|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
5064.
ഡോ.
എം.കെ . മുനീർ
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗുണനിലവാരമുളള നടീല്‍
വസ്തുക്കള്‍ വിതരണം
ചെയ്യുന്നതിന് കൃഷി വകുപ്പിന്
എന്തെങ്കിലും പദ്ധതി ഉണ്ടോ;
വിശദാംശം അറിയിക്കുമോ;
(
ബി )
കാര്‍ഷിക
ഗവേഷണ കേന്ദ്രത്തിന്റെ അംഗീകൃത
ഏജന്‍സികള്‍ എന്ന പേരില്‍
നടീല്‍ വസ്തുക്കളുടെ ഓര്‍ഡര്‍
സ്വീകരിച്ച് വില്‍പ്പന
നടത്തുന്ന വിവിധ സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഇത്തരം
സംഘങ്ങള്‍ക്കെതിരെ എന്തെല്ലാം
നടപടികള്‍ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
5065.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
എം. എം. മണി
ശ്രീ
ഒ . ആർ. കേളു
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ നൂറ് ദിന
പരിപാടിയില്‍ ഉള്‍പ്പെടുത്തിയ
കാര്‍ഷിക മേഖലയിലെ
പ്രവര്‍ത്തനങ്ങളുടെ ഫലമായി
സാമ്പത്തികമായും ഭൗതികമായും
ഉണ്ടായ നേട്ടങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
കാര്‍ഷിക
മേഖലയില്‍ പ്രസ്തുത കാലയളവില്‍
എത്ര തൊഴില്‍ ദിനങ്ങള്‍
സൃഷ്ടിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടെന്ന് അറിയുമോ;
എങ്കില്‍ വ്യക്തമാക്കുമോ?
5066.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കൃഷി വകുപ്പിന് കീഴിൽ റീജിയണൽ
ഓഫീസുകൾ ആരംഭിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
കൃഷി വകുപ്പിന് കീഴിലുള്ള
ആദ്യത്തെ റീജിയണൽ സെന്റർ
കൂത്തുപറമ്പിൽ പ്രവർത്തിച്ചു
വരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എന്തൊക്കെ പ്രവർത്തനങ്ങളും
പദ്ധതികളുമാണ് പ്രസ്തുത സെന്റർ
വഴി നടപ്പിലാക്കി വരുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഏതൊക്കെ
ജില്ലകളാണ് പ്രസ്തുത
സെന്ററിന്റെ അധികാര പരിധിയിൽ
വരുന്നതെന്നും കൃഷി വകുപ്പിനും
പൊതുജനങ്ങൾക്കും ഉപകാരപ്പെടുന്ന
രീതിയിൽ പ്രസ്തുത സെന്ററിനെ
മാറ്റിയെടുക്കാൻ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്നും
വിശദമാക്കുമോ?
5067.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മണ്‍സൂണ്‍
ഉള്‍പ്പെടെയുള്ള
കാലവര്‍ഷക്രമത്തിലും
കാലാവസ്ഥയിലും ഉണ്ടായിട്ടുള്ള
മാറ്റം കാര്‍ഷിക മേഖലയെ എങ്ങനെ
ബാധിച്ചു എന്നത് സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
കാലാവസ്ഥാവ്യതിയാനം
മൂലം വിളക്രമത്തിലും
ഭൂവിനിയോഗത്തിലും വന്നിട്ടുള്ള
മാറ്റം സംസ്ഥാനത്തിന്റെ
ഭക്ഷ്യസുരക്ഷയെ ഏതെങ്കിലും
തരത്തില്‍
ബാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
കൂടുതല്‍
ശാസ്ത്രീയ മാര്‍ഗ്ഗങ്ങളും
യന്ത്രവല്‍ക്കരണവും കാര്‍ഷിക
മേഖലയില്‍ നടപ്പാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
5068.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാര്‍ഷിക
മേഖലയുടെ അഭിവൃദ്ധിക്കായി
കര്‍ഷകര്‍ക്ക് ഗുണമേന്മയുളള
വിത്തുകള്‍ ലഭ്യമാക്കുന്നതിന്
എന്തെല്ലാം സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഓരോ
പ്രദേശത്തിന്റെയും
പ്രത്യേകതകള്‍ക്ക് അനുസൃതമായ
വിളകളുടെ വിത്തിനങ്ങള്‍
സംരക്ഷിച്ച് കര്‍ഷകര്‍ക്ക്
വിതരണം ചെയ്യുന്നതിനുള്ള
നടപടികള്‍ കൃഷി വകുപ്പ്
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
5069.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാടശേഖരങ്ങളിലെ
വെള്ളം വറ്റിക്കുന്നതിനും
മറ്റുമായി നല്‍കുന്ന പമ്പിംഗ്
സബ്സിഡി ഇനത്തില്‍ തൃശൂര്‍
ജില്ലയില്‍ കുടിശ്ശികയുണ്ടോ;
ഉണ്ടെങ്കില്‍ എത്ര വര്‍ഷത്തെ
കുടിശ്ശികയുണ്ടെന്നതിന്റെ
കണക്കുകൾ വര്‍ഷം തിരിച്ച്
നല്‍കാമോ;
(
ബി )
നിലവിൽ
കുടിശ്ശികയുണ്ടെങ്കിൽ അത്
കൊടുത്ത് തീര്‍ക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍ നല്‍കാമോ;
(
സി )
ഇല്ലെങ്കില്‍
സബ്സിഡി തുക കൊടുത്ത്
തീര്‍ക്കാന്‍ അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
5070.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വന്തമായി കെട്ടിടവും സ്ഥലവും
ഉള്ള കൃഷി ഓഫീസുകളിലും കൃഷി
വകുപ്പിന്റെ മറ്റു ഓഫീസുകളിലും
ഏതെങ്കിലും തരത്തിലുള്ള കൃഷി
നിർബന്ധമായും ചെയ്തിരിക്കണം
എന്നത് സംബന്ധിച്ച്
എന്തെങ്കിലും നിർദ്ദേശം
നൽകിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
കൃഷിയ്ക്ക്
യോഗ്യമായ കൃഷി ഓഫീസുകളുടെ
പരിസരം യാതൊരു കൃഷിയും നടത്താതെ
ഒഴിച്ചിട്ടിരിക്കുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
കൃഷിവകുപ്പിന്റെ കീഴിലുളള എല്ലാ
ഓഫീസുകളെയും കർഷകർക്കും
പൊതുജനങ്ങൾക്കും കൃഷിയെ
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
സന്ദേശം നൽകുന്ന
തരത്തിലാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
സംസ്ഥാനത്തെ
പല കൃഷി ഓഫീസുകളുടെയും പരിസരം
തറയോട് പാകി ചെടികളും
പച്ചക്കറികളും
വച്ചുപിടിപ്പിക്കാൻ കഴിയാത്ത
തരത്തിൽ ഡിസൈൻ ചെയ്തിരിക്കുന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഭാവിയില്‍ ഇത്തരം
സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ
ശ്രദ്ധ ചെലുത്തുമോ?
5071.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഹൈടെക്ക് കൃഷിരീതി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
5072.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹോമിയോ
മരുന്നുകൾ ഉപയോഗിച്ചുള്ള കൃഷി
രീതിയെ സംബന്ധിച്ച വാർത്തകൾ
മാധ്യമങ്ങളില്‍ വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഹോമിയോ
മരുന്നുകൾ ഉപയോഗിച്ചുള്ള കൃഷി
രീതിയെ സംബന്ധിച്ച് അറിയിപ്പ്
നല്‍കുന്നതിന് എന്തെങ്കിലും
പദ്ധതിയുണ്ടോ; ഉണ്ടെങ്കില്‍
വിശദമാക്കാമോ?
5073.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹൈ-ടെക്
അഗ്രിക്കള്‍ച്ചര്‍ എന്ന
പദ്ധതിയെക്കുറിച്ച്
വിശദീകരിക്കാമോ;
(
ബി )
ഈ
പദ്ധതികൊണ്ടുള്ള പ്രയോജനങ്ങള്‍
എന്തൊക്കെയെന്ന് വിശദമാക്കാമോ?
5074.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഫ്ലാറ്റ്
സമുച്ചയങ്ങളിലെ പച്ചക്കറി
കൃഷിക്ക് വേണ്ടി ഗാർഹിക മലിനജല
ശുദ്ധീകരണ പ്രോജക്ട് ഏതൊക്കെ
ജില്ലകളിൽ
നടപ്പാക്കിയിട്ടുണ്ട്;
(
ബി )
പ്രസ്തുത
പദ്ധതി വിജയകരമാണെന്ന്
വിലയിരുത്തുന്നുണ്ടോ; എങ്കിൽ
ഇത് സംസ്ഥാന വ്യാപകമായി
നടപ്പാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5075.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
അടിസ്ഥാന വികസനം ഉറപ്പാക്കാനായി
ഈ സര്‍ക്കാര്‍ നടപ്പാക്കി
വരുന്ന പ്രധാന
പ്രവര്‍ത്തനങ്ങളും ആയതിന്
വേണ്ടി വകയിരുത്തിയ തുകയും
തുടര്‍പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വിശദാംശവും
ലഭ്യമാക്കുമോ;
(
ബി )
ഇതിനായി
കേന്ദ്രസര്‍ക്കാര്‍ മുമ്പാകെ
സമര്‍പ്പിച്ച പദ്ധതികളും
ആവശ്യമുളള തുകയും സംബന്ധിച്ച
വിശദാംശങ്ങളും അതില്‍ കേന്ദ്രം
അനുവദിച്ചവ സംബന്ധിച്ച
വിശദാംശങ്ങളും വ്യക്തമാക്കുമോ?
5076.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാർഷിക
മേഖലയിൽ നടപ്പിലാക്കിവരുന്ന
സ്റ്റാർട്ട് അപ്പ് സ്കീമുകൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്കീമുകൾ സംബന്ധിച്ച് കർഷകർക്ക്
എന്തെങ്കിലും അവബോധന ക്ലാസുകൾ
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
സ്റ്റാർട്ട്
അപ്പ് സംബന്ധിച്ചുള്ള
സംശയങ്ങൾക്ക് പരിഹാരം
കാണുന്നതിനായി നോഡൽ ഓഫീസർമാരെ
നിയമിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
സ്റ്റാർട്ട്
അപ്പ് സംബന്ധിച്ച വിവരങ്ങൾ കൃഷി
വകുപ്പിന്റെ വെബ്സൈറ്റിൽ
ലഭ്യമാണോ; വിശദമാക്കാമോ?
5077.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ കാര്‍ഷിക മേഖലയുടെ
പുന:സൃഷ്ടിക്കായി പുന്‍ജനി
പദ്ധതിയിലൂടെ നടപ്പിലാക്കിയ
പ്രവൃത്തികള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ അഗ്രോ സര്‍വ്വീസ്
സെന്ററുകള്‍ പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ; വിശദവിവരം
നല്‍കാമോ;
(
സി )
സുഭിഷ
കേരളം പദ്ധതിയുടെ ഭാഗമായി കൃഷി
വകുപ്പ് പ്രസ്തുത മണ്ഡലത്തില്‍
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയെന്ന്
വിശദമാക്കാമോ?
5078.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാര്‍ഷിക
വികസന കര്‍ഷക ക്ഷേമ വകുപ്പിൽ
ഏതൊക്കെ കൃഷിഭവനുകളിലാണ് വിള
ആരോഗ്യ പരിപാലന പദ്ധതി
നടപ്പിലാക്കി വരുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
കൃഷിഭവനുകളില്‍ പെസ്റ്റ്
സ്കൗട്ട് തസ്തികയില്‍ നാളിതുവരെ
എത്ര കരാര്‍ ജീവനക്കാരുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
വിള
ആരോഗ്യ പരിപാലന പദ്ധതിക്ക്
പുറമെ മറ്റ് പദ്ധതികളില്‍
പ്രസ്തുത വകുപ്പിനുകീഴിൽ എത്ര
കരാര്‍ ജീവനക്കാരാണ് നിലവില്‍
ജോലി ചെയ്ത് വരുന്നതെന്ന്
വിശദമാക്കാമോ;
(
ഡി )
വിള
ആരോഗ്യ പരിപാലന പദ്ധതിയില്‍
സേവനം അനുഷ്ഠിക്കുന്ന പെസ്റ്റ്
സ്കൗട്ട് തസ്തികയിലെ കരാര്‍
ജീവനക്കാരെ പിരിച്ചുവിടുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പുനഃപരിശോധിക്കുമോയെന്ന്
വ്യക്തമാക്കുമോ?
5079.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
കെ ആൻസലൻ
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കാര്‍ഷികവൃത്തി
അഭിവൃദ്ധിപ്പെടുത്തുന്നതിനും
ഗുണമേന്മയുളള
കാര്‍ഷികോല്പന്നങ്ങള്‍
ഉല്പാദിപ്പിക്കുന്നതിനും
ഗുണനിലവാരമുളള തെെകളും
വിത്തുകളും ലഭ്യമാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
കര്‍ഷകരില്‍
നിന്നും കൂടുതല്‍ വില ഈടാക്കി
ഗുണനിലവാരമില്ലാത്ത തെെകളും
വിത്തുകളും വിതരണം ചെയ്യുന്നവരെ
കണ്ടെത്തുന്നതിനും
കര്‍ഷകര്‍ക്ക് വിത്തുകളും
തെെകളും വിതരണം ചെയ്യുന്നതിന്
ഒരു ഔദ്യോഗിക സംവിധാനം
ഒരുക്കുന്നതിനും നടപടി
സ്വീകരിക്കുമോ;
(
സി )
പൊതു
വിപണിയില്‍ ലഭിക്കുന്ന വളവും
കീടനാശിനികളും
ഗുണനിലവാരമുളളവയാണെന്ന്
ഉറപ്പുവരുത്തുവാന്‍ നിലവില്‍
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്‌തമാക്കാമോ;
(
ഡി )
കൃഷി
ശാസ്ത്രീയവും കൂടുതല്‍
ഫലപ്രദവുമാക്കുന്നതിനായി
സംസ്ഥാനത്തെ വിവിധ അഗ്രോ
സോണുകളായി തിരിച്ചിട്ടുണ്ടോ;
എങ്കിൽ ഇപ്രകാരം സോണുകളായി
തിരിക്കുന്നതിന് എന്തെല്ലാം
ഘടകങ്ങളാണ് പരിഗണിക്കുന്നത്;
ഇതുവഴി കാര്‍ഷിക മേഖലയില്‍
എന്തെല്ലാം ഗുണകരമായ
മാറ്റങ്ങളാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കാമോ?
5080.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂര്‍
നിയോജക മണ്ഡലത്തിലെ എത്ര
പദ്ധതികളാണ് ആര്‍.ഐ.ഡി.എഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
നിലവില്‍ പരിഗണനയിലുള്ളതെന്നും
അവ ഏതെല്ലാമാണെന്നും ഓരോ
പദ്ധതിയുടെയും എസ്റ്റിമേറ്റ്
തുക എത്രയാണെന്നും വിശദവിവരം
ലഭ്യമാക്കുമോ;
(
ബി )
ആര്‍.ഐ.ഡി.എഫ്-ന്റെ
27-ാം ഘട്ടത്തില്‍
ഉള്‍പ്പെടുത്തിയ തിരൂര്‍
മണ്ഡലത്തിലെ പദ്ധതികള്‍
ഏതെല്ലാമാണെന്നും പ്രസ്തുത
പദ്ധതികള്‍ക്ക് എത്ര തുക
അനുവദിച്ചുവെന്നും
വ്യക്തമാക്കുമോ?
5081.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
മേഖലയിലെ ക്രെഡിറ്റ് ലിങ്ക്ഡ്
പദ്ധതികള്‍, കിസാന്‍
ക്രെഡിറ്റ്കാര്‍ഡ് പദ്ധതി,
കാര്‍ഷികോത്പാദന
കമ്പനികള്‍ക്കുളള ക്രെഡിറ്റ്
ഗ്യാരന്റി കവറേജ്, പ്രാഥമിക
കര്‍ഷക സംഘങ്ങള്‍ക്ക് ഒരു
ശതമാനം പലിശയ്ക്ക് നബാര്‍ഡ്
വായ്പാ പദ്ധതി, എന്നിവയുടെ
നിലവിലെ പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ക്കായുളള
കേന്ദ്രസഹായം, നബാര്‍ഡ്
നല്‍കാനുളള ഒരു ശതമാനം
പലിശയ്ക്കുളള ലഭ്യത എന്നിവ
ഉറപ്പാക്കുന്നതിനും ആയതു വഴി
കാര്‍ഷിക മേഖലാ വികസനം
സാധ്യമാക്കുന്നതിനുമായി
സ്വീകരിച്ചുവരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
5082.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രകൃതിക്ഷോഭത്തിൽ
കൃഷി നശിച്ചുപോവുന്ന കർഷകർക്ക്
നൽകിവരുന്ന സഹായങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
വിളകൾ
ഇൻഷ്വർ ചെയ്യുന്നതിന്
കൃഷിഭവനുകൾ കേന്ദ്രീകരിച്ച്
സംവിധാനമുണ്ടോ; എങ്കിൽ ആയതിന്റെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
5083.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021
മെയ് മാസം ഉണ്ടായ
വെള്ളപ്പൊക്കം കാരണം
ആലപ്പുഴ-പത്തനംതിട്ട
ജില്ലകളില്‍ ഉണ്ടായ നെല്‍കൃഷി
നാശത്തിന് എസ്.ഡി.ആര്‍.എഫ്.
പദ്ധതിയില്‍ നിന്നും ധനസഹായം
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(
ബി )
ഈ
ജില്ലകളിലെ കൃഷിക്കാര്‍ക്ക്
എന്നത്തേക്ക് നഷ്ടപരിഹാരം
നല്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി പ്രകാരം ഏതൊക്കെ
ജില്ലകള്‍ക്ക് നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
5084.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൽപ്പറ്റ
നിയോജക മണ്ഡലത്തില്‍ നിന്നും
2016 മുതൽ വിള ഇന്‍ഷുറന്‍സ്
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നഷ്ടപരിഹാരത്തിനായി എത്ര
അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്;
പഞ്ചായത്ത് തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ബി )
ഇതില്‍
എത്ര അപേക്ഷകര്‍ക്കാണ്
നഷ്ടപരിഹാര തുക
അനുവദിച്ചിട്ടുള്ളത്; ഇനിയും
നഷ്‌ടപരിഹാരം
ലഭിച്ചിട്ടില്ലാത്ത
കര്‍ഷകര്‍ക്ക് ആയത്
ലഭ്യമാക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
വയനാട്
ജില്ലയിലെ കർഷകർക്ക് വിള
ഇൻഷുറൻസ് പദ്ധതി മുഖേന 2016
മുതൽ 2021 വരെ എത്ര തുക
അനുവദിച്ചു എന്നതിനെ സംബന്ധിച്ച
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
5085.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സുഭിക്ഷ
കേരളം പദ്ധതിയുടെ ഭാഗമായി കൃഷി,
മൃഗസംരക്ഷണം, ക്ഷീരവികസനം,
മത്സ്യബന്ധനം തുടങ്ങിയ
വകുപ്പുകള്‍ ഒത്തൊരുമിച്ച്
തയ്യാറാക്കുന്ന വിവിധ
പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
ഇതിനായി
പ്രത്യേക നിരീക്ഷണ സംവിധാനം
ഗ്രാമ-ബ്ലോക്ക്-ജില്ലാ
തലങ്ങളില്‍
രൂപപ്പെടുത്തുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കാമോ?
5086.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്ലാസ്റ്റിക്
ഗ്രോബാഗ് ഉപയോഗിച്ചുള്ള
പച്ചക്കറി കൃഷി പ്രോത്സാഹനം
ഒഴിവാക്കുന്നതിന് എന്തെങ്കിലും
തരത്തിലുള്ള ആലോചനകൾ
നടക്കുന്നുണ്ടോ; എങ്കിൽ
പ്ലാസ്റ്റിക് ഗ്രോബാഗ്
പരിസ്ഥിതിക്ക് ദോഷകരമാണെന്ന
തരത്തിലുള്ള ഏതെങ്കിലും
റിപ്പോർട്ടുകൾ നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്ലാസ്റ്റിക്
ഗ്രോബാഗുകള്‍ക്ക് ബദലായി
ഉപയോഗിക്കുന്നതിന്
തീരുമാനിച്ചിട്ടുള്ള ഉല്പന്നം
ഏതാണ്; ചെലവുകുറഞ്ഞ രീതിയിൽ
കർഷകർക്ക് ഇത് നൽകാൻ
കഴിയുമെന്ന് കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ?
5087.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജൈവ
കാർഷിക ഉൽപ്പന്നങ്ങൾക്ക്
പി.ജി.എസ്. ഇന്ത്യ ഓർഗാനിക്
സർട്ടിഫിക്കേഷൻ
ലഭിക്കുന്നതിനുള്ള നടപടിക്രമം
വ്യക്തമാക്കുമോ; സർട്ടിഫിക്കേഷൻ
ലഭിക്കുന്ന ഉല്പന്നങ്ങൾക്ക്
ഉയർന്ന വിപണി
സാധ്യതയുണ്ടോയെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
വിഷയത്തിൽ കർഷകരെ
ബോധവൽക്കരിക്കുന്നതിനും
സർട്ടിഫിക്കേഷൻ നേടാൻ
സഹായിക്കുന്നതിനുമായി എന്തൊക്കെ
നടപടികൾ
ആവിഷ്കരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
5088.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജൈവകൃഷി വികസനത്തിന് സഹായ
പദ്ധതികൾ
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
2021-22
സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യം
കൈവരിക്കുന്നതിനായി ഇതിനോടകം
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
(
സി )
ജൈവകൃഷി
സംസ്ഥാനത്ത് വ്യാപിപ്പിക്കുന്ന
തരത്തില്‍ എന്തെല്ലാം
പദ്ധതികളാണ് ആവിഷ്കരിച്ചു
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നത്; ഇതിനുള്ള
രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ?
5089.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെല്‍കൃഷി
വ്യാപിപ്പിക്കുന്നതിന്റെ
ഭാഗമായി ഗ്രൂപ്പ് ഫാമിങ്
ശക്തിപ്പെടുത്താന്‍ നടപടികള്‍
ഉണ്ടാകുമോ;
(
ബി )
സര്‍ക്കാര്‍
പ്രഖ്യാപിച്ച റൈസ് ബയോപാര്‍ക്ക്
പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
5090.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍സര്‍ക്കാരിന്റെ
കാലത്ത് സംസ്ഥാനത്തെ
നെല്ലുല്പാദനം എത്രയായിരുന്നു;
വിശദമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ കാലയളവില്‍
സംസ്ഥാനത്ത് എത്രമാത്രം നെല്ല്
ഉല്പാദിപ്പിക്കുന്നതിന്
സാധിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
സി )
നെല്ലുല്പാദനം
വര്‍ഷം തോറും കുറഞ്ഞു വരുന്നതായ
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന് നടത്തുന്ന
പ്രവര്‍ത്തങ്ങള്‍
വ്യക്തമാക്കുമോ; ;
(
ഡി )
കഴിഞ്ഞ
5 വര്‍ഷങ്ങളായി എത്ര ടണ്‍
പൊക്കാളി നെല്ല്
ഉല്പാദിപ്പിക്കുന്നതിന്
സാധിച്ചിട്ടുണ്ട്; ഇതിന്റെ
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
പ്രത്യേക പദ്ധതികള്‍
നിലവിലുണ്ടോ; വിശദാംശം
നല്‍കുമോ;
(
ഇ )
ഉല്പാദന
സ്ഥലത്തുതന്നെ നെല്ല് സംഭരണം
നടത്തുന്നതിന് സംവിധാനം
ഏര്‍പ്പെടുത്തുമോ;
വ്യക്തമാക്കാമോ;
(
എഫ് )
നെല്ല്
സംഭരിച്ച ഇനത്തില്‍
കര്‍ഷകര്‍ക്ക് കുടിശ്ശികയായി
എത്ര തുക നല്‍കാനുണ്ടെന്നും
ആയത് എപ്പോള്‍ നല്‍കുമെന്നും
അറിയിക്കാമോ;
(
ജി )
നെല്ലുല്പാദനം
വര്‍ദ്ധിപ്പിക്കാന്‍
സ്വീകരിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍/പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
5091.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വെെപ്പിന്‍
മണ്ഡലത്തില്‍ എത്ര ഹെക്ടര്‍
നെല്‍കൃഷി ഉണ്ടെന്നതിന്റെ വിവരം
പഞ്ചായത്തടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
ആവിഷ്കരിച്ച പദ്ധതികളുടെ
വിശദാംശങ്ങൾ നല്‍കാമോ;
(
സി )
മണ്ഡലത്തിലെ
നെല്‍കൃഷി നാശത്തെക്കുറിച്ചുള്ള
വ്യക്തമായ കണക്കുകള്‍
ലഭ്യമാണോ; എങ്കില്‍
എത്രയാണെന്ന് അറിയിക്കാമോ?
5092.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാറശ്ശാല
മണ്ഡലത്തിലെ കൊല്ലയിൽ
ഗ്രാമപഞ്ചായത്തിൽ നെൽകൃഷി
പ്രോത്സാഹനവുമായി ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തൊക്കെയാണ്;
(
ബി )
പ്രസ്തുത
പ്രദേശത്ത് ബ്രാൻഡ് റൈസ് മിൽ
ആരംഭിക്കുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
അറിയിക്കാമോ;
(
സി )
നെൽകൃഷി
പ്രോത്സാഹനവുമായി ബന്ധപ്പെട്ട്
കൃഷി വകുപ്പ് മുഖേന ഏതൊക്കെ
പദ്ധതികളാണ് നടപ്പിലാക്കി
വരുന്നത്; ഓരോന്നിന്റെയും
വിശദാംശം അറിയിക്കാമോ;
(
ഡി )
സുഭിക്ഷ
കേരളം പദ്ധതിയുടെ ഭാഗമായി
പാറശ്ശാല മണ്ഡലത്തിൽ
നടപ്പാക്കിയ പ്രവർത്തനങ്ങൾ
എന്തെല്ലാമാണെന്നും ഇതിനായി
ഇതുവരെ എത്ര രൂപ
ചെലവഴിച്ചുവെന്നും കൃഷിഭവൻ
അടിസ്ഥാനത്തിലുളള കണക്ക്
വിശദമാക്കാമോ?
5093.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരഗ്രാമം
പദ്ധതി വഴി കേരകര്‍ഷകര്‍ക്ക്
ലഭിക്കുന്ന പ്രയോജനങ്ങള്‍
എന്തൊക്കെയെന്ന് അറിയിക്കാമോ;
(
ബി )
കുറ്റ്യാടി
മണ്ഡലത്തില്‍ ഇതുവരെ എത്ര
പഞ്ചായത്തുകളില്‍ കേരഗ്രാമം
പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്
എന്നറിയിക്കാമോ;
(
സി )
കുറ്റ്യാടി
മണ്ഡലത്തില്‍ 2020-21
സാമ്പത്തിക വര്‍ഷം വരെ എത്ര
കര്‍ഷകര്‍ക്ക് ഈ പദ്ധതി വഴി
പ്രയോജനം ലഭിക്കുകയുണ്ടായി
എന്നറിയിക്കാമോ?
5094.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കർഷകരിൽ
നിന്നും വിത്തുതേങ്ങ സംഭരണ
പ്രവർത്തനങ്ങൾ നടത്തുന്നത്
ഏതെങ്കിലും മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണോ; എങ്കിൽ
പ്രസ്തുത മാനദണ്ഡങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(
ബി )
പ്രസ്തുത
വിഷയത്തെപ്പറ്റി കേരകർഷകരിൽ
ബോധവൽക്കരണം നടത്തുമോയെന്ന്
വ്യക്തമാക്കുമോ; വിശദാംശങ്ങൾ
നൽകുമോ?
5095.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബാലുശ്ശേരി
മണ്ഡലത്തില്‍ നിലവില്‍ ഏതെല്ലാം
ഗ്രാമപഞ്ചായത്തുകളിലാണ്
കേരഗ്രാമം പദ്ധതി
നടപ്പിലാക്കുന്നതെന്നും;
നിലവില്‍ കേരഗ്രാമം
പദ്ധതിയിലൂടെ എത്ര
കേരകര്‍ഷകര്‍ക്കാണ്
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതെന്നും
വ്യക്തമാക്കാമോ; പഞ്ചായത്തുകള്‍
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
നടുവണ്ണൂര്‍,
കോട്ടൂര്‍
ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും
കൂടുതല്‍ നാളികേര കര്‍ഷകര്‍
ഉണ്ടായിട്ടും കേരഗ്രാമം പദ്ധതി
അനുവദിച്ചിട്ടില്ല എന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
ഗ്രാമ പഞ്ചായത്തുകളില്‍
കേരഗ്രാമം പദ്ധതി
അനുവദിക്കുന്നതിനുളള നടപടി
സ്വീകരിക്കാമോ?
5096.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വള്ളിക്കുന്ന്
നിയോജകമണ്ഡലത്തിലെ ഗ്രാമ
പഞ്ചായത്തുകളില്‍ നിലവില്‍
കേരഗ്രാമം പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഇല്ലെങ്കില്‍
പ്രസ്തുത പദ്ധതി
താല്‍പ്പര്യമുള്ള ഗ്രാമ
പഞ്ചായത്തുകളില്‍
നടപ്പിലാക്കാന്‍ ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
(
സി )
വള്ളിക്കുന്ന്
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെടുന്ന പള്ളിക്കല്‍
ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം
പദ്ധതി ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട നിവേദനം
ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍
തുടര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
5097.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പച്ചക്കറി വര്‍ഗ്ഗങ്ങളുടെ വില
ക്രമാതീതമായി കൂടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇത് പരിഹരിക്കുവാന്‍ എന്തു
നടപടിയാണ് സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നും ഇത്തരം
വില വര്‍ദ്ധനവ്
പിടിച്ചുനിര്‍ത്താന്‍ ഒരു
ഏകീകൃത വില നിര്‍ണ്ണയം
ഉറപ്പുവരുത്തുന്നതിന് നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്തിനാവശ്യമായ
പച്ചക്കറി ഉള്‍പ്പെടെ മറ്റ്
കാര്‍ഷികോല്പന്നങ്ങളുടെ
ദൈനംദിനതോത് എത്രയെന്നും
അവയില്‍ എത്രത്തോളം സംസ്ഥാനത്ത്
ഉല്പാദനം നടത്തുന്നുവെന്നും ഇതര
സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി
വരുന്നതിന്റെ തോത് എത്രയെന്നും
വ്യക്തമാക്കുമോ;
(
ഡി )
ആവശ്യകതയുടെ
എത്ര ശതമാനം പച്ചക്കറിയാണ്
നിലവില്‍ ഉല്പാദിക്കുന്നതെന്നും
പച്ചക്കറി ഉല്പാദനത്തില്‍ സ്വയം
പര്യാപ്തത കൈവരിക്കുവാന്‍
സംസ്ഥാനത്തിന് എപ്പോള്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത് എന്നും
വ്യക്തമാക്കുമോ?
5098.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
റബ്ബറിന്റെ വിലയിടിവും മതിയായ
താങ്ങുവില ലഭ്യമാക്കാത്ത
അവസ്ഥയും മൂലം പ്രസ്തുത
കര്‍ഷകര്‍ കൂടുതല്‍
ബുദ്ധിമുട്ട് അനുഭവിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ കാരണങ്ങള്‍
സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ
നയം വ്യക്തമാക്കാമോ;
(
ബി )
നാണ്യവിള
മേഖലയിലെ വിലയിടിവും കൃഷിനാശവും
മൂലം കടക്കെണിയിലായി
കഷ്ടപ്പെടുന്ന കര്‍ഷകരുടെ
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്
എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ്
പരിഗണിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
കേരകര്‍ഷകര്‍
വിലയിടിവില്‍
ബുദ്ധിമുട്ടുന്നകാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
നാളികേരത്തിന് താങ്ങുവില
അടിസ്ഥാനത്തില്‍ സംഭരണം
നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
5099.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇരുപ്പൂ
കൃഷി ഇറക്കുന്ന കര്‍ഷകര്‍ക്ക്
നല്‍കി വരുന്ന ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
മണലൂര്‍
മണ്ഡലത്തില്‍ ഈ വര്‍ഷം ഇരുപ്പൂ
കൃഷി ഇറക്കുന്ന പാടശേഖരങ്ങള്‍
ഏതെല്ലാമാണെന്ന് അറിയിക്കാമോ?
5100.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൃഷിവകുപ്പിന്റെ
പദ്ധതികളും പ്രവര്‍ത്തനങ്ങളും
യഥാസമയം കര്‍ഷകര്‍ അറിയാതെ
പോകുന്നുവെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവ എല്ലാ
തദ്ദേശസ്വയംഭരണ വാര്‍ഡുകളിലും
യഥാസമയം അറിയിക്കാന്‍
എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
വിവിധ
പദ്ധതികളെ സംബന്ധിച്ചുള്ള
അറിയിപ്പുകള്‍ കര്‍ഷകരെ
അറിയിക്കുന്നതിനായി വാര്‍ഡുതല
സമിതികളെ നിയോഗിക്കാന്‍
സാധിക്കുമോ?
5101.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാർഷിക
സർവ്വകലാശാലയിലെ അദ്ധ്യാപക
അനദ്ധ്യാപക ജീവനക്കാരുടെ റബ്ബർ
ബോർഡ്, സ്പൈസസ് ബോർഡ്,
കോക്കനട്ട് ഡവലപ്പ്മെന്റ്
ബോർഡ്, ഐ.സി.എ.ആർ.
എന്നിവിടങ്ങളിലെ മുൻകാല സേവനം
പെൻഷൻ കാലയളവ്
കണക്കാക്കുന്നതിനായി ഇതുവരെ
പരിഗണിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ
വിശദാംശങ്ങൾ അറിയിക്കാമോ;
(
ബി )
നിലവിൽ
ഈ വ്യവസ്ഥയ്ക്ക് എന്തെങ്കിലും
മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ എന്തെല്ലാം
മാറ്റങ്ങൾ
വരുത്തിയിട്ടുണ്ടെന്നും
എന്തിന്റെ അടിസ്ഥാനത്തിലാണ്
മാറ്റങ്ങൾ
വരുത്തിയിട്ടുള്ളതെന്നും
വിശദമാക്കാമോ;
(
സി )
ഐ.സി.എ.ആർ.
പോലുള്ള സ്ഥാപനങ്ങള്‍, മറ്റു
ബോർഡുകള്‍
എന്നിവിടങ്ങളില്‍നിന്നും വിടുതൽ
വാങ്ങി സർവീസ് ബ്രേക്ക് ഇല്ലാതെ
കാർഷിക സർവ്വകലാശാലയിൽ ജോയിൻ
ചെയ്ത ജീവനക്കാരുടെ മുൻകാല
സർവ്വീസ്, പെൻഷൻ കാലയളവിനായി
കണക്കാക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ?
5102.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഇരിക്കൂര്‍ നിയോജക
മണ്ഡലത്തിന്റെ പരിധിയിലുള്ള
കൃഷിഭവനുകളില്‍ കര്‍ഷക പെന്‍ഷനു
വേണ്ടിയുള്ള എത്ര അപേക്ഷകള്‍
സ്വീകരിച്ചുവെന്നും അവയില്‍
എത്രയെണ്ണം
തീര്‍പ്പാക്കിയെന്നും
വ്യക്തമാക്കുമോ;
(
ബി )
ഇരിക്കൂര്‍
നിയോജകമണ്ഡലത്തിന്റെ പരിധിയില്‍
നിലവില്‍ എത്രപേര്‍
കര്‍ഷകപെന്‍ഷന്‍
വാങ്ങുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
5103.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍സര്‍ക്കാരിന്റെ
കാലത്ത് വാമനപുരം മണ്ഡലത്തില്‍
മഴക്കെടുതിയില്‍ കൃഷിനാശം
സംഭവിച്ച കര്‍ഷകര്‍ക്ക് നല്‍കിയ
നഷ്ടപരിഹാരം എത്രയെന്നും എത്ര
കര്‍ഷകര്‍ക്ക് അതിന്റെ പ്രയോജനം
ലഭിച്ചുവെന്നും
പഞ്ചായത്തടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(
ബി )
ആയതില്‍
ഇനിയും നഷ്ടപരിഹാരം നല്‍കാന്‍
ബാക്കിയുണ്ടോ; ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍ നല്‍കാമോ?
5104.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചേര്‍ത്തല
താലൂക്കിന്റെ വിവിധ
പ്രദേശങ്ങളില്‍ ആഫ്രിക്കന്‍
ഒച്ചുകള്‍ കൃഷി
നശിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഈ
ആഫ്രിക്കന്‍ ഒച്ചുകളെ
നശിപ്പിക്കുന്നതിന് വേണ്ടി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ?
5105.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കാർഷികവിളകൾ
നശിപ്പിക്കുന്ന വന്യജീവികളെ
അകറ്റുന്നതിനായി പൂഞ്ഞാർ
നിയോജകമണ്ഡലത്തിൽ കൃഷി വകുപ്പ്
നടപ്പിലാക്കിയിട്ടുള്ള
പ്രവർത്തനങ്ങൾ എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(
ബി )
കാർഷിക
വിളകൾ വന്യജീവികൾ
നശിപ്പിക്കുന്നത് തടയുന്നതിനായി
കൃഷിഭൂമിയിൽ കമ്പിവേലി,
സോളാർവേലി, കിടങ്ങുകൾ തുടങ്ങിയ
പ്രതിരോധ സംവിധാനങ്ങൾ
ഏർപ്പെടുത്തുന്നതിന്
കൃഷിക്കാർക്ക് സാമ്പത്തിക സഹായം
നൽകുന്ന ഒരു പദ്ധതി
ആവിഷ്‌ക്കരിക്കാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
5106.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രകൃതിക്ഷോഭങ്ങള്‍
മൂലം വിളനാശം സംഭവിച്ചാല്‍
ഉടനെതന്നെ കര്‍ഷകര്‍ക്ക്
നേരിട്ട് നഷ്ടപരിഹാരം
ലഭിക്കത്തക്ക എന്തെല്ലാം
നടപടികളാണ് വിള ഇന്‍ഷുറന്‍സ്
പ്രകാരം നിലവില്‍
സ്വീകരിക്കുന്നത്;
വിശദമാക്കാമോ;
(
ബി )
കര്‍ഷകര്‍ക്കു്
നഷ്ടപരിഹാരം ലഭിക്കുന്നതില്‍
കാലതാമസം നേരിടുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
5107.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം ഈയടുത്ത
കാലത്തുണ്ടായ മഴക്കെടുതി മൂലം
കാര്‍ഷിക മേഖലയ്ക്കുണ്ടായ
നഷ്ടങ്ങളും കര്‍ഷകര്‍ക്കുണ്ടായ
ദുരിതങ്ങളും സംബന്ധിച്ച
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
ഇവരെ
സഹായിക്കാനായി സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമെന്നും
കേന്ദ്ര സഹായം
അഭ്യര്‍ത്ഥിച്ചിരുന്നുവോ
എന്നും വ്യക്തമാക്കുമോ?
5108.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021-ലെ
കാലവര്‍ഷക്കെടുതിയില്‍ വയനാട്
ജില്ലയില്‍ കൃഷി നാശം
സംഭവിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
അതിന്റെ കണക്ക് വിള തിരിച്ച്
ലഭ്യമാക്കാമോ;
(
സി )
ഇതിന്
നഷ്ടപരിഹാരം നല്‍കാനുള്ള
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?
5109.
ശ്രീ
എം രാജഗോപാലൻ
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
കാര്‍ഷിക മേഖലയില്‍ കോവിഡ്
മഹാമാരി വിതച്ച നഷ്ടം
സംബന്ധിച്ച് കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
കോവിഡ്
മഹാമാരി കാലത്ത് കാര്‍ഷിക
മേഖലയില്‍ കൈവരിക്കുവാന്‍
സാധിച്ച നേട്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
5110.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വെെപ്പിന്‍
നിയോജക മണ്ഡലത്തിനു കീഴിലെ
കൃഷിഭവനുകളില്‍ കൃഷിനാശം
സംഭവിച്ച വകയില്‍ കര്‍ഷകര്‍ക്ക്
നല്‍കേണ്ട നഷ്ടപരിഹാരം
എത്രയെന്ന് കൃഷി ഭവന്‍ തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
നഷ്ടപരിഹാര തുക എന്നത്തേക്ക്
നല്‍കാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
5111.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാലാവസ്ഥാ
വ്യതിയാനത്തിന്റെ
അടിസ്ഥാനത്തില്‍ ക്രമം തെറ്റി
പെയ്യുന്ന കനത്ത മഴയില്‍
കുട്ടനാട്ടിലെ കാര്‍ഷിക
മേഖലക്ക് ഉണ്ടാകുന്ന കനത്ത
നഷ്ടം ഒഴിവാക്കാന്‍ വാട്ടര്‍
കലണ്ടര്‍ പുന:ക്രമീകരിക്കാന്‍
നടപടി സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
തോട്ടപ്പള്ളി
സ്പില്‍വേ, തണ്ണീര്‍മുക്കം
ബണ്ട് എന്നിവ യഥാസമയം
തുറക്കുന്നതിന് ജനപ്രതിനിധികള്‍
ഉള്‍പ്പെടുന്ന പുതിയ സമിതിയെ
നിയോഗിക്കാന്‍ നടപടി
സ്വീകരിക്കുമോ?
5112.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
രണ്ടാം
കുട്ടനാട് പാക്കേജ്
നടപ്പിലാക്കുന്നത് സംബന്ധിച്ച
നയം വ്യക്തമാക്കാമോ;
(
ബി )
പുഞ്ചകൃഷിയുമായി
ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന
കൂലി പ്രശ്നം പരിഹരിക്കാന്‍
എന്ത് നടപടി സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(
സി )
ഗ്രേറ്റര്‍
കുട്ടനാട് വികസന അതോറിറ്റി
രൂപീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
ഡി )
സബ്സിഡികളില്‍
വ്യക്തത വരുത്തുന്നതിനും
കര്‍ഷകരുടെ കൈകാര്യ ചെലവ്
പൂര്‍ണ്ണമായും നല്‍കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
5113.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഫണ്ട്
ഇല്ലാത്തത് കാരണം വിള
ഇന്‍ഷുറന്‍സ് ക്ലെയിം വിതരണം
മുടങ്ങിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
നിലവില്‍
എത്ര രൂപയാണ് വിള ഇന്‍ഷുറന്‍സ്
ക്ലെയിമായി കര്‍ഷകര്‍ക്ക്
നല്കുവാനുള്ളത്; ജില്ലാ
അടിസ്ഥാനത്തില്‍ കണക്കുകള്‍
നല്‍കാമോ;
(
സി )
സംസ്ഥാന
വിഹിതം അടയ്ക്കാത്തതിനാല്‍
കേന്ദ്രാവിഷ്കൃത വിള
ഇന്‍ഷുറന്‍സ് പ്രകാരമുള്ള
നഷ്ടപരിഹാര തുക ലഭിക്കാത്ത
സാഹചര്യം വ്യക്തമാക്കാമോ?
5114.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
പ്രകൃതിക്ഷോഭം
മൂലം കൃഷിനാശമുണ്ടായാല്‍
മാത്രമാണോ കാര്‍ഷികവിള
ഇന്‍ഷുറന്‍സ് ലഭ്യമാവുക
എന്നറിയിക്കാമോ; വന്യ ജീവികളുടെ
ശല്യം കാരണം കൃഷിനാശം
സംഭവിച്ചാല്‍ കര്‍ഷകര്‍ക്ക് വിള
ഇന്‍ഷുറന്‍സ് ലഭ്യമാവുമോ;
ഇല്ലെങ്കില്‍ ഇതിനായി നടപടി
സ്വീകരിക്കുമോ;
(
സി )
സംസ്ഥാനത്ത്
നടപ്പിലുള്ള കേന്ദ്രാവിഷ്കൃത
വിള ഇന്‍ഷുറന്‍സ് പദ്ധതികള്‍
ഏതൊക്കെയാണ്; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; കേന്ദ്രാവിഷ്കൃത
പദ്ധതികളിലും സംസ്ഥാനം
നടപ്പാക്കുന്ന വിള
ഇന്‍ഷുറന്‍സിലും ഒരേ സമയം ഒരേ
വിളകള്‍ക്ക് ഇന്‍ഷുര്‍
ചെയ്യാനാകുമോ; കൃഷിനാശം
സംഭവിച്ചാല്‍ എല്ലാ
ഇന്‍ഷുറന്‍സ് പദ്ധതികളില്‍
നിന്നുമുള്ള നഷ്ടപരിഹാരം
ലഭിക്കുമോ; വ്യക്തമാക്കാമോ;
(
ഡി )
വന്യജീവികളുടെ
ആക്രമണം കാരണം കൃഷിനാശം
സംഭവിക്കുന്നവര്‍ക്ക്
നഷ്ടപരിഹാരം ലഭിക്കുന്ന
തരത്തിലുള്ള കാര്‍ഷിക
ഇന്‍ഷുറന്‍സ്
പദ്ധതികളുണ്ടോയെന്ന്
അറിയിക്കാമോ?
5115.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തില്‍ വിള ഇന്‍ഷുറന്‍സ്
പദ്ധതിയില്‍ എത്ര കര്‍ഷകര്‍
ചേര്‍ന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
മണ്ഡലത്തിലെ
എത്ര കര്‍ഷകര്‍ക്ക് വിള
ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം
അനുവദിച്ചിട്ടുണ്ടെന്നും ആയതിന്
എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
5116.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ എന്‍ഡോസൾഫാന്‍
ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം
നല്‍കുന്നതിനായി പ്ലാന്റേഷന്‍
കോര്‍പ്പറേഷന്‍ കൊടുത്ത
അൻപത്തിയെട്ട് കോടി പത്ത് ലക്ഷം
രൂപ ദുരിതബാധിതര്‍ക്ക്
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത തുക
നിലവിൽ എവിടെയാണ്
നിക്ഷേപിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
കോര്‍പ്പറേഷന്‍
കടുത്ത സാമ്പത്തിക പ്രതിസന്ധി
നേരിടുന്ന സാഹചര്യത്തില്‍
പ്രസ്തുത തുക കോര്‍പ്പറേഷന്
തിരികെ ലഭിക്കുന്നതിനായി നടപടി
സ്വീകരിക്കുമോ?
5117.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ പ്ലാന്റേഷന്‍
കോര്‍പ്പറേഷന്റെ കെെവശം
നിര്‍വീര്യമാക്കാനുള്ള
എന്‍ഡോസള്‍ഫാന്‍
കീടനാശിനിയുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
ഇത്
നിര്‍വീര്യമാക്കാനുള്ള
നടപടികള്‍ ഏതുവരെയായെന്ന്
വിശദമാക്കാമോ?
5118.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കർഷകർക്ക്
സൗജന്യമായി വളം
നൽകാറുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
സഹകരണ
ബാങ്കുകൾ വഴിയാണോ ഈ വളങ്ങൾ
നൽകുന്നതെന്ന് വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ബാങ്കുകൾ മാർക്കറ്റിൽ നിന്ന്
നേരിട്ട് വാങ്ങിയാണോ കർഷകർക്ക്
വളമെത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
എങ്കിൽ
ഏത് വളം നൽകണമെന്ന നിർദ്ദേശം
ബാങ്കുകൾക്ക് നൽകിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതേ ബ്രാൻഡിലുള്ള
ഗുണമേറിയ വളങ്ങൾ തന്നെ
നൽകുന്നുണ്ടെന്ന് എങ്ങനെയാണ്
ഉറപ്പുവരുത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഇ )
ഒരു
വർഷം എത്ര രൂപയുടെ വളമാണ്
കർഷകർക്ക് നൽകുന്നതെന്ന്
വ്യക്തമാക്കാമോ?
5119.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മണ്ണ്, വളം, കീടനാശിനി
എന്നിവയുടെ പരിശോധനകള്‍ക്കായി
കൃഷി വകുപ്പിന്റെ കീഴില്‍
നിലവിലുള്ള സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
പരിശോധനകള്‍ക്കായി
നിലവിലുള്ള സംവിധാനങ്ങളുടെ
പോരായ്മ
ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത് പരിഹരിക്കാന്‍
എന്തെല്ലാം പരിഷ്കാരങ്ങള്‍
ഏര്‍പ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ ;
(
സി )
മുന്‍കൂട്ടി
അറിയിച്ചശേഷം കൃഷി
ഭൂമികളിലെത്തി ആധുനിക
സംവിധാനങ്ങളുള്ള മൊബെെല്‍
ലബോറട്ടറികള്‍ മുഖേന പരിശോധന
നടത്താനുള്ള സംവിധാനം
ഒരുക്കുന്ന കാര്യം
പരിശോധിക്കുമോ?
5120.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
മഹാമാരി തുടരുന്ന
സാഹചര്യത്തില്‍
കാര്‍ഷികോല്പന്നങ്ങളുടെ
സംഭരണത്തിനായി സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
ബി )
കര്‍ഷകര്‍ക്കു്
കാര്‍ഷിക ഉല്പന്നങ്ങള്‍ക്കു്
ന്യായവില ലഭിക്കുന്നതിനുവേണ്ടി
പുതിയ പദ്ധതികള്‍
രൂപീകരിക്കാന്‍ തീരുമാനം
എടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍
വിശദമാക്കാമോ?
5121.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൽപ്പറ്റ
മണ്ഡലത്തിൽ എത്ര അഗ്രോ
സര്‍വ്വീസ് സെന്ററുകള്‍
പ്രവർത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സെന്ററുകൾ മുഖേന കർഷകർക്ക്
ലഭ്യമാകുന്ന സേവനങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
5122.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരിക്കൂര്‍
മണ്ഡലത്തില്‍ എത്ര അഗ്രോ
സര്‍വ്വീസ് സെന്ററുകള്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
ഇരിക്കൂര്‍
മണ്ഡല പരിധിയില്‍ പുതിയ അഗ്രോ
സര്‍വ്വീസ് സെന്ററുകള്‍
ആരംഭിക്കാനായി അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
5123.
ശ്രീ
എം വിൻസെൻറ്
ശ്രീമതി
കെ.കെ.രമ
ശ്രീ.
റോജി എം. ജോൺ
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ചെറുകിട, ഇടത്തരം കർഷകര്‍ക്ക്
വാഴകൃഷി ചെയ്യുന്നതിന് നല്‍കി
വരുന്ന സഹായങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
വാഴക്കുലയുടെ,
പ്രത്യേകിച്ച്
നേന്ത്രവാഴക്കുലയുടെ വിലയിടിവ്
പ്രസ്തുത കര്‍ഷകരെ കടുത്ത
ദുരിതത്തിലാക്കുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
വാഴക്കുല
സംഭരണ വിപണന മേഖലയില്‍
പ്രത്യേകിച്ച് ലോക്ക് ഡൗൺ
കാലത്ത് നടത്തിയ ഇടപെടലുകള്‍
എന്തൊക്കെയായിരുന്നുവെന്ന്
വിശദമാക്കാമോ;
(
ഡി )
വാഴപ്പഴത്തിൽ
അധിഷ്ഠിതമായ വ്യവസായങ്ങളുടെ
എണ്ണം ഗണ്യമായി
വര്‍ദ്ധിപ്പിക്കുന്നതിനും
വാഴപ്പഴത്തിൽ നിന്നും പുതിയ
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍
എത്തിക്കുന്നതിനും സ്വീകരിച്ച
നടപടികൾ വ്യക്തമാക്കാമോ?
5124.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉയരം
കുറഞ്ഞ ഇനത്തിലുള്ള വിവിധ തരം
പഴച്ചെടികള്‍ മിതമായ വിലയില്‍
ലഭിക്കുന്നതിന് എന്തൊക്കെ
പദ്ധതികള്‍ ആണ് നിലവില്‍ ഉള്ളത്
എന്നറിയിക്കാമോ;
(
ബി )
കോഴിക്കോട്
ജില്ലയിലെ ഏതൊക്കെ അംഗീകൃത
നഴ്സറികളില്‍ നിന്നാണ് ഇത്തരം
പഴച്ചെടികള്‍ ലഭിക്കുന്നത്
എന്നറിയിക്കാമോ?
5125.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷികമേഖലയ്ക്കുള്ള
വായ്പ സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍
ഉണ്ടാകുമോ;
(
ബി )
കൃഷിക്കാര്‍ക്ക്
നടീല്‍ വസ്തുക്കള്‍ സുലഭമായി
ലഭിക്കാനും കാര്‍ഷിക വായ്പകളുടെ
പലിശ സബ്സിഡി സമയബന്ധിതമായി
ലഭിക്കാനും നടപടികള്‍
സ്വീകരിക്കുമോ?
5126.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലഘട്ടത്തില്‍
ചങ്ങനാശ്ശേരി നിയോജക
മണ്ഡലത്തില്‍ കെ.എല്‍.ഡി.സി.
മുഖാന്തരം എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ;
(
ബി )
ഓരോ
പ്രവര്‍ത്തിക്കും അനുവദിച്ച തുക
എത്രയെന്നും അവയുടെ നിലവിലെ
സ്ഥിതി എന്താണെന്നും
വ്യക്തമാക്കുമോ; വിശദവിവരം
ലഭ്യമാക്കുമോ?
5127.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട
പോന്നോര്‍പാടം, വടക്കേ
പോന്നോര്‍പാടം, മുണ്ടൂര്‍,
പേരാമംഗലം പടവുകള്‍ക്ക്
ഉപയോഗപ്രദമായ തരത്തില്‍
കെ.എല്‍.ഡി.സി. കനാലില്‍
ഊരകം-പതിയാര്‍കുളങ്ങര താഴത്ത്
തടയണ കെട്ടുന്നതിനായി
സാധ്യതാപഠനം
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇത്
പരിശോധിക്കുന്നതിന് വകുപ്പ് തല
കമ്മിറ്റിയെ
നിയോഗിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
ഇല്ലെങ്കില്‍
തടയണ കെട്ടുന്നത് സംബന്ധിച്ച്
സാധ്യതാപഠനം
നടത്തുന്നതിനാവശ്യമായ നടപടി
സ്വീകരിക്കാമോ?
5128.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ പ്ലാന്റേഷന്‍
കോര്‍പ്പറേഷന്റെ ഉടമസ്ഥതയില്‍
എത്ര ഏക്കര്‍ സ്ഥലമുണ്ട്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
ഇതില്‍
എത്ര ഏക്കര്‍ സ്ഥലത്ത് കൃഷി
ചെയ്യുന്നുണ്ട്; വിശദാംശങ്ങള്‍
അറിയിക്കാമോ;
(
സി )
കൃഷി
ചെയ്യാതെ തരിശായിക്കിടക്കുന്ന
എത്ര ഏക്കര്‍ ഭൂമിയുണ്ട്;
വിശദാംശങ്ങള്‍ അറിയിക്കാമോ?
5129.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ജില്ലയില്‍ നിലവില്‍
വി.എഫ്.പി.സി.കെ. നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ;
(
ബി )
പച്ചക്കറി
ശേഖരിക്കുന്ന പദ്ധതി നിലവില്‍
ഉണ്ടോ;
(
സി )
ഉണ്ടെങ്കില്‍
ഏതെല്ലാം കേന്ദ്രങ്ങളിലാണ്
ശേഖരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
5130.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
താലൂക്കിലെ വൊർക്കാടിയിൽ സ്ഥിതി
ചെയ്യുന്ന കൃഷി വിജ്ഞാന
കേന്ദ്രം നിലവിൽ കർഷകർക്ക്
പ്രയോജനകരമല്ലെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സ്ഥാപനത്തിന് എത്ര ഭൂമിയാണ്
നിലവിലുള്ളതെന്നും ഭൂമി
പ്രസ്തുത സ്ഥാപനത്തിന്
കൈമാറിയതാണോ പാട്ടവ്യവസ്ഥയിൽ
നൽകിയതാണോയെന്നും വിശദമാക്കാമോ;
സ്ഥാപനത്തിന് ഭൂമി കൈമാറി
കിട്ടിയത് സംബന്ധിച്ച
രേഖയുടെ/സർക്കാർ ഉത്തരവിന്റെ
പകർപ്പ് ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
സ്ഥാപനത്തിൽ നിലവിലുള്ള സ്ഥിര
ഉദ്യോഗസ്ഥരുടെയും താൽക്കാലിക
ഉദ്യോഗസ്ഥരുടെയും വിശദവിവരങ്ങൾ
ലഭ്യമാക്കുമോ; പ്രസ്തുത
ഉദ്യോഗസ്ഥർക്ക് ശമ്പളയിനത്തിലും
മറ്റ് ആനുകൂല്യങ്ങളായും
പ്രതിവർഷം എത്ര തുകയാണ്
വേണ്ടിവരുന്നതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
സ്ഥാപനത്തിന് സ്വന്തമായി വാഹനം
ഉണ്ടോ; എങ്കിൽ വാഹനത്തിന്റെ
വിശദവിവരങ്ങളും ഇതിനായി
പ്രതിവർഷം എത്ര തുക
ചെലവഴിക്കുന്നുവെന്നും
വ്യക്തമാക്കുമോ;
(
ഇ )
സ്ഥാപനത്തിന്റെ
ഭരണപരമായ കാര്യങ്ങൾ
ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി
പ്രതിവർഷം എത്ര തുക
ചെലവഴിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(
എഫ് )
സ്ഥാപനത്തിൽ
കർഷകർക്ക് ഗുണകരമാകുന്ന ഗവേഷണ
പ്രവർത്തനങ്ങൾ, പരിശീലനങ്ങൾ
എന്നിവ നടപ്പാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ജി )
പ്രസ്തുത
സ്ഥാപനത്തിൽ കാർഷിക
സർവ്വകലാശാലയുടെ കീഴിൽ
അഗ്രികൾച്ചർ ബിരുദ കോഴ്സുകൾ
ഉൾപ്പെടെയുള്ള കോഴ്സുകൾ
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ?
5131.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടയ്ക്കല്‍
നിയോജകമണ്ഡലത്തിലെ ഇരിമ്പിളിയം,
കോട്ടയ്ക്കല്‍ എന്നീ
കൃഷിഭവനുകളുടെ കെട്ടിട
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(
ബി )
പ്രസ്തുത
ഓഫീസ് കെട്ടിടങ്ങള്‍ തകര്‍ന്ന്
വീഴാറായ അവസ്ഥയിലായതിനാല്‍
പ്ലാന്‍ ഫണ്ടിലോ മറ്റേതെങ്കിലും
ഫണ്ടിലോ ഉള്‍പ്പെടുത്തി
കെട്ടിടം
നിര്‍മ്മിക്കുന്നതിനാവശ്യമായ
ഫണ്ട് അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
5132.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
കൃഷിഭവനുകളില്‍ കൃഷി
ഓഫീസര്‍മാരുടെ തസ്തിക
ഒഴിഞ്ഞുകിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഒഴിവുളള
മുഴുവന്‍ തസ്തികകളിലും നിയമനം
നടത്തുന്നതിനാവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
5133.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൃഷിഭവനുകളിൽ
കൃഷി ഓഫീസർമാരുടെയും കൃഷി
അസിസ്റ്റന്റുമാരുടെയും ഒഴിവുകൾ
നികത്താത്തത് കാരണം കർഷകർക്കും
പൊതുജനങ്ങൾക്കുമുണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ;
(
ബി )
കൃഷിഭവനുകളിൽ
കൃഷി ഓഫീസർമാരുടെയും കൃഷി
അസിസ്റ്റന്റുമാരുടെയും എത്ര
ഒഴിവുകൾ നിലവിലുണ്ടെന്നതിന്റെ
കണക്ക് ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(
സി )
കൂത്തുപറമ്പ്
നിയോജകമണ്ഡലത്തിലെ
കൂത്തുപറമ്പ്, പെരിങ്ങളം,
കുന്നോത്ത് പറമ്പ്, കോട്ടയം
മലബാർ, തൃപ്രങ്ങോട്ടൂർ എന്നീ
കൃഷി ഭവനുകളിൽ കൃഷി ഓഫീസർമാരെ
നിയമിക്കുന്നതിന് നൽകിയ
അപേക്ഷയിന്മേൽ സ്വീകരിച്ച
നടപടികളുടെ വിശദാംശങ്ങൾ
വെളിപ്പെടുത്തുമോ;
(
ഡി )
പ്രസ്തുത
മണ്ഡലത്തിൽ നിലവിലുള്ള
പതിനൊന്ന് ഒഴിവുകളിൽ കൃഷി
അസിസ്റ്റന്റുമാരെ
നിയമിക്കുന്നതിന് എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ;
(
ഇ )
കണ്ണൂർ
ജില്ലയിൽ രണ്ട് വർഷമായി
ഒഴിഞ്ഞുകിടക്കുന്ന കൃഷി
ഓഫീസർമാരുടെയും കൃഷി
അസിസ്റ്റന്റുമാരുടെയും ഒഴിവുകൾ
നികത്താൻ എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ?
5134.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി
സംസ്ഥാനത്തെ കാര്‍ഷിക
വികസന-കര്‍ഷക ക്ഷേമ വകുപ്പിലെ
നിലവിലുള്ള തസ്തികകളെ കുറിച്ച്
പഠനം നടത്തി റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(
ബി )
എങ്കില്‍
സര്‍ക്കാര്‍ വകുപ്പുകളില്‍
ഇത്തരം പഠനം നടത്തുന്നതിലുള്ള
പ്രസ്തുത ഏജന്‍സിയുടെ
മുന്‍പരിചയം, രാജ്യത്തെ
ഏതെങ്കിലും സര്‍ക്കാര്‍
വകുപ്പുമായി ബന്ധപ്പെട്ട്
പ്രസ്തുത ഏജന്‍സി നടത്തിയ പഠന
റിപ്പോര്‍ട്ട് എന്നിവയുടെ
വിശദാംശം ലഭ്യമാക്കുമോ ;
(
സി )
പഠനവുമായി
ബന്ധപ്പെട്ട് പ്രസ്തുത ഏജന്‍സി
വിവര ശേഖരണത്തിനായി
തയ്യാറാക്കിയ ചോദ്യാവലി വിവിധ
ജില്ലകളിലെ കാര്‍ഷിക വികസന
കര്‍ഷക ക്ഷേമ വകുപ്പിന്
കീഴിലുള്ള ഏതെല്ലാം ഓഫീസുകളില്‍
വിതരണം ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ; വിവര
ശേഖരണത്തിന്റെ ഭാഗമായി പ്രസ്തുത
ഏജന്‍സി വിവിധ ജില്ലകളില്‍
ഫീല്‍ഡ് സന്ദര്‍ശനം നടത്തിയതും
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ
വകുപ്പിന് കീഴില്‍
പ്രവൃത്തിക്കുന്നതുമായ
ഓഫീസുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍
എന്നിവയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(
ഡി )
റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ
വകുപ്പിനെ കൂടാതെ കൃഷിയുമായി
ബന്ധപ്പെട്ട മറ്റേതെങ്കിലും
വകുപ്പില്‍ നിലവിലുള്ള
തസ്തികകളെ കുറിച്ച് പഠനം നടത്തി
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
ഏതെങ്കിലും ഏജന്‍സികളെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
5135.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
വികസന കര്‍ഷക ക്ഷേമ വകുപ്പിൽ
കൃഷി ഓഫീസർ നിയമനത്തിനായി
കാറ്റഗറി നമ്പർ : 271/2014
പ്രകാരം നിലവിൽ വന്ന റാങ്ക്
പട്ടികയിൽ നിന്നും ഭിന്ന ശേഷി
വിഭാഗത്തില്‍ (കാഴ്ച പരിമിതർ)
നിന്നും എത്ര
ഉദ്യോഗാർത്ഥികൾക്ക് നിയമന
ശുപാർശ നൽകിയിട്ടുണ്ട്;
പ്രസ്തുത റാങ്ക് പട്ടികയിൽ എത്ര
എന്‍.സി.എ. ഒഴിവുകൾ ഭിന്നശേഷി
(കാഴ്ച പരിമിതർ) വിഭാഗത്തിനു
ഉണ്ടായിട്ടുണ്ട്; വിശദവിവരങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
ഭിന്നശേഷി
വിഭാഗങ്ങൾക്കുള്ള
(കാഴ്ചപരിമിതർ) ഒഴിവുകൾ ഇനിയും
റിപ്പോർട്ട് ചെയ്തിട്ടുണ്ടോ;
എങ്കിൽ ഒഴിവുകൾ നികത്തുവാൻ
നടപടി സ്വീകരിക്കുമോ?
5136.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
നടപ്പിലാക്കുന്നതിനായി കൃഷി
വകുപ്പില്‍ നാളിതുവരെയായി എത്ര
സ്ഥിരം തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്; അതിന്റെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
ഇങ്ങനെ
സൃഷ്ടിച്ച തസ്തികകളിലെ
ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും
മറ്റ് അലവന്‍സുകളും
ഉള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍
നല്‍കുന്നതിനുളള ചെലവ്
ഏത്ഫണ്ടില്‍ നിന്നാണ്
കണ്ടെത്തുന്നത്;
വ്യക്തമാക്കാമോ?
5137.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലപ്പുഴ
ജില്ലയിൽ കൃഷി വകുപ്പിലെ
എല്‍.ഡി.സി. തസ്തികയിലേക്ക്
പി.എസ്.സി. യിൽ നിന്നും
അഡ്വൈസ് മെമ്മോ ലഭിച്ച
ഉദ്യോഗാർത്ഥികൾക്ക്
ഒഴിവില്ലാത്തിന്റെ പേരിൽ നിയമനം
ലഭിക്കാഞ്ഞത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഒഴിവുള്ള
തസ്തികകൾ പി.എസ്.സി. യ്ക്ക്
റിപ്പോർട്ട് ചെയ്തിട്ട്
പ്രസ്തുത ഒഴിവുകൾ സ്ഥലം
മാറിവന്നവരെ നിയമിച്ചത് മൂലമാണ്
ഉദ്യോഗാർത്ഥികൾക്ക് നിയമനം
ലഭിക്കാത്തതിന് കാരണമായതെന്ന്
പരിശോധിക്കുമോ; അഡ്വൈസ് മെമ്മോ
ലഭിച്ച ഉദ്യോഗാർത്ഥികൾക്ക്
അടിയന്തരമായി നിയമനം നൽകുവാൻ
നടപടി സ്വീകരിക്കുമോ?
5138.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൃഷി
വകുപ്പിൽ അസിസ്റ്റൻറ് ഡയറക്ടർ,
ഡെപ്യൂട്ടി ഡയറക്ടർ, ജോയിന്റ്
ഡയറക്ടർ, അഡീഷണൽ ഡയറക്ടർ എന്നീ
തസ്തികകളുടെ എണ്ണം 2016 ൽ
എത്രയായിരുന്നുവെന്നും 2021-ൽ
പ്രസ്തുത തസ്തികകളുടെ എണ്ണം
എത്രയാണെന്നും അറിയിക്കാമോ;
(
ബി )
2016-2021
കാലയളവിൽ കൃഷി ഓഫീസർമാരുടെ എത്ര
പ്രൊമോഷൻ തസ്തികകൾ ( അപ്പ്
ഗ്രേഡ് ചെയ്തതുൾപ്പെടെ )
സൃഷ്ടിച്ചിട്ടുണ്ടെന്നും
എസ്.എച്ച്.എം., ആത്മ തുടങ്ങിയ
കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി
ബന്ധപ്പെട്ട് പ്രസ്തുത കാലയളവിൽ
എത്ര തസ്തികകൾ
സൃഷ്ടിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
സി )
2016
ലെ കാർഷിക രംഗത്തെ ഉൽപ്പാദന
വർദ്ധനവും അധിക തസ്തികകൾ
സൃഷ്ടിച്ചതിന് ശേഷമുള്ള
ഉൽപ്പാദന വർദ്ധനവും തരംതിരിച്ച്
വിശദമാക്കാമോ;
(
ഡി )
കൃഷി
വകുപ്പിന്റെ പുനഃസംഘടനയുമായി
ബന്ധപ്പെട്ടുള്ള എച്ച്.ആർ.ഡി.
കരട് റിപ്പോർട്ടിൽ
താഴ്ന്നവിഭാഗം
ജീവനക്കാർക്കെതിരെയുള്ള
പരാമർശങ്ങൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നും
ഉണ്ടെങ്കിൽ പ്രസ്തുത പരാമർശങ്ങൾ
ഒഴിവാക്കുന്നതിന് കൃഷി വകുപ്പ്
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ ;
(
ഇ )
കൃഷി
വകുപ്പിന്റെ അടിസ്ഥാന
ഓഫീസുകളിലെ കൃഷി
അസിസ്റ്റന്റുമാരുടെ തസ്തിക
വർദ്ധിപ്പിക്കുവാൻ നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
5139.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
വികസന കര്‍ഷക ക്ഷേമവകുപ്പ്
പുന:സംഘടനയുമായി ബന്ധപ്പെട്ട്
പഠനങ്ങള്‍ നടത്തുന്നതിനായി
റീബില്‍ഡ് കേരള
ഇനിഷ്യേറ്റീവ്-നെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
ബി )
റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവ് ടെണ്ടര്‍
ചെയ്ത് ഏതെങ്കിലും സ്വകാര്യ
സ്ഥാപനത്തെ ഇതിനായി
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
5140.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലക്കാട്
ജില്ലയിലെ ഏതെല്ലാം കൃഷി
ഭവനുകളിലാണ് കൃഷി ഓഫീസര്‍മാരുടെ
തസ്തികകൾ ഒഴിഞ്ഞ്
കിടക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഒഴിഞ്ഞ്
കിടക്കുന്ന തസ്തികകളില്‍
ജീവനക്കാരെ നിയമിക്കാന്‍
നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടോയെന്ന്
വിശദമാക്കാമോ?
5141.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പ്ലാന്റേഷന്‍
കോര്‍പ്പറേഷന്‍ മാനേജിംഗ്
ഡയറക്ടര്‍ക്കെതിരെ സ്ഥാപനത്തിലെ
വനിതാ ജീവനക്കാരി തൊഴില്‍
സ്ഥലത്ത് ലൈംഗികമായി
പീഡിപ്പിച്ചു എന്ന പരാതി
നല്‍കിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പരാതിയിന്‍മേല്‍ വകുപ്പുതല
നടപടി സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണമെന്തെന്ന്
വ്യക്തമാക്കാമോ;
(
സി )
മാനേജിംഗ്
ഡയറക്ടര്‍ക്കെതിരെ
അന്വേഷണവിധേയമായി നടപടി
സ്വീകരിക്കുമോ;
(
ഡി )
പ്രസ്തുത
സ്ഥാപനത്തില്‍ ദിവസ
വേതനാടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്ന ഗര്‍ഭിണിയായ
ജീവനക്കാരിയെ ജില്ല മാറ്റി
സ്ഥലം മാറ്റം ചെയ്തതായി
ആരോപിക്കുന്ന നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥലം
മാറ്റം ചെയ്ത ഈ നടപടി റദ്ദ്
ചെയ്ത് ടി ജീവനക്കാരിയെ തിരികെ
പത്തനംതിട്ട ജില്ലയിലേക്ക്
സ്ഥലംമാറ്റം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
5142.
ശ്രീ.
എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൃഷി
വകുപ്പില്‍ അഗ്രികള്‍ച്ചറല്‍
അസിസ്റ്റന്റ് തസ്തികയില്‍
നിലവില്‍ എത്ര ഒഴിവുകള്‍
ഉണ്ടെന്നതിന്റെ കണക്ക് ജില്ല
തിരിച്ച് അറിയിക്കുമോ; ഇവ
നികത്തുന്നതിന് കഴിഞ്ഞ ആറ്
മാസത്തിനുള്ളില്‍ സ്വീകരിച്ച
നടപടികൾ വ്യക്തമാക്കാമോ;
(
ബി )
നിലവിലെ
അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ്
പി.എസ്.സി. റാങ്ക് ലിസ്റ്റിൽ
നിന്നും അഡ്വൈസ് ലഭിച്ച എത്ര
പേര്‍ക്ക് നിയമന ഉത്തരവ്
ലഭ്യമാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
5143.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുതുതായി
രൂപീകരിച്ച നഗരസഭകളിലും
നിലവിലുള്ള ചില നഗരസഭകളിലും
കൃഷി ഫീൽഡ് ഓഫീസർ തസ്തിക
ഇതുവരെയും
സൃഷ്ടിച്ചിട്ടില്ലെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ തസ്തിക സൃഷ്ടിക്കുവാൻ
നാളിതുവരെ സ്വീകരിച്ച നടപടികൾ
വിശദീകരിക്കാമോ;
(
ബി )
ഓരോ
ബ്ലോക്ക് അടിസ്ഥാനത്തിലും
സീനിയർ കൃഷി
അസിസ്റ്റന്റുമാർക്ക് പ്രമോഷൻ
നൽകി കൃഷി ഫീൽഡ് ഓഫീസർ തസ്തിക
സൃഷ്ടിക്കുവാൻ സത്വര നടപടികൾ
സ്വീകരിക്കുമോ;
(
സി )
കൃഷി
ഫീൽഡ് ഓഫീസർ തസ്തികയ്ക്ക്
ഡി.ഡി.ഒ. യുടെ അധികാരം നൽകുമോ;
അതിന് എന്തെങ്കിലും സാങ്കേതിക
തടസ്സങ്ങൾ നിലവിലുണ്ടോ;
വിശദാംശം നൽകുമോ?
5144.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂര്‍
നിയോജക മണ്ഡലത്തില്‍ പ്രളയം,
പ്രകൃതിക്ഷോഭം എന്നിവ മൂലം
ഉണ്ടായ കൃഷിനാശത്തിന്
നഷ്ടപരിഹാരം ലഭിക്കുന്നതിനായി
2019-20, 2020-21, 2021-22
എന്നീ കാലയളവില്‍ ലഭിച്ച
അപേക്ഷകള്‍ എത്രയെന്നും അവയില്‍
എത്ര അപേക്ഷകളില്‍ എത്ര തുകവീതം
അനുവദിച്ചു എന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
അപേക്ഷകളിന്‍മേല്‍ നഷ്ടപരിഹാരം
അനുവദിക്കുന്നതിനായി നിലവില്‍
എത്ര അപേക്ഷകള്‍
പരിഗണനയിലുണ്ടെന്നും അവ
എപ്പോള്‍ പരിഗണിച്ച്
നഷ്ടപരിഹാരം നല്‍കാനാകുമെന്നും
വ്യക്തമാക്കുമോ?
5145.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ജില്ലയിലെ കർഷകർക്ക്
കൃഷിക്കാവശ്യമായ വളങ്ങളുടെ
ക്ഷാമം അഭിമുഖീകരിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ പ്രസ്തുത പ്രശ്നം
പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
നിലവിൽ
ഏതെല്ലാം വളങ്ങൾക്കാണ് ക്ഷാമം
നേരിടുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
കൃഷിക്കാവശ്യമായ
വിവിധ വളങ്ങൾ വാങ്ങുന്നതിന്
കർഷകർക്ക് സബ്സിഡി
അനുവദിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
5146.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാട്ടിന്‍
പുറങ്ങളില്‍ ഉള്‍പ്പെടെ
മുള്ളന്‍പന്നി ശല്യത്തിൽ
വ്യാപകമായ കൃഷി നാശമുണ്ടാകുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ആയത്
തടയുന്നതിന് കർഷകർക്ക്
എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ്
നല്കാന്‍ സാധിക്കുകയെന്നതിന്റെ
വിശദവിവരങ്ങള്‍ അറിയിക്കുമോ?
5147.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാർഷിക
ഉൽപന്നങ്ങളുടെ മൂല്യവർദ്ധനവിനും
സംസ്കരണത്തിനുമായുള്ള
സംഭരണ-സംസ്കരണ യൂണിറ്റുകൾ
കേരളത്തിൽ എവിടെയൊക്കെ
പ്രവർത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
പുതിയതായി
സംഭരണ-സംസ്കരണ യൂണിറ്റ്
തുടങ്ങുന്നതിനുള്ള
നടപടിക്രമങ്ങൾ
എന്തൊക്കെയാണെന്ന് അറിയിക്കുമോ?
5148.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പരമ്പരാഗത
കൃഷി അറിവുകൾ
പ്രോത്സാഹിപ്പിക്കുന്നതിനും
വിത്തുകളുടെ സംരക്ഷണത്തിനുമായി
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകുമോ?
5149.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിൽ നിലവിലുള്ള അഗ്രോ
സർവീസ് സെന്ററുകൾ
ഏതൊക്കയാണെന്ന് അറിയിക്കാമോ;
(
ബി )
കാഞ്ഞങ്ങാട്
നിയോജകമണ്ഡലത്തിന്റെ മലയോര മേഖല
കേന്ദ്രീകരിച്ച് പുതിയ അഗ്രോ
സർവീസ് സെന്റര്‍
അനുവദിക്കുന്നതിന് നടപടികൾ
സ്വീകരിക്കുമോ?
5150.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കുളങ്ങളുടെയും
തോടുകളുടെയും സംരക്ഷണത്തിനായി
കൃഷിവകുപ്പ് നടപ്പിലാക്കുന്ന
പദ്ധതികൾ എന്തെല്ലാമാണ്;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം പൂഞ്ഞാർ
നിയോജകമണ്ഡലത്തിൽ കൃഷിവകുപ്പ്
നടപ്പിലാക്കുന്ന പ്രവൃത്തികൾ
എന്തെല്ലാമാണ്;
(
സി )
പ്രസ്തുത
പദ്ധതിയിൽ
ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള
കുളങ്ങളും ഉൾപ്പെടുത്തി നവീകരണ
പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ
കഴിയുമോയെന്ന് വ്യക്തമാക്കുമോ?
5151.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍ മണ്ണ്
പര്യവേക്ഷണ/മണ്ണ് സംരക്ഷണ
വകുപ്പ് നടത്തിവരുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ നിലവിലെ സ്ഥിതി
എന്താണെന്ന് വിശദമാക്കാമോ;
(
സി )
ആര്‍.ഐ.ഡി.എഫ്-ല്‍
ഉള്‍പ്പെടുത്തി മണ്ഡലത്തിലെ
കുളങ്ങളുടെ നവീകരണ
പ്രവൃത്തികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പഞ്ചായത്ത്
തിരിച്ചുളള വിശദാംശം നല്‍കാമോ?
5152.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാർഷിക
സർവ്വകലാശാലയിൽ തൊഴിലാളികളുടെ
ജോലിയുമായി ബന്ധപ്പെട്ട് വർക്ക്
നോംസ് നിലവിലുണ്ടോ; ഉണ്ടെങ്കിൽ
ഈ നോംസ് സംബന്ധിച്ച ഉത്തരവിന്റെ
വിശദവിവരങ്ങളും പ്രസ്തുത
നോംസിന്റെ പകർപ്പും
ലഭ്യമാക്കാമോ?
5153.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
നിയോജകമണ്ഡലത്തിലെ ജില്ലാ
കൃഷിത്തോട്ടത്തില്‍ കാര്‍ഷിക
സര്‍വ്വകലാശാലയുടെ സബ് സെന്റര്‍
ആരംഭിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കുമോ?
|
|
|
|
|
|
|
|