|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*301.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
വി ശശി
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അവശ്യ നിത്യോപയോഗ സാധനങ്ങള്‍
കുറഞ്ഞ വിലയില്‍ ജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിന് സപ്ലൈകോയുടെ
പ്രവര്‍ത്തനം എത്രത്തോളം
സഹായകമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
കാര്യക്ഷമമായ
പര്‍ച്ചേയ്സ് സംവിധാനത്തിലൂടെ
സപ്ലൈകോ ഔട്ട്‍ലെറ്റുകളില്‍
നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത
ഉറപ്പുവരുത്താന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
മാവേലി
സ്റ്റോറുകള്‍ മാവേലി സൂപ്പര്‍
സ്റ്റോറാക്കി മാറ്റുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
(
ഡി )
സപ്ലൈകോ
സൂപ്പർ മാർക്കറ്റുകളിൽ ഗാർഹിക
ഉപകരണങ്ങളും വിപണനം ചെയ്യുന്ന
കാര്യം പരിഗണിക്കുമോ;
വിശദമാക്കാമോ;
(
ഇ )
സപ്ലൈകോ
വാതിൽപ്പടി സേവനം ആരംഭിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
*302.
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീമതി
സി. കെ. ആശ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലോകബാങ്ക്
ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര
ധനകാര്യ ഏജന്‍സികളുടെ
സഹായത്തോടെ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളില്‍ ശാസ്ത്രീയ
മാലിന്യ നിര്‍മ്മാര്‍ജ്ജന
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
മാലിന്യ
സംസ്കരണ പ്രവർത്തനങ്ങൾ
കാര്യക്ഷമമാക്കുന്നതിനായി
മാലിന്യ വസ്തുക്കളുടെ
പുന:രുപയോഗത്തിനുള്ള നടപടികളും
സാങ്കേതികവിദ്യയും
പ്രോത്സാഹിപ്പിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
തെരഞ്ഞെടുപ്പ്
പ്രചരണത്തിന് ഉപയോഗിച്ച
വസ്തുക്കൾ പുനരുപയോഗിച്ച്
ഉല്പന്നങ്ങൾ നിര്‍മ്മിക്കുന്ന
മാതൃക പദ്ധതി ധർമ്മടം
മണ്ഡലത്തിൽ
നടപ്പിലാക്കിയിരുന്നോ;
വിശദമാക്കാമോ;
(
ഡി )
മാലിന്യ
സംസ്കരണത്തിനും മാലിന്യങ്ങളുടെ
പുനരുപയോഗത്തിനുമായി നവീന
സാങ്കേതികവിദ്യാധിഷ്ഠിത
പരിപാടികൾ ശുചിത്വ മിഷൻ വഴി
നടപ്പിലാക്കുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഇ )
മാലിന്യ
സംസ്കരണത്തിനും ശുചിത്വ
പരിപാലനത്തിനും തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങൾക്ക് സാങ്കേതിക
വിദ്യയും സാങ്കേതിക സഹായവും
ലഭ്യമാക്കുന്നതിന് ഹരിത കേരള
മിഷൻ എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
*303.
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ
ഡി കെ മുരളി
ശ്രീ
ഒ . ആർ. കേളു
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം
ജനങ്ങളിലേക്കെത്തിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
ബി )
മുഖ്യമന്ത്രിയുടെ
പരാതി പരിഹാര സെല്ലില്‍
സമര്‍പ്പിക്കുന്ന പരാതികള്‍
പതിനഞ്ച് ദിവസത്തിനകം
തീര്‍പ്പാക്കുമെന്ന പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ; എല്ലാ
ഓഫീസിലും പൊതുജന പരാതി
പരിഹാരത്തിനായി സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍ നിന്ന്
സഹായം തേടുന്നവര്‍ക്ക് അത്
അടിയന്തരമായി ലഭ്യമാക്കാന്‍
വേണ്ട ക്രമീകരണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ?
*304.
ശ്രീ
മാത്യു ടി. തോമസ്
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പരിസ്ഥിതി സംരക്ഷണത്തിനായി
നടപ്പിലാക്കുന്ന പ്രധാന
പദ്ധതികള്‍ എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന
നദികളും തോടുകളും കുളങ്ങളും
ശുചീകരിക്കുന്നതിനും അവയുടെ ആഴം
വര്‍ദ്ധിപ്പിച്ച്
സംരക്ഷിക്കുന്നതിനും പരിസ്ഥിതി
വകുപ്പിന് പ്രത്യേക
പദ്ധതികളുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ അറിയിക്കുമോ;
(
സി )
നഗര
പ്രദേശങ്ങളിലെ മാലിന്യം നിറഞ്ഞ
കനാലുകള്‍ ശുചീകരിച്ചും
സ്വതന്ത്രമായ നീരൊഴുക്ക്
ഉറപ്പുവരുത്തിയും
നടപ്പിലാക്കുന്ന പരിസ്ഥിതി
സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
*305.
ശ്രീ
എം വിൻസെൻറ്
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021
ജൂൺ 16-ന് മുൻപുള്ള കോവിഡ്
മരണങ്ങളുടെ കണക്കിലെ അപാകത
സംബന്ധിച്ച ആക്ഷേപം പരിഹരിക്കാൻ
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ;
(
ബി )
ജൂൺ
മാസത്തിൽ പ്രസ്തുത വിഷയത്തിൽ
ആക്ഷേപം ഉയർന്നതിനെ തുടർന്ന്
അണ്‍ഡിക്ലയേര്‍ഡ് കോവിഡ്
ഡെത്ത്- ന്റെ കണക്കുകൾ അതതു
ജില്ല മെഡിക്കല്‍ ഓഫീസര്‍മാര്‍
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക്
നൽകിയിരുന്നോ; വിശദാംശം
ലഭ്യമാക്കാമോ;
(
സി )
ഓരോ
ജില്ലയിലെയും ജില്ല മെഡിക്കല്‍
ഓഫീസര്‍മാര്‍ നൽകിയ
അണ്‍ഡിക്ലയേര്‍ഡ് കോവിഡ്
ഡെത്ത്- ന്റെ കണക്കുകൾ
ഔദ്യോഗികമായി
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ?
*306.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സില്‍വര്‍ലൈന്‍
പദ്ധതിയുടെ യഥാർത്ഥ തുക
സംബന്ധിച്ച് നിതി ആയോഗ് നടത്തിയ
വിലയിരുത്തൽ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പദ്ധതിയുടെ
യഥാർത്ഥ തുക സർക്കാരിന്റെ
എസ്റ്റിമേറ്റ് തുകയുടെ
ഇരട്ടിയോളം ആകുമെന്ന കണ്ടെത്തൽ
ഗൗരവത്തോടെ കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
എസ്റ്റിമേറ്റ്
തുകയിൽനിന്ന് യഥാർത്ഥ തുക
കൂടുതലായാൽ അധിക തുക എങ്ങനെ
കണ്ടെത്തുമെന്നത് വിശദമാക്കാമോ;
(
ഡി )
കെ-റെയിൽ
പദ്ധതിയുടെ ആക്സിൽ ലോഡ് പതിനേഴ്
ടൺ ആയതിനാൽ ചരക്ക് ട്രെയിനുകൾ
ഓടിക്കാൻ സാധിക്കില്ലെന്നും
ഹൈബ്രിഡ് മോഡൽ നടപ്പിലാക്കി
സാമ്പത്തിക ലാഭം നേടാൻ
സാധിക്കില്ല എന്നും
കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍
വ്യക്തമാക്കുമോ;
(
ഇ )
ചരക്ക്
ട്രെയിനുകൾ കൂടി ഓടിക്കുന്നതിന്
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ?
*307.
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആയുര്‍വേദ, അലോപ്പതി
മരുന്നുകളുടെ ഉല്പാദനത്തിന്
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
മാതൃകയില്‍ സംവിധാനം ഒരുക്കുമോ;
(
ബി )
മരുന്ന്
ഗവേഷണത്തിന് പ്രത്യേക പദ്ധതി
നടപ്പാക്കുമോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(
സി )
മരുന്നുകളുടെ
ഗവേഷണം, ഉല്പാദനം, വിതരണം
എന്നിവയ്ക്ക് കാര്യക്ഷമമായ
സംവിധാനം ഏര്‍പ്പെടുത്തുമോ?
*308.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
.പി. കെ. ബഷീർ
ഡോ.
എം.കെ . മുനീർ
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ
പ്രത്യേകിച്ച് തിരുവനന്തപുരം
നഗരസഭയിൽ തുടരെയുണ്ടാകുന്നതായി
പറയപ്പെടുന്ന സാമ്പത്തിക
ക്രമക്കേടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
നടപടിക്രമങ്ങളിലെയും
ആഡിറ്റിംഗ്, ട്രഷറി, ബാങ്ക്
വെരിഫിക്കേഷൻ എന്നിവയിലെയും
പാളിച്ചകളാണ് പ്രസ്തുത
ക്രമക്കേടുകൾ നടത്താൻ
അവസരമൊരുക്കുന്നത് എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കാന്‍
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഇത്തരം
ക്രമക്കേടുകൾ നടത്തുന്നവർക്ക്
ചില സംഘടനകളുടെ സംരക്ഷണം
ലഭിക്കുന്നതാണ് ഇവ
ആവർത്തിക്കപ്പെടാന്‍
കാരണമാകുന്നതെന്ന ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
*309.
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ലഹരിയുടെ ഉപയോഗവും വിപണനവും
വര്‍ദ്ധിച്ച് വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
സാഹചര്യത്തില്‍ എക്സൈസിന്
കൂടുതല്‍ അധികാരം നല്‍കണമെന്ന
ആവശ്യം ഉയര്‍ന്നിട്ടുണ്ടോ;
(
ബി )
ഇതിനായി
നിലവിലെ നിയമങ്ങളില്‍ മാറ്റം
വരുത്തണമെന്ന നിര്‍ദ്ദേശം
ഉണ്ടായിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത നിര്‍ദ്ദേശം
പരിഗണിച്ചിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(
സി )
എങ്കില്‍
ഇതുസംബന്ധിച്ച് എന്ത് നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
*310.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
എയര്‍ലൈന്‍
കമ്പനികള്‍ ചില സമയങ്ങളില്‍
വിമാന ടിക്കറ്റ് നിരക്കുകള്‍
കുത്തനെ വര്‍ദ്ധിപ്പിച്ച്
പ്രവാസി മലയാളികളെ ചൂഷണം
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത് തടയാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ആഭ്യന്തര,
വിദേശ വിമാന യാത്ര നിരക്കുകള്‍
എകീകരിക്കുന്നതിനും
നിയന്ത്രിക്കുന്നതിനും കേന്ദ്ര
സര്‍ക്കാരില്‍ സമ്മര്‍ദം
ചെലുത്താന്‍ നടപടികള്‍
സ്വീകരിക്കുമോ?
*311.
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം കേന്ദ്ര സര്‍ക്കാരിന്
സമര്‍പ്പിച്ച പ്രധാന പദ്ധതികള്‍
എന്തെല്ലാമായിരുന്നു;
ഇക്കാര്യത്തിലുള്ള കേന്ദ്ര
നിലപാട് എന്താണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ആവശ്യപ്പെട്ടവയില്‍
ഏതെല്ലാം പദ്ധതികള്‍ക്ക്
കേന്ദ്രം അനുമതി
നല്‍കിയിട്ടുണ്ട്; കേന്ദ്ര
സര്‍ക്കാര്‍
പ്രഖ്യാപിച്ചെങ്കിലും
നാളിതുവരെയും നടപ്പിലാക്കാത്ത
പദ്ധതികള്‍ എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
സി )
നിലവില്‍
കേന്ദ്ര സര്‍ക്കാരിന്റെ
പരിഗണനയിലിരിക്കുന്ന പദ്ധതികള്‍
എന്തെല്ലാമാണ്; ഇവ
നേടിയെടുക്കുന്നതിനായി സംസ്ഥാന
സര്‍ക്കാര്‍ സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടികള്‍
വിശദമാക്കാമോ?
*312.
ശ്രീമതി
യു പ്രതിഭ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കുട്ടികളിലെ ലഹരി ഉപയോഗം
വര്‍ദ്ധിച്ച് വരുന്നത്
സംബന്ധിച്ച് സമഗ്രമായ പഠനം
നടത്തുമോ;
(
ബി )
കുട്ടികളിലെ
ലഹരി ഉപയോഗം ശാരീരികവും
മാനസികവും സാമൂഹ്യവുമായ
വളര്‍ച്ചയ്ക്ക്
വിഘാതമുണ്ടാക്കുകയും ഇത്
സാമൂഹ്യ വിരുദ്ധതയിലേക്ക്
നയിക്കുകയും കുറ്റകൃത്യങ്ങള്‍
കൂട്ടുകയും ചെയ്യുന്ന സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
(
സി )
എങ്കില്‍
വര്‍ദ്ധിച്ചുവരുന്ന ലഹരി
ഉപയോഗത്തില്‍ നിന്നും
കുട്ടികളെ രക്ഷിക്കുവാന്‍
ഫലപ്രദമായ പദ്ധതി
തയ്യാറാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
*313.
ശ്രീ.
എം.വിജിന്‍
ശ്രീ
ഡി കെ മുരളി
ശ്രീ
എം നൗഷാദ്
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന്
ജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിവിധ
സേവനങ്ങള്‍ സംബന്ധിച്ച
വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിന് പ്രത്യേകമായ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(
ബി )
സിറ്റിസണ്‍
പോര്‍ട്ടല്‍
പ്രാവര്‍ത്തികമാവുന്നതോടെ
പ്രാദേശിക സര്‍ക്കാരുകളുടെ
സേവന, പ്രവര്‍ത്തന മേഖലകളില്‍
എന്തൊക്കെ മാറ്റങ്ങളാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കാമോ?
*314.
ശ്രീ.
പി. ടി. എ. റഹീം
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
കെ.വി.സുമേഷ്
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്ത്രീകള്‍ക്ക് പ്രോത്സാഹനം
നല്‍കുന്നതിനും സാമ്പത്തിക
സ്വാതന്ത്ര്യം നേടാന്‍
കഴിയുമെന്ന ആത്മവിശ്വാസം
വളര്‍ത്തിയെടുക്കുന്നതിനുമായി
കുടുംബശ്രീ പ്രത്യേകമായ
ഗ്രൂപ്പുകള്‍ രൂപീകരിച്ച്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയിലൂടെ മറ്റെന്തൊക്കെ
കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്;
വിശദമാക്കാമോ?
*315.
ശ്രീ.
പി. ടി. തോമസ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം-കാസര്‍ഗോഡ്
അര്‍ദ്ധ അതിവേഗ കെ-റെയിൽ പദ്ധതി
സംബന്ധിച്ച് ജനങ്ങളിൽ
ഉടലെടുത്തിട്ടുള്ള ആശങ്കകൾ
പരിഹരിക്കാൻ നാളിതുവരെ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ സാമൂഹിക ആഘാത പഠനം
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
വിശദാംശങ്ങൾ നൽകാമോ?
*316.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
വി ജോയി
ശ്രീ.
എച്ച്. സലാം
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്ത്രീകളുടെ
സാമ്പത്തിക ശാക്തീകരണത്തില്‍
കുടുംബശ്രീ വഹിക്കുന്ന പങ്ക്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
വികസന
പ്രവര്‍ത്തനങ്ങളിലും നവകേരള
നിര്‍മ്മിതിയിലും
കുടുംബശ്രീക്ക് ഫലപ്രദമായ പങ്ക്
വഹിക്കാനായിട്ടുണ്ടോ;
(
സി )
അസമത്വം
നേരിടുന്ന സ്ത്രീകളുടെ സാമൂഹിക
ശാക്തീകരണത്തിനുതകുക എന്ന
ലക്ഷ്യത്തോടെയാണോ പുതുതായി
യുവതികളുടെ സഹായക ഗ്രൂപ്പുകള്‍
രൂപീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ; ഈ ഗ്രൂപ്പുകള്‍
മുഖേന നടത്താനുദ്ദേശിക്കുന്ന
ഇടപെടലുകള്‍ എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
*317.
ശ്രീ
ഐ ബി സതീഷ്
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പോലീസ് സേനയെ
ശാക്തീകരിക്കുന്നതിനായി കഴിഞ്ഞ
സര്‍ക്കാര്‍ പുതുതായി എത്ര
തസ്തികകള്‍
സൃഷ്ടിച്ചിരുന്നെന്നും എത്രപേരെ
വിവിധ തസ്തികകളില്‍ പുതുതായി
നിയമിച്ചിരുന്നെന്നുമുള്ള
കണക്ക് ലഭ്യമാണോ; എങ്കില്‍
അറിയിക്കാമോ;
(
ബി )
ക്രമസമാധാനവും
കുറ്റാന്വേഷണവും
വേര്‍തിരിച്ചതും
ഇന്‍സ്പെക്ടര്‍മാരെ
എസ്.എച്ച്.ഒ. മാരായി
നിയമിച്ചതും പോലീസിന്റെ
പ്രവര്‍ത്തന മികവ്
വര്‍ദ്ധിപ്പിക്കാന്‍
കാരണമായിട്ടുണ്ടോ;
ഇക്കാര്യത്തില്‍ പുതുതായി
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍ എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(
സി )
പരാതിയുമായെത്തുന്നവരോടും
സഹായം തേടുന്നവരോടും
പൊതുജനങ്ങളോടും പോലീസ് സേനയിലെ
ഒരു വിഭാഗം അപമര്യാദയായി
പെരുമാറുകയും കുറ്റവാളികളുമായി
സൗഹൃദം പുലര്‍ത്തുകയും
ചെയ്യുന്നതായുള്ള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം പ്രവണത
അവസാനിപ്പിക്കാന്‍ കര്‍ശന
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
*318.
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന
സേവനങ്ങള്‍ അഴിമതിരഹിതമായും
സമയബന്ധിതമായും നല്‍കുന്നതിന്
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
വിവിധ
സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി
ഈടാക്കിയിരുന്ന ഫീസ്
നിര്‍ത്തലാക്കുവാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ?
*319.
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രതിമാസം ആയിരം കോടി രൂപയുടെ
മരുന്നുകള്‍ വിറ്റഴിക്കുന്ന
സാഹചര്യത്തില്‍ അവയുടെ
ഗുണനിലവാരം പരിശോധിക്കുവാന്‍
മതിയായ സംവിധാനം
ഏര്‍പ്പെടുത്താന്‍
കഴിഞ്ഞിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരുടെ
കുറവ് പരിഹരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
കമ്പനികളില്‍
നിന്നും
ഉല്പാദിപ്പിച്ചവയല്ലാത്തതും
എന്നാല്‍ പ്രസ്തുത വിവരം
തിരിച്ചറിയാന്‍
ഉപഭോക്താക്കള്‍ക്ക്
സാധ്യമല്ലാത്തതുമായ
മരുന്നുകളുടെ വില്പന
തടയുന്നതിന് ഫലപ്രദമായ
നടപടികള്‍ സ്വീകരിക്കുമോ?
*320.
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സര്‍ക്കാരിന്റെ വിവിധ
വകുപ്പുകള്‍ നല്‍കുന്ന
സേവനങ്ങള്‍ ജനങ്ങള്‍ക്ക്
അനായാസം ലഭ്യമാക്കുന്നതിന്
ഇ-സേവനം എന്ന ഏകീകൃത
പോര്‍ട്ടല്‍
സജ്ജീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
ജനങ്ങള്‍ക്ക്
സേവനങ്ങള്‍ വേഗത്തില്‍
തിരയുന്നതിനും
കണ്ടുപിടിക്കുന്നതിനുമായി
സേവനങ്ങളെ
തരംതിരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
സി )
കൂടാതെ
സര്‍ക്കാരിന്റെ വിവിധ
വകുപ്പുകള്‍ പുറപ്പെടുവിക്കുന്ന
സര്‍ക്കുലറുകള്‍, ഉത്തരവുകള്‍,
അറിയിപ്പുകള്‍, വിജ്ഞാപനങ്ങള്‍
തുടങ്ങിയവ എളുപ്പത്തില്‍
ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന്
എന്തെല്ലാം സംവിധാനങ്ങളാണ്
ആവിഷ്ക്കരിച്ചിട്ടുളളത്;
വിശദമാക്കാമോ?
*321.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗ്രാമപഞ്ചായത്തുകളിലെ ഭരണ
നിർവ്വഹണ നടപടികളും സേവനങ്ങളും
ജനങ്ങള്‍ക്ക് വിരൽത്തുമ്പിൽ
ലഭ്യമാക്കുന്നതിനായി സിറ്റിസൺ
പോർട്ടൽ തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സംയോജിത
പ്രാദേശിക ഭരണ മാനേജ്മെന്റ്
സംവിധാനത്തിന്റെ പ്രവർത്തന
പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഐ.എൽ.ജി.എം.എസ്.
പദ്ധതി വിപുലീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
(
ഡി )
ഗ്രാമപഞ്ചായത്തുകളിലെ
ഭരണ നിർവ്വഹണ നടപടികളും
സേവനങ്ങളും
സാങ്കേതികവിദ്യാധിഷ്ഠിതമായി
പരിഷ്കരിക്കുക എന്നത് മുൻഗണന
കര്‍മ്മപദ്ധതിയായി
നടപ്പിലാക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*322.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
എം വിൻസെൻറ്
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡ് ബാധിച്ച് എത്ര ഗർഭിണികൾ
മരിച്ചിട്ടുണ്ട് എന്നും എത്ര
രോഗികൾ ആത്മഹത്യ ചെയ്തു എന്നതും
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ; എങ്കിൽ
വിശദാംശങ്ങൾ നൽകാമോ;
(
ബി )
കോവിഡ്
വന്ന വ്യക്തി ഒരു ഡോസ്
കോവിഷീൽഡ് വാക്‌സിൻ
സ്വീകരിച്ചാൽ രണ്ട് ഡോസ്
സ്വീകരിച്ച വ്യക്തിയേക്കാൾ
പ്രതിരോധ ശേഷിയുണ്ടാകും എന്ന
പഠനം സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഇതിന്റെ
അടിസ്ഥാനത്തിൽ രണ്ടാം ഡോസ്
വാക്‌സിൻ വിതരണം
പുനഃക്രമീകരിക്കാൻ
ഉദ്ദേശിക്കുണ്ടോ?
*323.
ശ്രീ
ഒ . ആർ. കേളു
ശ്രീ.
എം. എം. മണി
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജന്തുജന്യ രോഗങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് തടയുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(
ബി )
ഇതുസംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പരിസ്ഥിതിയുടെ
ആരോഗ്യം, ജനങ്ങളുടെ ആരോഗ്യം,
മൃഗങ്ങളുടെ ആരോഗ്യം എന്നിവ
സംയോജിപ്പിച്ച് വണ്‍ ഹെല്‍ത്ത്
പോളിസി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
*324.
ഡോ.കെ.ടി.ജലീൽ
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അലോപ്പതി
മരുന്നുകളുടെ ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന
നടപടികള്‍ വിശദമാക്കാമോ;
(
ബി )
സ്വകാര്യ
മേഖലയിലെ മെഡിക്കല്‍
ഷോപ്പുകള്‍, ക്ലിനിക്കുകള്‍,
ആശുപത്രി എന്നിവിടങ്ങളില്‍
ഫാര്‍മസിസ്റ്റുകള്‍ വഴിയല്ല
മരുന്ന് വിതരണം നടത്തുന്നതെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതുസംബന്ധിച്ച്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്ത്
മരുന്ന് വിതരണ മേഖലയില്‍
കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍
നടപടി സ്വീകരിക്കുമോ?
*325.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
പി. ടി. തോമസ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
വ്യാപനത്തെക്കുറിച്ച് സംസ്ഥാന
സർക്കാര്‍ നടത്തിയ സിറോ
സർവൈലൻസ് ശാസ്ത്രീയ പഠനത്തിലെ
കണ്ടെത്തൽ ഐ.സി.എം.ആർ. നടത്തിയ
പഠനത്തിൽ നിന്നും
വ്യത്യസ്‍തമാണോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പഠനത്തിനായി വാക്സിൻ
സ്വീകരിച്ചവരുടെ എത്ര
സാമ്പിളുകള്‍ ശേഖരിച്ചെന്നും
സര്‍വേയില്‍ ഇതുസംബന്ധിച്ച
പ്രധാന കണ്ടെത്തലുകൾ
എന്തൊക്കെയാണെന്നും
വിശദമാക്കാമോ;
(
സി )
വാക്സിൻ
സ്വീകരിക്കാത്തവരുടെ എത്ര
സാമ്പിളുകള്‍ ശേഖരിച്ചെന്നും
പ്രധാന കണ്ടെത്തലുകൾ
എന്തൊക്കെയാണെന്നും
വിശദമാക്കാമോ?
*326.
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
പി.വി.അൻവർ
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
പോലീസ് പുതുതായി
പ്രാവര്‍ത്തികമാക്കിയിട്ടുള്ള
പിങ്ക് പ്രൊട്ടക്ഷന്‍
പ്രോജക്റ്റ് മുഖേന നടത്തുന്ന
പ്രവര്‍ത്തനം വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
എല്ലാ ജില്ലകളിലും വനിതാ പോലീസ്
സ്റ്റേഷന്‍ സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(
സി )
പോലീസിലെ
വനിതാ പ്രാതിനിധ്യം
വര്‍ദ്ധിപ്പിക്കാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമാണെന്ന് അറിയിക്കുമോ?
*327.
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഫുഡ്
സേഫ്റ്റി ആന്റ്
സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി
ഓഫ് ഇന്ത്യയില്‍ രജിസ്റ്റർ
ചെയ്ത് പ്രവര്‍ത്തിക്കുന്ന അരി,
എണ്ണ മില്ലുകള്‍ക്ക്
ഭക്ഷ്യസുരക്ഷ വിഭാഗത്തിൽ
നിന്നും ലൈസന്‍സ് എടുക്കണമെന്ന
വ്യവസ്ഥ നിലവിലുണ്ടോ; എങ്കില്‍
പ്രസ്തുത വ്യവസ്ഥ ചെറുകിട
മില്ലുടമകളെ
പ്രതിസന്ധിയിലാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ലൈസൻസിനായി
വര്‍ഷംതോറും വന്‍തുക
ഈടാക്കുന്നത് ചെറുകിട
മില്ലുടമകളെ
പ്രതിസന്ധിയിലാക്കുമെന്നതിനാൽ
പ്രസ്തുത നീക്കം ഒഴിവാക്കാന്‍
നടപടി സ്വീകരിക്കുമോ?
*328.
ശ്രീ.
ആന്റണി ജോൺ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്കെല്ലാം ഐ.എസ്.ഒ.
അംഗീകാരം നേടാനായിട്ടുണ്ടോ;
എങ്കില്‍ ഇവയുടെ അംഗീകാരം
തുടര്‍ന്നും
നിലനിർത്തുന്നതിനായി എന്തെല്ലാം
സേവന, ശാക്തീകരണ, ആധുനികീകരണ
പ്രവര്‍ത്തനങ്ങളാണ് നടത്തി
വരുന്നതെന്ന് വ്യക്തമാക്കാമോ;
(
ബി )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനം
സമയബന്ധിതവും
അഴിമതിരഹിതവുമാക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
(
സി )
പുതുതായി
ഏര്‍പ്പെടുത്തിയിട്ടുള്ള
സിറ്റിസണ്‍ പോര്‍ട്ടല്‍ വഴി
ലഭിക്കുന്ന പ്രധാന സേവനങ്ങള്‍
എന്തെല്ലാമാണ് എന്ന്
അറിയിക്കുമോ?
*329.
ഡോ.
എം.കെ . മുനീർ
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും ഉപയോഗം
കുറയ്ക്കുന്നത് സംബന്ധിച്ച നയം
വിശദമാക്കുമോ;
(
ബി )
മദ്യോപയോഗം
വര്‍ദ്ധിച്ചുവരുകയും ലോക്ഡൗണ്‍
കാലഘട്ടത്തിലുള്‍പ്പെടെ മദ്യ
വിപണനത്തില്‍ നിന്നുള്ള വരുമാനം
വര്‍ദ്ധിച്ചുവരുകയും ചെയ്യുന്ന
സ്ഥിതിവിശേഷം ഗൗരവപൂര്‍വ്വം
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
മദ്യ
വിതരണ കേന്ദ്രങ്ങളുടെ എണ്ണം
കുറച്ച് മദ്യ ഉപഭോഗം
കുറയ്ക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കാന്‍ തയ്യാറാകുമോ?
*330.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീമതി
ദെലീമ
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊച്ചി
മെട്രോയിലെ പ്രതിദിന
യാത്രക്കാരുടെ എണ്ണം സംബന്ധിച്ച
വിവരം ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍ ലഭ്യമാക്കുമോ;
(
ബി )
തലസ്ഥാന
മെട്രോയുടെയും കോഴിക്കോട്
മെട്രോയുടെയും സഞ്ചാരപഥ
നിര്‍ണ്ണയം
പുനഃപരിശോധിക്കേണ്ടതുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
തലസ്ഥാന
മെട്രോയുടെയും കോഴിക്കോട്
ലെെറ്റ് മെട്രോയുടെയും
പദ്ധതികള്‍ പരിഷ്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
പ്രതിദിന
യാത്രക്കാരുടെ കുറവ് മൂലമുളള
കൊച്ചി മെട്രോയുടെ നഷ്ടം
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നഷ്ടം എത്രയെന്നും
അത് നികത്തുവാന്‍ സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയെന്നും
വ്യക്തമാക്കുമോ?
|
|
|
|
|
|
|
|