|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
685.
ഡോ.കെ.ടി.ജലീൽ
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
എ.ആര്‍.
നഗര്‍ സര്‍വ്വീസ് സഹകരണ
ബാങ്കില്‍ അതിന്റെ അധികാര
പരിധിക്കു
വെളിയിലുള്ളവയുള്‍പ്പെടെ ഒരു
പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ
വിവിധ തലത്തിലുള്ള ഘടകങ്ങള്‍
സംശയാസ്പദമായ രീതിയില്‍ ഇടപാടു
നടത്തുന്നതായുള്ള വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ്
ഇക്കാര്യം പരിശോധിക്കുമോ;
(
ബി )
ഇത്തരത്തില്‍
ചില സഹകരണ സംഘങ്ങള്‍ നടത്തുന്ന
സുതാര്യതയില്ലാത്തതും
ക്രമവിരുദ്ധവുമായ പ്രവര്‍ത്തനം
സംസ്ഥാനത്തെ സഹകരണ മേഖലയെ
ദുര്‍ബലപ്പെടുത്തുന്നതിനുള്ള
സാഹചര്യം
സൃഷ്ടിക്കാനിടയുണ്ടെന്നതിനാല്‍
ഇത്തരം സംഭവങ്ങള്‍
ഉണ്ടാകാതിരിക്കാന്‍ വേണ്ട
ഇടപെടല്‍ നടത്തുമോ;
(
സി )
നിയമത്തിലും
ചട്ടത്തിലും ആവശ്യമായ
ഭേദഗതികള്‍ വരുത്തിക്കൊണ്ട്
സഹകരണ ഓഡിറ്റ്
ശക്തിപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
686.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
97-ാം
ഭരണഘടന ഭേദഗതി
സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ച്
റദ്ദാക്കിയെങ്കിലും
മള്‍ട്ടിസ്റ്റേറ്റ് സഹകരണ
സംഘങ്ങളുടെ വിഷയത്തില്‍ ഭേഭഗതി
നിലനില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇൗ
വിഷയത്തില്‍ നിയമപരമായ തുടര്‍
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കാമോ?
687.
ശ്രീ.
പി.വി.അൻവർ
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം സഹകരണ മേഖലയില്‍
പ്രഖ്യാപിച്ച പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
ഈ
പദ്ധതികളില്‍ നൂറു
ദിവസത്തിനുള്ളില്‍
നടപ്പിലാക്കിയ പരിപാടികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
കോവിഡ്
19 സാഹചര്യത്തില്‍ ആരോഗ്യ
മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം
നല്‍കി ആരാേഗ്യ സഹകരണ സംഘങ്ങളെ
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
688.
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
സഹകരണ അംഗ സമാശ്വാസനിധി നിയമം
2013, ചട്ടം 2014 അനുസരിച്ച്
പദ്ധതി നടപ്പാക്കാനുളള സ്കീം
തയ്യാറാക്കിയിട്ടുണ്ടോ;
സ്കീമിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
ഗുരുതരമായ
ആരോഗ്യ പ്രശ്നങ്ങള്‍ മൂലം
കഷ്ടപ്പെടുന്ന സഹകാരികള്‍ക്ക്
അടിയന്തര ചികിത്സാസഹായം
ലഭ്യമാക്കുന്നതിന് സഹകരണ
വകുപ്പ് പ്രത്യേകമായ പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
പദ്ധതിയുടെ വിശദാംശങ്ങള്‍
നല്കുമോ;
(
സി )
ഏതൊക്കെ
അസുഖങ്ങള്‍ ഉളളവര്‍ക്ക് എത്ര
രൂപവരെ ധനസഹായം ലഭ്യമാക്കും;
ധനസഹായം അനുവദിക്കുന്നതിന്
പ്രത്യേക സമിതികള്‍
നിലവിലുണ്ടോ; അപേക്ഷ നല്‍കേണ്ട
വിധം വിശദമാക്കാമോ?
689.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുമായി ചേര്‍ന്ന്
കാര്‍ഷിക വായ്പ തോത്
വര്‍ദ്ധിപ്പിക്കുന്നതിനും
കാര്‍ഷിക വികസനത്തിനുമായി
പ്രത്യേക പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(
ബി )
കാര്‍ഷിക
അനുബന്ധ മേഖലകള്‍ക്കും,
കാര്‍ഷിക സംരംഭകര്‍ക്കും
വായ്പാപദ്ധതി ആരംഭിക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
690.
ശ്രീ
കെ ആൻസലൻ
ശ്രീ.
ആന്റണി ജോൺ
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാര്‍ഷിക മേഖലയെ സ്വയം
പര്യാപ്തമാക്കാനായി സര്‍ക്കാര്‍
പ്രഖ്യാപിച്ച 'സുഭിക്ഷകേരളം'
പദ്ധതിയുമായി ബന്ധപ്പെട്ട്
സഹകരണ വകുപ്പ് പ്രത്യേകമായ
പദ്ധതികള്‍ ആവിഷ്ക്കരിച്ച്
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പദ്ധതി
നടപ്പിലാക്കിയതുവഴി സംസ്ഥാനത്ത്
ഭക്ഷ്യകാര്‍ഷിക വിളകളുടെ
ഉല്പാദനത്തിലും കൃഷിയോടുളള
ജനങ്ങളുടെ സമീപനത്തിലും
മാറ്റങ്ങള്‍ പ്രകടമാണോ;
വിശദാംശങ്ങള്‍ നല്‍കാമോ?
691.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്,
അപ്പര്‍ കുട്ടനാട്
എന്നിവിടങ്ങളിലെ നെല്‍കര്‍ഷകരെ
സഹായിക്കുന്നതിനായി വകുപ്പിന്റെ
കീഴില്‍ ഏതെങ്കിലും പദ്ധതികള്‍
രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ?
692.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്ക് വിപുലീകരണവുമായി
ബന്ധപ്പെട്ട് എന്‍.ആര്‍.ഐ.
ഡെപ്പോസിറ്റ് സ്വീകരിക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
കേരള
ബാങ്കിന്റെ ഡെപ്പോസിറ്റ്
അടിത്തറ ശക്തമാക്കാന്‍
സ്വീകരിക്കുന്ന നടപടി
വ്യക്തമാക്കാമോ?
693.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീമതി
കെ.കെ.രമ
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്ക് എ.ടി.എം. കളിൽ നിന്നും
അനധികൃതമായി പണം പിൻവലിക്കുന്ന
സംഭവങ്ങൾ കൂടിവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
പരിശോധനാവിധേയമാക്കിയിട്ടുണ്ടോ;
(
ബി )
എ.ടി.എം.
കളിൽ ഇ.എം.വി. ചിപ്പുകൾ
നിർബന്ധമാക്കണമെന്ന റിസർവ്വ്
ബാങ്കിന്റെ നിർദ്ദേശം കേരള
ബാങ്ക് പാലിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
സി )
കേരള
ബാങ്കിന് വേണ്ടി സോഫ്റ്റ്‌വെയർ
നിർമ്മിച്ച കമ്പനിയുടെ
ഉദ്യോഗസ്ഥർ പാസ്സ് വേർഡ്
ചോർത്തിനൽകിയാണ് എ.ടി.എം.
കവര്‍ച്ച നടത്തിയതെന്ന ആരോപണം
അന്വേഷണവിധേയമാക്കിയിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകാമോ?
694.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്ക് വഴി എല്ലാ ആധുനിക
ബാങ്കിംഗ് സൗകര്യങ്ങളും
ഇടപാടുകാർക്ക് ലഭ്യമാക്കുവാൻ
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എല്ലാ
ജനവിഭാഗങ്ങളുടെയും വായ്പ
ആവശ്യങ്ങൾ നിർവ്വഹിക്കാൻ
കഴിയുംവിധം പുതിയ വായ്പാ
പദ്ധതികൾ കേരള ബാങ്ക് വഴി
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
വ്യാപാര,
വ്യവസായ മേഖലകൾക്ക് ഉത്തേജനം
നൽകാൻ കഴിയുംവിധം കേരള
ബാങ്കിന്റെ പ്രവർത്തനം
വിപുലീകരിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ഡി )
കാർഷിക
ആവശ്യങ്ങൾക്കായി
സബ്സിഡിയോടുകൂടിയ വായ്പ
പദ്ധതികൾ കേരളബാങ്ക്
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഇ )
കേരള
ബാങ്കിന്റെ ഡിജിറ്റൽ
ഇടപാടുകളിലെ സുരക്ഷ
ഉറപ്പുവരുത്തുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ?
695.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്കിന്റെ രൂപീകരണ വേളയില്‍
പ്രസ്തുത ബാങ്കില്‍ നിന്നും
വായ്പയെടുത്തിട്ടുള്ള പ്രാഥമിക
കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക്
അവരുടെ ഓഹരി മൂലധനത്തിന് അടുത്ത
3 വര്‍ഷങ്ങളില്‍ 10% ഡിവിഡന്റ്
നല്കുന്നതാണെന്ന അന്നത്തെ സഹകരണ
വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ബാങ്കിന്റെ
2020-21 സാമ്പത്തിക വര്‍ഷത്തെ
ലാഭനഷ്ട കണക്കുകളുടെ
അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച
ലാഭ വിഹിതം പ്രാഥമിക കാര്‍ഷിക
സഹകരണ സംഘങ്ങള്‍ക്ക്
നല്‍കുവാന്‍ സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
696.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
സഹകരണ ബാങ്കിന്റെ 2019- 20,
2020-21 വര്‍ഷങ്ങളിലെ ലാഭ നഷ്ട
കണക്ക് വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ബാങ്കിൽ നിലവിൽ തസ്തികകളില്‍
ഒഴിവുകൾ ഉണ്ടോയെന്ന്
അറിയിക്കാമോ; ഉണ്ടെങ്കില്‍
തസ്തികയുടെ പേര്, ഒഴിവ് വന്ന
തീയതി എന്നിവ തരം തിരിച്ച്
നൽകാമോ; പി.എസ്.സി.ക്ക്
റിപ്പോർട്ട് ചെയ്യേണ്ട
തസ്തികയിൽ നിലവില്‍
ഒഴിവുകളുണ്ടോ; വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
സി )
നിയമനവുമായി
ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ
എത്ര കേസുകൾ നിലവിലുണ്ട് ;
വിശദാംശങ്ങൾ വെളിപ്പെടുത്താമോ?
697.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്കില്‍ വായ്പകുടിശ്ശിക
നിവാരണവുമായി ബന്ധപ്പെട്ട്
നിലവിലെ പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
ഗുരുതരരോഗങ്ങള്‍
മൂലം വായ്പ തിരിച്ചടവില്‍
കുടിശ്ശിക വന്നവര്‍ക്ക്
ഏതെങ്കിലും തരത്തിലുള്ള
ആനുകൂല്യങ്ങള്‍ ബാങ്ക്
നല്‍കിവരുന്നുണ്ടോ;
വിശദമാക്കാമോ?
698.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സഹകരണ മേഖലയെ ബാധിക്കുന്ന
രീതിയിൽ കേന്ദ്രസർക്കാരും
റിസർവ്വ് ബാങ്കും എന്തെങ്കിലും
നിബന്ധനകളോ നിയന്ത്രണങ്ങളോ
ഏർപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
ഇപ്രകാരം
നിയന്ത്രണങ്ങൾ
ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ
ആയതിനെ മറികടക്കുന്നതിനുവേണ്ട
എന്തെങ്കിലും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
699.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സഹകരണ ബാങ്കുകളിലെ നിലവിലെ
ഓഡിറ്റ് സംവിധാനങ്ങൾ
വിശദമാക്കാമോ; ആയതിലെ പോരായ്മകൾ
പരിഹരിക്കാൻ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(
ബി )
സഹകരണ
ബാങ്കുകളിലെ ഓഡിറ്റുകൾ സർക്കാർ
പരിശോധനയ്ക്ക്
വിധേയമാക്കാറുണ്ടോ;
(
സി )
കരുവന്നൂർ
ബാങ്ക് തട്ടിപ്പിനെക്കുറിച്ച്
2019-ൽ അന്നത്തെ സഹകരണവകുപ്പ്
മന്ത്രിക്ക് പരാതി ലഭിച്ചിട്ടും
കുറ്റക്കാര്‍ക്കെതിരെ നടപടി
സ്വീകരിക്കാതിരുന്നതിന്റെ കാരണം
വിശദമാക്കാമോ?
700.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കരുവന്നൂര്‍
ബാങ്ക് തട്ടിപ്പിന്ശേഷം സമാനമായ
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
പുതുതായി ഏതെങ്കിലും
തരത്തിലുള്ള ക്രമീകരണങ്ങള്‍
സഹകരണ ബാങ്ക് മേഖലയില്‍
കൊണ്ടുവരാന്‍
ആലോചിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
പഴുതടച്ചുള്ള
നിരീക്ഷണങ്ങളും ഓഡിറ്റ്
സംവിധാനം ശക്തിപ്പെടുത്തലും ഈ
മേഖലയില്‍
കൊണ്ടുവരാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
701.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
കോ-ഓപ്പറേറ്റീവ് അര്‍ബന്‍
ബാങ്കിലെ അഴിമതിയുമായി
ബന്ധപ്പെട്ട് സഹകരണ വകുപ്പ്
സ്വീകരിച്ച നടപടികളുടെ
വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
ചാവക്കാട്
ഫര്‍ക്ക കോ-ഓപ്പറേറ്റീവ് റൂറല്‍
ബാങ്കിലെ അഴിമതിയുമായി
ബന്ധപ്പെട്ട് സഹകരണ വകുപ്പ്
സ്വീകരിച്ച നടപടികളുടെ
വിശദവിവരങ്ങള്‍ വ്യക്തമാക്കാമോ?
702.
ശ്രീ
.പി. കെ. ബഷീർ
ശ്രീ
എൻ എ നെല്ലിക്കുന്ന്
ഡോ.
എം.കെ . മുനീർ
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ക്രമക്കേട്
നടന്ന കരുവന്നൂർ സഹകരണ ബാങ്കിലെ
ആസ്തി-ബാധ്യതകൾ
തിട്ടപ്പെടുത്താൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഈ
ബാങ്കിലെ നിക്ഷേപകരുടെ പണം
തിരികെ നൽകുന്നതിന് സ്വീകരിച്ച
നടപടികൾ വിശദമാക്കുമോ;
(
സി )
എന്നത്തേക്ക്
പണം കൊടുത്തു തീർക്കാൻ
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
703.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
എം വിൻസെൻറ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സീതത്തോട്
സർവീസ് സഹകരണ ബാങ്കിലെ അഴിമതി
സംബന്ധിച്ച് പരാതി
ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ
നൽകാമോ;
(
ബി )
ഉണ്ടെങ്കില്‍
ക്രമക്കേടുകൾ അന്വേഷിക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
(
സി )
2013
മുതല്‍ 2018 വരെയുള്ള
കാലയളവില്‍ ബാങ്കില്‍ 1.63
കോടിയുടെ ക്രമക്കേട്
നടന്നുവെന്ന് ഓഡിറ്റിങ്ങില്‍
കണ്ടെത്തിയിട്ടുണ്ടോ;
ഓഡിറ്റിന്റെ പകർപ്പ്
ലഭ്യമാക്കാമോ; 2018 ന് ശേഷം
ഓഡിറ്റ് നടക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ഡി )
ഈ
ക്രമക്കേടുമായി ബന്ധപ്പെട്ട്
കോന്നി എം. എൽ. എ. ക്കെതിരെ
പരാതി ഉയർന്നിട്ടുണ്ടോ;
എങ്കില്‍ അതിന്മേൽ സ്വീകരിച്ച
നടപടി വ്യക്തമാക്കാമോ?
704.
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുന്നൂറു
കോടിയിലധികം രൂപയുടെ തട്ടിപ്പ്
നടന്ന കരുവന്നൂർ സഹകരണ ബാങ്ക്
തട്ടിപ്പില്‍ ക്രമവിരുദ്ധ
നടപടികൾക്ക് ഉത്തരരവാദികളായ
ഡയറക്ടർ ബോർഡ് അംഗങ്ങളെ
പ്രതിപ്പട്ടികയിൽ
ചേർത്തിട്ടുണ്ടോ; ;
(
ബി )
ഏതെങ്കിലും
പ്രതികളെ ഇനിയും അറസ്റ്റ്
ചെയ്യാനുണ്ടോ;
(
സി )
നിക്ഷേപകരുടെ
തുക തിരിച്ചു നൽകാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
അറിയിക്കുമോ?
705.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഉദയമ്പേരൂർ
മണക്കുന്നം വില്ലേജ്സർവീസ്
സഹകരണ ബാങ്കിൽ മുൻ ഭരണ
സമിതിയുടെ കാലത്ത് വായ്പ
ക്രമക്കേടുകൾ നടന്നതയുള്ള
പരാതികൾ
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
എങ്കിൽ ഈ കാര്യത്തിൽ സ്വീകരിച്ച
നടപടികൾ വ്യക്തമാക്കുമോ;
(
ബി )
അനധികൃത
വായ്പകൾ തിരിച്ചു
പിടിക്കുന്നതിനും കുറ്റവാളികളെ
ശിക്ഷിക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
706.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡിന്റെ
സാഹചര്യത്തിൽ നിർത്തിവെച്ച
പൂഞ്ഞാർ സർവീസ് സഹകരണ ബാങ്കിലെ
വായ്പാകുടിശ്ശിക സംബന്ധിച്ച
ആർബിട്രേഷൻ/എക്സിക്യൂഷൻ നടപടികൾ
പുനരാരംഭിക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
സാമ്പത്തിക
പ്രതിസന്ധിയിലായ പ്രസ്തുത
ബാങ്കിന്റെ പ്രത്യേക സാഹചര്യം
പരിഗണിച്ച് കോവിഡ്
രോഗവ്യാപനത്തിന് മുൻപേ
കുടിശ്ശികയായ നിരവധി
വായ്പകളിന്മേലുള്ള
ആർബിട്രേഷൻ/എക്സിക്യൂഷൻ നടപടികൾ
പുനരാരംഭിക്കാൻ ആവശ്യമായ
നടപടികൾ സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
707.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സീതത്തോട്
സഹകരണ ബാങ്കിൽ ചട്ടവിരുദ്ധമായി
തസ്തിക സൃഷ്ടിച്ച്
സ്വജനങ്ങള്‍ക്ക് സ്ഥാനക്കയറ്റം
നൽകി വ്യാപക ക്രമക്കേട് നടത്തി
എന്ന പരാതി ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
ബാങ്കില്‍
നടന്ന പ്യൂണ്‍ നിയമനത്തിലെ
അഴിമതി സംബന്ധിച്ച് സഹകരണ സംഘം
രജിസ്ട്രാര്‍ക്ക് പരാതി
ലഭിച്ചിട്ടുണ്ടോ ; എങ്കിൽ
അതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
(
സി )
ഇതുസംബന്ധിച്ച്
സഹകരണ വകുപ്പ് എന്തെങ്കിലും
അന്വേഷണം നടത്തിട്ടുണ്ടോ;
വിശദമാക്കാമോ?
708.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പത്തനംതിട്ട
ജില്ലയിലെ മല്ലപ്പള്ളി
കൊറ്റനാട് സർവീസ് സഹകരണ
ബാങ്കില്‍ ലോൺ അനുവദിക്കുന്നതിൽ
വ്യാപക ക്രമക്കേട് നടന്നതായുള്ള
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ശ്രീമതി
അന്നമ്മ മാത്യൂസ്,
വെങ്ങാമൂട്ടിൽ ഹൗസ് എന്ന
വ്യക്തിക്ക് പ്രസ്തുത ബാങ്കിൽ
നിന്നും നിക്ഷേപത്തുക തിരികെ
നൽകാതെ വഞ്ചിച്ചതായുള്ള പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
ഇക്കാര്യത്തിൽ
ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്
ഉണ്ടായിട്ടും നിക്ഷേപത്തുക
തിരികെ നൽകാത്തതിന്റെ കാരണം
വ്യക്തമാക്കുമോ; പ്രസ്തുത
വ്യക്തിക്ക് അടിയന്തരമായി തുക
തിരികെ നൽകുന്നതിന് നടപടി
സ്വീകരിക്കാമോ?
709.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാലാ
മീനച്ചിൽ റബ്ബര്‍ പ്രോസസ്സിംഗ്
കോ-ഓപ്പറേറ്റീവ് സൊസൈറ്റി
(MRMPCS) കര്‍ഷകരില്‍ നിന്നുള്ള
ഡെപ്പോസിറ്റ് ഇനത്തിലും റബ്ബര്‍
ഷീറ്റ്, റബ്ബര്‍പാല്‍,
ഒട്ടുപാല്‍ എന്നിവ വാങ്ങിയ
ഇനത്തിലും ഉള്ള 70 കോടിയോളം രൂപ
വരുന്ന കുടിശ്ശിക തുക
കൊടുത്തുതീര്‍ക്കുവാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ ?
710.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
വകുപ്പില്‍ റിസ്ക്ക്ഫണ്ട്
മുഖേനയുള്ള സഹായം
ലഭ്യമാക്കുന്നതിന് നിലവിലുള്ള
മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;
(
ബി )
കോവിഡ്
19 ന്റെ സാഹചര്യത്തില്‍
മാനദണ്ഡങ്ങളില്‍ എന്തെങ്കിലും
ഇളവ് അനുവദിച്ചിട്ടുണ്ടോ;
(
സി )
റിസ്ക്ക്ഫണ്ട്
അപേക്ഷകളില്‍ തീരുമാനം
എടുക്കുന്നതിനുള്ള കാലതാമസം
ഒഴിവാക്കി ആനുകൂല്യങ്ങള്‍
യഥാസമയം അനുവദിക്കന്നതിന്
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
711.
ശ്രീ
ഐ ബി സതീഷ്
ശ്രീമതി
യു പ്രതിഭ
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
യുവജനങ്ങള്‍ക്കായി
സഹകരണമേഖലയില്‍ ആദ്യമായി
ആരംഭിക്കുന്ന യുവ
സഹകരണസംഘങ്ങളുടെ
പ്രവര്‍ത്തനരീതി
വ്യക്തമാക്കാമോ;
(
ബി )
വായ്പ
സംഘങ്ങള്‍ എന്ന നിലയിലാണോ
സംരംഭക രംഗത്താണോ പ്രസ്തുത
സംഘങ്ങള്‍
പ്രവര്‍ത്തിക്കുകയെന്നും
ഇതിനായി എത്ര അപേക്ഷകര്‍
സമീപിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(
സി )
ഏതൊക്കെ
ജില്ലകളിലാണ് യുവ സഹകരണ
സംഘങ്ങളുടെ പ്രവര്‍ത്തനത്തിന്
തുടക്കം കുറിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
712.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
വിവിധ മേഖലകളിലായി രജിസ്റ്റര്‍
ചെയ്തിട്ടുള്ള സഹകരണ
സംഘങ്ങളുടെയും അവയില്‍
പ്രവര്‍ത്തനക്ഷമമായവയുടെയും
എണ്ണം വ്യക്തമാക്കാമോ;
(
ബി )
ഇതില്‍
പ്രാഥമിക കാര്‍ഷികവായ്പ സഹകരണ
സംഘങ്ങള്‍ എത്രയെന്നു
വ്യക്തമാക്കാമോ?
713.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളത്തില്‍
പ്രവര്‍ത്തന പരിധിയുള്ള
മള്‍ടിസ്റ്റേറ്റ് സഹകരണ
സംഘങ്ങളുടെ പ്രവര്‍ത്തനം
സര്‍ക്കാര്‍ പരിശോധനയ്ക്ക്
വിധേയമാണോ; എങ്കില്‍
സ്വീകരിച്ചുവരുന്ന നടപടി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സംഘങ്ങളുടെ പ്രവര്‍ത്തനം
നിയന്ത്രിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
714.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.എഫ്.ഇ.
സ്റ്റാഫ് കോ-ഓപ്പറേറ്റീവ്
സൊസൈറ്റിയിൽ നടന്ന
ക്രമക്കേടുകളില്‍ ഹൈക്കോടതി
വിധിയുടെ അടിസ്ഥാനത്തിൽ
കുറ്റവാളികളിൽ നിന്നും
നഷ്ടപ്പെട്ട പണം
തിരിച്ചെടുക്കുന്നതിന്
നാളിതുവരെ നടപടി
സ്വീകരിക്കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(
ബി )
ക്രമക്കേടുകൾക്ക്
ഉത്തരവാദികളായവരുടെ സ്വത്ത്
റിക്കവറി നടത്താനുള്ള ഉത്തരവ്
നാളിതുവരെ
നടപ്പിലാക്കാത്തതിന്റെ കാരണം
വെളിപ്പെടുത്താമോ;
(
സി )
നിക്ഷേപകർക്ക്
പണം തിരികെ നൽകുന്നതിന്
അടിയന്തര നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
715.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
രജിസ്ട്രേഷന്‍
നടപടികള്‍ പൂര്‍ത്തിയായ എത്ര
യുവ സഹകരണ സംഘങ്ങളാണ്
സംസ്ഥാനത്തുളളത്; പ്രസ്തുത
സംഘങ്ങള്‍ എന്തൊക്കെ
തരത്തിലുളള പ്രവൃത്തികളാണ്
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
716.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പ്രാഥമിക
സഹകരണ സംഘങ്ങളിലെ ആദ്യകാല
അംഗങ്ങളിൽ മാരകരോഗങ്ങളും
ദുരിതവുമനുഭവിക്കുന്നവർക്കായി
മുൻ സർക്കാർ പ്രഖ്യാപിച്ച
ധനസഹായം വിതരണം ചെയ്തിട്ടുണ്ടോ;
അപേക്ഷകർക്ക് അടിയന്തരമായി
സഹായം അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
ഇതിനായി
അനുവദിച്ച 147. 2 കോടി രൂപ
വകമാറ്റി ചെലവഴിച്ചതായുള്ള
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകുമോ?
717.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
സംഘങ്ങളിൽ ക്രമക്കേടുകൾ
വ്യാപകമായി റിപ്പോർട്ട്
ചെയ്യുന്ന സാഹചര്യത്തിൽ
ഓഡിറ്റിംഗ് ഫലപ്രദമാക്കുന്നതിന്
എന്തെങ്കിലും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
718.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
മണ്ഡലത്തിലെ മുഴുവന്‍ സഹകരണ
സ്ഥാപനങ്ങളുടെയും വിവരങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
2016-2021
കാലയളവില്‍ പ്രസ്തുത
മണ്ഡലത്തില്‍ രജിസ്റ്റര്‍
ചെയ്തിട്ടുള്ള സഹകരണ
സ്ഥാപനങ്ങളുടെ എണ്ണം, ഇവയുടെ
പട്ടിക എന്നിവ ലഭ്യമാക്കാമോ?
719.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
യുവ
സഹകരണസംഘം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
മാനദണ്ഡങ്ങളും വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം രജിസ്റ്റര്‍
ചെയ്ത സഹകരണ സംഘങ്ങള്‍ ഏതെല്ലാം
എന്ന് വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ?
720.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവിൽ എത്ര യുവ
സഹകരണസംഘങ്ങളാണ്
തുടങ്ങിയിട്ടുളളതെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
സംഘങ്ങളിലൂടെ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
721.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കരുവന്നൂര്‍
സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍
സംബന്ധിച്ച അന്വേഷണം ഏതു
ഘട്ടത്തിലാണ്;
(
ബി )
സഹകരണ
നിയമപ്രകാരവും സര്‍ക്കാര്‍
തലത്തില്‍ നടന്നു വരുന്ന
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍
നടപടി പ്രകാരവും ഉള്ള
അന്വേഷണവും ഉന്നതതല സമിതിയുടെ
അന്വേഷണവും നിലവില്‍ ഏതു
ഘട്ടത്തിലാണെന്നും
കുറ്റക്കാരായി എത്രപേരെ
കണ്ടെത്തിയിട്ടുണ്ടെന്നും
അറിയിക്കുമോ;
(
സി )
സഹകരണസംഘം
നിയമപ്രകാരം രജിസ്ട്രേഷനുള്ള
എത്ര സഹകരണ സംഘങ്ങള്‍
സംസ്ഥാനത്ത് നിലവിലുണ്ടെന്നും
ഇവയുടെ ഭരണവ്യവസ്ഥ
എപ്രകാരമാണെന്നും
വ്യക്തമാക്കുമോ;
(
ഡി )
ഈ
സർക്കാരിന്റെ കാലയളവിൽ ഏതെല്ലാം
സഹകരണ സംഘങ്ങളില്‍ നാളിതുവരെ
ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുണ്ടെന്നും
അതില്‍ എത്രപേര്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
അറിയിക്കുമോ; വിശദാംശം
നല്‍കുമോ?
722.
ശ്രീ
വി ശശി
ശ്രീ.
സി.സി. മുകുന്ദൻ
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കണ്‍സ്യൂമര്‍ ഫെഡിന്റെ
ഓണ്‍ലൈന്‍ വ്യാപാര പരിപാടിയുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
കണ്‍സ്യൂമര്‍
ഫെഡിന്റെ ഹോം ഡെലിവെറി സംവിധാനം
വിപുലീകരിക്കുവാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
കോവിഡ്കാല
ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന്
കണ്‍സ്യൂമര്‍ ഫെഡ് വഴി ശക്തമായ
ഇടപെടല്‍ നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
കോവിഡ്
പ്രതിരോധത്തിനായി
കുറഞ്ഞവിലക്ക് പ്രതിരോധ
മെഡിക്കല്‍ കിറ്റ് നീതി
മെഡിക്കല്‍ സ്റ്റോറുകളിലൂടെ
വിപണിയില്‍ എത്തിച്ചിരുന്നോ;
വിശദമാക്കാമോ;
(
ഇ )
കോവിഡ്
പ്രതിരോധ സാമഗ്രികളായ മാസ്ക്,
സാനിറ്റൈസര്‍ എന്നിവ സംഭരിച്ച്
കുറഞ്ഞ വിലയ്ക്ക് നീതി
മെഡിക്കല്‍ സ്റ്റോറുകള്‍ വഴി
വിതരണം ചെയ്യാന്‍ നടപടികള്‍
സ്വീകരിച്ചിരുന്നോ;
വിശദമാക്കാമോ?
723.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞങ്ങാട്
സഹകരണ പരിശീലന കേന്ദ്രത്തിലെ
കുട്ടികളുടെ ഒന്നാം സെമസ്റ്റർ
പരീക്ഷയുടെ ഉത്തരപേപ്പർ മോഷണം
പോയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ
കാര്യത്തിൽ സ്വീകരിച്ച
തുടർനടപടികൾ വ്യക്തമാക്കുമോ?
724.
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ആശുപത്രികളിൽ ചികിത്സാ സംവിധാനം
വർദ്ധിപ്പിക്കുന്നതിന് സർക്കാർ
സഹായത്തോടെ പുതിയ പദ്ധതികൾ
നടപ്പിലാക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
രണ്ടാം
ഘട്ട കോവിഡ് വ്യാപന സമയത്ത്
കിടത്തി ചികിത്സാ, പ്രതിരോധ
പ്രവർത്തനങ്ങൾ എന്നിവക്ക് സഹകരണ
ആശുപത്രികൾ ലഭ്യമാക്കിയ
സഹായങ്ങള്‍ വിശദമാക്കുമോ;
(
സി )
കോവിഡ്
ചികിത്സ, പ്രതിരോധ
പ്രവർത്തനങ്ങൾ എന്നിവ
ഊർജിതമാക്കാനും ചികിത്സാ
സൗകര്യങ്ങള്‍ വർദ്ധിപ്പിക്കാനും
സഹകരണ ആശുപത്രികളില്‍ നടത്തിയ
വികസന പ്രവർത്തനങ്ങൾ
വിശദമാക്കുമോ?
725.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്കുകളിൽ നിന്ന്
വായ്പയെടുത്തവര്‍ കോവിഡ് 19
ന്റെ പശ്ചാത്തലത്തിൽ യഥാസമയം
വായ്പ തിരിച്ചടക്കാനാവാതെ
ബാങ്ക് നടപടി നേരിടുന്നതു
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരത്തിൽ
ദുരിതം നേരിടുന്നവര്‍ക്കുള്ള
ആശ്വാസ നടപടികൾ പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(
സി )
ദീർഘനാളായി
വായ്പ തിരിച്ചടവ്
മുടങ്ങിയവർക്ക് ഒറ്റത്തവണയായി
തീർപ്പാക്കുന്നതിന് ആനുകൂല്യം
നൽകുന്നുണ്ടോ; വിശദമാക്കാമോ;
(
ഡി )
വീടും
സ്ഥലവും പണയപ്പെടുത്തി
വായ്പയെടുത്ത നിരവധി പേർ
തിരിച്ചടവ് മുടങ്ങി
സഹകരണബാങ്കുകളുടെ ജപ്തി ഭീഷണി
നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇവർക്ക് ആശ്വാസമാകുന്ന നടപടികൾ
പരിഗണനയിലുണ്ടോ?
726.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
മഹാമാരിയുടെ പശ്ചാത്തലത്തില്‍,
പ്രാഥമിക സഹകരണ സംഘങ്ങള്‍,
ബാങ്കുകള്‍ എന്നിവയുടെ
കുടിശ്ശിക കുറയ്ക്കുന്നതിനു
വേണ്ട നടപടി സ്വീകരിക്കാമോ;
(
ബി )
കോവിഡ്
പ്രതിസന്ധി നേരിടുന്നതിനുള്ള
സഹായ പദ്ധതികള്‍ സഹകരണ വകുപ്പ്
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
727.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സഹകരണബാങ്കുകളില്‍ വായ്പ
തിരിച്ചടവില്‍ കുടിശ്ശിക
വരുത്തിയവര്‍ക്കെതിരെ ജപ്തി
നടപടികള്‍ സ്വീകരിച്ചു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കോവിഡ്
മഹാമാരിയുടെ ദുരിതകാലത്ത്
വരുമാനമില്ലാതെ വായ്പ യഥാസമയം
തിരിച്ചടയ്ക്കാന്‍ കഴിയാതെ
പോയവര്‍ക്ക് കൂടുതല്‍ സമയം
അനുവദിക്കുന്നതിനും പലിശയില്‍
ഇളവുകള്‍ അനുവദിക്കുന്നതിനും
ജപ്തി നടപടികള്‍
ഒഴിവാക്കുന്നതിനും ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
728.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാറശ്ശാല
നിയോജക മണ്ഡലത്തിലെ സഹകരണ
സ്ഥാപനങ്ങളില്‍ വിദ്യാതരംഗിണി
വായ്പാ പദ്ധതി പ്രകാരം എത്ര
അപേക്ഷകള്‍ ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം അനുവദിച്ച
വായ്പയുടെ വിശദാംശം പഞ്ചായത്ത്
അടിസ്ഥാനത്തില്‍ നല്‍കാമോ?
729.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്കുകളില്‍ നിന്ന് ലോണ്‍
എടുത്ത പാവപ്പെട്ടവര്‍ക്ക്
കോവിഡ് കാലത്ത് ലോണുകളില്‍ വന്ന
കുടിശ്ശിക ഒഴിവാക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ലോണ്‍
കുടിശ്ശിക
ഒഴിവാക്കുന്നതിനുവേണ്ടി
ഏതെങ്കിലും തരത്തിലുള്ള
പാക്കേജ് നടപ്പില്‍വരുത്താന്‍
കഴിയുമോ?
730.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒരു
സഹകരണ ബാങ്കിൽ നിന്ന് എടുത്ത
വായ്പ മറ്റൊരു സഹകരണ
ബാങ്കിലേക്ക് മാറ്റാൻ നിയമം
അനുവദിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
കരുവന്നൂർ
ബാങ്കിൽ തിരിച്ചടവ്
മുടങ്ങിക്കിടന്നിരുന്ന
ആരുടെയെങ്കിലും വായ്പ
മറ്റേതെങ്കിലും സഹകരണ ബാങ്ക്
ഏറ്റെടുത്തിട്ടുണ്ടോ;
(
സി )
എങ്കിൽ
ആരുടെ എത്ര കോടി രൂപയുടെ വായ്പ
ഏത് ബാങ്ക് എപ്പോഴാണ്
ഏറ്റെടുത്തതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
വായ്പ
ഏറ്റെടുത്ത ബാങ്കിന്റെ
സാമ്പത്തിക സ്ഥിതി
വ്യക്തമാക്കാമോ;
കടക്കെണിയിൽപ്പെട്ടുകിടന്ന
ബാങ്കാണോ വായ്പ
ഏറ്റെടുത്തതെന്ന്
വെളിപ്പെടുത്താമോ;
(
ഇ )
ആണെങ്കില്‍
സാമ്പത്തിക പ്രതിസന്ധി
നേരിടുന്ന ഘട്ടത്തിൽ വായ്പ
ഏറ്റെടുക്കാനുള്ള കാരണം
വ്യക്തമാക്കാമോ;
(
എഫ് )
ഏറ്റെടുത്ത
വായ്പയ്ക്കു പുറമെ ടിയാൾക്ക്
പ്രസ്തുത ബാങ്കിൽ മറ്റു വായ്പ
ഉണ്ടായിരുന്നോ; എങ്കിൽ എത്ര
രൂപയുടെ വായ്പയാണതെന്ന്
വ്യക്തമാക്കാമോ?
731.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഓച്ചിറ
ക്ലാപ്പന സഹകരണ ബാങ്കിന്റെ
മുറ്റത്തെ മുല്ല എന്ന ലഘുവായ്പ
പദ്ധതിയിൽ കോടികളുടെ അഴിമതി
നടന്നതായിട്ടുള്ള ആരോപണത്തിൽ
അന്വേഷണം നടത്തിയിട്ടുണ്ടോ;
കണ്ടെത്തലുകൾ വ്യക്തമാക്കാമോ;
(
ബി )
ഇക്കാര്യത്തിൽ
ഉത്തരവാദികളായവർക്കെതിരെ
സ്വീകരിച്ച നടപടി
വെളിപ്പെടുത്താമോ; ഈ ക്രമക്കേട്
സംബന്ധിച്ചു പഠിക്കാൻ ബാങ്ക്
ഭരണസമിതി നിയോഗിച്ച ഉപസമിതിയുടെ
കണ്ടെത്തലുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
732.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിദ്യാതരംഗിണി
വായ്പാപദ്ധതി പ്രകാരം
സംസ്ഥാനമൊട്ടാകെ എത്ര
വായ്പകളിലായി എത്ര തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
അനുവദിച്ച
വായ്പയും തുകയും ജില്ല തിരിച്ച്
വിശദമാക്കാമോ?
733.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണസംഘങ്ങളില്‍
നിന്ന് വായ്പ എടുത്ത്
തിരിച്ചടയ്ക്കാതെ സംഘങ്ങള്‍ക്ക്
സാമ്പത്തിക നഷ്ടം
വരുത്തിയവര്‍ക്കോ വ്യക്തിപരമായി
കുടിശ്ശിക വരുത്തിയവര്‍ക്കോ
അര്‍ബന്‍ സഹകരണ ബാങ്കുകളുടെ
ഭരണസമിതിയംഗമാകാന്‍
കഴിയില്ലെന്ന
നിര്‍ദ്ദേശം/ഉത്തരവ് റിസര്‍വ്
ബാങ്ക് ഓഫ് ഇന്ത്യ
പുറപ്പെടുവിച്ചിട്ടുണ്ടോ;
(
ബി )
സഹകരണസംഘം
നിയമമാവലിയില്‍ മേല്‍
വിഷയങ്ങള്‍
പ്രതിപാദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
വകുപ്പുകളിലാണ് ഇക്കാര്യങ്ങള്‍
സൂചിപ്പിച്ചിട്ടുള്ളത്;
ആയതിന്റെ രേഖാമൂലമുള്ള
പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
(
സി )
ചാരിറ്റബിള്‍
സംഘങ്ങളുടെ പേരില്‍ സഹകരണ
സംഘങ്ങളില്‍ നിന്നും എടുക്കുന്ന
വായ്പകള്‍ പൂര്‍ണ്ണമായും
എഴുതിതള്ളുന്നത് നിയമപരമാണോ ;
ഇങ്ങനെ എഴുതിതള്ളുന്നത് കൊണ്ട്
സംഘത്തിനുണ്ടാകുന്ന സാമ്പത്തിക
നഷ്ടത്തിന് വായ്പ കൈപ്പറ്റിയ
ചാരിറ്റബിള്‍ സംഘങ്ങളുടെ
ഭരണസമിതി അംഗങ്ങള്‍ നിയമപരമായി
ഉത്തരവാദികളാകുമോ;
വ്യക്തമാക്കാമോ;
(
ഡി )
വായ്പ
എഴുതി തള്ളുന്നതിന് സഹകരണസംഘം
ഭരണസമിതി എടുക്കുന്ന
തീരുമാനങ്ങള്‍ക്ക് സഹകരണസംഘം
അസിസ്റ്റന്റ് രജിസ്ട്രാറുടെയും
ജില്ലാ സഹകരണസംഘം ജോയിന്റ്
രജിസ്ട്രാറുടെയും അനുമതി
ആവശ്യമാണോയെന്നും വായ്പ എഴുതി
തള്ളുന്ന വിവരം സഹകരണ
വകുപ്പില്‍
അറിയിക്കേണ്ടതുണ്ടോയെന്നും
വിശദമാക്കാമോ; സഹകരണ
നിയമങ്ങളിലെ ഏതെല്ലാം
വകുപ്പുകള്‍ അനുസരിച്ചാണ്
ഇക്കാര്യങ്ങള്‍
ചെയ്യേണ്ടതെന്നും അറിയിക്കാമോ;
(
ഇ )
സഹകരണസംഘങ്ങളിലെ
വായ്പകള്‍ എഴുതി തള്ളുന്നതിന്റെ
നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
734.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്കുകളില്‍ നിന്നും വായ്പ
എടുത്തതിനു ശേഷം
മരണപ്പെടുന്നവര്‍ക്ക് നല്‍കുന്ന
റിസ്ക് ഫണ്ടിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
ഗുരുതര
രോഗം ബാധിച്ചവരെ ഈ പദ്ധതിയില്‍
ഉള്‍പ്പെടുത്താറുണ്ടോ; ഇതിന്റെ
മാനദണ്ഡങ്ങള്‍ വിശദമാക്കാമോ?
735.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
സ്ഥാപനങ്ങളില്‍ നിന്ന്
ലോണെടുത്ത് മരണപ്പെട്ടവരുടെ
അനന്തരാവകാശികള്‍ക്ക് റിസ്ക്
ഫണ്ടില്‍ നിന്ന് ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിന് നിലവിലുളള
മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മാനദണ്ഡങ്ങള്‍ പരിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
കോവിഡ്
പശ്ചാത്തലത്തില്‍ സാമ്പത്തിക
പ്രതിസന്ധിയിലാവുകയും ആറ്
മാസത്തിലധികം കുടിശ്ശിക
വരുത്തുകയും ചെയ്തവര്‍
മരണപ്പെടുന്ന സാഹചര്യത്തില്‍
ഇളവുകളോടെ റിസ്ക് ഫണ്ടില്‍
നിന്ന് തുക അനുവദിക്കാന്‍
നടപടികള്‍ സ്വീകരിക്കുമോ?
736.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലാസഹകരണ ബാങ്കിൽ നിന്നും
2019 ഡിസംബർ മുതൽ നാളിതുവരെ
എത്ര ജീവനക്കാർ
വിരമിച്ചിട്ടുണ്ട്; ഇതിൽ എത്ര
ഒഴിവുകളിൽ പകരം നിയമനം
നടത്തിയിട്ടുണ്ട്; ഒഴിവുള്ള
തസ്തികകളിൽ അടിയന്തരമായി നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
737.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാരിന്റെ
നൂറ് ദിന കര്‍മ്മപദ്ധതി പ്രകാരം
സഹകരണ വകുപ്പ് എത്ര തൊഴില്‍
നല്‍കുകയുണ്ടായി എന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ സഹകരണ വകുപ്പ് എത്ര
സ്ഥിര നിയമനം നല്‍കുകയുണ്ടായി
എന്ന് വ്യക്തമാക്കുമോ?
738.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്ന ശേഷം
രജിസ്‌ട്രേഷൻ വകുപ്പിന്റെ
നവീകരണത്തിനായി സ്വീകരിച്ച
നടപടികൾ എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
ബി )
ചാത്തന്നൂർ
നിയോജക മണ്ഡലത്തിലെ സബ്ബ്
രജിസ്ട്രാർ ഓഫീസുകളെ
അക്രെഡിറ്റേഷൻ നിലവാരത്തിലേക്ക്
ഉയർത്തുന്നതിനായി നടന്നുവരുന്ന
പ്രവർത്തനങ്ങളുടെ പുരോഗതി
വ്യക്തമാക്കാമോ?
739.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തിലെ എടച്ചേരി
രജിസ്ട്രേഷന്‍ ഓഫീസ് കെട്ടിട
നിര്‍മ്മാണത്തിന് നാളിതുവരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(
ബി )
എടച്ചേരി
രജിസ്ട്രേഷന്‍ ഓഫീസ് കെട്ടിട
നിര്‍മ്മാണത്തിന് സ്ഥലം
ലഭ്യമാക്കാന്‍ രജിസ്ട്രേഷന്‍
വകുപ്പ് പഞ്ചായത്ത് വകുപ്പിന്
നല്‍കിയ കത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന്
സ്ഥലം ലഭ്യമാക്കുന്നതിന്
പഞ്ചായത്ത് വകുപ്പ്
എന്തെങ്കിലും തടസ്സങ്ങള്‍
ഉന്നയിച്ചിട്ടുണ്ടോ?
740.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വസ്തു
കൈമാറ്റ ഇടപാടുകള്‍ക്ക്
സ്വന്തമായി ആധാരം എഴുതുന്നതിന്
സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്
എന്നു മുതലാണ്;
(
ബി )
അതിനുശേഷം
2020-21 വരെ ഓരോ വര്‍ഷവും
അപ്രകാരം രജിസ്റ്റര്‍
ചെയ്തിട്ടുള്ള ആധാരങ്ങള്‍
എത്രയെന്ന് അറിയിക്കാമോ;
(
സി )
ആധാരമെഴുത്ത്
ലൈസന്‍സികള്‍ വഴിയും അഭിഭാഷകര്‍
വഴിയും രജിസ്റ്റര്‍
ചെയ്തിട്ടുള്ള ആധാരങ്ങള്‍
എത്രയെന്ന് അറിയിക്കാമോ;
(
ഡി )
സര്‍ക്കാരിന്റെ
ഈ തീരുമാനം മൂലം പരമ്പരാഗത
ആധാരമെഴുത്തുകാര്‍ക്ക്
വരുമാനനഷ്ടം ഉണ്ടായോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
741.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലംകോട്,
പെരുമ്പടപ്പ്, മാറഞ്ചേരി,
വെളിയങ്കോട് വില്ലേജുകളെ
ഉള്‍പ്പെടുത്തിക്കൊണ്ട്
പെരുമ്പടപ്പില്‍ ഒരു
രജിസ്ട്രാര്‍ ഓഫീസ്
ആരംഭിക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
അടിയന്തരമായി പ്രസ്തുത ഓഫീസ്
പ്രാവര്‍ത്തികമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
742.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
സബ്‌രജിസ്ട്രാര്‍ ഓഫീസ്
നവീകരിക്കുന്നതിനുവേണ്ട നടപടി
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഓഫീസ് നവീകരിക്കുന്നതിന്
ആവശ്യമായ ഫണ്ട് അനുവദിക്കുന്നത്
സര്‍ക്കാര്‍ പരിഗണനയിലുണ്ടോ
എന്ന് വിശദമാക്കാമോ?
743.
ശ്രീ.
എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തലശ്ശേരി
നിയോജകമണ്ഡലത്തിലെ കതിരൂർ
സബ്-രജിസ്ട്രാര്‍ ഓഫീസിന് പുതിയ
കെട്ടിടം നിർമ്മിക്കുന്നതിനുള്ള
ഫണ്ട് അനുവദിക്കുന്നത്
സംബന്ധിച്ച് ഫയലിന്റെ
നിലവിലുള്ള അവസ്ഥ എന്താണെന്ന്
വിശദമാക്കാമോ;
(
ബി )
ഇക്കാര്യത്തിൽ
ഇതുവരെ സ്വീകരിച്ചിട്ടുള്ള
നടപടികൾ എന്തൊക്കെയെന്നും ഈ
പ്രവൃത്തിയുടെ പൂർത്തീകരണത്തിന്
ആവശ്യമായ ഫണ്ട്
അനുവദിക്കുമോയെന്നും
വ്യക്തമാക്കാമോ?
744.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലയിന്‍കീഴ്
സബ് രജിസ്ട്രാര്‍ ഓഫീസിന്
വേണ്ടി നിര്‍മ്മിക്കുന്ന പുതിയ
കെട്ടിടത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ നിലച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന്റെ കാരണം വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കെട്ടിടത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍
ആരംഭിച്ച്
പൂര്‍ത്തിയാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
745.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാനന്തവാടി
മണ്ഡലത്തിലെ മാനന്തവാടി സബ്
രജിസ്ട്രാര്‍ ഓഫീസ് കെട്ടിട
നിര്‍മ്മാണത്തിന്റെ നിലവിലെ
പുരോഗതി അറിയിക്കാമോ;
(
ബി )
പുതിയ
കെട്ടിടം എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
|
|
|
|
|
|
|
|