|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*211.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
എ. രാജ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വനാശ്രിത സമൂഹത്തിന് പ്രതിസന്ധി
സൃഷ്ടിക്കാത്ത രീതിയിലാണോ വന
സംരക്ഷണത്തിനായുള്ള നടപടികള്‍
സ്വീകരിച്ച് വരുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
വനം
സംരക്ഷണ സേനയുടെ
ആധുനികീകരണത്തിനും വന
സംരക്ഷണത്തിന് നൂതന
സാങ്കേതികവിദ്യാധിഷ്ഠിത
മാര്‍ഗ്ഗങ്ങള്‍ കൂടി
പ്രയോജനപ്പെടുത്തുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
വനം
സര്‍വ്വേയ്ക്കും കാട്ടുതീയില്‍
നിന്നുള്ള സംരക്ഷണത്തിനും
ഉപഗ്രഹാധിഷ്ഠിത വിദൂര സംവേദന
സാങ്കേതികവിദ്യ
ഉപയോഗിച്ചുകൊണ്ടുള്ള
പ്രവര്‍ത്തനം നടപ്പിലാക്കുന്ന
കാര്യം പരിശോധിക്കുമോ;
വിശദമാക്കുമോ?
*212.
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എല്ലാ വീടുകളിലും ശുദ്ധജലം
ലഭ്യമാക്കുന്ന തരത്തില്‍ പുതിയ
പദ്ധതികള്‍ വിഭാവനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ശുദ്ധജല
വിതരണവുമായി ബന്ധപ്പെട്ട്
നിലവിലുളള പദ്ധതികളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ശുദ്ധീകരണ
ശാലകള്‍ ഇല്ലാത്ത ഗ്രാമീണ
ശുദ്ധജല വിതരണ പദ്ധതികളില്‍
വിതരണം ചെയ്യുന്ന ജലത്തിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിനും
ഉറപ്പുവരുത്തുന്നതിനും
ശുദ്ധീകരണ ശാലകള്‍
സ്ഥാപിക്കുന്നതിനും വികസിത
രാജ്യങ്ങളിലേതിന് സമാനമായ നൂതന
മാര്‍ഗ്ഗങ്ങള്‍
നടപ്പാക്കുന്നതിനും
പദ്ധതിയുണ്ടോ;
വ്യക്തമാക്കാമോ?
*213.
ശ്രീ.
എച്ച്. സലാം
ഡോ.കെ.ടി.ജലീൽ
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കടല്‍
മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവരുടെ
സുരക്ഷ ഉറപ്പാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന്
അറിയിക്കാമോ; ഇതിനായി ഫിഷറീസ്
കണ്‍ട്രോള്‍ റൂമുകളുടെ
പ്രവര്‍ത്തനം എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
മത്സ്യബന്ധന
യാനങ്ങള്‍ കടലില്‍ പോകുന്നതും
തിരികെയെത്തുന്നതും കൃത്യമായി
നിരീക്ഷിക്കാന്‍ ഫലപ്രദമായ
സംവിധാനം
ഏര്‍പ്പെടുത്താനായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ആപത്
ഘട്ടത്തില്‍ സത്വരമായി
പ്രതികരിക്കുന്നതിന് കടല്‍
സുരക്ഷ സ്ക്വാഡുകള്‍
രൂപീകരിക്കുകയും മറൈന്‍
ആംബുലന്‍സുകള്‍
ഏര്‍പ്പെടുത്തുകയും
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
*214.
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
പി.വി.അൻവർ
ശ്രീ
ഡി കെ മുരളി
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി വികസന വകുപ്പിന്
കീഴിലുള്ള വ്യാവസായിക പരിശീലന
കേന്ദ്രങ്ങള്‍
ആധുനികീകരിക്കുന്നതിനും
പരിശീലന, പഠനനിലവാരം കൂടുതല്‍
മെച്ചപ്പെടുത്തുന്നതിനും
പദ്ധതിയുണ്ടോ; വ്യക്തമാക്കുമോ;
(
ബി )
ഇല്ലെങ്കില്‍
പട്ടികജാതി, പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ മത്സരശേഷി
വര്‍ദ്ധിപ്പിക്കുന്നതിനായി
പരിശീലന കേന്ദ്രങ്ങളുടെ നിലവാരം
കൂടുതല്‍ മെച്ചപ്പെടുത്താന്‍
പദ്ധതി തയ്യാറാക്കുമോ;
വിശദമാക്കാമോ;
(
സി )
പരിശീലനം
വിജയകരമായി പൂര്‍ത്തിയാക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്കായി
തൊഴില്‍ മേളകള്‍
സംഘടിപ്പിക്കുന്നത് ഈ
വിഭാഗങ്ങളിലെ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
തൊഴില്‍സാധ്യത സൃഷ്ടിക്കുമെന്ന
വിഷയം പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
*215.
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ
സമഗ്ര ജലവിഭവ മാനേജ്‌മെന്റ്
നടപ്പിലാക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി )
ജല
സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ
ആസൂത്രണവും നിര്‍വ്വഹണവും
സംയോജിത
നീര്‍ത്തടാടിസ്ഥാനത്തില്‍
നടത്തി ജല ലഭ്യതയും
ഉല്പാദനക്ഷമതയും
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന് വിശദമാക്കുമോ;
(
സി )
സംസ്ഥാനത്ത്
ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന
പ്രദേശങ്ങളെ പ്രത്യേക പഠനത്തിന്
വിധേയമാക്കിയിട്ടുണ്ടോ; ഇതിനായി
നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ
വിശദീകരിക്കുമോ;
(
ഡി )
ഭൂഗർഭ
ജലത്തിന്റെ ശോഷണവും കടുത്ത
വേനലും നേരിടേണ്ടി വരുന്ന
പ്രദേശങ്ങളിൽ മഴവെള്ള സംഭരണം
ഊർജ്ജിതമാക്കുന്നതിന് വേണ്ടി
മഴവെള്ളം ഭൂമിക്കടിയിലേക്ക്
എത്തിച്ച് ഭൂഗർഭ ജല വിതാനം
വർദ്ധിപ്പിക്കുന്നതിനായി
നടപ്പിലാക്കിവരുന്ന പദ്ധതികൾ
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(
ഇ )
മെച്ചപ്പെട്ട
ജലസംരക്ഷണ വിനിയോഗ സംസ്കാരം
വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി
നടപ്പിലാക്കുന്ന പദ്ധതികള്‍
എന്തെല്ലാമെന്നും ഇതിന്റെ
ഭാഗമായി ജലസംരക്ഷണത്തിന്റെ
ആവശ്യകത ജനങ്ങളെ
ബോദ്ധ്യപ്പെടുത്തുന്നതിനുവേണ്ടി
വിപുലമായ പ്രചരണ പരിപാടികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുമോയെന്നും
വിശദമാക്കാമോ?
*216.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
വി ശശി
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വാശ്രയകോളേജുകളിലെ ബിരുദ,
ബിരുദാനന്തരതലങ്ങളിലുളള
പട്ടികജാതി, പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കുന്ന സഹായങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കുമോ;
(
ബി )
പ്രീ
പ്രൈമറി തലം മുതല്‍ പ്രൊഫഷണല്‍
കോളേജ് തലം വരെയുളള
വിദ്യാര്‍ത്ഥികള്‍ക്ക്
ഡിജിറ്റല്‍ ഉപകരണങ്ങള്‍
ആവശ്യമായ സാഹചര്യത്തില്‍
നിലവില്‍ അവര്‍ക്ക് ലഭിക്കുന്ന
എല്ലാ ആനുകൂല്യങ്ങളും
വര്‍ദ്ധിപ്പിക്കുമോ;
വിശദമാക്കുമോ;
(
സി )
സ്വകാര്യ,
സ്വാശ്രയ സ്ഥാപനങ്ങളില്‍
പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക്
പഠിക്കുന്ന പട്ടികജാതി,
പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ
സ്റ്റൈപ്പന്റും
മറ്റാനുകൂല്യങ്ങളും
നിഷേധിക്കപ്പെടുന്നതായോ
ലഭിക്കുന്നതിന് കാലതാമസം
നേരിടുന്നതായോ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത് പരിഹരിക്കുന്നതിന്
സ്വാശ്രയ കോളേജുകളില്‍
വകുപ്പിന്റെ ചുമതലയില്‍ പരിശോധന
സംവിധാനം ഏർപ്പെടുത്തുമോ;
വിശദമാക്കുമോ;
(
ഡി )
അണ്‍
എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന
പട്ടികജാതി, പട്ടികവർഗ്ഗ
വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ
ആനുകൂല്യങ്ങൾ വിദ്യാർഥികളുടെ
അക്കൗണ്ടുകളിൽ നേരിട്ട്
എത്തിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
*217.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രണയാഭ്യര്‍ത്ഥന
നിരസിച്ചതിന്റെ പേരിൽ യുവാക്കൾ
കൊലപാതകങ്ങൾ നടത്തുന്ന
സംഭവങ്ങള്‍ കൂടിവരുന്ന സാഹചര്യം
വകുപ്പിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കാരണത്താല്‍ പാലാ സ്വദേശിനി
നിഥിനയും കണ്ണൂര്‍ സ്വദേശിനി
മാനസയും
കൊലചെയ്യപ്പെട്ടതടക്കമുള്ള
സംഭവങ്ങൾ വകുപ്പ് ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
സി )
ഇത്തരം
സംഭവങ്ങൾ ആവർത്തിക്കില്ലെന്ന്
ഉറപ്പുവരുത്താൻ ബോധവൽക്കരണം
ഉള്‍പ്പടെയുള്ള കർമ്മ
പദ്ധതികള്‍ ആവിഷ്കരിക്കുമോ;
വിശദാംശങ്ങൾ നൽകുമോ?
*218.
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി,
പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍ വര്‍ദ്ധിച്ച്
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
തിരുവനന്തപുരം
ആറ്റിങ്ങലില്‍
പട്ടികജാതിയില്‍പ്പെട്ട
പെണ്‍കുട്ടിയേയും അച്ഛനേയും
ഇല്ലാത്ത മോഷണ കേസ് ആരോപിച്ച്
പിങ്ക് പോലീസ് പീഡിപ്പിച്ച
സംഭവത്തില്‍ പട്ടികജാതി വികസന
വകുപ്പ് എന്ത് നടപടി
സ്വീകരിച്ചു;
(
സി )
പട്ടികജാതിക്കാര്‍ക്കെതിരെ
വര്‍ദ്ധിച്ച് വരുന്ന
അതിക്രമങ്ങള്‍ സംബന്ധിച്ച
കേസുകള്‍ക്കായി പ്രത്യേക
കോടതികള്‍ സ്ഥാപിക്കുന്ന കാര്യം
വകുപ്പ് പരിശോധന
വിധേയമാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
*219.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എവിടെയെല്ലാം സ്വീവറേജ്
സിസ്റ്റം
നടപ്പിലാക്കിയിട്ടുണ്ട്;
അറിയിക്കാമോ;
(
ബി )
എല്ലാ
ജില്ലകളിലും ഈ പദ്ധതി
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
കക്കൂസ്
മാലിന്യം ജലസ്രോതസ്സുകളിലും
കനാലുകളിലും തള്ളുന്നതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് തടയാന്‍
സ്വീകരിച്ച് വരുന്ന നടപടികള്‍
വിശദമാക്കുമോ?
*220.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
സജീവ് ജോസഫ്
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനമേഖലയോട്
ചേര്‍ന്ന പ്രദേശങ്ങളിലെ ജനങ്ങൾ
വന്യമൃഗ ആക്രമണഭീഷണിയിൽ നിന്ന്
സംരക്ഷണം നേടുന്നതിന് വേണ്ടി
സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ
സർക്കാർ
പുറത്തിറക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
നാട്ടിലിറങ്ങിയ
കാട്ടാനയുടെ ചവിട്ടേറ്റ് കണ്ണൂർ
ജില്ലയിലെ ഇരിട്ടി പെരുങ്കരി
സ്വദേശി ജസ്റ്റിൻ
മരണപ്പെട്ടതടക്കം നിരവധി
സംഭവങ്ങൾ നടന്ന സാഹചര്യത്തില്‍
ഇത്തരം സംഭവങ്ങൾ തടയാൻ നടപടികൾ
സ്വീകരിക്കുന്നില്ല എന്ന
ആക്ഷേപം ഗൗരവമായി കാണുന്നുണ്ടോ;
(
സി )
കാട്ടാനകൾ
നാട്ടിലിറങ്ങുന്നത് തടയാൻ സോളാർ
ഫെൻസിംഗ് മുതൽ പാമൈറ
ബയോഫെൻസിംഗ് വരെ പരാജയപ്പെട്ട
സാഹചര്യത്തിൽ ആനമതിൽ
അടക്കമുള്ളവ നിർമ്മിക്കണമെന്ന
ആവശ്യം പരിഗണിക്കുമോ?
*221.
ശ്രീ
കെ ആൻസലൻ
ശ്രീ
ഒ . ആർ. കേളു
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടിക ഗോത്രങ്ങളിൽപ്പെട്ടവരെ
സാമൂഹിക, സാമ്പത്തിക, ആരോഗ്യ
രംഗത്ത് മുഖ്യധാരയിൽ
എത്തിക്കുന്നതിന് നടത്തുന്ന
പ്രവർത്തനങ്ങൾ വിശദമാക്കാമോ;
(
ബി )
ഇവർക്കായുള്ള
വിവിധ പദ്ധതികളുടെ ഫലപ്രാപ്തി
വിലയിരുത്തി നീക്കിവയ്ക്കുന്ന
തുക കൃത്യമായി
വിനിയോഗിക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്തുവാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
വനത്തിനുള്ളിൽ
താമസിക്കുന്നവരുടെയും പ്രാക്തന
ഗോത്രങ്ങളിൽപ്പെട്ടവരുടെയും
സമഗ്ര വികസനത്തിനായി പ്രത്യേകം
പദ്ധതികൾ ഉണ്ടോ;
വ്യക്തമാക്കാമോ?
*222.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാടിനകത്ത്
ആവശ്യത്തിന് ആഹാരവും
നിലനിൽപ്പും ലഭ്യമല്ലാത്തതിനാൽ
വന്യമൃഗങ്ങളും പക്ഷികളും
കാട്ടിനുള്ളിൽ നിന്ന്
നാട്ടിലേക്കിറങ്ങുന്ന സംഭവങ്ങൾ
കൂടിവരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
തൃശൂരിൽ
റോഡിലേക്ക് മയില്‍ പറന്നുവന്ന്
നവദമ്പതികള്‍ സഞ്ചരിച്ച
ബൈക്കിലിടിച്ച് ഉണ്ടായ
അപകടത്തിൽ പുന്നയൂര്‍ക്കുളം
സ്വദേശി മരണപ്പെട്ടത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
ഇത്തരം
സംഭവങ്ങൾ തടയാൻ കഴിഞ്ഞ സർക്കാർ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ; ഈ സർക്കാർ
എന്തൊക്കെ നടപടികളാണ് ഇതിനായി
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ഡി )
ഇത്തരം
അപകടങ്ങളിൽ മരണമടയുന്നവരുടെ
കുടുംബങ്ങൾക്ക് മതിയായ
സഹായധനവും തുടർ സംരക്ഷണവും
നൽകാൻ തയ്യാറാകുമോ;
വ്യക്തമാക്കാമോ?
*223.
ശ്രീ
എം മുകേഷ്
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീമതി
ദെലീമ
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുനര്‍ഗേഹം
പദ്ധതിയില്‍ തീരദേശത്തെ എത്ര
കുടുംബങ്ങള്‍ക്ക് ഭൂമിയും
സുരക്ഷിത വീടും ഉറപ്പാക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നത്;
(
ബി )
ഗുണഭോക്തൃ
പട്ടിക തയ്യാറായിട്ടുണ്ടോ;
അതിന് സ്വീകരിച്ച മാനദണ്ഡങ്ങളും
എത്ര പേര്‍ ഗുണഭോക്തൃ
പട്ടികയില്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്നും
അറിയിക്കാമോ;
(
സി )
പദ്ധതിയുടെ
ഭാഗമായി കടലിനോട് ചേര്‍ന്നുള്ള
ഭൂമി കൈവശക്കാരുടെ
പക്കല്‍നിന്നും
ഏറ്റെടുക്കുന്നതിനുദ്ദേശിക്കുന്നുണ്ടോ?
*224.
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ.
കെ. പി. എ. മജീദ്
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പിന്നാക്ക വിഭാഗങ്ങളുടെ
ക്ഷേമത്തിനായി
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍ എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
വകുപ്പിന്റെ റീജിയണല്‍
ഓഫീസുകള്‍ എവിടെയെല്ലാമാണ്
പ്രവര്‍ത്തിക്കുന്നത്;
വെളിപ്പെടുത്തുമോ;
(
സി )
കൂടുതല്‍
വികസന പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുക്കുന്നതിനും എല്ലാ
ജില്ലകളിലും ഓഫീസിന്റെ
പ്രവര്‍ത്തനം ആരംഭിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
*225.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
തൊഴില്‍മേഖലയില്‍ ഉള്‍പ്പെടെ
സ്ത്രീകള്‍ക്ക് സാമൂഹിക സമത്വം
ഉറപ്പുവരുത്തുന്നതിനും
സ്ത്രീകൾക്കെതിരായ
അതിക്രമങ്ങള്‍ തടയുന്നതിനും
സാംസ്കാരിക വകുപ്പിന്റെ
ചുമതലയില്‍ സമം എന്ന പദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
സി )
പദ്ധതി
നടപ്പിലാക്കുന്നതിന് ഏതെല്ലാം
സ്ഥാപനങ്ങളുടെ സഹകരണവും
പങ്കാളിത്തവുമാണ്
ഉറപ്പാക്കിയിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(
ഡി )
പദ്ധതിയുടെ
പ്രവര്‍ത്തനം
വിപുലീകരിക്കുന്നതിന്റെ ഭാഗമായി
വിവിധ മേഖലയിലുള്ളവരെ
ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു
സാംസ്കാരിക മുന്നേറ്റം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഇ )
പദ്ധതിയുടെ
വിപുലീകരണത്തിന്റെ ഭാഗമായി
സമൂഹത്തിന്റെ വിവിധ മേഖലകളില്‍
പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ
ആദരിക്കാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*226.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീമതി
സി. കെ. ആശ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചികിത്സാ
സൗകര്യങ്ങളുടെ കുറവും
പോഷകാഹാരക്കുറവും മൂലം
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന
മാതൃ-ശിശു മരണനിരക്ക്
റിപ്പോര്‍ട്ട്
ചെയ്യപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
വനാന്തരങ്ങളില്‍
താമസിക്കുന്ന പട്ടിക
ഗോത്രവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ടവരുടെ
സമഗ്ര ആരോഗ്യ
സുരക്ഷയ്ക്കുവേണ്ടി
ആവിഷ്കരിച്ച് നടപ്പിലാക്കുന്ന
പദ്ധതികളെന്തെല്ലാമെന്ന്
വിശദമാക്കുമോ;
(
സി )
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളിലെ സ്ത്രീകളുടെ
പ്രസവവും പ്രസവ ശുശ്രൂഷകളും
പൂര്‍ണ്ണമായും ആശുപത്രിയില്‍
നടത്തുന്നു എന്ന്
ഉറപ്പാക്കുന്നതിന് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(
ഡി )
വനാന്തര
ഭാഗത്ത് താമസിക്കുന്ന
ഗോത്രവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരുടെ
ആരോഗ്യ ശുശ്രൂഷയ്ക്കായി
പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ
സ്ത്രീകള്‍ക്ക് ആവശ്യമായ
പരിശീലനം നല്‍കി
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
*227.
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യമൃഗ
ആക്രമണം കുറയ്ക്കുന്നതിന് വനം
വകുപ്പിന്റെ നേതൃത്വത്തിൽ
ജനജാഗ്രത സമിതികളിലൂടെ
എന്തെല്ലാം പ്രവർത്തനങ്ങളാണ്
ലക്ഷ്യമിടുന്നത്; വിശദമാക്കാമോ?
*228.
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനവിസ്തൃതി
വർധിപ്പിച്ച് സ്വാഭാവിക വനം
പുനഃസ്ഥാപിക്കുന്നതിന് വേണ്ടി
ഏറ്റെടുക്കുന്ന സ്വകാര്യ
എസ്റ്റേറ്റ് ഭൂമിക്ക് പ്രതിഫലം
നല്‍കുന്നതിന് വ്യവസ്ഥയുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഈ
പദ്ധതിയിലൂടെ സ്വകാര്യ
എസ്റ്റേറ്റുകൾ
വിട്ടൊഴിയുന്നതിന് ഉടമകൾ
തയ്യാറായിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
സ്വകാര്യഭൂമി
ഏറ്റെടുത്തുകൊണ്ട് വനവിസ്തൃതി
വര്‍ദ്ധിപ്പിക്കുന്നതിന്
കേന്ദ്ര സർക്കാരിന്റെ ധനസഹായം
ലഭിക്കുന്നുണ്ടോ; വിശദമാക്കാമോ;
(
ഡി )
വനവിസ്തൃതി
വര്‍ദ്ധിപ്പിക്കുന്നതിനും
വനപരിപാലനം
കാര്യക്ഷമമാക്കുന്നതിനും
നടപ്പുവര്‍ഷം പരിഗണനയിലുള്ള
പരിപാടികളുടെ വിശദാംശം
വെളിപ്പെടുത്തുമോ?
*229.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അമിത മഴയും കടുത്ത വരള്‍ച്ചയും
ആവര്‍ത്തിക്കുന്ന
സാഹചര്യത്തില്‍
കുടിവെള്ളത്തിനും ജലസേചനത്തിനും
ആവശ്യമായ ജലത്തിന്റെ സുസ്ഥിര
ലഭ്യത ഉറപ്പാക്കാന്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന് അറിയിക്കാമോ;
(
ബി )
കൈയ്യേറ്റവും
അനധികൃത ഇടപെടലുകളും തടഞ്ഞ്
സംസ്ഥാനത്തെ നദികളുടെ വീതിയും
ആഴവും നിലനിര്‍ത്തുന്നതിനും
മലിനീകരണം
അവസാനിപ്പിക്കുന്നതിനും നദീതട
പരിപാലന അതോറിറ്റി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
നീരൊഴുക്കിന്
ഗുരുതര ഭീഷണി നേരിടുന്ന
ഭാരതപ്പുഴയ്ക്കായി പ്രത്യേക
സംരക്ഷണ പദ്ധതി ആവിഷ്കരിക്കുന്ന
കാര്യം പരിഗണിക്കുമോ;
വ്യക്തമാക്കാമോ?
*230.
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വിവിധ മത്സരപരീക്ഷകള്‍ക്കായി
തയ്യാറെടുക്കുന്ന പട്ടികജാതി
ഉദ്യോഗാര്‍ത്ഥികളെ
സഹായിക്കുന്നതിനായി നിലവില്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിവരുന്നത്;
വിശദമാക്കുമോ;
(
ബി )
ഈ
പദ്ധതികളിലൂടെ ഉണ്ടായ നേട്ടം
അവലോകനം ചെയ്തിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(
സി )
ജില്ലകള്‍തോറും
കോച്ചിംഗ് സെന്ററുകള്‍
ആരംഭിക്കുന്നകാര്യം
സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
എങ്കില്‍ ഇത് എന്ന് മുതല്‍
പ്രവര്‍ത്തനം ആരംഭിക്കുമെന്ന്
അറിയിക്കുമോ?
*231.
ശ്രീമതി
യു പ്രതിഭ
ശ്രീ
വി കെ പ്രശാന്ത്
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്ത്രീസമൂഹം
ഉള്‍പ്പെടെ സമൂഹത്തിലെ ഒരു
വിഭാഗം ആളുകള്‍ സ്ത്രീകളെയും
പെണ്‍കുട്ടികളെയും
രണ്ടാംതരക്കാരായി പരിഗണിക്കുന്ന
സാംസ്കാരിക അപചയം
ഉണ്ടായിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിനുള്ള
പ്രചരണത്തിന് സാംസ്കാരിക
വകുപ്പ്
മുന്‍കൈയെടുക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
വിവിധ
സാംസ്കാരിക സ്ഥാപനങ്ങളുടെ
നേതൃത്വത്തില്‍
ആവിഷ്കരിച്ചിട്ടുള്ള സമം പ്രചരണ
പരിപാടിയെ കുറിച്ച്
വിശദമാക്കാമോ;
(
സി )
തൊഴിലിടങ്ങള്‍
ഉള്‍പ്പെടെയുള്ള
പൊതുസ്ഥലങ്ങളിലും സ്വന്തം
ഗൃഹത്തിലും സ്ത്രീകള്‍ വിവേചനം
നേരിടുന്ന സ്ഥിതി
പരിഹരിക്കുന്നതിനുള്ള
ബോധവല്‍ക്കരണത്തിന് പ്രാധാന്യം
നല്‍കുമോ; ഇതില്‍ മത, സാമുദായിക
സംഘടനകളുടെ പങ്കുകൂടി
കണക്കിലെടുത്ത് ഉചിതമായ
ഇടപെടല്‍ ഉണ്ടാകുമോ;
വ്യക്തമാക്കുമോ?
*232.
ശ്രീ.
പി.പി. സുമോദ്
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭാരതപ്പുഴ,
പമ്പ, മണിമല തുടങ്ങിയ പ്രമുഖ
നദികള്‍ ഉള്‍പ്പെടെ
ഇരുപത്തിയൊന്ന് നദികള്‍
കൂടുതലായി
മലിനീകരിക്കപ്പെട്ടുവെന്ന
ആക്ഷേപം ഉള്ളതിനാല്‍ നദികളെ
മാലിന്യമുക്തമാക്കുന്നതിനുള്ള
പ്രവര്‍ത്തനം
ഊര്‍ജ്ജിതപ്പെടുത്തുമോ;
(
ബി )
പമ്പ
നദിയുടെ പുന:രുദ്ധാരണ
പ്രവര്‍ത്തനത്തിനായി
ആവിഷ്കരിച്ചിരുന്ന പമ്പ ആക്ഷന്‍
പ്ലാനിന്റെ നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(
സി )
അതിതീവ്ര
മഴയുടെയും പ്രളയങ്ങളുടെയും
ഫലമായി നദികളുടെ വാഹകശേഷിയില്‍
ഉണ്ടായ ഇടിവ്
പരിഹരിക്കുന്നതിനായി നടത്തുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ?
*233.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവിതാംകൂർ
ദേവസ്വം ബോർഡ് സാമ്പത്തിക
പ്രതിസന്ധിയിലാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
സർക്കാരിനോട്
സാമ്പത്തിക സഹായം ആവശ്യപ്പെട്ട്
ദേവസ്വം ബോർഡ് കത്ത്
നൽകിയിട്ടുണ്ടോ;
(
സി )
ശബരിമല
ക്ഷേത്രനട ഈ മാസം
തുറക്കാനിരിക്കെ
മുന്നൊരുക്കങ്ങൾക്ക്
പണമില്ലെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അക്കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(
ഡി )
ദേവസ്വം
ബോർഡിന്റെ പ്രസ്തുത
ആവശ്യത്തിൻമേൽ അനുകൂല നിലപാട്
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
*234.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സ്വകാര്യതോട്ടങ്ങള്‍
ഏറ്റെടുക്കാന്‍ വനംവകുപ്പ്
നടപടി സ്വകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഏത് രീതിയിലാണ്
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
ഭൂമി ഏറ്റെടുക്കുന്നതിന് ഏത്
മാനദണ്ഡപ്രകാരമാണ് വില
നിശ്ചയിക്കുന്നതെന്ന്
വ്യക്തമാക്കാമോ; ആയതിന്റെ
സര്‍വേ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
*235.
ശ്രീ
ഐ ബി സതീഷ്
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കിഫ്ബി ഫണ്ടുപയോഗിച്ച് ജല
അതോറിറ്റി എത്ര ജലവിതരണ
പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്നും ആകെ
എത്ര തുകയുടെ പദ്ധതികള്‍ക്ക്
കിഫ്ബിയുടെ അംഗീകാരം
ലഭ്യമായിട്ടുണ്ടെന്നും എത്ര
പദ്ധതികള്‍
പൂര്‍ത്തീകരിച്ചുവെന്നും
മറ്റുള്ളവയുടെ നിലവിലെ
സ്ഥിതിയെന്തെന്നും
വിശദമാക്കാമോ;
(
ബി )
കടുത്ത
കുടിവെള്ള ക്ഷാമം നേരിടുന്ന
കുട്ടനാട്ടിലും ആലപ്പുഴ
ജില്ലയിലാകെയും എല്ലാ
വീടുകളിലും
കുടിവെള്ളമെത്തിക്കാന്‍ കിഫ്ബി
മുഖേന പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(
സി )
പുതിയ
ജലവിതരണ പദ്ധതികള്‍ക്ക് പുറമെ
നിലവിലുള്ള പൈപ്പുകളുടെ
കാലപ്പഴക്കം മൂലമുള്ള
ജലചോര്‍ച്ച പരിഹരിക്കാന്‍
കിഫ്ബി ധനസഹായത്തോടെ പദ്ധതികള്‍
നടപ്പിലാക്കി വരുന്നുണ്ടോ;
വിശദമാക്കാമോ?
*236.
ശ്രീ.
പി.വി.അൻവർ
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭവനരഹിതരും
ഭൂരഹിത ഭവനരഹിതരുമായ എത്ര
പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ
കുടുംബങ്ങൾ ഉണ്ടെന്നാണ്
കണക്കാക്കിയിരിക്കുന്നത്;
ഭൂരഹിത ഭവനരഹിതർക്ക് വീട്
വയ്ക്കാൻ ഭൂമി വാങ്ങാൻ ധനസഹായം
നൽകുന്നുണ്ടോ;
(
ബി )
ലൈഫ്
മിഷനിലും വികസന വകുപ്പുകൾ
വഴിയും അനുവദിച്ച വീടുകളിൽ
നിർമ്മാണം പൂർത്തിയാകാത്തവ എത്ര
എണ്ണമുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
വീടുകളുടെ നിർമ്മാണം
പൂർത്തിയാക്കാൻ
മുൻഗണനാടിസ്ഥാനത്തിൽ നടപടി
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
*237.
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
കാര്‍ഷിക മേഖലയ്ക്കും ഒരു
പരിധിവരെ കുടിവെള്ള
പ്രശ്നത്തിനും സഹായകരമായ ജലസേചന
പദ്ധതികള്‍ നവീകരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
നിലവിലുള്ള
പദ്ധതികള്‍
വിപുലീകരിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
(
സി )
പുതിയ
ജലസേചന പദ്ധതികള്‍ ആരംഭിക്കാന്‍
എന്തെങ്കിലും നടപടിയുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
*238.
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
പി. ടി. എ. റഹീം
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കിഫ്ബി മുഖേന നടപ്പാക്കുന്ന
സാംസ്കാരിക പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഏതെല്ലാം
പദ്ധതികള്‍ക്കാണ് കിഫ്ബിയുടെ
അനുമതി ലഭിച്ചിട്ടുളളത്; ഓരോ
പദ്ധതിക്കും അനുവദിച്ച തുക
എത്രയെന്ന് വ്യക്തമാക്കുമോ;
(
സി )
ഏതെല്ലാം
പദ്ധതികളാണ് ഇതിനകം
ആരംഭിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
ഏതെല്ലാം
പദ്ധതികളാണ് ഇതിനകം
പൂര്‍ത്തീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(
ഇ )
ഏതെങ്കിലും
പദ്ധതികള്‍ തുടങ്ങാനാവാത്ത
അവസ്ഥയുണ്ടോ; ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ; ഇവ ആരംഭിക്കുവാന്‍
നടപടി സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
*239.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ലഭിച്ചുകൊണ്ടിരിക്കുന്ന
സമുദ്രമത്സ്യത്തിന്റെ അളവില്‍
സ്ഥിരമായി കുറവ് വരുന്നുവെന്നത്
വസ്തുതയാണോ; എങ്കില്‍ ഇതിന്
പരിഹാരനടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(
ബി )
സമുദ്ര
മത്സ്യോല്പാദന മേഖലയിലെ പ്രധാന
പ്രശ്നങ്ങളായി കണ്ടെത്തിയ
കാര്യങ്ങള്‍ എന്തൊക്കെയാണ്; ഇവ
പരിഹരിക്കുന്നതിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
മത്സ്യബന്ധന
മേഖലയുടെ കാലോചിതമായ വികസനവും
ഫലപ്രദമായ മാനേജ്മെന്റും
ലക്ഷ്യമാക്കി സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
*240.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
എം വിൻസെൻറ്
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കിടയില്‍ കോവിഡ്
വ്യാപനം രൂക്ഷമാകുന്നത്
തടയുന്നതിന് ആരോഗ്യവകുപ്പിന്റെ
സഹകരണത്തോടെ വകുപ്പ്
നടപ്പിലാക്കിയ പദ്ധതികള്‍
വിശദമാക്കാമോ;
(
ബി )
ആദിവാസി
മേഖലകളിൽ കോവിഡ് കാരണം
മരണമടഞ്ഞവരുടെ വിവരങ്ങൾ
ലഭ്യമാക്കാൻ വകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
കോവിഡ്
കാരണം മരണമടഞ്ഞ പട്ടികജാതി,
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട
എല്ലാ വ്യക്തികളുടെയും വിവരം
ആരോഗ്യവകുപ്പിന്റെ കോവിഡ് മരണ
പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ
എന്നത് വകുപ്പ് പരിശോധന
വിധേയമാക്കിയിട്ടുണ്ടോ;
(
ഡി )
കോവിഡ്
കാരണം മരണമടഞ്ഞ പട്ടികജാതി,
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട
എല്ലാവരുടെയും കുടുംബങ്ങൾക്ക്
ദുരിതാശ്വാസ തുക ഉറപ്പുവരുത്താൻ
വകുപ്പ് സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
|
|
|
|
|
|
|
|