STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1514.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പിന്റെ കീഴില്‍ ചികിത്സാ സഹായം ലഭ്യമാക്കുന്നതിനുള്ള ഏതെല്ലാം പദ്ധതികളാണ് നിലവിലുള്ളത്; അതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
സൊസൈറ്റി ഫോര്‍ മെഡിക്കല്‍ അസിസ്റ്റന്‍സ് ടു ദി പുവര്‍ വഴി ഏതെല്ലാം രോഗങ്ങള്‍ക്ക് ചികിത്സാ സഹായം കൊടുക്കുന്നുണ്ടെന്ന് വിശദമാക്കാമോ;
( സി )
ഈ സ്കീമിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ഈ സ്കീം വഴി എത്ര രൂപവരെ ധസഹായം ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ഇ )
ഏത് ദിവസം വരെ സമര്‍പ്പിച്ച അപേക്ഷകള്‍ക്കാണ് ചികിത്സ സഹായം ലഭ്യമാക്കിയത്; ലഭിച്ച അപേക്ഷകള്‍ക്ക് മുഴുവന്‍ എത്രയും വേഗം ചികിത്സ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
1515.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ആർദ്രം പദ്ധതി അനുവദിച്ചിട്ടുള്ള പൂയപ്പള്ളി,പൊഴിക്കര(പരവൂർ) എന്നീ പി.എച്ച്.സി.കളിൽ പ്രസ്തുത പദ്ധതി ഇതിനകം ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ ;
( ബി )
ഇല്ലെങ്കിൽ, പ്രസ്തുത പി.എച്ച്.സി.കളിൽ ആർദ്രം പദ്ധതി നടപ്പിലാക്കുന്നതിന് നിലവിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോയെന്നും എങ്കിൽ അവ എന്തെല്ലാമെന്നും വിശദമാക്കാമോ ?
1516.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെര്‍പ്പുളശ്ശേരി സി.എച്ച്.സി യുടെ പദവി ഉയര്‍ത്തിയെങ്കിലും നാള്‍ ഇതുവരെ സ്പെഷ്യാലിറ്റി കേഡര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ നടപടിയായിട്ടില്ലാത്ത സാഹചര്യത്തില്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമോ; ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദവിവരങ്ങള്‍ നല്‍കാമോ;
( ബി )
അടിസ്ഥാന വികസന പ്രശ്നങ്ങള്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
ഈ ആശുപത്രിക്കായി നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമാണ്; വിശദവിവരം നല്‍കുമോ;
( ഡി )
അടിയന്തരമായി ഈ ആശുപത്രിയില്‍ ആരംഭിക്കേണ്ട ഗൈനക്കോളജി, ഓര്‍ത്തോ, എക്സ് റേ യൂണിറ്റ് എന്നിവ സംബന്ധിച്ച നടപടികളുടെ വിശദവിവരങ്ങള്‍ നല്‍കുമോ?
1517.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്നത്തുനാട് മണ്ഡലത്തിലെ ഏതെല്ലാം പ്രഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയിട്ടുള്ളതെന്നറിയിക്കുമോ;
( ബി )
പ്രസ്തുത കേന്ദ്രങ്ങളില്‍ ആര്‍ദ്രം പദ്ധതി പ്രകാരമുള്ള എന്തൊക്കെ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
കുന്നത്തുനാട്ടിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ആര്‍ദ്രം പദ്ധതിയില്‍ സൃഷ്ടിച്ച തസ്തികകളുടെ വിശദാംശം ലഭ്യമാക്കുമോ?
1518.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ളതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ വികസന പ്രവൃത്തികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
1519.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവയിലെ ഡോക്ടര്‍മാരുടെ സേവനത്തിന് ഭൂമിശാസ്ത്രപരമായ പരിധി നിശ്ചയിച്ചിട്ടുണ്ടോ;
( ബി )
അവരുടെ സേവനം കൃത്യമായി ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയിട്ടുണ്ടോ;
( സി )
ഗ്രാമപഞ്ചായത്തുകള്‍ക്ക്/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിട്ടുകിട്ടിയ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ അതത് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള വ്യക്തികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ടോ;
( ഡി )
ഇത്തരം ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നുള്ള സേവനം ഗ്രാമപഞ്ചായത്ത് കണക്കാക്കാതെ സാര്‍വ്വത്രികമായി ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാമോ?
1520.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ മേഖലയിലെ അടിസ്ഥാനഘടകമായ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളുടെ നിരവധി കെട്ടിടങ്ങള്‍ കാലപ്പഴക്കം നിമിത്തം സുഗമമായ പ്രവര്‍ത്തനത്തിന് സജ്ജമല്ലാത്ത അവസ്ഥയിലുള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് അത്തരം കേന്ദ്രങ്ങളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനോ നിലവിലെ കെട്ടിടങ്ങള്‍ പൊതുജനോപകാരപ്രദമായ നിലയില്‍ നവീകരിക്കുന്നതിനോ നടപടി സ്വീകരിക്കുമോ?
1521.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആകെ എത്ര ജനറല്‍ ആശുപത്രികള്‍ ഉണ്ടെന്നും ഏതെല്ലാം ജില്ലകളിലാണെന്നും മേല്‍ ജില്ലകളിലെ ജനസംഖ്യാനുപാതവും ജനറല്‍ ആശുപത്രികളിലെ കിടക്കകളുടെയും ജീവനക്കാരുടെയും എണ്ണവും വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളോടനുബന്ധിച്ച് ഏതെങ്കിലും ജനറല്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എവിടെയെന്ന് വ്യക്തമാക്കാമോ; മെഡിക്കല്‍ കോളേജുകളോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ജനറല്‍ ആശുപത്രികള്‍ മറ്റിടങ്ങളിലേക്ക് മാറ്റുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കാറുണ്ടോ;
( സി )
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ കൂടുതല്‍ ജനറല്‍ ആശുപത്രികള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ ഏറെ ആശ്രയിക്കുന്ന മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ജില്ലാ ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തണമെന്ന എം.എല്‍.എ.യുടെ നിവേദനത്തിന്‍ മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1522.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരിയില്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ ആരംഭത്തോടുകൂടി പ്രവര്‍ത്തനം നിലച്ച ജനറൽ ആശുപത്രി പുനരാരംഭിക്കുവാൻ ആവശ്യമായ നടപടി സ്വീകരിക്കുമോ?
1523.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ -പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് തസ്തികകളുടെ അഭാവമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് പ്രസ്തുത തസ്തികകള്‍ സൃഷ്ടിച്ച് പരിഹാരമുണ്ടാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
കൊവിഡ്‌ നിയന്ത്രണ സാഹചര്യങ്ങളില്‍ ജില്ലാ- സംസ്ഥാന തലങ്ങളിലുള്ള ആശുപത്രികളില്‍ എത്തി ഡയാലിസിസ് നടത്തുവാൻ രോഗികള്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത് പരിഗണിച്ച്, ബ്ലോക്ക് തലത്തിലുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ ഡയാലിസിസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
1524.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016-21 കാലഘട്ടത്തില്‍ ആരോഗ്യവും വനിതാ-ശിശുവികസനവും വകുപ്പ് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെയും നിലവിലുള്ള മറ്റ് പദ്ധതികളുടെയും വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്തെ പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മുകളിലോട്ടുള്ള ആരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി ദീര്‍ഘകാല നിരീക്ഷണാടിസ്ഥാനത്തില്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ;
( സി )
വടക്കാഞ്ചേരി മണ്ഡലത്തില്‍ വകുപ്പിന്റെ വികസനപ്രവര്‍ത്തനങ്ങള്‍, മറ്റ് പദ്ധതികള്‍ എന്നിവയുടെ വിവരം പട്ടികയിലുള്‍പ്പെടുത്തി ലഭ്യമാക്കാമോ?
1525.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ സര്‍ക്കാര്‍ ഏതൊക്കെ ജില്ലാ ആയുര്‍വ്വേദ ആശുപത്രികളാണ് 100 ബെഡ്ഡുള്ള ആശുപത്രികള്‍ ആയി അപ്ഗ്രേഡ് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സ്ഥാപനങ്ങള്‍ക്കാവശ്യമായ തസ്തികകള്‍ എപ്പോള്‍ അനുവദിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍
1526.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂർക്കാവ് മണ്ഡലത്തിലെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളുടെ പേരും മേല്‍വിലാസവും ചികിത്സാ വകുപ്പും വിശദമാക്കാമോ;
( ബി )
ഓരോ സ്ഥാപനത്തിലും അനുവദിക്കപ്പെട്ടിട്ടുള്ള തസ്തികകളുടെ പേരും എണ്ണവും നിലവിലുള്ള ജീവനക്കാരുടെ തസ്‍തിക തിരിച്ചുള്ള എണ്ണവും ലഭ്യമാക്കാമോ;
( സി )
വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഫീല്‍ഡ് തല പൊതുജനാരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ഓരോ വാര്‍ഡിലേക്കും നിയോഗിച്ചിട്ടുള്ള ഫീല്‍ഡ് തല പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ തസ്തിക തിരിച്ചുള്ള എണ്ണം ലഭ്യമാക്കാമോ?
1527.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി മാറ്റുന്നതിനുള്ള നടപടി കൈക്കൊള്ളുമോ?
1528.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയമസഭാ മണ്ഡലത്തില്‍ നൂറനാട് ലെപ്രസി സാനറ്റോറിയത്തില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് പുതിയ ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കെട്ടിടത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കാറായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത നിര്‍മ്മാണത്തിന്റെ രണ്ടാംഘട്ടം അനുവദിക്കുന്നതിനുള്ള പ്ലാനും എസ്റ്റിമേറ്റും ഉള്‍പ്പെടെ പൊതുമരാമത്ത് കെട്ടിടവിഭാഗം ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ നല്‍കിയിട്ടും നാളിതുവരെയായി അനുമതി നല്‍കിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത രണ്ടാം ഘട്ട നിര്‍മ്മാണത്തിനുള്ള അനുമതി പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനു നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
1529.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എരുമപ്പെട്ടി സി.എച്ച്.സി. യില്‍ നബാര്‍ഡ് പദ്ധതിയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇക്കാര്യത്തിലുണ്ടായ കാലതാമസത്തിന് കാരണം പരിശോധിച്ചിട്ടുണ്ടോ;
( സി )
ഈ പ്രവൃത്തി എന്നേയ്ക്ക് നിര്‍മ്മാണമാരംഭിച്ച് പൂര്‍ത്തീകരിക്കാനാകും എന്ന് വ്യക്തമാക്കാമോ?
1530.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി നിയോജക മണ്ഡലത്തില്‍ കിഫ്ബി മുഖാന്തരം നടപ്പിലാക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിയുടെ നിലവിലുള്ള അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
അമ്മയും കുഞ്ഞും ആശുപത്രിയുടെ നിര്‍മ്മാണപ്രവൃത്തി ആരംഭിക്കുന്നതിന് ഇനി എന്തൊക്കെ നടപടികള്‍ ആണ് ഉള്ളതെന്നും ആയത് അടിയന്തരമായി പൂര്‍ത്തികരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്നും വിശദമാക്കുമോ?
1531.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി നിയോജക മണ്ഡലത്തില്‍ കിഫ്ബി മുഖാന്തരം നടപ്പിലാക്കുന്ന മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിന് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
കിഫ്ബി മുഖാന്തരം നടപ്പിലാക്കുന്ന മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് ഇനി എന്തൊക്കെ നടപടികള്‍ ആണ് ഉള്ളതെന്ന് വ്യക്തമാക്കാമോ; ആയത് അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1532.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ ജനറല്‍ ആശുപത്രി നിലനില്‍ക്കുന്ന സ്ഥലത്ത് എത്ര ഏക്കര്‍ സ്ഥലം ആധാരത്തില്‍ നിലവിലുണ്ടെന്നറിയിക്കുമോ;
( ബി )
നിലവില്‍ അളവില്‍ എത്രയുണ്ടെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോയെന്നറിയിക്കുമോ;
( സി )
സ്ഥലം കയ്യേറ്റക്കാര്‍ കയ്യേറിയ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
സ്ഥലം അളന്ന് തിട്ടപ്പെടുത്തുമ്പോള്‍ സ്ഥലം കുറവാണെങ്കില്‍ കയ്യേറ്റക്കാരെ കണ്ടെത്തി ഒഴിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1533.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയിന്‍കീഴ് താലൂക്ക് ആശുപത്രിക്കായുള്ള (കിഫ്ബി പദ്ധതി) കെട്ടിട നിര്‍മ്മാണം സംബന്ധിച്ച നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നുമുതല്‍ ആരംഭിക്കാനാകുമെന്നും എത്ര ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാനാകുമെന്നും വ്യക്തമാക്കാമോ?
1534.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഏതെല്ലാം ചികിത്സാവിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ വിഭാഗങ്ങളില്‍ ഓരോന്നിലും പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഈ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും എണ്ണം പര്യാപ്തമാണോ എന്നും അല്ലെങ്കില്‍ ഇനി എത്ര ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ആവശ്യം ഉണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
ഓരോ വിഭാഗത്തിലും അനുവദിച്ച തസ്തികകള്‍ എത്രയാണെന്നും പ്രസ്തുത തസ്തികകളില്‍ ഒഴിഞ്ഞു കിടക്കുന്നവ എത്രയാണെന്നും വിശദമാക്കാമോ;
( ഇ )
ഏതെല്ലാം വിഭാഗത്തില്‍ ഒ.പി. ഉണ്ടെന്നും ഒരു ദിവസം എത്ര ഒ.പി. ടിക്കറ്റുകള്‍ നല്‍കുന്നുവെന്നും വ്യക്തമാക്കാമോ;
( എഫ് )
ഈ ആശുപത്രിയില്‍ ഓരോ വിഭാഗത്തിലും കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ എത്രയുണ്ടെന്ന് അവരുടെ തസ്തിക അടക്കം വിശദാശം നല്‍കാമോ; ഈ ജീവനക്കാര്‍ എത്രകാലമായി തസ്തികയില്‍ തുടരുന്നുണ്ടെന്നും എത്രകാലത്തേക്കാണ് താല്ക്കാലിക ജീവനക്കാരെ നി‍‍യമിക്കാറുള്ളതെന്നും വ്യക്തമാക്കാമോ?
1535.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര നിയോജക മണ്ഡലത്തില്‍ നിന്നുള്ള എച്ച്.ഐ.വി. രോഗികള്‍ക്ക് മരുന്നിനായി അറുപത് കിലോമീറ്ററോളം അകലെയുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
നിലവിലെ കോവിഡ് സാഹചര്യത്തില്‍ മരുന്നിനായി മാത്രം ദീർഘദൂരം സഞ്ചരിക്കുന്നത് താരതമ്യേന പ്രതിരോധശേഷി കുറഞ്ഞ എച്.ഐ.വി. രോഗികളുടെ കാര്യത്തില്‍ അപകടകരമാണെന്ന് കരുതുന്നുണ്ടോയെന്ന് വിശദമാക്കുമോ;
( സി )
എങ്കില്‍ ഇത്തരക്കാര്‍ക്കായി വടകര ജില്ലാ ആശുപത്രിയിൽ തന്നെ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
1536.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ആരോഗ്യ വകുപ്പ് മുഖാന്തിരം എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ; ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
1537.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ മലമ്പുഴ മണ്ഡലത്തില്‍ ഏതെല്ലാം ആശുപത്രികളാണ് ആരോഗ്യ വകുപ്പ് മുഖാന്തിരം നവീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ; ഇതിനായി ആകെ അനുവദിച്ച തുകയും പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ?
1538.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടോട്ടല്‍ സാനിറ്റേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്ന സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍വ്വഹണ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
ഇതിന്റെ നിര്‍മ്മാണം വൈകുന്നതിന്റെ കാരണം എന്തെന്ന് വിശദമാക്കാമോ;
( സി )
സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവൃത്തികൾ സമയബന്ധിതമായി ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1539.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് സി.എച്ച്.സി.യില്‍ സ്റ്റാഫുകളുടെ അപര്യാപ്തതമൂലം കിടത്തി ചികിത്സ നിലച്ചിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ആശുപത്രിയില്‍ കിടത്തി ചികിത്സ നടത്തുന്നതിന് മാനദണ്ഡപ്രകാരം ആവശ്യമായ തസ്തികകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ഈ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1540.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ നിയോജക മണ്ഡലത്തിൽ ആരോഗ്യ വകുപ്പിന് കീഴിൽ എത്ര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരവും അവയുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ?
1541.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി പുതിയകാവ് ടി.ബി.ഹോസ്പിറ്റലിൽ ഇപ്പോൾ രോഗികളുടെ എണ്ണം വളരെ കുറവായതിനാല്‍ ഇതിന്റെ ഭൗതിക സാഹചര്യങ്ങൾ വെറുതെ കിടക്കുകയാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ സാഹചര്യത്തില്‍ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ സ്ഥലപരിമിതി അനുഭവിക്കുന്ന മറ്റു വിഭാഗങ്ങളെ പുതിയകാവിലേയ്ക്ക് മാറ്റാന്‍ തടസ്സമുണ്ടോയെന്നറിയിക്കുമോ;
( സി )
ഇപ്പോൾ ഈ ആശുപത്രിയിൽ കിടത്തി ചികിത്സ നൽകുന്ന രോഗികളുടെ എണ്ണം എത്രയെന്നും എത്ര സ്ഥലമാണ് ഈ ആശുപത്രിക്കുള്ളതെന്നും വ്യക്തമാക്കാമോ? 
വര്‍ക്കല മണ്ഡലത്തിലെ സർക്കാർ ആശുപത്രികളിലെ വികസന പ്രവര്‍ത്തനങ്ങള്‍
1542.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വര്‍ക്കല മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തരം തിരിച്ച് വ്യക്തമാക്കാമോ?
1543.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ സ്ഥാപിക്കുന്ന കാത്ത് ലാബ് നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
കാത്ത് ലാബ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് ഏതെല്ലാം ഏജന്‍സികള്‍ എന്തെല്ലാമാണ് ചെയ്യേണ്ടതെന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
കാത്ത് ലാബിന്റെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവുമോയെന്ന് വിശദമാക്കാമോ?
1544.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മെഡിക്കല്‍ കോളജിലെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു കരാർ ലഭിച്ചിട്ടുള്ള കമ്പനിക്ക് അനുമതി നല്‍കിയിട്ടുണ്ടോ?
1545.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
1546.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തിലെ ഒന്‍പത് പ‍ഞ്ചായത്തുകളിലെയും പി.എച്ച്.സി./ സി.എച്ച്.സി./ എഫ്.എച്ച്.സി. എന്നിവിടങ്ങളില്‍ നിലവിലുള്ള അംഗീകൃത സ്റ്റാഫ് പാറ്റേണ്‍ ആരോഗ്യ കേന്ദ്രങ്ങള്‍ തിരിച്ച് ലഭ്യമാക്കമോ;
( ബി )
അനുവദനീയ അംഗബലത്തിനും താഴെ മെഡിക്കല്‍ ഓഫീസര്‍മാരും ജീവനക്കാരും ഉള്ള ആരോഗ്യകേന്ദ്രങ്ങള്‍ ഉണ്ടോയെന്നും ഉണ്ടെങ്കില്‍ അവ ഏതൊക്കെയാണെന്നും അറിയിക്കുമോ;
( സി )
പ്രസ്തുത ആരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
1547.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ‌- 22 ലെ ബജറ്റില്‍ എസ്റ്റിമേറ്റിന്റെ 20 % തുക വകയിരുത്തിയിട്ടുള്ള മങ്കട സി.എച്ച്.സി. യുടെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള പദ്ധതി നടപ്പിലാക്കുന്നതിന് ഭരണാനുമതി ലഭ്യമാക്കുന്നതിന് വകുപ്പ് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്;
( ബി )
വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
മാസ്റ്റര്‍ പ്ലാന്‍ പ്രകാരം എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
( ഡി )
ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്ന മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സമയബന്ധിതമായി ഭരണാനുമതിയും ഫണ്ടും അനുവദിച്ചു നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
1548.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മെഡിക്കല്‍ കോളേജിനായി വാങ്ങിയ 25 ഏക്കര്‍ സ്ഥലം ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;
( ബി )
ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് തയ്യറാക്കി സമര്‍പ്പിച്ച എസ്റ്റിമേറ്റിന്മേല്‍ എന്ത് തുടര്‍നടപടിയാണ് സ്വീകരിച്ചതെന്ന് അറിയിക്കാമോ?
1549.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 നവംബര്‍ മാസം 20-ാം തീയതി വടകര നിയോജകമണ്ഡലത്തില്‍പ്പെട്ട ഏറാമല പഞ്ചായത്തിലെ കുറിഞ്ഞാലിയോട് സബ്‌സെന്ററിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന പ്രവൃത്തി ഉദ്ഘാടനം ചെയ്തോ എന്നറിയിക്കുമോ;
( ബി )
ഇതിനായി സര്‍ക്കാര്‍ എത്ര രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്നും ഈ പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുകയുണ്ടായെന്നും വിശദമാക്കുമോ;
( സി )
ഭരണാനുമതി ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
1550.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട പി.എച്ച്.സിയെ സി.എച്ച്.സി ആയി ഉയര്‍ത്തിയെങ്കിലും സ്റ്റാഫ് പാറ്റേണ്‍ പുനര്‍ നിര്‍ണ്ണയിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ഇതിനായി സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
1551.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട് നിലവിലുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്നറിയിക്കുമോ;
( ബി )
ഇവ ഓരോന്നും ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
ഈ മാനസികാരോഗ്യ കേന്ദ്രത്തെ കോഴിക്കോട് ഇംഹാന്‍സ് മാതൃകയിലുള്ള ഒരു ഇന്‍സ്റ്റിറ്റ്യൂട്ടായി വികസിപ്പിക്കുന്ന വിഷയം പരിഗണിക്കാമോ;
( ഡി )
ഈ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സിച്ച് രോഗം ഭേദമായെങ്കിലും ബന്ധുക്കള്‍ ഏറ്റെടുക്കാത്ത എത്രപേര്‍ ഇപ്പോള്‍ ഉണ്ട്; ഇവരെ പുനരധിവസിപ്പിക്കുന്നതിന് എന്ത് പദ്ധതിയാണ് ഉള്ളതെന്ന് വിശദമാക്കുമോ?
1552.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ആയുര്‍വ്വേദാശുപത്രിയുടെ വികസനത്തിന് ബഡ്ജറ്റില്‍ തുക വകയിരുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നിര്‍മ്മാണത്തിന് പൊതുമരാമത്ത് കെട്ടിട വിഭാഗം നല്‍കിയ പ്ലാനും എസ്റ്റിമേറ്റും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത നിര്‍മ്മാണം തുടങ്ങുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1553.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ ആരോഗ്യവകുപ്പ് 2016 മുതല്‍ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് അനുവദിച്ചിരിക്കുന്ന തുക, നിലവിലെ സ്ഥിതി എന്നിവ തരം തിരിച്ച് ലഭ്യമാക്കുമോ?
1554.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യാതൊരു അടിസ്ഥാന സൗകര്യവും ഒരുക്കാതെയും തസ്തികകള്‍ സൃഷ്ടിക്കാതെയും കഴിഞ്ഞ നിമയസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ച കല്ലിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും തസ്തികകള്‍ അനുവദിക്കുന്നതിനും ഔദ്യോഗിക രേഖകളില്‍ പ്രാഥമികാരോഗ്യ കേന്ദ്രമെന്നതു മാറ്റി കുടുംബാരോഗ്യ കേന്ദ്രമെന്നാക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1555.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ ട്രോമകെയര്‍ സംവിധാനം, രക്ത ബാങ്ക് എന്നിവ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
കരുനാഗപ്പള്ളി താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1556.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നെഫ്രോളജിസ്റ്റിന്റെ തസ്തിക സ‍‍ൃഷിടിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
നെഫ്രോളജിസ്റ്റിനെ നിയമിച്ചാല്‍ ഇരട്ടിയിലധികം ആളുകള്‍ക്ക് ഡയാലിസിസ് നല്‍കാമെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
1557.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഡ്ജറ്റ് പ്രഖ്യാപനമനുസരിച്ച് കോഴിക്കോട് ജില്ലയില്‍ പകര്‍ച്ചവ്യാധി തടയുന്നതിന് എത്ര ഐസൊലേഷന്‍ വാര്‍ഡുകള്‍ പുതിയതായി സ്ഥാപിക്കുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
പുതുതായി സ്ഥാപിക്കുന്ന ഐസൊലേഷന്‍ വാര്‍ഡുകളുടെ ലിസ്റ്റ് ലഭ്യമാക്കാമോ;
( സി )
ഓരോ യൂണിറ്റിനും എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
1558.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മാലിന്യ സംസ്കരണ യൂണിറ്റ് സ്ഥാപിക്കുന്ന പ്രവൃത്തിയുടെ പുരോഗതി വിശദമാക്കുമോ?
1559.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വലിയ തോതില്‍ കണ്ടു വരുന്ന കുട്ടനാട്ടില്‍ അതിനെ തടയുന്നതിനും ജനങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കുന്നതിനും എന്തെല്ലാം പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കുമോ ;
( ബി )
ജലജന്യ രോഗങ്ങളും മറ്റു പകര്‍ച്ച വ്യാധികളും കുട്ടനാട്ടില്‍ പടരുന്നത്‌ തടയാന്‍ പ്രത്യേക പദ്ധതി നടപ്പക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1560.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനേകം ആളുകള്‍ ആശ്രയിക്കുന്ന പാലക്കാട്-പൊന്നാനി റോഡിലുള്ള ലക്കിടി പേരൂര്‍ പി.എച്ച്.സി.യില്‍ കിടത്തി ചികിത്സ ആരംഭിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കുമോ?
1561.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റിപ്പുറം താലൂക്കാശുപത്രി വികസനം സംബന്ധിച്ച് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും വേണ്ടി തയ്യാറാക്കിയ പദ്ധതി കിഫ്ബി വഴി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
കഴിഞ്ഞ ബഡ്ജറ്റില്‍ ഇരുപത് ശതമാനം തുക അനുവദിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭരണാനുമതി ലഭ്യമാക്കുകയും ബാക്കി എണ്‍പത് ശതമാനത്തിന്റെ പ്രെപ്പോസലിന്‍മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ?
1562.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ നിര്‍ദ്ദിഷ്ട നെഫ്രോളജി യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച് പൂര്‍ത്തീകരിച്ച നടപടികള്‍ വിശദീകരിക്കുമോ?
1563.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ ആശുപത്രികളിൽ വിവിധ തരത്തിലുള്ള സര്‍ജറി, ചികിത്സ എന്നിവയ്ക്ക് വ്യത്യസ്ത നിരക്കില്‍ ഫീസ് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന ഫീസ് സംബന്ധിച്ച വിവരം ആശുപത്രികള്‍ പരസ്യപ്പെടുത്താത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഫീസ് വിവരം പരസ്യപ്പെടുത്താത്ത ആശുപത്രികള്‍ക്കെതിരെ എന്ത് നടപടി സ്വീകരിയ്ക്കാന്‍ കഴിയുമെന്ന്‌ വിശദമാക്കാമോ;
( സി )
അധിക ഫീസ് ഈടാക്കുന്നത് സംബന്ധിച്ച ആക്ഷേപം പൊതുജനങ്ങള്‍ ആര്‍ക്കാണ് സമര്‍പ്പിക്കേണ്ടത് എന്ന് വ്യക്തമാക്കാമോ?
1564.
ഡോ.കെ.ടി.ജലീൽ
ശ്രീ. എം.വിജിന്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചില സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് അമിത ചാര്‍ജ്ജ് ഈടാക്കിയത് സംബന്ധിച്ചുണ്ടായ പരാതി പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ബി )
സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ച സ്വകാര്യ ആശുപത്രികള്‍ക്കെതിരെ ചിലര്‍ കോടതിയെ സമീപിക്കാനിടയായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഐ.എം.എ. പോലുള്ള സംഘടനകള്‍ സ്വകാര്യ ആശുപത്രികളിലെ ചാര്‍ജ്ജ് നിരക്കുകള്‍ നിശ്ചയിക്കുന്നതിനെതിരായ വാദമുഖങ്ങള്‍ ഉന്നയിച്ചിരുന്നോ; ഇതിന്മേല്‍ കോടതിയുടെ നിരീക്ഷണം എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ?
1565.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സിക്ക വൈറസ് വ്യാപനം തടയുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ആരോഗ്യ പ്രവര്‍ത്തകരിലേയ്ക്ക് സിക്ക വൈറസ് മൂലം രോഗം പടര്‍ന്നുപിടിക്കുന്നത് സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാന്‍ എന്തെല്ലാം മുന്‍കരുതലുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലേയ്ക്കായി വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം സാധ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ഡി )
സിക്ക വൈറസ് മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
1566.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ഓക്സിജന്‍ ക്ഷാമം പ്രധാന പ്രതിസന്ധി ആയിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ആശുപത്രികളിലെ ഓക്സിജന്‍ ഉല്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഈ നടപടികളിലൂടെ കഴിഞ്ഞ മൂന്ന് മാസ കാലയളവിനുള്ളില്‍ സംസ്ഥാനത്തെ ഓക്സിജന്‍ ഉത്പാദന ശേഷിയില്‍ ഉണ്ടായ വ്യത്യാസം വ്യക്തമാക്കുമോ?
1567.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മദ്യപാനം മൂലമല്ലാത്ത കരള്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതും ഇതിനുള്ള ചികിത്സ വളരെ ചിലവേറിയതാണെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കരള്‍രോഗ പരിശോധനയ്ക്കായി താലൂക്കാശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും എന്തൊക്കെ സംവിധാനങ്ങള്‍ ഉണ്ടെന്ന് വിശദമാക്കാമോ;
( സി )
ലക്ഷങ്ങള്‍ ചെലവു വരുന്ന കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ സംസ്ഥാനത്തെ ഒരു മെഡിക്കല്‍ കോളേജുകളിലും നിലവിലില്ലയെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിലവിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
1568.
ശ്രീ. എ.എന്‍.ഷംസീര്‍
ഡോ സുജിത് വിജയൻപിള്ള
ശ്രീ വി ജോയി
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊവിഡിന്റെ വ്യാപനം ശമിക്കുന്നതിനു മുമ്പായി തന്നെ സിക വൈറസ് മൂലമുള്ള രോഗംകൂടി സ്ഥിരീകരിച്ചതു സംസ്ഥാനത്ത് ആശങ്ക പരത്തിയിട്ടുള്ളത് കണക്കിലെടുത്തു ഇതിനെ ചെറുക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
സിക വൈറസ് രോഗം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെയും അതിനെ പ്രതിരോധിക്കാനായി ചെയ്യേണ്ട കാര്യങ്ങളെയും സംബന്ധിച്ച ബോധവല്‍ക്കരണം നടത്തി ജനങ്ങളുടെ അമിത ഭീതി അകറ്റുന്നതിനുള്ള സന്ദേശ പ്രചാരണം നടത്തുന്നുണ്ടോ;
( സി )
വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് പര്യാപ്തമായ ലാബ് സൗകര്യം ഒരുക്കുന്നതിനും പൊതുവായ പകര്‍ച്ചവ്യാധികളെയും മഴക്കാല രോഗങ്ങളുള്‍പ്പെടെയുള്ളവയെയും പ്രതിരോധിക്കുന്നതിനും ആരോഗ്യ വകുപ്പ് മറ്റു വകുപ്പുകളുടെ കൂടി പങ്കാളിത്തത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ് എന്നറിയിക്കാമോ ?
1569.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡയാലിസിസ് ചികിത്സ ആവശ്യമുള്ള രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായും നിലവിലുള്ള ഡയാലിസിസ് സെന്ററുകള്‍ പരിമിതമാണെന്നുമുള്ള വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇതു പരിഹരിക്കാന്‍ എന്തു നടപടിയാണ് സ്വീകരിക്കുവാന്‍ ആലോചിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
സര്‍ക്കാര്‍ തലത്തില്‍ ഡയാലിസിസ് സെന്ററുകള്‍ നിലവിലില്ലാത്ത മണ്ഡലങ്ങളില്‍ ഇവ സ്ഥാപിക്കുന്നതിന് മുന്‍ഗണന നല്‍കുമോ?
1570.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. യു.എ.ലത്തീഫ്
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അപൂര്‍വ്വ ജനിതകവൈകല്യരോഗമായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി രോഗം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ഇതിനാവശ്യമായ ചികിത്സാ സൗകര്യം സംസ്ഥാനത്ത് നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
ഇതിന്റെ ചികിത്സയ്ക്കാവശ്യമായ എന്തെല്ലാം ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
1571.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച് കേരളത്തില്‍ എത്ര കുട്ടികള്‍ ചികിത്സയിലുണ്ട്; ജില്ല തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കാമോ;
( ബി )
ഈ അസുഖത്തിന് നിലവിലുളള ചികിത്സ രീതികള്‍ എന്തൊക്കെയാണെന്നറിയിക്കുമോ;
( സി )
സ്പൈനല്‍ മസ്കുലര്‍ അട്രോഫി രോഗം ബാധിച്ച് ചികിത്സയിലുളള കുട്ടികളുടെ ചികിത്സാ ചെലവ് പൂർണ്ണമായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
ജനിതക രോഗമെന്ന നിലയില്‍ നിലവില്‍ ഈ രോഗത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്തതിനാൽ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1572.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അപൂര്‍വരോഗമായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ബാധിച്ച എത്ര ആളുകള്‍ കേരളത്തില്‍ ഉണ്ടെന്ന കണക്ക് ആരോഗ്യവകുപ്പിന്റെ കൈവശം ഉണ്ടോ;
( ബി )
വളരെ ചെലവേറിയ മരുന്നുകള്‍ ചികിത്സയ്ക്കായി ആവശ്യമുള്ളതിനാല്‍ രോഗബാധിതരായ കുട്ടികളെ ചികിത്സിക്കാന്‍ കഴിയാതെ സാധാരണ ജനങ്ങള്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ഇത്തരം അപൂര്‍വ്വ രോഗങ്ങള്‍ ബാധിച്ച കുട്ടികളുടെ ചികിത്സക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
1573.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന അപൂര്‍വ്വ ജനിതക രോഗം പിടിപെട്ട എത്ര കുട്ടികള്‍ കേരളത്തിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഇതിന്റെ ചികിത്സക്കുളള സോള്‍ ജെന്‍സ്മ (zolgensma)എന്ന മരുന്ന് നമ്മുടെ നാട്ടില്‍ ലഭ്യമാണോയെന്നറിയിക്കുമോ;
( സി )
പതിനെട്ട് കോടി രൂപയോളം വിലവരുന്ന മരുന്നിന്റെ വിലയുടെ വലിയഭാഗം ഇറക്കുമതി തീരുവയും, ജി.എസ്.ടി യുമാണെന്നിരിക്കെ ഈ മരുന്നിന്റെ തീരുവ ഒഴിവാക്കുന്നതിന് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമോ?
1574.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സിക വെെറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ നാളിതുവരെ എത്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാണെങ്കില്‍ നല്‍കുമോ;
( ബി )
സിക വെെറസിന്റെ വ്യാപനം തടയുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ?
1575.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ കുട്ടികളുടേതുള്‍പ്പടെ നിർബന്ധമായും നടക്കേണ്ട പോളിയോ വാക്സിനേഷനുൾപ്പെടെയുള്ള പ്രതിരോധ മരുന്നു കുത്തി വെപ്പുകൾ സമയ ബന്ധിതമായി നടക്കുന്നില്ല എന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ;
( ബി )
യഥാസമയം വാക്സിനുകള്‍ എടുക്കാത്തതു മൂലം വാക്സിനേഷനിലൂടെ ലഭിക്കേണ്ട രോഗ പ്രതിരോധത്തില്‍ കുറവുണ്ടാകുമെന്ന് കരുതുന്നണ്ടോ;
( സി )
കുട്ടികളുള്‍പ്പെടെ എല്ലാ വിഭാഗങ്ങളും കൃത്യമായി യഥാസമയത്തു തന്നെ വാക്സിന്‍ എടുക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ‍‍ിശദമാക്കുമോ?
1576.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കല്‍ കോളേജ് വികസനത്തിനായി വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
മെഡിക്കല്‍ കോളേജില്‍ ഏതെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നതെന്ന് വ്യക്തമാക്കാമോ?
1577.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ ഏതാണ്ട് പൂര്‍ണമായും കോവിഡ് ചികിത്സാകേന്ദ്രങ്ങള്‍ ആയി മാറിയ ഗുരുതരമായ സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അര്‍ബുദം ഹൃദ്രോഗം വൃക്കരോഗം ന്യൂറോളജി തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ചികിത്സ നിലച്ചതിനെ തുടര്‍ന്ന് രോഗികള്‍ക്ക് ഉണ്ടായിട്ടുള്ള വലിയ ആശങ്ക പരിഹരിക്കുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
1578.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഗാസ്ട്രോ എന്ററോളജി വിഭാഗത്തില്‍ എത്ര ഡോക്ടര്‍മാര്‍ ഉണ്ടെന്നും, ഏതൊക്കെ ജില്ലകളില്‍ നിന്നായി മാസത്തില്‍ എത്ര രോഗികള്‍ ഈ ആശുപത്രിയില്‍ എത്തുന്നുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
ആഴ്ചയില്‍ എത്ര സര്‍ജറികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഈ വകുപ്പിൽ നടത്തുന്നുണ്ട് എന്ന് വ്യക്തമാക്കുമോ;
( സി )
നിലവില്‍ എത്ര രോഗികള്‍ സര്‍ജറിയ്ക്കായി കാത്തിരിക്കുന്നു എന്ന് വ്യക്തമാക്കുമോ;
( ഡി )
ഈ വിഭാഗത്തില്‍ കൂടുതല്‍ ‍ഡോക്ടര്‍മാരെ നിയോഗിച്ചുകൊണ്ട് ആഴ്ചയില്‍ കൂടുതല്‍ ദിവസങ്ങളില്‍ സര്‍ജറി നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
1579.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഓരോ വിഭാഗത്തിലെയും താൽക്കാലിക ജീവനക്കാർക്ക് സർക്കാർ നിശ്ചയിച്ച വേതനം എത്രയാണെന്ന് വെളിപ്പെടുത്താമോ;
( ബി )
നിശ്ചയിച്ച വേതനം പ്രസ്തുത ജീവനക്കാർക്ക് ലഭ്യമാവുന്നുവെന്ന് സർക്കാർ ഉറപ്പ് വരുത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ അത് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ;
( സി )
നിപ്പ, പ്രളയം, കോവിഡ് കാലങ്ങളില്‍ ആരോഗ്യ രംഗത്ത് സേവനം ചെയ്ത താൽകാലിക ജീവനക്കാർക്ക് എന്തെങ്കിലും പ്രത്യേക അലവൻസ് നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1580.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എന്‍.എച്ച്.എം. മുഖേന ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക വനിതാ ജീവനക്കാര്‍ക്ക് പ്രസവാനുകൂല്യ അവധി നല്‍കാറുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത അവധി എത്ര മാസമാണെന്ന് അറിയിക്കാമോ;
( സി )
അവധി അനുവദിക്കുന്നുണ്ടെങ്കില്‍ പ്രസ്തുത കാലയളവില്‍ അവര്‍ ശമ്പളത്തിന് അര്‍ഹരാണോ; വിശദവിവരങ്ങള്‍ നല്‍കാമോ?
1581.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പില്‍ റീഹാബിലിറ്റേഷന്‍ ടെക്‌നിഷ്യൻ തസ്തികയിലെ നിയമനത്തിന് സ്‌പെഷ്യല്‍ റൂള്‍ എന്നാണ് നിലവില്‍ വന്നത്; പ്രസ്തുത തസ്തികയുടെ പ്രൊമോഷന്‍ തസ്തിക ഏതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയിലേക്ക് പ്രൊമോഷന്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ. ഇത് സംബന്ധിച്ച് സ്‌പെഷ്യല്‍ റൂളില്‍ ഭേദഗതികള്‍ എന്തൊക്കെയാണ് വരുത്തിയിട്ടുള്ളത്; പ്രസ്തുത ഭേദഗതികള്‍ ഗസറ്റിലൂടെ വിജ്ഞാപനം ചെയ്തിട്ടുണ്ടോ, പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലും ആരോഗ്യ വകുപ്പിലും റീഹാബിലിറ്റേഷന്‍ ടെക്‌നിഷ്യന്റെ പ്രൊമോഷന്‍ മാനദണ്ഡങ്ങള്‍ വ്യത്യസ്തമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 100 ശതമാനം പ്രോമോഷന്‍ നല്‍കിയിരുന്നത് ആരോഗ്യ വകുപ്പില്‍ മാത്രം 50 ശതമാനമാക്കി വെട്ടിച്ചുരുക്കാനുണ്ടായ സാഹചര്യം എന്തെന്ന് വ്യക്തമാക്കാമോ;
( ഡി )
19-10-2009ലെ സ.ഉ.(കയ്യെഴുത്ത്) നം.362/2009/ആ.കുവ. നമ്പര്‍ ഉത്തരവിന് ആധാരമായ ഫയലിന്റെ കുറിപ്പ് ഫയലിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
1582.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയെണ്ണമെന്ന് വെളിപ്പെടുത്താമോ?
1583.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രോഗ പ്രതിരോധത്തിലൂന്നിയ പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ എത്ര തസ്തികകളാണ് പുതുതായി സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്; ഇതില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 തസ്തികയിലേയ്ക്ക് ആവശ്യമായ പോസ്റ്റുകള്‍ കൂടി ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ?
1584.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ടാം ഗ്രേഡ് ഫാര്‍മസിസ്റ്റുമാര്‍ക്ക് സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് സ്ഥാനക്കയറ്റം നല്‍കാത്തതു മൂലം ഫാര്‍മസിസ്റ്റ് ഗ്രേഡ് II തസ്തികയിലെ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഫാര്‍മസിസ്റ്റ് ഗ്രേഡ് I തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനും ഫാര്‍മസിസ്റ്റ് ഗ്രേഡ് II തസ്തികകളിലെ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
ആരോഗ്യവകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II തസ്തികകള്‍ സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1585.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ആശ്രിതനിയമനം സംബന്ധിച്ച് 2019-മുതലുളള ലിസ്റ്റിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
2020, 2021 കാലയളവുകളില്‍ ആശ്രിതനിയമനവുമായി ബന്ധപ്പെട്ട എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന വിശദവിവരം ലഭ്യമാക്കാമോ;
( സി )
2021-ജൂണ്‍ 30 വരെ ലഭിച്ച അപേക്ഷകളില്‍ ഇനിയും ഗവണ്‍മെന്റിലേക്ക് സമര്‍പ്പിക്കാന്‍ എത്ര അപേക്ഷകളുണ്ടെന്ന് അറിയിക്കാമോ; അപേക്ഷകരുടെയും ഫയലിന്റെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
നിലവില്‍ ആശ്രിതനിയമനത്തിനായി എത്ര ഒഴിവുകള്‍ ഉണ്ടെന്നറിയിക്കുമോ?
1586.
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മെയ് 15 ന് തിരുവനന്തപുരം ആര്‍.സി.സി. യില്‍ ലിഫ്റ്റ്‌ തകര്‍ന്ന് അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ മരണപ്പെട്ട പത്തനാപുരം സ്വദേശിനി നാജിറ മോളുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായത്തിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;
( ബി )
പ്രസ്തുത ധനസഹായം നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്നും, എന്നത്തേക്ക് ധനസഹായം നല്‍കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
1587.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ കഴിഞ്ഞ സർക്കാരിന്റെ ഭരണകാലത്തു നടപ്പിലാക്കിയ പ്രവർത്തനങ്ങളിൽ ഏതെല്ലാം പൂർത്തിയാക്കാനുണ്ടെന്ന് വ്യക്തമാക്കാമോ?
1588.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി കുട്ടികളിൽ പൊതുവായി കണ്ടുവരുന്ന വിളർച്ച, പോഷകാഹാരക്കുറവ് എന്നിവ പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; ഉണ്ടങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( സി )
ഡോക്ടർമാർ ആദിവാസികളുടെ ഊരുകളിൽ ചെന്ന് അവരുടെ ആരോഗ്യപ്രശ്നങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കുന്നതിനും പോഷകാഹാരക്കുറവ് പോലുള്ള പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
1589.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു കോവിഡ് മരണങ്ങള്‍ നിശ്ചയിക്കുന്നത് WHO, ICMR തുടങ്ങിയ ഏജന്‍സികളുടെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണോ എന്ന് വിശദമാക്കാമോ ;
( ബി )
WHO, ICMR തുടങ്ങിയ ഏജന്‍സികളുടെ മാനദണ്ഡങ്ങള്‍ പ്രകാരം ഒരു രോഗി മരിച്ചത് കോവിഡ് കാരണമാണോ അല്ലയോ എന്ന് സാക്ഷ്യപ്പെടുത്തേണ്ടത് രോഗിയെ ചികില്‍സിച്ച ഡോക്ടറാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടോയെന്നറിയിക്കുമോ ;
( സി )
സംസ്ഥാന തലത്തില്‍ കോവിഡ് മരണങ്ങള്‍ തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അവലംബിച്ച രീതി WHO, ICMR തുടങ്ങിയ ഏജന്‍സികളുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായിരുന്നോ എന്ന് വ്യക്തമാക്കുമോ ;
( ഡി )
സംസ്ഥാനത്തെ കോവിഡ് മരണങ്ങള്‍ കുറച്ചു കാണിച്ചത് കാരണം അര്‍ഹരായ നിരവധി കുടുംബങ്ങള്‍ക്ക് കോവിഡ് ധനസഹായം ലഭ്യമാക്കാന്‍ സാധിക്കുകയില്ല എന്ന പരാതി പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;
( ഇ )
കോവിഡ് മരണങ്ങളുടെ കൃത്യമായ എണ്ണം നിര്‍ണ്ണയിക്കുവാന്‍ എന്ത് മാനദണ്ഡം സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?
1590.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വാക്സിൻ രണ്ടു ഡോസുകൾ സ്വീകരിച്ചതിനു ശേഷവും പല തരത്തിൽ സംഭവിച്ചിട്ടുള്ള പിഴവുകൾ കാരണം വാക്സിൻ എടുത്തവര്‍ക്ക് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി എന്തുനടപടികളാണ് സ്വീകരിക്കേണ്ടെതെന്ന് വിശദമാക്കാമോ?
1591.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് - 19 ന്റെ മൂന്നാം തരംഗം നേരിടുന്നതിനായി എന്തെല്ലാം ശാസ്ത്രീയ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ നടപടികള്‍ സംബന്ധിച്ച് പദ്ധതി തയ്യാറായിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കുമോ?
1592.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാറശ്ശാല മണ്ഡലത്തില്‍ 45 വയസ്സിനു മുകളിലുള്ള എത്രപേര്‍ക്ക് ഒന്നാം ഡോസ് വാക്സിനേഷനും രണ്ടാം ഡോസ് വാക്സിനേഷനും നല്‍കി എന്നുള്ള വിവരം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
18 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ എതു ഘട്ടത്തിലാണെന്നും എത്രപേര്‍ക്ക് ഒന്നാം ഡോസ് വാക്സിനേഷനും രണ്ടാം ഡോസ് വാക്സിനേഷനും നല്‍കി എന്നുമുള്ള വിവരം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( സി )
ശാരീരികമായി അവശത അനുഭവിക്കുന്നവര്‍ക്കും കിടപ്പുരോഗികള്‍ക്കും വീടുകളില്‍ ചെന്ന് വാക്സിന്‍ എടുക്കുന്നതിനായി നടപടികള്‍ എടുത്തിട്ടുണ്ടോ, എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
1593.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് - 19 രോഗ വ്യാപനവുമായി ബന്ധപ്പെട്ട് ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഇടുക്കി ജില്ലയിലെ താലൂക്ക്, ജില്ലാ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഓക്സിജന്‍ പ്ലാന്റ് നിര്‍മ്മിച്ച് ഓക്സിജന്‍ ലഭ്യത കൂടുതല്‍ ഉറപ്പ് വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
1594.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ നാളിതുവരെ കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നീ കോവിഡ് പ്രതിരോധ വാക്സിനുകളുടെ ഫസ്റ്റ് ഡോസും സെക്കന്റ് ഡോസും എടുത്തവരുടെ എണ്ണം എത്ര വീതമാണെന്ന് വിശദമാക്കാമോ?
1595.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരണപ്പെട്ട 18 വയസ്സിനു താഴെയുള്ള എത്ര കുട്ടികള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
അവരുടെ പേരു വിവരവും, മറ്റ് അനുബന്ധ വിവരങ്ങളും ജില്ല തിരിച്ചുള്ള കണക്ക് നൽകാമോ ;
( സി )
ഇവര്‍ക്ക് എന്തൊക്കെ സഹായങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളതെന്നറിയിക്കാമോ;
( ഡി )
കോവിഡ് ബാധിച്ച് മാതാപിതാക്കളില്‍ ആരെങ്കിലും ഓരാള്‍ നഷ്ട്ടപെട്ട കുട്ടികള്‍ക്കും സഹായം ലഭ്യമാക്കുമോ?
1596.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ വിശദമായ കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?
1597.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ നിരക്ക് ഏകീകരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ഹൈക്കോടതി നല്‍കിയത് പ്രകാരം ചികിത്സാ നിരക്കുകള്‍ വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നോ;
( ബി )
പ്രസ്തുത നിര്‍ദ്ദേശത്തിന് വിരുദ്ധമായി, കോവിഡ് ചികിത്സ നടത്തുന്ന സ്വകാര്യ ആശുപത്രികളിലെ മുറിവാടക ആശുപത്രികള്‍ക്ക് സ്വമേധയാ നിശ്ചയിക്കാം എന്ന് പിന്നീട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടോ;
( സി )
എങ്കില്‍ പ്രസ്തുത ഉത്തരവിന് മാനദണ്ഡമാക്കിയ സര്‍ക്കാര്‍ നയം എന്താണെന്ന് അറിയിക്കുമോ;
( ഡി )
സര്‍ക്കാര്‍ നയത്തിനനുസൃതമായി അല്ല ഉത്തരവെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
1598.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് ബാധിതരായി എത്ര ആരോഗ്യപ്രവര്‍ത്തകര്‍ മരണപ്പെട്ടു എന്ന് അറിയിക്കുമോ ;
( ബി )
ഒന്നാം തരംഗത്തില്‍ എത്ര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്ന് അറിയിക്കുമോ;
( സി )
രണ്ടാം തരംഗത്തില്‍ എത്ര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്ന് അറിയിക്കുമോ;
( ഡി )
രണ്ടാം തരംഗത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ മരണനിരക്ക് കൂടിയിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ ?
1599.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സി.എഫ്.എല്‍.ടി.സി.കളിലും ഡോമിസീലിയറി കെയര്‍ സെന്ററുകളിലും കോവിഡ് ചികിത്സയ്ക്കായി എത്തുന്നവരുടെ സേവനത്തിനായി ആംബുലന്‍സ് സൗകര്യം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
യഥാസമയം ആംബുലന്‍സ് സേവനം ലഭിക്കാത്തതിനാല്‍ രോഗികളെ ബൈക്കിലും മറ്റും ആശുപത്രികളില്‍ എത്തിക്കേണ്ടി വരുന്നതായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഫലപ്രദമായ ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിന് നടപടി എടുക്കുമോ എന്ന്‌ വിശദമാക്കാമോ?
1600.
ശ്രീമതി യു പ്രതിഭ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോവിഡ് മരണനിരക്കില്‍ അവ്യക്തതയുണ്ടെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:;
( ബി )
ഇത് സംബന്ധിച്ച് മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ:;
( സി )
മരണത്തിന്റെ യഥാര്‍ത്ഥ കാരണം കോവിഡാണെന്ന് സ്ഥിരീകരിച്ചാല്‍ മാത്രമേ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവൂവെന്ന് മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ടോ:;
( ഡി )
ചികിത്സിക്കുന്ന ഡോക്ടറോ ആശുപത്രി സൂപ്രണ്ടോ മെഡിക്കല്‍ ബുള്ളറ്റിന്‍ തയ്യാറാക്കണമെന്നും അ‍ത് ജില്ലാതല സമിതി പരിശോധിച്ച് സ്ഥിരീകരിക്കണമെന്നുമുള്ള നിബന്ധന കൃത്യമായി പരിപാലിക്കുന്നുണ്ടെന്ന് സര്‍ക്കാ‍ര്‍ ഉറപ്പുവരുത്തുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
1601.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ ഇതുവരെ എത്ര കോവിഡ് പോസിറ്റീവ് കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എത്രപേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും നഗരസഭ, പഞ്ചായത്ത് തരം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
മണ്ഡലത്തില്‍ ആകെ നടത്തിയിട്ടുള്ള ആ‍ർ ടി പി സി ആർ, ട്രൂനാറ്റ്, ആന്റിജന്‍ ടെസ്റ്റുകളുടെ എണ്ണം എത്രയെന്ന് വിശദമാക്കാമോ?
1602.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് രണ്ടാം തരംഗം ഉണ്ടായതിന്റെ ഫലമായി രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോഗബാധിതര്‍ ഉള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്ന തിനാല്‍ രോഗവ്യാപനം അടിയന്തരമായി നിയന്ത്രണവിധേയമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിയ്ക്കാനുദ്ദേശിക്കുന്നതന്ന് അറിയിക്കുമോ;
( ബി )
ടി പി ആര്‍ നിരക്ക് എത്ര ശതമാനത്തില്‍ താഴെ എത്തുമ്പോഴാണ് WHO ഗെെഡ് ലെെന്‍ പ്രകാരം കൊവിഡ് നിയന്ത്രണ വിധേയമാണെന്ന് വിലയിരുത്തുന്നത്;
( സി )
സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും ടി പി ആര്‍ നിരക്ക് 10 ശതമാനത്തില്‍ താഴെ എത്തിക്കുവാന്‍ സാധിക്കാത്തതിന്റെ കാരണങ്ങളെക്കുറിച്ച് അവലോകനം നടത്തിയിട്ടുണ്ടോ വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുതല്‍ വർദ്ധിച്ച സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്കിയിരുന്നോ; എങ്കില്‍ എന്ത് മുന്നറിയിപ്പാണ് നല്‍കിയതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം തുടര്‍ നടപടികള്‍ സ്വീകരിച്ചുവെന്നും വെളിപ്പെടുത്തുമോ;
( ഇ )
കോവിഡ് മരണനിരക്ക് കുറച്ചു കാണിച്ചതിന്റെ ഫലമായി അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നു എന്ന പരാതി ഉയർന്നിട്ടുണ്ടോ; എങ്കില്‍ ഇത് ഒഴിവാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
1603.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് ചികിത്സയ്ക്കായി കോക്ക് ടെയില്‍ ആന്‍റിബോഡി സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ടോ;
( ബി )
മറ്റ് ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ക്ക് പെട്ടെന്ന് കോവിഡ് മുക്തി നേടുവാന്‍ ഈ രീതി പ്രയോജനകരമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
1604.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ കോവിഡ് വാക്സിന്‍ നല്‍കുന്നതിനായി എന്തൊക്കെ കര്‍മ്മ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്;
( ബി )
കേരളത്തില്‍ ഇതു വരെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവരുടെ എണ്ണം അറിയിക്കാമോ;
( സി )
വിദേശത്ത് ജോലിക്ക് പോകേണ്ടവര്‍ക്കും, അന്യസംസ്ഥാനങ്ങളില്‍ തുടര്‍ പഠനത്തിനായി പോകേണ്ട വിദ്യാര്‍ത്ഥികള്‍ക്കും വാക്സിന്‍ നല്‍കുന്നതിനായി മുന്‍ഗണന നിശ്ചയിച്ചിട്ടുണ്ടോ;
( ഡി )
കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ വിതരണം മന്ദഗതിയിലാക്കിയത് കേരളത്തിലെ വാക്സിനേഷന്‍ നടപടിയെ ബാധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1605.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . പി . ഉബൈദുള്ള
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് വിദേശരാജ്യങ്ങളില്‍ വെച്ച് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വിദേശത്ത് വച്ച് ഇതുമായി ബന്ധപ്പെട്ട് മരണമടഞ്ഞ പ്രവാസികളായവരുടെ കണക്കെടുപ്പ് സർക്കാർ നടത്തിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
ഇക്കാര്യത്തില്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1606.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ നിലവില്‍ ഒന്നാം ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചത് ആകെ എത്ര പേരാണെന്ന് വിശദമാക്കാമോ;
( ബി )
വയനാട് ജില്ലയില്‍ രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചത് ആകെ എത്ര പേരാണെന്ന് വ്യക്തമാക്കാമോ;
( സി )
ആദിവാസി ജനവിഭാഗങ്ങള്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ;
( ഡി )
പട്ടികവര്‍ഗ കോളനികള്‍ കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധ വാക്സിന്‍ ക്യാമ്പുകള്‍ ആരംഭിക്കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമോ?
1607.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 മായി ബന്ധപ്പെട്ട് മാവേലിക്കരയില്‍ കോവാക്സിന്‍, കോവിഷീല്‍ഡ് വാക്സിനുകള്‍ രണ്ടു ഘട്ടവും പൂര്‍ത്തീകരിച്ചവരുടെ എണ്ണം പഞ്ചായത്ത്/ മുനിസിപ്പാലിറ്റി തിരിച്ച് ലഭ്യമാക്കുമോ?
1608.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വാക്സിന്‍ നല്‍കുന്നത് വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് എത്ര ലക്ഷം ഡോസ് വാക്സിന്‍ നാളിതുവരെ നല്‍കി;
( സി )
സംസ്ഥാനത്ത് നാളിതുവരെ എത്ര പേര്‍ക്ക് വാക്സിനേഷന്‍ നല്‍കി ; ഇത് സംസ്ഥാന ജനസംഖ്യയുടെ എത്ര ശതമാനമെന്നും ഒറ്റ ഡോസ് എടുത്തവര്‍, രണ്ട് ഡോസ് എടുത്തവര്‍ എന്നിവ എത്ര വീതമെന്നും തരംതിരിച്ച് വ്യക്തമാക്കാമോ;
( ഡി )
വാക്സിനേഷന്‍ നല്‍കുന്നതില്‍ കേരളം ദേശീയ തലത്തില്‍ ശ്രദ്ധ നേടിയതിന്റെ കാരണം അറിയിക്കുമോ; ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എത്ര പേര്‍ക്ക് അധികമായി വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കാമോ;
( ഇ )
കോവിഡ് പോര്‍ട്ടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു വരുന്നു; വിശദാംശം ലഭ്യമാക്കാമോ;
( എഫ് )
സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്സിനേഷന്‍ എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കാമോ?
1609.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് രോഗ മുക്തരായവരില്‍ പോസ്റ്റ് കോവിഡ് രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായ റിപ്പോര്‍ട്ടുകളിന്മേല്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
ഇവര്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നതിന് എന്തെല്ലാം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദമാക്കുമോ?
1610.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മുഴുവന്‍ കൊവിഡ് മരണങ്ങളുടെ കണക്ക് ജില്ല തിരിച്ച് ലഭ്യമാക്കുമോ; സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ കണക്ക് ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് എത്രപേര്‍ ഒന്നാം ഡോസ് കോവിഡ് വാക്സിന്‍ എടുത്തു; എത്രപേര്‍ രണ്ട് ഡോസും എടുത്തു; ജില്ലതിരിച്ച് ലഭ്യമാക്കുമോ;
( സി )
രണ്ട് ഡ‍ോസും എടുത്ത എത്ര പേര്‍ മരണമടഞ്ഞു; ഒരു ഡോസ് വാക്സിന്‍ എടുത്ത എത്രപേര്‍ മരിച്ചുവെന്നുമറിയിക്കുമോ?
1611.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് രോഗവ്യാപനത്തിന്റെ മൂന്നാം തരംഗം സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ വരുത്താവുന്ന പ്രത്യാഘാതം ലഘൂകരിക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
വാക്സിനേഷന്‍ നടപടികള്‍ സാര്‍വത്രികമാക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും പദ്ധതികള്‍ ഉണ്ടോയെന്നറിയിക്കുമോ;
( സി )
സംസ്ഥാനത്ത് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് എത്രമാത്രം വാക്സിന്‍ ഇനിയും ആവശ്യമായി വന്നേക്കുമെന്ന് കണക്കാക്കിയിട്ടുണ്ടോ; ഇതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
1612.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ പേര് ഉള്‍പ്പെടുത്തിയ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഏതെങ്കിലും സാഹചര്യത്തില്‍ നിര്‍ത്തിവെച്ചിരുന്നോയെന്ന് വിശദമാക്കുമോ;
( ബി )
പേര് ഉള്‍പ്പെടുത്തി പട്ടിക പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഉണ്ടായ കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
മരണപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്താതെ അവ്യക്തമായ പട്ടിക പ്രസിദ്ധീകരിച്ചതിലൂടെ ധാരാളം പേര്‍ക്ക് കൊവിഡ് മരണങ്ങളുടെ ഭാഗമായി കിട്ടേണ്ട നഷ്ടപരിഹാരം നഷ്ടപ്പെടുന്നതിനു കാരണമായിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സാഹചര്യത്തില്‍ മരണപ്പെട്ടവരുടെ പേര് ഉള്‍പ്പെടുത്തി പട്ടിക പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ഡി )
കോവിഡ് മരണങ്ങളുടെ കാര്യത്തില്‍ കൃത്യമായ കണക്ക് ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിയുടെ കൈവശമുണ്ടോ; കൃത്യമായ കണക്ക് ഇനി എപ്രകാരം കണ്ടെത്താന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
1613.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജില്ലകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും എന്നാല്‍ സംസ്ഥാനതലത്തില്‍ ഒഴിവാക്കപ്പെട്ടതുമായ കോവിഡ് മരണങ്ങളുടെ കണക്ക് ലഭ്യമാണോ; എങ്കില്‍ ഇപ്രകാരമുള്ള എത്ര മരണങ്ങള്‍ നടന്നിട്ടുണ്ട് എന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ജില്ലകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കോവിഡ് മരണങ്ങള്‍ സംസ്ഥാന തലത്തില്‍ ഒഴിവാക്കാന്‍ ഉണ്ടായ സാഹചര്യം എന്താണെന്ന് വിശദമാക്കുമോ;
( സി )
ഇപ്രകാരം ഒഴിവാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സുപ്രീംകോടതി വിധിപ്രകാരം ലഭിക്കേണ്ട നഷ്ടപരിഹാരം കിട്ടാന്‍ സാധ്യത ഇല്ല എന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; ഇത് പരിഹരിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
1614.
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാനങ്ങളിൽ ഓക്സിജനും ആശുപത്രി കിടക്കകളും ലഭ്യമാകാതെ കോവിഡ് ബാധിതര്‍ ദുരിതം നേരിട്ട സാഹചര്യം സംജാതമായിട്ടും സംസ്ഥാനത്തെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമതയോടെ ഇടപെട്ടതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
രോഗബാധിതരുടെ ചികിത്സയ്ക്കായി ഒരുക്കിയ പശ്ചാത്തല സൗകര്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്നും വിവിധ തലങ്ങളിലുള്ള ജീവനക്കാരെ പുതുതായി നിയമിച്ചിരുന്നോയെന്നും അറിയിക്കാമോ;
( സി )
സ്വകാര്യ ആശുപത്രികളെ കോവിഡ് ചികിത്സയില്‍ പങ്കാളികളാക്കുന്നതില്‍ വിജയിച്ചിരുന്നോയെന്നും അതോടൊപ്പം സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് യുക്തമായി നിശ്ചയിച്ച് സാധാരണക്കാര്‍ക്കും ചികിത്സ ലഭ്യമാകാനുള്ള സാഹചര്യം സൃഷ്ടിക്കാനായോയെന്നും വ്യക്തമാക്കാമോ?
1615.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിന് കിഫ്ബിയില്‍ നിന്നും 29 കോടി രൂപയുടെ ധനകാര്യ അനുമതി ലഭിച്ചുവെങ്കിലും ഇതുവരെ പ്രവൃത്തി ആരംഭിച്ചിട്ടില്ലാത്തതിനാല്‍ ആയത് അടിയന്തരമായി ആരംഭിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ?
1616.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിയാരം ഗവ. ആയുര്‍വേദ കോളേജില്‍ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് നടന്നു വരുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണ്; വിശദാംശം ലഭ്യമാക്കാമോ?
1617.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മുന്‍സിപ്പാലിറ്റിയില്‍ നിലവില്‍ ഒരു ഹോമിയോ ഡിസ്പെന്‍സറി ഇല്ലെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഹോമിയോ മരുന്നിന്റെ പ്രസക്തി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഷൊര്‍ണ്ണൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ഒരു ഹോമിയോ ആശുപത്രി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കുമോ?
1618.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാടിന്റെ ടൂറിസം സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഒരു ആയുര്‍വേദ മെഡിക്കല്‍ കോളേജ് കുട്ടനാട്ടില്‍ ആരംഭിക്കുന്നതിനു നടപടി സ്വീകരിക്കുമോ ; വിശദാംശം ലഭ്യമാക്കുമോ ;
( ബി )
കുട്ടനാട്ടില്‍ ആയുഷ് വകുപ്പിന്റെ കൂടുതല്‍ ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിയ്ക്കുമോ ?
1619.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആയുഷ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
ആയുഷ് വകുപ്പിന് കീഴില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ 25 ബെഡ്ഡുകളോട് കൂടി ആശുപത്രി തുടങ്ങുന്നത് സര്‍ക്കാറിന്റെ പരിഗണനയില്‍ ഉണ്ടോ; വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( സി )
ഇതുമായി ബന്ധപ്പെട്ട Ayush B3/351/1779160 എന്ന ഫയലിന്റെ നിലവിലെ അവസ്ഥ വിശദമാക്കാമോ?
1620.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. എച്ച്. സലാം
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കാരുണ്യാ കമ്മ്യൂണിറ്റി ഫാര്‍മസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
"കോവിഡിനൊപ്പം സുരക്ഷിതരായി ജീവിക്കുക" എന്ന പുതിയ ജീവിതശൈലി രൂപീകരിക്കുന്നതിന്റെ ഭാഗമായി ''കാരുണ്യ@ഹോം" എന്ന പുതിയ പദ്ധതി തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
വിവിധ കാരണങ്ങളാല്‍ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ കഴിയുന്ന ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി വിജയകരവും പ്രായോഗികവുമായി നടപ്പാക്കുന്നതിന് എന്തെല്ലാം മുന്‍കരുതലുകളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1621.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിസ് വാക്സിൻ ഗവേഷണ രംഗത്തും നിർമ്മാണത്തിലും സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജിയിൽ വാക്സിൻ ഗവേഷണം ആരംഭിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ലൈഫ് സയൻസ് പാർക്കിൽ ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
1622.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീധനപീഡനകേസ്സുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമല്ല എന്നു സര്‍ക്കാര്‍ കരുതുന്നുണ്ടോ;
( ബി )
എങ്കില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നറിയിക്കുമോ;
( സി )
വനിതകളുടെയും, കുട്ടികളുടെയും വൃദ്ധരുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദീകരിക്കാമോ?
1623.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വണ്ടിപെരിയാറിന്‍ ആറുവയസ്സ്കാരിയായ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് രക്ഷിതാക്കള്‍ ജോലികള്‍ക്കായി പുറത്തു പോകുമ്പോള്‍ വീട്ടില്‍ തനിച്ചാകുന്ന കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന് പര്യാപ്തമായ ഒരു സംവിധാനം ആവശ്യമാണെന്ന് കരുതുന്നുണ്ടോ;
( സി )
എങ്കില്‍ ആദിവാസികളുടെയും സാമ്പത്തികമായും സാമൂഹ്യപരമായും പിന്നോക്കം നില്‍ക്കുന്ന മറ്റു വിഭാഗങ്ങളില്‍പ്പെട്ടവരുടെയും വീടുകളിലെ രക്ഷിതാക്കള്‍ ജോലിതേടി പോകുമ്പോള്‍ വീടുകളില്‍ തനിച്ചാകുന്ന കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ തിരിച്ചെത്തുന്നതു വരെ സുരക്ഷ ഒരുക്കുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിയ്ക്കുമോ?
1624.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വനിതാ കമ്മീഷന്‍ നിയമം നിഷ്കര്‍ഷിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ട് വനിതാ കമ്മീഷന്‍ സര്‍ക്കാരിന് മുന്‍പില്‍ സമര്‍പ്പിക്കാറുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ വര്‍ഷങ്ങളിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാന വനിതാ കമ്മീഷന്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ എത്ര നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിച്ചിരിക്കുന്നത്; ഇതില്‍ എത്ര നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ?
1625.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വനിതാ കമ്മീഷന്‍ നിയമം പ്രകാരം വനിതാ കമ്മീഷനു കേസ് എടുക്കാനുള്ള അധികാരമുണ്ടോ; വനിതാ കമ്മിഷനു മുന്‍പില്‍ വരുന്ന പരാതികള്‍ തീര്‍പ്പാക്കാനുള്ള അധികാരം വനിതാ കമ്മീഷന്‍ അംഗങ്ങള്‍ക്ക് ലഭ്യമാണോയെന്നറിയിക്കുമോ;
( ബി )
സംസ്ഥാന വനിതാ കമ്മീഷന്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ എത്ര സിറ്റിങ്ങുകളാണ് നടത്തിയിരിക്കുന്നതെന്നും ഇതിനു ഓരോ വര്‍ഷവും എത്ര തുക വീതം ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ?
1626.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017,2018,2019,2020 വര്‍ഷങ്ങളില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
സംസ്ഥാന വനിതാ കമ്മീഷന്റെ നിലവിലെ മെമ്പര്‍മാരുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താമോ?
1627.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീട്ടിലടയ്ക്കപ്പെട്ട രീതിയിൽ കുട്ടികളുടെ ലോകം വല്ലാതെ ചുരുങ്ങിയിരിക്കുന്ന കോവിഡ് കാലത്ത് കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് വനിതാ ശിശുക്ഷേമവകുപ്പ് മുഖേന നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദവിവരം നല്‍കാമോ?
1628.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിതകളുടെ ക്ഷേമത്തിനായി ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രധാന പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ഉന്നത വിദ്യാഭ്യാസം ലഭിച്ച വനിതകളുടെ തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനായി പദ്ധതികളുണ്ടോ; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ വനിതകളില്‍ 2015 നു ശേഷം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന എത്ര പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് സാധ്യമായിട്ടുണ്ട് എന്ന് അറിയിക്കുമോ;
( ഡി )
സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് തൊഴില്‍ സംരംഭകരാകുവാന്‍ ഈ സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനങ്ങള്‍ വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.