|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*271.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
ടി.സിദ്ദിഖ്
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡ് പശ്ചാത്തലത്തില്‍
സ്കൂള്‍ വാഹനങ്ങളില്‍
വിദ്യാർത്ഥികളുടെ സുരക്ഷ
ഉറപ്പുവരുത്താന്‍ ഗതാഗത വകുപ്പ്
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
സ്കൂള്‍
വാഹനങ്ങളില്‍ സാമൂഹിക അകലവും
തെര്‍മല്‍ സ്‌കാനർ, സാനിറ്റൈസർ
തുടങ്ങിയവയും ഉറപ്പുവരുത്താന്‍
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
സി )
ഒരു
വർഷത്തോളം പ്രവർത്തിക്കാതിരുന്ന
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ്
ഉറപ്പുവരുത്താൻ വകുപ്പ് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
സ്കൂള്‍
വാഹനങ്ങളിലെ ഡ്രൈവര്‍മാർ, ബസ്
അറ്റന്‍ഡര്‍മാർ തുടങ്ങിയ
ജീവനക്കാർ സ്വീകരിക്കേണ്ട
നടപടികൾ നിഷ്കർഷിച്ചിട്ടുണ്ടോ;
എങ്കിൽ വ്യക്തമാക്കാമോ?
*272.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ
എം മുകേഷ്
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എന്‍ജിനീയറിംഗ് പാഠ്യപദ്ധതിയും
പഠനക്രിയകളും കൃത്യമായി
അപഗ്രഥിക്കുവാനും മാറ്റങ്ങള്‍
വരുത്തുവാനും കോഴ്സുകള്‍
കൂടുതല്‍
തൊഴിലധിഷ്ഠിതമാക്കുവാനും
സ്വീകരിച്ച് വരുന്ന നടപടികള്‍
വിശദമാക്കാമോ;
(
ബി )
എന്‍ജിനീയറിംഗ്
വിദ്യാഭ്യാസം കൂടുതല്‍ വ്യവസായ
ബന്ധിതമാക്കുന്നതിനും
വെെവിദ്ധ്യവല്‍ക്കരിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(
സി )
വെെജ്ഞാനിക
സമൂഹ നിര്‍മ്മിതിക്ക് ആവശ്യമായ
തൊഴിലധിഷ്ഠിത കോഴ്സുകള്‍
ആരംഭിക്കുവാനും നിലവിലെ
കോഴ്സുകളുടെ ന്യൂനതകള്‍
പരിഹരിച്ച് കാലോചിതമായി
നവീകരിക്കുവാനും നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
*273.
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
എന്‍ജിനീയറിംഗ്
പഠനനിലവാരത്തില്‍
തകര്‍ച്ചയുണ്ടായതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ പ്രധാന കാരണം
യോഗ്യരായ അദ്ധ്യാപകരുടെ
അഭാവമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
സാങ്കേതിക
സര്‍വ്വകലാശാല ഇക്കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(
സി )
യോഗ്യതയുള്ള
അദ്ധ്യാപകരാണ് ക്ലാസ്സുകള്‍
കൈകാര്യം ചെയ്യുന്നതെന്ന്
ഉറപ്പ് വരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
*274.
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
റോജി എം. ജോൺ
ശ്രീ
എം വിൻസെൻറ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സർവകലാശാലകൾക്ക് കീഴിലുള്ള
കോളേജുകൾക്ക് സ്വയംഭരണ അവകാശം
നൽകാൻ തീരുമാനിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(
ബി )
എങ്കില്‍
പ്രസ്തുത തീരുമാനത്തിലൂടെ
കോളേജുകളുടെ വിദ്യാഭ്യാസ
നിലവാരം ഉയർത്താൻ
സാധിക്കുമെന്ന് കരുതുന്നുണ്ടോ;
ഉണ്ടെങ്കിൽ എപ്രകാരമെന്ന്
വ്യക്തമാക്കാമോ;
(
സി )
2012
-ല്‍ അന്നത്തെ സർക്കാർ
കേരളത്തില്‍ ഓട്ടോണമസ്
കോളേജുകള്‍
ആരംഭിക്കുന്നതിനെക്കുറിച്ച്
പഠിക്കാന്‍ ഡോ. എന്‍.ആര്‍.
മാധവമേനോന്‍ അധ്യക്ഷനായി ഒരു
കമ്മിറ്റിയെ നിയോഗിച്ചിരുന്നോ;
(
ഡി )
എങ്കില്‍
പ്രസ്തുത കമ്മിറ്റിയുടെ
റിപ്പോർട്ട് എപ്പോൾ
ലഭിച്ചുവെന്നും പ്രധാനപ്പെട്ട
ശിപാർശകൾ
എന്തൊക്കെയായിരുന്നുവെന്നും
വ്യക്തമാക്കാമോ?
*275.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ഡോ.കെ.ടി.ജലീൽ
ശ്രീ
വി ജോയി
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കുട്ടികള്‍ മുതല്‍
മുതിര്‍ന്നവര്‍ വരെയുള്ളവരില്‍
കായികക്ഷമത വര്‍ദ്ധിപ്പിക്കുക
എന്ന ലക്ഷ്യം നേടുന്നതിനായി
കായികക്ഷമത മിഷന്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എന്തെല്ലാം കാര്യങ്ങളാണ് ഇതുവഴി
നേടാന്‍ ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
സ്പോര്‍ട്സുമായി
ബന്ധപ്പെട്ട ശാസ്ത്രശാഖകളിലെ
കണ്ടുപിടുത്തങ്ങള്‍ കൂടി
ഉപയോഗപ്പെടുത്തി കായിക മേഖലയെ
മെച്ചപ്പെടുത്തുന്നതിന്
സംവിധാനമൊരുക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഗ്രാമപഞ്ചായത്ത്,
മുനിസിപ്പാലിറ്റി,
കോര്‍പ്പറേഷന്‍ തലങ്ങളില്‍
സ്പോര്‍ട്സ് കൗണ്‍സിലുകള്‍
രൂപീകരിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
*276.
ശ്രീ.
എ. പ്രഭാകരൻ
ശ്രീ
എം രാജഗോപാലൻ
ശ്രീ
ഡി കെ മുരളി
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കര്‍ഷകരുടെ വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
ശിപാര്‍ശകള്‍
സമര്‍പ്പിക്കുന്നതിനായി
മന്ത്രിസഭ ഉപസമിതി
രൂപീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഉപസമിതിയുടെ ടേംസ് ഓഫ് റഫറന്‍സ്
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
പ്രസ്തുത
ഉപസമിതിയുടെ നാളിതുവരെയുള്ള
പ്രവര്‍ത്തനം സംബന്ധിച്ച
വിവരങ്ങള്‍ വെളിപ്പെടുത്തുമോ?
*277.
ശ്രീ.
പി.വി.അൻവർ
ശ്രീമതി
യു പ്രതിഭ
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ഹരിത ഇന്ധനത്തിലേയ്ക്ക്
മാറുന്നതിന്റെ ഭാഗമായി ഡീസല്‍
ബസ്സുകള്‍
എല്‍.എന്‍.ജി.യിലേയ്ക്കും
സി.എന്‍.ജി.യിലേയ്ക്കും
മാറ്റുന്ന പ്രവൃത്തി
ഏതുവരെയായെന്ന്
വ്യക്തമാക്കാമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
യുടെ എത്ര ബസ്സുകള്‍
എല്‍.എന്‍.ജി.യിലേയ്ക്ക്
മാറ്റുന്നതിന് അനുമതി
ലഭിച്ചിട്ടുണ്ട്; ഇതിന്റെ
നടപടികള്‍ വിശദമാക്കാമോ;
(
സി )
ആദ്യഘട്ടത്തില്‍
ഡീസല്‍ ബസ്സുകള്‍
സി.എന്‍.ജി.യിലേയ്ക്ക്
പരിവര്‍ത്തനം ചെയ്യുന്നതിന്
2021-22 ബജറ്റില്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നറിയ്ക്കുമോ?
*278.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കൃഷിഭവനുകളില്‍ നിന്നും
കര്‍ഷകര്‍ക്ക് ലഭിക്കുന്ന
സേവനങ്ങള്‍ എന്തൊക്കെയാണ്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
കൃഷിഭവനുകളെ
സര്‍ക്കാര്‍ ഓഫീസ് എന്നതിലുപരി
കര്‍ഷകരുടെ സഹായകേന്ദ്രങ്ങള്‍
എന്ന തലത്തിലേക്ക്
ഉയര്‍ത്തുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍ നല്‍കാമോ?
*279.
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
യാത്രാ ക്ലേശം പരിഹരിക്കുന്നത്
സംബന്ധിച്ച്
കെ.എസ്.ആര്‍.ടി.സി.യുടെ
നേതൃത്വത്തില്‍ സര്‍വ്വേ
നടത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
എങ്കില്‍
പ്രസ്തുത സര്‍വ്വേയിലെ
നിഗമനങ്ങള്‍ എന്തെല്ലാമാണ്;
(
സി )
ഇതിന്റെ
അടിസ്ഥാനത്തില്‍ സര്‍വ്വീസുകള്‍
പുന:ക്രമീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
*280.
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പച്ചക്കറി
സംഭരണത്തില്‍
ഹോര്‍ട്ടികോര്‍പ്പിന്
ഫലപ്രദമായി ഇടപെടാന്‍
കഴിയുന്നില്ല എന്നത്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
പൊതുവിപണിയേക്കാള്‍
കുറഞ്ഞ വിലയ്ക്കാണ് പലപ്പോഴും
ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകരില്‍
നിന്നും പച്ചക്കറി
സംഭരിക്കുന്നതെന്ന
ആക്ഷേപത്തിന്മേൽ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
പച്ചക്കറി
സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക്
നല്‍കാനുള്ള കുടിശ്ശിക
എന്നത്തേക്ക്
കൊടുത്തുതീര്‍ക്കുമെന്ന്
അറിയിക്കുമോ?
*281.
ശ്രീ.
കെ.വി.സുമേഷ്
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
ഐ ബി സതീഷ്
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നത
വിദ്യാഭ്യാസരംഗത്ത് അന്തര്‍
സര്‍വ്വകലാശാല സ്വയംഭരണ
സ്ഥാപനങ്ങളായി മികവിന്റെ
കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(
ബി )
പഠനത്തോടൊപ്പം
വരുമാനം കണ്ടെത്താന്‍ കഴിയുന്ന
പദ്ധതികളിലൂടെ തൊഴില്‍
ദാതാക്കളെ സൃഷ്ടിക്കാനുതകും
വിധം ഉന്നതവിദ്യാഭ്യാസത്തെ
മാറ്റിയെടുക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
*282.
ശ്രീമതി
യു പ്രതിഭ
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
റെയില്‍ ഡെവലപ്പ്മെന്റ്
കോര്‍പ്പറേഷന്‍ ലിമിറ്റഡ്-ന്റെ
ലക്ഷ്യവും നിലവില്‍
ഏറ്റെടുത്തിട്ടുള്ള ദൗത്യങ്ങളും
അവയുടെ പുരോഗതിയും അറിയിക്കാമോ;
(
ബി )
റെയില്‍വേ
വികസനം വേഗത്തിലാക്കുന്നതിനും
അടിസ്ഥാന സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
കെ-റെയില്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമെന്ന്
വിശദമാക്കാമോ?
*283.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
ഇ കെ വിജയൻ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ശാസ്ത്രീയമായ കൃഷിരീതികൾ കൂടുതൽ
ഫലപ്രദമാക്കുന്നതിന്
സംസ്ഥാനത്തെ വിവിധ അഗ്രോ
സോണുകളായി തിരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഉണ്ടെങ്കിൽ
എന്തൊക്കെ ഘടകങ്ങൾ പരിഗണിച്ചാണ്
ഇങ്ങനെയൊരു തരംതിരിക്കൽ
നടത്തുന്നതെന്ന് അറിയിക്കാമോ;
(
സി )
അഗ്രോ
സോണുകളായി തരംതിരിക്കുന്നതിന്റെ
ഭാഗമായി കാർഷിക മേഖലയിൽ
എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരാൻ
സാധിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(
ഡി )
കൃഷിഭവനുകളെ
സർക്കാർ ഓഫീസ് എന്നതിലുപരി
കർഷകരുടെ സഹായ കേന്ദ്രങ്ങൾ എന്ന
നിലയിലേക്ക് ഉയർത്തുന്നതിന്
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
*284.
ശ്രീ.
സി.സി. മുകുന്ദൻ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
വി ശശി
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്
ആവശ്യമായ കോഴിമുട്ടകളില്‍
ഗണ്യമായ എണ്ണം
അന്യസംസ്ഥാനങ്ങളില്‍ നിന്നും
കൊണ്ടുവരേണ്ടതായ സാഹചര്യം
നിലനില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
മുട്ട
ഉല്പാദന മേഖലയില്‍
പ്രവർത്തിക്കുന്ന കര്‍ഷകരുടെ
വരുമാന വര്‍ദ്ധനവും
കാര്‍ഷികമേഖലയുടെ സാമ്പത്തിക
വളര്‍ച്ച ലക്ഷ്യമാക്കി പ്രത്യേക
പദ്ധതികള്‍ നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
മിതമായ
നിരക്കിൽ ഗുണമേന്മയുള്ള
കോഴിത്തീറ്റ ആഭ്യന്തരമായി
ഉല്പാദിപ്പിച്ച് കർഷകർക്ക്
ലഭ്യമാക്കുന്നതിനുള്ള നടപടികൾ
പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
(
ഡി )
സർക്കാരിന്റെ
വ്യവസായ വികസന നയത്തിന്റെ
ഭാഗമായി കോഴിത്തീറ്റ നിർമ്മാണ
യൂണിറ്റുകൾ സ്ഥാപിക്കുന്നതിന്
വ്യവസായ വകുപ്പുമായി സഹകരിച്ച്
പദ്ധതികൾ തയ്യാറാക്കുന്നത്
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ?
*285.
ശ്രീ.
പി. ടി. എ. റഹീം
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നാഷണല്‍ അഗ്രിക്കള്‍ച്ചര്‍
ഇന്‍ഫ്രാ ഫിനാന്‍സിംഗ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; ഈ
പദ്ധതി നടപ്പാക്കുന്നത് കാരണം
കൃഷിക്കാര്‍, ഉപഭോക്താക്കള്‍
തുടങ്ങിയവർക്ക് എന്തെല്ലാം
ഗുണഫലങ്ങള്‍ ലഭ്യമാകുമെന്നാണ്
വിലയിരുത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി പ്രകാരം കാര്‍ഷിക
മേഖലയില്‍ അടിസ്ഥാന സൗകര്യ
വികസനവുമായി ബന്ധപ്പെട്ട്
ഏതെങ്കിലും പ്രൊപ്പോസല്‍
കേന്ദ്ര സര്‍ക്കാരിന്റെ
പരിഗണനയ്ക്കായി അയച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*286.
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പല സ്റ്റേഡിയങ്ങളും
ശോച്യാവസ്ഥയിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇത്തരം സ്റ്റേഡിയങ്ങള്‍
പുനരുദ്ധരിക്കുന്നതിനായി
എന്തെങ്കിലും പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
സി )
ദേശീയ
മത്സരങ്ങള്‍
സംഘടിപ്പിക്കുന്നതിനായി
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്
സ്റ്റേഡിയം
ഉള്‍പ്പെടെയുള്ളവയുടെ
ശോച്യാവസ്ഥ അടിയന്തരമായി
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
*287.
ശ്രീ
വി ശശി
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡിന്റെ
പശ്ചാത്തലത്തിൽ സ്കൂളുകൾ
തുറന്ന് പ്രവർത്തിക്കുമ്പോൾ
വിദ്യാർത്ഥികളുടെ യാത്ര
സുരക്ഷിതമാക്കുവാനും
വാഹനങ്ങളുടെ സുരക്ഷ ഉറപ്പ്
വരുത്തുവാനും വകുപ്പ്
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
ദീര്‍ഘനാളുകളായി
പ്രവർത്തനരഹിതമായ വാഹനങ്ങൾ
ഉപയോഗിക്കുമ്പോൾ അവയുടെ
ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
നൽകുന്നതിനായി എന്തെല്ലാം
പരിശോധനകൾ നടത്തുന്നതിനാണ്
തീരുമാനിച്ചിരിക്കുന്നതെന്ന്
അറിയിക്കാമോ;
(
സി )
ഇതിനായി
മാർഗ്ഗരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
വിദ്യാർഥികൾക്ക്
സുരക്ഷിത യാത്ര
ഒരുക്കുന്നതിനായി
കെ.എസ്.ആർ.ടി.സി.യുടെ ബോണ്ട്
സർവീസ് ആരംഭിക്കുന്നതിന്
പദ്ധതിയുണ്ടോ; വിശദമാക്കാമോ?
*288.
ശ്രീ.
സജീവ് ജോസഫ്
ശ്രീ
സി ആര്‍ മഹേഷ്
ശ്രീമതി
കെ.കെ.രമ
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്കൂളുകള്‍ തുറന്ന്
പ്രവര്‍ത്തിക്കാറായ
സാഹചര്യത്തില്‍ ഉൾപ്രദേശങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കൂളുകളിലെത്താന്‍ ഗതാഗത
സൗകര്യം കുറവാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കോവിഡ്
-19 ന്റെ സാഹചര്യത്തില്‍
കെ.എസ്.ആര്‍.ടി.സി., സ്വകാര്യ
ബസ് സര്‍വ്വീസുകള്‍
കുറവായതിനാല്‍ സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ യാത്രാ
പ്രശ്നം പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
*289.
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കെ.എസ്.ആര്‍.ടി.സി. പുതുതായി
രൂപീകരിച്ച സ്വിഫ്റ്റിന്റെ
പ്രവര്‍ത്തനം വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കമ്പനി രൂപീകരണത്തിന്റെ പ്രധാന
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ?
*290.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
ജി എസ് ജയലാൽ
ശ്രീമതി
സി. കെ. ആശ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉപയോഗിക്കുന്ന കൊയ്ത്ത്
യന്ത്രങ്ങളിൽ നല്ലൊരുപങ്കും
അന്യസംസ്ഥാനങ്ങളിൽ നിന്ന്
കൊണ്ടുവരുന്നതാണെന്നുളളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
കാർഷിക
മേഖലയിലെ വിത മുതൽ സംസ്കരണം
വരെയുളള ഘട്ടങ്ങളില്‍
യന്ത്രവൽക്കരണത്തെ
പ്രോത്സാഹിപ്പിക്കുന്നതിനായി
സർക്കാർ നടപ്പിലാക്കുന്ന
പദ്ധതികൾ എന്തെല്ലാമെന്ന്
അറിയിക്കാമോ;
(
സി )
കാർഷിക
യന്ത്രങ്ങളുടെ വികസനത്തിനായി
ഗവേഷണ സൗകര്യങ്ങൾ
മെച്ചപ്പെടുത്തുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികൾ
അറിയിക്കാമോ;
(
ഡി )
കർഷകർക്ക്
കാർഷിക യന്ത്രങ്ങൾ
വാങ്ങുന്നതിന് ധനസഹായം
നൽകുന്നതിനുള്ള സ്മാം
പദ്ധതിയുടെ പ്രവർത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
*291.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നാളികേര കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
കര്‍ഷകര്‍ക്ക് മുന്തിയ ഇനം
നാളികേര തൈകള്‍
ലഭ്യമാക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
(
ബി )
നാളികേര
കൃഷിയുടെ ഗുണഫലങ്ങള്‍ കര്‍ഷകരെ
ബോധ്യപ്പെടുത്തുന്നതിന്
കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച്
ബോധവത്ക്കരണ പരിപാടികള്‍
നടത്താന്‍ നടപടി സ്വീകരിക്കുമോ?
*292.
ശ്രീ.
എം. എം. മണി
ശ്രീ.
ആന്റണി ജോൺ
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സുരക്ഷിത ഭക്ഷ്യോല്പാദനം
ലക്ഷ്യമിട്ട് ആരംഭിച്ച ഓണത്തിന്
ഒരു മുറം പച്ചക്കറി എന്ന
പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കാമോ;
(
ബി )
ഈ
പദ്ധതിയിലൂടെ ഉല്പാദിപ്പിച്ച
പച്ചക്കറികളുടെ സംഭരണം, വിപണനം
എന്നിവക്കായി സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
സി )
പച്ചക്കറികളുടെ
വിപണനത്തിനായി നഗര വഴിയോര
കാര്‍ഷിക വിപണികള്‍
ആരംഭിച്ചിട്ടുണ്ടോ; നഗര വഴിയോര
കാര്‍ഷിക വിപണിയിലൂടെ തൊഴില്‍
നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ഡി )
സംസ്ഥാനത്തെ
കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന
പച്ചക്കറികള്‍ക്ക് സ്ഥിരം വിപണി
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചുവരുന്ന വകുപ്പുതല
നടപടികള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
*293.
ശ്രീ
ഡി കെ മുരളി
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ശ്രവണ, സംസാര പരിമിതികള്‍
അനുഭവിക്കുന്നവരുടെ കുറവുകള്‍
പരിഹരിച്ച് മുന്നേറുന്നതിന്
സ്ഥാപിതമായ നാഷണല്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
സ്പീച്ച് ആന്റ് ഹിയറിംഗ് -ല്‍
അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി ഏതൊക്കെ കോഴ്സുകളാണ്
നിലവിലുള്ളതെന്ന് വിശദമാക്കാമോ;
(
ബി )
ഓരോ
കോഴ്സുകളും അഫിലിയേറ്റ്
ചെയ്തിട്ടുള്ള സ്ഥാപനങ്ങളും
പ്രവേശനം, ഫീസ് ഘടന, സംവരണം
എന്നിവയുടെ വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(
സി )
പഠന,
ഗവേഷണ പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്റെയും
അദ്ധ്യാപക പരിശീലനത്തിന്റെയും
ഭാഗമായി മറ്റു
യൂണിവേഴ്‌സിറ്റികളുമായി
ചേര്‍ന്നുള്ള പ്രോഗ്രാമുകള്‍
നടത്തുന്നുണ്ടോ; വിശദമാക്കാമോ?
*294.
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കാര്‍ഷിക മേഖലയില്‍
മുന്നേറ്റമുണ്ടാക്കുന്നതിനായി
രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന
ബിസിനസ് കമ്പനിയുടെ
പ്രവര്‍ത്തനങ്ങള്‍ ഏതുരീതിയില്‍
നടപ്പാക്കണമെന്നതില്‍ കര്‍ഷക
പ്രതിനിധികളുടെ അഭിപ്രായം
തേടിയിട്ടുണ്ടോ; കര്‍ഷകർക്ക്
ഇത് സംബന്ധിച്ച്
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കാന്‍ അവസരം
നല്‍കുമോ; വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കമ്പനിയ്ക്ക് പ്രൊഫഷണല്‍ സഹായം
ഉണ്ടാകുമോയെന്നും കമ്പനി വഴി
കാര്‍ഷിക മേഖലയില്‍
വൈവിധ്യവല്‍ക്കരണം
നടപ്പാകുമോയെന്നും വിപണി
വിപുലപ്പെടുത്തുമോയെന്നും
വ്യക്തമാക്കാമോ?
*295.
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലോക്ക്ഡൗണ്‍
കാര്‍ഷിക മേഖലയില്‍ സൃഷ്ടിച്ച
കടുത്ത പ്രതിസന്ധികളെ
അതിജീവിക്കുവാന്‍ കൃഷി വകുപ്പ്
ആവിഷ്കരിച്ചിട്ടുള്ള പ്രത്യേക
പദ്ധതികള്‍ എന്തൊക്കെയെന്ന്
വിശദീകരിക്കുമോ;
(
ബി )
കാര്‍ഷിക
സുരക്ഷയ്ക്ക് അനിവാര്യമായ
ജലസേചന പദ്ധതികള്‍ കൂടി
ഇതോടൊപ്പം ഉറപ്പാക്കുന്നതിന്
കൃഷിവകുപ്പ് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
പദ്ധതികളുടെ വിശദാംശങ്ങള്‍
അറിയിക്കുമോ?
*296.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മത്സ്യവില്പന
നടത്തുന്ന വനിതകള്‍ക്കായി
കെ.എസ്.ആര്‍.ടി.സി.യും ഫിഷറീസ്
വകുപ്പും സംയുക്തമായി ആരംഭിച്ച
സമുദ്ര സൗജന്യ ബസ്
സര്‍വ്വീസിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
ബസ് സര്‍വ്വീസ് എല്ലാ
ജില്ലകളിലും ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
(
സി )
ഡീസല്‍,
സ്പെയര്‍പാര്‍ട്സ്,
ജീവനക്കാരുടെ ശമ്പളം എന്നീ
ഇനത്തില്‍ ഇത്തരത്തിലുള്ള ഒരു
ബസിന് പ്രതിവര്‍ഷം എത്ര തുക
ചെലവാകുമെന്നും ഈ തുക
നല്‍കുന്നത് ഏത് വകുപ്പാണെന്നും
എത്ര പേര്‍ക്ക് പ്രസ്തുത ബസില്‍
യാത്രചെയ്യുവാന്‍ കഴിയുമെന്നും
വിശദമാക്കുമോ;
(
ഡി )
സമുദ്ര
ബസുകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
*297.
ശ്രീ.
ലിന്റോ ജോസഫ്
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സുഭിക്ഷ
കേരളം പദ്ധതിയിലൂടെ സംസ്ഥാനത്ത്
കാര്‍ഷിക മേഖലയില്‍ ഉല്പാദന
വര്‍ദ്ധനവ് ഉണ്ടാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ; ഉല്പാദന
വര്‍ദ്ധനവിനനുസരിച്ച്
ഉല്പന്നങ്ങളുടെ സംഭരണം,
സംസ്കരണം, വിപണനം
എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍
മെച്ചപ്പെട്ടിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
കാര്‍ഷികോല്പന്നങ്ങളുടെ
സംഭരണം, സംസ്കരണം, വിപണനം
എന്നിവയ്ക്കായി സര്‍ക്കാര്‍
ഉടമസ്ഥതയില്‍ രൂപീകരിക്കുന്ന
കമ്പനിയിൽ കര്‍ഷകരുടെ
പങ്കാളിത്തം ഉറപ്പുവരുത്തുമോ;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
കമ്പനി നിലവില്‍ വരുന്നതോടെ
കര്‍ഷകര്‍ക്ക് എന്തെല്ലാം
പ്രയോജനങ്ങള്‍ ലഭ്യമാകും;
വിശദാംശങ്ങള്‍ നല്‍കുമോ?
*298.
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കന്നുകാലികൾക്ക്
ഉണ്ടാകുന്ന രോഗബാധ മൂലം
കർഷകർക്കുണ്ടാകുന്ന
കഷ്ടനഷ്ടങ്ങൾ സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
കന്നുകാലികളിലെ
രോഗബാധകൾക്ക് ശാസ്ത്രീയമായ
പരിശോധന സംവിധാനങ്ങളും ചികിത്സാ
സംവിധാനങ്ങളും
ഏർപ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
വിശദമാക്കാമോ;
(
സി )
ഒക്ടോബർ,
നവംബർ മാസങ്ങളിൽ സംസ്ഥാനത്ത്
കുളമ്പ് രോഗവ്യാപന
സാധ്യതയുണ്ടെന്ന് ദേശീയ
എപ്പിഡെമിയോളജി
ഇൻസ്റ്റിറ്റ്യൂട്ടിന്റെ
മുന്നറിയിപ്പ്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
ഉണ്ടെങ്കിൽ
ഈ സാഹചര്യം
പ്രതിരോധിക്കുന്നതിനായി
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികൾ അറിയിക്കാമോ;
(
ഇ )
ആറുമാസത്തെ
ഇടവേളകളിൽ കർഷകരുടെ വീടുകളിൽ
എത്തി കുളമ്പുരോഗ വാക്സിൻ
നൽകുന്നത് കോവിഡ് പ്രതിസന്ധി
മൂലം മുടങ്ങിയിട്ടുണ്ടോയെന്നും
എങ്കില്‍ ഇത് രോഗവ്യാപനത്തിന്
ആക്കം കൂട്ടിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ; വാക്സിനേഷന്‍
പുനരാരംഭിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ;
വിശദമാക്കാമോ?
*299.
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നതവിദ്യാഭ്യാസ
മേഖലയെ മികവിന്റെ കേന്ദ്രം
ആക്കുക എന്ന ലക്ഷ്യത്തോടുകൂടി
ആരംഭിച്ച ലെറ്റ്സ് ഗോ ഡിജിറ്റൽ
പദ്ധതിയുടെ പ്രവർത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
സി )
ഇതിലേക്കായി
ലേണിങ് മാനേജ്മെൻറ് സിസ്റ്റം
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ
സാങ്കേതിക വിദ്യയിൽ
അദ്ധ്യാപകർക്കും
വിദ്യാർത്ഥികൾക്കും പരിശീലനം
നൽകുന്നതിനായി സ്വീകരിച്ച
നടപടികൾ അറിയിക്കാമോ;
(
ഇ )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി ഓൺലൈൻ
പരീക്ഷാ സംവിധാനങ്ങൾ
പരിഷ്കരിക്കുന്നതിന്
പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ?
*300.
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
മാത്യു ടി. തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊവിഡ്
പശ്ചാത്തലത്തില്‍ ഉപരിപഠനത്തിന്
വിദേശ രാജ്യങ്ങളെയും ഇതര
സംസ്ഥാനങ്ങളെയും
ആശ്രയിക്കുവാനുള്ള സാധ്യതകള്‍
കുറഞ്ഞ സാഹചര്യത്തിൽ ഉന്നത
വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍
പേര്‍ക്ക് പഠന സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താനുള്ള പദ്ധതി
പരിഗണനയിലുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ അറിയിക്കാമോ?
|
|
|
|
|
|
|
|