|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*361.
ശ്രീമതി
സി. കെ. ആശ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
തീരത്ത് പെയര്‍ ട്രോളിംഗ് മൂലം
മത്സ്യസമ്പത്ത് കുറയുന്നതായ
റിപ്പോർട്ടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ബി )
പെലാജിക്
നെറ്റ് ഉപയോഗിച്ച്
ചെറുമീനുകളുള്‍പ്പെടെ
പിടിക്കുന്നതിന് കാരണമായ പെയര്‍
ട്രോളിംഗ് സംസ്ഥാന തീരത്തുള്ള
മത്സ്യസമ്പത്തിന്റെ കുറവിന്
കാരണമാകുന്നുണ്ടോ; എങ്കില്‍ ഇത്
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ;
(
സി )
ഇതര
സംസ്ഥാനങ്ങളില്‍ നിന്നും വിദേശ
രാജ്യങ്ങളിൽ നിന്നുമുള്ള
അത്യാധുനിക സംവിധാനങ്ങളുള്ള
ട്രോളറുകള്‍ ഉപയോഗിച്ചുളള
മത്സ്യബന്ധനം മത്സ്യങ്ങളുടെ
ആവാസ വ്യവസ്ഥയെയും പ്രജനന
കേന്ദ്രങ്ങളെയും
നശിപ്പിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
ഡി )
മത്സ്യസമ്പത്ത്
വർദ്ധിപ്പിക്കുന്നതിന് സഹായകമായ
രീതിയിൽ മത്സ്യ പ്രജനന കാലത്ത്
കടലിൽ അനുയോജ്യമായ സാഹചര്യങ്ങൾ
സൃഷ്ടിക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
*362.
ശ്രീ
ജി എസ് ജയലാൽ
ശ്രീ
വി ശശി
ശ്രീ.
സി.സി. മുകുന്ദൻ
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പിലാക്കിയ ഗോത്രസാരഥി
പദ്ധതിയുടെ പ്രവർത്തനം അവലോകന
വിധേയമാക്കിയിട്ടുണ്ടോ; ഈ
പദ്ധതി പ്രകാരം ഗോത്രവർഗ്ഗ
വിഭാഗത്തിലെ കുട്ടികൾക്ക്
ലഭിക്കുന്ന സൗകര്യങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി ഏതെല്ലാം വകുപ്പുകളുടെ
സഹകരണത്തോടെയാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
ഈ
അദ്ധ്യയന വര്‍ഷം സ്കൂൾ
തുറക്കുമ്പോൾ പ്രസ്തുത പദ്ധതി
പ്രകാരമുള്ള സഹായങ്ങൾ എല്ലാ
പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും
ഉറപ്പുവരുത്തുമോയെന്ന്
അറിയിക്കാമോ;
(
ഡി )
വന്യമൃഗങ്ങളുടെ
ഭീഷണി കൂടുതലുള്ള ഉൾവനങ്ങളിൽ
നിന്നും സ്കൂളിലെത്താൻ
ബുദ്ധിമുട്ടുന്ന കുട്ടികൾക്ക്
മുൻഗണന നൽകി ഹോസ്റ്റലുകളിൽ
താമസിച്ച് പഠനം തുടരുന്നതിന്
സൗകര്യമൊരുക്കുമോ;
വിശദമാക്കുമോ;
(
ഇ )
ആറിനും
പതിനാലിനും ഇടയിൽ പ്രായമുള്ള
മുഴുവൻ പട്ടികവർഗ്ഗ
വിദ്യാർത്ഥികളെയും ഈ അദ്ധ്യയന
വര്‍ഷം സ്കൂളുകളിൽ
എത്തിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
*363.
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സര്‍ക്കാര്‍ അധീനതയിലുള്ള
മത്സ്യ, ചെമ്മീന്‍ ഹാച്ചറികളുടെ
വിത്തുല്പാദന ശേഷി അനുസരിച്ച്
ഉല്പാദനം നടത്താന്‍
കഴിയുന്നുണ്ടോ; സ്ഥാപിത ശേഷി,
നിലവിലെ ഉല്പാദനം എന്നിവ
വ്യക്തമാക്കുമോ;
(
ബി )
തദ്ദേശീയ
മത്സ്യ ഇനങ്ങളുടെ കൃഷിയും
വിത്തുല്പാദനവും
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വ്യക്തമാക്കുമോ;
(
സി )
വ്യാപകമായി
കൃഷി ചെയ്യുന്ന ഗിഫ്റ്റ്
തിലാപ്പിയ മത്സ്യത്തിന്റെ
വിത്തുല്പാദനത്തിനായി എത്ര
ഹാച്ചറികളാണ് കഴിഞ്ഞ
സര്‍ക്കാരിന്റേയും ഈ
സര്‍ക്കാരിന്റേയും
കാലയളവുകളില്‍
സ്ഥാപിച്ചിട്ടുള്ളത്; അവയുടെ
സ്ഥാപിത, ഉല്പാദന ശേഷി
എത്രയെന്നും സംസ്ഥാനത്തിന്റെ
ആവശ്യകത നിറവേറ്റുന്നതിന് ഇത്
പര്യാപ്തമാണോയെന്നും
വിശദമാക്കാമോ?
*364.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മൈനര്‍, മേജര്‍ ഇറിഗേഷന്‍
പദ്ധതികള്‍ സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(
ബി )
ആറ്റുതീര
സംരക്ഷണത്തിന് പ്രത്യേക
പ്രാധാന്യം നല്‍കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ?
*365.
ശ്രീ.
റോജി എം. ജോൺ
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിദ്യാര്‍ത്ഥികളുടെയും
യുവജനങ്ങളുടെയും ഇടയില്‍
മയക്കുമരുന്നിന്റേതുള്‍പ്പെടെയുള്ള
സ്വാധീനം വര്‍ദ്ധിച്ചുവരുന്നത്
കണക്കിലെടുത്ത് യുവജനക്ഷേമ
വകുപ്പ് കൈക്കൊണ്ട നടപടികൾ
വിശദമാക്കാമോ;
(
ബി )
വകുപ്പ്
നടപ്പാക്കുന്ന ലഹരിവിരുദ്ധ
പ്രചരണം, ആരോഗ്യ
ബോധവത്ക്കരണം, ട്രാഫിക്
ബോധവത്ക്കരണം, സാമൂഹ്യ
തിന്‍മകള്‍ക്കെതിരായ കൂട്ടായ്മ
എന്നിവയ്ക്ക് എന്‍.ജി.ഒ.കളെ
കാര്യക്ഷമമായി ഉപയോഗിക്കാന്‍
നടപടി സ്വീകരിക്കുമോ;
(
സി )
ലഹരിവിരുദ്ധ
പ്രചരണം കൂടുതൽ
കാര്യക്ഷമമാക്കാൻ ആര്‍ട്ട്സ്
ആന്റ് സ്പോര്‍ട്ട്സ്
ക്ലബ്ബുകളെയും മറ്റ് സാംസ്കാരിക
കൂട്ടായ്മകളെയും
പങ്കെടുപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഡി )
യുവജനങ്ങൾക്കിടയിൽ
പ്രണയ കൊലപാതകങ്ങള്‍ കൂടിവരുന്ന
സാഹചര്യത്തിൽ ഇത് തടയാൻ
യുവജനക്ഷേമ വകുപ്പ് സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ?
*366.
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
തദ്ദേശീയ മത്സ്യോല്പാദന
വര്‍ദ്ധനവിന് പ്രോത്സാഹനം
നല്‍കുന്നതിന് പുതുതായി
എന്തൊക്കെ പദ്ധതികളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(
ബി )
പൊതുകുളങ്ങള്‍,
ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍
തദ്ദേശ സ്ഥാപനങ്ങളുടെ
സഹകരണത്തോടെ മത്സ്യോല്പാദനം
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
സ്വകാര്യ
ഭൂമിയില്‍ മത്സ്യകൃഷി
നടത്തുന്നവര്‍ക്ക്
പരിശീലനത്തിനും മറ്റ്
സഹായങ്ങള്‍ക്കുമായി
മത്സ്യഫെഡിനോ ഫിഷറീസ് വകുപ്പിനോ
ഏതെങ്കിലും പദ്ധതികള്‍
നിലവിലുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
ആദായകരമായി
മത്സ്യകൃഷി
നടത്തുന്നതിനാവശ്യമായ
പരിശീലനവും മറ്റ് സഹായങ്ങളും
ലഭ്യമാക്കി കൂടുതല്‍ ആളുകളെ
പ്രസ്തുത മേഖലയിലേക്ക്
ആകര്‍ഷിക്കുന്നതിന്
കര്‍മ്മപദ്ധതി ആവിഷ്‌കരിക്കുമോ;
വ്യക്തമാക്കാമോ?
*367.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
എം.വിജിന്‍
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വനം വകുപ്പിന്റെ അധീനതയിലുള്ള
ഏതെല്ലാം പ്രദേശങ്ങളിലാണ് വിനോദ
സഞ്ചാര കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നതെന്നും ആയത്
വനം വകുപ്പിന്റെ മാത്രം
നിയന്ത്രണത്തിലുള്ളതാണോ എന്നും
വ്യക്തമാക്കുമോ;
(
ബി )
മനോഹരവും
പരിസ്ഥിതി സൗഹൃദവുമായ
ഇക്കോ-ടൂറിസം കേന്ദ്രങ്ങളുടെ
വികസനത്തിനായി വനം വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച് വരുന്നതെന്ന്
അറിയിക്കാമോ;
(
സി )
വനം
വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതും
വിനോദസഞ്ചാര സാധ്യതകള്‍
ഉള്ളതുമായ സ്ഥലത്ത് പ്രസ്തുത
പദ്ധതി ആരംഭിക്കുന്നതിന് ടൂറിസം
വകുപ്പിനോ ജില്ലാ ടൂറിസം
പ്രമോഷന്‍ കൗണ്‍സിലിനോ
സര്‍ക്കാര്‍ അംഗീകൃത
ഏജന്‍സികള്‍ക്കോ അനുമതി
നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
*368.
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ
തോല്‍വിയും കൊഴിഞ്ഞുപോക്കും
തടയുന്നതിന്റെ ഭാഗമായി പ്രത്യേക
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്ക്
വേണ്ടിയുള്ള പ്രീമെട്രിക്,
പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകള്‍
ആധുനികീകരിക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ?
*369.
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
സിവില്‍ സര്‍വ്വീസിലും
അഖിലേന്ത്യാ സര്‍വ്വീസുകളിലും
പട്ടികജാതി, പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
മതിയായ പ്രാതിനിധ്യം
ലഭിക്കുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ; വിശദാശം
നല്‍കുമോ;
(
ബി )
അഖിലേന്ത്യാ
സിവിൽ സർവീസ് പരീക്ഷകൾക്കും
സമാന പരീക്ഷകൾക്കും
തയ്യാറെടുക്കുന്ന പ്രസ്തുത
വിഭാഗങ്ങളിൽപ്പെട്ടവര്‍ക്ക്
പ്രത്യേക പരിശീലനം
നല്‍കുന്നതിന് പദ്ധതികള്‍
ആവിഷ്കരിക്കുമോ?
*370.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ജലജീവന്‍ മിഷന്‍ വഴി കുടിവെള്ള
കണക്ഷന്‍ നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ലളിതമാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി വഴി എത്ര ലക്ഷം
പേര്‍ക്ക് കണക്ഷന്‍ നല്‍കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
*371.
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച മത്സ്യത്തൊഴിലാളി
കടാശ്വാസ പദ്ധതിയുടെ ഇതുവരെയുളള
നടത്തിപ്പ് ഈ സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഏതെല്ലാം
വര്‍ഷങ്ങളില്‍ എടുത്തിട്ടുളള
വായ്പകള്‍ക്കാണ് കമ്മീഷന്‍
മുഖേന കടാശ്വാസം അനുവദിച്ച്
തീർപ്പാക്കിയതെന്ന്
അറിയിക്കാമോ;
(
സി )
നിരന്തരമായ
കടല്‍ക്ഷോഭവും കനത്ത മഴയും മൂലം
ദുരിതമനുഭവിക്കുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
ആശ്വാസം പകരുന്ന കടാശ്വാസ
കമ്മീഷന്റെ പ്രവര്‍ത്തന കാലാവധി
ദീര്‍ഘിപ്പിച്ചുകൊടുക്കാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(
ഡി )
മത്സ്യത്തൊഴിലാളികള്‍
നിലവില്‍ എടുത്തിട്ടുള്ള വായ്പ
തിരിച്ചടവ് കാലാവധി
ദീര്‍ഘിപ്പിച്ച് നല്‍കുന്നതിന്
ബന്ധപ്പെട്ട ധനകാര്യ
സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം
നല്‍കുമോ?
*372.
ശ്രീമതി
ഒ എസ് അംബിക
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
പി.വി.അൻവർ
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
പാര്‍പ്പിടം നല്‍കുന്നതിനായി
കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച
പദ്ധതി തുടരുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
പൂര്‍ത്തിയാകാതെ
കിടന്നിരുന്ന വീടുകളുടെ പണി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
*373.
ഡോ.
എം.കെ . മുനീർ
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അട്ടപ്പാടിയിലെ
ആദിവാസി ഫാമിന്റെ ഭൂമി
മറ്റേതെങ്കിലും പദ്ധതിക്കായി
കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
ഫാമിലെ രണ്ടായിരത്തി
എഴുന്നൂറ്റി മുപ്പത് ഏക്കര്‍
ഭൂമി ടൂറിസം പദ്ധതിക്കായി
സ്വകാര്യ വ്യക്തികള്‍ക്കോ
സ്ഥാപനങ്ങള്‍ക്കോ നല്‍കുകയോ
നല്‍കുന്നതിന് തീരുമാനിക്കുകയോ
ചെയ്തിട്ടുണ്ടോ; വിശദവിവരം
നല്‍കാമോ;
(
സി )
പ്രസ്തുത
പദ്ധതിക്കായി ധാരണാപത്രം
ഒപ്പിട്ടത് സര്‍ക്കാര്‍
നിര്‍ദ്ദേശ പ്രകാരമാണോ;
വിശദവിവരം നല്‍കാമോ;
(
ഡി )
ഇക്കാര്യത്തില്‍
അന്വേഷണം നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതുസംബന്ധിച്ച് എന്ത്
നടപടി സ്വീകരിച്ചുവെന്ന്
അറിയിക്കാമോ?
*374.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീമതി
യു പ്രതിഭ
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സമുദ്ര മത്സ്യോല്പാദനം
കുറയുന്നതിനുള്ള കാരണങ്ങള്‍
സംബന്ധിച്ച് എന്തെങ്കിലും
പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രധാന കാരണങ്ങള്‍
വ്യക്തമാക്കാമോ;
(
ബി )
മത്സ്യ
സമ്പത്തിന്റെ സംരക്ഷണത്തിനും
സുസ്ഥിര ഉപഭോഗത്തിനും
എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
സി )
സമുദ്ര
മത്സ്യകൃഷിയുടെ സാധ്യത
പ്രയോജനപ്പെടുത്തുവാന്‍
സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
നടപടികളാണ് ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
*375.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
അൻവർ സാദത്ത്
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
സർക്കാർ 1980-ലെ വന നിയമത്തിൽ
കൊണ്ടുവരാനുദ്ദേശിക്കുന്ന
ഭേദഗതിയിന്മേൽ സംസ്ഥാന
സർക്കാരിന്റെ അഭിപ്രായം
ആരാഞ്ഞിട്ടുണ്ടോ;
(
ബി )
സംരക്ഷിത
പ്രദേശങ്ങളിൽ ഖനനം, റോഡ്
നിർമ്മാണം, ടൂറിസം, തോട്ടവിള
കൃഷി എന്നിവ അനുവദിക്കുന്ന
പ്രസ്തുത നിയമ ഭേദഗതി
സംസ്ഥാനത്തെ പ്രതികൂലമായി
ബാധിക്കുമെന്ന് കരുതുന്നുണ്ടോ;
(
സി )
പ്രസ്തുത
ഭേദഗതിയിന്മേൽ സംസ്ഥാന സർക്കാർ
അഭിപ്രായം അറിയിച്ചിട്ടുണ്ടോ;
എങ്കിൽ വിശദ വിവരം നൽകാമോ?
*376.
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കേരള മറൈന്‍ ഫിഷിംഗ് റെഗുലേഷന്‍
ആക്ട് പ്രകാരം നിരോധിച്ച വലകള്‍
ഉപയോഗിച്ചുള്ള മത്സ്യബന്ധനം
വ്യാപകമാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരത്തിലുള്ള
മത്സ്യബന്ധനം മൂലം
മത്സ്യങ്ങള്‍ക്ക് വംശനാശം
സംഭവിക്കുന്നതായി
വിലയിരുത്തിയിട്ടുണ്ടോ;
(
സി )
പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ ദോഷകരമായി
ബാധിക്കുന്ന ഇത്തരം
പ്രവൃത്തികള്‍ക്കെതിരെ
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കുമോ?
*377.
ശ്രീ
വി ജോയി
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പിന്നാക്ക വിഭാഗത്തിന്റെ സമഗ്ര
വികസനം ലക്ഷ്യമാക്കി
പ്രവര്‍ത്തിക്കുന്ന കേരള
സംസ്ഥാന പിന്നാക്ക വിഭാഗ വികസന
കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം
പ്രസ്തുത ലക്ഷ്യം
കൈവരിക്കുന്നതിന്
പനിലവില്‍ര്യാപ്തമാണെന്ന്
കരുതുന്നുണ്ടോ;
(
ബി )
പ്രസ്തുത
കോര്‍പ്പറേഷന്‍ കാലാനുസൃതമായി
പുന:സംഘടിപ്പിക്കുന്നതിനും
നവീകരിക്കുന്നതിനും നടപടി
സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
കോര്‍പ്പറേഷന്‍ മുഖേന നല്‍കി
വരുന്ന വായ്പകളുടെ മാനദണ്ഡവും
വിശദാംശവും ലഭ്യമാക്കുമോ;
(
ഡി )
കോവിഡ്
പ്രതിസന്ധിയുടെ
പശ്ചാത്തലത്തില്‍ വായ്പ
കുടിശ്ശിക
വരുത്തിയിട്ടുള്ളവര്‍ക്ക്
എന്തെങ്കിലും ഇളവുകള്‍
നല്‍കുന്നതിനെക്കുറിച്ച്
ആലോചനയുണ്ടോ; വ്യക്തമാക്കാമോ?
*378.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സിനിമ
വ്യവസായത്തെ സംരക്ഷിക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
സിനിമ
വ്യവസായത്തിലേക്ക് പുതു തലമുറയെ
ആകര്‍ഷിക്കാന്‍ എന്തെല്ലാം
പുതിയ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(
സി )
സിനിമ
ഷൂട്ടിങ്ങിനും അനുബന്ധ
ജോലികള്‍ക്കും ആധുനിക
സ്റ്റുഡിയോകള്‍ ആരംഭിക്കാന്‍
നടപടി സ്വീകരിക്കുമോ?
*379.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
1980-ലെ
വന നിയമത്തിൽ കേന്ദ്ര സർക്കാർ
കൊണ്ടുവരാനുദ്ദേശിക്കുന്ന
ഭേദഗതി സംസ്ഥാനത്തെ വന
വിസ്തീർണ്ണം ഗണ്യമായി
കുറയ്ക്കുവാൻ ഇടയാക്കുമെന്ന്
കരുതുന്നുണ്ടോ;
(
ബി )
വന
വിസ്തൃതി കുറയുന്ന പക്ഷം
മനുഷ്യ-വന്യമൃഗ സംഘർഷം കൂടുതൽ
രൂക്ഷമാകും എന്നത്
പരിശോധിച്ചിട്ടുണ്ടോ;
(
സി )
പ്രസ്തുത
വിഷയങ്ങൾ ചൂണ്ടിക്കാട്ടി
കേന്ദ്ര സർക്കാരിനെ ആശങ്ക
അറിയിച്ചിട്ടുണ്ടോ; എങ്കിൽ വിശദ
വിവരം നൽകാമോ;
(
ഡി )
പ്രസ്തുത
നിയമ ഭേദഗതി വന്യജീവി സംരക്ഷണ
നിയമത്തെ പ്രതികൂലമായി
ബാധിക്കുമെന്ന് കരുതുന്നുണ്ടോ;
വിശദമാക്കാമോ?
*380.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ
സാംസ്കാരികവും കലാപരവുമായ
കഴിവുകള്‍
പ്രോത്സാഹിപ്പിക്കുന്നതിനും
തനിമയോടെ നിലനിര്‍ത്തുന്നതിനും
വേണ്ടി നടപ്പിലാക്കുന്ന
പദ്ധതികള്‍ വിശദമാക്കാമോ;
(
ബി )
ആദിവാസി
വിഭാഗങ്ങളുടെ
പച്ചമരുന്നുകളെക്കുറിച്ചും
ഒറ്റമൂലികളെക്കുറിച്ചുമുള്ള
അറിവ്
പൊതുജനങ്ങളിലെത്തിക്കുവാനും അവ
ശാസ്ത്രീയമായി തെളിയിക്കുവാനും
നടത്തുന്ന ശ്രമങ്ങള്‍
വ്യക്തമാക്കാമോ;
(
സി )
ഇത്
സംബന്ധിച്ച് സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
*381.
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വന സംരക്ഷണ പ്രവർത്തനങ്ങൾക്ക്
ഇംഗ്ലണ്ടിലെ ലീഡ്സ്
യൂണിവേഴ്സിറ്റിയുമായി സംസ്ഥാന
വനഗവേഷണ കേന്ദ്രം ധാരണാപത്രം
ഒപ്പുവച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
വന
സംരക്ഷണത്തിന് ആധുനിക സാങ്കേതിക
വിദ്യകൾ സ്വായത്തമാക്കുന്നതിന്
ഈ ധാരണാപത്രം പ്രയോജനപ്പെടുമോ
എന്ന് വ്യക്തമാക്കുമോ;
(
സി )
വന
സംരക്ഷണത്തിന് തദ്ദേശീയമായ
സാങ്കേതിക വിദ്യകളും ആധുനിക
സാങ്കേതികവിദ്യകളും ഒരേസമയം
പ്രയോജനപ്പെടുത്തി വനശോഷണം
തടയുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ;
(
ഡി )
പുത്തൻ
സാങ്കേതിക വിദ്യകൾ വന
സംരക്ഷണത്തിന്
പ്രയോജനപ്പെടുത്തുന്നതിന്റെ
ഭാഗമായി വനം വകുപ്പ്
ഉദ്യോഗസ്ഥന്മാർക്ക് പരിശീലനം
നൽകുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
*382.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ
ഐ ബി സതീഷ്
ശ്രീ
എം നൗഷാദ്
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭൂജല നിരപ്പ്
നിലനിര്‍ത്തുന്നതിനും ജലസേചന
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനുമായി
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്
നടപ്പാക്കിയ കുളങ്ങളും
കനാലുകളും കാവുകളും
സംരക്ഷിക്കുകയും
പുനരുദ്ധരിക്കുകയും ചെയ്യുന്ന
പദ്ധതിയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(
ബി )
പൊതു
ജലസ്രോതസ്സുകള്‍ക്കും
കുളങ്ങള്‍ക്കും പുറമെ സ്വകാര്യ
സ്ഥാപനങ്ങളിലെയും സ്വകാര്യ
വ്യക്തികളുടെയും കൈവശമുള്ളവയും
പരിപാലിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
(
സി )
കുളങ്ങളും
തോടുകളും പരിപാലിക്കാതെ
നാമാവശേഷമാകുന്നത് തടയുന്നതില്‍
പ്രസ്തുത പദ്ധതി എത്ര മാത്രം
ഗുണം ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
*383.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജലസേചന വകുപ്പിന്റെ കീഴിലുള്ള
ഡാമുകള്‍, പുഴകളുടെ
പുറമ്പോക്കുകള്‍ എന്നിവ
കേന്ദ്രീകരിച്ച് ഇറിഗേഷന്‍
ടൂറിസം പദ്ധതി ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
ബി )
അത്തരം
ടൂറിസം പദ്ധതികളുടെ മേല്‍നോട്ട
ചുമതല ആരിലാണ്
നിക്ഷിപ്തമാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
പദ്ധതി ഏതെങ്കിലും സ്ഥലങ്ങളില്‍
ആരംഭിച്ചിട്ടുണ്ടോ എന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
ടൂറിസം പദ്ധതികളുടെ വരുമാനം
സംബന്ധിച്ച് എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍
പഠനം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
ടൂറിസം പദ്ധതിയുടെ അനന്ത സാധ്യത
സംസ്ഥാനത്തിന് വരുമാനദായകമായി
മാറുന്ന വിധത്തില്‍ വിഭാവനം
ചെയ്യുന്നതിനായി പ്രത്യേക സമിതി
രൂപീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
*384.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കുടിവെള്ള കണക്ഷനുളള അപേക്ഷകൾ
സാങ്കേതികവിദ്യാധിഷ്ഠിതമായി
സമർപ്പിക്കുന്നതിന് വാട്ടർ
അതോറിറ്റി നടപ്പിലാക്കിവരുന്ന
പദ്ധതികൾ വിശദീകരിക്കുമോ;
(
ബി )
ഓഫീസ്
നടപടിക്രമങ്ങളിലെ കാലതാമസം
ഒഴിവാക്കി കുടിവെള്ള കണക്ഷൻ
വേഗത്തില്‍ ലഭ്യമാക്കുന്നതിന്
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍ എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(
സി )
സെല്‍ഫ്
റീഡിങ് സോഫ്റ്റ് വെയറും
ഓണ്‍ലൈന്‍ പേയ് മെന്റ്
സംവിധാനവും നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കുമോ;
(
ഡി )
ഈ
പദ്ധതി പ്രകാരമുളള സൗകര്യങ്ങൾ
സംസ്ഥാനത്തൊട്ടാകെ
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
*385.
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഭൂരഹിതരായ പട്ടിക
വിഭാഗങ്ങള്‍ക്ക് ഭൂമി വിതരണം
ചെയ്യുന്നതിനായി കഴിഞ്ഞ
സര്‍ക്കാരും ഈ സര്‍ക്കാരും
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ; ഈ
ഇടപെടലുകള്‍ എത്രത്തോളം
ഫലപ്രാപ്തിയിലെത്തിക്കാന്‍
കഴിഞ്ഞുവെന്ന് വിശദമാക്കാമോ;
(
ബി )
പട്ടിക
ഗോത്രവിഭാഗങ്ങളുടെ സാമൂഹിക
ഉന്നമനത്തിനായി 2016 മുതല്‍
ട്രൈബല്‍ റീസെറ്റില്‍മെന്റ്
ആന്റ് ഡവലപ്മെന്റ് മിഷന്‍
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പട്ടികജാതി
വിഭാഗങ്ങളുടെ സാമൂഹ്യ സുരക്ഷ
പദ്ധതികളെ
ഏകോപിപ്പിക്കുന്നതിനായി
റ്റി.ആര്‍.ഡി.എം. മാതൃകയില്‍
ഒരു മിഷന്‍ വിഭാവനം
ചെയ്യുന്നതിന്റെ സാദ്ധ്യതകള്‍
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
*386.
ശ്രീ
. ഷാഫി പറമ്പിൽ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
യുവജന ക്ഷേമത്തിനായി
നടപ്പിലാക്കിവരുന്ന
പദ്ധതികളിലൂടെ കൈവരിക്കാന്‍
കഴിഞ്ഞ നേട്ടങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
സംസ്ഥാന
യുവജന നയത്തില്‍ വിഭാവനം ചെയ്ത
പ്രകാരമുള്ള ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍ പ്രസ്തുത
പദ്ധതികളിലൂടെ കൈവരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(
സി )
യുവജന
ക്ഷേമ പദ്ധതികള്‍ കാര്യക്ഷമമായി
നടപ്പിലാക്കുന്നതിനും അതിന്റെ
പ്രയോജനം ഗുണഭോക്താക്കളില്‍
എത്തിക്കുന്നതിനും അടിയന്തര
നടപടികള്‍ കൈക്കൊള്ളുമോ;
(
ഡി )
യുവജനങ്ങളുടെ
മാനസികാരോഗ്യം ഉറപ്പുവരുത്താൻ
വകുപ്പ് സ്വീകരിച്ച നടപടികൾ
എന്തെല്ലാമെന്ന് വിശദമാക്കാമോ?
*387.
ശ്രീ
വി ശശി
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ദേവസ്വം ബോർഡുകള്‍ കടുത്ത
സാമ്പത്തിക പ്രതിസന്ധി
നേരിടുന്നതായ വാർത്തകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പ്രതിസന്ധി
മറികടക്കുന്നതിന് സർക്കാർ
നല്‍കിയിട്ടുള്ള സഹായങ്ങൾ
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(
ബി )
ക്ഷേത്രങ്ങളിലെ
വരുമാനത്തിലുണ്ടായ കുറവുമൂലം
ദേവസ്വം ബോർഡുകള്‍
പ്രതിസന്ധിയിലായ സാഹചര്യത്തിൽ
പ്രധാന ക്ഷേത്രങ്ങളിൽ കോവിഡ്
മാനദണ്ഡങ്ങൾ പാലിച്ച്
ഉത്സവങ്ങളും വിശേഷാൽ പൂജകളും
ആരംഭിക്കുന്നതിന് അനുമതി
നൽകുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ;
(
സി )
ദേവസ്വം
ബോർഡ് ക്ഷേത്രങ്ങളിൽ
വിശ്വാസികളായ പ്രവാസികൾക്ക്
ഓൺലൈനായി വഴിപാടുകളും പൂജകളും
ബുക്ക് ചെയ്ത് നടത്തുന്നതിനുള്ള
സൗകര്യം ഏർപ്പെടുത്തുമോ;
വിശദീകരിക്കുമോ;
(
ഡി )
മണ്ഡല,
മകരവിളക്ക് ഉത്സവങ്ങൾ
ആരംഭിക്കുന്നതിന് ദിവസങ്ങൾ
മാത്രം ബാക്കി നില്‍ക്കെ ശബരിമല
തീർത്ഥാടനത്തിന്റെ
മുന്നൊരുക്കങ്ങൾക്കായി
നടപ്പിലാക്കുന്ന പദ്ധതികൾ
വിശദമാക്കുമോ?
*388.
ശ്രീ.
എം. എം. മണി
ഡോ.കെ.ടി.ജലീൽ
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ശബരിമല
തീര്‍ത്ഥാടനത്തോടനുബന്ധിച്ച്
ആധുനിക സൗകര്യങ്ങളുള്ള
ഇടത്താവളങ്ങളുടെ നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്നത്തേക്ക്
ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇതിനായി
ടെന്‍ഡര്‍ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നിര്‍മ്മാണ ചുമതല
ആര്‍ക്കാണെന്ന് വ്യക്തമാക്കുമോ;
(
സി )
ആദ്യഘട്ടത്തില്‍
എത്ര ഇടത്താവളങ്ങളുടെ
നിര്‍മ്മാണമാണ്
പൂര്‍ത്തിയാക്കാന്‍
ഉദ്ദേശിക്കുന്നത്; അവ
ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;
(
ഡി )
ആധുനിക
ഇടത്താവള സമുച്ചയങ്ങളില്‍
എന്തൊക്കെ സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
*389.
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കുടിവെള്ളത്തിന്റെ ദുരുപയോഗം
തടയുന്നതിനും
ഉപഭോക്താക്കള്‍ക്ക് യഥാസമയം
ബില്ല് നല്‍കി പണം
സ്വീകരിക്കുന്നതിനും വാട്ടര്‍
അതോറിറ്റി
നടപ്പിലാക്കിയിട്ടുള്ള
സംവിധാനങ്ങള്‍ വ്യക്തമാക്കാമോ;
(
ബി )
നിര്‍മ്മാണത്തിലിരിക്കുന്ന
വന്‍കിട, ചെറുകിട ശുദ്ധജല വിതരണ
പദ്ധതികള്‍ ഏതെല്ലാമാണ്; ഇവയുടെ
നിര്‍മ്മാണ പുരോഗതി
ത്വരിതപ്പെടുത്തുന്നതിനായി
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കാമോ?
*390.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
കെ ആൻസലൻ
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യത്തൊഴിലാളികള്‍ക്ക്
അവര്‍ പിടിക്കുന്ന മത്സ്യത്തിന്
ന്യായവില ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
മല്‍സ്യഫെഡ്
വഴി മത്സ്യം ന്യായവിലക്ക്
ശേഖരിക്കുന്നതിന് മല്‍സ്യബന്ധന
ഹാര്‍ബറുകളില്‍ സ്ഥിരമായ
സംവിധാനം ഒരുക്കുമോ;
(
സി )
മത്സ്യത്തിന്റെ
കൃത്രിമമായ വിലയിടിവ്
തടയുന്നതിന് അടിസ്ഥാന വില
നിശ്ചയിച്ച്
മത്സ്യത്തൊഴിലാളികളെ അമിത
ചൂഷണത്തില്‍നിന്നും
മോചിപ്പിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
|
|
|
|
|
|
|
|