന്ദ്ര -സംസ്ഥാന
നികുതി ആണെന്നതിനാല്‍ ഇവയെ
ജി.എസ്.ടി യുടെ പരിധിയില്‍
ഉള്‍പ്പെടുത്തി പൊതുജനത്തെ
സഹായിക്കുന്നതിനോടുള്ള സംസ്ഥാന
നിലപാട് അറിയിക്കുമോ?
481.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജി.എസ്.ടി.
നടപ്പിലാക്കി നാല് വർഷം
കഴിഞ്ഞിട്ടും സംസ്ഥാനത്തിന്റെ
തനതു നികുതി വരുമാനം ഉയർത്താൻ
സാധിക്കാത്തതിന്റെ കാരണങ്ങൾ പഠന
വിധേയമാക്കിയിട്ടുണ്ടോ; എങ്കിൽ
വിശദാംശങ്ങൾ നൽകാമോ;
(
ബി )
സംസ്ഥാനത്തിന്
താങ്ങാവുന്നതിനുമപ്പുറം വായ്പകൾ
എടുക്കുന്ന നടപടി സംസ്ഥാന
സമ്പദ്ഘടനയ്ക്ക് ദീർഘകാല ആഘാതം
സൃഷ്ടിക്കും എന്ന ആക്ഷേപത്തില്‍
വസ്തുതയുണ്ടോ; വ്യക്തമാക്കാമോ;
(
സി )
കിഫ്‌ബി
വഴി സ്വീകരിച്ച വായ്പകളുടെ
മൊറട്ടോറിയം വരും വർഷങ്ങളിൽ
അവസാനിക്കാനിരിക്കെ ഇവയുടെ
തിരിച്ചടവ് സംസ്ഥാന ഖജനാവിന്
അധിക ബാധ്യതയാകുമോ;
വ്യക്തമാക്കാമോ;
(
ഡി )
സംസ്ഥാനത്തിന്റെ
തനതു നികുതി വരുമാനം
വർദ്ധിപ്പിക്കാൻ എന്തെങ്കിലും
കർമ്മപരിപാടികൾ നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങൾ നൽകാമോ?
482.
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
. എൻ . ഷംസുദീൻ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
രണ്ടാം തരംഗവും തുടർന്ന്
നടപ്പാക്കിയ ലോക് ഡൗണും
സംസ്ഥാനത്തിന്റെ
സാമ്പത്തികരംഗത്ത് സൃഷ്ടിച്ച
ആഘാതങ്ങളെക്കുറിച്ച് പഠിക്കാൻ
ഏതെങ്കിലും ഏജൻസിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം നൽകുമോ;
(
ബി )
ഒന്നാം
തരംഗത്തെ തുടർന്ന് ഇത്തരം പഠനം
നടത്തിയിരുന്നോ; എങ്കില്‍
പ്രസ്തുത പഠന റിപ്പോർട്ടിലെ
ഏതെല്ലാം നിർദ്ദേശങ്ങൾ
അംഗീകരിച്ച് നടപ്പിലാക്കിയെന്ന്
വെളിപ്പെടുത്താമോ;
(
സി )
ശേഷിക്കുന്ന
നിർദ്ദേശങ്ങൾ എന്നത്തേക്ക്
നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു;
വിശദമാക്കുമോ?
483.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സാമ്പത്തിക നയത്തെത്തുടര്‍ന്നും
ജി.എസ്.ടി. നടപ്പാക്കിയത്
മൂലവും സംസ്ഥാനത്തിന്റെ
വരുമാനത്തിലുണ്ടായ കുറവ്
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കുറവ് നികത്തുന്നതിന് കേന്ദ്ര
സഹായം ലഭ്യമായിട്ടുണ്ടോ;
(
സി )
എങ്കില്‍
ഇത് ഏത് കാലയളവ് വരെ
ലഭിക്കുമെന്ന് വിശദമാക്കാമോ;
(
ഡി )
സംസ്ഥാന
സാമ്പത്തിക പ്രതിസന്ധി
മറികടക്കുന്നതിനായി
എന്തെങ്കിലും പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
484.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡിന്റെ
രണ്ടാം വ്യാപനത്തിന്റെ ഭാഗമായി
കേരള സമ്പദ് വ്യവസ്ഥയില്‍
ഉണ്ടായിട്ടുളള മാറ്റങ്ങള്‍
പരിശോധിച്ച് പഠന
വിധേയമാക്കുന്നതിന് പ്രത്യേക
കമ്മീഷനെ നിയമിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
485.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
. എൻ . ഷംസുദീൻ
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
സാമ്പത്തിക പ്രതിസന്ധി തരണം
ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ
സമർപ്പിക്കുന്നതിനായി 'ഗുലാത്തി
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ്
ആന്റ് ടാക്സേഷ'നെ
ചുമതലപ്പെടുത്തിയിരുന്നുവോ;
(
ബി )
ഇത്
സംബന്ധിച്ച നിർദ്ദേശങ്ങൾ
സർക്കാരിന്
സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം വ്യക്തമാക്കുമോ?
486.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുമേഖലയിൽ പ്രവർത്തിക്കുന്ന
എത്ര ബോർഡ്, കമ്പനി,
കോർപ്പറേഷനുകളിൽ പങ്കാളിത്ത
പെൻഷൻ
ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവ
ഏതൊക്കെയാണെന്നും അറിയിക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനങ്ങളിൽ എത്ര പങ്കാളിത്ത
പെൻഷൻ ജീവനക്കാരുണ്ടെന്ന്
സ്ഥാപനം തിരിച്ച് കണക്ക്
വ്യക്തമാക്കാമോ?
487.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തു
നടപ്പിലാക്കിയ പതിനൊന്നാമത്
ശമ്പളപരിഷ്കരണത്തിന്റെ
അടിസ്ഥാനത്തിൽ ദിവസ
വേതനക്കാരുടെ ആനുകൂല്യങ്ങൾ
വർദ്ധിപ്പിച്ചു സർക്കാർ
ഉത്തരവായിട്ടുണ്ടോ;
(
ബി )
ദിവസവേതനാക്കാരായ
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ
നിലവിലെ വേതനം സംബന്ധിച്ച
വിശദാംശങ്ങൾ നൽകാമോ; ആയതിന്റെ
പകർപ്പ് ലഭ്യമാക്കാമോ;
(
സി )
സംസ്ഥാനത്തെ
നിയോജകമണ്ഡലങ്ങളിൽ എം. എൽ. എ.
ആഫീസുകളിൽ ജോലിനോക്കിവരുന്ന
അഡീഷണൽ സ്റ്റാഫുകളുടെ ശമ്പളം
ദിവസ വേതനക്കാരെക്കാള്‍
കുറവാണെന്ന വസ്തുത സർക്കാരിന്റെ
ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ; ഇത്
സംബന്ധിച്ചു സർക്കാരിന്
എന്തെങ്കിലും നിവേദനം
ലഭിച്ചിട്ടുണ്ടോ; ആയതിന്റെ
ഇപ്പോഴത്തെ നടപടികൾ
വിശദമാക്കാമോ;
(
ഡി )
എം.
എൽ. എ. മാരുടെ അഡീഷണൽ
സ്റ്റാഫുകളുടെ ശമ്പളം
വർദ്ധിപ്പിക്കുന്നതിനും മറ്റു
സർക്കാർ ജീവനക്കാർക്ക് നൽകുന്ന
ആനുകൂല്യങ്ങൾ നൽകുന്നതിനുമുള്ള
നടപടികൾ സർക്കാർ സ്വീകരിക്കുമോ
?
488.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മങ്കട
നിയോജക മണ്ഡലത്തിൽ 2016 - 17
മുതൽ 2020 -21 വരെ എ.ഡി.എസ്
ഫണ്ട് ഉപയോഗിച്ച് നടത്തിയ
പ്രവൃത്തികളിൽ എത്ര രൂപ ടെണ്ടർ
സേവിംഗ്സ് ഉണ്ട്; വിശദാംശം
ലഭ്യമാക്കുമോ ;
(
ബി )
പ്രസ്തുത
സേവിങ്സിൽ ഈ സാമ്പത്തിക വർഷം
വിനിയോഗിക്കാൻ കഴിയുന്ന തുക
എത്രയാണ്; വ്യക്തമാക്കുമോ?
489.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദേശീയ
ആസ്തി വില്പന നയം മൂലം
സംസ്ഥാനത്തിന് ഉണ്ടാകുന്ന നഷ്ടം
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട്
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന
സര്‍ക്കാരുമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
(
സി )
നാഷണല്‍
മോണിറ്റെെസേഷന്‍ പെെപ്പ്
ലെെന്‍ (എന്‍.എം.പി) മൂലം
ഉണ്ടാകുന്ന പ്രതിസന്ധികള്‍
എന്തെല്ലാമാണെന്ന് പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
490.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെട്രോളിയം
ഉല്‍പ്പന്നങ്ങളെ
ജി.എസ്.റ്റിയുടെ പരിധിയില്‍
കൊണ്ടുവരുന്നത് ഇന്ധനവില
വര്‍ദ്ധനവ് ഏല്‍പ്പിക്കുന്ന
കനത്ത ആഘാതത്തില്‍ നിന്നും
അവശ്യ സാധനങ്ങളുടെ
വിലക്കയറ്റത്തില്‍ നിന്നും
സാധാരണക്കാര്‍ക്ക് ആശ്വാസം
നല്‍കുമെന്നതിനാല്‍ ആയതിന്
അനുകൂല നിലപാട്
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ ;
(
ബി )
കോവിഡ്
കാലത്ത് ജീവിതം കൂടുതല്‍
പ്രതിസന്ധിയില്‍ ആക്കുന്ന
ഇന്ധനവില വര്‍ദ്ധനവിന്റെ
അമിതഭാരം ഒഴിവാക്കാന്‍ സംസ്ഥാന
നികുതിയില്‍ ഇളവ്
വരുത്തുന്നതടക്കമുള്ള നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(
സി )
പാചക
വാതകത്തിന് ജി.എസ്.റ്റിക്ക്
പുറമേ മറ്റ് ഏതെങ്കിലും
തരത്തിലുള്ള നികുതികള്‍/സെസ്
ഈടാക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ ?
491.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
ഒന്നാം തരംഗത്തില്‍
പ്രഖ്യാപിച്ചിരുന്ന 20,000 കോടി
രൂപയുടെ പാക്കേജില്‍ ഏതൊക്കെ
കാര്യങ്ങള്‍ക്കാണ് തുക
വകയിരുത്തിയത്; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
എത്ര
തുക ഏതൊക്കെ ഇനത്തിന്
നാളിതുവരെ നല്‍കിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
492.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഓഡിറ്റ് കമ്മീഷന്‍ രൂപീകരണ
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
(
ബി )
തദ്ദേശ
സ്വയം ഭരണ വകുപ്പില്‍ നിന്നും
ഇത് സംബന്ധിച്ച് അന്തിമ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(
സി )
ഓഡിറ്റ്
കമ്മീഷന്റെ പ്രവര്‍ത്തനം
എന്നത്തേക്ക് ആരംഭിക്കുവാന്‍
സാധിക്കും; ഇതിനായി പ്രത്യേക
ഷെഡ്യൂള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
493.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഐ.ടി.വകുപ്പിന്റെ
അനുബന്ധ സ്ഥാപനങ്ങളിലെ
അനധികൃതനിയമനങ്ങളെക്കുറിച്ച്
ധനകാര്യ പരിശോധന വിഭാഗം
അന്വേഷണം നടത്തിയിരുന്നോ;
ഏതൊക്കെ സ്ഥാപനങ്ങളിലാണ്
പരിശോധന നടത്തിയതെന്ന്
അറിയിക്കുമോ; പരിശോധന
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
494.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രളയവുമായി ബന്ധപ്പെട്ട്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയില്‍ എത്ര തുക
ലഭിച്ചുവെന്നും എത്ര തുക
നാളിതുവരെ ചെലവായിയെന്നും
വ്യക്തമാക്കാമോ;
(
ബി )
കോവിഡ്
വാക്‌സിന്‍ ചലഞ്ചുമായി
ബന്ധപ്പെട്ട് എത്ര തുക
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയില്‍ ലഭിച്ചുവെന്നും
ആയതില്‍ വാക്‌സിന്‍
വാങ്ങുവാനായി എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ?
495.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016-17
മുതല്‍ 2020-21 വരെയുള്ള
സംസ്ഥാന പദ്ധതി വിഹിതം, തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള
വിഹിതം, കേന്ദ്ര വിഹിതം
എത്രയൊക്കെയാണെന്നറിയിക്കുമോ;
(
ബി )
ഓരോ
സാമ്പത്തിക വര്‍ഷവും ഇതില്‍
എത്ര തുക ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ;
(
സി )
പദ്ധതി
വിഹിതം പൂര്‍ണ്ണമായും
ചെലവഴിക്കാന്‍
സാധിച്ചില്ലെങ്കില്‍ അതിനുള്ള
കാരണം വിശദമാക്കാമോ?
496.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രളയ
സെസ്സിലൂടെ എത്ര തുക
സമാഹരിക്കാന്‍ സാധിച്ചു എന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രളയ
സെസ്സിലൂടെ ലഭിച്ച തുക
റീബില്‍ഡ് കേരളക്ക്
കൈമാറിയിട്ടുണ്ടോ; ഉണ്ടെങ്കില്‍
എന്നാണ് കൈമാറിയത്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
497.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്‌ബിയും
വൈദ്യുതി ബോർഡും സംയുക്തമായി
നടപ്പിലാക്കുന്ന ട്രാൻസ്ഗ്രിഡ്
2 പദ്ധതിയിൽ നിർവഹണ
ഏജൻസിയുമായുള്ള തിരിച്ചടവു കരാർ
തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ
വായ്പയുടെ പലിശനിരക്ക്
എത്രയെന്ന് വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിക്ക് നാളിതുവരെ പദ്ധതി
വിഹിതത്തിന്റെ എത്ര ശതമാനം തുക
കിഫ്ബി അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
498.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വില്ല്യാപ്പള്ളി
സബ് രജിസ്ട്രാര്‍ കെട്ടിട
നിര്‍മ്മാണ പ്രവൃത്തി ഏതു
ഘട്ടത്തില്‍ ആണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി നടപ്പിലാക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
പ്രശ്നങ്ങള്‍ നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദമാക്കാമോ;
(
സി )
ടി
കെട്ടിട നിര്‍മ്മാണ പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
കോതമംഗലം
മണ്ഡലത്തിലെ തങ്കളം-കാക്കനാട്
റോഡ്
499.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തില്‍ കിഫ്ബി
പദ്ധതിയില്‍ ഉല്‍പ്പെടുത്തി
രണ്ട് ബഡ്ജറ്റുകളിലായി
അറുപത്തിഏഴ് കോടി രൂപ
അനുവദിച്ചിട്ടുള്ള തങ്കളം
-കാക്കനാട് റോഡ് നിര്‍മ്മാണ
നടപടികളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ബി )
ടി
പ്രവൃത്തി സംബന്ധിച്ച്
സമര്‍പ്പിച്ചിട്ടുള്ള ഇരുനൂറ്റി
അന്‍പത്തിയഞ്ച് കോടി രൂപയുടെ
ഡി.പി.ആര്‍. ന് അംഗീകാരം
നല്കുന്ന നടപടിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഡി.പി.ആര്‍. ലുളള സാങ്കേതിക
അവലോകന റിപ്പോര്‍ട്ട്
പദ്ധതിയുടെ എസ്.പി.വി. ആയ കേരള
റോഡ് ഫണ്ട് ബോര്‍ഡിന്
കൈമാറിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
പദ്ധതികളുടെ
സാങ്കേതിക അവലോകന റിപ്പോര്‍ട്ട്
എസ്.പി.വി. ക്ക് വേഗത്തില്‍
കൈമാറുന്നതിനു വേണ്ട നടപടി
സ്വീകരിക്കുമോ;
(
ഇ )
സാങ്കേതിക
തടസ്സങ്ങള്‍ ഒഴിവാക്കി റോഡ്
നിര്‍മ്മാണം വേഗത്തില്‍
ആരംഭിക്കന്നതിനുവേണ്ട നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
500.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളള
വര്‍ക്കല ശിവഗിരിക്ക്
സമീപത്തായുളള തൊടുവെ പാലത്തിന്
ഫണ്ട് അനുവദിക്കുന്നതിനായി
സ്വീകരിച്ചിട്ടുളള നടപടികള്‍
വിശദമാക്കാമോ;
(
ബി )
ആയതിന്
അടിയന്തരമായി ധനാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
501.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മൊകേരി
കോളേജ് കെട്ടിട
നിര്‍മ്മാണത്തിന്റെ
എസ്റ്റിമേറ്റില്‍ ഭേദഗതി
ആവശ്യമുള്ളതായ വിവരം
ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(
ബി )
മണ്ണ്
പരിശോധനയുടെ അടിസ്ഥാനത്തില്‍
നിര്‍മ്മാണം തുടരുന്നതില്‍
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ;
(
സി )
പ്രസ്തുത
പ്രവൃത്തി എന്ന്
പൂര്‍ത്തിയാക്കാന്‍ സാധിക്കും
എന്ന് അറിയിക്കാമോ?
502.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3
കോടി രൂപ ചെലവില്‍
നവീകരിക്കുന്ന മലമ്പുഴ
മണ്ഡലത്തിലെ കഞ്ചിക്കോട്
ജി.വി.എച്ച്.എസ്. സ്കൂളിന്റെ
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ എസ്.പി.വി. ഏതാണ്
എന്നും ടി പ്രവൃത്തിക്ക് എത്ര
രൂപയുടെ സാമ്പത്തികാനുമതിയാണ്
കിഫ്ബി നല്‍കിയിട്ടുളളത് എന്നും
വ്യക്തമാക്കാമോ?
503.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എം.എല്‍.എ.മാരുടെ
ആസ്തി വികസന ഫണ്ടില്‍ നിന്നും
അനുവദിക്കുന്ന ഹൈ മാസ്റ്റ്,
മിനി മാസ്റ്റ് ലൈറ്റുകളുടെ
എല്‍.ഇ.ഡി. ബള്‍ബുകള്‍
വാങ്ങുന്നതിന് നിലവിലുള്ള
മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;
(
ബി )
ബള്‍ബുകള്‍
ലഭിക്കുന്നതിനുള്ള കാലതാമസം
ഒഴിവാക്കാന്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
ഇല്ലെങ്കില്‍ പുതുതായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ട്; വിശദ
വിവരങ്ങള്‍ ലഭ്യമാക്കാമോ?
504.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഓണ്‍ലൈന്‍
ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളെ
ജി.എസ്.ടി.പരിധിയില്‍
കൊണ്ടുവരാനുള്ള 45-ാമതു
ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനം
(പാകം ചെയ്ത ഭക്ഷണത്തിന് നികുതി
വകുപ്പ് 5% നികുതി ചുമത്തി
വരുന്ന പശ്ചാത്തലത്തില്‍)
ഉപഭോക്താക്കളെ എത്തരത്തില്‍
ബാധിയ്ക്കുമെന്നത്
പരിശോധിച്ചുവോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
മേഖലയില്‍ ജി.എസ്.ടി.
നടപ്പാക്കിയാല്‍ നികുതി വകുപ്പ്
നികുതി ചുമത്തുന്നത്
നിര്‍ത്തലാക്കുമോ; എങ്കില്‍
ആയത് സംസ്ഥാനത്തെ നികുതി
പിരിവിനെ എത്തരത്തില്‍
ബാധിയ്ക്കുമെന്ന്
വ്യക്തമാക്കുമോ ;
(
സി )
പ്രസ്തുത
മേഖലയില്‍ ഉപഭോക്താവില്‍
നിന്നും നികുതി വസൂലാക്കുകയും
യഥാസമയം നികുതി വകുപ്പിന്
നല്കാതിരിയ്ക്കുന്നതുമായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടുവോ;
വിശദാംശം ലഭ്യമാക്കുമോ?
505.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെട്രോൾ,
ഡീസൽ, പാചകവാതകം
എന്നിവയിൽനിന്നും സംസ്ഥാനത്തിന്
കിട്ടുന്ന നികുതിവരുമാനം
യൂണിറ്റ് അടിസ്ഥാനത്തിൽ
വ്യക്തമാക്കുമോ;
(
ബി )
പെട്രോളിയം
ഉല്പന്നങ്ങളുടെ വിലവർദ്ധന മൂലം
സാധാരണജനങ്ങൾ
ദുരിതമനുഭവിക്കുന്ന
സാഹചര്യത്തിൽ ഇവയുടെ
വിലനിയന്ത്രണത്തിനായി
സംസ്ഥാനത്തിന്റെ നികുതി
വിഹിതത്തിൽ ഇളവ്
അനുവദിക്കുന്നതിനുള്ള
എന്തെങ്കിലും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
506.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പെട്രോള്‍
ജി.എസ്.ടി. യുടെ പരിധിയിൽ
ഉൾപ്പെടുത്തുന്നത് സംബന്ധിച്ച്
സർക്കാർ സ്വീകരിച്ച നിലപാട്
എന്താണെന്ന് വ്യക്തമാക്കാമോ;
(
ബി )
പെട്രോള്‍,
ഡീസൽ എന്നിവയുടെ ക്രമാതീതമായ
വില വർദ്ധനവ് തടയുന്നതിന്
എന്തെങ്കിലും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
507.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജി.എസ്.ടി.
ഏർപ്പെടുത്തിയ ശേഷം ഓരോ വർഷവും
സംസ്ഥാന സർക്കാർ പ്രതീക്ഷിച്ച
നികുതിപിരിവിൽ എത്ര
കുറവുണ്ടായിട്ടുണ്ട് ;വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ഉപഭോക്തൃ
സംസ്ഥാനമായ നമ്മുടെ സംസ്ഥാനത്ത്
ജി.എസ്.ടി. നേട്ടമാകുമെന്ന്
വിലയിരുത്തിയിരുന്നിട്ടും
നികുതി വരുമാനത്തിൽ
കുറവുണ്ടാകുന്ന സാഹചര്യം
സംജാതമായതെങ്ങനെയെന്ന്
വ്യക്തമാക്കാമോ ;നികുതി
വകുപ്പിനെ വേണ്ടരീതിയിൽ
സജ്ജമാക്കാൻ കഴിയാത്തതാണ് ഇതിന്
കാരണം എന്ന് കരുതുന്നുണ്ടോ;
(
സി )
ദേശീയതലത്തിൽ
ജി.എസ്.ടി. വരുമാനം
വർദ്ധിക്കുമ്പോഴും സംസ്ഥാനത്ത്
ജി.എസ്.ടി.യില്‍ പ്രതീക്ഷിച്ച
നേട്ടം കൈവരിക്കാൻ കഴിയാത്തത്
നികുതിപിരിവിലെ കാര്യക്ഷമത
കുറവ് മൂലമാണെന്ന്
കരുതുന്നുണ്ടോ; വാറ്റ്
കുടിശ്ശിക ഉൾപ്പെടെ
പിരിച്ചെടുക്കാൻ കഴിയാത്തത്
ഇതിനു കാരണമായതായി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
508.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
സാഹചര്യത്തിൽ ജി.എസ്.ടി.
സംബന്ധിച്ച നഷ്ടപരിഹാര
വ്യവസ്ഥയുടെ കാലയളവ്
വർദ്ധിപ്പിക്കണമെന്ന്
കേന്ദ്രസർക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ജി.എസ്.ടി.യുടെ
പുന:സംഘടന എന്ന ആവശ്യം
കേന്ദ്രസർക്കാരിന് മുമ്പിൽ
ഉന്നയിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
വരുമാനത്തിലെ
കുറവ്, നടപ്പാക്കുന്നതിലെ
പരാജയം, നികുതിയിന്മേൽ സംസ്ഥാന
അധികാരത്തിൽ നഷ്ടം, ഇ-വേ ബിൽ
പ്രശ്നങ്ങൾ തുടങ്ങിയവ
കേന്ദ്രസർക്കാരിന്റെ
ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ജി.എസ്.ടി.
രജിസ്ട്രേഷൻ എടുത്തശേഷം റിട്ടേൺ
സമർപ്പിക്കാതെയും വൈകുന്നതിന്
പിഴ കൊടുക്കാതെയും വ്യാപാരികൾ
നികുതി വെട്ടിപ്പ് നടത്തുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ കര്‍ശന
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കാമോ?
509.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വ്യാപാരികള്‍ റിട്ടേണ്‍
സമര്‍പ്പിക്കുന്ന ജി.എസ്.ടി
പോര്‍ട്ടലില്‍ തടസ്സം
നേരിടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ജി.എസ്.ടി
പോര്‍ട്ടലില്‍ തടസ്സം
നേരിടുന്നതുമൂലം സമയത്ത്
വ്യാപാരികള്‍ക്കു് റിട്ടേണ്‍
സമര്‍പ്പിക്കുവാന്‍
സാധിക്കുന്നില്ല. റിട്ടേണ്‍ ഓരോ
ദിവസം വൈകുന്നതിനും 20 -50
രൂപവരെയാണ് പിഴ ഈടാക്കുന്നത്.
എന്നാല്‍ ടി പോര്‍ട്ടലിന്റെ
പ്രശ്നങ്ങള്‍ കാരണം റിട്ടേണ്‍
വൈകുന്നതിനു് നികുതിദായകന്‍ പിഴ
അടക്കേണ്ടി വരുന്നു.
വ്യാപാരികളുടെ ഈ പിഴ ബാദ്ധ്യത
ഒഴിവാക്കാന്‍ സര്‍ക്കാര്‍
നടപടികള്‍ സ്വീകരിക്കുമോ ?
510.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെട്രോൾ,ഡീസൽ
എന്നിവ ജി.എസ്.ടി-യിൽ
ഉൾപ്പെടുത്തിയാൽ ഇവയുടെ
ഇപ്പോഴത്തെ വിലയിൽ കുറവ്
ഉണ്ടാകുമോ ; എങ്കിൽ ഇവ എത്ര
രൂപയ്ക്ക് പൊതുജനങ്ങൾക്ക് നൽകാൻ
കഴിയുമെന്ന് വ്യക്തമാക്കുമോ ;
(
ബി )
ഈ
ഉത്പന്നങ്ങളെ ജി.എസ്.ടി-യിൽ
ഉൾപ്പെടുത്തുന്നതിനെ സംസ്ഥാനം
ജി.എസ്.ടി കൗൺസിൽ യോഗത്തിൽ
എതിർപ്പ് അറിയിച്ചിട്ടുണ്ടോ;
എങ്കിൽ കാരണം വ്യക്തമാക്കുമോ;
(
സി )
പെട്രോൾ,
ഡീസൽ എന്നിവയ്ക്ക് നിലവിൽ
ഈടാക്കി വരുന്ന നികുതി, സെസ് ,
മറ്റിനങ്ങൾ എന്നിവ ഏതെല്ലാം
ആണെന്നും എത്ര ശതമാനം
വീതമാണെന്നും അറിയിക്കുമോ ?
511.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
മണ്ഡലത്തിലെ ചെറുപുഴ
സബ്ട്രഷറിക്ക് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
2021-22
സാമ്പത്തിക വര്‍ഷം ഭരണാനുമതി
നല്‍കാന്‍ കഴിയുമോ എന്ന്
വ്യക്തമാക്കാമോ?
512.
ശ്രീ.
എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തലശ്ശേരി
പെൻഷൻ പെയ്‍മെന്റ് ട്രഷറിക്ക്
പുതിയ കെട്ടിടം
നിർമ്മിക്കുന്നത് സംബന്ധിച്ച
പ്രവൃത്തിയുടെ ഇതുവരെ
സ്വീകരിച്ച നടപടിക്രമങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
തലശ്ശേരി
പെൻഷൻ പെയ്‍മെന്റ് ട്രഷറിക്ക്
പുതിയ കെട്ടിടം
നിർമ്മിക്കുന്നതിന്റെ പ്രവൃത്തി
പൂർത്തീകരിക്കുന്നതിന് ഇനി
എന്തൊക്കെ നടപടിക്രമങ്ങളാണ്
ഉള്ളതെന്ന് അറിയിക്കാമോ; ആയത്
അടിയന്തരമായി
പൂർത്തീകരിക്കുന്നതിന് ആവശ്യമായ
നടപടികൾ സ്വീകരിക്കുമോ ?
513.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ട്രഷറികളുടെ സമൂലമായ
ആധുനികവല്‍ക്കരണം
നടപ്പിലാക്കിയിട്ടുണ്ടോ;
(
ബി )
ട്രഷറികളില്‍
എ ടി എം സംവിധാനം ഉള്‍പ്പെടെ
നടപ്പിലാക്കാന്‍ നടപടികള്‍
സ്വീകരിക്കാമോ;
(
സി )
ട്രഷറികളുടെ
പ്രവര്‍ത്തനം സുഗമമാക്കുന്നതിന്
ആധുനിക രീതിയിലുള്ള
കെട്ടിടങ്ങള്‍ ഏതൊക്കെ
ട്രഷറികള്‍ക്ക്
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
514.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ട്രഷറി ഓഫീസുകള്‍
നവീകരിക്കുന്നതിന് വകുപ്പ്
മുന്തിയ പരിഗണന നല്‍കി
വരുന്നുണ്ടോ; ജീര്‍ണ്ണിച്ച
കെട്ടിടത്തില്‍ സ്ഥിതി
ചെയ്യുന്ന ട്രഷറി ഓഫീസുകള്‍ക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കാന്‍ (ബജറ്റില്‍
20% തുക നീക്കിയിരുപ്പുളളവ)
വകുപ്പ് മുന്‍കെെയ്യെടുക്കുമോ;
വിശദമാക്കാമോ;
(
ബി )
ട്രഷറി
കെട്ടിടങ്ങളുടെ ഡി.പി.ആര്‍
തയ്യാറാക്കാന്‍ ഏതെങ്കിലും
അക്രഡിറ്റഡ് ഏജന്‍സിയെ
ചുമതലപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
ഭരണാനുമതി
നല്‍കുന്നതിലും പ്രവൃത്തികള്‍
ടെണ്ടര്‍ ചെയ്യുന്നതിലും വരുന്ന
കാലതാമസം ലഘൂകരിക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
515.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
സബ്ട്രഷറി കെട്ടിട നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീയാക്കാന്‍ കഴിയാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കെട്ടിടം നിര്‍മ്മാണം
അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ;
(
സി )
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച് ട്രഷറി
പ്രവര്‍ത്തനം എപ്പോള്‍
ആരംഭിക്കാന്‍ കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
516.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരിക്കൂര്‍
നിയോജകമണ്ഡലത്തിലെ
ശ്രീകണ്ഠാപുരം സബ്ട്രഷറിക്കു
വേണ്ടി നിര്‍മ്മിക്കുന്ന
കെട്ടിടത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കുവാന്‍ സാധിക്കുമെന്ന്
അറിയിക്കാമോ;
(
ബി )
കെട്ടിട
നിര്‍മ്മാണത്തിന് നിര്‍വ്വഹണ
ഏജന്‍സിയായി ഇന്‍കെല്‍
ലിമിറ്റഡിനെ
തെരഞ്ഞെടുത്തിരുന്നെങ്കിലും,
പിന്നീട് ഒഴിവാക്കിയതിനാല്‍
പുതിയ നിര്‍വ്വഹണ ഏജന്‍സിയെ
തെരഞ്ഞെടുത്തിട്ടുണ്ടോ?
517.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മുണ്ടക്കയം
സബ് ട്രഷറിയുടെ കെട്ടിട
നിർമ്മാണത്തിനായി പുതിയ
അക്രടിറ്റഡ് ഏജൻസിയെ
തിരഞ്ഞെടുക്കുന്ന നടപടി ഏതു
ഘട്ടത്തിലാണെന്നറിയിക്കാമോ ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്കായി ഭരണാനുമതി
പുറപ്പെടുവിച്ച് നിർമ്മാണ
പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്
ആവശ്യമായ നടപടികൾ
സ്വീകരിക്കുമോ?
518.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
ട്രഷറി വകുപ്പില്‍ ജൂനിയര്‍
അക്കൗണ്ടന്റ്, സീനിയര്‍
അക്കൗണ്ടന്റ്, സെലക്ഷന്‍
ഗ്രേഡ് അക്കൗണ്ടന്റ് എന്നീ
തസ്തികകളില്‍ സൂപ്പര്‍ ന്യൂമററി
ഒഴികെ റേഷ്യോ
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്രയാണ്;
(
ബി )
ഇപ്പോള്‍
ഓരോ ജില്ലയിലും
അനുവദിച്ചിട്ടുള്ള ജൂനിയര്‍
അക്കൗണ്ടന്റ്, സീനിയര്‍
അക്കൗണ്ടന്റ്, സെലക്ഷന്‍
ഗ്രേഡ് അക്കൗണ്ടന്റ്
തസ്തികകളുടെ എണ്ണം ജില്ല
തിരിച്ച് ലഭ്യമാക്കാമോ;
(
സി )
റേഷ്യോ
പ്രകാരമുള്ള സീനിയര്‍
അക്കൗണ്ടന്റ് തസ്തികകള്‍
കുറവുള്ള ജില്ലകള്‍ ഏതൊക്കെ
എന്നു വ്യക്തമാക്കാമോ; എന്‍ട്രി
കേഡറായ ജൂനിയര്‍ അക്കൗണ്ടന്റ്
തസ്തികകളേക്കാള്‍ കൂടുതല്‍
സീനിയര്‍ അക്കൗണ്ടന്റ്
തസ്തികകള്‍ ഉള്ളത് ഏതൊക്കെ
ജില്ലകളിലാണ്; ഏതു
സാഹചര്യത്തിലാണ് ഈ ജില്ലകളില്‍
മാത്രം ജൂനിയര്‍ അക്കൗണ്ടന്റ്
തസ്തികകളേക്കാള്‍ കൂടുതല്‍
സീനിയര്‍ അക്കൗണ്ടന്റ്
തസ്തികകള്‍ അപ്ഗ്രഡേഷന്‍
നടത്തിയത് എന്ന്
വ്യക്തമാക്കാമോ;
(
ഡി )
ചില
ജില്ലകളില്‍ മാത്രം സീനിയര്‍
അക്കൗണ്ടന്റ് തസ്തികകള്‍
കൂടുതലായി ഡൗണ്‍ഗ്രേഡ്
ചെയ്തതുമൂലം ആ ജില്ലകളില്‍
ടോട്ടല്‍ പെര്‍ഫോമന്‍സില്‍
കുറവുണ്ടാകുന്നു എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഇ )
ഐ.എസ്.ഒ.
സര്‍ട്ടിഫിക്കേഷന്‍
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
നടന്നുകൊണ്ടിരിക്കുന്നതിനാല്‍
എല്ലാ ജില്ലകളിലും കാര്യക്ഷമമായ
സേവനം ഉള്‍പ്പെടുത്തുന്നതിനു
സഹായകമാംവിധം സീനിയര്‍
അക്കൗണ്ടന്റ് തസ്തികകള്‍
കുറവുള്ള ജില്ലകളില്‍,
അപ്ഗ്രഡേഷന്‍ വഴിയോ
ട്രാന്‍സ്ഫര്‍ വഴിയോ കൂടുതല്‍
സീനിയര്‍ അക്കൗണ്ടന്റ് തസ്തിക
ഉറപ്പുവരുത്തുമോ; എങ്കില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
519.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ട്രഷറി
കമ്പ്യൂട്ടർവൽക്കരണവുമായി
ബന്ധപ്പെട്ട് 2000-2004
വർഷങ്ങളിൽ അധികജോലി ചെയ്തതിന്
ട്രഷറി ജീവനക്കാർക്ക്
എന്തെങ്കിലും അലവൻസ്
നൽകിയിരുന്നോ; അതിന്റെ മാനദണ്ഡം
എന്തായിരുന്നു; ഇപ്രകാരം ആകെ
എത്ര രൂപയായിരുന്നു നൽകിയത്;
വ്യക്തമാക്കാമോ;
(
ബി )
അന്നത്തെ
ജീവനക്കാർക്ക് നൽകിയ പ്രസ്തുത
അലവൻസ് തിരിച്ചുപിടിക്കാൻ
സര്‍ക്കാര്‍ ഉത്തരവ്
ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കിൽ
അതിന്റെ കാരണവും ഉത്തരവിന്റെ
പകർപ്പും ലഭ്യമാക്കാമോ;
(
സി )
എത്ര
പേര്‍ തുക
തിരിച്ചടച്ചിട്ടുണ്ട്; ഇതിൽ
സർവ്വീസിൽ ഉള്ളവർ എത്ര;
വിരമിച്ചവർ എത്ര;
വ്യക്തമാക്കാമോ;
(
ഡി )
സർവ്വീസിൽ
നിന്നും വിരമിച്ച ജീവനക്കാർക്ക്
ബാധ്യതാരഹിത സർട്ടിഫിക്കറ്റ്
നൽകിയശേഷം മുൻകാലത്ത് അധികമായി
ചെയ്ത ജോലിക്ക് നൽകിയ
പ്രതിഫലതുക തിരിച്ചടപ്പിക്കാൻ
ട്രഷറി ഡയറക്ടറോട്
ഉത്തരവിറക്കുവാൻ
നിർദ്ദേശിച്ചിട്ടുണ്ടോ;
(
ഇ )
വിരമിക്കുന്നതിന്
നാല് വർഷത്തിന് ഇപ്പുറം
എന്തെങ്കിലും തുക തെറ്റായി
അധികം നൽകിയതായി വിരമിച്ചശേഷം
നാല് വര്‍ഷത്തിനുള്ളില്‍
കണ്ടെത്തി അറിയിച്ചാൽ മാത്രമേ
തുക തിരിച്ചുപിടിക്കാൻ പാടുള്ളു
എന്ന നിയമം കെ.എസ്.ആര്‍. ഭാഗം
III പെന്‍ഷന്‍ റൂള്‍ 3-ൽ
പറയുമ്പോൾ സർവ്വീസിൽ നിന്ന്
ഏകദേശം അഞ്ച് മുതൽ പതിനെട്ട്
വർഷം മുമ്പ് വിരമിച്ച
ജീവനക്കാരോട് ലഭിച്ച തുക
തിരിച്ചടയ്ക്കാൻ ട്രഷറി ഡയറക്ടർ
നിർദ്ദേശിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
എഫ് )
മേൽപ്പറഞ്ഞ
പെൻഷൻ റൂളിനും നിലവിലുള്ള
ചട്ടങ്ങൾക്കും വിരുദ്ധമായി
ഉത്തരവിറക്കിയ ട്രഷറി
ഡയറക്ടർക്കെതിരെ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
520.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ട്രഷറികളുടെ അടിസ്ഥാന സൗകര്യ
വികസനത്തിനും കാര്യക്ഷമവും
ആകര്‍ഷകവുമായ സേവനങ്ങള്‍
ഉറപ്പുവരുത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
സ്ഥിര
നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍
സുരക്ഷിതവും ആകര്‍ഷകവുമാക്കി
നല്‍കുന്നതിനും ട്രഷറികളില്‍
എ.ടി.എം. സൗകര്യം
ഏര്‍പ്പെടുത്തുന്നതിനും നടപടി
സ്വീകരിക്കുമോ?
521.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ജില്ലയില്‍ ലോട്ടറി
വിതരണത്തിനായി ആകെ എത്ര
ഏജന്‍സികള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
ലോട്ടറി
വിതരണത്തിനായി വയനാട്
ജില്ലയില്‍ എത്ര തൊഴിലാളികള്‍
ജോലി ചെയ്യുന്നുണ്ടെന്ന കണക്ക്
വ്യക്തമാക്കാമോ;
(
സി )
കോവിഡ്
കാലത്ത് ഇത്തരം തൊഴിലാളികളെ
സഹായിക്കുന്നതിനായി വയനാട്
ജില്ലയില്‍ സ്വീകരിച്ച
നടപടികളും ചെലവഴിച്ച തുകയും
വ്യക്തമാക്കാമോ?
522.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
മണ്ഡലത്തിലെ പെരുമ്പയില്‍
കെ.എസ്.എഫ്.ഇ. യ്ക്ക് പുതിയ
ബ്രാഞ്ച് സ്ഥാപിക്കുന്ന കാര്യം
പരിഗണനയില്‍ ഉണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
അതിന്റെ നടപടികള്‍ ഏത് വരെ
ആയെന്ന് വിശദമാക്കാമോ?
523.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഓണ്‍ലൈന്‍ പഠന സഹായത്തിനായി
കെ.എസ്.എഫ്.ഇ
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍ ഏതൊക്കെയാണ്; അവയുടെ
വിശാദംശങ്ങള്‍ അറിയിക്കാമോ?
524.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഓണ്‍ലൈന്‍
പഠനത്തിന്
വിദ്യാര്‍ത്ഥികള്‍ക്ക്
ലാപ്ടോപ്പ് നല്‍കാന്‍
കെ.എസ്.എഫ്.ഇ. തുടങ്ങിയ
ചിട്ടിയുടെ ഗുണം ഈ ചിട്ടിയില്‍
ചേര്‍ന്ന ഗുണഭോക്താക്കള്‍ക്ക്
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
ചിട്ടി ഇപ്പോഴും
നടക്കുന്നുണ്ടോ; ഇല്ലായെങ്കില്‍
നിര്‍ത്തുവാനുള്ള കാരണം
എന്താണെന്ന് വ്യക്തമാക്കാമോ;
(
സി )
ഈ
ചിട്ടിക്ക് പകരം സംവിധാനം
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
525.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.എഫ്.ഇ.യുടെ
പുതിയ ശാഖ ആരംഭിക്കുവാന്‍
നിലവിലുള്ള മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ ?
526.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ
ഇന്‍ഷ്വറന്‍സ്
നടപ്പിലാക്കുന്നതിനായി
ആവിഷ്കരിച്ച മെഡിസെപ്പ് പദ്ധതി
ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
ബി )
നടപ്പു
സാമ്പത്തിക വര്‍ഷം പ്രസ്തുത
പദ്ധതി പൂര്‍ത്തീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ ആയതിനുള്ള
പ്രായോഗിക ബുദ്ധിമുട്ടുകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിക്കായി ഏതെങ്കിലും
ഇന്‍ഷ്വറന്‍സ് കമ്പനിയുമായി
സര്‍ക്കാര്‍ കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
പദ്ധതി
എന്നത്തേക്ക്
പ്രാവര്‍ത്തികമാക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
527.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അദ്ധ്യാപര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും വേണ്ടി
പ്രഖ്യാപിച്ച മെഡിസെപ് പദ്ധതി
സംബന്ധിച്ച വിശദാംശം നല്‍കാമോ ;
(
ബി )
പ്രസ്തുത
പദ്ധതി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(
സി )
ഈ
പദ്ധതി നടപ്പിലാക്കാന്‍
വൈകുന്നത് എന്തുകൊണ്ടാണെന്ന്
വിശദീകരിക്കാമോ;
(
ഡി )
മെഡിസെപ്
പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതുമായി
ബന്ധപ്പെട്ട് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
സംബന്ധിച്ച വിശദാംശം നല്‍കാമോ ?
528.
ശ്രീ
.പി. കെ. ബഷീർ
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വ്യാപാര കേന്ദ്രങ്ങളിൽ
നികുതിവെട്ടിപ്പ് തടയുന്നതിന്
നിലവിലുള്ള സംവിധാനങ്ങൾ
പര്യാപ്തമാണെന്ന്
കരുതുന്നുണ്ടോ;
(
ബി )
നികുതിവെട്ടിപ്പ്
നടക്കുന്നുണ്ടോ എന്ന്
പരിശോധിക്കുന്നതിന് പുതിയ
സംവിധാനങ്ങൾ ഏർപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
നികുതിവെട്ടിപ്പ്
തടയുന്നതിനായി സി.സി.ടി.വി.
ദൃശ്യങ്ങൾ ജി.എസ്.ടി. ഓഫീസിലും
പോലീസ് സ്റ്റേഷനിലും നൽകണമെന്ന
തീരുമാനം ഉണ്ടായിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
529.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പെട്രോള്‍,
ഡീസല്‍, പാചകവാതകം എന്നിവയില്‍
നിന്ന് സംസ്ഥാനത്തിന്
ലഭിക്കുന്ന നികുതി വിഹിതം എത്ര
ശതമാനമാണെന്ന് വ്യക്തമാക്കുമോ;
(
ബി )
ഇന്ധനവില
വര്‍ദ്ധനവ് ജനങ്ങളെ സാരമായി
ബാധിച്ചിട്ടുള്ള കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(
സി )
2016-17
മുതല്‍ 2020-21 വരെ ഇന്ധന
വിലയിലൂടെ സംസ്ഥാനത്തിന് ലഭിച്ച
നികുതി വിഹിതം എത്ര കോടി
രൂപയാണെന്നറിയിക്കാമോ;
(
ഡി )
ഈ
സാമ്പത്തിക വര്‍ഷം പ്രസ്തുത
ഇനത്തില്‍ എത്ര തുക സംസ്ഥാന
ഖജനാവിന് ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ?
|
|
|
|
|
|
|
|