STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*511.
ശ്രീ. എം. എം. മണി
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിന്റെ ചെറുതും വലുതുമായ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ആധുനിക സാങ്കേതിക വിദ്യകളും മാനേജ്മെന്റ് രീതികളും ഉപയോഗപ്പെടുത്തി പ്രസ്തുത പദ്ധതികള്‍ മെച്ചപ്പെടുത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
തടസ്സമില്ലാത്ത ജല വിതരണം, ചോര്‍ച്ചയും പൈപ്പ് പൊട്ടലും മൂലമുള്ള ജലനഷ്ടം കുറയ്ക്കല്‍ എന്നിവ ഉറപ്പുവരുത്തുന്നതിനായി പ്രത്യേകമായ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കി വരുന്നത്; വിശദമാക്കാമോ?
*512.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. നജീബ് കാന്തപുരം
ശ്രീ . ടി. വി. ഇബ്രാഹിം
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അടുത്ത കാലത്തുണ്ടായ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും ജലവിതരണ പദ്ധതികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവയുടെ പ്രവര്‍ത്തനം എന്നത്തേക്ക് പുന:സ്ഥാപിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
വെള്ളപ്പൊക്ക ദുരിതം നേരിടുന്ന പ്രദേശങ്ങളില്‍ ശുദ്ധജലം എത്തിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
*513.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. അൻവർ സാദത്ത്
ശ്രീ. പി. ടി. തോമസ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുല്ലപ്പെരിയാറില്‍ നിലവിലുള്ള അണക്കെട്ട് ഡീക്കമ്മീഷൻ ചെയ്ത് പുതിയ അണക്കെട്ട് നിർമ്മിക്കാൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കുമോ; വ്യക്തമാക്കാമോ;
( ബി )
ഇതിനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണത്തിലും ജലം പങ്കിടല്‍ ഉടമ്പടിയിലും തമിഴ്‌നാടിന്റെ പരിപൂർണ്ണമായ സഹകരണം ആവശ്യമാണെന്നിരിക്കെ ഇത് സംബന്ധിച്ച് തമിഴ്‌നാടുമായി എന്തെങ്കിലും ചർച്ച നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നൽകാമോ?
*514.
ശ്രീ എം വിൻസെൻറ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2018, 2019 വർഷങ്ങളിലുണ്ടായ പ്രളയത്തില്‍ ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഡാമുകളിൽ മണ്ണും ചെളിയും അടിഞ്ഞതുമൂലം സംഭരണ ശേഷിയില്‍ കുറവുണ്ടായിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രളയം മൂലം ഡാമുകളില്‍ അടിഞ്ഞ മണ്ണും ചെളിയും പൂർണ്ണമായും നീക്കം ചെയ്യാന്‍ സാധിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( സി )
ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഡാമുകളിലെ മണ്ണും ചെളിയും നീക്കം ചെയ്യാത്തത് 2021 -ലെ മഴക്കെടുതിയുടെ ആഘാതത്തിന്റെ ആക്കം കൂട്ടി എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
*515.
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ പ്രവർത്തനം സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കിയിട്ടുണ്ടോ;
( ബി )
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക പുരോഗതിക്കായി കോർപ്പറേഷന്‍ എന്തെല്ലാം സഹായങ്ങൾ നൽകുന്നുവെന്ന് വിശദമാക്കാമോ;
( സി )
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളില്‍പ്പെട്ടവർക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനുവേണ്ടി എന്തെല്ലാം പിന്തുണയും സഹായവുമാണ് പ്രസ്തുത കോർപ്പറേഷന്‍ നൽകുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രൊഫഷണൽ കോഴ്സ് പാസ്സായ ഈ വിഭാഗത്തിൽപ്പെട്ടവര്‍ക്ക് നൈപുണ്യാടിസ്ഥാനത്തിലുള്ള സംരംഭങ്ങൾ ആരംഭിക്കുന്നതിന് കോർപ്പറേഷന്‍ നൽകുന്ന സഹായങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ഇ )
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയിട്ടുള്ള മഹിള സമൃദ്ധി യോജനയിലുള്‍പ്പെടുത്തി എന്തെല്ലാം സഹായങ്ങളാണ് കോർപ്പറേഷന്‍ നൽകിയിട്ടുളളതെന്ന് വിശദമാക്കുമോ;
( എഫ് )
വിദേശ രാജ്യങ്ങളിൽ നിന്ന് തിരികെയെത്തുന്ന പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവര്‍ക്ക് സംരംഭകത്വ ധനസഹായം നൽകുന്നുണ്ടോ; എങ്കില്‍ ഇതിനുള്ള നിബന്ധനകൾ വിശദമാക്കുമോ;
( ജി )
പ്രസ്തുത കോർപ്പറേഷന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നുണ്ടോ; വിശദമാക്കുമോ?
*516.
ശ്രീ. എച്ച്. സലാം
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചുഴലിക്കാറ്റുകളുടെയും തുടര്‍ന്നുണ്ടാകുന്ന കനത്തമഴയുടെയും ഫലമായി ഉണ്ടാകുന്ന കടലേറ്റവും കടലാക്രമണവും തീരപ്രദേശങ്ങളിലുണ്ടാക്കുന്ന ആഘാതങ്ങള്‍ പരിഹരിക്കുന്നതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം ദീര്‍ഘകാല പരിഹാര പദ്ധതി ആവിഷ്കരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഏറ്റവും ദുര്‍ബലമായ തീരപ്രദേശങ്ങളെ സംരക്ഷിക്കാനായി പ്രത്യേകമായ പഠനങ്ങളും പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ടെട്രാപോഡുകളും ഡയഫ്രാ മതിലുകള്‍ പോലുള്ള പുതിയ സാങ്കേതികവിദ്യകളും ഇതിനായി ഉപയോഗപ്പെടുത്തുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
*517.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി യു പ്രതിഭ
ശ്രീ. കെ.വി.സുമേഷ്
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യ മേഖലയില്‍ പുത്തന്‍ സാങ്കേതികവിദ്യകളുടെ സഹായത്താല്‍ മത്സ്യം സംസ്കരിച്ച് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കി മാറ്റുന്നതിനും വൈവിദ്ധ്യവല്‍ക്കരണം കൊണ്ടുവരുന്നതിനും മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മത്സ്യ വിപണന മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മാര്‍ക്കറ്റുകളില്‍ കുടിവെള്ളം, ശൗചാലയം, വിശ്രമ സൗകര്യങ്ങള്‍, ശീതീകരണ, സംഭരണ സൗകര്യങ്ങള്‍ എന്നിവ ഉറപ്പ് വരുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് ബി.പി.എല്‍. മാനദണ്ഡം അനുവദിക്കുവാന്‍ വേണ്ട ശിപാർശ നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
*518.
ശ്രീ. നജീബ് കാന്തപുരം
ശ്രീ . പി . ഉബൈദുള്ള
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജസ്റ്റീസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശയുടെ വെളിച്ചത്തില്‍ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് സംബന്ധിച്ച് പഠനം നടത്തുന്നതിനും ആയത് നികത്തുവാനും ആരംഭിച്ച സ്പെഷ്യല്‍ ഡ്രൈവ് പദ്ധതിയുടെ പുരോഗതി വെളിപ്പെടുത്തുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി പിന്നാക്ക വിഭാഗ കമ്മീഷന്‍ ആസ്ഥാനത്ത് ആരംഭിച്ച വെബ്പോര്‍ട്ടല്‍ വഴി ലഭിച്ച വിവരങ്ങള്‍ക്കനുസരിച്ച് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
വിവിധ സമുദായങ്ങള്‍ക്കുണ്ടായിട്ടുള്ള പ്രാതിനിധ്യക്കുറവ് സംബന്ധിച്ച് മുഖ്യമന്ത്രി അദ്ധ്യക്ഷനായ ഉന്നത സമിതിയുടെ കണ്ടെത്തലുകള്‍ എന്തെല്ലാമാണ്; വിശദാംശം നല്‍കുമോ;
( ഡി )
സമിതിയുടെ കണ്ടെത്തലുകളുടെയും ലഭ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ഏതെല്ലാം സമുദായത്തിന്റെ പ്രാതിനിധ്യക്കുറവ് പരിഹരിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ?
*519.
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീകള്‍ സിനിമ, സാംസ്‌കാരിക, കലാ പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതലായി കടന്നുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ സ്ത്രീ സംവിധായകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ആയതിന് പുതിയ പദ്ധതികള്‍ ആലോചിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
*520.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മലിനീകരണ ഭീഷണി നേരിടുന്ന പുഴകളുടെ പുനരുജ്ജീവനത്തിനും സുസ്ഥിരത നിലനിര്‍ത്തുന്നതിനുമായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ; പ്രസ്തുത പദ്ധതിക്ക് അടിസ്ഥാനമായ പഠന റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
പമ്പ നദീ സംരക്ഷണത്തിനായി പമ്പ റിവര്‍ ബേസിന്‍ അതോറിറ്റി ഡീറ്റയില്‍ഡ് പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
വേമ്പനാട് കായല്‍ പുനരുദ്ധാരണ പദ്ധതി നിലവില്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ?
*521.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ ഡി കെ മുരളി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുസ്ഥിര മാനവ വികസനത്തിന് ഭൂപ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് വനമേഖലയില്‍ ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് ബയോസ്ഫിയര്‍ റിസര്‍വ്വുകളുടെ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി വരുന്നുണ്ടോ എന്ന് അറിയിക്കുമോ;
( സി )
സംസ്ഥാനത്തെ വനവൃക്ഷത്തോട്ടങ്ങളുടെ വിസ്തൃതി എത്രയെന്നും ഇവയുടെ പരിപാലനത്തിനായുള്ള പ്രവര്‍ത്തനങ്ങൾ എന്തൊക്കെയാണെന്നും അറിയിക്കാമോ;
( ഡി )
വിദേശ ഇനം മരങ്ങൾ ഒഴിവാക്കിയുള്ള വനവല്‍ക്കരണത്തിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
*522.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക ഗോത്രവർഗ്ഗക്കാര്‍ക്കായുള്ള ക്ഷേമ, വികസന പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പട്ടിക ഗോത്രവർഗ്ഗക്കാർക്ക് വനാവകാശ നിയമപ്രകാരം ഭൂമി ലഭ്യമാക്കുന്നതിനുളള സർവ്വേ നടപടി അടിയന്തരമായി പൂർത്തീകരിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പട്ടിക ഗോത്രവർഗ്ഗക്കാർക്കായുള്ള ഫണ്ടുകൾ യഥാസമയം അവരിലേക്ക് എത്തുന്നു എന്ന് ഉറപ്പ് വരുത്താനുള്ള സംവിധാനത്തെക്കുറിച്ച് അറിയിക്കാമോ;
( ഡി )
എസ്.ടി. പ്രൊമോട്ടർമാരുടെ കാര്യശേഷി വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
*523.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . പി . ഉബൈദുള്ള
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഡാമുകളുടെ സുരക്ഷ സംബന്ധിച്ച് പരിശോധനകള്‍ നടത്തിയിട്ടുണ്ടോ; കാലാവസ്ഥ വ്യതിയാനങ്ങള്‍ക്ക് അനുസരിച്ച് ഡാമുകള്‍ക്ക് സുരക്ഷ ഭീഷണിയുള്ളതായി കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
സംസ്ഥാനത്തെ എല്ലാ ഡാമുകളുടെയും ബലം, സംഭരണം, സാങ്കേതിക സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച് പരിശോധനകള്‍ നടത്തുമോയെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയമിക്കുമോയെന്നും അറിയിക്കാമോ;
( സി )
വര്‍ഷകാലത്ത് ഡാമുകളുടെ സുരക്ഷ സംബന്ധിച്ച് ജനങ്ങളുടെ ആശങ്കയകറ്റുന്നതിന് നടപടി സ്വീകരിക്കുമോ; ഇതിനായി എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമോയെന്ന് അറിയിക്കാമോ?
*524.
ശ്രീ. സജീവ് ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മൂലമാണ് ജലനിരപ്പ് 139.5 അടിയായി നിലനിർത്തണമെന്ന തമിഴ് നാട് സർക്കാരിന്റെ വാദം അംഗീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് ഉണ്ടായതെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ അത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാനം സ്വീകരിച്ച് വന്നിരുന്ന സുദൃഢമായ നിലപാടിൽ അയവ് വരുത്തിയത് മൂലമാണോ സുപ്രീംകോടതി ഉത്തരവ് തമിഴ് നാടിന് അനുകൂലമായതെന്ന് വ്യക്തമാക്കുമോ?
*525.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. യു.എ.ലത്തീഫ്
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാമ്പുകളെ അനധികൃതമായി പിടികൂടി കൈവശംവച്ച് വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ച് വരുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
പാമ്പുകളെ പിടികൂടുന്നതിന് വനം വകുപ്പ് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ ലൈസന്‍സോ നല്‍കിയിട്ടുണ്ടോ;
( സി )
അനധികൃതമായി പാമ്പുകളെ കൈവശം വച്ചിരിക്കുന്നവര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*526.
ശ്രീ എം മുകേഷ്
ശ്രീ വി കെ പ്രശാന്ത്
ശ്രീ. പി. നന്ദകുമാര്‍
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യബന്ധന മേഖലയിലെ തൊഴിലാളികള്‍ക്ക് സൗകര്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനായി ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കാമോ;
( ബി )
മത്സ്യബന്ധന അനുബന്ധ മേഖലയിലെ തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതി നിലവിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
*527.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ
ഡോ. എം.കെ . മുനീർ
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ ഗണ്യമായ പങ്കുവഹിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
മത്സ്യത്തൊഴിലാളികളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ പുരോഗതി ഉണ്ടാക്കുന്നതിനായി സ്വീകരിച്ചുവരുന്ന പ്രധാന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
*528.
ശ്രീ . പി . ഉബൈദുള്ള
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിഷപാമ്പുകളെ പിടികൂടുന്നതിന് വനം വകുപ്പിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയമായ പരിശീലനം നല്‍കാറുണ്ടോ;
( ബി )
പാമ്പുകളെ സംബന്ധിച്ച ബോധവല്‍ക്കരണത്തിനും പാമ്പുകളുടെ സംരക്ഷണത്തിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കുമോ;
( സി )
പാമ്പുപിടുത്തക്കാര്‍ക്കായി ഇന്‍ഷുറന്‍സും ഓണറേറിയവും നല്‍കുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ഡി )
പാമ്പുകളെ നിയമവിരുദ്ധ നടപടികള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ?
*529.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. റോജി എം. ജോൺ
ശ്രീ . സണ്ണി ജോസഫ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തുണ്ടാകുന്ന പ്രളയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ 126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക കേന്ദ്ര സർക്കാരിനെയും സുപ്രീം കോടതിയെയും ബോധ്യപ്പെടുത്തി പരിഹാരമാർഗ്ഗം തേടാൻ തയ്യാറാകുമോ; വ്യക്തമാക്കാമോ;
( ബി )
ഇതിനായി എന്തൊക്കെ ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തിയിരിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
നിലവിലുള്ള അണക്കെട്ടിന് പകരം 366 അടി താഴെയായി പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നോ; എങ്കില്‍ ഇതുസംബന്ധിച്ച് സുപ്രീം കോടതിയുടെ നിലപാട് അറിയിക്കുമോ?
*530.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ വി ജോയി
ശ്രീ എം നൗഷാദ്
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അശാസ്ത്രീയമായ മത്സ്യബന്ധനവും കാലാവസ്ഥ വ്യതിയാനവും മത്സ്യവിഭവ ശോഷണത്തിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
വന്‍കിട ട്രോളിംഗ് ബോട്ടുകളും പരമ്പരാഗത മത്സ്യത്തൊഴിലാളികളും അശാസ്ത്രീയമായി പിടിച്ചെടുക്കുന്ന ചെറുമത്സ്യങ്ങളെ വളം, തീറ്റ എന്നിവയുടെ നിര്‍മ്മാണത്തിനായി അതിര്‍ത്തി സംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
*531.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികളായ സ്ത്രീകളുടെ ഉന്നമനത്തിനും സാമൂഹിക, സാംസ്കാരിക നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി നടപ്പിലാക്കിയ തീരമെെത്രി പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മത്സ്യത്തൊഴിലാളികളായ സ്ത്രീകള്‍ക്ക് സ്വയംപര്യാപ്തത കെെവരിക്കുന്നതിനായി അവരുടെ സംരംഭകത്വ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടോ; വിശദമാക്കുമോ?
*532.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡാനന്തര സാഹചര്യത്തില്‍ മത്സ്യ സംസ്‌കരണ, വിപണന മേഖല മെച്ചപ്പെട്ടിട്ടുണ്ടോയെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത മേഖലയില്‍ തൊഴില്‍ വൈവിധ്യവല്‍ക്കരണത്തിനും മൂല്യവര്‍ദ്ധനയ്ക്കും ഉതകുന്ന എന്തെല്ലാം നവീന പദ്ധതികളാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
സ്ത്രീകള്‍ കൂടുതലുള്ള പ്രസ്തുത മേഖലയില്‍ സ്ത്രീകള്‍ക്കായി എന്തെല്ലാം ക്ഷേമ പദ്ധതികളാണ് നിലവിലുള്ളതെന്നും പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തൊക്കെയെന്നും വിശദമാക്കാമോ?
*533.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അതിനനുസരിച്ച് കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനുവേണ്ടി ഏതെല്ലാം തരത്തിലുള്ള പരിശീലനങ്ങളാണ് കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്സ് എന്ന പേരില്‍ രൂപീകരിച്ച സേനയ്ക്ക് ലഭിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
അശരണരായ വൃദ്ധജനങ്ങളെയും കിടപ്പുരോഗികളെയും പരിചരിക്കുന്നതിനും അവർക്ക് ലഭിക്കേണ്ട സർക്കാർ ആനുകൂല്യങ്ങൾ കൃത്യസമയത്ത് ലഭ്യമാക്കുന്നതിന് സഹായങ്ങൾ നൽകുന്നതിനുമുളള പ്രായോഗിക പരിശീലനം ഇവർക്ക് നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലും യൂത്ത് ആക്ഷൻ ഫോഴ്സിനെ നിലനിർത്തുന്നതിനുവേണ്ടി പ്രസ്തുത സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമോ; വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്തെ കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് പ്രസ്തുത സേനയുടെ പ്രവർത്തനം പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി നടപ്പിലാക്കിവരുന്ന പദ്ധതികൾ വിശദമാക്കാമോ?
*534.
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പിന്നാക്ക സമുദായത്തില്‍പ്പെട്ടവരുടെ ദാരിദ്ര്യ നിർമ്മാർജനം ലക്ഷ്യമിട്ട് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ നടപ്പിലാക്കിയിട്ടുള്ള പദ്ധതികൾ വിശദമാക്കുമോ;
( ബി )
വിദേശ രാജ്യങ്ങളിൽ തൊഴിൽ തേടുന്ന പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് വേഗത്തില്‍ വായ്പ ലഭിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കുമോ;
( സി )
പിന്നാക്ക സമുദായത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള വായ്പ കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് ഏതെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് വിശദമാക്കുമോ?
*535.
ശ്രീ വി ശശി
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ കെ വിജയൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യ മാർക്കറ്റുകൾ സ്ത്രീസൗഹൃദമാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കുമോ;
( ബി )
കിഫ്ബിയുടെ സഹായത്തോടെ മത്സ്യമാർക്കറ്റുകള്‍ നവീകരിക്കുന്നതിന് പദ്ധതിയുണ്ടോ; പ്രസ്തുത പദ്ധതിയില്‍ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ആവശ്യങ്ങളും സൗകര്യങ്ങളും പരിഗണിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുമോ; വിശദമാക്കുമോ;
( സി )
എല്ലാ ഫിഷിംഗ് ഹാർബറിലും മത്സ്യം വാങ്ങാനെത്തുന്ന സ്ത്രീ തൊഴിലാളികൾക്ക് പരിഗണന ലഭിക്കുന്നതിനുവേണ്ടി ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ വിശദമാക്കുമോ;
( ഡി )
മത്സ്യബന്ധന തുറമുഖങ്ങളിൽ നിന്നും മത്സ്യ മാർക്കറ്റുകളിലേക്ക് മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് എത്തിച്ചേരുന്നതിന് യാത്രാസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടോ; എല്ലാ തുറമുഖങ്ങളിലും ആയത് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
*536.
ശ്രീ. പി.പി. സുമോദ്
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നിയന്ത്രണത്തിലുളള യൂത്ത് ക്ലബ്ബുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹത്തില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത യൂത്ത് കേരള എക്സ്പ്രസ്സ് പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
യുവജനക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ സമൂഹത്തിന്റെ താഴെത്തട്ടിലുളള ജനവിഭാഗങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനായി ആരംഭിച്ച യുവശക്തി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( സി )
സിവില്‍ സര്‍വ്വീസ് പോലുളള മത്സര പരീക്ഷകള്‍ക്ക് മികച്ച വിജയം നേടുന്നതിന് യുവജനങ്ങളെ പ്രാപ്തരാക്കുന്നതിന് പ്രത്യേക പരിശീലന പരിപാടികള്‍ യുവജനക്ഷേമ ബോര്‍ഡ് നടത്താറുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
*537.
ശ്രീ. എം.വിജിന്‍
ശ്രീ സി എച്ച് കുഞ്ഞമ്പു
ഡോ.കെ.ടി.ജലീൽ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമുദ്ര മത്സ്യബന്ധന മേഖലയില്‍ തീരെ സുരക്ഷിതമല്ലാത്തതും ആദായകരമല്ലാത്തതുമായ പഴക്കം ചെന്ന തടി നിര്‍മ്മിത യന്ത്രവല്‍കൃത യാനങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
തീരെ സുരക്ഷിതമല്ലാത്തതും ശേഷി കുറഞ്ഞതുമായ ഇത്തരം യാനങ്ങളിൽ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളും ഉടമകളുമായ മത്സ്യത്തൊഴിലാളികളുടെ എണ്ണം, വരുമാനം, സാമൂഹിക ചുറ്റുപാട് എന്നിവ സംബന്ധിച്ച് പഠിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
സ്റ്റീല്‍ ബോട്ടുകള്‍ നിര്‍മ്മിക്കുന്നതിനോ പരിവര്‍ത്തനം ചെയ്യുന്നതിനോ ധനസഹായം നല്‍കി തടി ബോ‍ട്ടുകള്‍ മത്സ്യബന്ധനത്തില്‍ നിന്നും നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
*538.
ശ്രീ. പി.വി.അൻവർ
ശ്രീ ഒ . ആർ. കേളു
ശ്രീ എം രാജഗോപാലൻ
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടിക ഗോത്രവര്‍ഗ്ഗങ്ങളിൽപ്പെട്ടവരുടെ സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥ മറികടക്കുന്നതിന് ഇത്തരം കുടുംബങ്ങളിലെ ഒരാൾക്കെങ്കിലും ആധുനിക തൊഴിൽ മേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
പട്ടികജാതി, പട്ടിക ഗോത്രവർഗ്ഗങ്ങളില്‍പ്പെട്ടവര്‍ക്ക് നൈപുണ്യശേഷി വർദ്ധിപ്പിക്കുന്നതിനായി ആധുനിക തൊഴിൽ മേഖലകളില്‍ നടപ്പിലാക്കിവരുന്ന പദ്ധതികൾ എന്തെല്ലാമാണ്;
( സി )
ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിനും വിദേശത്തുള്‍പ്പെടെ തൊഴിൽ തേടുന്നതിനും പട്ടികജാതി, പട്ടിക ഗോത്രവർഗ്ഗങ്ങളില്‍പ്പെട്ട വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകി വരുന്നുണ്ടോ; വ്യക്തമാക്കാമോ?
*539.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വഴി നല്‍കിവരുന്ന വിവിധ വായ്പകള്‍ ലളിതവും സൗകര്യപ്രദവുമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വായ്പകളുടെ തുക വര്‍ദ്ധിപ്പിക്കുന്നതിനും സബ്സിഡി വര്‍ദ്ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
*540.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാവര്‍ക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
നിലവിലുള്ള ജലവിതരണ പദ്ധതികളില്‍ പൈപ്പുകളുടെ ചോര്‍ച്ച ഒഴിവാക്കാനും പഴയവ മാറ്റി സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
മഴവെളളം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി ജലക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതികൾ നിലവിലുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( ഡി )
മഴവെള്ളം സംഭരിക്കുന്നതിനായി നടപ്പാക്കിയ പദ്ധതികൾ പരാജയപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണം പഠന വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.